ന്യൂഡല്‍ഹി: പാകിസ്ഥാൻ സൈന്യത്തിന്റെ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആശാഭവനില്‍ അനീഷ് തോമസ് ആണ് കൊല്ലപ്പെട്ടത്. 36 വയസായിരുന്നു. ഡിസംബറിൽ നാട്ടിൽ വന്ന് മടങ്ങിപ്പോയ അനീഷ് ഈ മാസം 25 ന് നാട്ടിലെത്താനിരിക്കുകയായിരുന്നു . എമിലിയാണ് ഭാര്യ. ഏകമകൾ ഹന്ന.
.
പാകിസ്താന്‍റെ ആക്രമണത്തില്‍ അനീഷ് വീരമൃത്യു വരിച്ചതായി ഇന്ന് രാവിലെയാണ് കരസേന ഔദ്യോഗികമായി അനീഷിന്റെ കുടുംബത്തെ അറിയിച്ചത്.
ജമ്മു കാശ്മീരിലെ റജൗരിയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത് . രണ്ടു സൈനികർക്ക് ഗുരുതര പരിക്കുപറ്റിയതായും റിപോർട്ടുണ്ട്.
അതേസമയം ഇന്ത്യ-ചൈന രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാർ മോസ്‌കോയിൽ നടത്തിയ ചർച്ചയ്ക്കു മുമ്പ് ഇന്ത്യക്കും ചൈനയ്ക്കുമിടയിൽ 200 റൗണ്ട് വരെ വെടിവെയ്പുണ്ടായതായി റിപ്പോർട്ടുണ്ട് . ഇരുസേനയും ആകാശത്തേക്കാണ് വെടിവെച്ചതെന്നാണ് റിപ്പോർട്ട് . ഒരു ദേശീയ മാധ്യമമാണ് വാർത്ത പുറത്ത് വിട്ടത്.
Story Highlights –malayali jawan died in pak shell attack














































