Home Blog Page 13

പതിനെട്ട് മക്കളുടെ അപ്പൻ വെച്ചൂച്ചിറ പിണമറുകിൽ കുട്ടിപ്പാപ്പൻ ഓർമ്മയായി

0
പതിനെട്ട് മക്കളുടെ അപ്പൻ വെച്ചൂച്ചിറ പിണമറുകിൽ കുട്ടിപ്പാപ്പൻ ഓർമ്മയായി

വെച്ചൂച്ചിറ: പതിനെട്ട് മക്കളുള്ള വെച്ചൂച്ചിറ പിണമറുകിൽ (നിരപ്പേൽ) എൻ. എം. എബ്രഹാം എന്ന കുട്ടിപാപ്പൻ 90 വയസിൽ നിത്യനിദ്രയിൽ ലയിച്ചു. വെച്ചൂച്ചിറയിലെ ആദ്യകാല റബർ വ്യാപാരിയും കര്ഷകനുമാണ് വിടപറഞ്ഞത്.

കുട്ടിപാപ്പനും ഭാര്യ മേരിക്കുട്ടിക്കുമായി 18 മക്കളാണ് ഉണ്ടായിരുന്നത്. ഒൻപതു ആണും ഒൻപതു പെണ്ണും. അവരിൽ നാലുപേർ മരിച്ചുപോയി.

മക്കളിൽ ഒരാൾ കുവൈറ്റിലും മറ്റൊരാൾ അയർലണ്ടിലും രണ്ടുപേർ സൗദിയിലും രണ്ടുപേർ സിംഗപ്പൂരും ആണ്. ഒരു മകൾ ആഫ്രിക്കയിലെ ടാൻസാനിയയിൽ സിസ്റ്റർ ആയും സേവനം ചെയ്യുന്നു.

ഒരു മകൻ ഡെറാഡൂണിൽ സ്കൂൾ മാനേജരായും രണ്ടുപേർ നഴ്സ് ആയി ഡൽഹിയിലും വേറൊരു മകൻ ബിസിഎ പഠിച്ച് എറണാകുളത്തും മറ്റൊരു മകൻ സെയിൽസ് മാനേജർ ആയി കോഴിക്കോടും ഉണ്ട് . മറ്റുള്ളവർ കൃഷിയും ബിസിനസുമായി കേരളത്തിനകത്തും പുറത്തുമായി കഴിയുന്നു.

കുട്ടിപ്പാപ്പന്റെ കുടുംബം ആദ്യം താമസിച്ചിരുന്നത് പാലാക്കടുത്തു ഇടമറ്റത്തയിരുന്നു . പിന്നീട് പാലായിലേക്കും തുടർന്ന് വെച്ചുച്ചിറയിലേക്കും താമസം മാറുകയായിരുന്നു.

കുട്ടിപ്പാപ്പന്റെ കുടുംബത്തെ അടുത്തറിഞ്ഞ ഡോ.സുമ ജിൽസൺ ആ കുടുംബത്തെപ്പറ്റി പറയുന്നത് ഇങ്ങനെ:

ചെറുപ്പകാലത്ത് വെച്ചുച്ചിറയിൽ ഒരു മലഞ്ചെരുവിൽ ആണ് ഞങ്ങൾ രണ്ടു കൂട്ടരും താമസിച്ചിരുന്നത്. ഞങ്ങളുടെ വീട്ടിൽ നിന്നും കുറെയേറെ മലകയറിയാലെ കുട്ടിപാപ്പന്റെ വീട്ടിൽ എത്തുകയുള്ളൂ.

എളയമ്മയ്ക്ക് എല്ലാ വർഷവും മക്കളുണ്ടാകുന്നതിനെ ചൊല്ലി എല്ലാവരും കളിയാക്കുക പതിവായിരുന്നു. കൂടെക്കൂടെയുള്ള പ്രസവത്തിന്റ ഫലമായി കാൽസ്യം കുറവ് കാരണം എളയമ്മയുടെ പല്ലുകൾ ചെറുപ്പത്തിലേ കൊഴിഞ്ഞു പോയിരുന്നു. അന്ന് ഇന്നത്തേതുപോലെ അംഗൻവാടികളൊ, കാൽസ്യം കൊടുക്കാൻ വേണ്ടത്ര ആരോഗ്യപ്രവർത്തകരോ ഇല്ലായിരുന്നു. ചെക്കപ്പിന് പോകാനുള്ള സൗകര്യം പോലും ഇല്ല. ഗർഭിണി ആണെന്ന് മനസ്സിലായാൽ പ്രസവത്തിനായിരിക്കും പിന്നെ ആശുപത്രിയിൽ പോകുന്നത്. ചെറുപ്പത്തിലെ തന്നെ പല്ലുകൾ നഷ്ടപ്പെട്ട് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ ഇളയമ്മ കാണിച്ചിരുന്നു.

എൻ്റെ വല്യമ്മ ശ്വാസംമുട്ടൽ കാരണം മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റായി. അന്നത് ഓടുമേഞ്ഞ കെട്ടിടം ആയിരുന്നു. അമ്മ അഡ്മിറ്റ് ആയപ്പോൾ തൊട്ടടുത്ത മുറിയിൽ സുഖപ്രസവം കഴിഞ്ഞ് എളയമ്മയും ഉണ്ടായിരുന്നു.

ഡോക്ടർ സന്ദർശനത്തിനിടയിൽ കുശലാന്വേഷണം നടത്തിയപ്പോൾ പറഞ്ഞു:

” ചേട്ടത്തിയെ, നിങ്ങളുടെ നാട്ടുകാരി തൊട്ടപ്പുറത്ത് മുറിയിൽ ഏഴാമത്തെ പ്രസവം കഴിഞ്ഞ് കിടപ്പുണ്ടല്ലോ”

എൻ്റെ വലിയമ്മച്ചി ചാടിക്കേറി പറഞ്ഞു: “ഡോക്ടറേ ഏഴാമത്തെ അല്ല. പന്ത്രണ്ടാമത്തേതാണ്” .

