” നല്ല കവിതകള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്കുവേണ്ടി സിനിമയുടെ കപട ലോകത്തുനിന്ന് മടങ്ങിവന്നുകൂടെ ?” ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ മറുപടി ഇങ്ങനെ :
”സൗകര്യമില്ല. എനിക്ക് തോനുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. എന്റെ അവസാനത്തെ കവിത കൂടി വായിച്ചിട്ട് ചാവാനിരിക്കുകയല്ലേ ഇവരൊക്കെ? ”.
രണ്ടുവർഷം മുമ്പുനടന്ന മാതൃഭൂമി സാഹിത്യോൽസവത്തിലെ ഒരു ഭാഗം കട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ചുള്ളിക്കാടിനു നേരെ രൂക്ഷമായ വിമർശനം ആണ് ഇപ്പോൾ ഒരുവിഭാഗം സൈബർ പോരാളികൾ നടത്തുന്നത് . അന്ന് സാഹിത്യചർച്ചയിൽ ഒരു പ്രേക്ഷകൻ്റെ ചോദ്യത്തോട് ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരിച്ചത് ആണ് ഇപ്പോൾ വിവാദമാക്കിയത് . അന്ന് ചുള്ളിക്കാട് പറഞ്ഞത് ഇങ്ങനെ:
”അരനൂറ്റാണ്ടിനിടയ്ക്ക് 140 ല്‍ താഴെ കവിതകളേ ഞാന്‍ എഴുതിയിട്ടുള്ളൂ. വല്ലപ്പോഴും എഴുതാന്‍ തോന്നുമ്പോള്‍ എഴുതുന്നു. മലയാളത്തിലേയോ മറ്റ് ഭാഷകളിലേയോ ഒന്നും കവിതാ മത്സരത്തില്‍ പങ്കെടുക്കുന്ന ഒരാളല്ല ഞാന്‍. രണ്ടാഴ്ച മുന്‍പാണ് ഒരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നത്. അതിന് രണ്ടാഴ്ച മുന്‍പാണ് വേറൊരു കവിത അതില്‍ തന്നെ വന്നത്. ഇങ്ങനെയല്ലാതെ ദിവസവും ഞാന്‍ എഴുതിക്കൊണ്ടിരിക്കണോ? മാതൃഭൂമിയില്‍ അടിച്ചുവന്ന ദിവസം മഹാരാജാസിലൂടെ പോയപ്പോള്‍ ഒരദ്ധ്യാപകന്‍ ചോദിച്ചു ഇപ്പോഴൊന്നും കാണാറില്ലല്ലോയെന്ന്, ഞാനിപ്പോള്‍ ആരെയും കാണിക്കാറില്ല സാറേയെന്ന് വിനയത്തോടെ പറഞ്ഞു. ഇതൊക്കെ കള്ളത്തരമാണ്, ഒരു ആത്മാര്‍ത്ഥതയുമില്ലാതെയാണ് ചോദിക്കുന്നത്. ഇത്തരം ചോദ്യങ്ങള്‍ ഒരുപാട് നേരിട്ടിട്ടുള്ളതാണ്. എനിക്കതില്‍ പരിഭവവുമില്ല. കവിത വായിച്ചിട്ടില്ലെങ്കില്‍ വായിച്ചിട്ടില്ല എന്നല്ലേയുള്ളൂ. ഇപ്പോള്‍ ഞാന്‍ എഴുതാറില്ലേ എന്നുചോദിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. എല്ലാ ആഴ്ചപ്പതിപ്പിലും ഞാന്‍ എഴുതിക്കൊണ്ടിരിക്കണോ. മാതൃഭൂമി പത്രാധിപര്‍ക്ക് വേറെ ആളുകളുടെ കവിതകളൊന്നും പ്രസിദ്ധീകരിക്കണ്ടേ. എന്റേത് തന്നെ അച്ചടിച്ചുകൊണ്ടിരുന്നാല്‍ മതിയോ. പിന്നെ, എന്റെ കവിതയും കൂടി വായിച്ചിട്ട് ചാവാന്‍ കിടക്കുകയല്ലേ ഇവിടെ ആളുകള്‍. ഒരു മനുഷ്യന്‍ പത്തുജന്‍മം ജീവിച്ചാല്‍ വായിച്ചുതീരാത്തത്രയും കവിതകള്‍ ലോകത്തുണ്ട്. ഒരു കവിത പത്തുജന്‍മം വായിച്ചാല്‍ തീരില്ല. അതൊന്നും വായിക്കാതെ ഉപരിപ്ലവമായി എന്തെങ്കിലും പറയാന്‍ വേണ്ടി പറയുന്നവരെ ഞാന്‍ വകവെയ്ക്കാറില്ല. പിന്നെ, എന്റെ അവസാനത്തെ കവിത കൂടി വായിച്ചിട്ട് ചാവാനിരിക്കുകയല്ലേ ഇവരൊക്കെ.”
