Home Blog Page 26

“ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഞാനൊരത്ഭുതം കണ്ടു”: പിണറായി വിജയൻ

0
'ഇരട്ടചങ്കൻ', 'ധാർഷ്ട്യക്കാരൻ', 'ഒരിക്കലും ചിരിക്കാത്തവൻ' എന്നതൊക്കെ ആരോ ചാർത്തിക്കൊടുത്ത പര്യായങ്ങൾ

പിണറായി വിജയൻ എന്ന നെറിയുള്ള നേതാവിനെക്കുറിച്ച് ആദ്യം എന്നോടു പറഞ്ഞത് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ആയിരുന്ന ഫാദർ ജോർജ് പനക്കൽ ആണ്. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പോലീസ് റെയ്‌ഡും ‘മാധ്യമതേർവാഴ്ച’യും നടക്കുന്ന കാലം. ഇടതുപക്ഷവും സംഘപരിവാർ സംഘടനകളും ഡിവൈൻ ധ്യാനകേന്ദ്രത്തെ ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുകയാണ് അന്ന്. അതിനിടയിൽ ആകസ്മികമായി ഒരു നേതാവ് ധ്യാനകേന്ദ്രം സന്ദർശിച്ചു. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ! രണ്ടുമണിക്കൂർ പനക്കൽ അച്ചനുമായി സംസാരിച്ചു. ധ്യാനകേന്ദ്രം നടന്നുകണ്ടു. പിറ്റേന്ന് പത്രങ്ങളിൽ പിണറായി വിജയന്റെ ഒരു പ്രസ്താവന വന്നു: “ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഞാനൊരു അത്ഭുതം കണ്ടു”

ദീപിക പത്രത്തിൽ മുൻപു പത്രാധിപസമിതി അംഗമായിരുന്ന ശാന്തിമോൻ ജേക്കബ് 2017 ജൂലൈയിൽ ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് അന്ന് ശ്രദ്ധേയമായിരുന്നു. പിണറായി വിജയനെ ശാന്തിമോൻ ആദ്യമായി നേരിട്ട് കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഭാവവും പെരുമാറ്റവും എങ്ങനെയായിരുന്നു എന്നതിനെപ്പറ്റിയാണ് കുറിപ്പ് . ഒപ്പം താൻ പരിചയപ്പെട്ട മറ്റു മുഖ്യമന്ത്രിമാരായ സി. അച്യുതമേനോൻ, കെ കരുണാകരൻ, ഇ കെ നായനാർ, എ കെ ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരുടെ പ്രത്യേകതകളും എടുത്തുപറയുന്നുണ്ട്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ :

ഇരട്ടച്ചങ്കുള്ള പുഞ്ചിരി ..

ജീവിതത്തിൽ ആദ്യമായി ശ്രീ പിണറായി വിജയനെ നേരിൽകണ്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ആ കണ്ടുമുട്ടൽ. മാധ്യമങ്ങൾ എന്റെ മനസ്സിൽ വരച്ച ഒരു പിണറായി വിജയനെയല്ല ഞാനവിടെ കണ്ടത്. തുറന്നു ചിരിക്കുന്ന, തമാശകൾ പറയുന്ന ഒരു സാധാരണ മനുഷ്യൻ.

‘മനോരമ കോൺക്ലേവി’ൽ പിണറായി തന്നെക്കുറിച്ചു പറഞ്ഞത് സത്യമാണെന്നു തോന്നി: ‘ചിരിക്കാത്ത മനുഷ്യൻ എന്നതൊക്കെ ചിലരെനിക്കു ചാർത്തിതന്ന ഇമേജാണ്’.

ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഇതിനു മുൻപ് കേരളത്തിലെ അഞ്ചു മുഖ്യമന്ത്രിമാരെ പലപ്പോഴായി കണ്ടുമുട്ടിയിട്ടുണ്ട്. സി. അച്യുതമേനോൻ, കെ കരുണാകരൻ, ഇ കെ നായനാർ, എ കെ ആന്റണി, ഉമ്മൻ ചാണ്ടി. (വി എസ് അച്യുതാനന്ദനെ ഒരിക്കലും നേരിൽ കണ്ടിട്ടേയില്ല.)

സി അച്യുതമേനോനെ മുഖ്യമന്ത്രിയുടെ കസേരയിലല്ല കണ്ടത്. തൃശൂരിൽ ‘സാകേതം’ എന്ന പഴയ വീട്ടിലെ പൂമുഖത്തെ ചാരുകസേരയിൽ ആയിരുന്നു അദ്ദേഹം. നാട്യങ്ങളില്ലാത്ത മനുഷ്യൻ. പിന്നീട് തേക്കിൻകാട് മൈതാനത്തു കുടയും കുത്തി നടന്നുപോകുന്ന അച്യുതമേനോനെയും കണ്ടിട്ടുണ്ട്.

എറണാകുളത്തെ പത്രപ്രവർത്തന കാലത്ത് കരുണാകരനെ പലകുറി കാണേണ്ടിവന്നു. ആത്മാർത്ഥമോ അല്ലാത്തതോ എന്നറിയാത്ത വിധം നിരന്തരം പുഞ്ചിരി, ഇടക്കിടെ കണ്ണിറുക്കൽ, പുറത്തുതട്ടൽ ഇതൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ ശൈലി.

നായനാർ തുറന്നുതന്നെ ചോദിക്കും: “താൻ ഏതാ കടലാസ്സ്?”

എ.കെ ആന്റണി അത്രവേഗം ചിരിക്കില്ല. വളരെ സൂക്ഷിച്ചാണ് സംസാരം. എന്നാലും സ്നേഹം ഭാവിക്കും.

എന്നാൽ, ഉമ്മൻ ചാണ്ടി മറിച്ചാണ്. സ്നേഹവും സൗഹൃദവുമൊക്ക തുറന്നുതന്നെ പ്രകടിപ്പിക്കും. മിക്കപ്പോഴും ആൾക്കൂട്ടത്തിനു നടുവിലാവും അദ്ദേഹം. മുഖ്യമന്തിക്കസേരയുടെ ഇടവും വലവും പോലും രണ്ടു പുതുപ്പള്ളിക്കാർ കാണും!

പിണറായി വിജയനെ കാണാൻ ഞാനും സിന്ധുവും എത്തുന്പോൾ മുറിയിൽ എം കെ മുനീറും പി കെ അബ്ദുറബ്ബും ഉൾപ്പെടെ ഏതാനും ലീഗ് നേതാക്കൾ. ഊഴംകാത്ത് കൊറിയയിൽ നിന്നുള്ള ദൗത്യസംഘം. ഇതിനിടയിൽ ഞങ്ങളെ വിളിച്ചു. പിതൃവാത്സല്യത്തോടെ സിന്ധുവിനെ അനുഗ്രഹിച്ചു. തമാശകൾ പറഞ്ഞു, മനം തുറന്ന് ചിരിച്ചു.

അത്ഭുതത്തോടെ ഞാൻ ആ ‘വഴക്കാളി’യെ നോക്കിയിരുന്നു! തെല്ലുമില്ല നാട്യങ്ങൾ. അധികാരത്തിന്റെ ഭാവപ്രകടനങ്ങളില്ല. ഒരു നാട്ടിൻപുറത്തുകാരൻ കാരണവരുടെ ലാളിത്യം. ‘ഇരട്ടചങ്കൻ’, ‘ധാർഷ്ട്യക്കാരൻ’, ‘ഒരിക്കലും ചിരിക്കാത്തവൻ’ എന്നതൊക്കെ ആരോ ചാർത്തിക്കൊടുത്ത പര്യായങ്ങൾ ആണെന്നത് നേര്.