പിന്നീട് മെഡിക്കൽ രേഖകൾ പരിശോധിച്ചപ്പോൾ ഡോക്ടർക്ക് കാര്യം മനസിലായി. തെറ്റിച്ചു പറഞ്ഞതിനെക്കുറിച്ച് ഡോക്ടർ ചോദിച്ചപ്പോൾ എളയമ്മ പറയുകയാണ് : ”പന്ത്രണ്ടാമത്തേത് എന്ന് പറഞ്ഞാൽ പ്രസവം നിർത്താതെ ഡോക്ടർമാർ ഇവിടെനിന്ന് പറഞ്ഞു വിടില്ല എന്നു എനിക്ക് അറിയാം “

എല്ലാ ഡോക്ടർമാരും ഹെൽത്ത് വർക്കേഴ്സും പ്രസവം നിർത്തൽ, ‘പി പി എസ്’ എന്ന് പറഞ്ഞ് എളയമ്മയെയും, കുട്ടിപാപ്പനെയും മിക്കപ്പോഴും സമീപിക്കാറുണ്ടായിരുന്നു. അതിൽ നിന്നും രക്ഷപ്പെടാനാണ് എളയമ്മ അത് ഏഴാമത്തെ പ്രസവം എന്ന് ആക്കിയത് . കൂടുതൽ പ്രസവിച്ചാൽ ആരോഗ്യത്തിന് ഹാനികരം ആണെന്നാണ് എല്ലാ ഹെൽത്ത് വർക്കേഴ്സിന്റെയും സ്ഥിരം പല്ലവി. കുട്ടിപാപ്പൻ ഇക്കാര്യത്തിൽ എളാമ്മക്ക് കട്ട സപ്പോർട്ട് ആയിരുന്നു കേട്ടോ.

അന്ന് ആരോഗ്യത്തിന്റെ പേരിൽ പ്രസവം നിർത്താൻ നിർബന്ധിച്ച പലരും ഈ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായിട്ട് ദശകങ്ങൾ കഴിഞ്ഞു എന്നത്വേറെ കാര്യം.

ഇളയമ്മ പിന്നീട് മക്കളെ പ്രസവിക്കാൻ ഒന്നിടവിട്ട കാലത്ത് റാന്നി മേനാതോട്ടം ആശുപത്രിയിലും, അല്ലാത്തപ്പോൾ കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിലുമാണ് എത്തിയിരുന്നത് . വെച്ചുച്ചിറ എന്ന കുഗ്രാമത്തിൽ നിന്ന് രണ്ട് ദിശയിലേക്കും ഏകദേശം തുല്യദൂരം. രണ്ടിടത്തും ആറ് അല്ലെങ്കിൽ ഏഴാമത്തെ എന്ന് പറഞ്ഞ് പതിനഞ്ചാമത്തെയും പതിനാറാമത്തെയും കുഞ്ഞുങ്ങളെ പ്രസവിച്ച വീരമാതൃക ഇപ്പോഴത്തെ ന്യൂജനറേഷൻ അമ്മമാർക്ക് ഓർക്കാൻപോലും കഴിയില്ല.

ഗർഭപ്രശ്നങ്ങളോ പ്രസവശേഷം ബ്ലീഡിങ്, അണുബാധ തുടങ്ങിയ അസ്വസ്ഥതകളോ വന്ന് ദീർഘകാലം ആശുപത്രിയിലും മറ്റും ചെലവഴിക്കേണ്ടി വന്നതായി ഞങ്ങളാരും കേട്ടിട്ടില്ല, . ഓർമ്മയിലുമില്ല.

ഒരു നേരത്തേക്ക് ആ വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ രണ്ട് അല്ലെങ്കിൽ മൂന്ന് ചക്ക വേണം. ഒരു ചാക്ക് അരി വേണം ചോറിന് . ഇങ്ങനൊക്കെ പറഞ്ഞ് പലരും കളിയാക്കിയിരുന്നത് ഞാൻ കേട്ടിട്ടുണ്ട്.
അപ്പോഴൊന്നും യാതൊരു പരിഭവവo പറയാതെ ഇളയമ്മ ദൈവത്തെ ആശ്രയിച്ചു മുന്നോട്ട് പോയി.

കുട്ടിപാപ്പൻ സ്വന്തമായി നടത്തുന്ന റേഷൻകട ആയിരുന്നു വരുമാന മാർഗം. പാപ്പൻ ജോലിക്ക് പോയി കഴിയുമ്പോൾ വീട്ടിലെ ജോലിയും മക്കളുടെ ഉത്തരവാദിത്വവുമായി ഇളയമ്മ തിരക്കിലായിരിക്കും.

വീട് പണിയുവാൻ കരിങ്കല്ല് പൊട്ടിച്ചപ്പോൾ അതിലുണ്ടായ ഉറവയ്ക്ക് ചുറ്റും മതിൽ കെട്ടി സംരക്ഷിച്ചു. അങ്ങനെ ആ മലമുകളിൽ ആവശ്യത്തിന് ജലസമൃദ്ധി ദൈവം അവർക്ക് കൊടുത്തു.

കഠിനമായ വരൾച്ച ഉണ്ടായിരുന്ന 1983 മധ്യവേനലവധിക്ക് മാത്രമേ ഇത്രയും പേർക്ക് ആവശ്യം വേണ്ട ആ ജലസ്രോതസ്സിൽ ഒരല്പം കുറവുണ്ടായിട്ടുള്ളൂ.

പതിനഞ്ചാമത്തെ ആണോ പതിനാറാമത്തെ ആണോ എന്ന് കൃത്യമായിട്ട് ഓർക്കുന്നില്ല, കുഞ്ഞ് ജനിച്ചശേഷം ഇടുക്കിയിൽ 20 ഏക്കർ ഭൂമി കൃഷിക്കായി ലഭിച്ചു. മൂത്ത ആൺമക്കൾ അവിടെ അധ്വാനിച്ച് വിളവെടുക്കുന്നതിനായി പോയി .

