Home Blog Page 2

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 48

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 48

അതിശയത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും പത്രത്തിലെ വാർത്തയിലേക്ക് മിഴികളൂന്നി സുമിത്ര വായ്‌പൊളിച്ചിരുന്നുപോയി.
ഗുരുവായൂരപ്പാ! എന്‍റെ പ്രാര്‍ഥന അങ്ങു കേട്ടല്ലോ! എങ്ങനെയാണ് ഞാനിതിനു നന്ദിപറയുക?
സന്തോഷാധിക്യത്താല്‍ അവള്‍ക്കു ശ്വാസം മുട്ടി. മിഴികളില്‍ ആഹ്ലാദത്തിന്റെ ബിന്ദുക്കള്‍ നിറഞ്ഞു .
ഈ സന്തോഷം പങ്കിടാന്‍ എന്‍റെ അമ്മ ഇല്ലാതെ പോയല്ലോ! മകൾ ഒരു കുറ്റവാളിയാണെന്ന വേദനയിലല്ലേ അമ്മ മരിച്ചത് ?
സുമിത്ര കൈ ഉയര്‍ത്തി മിഴികള്‍ തുടച്ചു.
ബാലചന്ദ്രന്‍ ഇവിടെ വന്ന് എന്തൊക്കെ വേഷങ്ങളാണ് കെട്ടിയത്! പണ്ടു തൊട്ടടുത്തു താമസിച്ചിരുന്ന ആളാണ്. തന്നെ ഒക്കത്തു വച്ച് നടന്നിട്ടുണ്ട് . ഓലപന്തുണ്ടാക്കി തന്നിട്ടുണ്ട് എന്നൊക്കെ പറഞ്ഞു എന്തുമാത്രം പറ്റിച്ചു ! എല്ലാം നല്ലതിനായിരുന്നല്ലോ എന്നോർക്കുമ്പോൾ ഇപ്പോൾ സന്തോഷം !
കേസന്വേഷിക്കാന്‍ വന്ന പോലീസ് ഓഫീസറാണെന്ന് ഈ നാട്ടിൽ ആര്‍ക്കും മനസിലായില്ലല്ലോ! മിടുക്കനാണ് അദ്ദേഹം!
എത്ര നന്ദിപറഞ്ഞാലും മതിയാവില്ല ! തന്നെ വലിയൊരു കുഴിയിൽ നിന്നല്ലേ കൈപിടിച്ച് കയറ്റിയത്‌ . ഇനി നാട്ടുകാരുടെ മുൻപിൽ തല ഉയർത്തി ഞെളിഞ്ഞു നടക്കാം!
തന്‍റെ ജീവിതം പച്ചപിടിപ്പിച്ച ആ മനുഷ്യനെ ഒരിക്കല്‍ക്കൂടിയൊന്നു കാണാന്‍ പറ്റിയിരുന്നെങ്കില്‍! കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തേനേ താന്‍!
സുമിത്രയുടെ ചിന്തകൾ കാടുകയറി .
“ബാലേട്ടന്‍ നമ്മളെയൊക്കെ പറ്റിക്ക്വായിരുന്നു അല്ലേ ചേച്ചി?”
പത്രത്തിലെ ഫോട്ടോയിലേക്കു നോക്കി അജിത്മോന്‍ പറഞ്ഞു.
“എന്നാ പറ്റിച്ചാലും അയാളു കാരണമല്ലേടാ നമ്മുടെ ജീവിതം രക്ഷപ്പെട്ടത്. എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.”
“അത്ര സ്നേഹമുള്ള ആളായിരുന്നെങ്കില്‍ പോകുന്നേനുമുമ്പ് നമ്മളോടൊന്നു പറഞ്ഞിട്ടുപോകില്ലായിരുന്നോ.”
“തിരക്കിനിടയില്‍ അതിനു സമയം കിട്ടിക്കാണില്ല.”
സുമിത്ര ന്യായീകരിക്കാന്‍ ശ്രമിച്ചു.
“ചേച്ചി ഇപ്പം ബാലേട്ടന്റെ പക്ഷത്തായോ?”
“എനിക്കതിന് അയാളോട് പിണക്കമൊന്നുമില്ലായിരുന്നല്ലോ.”
“എന്നിട്ട് ഇന്നലെ കൂടി ചേച്ചി അയാളെ കുറ്റപ്പെടുത്തി സംസാരിച്ചല്ലോ ?”
“അതിന്നലെയല്ലേ . അങ്ങേരു പോലീസ് ഓഫീസറാണെന്ന് ഇപ്പഴല്ലേ അറിഞ്ഞത് .”
“ഈ ഐപിഎസ് ഓഫീസര്‍ എന്നു പറഞ്ഞാല്‍ വല്യ ആളാണോ ചേച്ചി?”
“പിന്നെ. ആ ജോലി കിട്ടണേല്‍ എന്തോരം ബുദ്ധി വേണമെന്നു അറിയുവോ ? നമുക്കൊന്നും അതിന്റെ പത്തിലൊന്നു പോലും ബുദ്ധിയില്ല ”
“എന്നാലും ബാലേട്ടന്‍ പോയിട്ട് ഒന്നു ഫോണ്‍ വിളിക്കുക പോലും ചെയ്തില്ലല്ലോ ചേച്ചി !”
“അയാൾ അയാളുടെ ജോലി ചെയ്തു. തിരിച്ചുപോയി. അതില്‍ കൂടുതലൊന്നും നമ്മള്‍ ആഗ്രഹിക്കേണ്ട മോനെ “
സുമിത്ര എണീറ്റ് അടുക്കളയിലേക്ക് പോയി.
വാര്‍ത്ത വായിച്ചിട്ട് പലരും ഫോണില്‍ വിളിച്ച് സന്തോഷം പങ്കിട്ടു.
അയല്‍ക്കാര്‍ ചിലരൊക്കെ നേരിട്ടുവന്ന് ആഹ്ലാദം പ്രകടിപ്പിച്ചു.
വന്നവര്‍ക്കൊക്കെ മധുരപലഹാരങ്ങള്‍ കൊടുത്തു് സന്തോഷത്തിൽ പങ്കുചേര്‍ന്നു സുമിത്ര.
സതീഷോ മഞ്ജുളയോ വിളിച്ചില്ലല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി .


രാത്രി !
പുറത്തേക്കുള്ള വാതിലടച്ചു കുറ്റിയിട്ടിട്ടു സുമിത്ര വന്നു കിടക്കയില്‍ ഇരുന്നു.
തൊട്ടടുത്ത കട്ടിലില്‍ അജിത്മോന്‍ കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്നു. അവന്‍ അങ്ങനെയാണ്. കിടക്കയിലേക്ക് വീഴുമ്പോഴെ ഉറക്കം പിടിക്കും.
പുതപ്പെടുത്ത് അജിത്‌മോനെ പുതപ്പിച്ചിട്ടു വന്നു സുമിത്രയും കിടക്കയിലേക്ക് ചാഞ്ഞു.
കണ്ണടച്ചു കിടന്നപ്പോള്‍ മനസില്‍ ബാലചന്ദ്രന്‍റെ രൂപം തെളിഞ്ഞു.
പോലീസിന്‍റെ യൂണിഫോമും തൊപ്പിയും ധരിച്ച് പുഞ്ചിരി തൂകി മുമ്പില്‍ നില്‍ക്കുന്നതുപോലൊരു തോന്നല്‍.
ഒന്നു കാണാന്‍ പറ്റിയിരുന്നെങ്കില്‍ ആ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ച് ഒരായിരം നന്ദി പറഞ്ഞേനെ താൻ !
എന്നെങ്കിലും കണ്ടുമുട്ടിയാല്‍ പരിചയ ഭാവം കാണിക്കുമോ ?
കാണിക്കാനിടയില്ല. കേസന്വേഷണത്തിന്‍റെ ഭാഗമായി സ്നേഹവും പരിചയവുമൊക്കെ വെറുതെ കാണിച്ചതല്ലേ. പോയപ്പോൾ അതൊക്കെ ഇവിടെ കളഞ്ഞിട്ടു പോയി . സാരമില്ല . കൊലക്കേസിൽ നിന്നെങ്കിലും മോചനം കിട്ടിയല്ലോ ! അത് തന്നെ വലിയ കാര്യമല്ലേ ?
ഒരു ദീര്‍ഘശ്വാസം വിട്ടിട്ട് സുമിത്ര ഒന്നു തിരിഞ്ഞുകിടന്നു.
അവളോര്‍ത്തു.
സതീഷ് ചേട്ടനെ കാണണം. കണ്ടു നന്ദിപറയണം. അദ്ദേഹം കാരണമല്ലേ തന്‍റെ നിരപരാധിത്വം തെളിഞ്ഞത്?
ഫോണ്‍ ചെയ്തിട്ട് എടുക്കുന്നില്ല. എന്ത് പറ്റിയോ ആവോ ! നാളെത്തന്നെ പോയി എല്ലാവരേയും കണ്ടു സന്തോഷം പങ്കിടണം!.
പിറ്റേന്നു പുലര്‍ച്ചെ സുമിത്ര ചങ്ങനാശേരിക്കു തിരിച്ചു.
സതീഷിന്‍റെ വീടിനടുത്തു ബസിറങ്ങിയിട്ട് നേരെ വീട്ടിലേക്ക് നടന്നു. അഭിക്കുട്ടനു കൊടുക്കാന്‍ കുറച്ചു മിഠായിയും കരുതിയിരുന്നു അവള്‍.
ഗേറ്റുകടന്ന് മുറ്റത്തേക്ക് പ്രവേശിച്ചപ്പോള്‍ മനസില്‍ നിറയെ സന്തോഷമായിരുന്നു.തന്നെ കാണുമ്പൊൾ മഞ്ജുളയും ഭവാനിയും ഓടിവന്നു കെട്ടിപ്പിടിക്കുവായിരിക്കും. എല്ലാവരുടെയും മുൻപിൽ താനിപ്പോൾ കളങ്കമില്ലാത്ത പെണ്ണല്ലേ.
കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി കാത്തുനിന്നപ്പോൾ വാതിൽ തുറന്നു പ്രത്യക്ഷപ്പെട്ടത്‌ ഭവാനിയമ്മ.
സുമിത്ര വെളുക്കെ ചിരിച്ചു.
ഭവാനിയുടെ കണ്ണുകളില്‍ തീ ജ്വലിക്കുന്നതു കണ്ടപ്പോള്‍ അവളുടെ ചിരി പൊടുന്നനേ മാഞ്ഞു.
“നീയോ! നീ എന്തിനാ ഇവിടെ വന്നേ?”
ഭവാനി ക്രൂദ്ധയായി ചോദിച്ചു.
“അമ്മയ്ക്കെന്നെ മനസിലായില്ലേ?”
സുമിത്ര ഒരു വിളറിയ ചിരിയോടെ ഭവാനിയെ നോക്കി നിന്നു.
“എനിക്ക് മറവി രോഗമൊന്നുമില്ല. നീ ആരെ കാണാന്‍ വന്നതാന്നാ ചോദിച്ചേ ?”
ചോദ്യം കേട്ട് സുമിത്ര വല്ലാതായി.
“എല്ലാരേം കാണണം. മഞ്ജുവേച്ചിയെയും അഭിക്കുട്ടനേയും സതീഷ് ചേട്ടനേയുമൊക്കെ.”
“സതീഷിനെ മാത്രം കണ്ടപ്പോരേ നിനക്ക്?”
അടി കിട്ടിയതുപോലെ സുമിത്രയുടെ മുഖം വിവര്‍ണമായി.
“അമ്മ എന്താ ഇങ്ങനൊക്കെ സംസാരിക്കുന്നത്?”
സുമിത്രയ്ക്കൊന്നും പിടികിട്ടിയില്ല.
“നിനക്കൊന്നും അറിയില്ല അല്ലേ? പൊട്ടന്‍ കളിക്കാന്‍ മിടുക്കിയാ നീ.”
“സത്യായിട്ടും എനിക്കൊന്നും മനസിലായില്ലമ്മേ…”
അവളുടെ കണ്ണുകള്‍ നിറഞ്ഞു.
“ങ്ഹും!”
ചവിട്ടിക്കുലുക്കിക്കൊണ്ട് ഭവാനിയമ്മ അകത്തേക്ക് പോയി.
സുമിത്ര അവിടെത്തന്നെ നിന്നതേയുള്ളൂ.
രണ്ടുമിനിറ്റിനകം ഭവാനിയമ്മ തിരിച്ചുവന്നിട്ട് അവളുടെ നേരെ ഒരു ഫോട്ടോ എറിഞ്ഞു.
“ഇതൊന്നു നോക്കിക്കേ നീ .”
നിലത്തു വീണ ഫോട്ടോ എടുത്തവള്‍ നോക്കി.
ഞെട്ടിപ്പോയി.
സതീഷ് തന്റെ കവിളിൽ ഉമ്മവയ്ക്കുന്ന ഫോട്ടോ!
“ഇതെവിടുന്നു കിട്ടി അമ്മയ്ക്ക്? സത്യായിട്ടും ഇങ്ങനൊന്നും ഉണ്ടായിട്ടില്ലമ്മേ. ഗുരുവായൂരപ്പനാണേ സത്യം! ഇതാരോ നമ്മളെ തെറ്റിക്കാന്‍വേണ്ടി മനഃപൂര്‍വം ഉണ്ടാക്കിയ ഫോട്ടോയാ. ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല. ഇതെവിടുന്നു കിട്ടി അമ്മയ്ക്ക്?”
“നിന്റെ ജയദേവന്‍ അയച്ചുതന്നതാ.”
“ആ ദുഷ്ടന്‍ എന്തിനാ എന്നെ ഇങ്ങനെ കൊല്ലാക്കല ചെയ്യുന്നത്? ഇനിയും തീര്‍ന്നില്ലേ അയാളുടെ പക? മഞ്ജുവേച്ചി എവിടെ? ചേച്ചിയെ വിളിക്ക്. ചേച്ചിയോട് ഞാന്‍ പറഞ്ഞോളാം. ചേച്ചിക്കെന്ന മനസിലാക്കാന്‍ പറ്റും.”
“ങ്ഹും. ചേച്ചി! അവളവളുടെ പാട്ടിനുപോയിട്ടു മാസം രണ്ടു കഴിഞ്ഞു . വിവാഹമോചനത്തിനു നോട്ടീസ് അയച്ചിരിക്കുവാ അവളിപ്പം !”
സുമിത്ര തരിച്ചുനിന്നുപോയി.
കാര്യങ്ങള്‍ ഇത്രത്തോളം വഷളായെന്നു താനറിഞ്ഞില്ലല്ലോ! ആരും അറിയിച്ചില്ലല്ലോ!
എന്തൊരു ക്രൂരനാണ് ജയദേവന്‍! ഒരു മനുഷ്യന് ഇത്രത്തോളം അധഃപതിക്കാന്‍ പറ്റുമോ? നീചന്‍! വൃത്തികെട്ടവൻ !
“നിനക്കിവിടെ അഭയം തന്നതിന്‍റെ പേരില്‍ എനിക്ക് നഷ്ടപ്പെട്ടത് എന്‍റെ കുടുംബമാ. ഓര്‍ക്കുമ്പം എന്‍റെ ചങ്കുപൊട്ടുകാ.”
ഭവാനിയമ്മ കരഞ്ഞുപോയി.
“ഈ പാവത്തിനെ ശപിക്കരുതമ്മേ.”
ഭവാനിയുടെ കരം പുണര്‍ന്നുകൊണ്ട് സുമിത്ര തുടര്‍ന്നു:
“മനസാ വാചാ കര്‍മണാ ഞാനൊരു തെറ്റും ചെയ്തിട്ടില്ലമ്മേ. സതീഷ് ചേട്ടന്‍ ഈ ശരീരത്തില്‍ ഒന്നു സ്പര്‍ശിച്ചിട്ടുപോലുമില്ല. ആ മനുഷ്യനെ വേദനിപ്പിക്കുന്ന ആള്‍ക്ക് ഈശ്വരന്‍ ഒരിക്കലും മാപ്പുകൊടുക്കില്ല. അത്ര തങ്കപ്പെട്ട സ്വഭാവമാ അദ്ദേഹത്തിന്‍റേത്.”
“ഇതൊക്കെ എന്നോട് പറഞ്ഞിട്ടെന്താ കാര്യം? അവളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ പറ്റ്വോ നിനക്ക്?”
“ഞാന്‍ പറയാം അമ്മേ. പറഞ്ഞു വിശ്വസിപ്പിക്കാന്‍ ഞാന്‍ നോക്കാം. “
“എന്നാ ചെല്ല്. ചെന്നു കാര്യങ്ങളൊക്കെ പറഞ്ഞവളെ വിശ്വസിപ്പിക്ക്. അവൾ ഈ വീട്ടിലേക്കു തിരിച്ചു വന്നിട്ട് നീ ഇനി ഇങ്ങോട്ടുവന്നാല്‍ മതി. ഞാന്‍ അഡ്രസ് തരാം.”
ഭവാനി അകത്തുപോയി മഞ്ജുളയുടെ മേല്‍വിലാസം കുറിച്ചുകൊണ്ടുവന്നു കൊടുത്തു . അവളതു വാങ്ങി നോക്കിയിട്ട് ബാഗില്‍ വച്ചു.
“സതീഷ് ചേട്ടന്‍ ഒരുപാട് വിഷമിക്കുന്നുണ്ടാവും അല്ലേ?”
“അവളു പോയതിനുശേഷം എന്‍റെ മോന്‍ ഒരിക്കല്‍പോലും ഒന്നു ചിരിച്ചുകണ്ടിട്ടില്ല . അത്രയ്ക്കിഷ്ടമായിരുന്നു അവനവളെ. അഭിക്കുട്ടനെ കാണാന്‍ എന്തു കൊതിയുണ്ടെന്നറിയ്വോ അവന്? അവനൊരു പാവമാ മോളെ , ശുദ്ധ പാവമാ ”
ഭവാനി വിങ്ങിപ്പൊട്ടി.
“എനിക്ക് സതിഷ് ചേട്ടനെ ഒന്നു കാണണമായിരുന്നു.”
അവളുടെ ശബ്ദം ഇടറി.
“വേണ്ട. ഇപ്പം കണ്ടാല്‍ അവന്‍റെ വിഷമം കൂടുകയേയുള്ളൂ. “
“കണ്ടില്ലെങ്കില്‍ എനിക്ക് മനഃസമാധാനം കിട്ടില്ലമ്മേ. ഞാന്‍ കാരണമല്ലേ ഇങ്ങനൊക്കെ സംഭവിച്ചത്?”
സുമിത്ര ഷാളുകൊണ്ടു മിഴികള്‍ തുടച്ചു.
“ഇപ്പം കാണണ്ട. കണ്ടാ ശരിയാവില്ല. നീ പൊയ്ക്കോ.”
“എന്താ അമ്മേ… സതീഷ് ചേട്ടന് വല്ലതും പറ്റിയോ?”
“ഒന്നുമില്ല; നീ പൊയ്ക്കോ.”
“അല്ല…, എന്തോ ഉണ്ട്. അമ്മ എന്തോ മറയ്ക്കുന്നുണ്ട്. മുഖം കണ്ടാലറിയാം . പറ അമ്മേ… എന്താ പറ്റിയത്? സതീഷ് ചേട്ടന്‍ എവിടെ?”
“ഒന്നുമില്ലെന്നു പറഞ്ഞില്ലേ?”
“പറയാതെ ഞാന്‍ പോകില്ലമ്മേ. എനിക്കറിയണം എന്താ പറ്റിയതെന്ന്.”
“ഞാന്‍ പറയാം. പക്ഷേ, നീ എനിക്കൊരു വാക്കുതരണം. ഇപ്പം അവനെ പോയി കാണില്ലെന്ന്!”
“കാണില്ല. പറ. എന്താ പറ്റീത് അദ്ദേഹത്തിന്?”
“അവന്‍ ആശുപത്രിയിലാ…”
“ങ്ഹേ!!!”
“മഞ്ജുള പോയതിനുശേഷം അവന്‍ ആകെ നിരാശയിലായിരുന്നു . കഴിഞ്ഞ ദിവസം ഡൈവോഴ്‌സ്സ് നോട്ടീസ് കിട്ടിയപ്പം അവന്‍ തകര്‍ന്നുപോയി.”
പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഭവാനി തുടർന്നു :
” കൊച്ചുപിള്ളേരുടെ മനസാ അവന്‍റേത്. മിനിഞ്ഞാന്ന് പാതിരാത്രീല്‍ അവന്‍ ഞെട്ടിയുണര്‍ന്ന് സമനില തെറ്റിയതുപോലെ എന്തൊക്കെയോ വിളിച്ചുപറഞ്ഞു. ഇന്നലെ രാവിലെ അവന്റെ ചേട്ടൻ വന്നു നിര്‍ബന്ധിച്ച് ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി.”
സുമിത്ര അന്തംവിട്ടു നിന്നുപോയി.
“മനസിനു ഷോക്കുതട്ടീട്ടുണ്ടെന്നാ ഡോക്ടറു പറഞ്ഞത്. അവനൊരു പാവമാ മോളെ. എല്ലാവര്‍ക്കും സഹായം മാത്രം ചെയ്യുന്ന ഒരു ശുദ്ധഹൃദയനാ അവൻ .”
ഭവാനി കരച്ചിലടക്കാൻ പാടുപെട്ടു .
സുമിത്ര ഭവാനിയെ ആശ്വസിപ്പിച്ചിട്ടു ചോദിച്ചു.
“മഞ്ജുവേച്ചിയെ അറിയിച്ചില്ലേ ഹോസ്പിറ്റലിലാക്കിയ വിവരം?
“അറിയിക്കണ്ടാന്ന് അവന്‍പറഞ്ഞു. ഇപ്പഴും അവനവളെ വല്യ കാര്യാ .”
ഭവാനി സാരിത്തലപ്പുകൊണ്ട് കണ്ണുകള്‍ തുടച്ചു.
“സതീഷേട്ടനെ ഞാനൊന്നു പോയി കണ്ടോട്ടെ അമ്മേ? എന്നെ ഒരുപാട് സഹായിച്ച ആളല്ലേ?”
സുമിത്രയുടെ ശബ്ദം ഇടറി.
“ഇപ്പം കണ്ടാല്‍ അവന്‍റെ വിഷമം കൂടുകയേയുള്ളൂ. നീ ചെല്ല്. ചെന്ന് മഞ്ജുളയെ കണ്ടു കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്ത്. അവളു തിരിച്ചു വന്നെങ്കിലെ ഇനി എന്‍റെ മോനു സന്തോഷം കിട്ടൂ.”
സുമിത്ര പിന്നെ അവിടെ നിന്നില്ല.
തിരിഞ്ഞു പടിയിറങ്ങി നടന്നു.
നേരെ മഞ്ജുളയുടെ വീട്ടിലേക്ക് വണ്ടി കയറി.
അഭിക്കുട്ടനെ കളിപ്പിച്ചുകൊണ്ടു മുറ്റത്തു നില്‍പ്പുണ്ടായിരുന്നു, മഞ്ജുള.
സുമിത്രയെ കണ്ടതും ആന്‍റീ എന്നു വിളിച്ചുകൊണ്ട് അഭിണ്ണിക്കുട്ടന്‍ ഓടി അടുത്ത് വന്നു.
സുമിത്ര അവനെ വാരിയെടുക്കാനാഞ്ഞതും മഞ്ജുള ഓടിവന്ന് അവനെ എടുത്തു.
സുമിത്ര വല്ലാതായി.
“ചേച്ചീ…”
“ചേച്ചിയോ?” മഞ്ജുള അമര്‍ഷത്തോടെ അവളെ നോക്കി. “എന്നുമുതലാ ഞാന്‍ നിന്‍റെ ചേച്ചിയായത്? ഇവിടേം എന്നെ ജിവിക്കാന്‍ സമ്മതിക്കില്ലേ നീ?”
“ചേച്ചി എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. ചേച്ചി വിചാരിക്കുന്നതുപോലൊന്നും സംഭവിച്ചിട്ടില്ല. ഞാനിന്നു വീട്ടില്‍ പോയിരുന്നു. ഫോട്ടോ കണ്ടു. ജയേട്ടന്‍ സതീഷേട്ടന്റെ കുടുംബം തകർക്കാൻ വേണ്ടി കൃത്രിമമായി ഉണ്ടാക്കിയ ഫോട്ടോയാ അത്. ഒരു സഹോദരനെപ്പോലെ മാത്രമേ ഞാന്‍ സതീഷേട്ടനെ കണ്ടിട്ടുള്ളൂ .”
“എനിക്ക് കേള്‍ക്കണ്ട നിന്‍റെ ചാരിത്ര്യപ്രസംഗം. നിന്നെ എന്‍റെ വീട്ടില്‍ താമസിപ്പിച്ചത് എന്‍റെ തെറ്റ്. അതിന്‍റെ പ്രതിഫലം നീ എനിക്ക് തന്നു. തൃപ്തിയായി. “
“ചേച്ചി അങ്ങനെ പറയരുത്. പാവമാ സതീഷ് ചേട്ടന്‍. മനസുകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒരു തെറ്റം അദ്ദേഹം ചെയ്തിട്ടില്ല.”
“സതിയേട്ടനുവേണ്ടി വക്കാലത്തു പറയാന്‍ വന്നതാണോ നീ? നീയൊരുത്തിയാ എന്‍റെ ജീവിതം തകര്‍ത്തത്. പൊയ്ക്കോ… നിന്‍റെ മുഖമെനിക്ക് കാണണ്ട.”
“ചേച്ചി ഞാന്‍.”
“എനിക്ക് നിന്നോട് സംസാരിക്കാന്‍ ഇഷ്ടമില്ല.”
മഞ്ജുള വെട്ടിത്തിരിഞ്ഞ് വീടിനകത്തേക്ക് കയറിയിട്ട് വാതിൽ കൊട്ടിയടച്ചു .
ഇനി അവിടെ നില്‍ക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നു സുമിത്രയ്ക്ക് തോന്നി. എന്ത് പറഞ്ഞാലും മഞ്ജുള വിശ്വസിക്കില്ല . പോരെങ്കിൽ എന്റെ കേസ് പുനരന്വേഷണത്തിനായി ഹർജി നൽകിയത് സതീഷാണെന്നു പത്രത്തിൽ വായിച്ചു കാണുമല്ലോ . അത് കണ്ടപ്പോൾ സംശയം ഇരട്ടിച്ചുകാണും!
അവള്‍ തിരിഞ്ഞ് റോഡിലേക്ക് നടന്നു.
മടക്കയാത്രയില്‍ ബസിലിരിക്കുമ്പോള്‍ മനസ് വെന്തുരുകുകയായിരുന്നു.
താന്‍ കാരണം സതീഷ് ചേട്ടന്‍റെ കുടുംബം തകര്‍ന്നല്ലോ!
ഇന്നലെ കൈവന്ന സന്തോഷമെല്ലാം ഇന്ന് ഒരുനിമിഷംകൊണ്ട് അസ്തമിച്ചല്ലോ .
ജയദേവന്‍ ഇത്രയും നീചനാണെന്ന് കരുതിയില്ല. ഇനി എങ്ങനെയാണ് ആ കുടുംബത്തെ ഒന്നിപ്പിക്കാൻ തനിക്കു കഴിയുക ? ഒരു പ്രതീക്ഷയുമില്ല !
തിരിച്ച് നാട്ടിലെത്തിയപ്പോള്‍ നേരം മൂന്നു മണി കഴിഞ്ഞിരുന്നു .
കവലയില്‍ ബസിറങ്ങിയിട്ട് അവള്‍ വീട്ടിലേക്ക് നടന്നു.
വഴിക്കുവച്ച് ശിവരാമനെ കണ്ടു. ബാലചന്ദ്രനു വീട് വാടകയ്ക്കു കൊടുത്ത ശിവരാമേട്ടന്‍.
”എവിടെ പോയിരുന്നു?”
അയാള്‍ കുശലം ചോദിച്ചു.
“ഒരാളെ കാണാന്‍ പോയതാ.” തെല്ലുദേഷ്യത്തോടെയായിരുന്നു മറുപടി.
”പത്രത്തില്‍ വാര്‍ത്ത കണ്ടു. സിനിമാക്കാരനാന്നും പറഞ്ഞ് ഇവിടെ വന്നു താമസിച്ചത് പോലീസാണെന്ന് ഞാനും ഇന്നലെയാ അറിഞ്ഞത്. ബഹുമിടുക്കനാ ആള്. കൊലയാളിയെ കണ്ടുപിടിച്ചില്ലോ “
സുമിത്രയുടെ മുഖത്ത് ഭാവമാറ്റമൊന്നും ഉണ്ടായില്ല.
”അയാളിവിടെ വന്നു താമസിച്ചു നിങ്ങടെ വീട്ടിൽ കേറിയിറങ്ങി നടന്നപ്പം നാട്ടുകര് ഓരോന്ന് പറഞ്ഞു പരത്തി . ഞാനും അതൊക്കെ വിശ്വസിച്ചു പോയി. അതുകൊണ്ടാ ആ കൊച്ചിനോട് അന്ന് അങ്ങനെയൊക്കെ പറഞ്ഞുപോയത് . ആള് പോലീസ് ഓഫിസറാണെന്ന് ആർക്കും അറിയില്ലായിരുന്നല്ലോ . ഒന്നും മനസിൽ വച്ചോണ്ട് ഇരിക്കരുത് കേട്ടോ ”
കുറ്റബോധത്തോടെ ശിവരാമൻ പറഞ്ഞു .
”അതിനേക്കാൾ വലിയ അപവാദം കേ ട്ടവളല്ലേ ഞാൻ. അതുകൊണ്ടു അതൊന്നും എനിക്കൊരു വിഷമമായി തോന്നിയിട്ടില്ല. അപവാദം പറഞ്ഞു സന്തോഷിക്കുന്നവർ അങ്ങനെയായിക്കോട്ടേന്നു ഞാൻ വിചാരിച്ചു , അത്രേയുള്ളൂ .”
“വീടിന്‍റെ വരാന്തയിലാരോ ഇരിപ്പുണ്ട്. മുറ്റത്തൊരു കാറും കിടപ്പുണ്ട് ” ശിവരാമൻ പറഞ്ഞു .
”എന്റെ വീട്ടിലോ ?”
“ഉം. ഞാനിങ്ങു പോരുന്ന വഴി കണ്ടതാ ”
സുമിത്ര നടപ്പിനു വേഗത കൂട്ടി.
ബാലേട്ടനായിരിക്കുമോ വന്നിരിക്കുന്നത്? ആയിരിക്കണേ എന്നു മനസില്‍ പ്രാര്‍ഥിച്ചുകൊണ്ടാണ് അവള്‍ ചുവടുകൾ നീട്ടി വച്ചത്.
ദുരെനിന്നേ കണ്ടു; ആരോ ഇരിപ്പുണ്ട് വരാന്തയില്‍! അവള്‍ നടപ്പിന് അല്‍പം കൂടി വേഗത കൂട്ടി!
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 44