പിണറായി വിജയൻ എന്ന നെറിയുള്ള നേതാവിനെക്കുറിച്ച് ആദ്യം എന്നോടുപറഞ്ഞത് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ആയിരുന്ന ഫാദർ ജോർജ് പനക്കൽ. ഹൈക്കോടതി വിധിയെത്തുടർന്ന് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പോലീസ് റെയ്‌ഡും ‘മാധ്യമതേർവാഴ്ച’യും നടക്കുന്ന കാലം. ഇടതുപക്ഷവും സംഘപരിവാർ സംഘടനകളും ഡിവൈൻ ധ്യാനകേന്ദ്രത്തെ ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുകയാണ് അന്ന്. എല്ലാ ദിവസവുമുണ്ടാകും മാധ്യമവിമർശനങ്ങൾ. അതിനിടയിൽ ആകസ്മികമായി ഒരു നേതാവ് ധ്യാനകേന്ദ്രം സന്ദർശിച്ചു. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ! രണ്ടുമണിക്കൂർ പനക്കൽ അച്ചനുമായി സംസാരിച്ചു. ധ്യാനകേന്ദ്രം നടന്നുകണ്ടു. പിറ്റേന്ന് പത്രങ്ങളിൽ പിണറായി വിജയന്റെ ഒരു പ്രസ്താവന വന്നു: “ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഞാനൊരു അത്ഭുതം കണ്ടു; അത്ഭുത രോഗശാന്തിയൊന്നുമല്ല അത്. അനേകം മരണാസന്നർക്കും എയ്‌ഡ്‌സ്‌ രോഗികൾക്കും അവർ നൽകുന്ന സ്നേഹസാന്ത്വനം ആണ് അത്!”

അതോടെ ഇടതുപക്ഷത്തുനിന്നു പിന്നീടാരും ധ്യാനകേന്ദ്രത്തെ വിമർശിക്കാൻ ധൈര്യപ്പെട്ടില്ല. മാധ്യമവിചാരണയും മെല്ലെ നിലച്ചു. ഇതിന്റെ പേരിൽ ഒരു നേട്ടവും പിണറായിക്കോ അദ്ദേഹത്തിന്റെ പാർട്ടിക്കോ ഉണ്ടായിക്കാണാൻ ഇടയില്ല. എന്നിട്ടും തനിക്ക് സത്യമെന്നു തോന്നിയത് തുറന്നുപറയാൻ തന്റേടം കാണിച്ച നേതാവായിരുന്നു പിണറായി വിജയൻ.

കേരളത്തിലെ ഇലക്ഷൻ വാർത്തകൾ ടിവിയിൽ നിറഞ്ഞ രാത്രിയിൽ ഫാദർ ജോർജ് പനക്കൽ തന്റെ ഡയറിയിൽ സൂക്ഷിച്ചിരുന്ന ഒരു പത്ര കട്ടിംഗ് എന്നെ കാണിച്ചു. ഞാൻ അതിന്റെയൊരു ചിത്രം മൊബൈൽ കാമറയിൽ പകർത്തി. പിണറായി വിജയൻ ഡിവൈൻ ധ്യാനകേന്ദ്രത്തെക്കുറിച്ചു പറഞ്ഞതായിരുന്നു ആ വാർത്തയിൽ. അപ്പോൾ എനിക്കും തോന്നിയിരുന്നു, ഈ മനുഷ്യന് ഇരട്ടച്ചങ്കുണ്ട് എന്ന്. നേര് പറയാനുള്ള ഒരു എക്സ്ട്രാ ചങ്ക്!

എഴുതിയത്: ശാന്തിമോൻ ജേക്കബ് ( മുൻ പത്രാധിപസമിതി അംഗം , ദീപിക )

Also Read ഭർത്താവിന്റെ കുത്തേറ്റ് മരിച്ച മെറിൻ ജോയിക്ക്..

Also Read വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും

Also Read ശ്വസന വ്യായാമത്തിലൂടെ ശ്വാസകോശത്തിന്റെ ശേഷി വർദ്ധിപ്പിക്കാം.

Also Read എല്ലാവരും പറയുന്നു എന്റെ മതമാണ് ശരി. അത് മാത്രമാണ് മോക്ഷമാര്‍ഗം. അതാണോ വസ്തുത ?

Also Read 99 ന്റെ പടിയിലും നിറഞ്ഞ ചിരിയുമായി അന്നക്കുട്ടി അമ്മച്ചി

Also Read രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു. 

Also Read സർക്കാർ ജീവനക്കാർക്ക് അച്ചാദിൻ

Also Read രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം

Also Read നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ

നൂറിന്റെ പടിയിലും നിറഞ്ഞ ചിരിയുമായി അന്നക്കുട്ടി അമ്മച്ചി

0
ഞാൻ പോകാത്ത രാജ്യങ്ങളൊന്നുമില്ല

ഇത് തൊടുപുഴയ്ക്ക് അടുത്ത് കുണിഞ്ഞി പേണ്ടാനത്ത് വീട്ടിലെ അന്നക്കുട്ടി അമ്മച്ചി. മുഴുവൻ പേര് അന്നക്കുട്ടി സൈമൺ. 100 വയസായ അന്നമ്മച്ചി ഇപ്പോഴും ചുറുചുറുക്കോടെ ഓടി നടക്കുന്നു. മറ്റാരുടെയും സഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നിർവഹിക്കുന്നു.

അന്നക്കുട്ടി അമ്മച്ചിയുടെ ആരോഗ്യത്തിന് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ ഒന്നും അമ്മച്ചിക്കില്ല. എന്താണ് ഈ ആരോഗ്യത്തിന്റെ രഹസ്യം എന്ന് ചോദിച്ചാൽ അമ്മച്ചി പറയും : ”അധ്വാനം, പ്രാർത്ഥന, സഹജീവിസ്നേഹം.”

എട്ടുമക്കളുടെ അമ്മയാണ് അന്നമ്മച്ചി. മക്കളും മക്കളുടെ മക്കളുമൊക്കെയായി പത്തെഴുപതുപേരുണ്ട്.
നാലു പ്രാവശ്യം റോമിനു പോയി. ജർമനിയിലും പോയി പലതവണ. ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ പോയിട്ടുണ്ട് .

നാലാം ക്ലാസുവരെയേ പഠിപ്പ് ഉള്ളൂ. വിദേശത്തു പോകാൻ ഭാഷ അമ്മച്ചിക്ക് ഒരു തടസമേയല്ല. 76–ാമത്തെ വയസിലായിരുന്നു ആദ്യ വിദേശയാത്ര. പിന്നീട് നാലു തവണ പോയി.

അന്നമ്മച്ചി പറയുന്നു :” ഞാൻ പോകാത്ത രാജ്യങ്ങളൊന്നുമില്ല . കർത്താവ് മീൻപിടുത്തക്കാരെ പിടിച്ചിരുത്തിയ ആ തടിപോലും കുശുക്കാതെ ഇരിക്കുന്നത് കണ്ടിട്ട് വന്നവളാ ഞാൻ ”

അമ്മച്ചിയുടെ ആദ്യ വിദേശയാത്ര ജർമനി ആയിരുന്നു. മക്കൾ വിമാനത്തിൽ കയറ്റി വിട്ടു. മൂന്നു വിമാനത്തിൽ മാറി മാറി കയറി ജർമനിയിലെത്തി. അവിടെ മൂന്നു മക്കളോടൊപ്പം മാസങ്ങളോളം താമസിച്ചു.