ആ കുഞ്ഞു ജനിച്ചതിൽ പിന്നെയാണ് സാമ്പത്തിക അഭിവൃദ്ധി കൂടുതലായി കൈവരിച്ചത് . കുട്ടിയുടെ ബർത്ത് ഡേ കേക്ക് മുറിച്ചും പുത്തൻ ഉടുപ്പുമിട്ടും ആഘോഷിച്ചത് വലിയ കൗതുകം . ആ കാലഘട്ടത്തിൽ സിനിമയിൽ മാത്രമേ ബർത്ത്ഡേ സെലിബ്രേഷനും കേക്ക് കട്ടിങ്ങും പുതിയ ഡ്രസ്സ് ധരിച്ച പാർട്ടിയുമൊക്കെ ഞങ്ങൾ കണ്ടിട്ടുള്ളൂ. ഞങ്ങൾക്കൊക്കെ പായസം ആയിരുന്നു ജന്മദിനത്തിന്റെ വിഭവം.

ആ കുട്ടിയുടെ ജന്മദിനത്തിനാഘോഷ കഥകളൊക്കെ വേദപാഠ ക്ലാസ്സിൽ പോകുമ്പോൾ ഞങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകഴിഞ്ഞ് അവർക്ക് രണ്ടോമൂന്നോ മക്കൾ കൂടി ജനിച്ചിരുന്നു..

അവധിക്കാലങ്ങളിലെ സൺഡേസ്കൂൾ ഇന്റൻസീവ് വേദപാഠ ക്ലാസുകൾ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അവിടുത്തെ നാലഞ്ചുകുട്ടികൾ എങ്കിലും ഞങ്ങളുടെ കൂടെ ഉണ്ടാവും. മൺപാതയിലൂടെ നടന്ന് വീട്ടിൽ എത്തുമ്പോഴേക്കും ഞങ്ങൾ ക്ഷീണിച്ച് അവശരായി കഴിഞ്ഞിരിക്കും. വീട്ടിൽ നിന്ന് വെള്ളം കുടിച്ചിട്ടാണ് കുട്ടിപാപ്പന്റെ മക്കളുടെ തുടർ മലകയറ്റം.

ആഗോള സുറിയാനി കാത്തോലിക്കാവിശ്വാസികളിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ കുടുംബ നാഥനാണ് ഇപ്പോൾ ഓർമ്മയായായത് .

കുട്ടിപ്പാപ്പന്റെ സംസ്ക്കാരം ജൂൺ ആറിന് ഞായറഴ്ച രാവിലെ 11 .30 നു വെച്ചൂച്ചിറ സെന്റ് ജോസഫ് പള്ളിയിൽ നടക്കും. ലില്ലിക്കുട്ടി , ആനിയമ്മ, ബാബു , ഇട്ടീരാച്ചൻ , ബെന്നി , ജെയിംസ് , ബിജു , റാണി , ഗീത , സോമി , ക്രിസ്റ്റീന , റെജീന , ബിക്കി , സീന , ദീപു , മിക്കൂ , നീതു  എന്നിവരാണ്  മക്കൾ .

Also Read നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ മലയാളി നഴ്സിനെ ഭർത്താവ് കുത്തിവീഴ്‌ത്തി ശരീരത്തിലൂടെ വാഹനം കയറ്റി

Also Read മെറിൻ ജോയി (27 )ക്ക് അമേരിക്കൻ മണ്ണിൽ ഇനി അന്ത്യവിശ്രമം

Also Read പൊന്നുമോളും മാതാപിതാക്കളും അരികിലില്ലാതെ മെറിന്റെ വിടവാങ്ങൽ

Also Read ”വാറണ്ടിയുടെ മുട്ടുന്യായങ്ങൾ പറഞ്ഞു ഉപഭോക്താക്കളെ വഞ്ചിക്കരുത്. ഫ്രിഡ്ജ് ഉടനടി മാറ്റിക്കൊടുക്കണം!” ജഡ്ജി ഉത്തരവിട്ടു

Read Also ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി

Also read സർക്കാർ സർവീസിൽ കയറി ആറു മാസത്തിനുള്ളിൽ ഒരഴിമതി പുറത്തറിയിച്ചതിന് പാരിതോഷികമായി കിട്ടിയത് സ്ഥലം മാറ്റം!

Also read എനിക്ക് തന്നിരുന്നേൽ പൊന്നുപോലെ വളർത്തിയേനെ! എന്നെപ്പോലെ കൊതിക്കുന്ന ആയിരങ്ങൾ..

Also Read എന്നിൽ നിന്നും പറന്നകന്ന പൈങ്കിളി മലർ തേൻകിളി’- അന്ത്യചുംബനം നൽകി അമ്മ മകളെ യാത്രയാക്കി.

Also read ആദിത്യനുമായുള്ള വിവാഹബന്ധം തകർന്നതെങ്ങനെ? ചലച്ചിത്രനടി അമ്പിളിദേവി മനസ് തുറക്കുന്നു

Also Read വെള്ളരിപ്രാവുകളുടെ കണ്ണുനീർ കാണാൻ ആർക്കുണ്ട് നേരം?

Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ

Also Read ”ഞാൻ മരിക്കുമോ ഡോക്ടറെ?” ആ ചോദ്യത്തിന് മുൻപിൽ തലകുനിച്ചു നിൽക്കുവാനേ എനിക്ക് സാധിച്ചുള്ളൂ..

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

Also read ” ഇന്നു ദാമ്പത്യമെന്നത്‌ ലൈംഗികബന്ധം മാത്രമായി മാറുന്നു.” മാർ ക്രിസോസ്റ്റം വലിയ തിരുമേനി

Also Read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.

