Home Health പ്രകൃതിചികിത്സയിലൂടെ ഫാറ്റിലിവറിനെ പഴയപടിയിലേക്ക് തിരികെ കൊണ്ടുവരാം: ഡോ.ജെന്നി കളത്തിൽ

പ്രകൃതിചികിത്സയിലൂടെ ഫാറ്റിലിവറിനെ പഴയപടിയിലേക്ക് തിരികെ കൊണ്ടുവരാം: ഡോ.ജെന്നി കളത്തിൽ

4257
0
പ്രകൃതിചികിത്സയിലൂടെ ഫാറ്റിലിവറിനെ പഴയപടിയിലേക്ക് തിരികെ കൊണ്ടുവരാം: ഡോ.ജെന്നി കളത്തിൽ

എന്താണ് ഫാറ്റിലിവർ ?

ആരോഗ്യമുള്ള ഒരു ശരീരത്തിൽ പല ഭാഗങ്ങളിലായി കൊഴുപ്പ് ശേഖരിച്ചുവച്ചിട്ടുണ്ട്. എന്നാൽ ശരീരം സാധാരണയായി കരളിൽ കൊഴുപ്പ് ശേഖരിച്ചു വയ്ക്കാറില്ല. ഫാറ്റി ലിവർ എന്ന രോഗാവസ്ഥയിൽ കരളിൽ അധികമായ അളവിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു. കരളിൽ കൂടുതൽ കൊഴുപ്പ് കെട്ടി നിൽക്കുന്നത് കരളിലെ കോശങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. തുടർന്ന് കരൾ കേട് വരാൻ തുടങ്ങുന്നു. അഞ്ച് ശതമാനത്തിൽ അധികം കൊഴുപ്പ് കരളിൽ അടിഞ്ഞാൽ ആ അവസ്ഥയിലുള്ള കരളിനെ ഫാറ്റി ലിവർ എന്ന് വിളിക്കും. അഞ്ച് ശതമാനത്തിൽ കുറവെങ്കിൽ ആശങ്കപ്പെടേണ്ടതില്ല.

ഫാറ്റി ലിവർ രോഗം ഇന്ന് സർവ്വസാധാരണമാണ്. ഈ രോഗത്തിന് വലിയ പ്രാധാന്യം ആധുനിക വൈദ്യശാസ്ത്രം കൊടുത്തു കാണുന്നില്ല. ലോക ജനസംഖ്യയിൽ 20 ശതമാനം പേരും ഇന്ന് ഈ രോഗത്തിന്റെ പിടിയിലാണ്. ഇന്ത്യയിൽ 70 ലക്ഷം പേർക്ക് ഫാറ്റിലിവർ രോഗം ഉണ്ടെന്നാണ് കണക്ക്. പ്രമേഹരോഗമുള്ളവരിൽ 50% അധികം പേർക്കും ഫാറ്റിലിവർ ഉണ്ട്. എല്ലാവർഷവും ഒരു ലക്ഷം പേർക്ക് വീതം ഇതിന്റെ അടുത്ത ഘട്ടമായ ലിവർ സിറോസിസ് ഉണ്ടാകുന്നുണ്ട് .

വാസ്തവത്തിൽ നിസ്സാരമായി കാണേണ്ട ഒരു രോഗമല്ല ഫാറ്റി ലിവർ. കാരണം ഇത് കരൾ രോഗത്തിന്റെ ആരംഭഘട്ടം ആണ്. തുടക്കത്തിൽ അത്ര അപകടകാരി അല്ലെങ്കിലും ഫാറ്റി ലിവർ രോഗം പഴകുംതോറും കരൾ തകരാറിനും ലിവർ സിറോസിസിനും ചിലപ്പോൾ ലിവർ കാൻസറിനും കാരണമാകുന്നു. തെറ്റായ ആഹാരക്രമവും ജീവിതചര്യകളും നിമിത്തം കുഞ്ഞുങ്ങളിൽ പോലും ഇന്ന് ഫാറ്റി ലിവർ കാണുന്നുണ്ട് .