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 45

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 46

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 47

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 47

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 47

“ടവ്വലെടുത്ത് ആ മുഖമൊന്നു തുടയ്ക്ക്. നന്നായിട്ട് വിയര്‍ക്കുന്നുണ്ടല്ലോ.” ബാലചന്ദ്രൻ പറഞ്ഞു.
ഉള്ളിലെ പരിഭ്രമം മറച്ചുവയ്ക്കാന്‍ അശ്വതി ഒരു വിഫലശ്രമം നടത്തി.
“അശ്വതീം സുകുമാരനും തമ്മില്‍ അത്ര രസത്തിലല്ലായിരുന്നു , അല്ലേ?”
“ഹേയ്… അങ്ങനൊന്നുമില്ല.”
അവളുടെ നേരെ വിരല്‍ചൂണ്ടി ബാലചന്ദ്രന്‍ കർക്കശ സ്വരത്തിൽ പറഞ്ഞു: ” ഒരു കാര്യം പറഞ്ഞേക്കാം. കള്ളം പറഞ്ഞു ഇനിയും എന്നെ പറ്റിക്കാമെന്ന് ഒരു ധാരണയുണ്ടെങ്കില്‍ അതിപ്പഴേ കളഞ്ഞേക്ക്. തന്റെ മുഴുവന്‍ ഹിസ്റ്ററിം പൊളിറ്റിക്‌സും പഠിച്ചിട്ടാ ഞാനിവിടെ വന്നിരിക്കുന്നത്. കൊലയാളിയാരെന്നതിന് വ്യക്തമായ തെളിവുകള്‍ കിട്ടിക്കഴിഞ്ഞു. ഇനി അതെങ്ങനെ നടത്തി എന്ന് മാത്രം അറിഞ്ഞാൽ മതി .”
“ഞാനല്ല.., ഞാനല്ല എന്റെ ഏട്ടനെ കൊന്നത്.”
“ആണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ? പക്ഷേ, അശ്വതിക്കറിയാം ആരാ കൊന്നതെന്ന്. എനിക്കും അറിയാം. അശ്വതീടെ വായില്‍ നിന്നതു കേള്‍ക്കാന്‍ പറ്റിയാല്‍ എന്റെ ജോലി എളുപ്പമായി. അത്രേയുള്ളൂ ”
“എനിക്കറിയില്ല.”
“നിങ്ങളതു സ്വമേധയാ പറഞ്ഞില്ലെങ്കില്‍ ബലംപ്രയോഗിച്ചു എനിക്ക് അത് പറയിപ്പിക്കേണ്ടിവരും. അതു ബുദ്ധിമുട്ടാവില്ലേ ? ഇപ്പം സത്യം തുറന്നുപറഞ്ഞാല്‍ നിങ്ങളെ രക്ഷപ്പെടുത്താന്‍ ഞാന്‍ സഹായിക്കാം . പറ എന്താ സംഭവിച്ചത് ?”
“എന്നെ എന്തിനാ ഇങ്ങനെ ഹരാസ് ചെയ്യുന്നേ? എനിക്കറിയില്ലാന്നു പറഞ്ഞില്ലേ?”
അശ്വതിക്കു കരച്ചിലും ദേഷ്യവും വന്നു.
“അപ്പം പറയാന്‍ ഉദ്ദേശമില്ല?”
“എനിക്കറിയില്ലെന്നു പറഞ്ഞല്ലോ .”
“അറസ്റ്റുചെയ്തു ലോക്കപ്പിലിട്ടാല്‍ നാളെത്രെ പത്രത്തില്‍ വേണ്ടയ്ക്കാ വലിപ്പത്തില്‍ വാര്‍ത്തവരും. അതൊഴിവാക്കുന്നതല്ലേ നല്ലത്? കാര്യങ്ങൾ തുറന്നു പറയുകയാണെങ്കിൽ നമുക്ക് ഇവിടെ വച്ചു ഇപ്പം അത് സെറ്റിൽ ചെയ്തു തീർക്കാം. ”
“പ്ലീസ്… എന്നെയൊന്നു വെറുതെവിടൂ… എനിക്കൊന്നും അറിഞ്ഞൂടാ.”
“കൊല നടത്തുന്ന പോലെതന്നെ കുറ്റകരമാണ് അത് ഒളിച്ചുവയ്ക്കുന്നതും .”
“എനിക്കൊന്നും അറിഞ്ഞൂടാന്നു പറഞ്ഞല്ലോ ”
“മനസിലുള്ളതെല്ലാം മുഖത്തു വായിക്കാല്ലോ? അറസ്റ്റുചെയ്തു ജീപ്പില്‍ കേറ്റി കൊണ്ടുപോകണോ അശ്വതി? അതിലും ഭേദം ഇപ്പത്തന്നെ എല്ലാം തുറന്നുപറയുന്നതല്ലേ? ഇപ്പം പറഞ്ഞാല്‍ നിങ്ങളെ രക്ഷിക്കാന്‍ പറ്റും എനിക്ക് . സ്റ്റേഷനില്‍ ചെന്നാ അതു നടക്കിയേല.”
“ഞാന്‍ ഹസ്ബന്‍റിനെ ഒന്നു വിളിച്ചോട്ടെ?” പൊടുന്നനെ അശ്വതി ചോദിച്ചു
“ഹസ്ബന്‍റ് പറയരുതെന്നേ പറയൂ. അതുകൊണ്ട് ഇപ്പം അയാളെ വിളിക്കണ്ട. അശ്വതി എല്ലാം തുറന്നുപറഞ്ഞാല്‍ രണ്ടുപേരേം ഞാൻ കേസീന്ന് ഒഴിവാക്കിത്തരാം. ഞാനത്ര പുണ്യവാളനൊന്നുമല്ല . കൈക്കൂലി കിട്ടിയാൽ എവിടുന്നാണെങ്കിലും ഞാൻ വാങ്ങിക്കും . ഒരുപാട് കാശൊന്നും എനിക്ക് വേണ്ട . ഒരു ഒരുഅമ്പതിനായിരം മതി . അത് അത്ര വലിയ തുകയൊന്നുമല്ലല്ലോ . ഈ കേസ് സുമിത്രയുടെ തലയിൽ തന്നെ കെട്ടിവച്ചു ഞാൻ നിങ്ങളെ രക്ഷിക്കാന്നേ .” ബാലചന്ദ്രന്‍ അടവ് ഒന്ന് മാറ്റി .
അശ്വതി വിഷമവൃത്തത്തിലായി . എന്തുചെയ്യണമെന്ന് അവള്‍ക്കൊരു പിടിയും കിട്ടിയില്ല.
“മടിക്കാതെ തുറന്നുപറഞ്ഞോ. നിങ്ങളുടെ ഹസ്ബന്‍റ് എന്തിനാ അയാളെ കൊന്നത്?”
ബാലചന്ദ്രന് എല്ലാംപിടികിട്ടി എന്ന് അശ്വതിക്ക് മനസിലായി . ഇനി കള്ളം പറഞ്ഞു പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്.
“പറഞ്ഞോളൂ. അശ്വതിയെ ഞാന്‍ രക്ഷിക്കാം. നമുക്ക് ഇപ്പം ഒരു പ്രതി കസ്റ്റഡീൽ ഉണ്ടല്ലോ. അതുകൊണ്ടു യഥാർത്ഥ പ്രതിയെ പിടിച്ചില്ലെങ്കിലും ആരും എന്നെ ശിക്ഷിക്കുവൊന്നുമില്ല . പുനരന്വേഷണത്തിൽ തെളിവൊന്നും കിട്ടിയില്ലെന്ന് ഞാൻ റിപ്പോർട്ട് കൊടുത്തോളാം . പക്ഷെ എനിക്ക് സത്യം അറിയണം ! പറയൂ എന്താ സംഭവിച്ചത് ?” ബാലചന്ദ്രന്‍ ധൈര്യം പകര്‍ന്നു.
“എന്റെ ഹസ്ബന്‍റിനൊരു തെറ്റുപറ്റിയതാണ്. മാപ്പാക്കണം. ദയവുചെയ്ത് എന്നെയും കുഞ്ഞിനേയും വഴിയാധാരമാക്കരുത്. പറഞ്ഞ കാശ് ഞാൻ തരാം.”
കൈകൂപ്പി അവള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.
” ഞാനത്ര പുണ്യാളനൊന്നുമല്ലെന്നു പറഞ്ഞല്ലോ . കാശുകിട്ടിയാല്‍ ഏതു കേസും ഒതുക്കും. കാശുണ്ടാക്കാനല്ലേ ഞാനീ പണിക്കിറങ്ങിയതു തന്നെ. എന്താ സംഭവിച്ചതെന്നു വള്ളിപുള്ളി തെറ്റാതെ എന്നോട് പറ. ഞാൻ നിങ്ങളെ രക്ഷിക്കാം. ” ബാലചന്ദ്രൻ അവൾക്കു ധൈര്യം പകർന്നു .
അശ്വതി ടവ്വലെടുത്തു കണ്ണും മുഖവും തുടച്ചിട്ടു ചോദിച്ചു.
“ഞങ്ങളെ രക്ഷിക്കാമെന്നു പറഞ്ഞത് വിശ്വസിക്കാമോ എനിക്ക് ?”
” തീർച്ചയായും. ബാലചന്ദ്രൻ ഒരു വാക്കു പറഞ്ഞാൽ വാക്കാ . പക്ഷെ സംഭവിച്ചത് മുഴുവൻ തുറന്നുപറയണം എന്നോട്. ഒന്നും ഒളിച്ചുവയ്ക്കാതെ ”
” പറയാം ”
അശ്വതി ഒരു ദീര്‍ഘശ്വാസം വിട്ടിട്ടു തുടർന്നു.
“സുകുവേട്ടന്‍ ശ്രീദേവിയെ കല്യാണം കഴിച്ചപ്പം മുതലു തുടങ്ങിയതാ ഞങ്ങളു തമ്മിലുള്ള പിണക്കം. അതോടെ അമ്മയും അയാളെ വെറുത്തു. അങ്ങനെയാ ഞങ്ങൾക്കീ വീട് കിട്ടിയതും ഞങ്ങൾ ഇവിടെ വന്നു താമസമാക്കിയതും . അമ്മേടെ പേരിലായിരുന്നു ഈ വീട്. അമ്മ മരിക്കുന്നേനു മുമ്പ് ഞങ്ങള്‍ക്കിത് എഴുതിത്തന്നു. ഇതിന്‍റെ പേരില്‍ എന്‍റെ ഹസ്ബന്‍റും സുകുവേട്ടനുമായി പലപ്പോഴും വഴക്കുണ്ടായിട്ടുണ്ട്. ഈ വീട് അയാളുടെ പേരിൽ എഴുതിക്കൊടുത്തില്ലെങ്കിൽ എന്റെ ഹസ്ബന്‍റിനെ കൊല്ലുമെന്ന് സുകുവേട്ടന്‍ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു.”
“ഹസ്ബന്‍റിന്‍റെ പേരെന്താന്നാ പറഞ്ഞത് ?”
ബാലചന്ദ്രന്‍ ഇടയ്ക്കുകയറി ചോദിച്ചു.
“രവിശങ്കര്‍.”
“ങ്ഹാ… എന്നിട്ട്…?”
“സുകുവേട്ടന്‍ കൊല്ലപ്പെട്ടതിന്റെ ഒരാഴ്ച മുൻപ് സുകുവേട്ടൻ ഇവിടെ വന്നിരുന്നു. ഒന്നും രണ്ടും പറഞ്ഞ് ഹസ്ബൻഡുമായിട്ട് ഒടക്കി. സുകുവേട്ടന്‍ കത്തിയെടുത്ത് രവിയേട്ടനെ കുത്തി. രവിയേട്ടൻ കൈകൊണ്ടു തടഞ്ഞപ്പോൾ കൈ മുറിഞ്ഞു . ഞാൻ ചെന്ന് പിടിച്ചുമാറ്റി സുകുവേട്ടനെ ഒരുവിധത്തിൽ പറഞ്ഞുവിട്ടു. വീട് എഴുതി തന്നില്ലെങ്കിൽ ഒരുമാസത്തിനകം നിന്നെ കൊന്നു കുഴിച്ചുമൂടുമെന്ന് രവിയേട്ടനെ ഭീഷണിപ്പെടുത്തിയിട്ടാ സുകുവേട്ടൻ പോയത്. അതോടെ രവിയേട്ടന് പേടിയായി. കടയിൽ നിന്ന് രാത്രി തനിച്ചുവരുമ്പോൾ സുകുവേട്ടൻ പതിയിരുന്നു ആക്രമിക്കുമോന്നു രവിയേട്ടന് പേടിയുണ്ടായിരുന്നു. സുകുവേട്ടൻ തന്നെ കൊല്ലുന്നതിനുമുമ്പ് താൻ അയാളെ കൊല്ലുമെന്ന് ഇടയ്ക്കിടെ രവിയേട്ടൻപറയുമായിരുന്നു . സംഭവദിവസം രാത്രിയില്‍ രവിയേട്ടന്‍ സുകുവേട്ടന്‍റെ വീട്ടില്‍ചെന്ന് അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. ഞാനതറിഞ്ഞിരുന്നില്ല. വെളുപ്പിനാ രവിയേട്ടന്‍ തിരിച്ചു വീട്ടില്‍ വന്നത്. എവിടെപ്പോയീന്നു ചോദിച്ചപ്പം ഒരു ആക്സിഡന്റ് പറ്റി ഒരു സുഹൃത്ത് ആശുപത്രീല്‍ കിടപ്പുണ്ടെന്നും അയാളുടെ അടുത്തായിരുന്നെന്നുംഎന്നോട് കള്ളം പറഞ്ഞു.”
“എന്നിട്ട് അശ്വതി എങ്ങനാ അറിഞ്ഞത് രവിശങ്കറാ കൊന്നതെന്ന്?.”
“ഒരുദിവസം അലക്കാനായി ഷര്‍ട്ടെടുത്തപ്പം രക്തക്കറ കണ്ടു. അപ്പം എനിക്ക് സംശയം തോന്നി. ഞാന്‍ ചോദിച്ചപ്പം ആദ്യം ഒഴിഞ്ഞുമാറി. പിന്നെ വിശദമായിട്ടു ചോദിച്ചപ്പഴാ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞത്.”
അശ്വതി മുഖത്തെ വിയർപ്പുകണങ്ങൾ തുടച്ചു.
“അപ്പം ഹസ്ബന്‍റിനെ രക്ഷിക്കാനാണ് സുമിത്രയേക്കുറിച്ച് നിങ്ങളു കള്ളക്കഥകളുണ്ടാക്കി പോലീസിനോട് പറഞ്ഞത് അല്ലേ?”
”ഉം ”
”ഇനി സത്യം പറ . സുമിത്രയും സുകുമാരനും തമ്മിൽ പ്രേമമായിരുന്നോ ?”
” അല്ല . അവള് പറഞ്ഞതാണ് സത്യം ! ഹസ്ബന്റിനെ രക്ഷിക്കാൻ വേണ്ടി ഞാനവളെ തള്ളിപ്പറഞ്ഞതാണ് ”
“എന്തിനാ ആ പാവം പെണ്ണിന്‍റെ ജീവിതം നിങ്ങളു തകര്‍ത്തത്? ഈശ്വരന്‍ പൊറുക്കുമോ ഈ മഹാപാപം?”
”കൂട്ടുകാരിയെക്കാൾ എനിക്ക് വലുത് എന്റെ ഹസ്ബൻഡല്ലേ സാർ ”
”ആ സംഭവത്തിന്റെ പേരിൽ ആ കുട്ടി അനുഭവിച്ച പ്രയാസങ്ങൾ നിങ്ങൾക്കറിയാമോ ?”
“എന്‍റെ ഹസ്ബന്‍റിനെ രക്ഷിക്കാന്‍വേണ്ടി ഞാന്‍ ഒരു നുണ പറഞ്ഞു. എന്നോട് ക്ഷമിക്കണം .”
അശ്വതി കൈകൂപ്പി കരഞ്ഞുകൊണ്ട് പറഞ്ഞു.
“ക്ഷമ ചോദിക്കേണ്ടത് എന്നോടല്ല. ആ പെണ്ണിനോടാ…”
”തെറ്റുപറ്റിപ്പോയി . മാപ്പാക്കണം ”
”സുമിത്ര കുളിച്ചു കൊണ്ടു നിൽക്കുന്ന ഈ ഫോട്ടോ ഇതിനു മുൻപ് നിങ്ങൾ കണ്ടിട്ടുണ്ടായിരുന്നോ ?”
” ഇല്ല . ഞാനിതു ആദ്യം കാണുകയാ .”
”അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പുസ്തകത്തിന്റെ പൊതിച്ചിലിനുള്ളിൽ നിന്നാണ് എനിക്ക് ഇത് കിട്ടിയത് . ആരാ ഇത് അവിടെ വച്ചത് . ?”
” എനിക്കറിയില്ല . ഒരു പക്ഷെ സുകുവേട്ടൻ കോളേജിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തെ ഏതെങ്കിലും പുസ്‌തകമായിരിക്കും. അതൊക്കെ അലമാരയിലിരിപ്പുണ്ടായിരുന്നു .”
”എന്തായാലും ഇത് എന്റെ കയ്യിൽ ഇരിക്കട്ടെ. ”
“ദയവുചെയ്ത് ഈ കേസില്‍നിന്ന് ഞങ്ങളെ ഒഴിവാക്കിത്തരണം സാറെ. ഞാന്‍ സാറിന്‍റെ കാലുപിടിക്കാം.”
“അപ്പം ഈ കേസിൽ സുമിത്ര ശിക്ഷക്കപ്പെട്ടോട്ടെന്നാണോ ?”
“അവളെയും രക്ഷിക്കണം സാറെ.”
“എല്ലാവരെയും രക്ഷിക്കാന്‍ ഞാനെന്താ ദൈവമാണോ?”
ബാലചന്ദ്രന്‍ എണീറ്റു.
അയാള്‍ പുറത്തേക്കിറങ്ങാന്‍ ഭാവിച്ചപ്പോള്‍ അശ്വതി കരഞ്ഞുകൊണ്ട് പിന്നാലെ ചെന്നു.
“സാറിനെ വിശ്വസിച്ചാ ഞാനെല്ലാം തുറന്നുപറഞ്ഞത്. ചതിക്കരുത് . ഹസ്ബൻഡ് വന്നാലുടനെ പണം തരാം ! എന്‍റെ ഹസ്ബന്‍റിനെ അറസ്റ്റു ചെയ്യരുതേ…പ്ലീസ് ”
”നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട് . അതുകൊണ്ടു ഇനി മൊഴിമാറ്റിപ്പറഞ്ഞു രക്ഷപെടാമെന്നു വിചാരിക്കണ്ട ”
ബാലചന്ദ്രന്‍ വെളിയിലേക്കിറങ്ങി കാറിൽ കയറി .


പിറ്റേന്നത്തെ എല്ലാ പത്രങ്ങളിലും ഒന്നാം പേജില്‍ പ്രാധാന്യത്തോടെ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ശീർഷകം ഇങ്ങനെയായിരുന്നു
‘സുകുമാരന്‍ കൊലക്കേസ്. സഹോദരീ ഭർത്താവ് അറസ്റ്റിൽ .’
ശീര്‍ഷകത്തിനു താഴെ വാര്‍ത്തയുടെ പൂര്‍ണരൂപം ഇങ്ങനെ :
ചങ്ങനാശേരി : കോളിളക്കം സൃഷ്ടിച്ച ചങ്ങനാശേരി സുകുമാരന്‍ കൊലക്കേസിലെ യഥാര്‍ഥ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. സുകുമാരന്‍റെ സഹോദരീ ഭര്‍ത്താവ് വെട്ടിക്കാട്ടില്‍ രവിശങ്കറിനെ(30 ) ഇന്നലെയാണ് ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത് . നേരത്തെ ലോക്കല്‍ പോലീസ് അന്വേഷിച്ച ഈ കേസില്‍ സുമിത്ര എന്ന അധ്യാപികയെ പ്രതിയാക്കി കുറ്റപത്രം തയ്യാറാക്കിയിരുന്നുവെങ്കിലും കോടതിയിൽ അത് സമർപ്പിച്ചിരുന്നില്ല . പിന്നീട് കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു. സുമിത്രയ്ക്ക് ഈ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് പുനരന്വേഷണം നടത്തിയ കൈംബ്രാഞ്ച് എഎസ്പി ബാലചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
സുകുമാരനും രവിശങ്കറും തമ്മില്‍ കുടുംബസ്വത്തിന്‍റെ പേരില്‍ വഴക്കിടാറുണ്ടായിരുന്നു. കൊല നടന്നതിന് കുറച്ചുദിവസം മുൻപ് സുകുമാരന്‍ രവിശങ്കറിന്‍റെ വീട്ടില്‍ വന്ന് അയാളുമായി വഴക്കുണ്ടാക്കി. സുകുമാരന്‍റെ കുത്തേറ്റ് രവിശങ്കറിന്‍റെ കൈ മുറിഞ്ഞു. ഇതില്‍ കുപിതനായ രവിശങ്കര്‍ ഒരു ദിവസം രാത്രി സുകുമാരന്‍റെ വീട്ടിലെത്തി പൊന്തക്കാട്ടില്‍ ഒളിച്ചിരുന്നു. രാത്രി പതിനൊന്നുമണി കഴിഞ്ഞപ്പോള്‍ അയാള്‍ പൊന്തക്കാട്ടില്‍നിന്നു വെളിയിലിറങ്ങി പരിസരം വീക്ഷിച്ചു. സുകുമാരന്‍റെ മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നതുകണ്ടു. ജനാലയിലൂടെ നോക്കിയപ്പോള്‍ സുകുമാരന്‍ ചാരുകസേരയില്‍ ചാഞ്ഞുകിടന്നു മയങ്ങുകയായിരുന്നു. വീടിനടുത്ത് നേരത്തെ കരുതിവച്ചിരുന്ന ഇരുമ്പുവടിയുമായി വാതില്‍ തുറന്ന് രവിശങ്കര്‍ അകത്തു പ്രവേശിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന സുകുമാരന്‍റെ ശിരസിൽ ഇരുമ്പുവടികൊണ്ട് ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ട സുകുമാരന്‍ തൽക്ഷണം മരിച്ചു. ഇരുമ്പുവടി പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞിട്ടു രവിശങ്കര്‍ സ്ഥലംവിട്ടു.
സുകുമാരനെ അടിച്ചിട്ടു പുറത്തേക്കിറങ്ങുന്നതിനിടയില്‍ വാതിലില്‍ ഉടക്കി രവിശങ്കറിന്‍റെ ഷര്‍ട്ടിന്‍റെ ഒരു ബട്ടണ്‍ അടര്‍ന്നു താഴെവീണു പോയിരുന്നു. ഈ ബട്ടനാണ് പ്രതിയെ കണ്ടുപിടിക്കാന്‍ ക്രൈംബ്രാഞ്ച് പൊലീസിന് സഹായകമായത് . പ്രതി കുറ്റം സമ്മതിച്ചു .
രവിശങ്കറിന്റെ ഷർട്ടിൽ കണ്ടെത്തിയ രക്തക്കറ സുകുമാരന്റേതാണോ എന്നറിയാൻ വസ്ത്രം ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട് .
ആദ്യം കേസന്വേഷിച്ച ലോക്കൽ പോലീസ് സുമിത്ര എന്ന അധ്യാപികയെ പ്രതിയാക്കി അറസ്റ്റുചെയ്തിരുന്നു . സുകുമാരന്‍റെ സഹോദരിയുടെ മൊഴിയാണ് സുമിത്രയെ പ്രതിയാക്കാന്‍ അന്ന് പോലീസിനെ പ്രേരിപ്പിച്ചതെന്ന് എ എസ് പി ബാലചന്ദ്രൻ പറഞ്ഞു. അശ്വതിയേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട് .
സുമിത്രയുടെ സുഹൃത്തായ സതീഷ് എന്നൊരാള്‍ സർക്കാരിന് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് കേസ് പുനരന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്.
യുവ ഐപിഎസ് ഓഫീസര്‍ ബാലചന്ദ്രനായിരുന്നു അന്വേഷണത്തിന്റെ പൂർണമായ ചുമതല. ട്രെയ്നിംഗ് കഴിഞ്ഞ് അസിസ്റ്റന്‍റ് പോലീസ് സൂപ്രണ്ടായി നിയമിതനായ അദ്ദേഹത്തിന് ആദ്യം ലഭിച്ച കേസന്വേഷണമായിരുന്നു ഇത്. മൂന്നുമാസത്തെ അന്വേഷണത്തിനൊടുവില്‍ നാടകീയമായാണ് പ്രതിയെ അറസ്റ്റുചെയ്തതെന്ന് എഎസ്പി പറഞ്ഞു.
വാര്‍ത്തയോടൊപ്പം പ്രതി രവിശങ്കറിന്‍റെയും കേസ് അന്വേഷിച്ച എഎസ്പി ബാലചന്ദ്രന്‍റെയും ഫോട്ടോകളും പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 44