Also Read  36 വർഷമായി കട്ടിൽ ചുമന്നു ജീവിക്കുന്നു എഴുപത്താറു വയസുള്ള അശോകൻ

Also Read ഒന്നിച്ചു കാണാത്തവരെ ഒരുമിച്ചു ചേർത്തു കൊടുത്തു ഈ ക്ലാസ് ടീച്ചർ

”സിസ്റ്റർ ഇൻജെക്ഷൻ ചെയ്താൽ എനിക്കും ഒരു സുഖം, സിസ്റ്ററിനും ഒരു സുഖം!”

0
ഒരു നഴ്‌സിന്റെ ഹൃദയസ്പർശിയായ ഒരു അനുഭവക്കുറിപ്പ്

പതിനേഴു വയസുവരെ കാലിലെന്നും അഹങ്കാരമായി കൊണ്ടുനടന്നിരുന്ന വെള്ളികൊലുസ്സ് അഴിച്ചു മാറ്റുമ്പോളും ഓർത്തിരുന്നില്ല, കൗമാരത്തിന്റ ഓർമ്മകളിലേക്ക് അവ എന്നന്നേക്കുമായി മാഞ്ഞു പോവുകയാണെന്ന്.

പ്ലസ് ടു കഴിഞ്ഞു നഴ്സിംഗ് പഠനം തിരഞ്ഞെടുക്കുമ്പോൾ കുടുംബം രക്ഷപ്പെടുമല്ലോ എന്നത് മാത്രം ആയിരുന്നില്ല ,ഡോണെഷൻ കൊടുക്കാതെ ഒരു ജോലി അത്രമാത്രം.

എന്നാൽ ഒരു നഴ്സ് രൂപാന്തരപ്പെടുന്നത് അത്ര എളുപ്പമല്ല എന്ന് മനസ്സിലാക്കുകയായിരുന്നു, ഓരോ വർഷവും .

കുഞ്ഞുങ്ങളുടെ ഐ സി യു വിൽ പോസ്റ്റിങ്ങ്‌ കിട്ടിയപ്പോൾ പത്തൊമ്പതാം വയസ്സിൽ വിവാഹം കഴിക്കാതെ ഒരേ സമയം പത്തു കുഞ്ഞുങ്ങളുടെ അമ്മയാവുകയായിരുന്നു. എന്നിലെ നിറമാർന്ന കൗമാരം ആ വെള്ളകുപ്പായത്തിലേക്കു ഒതുങ്ങിയപ്പോൾ ഒരു നഴ്സ് വളരുകയായിരുന്നു അവിടെ.

ആദ്യമായി പ്രസവം എടുക്കാനായി പ്രസവമുറിയിലേക്കു കയറിയപ്പോൾ, ലോകത്തിലെ ഏറ്റവും വലിയ വേദന സഹിക്കുന്നതിന്റെ സമ്മർദ്ദം മൂലം പുറത്തേക്കു തെറിച്ച വിസർജ്യം ഒന്നുപോലും പുറത്തു പോകാതെ മുഖത്തേക്ക് തെറിച്ചപ്പോൾ , ഒരു വികാരവും കാണിക്കാതെ പുറം കൈ കൊണ്ട് മുഖം തുടച്ചത്…

ആദ്യമായി ഓപ്പറേഷൻ തിയ്യറ്ററിൽ കയറിയ എനിക്ക് കിട്ടിയ ജോലി സർജന്റെ വിയർക്കുന്ന നെറ്റിത്തടം ഒപ്പിയെടുക്കുന്ന ജോലിയായിരുന്നു. നഴ്സിങ്ങിനോട് പോലും അറപ്പു തോന്നിയ നിമിഷം. പിന്നീട് മനസിലായി ,എന്തിനായിരുന്നു അത് എന്ന് . മുന്നിൽ ഓപ്പറേഷനു വിധേയമായി കിടക്കുന്ന ആ മനുഷ്യ ജീവൻ ആ കൈകളിൽ സുരക്ഷിതമാക്കുന്നതിന് വേണ്ടി . മണിക്കൂറുകൾ നീണ്ട സർജറിക്കിടയിൽ ഒരു തുള്ളി വിയർപ്പു പോലും, ഉപയോഗിക്കുന്ന ഉപകരണങ്ങളെ മലിനമാക്കും. അത്രയ്ക്ക് മുൻകരുതൽ.

ഒരിക്കൽ കൂടെ ജോലിചെയ്യുന്ന പ്രായമായ നഴ്സ് ദേഷ്യത്തോടെ ജനറൽ വാർഡിൽനിന്നും തിരിച്ചു വരുന്നത് കണ്ടു. കാര്യമെന്നേക്ഷിച്ചപ്പോൾ അവർ പറയുകയാണ്.

”പത്താം നമ്പർ ബെഡിൽ കിടക്കുന്ന ചെക്കന് ഞാൻ ഇടുപ്പിൽ ഇൻജെക്ഷൻ കൊടുക്കണ്ടാന്ന് . സിസ്റ്ററിനോട് ചെല്ലാൻ ..”

സിസ്റ്ററിന്റെ കയ്യിൽ നിന്നും ട്രേയുമായി ചെന്നപ്പോൾ അവന്റെ വിശദീകരണം:

”എന്തിനാ ആ കെളവിയെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് . സിസ്റ്റർ ഇൻജെക്ഷൻ ചെയ്താൽ എനിക്കും ഒരു സുഖം, സിസ്റ്ററിനും ഒരു സുഖം.”

ഒന്ന് പുഞ്ചിരിച്ചു കർട്ടൻ മാറ്റി തൊട്ടപ്പുറത്തു കിടക്കുന്ന , വീണ് നട്ടെല്ല് തകർന്നു ബെഡ്‌സോർ വന്നു പഴുപ്പ് പുറത്തേക്കു ഒഴുകി ചികിത്സക്കായി വന്ന അപ്പൂപ്പനെ ചൂണ്ടി കാണിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു:

”എനിക്ക് നീയും ആ അപ്പൂപ്പനും ഒരുപോലെയാ…”

തൂപ്പുകാരി മുതൽ അഡ്‌മിനിഡ്ട്രേറ്റർ വരെയുള്ളവരുടെ ആട്ടും തുപ്പും കെട്ടാണാണത്രെ ഒരു നഴ്സ് രൂപപ്പെടുന്നത് .