Also Read ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട് .

ഫാറ്റിലിവർ രോഗത്തെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഒന്ന് മദ്യപാനം മുഖേന ഉണ്ടാകുന്നത്. അതായത് ആൽക്കഹോളിക് ഫാറ്റിലിവർ. രണ്ടാമത്തേത് തെറ്റായ ജീവിതശൈലി മൂലം ഉണ്ടാകുന്നതും മറ്റു കാരണങ്ങളാൽ ഉണ്ടാകുന്നതുമായ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. രണ്ടും ഒരുപോലെ ഗൗരവമുള്ള പ്രശ്നങ്ങൾ ആണെങ്കിലും ഇവിടെ പ്രതിപാദിക്കുന്നത് ജീവിതശൈലിയിലെ മാറ്റങ്ങൾ മൂലം ഉണ്ടാകുന്ന ഫാറ്റി ലിവറിനെപ്പറ്റിയാണ്. അതായത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ.

ഫാറ്റിലിവർ രോഗത്തെ എന്തുകൊണ്ട് ഗൗരവത്തിൽ കണക്കിലെടുക്കണം? ഇത് നമ്മുടെ ആരോഗ്യത്തിന് എത്ര മാത്രം ദോഷകരമാണ് ? എപ്പോഴാണ് ഇത് ഒരു കരൾരോഗമാകുന്നത് ?

Also Read നടുവേദന അകറ്റാൻ ഇതാ ചില ലളിത വ്യായാമങ്ങൾ

ഒരു കരൾ രോഗബാധിതമായി എന്നതിന്റെ ആദ്യസൂചനയാണ് ഫാറ്റി ലിവർ അതായത് കരളിൽ കൊഴുപ്പ് അടിയുന്ന പ്രഥമിക അവസ്ഥ. അതിന്റെ അടുത്ത ഘട്ടമാണ് ഫാറ്റി ലിവർ മൂലമുണ്ടാകുന്ന കരൾവീക്കം (hepatic steatosis). അത് കുറച്ചുകൂടി സീരിയസ് ആയ സ്റ്റേജ് ആണ്. ഇത് ഇത് കഴിഞ്ഞുള്ള ഘട്ടമാണ് ഫൈബ്രോസിസ് അതായത് കരളിൽ നാരുകൾ വന്ന് കരൾ കട്ടിയാകുന്ന അവസ്ഥ. കരൾ വീക്കത്തിന്റെ അവസാനത്തെ സ്റ്റേജ് ആണ് ലിവർ സിറോസിസ് .

ഫാറ്റിലിവർ ഉള്ള എല്ലാവർക്കും ലിവർ സിറോസിസ് ഉണ്ടാകണമെന്നില്ല. 80 ശതമാനം ആളുകളിലും അത് സിംപിൾ ഫാറ്റിലിവർ ആയി നിലനിൽക്കും. എന്നാൽ ജീവിത ശൈലിയിൽ ഒരുപാട് ക്രമക്കേടുകൾ വരുത്തുന്ന, ബാക്കി 20 ശതമാനത്തിന് സ്ഥിതി ഇതല്ല. അവർ സിമ്പിൾ ഫാറ്റിലിവറിൽ നിന്ന് അതിന്റെ രണ്ടാം ഘട്ടമായ കരൾവീക്കം (hepatic steatosis ) എന്ന അവസ്ഥയിലേക്ക് കടക്കുന്നു. മോശമായ ജീവിത ശൈലി തുടരുന്നവർ അവസാനം ചെന്നെത്തുന്നത് നാലാം ഘട്ടമായ ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്കാണ്.

ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

തുടക്കത്തിൽ ഭൂരിഭാഗം ആളുകളിലും ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കില്ല. 20 ശതമാനം പേരിൽ മാത്രമേ എന്തെങ്കിലും രോഗലക്ഷണം കാണാറുള്ളൂ. അമിതക്ഷീണം, ശർദ്ദി, വയറിന്റെ മുകൾ ഭാഗത്ത് വേദന, കാലിൽ നീര് വരിക എന്നിവയാണ് അവ.

