മോഹൻലാലിനെയും പ്രിയദർശനെയും സംഘി എന്ന് വിളിക്കാൻ എളുപ്പമാണെന്നും എന്നാൽ സംവിധായകൻ സത്യൻ അന്തിക്കാടിനെപോലെയുള്ള നിഷ്പക്ഷർ നടത്തുന്ന കുറുക്കൻ കല്യാണങ്ങളെ കാണാതെ പോകരുതെന്നും ചലച്ചിത്ര നടൻ ഹരീഷ് പേരടി. സത്യൻ അന്തിക്കാടും ഉമ്മൻ ചാണ്ടിയും തമ്മിൽ നടന്ന അഭിമുഖത്തിൽ സത്യൻ ചോദിച്ച ഒരു ചോദ്യത്തിൽ രോഷം കൊണ്ടാണ് രൂക്ഷപ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത് എത്തിയത് .
”മാതൃഭൂമി” യിൽ സത്യൻ അന്തിക്കാടും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള സംഭാഷണത്തിൽ ‘മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറയാൻ തോന്നിയിട്ടുണ്ടോ’ എന്ന് സത്യൻ അന്തിക്കാട് ഉമ്മൻ ചാണ്ടിയോട് ചോദിച്ചിരുന്നു . ഈ ചോദ്യത്തിൽ രോഷം കൊണ്ടാണ് ഹരീഷ് പേരടി പ്രതികരണവുമായി രംഗത്ത് എത്തിയത് . സത്യൻ അന്തിക്കാടിനെ രൂക്ഷമായ ഭാഷയിയിലാണ് ഹരീഷ് ഫേസ്‌ബുക്കിൽ വിമർശിച്ചത് .
നിരവധി കഥാപാത്രങ്ങൾ തന്ന പ്രിയപ്പെട്ട സംവിധായകനാണ് സത്യൻ എന്നും എന്നാൽ ഇത്തരം കുറുക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കടക്ക് പുറത്ത് എന്ന് തന്നെ പറയുമെന്നും കമ്യുണിസ്റ്റ് പ്രവർത്തകനായ ഹരീഷ് ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :
മോഹൻലാലിനേയും പ്രിയദർശനേയും സംഘി എന്ന് വിളിക്കാൻ വളരെ ഏളുപ്പമാണ്…അത് ആർക്കും പറ്റും…പക്ഷെ സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്…പ്രിയപ്പെട്ട സത്യേട്ടാ , ദാസനേയും, വിജയനേയും, ബാലഗോപാലനേയും, അപ്പുണ്ണിയേയും ഞങ്ങൾക്ക് തന്ന പ്രിയപ്പെട്ട സംവിധായകാ … നിങ്ങളിലെ കലാകാരനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് പറയട്ടെ.. ഇത്തരം രാഷ്ട്രീയ കുറുക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റക്കാർ കടക്ക് പുറത്ത് എന്ന് തന്നെ പറയും…കുറെ കാലം നിങ്ങളൊക്കെ സത്യസന്ധരായ കലാകാരൻമാരാണെന്ന് തെറ്റിധരിച്ച ഒരു പാവം കമ്മ്യുണിസ്റ്റ്കാരൻ …സന്ദേശം സിനിമക്ക് മുഖമൂടിയണിഞ്ഞ കൃത്യമായ ഒരു വലതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നു എന്ന് വൈകി മാത്രം മനസ്സിലാക്കിയ ഒരു കമ്മ്യൂണിസ്റ്റ്കാരൻ…സന്ദേശം സിനിമയുടെ പേരിൽ ശ്യാം പുഷ്കരനോട് പ്രകടിപ്പിച്ച വിയോജിപ്പ് ഞാൻ ഈ അവസരത്തിൽ പിൻവലിക്കുന്നു..
പിണറായി വിജയന്റെ പ്രവർത്തനങ്ങളെ പൂർണമായി സപ്പോർട്ട് ചെയ്യുന്ന നടനാണ് ഹരീഷ് പേരടി .കഴിഞ്ഞ ജൂലൈയിൽ സ്വപ്നയുടെ സ്വർണക്കടത്തു കേസ് വന്നപ്പോൾ, പ്രതിപക്ഷവും മാധ്യമങ്ങളും പിണറായിയെ പ്രതിക്കൂട്ടിൽ നിറുത്തിയപ്പോൾ, പിണറായിക്കു പിന്തുണ നൽകി ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
”ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യൻ .സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങൾ തലയിലേറ്റിയാണ് ശീലം. ഏല്ലാവരും പോകരുതെന്ന് പറഞ്ഞിട്ടും തിരിച്ച് വരുമെന്ന് ഉറപ്പിലാഞ്ഞിട്ടും തലശ്ശേരി വർഗ്ഗീയ കലാപ കാലത്ത് ഒരു ജീപ്പിൽ നാല് സഖാക്കളെയും കൂട്ടി പ്രശ്ന ബാധിത സ്ഥലങ്ങളിൽ ധീരതയോടെ കടന്ന് ചെന്ന് ആ ജീപ്പിന്റെ മുകളിൽ കയറി നിന്ന് മതസൗഹാർദ്ധത്തെ കുറിച്ചും മനുഷ്യത്വത്തെ പറ്റിയും ബോധവൽക്കരണം നടത്തിയ സഖാവാണ്. കളിക്കുമ്പോൾ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേ ?. ദുർഗന്ധം വമിക്കുന്ന ചളിയിൽ വീണവർക്ക് മറ്റുള്ളവരും അങ്ങിനെയായി കാണണ മെന്നത് അത്യാഗ്രഹമാണ്. നിങ്ങളുടെ കളരിയല്ലിത് . ഇത് വേറെ കളരിയാണ്. വയറ് നിറഞ്ഞവർക്ക് ഏമ്പക്കം വീട്ട് കിടന്നുറങ്ങാനുളള രാത്രി ”
Read Also പാകിസ്ഥാൻ പട്ടാളത്തിന്റെ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു
Read Also കൈകൾ കൃത്യമായി കഴുകുന്നത് പോലെ തന്നെ മൊബൈല്‍ ഫോണും കൃത്യമായി വൃത്തിയാക്കണം
Read Also കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരമാലയിൽപ്പെട്ട് കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കിട്ടി
Read Also വര്‍ക്കലയില്‍ ഒരു വീട്ടിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
Read Also ”ഇന്ന് ടീച്ചറിന് എന്റെ അമ്മയുടെ മണമാണ് !
Read Also ”മലയാളികളുടെ കൃമികടി എനിക്ക് കുട്ടിക്കാലം മുതലേ നല്ല ശീലമാണ്”: ബാലചന്ദ്രൻ ചുള്ളിക്കാട്
Read Also ”പലപ്പോഴും ക്യാബിൻ ക്രൂ ആവർത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല.”
Read Also ഇങ്ങനെയായിരിക്കേണ്ടതാണ് എല്ലാ പ്രിൻസിപ്പൽമാരും.
Read Also തിമര്‍ത്ത് പെയ്യുന്ന മഴയുടെ കുളിര്‍കാലമായിരുന്നു ഓര്‍മ്മകളിലെ ഇടവപ്പാതി.