ഉത്തരേന്ത്യയിലെ മലയോരപ്പട്ടണങ്ങളായ കാൽക്ക, ഷിംല എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് കാൽക്ക-ഷിംല പാത (Kalka-Shimla Railway). 96 കി.മി നീളമുള്ള ഈ പാതയുടെ ഇരുവശത്തതും മനോഹരമായ മലകളുടെയും, കുന്നുകളുടേയും ദൃശ്യങ്ങൾ ആരെയും ആകർഷിക്കുന്നതാണ്. ആറു മണിക്കൂർ കടന്നു പോകുന്നത് യാത്രക്കാർ അറിയുകയേയില്ല.
ബ്രിട്ടിഷ് ഭരണകാലത്ത് പണിത കാൽക്ക – ഷിംല റെയിൽവേ പാത ചരിത്രപ്രസിദ്ധമാണ്. പാത പൂർത്തിയാക്കാൻ പണിതത് 864 പാലങ്ങളും, 107 തുരങ്കങ്ങളും ആണ്. 1898 ൽ നിർമാണം ആരംഭിഭിച്ച് 1903 ൽ പൂർത്തിയാക്കി.
മലകളും കുന്നുകളും കൊക്കയും നിറഞ്ഞ സ്ഥലങ്ങളിലൂടെ ആ റെയിൽവേ പാത അക്കാലത്ത് ഒരു അത്ഭുതംആയിരുന്നു. ബ്രിട്ടീഷുകാർ നിർമ്മിച്ച 107 തുരങ്കങ്ങളിൽ ഏറ്റവും വലുത് 33 നമ്പർ തുരങ്കം, ബാരോഗ് ആണ് . 1143 മീറ്ററാണ് ഇതിന്റെ നീളം.
ഈ തുരങ്കത്തിന് പിന്നിൽ കണ്ണ് നനയിക്കുന്ന ഒരു സംഭവമുണ്ട് . ഇത് പണിത എൻജിനിയർ ഇതിനുള്ളിൽ വച്ച് ആത്മഹത്യ ചെയ്തു. അതിന് ഒരു കാരണമുണ്ട് .


“കേണൽ ബാരോഗ് ” എന്ന എൻജിനിയറെ ആണ് തുരങ്കത്തിന്റെ പണി ഏൽപ്പിച്ചിരുന്നത്. മലയുടെ രണ്ട് ഭാഗത്ത് നിന്നും ഒരേ സമയം പണി തുടങ്ങി മധ്യഭാഗത്ത് ഒരുമിച്ച് എത്തുന്ന തരത്തിൽ ആയിരുന്നു നിർമ്മാണം. എന്നാൽ നിർഭാഗ്യവശാൽ രണ്ട് തുരങ്കങ്ങളും തമ്മിൽ യോജിപ്പിക്കാൻ കഴിഞ്ഞില്ല. ഇതിന്റെ പേരിൽ കേണൽ ബരോഗിന് വലിയ ഒരു തുക പിഴയിട്ടു ബ്രിട്ടീഷ് സർക്കാർ. ഇത് അടയ്ക്കാൻ കഴിയാതെ മനംനൊന്ത് അദ്ദേഹം തുരങ്കത്തിന് ഉള്ളിൽ കയറി സ്വയം വെടിവച്ച് മരിച്ചു. അദ്ദേഹത്തിന്റ ആത്മാവ് ഇന്നും ഇവിടെ ഉണ്ട് എന്ന് ആണ് പലരും വിശ്വസിക്കുന്നത് . ഇന്ന് കേണൽ ബരോഗിന്റെ പേരിൽ ആണ് തുരങ്കം അറിയപ്പെടുന്നത്.
H.S ഹാരിങ്‌ടൻ എന്ന എൻജിനിയറായിരുന്നു ഈ റെയിൽവേ പാതയുടെ നിർമാണത്തിന് നേതൃത്വം നൽകിയത്. 2008 ൽ ഇവിടം ലോക പൈതൃക പട്ടികയിൽ ഇടം നേടി.(ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ,
നീലഗിരി മലയോര റെയിൽവേ, കാൽക്ക-ഷിംല റെയിൽവേ, ഇവയെല്ലാം യുനെസ്കോ ഇന്ത്യയിലെ ലോക പൈതൃകസ്മാരകങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. )
ബ്രിട്ടീഷ് ഭരണകാലത്ത് 1864 ൽ ഇന്ത്യയുടെ വേനൽകാല തലസ്ഥാനം ആയി പ്രഖ്യാപിക്കപ്പെട്ടു ഷിംല. ഷിംലയുടെ ആദ്യ പേര് ശ്യാമള എന്ന് ആയിരുന്നു. 1819 ൽ ആണ് ബ്രിട്ടീഷ്‌കാർ ശ്യാമള എന്ന പേര് മാറ്റി ഷിംല എന്നാക്കിയത് .
Read Also ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്














