സാധാരണയായി ഫാറ്റിലിവർ ഉള്ള 80 ശതമാനം പേരിലും മറ്റെന്തെങ്കിലും ആവശ്യത്തിന് അൾട്രാസൗണ്ട് സ്കാൻ നടക്കുമ്പോഴോ ലിവർ ഫങ്ഷൻ ടെസ്റ്റ് ചെയ്യുമ്പോഴോ ആണ് ഫാറ്റിലിവർ കണ്ടുപിടിക്കുന്നത്. പ്രത്യക്ഷ ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ വളരെ വൈകിയായിരിക്കും താൻ ഒരു കരൾ രോഗിയാണ് എന്ന് ഒരാൾ തിരിച്ചറിയുക.

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ

ഒരുപാട് പഴകുന്നതിനു മുൻപേ തന്നെ ഫാറ്റിലിവർ ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ കണ്ടെത്താം? ഫാറ്റി ലിവർ ഉള്ള രോഗികളിൽ രക്തപരിശോധനയിൽ എസ് ജി പി റ്റി അല്ലെങ്കിൽ എസ് ജി ഒ റ്റി തുടങ്ങിയ ലിവർ എൻസൈമുകൾ ഉയർന്നു നിൽക്കും. രക്തപരിശോധന, അൾട്രാസൗണ്ട് സ്കാനിങ് എന്നിവയിലൂടെ കരളിന് എത്രമാത്രം കേട് സംഭവിച്ചിരിക്കുന്നു എന്ന് ഒരു പരിധിവരെ നമുക്ക് കണ്ടെത്താൻ സാധിക്കും. രോഗത്തിന്റെ തീവ്രത അനുസരിച്ച് കരൾവീക്കത്തെ 3 ആയി തിരിച്ചിട്ടുണ്ട് . ഗ്രേഡ് വൺ , ടു , ത്രീ എന്നിങ്ങനെയാണ് അവ.

ഫാറ്റി ലിവർ മൂലമുണ്ടാകുന്ന സങ്കീർണതകൾ എന്തൊക്കെയാണ് ?

ഫാറ്റിലിവർ തുടക്കത്തിൽ 100% പരിഹരിക്കാവുന്ന രോഗമാണ്. എന്നാൽ ഈ രോഗത്തെ വകവയ്ക്കാതെ കരളിൽ അമിത അളവിൽ കൊഴുപ്പുമായി ദീർഘകാലം തുടർന്നാൽ അത് കരൾ കോശങ്ങൾ പൂർണമായും പ്രവർത്തനരഹിതമാകുന്നതിന് കാരണമാകും. ലിവർ സിറോസിസ് അല്ലെങ്കിൽ ലിവർ ക്യാൻസർ തുടങ്ങി, ഒരിക്കലും തിരിച്ചു കൊണ്ടു വരാൻ സാധിക്കാത്ത വലിയ കേടുപാടുകൾക്ക് അത് വഴിവയ്ക്കും. കരൾ എന്ന അവയവം പൂർണമായും കേട് വരുന്ന ആ അവസ്ഥയിൽ കരൾ മാറ്റിവയ്ക്കൽ മാത്രമേ പ്രതിവിധി ഉള്ളൂ. ഇന്ന് ലോകത്തിൽ നടക്കുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ ഭൂരിഭാഗത്തിന്റെയും തുടക്കം ഫാറ്റിലിവർ ആണ്.

എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഫാറ്റിലിവർ ഉണ്ടാകുന്നത് ? ചികിത്സകൾ എന്തൊക്കെ?

നാല് കാരണങ്ങൾ ആണ് പൊതുവേ കണ്ടുവരുന്നത്. അമിതവണ്ണം, പ്രമേഹം, ഉയർന്നതോതിലുള്ള കൊളസ്ട്രോൾ , കൃത്രിമ മധുരങ്ങളും കൊഴുപ്പുകളും അടങ്ങുന്ന തെറ്റായ ആഹാരരീതി ഇവയെല്ലാം ഫാറ്റിലിവർ ഉണ്ടാക്കിയേക്കാം.

