നടുവ് വേദന അകറ്റി ആരോഗ്യം വീണ്ടെടുക്കാനാണ് സിസ്‌റ്റര്‍ ഇന്‍ഫന്റ് ട്രീസ യോഗ പരിശീലിച്ചത് . അത് ഫലപ്രദമായി എന്നു കണ്ടപ്പോൾ പരിശീലന ക്ലാസ് ആരംഭിച്ചു. മുവാറ്റുപുഴ നിർമ്മല മെഡിക്കല്‍ യോഗ സെന്ററിലും തൊടുപുഴ സെന്റ് അല്‍ഫോന്‍സ യോഗ സെന്ററിലുമായി ആയിരത്തിലേറെ പേര്‍ സിസ്റ്ററുടെ ശിക്ഷണത്തില്‍ യോഗ അഭ്യസിച്ചു . അപ്പോഴാണ് ചിലര്‍ ഒരു വിശ്വാസപ്രശ്നവുമായി സിസ്റ്ററിന്റെ സിസ്റ്ററിന്റെ അടുത്ത് എത്തിയത്
യോഗയിലെ പ്രധാന വ്യായാമമുറയായ സൂര്യനമസ്‌കാരം നടത്താന്‍ പാടില്ലത്രേ. സൂര്യനമസ്‌കാരത്തിന്റെ പേരില്‍ പുലിവാല്‍ പിടിച്ച സിസ്റ്റര്‍ പക്ഷേ തോറ്റു കൊടുത്തില്ല. സൂര്യനമസ്‌കാരം അടിച്ചു മാറ്റി സിസ്‌റ്റര്‍ യേശു നമസ്‌കാരം ഉണ്ടാക്കി. ബൈബിള്‍ ഭാഗമാണ് അതിനായി ഉപയോഗിക്കുന്നത്.
ബെനഡിക്ട് ആശ്രമത്തിലെ സ്വാമി ദേവപ്രസാദിനൊപ്പം ചേര്‍ന്നാണ് സൂര്യനമസ്‌കാരത്തിലെ പ്രാര്‍ത്ഥനകള്‍ക്ക് ക്രീസ്‌തീയ ചായ്‌വ് നൽകി യേശു നമസ്‌കാരമാക്കി മാറ്റിയത്. ആരുടെയും മതവികാരം വൃണപ്പെട്ടു വിവാദം വേണ്ട എന്ന തീരുമാനത്തില്‍ നിന്നായിരുന്നു ഇത്. യേശു നമസ്‌കാരം വേണ്ടങ്കില്‍ എന്തു പേരിട്ടും സൂര്യനമസ്‌കാരം അനുഷ്‌ഠിക്കാം. പക്ഷേ യോഗ ശീലമാക്കണമെന്നാണ് സിസ്‌റ്ററിന്റെ പക്ഷം.
Read Also നടുവേദന അകറ്റാൻ ഇതാ ചില ലളിത വ്യായാമങ്ങൾ
നേഴ്‌സിങ്ങ പഠനം പൂര്‍ത്തിയാക്കിയ സിസ്റ്റര്‍, സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയില്‍ പ്രവേശിച്ച ചുരുക്കം ചില കന്യാസ്‌ത്രീകളില്‍ ഒരാളാണ്. മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ച സിസ്‌റ്റര്‍ ശ്വാസം മുട്ടലിനെയും
നടുവേദനയെയും തുടര്‍ന്നാണ് യോഗ പഠനത്തിലേക്ക് തിരിഞ്ഞത്. രോഗം മാറിയതോടെയാണ് സിസ്‌റ്റര്‍ യോഗ പഠിപ്പിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ നാലായിരത്തിലേറെ പേരാണ് സിസ്റ്ററിന്റെ കീഴില്‍ യോഗ പഠിച്ചത്. കോട്ടയം മൂന്നിലവ് സ്വദേശിയായ സിസ്‌റ്റര്‍ ട്രീസ ക്ലാരമഠത്തിലെ അംഗമാണ് . വീഡിയോ കാണുക.














