പഠിപ്പിനെടുത്ത വിദ്യഭ്യാസ ലോൺ തിരിച്ചടക്കാനും നിത്യ ചെലവിന് ശമ്പളം തികയാതെ വരുമ്പോഴും മാത്രമല്ല ഒരു നേഴ്സ് വിദേശത്തേക്ക് ചേക്കേറുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. ഒരു വേശ്യയുടെ ജോലിയെക്കാൾ തരംതാഴ്ന്നതായി ചിത്രീകരിക്കപ്പെടുമ്പോൾ…

എന്നിട്ടും വിദേശത്തു ചേക്കേറിയ നഴ്സുമാരോട് നിങ്ങളവിടെ സുഖിക്കുകയല്ലേ, കൈ നിറയെ ശമ്പളം അല്ലേ
എന്ന് പറയുന്നവർ ഒന്നോർക്കുക ; വിദേശത്തു പണിയെടുക്കുന്ന ഓരോ നഴ്‌സുമാരും നമ്മുടെ വിമാനത്താവളത്തിൽ വരുന്ന വിമാനം കൈകാട്ടി നിറുത്തി കയറിപോയവരല്ല . അതിനു വേണ്ടി കഷ്ടപ്പെട്ട് പഠിച്ചു പരിക്ഷ പാസ്സായി തന്നെയാണ് പോയിട്ടുള്ളത് .

വിദേശരാജ്യങ്ങളിൽ ശമ്പളത്തിന് മാത്രമല്ല മുൻഗണന . മറ്റേതു പ്രൊഫഷൻ പോലെ തന്നെ നഴ്സിംഗ് പ്രൊഫഷനും ബഹുമാനം കിട്ടുന്നുണ്ട് . ചെയ്യുന്ന ജോലി ഒന്നുതന്നെ , അവിടെയും ഇവിടെയും.

വിദേശീയരുടെ രക്തത്തിനും മലത്തിനും മൂത്രത്തിനും വിയർപ്പിനും ഒരേ ഗന്ധം തന്നെയാണ്. മനുഷ്യന്റെ ഗന്ധം. ചിന്താഗതിക്ക് മാത്രമേയുള്ളൂ മാറ്റം. ഓരോ നഴ്‌സും മനുഷ്യനാണെന്ന് ചിന്തിക്കാനുള്ള വിവേകം.. അത് അവർക്കുണ്ട്.

ഭൂമിയിലെ സഹനത്തിന്റെ എല്ലാ നഴ്സ്മാർക്കും മംഗളാശംസകൾ !
എഴുതിയത് : സജന ജോസഫ്

Also Read വെള്ളരിപ്രാവുകളുടെ കണ്ണുനീർ കാണാൻ ആർക്കുണ്ട് നേരം?

Also Read ”ഞാൻ മരിക്കുമോ ഡോക്ടറെ?” ആ ചോദ്യത്തിന് മുൻപിൽ തലകുനിച്ചു നിൽക്കുവാനേ എനിക്ക് സാധിച്ചുള്ളൂ..

Also read : എനിക്ക് തന്നിരുന്നേൽ പൊന്നുപോലെ വളർത്തിയേനെ!

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

Also read ” ഇന്നു ദാമ്പത്യമെന്നത്‌ ലൈംഗികബന്ധം മാത്രമായി മാറുന്നു.” മാർ ക്രിസോസ്റ്റം വലിയ തിരുമേനി

Also Read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.

Also Read  36 വർഷമായി കട്ടിൽ ചുമന്നു ജീവിക്കുന്നു എഴുപത്താറു വയസുള്ള അശോകൻ

Also Read ഒന്നിച്ചു കാണാത്തവരെ ഒരുമിച്ചു ചേർത്തു കൊടുത്തു ഈ ക്ലാസ് ടീച്ചർ

”ഞാൻ മരിക്കുമോ ഡോക്ടറെ?” ആ ചോദ്യത്തിന് മുൻപിൽ തലകുനിച്ചു നിൽക്കുവാനേ എനിക്ക് സാധിച്ചുള്ളൂ..

0
കണ്ണീരിൽ മുക്കി എഴുതപ്പെടുന്ന ഒരു പുസ്തകം പോലെ ഈ കോവിഡ് കാലം നമ്മുക്കു മുൻപിൽ തുറന്നു മലർന്നു കിടക്കുന്നു.

രാവിലെ ആറുമണിക്ക് എഴുനേറ്റു പ്രഭാതപ്രാർഥനയും ട്രെഡ്മിൽ വ്യായാമവും പ്രാതലും കഴിഞ്ഞു ആശുപത്രിയിലേക്കുള്ള യാത്രയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, നാല്പതുവര്ഷത്തിലേറെ, വിദേശത്തും പിന്നെ ഇവിടെ എറണാകുളത്തും. ജീവിതം അങ്ങനെയാണ്, കാലം വരക്കുന്ന വരകളിലൂടെ അനുസരണയുള്ള ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാൻ നടന്നുപോകുന്നു. ആശുപത്രിയിലെത്തിയാൽ പിന്നെ വേറൊരു ലോകമാണ്. വേദനയുടെയും സങ്കടങ്ങളുടെയും കരച്ചിലുകളുടെയും എന്തിനു മരണങ്ങളുടെയും ലോകത്തിലൂടെയുള്ള ഒരു യാത്രയാണ്. പിടിച്ചു നിലക്കാൻ ഏറെ മനോബലം വേണം. പുസ്തകജ്ഞാനം മാത്രം പോരാ, അനുഭവജ്ഞാനവും ഒത്തിരിവേണം.