ആധുനിക വൈദ്യശാസ്ത്രത്തിൽ ഫാറ്റി ലിവറിന് ചികിത്സ ഇല്ല. എന്നാൽ പ്രകൃതിചികിത്സയിൽ ഒന്നും രണ്ടും മൂന്നും ഗ്രേഡ് കളിലുള്ള ഫാറ്റി ലിവർ രോഗത്തിന് കൃത്യമായ ചികിത്സ ഉണ്ട്. ഒന്നും രണ്ടും ഗ്രേഡ് കളിലുള്ളവർക്ക് കൃത്യമായ ആഹാര ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും സുഖം പ്രാപിക്കാം. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ചും വയറിൽ കൊഴുപ്പുകൾ അടിയുന്നത് തടഞ്ഞും പ്രകൃതിചികിത്സയിലൂടെ ഫാറ്റി ലിവറിനെ പ്രതിരോധിക്കാം. ഗ്രേഡ് ത്രീ ഫാറ്റി ലിവർ അല്പം കൂടി ഗൗരവമുള്ള രോഗാവസ്ഥയിലേക്ക് പോകുന്ന ഒന്നായതുകൊണ്ട് കൊഴുപ്പിനെ കരളിൽ നിന്ന് പൂർണമായും നീക്കം ചെയ്യേണ്ടതുണ്ട് . അതുകൊണ്ട് രണ്ട് മൂന്ന് ആഴ്ചകൾ നീണ്ടു നിൽക്കുന്ന പ്രകൃതിചികിത്സ വേണ്ടിവരും കരളിൽ കൊഴുപ്പടിയുന്നത് തടയുന്നതിനായിട്ട് .

ഫാറ്റി ലിവറിന് പ്രകൃതിചികിത്സയിൽ നാല് മാർഗ്ഗങ്ങൾ.

പ്രകൃതിചികിത്സയിൽ നാല് മാർഗ്ഗങ്ങൾ ആണ് ഉള്ളത്. ശരിയായ ഭക്ഷണം, വ്യായാമം, വിശ്രമം, രോഗത്തെപ്പറ്റിയുള്ള അറിവ്. ഭക്ഷണത്തെ കുറിച്ച് നോക്കാം. എന്തൊക്കെ കഴിക്കരുത് ? എന്തുകൊണ്ട് കഴിക്കരുത് ? എന്തൊക്കെ കഴിക്കണം? എന്തുകൊണ്ട് അവ കഴിക്കണം?

Also Read ഗർഭപാത്രത്തിലെ ഫൈബ്രോയിഡും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും

രോഗികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്. ഒന്ന് , കൃത്രിമ മധുരങ്ങൾ ചേർത്ത ഭക്ഷണങ്ങൾ (ബേക്കറി പലഹാരങ്ങൾ, മിട്ടായികൾ, ഐസ് ക്രീം തുടങ്ങിയവ). രണ്ട്, തവിട് കളഞ്ഞ ധാന്യം കൊണ്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. ബ്രെഡും പൊറോട്ടയും എല്ലാം ഇതിൽ പെടും. മൂന്ന്, വറുത്തതും പൊരിച്ചതുമായ എല്ലാ ആഹാരങ്ങളും.( പലതരം ചിപ്സുകൾ, എണ്ണയിൽ പൊരിച്ച് ഉണ്ടാക്കുന്ന വടകൾ, പലഹാരങ്ങൾ, പപ്പടം തുടങ്ങിയവ). നാല്, ചുവന്ന മാംസം, ചീത്ത കൊഴുപ്പുണ്ടാക്കുന്ന എണ്ണകൾ , ഡാൽഡ തുടങ്ങിയവ. അഞ്ച്, ഉപ്പിന്റെ ഉപയോഗം നന്നേ കുറയ്ക്കണം .

