ആലപ്പുഴ: കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരമാലയിൽപ്പെട്ട് കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കിട്ടി . പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണൻ അനിതമോൾ ദമ്പതികളുടെ ഇളയ മകൻ ആദികൃഷ്ണയുടെ മൃതദേഹം ആണ് കിട്ടിയത്. ആലപ്പുഴ ഇഎസ്ഐ ജങ്ഷന് സമീപം 13 ന് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം .
അനിതയും മക്കളും അമ്മയുടെ അനുജത്തി സന്ധ്യയുടെ ആലപ്പുഴ ചാത്തനാട്ടെ വീട്ടിൽ വന്നതായിരുന്നു. കടൽ കാണാൻ സന്ധ്യയുടെ ഭർത്താവ് ബിനുവിനൊപ്പമാണ് അനിത മക്കളായ അഭിനവ് കൃഷ്ണൻ, ആദി കൃഷ്ണൻ, സഹോദര പുത്രനായ ഹരികൃഷ്ണൻ എന്നിവരെയും കൂട്ടി പോയത്. വിജയ പാർക്കിന് സമീപം എത്തിയ ഇവരെ പൊലീസ് തീരത്തേക്കു പോകാൻ അനുവദിച്ചില്ല. തുടർന്ന് ഇവർ ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തെ വില്ലേജ് ഓഫീസിന് പടിഞ്ഞാറ് ആളൊഴിഞ്ഞ ഭാഗത്തെത്തി.
നല്ല മഴയും കടൽക്ഷോഭവും ഉണ്ടായിരുന്നു. കുട്ടികളുമായി അമ്മ സെൽഫി എടുക്കുന്നതിനിടെ എത്തിയ കൂറ്റൻ തിരയിൽ നാലുപേരും പെട്ടു. കാർ പാർക്ക് ചെയ്യാൻ പോയിരുന്ന ബിനു കരച്ചിൽ കേട്ടെത്തി രക്ഷിക്കാൻ നോക്കുന്നതിനിടെ അനിതമോളുടെ കയ്യിൽ നിന്ന് ആദികൃഷ്ണ വഴുതിപ്പോയി ടുകയായിരുന്നു.
കടലിൽവീണ കുട്ടിയെ ബിനു ഓടിയെത്തി എടുത്തെങ്കിലും അടുത്ത തിരമാലയിൽ കയ്യിൽനിന്നു തെറിച്ചുപോയി അപ്രത്യക്ഷമാകുകയായിരുന്നു . പിന്നെ കണ്ടെത്താനായില്ല . പൊലീസും ലൈഫ് ഗാർഡും എത്തിയെങ്കിലും തിരയും കടൽക്ഷോഭവും കാരണം തിരച്ചിൽ ദുഷ്‌കരമായി .
സർക്കാർ വിലക്ക് ലംഘിച്ച് ഉല്ലാസയാത്രയ്ക്ക് ബീച്ചിൽ എത്തി അപകടം ഉണ്ടാക്കിയ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ ജലജ ചന്ദ്രൻ പൊലീസിന് നിർദ്ദേശം നൽകി.
Read Also ഇല്ലാത്ത നിയമത്തിൽ ജാമ്യം പോലും നിഷേധിക്കപ്പെട്ട് ആ പാവം ആറുമാസം ജയിലിൽ കിടന്നു
Read Also ട്വന്റി20യെ പരാജയപ്പെടുത്താൻ കിഴക്കമ്പലത്ത് വൈരം മറന്നു രാഷ്ട്രീയപാർട്ടികൾ ഒന്നിക്കുന്നു
Read Also കൈകൾ കൃത്യമായി കഴുകുന്നത് പോലെ തന്നെ മൊബൈല്‍ ഫോണും കൃത്യമായി വൃത്തിയാക്കണം .
Read Also ഉപ്പൂറ്റിവേദന മാറ്റാൻ 15 മാർഗങ്ങൾ; അലോപ്പതിയിലും ആയുർവേദത്തിലും.
Read Also എല്ലാവരും പറയുന്നു എന്റെ മതമാണ് ശരി. അത് മാത്രമാണ് മോക്ഷമാര്‍ഗം. അതാണോ വസ്തുത ?
Read Also ലോകാവസാനനിലവറ: കണക്കുകൂട്ടലുകൾ തെറ്റുന്നുവോ ?
Read Also ”ഈ മാർക്സിസ്റ്റ് വനിതകളുണ്ടല്ലോ അവർക്കൊരു പ്രത്യേക ഒരിതാ”














