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 45

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 46

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 46

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 46

അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ബാലചന്ദ്രൻ വീണ്ടും തന്റെ വീട്ടിലേക്ക് കയറി വന്നതുകണ്ടപ്പോൾ സതീഷ് നെറ്റിചുളിച്ചു .
” എന്തേ വീണ്ടും ?”
” ക്ഷമിക്കണം. സുകുമാരൻ കൊലക്കേസുമായി ബന്ധപ്പെട്ടു ഒരു സുപ്രധാന തെളിവ് എനിക്ക് കിട്ടി. എന്റെ സംശയം ദുരീകരിക്കുന്നതിനു താങ്കളുടെ സഹായം ആവശ്യമുണ്ട്.”
” ഞാൻ എന്താ ചെയ്യേണ്ടത് ?”
” താങ്കളുടെ മുഴുവൻ ഷർട്ടുകളും എനിക്കൊന്നു പരിശോധിക്കണം ” ബാലചന്ദ്രൻ പറഞ്ഞു.
”യു ആർ മോസ്റ്റ് വെൽക്കം. സാറിന് ഈ വീട്ടിലുള്ള എന്തുവേണമെങ്കിലും പരിശോധിക്കാം. ഈ കേസ് തെളിയണമെന്ന് സാറിനേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നതു ഞാനാ. ”
സതീഷ് അദ്ദേഹത്തെ അകത്തേക്ക്‌ സ്വാഗതം ചെയ്തിട്ട് ഷർട്ടുകൾ ഒന്നൊന്നായി എടുത്തു മുൻപിലേക്ക് ഇട്ടു കൊടുത്തു .
”എന്താ നോക്കേണ്ടതെന്നു വച്ചാൽ നോക്കിക്കോളൂ ”
ബാലചന്ദ്രൻ എല്ലാ ഷർട്ടിലേയും ബട്ടണുകൾ പരിശോധിച്ചു . സുകുമാരന്റെ വീട്ടിൽ നിന്നു കിട്ടിയ ബട്ടനോട് സാമ്യമുള്ള യാതൊന്നും പക്ഷെ കണ്ടില്ല.
”വേറെ ഷർട്ടുകളൊന്നും ഇല്ലേ ?”
”ഇല്ല ”
”സോറി ഫോർ ദ ഡിസ്റ്റർബെൻസ്. ഒരു കൊലകേസിന്റെ അന്വേഷണമാകുമ്പോൾ നിരപരാധികളെയും ചില പ്പോൾ ബുദ്ധിമുട്ടിക്കേണ്ടി വരും . ക്ഷമിക്കുക ”
” ഇറ്റ്സ് ആൾ റൈറ്റ് ! സംശയത്തിന്റെ കണികപോലും അവശേഷിപ്പിക്കാതെ ഈ വീട്ടിലെ എന്ത് വേണമെങ്കിലും സാറിന് പരിശോധിക്കാം. എങ്ങനെയും പ്രതിയെ പിടികൂടി ആ പെൺകുട്ടിയെ രക്ഷിക്കണം . ഞാനാണ് ഈ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്കു അപേക്ഷ കൊടുത്തത് എന്ന സത്യം കൂടി സാർ അറിഞ്ഞിരിക്കണം ”
”ഓഹോ. അതെനിക്കറിയില്ലായിരുന്നു . ഐ ഷാൽ ട്രൈ മൈ ബെസ്റ്റ് ” ഷേക്ക് ഹാൻഡ് കൊടുത്തിട്ടു ബാലചന്ദ്രൻ പുറത്തേക്കിറങ്ങി .
ഇനി ആരെ കാണണം ?
സതീഷിന്റെ ഭാര്യ മഞ്ജുള.
സുകുമാരന്റെ സഹോദരി അശ്വതി.
ശ്രീദേവിയുടെ സഹോദരൻ .
ഈ മൂന്നുപേരാണ് ഇനി ലിസ്റ്റിലുള്ളത് . ഇവരിൽ ആരെ കാണണം ആദ്യം ? ആശ്വതിയെയാകട്ടെ . അതുകഴിഞ്ഞിട്ടാവാം ശ്രീദേവിയുടെ സഹോദരനും സതീഷിന്റെ ഭാര്യയും .
ബാലചന്ദ്രൻ കാറിൽ കയറി സ്റ്റാർട്ട് ചെയ്തു .
അശ്വതിയുടെ വീട്ടുപടിക്കലാണ് ആ വാഹനം പിന്നെ വന്നു നിന്നത് .
റോഡരുകില്‍ കാര്‍ ഒതുക്കി നിറുത്തിയിട്ട് അദ്ദേഹം ഇറങ്ങി അശ്വതിയുടെ വീട്ടിലേക്ക് നടന്നു.
അശ്വതി വീട്ടിലുണ്ടായിരുന്നു. ബാലചന്ദ്രനെ കണ്ടതും അവർ മനസിലാകാത്ത ഭാവത്തില്‍ നോക്കി.
”ഞാന്‍ ബാലചന്ദ്രന്‍. അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് “
“എന്താ?”
വാതില്‍ക്കല്‍ നിന്നുകൊണ്ടുതന്നെ അവള്‍ ഉത്കണ്ഠയോടെ ആരാഞ്ഞു.
“സുകുമാരന്റെ കൊലക്കേസ് സംബന്ധിച്ച് ചില കാര്യങ്ങള്‍ അറിയാന്‍ വേണ്ടി വന്നതാ.”
“വരൂ…”
ബാലചന്ദ്രനെ സ്വീകരണമുറിയില്‍ കയറ്റി ഇരുത്തിയിട്ട് അവള്‍ ചോദിച്ചു.
“എന്താ അറിയേണ്ടത്?”
“അശ്വതി ഒറ്റയ്ക്കാണോ ഇവിടെ താമസം?”
“അല്ല. ഹസ്ബന്‍റും ഒരു മോനുമുണ്ട്.”
“ഹസ്ബന്‍റെവിടെ?”
“ഹസ്ബന്‍റിന് ബിസിനസാ.”
”എന്ത് ബിസിനസ് ”
” പള്ളിപ്പാട്ട് ടൗണിൽ ചെരുപ്പ് കട ”
”മോൻ ?”
”അവൻ ഉറങ്ങുവാ ”
“അമ്മ…?”
“മരിച്ചുപോയി”
”എത്രനാളായി ?”
”ഒന്നര വര്‍ഷം ”
”കൊലചെയ്യപ്പെട്ട സുകുമാരന്‍ അശ്വതിയുടെ ബ്രദറായിരുന്നോ?”
“ഉം…”
“നിങ്ങളു തമ്മിൽ എന്തെങ്കിലും പിണക്കമുണ്ടായിരുന്നോ ?”
“ഇല്ല ”.
“അയാളിവിടെ വരാറുണ്ടായിരുന്നോ?”
”വല്ലപ്പഴും.”
“അവസാനമായി വന്നത് എന്നാണെന്നോര്‍ക്കുന്നുണ്ടോ?”
“മരിക്കുന്നേന് രണ്ടാഴ്ച മുമ്പു വന്നിരുന്നു. കൃത്യമായി ദിവസം ഓർക്കുന്നില്ല ”
“വെറുതെ വന്നതാ…?”
“ഉം…”
“അശ്വതി അയാളുടെ വീട്ടിലേക്കും പോകാറുണ്ടായിരുന്നോ?”
“ചിലപ്പോഴൊക്കെ .”
“അശ്വതീം, ഈ കേസിൽ ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന സുമിത്രയും ക്ലാസ്മേറ്റ്സായിരുന്നോ?”
“ഒരു ക്ലാസിലല്ലായിരുന്നു. പക്ഷേ, ഹോസ്റ്റലില്‍ ഞങ്ങള്‍ ഒരേ റൂമിലായിരുന്നു.”
“സുകുമാരനും സുമിത്രയും തമ്മില്‍ അന്ന് ലവ് ആയിരുന്നോ?”
“ഉം. പക്ഷേ, അവളു പിന്നീട് കാലുമാറി.”
” അതെന്താ ?”
” അവളത് ഒരു നേരമ്പോക്കായിട്ടു മാത്രമേ കണ്ടുള്ളൂ ”
“സുകുമാരന്‍ സുമിത്രയുടെ ഏതോ ഫോട്ടോ എടുത്തെന്നോ…” അത് മുഴുമിപ്പിക്കും മുൻപേ അശ്വതി ഇടക്കുകയറി പറഞ്ഞു.
“അതൊക്കൊ ചുമ്മാ പറയുന്നതാ അവള്. അങ്ങനൊന്നും സംഭവിച്ചിട്ടില്ല. രക്ഷപ്പെടാന്‍ വേണ്ടി അവളൊരു കള്ളക്കഥ ഉണ്ടാക്കിയതാ. ഇതിനു മുൻപ് അന്വേഷിക്കാൻ വന്ന പോലീസുകാരോട് ഞാനീ കഥകളൊക്കെ പറഞ്ഞതാ .”
” സുമിത്ര ഈ വീട്ടിൽ വന്നു താമസിച്ചിട്ടുണ്ടോ ?’
” പഠിച്ചുകൊണ്ടിരുന്ന കാലത്തു എന്റെ കൂടെ ഇവിടെ വന്നിട്ടുണ്ട്. ”
” അപ്പം ഇത് നിങ്ങളുടെ പഴയ തറവാട് വീടാണ്. അല്ലെ . ”
” അതെ ”
” എന്നിട്ട് സുകുമാരന് ഈ തറവാട് കൊടുക്കാതെ അമ്മ നിങ്ങൾക്കു ഇത് എഴുതി തന്നതെന്തിനാ ?”
” സുകുവേട്ടൻ അമ്മയെ ധിക്കരിച്ചു ശ്രീദേവിയെ കല്യാണം കഴിച്ചതുകൊണ്ടു ‘അമ്മ സുകുവേട്ടന്റെ കൂടെ നിൽക്കാൻ താല്പര്യം കാണിച്ചില്ല .”
”ഈ വീട് നിങ്ങൾക്ക് എഴുതിത്തന്നതിന്റെ പേരിൽ സുകുമാരൻ അമ്മയോട് വഴക്കുണ്ടാക്കിയിട്ടുണ്ടോ ?”
”ആദ്യം ഒരു ചെറിയ വഴക്ക് . പിന്നെ അതൊക്കെ മാറിയായിരുന്നു ”
“അപ്പം സുമിത്ര തന്നെയായിരിക്കുമോ സുകുമാരനെ കൊന്നത്?”
“അല്ലാണ്ടാരാ?”
“അശ്വതിക്ക് മറ്റാരെയെങ്കിലും സംശയം?”
“ഇല്ല…”
“കുടിക്കാൻ ഒരു ഗ്ളാസ് വെള്ളം വേണം ”
അശ്വതി വെള്ളം എടുക്കാൻ പോയപ്പോൾ ബാലചന്ദ്രൻ തന്റെ പോക്കറ്റിലിട്ടിരുന്ന സ്പൈ കാമറ എടുത്തു ഭിത്തിയിലെ കലണ്ടറിൽ രഹസ്യമായി പിൻ ചെയ്തു വച്ചു .
വെള്ളം കുടിച്ചു ഗ്ളാസ് തിരികെ കൊടുത്തിട്ടു ബാലചന്ദ്രന്‍ എണീറ്റു.
“നിങ്ങടെ ചെരിപ്പുകടേടെ പേരെന്താ?”
“ഹരിത ഫുട് വെയേഴ്സ് .”
”ഹസ്ബന്റിന്റെ പേരോ ?”
”രവിശങ്കർ ”
“താങ്ക് യൂ…! ”
ബാലചന്ദ്രൻ പുറത്തേക്കിറങ്ങി കാറില്‍ കയറി. കാര്‍ അല്‍പം മുമ്പോട്ടുമാറ്റി നിറുത്തിയിട്ട് അദ്ദേഹം വീണ്ടും അശ്വതിയുടെ വീട്ടുമുറ്റത്തു വന്നു.
അശ്വതി ആര്‍ക്കോ ഫോണ്‍ ചെയ്യുകയായിരുന്നു.
ബാലചന്ദ്രനെ കണ്ടതും അവർ ഫോൺ കട്ട് ചെയ്തു.
” ആർക്കായിരുന്നു ഇപ്പം ഫോൺ ചെയ്തത് ?” അകത്തേക്ക് കയറുന്നതിനിടയിൽ ബാലചന്ദ്രൻ ചോദിച്ചു
”ഹസ്ബന്റിനാ .”
” എന്താ വിളിച്ചു പറഞ്ഞത് ?”
”വൈകുന്നേരം വരുമ്പോൾ അരിയും പലവ്യഞ്ജനങ്ങളും വാങ്ങിച്ചുകൊണ്ടു വരണമെന്ന് പറയാൻ വിളിച്ചതാ ”
” ഞാൻ ഇവിടെ വന്ന് അന്വേഷിച്ച കാര്യം പറഞ്ഞോ ?”
”ഒന്ന് സൂചിപ്പിച്ചു. അത്രയേയുള്ളു ”
” കുടിക്കാൻ ഒരു ഗ്ളാസ്‌ വെള്ളം കൂടി വേണം. ഭയങ്കര ദാഹം. ”
” നാരങ്ങാവെള്ളം ?”
”ആയിക്കോട്ടെ ”
അശ്വതി വെള്ളം എടുക്കാൻ അകത്തേക്ക് വലിഞ്ഞപ്പോൾ ബാലചന്ദ്രൻ കലണ്ടറിൽ നിന്നും സ്പൈ കാമറ എടുത്തു .
എന്നിട്ട് അതിൽ നിന്ന് മെമ്മറി കാർഡ് ഊരിയെടുത്തു മൊബൈലിൽ ഇട്ടു അശ്വതിയുടെ ഫോൺ സംഭാഷണം പ്‌ളേ ചെയ്തു കേട്ടു .
അശ്വതി പറയുകയാണ്:
“എന്തോ സംശയമുണ്ടെന്നു തോന്നുന്നു. ഇറങ്ങുന്നേനുമുമ്പ് കടേടെ പേര് ചോദിച്ചു… ങ്ഹ. വരുമായിരിക്കും… ഇല്ല… ഒന്നും പറഞ്ഞില്ല. അകത്തുകേറി നോക്കിയൊന്നുമില്ല… ഉം… ഉം… അവിടെ വരുമ്പം മണ്ടത്തരമൊന്നും വിളിച്ചുപറഞ്ഞേക്കരുത്. ങ്ഹ… അതെ… പിണക്കമൊന്നുമില്ലെന്നാ ഞാന്‍ പറഞ്ഞത്… ”
ഇത്രയും കേട്ടപ്പോഴേക്കും ബാലചന്ദ്രന് മനസിലായി താൻ എത്തിയിരിക്കുന്നത് എത്തേണ്ട സ്ഥലത്തു തന്നെയാണെന്ന് .
അശ്വതി നാരങ്ങാവെള്ളവുമായി വന്നപ്പോൾ ബാലചന്ദ്രൻ പറഞ്ഞു.
”എനിക്ക് ഈ വീടൊന്നു സെർച്ചു ചെയ്യണം? ”
“എന്തിന്…?”
”അതൊക്കെ പറയാം. എവിടാ നിങ്ങളുടെ കിടപ്പുമുറി ?”
” ചുമ്മാ ഒരാള് കയറി വന്ന് വീട് സെർച്ചുചെയ്യുകയാന്ന് പറഞ്ഞാൽ ? നിങ്ങൾ പോലീസ് ആണോ അല്ലയോന്നു ഞാൻ എങ്ങനെയാ അറിയുക ” അശ്വതി ദേഷ്യപ്പെട്ടു .
”ഗുഡ് ! ഈ ചോദ്യം നിങ്ങൾ എന്തുകൊണ്ട് ആദ്യം ചോദിച്ചില്ല എന്ന് ഞാൻ അദ്‌ഭുതപ്പെട്ടിരിക്കുകയായിരുന്നു .”
ബാലചന്ദ്രൻ പോക്കറ്റിൽ നിന്ന് ഐഡന്റിറ്റി കാർഡ് എടുത്തു കാണിച്ചു.
” ഇനി കാണിച്ചു തന്നൂടെ ? എവിടെയാ നിങ്ങളുടെ കിടപ്പുമുറി? ”
” വരൂ ” അശ്വതി അദ്ദേഹത്തെ കിടപ്പുമുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.
മുറിയിലെ വാർഡ് റോബ് തുറന്നു ബാലചന്ദ്രൻ നോക്കി .
അലക്കിത്തേച്ച് ഹാംഗറില്‍ തൂക്കിയിട്ടിരിക്കുന്ന ഷര്‍ട്ടുകള്‍ ഓരോന്നായി എടുത്ത് നോക്കിയിട്ട് തിരികെ അവിടെ തന്നെ വച്ചു .
പെട്ടെന്ന് ഒരു ഷർട്ടിൽ കണ്ണുകൾ ഉടക്കി.
ആ ഷര്‍ട്ടില്‍ ഗോള്‍ഡണ്‍ കളറിലുള്ള ബട്ടണ്‍സ് ആയിരുന്നു! ശ്രീദേവിയുടെ വീട്ടില്‍നിന്നു കണ്ടെടുത്ത അതേ വലിപ്പവും ഡിസൈനുമുള്ള ബട്ടണുകള്‍! അദ്ദേഹം പോക്കറ്റിൽ നിന്ന് ആ ബട്ടൻ എടുത്തു ചേർത്ത് വച്ച് നോക്കി ! കിറുകൃത്യം ! ഒരു വ്യത്യാസവുമില്ല !
സൂക്ഷ്മമായി പരിശോധിച്ചപ്പോൾ മറ്റൊരു കാര്യം കൂടി വ്യക്തമായി.
ഏറ്റവും താഴെയുള്ള ബട്ടണ്‍ ഒഴികെ മറ്റെല്ലാ ബട്ടണുകളും തുന്നിച്ചേർത്തിരിക്കുന്നത് ഗോള്‍ഡന്‍ നിറമുള്ള നൂലുകൊണ്ടാണ് . താഴത്തെ ബട്ടണ്‍ മാത്രം വെള്ള നൂലുകൊണ്ടും. അവിടുണ്ടായിരുന്ന ആദ്യത്തെ ബട്ടൺ അടർന്നു പോയപ്പോൾ കോളര്‍ ബട്ടണ്‍ അടര്‍ത്തിയെടുത്ത് പിന്നീട് വെള്ള നൂലുകൊണ്ട് തുന്നിച്ചേര്‍ത്തതാണ് ആ ബട്ടനെന്ന് സൂഷ്മപരിശോധനയിൽ തിരിച്ചറിഞ്ഞു.
ആ ഷര്‍ട്ടെടുത്ത് അശ്വതിയെ കാണിച്ചുകൊണ്ട് ബാലചന്ദ്രന്‍ ചോദിച്ചു.
“ആരുടെയാ ഈ ഷര്‍ട്ട്?”
“എന്റെ ഹസ്ബന്‍റിന്‍റെയാ.”
“എത്രനാളായി ഇതു വാങ്ങിച്ചിട്ട്?”
“ഒരു വര്‍ഷം കഴിഞ്ഞു.”
“റെഡിമെയ്ഡാണോ… തുന്നിച്ചതാണോ?”
“റെഡിമെയ്ഡാ .”
“ഇത് തല്‍ക്കാലം ഞാനെടുക്ക്വാ.”
ഷര്‍ട്ട് മടക്കി ഒരു കടലാസില്‍ പൊതിഞ്ഞു അദ്ദേഹം കയ്യിലൊതുക്കി.
“എന്താ ഇതിന്‍റെയൊക്കെ അര്‍ഥം?”
അശ്വതി നെറ്റിചുളിച്ചുകൊണ്ട് ചോദിച്ചു.
“അർത്ഥവും വ്യാകരണവുമൊക്കെ വൈകാതെ മനസിലാക്കിത്തരാം ” – ബാലചന്ദ്രന്‍ കൂടുതല്‍ വിശദീകരിച്ചില്ല.
വീടിന്‍റെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കി പരിശോധിച്ചു അദ്ദേഹം.
ഷെല്‍ഫില്‍ അടുക്കിവച്ചിരുന്ന പുസ്തകങ്ങള്‍ ഒന്നൊന്നായി എടുത്തു മറിച്ചുനോക്കി.
പെട്ടെന്ന് ഒരു പുസ്തകത്തിന്‍റെ പുറം കവറിലെ പൊതിച്ചിലിനുള്ളില്‍ എന്തോ തടിപ്പുപോലെ അനുഭവപ്പെട്ടു.
ബാലചന്ദ്രന്‍ പൊതിച്ചിൽ അഴിച്ചു നോക്കി .
അതൊരു ഫോട്ടോ ആയിരുന്നു . ആ ഫോട്ടോ കണ്ടതും അയാളുടെ കണ്ണുകള്‍ വിടര്‍ന്നു.
ഫോട്ടോ എടുത്ത് അദ്ദേഹം പോക്കറ്റില്‍ താഴ്ത്തി.
എന്നിട്ടു അദ്ദേഹം ആ വീട്ടിലെ എല്ലാ ബാത്ത് റൂമിലും കയറി നോക്കി.
തിരികെ സ്വീകരണമുറിയിലേക്ക് വന്നപ്പോൾ അശ്വതി താടിക്കു കയ്യും കൊടുത്ത്‌ അവിടെ ഇരിപ്പുണ്ടായിരുന്നു.
അശ്വതിയുടെ എതിര്‍വശത്തുള്ള സീറ്റില്‍ ബാലചന്ദ്രന്‍ ഇരുന്നു. തുടർന്നുള്ള സംഭാഷണം റെക്കോർഡ് ചെയ്യാനായി പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുത്തു അദ്ദേഹം റെക്കോർഡിങ് സ്വിച്ച് ഓൺ ചെയ്തു.
പോക്കറ്റില്‍ നിന്ന് ഫോട്ടോയെടുത്ത് അശ്വതിയെ കാണിച്ചുകൊണ്ട് ബാലചന്ദ്രന്‍ ചോദിച്ചു.
“ഈ ഫോട്ടോയില്‍ കാണുന്ന സ്ത്രീ ആരാന്നറിയ്യോ?”
ഫോട്ടോ കണ്ടതും അശ്വതി വല്ലാതായി. സുമിത്ര ബാത്റൂമിൽ അർത്ഥ നഗ്നയായികുളിച്ചുകൊണ്ടു നിൽക്കുന്ന ഫോട്ടോ ! അവളുടെ മുഖത്തെ ഭാവപ്പകര്‍ച്ച ബാലചന്ദ്രന്‍ ശ്രദ്ധിച്ചു.
“പറയൂ… അശ്വതി ഇവളെ അറിയ്വോ ?”
“ഉം .”
”ആരാ? ”
” ഈ പെണ്ണാ സുമിത്ര ”
“ഈ ഫോട്ടോ എവിടെവച്ചെടുത്തതാണെന്നറിയാമോ ?”
“ഇല്ല…”
അശ്വതിയുടെ മുഖത്ത് വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞതു ബാലചന്ദ്രന്‍ ശ്രദ്ധിച്ചു.
അവളുടെ കണ്ണുകളിലേക്കു നോക്കി പുഞ്ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ തെല്ലുനേരം ഇരുന്നു . എന്നിട്ടു പറഞ്ഞു.
“ഏതു കൊലപാതകവും പോലീസ് ശാസ്ത്രീയമായി അന്വേഷിച്ചാൽ കൊലയാളിയെ കണ്ടെത്താൻ പറ്റും. കൊല നടന്ന സ്ഥലത്തുനിന്ന് കൊലയാളിയെ കണ്ടുപിടിക്കാന്‍ സഹായകമായ എന്തെങ്കിലും ഒരു സാധനം കിട്ടും. ചിലപ്പം അതൊരു മൊട്ടുസൂചിയാകാം. തലമുടിയാകാം, നെറ്റിയില്‍ തൊടുന്ന ഒരു പൊട്ടാകാം, ഒരു വളക്കഷണമാകാം . ഞങ്ങള്‍ക്കതെല്ലാം വിലപ്പെട്ട സാധനമാ.”
എന്താണ് പറഞ്ഞുവരുന്നതെന്നു അശ്വതിക്ക് മനസിലായി. അവൾ വല്ലാതായി . ഉള്ളിലെ പരിഭ്രമം മുഖത്തു പ്രകടമാകാതിരിക്കാൻ നന്നേ പണിപ്പെട്ടു .
“മുഖം വിയര്‍ക്കുന്നുണ്ടല്ലോ?”
ബാലചന്ദ്രന്‍ ചോദിച്ചു.
“ഹേയ്….”
അവള്‍ ഇടതുകൈകൊണ്ട് മുഖം തുടച്ചു.
“അപ്പം ഈ ഫോട്ടോ എവിടെ വച്ചെടുത്തതാണെന്നശ്വതിക്കറിഞ്ഞൂടാ അല്ലെ ?”
“ഇല്ല.”
“വരൂ…”
അശ്വതിയെ വിളിച്ചിട്ട് ബാലചന്ദ്രന്‍ അടുത്തമുറിയിലെ ബാത് റൂമിലേക്ക് പോയി.
ബാത്റൂമില്‍ കയറിയിട്ട് ബാലചന്ദ്രന്‍ ഫോട്ടോ അശ്വതിയുടെ നേരെ നീട്ടിയിട്ട് പറഞ്ഞു .
“ഇനി നോക്കിക്കേ . ഈ ഫോട്ടോയിൽ കാണുന്ന പശ്ചാത്തലവും ഈ ബാത്റൂമിന്റെ പശ്ചാത്തലവും ഒന്നുതന്നെയാണോന്ന് .”
അവള്‍ ഫോട്ടോ വാങ്ങി നോക്കിയിട്ട് പതിഞ്ഞസ്വരത്തില്‍ പറഞ്ഞു:
“അതെ “
” ചില തെളിവുകൾ നമുക്ക് നിഷേധിക്കാൻ പറ്റാതെ വരും അശ്വതി. ഈ ബാത്റൂമിൽ സുമിത്ര കുളിച്ചുകൊണ്ടു നിന്ന വിഡിയോയാണ് പണ്ട് നിങ്ങളുടെ സഹോദരൻ സുകുമാരൻ ഒളിക്യാമറയിൽ പകർത്തിയത് . അതിൽ നിന്നെടുത്ത ഈ ഫോട്ടോയുടെ കോപ്പി വച്ചാണ് അയാൾ അവരെ നിരന്തരം ബ്ളാക് മെയിൽ ചെയ്തുകൊണ്ടിരുന്നത് . ഈ ഫോട്ടോ എടുത്ത കാര്യം സുമിത്ര പണ്ട് നിങ്ങളോടു പറഞ്ഞിരുന്നില്ലേ ?”
” ഇല്ല . എന്നോടൊന്നും പറഞ്ഞിട്ടില്ല ”
”ഇനി കള്ളം പറഞ്ഞു പിടിച്ചുനിൽക്കാമെന്നു വിചാരിക്കണ്ട . എല്ലാ പഴുതുകളും അടച്ച് ഒരു കൊലപാതകം എല്ലാക്കാലത്തും മൂടിവയ്ക്കാന്‍ പറ്റില്ല അശ്വതി. മുകളിലിരിക്കുന്ന ഒരാളുണ്ട്. അങ്ങേര് ഇതൊന്നും കണ്ട് കണ്ണടച്ചിരിക്കില്ല. കൊലയാളിയിലേക്കു വിരൽ ചൂണ്ടുന്ന എന്തെങ്കിലും തെളിവ് അങ്ങേരു സൂക്ഷിച്ചുവച്ചിരിക്കും . സമയമാവുമ്പം അത് അങ്ങേരു തന്നെ ഞങ്ങൾക്ക് കാട്ടിത്തരും . അങ്ങനെ കിട്ടിയ ഒരു തെളിവിൽ നിന്നാണ് എന്റെ അന്വേഷണം ഇവിടം വരെ എത്തിയത് ”
അശ്വതിയുടെ മുഖം വിയര്‍ത്തു. അവളുടെ ശ്വാസഗതി വര്‍ധിച്ചു.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 44

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 45

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 45

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 45

ശശികല മരിച്ചു!
ഫാനിൽ കെട്ടിതൂങ്ങി ശശികല ആത്മഹത്യ ചെയ്തുവത്രേ !
ജയദേവന്റെ അമ്മ സീതാലക്ഷ്മിയാണ് ആ വിവരം സുമിത്രയെ അറിയിച്ചത്. ശശികലയുടെ അച്ഛൻ ദിവാകരനെ മരണവാർത്ത അറിയിക്കണമെന്നും അവർ പറഞ്ഞു.
സുമിത്ര രണ്ടുകൈയും ശിരസിലൂന്നി കസേരയില്‍ ഇരുന്നുപോയി.
പാവം പെണ്ണ്! ഒരുപാട് സ്വപ്നങ്ങളുമായി വിവാഹജീവിതത്തിലേക്ക് കയറിയ അവൾക്ക് ഇങ്ങനെയൊരു ദുർവിധിയുണ്ടായല്ലോ !
ജയദേവനവളെ പൊന്നുപോലെ സ്നേഹിക്കുന്നെന്നാണ് താന്‍ കരുതിയിരുന്നത്! ഒരു രാജ്ഞിയെപ്പോലെ അവൾ ആ വീട്ടിൽ കഴിയുകയാണെന്നാണ് താൻ വിചാരിച്ചിരുന്നത്. ഇങ്ങനെയൊരു കടുംകൈ ചെയ്യാൻ അവളെ പ്രേരിപ്പിച്ച സാഹചര്യം എന്താണ് ? ജയദേവൻ അവളെ വേദനിപ്പിച്ചോ? പീഡിപ്പിച്ചോ ?
ദിവാകരേട്ടനോട് എങ്ങനെയാണീ വാര്‍ത്ത പറയുക? അയാൾക്കതു താങ്ങാനുള്ള കരുത്തുണ്ടാവുമോ? എന്തായാലും പറയാതിരിക്കാൻ പറ്റില്ലല്ലോ .
തകർന്ന ഹൃദയത്തോടെ സുമിത്ര എണീറ്റു പുറത്തേക്കിറങ്ങി. ശശികലയുടെ വീട് ലക്ഷ്യമാക്കി അവൾ സാവധാനം നടന്നു.
ദിവാകരന്‍ പല്ലുതേച്ചുകൊണ്ടു വീട്ടു മുറ്റത്തുനില്‍പ്പുണ്ടായിരുന്നു.
” എന്താ മോളെ രാവിലെ ?” സുമിത്രയെ കണ്ടതും അയാളുടെ കണ്ണുകൾ വിടർന്നു .
എന്തു പറയണമെന്നറിയാതെ അവൾ തെല്ലുനേരം വിഷമിച്ചു .
സുമിത്രയുടെ മുഖം കണ്ടപ്പോൾ എന്തോ പന്തികേടുണ്ടെന്നു തോന്നി ! ദിവാകരന്റെ ഉത്കണ്ഠ വർദ്ധിച്ചു
”എന്താ മോളെ ?”
”അത് ..”
”എന്താന്നു പറ ?”
”ശശികല ….”
“ശശികല … ?”
” ശശികല മരിച്ചു! ”
വാര്‍ത്ത കേട്ടതും അയാളുടെ കൈയില്‍നിന്ന് ടൂത് ബ്രഷ് താഴെ വീണുപോയി.
അടുത്തനിമിഷം അവശനായി അയാൾ നിലത്തു കുത്തിയിരുന്നു;ശിരസു കൈകളിൽ താങ്ങി.
”എന്തായിരുന്നു അസുഖം ?” ദിവാകരൻ വിറയ്ക്കുന്ന ചുണ്ടുകളോടെ ഇടറിയ സ്വരത്തിൽ മുഖം ഉയർത്തി അവളെ നോക്കി .
” ആത്മഹത്യ ചെയ്തതാ. ” കരഞ്ഞുപോകാതിരിക്കാൻ സുമിത്ര നന്നേ പാടുപെട്ടു .
” ങ് ഹേ !! എന്റെ മോള് ആത്മഹത്യ ചെയ്തോ?!! ”
ന്റെ മോളേ എന്ന് ഒരു ആർത്തനാദത്തോടെ ദിവാകരൻ നിലത്തേക്ക് മറിഞ്ഞു വീണു..
എന്ത് ചെയ്യണമെന്നറിയാതെ സുമിത്ര പകച്ചു നിന്നുപോയി.
അച്ഛന്റെ കരച്ചിൽ കേട്ട് വീട്ടിൽ നിന്ന് നന്ദിനിയും ആതിരയും ഓടി പുറത്തേക്കു വന്നു.
” എന്താ അച്ഛാ. എന്തു പറ്റി ?”
അവർ വന്നു അച്ഛനെ പിടിച്ചെഴുന്നേല്പിച്ചു .
” നിങ്ങടെ ചേച്ചി പോയി മോളെ ”
” എന്താ അച്ഛൻ ഈ പറയുന്നേ ? ചേച്ചി എങ്ങോട്ട് പോയെന്നാ ?” നന്ദിനി ചോദിച്ചു.
” നമ്മളെ ഇട്ടേച്ച്‌ അവൾ സ്വർഗത്തിലേക്ക് പോയി. ആ ദുഷ്ടൻ അവളെ കൊന്നു മോളെ ”
അത് കേട്ടതും നന്ദിനി വാവിട്ടു കരഞ്ഞു. ആതിരയും ഏങ്ങി ഏങ്ങി കരഞ്ഞു.
മൂന്നുപേരും കൂടി ദിവാകരനെ താങ്ങിപ്പിടിച്ചു അകത്തു കൊണ്ടുപോയി കിടത്തി.
.


ജയദേവന്‍റെ വീട്ടുമുറ്റത്ത് വലിയ ആള്‍ക്കൂട്ടം!
കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന മൃതദേഹം കാണാന്‍ ജനാലയ്ക്കരികില്‍ തിക്കും തിരക്കും.
ജയദേവന്‍ താടിക്ക് കൈയും കൊടുത്ത് വിഷണ്ണനായി കിടപ്പു മുറിയിലിരിപ്പുണ്ട്. സീതാലക്ഷ്മി അടുക്കളയിലും.
മൃതദേഹം കാണാന്‍ ആളുകള്‍ വന്നും പോയുമിരുന്നു.
ഒന്‍പതുമണിയായപ്പോള്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഫാനിൽ നിന്ന് താഴെയിറക്കി. ചുരിദാറായിരുന്നു അവളുടെ വേഷം .
സാരിത്തുമ്പിലാണ് കെട്ടി തൂങ്ങിയിരുന്നത്. മൃതദേഹം വിശദമായി പരിശോധിച്ചപ്പോള്‍ ബ്രേസിയറിനകത്തുനിന്നു ഒരു കത്തുകിട്ടി.
സർക്കിൾ ഇൻസ്‌പെക്ടർ അത് എടുത്ത് നിവർത്തി നോക്കി . അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
പ്രിയപ്പെട്ട പോലീസ് അധികാരികള്‍ക്ക്…
ജീവിതത്തില്‍ ദുഃഖം മാത്രം അനുഭവിച്ചിട്ടുള്ള ഒരു പാവം പെണ്ണാണ് ഞാന്‍. എനിക്കൊരു ജീവിതം തരാമെന്ന വാഗ്ദാനവുമായി ജയദേവന്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തിയപ്പോള്‍ എന്‍റെ കൂട്ടുകാരിയെപ്പോലും ഉപേക്ഷിച്ചു ഞാനതിന് സമ്മതം മൂളിയത് ഒരു ദിവസമെങ്കിലും സന്തോഷത്തോടെ ജീവിക്കാനുള്ള മോഹം കൊണ്ടാണ് സാർ . പക്ഷേ, ആദ്യരാത്രിയില്‍തന്നെ എന്‍റെ സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങി. ജയദേവന്‍ സുമിത്രയോട് പ്രതികാരം ചെയ്യാൻ എന്നെ ഒരായുധമാക്കുകയായിരുന്നു എന്ന് തിരിച്ചറിയാൻ ഞാൻ വൈകി. കല്യാണം കഴിഞ്ഞ് ഇന്നേവരെ എന്നോട് സ്നേഹത്തോടെ ഒരു വാക്ക് സംസാരിക്കുകയോ എന്‍റെ ആഗ്രഹങ്ങള്‍ നിറവേറ്റുകയോ ചെയ്തിട്ടില്ല ആ മനുഷ്യന്‍! ഇന്നോളം ഒരിക്കല്‍പ്പോലും സ്നേഹത്തോടെ എന്‍റെ ശരീരത്തൊന്നു സ്പര്‍ശിച്ചിട്ടുപോലുമില്ല. ആദ്യരാത്രിൽ തന്നെ കരഞ്ഞു കരഞ്ഞു നേരം വെളുപ്പിക്കാനായിരുന്നു എന്റെ വിധി. . പലതവണ എന്‍റെ കരണത്തടിച്ചിട്ടുണ്ട് ആ മനുഷ്യൻ . അതെല്ലാം ഞാന്‍ സഹിച്ചു. അപ്പോഴും എനിക്കൊരാശ്വാസം എനിക്ക് ഒരു ജോലിയുണ്ടല്ലോ എന്നതായിരുന്നു. ആരുടെയും മുൻപിൽ കൈനീട്ടാതെ അടിവസ്ത്രങ്ങളെങ്കിലും വാങ്ങിക്കാനുള്ള കാശ് ഉണ്ടാക്കാമല്ലോ എന്ന ആശ്വാസം . അതും ആ മനുഷ്യൻ തല്ലിക്കെടുത്തിയപ്പോൾ പിടിച്ചുനില്‍ക്കാനുള്ള ശക്തി ഉണ്ടായില്ല എനിക്ക്. അയാള്‍ എന്നെ കൊല്ലുന്നതിനു മുമ്പ് ഞാൻ സ്വയം ജീവനൊടുക്കുകയാണ് . ഞാന്‍ പോകട്ടെ. ദുഃഖങ്ങൾ ഇല്ലാത്ത ലോകത്തേക്ക്. എന്‍റെ മരണത്തിനുത്തരവാദി ജയദേവന്‍ മാത്രമാണ്. ആ മനുഷ്യനെ ജയിലിലടച്ചു തൂക്കിക്കൊല്ലണം. ഈ കത്ത് എല്ലാവരെയും കാണിക്കണം . അയാൾക്കെതിരെ ജാമ്യമില്ലാത്ത കേസെടുത്തു ജയിലിലടക്കണം. എന്റെ അപേക്ഷയാണിത് . എന്റെ ആത്മാവിനു ശക്തിയുണ്ടെങ്കിൽ ഞാൻ വരും അയാളെ ശിക്ഷിക്കാൻ ! ഒരുരക്ത രക്ഷസ്സായി വന്നു ഞാൻ അവനോട് പ്രതികാരം ചെയ്യും. ഒരു രാത്രിപോലും ഇനി അയാളെ ഞാൻ സമധാനത്തോടെ ഉറങ്ങാൻ അനുവദിക്കില്ല . ഇനി ഒരു പെണ്ണിനോടും ആ മനുഷ്യൻ ഇങ്ങനെ ചെയ്യരുത്. സുമിത്രയോട് ഞാന്‍ മാപ്പുചോദിച്ചതായി അറിയിക്കണം. അവളുടെ ഹൃദയത്തിലേക്ക് തീകോരിയിട്ടിട്ടാണ് ഞാൻ ജയദേവന്റെ കഴുത്തിൽ മാലയിട്ടത്‌ ! കല്യാണം കഴിഞ്ഞ ഓരോ ദിവസവും ആ വേദന എന്നെ അലട്ടുകയായിരുന്നു . ഇനി പിടിച്ചുനിക്കാനുള്ള ശക്തിയില്ല . എന്‍റെ മൃതദേഹം അച്ഛനു വിട്ടുകൊടുക്കണം. നാട്ടില്‍, എന്‍റച്ഛന്‍റെ മണ്ണില്‍ അതു ദഹിപ്പിക്കണം. അച്ഛൻ വേണം ചിതക്ക് തീകൊളുത്താൻ . ആ ഒരഗ്രഹമെങ്കിലും സാധിച്ചു തരണം സാർ.
സസ്നേഹം ശശികല.
കത്ത് മടക്കി സിഐ പോക്കറ്റലിട്ടു.
എന്നിട്ടു ജയദേവനെ വിളിച്ചു മറ്റൊരു മുറിയിലേക്ക് കയറി അയാൾ വാതിലടച്ചിട്ടു .
” അവർ ഒരു കത്ത് എഴുതി വച്ചിട്ടാ മരിച്ചത് . ദാ വായിച്ചു നോക്ക് ”
പോക്കറ്റിൽ നിന്ന് കത്തെടുത്തു അദ്ദേഹം ജയന് നീട്ടി.
കത്ത് വായിച്ചിട്ടു ജയൻ പറഞ്ഞു .
” ഇത് വെറുതെ ഏഴുതിയതാ സാർ . ഇതിലൊരു സത്യവുമില്ല ”
” വെറുതയാണെങ്കിലും അല്ലെങ്കിലും കേസ് സ്ത്രീ പീഡനമാ . കല്യാണം കഴിഞ്ഞിട്ട് കുറച്ചുനാളല്ലേ ആയുളൂ . ഇങ്ങനെയുള്ള ആത്മഹത്യകൾ സ്ത്രീ പീഡനത്തിൽ പെടുത്തി കേസ് ചാർജ് ചെയ്യണമെന്നാ നിയമം . ഇവിടെയിപ്പം അവർ ഒരു കത്തെഴുതി വച്ചിട്ട് ആത്മഹത്യചെയ്തതിനാൽ വ്യക്തമായ തെളിവായി. കേസ് ഗാർഹി കപീഡനമാ. നിങ്ങൾക്ക് ജാമ്യം കിട്ടാൻ ബുദ്ധിമുട്ടാ . ”
” സാർ ആ കത്ത് പുറത്തു കാണിക്കണ്ട .”
” അത് പറയാനാ തന്നെ ഇങ്ങോട്ടു വിളിപ്പിച്ചത് . കത്തിപ്പം ഞാനും എസ് ഐ യും മാത്രമേ കണ്ടുള്ളൂ . അത് ഞങ്ങള് വിചാരിച്ചാൽ ഒതുക്കാം . പക്ഷെ ഇത്തിരി കാശിറക്കണം ”
” എത്ര വേണം സാർ ?”
” ഒരു അഞ്ചു ലക്ഷം ”
” അയ്യോ അത് കൂടുതലാ സാർ ”
” ഒരു കൂടുതലുമില്ല . ഞങ്ങൾ രണ്ടു പേർക്കും കൂടി വീതം വയ്‌ക്കേണ്ടതല്ലേ. തനിക്കു പറ്റില്ലെങ്കിൽ വേണ്ട , കത്തിന്റെ കോപ്പി ഞങ്ങള് പത്രക്കാർക്ക് കൊടുത്തിട്ടു ജാമ്യം കിട്ടാത്ത വകുപ്പിൽ പെടുത്തി കേസ് ചാർജ്ജ് ചെയ്തുകൊള്ളാം. ലോകം മുഴുവൻ തന്റെ പീഡനകഥ അറിയട്ടെ. ”
” സാർ രണ്ടു ലക്ഷം തരാം . അതിനു സമ്മതിക്ക് , പ്ലീസ് ”
” താൻ ഒന്നും തര ണ്ട . ” ദേഷ്യത്തോടെ സി ഐ മുറിക്കു പുറത്തേക്കു പോകാനൊരുങ്ങിയപ്പോൾ ജയൻ കയ്യിൽ കടന്നു പിടിച്ചു .
” സാർ തരാം . ദ്രോഹിക്കരുത് ”
” ഓക്കേ. എങ്കിൽ ഞാൻ ഒരു ബാങ്ക് അക്കൗണ്ട് നമ്പർ തരാം . അതിലേക്കു കാശു ഉടനെ ട്രാൻസ്ഫെർ ചെയ്യണം ”
”ഉം ”
” മൂളിയാൽ പോരാ. ഉടനെ വേണം . ഇൻക്വെസ്റ് പൂർത്തിയാക്കുന്നതിനു മുൻപ് കാശ് അക്കൗണ്ടിൽ എത്തണം ”
”ഉം ”
സി ഐ ബാങ്ക് അക്കൗണ്ട് നമ്പർ കൊടുത്തു . ജയദേവൻ അതുമായി പുറത്തേക്കു പോയി ആരോടോ ഫോണിൽ സംസാരിച്ചു.
വൈകാതെ അഞ്ചു ലക്ഷം രൂപ ആ അക്കൗണ്ട് നമ്പറിൽ ക്രെഡിറ്റ് ചെയ്തതായി സി ഐ ക്കു മൊബൈലിൽ മെസേജ് വന്നു.
എഫ് ഐ ആർ തയ്യാറാക്കിയശേഷം ബോഡി പോസ്റ്റ്മോർട്ടത്തിന് അയച്ചു. എന്നിട്ടു സിഐ ജയദേവനോട് പറഞ്ഞു:
“ഡെഡ് ബോഡി ശശികലേടെ അച്ഛനു വിട്ടുകൊടുക്കണമെന്നാ കത്തില്‍ എഴുതിയിരിക്കുന്നത്. “
“എനിക്കെതിര്‍പ്പില്ല സാർ. അവിടെകൊണ്ടുപോയി ദഹിപ്പിച്ചോട്ടെ. ”
” ഓക്കേ . കാര്യങ്ങളൊക്കെ നിങ്ങൾക്കനുകൂലമായി ഞാൻ എഴുതിപിടിപ്പിച്ചോളാം ”
” താങ്ക് യു സാർ”
സി ഐ പുറത്തേക്കിറങ്ങി.
പന്ത്രണ്ടുമണിയായപ്പോള്‍ ദിവാകരനും ശശികലയുടെ അനിയത്തിമാരും ഒരു ടാക്സി കാറില്‍ ജയദേവന്‍റെ വീട്ടുമുറ്റത്തു വന്നിറങ്ങി. അവരോടൊപ്പം സുമിത്രയുമുണ്ടായിരുന്നു .
അലമുറയിട്ടുകൊണ്ടാണ് ദിവാകരനും മക്കളും വീടിനകത്തേക്ക് ഓടിക്കയറിയത് .
ആരൊക്കെയോ വന്ന് ദിവാകരനെ പിടിച്ചു കൊണ്ടുപോയി കസേരയില്‍ ഇരുത്തി.
ഉച്ചകഴിഞ്ഞപ്പോള്‍ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹം വീട്ടിൽ കൊണ്ടുവന്നു .
കുറേസമയം അത് ജയദേവന്‍റെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു . ശശികല ജോലിചെയ്ത കോളേജിൽ നിന്ന് സഹപ്രവർത്തകർ വന്ന് മൃതദേഹത്തിൽ റീത്തു വച്ചിട്ട് പോയി . വൈകാതെ ആംബുലന്‍സില്‍ കയറ്റി ഡെഡ്ബോഡി ചാലമറ്റത്തേക്കു കൊണ്ടുപോയി.
ആംബുലൻസിൽ മൃതദേഹത്തിനരുകിൽ ശശികലയുടെ സഹോദരിമാരോടൊപ്പം സുമിത്രയുമുണ്ടായിരുന്നു.
ഓടിട്ട പഴയ വീട്ടിലെ കൊച്ചു മുറിയിൽ ശശികലയുടെ ചേതനയറ്റ ശരീരം കൊണ്ടുവന്നു കിടത്തി . അയൽക്കാരും ബന്ധുക്കളും വന്നു അന്ത്യോപചാരം അർപ്പിച്ചിട്ടു മടങ്ങി.
വൈകുന്നേരം ആറുമണിക്ക് ദിവാകരന്‍റെ വീട്ടുവളപ്പില്‍ മൃതദേഹം ദഹിപ്പിച്ചു.
ചിതയ്ക്ക് തീ കൊളുത്തിയത് ദിവാകരനായിരുന്നു. ആതിരയും നന്ദിനിയും വാവിട്ടു കരഞ്ഞു .
എല്ലാറ്റിനും മൂകസാക്ഷിയായി സുമിത്ര ഉണ്ടായിരുന്നു. ഓർമ്മവച്ചനാൾ മുതൽ ഒന്നിച്ചുനടന്ന കൂട്ടുകാരി കത്തിയമരുന്നത് അവള്‍ ഹൃദയവേദനയോടെ നോക്കിനിന്നു.
(തുടരും )
(അടുത്ത അദ്ധ്യായത്തിൽ സുകുമാരന്റെ കൊലയാളിയെ കണ്ടെത്തുന്നു.)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 44

