Home Kerala സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ ലിൻസി ടീച്ചറിന് അഭിനന്ദന പ്രവാഹം.

സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ ലിൻസി ടീച്ചറിന് അഭിനന്ദന പ്രവാഹം.

1886
0
പ്രൈമറിവിഭാഗം സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ ലിൻസി ടീച്ചർ

തൊടുപുഴ : ഇടുക്കി മുരിക്കാട്ടുകുടിക്കാരുടെ പ്രിയപ്പെട്ട ടീച്ചറാണ് സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ ലിൻസി ജോർജ്ജ് . പ്രൈമറി വിഭാഗത്തിൽ ഇടുക്കിജില്ലയിലെ ഏറ്റവും മികച്ച അധ്യാപികയായി ഈ വർഷം സർക്കാർ തിരഞ്ഞെടുത്തത് മുരിക്കാട്ടുകുടി ഗവ.ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ ലിൻസി ജോർജ്ജിനെയാണ് .

കുട്ടികളെ പഠനത്തിൽ മുന്നിലെത്തിക്കുക എന്നത് മാത്രമായിരുന്നില്ല ലിൻസി ടീച്ചറുടെ ദൗത്യം. മലമുകളിലെ കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യവും സാമ്പത്തികാഭിവൃത്തിയും ഒരുക്കികൊടുക്കുന്നതിലും ലിൻസി മുൻപിലായിരുന്നു . പാവപ്പെട്ട വിദ്യാർഥികൾക്ക് എന്നും കൈത്താങ്ങായിരുന്നു ലിൻസി ടീച്ചർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആറു കുട്ടികൾക്ക് സുമനസുകളുടെ സഹായത്തോടെ വീട് നിർമിച്ചു നൽകാൻ ലിൻസി ടീച്ചറിനു കഴിഞ്ഞു.

സ്‌കൂളിലെ സംസാര വൈകല്യമുള്ള ഒരു വിദ്യാർഥിക്ക് ചികിത്സക്കായി 50000 രൂപ സമാഹരിച്ചു നൽകി. വിദ്യാർഥികളുടെ ആരോഗ്യ സംരക്ഷണം മുന്നിൽ കണ്ട് നാടൻ കറിപ്പൊടികൾ സ്വന്തമായി തയാറാക്കി ഉച്ചഭക്ഷണ വിഭവങ്ങൾക്കായി ഉപയോഗിച്ചു. സ്‌കൂളിലെ ജൈവപച്ചക്കറി തോട്ടത്തിന്റെ ചുമതലയും ലിൻസി ജോർജിനായിരുന്നു . ഇതിനു അവാർഡും ലഭിച്ചു .

ലോക്ഡൗൺ സമയത്ത് പാവപ്പെട്ട വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത 50 വിദ്യാർഥികൾക്ക് ടെലിവിഷനുകൾ സംഘടിപ്പിച്ചു നൽകി. നിർദ്ധന കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി സഹായിച്ചുകൊണ്ടുമിരുന്നു ടീച്ചർ .

പ്രൈമറി വിഭാഗത്തിൽ ഗണിത ലാബും സജ്ജീകരിച്ചു. ഓരോ ക്ലാസിലും ലാപ്‌ടോപ്പും പ്രൊജക്ടറും സജ്ജമാക്കി സ്മാർട്ട് ക്ലാസ്‌റൂം ഒരുക്കാൻ മുന്നിൽ നിന്നത് ലിൻസി ടീച്ചറാണ് .

ഭർത്താവ് ലബ്ബക്കട കൊച്ചുപറമ്പിൽ സെബാസ്റ്റ്യൻ, കുട്ടിക്കാനം മരിയൻ കോളജിലെ എക്സ്റ്റൻഷൻ വിഭാഗം കോഓർഡിനേറ്ററാണ്. മക്കൾ: ജോയൽ, ടോം.

Read Also ”ഞാൻ കൊണ്ട തണലത്രയും എന്റെ അച്ഛൻ കൊണ്ട വെയിലായിരുന്നു”

Read Also ഈ റെയിൽവേ തുരങ്കത്തിന് പിന്നിൽ കണ്ണ് നനയിക്കുന്ന ഒരു സംഭവമുണ്ട് .

Read Also “എനിക്കീ ഇഡിയോം ഇടിയപ്പോം ഒന്നും അറിഞ്ഞൂടാ അച്ചായാ”

Read Also 2638 ചതുരശ്രയടിയിൽ പതിനെട്ടര ലക്ഷം രൂപ മുടക്കി കവുങ്ങുകൊണ്ട് ഒരു വീട്!

Read also മേലാളന്മാർക്ക് ചവിട്ടിനിൽക്കാൻ ഞങ്ങളിനിയും കുനിഞ്ഞു കൊടുക്കണോ?

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here