Also Read കുടലിലെ കാന്‍സര്‍: ലക്ഷണങ്ങളും ചികിത്സയും

എന്തുകൊണ്ട് ഇത്തരം ആഹാരങ്ങൾ ഒഴിവാക്കണം? കഴിക്കുന്ന ആഹാരത്തിലെ കൊഴുപ്പ് പ്രോസസ് ചെയ്ത് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചു വയ്ക്കുന്നത് കരളാണ്. പഞ്ചസാര തുടങ്ങിയ കൃത്രിമ മധുരങ്ങൾ ആഹാരത്തിലെ കൊഴുപ്പിനെ മാറ്റുന്ന കരളിന്റെ പ്രവർത്തനം ക്രമാതീതമായി വർദ്ധിപ്പിക്കുന്നു. അങ്ങനെ കരളിൽ അമിതമായ അളവിൽ കൊഴുപ്പ് അടിയുന്നു.

അതുപോലെ നമ്മൾ കഴിക്കുന്ന ആഹാരത്തിൽ അധികമുള്ള അന്നജവും പ്രോട്ടീനും ഒക്കെ ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പായി മാറുന്നു. ഇവ കൊഴുപ്പു കോശങ്ങളിലാണ് സാധാരണയായി ശേഖരിക്കപ്പെടുന്നത് . അപൂർവമായി കരളിലും ശേഖരിച്ചു വച്ചിരിക്കും. നാരുകൾ നീക്കം ചെയ്ത അന്നജവും പ്രോട്ടീനും കഴിക്കുക വഴി ഇത് ക്രമാതീതമായി കരളിൽ തന്നെ അടിയുന്നു. ഇത് ഫാറ്റി ലിവറിനെ വഴിതെളിക്കും.

Also Read രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം

വറുത്തതും പൊരിച്ചതുമായ ആഹാരത്തിൽ വളരെയധികം കൊഴുപ്പും ഊർജവും അടങ്ങിയിട്ടുണ്ട്. അതുപോലെ ഉപ്പിന്റെ അധിക ഉപയോഗം അമിതരക്തസമ്മർദ്ദത്തിന് കാരണമാകുന്നുണ്ട്. ഇത് കരൾ കോശങ്ങളെ വേഗത്തിൽ നശിപ്പിക്കുന്നു. കൂടാതെ നിറയെ കൊഴുപ്പടങ്ങിയ ബീഫ് പോലുള്ള മാംസങ്ങൾ കഴിക്കുക വഴി ശരീരത്തിൽ, പ്രധാനമായും കരളിൽ, അമിതമായ അളവിൽ ചീത്ത കൊഴുപ്പുകൾ അടിയുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ ഫാറ്റിലിവർ ഉള്ളവർ തീർച്ചയായും റെഡ്മീറ്റ് ഒഴിവാക്കണം.

ഇനി എന്തൊക്കെ കഴിക്കണം എന്ന് നോക്കാം. ധാരാളം പച്ചക്കറികളും പഴങ്ങളും ഇലവർഗങ്ങളും അണ്ടി വർഗ്ഗങ്ങളും പയറുവർഗങ്ങളും ചെറുമത്സ്യങ്ങളും കഴിക്കണം. അണ്ടി വർഗ്ഗങ്ങളും വിത്തുകളും മുളപ്പിച്ച പയർ വർഗങ്ങളും കഴിക്കുന്നത് കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കും. അതുപോലെ ചെറു മത്സ്യങ്ങളിൽ കരളിന്റെ ആരോഗ്യത്തിന് വേണ്ട പല പോഷണങ്ങൾ ഉണ്ട് . കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ പഴങ്ങളും പച്ചക്കറികളും സഹായകരമാണ് .

Also Read തൈറോയ്‌ഡ്‌ ഹോർമോൺ: 35 സംശയങ്ങളും ഉത്തരങ്ങളും.

രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവിലുണ്ടാകുന്ന കുറവും ഫാറ്റി ലിവറിന് കാരണമാകുന്നുണ്ട് . ഇത് പരിഹരിക്കാനായി ധരാളം പഴവർഗങ്ങൾ ഓരോ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുക. രക്തത്തിൽ ഉള്ള അമിത കൊഴുപ്പിനെ കുറയ്ക്കാൻ പച്ചക്കറികളും ഇലകറികളും സഹായകമാണ്. ചുവന്ന അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ കഴിക്കുമ്പോൾ തവിട് കളയാതെ ഉപയോഗിക്കുക. ശരീരത്തിന് ഉപകാരപ്രദമായ ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടക്കമുള്ള നല്ല കൊഴുപ്പുകളും നിറയെ വിറ്റാമിനുകളും നിറഞ്ഞതാണ് അണ്ടിവർഗ്ഗങ്ങൾ . കരൾ രോഗികളിൽ ലിവർ ഫങ്ഷൻ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.

അതുപോലെ ഭക്ഷ്യയോഗ്യമായ പലതരം വിത്തുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. കറുത്ത എള്ള് ഒരു ഉദാഹരണം. വിത്തുകൾ നല്ല ഒരു ആൻറിആക്സിഡൻറ് ആണ്. വൈറ്റമിനുകളുടെ കലവറയുമാണ് . നല്ല കൊഴുപ്പുകൾ അടങ്ങിയ ഇത്തരം വിത്തുകൾ കരളിന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന കൊഴുപ്പുകളുടെ അളവു കുറയ്ക്കാനും കോശങ്ങൾക്കുണ്ടാകുന്ന വീക്കത്തെ തടയാനും സഹായിക്കുന്നു. കൂടാതെ മുളപ്പിച്ച പയർ വർഗങ്ങൾ ഉപയോഗിച്ചാൽ കരളിലെ എൻസൈമുകളുടെ ഉത്പാദനം മെച്ചപ്പെടുകയും കോശത്തിൽ ഉണ്ടാകുന്ന ടോക്സിൻസ് ന്റെ അളവ് കുറയുകയും ചെയ്യും.

Also Read ഉപ്പൂറ്റിവേദന മാറ്റാൻ 15 മാർഗങ്ങൾ

ഈ ആഹാരങ്ങളിൽ നമ്മുടെ ശരീരത്തിനുവേണ്ട അന്നജവും പ്രോട്ടീനും കൊഴുപ്പും ലവണങ്ങളും എല്ലാം ഉൾപ്പെട്ടിരിക്കുന്നു . ഇതു കൂടാതെ മത്സ്യം കഴിക്കുന്നവർക്ക് കരളിന്റെ സംരക്ഷണത്തെ ഏറെ സഹായിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് നിറഞ്ഞ ചെറുമത്സ്യങ്ങൾ കഴിക്കാവുന്നതാണ്. ഫാറ്റിലിവർ നിയന്ത്രണത്തിൽ എത്തുന്നതു വരെയെങ്കിലും മാംസം പൂർണമായും ഒഴിവാക്കുന്നത് നല്ലതാണ്.

ഇതൊക്കെയാണെങ്കിലും ഭക്ഷണക്രമീകരണം ഒന്നുകൊണ്ട് മാത്രം ഫാറ്റി ലിവറിന് പൂർണമായും പരിഹാരം ഉണ്ടാവില്ല. അതിന് വ്യായാമവും വേണ്ടത്ര വിശ്രമവും രോഗത്തെക്കുറിച്ചുള്ള ശരിയായ അറിവും ആവശ്യമാണ് .

ഡോ. ജെന്നി കളത്തിൽ, ജീവനം പ്രകൃതി ചികിത്സാകേന്ദ്രം, ഏങ്ങണ്ടിയൂർ ,തൃശൂർ

വീഡിയോ കാണുക

Also Read തടികൂടിയാൽ ‘പീരിയഡ്’ പാളും!

Also Read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ

Also Read തൊടുപുഴ ഗവ. ആയുർവേദ ആശുപത്രിയിലെ ഡോ.സതീഷ് വാര്യരും അമ്മ ഗീതയും പകർന്നു തന്നത് 

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here