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 44

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 44

വൈകുന്നേരം സ്‌കൂൾ വിട്ടു അജിത്‌മോൻ ധൃതിയിലാണ് വീട്ടിലേക്കു കയറി വന്നത് . സ്‌കൂൾ ബാഗ്‌ മേശയിൽ വയ്ക്കുന്നതിന് മുൻപേ അവൻ ചേച്ചീ എന്ന് വിളിച്ചുകൊണ്ടു അടുക്കളയിലേക്കു ഓടിച്ചെന്നു .
സുമിത്രയെ, പക്ഷേ അടുക്കളയിളെങ്ങും കണ്ടില്ല.
” ഈ ചേച്ചി എവിടെ പോയി കിടക്കുവാ. ”
ദേഷ്യത്തോടെ അങ്ങനെ പറഞ്ഞിട്ട് അവൻ അടുക്കളവാതിലിലൂടെ പിന്നാമ്പുറത്തേക്കിറങ്ങി നോക്കി.
പിന്നാമ്പുറത്തെ പച്ചക്കറി തോട്ടത്തിൽ നിന്ന് പയർ പറിക്കുകയായിരുന്നു സുമിത്ര .
”ചേച്ചി അറിഞ്ഞോ ഒരു സംഭവം ?” അവൻ വിളിച്ചു ചോദിച്ചു.
”എന്നതാടാ “? തിരിഞ്ഞു നോക്കിക്കൊണ്ടു സുമിത്ര ചോദിച്ചു.
” ബാലേട്ടൻ പോയി. ”
” എങ്ങോട്ട് ?” അവൾ ഉത്കണ്ഠയോടെ അവനെ നോക്കി.
” ഈ നാടുവിട്ടു പോയി. ഇനി വര്യേല ”
” ഒന്ന് പോടാ. ”
” നേരാ ചേച്ചി. എന്നോട് പീലിപ്പോസ് ചേട്ടനാ പറഞ്ഞത് . പെട്ടീം പ്രാമാണോം എടുത്തു അയാള് കാറിൽ കേറി സ്ഥലം വിട്ടെന്ന് . ശിവരാമേട്ടന്റെ വീട് ഒഴിഞ്ഞുന്നും പറഞ്ഞു . ”
” പീലിപ്പോസ് ചേട്ടൻ ചുമ്മാ പറഞ്ഞതായിരിക്കും . നിന്നെ പറ്റിക്കാൻ . പുള്ളിക്കാരൻ വല്ല സിനിമയുടെ കാര്യത്തിന് പോയതാകും ”
” അല്ല ചേച്ചി . പീലിപ്പോസുചേട്ടന്റെ കടയിലെ പറ്റും തീർത്തു യാത്ര പറഞ്ഞിട്ടാ പോയതെന്ന് പറഞ്ഞു. ഇനി വരുമൊന്നു ചോദിച്ചപ്പം ഇല്ല കഥയെഴുതി തീർന്നെന്ന് പറഞ്ഞെന്നു പറഞ്ഞു. ”
” നമ്മളോട് പറയാതെ പോകുവോടാ ? പീലിപ്പോസ് ചേട്ടൻ നിന്നോട് നുണ പറഞ്ഞതാ . നമ്മളോടുള്ള അസൂയകൊണ്ട് . അയാള് നമ്മുടെ വീട്ടിൽ വരുന്നത് ഈ നാട്ടിലാർക്കും ഇഷ്ടമല്ലായിരുന്നല്ലോ. ”
”എന്നോട് പറയാതെ പോകുമോന്ന് ഞാനും ഓർത്തു ചേച്ചി. ബാലേട്ടന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ ഞാൻ .”
”ചിലപ്പം ബാലേട്ടൻ പീലിപ്പോസുചേട്ടനോട് കള്ളം പറഞ്ഞതാകും. അയാളെ പറ്റിക്കാൻ ”
”എന്നാ ഞാനാ വീട്ടിൽ ഒന്ന് പോയി നോക്കട്ടെ ചേച്ചി ?”
” നോക്കിയാലിപ്പം എങ്ങനെയാ അറിയുക ? അയാള് വല്ല ആവശ്യത്തിനും ദൂരെക്കോ മറ്റോ പോയതാണെങ്കിലോ ?”
”എന്നാലും ഒന്ന് പോയി നോക്കീട്ടു വരാം ചേച്ചി ”
”ങ് ഹ ചെല്ല് ”
” ബാഗ് അകത്തു കൊണ്ടുപോയി വച്ചിട്ട് അവൻ നേരെ ബാലചന്ദ്രന്റെ താമസസ്ഥലത്തേക്ക് വച്ചു പിടിച്ചു.
അവിടെ ചെന്നപ്പോൾ ശിവരാമൻചേട്ടനും ഒരു കൂലിപ്പണിക്കാരനും കൂടി മുറിയെല്ലാം തൂത്തു വാരുകയായിരുന്നു
” എന്നാടാ ചെക്കാ?”
അജിത്തിനെ കണ്ടതും ശിവരാമൻ നെറ്റിചുളിച്ചു ..
”ബാലേട്ടൻ ..?”
” നിന്റെ ബാലേട്ടനും കീലേട്ടനുമൊക്കെ സ്ഥലം വിട്ട കാര്യം നീ അറിഞ്ഞില്ലേ? നിന്നോടൊന്നും പറഞ്ഞില്ലേ അയാള് ? “‘
“ഇല്ല “”
” വീട് ഒഴിഞ്ഞു പോയിട്ട് കുറെ ദിവസമായല്ലോ ? നിന്നോടും നിന്റെ ചേച്ചിയോടുമൊന്നും പറഞ്ഞില്ലേ ആ കള്ളൻ ?”
” ഇല്ല .”
” അല്ല, എന്തിനാ പറയുന്നേ? അവന്റെ ആഗ്രഹം നടന്നു കഴിഞ്ഞപ്പം അവൻ പൊടിയും തട്ടി സ്ഥലം വിട്ടു . നീ സ്‌കൂളിൽ പോയിക്കഴിയുമ്പം നിന്റെ വീട്ടിൽ നടക്കുന്ന കാര്യം വല്ലതും നീ അറിയുന്നുണ്ടോയിരുന്നോ ? ചെന്ന് ചേച്ചിയോട് പറ വല്ല സ്വർണമോ കാശോ മോഷണം പോയിട്ടുണ്ടോന്ന് നോക്കാൻ ”
” ഇനി വരില്ലേ ?”
” ഉം വരും വരും . നോക്കിയിരുന്നോ. അയാള് സിനിമാക്കാരനും നാടകക്കാരനുമൊന്നുമല്ലായിരുന്നെടാ കൊച്ചേ . എന്തോ മയക്കുമരുന്ന് ബിസിനസുമായിട്ടു വന്നതാ. ഇടപാട് നടന്നു കഴിഞ്ഞപ്പം ആള് സ്ഥലം വിട്ടു.”
അജിത് ഒന്നും മിണ്ടാതെ നോക്കി നിന്നതേയുള്ളു .
” ആരാ എന്താ എന്നറിയാത്ത ഒരുത്തനെ വീട്ടിൽ വിളിച്ചുകേറ്റി സൽക്കരിച്ചപ്പം ഓർക്കണമായിരുന്നു. അവൻ ഒന്നാംതരം കറക്കു കമ്പനിക്കാരനാ. നിന്റെ വീട്ടിൽ കേറി നിരങ്ങുന്നതു കണ്ടപ്പഴേ ഞങ്ങൾക്കൊക്കെ സംശയം തോന്നിയതാ . പിന്നെ ഇടയ്ക്കു വച്ച് ഇറക്കിവിടുന്നതു ശരിയല്ലല്ലോന്നു ഓർത്താ വീടൊഴിയാൻ ഞാൻ പറയാതിരുന്നത് . ”
അജിത്‌മോൻ പിന്നെ ഒന്നും ചോദിച്ചില്ല . അവൻ തിരിഞ്ഞു വീട്ടിലേക്കു നടന്നപ്പോൾ ശിവരാമൻ വിളിച്ചു പറഞ്ഞു
” നിന്റെ ചേച്ചിയോട് പറ, ആശുപത്രീൽ പോയി ഒന്ന് ടെസ്റ്റ് ചെയ്യാൻ. ”
അവനൊന്നും മനസിലായില്ലെങ്കിലും ആ പറഞ്ഞതിൽ എന്തോ ദുരർത്ഥമുണ്ടെന്നു തോന്നി.
വീട്ടിൽ തിരിച്ചെത്തിയതും അജിത് സുമിത്രയോടു പറഞ്ഞു.
” നമ്മള് കേട്ടത് നേരാ ചേച്ചി . അയാള് പോയി . ശിവരാമേട്ടൻ പറഞ്ഞു വീട് ഒഴിഞ്ഞു പോയിട്ടു കുറെ ദിവസം ആയെന്ന് ”
ഈശ്വരാ!’ സുമിത്ര നെഞ്ചത്ത് കൈവച്ചു.
”ശിവരാമേട്ടൻ പറഞ്ഞു വല്ല സ്വർണമോ കാശോ മോഷ്ടിച്ചോണ്ടു പോയിട്ടുണ്ടോന്ന് നോക്കാൻ. ”
സുമിത്ര വേഗം വീട്ടിലേക്കു കയറി അലമാര തുറന്നു സ്വർണാഭരങ്ങൾ എടുത്തു ഓരോന്നായി നോക്കി . ഭാഗ്യം ! ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
വിങ്ങുന്ന ഹൃദയത്തോടെ അവൾ കട്ടിലില്‍ വന്ന് ഇരുന്നു.
ദുഷ്ടൻ ! ഒരു വാക്കുപോലും പറയാതെ പോയല്ലോ!
സ്നേഹം അഭിനയിക്കുകയായിരുന്നു ആ മനുഷ്യൻ ! വൃത്തികെട്ടവൻ ! അവനാണല്ലോ താൻ കപ്പയും മീനുമൊക്കെ വിളമ്പിക്കൊടുത്തു സൽക്കരിച്ചത് . ഉണ്ട ചോറിന് നന്ദി കാണിക്കാത്ത വഞ്ചകൻ ! ഓർക്കുമ്പോൾ കലിവരുന്നു ! എത്ര വിശ്വസനീയമായ രീതിയിലാണ് അവൻ അഭിനയിച്ചത് ! എന്തൊരു സ്നേഹവും പഞ്ചാരവാക്കുകളുമായിരുന്നു! ആ കപടഹൃദയം കാണാന്‍ തനിക്ക് കഴിഞ്ഞില്ലല്ലോ! എന്നാലും പോക്വാന്ന് ഒരു വാക്കെങ്കിലും പറഞ്ഞിട്ട് പോകാമായിരുന്നില്ലേ ആ മനുഷ്യന്? താനയാളെ പിടിച്ചുനിറുത്തുമെന്നു പേടിച്ചു കാണുമോ?
നീചൻ.. വൃത്തികെട്ടവൻ !
ദേഷ്യവും സങ്കടവും വന്നു അവള്‍ക്ക്.
ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്ന് അയാളു പറഞ്ഞത് അയാളെപ്പറ്റി തന്നെയായിരുന്നില്ലേ?
പൊട്ടിപ്പെണ്ണാ താന്‍!
മിന്നുന്നതെല്ലാം പൊന്നാണെന്നു ധരിച്ച മണ്ടിപ്പെണ്ണ്!
അവള്‍ സ്വയം നിന്ദിച്ചു.
“ചേച്ചീ.”
അജിത് സുമിത്രയുടെ സമീപം കട്ടിലിൽ വന്നിരുന്നു.
”എന്നാടാ? ”
” അയാള് സിനിമാക്കാരനൊന്നുമല്ലായിരുന്നു . മയക്കുമരുന്നു കച്ചവടം നടത്താൻ വന്ന ആൾ ആയിരുന്നെന്നാ ശിവരാമേട്ടൻ പറഞ്ഞത് ”
” ചിലപ്പം ആയിരിക്കുമെടാ . ഇപ്പം എനിക്കും അങ്ങനെ തോന്നുന്നു ”
” എനിക്ക് അയാളോടിപ്പം വെറുപ്പാ ചേച്ചി ”
”എനിക്കും . പണ്ട് അയല്‍പക്കമായിരുന്നു. തുമ്പി പിടിച്ചുതന്നിട്ടുണ്ട്, പീപ്പി ഉണ്ടാക്കിത്തന്നിട്ടുണ്ട്, തേനാ പാലാ എന്നൊക്കെ പറഞ്ഞു സ്നേഹംനടിച്ചു അടുത്തു കൂടീട്ട് … ! ഓർക്കുമ്പം കലി വരുന്നു! ചെറ്റ …നാറി ! അവനെ ഈ വീട്ടില്‍ കേറ്റീതു നമ്മുടെ തെറ്റ്…!” സുമിത്ര രോഷം കൊണ്ടു.
”ശിവരാമേട്ടൻ നമ്മളെ ഒത്തിരി കുറ്റപ്പെടുത്തി ചേച്ചി ”
” എന്നാ പറഞ്ഞു ?”
” ചേച്ചിയോട് ആശുപത്രീൽ പോയി ടെസ്റ്റ് ചെയ്യാൻ പറഞ്ഞു . എന്തിനാ ചേച്ചി അത് ?”
” എന്നെ അവഹേളിച്ചതാ മോനെ . മോൻ അത് മനസിന്ന് കളഞ്ഞേരെ…ആരോടും പറയണ്ട . നമ്മളെ തല്ലാൻ ഒരു വടികിട്ടാൻ നോക്കിയിരിക്കുവല്ലായിരുന്നോ നാട്ടുകാര് . തല്ലിക്കോട്ടെ . ചില തെറ്റുകൾ നമുക്ക് പറ്റിപ്പോയി. അതിന്റെ ശിക്ഷ ഇനി ഓരോന്നായി നാട്ടുകാര് തന്നുകൊണ്ടിരിക്കും .”
അവളുടെ കണ്ണുകൾ നിറഞ്ഞു.
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ റോഡിൽ നിന്ന് ഒരു ശബ്ദം അവൾ കേട്ടു,
”നിന്റെ സിനിമാക്കാരൻ പോയപ്പം നിനക്ക് അടങ്ങിയിരിക്കാറായില്ലേടി ? വയറ്റിലുണ്ടോന്ന് പോയി പരിശോധിച്ചു നോക്കെടി ….” കൂടെ ഒരു തെറിയും.
സുമിത്ര ഇരു ചെവികളും കൈകൊണ്ടു പൊത്തി.
അവൾക്കു സങ്കടവും ദേഷ്യവും വന്നു.
എല്ലാവരും തന്നെ വിട്ടു പോയല്ലോ .
സതീഷേട്ടൻ പോലും ഉപേക്ഷിച്ചല്ലോ ! ഒന്ന് ഫോൺ വിളിച്ചിട്ടു എത്ര നാളുകളായി ! അങ്ങോട്ട് വിളിച്ചിട്ടു എടുക്കുന്നുമില്ല . ഈ ആണുങ്ങളെല്ലാം ഇങ്ങനെയാണോ ? ഉള്ളിൽ ആത്മാർത്ഥതയുടെ കണികപോലുമില്ലാതെ സ്നേഹം അഭിനയിക്കുന്നവരാണോ എല്ലാം?
തലയണയില്‍ ശിരസുചേര്‍ത്തവള്‍ കരഞ്ഞു.
എപ്പോഴോ ഉറങ്ങി.
വെളുപ്പിന് മൊബൈൽ ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടാണ് ഉണര്‍ന്നത്.
എണീറ്റ് ക്ലോക്കിലേക്ക് നോക്കി.
മണി ആറര .
ആരാണിത്ര രാവിലെ വിളിക്കുന്നത്?
മുടി കെട്ടിവച്ചിട്ടവള്‍ എണീറ്റുചെന്ന് ഫോണ്‍ എടുത്തു.
അങ്ങേതലയ്ക്കല്‍ നിന്നുള്ള ആ വാര്‍ത്തകേട്ട് സുമിത്രയുടെ കൈയില്‍നിന്ന് ഫോൺ താഴെവീണുപോയി. കുറച്ചു നേരത്തേക്ക് അവൾ വായ് പൊളിച്ചു നിന്നുപോയി .
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 43