ജർമനിയിൽ നിന്ന് നേരെ റോമിലേക്ക്. അതും യാത്ര തനിയെ. മക്കൾ വിമാനം കയറ്റിവിട്ടു. റോമിലെത്തിയപ്പോൾ വിമാനത്താവളത്തിൽ മകളുണ്ട് സ്വീകരിക്കാൻ.

മാർപാപ്പയെ കാണുക എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. മകളോടൊപ്പം വത്തിക്കാനിൽ പാപ്പയെ കാണാൻ പോയി. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അതിഥികൾക്ക് ഇരിക്കാനുള്ള രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് കണ്ടു. അമ്മയും മകളും അവിടെ ഇരുന്നു.

മാർപാപ്പ വന്നപ്പോൾ എഴുന്നേറ്റു കൈകൂപ്പി നിന്നു. പാപ്പ അടുത്ത് വന്നതും അമ്മച്ചി പാപ്പയുടെ കൈ മുത്തി. തലയിൽ കൈവച്ച് മാർപാപ്പ അമ്മച്ചിയെ അനുഗ്രഹിച്ചു. അത് മറക്കാനാവാത്ത വലിയൊരനുഭവമായിരുന്നു അന്നക്കുട്ടി അമ്മച്ചിക്ക്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടന്നതിൽ അന്ന് അന്നമ്മച്ചിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തൂവി.

വിശുദ്ധനാട്ടിലും പോയി അന്നക്കുട്ടി അമ്മച്ചി. ഗാഗൂൽത്താമല കണ്ടു . യേശുവിന്റെ കുരിശിന്റെ ചുവട്ടിൽ മുട്ടുകുത്തി നിന്നു പ്രാർത്ഥിച്ചു. നാലുപ്രാവശ്യം വിശുദ്ധനാട് സന്ദർശിച്ചു. മാതാവ് പ്രത്യക്ഷപ്പെട്ട ലൂർദിലെ മാതാവിന്റെ പള്ളിയിലും പോയി. ഫ്രാൻസിലേക്കുള്ള വഴിയിൽ കൊച്ചുത്രേസ്യ പുണ്യവതിയുടെ വീട്ടിലും കയറി പ്രാർഥിച്ചു. അങ്ങനെ ആഗ്രഹങ്ങളെല്ലാം സാധിച്ചു.

95മത്തെ വയസിൽ ഒരു സിനിമയിലും അഭിനയിച്ചു അന്നമ്മച്ചി. വിനീത് ശ്രീനിവാസൻ നായകനായ ‘എബി’യിൽ സൂരാജ് വെഞ്ഞാറമൂടിന്റെ അമ്മയായിട്ട്. സിനിമയ്ക്കു മുമ്പ് അന്നക്കുട്ടി അമ്മച്ചി പരസ്യത്തിലും അഭിനയിച്ചിട്ടുണ്ട്. പി.ജെ. ജോസഫ് ഇലക്ഷനിൽ മത്സരിമ്പോഴൊക്കെ അദ്ദേഹത്തിനുവേണ്ടി ഇറക്കിയ പരസ്യബോർഡുകളിൽ അന്നക്കുട്ടി അമ്മച്ചിയുടെ ചിരിക്കുന്ന മുഖമായിരുന്നു നാടെങ്ങും.

നിയമസഭ പ്രവേശനത്തിന്റെ 50-ാം വാർഷികം ആഷോഷിക്കുന്ന പി ജെ ജോസഫ് എം എല്‍ എ ക്ക് വീട്ടിൽ എത്തി അന്നമ്മ അമ്മച്ചി ആശംസകൾ നേർന്നു

1970 മുതല്‍ കുണിഞ്ഞി സെന്റ് ആന്റണീസ് സ്കൂള്‍ ബൂത്തില്‍ ആദ്യ വോട്ട് രേഖപ്പെടുത്തുന്നത് അന്നക്കുട്ടി അമ്മച്ചിയാണ്. നിയമസഭ പ്രവേശനത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന പി ജെ ജോസഫ് എം എല്‍ എ യെ ഇന്ന് വീട്ടിൽ എത്തി അന്നക്കുട്ടി അമ്മച്ചി ആശംസകൾ നേർന്നു .

ചില രോഗങ്ങൾക്ക് മരുന്നുകളുമുണ്ട് അന്നക്കുട്ടി അമ്മച്ചിയുടെ കൈയിൽ. ഒറ്റമൂലി മരുന്നുകൾ. കുഞ്ഞുങ്ങൾ ക്കുണ്ടാകുന്ന കുടൽമറിച്ചിൽ, വയറ്റിലെ അസുഖം, പനി, ജലദോഷം ഇവയ്ക്കെല്ലാം ഒറ്റമൂലിയുണ്ട് അമ്മച്ചിയുടെ കയ്യിൽ. തലമുറകളായി പകർന്നു കിട്ടിയ ഔഷധക്കൂട്ടാണ്‌ .

മുൻപ് രാവിലെ ആറുമണിക്ക് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ ആദ്യം എത്തിയിരുന്നത് അന്നക്കുട്ടി അമ്മച്ചിയായിരുന്നു. കുർബാനയ്ക്കു മുടക്കം വരുത്തില്ല. പള്ളിയിൽ നിന്നു തിരികെ വന്നു കാപ്പി കുടി കഴിഞ്ഞിട്ട് നേരെ പറമ്പിലേക്ക്. നന്നായി പണിയെടുക്കും. ആരോഗ്യത്തിന്റെ രഹസ്യം അതാണെന്ന് അമ്മച്ചി പറയുന്നു.

കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയുടെ നട കെട്ടിക്കൊടുക്കാൻ മുന്നിട്ടിറങ്ങിയത് അന്നക്കുട്ടി അമ്മച്ചിയാണ്. മക്കൾ സഹായിച്ചു. മനോഹരമായ ആ പള്ളിനട വെള്ളിമൂങ്ങ ഉൾപ്പെടെ ഒരുപാട് സിനിമകൾക്കു ലൊക്കേഷനായി.

അന്നമ്മച്ചിക്ക് മക്കൾ എട്ട്. നാല് ആണും നാല് പെണ്ണും. ഒരാൾ മരിച്ചുപോയി.

അന്നക്കുട്ടി അമ്മച്ചിയുടെ നാടൻ ശൈലിയിലുള്ള നിഷ്കളങ്കമായ സംസാരമാണ് ഏറ്റവും ആകർഷണീയം . ആപ്പിൾ ”കട്ടെടുത്തിട്ട് ” മകനോട് പറഞ്ഞ ആ ഡയലോഗു കേൾക്കുമ്പോൾ നമുക്ക് ചിരിയും ഭർത്താവ് മരിച്ച സംഭവം വിവരിക്കുന്നത് കേൾക്കുമ്പോൾ സങ്കടവും വരും.

അന്നക്കുട്ടി അമ്മച്ചിയുടെ വിശേഷങ്ങൾ അമ്മച്ചിയുടെ ശബ്‌ദത്തിലും ഭാഷയിലും കേൾക്കുക. വീഡിയോ കാണുക.