ചുള്ളിക്കാടിന്റെ ഈ ഡയലോഗാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുത് . ഈ പ്രചാരണത്തിന് ചുള്ളിക്കാടിന്റെ മറുപടി ഇങ്ങനെ :
”രണ്ടുകൊല്ലം മുമ്പ് മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ ഒരാളോട് ഞാന്‍ പറഞ്ഞ മറുപടി ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ പകര്‍ച്ചവ്യാധിയായത് അറിഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കൂ. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെമേല്‍ ചെളി തെറിക്കരുത്.”
അതേസമയം ബാലചന്ദ്രൻ്റെ അന്നത്തെ പ്രതികരണം തികച്ചും ഉചിതവും സ്വാഭാവികവുമായിരുന്നു എന്നാണ് സാഹിത്യകാരൻ അശോകൻ ചെരുവിൽ ഫേസ്ബുക്കിൽ കുറിച്ചത് .
”ചോദ്യകർത്താവ് ഉൾപ്പടെയുള്ള, വായിക്കാത്ത സമൂഹത്തിനെതിരെ ഒരു കവിയുടെ വൈകാരിക രോഷപ്രകടനമായിരുന്നു അത്.” അശോകൻ ചെരുവിൽ വ്യക്തമാക്കി . അശോകൻ ചെരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗം ഇങ്ങനെ :
”കുറേ കാലമായി നമ്മുടെ സമൂഹത്തിൻ്റെ ഉപരിതലത്തിൽ, പ്രത്യേകിച്ചും സാഹിത്യം പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികളിലും അക്കാദമിക്കുകളിലും സാഹിത്യ സാംസ്കാരിക നടത്തുപടിക്കാരിലും സാഹിത്യസദസ്സുകളിലും മറ്റ് സമൂഹനേതൃത്തങ്ങളിലും വായിക്കാത്തവരുടെ സാന്നിദ്ധ്യം ഏറി വരുന്നതായി കാണുന്നു. വായിക്കുന്നില്ല എന്നതു മാത്രമല്ല ഇവരുടെ കുഴപ്പം. ഇവർ എഴുത്തുകാരെയും സാഹിത്യത്തെ തന്നെയും വിലയിരുത്തുകയും വിധിക്കുകയും ചെയ്യുന്നു. പുരസ്കാരങ്ങളിലൂടെയാണ് ഇവരിൽ പലരും എഴുത്തുകാരെ തിരിച്ചറിയുന്നത്.
ബാലചന്ദ്രന് പുരസ്കാരമൊന്നും കിട്ടുന്നില്ലല്ലോ. അതുകൊണ്ട് അദ്ദേഹത്തെ എഴുത്തുകാരനായി ഇവർക്ക് കാണാനാവുന്നില്ല. പരിഗണിക്കാനാവുന്നില്ല. അതേസമയം അദ്ദേഹത്തെ ഇവർ സിനിമയിൽ കാണുന്നുണ്ട് താനും.(വായിക്കുന്നവർ ഏറെയുണ്ട്. പക്ഷേ അവർ പലപ്പോഴും പുറത്തു വരാറില്ല. വന്നാലും മിണ്ടാതിരിക്കുകയാണ് പതിവ്. ഇതും ഒരു പ്രശ്നമാണ്.) എന്തായാലും ബാലചന്ദ്രൻ്റെ പ്രതികരണം നന്നായി.”