ആശുപത്രിയിലെത്തിയിയശേഷം ജോലി തുടങ്ങും മുൻപ് റസിഡന്റ് ഡോക്ടര്മാരോടും നഴ്സുമ്മാരോടും ഒപ്പം എന്റെ ക്യാബിനിൽ സ്ഥിരമായി ചെയ്യുന്ന ഒന്നുണ്ട്. പ്രാർഥന. സങ്കീർത്തനം 91 ഉം മാതാവിനോടുള്ള ജപവും . ഇതാണ് ഞങ്ങളുടെ ആ ദിവസത്തെ ശക്തി.

പിന്നെ കോവിഡ് ബാധിതരെയും ഹൃദ്രോഗികളെയും പരിചരിക്കാനുള്ള ഓട്ടമാണ്. സങ്കടങ്ങൾ നിറഞ്ഞ കോവിഡ് വാർഡിലൂടെ ഉള്ള റൗണ്ട്സും ഏറെ പ്രയാസമേറിയതുതന്നെ. ഭയവും പരിഭ്രാന്തിയും നിരാശയും മാത്രം നിഴലിക്കുന്ന അവരുടെ നോട്ടങ്ങൾ എന്റെ മനസ്സിലുണ്ടാക്കുന്ന ആഴത്തിലുള്ള മുറുവുകളുണക്കാൻ ഞാനേറെ പണിപ്പെടും. ബന്ധുക്കളെ ഇനി കാണാൻ പറ്റുമോ? ഇനി പുറലോകം കാണാൻ പറ്റുമോ? എല്ലാം നഷ്ടപ്പെടുമോ? ഞാൻ മരിക്കുമോ ഡോക്ടറെ? ഈ ചോദ്യങ്ങൾക്കുമുന്പിൽ തലകുനിച്ചുനിൽക്കുവാൻ മാത്രമേ പലപ്പോഴും സാധിച്ചിട്ടുള്ളൂ. എന്നാലും സർവശക്തിയും സംഭരിച്ചു അവരെ പറ്റുംവിധം സ്വാന്തനപ്പെടുത്തും, അവരുടെ കരങ്ങൾ ഗ്രഹിച്ചു അവർക്കായി ഉറക്കെ പ്രാർഥിക്കും. ദൈവം നൽകാത്ത ഒരു ശക്തിയും വെളിപാടും ഞങ്ങളുടെ കൈകളിലില്ല എന്ന് തോന്നിയിട്ടുള്ള നാളുകളാണ് ഈ കോവിഡ് ചികിത്സാക്കാലം.

അതെ, ഈ വൈറസ് നമ്മുടെയൊക്കെ ജീവിതത്തെ മാറ്റി മറിച്ചു. നഷ്ടങ്ങളുടെ ബാക്കിപത്രം വായിച്ചു തീരും മുന്പ് ചെയ്തുകൂട്ടിയ അപരാധങ്ങളെയും ആക്രാന്തങ്ങളെയും ഓർത്തു ധർമ്മ സങ്കടത്തിലാകാൻ മാത്രമേ ഓരോരുത്തർക്കും കഴിയൂ. അതെ, കാലം വരച്ച വരകൾ തെറ്റി നടന്നതിന്റെ അനന്തരഫലം, അനുഭവിച്ചേ പറ്റൂ ! എന്നാൽ ഇനിയും തിരുത്തലിനു ഏറെ സമയമുണ്ടെന്നു തിരിച്ചറിയുകയും കാലത്തിനും വിധിക്കും പ്രകൃതിക്കും അനുയോജ്യമായി നടന്നുനീങ്ങുകയും വേണം. ഇത് കാലത്തിന്റെ അനിവാര്യതയാണ്, അനുസരിച്ചേ പറ്റൂ.

ഉടഞ്ഞുതകരുന്ന ജീവിതത്തിന്റെ അവശിഷ്ടങ്ങൾ ആർദ്രമായ ഓർമ്മപ്പാടുകളിലൂടെ കണ്ണീരിൽ മുക്കി എഴുതപ്പെടുന്ന ഒരു പുസ്തകം പോലെ ഈ കോവിഡ് കാലം നമ്മുക്കു മുൻപിൽ തുറന്നു മലർന്നു കിടക്കുന്നു. ശ്മശാനങ്ങളിൽ എരിഞ്ഞു തീർന്ന കോവിഡ് രോഗികളുടെ ഗന്ധം പരന്ന വീഥികളിലൂടെ നാം ഏകനായി നടന്നുനീങ്ങുന്നു. മിണ്ടുവാനും പറയുവാനും അടുത്താരുമില്ല എന്ന തോന്നൽ!

വൈകുന്നേരം അഞ്ചുമണിയായി, ആശുപത്രിയിലെ എന്റെ ഇന്നത്തെ രോഗീശുശ്രൂഷ ഏതാണ്ട് പര്യവസാനിക്കുന്നു. ഇനി ഉറക്കം കെടുത്താൻ വാർഡുകളിൽനിന്നു രാത്രിയിൽ വരുന്ന ടെലിഫോൺ കോളുകൾ മാത്രം. വീട്ടിലേക്കു പോകാനൊരുമ്പെടുമ്പോൾ പെട്ടന്നാണ് കാണുന്നത്, ഉച്ചക്കു കഴിക്കാൻ ശുഭ തന്നുവിട്ട സാൻഡ്‌വിച്ച് അതേപടിയിരിക്കുന്നു. കഴിക്കാൻ തിരക്കിനിടക്ക് മറന്നുപോയി.

പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ജോർജ് തയ്യിൽ ഫേസ്ബുക്കിൽ കുറിച്ചത്

Also Read ”ഇന്ന് വചനപ്രഘോഷകരോടൊക്കെ ലോകം പറയുന്നത് നിങ്ങൾ പ്രസംഗിക്കേണ്ട ക്രിസ്തുവിനെ കാണിച്ചു കൊടുക്ക് എന്നാണ്.”