Read Also വഴിതെറ്റുന്ന പൗരോഹിത്യവും പഴികേട്ട് സഹപുരോഹിതരും

Read Also ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം കേരളത്തോട് ചെയ്ത കഠിനാപരാധം: സക്കറിയ

Read Also 53.5 കി​ലോ തൂ​ക്കമുള്ള ഭീ​മ​ൻ ച​ക്കയുമായി നാരായണൻ

Read Also അച്ഛന്‍ അറിയാതെ ഐ. എ. എസ് നേടിയ ഒരുപെണ്ണിന്റെ കഥ

Read Also നൂറിന്റെ നിറവിൽ നന്മകളുടെ ചിരിതൂകി പാലായിലെ ഭാസ്കരൻ കർത്താ

Read Also ”കുറുക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കടക്ക് പുറത്ത് എന്ന് തന്നെ പറയും.”

വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും

0
കാപ്പിപ്പൊടിയച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മപ്രഭാഷണം

കല്യാണം കഴിഞ്ഞ് ഒന്നാം വർഷം ഭാര്യ പറഞ്ഞുകൊണ്ട് കിടക്കും. ഭർത്താവ് കേട്ടുകൊണ്ട് കിടക്കും. രണ്ടാം വർഷം ഭർത്താവ് പറഞ്ഞുകൊണ്ട് കിടക്കും. ഭാര്യ കേട്ടുകൊണ്ട് കിടക്കും. മൂന്നാം വർഷം ഭാര്യയും ഭർത്താവും പറഞ്ഞുകൊണ്ട് കിടക്കും. നാട്ടുകാര് കേട്ടുകൊണ്ട് കിടക്കും. വീര്യം പോയി ലഹരി പോയി .

ചില വീടുകളിൽ ഭാര്യയും ഭർത്താവും തമ്മിൽ എന്നും വഴക്കല്ലേ? ദാമ്പത്യസ്നേഹത്തിന്റെ വീര്യവും ശൗര്യവും ചോർന്നു പോയതുകൊണ്ടാണ് അത്. ആദ്യകാലത്തെ വീര്യവും ലഹരിയും പോയാൽ പിന്നെ നമ്മൾ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും. ഈ ഘട്ടത്തിലാണ് ദമ്പതികളിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. മാനസികമായ അകൽച്ച ഉണ്ടാകുന്നത്. കുടുംബബന്ധങ്ങളിൽ വിള്ളൽ ഉണ്ടാകുന്നത്. ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് ഉണ്ടാകുന്നത്. തുടർന്ന് അത് ഡൈവോഴ്‌സിലേക്ക് വഴിതെളിക്കുന്നത്.

ഒരിക്കൽ ഒരാൾ ബാർബർ ഷോപ്പിൽ ചെന്ന് പറഞ്ഞു : ”ബാർബർ എന്റെ മുടിയൊന്നു വെട്ടണം”
ബാർബർ ചോദിച്ചു: ” എങ്ങനെ വെട്ടണം? മഷ്‌റൂം കട്ടിങ്ങാണോ? അംബ്രല്ല കട്ടിങ്ങാണോ? അതോ പറ്റെ വെട്ടണോ?”
അയാൾ പറഞ്ഞു : ”എങ്ങനെ വെട്ടിയാലും വേണ്ടില്ല. ഭാര്യക്ക് പിടിക്കാൻ നീളം കിട്ടരുത് ”

കുടുംബജീവിതത്തിൽ മാത്രമല്ല, പൗരോഹിത്യത്തിലും വീര്യവും ലഹരിയും നഷ്ടമാകാറുണ്ട് . പട്ടം കിട്ടിയ നാളുകളിൽ പുത്തൻ അച്ചന്മാർ കുർബാന അർപ്പിക്കുന്നതു കണ്ടാൽ തോന്നും ആ കക്ഷിയാണ് വിശദ്ധകുർബാന സ്ഥാപിച്ചതെന്ന്. നീട്ടി, കുറുക്കി, പരത്തി, ഏങ്ങലടിച്ച് … എന്തൊരു ഭക്തിയാണ്! പുത്തൻ അച്ചന്മാർ ആശീർവാദം കൊടുക്കുന്നത് കണ്ടാൽ കുരിശിന്റെ നീളം പരലോകം മുതൽ പാതാളം വരെയാണ് എന്ന് തോന്നിപ്പോകും. പത്തു പതിനഞ്ചു വർഷം കഴിഞ്ഞു ഇതേ അച്ചൻ ആശീർവാദം കൊടുക്കുന്നത് കണ്ടാൽ തോന്നും പൂച്ച മണ്ണു മാന്തുകയാണെന്ന്. വീര്യം പോയി ലഹരിപോയി.

ദാമ്പത്യ ജീവിതത്തിലും പൗരോഹിത്യജീവിതത്തിലും വീര്യവും ലഹരിയും പോയാൽ പിന്നെ കർമ്മങ്ങൾ വെറും യന്ത്രികമാണ്. ജീവിതം ബോറാണ്.

കാപ്പിപ്പൊടിയച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻപുരക്കലിന്റെ ഈ നർമ്മപ്രഭാഷണം ഒന്ന് കേൾക്കൂ. വീഡിയോ കാണുക.

Read Also ഒരു ദേവാലയത്തിൽ കണ്ണീരിന്റെ പണം കൊണ്ട് ആകാശത്തു പൂത്തിരി കത്തിക്കുമ്പോൾ

Read Also ചില വീടുകൾ ബ്യൂട്ടി പാർലറുകളാണ് !

Read Also പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !

Read Also രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്

Read Also കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് .

Read Also ർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ!

Read Also ഒരു മഴയും തോരാതിരുന്നിട്ടില്ല.. ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല

Read Also “നീ അലറി വിളിച്ചപ്പോൾ അവര് വന്നില്ലേൽ കാണായിരുന്നു. ചങ്ങാടം പോലെ ഒഴുകി നടന്നേനെ..

Read Also നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ

Read Also സർക്കാർ ജീവനക്കാർക്ക് അച്ചാദിൻ.

Read Also എല്ലാവരും പറയുന്നു എന്റെ മതമാണ് ശരി.

സർക്കാർ ജീവനക്കാർക്ക് അച്ചാദിൻ. പിടിച്ച ശമ്പളം ഒൻപതു ശതമാനം പലിശയോടെ ഏപ്രിലിൽ കിട്ടും

0
സർക്കാർ ജീവനക്കാരുടെ പിടിച്ച ശമ്പളം 9% പലിശയോടെ ഏപ്രിലിൽ കിട്ടും

തിരുവനന്തപുരം: ലോക് ഡൗൺ കാലത്ത് കോവിഡ് പ്രതിസന്ധിയെത്തുടർന്നു സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തില്‍ നിന്ന് പിടിച്ച തുക പിഎഫില്‍ ലയിപ്പിക്കും. ഒന്‍പത് ശതമാനം പലിശയോടെ അടുത്ത ഏപ്രിൽ മുതൽ ജീവനക്കാർക്ക് തുക പിൻവലിക്കാം .

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്രതിമാസം ആറ് ദിവസത്തെ ശമ്പളം എന്ന കണക്കിൽ ആറ് മാസമാണ് ശമ്പളം പിടിച്ചത്. കൊവിഡ് മൂലം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായിരുന്നു ശമ്പളം പിടിച്ചത് .