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 43

സതീഷിന്റെ വീട്ടിൽ നിന്നിറങ്ങിയ ബാലചന്ദ്രൻ നേരെ പോയത് റോഡിനെതിര്‍വശത്തുള്ള, കൊലചെയ്യപ്പെട്ട സുകുമാരന്‍റെ വീട്ടിലേക്കായിരുന്നു.
സുകുമാരന്‍റെ ഭാര്യ ശ്രീദേവി വീട്ടിലുണ്ടായിരുന്നു.
സുകുമാരൻ കൊലക്കേസ് പുനരന്വേഷിക്കാന്‍ വന്ന പോലീസുദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തിയപ്പോൾ ശ്രീദേവി അദ്ദേഹത്തെ അകത്ത് കയറ്റി ഇരുത്തി.
ബാലചന്ദ്രന്‍ നാലുപാടും ഒന്നു നോക്കിയിട്ട് ആമുഖമായി കുറെ കാര്യങ്ങൾ ചോദിച്ചു . എന്നിട്ടു പറഞ്ഞു.
“കേസ് ഡയറി പരിശോധിച്ചപ്പം ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. കൊല്ലപ്പെട്ട സുകുമാരനും നിങ്ങളും തമ്മില്‍ മാനസികമായി അടുപ്പത്തിലല്ലായിരുന്നു എന്ന് . എന്തായിരുന്നു കാരണം ?”
“എന്നെ ഇഷ്ടമല്ലായിരുന്നു സുകുവേട്ടന്.”
“അതെന്താ?”
“ഞങ്ങളുടേത് ലവ് മാര്യേജായിരുന്നു. ആദ്യത്തെ ഒരുവര്‍ഷം വല്യ സ്നേഹമായിരുന്നു. പിന്നെപ്പിന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യമായി.”
“ശ്രീദേവിയെ തല്ലുമായിരുന്നോ അയാള്?”
“ഉം.”
“എന്തുപറഞ്ഞാ തല്ലുക?”
“പകലിവിടെ ആരൊക്കെ വന്നൂന്ന് ചോദിച്ച് മിക്കദിവസവും എന്നെ തല്ലുമായിരുന്നു.”
“‘അതെന്താ അങ്ങനെ ചോദിക്കാൻ കാരണം ?”
” അയാൾക്കെന്നെ സംശയമായിരുന്നു ?”
”സംശയിക്കാൻ കാരണം ?”
”ഞാൻ പറഞ്ഞല്ലോ, ഞങ്ങളുടേത് പ്രേമവിവാഹമായിരുന്നൂന്ന് . കല്യാണത്തിനു മുൻപേ ഞാൻ ഗർഭിണിയായിരുന്നു. അതിന്റെ പേരിൽ എന്നെ ഒരുപാട് കുറ്റപ്പെടുത്തിയിരുന്നു . കല്യാണം കഴിഞ്ഞിട്ടും അതുപറഞ്ഞു എന്നെ എപ്പഴും വേദനിപ്പിക്കുമായിരുന്നു”
”അതെന്താ ? അയാളുടെ കുഞ്ഞല്ലായിരുന്നോ ?”
”അതെ. പക്ഷെ സുകുവേട്ടന് എന്നെ സംശയമായിരുന്നു . അയാളുടെ കുട്ടി അല്ലാന്നും പറഞ്ഞു എപ്പഴും എന്നെ പീഡിപ്പിക്കുമായിരുന്നു. ”
”കല്യാണത്തിന് മുൻപ് ശരീരം കാഴ്ചവയ്ക്കുമ്പോൾ പിന്നീട് ഇതുപോലുള്ള കുറ്റപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് ചിന്തിക്കരുതായിരുന്നോ ?”
ശ്രീദേവിയുടെ മുഖം കുനിഞ്ഞുപോയി.
“അയാള്‍ക്ക് വേറെ പെണ്ണുങ്ങളുമായിട്ട് വല്ല ഇടപാടുകളുമുണ്ടായിരുന്നോ?”
” ഞാനൊന്നും നേരിട്ട് കണ്ടിട്ടില്ല.”
“ഇപ്പം പ്രതിയാക്കിയിരിക്കുന്ന സുമിത്രയുമായിട്ട് അയാള്‍ക്ക് ബന്ധമുണ്ടായിരുന്നോ?”
“അറിയില്ല.”
“ആ സ്ത്രീ ഇവിടെ വരാറുണ്ടായിരുന്നോ?”
“ഞാനുള്ളപ്പം വന്നിട്ടില്ല.”
‘നിങ്ങളു തമ്മില്‍ കണ്ടിട്ടേയില്ല?”
“ഇല്ല.”
“സുകുമാരനും നിങ്ങളും ഒരു മുറിയിലല്ലേ ഉറങ്ങിയിരുന്നത്?”
“അല്ല… ഞാന്‍ മുകളിലത്തെ നിലയിലും സുകുവേട്ടന്‍ താഴെയുമാ കിടന്നിരുന്നത്.”
“എത്രനാളായി അങ്ങനെ?”
“ഒരു വര്‍ഷത്തോളമായി.”
“ശ്രീദേവീടെ വീട്ടിലാരൊക്കെയുണ്ട്?”
“അച്ഛനും അമ്മയും ഒരു ആങ്ങളയും ചേച്ചിയും.
“നിങ്ങളു തമ്മിലുള്ള കല്യാണം നിങ്ങടെ വീട്ടുകാർക്ക് ഇഷ്ടമായിരുന്നോ ?”
“അല്ലായിരുന്നു.”
“പിന്നീട് പിണക്കം മാറിയോ?”
“ഉം . കല്യാണം കഴിഞ്ഞു കുറച്ചുനാള് കഴിഞ്ഞപ്പം മാറി .”
“നിങ്ങളുടെ അച്ഛനും അമ്മയുമൊക്കെ ഈ വീട്ടിൽ വന്നിട്ടുണ്ടോ ?”
“ഉം .”
“എത്ര തവണ?”
“പലപ്രാവശ്യം.”
”നിങ്ങളുടെ സഹോദരനും സുകുമാരനും തമ്മിൽ വല്ല പിണക്കവുമുണ്ടോ ?”
”എന്നെ തല്ലുന്നതിന്റെ പേരിൽ അവൻ സുകുവേട്ടനോട് ചിലപ്പഴൊക്കെ വഴക്കിട്ടിട്ടുണ്ട് .”
”ഓഹോ ! അപ്പം അവര് തമ്മിൽ മാനസികമായി അടുപ്പത്തിലല്ലായിരുന്നു അല്ലേ ?”
”അത്ര രസത്തിലല്ലായിരുന്നു ”
”അവന് എന്ത് പ്രായമുണ്ട് ? ”
” 24 വയസ്സ് ”
”സുകുമാരൻ മരിച്ച ദിവസം അവൻ ഇവിടെ വന്നിരുന്നോ ?”
”ഇല്ല ”
”സത്യമാണോ ?”
” അതെ ”
”സഹോദരിയെ പീഡിപ്പിക്കുന്നതിന്റെ പേരിൽ സുകുമാരനെ കൊല്ലണമെന്ന് അവനെങ്ങാനും തോന്നിയിട്ടുണ്ടാവുമോ ?”
” സഹോദരി വിധവയായിക്കാണാൻ ഏതെങ്കിലും ആങ്ങള ആഗ്രഹിക്കുമോ സാർ ?”
”രണ്ടിലൊരാൾ മരിച്ചെങ്കിലേ നിങ്ങൾക്ക് സമാധാനം കിട്ടുന്നു നിങ്ങൾ പലരോടും പറഞ്ഞതായി ഞാൻ കേട്ടല്ലോ”
”അതെന്റെ വിഷമം കൊണ്ട് ഞാൻ പറഞ്ഞതാ . ഒരിക്കൽ നമ്മൾ എല്ലാവരും മരിക്കുമല്ലോ . അതാ ഞാനുദ്ദേശിച്ചത് . കൊന്നുകളയണമെന്നല്ല ”
“സുകുമാരന്‍ കൊല്ലപ്പെട്ട രാത്രിയില്‍ അയാളുടെ മുറിയില്‍നിന്ന് ശബ്ദം വല്ലതും കേട്ടോ?”
“ഇല്ല.”
“ലോക്കല്‍ പോലീസിന്‍റെ കേസ് ഡയറിയില്‍ സംഭവദിവസം രാത്രി നിങ്ങള്‍ക്ക് അയാള്‍ ഉറക്കഗുളിക തന്നിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതു ശരിയാണോ?”
“പതിവില്ലാതെ അന്നു സുകുവേട്ടന്‍ എനിക്ക് ഒരു കപ്പ് ചായ എടുത്തുകൊണ്ടുവന്നു തന്നു. അതു കുടിച്ചിട്ടാ ഞാന്‍ കിടന്നത്. പെട്ടെന്ന് ഉറങ്ങിപ്പോവുകയും ചെയ്തു. “
“പതിവില്ലാതെ ചായ തന്നപ്പം നിങ്ങള്‍ക്കു സംശയമൊന്നും തോന്നിയില്ലേ?”
“തോന്നിയിരുന്നു. ഞാനതു ചോദിക്കുകയും ചെയ്തു. ഇന്നുമുതല്‍ നമുക്കൊരു പുതിയ ജീവിതം തുടങ്ങാമെന്നു പറഞ്ഞ് സ്നേഹപൂര്‍വം എന്റെ അടുത്തിരുന്ന് കുടിപ്പിക്കുകയായിരുന്നു. ഞാനുറങ്ങുന്നതുവരെ എന്‍റെ കട്ടിലിലുണ്ടായിരുന്നു സുകുവേട്ടൻ . പെട്ടെന്ന് ഞാൻ ഉറങ്ങിപ്പോയി. “
“അയാളു മരിച്ച വിവരം എപ്പഴാ അറിഞ്ഞത്?”
“നേരം വെളുത്തപ്പം .”
“എപ്പോള്‍?’
“ചായയുമായിട്ട് ഞാന്‍ മുറിയില്‍ ചെന്നപ്പം.”
“ശ്രീദേവിക്കാരെയെങ്കിലും സംശയമുണ്ടോ?”
“ഞാനാരെയാ ഇപ്പം സംശയിക്കുക?”
“ശത്രുക്കളാരെങ്കിലും…?”
“ഒരുപാട് ശത്രുക്കളുണ്ട്. മദ്യപിച്ചിട്ടു സുകുവേട്ടൻ പലരുമായിട്ടും വഴക്കുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് ശത്രുവാരാ മിത്രമാരാ എന്നൊന്നും എനിക്കറിയില്ല.”
” അടുത്ത വീട്ടിൽ താമസിക്കുന്ന സതീഷുമായിട്ടു നിങ്ങൾ അടുപ്പത്തിലായിരുന്നോ ?”
” ഒരു പ്രാവശ്യം ഞാൻ അവിടെ പോയിട്ടുണ്ട് . സുകുവേട്ടന് അതിഷ്ടമല്ലാന്നു മനസിലായപ്പം ഞാൻ പിന്നെ പോയിട്ടില്ല ”
” അയാൾക്ക് സുകുമാരനോട് വൈരാഗ്യമുള്ളതായിട്ടു വല്ല അറിവുമുണ്ടോ. ”
” ഞാനവിടെ ചെന്നതിന്റെ പേരിൽ ഒരു ദിവസം സുകുവേട്ടൻ അയാളുമായി കശപിശ ഉണ്ടാക്കിയിട്ടുണ്ട് .”
” അതെന്താ അയാളെയും നിങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചു സംശയിക്കാൻ കാരണം? . ”
” എനിക്കറിയില്ല. സുകുവേട്ടന് എല്ലാവരെയും സംശയമാ ”
”സതീഷിനെ നിങ്ങൾക്കു നേരത്തേ പരിചയമുണ്ടോ ?”
” ഇല്ല ”
” ആ മനുഷ്യൻ എങ്ങനെ ? മാന്യനാണോ? ”
”എനിക്കറിയില്ല. ഒരുപ്രാവശ്യമേ ഞാനവിടെ പോയിട്ടുള്ളു . എന്നോട് മാന്യമായിട്ടായിരുന്നു ഇടപെട്ടത്‌ ”
“സംഭവ ദിവസം പകലിവിടെ ആരെങ്കിലും വന്നിരുന്നോ?”
“ഒന്നുരണ്ടു പിച്ചക്കാരൊഴികെ ആരും വന്നതായി ഓര്‍ക്കുന്നില്ല.”
”സുകുമാരന് സഹോദരി സഹോദരന്മാർ എത്രപേരുണ്ട് ?”
”ആണായിട്ടു സുകുവേട്ടൻ മാത്രമേയുള്ളൂ. പിന്നെ ഒരു സഹോദരിയുണ്ട് . അശ്വതി ”
“അശ്വതിയും സുകുമാരനും തമ്മില്‍ ലോഹ്യമായിരുന്നോ?”
“അത്ര ലോഹ്യത്തിലല്ലായിരുന്നു.”
“അതെന്താ?”
“ചില സ്വത്തുതര്‍ക്കമുണ്ടായിരുന്നു .”
“അതെന്താണെന്നു ഒന്നു വ്യക്തമായി പറഞ്ഞേ ?”
“എന്നെ കല്യാണം കഴിച്ചതിന്‍റെ പേരില്‍ സുകുവേട്ടന്‍റെ അമ്മ സുകുവേട്ടനുമായി പിണങ്ങി അശ്വതിയെ തറവാട്ടിൽ കൊണ്ടെ നിറുത്തി. അവളുടെ പേരിൽ അമ്മ സ്വത്തെല്ലാം എഴുതി വച്ചു. അതിന്റെ പേരിൽ അമ്മയുമായിട്ടും അശ്വതിയുമായിട്ടും സുകുവേട്ടൻ വഴക്കുണ്ടാക്കിയിട്ടുണ്ട്.”
” ഇപ്പോൾ സുകുമാരന്റെ തറവാട്ടിൽ താമസിക്കുന്നത് അശ്വതിയാണോ ?”
”അതെ . അശ്വതിയും അവളുടെ ഭർത്താവുമാ.”
”സുകുമാരന്റെ അമ്മ ?”
” ഒന്നര വർഷം മുൻപ് മരിച്ചുപോയി. ”
“സുകുമാരൻ മരിച്ച ദിവസം അശ്വതി ഇവിടെ വന്നിരുന്നോ?”
“ഇല്ല.”
“അന്നു സുകുമാരന്‍ അശ്വതീടെ വീട്ടില്‍ പോയിരുന്നോ?”
“അതെനിക്കറിയില്ല . കുറെ നാളായിട്ടു സുകുവേട്ടൻ ഒരു കാര്യവും എന്നോട് പറയാറില്ലായിരുന്നു.”
“രാത്രി കട പൂട്ടി സുകുമാരന്‍ ഇവിടെ വന്നപ്പം മദ്യപിച്ചിട്ടുണ്ടായിരുന്നോ?”
“ഉം. എന്നും മദ്യപിച്ചായിരുന്നു വരവ്.”
“സംഭവം നടന്നതിനുശേഷം സുകുമാരന്‍ മരിച്ചു കിടന്ന മുറിയില്‍നിന്ന് സംശയിക്കത്തക്ക നിലയിൽ എന്തെങ്കിലും സാധനം കിട്ടിയോ? അതായത് വല്ല വളക്കഷണമോ, സ്ലൈഡോ, സേഫ്റ്റി പിന്നോ, മൊട്ടുസൂചിയോ അതുപോലെ എന്തെങ്കിലും?”
” ഇല്ല . പോലീസുകാര് മുറി പൂട്ടി സീൽ ചെയ്ത് പോയതായിരുന്നു . കുറച്ചു നാള് മുൻപാ അതിന്റെ താക്കോൽ കൊണ്ടു തന്നത് ”
” ഇപ്പം ആ മുറി ഉപയോഗിക്കുന്നുണ്ടോ ?”
“ഇല്ല . ഞാനാ മുറിയിലേക്ക് കയറിയിട്ടുപോലുമില്ല. എനിക്കത് ഓർക്കുമ്പം പോലും പേടിയാ ”
” അപ്പം അത് കഴുകി വൃത്തിയാക്കിയിട്ടൊന്നുമില്ലേ ?
”ഇല്ല. വീട്ടിൽ നിന്ന് ആങ്ങള വരുമ്പം അവനെക്കൊണ്ട് ചെയ്യിക്കാന്ന് ഓർത്തിരിക്കുവാ. ആ മുറിയിലേക്ക് നോക്കാൻപോലും എനിക്ക് പേടിയാ. അത്ര ഭീകരമായ കാഴ്ചയല്ലേ ഞാൻ കണ്ടത്. ”
”ആ മുറിയുടെ താക്കോൽ ഒന്ന് തരാമോ ?”
”ഉം ”
ശ്രീദേവി അകത്തേക്ക് പോയി അലമാരയിൽ നിന്ന് മുറിയുടെ താക്കോൽ എടുത്തുകൊണ്ടു വന്നു ബാലചന്ദ്രന് നീട്ടി.
അയാൾ അത് വാങ്ങിയിട്ട് സുകുമാരൻ മരിച്ചു കിടന്ന മുറിയുടെ വാതിലിന്റെ പൂട്ട് തുറന്നു .
അകത്തേക്ക് കയറിയപ്പോൾ വല്ലാത്തൊരു ദുർഗന്ധം അനുഭവപ്പെട്ടു . തറയിൽ രക്തം പരന്ന് ഉണങ്ങിയതിന്റെ പാട് വ്യക്തമായി കാണാം.
ബാലചന്ദ്രൻ മുറി സൂക്ഷ്മമായി പരിശോധിച്ചു. കൊലയാളിയിലേക്കു വിരൽ ചൂണ്ടുന്ന യാതൊന്നും പക്ഷെ അവിടെനിന്നു കിട്ടിയില്ല . നിരാശയോടെ ഇറങ്ങിപ്പോരാൻ തുടങ്ങിയപ്പോഴാണ് വാതിൽ മറവിൽ തറയിലെ കട്ടിളപ്പടിയോട് ചേർന്ന്‌ ഒരു ചെറിയ വിടവിൽ ഷർട്ടിന്റെ ഒരു ബട്ടൺ കിടക്കുന്നത് കണ്ടത്. ബാലചന്ദ്രൻ കുനിഞ്ഞു അത് കയ്യിലെടുത്തു . ഗോൾഡൻ കളറിൽ പ്രത്യേക ഡിസൈനിലുള്ള ഒരു പ്ലാസ്റ്റിക് ബട്ടൺ .
ബാലചന്ദ്രൻ ഓർത്തു : ഒന്നുകിൽ ഇത് സുകുമാരന്റെ ഷർട്ടിലെ ബട്ടനാണ് . അല്ലെങ്കിൽ കൊലയാളിയുടേത് . അതുമല്ലെങ്കിൽ മുറി പരിശോധിച്ച പോലീസുകാരിൽ ആരുടെയോ. അതിനുള്ള സാധ്യത വിരളമാണ് . അവർ യൂണിഫോമിലായിരുന്നല്ലോ. ഒരു പക്ഷേ ചിലപ്പോൾ വിരലടയാള വിദഗ്ധന്റെയാകാം. എന്തായാലും ഷർട്ടിന്റെ ഒരു ബട്ടൺ എങ്കിലും കിട്ടിയല്ലോ. ഇനി ഇതിൽ പിടിച്ചു വേണം മുൻപോട്ടുള്ള അന്വേഷണം.
വെളിയിലിറങ്ങി മുറി പൂട്ടിയിട്ടു ശ്രീദേവിയെ നോക്കി ബാലചന്ദ്രൻ ചോദിച്ചു .
”മരിച്ച സമയത്തു സുകുമാരൻ ഉപയോഗിച്ചിരുന്ന ഷർട്ട് ഇവിടെയുണ്ടോ ?”
”ഇല്ല . അത് പോലീസുകാര് നേരത്തെ കൊണ്ടുപോയി. തിരിച്ചുതന്നിട്ടില്ല. ”
”അയാൾ ഉപയോഗിച്ചുകൊണ്ടിരുന്ന ബാക്കി ഷർട്ടുകൾ ഇവിടെയുണ്ടാവുമല്ലോ ?”
”ഉം ”
”അതെല്ലാം എനിക്ക് ഒന്ന് കാണണം.”
” മരിച്ചുകിടന്ന മുറിയിലെ അലമാരക്കകത്താ അതെല്ലാം ”
”ഓക്കെ . ”
ബാലചന്ദ്രൻ വീണ്ടും പൂട്ട് തുറന്നു മുറിയിലേക്ക് കയറി. അലമാരതുറന്നു സുകുമാരന്റെ ഷർട്ടുകൾ ഓരോന്നായി എടുത്തു നോക്കി . ഒന്നിലും അതേ നിറത്തിലും ഡിസൈനിലുമുള്ള ബട്ടൺ ഉണ്ടായിരുന്നില്ല. ഇനി സംഭവ ദിവസം അയാൾ ധരിച്ചിരുന്ന ഷർട്ട്‌ മാത്രമേ പരിശോധിക്കാനുള്ളു. അതിൽ ഇതേ തരത്തിലുള്ള ബട്ടൺ ആണെങ്കിൽ ഈ തെളിവുകൊണ്ടു ഒരു പ്രയോജനവും ഇല്ല .
മുറി പൂട്ടി താക്കോൽ കൈമാറിയിട്ടു ബാലചന്ദ്രൻ പറഞ്ഞു.
”ശ്രീദേവിയുടെ സഹോദരന്റെ അഡ്രസും ഫോൺ നമ്പറും ഒന്ന് കുറിച്ചു താ. ”
ശ്രീദേവി ഒരു കടലാസിൽ അത് കുറിച്ചു കൊടുത്തു.
പോകുന്നതിതിനു മുമ്പ് ബാലചന്ദ്രൻ ഓർമ്മിപ്പിച്ചു:
”ഞാനിവിടെ വന്നു അന്വേഷിച്ച കാര്യങ്ങൾ നമ്മൾ രണ്ടുപേരുമല്ലാതെ വേറാരും അറിയാൻ പാടില്ല . ആരോടെങ്കിലും പറഞ്ഞെന്നറിഞ്ഞാൽ നിങ്ങളെയും പ്രതിയാക്കേണ്ടി വരും. ”
” ഇല്ല . ഞാൻ ആരോടും പറയില്ല. ”
ശ്രീദേവിയോട് യാത്രപറഞ്ഞിട്ട് അദ്ദേഹം പുറത്തേക്കിറങ്ങി.
വെളിയില്‍, ജീപ്പിനു സമീപം പോലീസുകാര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. അവരോട് ജീപ്പില്‍ കയറാന്‍ പറഞ്ഞിട്ട് ബാലചന്ദ്രന്‍ ഡ്രൈവര്‍ സീറ്റില്‍ കയറി ഇരുന്ന് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.
പോലീസുകാരെ സ്റ്റേഷനില്‍ ഇറക്കിവിട്ടിട്ട് അദ്ദേഹം ജീപ്പുമായി നേരെ ഗസ്റ്റ് ഹൗസിലേക്ക് പോയി.
ഗസ്റ്റ് ഹൗസിന്‍റെ മുറ്റത്ത് ജീപ്പ് പാര്‍ക്കുചെയ്തിട്ട് തിടുക്കത്തില്‍ തന്‍റെ മുറിയിലേക്ക് കയറി .
വാതിലടച്ചു കുറ്റിയിട്ടിട്ട് അദ്ദേഹം കസേരയില്‍ വന്നിരുന്നു. പോക്കറ്റില്‍നിന്ന് ആ ബട്ടൺ എടുത്തു തിരിച്ചും മറിച്ചും നോക്കി. പിന്നെ മൊബൈല്‍ എടുത്ത് കേസ് ആദ്യം അന്വേഷിച്ച സർക്കിൾ ഇൻസ്‌പെക്ടറുടെ നമ്പർ ഡയൽ ചെയ്തു. അദ്ദേഹത്തെ ലൈനിൽ കിട്ടി . ആമുഖമായി അന്വേഷണത്തിന്റെ കാര്യങ്ങൾ സൂചിപ്പിച്ചിട്ടു ബാലചന്ദ്രൻ പറഞ്ഞു:
” നമ്മുടെ കസ്റ്റഡിയിൽ ഇരിക്കുന്ന, സുകുമാരന്റെ ഷർട്ടിന്റെ ബട്ടന്റെ നിറം എന്താണെന്ന് ഒന്ന് നോക്കിയിട്ടു വിളിച്ചു പറയാമോ?”
”തീർച്ചയായും . നോക്കിയിട്ടു ഞാൻ ഉടനെ തിരിച്ചു വിളിക്കാം സാർ ”
” ഒക്കെ ”
കുറച്ചുനേരം കഴിഞ്ഞപ്പോൾ സി ഐ ബാലചന്ദ്രനെ തിരിച്ചു വിളിച്ചു.
” സാർ അതിന്റെ നിറം വെളുപ്പാണ്‌ ”
”ഉറപ്പാണോ ?”
”യെസ് . ഞാൻ നേരിട്ട് പരിശോധിച്ചതാണ് ”
” താങ്ക്യൂ ”
ഫോൺ കട്ട് ചെയ്തിട്ട് ബാലചന്ദ്രൻ ചിന്തിച്ചു . അപ്പോൾ തൊണ്ണൂറു ശതമാനവും ഇത് കൊലയാളിയുടെ ഷർട്ടിന്റെ ബട്ടൺ ആകാനാണ് സാധ്യത . കൊല നടത്തിയിട്ട് തിടുക്കത്തിൽ ഇറങ്ങിപ്പോയപ്പോൾ വാതിലിന്റെ കൊളുത്തിലോ കൈപിടിയിലോ ഉടക്കി അടർന്നു പോയതാവണം . പക്ഷെ ഈ ബട്ടൺ ഉപയോഗിച്ച് എങ്ങനെ കൊലയാളിയെ കണ്ടെത്തും? ഇനി കണ്ടെത്തിയാൽ തന്നെ കൊലയാളി അയാൾ തന്നെയാണെന്ന് എങ്ങനെ ഉറപ്പിക്കാനാവും? ഇതുപോലെയുള്ള ബട്ടണുകൾ എത്രയോ ഷർട്ടുകളിൽ ഉണ്ടാവും ?
ബട്ടൺ കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കിക്കൊണ്ടു അദ്ദേഹം ആലോചിച്ചു . ആരായിരിക്കും ഈ ബട്ടന്റെ ഉടമ ? സതീഷോ , ശ്രീദേവിയുടെ സഹോദരനോ, അതുമല്ലെങ്കിൽ മൂന്നാമതൊരാളോ? എന്തായാലും സംശയമുള്ള എല്ലാവരുടെയും ഷർട്ടുകൾ പരിശോധിക്കേണ്ടിയിരിക്കുന്നു.
ബാലചന്ദ്രൻ ഒരു ദീഘശ്വാസം വിട്ടിട്ടു കസേരയിലേക്ക് ചാഞ്ഞു കിടന്നു.
ആദ്യം ആരുടെ വീട്ടിൽ പോയി അന്വേഷിക്കണം? സതീഷിന്റെ വീട്ടിൽ തന്നെ ആയിക്കോട്ടെ . ഏറ്റവും അടുത്തുള്ള വീട് അതാണല്ലോ.
ബാലചന്ദ്രൻ കർച്ചീഫെടുത്ത് മുഖം തുടച്ചു .
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 42

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 42

ഓഫിസ് റൂമിലെ റിവോൾവിങ് കസേരയിൽ ചാരിക്കിടന്ന് ഒരു കേസ് ഡയറി വായിച്ചു നോക്കുകയായിരുന്നു ക്രൈംബ്രാഞ്ച് പോലീസ് സുപ്രണ്ട് ടോം വർക്കി. അപ്പോഴാണ് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ബാലചന്ദ്രൻ ഐ പി എസ് അങ്ങോട്ട് കയറിവന്നത്. എസ് പി യെ സല്യൂട്ട് ചെയ്തിട്ട് അദ്ദേഹം അഭിമുഖമായി കസേരയിൽ ഇരുന്നു .
” എവിടം വരെയായായി താങ്കളുടെ അന്വേഷണം? ” നോക്കിക്കൊണ്ടിരുന്ന ഫയൽ മടക്കിവച്ചുകൊണ്ടു ടോം വർക്കി ചോദിച്ചു.
” സാർ , പൂർത്തിയായില്ല. പക്ഷേ ഒരു കാര്യം ഉറപ്പായി . ലോക്കൽ പോലീസ് അറസ്റ്റു ചെയ്ത ആ പെണ്ണല്ല ഈ കൊല ചെയ്തത് .”
” പിന്നെ ആരാണ് ?”
”അത് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ”
” പിന്നെങ്ങനെയാ അവളല്ലാന്ന് താങ്കൾ ഉറപ്പിച്ചത്? ”
” സാറിനറിയാല്ലോ . ഐപിഎസ് ട്രെയിനിംഗ് കഴിഞ്ഞ് എ എസ് പി യായി നിയമനം കിട്ടിയ എനിക്ക് ആദ്യം കിട്ടിയ ഒരു കേസാ ഇത് . അതും ഒരു മർഡർ കേസിന്റെ റിഇൻവെസ്റ്റിഗേഷൻ. ഒരു പാളിച്ചയും വരാതെ ശരിയായ രീതിയിൽ അന്വേഷിച്ചു കുറ്റവാളിയെ കണ്ടു പിടിക്കണമെന്നുള്ള ഉദ്ദേശത്തോടെയാ ഈ കേസ് ഡയറി ഞാൻ തുറന്നത് . അതുകൊണ്ടു ഈ കേസ് ഞാൻ ശരിക്കു പഠിച്ചിട്ടാ അന്വേഷത്തിന് ഇറങ്ങിയത് . ഇപ്പോൾ പ്രതിയാക്കപ്പെട്ടിരിക്കുന്ന സുമിത്ര എന്ന അധ്യാപികയെ ലോക്കൽ പോലീസ് ചോദ്യം ചെയ്യുന്ന വീഡിയോ ഞാൻ സസൂഷ്മം കണ്ടിരുന്നു. അതുകണ്ടപ്പം തന്നെ എനിക്ക് ഒരു സംശയം തോന്നിയിരുന്നു അവരല്ല കൊന്നതെന്ന് . എങ്കിലും ഒരു മുൻ വിധിയോടുകൂടി അന്വേഷണം തുടങ്ങാൻ പാടില്ലല്ലോ. അതുകൊണ്ടു പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി പുതുമയുള്ള ഒരു മെത്തേഡാ ഈ അന്വേഷണത്തിൽ ഞാൻ സ്വീകരിച്ചത് ”
” അതെന്തു മെത്തേഡാ ?”
”ഒരു സൈക്കോളജിക്കൽ അപ്രോച്ച്‌.”
”സൈക്കോളജിക്കൽ അപ്രോച്ചോ ? എനിക്കതങ്ങു പിടി കിട്ടിയില്ല ”
”സാറിനറിയാമല്ലോ. എനിക്ക് വേണമെങ്കിൽ ആ പെണ്ണിനെ ഗസ്റ്റ് ഹൌസിലോ പോലീസ് ക്ലബിലോ വിളിച്ചുവരുത്തി ചോദ്യം ചെയ്യാം. പോലീസ് സാധാരണയായി ചെയ്യുന്നതും അങ്ങനെയാണല്ലോ. കുറെ ചോദ്യങ്ങൾ തയ്യാറാക്കിയിട്ട് പ്രതിയെന്നു സംശയിക്കുന്ന ആളിനെ കൊണ്ടുവന്നിരുത്തി തുടർച്ചയായി മണിക്കൂറുകളോളം ക്വസ്ട്യൻ ചെയ്യും . മാനസികമായും ശാരീരികമായും തളർത്തി അവരെ കുറ്റം സമ്മതിപ്പിക്കുകയും ചെയ്യാം. ഇനി അഥവാ അവർ കുറ്റം സമ്മതിച്ചില്ലെങ്കിൽ അവരുടെ മൊഴിയുടെ വൈരുധ്യങ്ങൾ പരിശോധിച്ചിട്ടു കുറ്റവാളിയാണോ അല്ലയോ എന്ന് പോലീസ് തന്നെ ഒരു തീരുമാനത്തിലെത്തും. ഇതാണല്ലോ സാധാരണയായിട്ടുള്ള അന്വേഷണ രീതി . പക്ഷെ ഈ കേസിൽ ലോക്കൽ പോലീസ് സുമിത്രയെ നന്നായിട്ടു ചോദ്യം ചെയ്തു എന്ന് വീഡിയോ കണ്ടപ്പം എനിക്ക് മനസിലായി. ഇനിയും അതുപോലൊരു ചോദ്യം ചെയ്യലിലൂടെ കൂടുതലൊന്നും അവരിൽ നിന്ന് കിട്ടില്ലെന്ന്‌ എനിക്കുറപ്പായിരുന്നു . അതുകൊണ്ടു ഞാൻ അന്വേഷണത്തിന്റെ രീതി ഒന്ന് മാറ്റി. ഒരു പോലീസ് ഓഫിസർ ആണെന്ന് വെളിപ്പെടുത്താതെ സിനിമാതിരക്കഥാകൃത്ത് എന്ന ലേബലിൽ ഞാൻ അവരുടെ വീടിനടുത്തു ഒരു പഴയ വീട് വാടകക്കെടുത്തു താമസമാക്കി . എന്നിട്ട് പടിപടിയായി സുമിത്രയുടെ മനസിലേക്ക് കയറികൂടി. അവർക്കു എന്നോട് കള്ളം പറയാൻ പറ്റാത്ത ഒരു മാനസിക തലത്തിലേക്ക് ഞാൻ അവരെ കൊണ്ട് എത്തിച്ചു . അതായത് പ്രതിയുടെ മനസിൽ ൽ കടന്നു കയറിയുള്ള ഒരു നുണപരിശോധന. എന്നോട് കള്ളം പറയാൻ പറ്റാത്ത ഒരു മാനസികാവസ്ഥയിലെത്തിച്ചിട്ട് ഞാൻ അവരെ ക്വെസ്ട്യൻ ചെയ്തു, . അവരുടെ മറുപടിയിൽ നിന്ന് എനിക്ക് മനസിലായി അവരല്ല ആ കൊലപാതകം നടത്തിയതെന്ന്. ”
” അതായത് വേഷപ്രച്ഛന്നനായി ചെന്ന് താൻ അന്വേഷിച്ചുവെന്ന് . അല്ലെ ?”
” അതെ . ഇതുവരെയുള്ള എന്റെ അന്വേഷണം പ്രച്ഛന്നവേഷത്തിലായിരുന്നു. . ഞാനൊരു പോലീസ് ഓഫിസറാണെന്ന് ആ നാട്ടിൽ ആർക്കും പിടികിട്ടിയിട്ടില്ല ”
”അത് കൊള്ളാല്ലോ . അവിടെ ഒറ്റയ്ക്ക് താങ്കൾ ഇത്രയും ദിവസം എങ്ങനെ ചിലവഴിച്ചു?”
” ഞാനൊരു കഥാകൃത്തുകൂടിയാണെന്നു സാറിനറിയാമല്ലോ ? ഐ പി എസ് സെലക്ഷൻ കിട്ടുന്നതിന് മുൻപ് കുറെ കഥകളെഴുതിയിട്ടുണ്ട് . എന്റെ ഒരു കഥ സിനിമയുമാക്കിയിട്ടുണ്ട് . കുങ്കുമപ്പാടം. കുറ്റിപ്പുറം ബാലൻ എന്ന പേരിലാ അത് ഞാൻ എഴുതിയത് ”
” അത് ഒരിക്കൽ എന്നോട് പറഞ്ഞിരുന്നല്ലോ ”
”ഉവ്വ് . കുങ്കുമപ്പാടത്തിന്റെ പ്രൊഡ്യൂസർ കുറച്ചു നാള് മുൻപ് എന്നെ വിളിച്ചു പറഞ്ഞിരുന്നു , അടുത്ത സിനിമക്ക് ഒരു കഥകൂടി എഴുതിക്കൊടുക്കണമെന്ന് . അന്ന് എന്റെ ഐ പി എസ് ട്രെയിനിങ് സമയം ആയിരുന്നതുകൊണ്ട് എഴുതാൻ പറ്റിയില്ല . പക്ഷെ ഇവിടെ താമസിച്ച കാലത്തു എനിക്കതിനു സമയം കിട്ടി. ഞാൻ ഒരു കഥ എഴുതി പൂർത്തിയാക്കി. അതിന്റെ സ്റ്റോറി ഡിസ്കഷനും കഴിഞ്ഞു . വൈകാതെ അത് സിനിമയാകും.”
” വെരി ഗുഡ് ! ഒരു വെടിക്ക് രണ്ടു പക്ഷി. അതുപോട്ടെ , യഥാർത്ഥ കൊലയാളിയെ എങ്ങനെ കണ്ടെത്തും ? ഇപ്പം ദിവസം കുറെയായില്ലേ അന്വേഷണം തുടങ്ങിയിട്ട് .”
”സാർ അന്വേഷണത്തിന്റെ രണ്ടാം ഘട്ടം ഇന്നുമുതൽ തുടങ്ങുകയാ . കൊലയാളിയെ കണ്ടു പിടിയ്ക്കാൻ പറ്റുമെന്നാ എന്റെ വിശ്വാസം .”
”വിശ്വാസം കൊണ്ടൊന്നും കാര്യമില്ല . തെളിവുവേണം തെളിവ് . അത് കിട്ടുമോ ?”
”അന്വേഷണത്തിനിടയിൽ കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള എന്തെങ്കിലും ഒരു തുമ്പ് തരാതിരിക്കുമോ ദൈവം ? യഥാർത്ഥ കൊലയാളിയെ കണ്ടു പിടിച്ചില്ലെങ്കിൽ ആ പാവം പെണ്ണിന്റെ ജീവിതം കട്ടപ്പൊകയാവും . ഇപ്പ തന്നെ നാട്ടുകാര് ഒരുപാട് അവളെ വേദനിപ്പിക്കുന്നുണ്ട് . ”
”താങ്കൾ ദൈവവിശ്വാസിയാണോ ?”
” തീർച്ചയായും . ദൈവം എന്തെങ്കിലും ഒരു വഴി കാണിച്ചു തരുമെന്ന് എനിക്ക് ഉറപ്പുണ്ട് സാർ ”
” ഒന്ന് രണ്ടു ആഴ്ചക്കുള്ളിൽ ഇതിനൊരു തുമ്പുണ്ടാകുമോ ?”
”ഉണ്ടാക്കണം സാർ . എന്റെ ആദ്യത്തെ കേസല്ലേ. അത് വ്യക്തമായി തെളിയിക്കാൻ പറ്റിയില്ലെങ്കിൽ നാണക്കേട് എനിക്ക് കൂടിയല്ലേ? അതുകൊണ്ടു കൊലയാളിയെ കണ്ടു പിടിച്ചേ പറ്റൂ. ദൈവം സഹായിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.”
”കൊലയാളിയെ കിട്ടിയാൽ മാത്രം പോരാ . അയാളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയും വേണം. അങ്ങനെ സമ്മതിപ്പിക്കണമെങ്കിൽ അയാൾക്ക് നിഷേധിക്കാൻ പറ്റാത്ത തെളിവുകൾ നമ്മൾ കണ്ടെത്തണം ”
” യേസ് ! ആ ഒരു വെല്ലുവിളി എന്റെ മുൻപിൽ ഉണ്ട് സാർ . അതുകൊണ്ടു എല്ലാ പഴുതുകളും അടച്ചു വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കൊലയാളിയെ കണ്ടു പിടിച്ചാലും ഞാൻ അറസ്റ്റു ചെയ്യൂ സാർ . ഇല്ലെങ്കിൽ കോടതിയിൽ കേസ് വരുമ്പോൾ നമ്മൾ നാണം കെടും . അതുകൊണ്ടു തെളിവു ശേഖരിക്കുക എന്നതാണ് ഈ അന്വേഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജോലി . ”
” കൊല നടന്നിട്ടു മാസങ്ങളായി . ഇനി എവിടുന്നു തെളിവ് കിട്ടാനാ ? കിട്ടിയ തെളിവൊക്കെ ലോക്കൽ പോലീസ് അരിച്ചു പെറുക്കി പരിശോധിച്ചതല്ലേ ?എനിക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. എന്തായാലും നടക്കട്ടെ തന്റെ അന്വേഷണം . വിഷ് യു ആൾ ദ ബെസ്ററ് ”
” താങ്ക് യൂ സാർ ”
അയാൾ എണീറ്റ് പുറത്തേക്കിറങ്ങി .