Also Read ഭവനരഹിതർക്ക് ഒൻപത് വീടുകൾ നൽകി അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളി ഇടവക

Also Read ആദ്യത്തെ വീട് ദൈവാനുഗ്രഹം ഉള്ള വീട്. രണ്ടാമത്തെ വീട് കണ്ടോ, ഒരു ദൈവാനുഗ്രഹവും ഇല്ല.

Also Read ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്. 

Also Read ”ഇക്കാലത്ത് വിവാഹമോചനത്തിന് വരുന്ന യുവതീയുവാക്കൾ പറയുന്ന പരാതി കേട്ടാൽ നിങ്ങൾ ഞെട്ടും!”

Read Also പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

Also Read സെല്‍ഫി എടുക്കുന്നതിനിടെ 200 അടി താഴ്ചയിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം!

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

ഒന്നിച്ചു കാണാത്തവരെ ഒരുമിച്ചു ചേർത്തു കൊടുത്തു ഈ ക്ലാസ് ടീച്ചർ

0
ഒന്നിച്ചു കാണാത്തവരെ ഒരുമിച്ചു ചേർത്തു കൊടുത്തു ഈ ക്ലാസ് ടീച്ചർ

കഴിഞ്ഞ വർഷം കൊവിഡ് കാലത്ത് ഒന്നാം ക്ലാസിൽ ചേർന്ന എല്ലാ കുട്ടികൾക്കും ഉള്ള സങ്കടമായിരുന്നു, തന്റെ സഹപാഠികളെ ഒരുമിച്ചു കാണാനുള്ള ഭാഗ്യം കിട്ടിയില്ലല്ലോ എന്ന്. നിലമ്പൂര്‍ ജി എം യു പി സ്‌കൂളിലെ കുരുന്നുകൾക്കും ഉണ്ടായിരുന്നു ആ സങ്കടം. വാട്ട്‌സാപ്പിലോ സൂം മീറ്റിലോ ഒക്കെ കാണാറുണ്ടെങ്കിലും ക്ലാസ് റൂം എന്ന സുഖം ഉണ്ടാക്കാന്‍ അതിനൊന്നും കഴിയില്ലല്ലോ

”സ്‌കൂളിൽ ഞങ്ങളുടെ കണ്‍മുന്നിലാണ് കുഞ്ഞുങ്ങള്‍ വളരുന്നത്. അവര്‍ വന്നു ചേരുന്ന ആദ്യ ദിവസം മുതല്‍ പിരിഞ്ഞു പോകുന്നത് വരെയുള്ള ഓരോ ചലനവും ഞങ്ങളുടെ മനസ്സിലുണ്ടാകും . അതാണ് കൊവിഡ് വന്നപ്പോൾ നഷ്ടമായത്.”-നിലമ്പൂര്‍ ജി എം യു പി സ്‌കൂളിലെ ഷീജ ടീച്ചറുടെ സങ്കടം വലുതായിരുന്നു.

പരസ്പരം കാണാത്ത കുട്ടികളെ ഒന്നിച്ചിരുത്തി കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ ഒടുവിൽ ഷീജ ടീച്ചര്‍ ഒരു വഴികണ്ടുപിടിച്ചു. ഒരു ഗ്രൂപ്പ് ഫോട്ടോ. പല സ്ഥലങ്ങളിലുള്ള കുട്ടികളുടെ ഒറ്റയ്ക്കുള്ള ഫോട്ടോകള്‍ ശേഖരിച്ചു കൂട്ടിചേര്‍ത്ത് ഒരു ഗ്രൂപ്പ് ഫോട്ടോ ഉണ്ടാക്കി. ഒരു ക്ലാസിലായിട്ടും പരസ്പരം കണ്ടിട്ടില്ലാത്ത അവരെ ഒന്നിച്ചു ചേര്‍ത്തു ആ ഫോട്ടോ കുട്ടികള്‍ക്ക് കൈമാറി. ഒപ്പം ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു.

”ഞങ്ങളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ കുട്ടികൾ അവരുടെ പിറന്നാളിനും മറ്റും ഫോട്ടോകള്‍ ഇടാറുണ്ട്. അവ ഒരു ഫോള്‍ഡറില്‍ സേവ് ചെയ്ത് വെച്ചിരുന്നു. അതിലില്ലാത്ത കുട്ടികളുടെ ഫോട്ടോ ഗ്രൂപ്പിലിടാന്‍ പറഞ്ഞു. അവരത് ചെയ്തു. വീട്ടിലൊരു മുറിയില്‍ കസേര ഇട്ടിരുന്ന് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പറ്റിയ ഒരു പടം ഞാനും എടുത്തു. എല്ലാ ഫോട്ടോകകളും സുഹൃത്ത് ദിലീപിന് കൈമാറി. ദിലീപ് അതിനെ മുറിച്ചൊട്ടിച്ചു ഗ്രൂപ്പ് ഫോട്ടോയാക്കി. അങ്ങനെ സ്‌കൂള്‍ കെട്ടിടത്തിന്റെ പശ്ചാത്തലത്തില്‍ ടീച്ചറും കുട്ടികളും ഒന്നിച്ചുനില്‍ക്കുന്ന ആ ചിത്രം രൂപം കൊണ്ടു . അത് കുട്ടികളുടെ മുന്നിലേക്ക് എത്തി. ” ഷീജ ടീച്ചർ അഭിമാനത്തോടെ പറഞ്ഞു.

കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങള്‍ സന്തോഷകരമായിരുന്നുവെന്നും ടീച്ചർ ഓർക്കുന്നു. ഒരു രക്ഷിതാവ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:

” ആദ്യമായി തന്റെ ഫ്രണ്ട്‌സിനെയെല്ലാം ഒരുമിച്ചു കണ്ട മോന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. ഇതാ എന്റെ ഫ്രണ്ട്‌സ് എന്ന് പറഞ്ഞ് വീട്ടിലുള്ളവര്‍ക്കെല്ലാം അവൻ ഫോട്ടോ കാണിച്ചു കൊടുത്തപ്പോള്‍ അവനെപ്പോലെ ഞങ്ങളും സന്തോഷിച്ചു. ഒരു ക്ലാസിലായിട്ടും പരസ്പരം കണ്ടിട്ടില്ലാത്ത അവരെ അവന്റെ ടീച്ചര്‍ ഒന്നിച്ചു ചേര്‍ത്തു കൊടുത്തു .”