ശമ്പളം പിടിക്കുന്നതിനെതിരെ ഒരുവിഭാഗം ജീവനക്കാരിൽനിന്ന് എതിർപ്പുയർന്നിരുന്നു. തുടർന്ന് പ്രശ്നം കോടതിയിൽ എത്തിയപ്പോൾ തുക തിരിച്ച് നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു.

ഈ വർഷം പഞ്ചായത്ത് ഇലക്ഷനും അടുത്ത വർഷം ഏപ്രിലിൽ നിയമസഭ ഇലക്ഷനും മുൻപിൽ കണ്ട് സർക്കാർ ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താനാണ് ഇപ്പോൾ ഈ തീരുമാനം പ്രഖ്യാപിച്ചത് എന്നാണ് അറിവ് . സർക്കാർ ജീവനക്കാരിൽ ബഹുഭൂരിപക്ഷവും ഇടതു യൂണിയനുകളിലാണ് .

സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഈ വർഷം തന്നെ നടപ്പാക്കുമെന്ന് ധനമന്തി തോമസ് ഐസക് ബജറ്റ് അവതരണവേളയിൽ പ്രഖ്യാപിച്ചിരുന്നു. പതിനൊന്നാം ശമ്പള ശമ്പളപരിഷ്കരണം ആണ് വരാനിരിക്കുന്നത്. 5 വർഷത്തിൽ ഒരിക്കലാണ് ശമ്പളം കൂട്ടുന്നത്. ഇതനുസരിച്ച് 2019 ജൂലായ് മുതൽ ശമ്പള പരിഷ്കരണം നടപ്പാക്കണം.

Content Highlight: The government will reimburse the salaries of govt Employee

Read Also ”കുറുക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കടക്ക് പുറത്ത് എന്ന് തന്നെ പറയും.

Read Also സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ഓണം ബോണസ്; 2750 രൂപ ഉത്സവബത്ത; അഡ്വാന്‍സായി 15,000 രൂപയും.

Read Also അരിയിൽ ആര്‍സെനിക്ക് വിഷം. കപ്പയിൽ സയനൈഡ് വിഷം. സോഷ്യൽ മീഡിയയിൽ കേൾക്കുന്നതെല്ലാം സത്യമാണോ?

Read Also ട്വന്റി20യെ പരാജയപ്പെടുത്താൻ കിഴക്കമ്പലത്ത് വൈരം മറന്നു രാഷ്ട്രീയപാർട്ടികൾ ഒന്നിക്കുന്നു

Read Also ശ്വസന വ്യായാമത്തിലൂടെ ശ്വാസകോശത്തിന്റെ ശേഷി വർദ്ധിപ്പിക്കാം.

Read Also തൈറോയ്‌ഡ്‌ ഹോർമോൺ: 35 സംശയങ്ങളും ഉത്തരങ്ങളും.

”കുറുക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കടക്ക് പുറത്ത് എന്ന് തന്നെ പറയും.” സത്യൻ അന്തിക്കാടിനെ രൂക്ഷമായി വിമർശിച്ച് നടൻ ഹരീഷ് പേരടി

0
കുറുക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കടക്ക് പുറത്ത് എന്ന് തന്നെ പറയും: ഹരീഷ് പേരടി

മോഹൻലാലിനെയും പ്രിയദർശനെയും സംഘി എന്ന് വിളിക്കാൻ എളുപ്പമാണെന്നും എന്നാൽ സംവിധായകൻ സത്യൻ അന്തിക്കാടിനെപോലെയുള്ള നിഷ്പക്ഷർ നടത്തുന്ന കുറുക്കൻ കല്യാണങ്ങളെ കാണാതെ പോകരുതെന്നും ചലച്ചിത്ര നടൻ ഹരീഷ് പേരടി. സത്യൻ അന്തിക്കാടും ഉമ്മൻ ചാണ്ടിയും തമ്മിൽ നടന്ന അഭിമുഖത്തിൽ സത്യൻ ചോദിച്ച ഒരു ചോദ്യത്തിൽ രോഷം കൊണ്ടാണ് രൂക്ഷപ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത് എത്തിയത് .

”മാതൃഭൂമി” യിൽ സത്യൻ അന്തിക്കാടും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള സംഭാഷണത്തിൽ ‘മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറയാൻ തോന്നിയിട്ടുണ്ടോ’ എന്ന് സത്യൻ അന്തിക്കാട് ഉമ്മൻ ചാണ്ടിയോട് ചോദിച്ചിരുന്നു . ഈ ചോദ്യത്തിൽ രോഷം കൊണ്ടാണ് ഹരീഷ് പേരടി പ്രതികരണവുമായി രംഗത്ത് എത്തിയത് . സത്യൻ അന്തിക്കാടിനെ രൂക്ഷമായ ഭാഷയിയിലാണ് ഹരീഷ് ഫേസ്‌ബുക്കിൽ വിമർശിച്ചത് .

നിരവധി കഥാപാത്രങ്ങൾ തന്ന പ്രിയപ്പെട്ട സംവിധായകനാണ് സത്യൻ എന്നും എന്നാൽ ഇത്തരം കുറുക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കടക്ക് പുറത്ത് എന്ന് തന്നെ പറയുമെന്നും കമ്യുണിസ്റ്റ് പ്രവർത്തകനായ ഹരീഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :

മോഹൻലാലിനേയും പ്രിയദർശനേയും സംഘി എന്ന് വിളിക്കാൻ വളരെ ഏളുപ്പമാണ്…അത് ആർക്കും പറ്റും…പക്ഷെ സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്…പ്രിയപ്പെട്ട സത്യേട്ടാ , ദാസനേയും, വിജയനേയും, ബാലഗോപാലനേയും, അപ്പുണ്ണിയേയും ഞങ്ങൾക്ക് തന്ന പ്രിയപ്പെട്ട സംവിധായകാ … നിങ്ങളിലെ കലാകാരനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് പറയട്ടെ.. ഇത്തരം രാഷ്ട്രീയ കുറുക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റക്കാർ കടക്ക് പുറത്ത് എന്ന് തന്നെ പറയും…കുറെ കാലം നിങ്ങളൊക്കെ സത്യസന്ധരായ കലാകാരൻമാരാണെന്ന് തെറ്റിധരിച്ച ഒരു പാവം കമ്മ്യുണിസ്റ്റ്കാരൻ …സന്ദേശം സിനിമക്ക് മുഖമൂടിയണിഞ്ഞ കൃത്യമായ ഒരു വലതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നു എന്ന് വൈകി മാത്രം മനസ്സിലാക്കിയ ഒരു കമ്മ്യൂണിസ്റ്റ്കാരൻ…സന്ദേശം സിനിമയുടെ പേരിൽ ശ്യാം പുഷ്കരനോട് പ്രകടിപ്പിച്ച വിയോജിപ്പ് ഞാൻ ഈ അവസരത്തിൽ പിൻവലിക്കുന്നു..

പിണറായി വിജയന്റെ പ്രവർത്തനങ്ങളെ പൂർണമായി സപ്പോർട്ട് ചെയ്യുന്ന നടനാണ് ഹരീഷ് പേരടി .കഴിഞ്ഞ ജൂലൈയിൽ സ്വപ്നയുടെ സ്വർണക്കടത്തു കേസ് വന്നപ്പോൾ, പ്രതിപക്ഷവും മാധ്യമങ്ങളും പിണറായിയെ പ്രതിക്കൂട്ടിൽ നിറുത്തിയപ്പോൾ, പിണറായിക്കു പിന്തുണ നൽകി ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.

”ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യൻ .സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങൾ തലയിലേറ്റിയാണ് ശീലം. ഏല്ലാവരും പോകരുതെന്ന് പറഞ്ഞിട്ടും തിരിച്ച് വരുമെന്ന് ഉറപ്പിലാഞ്ഞിട്ടും തലശ്ശേരി വർഗ്ഗീയ കലാപ കാലത്ത് ഒരു ജീപ്പിൽ നാല് സഖാക്കളെയും കൂട്ടി പ്രശ്ന ബാധിത സ്ഥലങ്ങളിൽ ധീരതയോടെ കടന്ന് ചെന്ന് ആ ജീപ്പിന്റെ മുകളിൽ കയറി നിന്ന് മതസൗഹാർദ്ധത്തെ കുറിച്ചും മനുഷ്യത്വത്തെ പറ്റിയും ബോധവൽക്കരണം നടത്തിയ സഖാവാണ്. കളിക്കുമ്പോൾ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേ ?. ദുർഗന്ധം വമിക്കുന്ന ചളിയിൽ വീണവർക്ക് മറ്റുള്ളവരും അങ്ങിനെയായി കാണണ മെന്നത് അത്യാഗ്രഹമാണ്. നിങ്ങളുടെ കളരിയല്ലിത് . ഇത് വേറെ കളരിയാണ്. വയറ് നിറഞ്ഞവർക്ക് ഏമ്പക്കം വീട്ട് കിടന്നുറങ്ങാനുളള രാത്രി ”

Read Also പാകിസ്ഥാൻ പട്ടാളത്തിന്റെ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു

Read Also കൈകൾ കൃത്യമായി കഴുകുന്നത് പോലെ തന്നെ മൊബൈല്‍ ഫോണും കൃത്യമായി വൃത്തിയാക്കണം 

Read Also കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരമാലയിൽപ്പെട്ട് കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കിട്ടി

Read Also വര്‍ക്കലയില്‍ ഒരു വീട്ടിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Read Also ”ഇന്ന് ടീച്ചറിന് എന്റെ അമ്മയുടെ മണമാണ് !

Read Also ”മലയാളികളുടെ കൃമികടി എനിക്ക് കുട്ടിക്കാലം മുതലേ നല്ല ശീലമാണ്”: ബാലചന്ദ്രൻ ചുള്ളിക്കാട്

Read Also ”പലപ്പോഴും ക്യാബിൻ ക്രൂ ആവർത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല.”

Read Also ഇങ്ങനെയായിരിക്കേണ്ടതാണ് എല്ലാ പ്രിൻസിപ്പൽമാരും.

Read Also തിമര്‍ത്ത് പെയ്യുന്ന മഴയുടെ കുളിര്‍കാലമായിരുന്നു ഓര്‍മ്മകളിലെ ഇടവപ്പാതി.

പാകിസ്ഥാൻ പട്ടാളത്തിന്റെ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു

0

ന്യൂഡല്‍ഹി: പാകിസ്ഥാൻ സൈന്യത്തിന്റെ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആശാഭവനില്‍ അനീഷ് തോമസ് ആണ്‌ കൊല്ലപ്പെട്ടത്. 36 വയസായിരുന്നു. ഡിസംബറിൽ നാട്ടിൽ വന്ന് മടങ്ങിപ്പോയ അനീഷ് ഈ മാസം 25 ന് നാട്ടിലെത്താനിരിക്കുകയായിരുന്നു . എമിലിയാണ് ഭാര്യ. ഏകമകൾ ഹന്ന.
.
പാകിസ്താന്‍റെ ആക്രമണത്തില്‍ അനീഷ് വീരമൃത്യു വരിച്ചതായി ഇന്ന് രാവിലെയാണ് കരസേന ഔദ്യോഗികമായി അനീഷിന്റെ കുടുംബത്തെ അറിയിച്ചത്.

ജമ്മു കാശ്മീരിലെ റജൗരിയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത് . രണ്ടു സൈനികർക്ക് ഗുരുതര പരിക്കുപറ്റിയതായും റിപോർട്ടുണ്ട്.

അതേസമയം ഇന്ത്യ-ചൈന രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാർ മോസ്‌കോയിൽ നടത്തിയ ചർച്ചയ്ക്കു മുമ്പ് ഇന്ത്യക്കും ചൈനയ്ക്കുമിടയിൽ 200 റൗണ്ട് വരെ വെടിവെയ്പുണ്ടായതായി റിപ്പോർട്ടുണ്ട് . ഇരുസേനയും ആകാശത്തേക്കാണ് വെടിവെച്ചതെന്നാണ് റിപ്പോർട്ട് . ഒരു ദേശീയ മാധ്യമമാണ് വാർത്ത പുറത്ത് വിട്ടത്.

Story Highlights –malayali jawan died in pak shell attack

ചില ഹോട്ടലിൽ കയറി മസാലദോശയ്ക്ക് ഓർഡർ കൊടുക്കുമ്പോൾ ചോദിക്കാതെ കൊണ്ടുവരുന്ന ഒരു സാധനമുണ്ട്

0
ഫാ.ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മപ്രഭാഷണം കേൾക്കുക

ചില ആളുകൾ കല്യാണത്തിന് പോകുന്നത് പട്ടി കശാപ്പുകടയിൽ പോകുന്നതുപോലെയാണ് . വിവാഹത്തിന് ക്ഷണിച്ചാൽ പള്ളിയിലേക്ക് പോകില്ല. വിശുദ്ധ കർമ്മങ്ങളിൽ പങ്കെടുക്കില്ല. തിന്നാൻവേണ്ടി നേരെ പാരിഷ് ഹാളിലേക്ക് പോകും. മൂക്കു മുട്ടെ തിന്നിട്ടു സദ്യയുടെ കുറ്റവും പറഞ്ഞു പല്ലിൽ കുത്തി സ്ഥലം വിടും. വധൂവരന്മാരെ കാണാനോ ആശംസകൾ നേരാനോ ഒന്നും അവർക്ക് നേരമില്ല. അത് നിലവാരം ഇല്ലാത്ത പ്രവൃത്തിയാണ്. അങ്ങനെയല്ല നമ്മൾ ചെയ്യേണ്ടത്. ഒന്നാം സ്ഥാനം പള്ളിയിലെ കർമ്മങ്ങൾക്ക് കൊടുക്കണം. പിന്നെ തീറ്റയ്ക്ക്.

കാപ്പിപ്പൊടിയച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മപ്രഭാഷണം -കളിയിൽ അല്പം – കാര്യം കേൾക്കുക

Read Also പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !

Read Also കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് .

Read Also അരിയിൽ ആര്‍സെനിക്ക് വിഷം. കപ്പയിൽ സയനൈഡ് വിഷം. 

Read Also നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ

Read Also അഴിമതിക്കേസിൽ ജയിലിൽ കിടന്നവനും ജയിലിലാക്കിയവനും കാബിനറ്റ് റാങ്കിൽ അടുത്തടുത്ത കസേരകളിൽ ഇരുന്നു ഭരണം നടത്തുന്നതും കേരളം കണ്ടു!

