

പിണറായി വിജയൻ എന്ന നെറിയുള്ള നേതാവിനെക്കുറിച്ച് ആദ്യം എന്നോടു പറഞ്ഞത് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ആയിരുന്ന ഫാദർ ജോർജ് പനക്കൽ ആണ്. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പോലീസ് റെയ്‌ഡും ‘മാധ്യമതേർവാഴ്ച’യും നടക്കുന്ന കാലം. ഇടതുപക്ഷവും സംഘപരിവാർ സംഘടനകളും ഡിവൈൻ ധ്യാനകേന്ദ്രത്തെ ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുകയാണ് അന്ന്. അതിനിടയിൽ ആകസ്മികമായി ഒരു നേതാവ് ധ്യാനകേന്ദ്രം സന്ദർശിച്ചു. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ! രണ്ടുമണിക്കൂർ പനക്കൽ അച്ചനുമായി സംസാരിച്ചു. ധ്യാനകേന്ദ്രം നടന്നുകണ്ടു. പിറ്റേന്ന് പത്രങ്ങളിൽ പിണറായി വിജയന്റെ ഒരു പ്രസ്താവന വന്നു: “ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഞാനൊരു അത്ഭുതം കണ്ടു”
ദീപിക പത്രത്തിൽ മുൻപു പത്രാധിപസമിതി അംഗമായിരുന്ന ശാന്തിമോൻ ജേക്കബ് 2017 ജൂലൈയിൽ ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് അന്ന് ശ്രദ്ധേയമായിരുന്നു. പിണറായി വിജയനെ ശാന്തിമോൻ ആദ്യമായി നേരിട്ട് കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഭാവവും പെരുമാറ്റവും എങ്ങനെയായിരുന്നു എന്നതിനെപ്പറ്റിയാണ് കുറിപ്പ് . ഒപ്പം താൻ പരിചയപ്പെട്ട മറ്റു മുഖ്യമന്ത്രിമാരായ സി. അച്യുതമേനോൻ, കെ കരുണാകരൻ, ഇ കെ നായനാർ, എ കെ ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരുടെ പ്രത്യേകതകളും എടുത്തുപറയുന്നുണ്ട്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ :
ഇരട്ടച്ചങ്കുള്ള പുഞ്ചിരി ..
ജീവിതത്തിൽ ആദ്യമായി ശ്രീ പിണറായി വിജയനെ നേരിൽകണ്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ആ കണ്ടുമുട്ടൽ. മാധ്യമങ്ങൾ എന്റെ മനസ്സിൽ വരച്ച ഒരു പിണറായി വിജയനെയല്ല ഞാനവിടെ കണ്ടത്. തുറന്നു ചിരിക്കുന്ന, തമാശകൾ പറയുന്ന ഒരു സാധാരണ മനുഷ്യൻ.
‘മനോരമ കോൺക്ലേവി’ൽ പിണറായി തന്നെക്കുറിച്ചു പറഞ്ഞത് സത്യമാണെന്നു തോന്നി: ‘ചിരിക്കാത്ത മനുഷ്യൻ എന്നതൊക്കെ ചിലരെനിക്കു ചാർത്തിതന്ന ഇമേജാണ്’.
ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഇതിനു മുൻപ് കേരളത്തിലെ അഞ്ചു മുഖ്യമന്ത്രിമാരെ പലപ്പോഴായി കണ്ടുമുട്ടിയിട്ടുണ്ട്. സി. അച്യുതമേനോൻ, കെ കരുണാകരൻ, ഇ കെ നായനാർ, എ കെ ആന്റണി, ഉമ്മൻ ചാണ്ടി. (വി എസ് അച്യുതാനന്ദനെ ഒരിക്കലും നേരിൽ കണ്ടിട്ടേയില്ല.)
