Home Health കൈകൾ കൃത്യമായി കഴുകുന്നത് പോലെ തന്നെ മൊബൈല്‍ ഫോണും കൃത്യമായി വൃത്തിയാക്കണം .

കൈകൾ കൃത്യമായി കഴുകുന്നത് പോലെ തന്നെ മൊബൈല്‍ ഫോണും കൃത്യമായി വൃത്തിയാക്കണം .

1550
0
മൊബൈൽ ഫോൺ വില്ലനായേക്കാം; ജാഗ്രത പാലിക്കുക

ഞങ്ങൾ മാസ്ക് ധരിക്കുന്നുണ്ട്. കൈ നന്നായി കഴുകുന്നുണ്ട്. സാമൂഹ്യ അകലം പാലിക്കുന്നുണ്ട് . ഇതൊക്കെ പോരെ കോവിഡിനെ തടയാൻ ? അതുമാത്രം പോര എന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത് .

നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു സാധനമുണ്ട് . മൊബൈൽ ഫോൺ . അതുപയോഗിക്കുമ്പോൾ വളരെ ശ്രദ്ധവേണം എന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന പുതിയ നിർദേശം. മൊബൈൽ ഫോണിൽ വൈറസിന്റെ സാന്നിധ്യം ഉള്ളതിനാൽ ജഗ്രത വേണമെന്നാണ് വൈറോളജി വിദഗ്ദ്ധർ പറയുന്നത് . ഫോണില്‍ സംസാരിക്കുമ്പോള്‍ പുറത്തേക്ക് തെറിക്കുന്ന ഉമിനീരിലൂടെ വൈറസ് ഫോണിലേക്ക് എത്താനും പിന്നീട് അത് മറ്റുള്ളവരിലേക്ക് വ്യാപിക്കാനും സാധ്യത ഏറെ.

കൈകൾ കൃത്യമായി കഴുകുന്നത് പോലെ തന്നെ മൊബൈല്‍ ഫോണും വൃത്തിയാക്കണം . യാത്ര പോകുന്നവരും വിമാനത്തില്‍ കയറുന്നവരുമാണ് ഇത് കൂടുതൽ ശ്രദ്ധിക്കേണ്ടത്.

അല്‍ക്കഹോള്‍ അടങ്ങിയ കോട്ടണ്‍വൈപ്പ്‌സ് ഉപയോഗിച്ച് ഫോണ്‍ ഇടക്കിടെ ഫോൺ വൃത്തിയാക്കുക . ഫോണ്‍ കഴിയുന്നതും പോക്കറ്റില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.

മൊബൈൽ ഫോൺ കൊണ്ടു നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ഡോ. ഡാനിഷ് സലിം പറയുന്നത് കേൾക്കു .(വീഡിയോ കാണുക ).

മൊബൈല്‍ ഫോണ്‍ വഴി രോഗാണുക്കള്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

  • ഇടയ്ക്കിടെ കൈകള്‍ വൃത്തിയായി സോപ്പിട്ട് കഴുകണം. കൈകളില്‍ നിന്നും ഫോണിലേക്ക് രോഗാണുക്കള്‍ എത്തുന്നത് തടയാന്‍ ഇത് സഹായിക്കും.
  • ഫോണില്‍ സംസാരിക്കുമ്പോള്‍ ഇയര്‍ഫോണുകള്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുക. (ഇതുവഴി ഫോണിലേക്ക് ഉമിനീര്‍ വീഴാതെ ശ്രദ്ധിക്കാനാകും.)
  • ഫോണ്‍ മേശപ്പുറത്തോ മറ്റ് എവിടെയെങ്കിലുമോ അലസമായി വെക്കാതെ ബാഗിലോ പഴ്‌സിലോ പോക്കറ്റിലോ മാത്രം വെക്കുക.
  • സ്വന്തം ഫോണ്‍ മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യുന്നത് ഒഴിവാക്കുക.
  • ഇടയ്ക്കിടെ ഫോണിന്റെ ബാക്ക് കവറുകള്‍, കെയ്‌സുകള്‍ എന്നിവ അഴിച്ചെടുത്ത് വൃത്തിയാക്കുക. (ഇവ സോപ്പുവെള്ളം ഉപയോഗിച്ചോ , മൊബൈല്‍ ഫോണ്‍ കമ്പനി നിര്‍ദേശിക്കുന്ന സൊല്യൂഷനുകളോ ഉപയോഗിച്ച് വേണം വൃത്തിയാക്കാന്‍.)
  • വൃത്തിയാക്കുന്നതിന് മുന്‍പ് ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യണം. (ചാര്‍ജില്‍ ഇട്ടുവെച്ചു കൊണ്ട് വൃത്തിയാക്കരുത്.)
  • ബാക്ക് കവറുകളും കെയ്‌സുകളും വൃത്തിയാക്കാന്‍ സോപ്പുവെള്ളത്തിന് പകരം 70 ശതമാനം ഐസോപ്രൊപ്പൈല്‍ ആല്‍ക്കഹോള്‍ ലായനി ഉപയോഗിക്കാം.
  • ഫോണ്‍ വൃത്തിയാക്കാന്‍ ക്ലീനിങ് വൈപ്പുകള്‍ ഉപയോഗിക്കാം. (മൈക്രോഫോണ്‍, സ്പീക്കര്‍ തുടങ്ങിയവയുടെ സുഷിരങ്ങളിലൂടെ നനവ് ഉള്ളില്‍ കയറാതെ നോക്കണം. സ്പ്രേ കീനറുകള്‍ ഉപയോഗിക്കരുത്. ഫോണിന് തകരാറുണ്ടാക്കും.)
  • ധരിച്ചിരിക്കുന്ന വസ്ത്രം ഉപയോഗിച്ച് ഫോണ്‍ തുടച്ചു വൃത്തിയാക്കരുത്.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കാന്‍ ഉപയോഗിക്കുന്ന തൂവാല ഉപയോഗിച്ച് ഫോണ്‍ തുടയ്ക്കരുത്.

ഉപകാരപ്രദമായ ഈ പോസ്റ്റ് എല്ലാവരിലേക്കും ഷെയർ ചെയ്യൂ. മറ്റുള്ളവർക്ക് പ്രയോജനപ്പെടട്ടെ !

Read Also ഫാറ്റിലിവർ നോർമൽ ലിവർ ആക്കാൻ ചില വഴികൾ ഇതാ.

Read Also നടുവേദന മാറ്റാൻ ലളിത വ്യായാമങ്ങൾ

Read Also ഉപ്പൂറ്റിവേദന മാറ്റാൻ അലോപ്പതിയിലും ആയുർവേദത്തിലും ഉള്ള ചികിത്സകൾ

Read Also പാമ്പ് കടിയേറ്റാൽ എന്ത് ചെയ്യണം ?

Read Also കോവിഡും ആയുർവേദ മരുന്നുകളും

Read Also തൈറോയിഡ് : 35 സംശയങ്ങളും ഉത്തരങ്ങളും

Read Also യോഗ ആരോഗ്യ സംരക്ഷണത്തിന് യോഗ ഉത്തമം

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here