എഴുത്തുകാരൻ വേണു ആലപ്പുഴ 2013 ൽ ഉണ്ടായ ഒരു സംഭവം പങ്കുവച്ചുകൊണ്ടാണ് ഈ വിവാദത്തോട് പ്രതികരിച്ചത് . അത് ഇങ്ങനെ :
ആലപ്പുഴ ടൗണിന് സമീപം എസ് ഡി വി സ്കൂളിന്റെ ‘ബസൻറ്’ ഹാളിൽ വച്ച് ഇരുപതുകൊല്ലം മുൻപ് ഒരു കവിയരങ്ങ് നടന്നു . പ്രശസ്തരും അപ്രശസ്തരും എഴുതിത്തുടങ്ങുന്നവരുമായി ഒട്ടേറെ പേരെ കവിയരങ്ങിലേക്ക് ക്ഷണിച്ചിരുന്നു. അയ്യപ്പൻ, സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരൊക്കെ നേരത്തെ തന്നെ എത്തിച്ചേർന്നത് കുറച്ചൊന്നുമല്ല ഞങ്ങളെ ആഹ്ലാദിപ്പിച്ചത്.
അല്പസ്വല്പം കവിതാവാസനയും അതിലേറെ അഹംവിദ്യയുമായി ഒരു കക്ഷി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ഉച്ച തൊട്ടേ അവിടെയുമിവിടെയും അലമ്പുണ്ടാക്കി നടക്കുകയായിരുന്നു ടിയാൾ. കക്ഷിയുടെ വാച്ച് ഒരു പിടിവലിയിൽ നഷ്ടപ്പെട്ടു പോയതായിരുന്നു പുതിയ പ്രശ്നം.
സ്കൂൾ മുറ്റത്ത് ഒരൊഴിഞ്ഞ കോണിൽ സുഹൃത്തുക്കളുമൊത്ത് സംസാരിച്ചു നിന്ന ബാലചന്ദ്രനിലുമെത്തി അന്വേഷണം.
“കരയാതെ…”
ബാലചന്ദ്രൻ സ്വന്തം കയ്യിലെ വാച്ചഴിച്ചു നീട്ടി.
”ഇതെന്റെ വാച്ചാണ്. വേണമെങ്കിൽ എടുത്തോളൂ.”
അവൻ വാച്ചു വാങ്ങിയില്ല. പകരം ഇങ്ങനെ പറഞ്ഞു.
“ഓ , നിങ്ങളൊക്കെ എന്തിനും ഏതിനും കോംപ്രമൈസ് ചെയ്യുന്നവരാണല്ലോ.”
പിന്നെ ഞങ്ങൾ കണ്ടത് ഊക്കൻ ഒരിടിയിൽ കക്ഷി പത്തടി അകലെ ചെന്നു വീഴുന്നതാണ് .ശരിക്കും ഒരു മല്ലയുദ്ധമാണ് പിന്നെ നടന്നത് .ഞങ്ങൾ കുറെപ്പേർ നിലവിളിച്ചു പോയി എന്നതു സത്യം.
എതിരാളിയുടെ നെഞ്ചിൽ കയറിയിരുന്ന് അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചുകൊണ്ട് ദിഗന്തങ്ങളിൽ കൊള്ളും മട്ടിൽ ബാലൻ അലറി.
” തോക്കിന്റെ മുമ്പിൽ നിന്ന് കവിത ചൊല്ലിയിട്ടുള്ളവനാടാ ,ബാലൻ. കൊല്ലട്ടെ നിന്നെ ? കൊല്ലട്ടെ നിന്നെ …?”
പിഞ്ഞിപ്പറിഞ്ഞ ഷർട്ടും ചെരിപ്പു പോയ ഉറയ്ക്കാത്ത പാദങ്ങളുമായി നിന്ന ബാലനെ ആരൊക്കെയോ ചേർന്ന് കാറിൽ പിടിച്ചു കയറ്റുമ്പോൾ സുഹൃത്ത് രാമചന്ദ്രൻ മൊകേരി ഉറക്കെ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.
“ആർക്കാടാ ബാലനെ തല്ലേണ്ടത് ? ആർക്കാടാ ബാലനെ കൈവയ്ക്കേണ്ടത്? “
(ഞങ്ങൾ ചില പഴവന്മാർ അതു തന്നെ ആവർത്തിക്കുന്നു. “ആർക്കാടാ ബാലനെ തല്ലേണ്ടത് ? ആർക്കാടാ ബാലനെ കൈവയ്ക്കേണ്ടത്? !!”)
രണ്ടുവർഷം മുമ്പുനടന്ന മാതൃഭൂമി സാഹിത്യചർച്ചയിൽ ഒരു പ്രേക്ഷകൻ്റെ ചോദ്യത്തോട് ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരിച്ചത് ഇങ്ങനെ :