സി അച്യുതമേനോനെ മുഖ്യമന്ത്രിയുടെ കസേരയിലല്ല കണ്ടത്. തൃശൂരിൽ ‘സാകേതം’ എന്ന പഴയ വീട്ടിലെ പൂമുഖത്തെ ചാരുകസേരയിൽ ആയിരുന്നു അദ്ദേഹം. നാട്യങ്ങളില്ലാത്ത മനുഷ്യൻ. പിന്നീട് തേക്കിൻകാട് മൈതാനത്തു കുടയും കുത്തി നടന്നുപോകുന്ന അച്യുതമേനോനെയും കണ്ടിട്ടുണ്ട്.
എറണാകുളത്തെ പത്രപ്രവർത്തന കാലത്ത് കരുണാകരനെ പലകുറി കാണേണ്ടിവന്നു. ആത്മാർത്ഥമോ അല്ലാത്തതോ എന്നറിയാത്ത വിധം നിരന്തരം പുഞ്ചിരി, ഇടക്കിടെ കണ്ണിറുക്കൽ, പുറത്തുതട്ടൽ ഇതൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ ശൈലി.
നായനാർ തുറന്നുതന്നെ ചോദിക്കും: “താൻ ഏതാ കടലാസ്സ്?”
എ.കെ ആന്റണി അത്രവേഗം ചിരിക്കില്ല. വളരെ സൂക്ഷിച്ചാണ് സംസാരം. എന്നാലും സ്നേഹം ഭാവിക്കും.
എന്നാൽ, ഉമ്മൻ ചാണ്ടി മറിച്ചാണ്. സ്നേഹവും സൗഹൃദവുമൊക്ക തുറന്നുതന്നെ പ്രകടിപ്പിക്കും. മിക്കപ്പോഴും ആൾക്കൂട്ടത്തിനു നടുവിലാവും അദ്ദേഹം. മുഖ്യമന്തിക്കസേരയുടെ ഇടവും വലവും പോലും രണ്ടു പുതുപ്പള്ളിക്കാർ കാണും!
പിണറായി വിജയനെ കാണാൻ ഞാനും സിന്ധുവും എത്തുന്പോൾ മുറിയിൽ എം കെ മുനീറും പി കെ അബ്ദുറബ്ബും ഉൾപ്പെടെ ഏതാനും ലീഗ് നേതാക്കൾ. ഊഴംകാത്ത് കൊറിയയിൽ നിന്നുള്ള ദൗത്യസംഘം. ഇതിനിടയിൽ ഞങ്ങളെ വിളിച്ചു. പിതൃവാത്സല്യത്തോടെ സിന്ധുവിനെ അനുഗ്രഹിച്ചു. തമാശകൾ പറഞ്ഞു, മനം തുറന്ന് ചിരിച്ചു.
അത്ഭുതത്തോടെ ഞാൻ ആ ‘വഴക്കാളി’യെ നോക്കിയിരുന്നു! തെല്ലുമില്ല നാട്യങ്ങൾ. അധികാരത്തിന്റെ ഭാവപ്രകടനങ്ങളില്ല. ഒരു നാട്ടിൻപുറത്തുകാരൻ കാരണവരുടെ ലാളിത്യം. ‘ഇരട്ടചങ്കൻ’, ‘ധാർഷ്ട്യക്കാരൻ’, ‘ഒരിക്കലും ചിരിക്കാത്തവൻ’ എന്നതൊക്കെ ആരോ ചാർത്തിക്കൊടുത്ത പര്യായങ്ങൾ ആണെന്നത് നേര്.