സതീഷിന്‍റെ വീട്ടുപടിക്കല്‍ ഒരു പോലീസ് ജീപ്പ് വന്നുനിന്നു. ക്രൈംബ്രാഞ്ച് എഎസ്‌പി ബാലചന്ദ്രനും രണ്ടു പോലീസുകാരും ജീപ്പില്‍നിന്ന് ചാടിയിറങ്ങി.
ബ്ലാക്ക് കളറിലുള്ള പാന്‍റ്സും ഇന്‍ചെയ്ത ഫുള്‍സ്ലീവ് കോട്ടണ്‍ പിങ്ക് ഷര്‍ട്ടുമായിരുന്നു ബാലചന്ദ്രന്‍റെ വേഷം.
ഗേറ്റ് തള്ളിത്തുറന്ന് അദ്ദേഹം ധൃതിയില്‍ വീട്ടിലേക്ക് നടന്നു. പിറകെ പോലീസുകാരും.
ഡോര്‍ബെല്ലില്‍ വിരലമര്‍ത്തിയിട്ട് കാത്തുനിന്നപ്പോൾ വാതിൽ തുറക്കപ്പെട്ടു . സതീഷിന്റെ ‘അമ്മ ഭവാനിയായിരുന്നു വാതിൽക്കൽ
“സതീഷില്ലേ?”
ബാലചന്ദ്രന്‍ ചോദിച്ചു.
“ഉണ്ട്. ഉറങ്ങൂകാ.”
“വിളിക്ക്.”
ബാലചന്ദ്രന്‍ അകത്തേക്ക് കയറി നാലുപാടും ഒന്ന് നോക്കി.
പോലീസുകാര്‍ വെളിയിൽ നിന്നതേയുള്ളൂ.
അല്‍പം കഴിഞ്ഞപ്പോള്‍ ഉറക്കച്ചടവോടെ സതീഷ് സ്വീകരണമുറിയിലേക്ക് വന്നു.
ബാലചന്ദ്രനെ കണ്ടതും അയാള്‍ മനസിലാകാത്ത ഭാവത്തിൽ നോക്കി.
“ഞാന്‍ ക്രൈംബ്രാഞ്ച് എഎസ്പി ബാലചന്ദ്രന്‍ ഐ പി എസ് .” പോക്കറ്റില്‍നിന്ന് ഐഡന്‍റിറ്റി കാര്‍ഡെടുത്ത് കാണിച്ചിട്ട് അയാള്‍ തുടര്‍ന്നു: “സുകുമാരന്‍ കൊലക്കേസിനെ സംബന്ധിച്ച കുറച്ചു കാര്യങ്ങള്‍ അറിയാന്‍ വേണ്ടി വന്നതാ.”
“ഇരിക്ക്…”
“താങ്ക് യൂ.”
ബാലചന്ദ്രന്‍ സെറ്റിയില്‍ ഇരുന്നു. അഭിമുഖമായി സതീഷും.
“സുകുമാരന്‍റെ കൊലപാതകവുമായി സുമിത്രയ്ക്കെന്തെങ്കിലും ബന്ധമുള്ളതായി സതീഷിന് തോന്നിയിട്ടുണ്ടോ?”
ബാലചന്ദ്രന്‍ ആരാഞ്ഞു.
“എനിക്കങ്ങനൊന്നും തോന്നിയിട്ടില്ല. അവരു നിരപരാധിയാന്നാ ഞാനിപ്പഴും വിശ്വസിക്കുന്നത്?”
“അതിന്‍റെ കാരണം?”
“ആ കുട്ടി ഇവിടെ നിന്നാ സ്‌കൂളിൽ പൊയ്ക്കൊണ്ടിരുന്നത് . ഞാൻ മനസ്സിലാക്കിയിടത്തോളം അവരൊരു നല്ല സ്ത്രീയാ ”
“അവരല്ലെങ്കില്‍ പിന്നെ ആരായിരിക്കും ആ കൊല നടത്തിയത്?”
“അതെനിക്കെങ്ങനെ പറയാന്‍ പറ്റും?”
“അയാളു കൊല്ലപ്പെട്ട ദിവസം രാത്രി സതീഷിവിടെ ഉണ്ടായിരുന്നോ?”
“ഇല്ല. എന്‍റെ ബ്രദറിന് അസുഖാന്നും പറഞ്ഞ് ഫോണ്‍ വന്നതുകൊണ്ട് ഞാനും ഭാര്യയും കൂടി കൊട്ടാരക്കരയ്ക്കു പോയി.”
“എത്രമണിക്ക്?”
“ഒരു പത്തുപത്തരയായിക്കാണും.”
“എന്നിട്ട് എപ്പഴാ തിരിച്ചുവന്നത്?”
“രാവിലെയാ…”
“അപ്പഴാണോ സുകുമാരന്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞത്.”
“അതെ.”
“ഭാര്യയെ ഒന്നു വിളിക്ക്വോ?”
“ഭാര്യ ഇവിടെ ഇല്ല. അവളുടെ വീട്ടില്‍ പോയിരിക്ക്വാ.”
”എന്ന് പോയതാ ?”
” കുറച്ചു ദിവസമായി ”
” കുറച്ചു ദിവസമെന്നു പറഞ്ഞാൽ? കൃത്യമായ കണക്കില്ലേ ? ”
”ഒന്ന് രണ്ടു മാസമായി ”
” ഒന്ന് രണ്ടു മാസം ! അതെന്താ ഒന്ന് രണ്ടുമാസമായിട്ടു വീട്ടിൽ പോയി നിൽക്കുന്നത് ? നിങ്ങള് തമ്മിൽ വല്ല അഭിപ്രായ വ്യത്യാസവുമുണ്ടായോ ?”
”അവൾക്കു ചില തെറ്റിധാരണകൾ ഉണ്ടായി”
” എന്ത് തെറ്റിധാരണ ?”
”അതായത് സുമിത്രയുമായി എനിക്ക് വഴിവിട്ടബന്ധമുണ്ടെന്ന് ജയദേവൻ അവളെ തെറ്റിദ്ധരിപ്പിച്ചു. ചില വ്യാജ തെളിവുകളൊക്കെ ഉണ്ടാക്കി അവളെ തെറ്റി ധരിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞു . അതിന്റെ പേരിൽ അവള് പിണങ്ങി പോയതാ .”
” എന്ത് തെളിവാ അയാള് ഉണ്ടാക്കിയത് ?”
”ഞാൻ സുമിത്രയെ ചുംബിക്കുന്ന ഒരു ഫോട്ടോ അയാൾ ഫോട്ടോഷോപ്പിൽ ഉണ്ടാക്കി പ്രിന്റ് എടുത്തു എന്റെ ഭാര്യയുടെ പേരിൽ അയച്ചു കൊടുത്തു . ”
”നിങ്ങളും ജയദേവനും തമ്മിൽ അടുത്ത സുഹൃത്തുക്കളായിരുന്നില്ലേ ? പിന്നെന്താ ഇങ്ങനെ ചെയാൻ കാരണം ?”
അതിന്റെ കാരണം സതീഷ് വിശദമായി പറഞ്ഞു.
”നിങ്ങളുടെ ഭാര്യ പിണങ്ങിപ്പോയ വിവരം സുമിത്രക്കറിയാമോ ?”
” ഇല്ല . അവരെ കൂടുതൽ വിഷമിപ്പിക്കണ്ടല്ലോന്ന് കരുതി ഞാൻ അത് പറഞ്ഞിട്ടില്ല ”
” ജയദേവൻ അയച്ചു തന്ന ആ ഫോട്ടോ ഒന്ന് കാണിക്കുമോ ?”
”തീർച്ചയായും ”
സതീഷ് അകത്തുപോയി ഫോട്ടോ എടുത്തുകൊണ്ടു വന്നു ബാലചന്ദ്രന്റെ നേരെ നീട്ടി. അയാൾ അത് നോക്കിയിട്ടു ചോദിച്ചു
”ഇങ്ങനെയൊരു ഫോട്ടോ കിട്ടിയ കാര്യം സുമിത്രയോടു പറഞ്ഞിരുന്നോ?”
”ഇല്ല “”
” ജയദേവനെതിരെ നിങ്ങള് പോലീസിൽ പരാതി കൊടുത്തോ ?”
” ഇല്ല ”
”അതെന്താ ? ഇത്രയും നീചമായ ഒരു പ്രവൃത്തി ചെയ്തു അയാൾ നിങ്ങളുടെ കുടുംബത്തെ തകർത്തിട്ടു പരാതി കൊടുക്കാതിരുന്നത്‌ ?”
” സത്യം പറഞ്ഞാൽ പരാതി കൊടുക്കാൻ ആദ്യം ആലോചിച്ചതാ. പിന്നെ അത് വേണ്ടാന്നു വച്ചതു സുമിത്രയെ ഓർത്താ. പരാതി കൊടുത്താൽ ഇതുമായി ബന്ധപ്പെട്ടു അവളെയും ചോദ്യം ചെയ്യുമല്ലോ . ഒരുപാട് വേദനകൾ അനുഭവിച്ച കുട്ടിയാ അത് . ഇനി ഞാൻ കാരണം കുറച്ചു വേദനകൂടി അനുഭവിക്കണ്ടാന്നു വച്ചു ,”
” എന്നുവച്ചാൽ നിങ്ങൾക്കു ഭാര്യയോടുള്ളതിനേക്കാൾ സ്നേഹം സുമിത്രയോടാണെന്നാണോ ?”
”അല്ല. ഭാര്യയുടെ പിണക്കം മാറി അവള് തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ട് . പെട്ടെന്നുണ്ടായ ഷോക്കിൽ അവൾ എടുത്തു ചാടി പോയെന്നേയുള്ളു ”
”പോയതിനു ശേഷം അവര് ഫോണിൽ വിളിച്ചിരുന്നോ? ”
”ഞാൻ വിളിച്ചിരുന്നു ”
”എന്നിട്ട് ?”
”അവളോട് സംസാരിച്ചു . പക്ഷെ തിരിച്ചു വരാനുള്ള ഒരു മാനസികാവസ്ഥയിലേക്ക് അവൾ ഇപ്പഴും എത്തിയിട്ടില്ല ”
”നിങ്ങള് പറയുന്ന പലതും തമ്മിൽ പൊരുത്തപ്പെടുന്നില്ലല്ലോ സതീഷ് . നിങ്ങളുടെ സംസാരത്തിൽ എന്തൊക്കെയോ ദുരൂഹതകൾ ഞാൻ കാണുന്നു. നിങ്ങളുമായി ഒരു ബന്ധവുമില്ലാത്ത പെണ്ണിന്റെ മനസമാധാനത്തിനു വേണ്ടി സ്വന്തം ഭാര്യയെ അകറ്റി നിറുത്തുന്നു എന്ന് പറഞ്ഞാൽ അതങ്ങട് വിശ്വസിക്കാൻ പറ്റുന്നില്ല . ഈ ഫോട്ടോയുടെ പേരിൽ മാത്രമാണ് അവർ പിണങ്ങിപ്പോയതെങ്കിൽ നിങ്ങൾ തീർച്ചയായും ഇത് പോലീസിൽ ഏൽപ്പിച്ചു സത്യാവസ്ഥ പുറത്തുകൊണ്ടു വന്നു ജയനെതിരെ കേസെടുപ്പിക്കേണ്ടതായിരുന്നില്ലേ ? ഇത് വ്യാജഫോട്ടോയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നെങ്കിൽ നിങ്ങളുടെ ഭാര്യയുടെ തെറ്റിധാരണ മാറി അവർ തിരിച്ചു വരില്ലായിരുന്നോ ? എന്തുകൊണ്ട് നിങ്ങൾ അത് ചെയ്തില്ല ? അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത് ?”
”ഞാൻ പറഞ്ഞല്ലോ, ഇതിന്റെ പേരിൽ സുമിത്രയെ വീണ്ടും പോലീസ് ചോദ്യം ചെയ്യുന്നത് അവർക്കു വിഷമം ഉണ്ടാക്കുമെന്ന് കരുതിയാ. ഞാൻ കാരണം ഇനിയും അവര് വേദനിക്കരുതെന്നു ഞാൻ ആഗ്രഹിച്ചു .”
”അത് വിശ്വസിക്കാൻ ബുദ്ധിമുട്ടാ സതീഷ് . എന്തായാലും നിങ്ങളുടെ ഭാര്യയെ കണ്ടു എനിക്കൊന്നു സംസാരിക്കണം . അവരുടെ ഫോൺ നമ്പറും ഇപ്പം താമസിക്കുന്ന മേൽവിലാസവും കുറിച്ച് താ ”
സതീഷ് ഒരു കടലാസിൽ മഞ്ജുളയുടെ ഫോൺ നമ്പറും മേൽവിലാസവും കുറിച്ചുകൊടുത്തു .
ഫോട്ടോ തിരികെ കൊടുത്തിട്ടു സതീഷ് പറഞ്ഞു.
” ഈ ഫോട്ടോ നശിപ്പിച്ചു കളയരുത് . ഞങ്ങൾക്ക് അത് പിന്നീട് വേണ്ടി വരും ”
” ഉം ” സതീഷ് തലകുലുക്കി.
” കൊല്ലപ്പെട്ട സുകുമാരനുമായി നിങ്ങൾ പിണക്കത്തിലായിരുന്നോ? ”
” പിണക്കവും ഇണക്കവുമില്ലായിരുന്നു ”
”അയാൾക്ക്‌ ശത്രുക്കൾ ആരെങ്കിലുമുള്ളതായിട്ടു അറിയാമോ ?”
” ഇല്ല ”
”ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം . സുമിത്രയല്ല ഈ കൊലപാതകം നടത്തിയത് . പക്ഷെ കൊലയാളി ഞങ്ങളുടെ വലയിൽ കുടുങ്ങും ; എത്ര ഉന്നതനായാലും”
” കുടുക്കണം സാർ !എന്റെയും ആഗ്രഹം അതാണ് . ആ പെണ്ണ് ഒരുപാട് കണ്ണീർ കുടിച്ചതാണ് . ഇനിയെങ്കിലും അതിനൊരു നല്ല ജീവിതം കിട്ടട്ടെ ”
”താങ്കളുടെ സഹായം ഇനിയും വേണ്ടി വരും ”
”ഒഫ് കോഴ്‌സ് ! എന്ത് സഹായം ചെയ്യാനും ഞാൻ തയ്യാറാണ് ”
” ശരി! വരട്ടെ !” എണീറ്റ് കൈകൊടുത്തിട്ടു ബാലചന്ദ്രൻ പുറത്തേക്കിറങ്ങി.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 41

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 41

ഇടതു കൈകൊണ്ടു മീശപിരിച്ച്, മാധവന്‍ ബാലചന്ദ്രനെ നോക്കി ചോദിച്ചു:
“എന്നെ അറിയുവോടാ നീ?”
“ഇല്ല.”
“എന്‍റെ പേര് മാധവന്‍. കരടി മാധവനെന്ന് ആളുകള്‍ വിളിക്കും. രണ്ടുപേരെ കുത്തിമലര്‍ത്തി ജയിലില്‍ പോയിട്ടുള്ളവനാ ഈ മാധവന്‍. എന്‍റെ സ്വന്തക്കാരിയാ ഈ നില്‍ക്കുന്ന സുമിത്ര. അവളെ പിഴപ്പിക്കാനാണ് നിന്റെ ഉദ്ദേശമെങ്കില്‍ കുത്തിക്കീറി പട്ടിക്കിട്ടുകൊടുക്കും ഞാന്‍.”
ബാലചന്ദ്രന് ചിരിവന്നുപോയി.
“മാധവേട്ടൻ വേച്ചുവേച്ചു പോകുന്നല്ലോ ” അയാളുടെ തോളത്തു പിടിച്ചു പുഞ്ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ ചോദിച്ചു: ” കള്ള് എത്രകുപ്പി കേറ്റി അകത്ത്?”
”എന്‍റെ ദേഹത്തുതൊട്ടു കളിക്കുന്നോടാ ചെറ്റേ…”
തോളത്തു നിന്ന് കൈ തട്ടി മാറ്റിയിട്ട് അയാൾ പിച്ചാത്തി ഉയർത്തിക്കാട്ടിക്കൊണ്ടു പറഞ്ഞു.
“ഇതു കണ്ടോ ? നല്ല ഒന്നാംതരം മലപ്പുറം കത്തിയാ . മാധവനോട് കളിച്ചാല്‍ കളി പഠിപ്പിക്ക്വേ.”
സുമിത്രയുടെ നേരെ തിരിഞ്ഞിട്ട് മാധവന്‍ തുടര്‍ന്നു:
“പറഞ്ഞുകൊടെടീ… മാധവന്‍ ആരാന്ന്.”
“കുടിക്കാനുള്ള കാശുകിട്ടിയില്ലേ? ഇനി അമ്മാവന്‍ സ്ഥലം വിടാൻ നോക്ക് . “
സുമിത്ര ഈര്‍ഷ്യയോടെ പറഞ്ഞു.
“മാധവന്‍ കള്ളുകുടിക്കും. ചീത്തവിളിക്കും. അടിപിടിയുണ്ടാക്കും. പക്ഷേ, പോക്കിരിത്തരത്തിനു കൂട്ടുനില്‍ക്കാന്‍ മാധവനെ കിട്ടില്ല.”
അതുകേട്ടപ്പോൾ ചിരിവന്നുപോയി ബാലചന്ദ്രന്.
”എന്താ മാധവേട്ടാ ഈ പോക്കിരിത്തരോന്നു പറഞ്ഞാൽ ?
” നീ ഇവിടെ കാണിക്കുന്നതാ പോക്കിരിത്തരം. ”
പിച്ചാത്തി ചൂണ്ടി ബാലചന്ദ്രന്‍റെ നേരെ നോക്കി മാധവന്‍ അലറി.
“ഇറങ്ങിപ്പോടാ ഈ വീട്ടീന്ന്…”
“ഇറങ്ങിയില്ലെങ്കിലോ?”
“കുത്തിക്കീറും നിന്നെ ഞാന്‍…”
“കത്തി എളിയില്‍ വയ്ക്ക് മാധവേട്ടാ. കൈ മുറിഞ്ഞു ചോര വരും.”
“മാധവന്‍ കത്തിയെടുത്താല്‍ ചോര കാണാതെ വയ്ക്കില്ലടാ.”
അടുത്ത നിമിഷം ബാലചന്ദ്രന്‍ അയാളുടെ കൈക്കിട്ട് ആഞ്ഞ് ഒരു തട്ടുകൊടുത്തു.
അപ്രതീക്ഷിതമായ തട്ടലിൽ മാധവന്‍റെ കൈയില്‍നിന്ന് പിച്ചാത്തി മുകളിലേക്ക് പൊങ്ങി കറങ്ങി താഴെ വീണു. വീണത് മാധവന്റെ കാലിൽ .വിരൽ മുറിഞ്ഞു ചോര പൊടിഞ്ഞു.
മാധവന്‍ കുനിഞ്ഞ് പിച്ചാത്തി എടുക്കുന്നതിനുമുമ്പേ ബാലചന്ദ്രന്‍ കാലുകൊണ്ട് ആഞ്ഞൊരു തൊഴികൊടുത്തു . പിച്ചാത്തി ദൂരേക്ക് തെറിച്ചുപോയി .
“ചോര കണ്ടില്ലേ ? ഇനി പോയിക്കൂടേ?”
ബാലചന്ദ്രന്‍ ചോദിച്ചു.
മീശപിരിച്ചുകൊണ്ട് മാധവന്‍ ബാലചന്ദ്രനെ നോക്കി അലറി .
“നിന്നെ തുണ്ടം തുണ്ടമാക്കിയില്ലെങ്കില്‍ എന്റെ പേര് നീ പട്ടിക്കിട്ടോ.”
” മാധവേട്ടന്‍ പോ. ഇല്ലെങ്കിൽ ചിലപ്പം ബാലൻസ് തെറ്റി ഇവിടെ വീണുപോകും ”
മാധവനെ പിടിച്ചയാള്‍ മുറ്റത്തേക്കിറക്കാൻ ശ്രമിച്ചു.
നടയിൽ നിന്ന് മുറ്റത്തേക്കിറങ്ങിയതും വീഴാൻ തുടങ്ങിയ അയാള്‍ ഒരുവിധത്തില്‍ ബാലന്‍സ് തെറ്റാതെ പിടിച്ചു നിന്നു. എന്നിട്ടു മുറ്റത്തു കിടന്ന പിച്ചാത്തിയെടുത്തിട്ടു തിരിഞ്ഞു നിന്ന് അലറി .
“മാധവന്‍ തോറ്റൂന്നു നീ കരുതണ്ട. നിന്നെ ഞാനെടുത്തോളാം.”
മുറ്റത്തേക്ക് ആഞ്ഞൊരു തുപ്പു തുപ്പിയിട്ടു അയാള്‍ നടന്നകന്നു.
ബാലചന്ദ്രന്‍ സുമിത്രയെ നോക്കി ചോദിച്ചു:
“ആരാ അയാള്? കള്ളുകുടിച്ചു ഫിറ്റാണല്ലോ ”
“അമ്മേടെ ഒരകന്ന ബന്ധുവാ. ആ മീശയും വാചകവും മാത്രമേയുള്ളൂ. പേടിച്ചുതൂറിയാ. രണ്ടുപേരെ കുത്തിമലത്തിയിട്ടു ജയിലിൽ പോയീന്നു പറഞ്ഞത് നുണയാ. വല്ല പട്ടിയേയോ പൂച്ചയേയോ കുത്തിയിട്ടുണ്ടാവും . പക്ഷെ തെറീടെ ആശാനാ . കണ്ണുപൊട്ടുന്ന സൈസ് തെറി പറയും . ”
“വാചകമേയുള്ളൂന്ന് എനിക്ക് കണ്ടപ്പഴേ തോന്നിയിരുന്നു. അതുകൊണ്ടാ ഞാൻ കൂടുതലൊന്നും പറയാതിരുന്നത് ”
”ഒന്നൂതിയാൽ പറന്നുപോകുന്ന ആളാണെന്നേ. കണ്ടില്ലേ ആ ശരീരം. കള്ളുകുടിച്ചു ചങ്കും കരളുമൊക്കെ പോയിക്കിടക്കുവാ . എന്നാലും വാചകത്തിന് ഒരു കുറവുമില്ല . അമ്മയുള്ളപ്പം വരില്ലായിരുന്നു . ഇപ്പം ഇടയ്ക്കിടെ വരും . അമ്പതോ നൂറോ കൊടുത്തു ഞാൻ പറഞ്ഞു വിടും ”
“ഞാന്‍ കാരണം സുമിത്രയ്ക്ക് പോരുദോഷമായി അല്ലേ?”
“ഇതിനേക്കാള്‍ എത്രയോ വലിയ പേരുദോഷം കേട്ടവളാ ഈ ഞാന്‍. എന്റെ മനസു ശുദ്ധമാണെന്ന് എനിക്ക് ബോധ്യമുണ്ട് . വേറാരുടെയും സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട .”
“ഞാന്‍ ചോദിക്കാന്‍ വന്നത് അതിനെക്കുറിച്ചാ. നമുക്കകത്തേക്കിരിക്കാം.”
ബാലചന്ദ്രന്‍ സുമിത്രയെ വിളിച്ചുകൊണ്ട് അകത്തേക്കു കയറി.
സ്വീകരണമുറിയിലെ കസേരയില്‍ രണ്ടുപേരും ഇരുന്നു.
സുമിത്രയുടെ മുഖത്തേക്ക് നോക്കി സ്നേഹവായ്പോടെ ബാലചന്ദ്രന്‍ പറഞ്ഞു.
“ഞാന്‍ ചോദിക്കാന്‍ പോകുന്നത് സുമിത്രയെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. എന്നാലും ചോദിക്കാതിരിക്കാനാവില്ല . എന്നോട് സത്യം മാത്രമേ പറയാവൂ. സത്യം പറഞ്ഞതുകൊണ്ട് സുമിത്രയ്ക്ക് ഒരു ദോഷവും ഉണ്ടാവില്ല. എനിക്ക് സുമിത്രയോടുള്ള സ്നേഹത്തിന് ഒട്ടും കുറവുവരികയുമില്ല.”
മുഖവുര കേട്ടപ്പോള്‍ തന്നെ സുമിത്രയുടെ ശ്വാസഗതി വർദ്ധിച്ചു .
” ബാലേട്ടനോട് സത്യമല്ലാതെ നുണ പറയാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ ? പ്രത്യേകിച്ച് നമ്മൾ തമ്മിൽ ഇത്രയും അടുത്ത സ്ഥിതിക്ക് . ചോദിച്ചോ. സത്യം മാത്രമേ ഞാൻ പറയൂ . ”
ബാലചന്ദ്രന്‍ കുറച്ചുകൂടി ചേർന്നിരുന്നിട്ടു സ്വരം താഴ്ത്തി ചോദിച്ചു .
“സുമിത്ര എങ്ങനെയാണ് ആ കൊലക്കേസില്‍ പ്രതിയായത്? തുടക്കം മുതല്‍ ഒടുക്കംവരെയുള്ള കാര്യങ്ങള്‍ എനിക്കറിയണം. ഒന്നും മറച്ചുവയ്ക്കരുത് .”
സുമിത്രയുടെ കണ്ണുകള്‍ നിറയുന്നതു ബാലചന്ദ്രന്‍ ശ്രദ്ധിച്ചു.
“ബാലേട്ടാ…”
അവളുടെ ശബ്ദം ഇടറി.
പൊടുന്നനെ സുമിത്രയുടെ ഇരുകരങ്ങളും കൂട്ടി പിടിച്ചുകൊണ്ട് സ്നേഹവായ്‌പോടെ അയാള്‍ പറഞ്ഞു.
“എന്നോടിഷ്ടമുണ്ടെങ്കില്‍, എന്നോട് സ്നേഹമുണ്ടെങ്കില്‍, ഒന്നും മറച്ചുവയ്ക്കാതെ എല്ലാം തുറന്നുപറയണം. അങ്ങനെ പറഞ്ഞെങ്കിലേ എനിക്ക് സുമിത്രയെ സഹായിക്കാന്‍ പറ്റൂ . സത്യം തുറന്നു പറയുന്നതുകൊണ്ടു ഞാനൊരിക്കലും സുമിത്രയെ വെറുക്കില്ല.. യു കാൻ ബിലീവ് മി ”
സുമിത്രയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“ബാലേട്ടന് എന്താ അറിയേണ്ടത്?”
ഇടറിയ സ്വരത്തിൽ അവള്‍ ചോദിച്ചു.
“സുമിത്രയാണോ സുകുമാരനെ കൊന്നത്? എന്നോട് സത്യം പറയൂ.”
“ഞാനല്ല… ഞാനല്ല അയാളെ കൊന്നത്. ഒരാളെ കൊല്ലാനുള്ള ശക്തി എനിക്കില്ല ബാലേട്ടാ. പോലീസുകാരോടെല്ലാം ഞാനിതു നൂറുവട്ടം പറഞ്ഞതാണ്. അവരെന്‍റെ തലേല്‍ ആ കുറ്റം കെട്ടിവച്ചതാണ്.”
“എനിക്ക് വിശ്വസിക്കാമോ ഈ വാക്കുകള്‍?”
“തീർച്ചയായും വിശ്വസിക്കാം ബാലേട്ടാ. ബാലേട്ടനോട് ഞാനൊരിക്കലും കള്ളം പറയില്ല. മരിച്ചുപോയ എന്‍റമ്മയാണെ സത്യം… ഞാനല്ല അയാളെ കൊന്നത്.”
“ഓക്കെ . ഞാനതു വിശ്വസിച്ചു. ഇനി രണ്ടാമത്തെ ചോദ്യം. സുമിത്രയല്ലെങ്കില്‍ പിന്നെ ആരാ അയാളെ കൊന്നത്?”
“എനിക്കറിഞ്ഞൂട ബാലേട്ടാ. ഞാന്‍ ചെന്നു നോക്കുമ്പം അയാളവിടെ മരിച്ചുകിടക്ക്വായിരുന്നു.”
“സുമിത്രയ്ക്ക് ആരെയെങ്കിലും സംശയമുണ്ടോ?”
“ഇല്ല.”
“സതീഷായിരിക്കുമോ അയാളെ കൊന്നത്?”
“യ്യോ… അങ്ങനെ ചിന്തിക്കുന്നതുപോലും പാപമാണ്. അത്രയ്ക്ക് നല്ല മനുഷ്യനാണദ്ദേഹം.”
“സുകുമാരന്‍റെ ഭാര്യ ശ്രീദേവിയായിരിക്കുമോ?”
എനിക്കറിഞ്ഞൂടാ. ആ സ്ത്രീയെ ഞാന്‍ കണ്ടിട്ടുപോലുമില്ല.”
“യഥാര്‍ഥ പ്രതിയെ കണ്ടുപിടിച്ചെങ്കില്‍ മാത്രമേ ഈ കേസില്‍നിന്ന് സുമിത്രക്കു രക്ഷപെടാൻ പറ്റൂ.”
“എന്തിനാ ബാലേട്ടന്‍ എന്നോടിത്ര സിമ്പതി കാണിക്കുന്നത്? ഞാന്‍ ബാലേട്ടന്‍റെ ആരുമല്ലല്ലോ.”
“ഇപ്പഴും അങ്ങനെയൊരു ചിന്തയാണോ മനസില്‍? എനിക്കിയാളെ ഇഷ്ടമായതുകൊണ്ടാ ഇങ്ങനെ വീണ്ടും വീണ്ടും ചോദിക്കുന്നത്. പറ, എന്താ അന്നു രാത്രി സംഭവിച്ചത്.”
“ഞാനൊരു തെറ്റേ ചെയ്തിട്ടുള്ളൂ. എന്‍റെ മാനം കളയുമെന്ന് അയാളു ഭീഷണിപ്പെടുത്തിയപ്പോള്‍ രാത്രിയില്‍ ആരും അറിയാതെ ഞാനയാളുടെ വീട്ടില്‍ പോയി. എന്‍റെ ശരീരം കാഴ്ചവയ്ക്കാന്‍ പോയതല്ല . കൈകൂപ്പി കരഞ്ഞ് എന്നെ അപമാനിക്കരുതെന്നപേക്ഷിക്കാൻ പോയതാ . രാത്രി ആരും അറിയാതെ പോയത് എന്റെ വലിയ തെറ്റുതന്നെയാ. അതിന്‍റെ ശിക്ഷ ഞാനൊരുപാട് അനുഭവിച്ചു ബാലേട്ടാ .”
“എനിക്ക് എല്ലാം വിശദമായി കേള്‍ക്കണം. കോളജില്‍ പഠിക്കുന്ന കാലത്ത് സുകുമാരനെ പരിചയപ്പെട്ടതു മുതല്‍ പോലീസ് അറസ്റ്റ് ചെയ്യുന്നതുവരെയുള്ള മുഴുവന്‍ സംഭവങ്ങളും വള്ളി പുള്ളി തെറ്റാതെ എന്നോട് പറയണം . പക്ഷേ, സത്യം മാത്രമേ പറയാവൂ. സത്യം മാത്രം.”
“പറയാം. സത്യം മാത്രമേ ഞാന്‍ പറയൂ. ഞാന്‍ പറയുന്നത് സത്യമല്ലെങ്കില്‍ ഈ ഭൂമി പിളര്‍ന്നു ഞാന്‍ പാതാളത്തിലേക്ക് താഴ്ന്നുപൊയ്ക്കോട്ടെ.”
“ഓക്കെ. പറയൂ എന്താ സംഭവിച്ചത്?”
സുമിത്ര ആ കഥ ബാലചന്ദ്രനോട് പറഞ്ഞു. തുടക്കം മുതല്‍ ഒടുക്കംവരെയുള്ള സംഭവ പരമ്പരകള്‍ വള്ളിപുള്ളി തെറ്റാതെ വിശദീകരിച്ചു .
എല്ലാം കേട്ടശേഷം ബാലചന്ദ്രന്‍ ചോദിച്ചു.
“സുകുമാരന്‍റെ സഹോദരി അശ്വതി എന്തിനാണ് പോലീസിനോട് സുമിത്രയ്ക്കെതിരെ കള്ളം പറഞ്ഞത്?”
“എനിക്കറിഞ്ഞൂടാ. എന്‍റെ ഏറ്റവുമടുത്ത ഫ്രണ്ടായിരുന്നു അവള്‍. അവളങ്ങനെ പറഞ്ഞപ്പം ഞാനതിശയിച്ചുപോയി. ഞങ്ങളുതമ്മില്‍ ഒരിക്കല്‍പോലും പിണങ്ങിയിട്ടുള്ളതുമല്ല.”
“കോളജിന്നു പോന്നതിനുശേഷം സുമിത്ര അവളെ കണ്ടിട്ടേയില്ല?”
“ഇല്ല. അതിനുശേഷം കണ്ടത് പോലീസ് എന്നെ അറസ്റ്റുചെയ്യുന്ന ദിവസം സുകുമാരന്റെ വീട്ടിൽ വച്ചാ . അവളുടെ ഒറ്റ മൊഴിയാ എന്റെ ജീവിതം മാറ്റിമറിച്ചത് . അവളു സത്യം പറഞ്ഞിരുന്നെങ്കില്‍ പോലീസെന്ന അറസ്റ്റുചെയ്യില്ലായിരുന്നു.”
“സുമിത്രയാണ് കൊന്നതെന്ന് അശ്വതിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചുകാണും! അതുകൊണ്ടാവും സുമിത്രയോടു അവൾക്ക് അത്രയ്ക്ക് ദേഷ്യം തോന്നിയത് ”
“എന്നാലും കോളജില്‍ നടന്ന സംഭവങ്ങള്‍ സത്യമാണെന്നവള്‍ക്കു പറയായിരുന്നല്ലോ! സുകുമാരൻ എടുത്ത ഫോട്ടോയെപ്പറ്റി ഞാനവളോട് സംസാരിച്ചിട്ടേയില്ലെന്നാണവളു പോലീസിനോട് പറഞ്ഞത്. ഞാനും സുകുമാരനും തമ്മിൽ പ്രേമമായിരുന്നു എന്ന മട്ടിലായിരുന്നു അവളുടെ സംസാരം . പോലീസിനോട് അവളെങ്ങനെ പറഞ്ഞത് കേട്ടപ്പോൾ ഞാൻ അന്തം വിട്ടുപോയി ”
” അതാണ് ഞാൻ പറഞ്ഞത് . സുമിത്രയാണ് അവളുടെ ആങ്ങളയെ കൊന്നതെന്ന മുൻ വിധിയോടെയാണ് അവൾ പൊലീസിന് ആ മൊഴി കൊടുത്തത് . സുമിത്രയെ എങ്ങനെയും ജയിലിലടക്കണമെന്ന് അവൾ ആഗ്രഹിച്ചുകാണും ”
”ചിലപ്പം അങ്ങനെയായിരിക്കാം. പോലീസുകാര് നേരത്തെ അവളോട് പറഞ്ഞിട്ടുണ്ടാവും ഞാനാ കൊന്നതെന്ന് . അതുകൊണ്ടു അവൾക്കെന്നോട് ദേഷ്യം തോന്നിക്കാണും . അതുകൊണ്ടായിരിക്കും അവൾ എന്നെ തള്ളിപ്പറഞ്ഞത് ”
“ഞാനൊന്നുകൂടി ചോദിക്കട്ടെ. സതീഷിന് സുകുമാരനോട് വൈരാഗ്യമുണ്ടായിരുന്നോ?”
“എനിക്കറിഞ്ഞൂടാ. എന്തായാലും അദ്ദേഹമല്ല സുകുമാരനെ കൊന്നത്. അദ്ദേഹം അന്നുരാത്രി വീട്ടിലില്ലായിരുന്നു.”
“യേസ്. അതുകൊണ്ടുതന്നെ അയാളേം സംശയിച്ചൂടേ? അയാൾ അന്ന് രാത്രി എവിടെയായിരുന്നു എന്ന് അയാള് പറഞ്ഞുള്ള അറിവല്ലേ സുമിത്രക്കുള്ളൂ . അത് സത്യമായിരിക്കണമെന്നില്ലല്ലോ ”
“എനിക്കങ്ങനെ ചിന്തിക്കാന്‍പോലും പറ്റില്ല. അത്രനല്ല മനുഷ്യനാ അയാള്.”
“പഠിച്ച കള്ളന്മാര് പുറമേ നല്ലവരായിട്ട് അഭിനയിക്കും . ”
“അങ്ങനെയാണെങ്കില്‍ എനിക്ക് ബാലേട്ടനെപോലും വിശ്വസിക്കാന്‍ പറ്റില്ലല്ലോ?”
“ഇല്ല. ആരെയും കണ്ണടച്ചു വിശ്വസിക്കരുത്. ജയദേവനെ കണ്ണടച്ചു വിശ്വസിച്ചിട്ട് അയാളു കൈയൊഴിഞ്ഞില്ലേ?”
സുമിത്ര ഒന്നും മിണ്ടിയില്ല..
“ഏറ്റവും അടുത്ത കൂട്ടുകാരി ശശികലയും വഞ്ചിച്ചില്ലേ?”
“നേരാ… എല്ലാവരും എന്നെ വഞ്ചിച്ചു. ഇനി ബാലേട്ടനും കൂടി വഞ്ചിച്ചാല്‍ എനിക്ക് അത് താങ്ങാനുള്ള കരുത്തുണ്ടാവില്ല .”
“നമുക്കിപ്പം നിറുത്താം. അജിത്മോന്‍ വരാന്‍ സമയമായില്ലേ? ഞാന്‍ പോട്ടെ.”
ബാലചന്ദ്രന്‍ എണീറ്റു.
“ഞാന്‍ പറഞ്ഞതൊക്കെ നുണയാണെന്നു വിശ്വസിക്കുന്നുണ്ടോ?”
അവള്‍ വികാരവായ്പോടെ ചോദിച്ചു.
“ഒരിക്കലുമില്ല. സുമിത്രയെ ഈ കേസില്‍നിന്ന് രക്ഷപ്പെടുത്താൻ പറ്റുമോന്നു ഞാന്‍ നോക്കാം; എന്‍റെ കഴിവിന്‍റെ പരമാവധി. വരട്ടെ.”
ബാലചന്ദ്രന്‍ വരാന്തയിലേക്കിറങ്ങി. പിന്നാലെ സുമിത്രയും.
ഗേറ്റിനരികില്‍ നാലഞ്ചുപേര്‍ കൂടിനിന്ന് എന്തോ ഗൗരവമായി ചര്‍ച്ചചെയ്യുന്നത് അവര്‍ കണ്ടു.
ബാലചന്ദ്രന്‍ സുമിത്രയെ നോക്കി. സുമിത്രയ്ക്കും എന്തോ പന്തികേടുതോന്നി.
ബാലചന്ദ്രന്‍ പടിയിറങ്ങി മുറ്റത്തേക്കു കാലെടുത്തുവച്ചതും അവര്‍ ഗേറ്റുതുറന്നു അകത്തോട്ട് കയറിവന്നു.
കരടി മാധവനുമുണ്ടായിരുന്നു അക്കൂട്ടത്തില്‍.
“ഈ പരിപാടി ഇവിടെ നടക്കിയേല?”
കൂട്ടത്തില്‍ താടിവച്ച, തടിയനായ ഒരു യുവാവ് ഗൗരവഭാവത്തിൽ ബാലചന്ദ്രനെ നോക്കി പറഞ്ഞു.
“ഏതു പരിപാടി?”
“അതു ഞങ്ങളു വെട്ടിത്തുറന്നു പറയണോ?” – വേറൊരാള്‍ ചോദിച്ചു.
“കുറേനാളായി ഞങ്ങളിതു കാണുന്നു. സിനിമക്കാരനാന്നു പറഞ്ഞു ആരോരുമില്ലാത്ത ഒരു പെണ്ണിന്റെ വീട്ടിൽ കേറി അവളെ വീഴിച്ചെടുക്കാനുള്ള നിന്റെ ഈ ലൗ ജിഹാദ് പരിപാടിയുണ്ടല്ലോ, അതീ ഈ നാട്ടിൽ വേണ്ട . മേലില്‍ ഈ മുറ്റത്തു കാലുകുത്തിയാല്‍ നിന്‍റെ കാലു ഞങ്ങളു തല്ലിയൊടിക്കും.”
“മാധവന്‍ കൂട്ടിക്കൊണ്ടുവന്നതാണോ നിങ്ങളെ?”
ബാലചന്ദ്രന്‍ ഓരോരുത്തരേയും മാറിമാറി നോക്കി.
“ഞങ്ങളിതു കുറെനാളായി കാണുന്നു. ഒരു പെണ്ണുമാത്രം താമസിക്കുന്നിടത്ത് കേറി നിരങ്ങാന്‍ നിനക്കാരാടാ ലൈസന്‍സ് തന്നത്?”
“ഞാനാ.”
അങ്ങനെ പറഞ്ഞുകൊണ്ട് സുമിത്ര മുറ്റത്തേക്ക് ചാടി ഇറങ്ങി..
“ഓഹോ… അപ്പം നിന്നെ കറക്കി വീഴിച്ചു ഇവന്‍?”
“വീഴിച്ചെങ്കില്‍ നിങ്ങള്‍ക്കാര്‍ക്കും നഷ്ടമൊന്നുമില്ലല്ലോ? നിങ്ങളാരെങ്കിലുമാണോ എനിക്ക് ചിലവിനു തരുന്നത് ! ഒരു സദാചാര പോലീസ് വന്നിരിക്കുന്നു. എന്നെ രക്ഷിക്കാൻ നിങ്ങളാരും വരണ്ട. ഞാൻ പ്രായപൂർത്തിയായ പെണ്ണാ . എന്തുചെയ്യണമെന്നും ചെയ്യണ്ടാന്നുമൊക്കെ എനിക്ക് നന്നയിട്ടറിയാം. നിങ്ങളു നിങ്ങടെ പാട്ടിനു പോ. ഈ മുറ്റത്തുനിന്ന് വല്ലതും പറഞ്ഞാൽ എന്നെ പീഡിപ്പിച്ചൂന്നു പറഞ്ഞു ഞാൻ കേസുകൊടുക്കും . ജാമ്യം പോലും കിട്ടാതെ അകത്തുകിടക്കേണ്ടി വരും എല്ലാവരും . അതുവേണോ ?”
“വെറുതെയല്ല നിന്‍റെ മറ്റവന്‍ നിന്നെ ഉപേക്ഷിച്ചുപോയത്. കയ്യിലിരുപ്പ് ഇതല്ലേ.”
“ഉപേക്ഷിച്ചു പോയെങ്കിൽ അത് ഞാൻ സഹിച്ചോളാം. ഇറങ്ങ് എല്ലാവരും എന്റെ മുറ്റത്തുനിന്ന് ;;
“വാടാ. ഇവളോട്‌ സംസാരിച്ചിട്ടു പ്രയോജനമൊന്നുമില്ല. വാ നമുക്ക് പോകാം.”
കൂടെ വന്നവരെ വിളിച്ചുകൊണ്ട് താടിക്കാരൻ സ്ഥലംവിട്ടു. മാധവനും അവരോടൊപ്പം പിൻവലിഞ്ഞു .
”എവിടുന്നു കിട്ടി ഈ തന്‍റേടം?”
സുമിത്രയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ ചോദിച്ചു.
“ഇത്തിരി തന്‍റേടമില്ലെങ്കില്‍ ഇവിടെ ജീവിക്കാന്‍ ബുദ്ധിമുട്ടാ ബാലേട്ടാ.”
“വേണം. ഇതുപോലുള്ള തന്‍റേടം വേണം പെണ്ണുങ്ങൾക്ക് . എനിക്കിഷ്ടപ്പെട്ടു ആ ഡയലോഗ് ”
” ബാലേട്ടൻ അടുത്തുണ്ടായിരുന്നതുകൊണ്ടാ അത്രയും പറയാൻ ധൈര്യം വന്നത്”
”നന്നായി. എനിക്കൊത്തിരി ഇഷ്ടപ്പെട്ടു . ”
” മാധവനമ്മാവൻ കൂട്ടിക്കൊണ്ടു വന്നതാ അവരെ ”
”അത് കണ്ടപ്പം മനസിലായി. ഇങ്ങനെയും ചില ബന്ധുക്കൾ ,അല്ലേ ”
”ഉം ”
സുമിത്ര ചിരിച്ചു.
”വരട്ടെ ”
യാത്ര പറഞ്ഞിട്ട് ബാലചന്ദ്രന്‍ കാറിലേക്കു കയറി. കാര്‍ സാവധാനം റോഡിലേക്കുരുണ്ടു. അതു കണ്ണില്‍ നിന്നു മറയുന്നതു വരെ സുമിത്ര അവിടെതന്നെ നിന്നു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 40