Read Also എല്ലാവരും പറയുന്നു എന്റെ മതമാണ് ശരി. അത് മാത്രമാണ് മോക്ഷമാര്‍ഗം. അതാണോ വസ്തുത ?

Read Also സ്വന്തം ജീവൻ നൽകി ‘അപ്പു’ യജമാനന്റെ ജീവൻ രക്ഷിച്ചു.

Read Also സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ ലിൻസി ടീച്ചറിന് അഭിനന്ദന പ്രവാഹം.

Read Also രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം

ശ്വസന വ്യായാമത്തിലൂടെ ശ്വാസകോശത്തിന്റെ ശേഷി വർദ്ധിപ്പിക്കാം. ഡോക്ടർ പറയുന്ന വ്യായാമങ്ങൾ ഇങ്ങനെ

0
ശ്വസനവ്യായാമത്തിലൂടെ ശ്വാസകോശത്തിന്റെ ശേഷി വർധിപ്പിക്കാം

കോവിഡ് ശ്വാസകോശത്തെ ബാധിക്കുന്ന അസുഖമായതിനാല്‍ ശ്വസനവ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. ശ്വസനവ്യായാമത്തിലൂടെ ശ്വാസകോശത്തിന്റെ ശേഷി വർധിപ്പിച്ചു ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കി കൊറോണയുടെ കടന്നുകയറ്റത്തെ ഒരു പരിധിവരെ നമുക്ക് പ്രതിരോധിക്കാം. അഞ്ചുദിവസത്തെ ശ്വസന വ്യായാമത്തിലൂടെ ഡോ. ഡാനിഷ് സലിം നേരിട്ട് മനസിലാക്കിയ കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു .

ശ്വസന നിയന്ത്രണം, ഡയഫ്രമാറ്റിക് ബെല്ലി മെത്തേഡ് എന്നീ രണ്ടു വ്യായാമങ്ങളാണ് ഉള്ളത് .

ഒന്നാം ഘട്ടം ശ്വാസകോശത്തെ ഈ വ്യയാമത്തിനായി സജ്ജമാക്കുക എന്നതാണ്. അടുത്തഘട്ടം ശ്വസനവ്യായാമത്തിലൂടെ ശ്വാസകോശത്തിന്റെ ശേഷി വർധിപ്പിക്കുകയും ശ്വാസകോശഅറകളിൽ ഉള്ള കഫത്തെ പുറത്തുകളയുകകയും ചെയ്യുക എന്നതാണ് .

തോളുകള്‍ തളര്‍ത്തിയിട്ട് കസേരയിൽ ശാന്തനായി ഇരിക്കുക. വായ അടച്ച് പിടിച്ചശേഷം മൂക്കിലൂടെ പരമാവധി ശ്വാസം ഉള്ളിലേക്ക് വലിക്കുക. വായിലൂടെ സാവധാനം പുറത്തേക്ക് വിടുക. ഉള്ളിലേക്കെടുത്ത വേഗത്തിന്റെ ഇരട്ടി സമയമെടുത്ത് ശ്വാസം പുറത്തേക്ക് വിടുക . ഈ വ്യായാമത്തിലൂടെ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കുവാനും വർധിച്ച ശ്വാസോച്വാസ നിരക്ക് കുറയ്ക്കുവാനും സാധിക്കും.

രണ്ടമത്തേത് ഡയഫ്രമാറ്റിക് ബെല്ലി മെത്തേഡ് . ഒരു കസേരയില്‍ നേരെ ഇരിക്കുക . ഇരുകൈകളും ഇടുപ്പിന്റെ ഇരുവശങ്ങളിലായി ചേർത്ത് വയ്ക്കുക . ശ്വസനയിന്ത്രണത്തിലേതുപോലെ മൂക്കിലൂടെ ശ്വാസം വലിക്കുക, വിടുക . ഇടുപ്പിൽ വെച്ചിരിക്കുന്ന കൈകള്‍ ശ്വാസം എടുക്കുമ്പോൾ പുറത്തേക്കും ശ്വാസം വിടുമ്പോള്‍ അകത്തേക്കും വലിയുന്നത് ശ്രദ്ധിക്കുക. ശ്വസനനിയന്ത്രണത്തിലേതുപോലെ തന്നെ പലപ്രവാശ്യം ശ്വാസം എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുക.

പതിനാലുദിവസം രാവിലെയും രാത്രിയും അഞ്ചു പ്രാവശ്യം ഈ പറഞ്ഞ ശ്വസന വ്യായാമങ്ങൾ ചെയ്തു നോക്കിയാൽ നിങ്ങളുടെ ശ്വാസകോശത്തിന്റെ ശേഷി വർധിച്ചതായി അനുഭവപ്പെടും എന്നാണ് ഡോക്ടർ സ്വന്തം അനുഭവത്തിൽ നിന്ന് പറയുന്നത് . എന്നാൽ ചില രോഗങ്ങൾ ഉള്ളവർ ഇത് ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകുന്നു .ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കില്‍ ശ്വസന വ്യായാമങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കണം.

ഡോക്ടർ പറയുന്ന ശ്വസനവ്യായാമങ്ങൾ ഇങ്ങനെ

Read Also മാസ്ക് വച്ച് വ്യായാമം ചെയ്ത വ്യക്തി മരിച്ചെന്ന് കേട്ടല്ലോ? 

Read Also പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണം?

Read Also യോഗയെ സ്നേഹിച്ച ക്രിസ്തുവിന്റെ മണവാട്ടി

Read Also നടുവേദന അകറ്റാൻ ഇതാ ചില ലളിത വ്യായാമങ്ങൾ

Read Also ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട് .

Read Also ഉപ്പൂറ്റിവേദന മാറ്റാൻ 15 മാർഗങ്ങൾ; അലോപ്പതിയിലും ആയുർവേദത്തിലും.

Read Also രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം

Read Also കുടലിലെ കാന്‍സര്‍: ലക്ഷണങ്ങളും ചികിത്സയും

Read Also ഡോ.സതീഷ് വാര്യരും അമ്മ ഗീതയും പകർന്നു തന്നത് വലിയ…

കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരമാലയിൽപ്പെട്ട് കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കിട്ടി .

0
കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരമാലയിൽപ്പെട്ട് കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കിട്ടി

ആലപ്പുഴ: കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരമാലയിൽപ്പെട്ട് കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കിട്ടി . പാലക്കാട് കിഴക്ക‍ഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണൻ അനിതമോൾ ദമ്പതികളുടെ ഇളയ മകൻ ആദികൃഷ്ണയുടെ മൃതദേഹം ആണ് കിട്ടിയത്. ആലപ്പുഴ ഇഎസ്ഐ ജങ്ഷന് സമീപം 13 ന് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം .

അനിതയും മക്കളും അമ്മയുടെ അനുജത്തി സന്ധ്യയുടെ ആലപ്പുഴ ചാത്തനാട്ടെ വീട്ടിൽ വന്നതായിരുന്നു. കടൽ കാണാൻ സന്ധ്യയുടെ ഭർത്താവ് ബിനുവിനൊപ്പമാണ് അനിത മക്കളായ അഭിനവ് കൃഷ്ണൻ, ആദി കൃഷ്ണൻ, സഹോദര പുത്രനായ ഹരികൃഷ്ണൻ എന്നിവരെയും കൂട്ടി പോയത്. വിജയ പാർക്കിന് സമീപം എത്തിയ ഇവരെ പൊലീസ് തീരത്തേക്കു പോകാൻ അനുവദിച്ചില്ല. തുടർന്ന് ഇവർ ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തെ വില്ലേജ് ഓഫീസിന് പടിഞ്ഞാറ് ആളൊഴിഞ്ഞ ഭാഗത്തെത്തി.

