കോവിഡിനെ പ്രതിരോധിക്കാൻ മാസ്കു വയ്ക്കുന്നത് അപകടമുണ്ടാക്കുമോ ? തുടർച്ചയായി കൂടുതൽ നേരം മാസ്ക്ക് ഉപയോഗിച്ചാൽ പാർശ്വഫലം ഉണ്ടാകുമോ ? മാസ്ക് വച്ച് വ്യായാമം ചെയ്ത വ്യക്തി മരിച്ചെന്ന് കേട്ടല്ലോ ? ഒരു മാസ്ക് എത്ര മണിക്കൂർ ഉപയോഗിക്കാം ? ഉറങ്ങുമ്പോൾ മാസ്ക് വയ്ക്കണോ? മാസ്ക്ക് എപ്പോഴൊക്കെ നിർബന്ധമാണ്? എപ്പോൾ ഒഴിവാക്കാം ? ആരെല്ലാം മാസ്ക് വയ്ക്കണം ? ഇങ്ങനെ സംശയങ്ങൾ നിരവധിയാണ് ആളുകൾക്ക് . ഇതിനെല്ലാം മറുപടി നൽകുന്നു ഡോ. ഡാനിഷ് സലിം.
മൂന്നുതരം മാസ്കുകൾ വിപണിയിൽ ഇന്ന് ലഭ്യമാണ് . ഒന്ന് സാധാരണക്കാർ ഉപയോഗിക്കുന്ന തുണി മാസ്ക് . രണ്ട് രോഗികളും വിമാനയാത്രക്കാരും മറ്റും ഉപയോഗിക്കുന്ന സർജിക്കൽ മാസ്ക്ക് . മൂന്ന് ആരോഗ്യപ്രവർത്തകർ ഉപയോഗിക്കുന്ന സ്‌പെഷ്യൽ മാസ്ക്ക് .
ഈ മൂന്നിന്റേയും ഉപയോഗ രീതിയും ഫലവും വ്യത്യസ്തമാണ് . അതിനെപ്പറ്റിയെല്ലാം വിശദമായി പറഞ്ഞു തരുന്നു, തിരുവനന്തപുരം പി ആർ എസ് ആശുപത്രിയിലെ എമെർജെൻസി വിഭാഗം തലവൻ ഡോ. ഡാനിഷ് സലിം . വീഡിയോ കാണുക .മറ്റുള്ളവർക്കായി ഷെയർ ചെയ്തു കൊടുക്കുക
Read Also നടുവേദന അകറ്റാൻ ഇതാ ചില ലളിത വ്യായാമങ്ങൾ
Read Also ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കോവിഡിനെ എങ്ങനെ പ്രതിരോധിക്കാം ?
Dr Danish Salim,
IMA Vice President-Kovalam,
Kerala Secretary-SEMI,
National Innovation Head-SEMI,
HOD & Academic Director Emergency,
PRS Hospital,Trivandrum, Kerala