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 40

ഒരുദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണി നേരം!
അലക്കി വെളുപ്പിച്ച തുണികള്‍ ഒന്നൊന്നായി പിന്നാമ്പുറത്തെ അയയില്‍ വിരിച്ചിടുകയായിരുന്നു സുമിത്ര. അപ്പോഴാണ് മുന്‍വശത്ത് ഒരു കാറിന്‍റെ ഹോണ്‍ കേട്ടത്!
ബാക്കിയുണ്ടായിരുന്ന തുണികള്‍ ബക്കറ്റില്‍ വച്ചിട്ട് സുമിത്ര മുന്‍വശത്തേക്ക് ഓടി.
ഡോര്‍ തുറന്ന് കാറില്‍ നിന്നിറങ്ങുകയായിരുന്നു ബാലചന്ദ്രന്‍.
സുമിത്രയുടെ മുഖത്ത് സന്തോഷത്തിന്‍റെ തിളക്കം .
നാലഞ്ചുദിവസമായിട്ട് കാണാനില്ലായിരുന്നു ആളെ. പറയാതെ കടന്നുകളഞ്ഞോ എന്നുപോലും സംശയിച്ചിരുന്നു.
“കണ്ടില്ലല്ലോ കുറെ ദിവസം? എവിടെ പോയിരുന്നു?”
വരാന്തയിലേക്ക് നടന്നുവരുന്നതിനിടയിൽ ബാലചന്ദ്രനോട് സുമിത്ര ചോദിച്ചു.
“എറണാകുളത്ത് ഒരു സിനിമയുടെ സ്റ്റോറി ഡിസ്കഷനുണ്ടായിരുന്നു. മൂന്നാലു ദിവസമായിട്ട് അവിടായിരുന്നു. ഇപ്പം മടങ്ങിവരുന്ന വഴിയാ.”
പുഞ്ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ വരാന്തയിലേക്ക് കയറി .
“ഞാന്‍ വിചാരിച്ചു ഈ നാടുവിട്ടു പോയീന്ന്. പറ്റിച്ചു കടന്നുകളഞ്ഞൂന്ന് ഞാന്‍ അജിത്മോനോട് പറയുകേം ചെയ്തു.”
“അങ്ങനെ പറ്റിച്ചിട്ടു പൊയ്ക്കളയുമോ ഞാന്‍? നിങ്ങളൊക്കെയല്ലേ ഇപ്പോഴത്തെ എന്റെ ഏറ്റവും നല്ല ഫ്രണ്ട്സ് ! ആ സൗഹൃദം ഉപേക്ഷിച്ചിട്ട് എനിക്ക് പോകാൻ തോന്നുമോ ?”
” ഞാനും ഇപ്പം ചിന്തിച്ചത് അതാ ”
” ഒരേ മനസുള്ളവർക്കേ ഒരേ രീതിയിൽ ചിന്തിക്കാൻ പറ്റൂ ! ”
”അജിത്മോന്‍ അന്വേഷിക്കുന്നുണ്ടായിരുന്നു എന്നും.”
“പോകുന്നതിനുമുമ്പ് ഒന്നു പറയാന്‍ പറ്റിയില്ല.”
വരാന്തയിലേക്ക് കയറി കസേരയിലിരുന്നിട്ടു ബാലചന്ദ്രന്‍ തുടര്‍ന്നു:
“നാലഞ്ചുദിവസത്തെ ഇവിടുത്തെ വിശേഷങ്ങളു പറ.”
“ഇവിടെന്തു വിശേഷം. നേരം വെളുക്കുന്നു, ഇരുട്ടുന്നു, പിന്നെയും വെളുക്കുന്നു, ഇരുട്ടുന്നു. ” ഒന്നു നിറുത്തിയിട്ടു സുമിത്ര ചോദിച്ചു.
“ചായ എടുക്കട്ടെ.”
“ആയിക്കോട്ടെ. പോരുന്നവഴി പീലിപ്പോസിന്റെ ചായക്കടയിൽ കയറി ഒരു ചായ കുടിച്ചാലോന്ന് ആലോചിച്ചതാ . അപ്പം ഓർത്തു, ഇവിടെ വരുമ്പം എന്തായാലും സുമിത്ര ഒരു ചായ തരും. പിന്നെന്തിനാ ചായക്കടയിൽ കയറി കാടിവെള്ളം കുടിക്കുന്നതെന്ന് ”
”ആപത്തു സമയത്ത് എന്നെ ആശുപത്രിയിൽ കൊണ്ടുപോയ ആളല്ലേ . ആ നന്ദി എനിക്ക് കാണിക്കാതിരിക്കാൻ പറ്റുമോ. ഒരഞ്ചു മിനിട്ടു വെയിറ്റ് ചെയ്യേ. ഞാൻ വേഗം ചായ എടുക്കാം ”
”ധൃതിയില്ല . സാവകാശം മതി ”
സുമിത്ര അകത്തേക്ക് കയറിപ്പോയി.
ബാലചന്ദ്രന്‍ കസേരയില്‍ ചാരിയിരുന്ന് മുറ്റത്തേക്ക് നോക്കി. മുറ്റത്തരികിലെ റോസാച്ചെടിയില്‍ നിറയെ പൂക്കള്‍. കാണാന്‍ നല്ല ഭംഗിയുണ്ട്. പൂക്കള്‍ക്കുചുറ്റും ഒരു ചിത്രശലഭം വട്ടമിട്ടു പറക്കുന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ സുമിത വെളിയിലേക്ക് വന്നു.
“ചായ എടുത്തു.”
“എന്നിട്ടെവിടെ?”
“അകത്തേക്കിരിക്കാം.”
“ഒരു ചായ കഴിക്കാനോ?”
“ചായ മാത്രമല്ല.”
“പിന്നെ?”
“അകത്തോട്ടു വാ.”
“എന്തു വിശ്വസിച്ചാ എന്നെ അകത്തേക്ക് വിളിച്ചു കയറ്റുക?”
പുഞ്ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ ആരാഞ്ഞു.
“ഒരാളെ മനസിലാക്കാന്‍ ഇത്രയൊക്കെ കാലം പോരേ?”
“മതിയോ?”
“ധാരാളം ”
”ഓക്കേ. “
സുമിത്രയുടെ ക്ഷണം സ്വീകരിച്ച് ബാലചന്ദ്രന്‍ അകത്തേക്കു കയറി.
ഡൈനിംഗ് ടേബിളില്‍ ചായയും പലഹാരങ്ങളും നിരത്തിയിട്ടുണ്ടായിരുന്നു.
“ഇത് ഒരുപാടുണ്ടല്ലോ വിഭവങ്ങള്!”
“യാത്രചെയ്തു ക്ഷീണിച്ചുവരികല്ലേ. ഒന്നു റിഫ്രഷാകാം.”
“ആയിക്കോട്ടെ.”
ബാലചന്ദ്രന്‍ കൈകഴുകിയിട്ട് കസേര വലിച്ചിട്ട് ഡൈനിംഗ് ടേബിളിനരികിലിരുന്നു.
“രാവിലെ പുഴുങ്ങിയ കപ്പ ഇരിപ്പുണ്ട്. മീന്‍കറിയും. ചൂടാക്കി എടുത്താൽ കഴിക്കുമോ ?.”
“ങ്ഹാഹാ! എങ്കിലിതു നേരത്തെ പറയരുതായിരുന്നോ. കപ്പയും മീനുമാ എനിക്കേറ്റവും ഇഷ്ടം . വേഗം എടുത്തോ. ഈ ബേക്കറി പലഹാരമൊക്കെ ഇവിടുന്നു സ്ഥലം മാറ്റിക്കോ ”
“ഇഷ്ടപ്പെടുമോന്നറിയാത്തതുകൊണ്ടാ ഞാന്‍ ചോദിക്കാതിരുന്നത്.”
“ഇവിടുന്ന് എന്ത് തന്നാലും എനിക്കിഷ്ടമല്ലേ. എത്ര നേരം വേണമെങ്കിലും ഞാന്‍ വെയ്റ്റുചെയ്യാം. പോയി കപ്പയോ കാച്ചിലോ ചെമ്പോ ചേനയോ , ഉള്ളതൊക്കെ ചൂടാക്കി എടുത്തുകൊണ്ടു പോരെ ”
”ഇപ്പം കപ്പ മാത്രമേ ഉള്ളൂ . ചേനയും ചേമ്പുമൊക്കെ വേണമെങ്കിൽ വേറൊരു ദിവസം പുഴുങ്ങിതരാം. ”
”തരണം. ”
” തീർച്ചയായും ”
“എങ്കിൽ കപ്പ എടുത്തുകൊണ്ടു പോരെ. വായിൽ വെള്ളം ഊറുന്നു ”
” മുളകുചമ്മന്തി വേണോ മീൻകറി വേണോ ?”
”രണ്ടും കൊണ്ടുപോരെ കുറേശ്ശെ ”
”ഇപ്പം കൊണ്ടുവരാട്ടോ. ഒരു പത്തു മിനിറ്റ്. ”
” ധൃതികൂട്ടണ്ട . എനിക്ക് പോകാൻ തിടുക്കമൊന്നുമില്ല ”
സുമിത്ര അടുക്കളയിലേക്ക് പാഞ്ഞു .
പത്തു മിനിറ്റിനുള്ളില്‍ കപ്പയും മീനും ചൂടാക്കി, പ്ലേറ്റില്‍ വിളമ്പി ടേബിളില്‍ കൊണ്ടുവന്നുവച്ചു അവള്‍. കൂടെ മുളക് ചമ്മന്തിയും.
ബാലചന്ദ്രന്‍ അല്‍പം എടുത്തു രുചിച്ചുനോക്കി.
“സൂപ്പർ . നന്നായിരിക്കുന്നു ട്ടോ.”
“അതൊരു ഭംഗിവാക്കാണെന്നെനിക്കറിയാം. കൊള്ളില്ലെങ്കിലും കൊള്ളില്ലാന്ന് എന്‍റെ മുഖത്തുനോക്കി പറയ്വോ?”
പുഞ്ചിരിച്ചുകൊണ്ട് സുമിത്ര ചോദിച്ചു.
“ഒള്ളത് ഒള്ളതുപോലെ മുഖത്തുനോക്കി പറയുന്ന കൂട്ടത്തിലാ ഈ ബാലു . ഇത് ഭംഗിവാക്കു പറഞ്ഞതൊന്നുമല്ല. സത്യാ. നല്ല സൂപ്പർ കപ്പയും കറിയുമാ. ചമ്മന്തി അതിലേറെ കേമം. ”
“ചെറുപ്പത്തിലെ അമ്മ പഠിപ്പിച്ചതാ ഈ പാചകമൊക്കെ.”
” കല്യാണം കഴിക്കുന്ന ചെക്കന് എന്തായാലും രുചിയോടെ ആഹാരം കഴിക്കാം ”
ലജ്ജയോടെ ചിരിച്ചതേയുള്ളു സുമിത്ര.
സന്തോഷത്തോടെ ബാലചന്ദ്രന്‍ കപ്പയും മീനും കഴിച്ചു. ഇതിനിടയില്‍ ഓരോരോ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടുമിരുന്നു. ഇടയ്ക്ക് ബാലചന്ദ്രന്‍ പറഞ്ഞു:
“ഞാന്‍ വീട്ടില്‍ ചെന്നപ്പം സുമിത്രയെ കണ്ട കാര്യം അച്ഛനോടും അമ്മയോടും പറഞ്ഞു. കാണാന്‍ കൊതിയുണ്ട് അവര്‍ക്കൊക്കെ. കൊച്ചുന്നാളില്‍ കണ്ട ഓര്‍മയല്ലേയുള്ളൂ. ഒരുദിവസം രണ്ടുപേരും കൂടി വരണം ട്ടോ, എന്റെ വീട്ടിൽ. ”
“യ്യോ, ഞാനോ. ഞാൻ വരില്ലാട്ടോ ”
”അതെന്താ? എന്റച്ഛനെയും അമ്മയെയും കാണാൻ ആഗ്രഹമില്ലേ ?”
“ആഗ്രഹമുണ്ട്. പക്ഷേ….”
“പക്ഷേ…?”
“ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ഒരുപാട് പരിമിതികളില്ലേ ബാലേട്ടാ? ഇപ്പതന്നെ കഥകളൊത്തിരി ഇറങ്ങിയിട്ടുണ്ട് നാട്ടില്‍. ”
“കഥകളുണ്ടാക്കുന്നവര്‍ക്ക് വേറെ പണികളൊന്നുമില്ലല്ലോ. അവർ അതുണ്ടാക്കി വിറ്റു ജീവിക്കട്ടെ . നമ്മളത് കാര്യാക്കണ്ട.”
“എന്‍റെ കാര്യത്തില്‍ എനിക്കുള്ളതിനേക്കാള്‍ ഉത്കണ്ഠ ഇവിടത്തെ നാട്ടുകാര്‍ക്കാ.”
“കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേരെക്കുറിച്ച് കഥകളുണ്ടാക്കുന്നത് ചിലർക്കൊരു രസമാ. അതിവിടെ മാത്രമല്ല, എല്ലാ നാട്ടിലും അങ്ങനെയാ ”
സുമിത്രയൊന്നും പറഞ്ഞില്ല.
തെല്ലുനേരം സുമിത്രയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിരുന്നു ബാലചന്ദ്രന്‍.
സുമിത്രയ്ക്ക് നേരിയ ഭയം തോന്നി. എന്തേ പതിവില്ലാതെ ഇങ്ങനെയൊരു നോട്ടം?
“ഞാനൊരു കാര്യം ചോദിച്ചാല്‍ സുമിത്ര സത്യം പറയുമോ?” ശബ്ദം താഴ്ത്തി ബാലചന്ദ്രൻ ചോദിച്ചു.
“എന്തേ ഇങ്ങനെയൊരു ചോദ്യം? ഞാനെപ്പഴെങ്കിലും കള്ളം പറഞ്ഞൂന്നു തോന്നീട്ടുണ്ടോ?”
“ഇല്ല.”
“പിന്നെ ഈ ചോദ്യം ?”
“ഇവിടെ വന്നപ്പം ആളുകള് ഓരോരോ കഥകളു പറഞ്ഞു.”
“എന്നെപ്പറ്റിയോ?”
“ഉം.”
“എന്തു കഥയാ?”
“കേട്ടതു സത്യമാണൊ അല്ലയോ എന്ന് എന്നോട് പറയണം. സത്യം മാത്രമേ പറയാവൂ. സത്യം പറഞ്ഞതിന്‍റെ പേരില്‍ എനിക്കിപ്പോഴുള്ള സ്നേഹത്തിന് ഒട്ടും കുറവുവരില്ല. അത് ഞാനുറപ്പു തരുന്നു .”
“എന്താ ചോദിക്കാന്‍ പോകുന്നതെന്നെനിക്കൂഹിക്കാൻ കഴിയും . ചോദിച്ചോളൂ. സത്യം മാത്രമേ ഞാന്‍ പറയൂ.”
ബാലചന്ദ്രന്‍ എന്തോ ചോദിക്കാന്‍ വായ്പൊളിച്ചതും പുറത്ത് ഒരു വിളിയൊച്ച.
“സുമിത്രേ.”
ബാലചന്ദ്രനും സുമിത്രയും ഒപ്പം തിരിഞ്ഞുനോക്കി.
“എടീ സുമിത്രേ.”
മുറ്റത്തുനിന്നാണ് വിളി. ഞാനിപ്പ വരാം എന്നുപറഞ്ഞിട്ട് സുമിത്ര എണീറ്റു വെളിയിലേക്കിറങ്ങിച്ചെന്നു.
കരടി മാധവൻ !
സുമിത്രയുടെ ഒരു അകന്ന ബന്ധുവാണ് കരടി മാധവൻ . മാധവനെന്നാണ് പേരെങ്കിലും നാട്ടുകാർ വിളിക്കുന്നതു കരടി മാധവനെന്നാണ് . ദേഹം മുഴുവന്‍ ധാരളം രോമമുള്ളതുകൊണ്ടാണ് ആ പേര് വീണത്.
സരസ്വതിയുടെ മരണശേഷം ഇടയ്ക്കിടെ അയാള്‍ സുമിത്രയുടെ വീട്ടില്‍ വരും. കള്ളുകുടിക്കാന്‍ പണം വേണം. സുമിത്രയെ പാട്ടിലാക്കി പണം പിടുങ്ങി ഉടനെ സ്ഥലം വിടുകയും ചെയ്യും.
മാധവനെ കണ്ടതും സുമിത്രയുടെ നെറ്റിചുളിഞ്ഞു.
” അമ്മാവനെന്താ ഈ നേരത്ത് ?”
”എനിക്കിവിടെ വരാൻ നേരവും കാലവും നോക്കണോടി ? ” ചുണ്ടിലിരുന്ന ബീഡി കയ്യിലെടുത്തിട്ടു മുറ്റത്തു കിടന്ന കാറിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടു മാധവൻ ചോദിച്ചു : ”ആരുടെയാടീ ഈ കാറ് ?”
“ഞാന്‍ വാങ്ങിച്ചതാ.”
“കാറു വാങ്ങിക്കാന്‍ നിനക്കെവിടുന്നാടീ കാശ്?”
“ഇവിടെ പണം കായ്ക്കുന്ന ഒരു മരം ഉണ്ട് . അതേന്ന്‌ കുലുക്കി വീഴിച്ചതാ ”
“നീയെന്നെ കളിയാക്കുവാ അല്ലേ ? നിനക്കീയിടെയായിട്ട് അഹങ്കാരം ഇത്തിരി കൂടുന്നുണ്ട് . “
“അമ്മാവനിപ്പം എന്താ വേണ്ടത്?”
“നിനക്കെന്താടി മുഖത്തൊരു തന്റെട ഭാവം ?പണ്ടത്തെ സുമിത്രയല്ലല്ലോ നീ ”
”എപ്പഴും ഒരുപോലെയിരിക്കാൻ പറ്റുമോ അമ്മാവാ? ”
വലിച്ചുകൊണ്ടിരുന്ന ബീഡി ദുരേക്കെറിഞ്ഞിട്ട് മാധവന്‍ സാവധാനം വരാന്തയിലേക്ക് കയറി. എന്നിട്ട് വരാന്തയിലിട്ടിരുന്ന കസേരയില്‍ കാലിന്മേൽ കാലുകയറ്റിവച്ച് ഇരുന്നു.
“കുടിക്കാനെന്താടീ ഉള്ളത്?”
കൊമ്പന്‍മീശ പിരിച്ചുകൊണ്ട് മാധവന്‍ ചോദിച്ചു.
“എന്താ വേണ്ടത്?”
“എനിക്ക് വേണ്ടത് ഇവിടില്ലല്ലോ. തല്ക്കാലം നീ പോയി ഒരു ഗ്ലാസ് തണുത്ത വെള്ളമെടുത്തുകൊണ്ടുവാ.”
സുമിത്ര അകത്തുപോയി പെട്ടിയില്‍നിന്ന് നൂറു രൂപയും ഒരു ഗ്ലാസ് വെള്ളവുമെടുത്തുകൊണ്ട് പുറത്തേക്കു വന്നു. എന്നിട്ട് ഗ്ലാസും പണവും ഒരേ സമയം മാധവന്‍റെ നേരെ നീട്ടി.
“ഞാന്‍ വെള്ളമല്ലേ നിന്നോട് ചോദിച്ചുള്ളൂ?പിന്നെന്തിനാ ഇത് ?”
മാധവന്‍ സുമിത്രയെ തുറിച്ചുനോക്കി.
“അമ്മാവനിഷ്ടമുള്ള വെള്ളം കിട്ടണമെങ്കില്‍ ഇതു കൊടുക്കണ്ടേ? വാങ്ങിച്ചോണ്ടു പൊയ്ക്കോ. ഇതിനല്ലേ വന്നത്?”
“അതു നീയെന്നെ ഒന്നൂതിയതാണല്ലോടീ.”
” അമ്മാവനിതു വാങ്ങിക്കൊണ്ടു സ്ഥലം വീട് .”
“നിനക്കെന്താടീ എന്നെ പറഞ്ഞുവിടാനിത്ര ധൃതി?”
ഗ്ലാസും പണവും വാങ്ങുന്നതിനിടയില്‍ മാധവന്‍ ചോദിച്ചു.
“വൈകിയാല്‍ ഷാപ്പടച്ചു പോകും. അതുകൊണ്ടാ .”
പണം മടിയില്‍ തിരുകിയിട്ട് മാധവന്‍ ഒറ്റവലിക്ക് വെള്ളം കുടിച്ചു. ഗ്ലാസ് തിരികെ കൊടുത്തിട്ട് ഇടതുകൈക്കൊണ്ടയാള്‍ ചുണ്ടുതുടച്ചു.
“കവലേല്‍ വന്നപ്പം നിന്നേക്കുറിച്ച് ആളുകളോരോന്നു പറയുന്നതു കേട്ടല്ലോടി ?”
“എന്താ കേട്ടത്?”
സുമിത്ര മാധവനെ തുറിച്ചു നോക്കി.
“ഇവിടെ ഏതോ ഒരു സിനിമാക്കാരന്‍ വന്നെന്നോ. അവനിവിടെയാ ഇപ്പം കിടപ്പും ഇരിപ്പുമെന്നുമൊക്കെ . നേരാണോടി ?”
“അത്രയേ കേട്ടുള്ളോ ?”
“വേറെ ചിലതും കേട്ടു. അതു നിന്നോട് പറയാന്‍ കൊള്ളില്ലാത്തതുകൊണ്ട് പറയുന്നില്ല ”
“പറഞ്ഞവന്‍റെ കരണക്കുറ്റിക്ക് ഒന്നു കൊടുക്കാന്‍ മേലായിരുന്നോ അമ്മാവന്? ആള് വലിയ റൗഡിയല്ലേ.”
“പറഞ്ഞതു നേരാണോ നുണയാണോന്നുറപ്പു വരുത്താതെ കൊടുക്കാൻ പറ്റുമോ ?”
“അതറിയാനാണോ ഇങ്ങോട്ടുവന്നത്?”
“അതും അറിയണമല്ലോ.”
“അമ്മാവന് എന്തുതോന്നുന്നു?”
“നിന്‍റെ സ്വഭാവത്തിലെ മാറ്റം വച്ചു നോക്കുമ്പം നാട്ടുകാരു പറഞ്ഞതിലും കാര്യമില്ലേ എന്നെനിക്കൊരു സംശയം?”
“ങ്ഹും! നല്ല രക്ഷകനാണെല്ലോ? പൊയ്‌ക്കോ . കാശു കിട്ടിയില്ലേ.”
“ആ സിനിമാക്കാരനെക്കുറിച്ചു ഞാന്‍ കേട്ടതൊക്കെ നേരാണോടീ.”
“നേരാ. നാട്ടുകാരു പറഞ്ഞതു മുഴുവന്‍ നേരാ. എനിക്കിഷ്ടാ അയാളെ. ഇനി അക്കാര്യം ചോദിച്ച് ആരും ഇങ്ങോട്ട് വരണ്ട. നാട്ടുകാരോട് പോകാൻ പറ . അവരുടെ ചെലവില്ലല്ലോ ഞാൻ ജീവിക്കുന്നത് ” സുമിത്ര രോഷത്തോടെ പറഞ്ഞു.
“കൊല്ലും ഞാന്‍ അവനെ . കൊന്നു കുടല്‍മാല പുറത്തെടുക്കും. ഏതു സിനിമാക്കാരനാണെങ്കിലും കുത്തിക്കീറി റോഡിലിടും ഞാന്‍.” മാധവൻ മീശ പിരിച്ചുകൊണ്ട് അലറി .
“ഓ… വലിയ റൗഡിയാണല്ലോ അല്ലേ?”
എളിയില്‍നിന്നു പിച്ചാത്തി എടുത്ത് വായ്ത്തലയില്‍ വിരലുരസിക്കൊണ്ട് മാധവന്‍ പറഞ്ഞു.
“ആ ചെറ്റയോട് പറഞ്ഞേക്കണം; മേലാല്‍ ഈ പടികടന്ന് ഇങ്ങോട്ട് കേറിപ്പോകരുതെന്ന്. കരടിമാധവന്‍ പറഞ്ഞൂന്നു പറ. മാധവനാരാന്നവനറിയില്ലെങ്കില്‍ എന്‍റെ നാട്ടില്‍ വന്നന്വേഷിക്കാന്‍ പറ അവനോട് .”
സുമിത്രയ്ക്ക് ചിരിവന്നുപോയി.
“മാധവനമ്മാവന്‍ പ്രസംഗിക്കാതെ പോ. എനിക്ക് വേറെ പണിയുണ്ട്. ”
“എന്നെക്കുറിച്ച് നീ അവനോട് പറഞ്ഞിട്ടില്ല അല്ലേ? അതുകൊണ്ടാ അവനിവിടെ കേറിയിറങ്ങി നെരങ്ങുന്നത്. അവനെവിടാ താമസിക്കുന്നേന്നു പറ. ഞാന്‍ നേരിട്ടുകണ്ട് അവനോട് വിവരം പറഞ്ഞോളാം.”
“അത്രയ്ക്കു ധൈര്യമുണ്ടോ അമ്മാവന്?”
“നീ എന്താടി എന്നെക്കുറിച്ചു വിചാരിച്ചിരിക്കുന്നേ?”
കത്തിയുയര്‍ത്തി വായ്ത്തലയില്‍ വിരലുരസിക്കൊണ്ട് മാധവന്‍ തുടര്‍ന്നു.
“നല്ലൊന്നാന്തരം മലപ്പുറം കത്തിയാ. ഒറ്റക്കുത്തിനേയുള്ളൂ അവന്‍. നിലത്തുകിടന്നു പാമ്പുപിടയുന്നതുപോലെ പിടയും. അവനിപ്പം ഇവിടെ ഇല്ലാതിരുന്നത് അവന്‍റെ ഭാഗ്യം. ഉണ്ടായിരുന്നെങ്കില്‍ ആ നാറിയെ കുത്തിക്കീറി പട്ടിക്കിട്ടുകൊടുത്തേനേ ഞാൻ .”
പിച്ചാത്തികൊണ്ട് അയാള്‍ പുറമൊന്നു ചൊറിഞ്ഞു.
മാധവന്‍റെ വീരവാദം കേട്ടപ്പോള്‍ ചിരിവന്നുപോയി ബാലചന്ദ്രന്. ആളെ ഒന്നു കാണുകയും സംസാരിക്കുകയും ചെയ്യണമെന്നു തോന്നിയതുകൊണ്ട് ബാലചന്ദ്രന്‍ എണീറ്റു ഡൈനിംഗ് റൂമില്‍ നിന്ന് വരാന്തയിലേക്ക് ഇറങ്ങി വന്നു .
ബാലചന്ദ്രനെ കണ്ടതും സംശയഭാവത്തിൽ മാധവന്‍ നോക്കി. എന്നിട്ട് മീശപിരിച്ചുകൊണ്ട് കണ്ണുരുട്ടി ചോദിച്ചു.
“നീയാരാടാ?”
“കണ്ടിട്ട് ആരാണെന്നു തോന്നുന്നു?”
മന്ദഹസിച്ചുകൊണ്ട് ബാലചന്ദ്രന്‍ ചോദിച്ചു.
“ഇവനാണോടി മറ്റവന്‍?”
സുമിത്രയെ നോക്കി മാധവന്‍ ചോദിച്ചു.
“ഉം…”
“ങാഹാഹാ. നീയാണോ ആ സിനിമാക്കാരൻ ? തേടിയ വള്ളി കാലിൽ ചുറ്റി . നിന്നെ എന്‍റെ മുമ്പില്‍ കിട്ടിയത് നിന്റെ കഷ്ടകാലം ” – മാധവന്‍ കത്തി കറക്കിക്കൊണ്ടു ബാലചന്ദ്രന്റെ അടുത്തേക്ക് വന്നു
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 39