നല്ല മഴയും കടൽക്ഷോഭവും ഉണ്ടായിരുന്നു. കുട്ടികളുമായി അമ്മ സെൽഫി എടുക്കുന്നതിനിടെ എത്തിയ കൂറ്റൻ തിരയിൽ നാലുപേരും പെട്ടു. കാർ പാർക്ക് ചെയ്യാൻ പോയിരുന്ന ബിനു കരച്ചിൽ കേട്ടെത്തി രക്ഷിക്കാൻ നോക്കുന്നതിനിടെ അനിതമോളുടെ കയ്യിൽ നിന്ന് ആദികൃഷ്ണ വഴുതിപ്പോയി ടുകയായിരുന്നു.

കടലിൽവീണ കുട്ടിയെ ബിനു ഓടിയെത്തി എടുത്തെങ്കിലും അടുത്ത തിരമാലയിൽ കയ്യിൽനിന്നു തെറിച്ചുപോയി അപ്രത്യക്ഷമാകുകയായിരുന്നു . പിന്നെ കണ്ടെത്താനായില്ല . പൊലീസും ലൈഫ് ഗാർഡും എത്തിയെങ്കിലും തിരയും കടൽക്ഷോഭവും കാരണം തിരച്ചിൽ ദുഷ്‌കരമായി .

സർക്കാർ വിലക്ക് ലംഘിച്ച് ഉല്ലാസയാത്രയ്ക്ക് ബീച്ചിൽ എത്തി അപകടം ഉണ്ടാക്കിയ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ ജലജ ചന്ദ്രൻ പൊലീസിന് നിർദ്ദേശം നൽകി.

Read Also ഇല്ലാത്ത നിയമത്തിൽ ജാമ്യം പോലും നിഷേധിക്കപ്പെട്ട് ആ പാവം ആറുമാസം ജയിലിൽ കിടന്നു

Read Also ട്വന്റി20യെ പരാജയപ്പെടുത്താൻ കിഴക്കമ്പലത്ത് വൈരം മറന്നു രാഷ്ട്രീയപാർട്ടികൾ ഒന്നിക്കുന്നു

Read Also കൈകൾ കൃത്യമായി കഴുകുന്നത് പോലെ തന്നെ മൊബൈല്‍ ഫോണും കൃത്യമായി വൃത്തിയാക്കണം .

Read Also ഉപ്പൂറ്റിവേദന മാറ്റാൻ 15 മാർഗങ്ങൾ; അലോപ്പതിയിലും ആയുർവേദത്തിലും.

Read Also എല്ലാവരും പറയുന്നു എന്റെ മതമാണ് ശരി. അത് മാത്രമാണ് മോക്ഷമാര്‍ഗം. അതാണോ വസ്തുത ?

Read Also ലോകാവസാനനിലവറ: കണക്കുകൂട്ടലുകൾ തെറ്റുന്നുവോ ?

Read Also ”ഈ മാർക്സിസ്റ്റ് വനിതകളുണ്ടല്ലോ അവർക്കൊരു പ്രത്യേക ഒരിതാ”

വര്‍ക്കലയില്‍ ഒരു വീട്ടിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

0
ഒരു വീട്ടിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം: വര്‍ക്കലയില്‍ ഒരു വീട്ടിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും ഗവേഷക വിദ്യാർത്ഥിനിയായ മകളുമാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്.

വെട്ടൂർ സ്വദേശി ശ്രീകുമാർ (60) ഭാര്യ മിനി (55) മകൾ അനന്ത ലക്ഷ്മി(26) എന്നിവരാണ് മരിച്ചത്. ശ്രീകുമാറിന്റെ ഭാര്യയുടെയും മകളുടെയും മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ ഒന്നാം നിലയിലെ കിടപ്പു മുറിയിലും ശ്രീകുമാറിന്റെ മൃതദേഹം ബാത്‌റൂമിലും ആയിരുന്നു കണ്ടത് .

രാത്രി മൂന്നരയോടെയാണ് സംഭവം. നിലവിളികേട്ട് അയൽക്കാർ നോക്കിയപ്പോൾ വീടിന്റെ മുകൾ നിലയിൽ തീ ഉയരുന്നത് കണ്ടു . അവരാണ് ഫയർ ഫോഴ്‌സിനെയും പോലീസിനെയും അറിയിച്ചത്.

ഉറങ്ങിക്കിടന്ന ഭാര്യയെയും മകളെയും പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം ശ്രീകുമാര്‍ ആത്മഹത്യ ചെയ്തതായിരിക്കാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശ്രീകുമാറിന് കടബാധ്യത ഉണ്ടായിരുന്നതായി പറയുന്നു. ഐഎസ്ആർഒയിലെ കരാർ ജോലികൾ ഏറ്റെടുത്തു നടത്തുന്ന കോൺട്രാക്ടർ ആയിരുന്നു . സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെന്നും ആത്മഹത്യ മാത്രമാണ് പോംവഴിയെന്നും ശ്രീകുമാർ പറഞ്ഞിരുന്നതായി ബന്ധുക്കളിൽ ചിലർ പറഞ്ഞു . പൊലീസ് അന്വേഷണം തുടരുന്നു.

Read Also നൂറിന്റെ നിറവിൽ നന്മകളുടെ ചിരിതൂകി പാലായിലെ ഭാസ്കരൻ കർത്താ

Read Also കരുണയുള്ളവർ കഴിവുള്ളത് നൽകി കൈത്താങ്ങാകുക

Read Also കുടലിലെ കാന്‍സര്‍: ലക്ഷണങ്ങളും ചികിത്സയും

Read Also ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം.

Read Also ഒരുനാൾ സാബു തൂപ്പുകാരനിൽ നിന്ന് അധ്യാപകനിലേക്ക് ഉയരുമ്പോൾ ഈ സങ്കടമെല്ലാം…

Read Also പ്രാഗിലെ ചരിത്രപ്രസിദ്ധമായ ചാൾസ് പാലം

Read Also ”ഞാൻ ഈ ലോകത്ത് നിന്ന് പോയാലും നമ്മളെപ്പറ്റി ഓർക്കാൻ ഒരു നാല് പേരുണ്ടെങ്കിൽ,

Read Also ഈ റെയിൽവേ തുരങ്കത്തിന് പിന്നിൽ കണ്ണ് നനയിക്കുന്ന ഒരു സംഭവമുണ്ട് .

Read Also മിന്നും മിന്നാ മിന്നി മിന്നി മിന്നി പൊന്നുംമുത്തായി

Read Also ”ഇന്ന് ടീച്ചറിന് എന്റെ അമ്മയുടെ മണമാണ് !”

Read Also സഹിക്കെട്ട പ്രജകൾ തിരിച്ചടിക്കുന്ന ഒരു നാൾ വരും! പിടിച്ചുനിൽക്കാനാവില്ല ഒരു ഏകാധിപതിക്കും!

Read Also ഇലഞ്ഞിപ്പൂമണമൊഴുകി വരും..