പിണറായി വിജയൻ എന്ന നെറിയുള്ള നേതാവിനെക്കുറിച്ച് ആദ്യം എന്നോടുപറഞ്ഞത് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ആയിരുന്ന ഫാദർ ജോർജ് പനക്കൽ. ഹൈക്കോടതി വിധിയെത്തുടർന്ന് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പോലീസ് റെയ്‌ഡും ‘മാധ്യമതേർവാഴ്ച’യും നടക്കുന്ന കാലം. ഇടതുപക്ഷവും സംഘപരിവാർ സംഘടനകളും ഡിവൈൻ ധ്യാനകേന്ദ്രത്തെ ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുകയാണ് അന്ന്. എല്ലാ ദിവസവുമുണ്ടാകും മാധ്യമവിമർശനങ്ങൾ. അതിനിടയിൽ ആകസ്മികമായി ഒരു നേതാവ് ധ്യാനകേന്ദ്രം സന്ദർശിച്ചു. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ! രണ്ടുമണിക്കൂർ പനക്കൽ അച്ചനുമായി സംസാരിച്ചു. ധ്യാനകേന്ദ്രം നടന്നുകണ്ടു. പിറ്റേന്ന് പത്രങ്ങളിൽ പിണറായി വിജയന്റെ ഒരു പ്രസ്താവന വന്നു: “ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഞാനൊരു അത്ഭുതം കണ്ടു; അത്ഭുത രോഗശാന്തിയൊന്നുമല്ല അത്. അനേകം മരണാസന്നർക്കും എയ്‌ഡ്‌സ് രോഗികൾക്കും അവർ നൽകുന്ന സ്നേഹസാന്ത്വനം ആണ് അത്!”
അതോടെ ഇടതുപക്ഷത്തുനിന്നു പിന്നീടാരും ധ്യാനകേന്ദ്രത്തെ വിമർശിക്കാൻ ധൈര്യപ്പെട്ടില്ല. മാധ്യമവിചാരണയും മെല്ലെ നിലച്ചു. ഇതിന്റെ പേരിൽ ഒരു നേട്ടവും പിണറായിക്കോ അദ്ദേഹത്തിന്റെ പാർട്ടിക്കോ ഉണ്ടായിക്കാണാൻ ഇടയില്ല. എന്നിട്ടും തനിക്ക് സത്യമെന്നു തോന്നിയത് തുറന്നുപറയാൻ തന്റേടം കാണിച്ച നേതാവായിരുന്നു പിണറായി വിജയൻ.
കേരളത്തിലെ ഇലക്ഷൻ വാർത്തകൾ ടിവിയിൽ നിറഞ്ഞ രാത്രിയിൽ ഫാദർ ജോർജ് പനക്കൽ തന്റെ ഡയറിയിൽ സൂക്ഷിച്ചിരുന്ന ഒരു പത്ര കട്ടിംഗ് എന്നെ കാണിച്ചു. ഞാൻ അതിന്റെയൊരു ചിത്രം മൊബൈൽ കാമറയിൽ പകർത്തി. പിണറായി വിജയൻ ഡിവൈൻ ധ്യാനകേന്ദ്രത്തെക്കുറിച്ചു പറഞ്ഞതായിരുന്നു ആ വാർത്തയിൽ. അപ്പോൾ എനിക്കും തോന്നിയിരുന്നു, ഈ മനുഷ്യന് ഇരട്ടച്ചങ്കുണ്ട് എന്ന്. നേര് പറയാനുള്ള ഒരു എക്സ്ട്രാ ചങ്ക്!
എഴുതിയത്: ശാന്തിമോൻ ജേക്കബ് ( മുൻ പത്രാധിപസമിതി അംഗം , ദീപിക )
Also Read ഭർത്താവിന്റെ കുത്തേറ്റ് മരിച്ച മെറിൻ ജോയിക്ക്..
Also Read വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും
Also Read ശ്വസന വ്യായാമത്തിലൂടെ ശ്വാസകോശത്തിന്റെ ശേഷി വർദ്ധിപ്പിക്കാം.
Also Read എല്ലാവരും പറയുന്നു എന്റെ മതമാണ് ശരി. അത് മാത്രമാണ് മോക്ഷമാര്‍ഗം. അതാണോ വസ്തുത ?
Also Read 99 ന്റെ പടിയിലും നിറഞ്ഞ ചിരിയുമായി അന്നക്കുട്ടി അമ്മച്ചി
Also Read രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു.
Also Read സർക്കാർ ജീവനക്കാർക്ക് അച്ചാദിൻ
Also Read രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം
Also Read നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