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 39

വൈകുന്നേരം അഞ്ചു മണി നേരം!
ആകാശത്തിന്റെ നെറുകയില്‍ കറുത്ത പഞ്ഞിക്കെട്ടുകള്‍ പോലെ മഴമേഘങ്ങളുടെ തിരയിളക്കം.
തണുത്ത കാറ്റു വീശിയപ്പോള്‍ ബാലചന്ദ്രന്‍ എണീറ്റു വാതില്‍ തുറന്നു.
മഴ ഉടനെ പെയ്യുമെന്നു തോന്നിയപ്പോൾ മുറിയില്‍ കിടന്ന ചാരുകസേരയെടുത്തു ബാലചന്ദ്രന്‍ വരാന്തയിലേക്കിട്ടു. പുതുമഴ കാണാൻ ഒത്തിരി ഇഷ്ടമാണ് ബാലചന്ദ്രന്. പുറത്തേക്ക് മിഴികള്‍ നട്ട് കസേരയില്‍ ചാരിക്കിടന്നു അദ്ദേഹം.

കിഴക്കുനിന്നു വീശിയടിച്ച കാറ്റില്‍ റബര്‍ മരങ്ങളുടെ ചില്ലകള്‍ വലിയ ശബ്ദത്തോടെ ഇളകിയാടി.
വൈകാതെ, പളുങ്കുമുത്തുകള്‍ വാരിവിതറിയതുപോലെ ആകാശത്തുനിന്നു മഴത്തുള്ളികള്‍ .
പുതു മഴയില്‍ കുതിര്‍ന്ന മണ്ണിന്‍റെ ഗന്ധം മൂക്കിലേക്കു തുളച്ചു കയറിയപ്പോള്‍ നവ്യമായ ഒരനുഭൂതി തോന്നി ..

വേനൽ മഴയിൽ ആകാശത്തു നിന്ന് ആലിപ്പഴം വീഴുന്നതു കാണാന്‍ മുറ്റത്തേക്ക് കണ്ണും നട്ടിരുന്ന ബാല്യകാലത്തെക്കുറിച്ചോർമ്മവന്നു . നനഞ്ഞ് കുളിച്ചു കൈമരവിക്കുവോളം ആലിപ്പഴം പെറുക്കി ഇറയത്തേക്കു കയറുമ്പോള്‍ അമ്മയുടെ സ്നേഹത്തോടെയുള്ള ശാസന . ”പനിപിടിക്കും, പോയി തലതുവര്‍ത്തെടാ “. എന്നാലും മഴയത്തു നിന്ന് നന്നായി ഒന്ന് കുളിച്ചിട്ടേ ഇറയത്തേക്കു കയറൂ.
മഴയത്തൊന്നു ചാടിക്കളിക്കാനും പുതുവെള്ളത്തിൽ കുളിക്കാനും ഇപ്പോഴും ഉള്ളിൽ മോഹം!

മഴ ശക്തിപ്രാപിക്കുകയാണ്.
ഇടയ്ക്കിടെ ഇടിമിന്നല്‍…ഇടിമുഴക്കം!
അകലെ ഒരു റബര്‍ മരം ഒടിഞ്ഞുവീഴുന്ന ശബ്‍ദം കേട്ടതും ബാലചന്ദ്രന്‍ ഭീതിയോടെ നോക്കി..
പൊടുന്നനെ ഒരു മിന്നലും ഇടിയും . ബാലചന്ദ്രന്‍ ഞെട്ടിപ്പോയി.
ഇനി പുറത്തിരിക്കുന്നതു പന്തിയല്ലെന്നു തോന്നിയപ്പോള്‍ അയാൾ കസേരയെടുത്തുകൊണ്ട് അകത്തേക്ക് കയറി.
ജനാല തുറന്നിട്ടിട്ട് വെളിയിലേക്ക് നോക്കി മഴയുടെ ഭംഗി ആസ്വദിച്ച് ജനാലക്കരുകിൽ, കസേരയില്‍ ചാരിക്കിടന്നു.
തെല്ലുനേരം കഴിഞ്ഞപ്പോള്‍ പുറത്തൊരു വിളിയൊച്ച!
“ബാലേട്ടാ…”
ബാലചന്ദ്രന്‍ എണീറ്റു പുറത്തേക്കിറങ്ങിച്ചെന്നു.
വരാന്തയില്‍, മഴയില്‍ നനഞ്ഞു കുളിച്ച്‌ അജിത്മോന്‍ നിൽക്കുന്നു .
“എന്താ മോനേ?”
ഉത്കണ്ഠയോടെ ബാലചന്ദ്രന്‍ ആരാഞ്ഞു.
“ചേച്ചി ബോധം കെട്ടുവീണു. വിളിച്ചിട്ട് എണീക്കുന്നില്ല.”
കിതച്ചുകൊണ്ട് സംഭ്രമത്തോടെ അവന്‍ നിൽക്കുകയാണ് .
“എപ്പം?”
“ഇത്തിരിമുമ്പ്, ആ ഇടിവെട്ടിയപ്പം.”
“ഈശ്വരാ!”
നെഞ്ചത്തു കൈവച്ചുപോയി ബാലചന്ദ്രൻ .
“ഒരുമിനിറ്റ് . ഞാനിപ്പ വരാം.”
അകത്തുകയറി വേഷം മാറിയിട്ട് കാറിന്‍റെയും വീടിന്റെയും താക്കോലുമെടുത്തു വേഗം ബാലചന്ദ്രന്‍ പുറത്തേക്കിറങ്ങി വീടുപൂട്ടി .
ഷെഡില്‍നിന്ന് കാറിറക്കിയിട്ട് അജിത്മോനെയും കയറ്റി നേരെ സുമിത്രയുടെ വീട്ടിലേക്ക് വിട്ടു.
വീട്ടുമുറ്റത്തു കാറു വന്നുനിന്നതും ബാലചന്ദ്രന്‍ ഇറങ്ങി ധൃതഗതിയില്‍ അകത്തേക്കുനടന്നു.
കിടപ്പുമുറിയിലെ തറയില്‍ ബോധമറ്റു വീണു കിടക്കുന്നു സുമിത്ര!
പലപ്രാവശ്യം കുലുക്കി വിളിച്ചിട്ടും കണ്ണുതുറന്നില്ല.
“ഇത്തിരി വെള്ളമെടുത്തുകൊണ്ടുവന്നേ മോനേ.”
അജിത് അടുക്കളയില്‍ ചെന്ന് ഒരു ഗ്ലാസില്‍ കുറച്ചു വെള്ളമെടുത്തു കൊണ്ട് വന്നു.
ബാലചന്ദ്രന്‍ വലതു കൈയിലേക്ക് വെള്ളം പകര്‍ന്നിട്ട് ശക്തിയായി മുഖത്തേക്ക് തളിച്ചു. പലതവണ വെള്ളം തെളിച്ചപ്പോള്‍ സാവധാനം കണ്ണു തുറന്നു.
സ്ഥലകാലബോധം വീണ്ടുകിട്ടിയപ്പോള്‍ സുമിത്ര പതിയെ എണീറ്റു. കൈപിടിച്ച് ബാലചന്ദ്രന്‍ അവളെ എണീല്‍ക്കാന്‍ സഹായിച്ചു.
“എന്തുപറ്റി?”
ബാലചന്ദ്രന്‍ ആരാഞ്ഞു.
“ഇടിവെട്ടിയപ്പം ഷോക്കടിച്ചപോലെ തോന്നി. പിന്നെ ശരീരം തളരുന്നപോലെ ഒരു അനുഭവം. തലകറങ്ങി വീണു പോയേക്കുമോന്നു തോന്നിയപ്പം ഞാൻ നിലത്തേക്കിരുന്നു. അജിത് മോനേന്ന് ഒന്ന് വിളിച്ചതു മാത്രമേ പിന്നെ ഓർമ്മയുള്ളൂ. ”
“ഇപ്പം എങ്ങനുണ്ട്? ചങ്കിന് വല്ല വേദനയോ മറ്റോ തോന്നുന്നുണ്ടോ?”
“ഇല്ല. ശരീരത്തിനൊരു ബലമില്ലാത്തതുപോലെ തോന്നുന്നുണ്ട് ”
“എന്തായാലും നമുക്ക് ഹോസ്പിറ്റലിലൊന്നു പോകാം. ഡ്രസ് മാറിക്കോ.”
“അയ്യോ അതിന്റെയൊന്നും ആവശ്യമില്ല . അതിനുമാത്രമുള്ള അവശതയൊന്നുമില്ലെന്നേ.”
” ഏതായാലും ഒരു ഡോക്ടറെ കാണുന്നതു നല്ലതാ.”
“വേണ്ടെന്നേ… എനിക്കൊന്നുമില്ലെന്നേ .”
“കൊച്ചുകുട്ടികളെപ്പോലെ ഇങ്ങനെ വാശിപിടിക്കാതെ പറയുന്നത് അനുസരിക്ക് . ”
“പോകാം ചേച്ചീ.”
അജിതും നിർബന്ധിച്ചു.
“ശരീരത്തിന് ഇത്തിരി ബലക്കുറവുപോലെയേ തോന്നുന്നുള്ളൂ. അത് ഇത്തിരി കഴിയുമ്പം അങ്ങു മാറും. ആശുപത്രീല്‍ പോകേണ്ട കാര്യമൊന്നുമില്ലെന്നേ.”
“എന്‍റെ കൂടെ പോരാനുള്ള ബുദ്ധിമുട്ട് ഓർത്താണോ ?”
“ഹേയ്… അതുകൊണ്ടല്ല.”
“പിന്നെ?”
“പോകാന്‍ തക്ക അസുഖമൊന്നുമില്ലെന്നേ.”
“ഇപ്പം ഒന്നും ഇല്ലായിരിക്കാം. പിന്നെ വല്ലതും ഉണ്ടായാലോ? പാതിരാത്രീൽ വല്ല വിഷമവും തോന്നിയാൽ എന്ത് ചെയ്യും. നിങ്ങള് രണ്ടുപേരും തനിച്ചല്ലേ ഇവിടുള്ളൂ ?”
അതിനു മറുപടി പറഞ്ഞില്ല സുമിത്ര.
“ഇനി തടസമൊന്നും പറയണ്ട. ഡ്രസ് മാറിയിട്ട് വേഗം വാ. ഞാന്‍ വെളിയില്‍ നില്‍ക്കാം.”
മറ്റെന്തെങ്കിലും പറയുന്നതിനുമുമ്പേ ബാലചന്ദ്രന്‍ പുറത്തേക്കിറങ്ങി.
മനസില്ലാമനസോടെ സുമിത്ര എണീറ്റു വേഷം മാറിയിട്ട് പുറത്തേക്കിറങ്ങി ചെന്നു. കൂടെ അജിത്മോനും വേഷം മാറി ഇറങ്ങി.
അപ്പോഴേക്കും മഴ ശമിച്ചിരുന്നു.
വരാന്തയില്‍ നിന്ന് മുറ്റത്തേക്കിറങ്ങാന്‍ സ്റ്റെപ്പിലേക്കു കാലെടുത്തുവച്ചതും തെന്നിപ്പോയി സുമിത്ര.
വീഴാന്‍ തുടങ്ങിയ അവളെ ബാലചന്ദ്രന്‍ രണ്ടു കൈകൊണ്ടും താങ്ങി. ബാലചന്ദ്രന്‍റെ കരസ്പർശമേറ്റപ്പോൾ കോരിത്തരിച്ചുപോയി അവൾ.
വീഴ്ചയില്‍ കൈതാങ്ങാകാൻ എല്ലാക്കാലത്തും ഇതുപോലൊരാള്‍ അടുത്ത് ഉണ്ടായിരുന്നെങ്കില്‍ എന്നവളാശിച്ചുപോയി.
ബാലചന്ദ്രന്‍ കൈപിടിച്ച് അവളെ കാറില്‍ കയറ്റി ഇരുത്തി. തൊട്ടടുത്ത് അജിത്മോനും കയറി ഇരുന്നു.
മുന്‍വാതില്‍ തുറന്ന് ഡ്രൈവർ സീറ്റിൽ കയറി ഇരുന്നിട്ട് ബാലചന്ദ്രന്‍ കാറ് സ്റ്റാര്‍ട്ടുചെയ്തു.
ആശുപത്രി വളപ്പിലാണ് ആ വാഹനം പിന്നെ വന്നു നിന്നത്.
കാഷ്വാലിറ്റിയിലെ ഡ്യൂട്ടി ഡോക്ടര്‍ പ്രാഥമിക പരിശോധന നടത്തി. കുഴപ്പമൊന്നുമില്ലെന്നു കേട്ടപ്പോള്‍ സമാധാനമായി സുമിത്രയ്ക്കും അജിത്മോനും ബാലചന്ദ്രനും.
“ഞാന്‍ പറഞ്ഞതല്ലായിരുന്നോ, പോരണ്ടായിരുന്നെന്ന്.”
പുഞ്ചിരിച്ചുകൊണ്ട് ബാലചന്ദ്രനെ നോക്കി സുമിത്ര പറഞ്ഞു.
“വന്നതുകൊണ്ടെന്താ കുഴപ്പം? ഇനി ഇപ്പം സമാധാനായിട്ടിരിക്കാല്ലോ” – ബാലചന്ദ്രന്‍ ചിരിച്ചു .
“ബുദ്ധിമുട്ടായില്ലേ?”
“എനിക്കോ?”
“ഉം…”
“ഇഷ്ടമുള്ളവര്‍ക്കുവേണ്ടി ഇത്തിരി ബുദ്ധിമുട്ടുന്നത് സന്തോഷമുള്ള ഒരു കാര്യമല്ലേ ?”
”അത്രക്കിഷ്ടപ്പെടാൻ മാത്രം എന്റെ ആരാ ബാലേട്ടൻ ?”
”എല്ലാം ആണെന്ന് കൂട്ടിക്കോ ”
” എല്ലാവരും കൈ ഒഴിഞ്ഞപ്പോൾ എന്നെ സഹായിക്കാൻ ദൈവം നിയോഗിച്ച കാവൽ മാലാഖ , അല്ലെ ? ” അത് പറഞ്ഞിട്ട് സുമിത്ര കിലുകിലെ ചിരിച്ചു.
”കാവൽ മാലാഖയെന്നോ സ്നേഹദൂതനെന്നോ സുഹൃത്തെന്നോ സ്വന്തക്കാരനെന്നോ എങ്ങനെവേണമെങ്കിലും സുമിത്രക്ക് കരുതാം ”
പിന്നീട് ഒന്നും പറഞ്ഞില്ല സുമിത്ര.
ആശുപത്രിയിലെ ബില്ല് പേ ചെയ്തത് ബാലചന്ദ്രനായിരുന്നു.
തിരിച്ചുപോരാനായി കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ സുമിത്ര ചോദിച്ചു.
“എത്ര രൂപയായി ആശുപത്രിയില്?”
“ഉം… എന്തേ?”
“കാശു ഞാന്‍ തന്നേക്കാ ട്ടോ.”
“അതിന് സുമിത്ര പറഞ്ഞിട്ടല്ലല്ലോ ഞാനിങ്ങോട്ട് കൊണ്ടുവന്നത്?”
“എന്നാലും എനിക്കുവേണ്ടിയല്ലേ കാശു മുടക്കിയത്?”
“എത്രയുണ്ട് ബാങ്കില് ഡിപ്പോസിറ്റ്?”
“യ്യോ അങ്ങനൊന്നുമില്ല. അന്നന്ന് ജീവിച്ചുപോകാനുള്ളതേയുള്ളു . വേലയും കൂലിയുമില്ലാത്ത പെണ്ണിന് എവിടുന്നാ വരുമാനം ? ”
“ഞാന്‍ വെറുതെ ചോദിച്ചതാ. സീരിയസായിട്ടെടുക്കണ്ട . കേറിക്കോ, പോകാം ” – പുഞ്ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ ഡോർ തുറന്നു പിടിച്ചു .
സുമിത്ര കാറില്‍ കയറി ഇരുന്നു. കൂടെ അജിത്മോനും.
കാര്‍ സാവധാനം മുമ്പോട്ടുരുണ്ടു.
നൂറുമീറ്റർ പിന്നിട്ട് ടൗണിലെത്തിയപ്പോള്‍ ബാലചന്ദ്രന്‍ അജിതിനോട് പറഞ്ഞു.
“നമുക്കെന്തെങ്കിലും കഴിച്ചിട്ടുപോകാം, അല്ലേ മോനെ ?”
“ഉം.”
അജിതിനു സന്തോഷമായി.
“ഒന്നും വേണ്ട. നേരം ഒരുപാടായി. നമുക്ക് നേരെ വീട്ടിലേക്ക് പോകാം” – സുമിത്ര പോകാൻ ധൃതികാട്ടി . .
“ചേച്ചി മിണ്ടാതിരി. നമുക്കെന്തെങ്കിലും കഴിച്ചിട്ടുപോകാം ബാലേട്ടാ. എനിക്ക് വിശക്കുന്നുണ്ട്.”
“അങ്ങനെയാ മിടുക്കന്മാര് പിള്ളേര് ” – ബാലചന്ദ്രന്‍ അവനെ സപ്പോർട്ട് ചെയ്തു .
ടൗണിലെ മുന്തിയ ഹോട്ടലിന്‍റെ മുമ്പില്‍ കാറുവന്നു നിന്നു. പാര്‍ക്ക് ചെയ്തിട്ട് ബാലചന്ദ്രന്‍ ഇറങ്ങി. പിന്നാലെ അജിതും.
സുമിത്ര കാറില്‍തന്നെ ഇരിക്കുന്നതുകണ്ടപ്പോള്‍ ബാലചന്ദ്രന്‍ ചോദിച്ചു:
“ഇറങ്ങുന്നില്ലേ?”
“എനിക്ക് വിശപ്പുതോന്നുന്നില്ല.”
“എന്നോടൊപ്പം വരാന്‍ ബുദ്ധിമുട്ടുണ്ടല്ലേ?”
“യ്യോ അതുകൊണ്ടല്ല. ഇപ്പത്തന്നെ നേരം ഒത്തിരി ഇരുട്ടി. ഈ നേരത്ത് എന്നെ ഇവിടെവച്ച് പരിചയക്കാരാരെങ്കിലും കണ്ടാല്‍ ഓരോന്നു പറഞ്ഞുണ്ടാക്കും.”
“പറയുന്നവര് എന്തെങ്കിലും പറയട്ടെ. നമ്മളതു കാര്യാക്കണ്ട. ഒന്നുമല്ലെങ്കിലും നമ്മള്‍ ഒരു കുടുംബത്തിലെ അംഗങ്ങളേപ്പോലെചിരിച്ചു കളിച്ചു നടന്നതല്ലേ പണ്ട് . “
“എന്നാലും…”
“ഒരെന്നാലുമില്ല. ഇറങ്ങിവാ. എന്‍റെ വക ഒരു ട്രീറ്റ് ആയിട്ട് കണക്കാക്കിയാല്‍ മതി.”
ഒടുവില്‍ ബാലചന്ദ്രന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി സുമിത്ര ഇറങ്ങി .
ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു ബാലചന്ദ്രന്‍. ബാലചന്ദ്രന്‍റെ തമാശകളും ചിരിയും ഹൃദ്യമായി അനുഭവപ്പെട്ടു സുമിത്രയ്ക്ക്. മാന്യത വിട്ടുള്ള ഒരു നോട്ടമോ വാക്കോ ഒരിക്കല്‍പ്പോലും ഉണ്ടായില്ല. ഈ മനുഷ്യനെയാണല്ലോ താന്‍ ആദ്യം സംശയിച്ചുപോയതെന്ന് സുമിത്ര ഓര്‍ത്തു.
ഭക്ഷണം കഴിഞ്ഞിറങ്ങിയപ്പോള്‍ നേരം നന്നേ ഇരുട്ടിയിരുന്നു.
വീട്ടിലെത്തുന്നതുവരെ തന്നെ ആരും തിരിച്ചറിയരുതേ എന്നായിരുന്നു അവളുടെ പ്രാര്‍ഥന.
വീട്ടുമുറ്റത്ത് കാര്‍ വന്നുനിന്നപ്പോഴാണ് ശ്വാസം നേരെവീണത്.
സുമിത്രയും അജിത്മോനും ഇറങ്ങി. ബാലചന്ദ്രന്‍ കാറില്‍ തന്നെയിരുന്നതേയുള്ളൂ. അയാളെ നോക്കി സുമിത്ര ബഹുമാനത്തോടെ പറഞ്ഞു:
“ഒരുപാട് നന്ദിയുണ്ട് ട്ടോ.”
“പേടിയൊക്കെ മാറിയോ?”
പുഞ്ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ ചോദിച്ചു.
”അതെന്നേ മാറി. അതുകൊണ്ടല്ലേ ബാലേട്ടൻ വിളിച്ചപ്പം കൂടെ പോരാൻ ഞാൻ തയ്യാറായത് ”
”സുമിത്ര ഒരു നല്ല കുട്ടിയാണെന്ന് തോന്നീതുകൊണ്ടാ നിർബന്ധിച്ചു ഞാൻ ആശുപത്രീൽ കൊണ്ടുപോയതും ”
“അതിന് ഒരുപാട് നന്ദിയുണ്ട് ”
”നന്ദി സ്വീകരിച്ചിരിക്കുന്നു. എന്നാൽ ഞാൻ പോട്ടെ ?”
”രാത്രിയല്ലേ, ഇറങ്ങാൻ നിർബന്ധിക്കുന്നില്ല. ”
”അതുകൊണ്ടാ ഇറങ്ങാത്തതും. ഞാൻ മൂലം ഇനി ഒരു പേരുദോഷം കൂടി ഉണ്ടാകണ്ട ”
” പൈസ ഞാൻ അടുത്തദിവസം തന്നേക്കാം ട്ടോ? ”
”കണക്ക് ഞാൻ വച്ചിട്ടുണ്ട് . പോകുമ്പം എല്ലാം കൂടി വാങ്ങിച്ചോളാം ” ബാലചന്ദ്രൻ ചിരിച്ചു .
”എന്നാ ശരി. പിന്നെ കാണാം ”
”ഓക്കേ, ബൈ ”
യാത്രപറഞ്ഞിട്ട് ബാലചന്ദ്രന്‍ കാര്‍ റിവേഴ്സെടുത്ത് ഓടിച്ചുപോയി.
സുമിത്രയും അജിത്മോനും വരാന്തയിലേക്ക് കയറി ലൈറ്റിട്ടു. എന്നിട്ട് വാതില്‍ തുറന്ന് അകത്തുകയറി.
“ബാലേട്ടന്‍ എത്രനല്ല മനുഷ്യനാ അല്ലെ ചേച്ചി . നമുക്കുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു .”
അജിത്മോന്‍ പറഞ്ഞു.
“ഉം.”
വേഷം മാറിയിട്ട് സുമിത്ര പോയി കുളിച്ചു.
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ സുമിത്രയുടെ മനസുനിറയെ ബാലചന്ദ്രന്‍റെ രൂപമായിരുന്നു .
ആ ചിരി. ആ സംസാരം. ആ പെരുമാറ്റം. എല്ലാം എത്ര ഹൃദ്യമാണ്! എല്ലാവരും തന്നെ ഉപേക്ഷിച്ചുപോയപ്പോള്‍ തനിക്ക് ആശ്വാസം പകരാന്‍ ദൈവം പറഞ്ഞുവിട്ട സ്നേഹദൂതൻ തന്നെയാണോ അദ്ദേഹം? ആ കരസ്പർശത്തിന്റെ രോമാഞ്ചം ഇപ്പോഴും മാറിയിട്ടില്ല.


വളരെവേഗം തന്നെ ബാലചന്ദ്രന്‍ സുമിത്രയുടെ കുടുംബസുഹൃത്തായി മാറി. സ്നേഹം കൊണ്ട് അവളെ കീഴടക്കി ആ ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു അയാൾ . മിക്കപ്പോഴും അദ്ദേഹം അവളുടെ വീട്ടില്‍ വരും. അജിത്മോനോടും സുമിത്രയോടും വിശേഷങ്ങള്‍ പറഞ്ഞിരിക്കും. സുമിത്രയ്ക്ക് ഇഷ്ടപ്പെടാത്ത ഒരു വാക്കോ നോട്ടമോ പ്രവൃത്തിയോ ഉണ്ടാകാതിരിക്കാന്‍ ബാലചന്ദ്രന്‍ പ്രത്യേകം ശ്രദ്ധിച്ചു.

ബാലചന്ദ്രന്‍റെ സാമീപ്യം സുമിത്രയ്ക്കും ഒരാശ്വാസമായിരുന്നു . സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാന്‍ കിട്ടിയ ഒരു നല്ല സുഹൃത്ത്. കൂടെപ്പിറപ്പുകള്‍ക്കുപോലും കാണില്ല ഇത്രയും സ്നേഹവും ആത്മാര്‍ഥതയും . ആ മനുഷ്യന്‍റെ ഭാര്യയായി വരുന്ന പെണ്‍കുട്ടി എത്ര ഭാഗ്യവതിയായിരിക്കും എന്ന് അവൾ ഓർത്തു. .
മനസില്‍ ഇലകൊഴിഞ്ഞുനിന്ന വൃക്ഷം തളിരിടുന്നതായി അവൾക്കു തോന്നി.
ബാലചന്ദ്രന്‍റെ സ്നേഹവും സാമീപ്യവും എപ്പോഴും അവള്‍ കൊതിച്ചു. ഹൃദയത്തിന്റെ ശ്രീകോവിലിൽ അവളറിയാതെ തന്നെ അയാൾ കടന്നു കയറി കൂടുകൂട്ടുകയ്യായിരുന്നു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41