സ്‌കൂളില്‍നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെയാണ് ഷീജ ടീച്ചര്‍ താമസിക്കുന്നത് . ആദ്യം വയനാട്ടിലായിരുന്നു ജോലി. 2008-ല്‍ എസ് എസ് എ പരിശീലകയായി നിലമ്പൂരില്‍ വന്നു. രണ്ടു വര്‍ഷമായി ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ പ്രസിഡന്റ് ആണ്.

Read Also എൺപതാം വയസിലും പിണങ്ങാതെ പിരിയാതെ ഒരേമനസുമായി ഒരേ വീട്ടിൽ ഈ ഇരട്ടസഹോദരങ്ങൾ

Read Also 99 ന്റെ പടിയിലും നിറഞ്ഞ ചിരിയുമായി അന്നക്കുട്ടി അമ്മച്ചി

Read Also ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം.

Read Also അമ്മയോട് കണക്ക് പറഞ്ഞാൽ തോറ്റു തുന്നം പാടുന്നത് മക്കളായിരിക്കും

Read Also പഞ്ചവടിപ്പാലത്തെ തോൽപ്പിച്ച പാലാരിവട്ടം പാലം

Read Alsoവിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം ഇതാണ്. കാരണം അറിയാമോ

Read Also ഈ വേഷം ധരിക്കലും അഴിക്കലും വിഷമം പിടിച്ച ഒന്നാണേ!

Read Also ”ഒരുനാൾ സാബു തൂപ്പുകാരനിൽ നിന്ന് അധ്യാപകനിലേക്ക് ഉയരുമ്പോൾ ഈ സങ്കടമെല്ലാം

Read Also  36 വർഷമായി കട്ടിൽ ചുമന്നു ജീവിക്കുന്നു എഴുപത്താറു വയസുള്ള അശോകൻ

Read Also  ” എന്റെ മകൾ നിനക്കുള്ളതാകുന്നു ”: ഡോ.അലക്‌സാണ്ടർ ജേക്കബിന്റെ പ്രഭാഷണം

Read Also ഭവനരഹിതർക്ക് ഒൻപത് വീടുകൾ നൽകി അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളി ഇടവക

”ഇന്ന് വചനപ്രഘോഷകരോടൊക്കെ ലോകം പറയുന്നത് നിങ്ങൾ പ്രസംഗിക്കേണ്ട ക്രിസ്തുവിനെ കാണിച്ചു കൊടുക്ക് എന്നാണ്.”

0
വചനപ്രഘോഷകരോടൊക്കെ ലോകം പറയുന്നത് നിങ്ങൾ പ്രസംഗിക്കേണ്ട ക്രിസ്തുവിനെ കാണിച്ചു കൊടുക്ക്‌ എന്നാണ്

ചുറ്റുപാടുകളിലേക്ക് നോക്കിയാൽ ദൈവസ്നേഹത്തിന്റെ എത്ര മുദ്രകൾ ആണ് നമ്മൾ കാണുന്നത്! എവിടെ നോക്കിയാലും കാണാം ദൈവസ്നേഹത്തിന്റെ അടയാളങ്ങൾ. ദാമ്പത്യസ്നേഹം ദൈവസ്നേഹത്തിന്റെ ഒരു മുഖമാണ്. ദൈവസ്നേഹത്തിന്റെ കാണപ്പെടുന്ന മറ്റൊരു മുഖമാണ് അമ്മയുംകുഞ്ഞും തമ്മിലുള്ള സ്നേഹ ബന്ധം . വേറെയുമുണ്ട് സ്നേഹിക്കുന്നവർ തമ്മിലുള്ള നല്ല ബന്ധങ്ങളുടെ രൂപങ്ങൾ. തീറ്റ കൊടുക്കുന്ന ആളെ കണ്ടാൽ അണ്ണാൻ ദേഹത്ത് ഓടിക്കയറും. മാടത്ത, മൈന , തത്ത എന്നിവ കൊച്ചുവർത്തമാനം പറയാൻ തുടങ്ങും. എരുമ , മൂരി, ആട് , പശു തുടങ്ങിയവ അമറാൻ തുടങ്ങും. ഓരോരുത്തർക്കും ഓരോരോ തരത്തിലല്ലേ സ്നേഹപ്രകടനം!

ചില ആളുകളെ കാണാൻ മേലെ, നിരാശയാണ് അവരുടെ മുഖത്ത് എപ്പോഴും. വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ വരാന്തയിലിരിക്കുന്ന ചേടത്തിയോട് ചോദിക്കുവാ, ”ചേടത്തിയെ കെട്ടിയോൻ എവിടെപ്പോയി?” ” ആ .. , ” ” എപ്പോ വരും എന്ന് അറിയാമോ? ” ”ഓ”. ഏമ്പക്കം വിട്ടപോലെയാണ് മറുപടി. നിരാശയോട് നിരാശ. ചിലർ നടന്നുപോന്ന കണ്ടാൽ തോന്നും ഏതോ  സ്‌കൂൾ ലബോറട്ടറിയിൽ നിന്ന് അസ്ഥികൂടം ഇറങ്ങി സവാരിക്ക് പോകുന്നതാണ് എന്ന്. ക്രിസ്തു അവരുടെ കൂടെ ഇല്ല.

Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ

ചില അച്ചന്മാരെയും കാണാം ഇങ്ങനെ. ക്രിസ്തു കൂടെ ഇല്ലാത്ത അച്ചൻ കുർബാന അർപ്പിക്കുമ്പോൾ ഒരു ഉണർവ് ഉണ്ടാകില്ല. അത് വചനപ്രഘോഷണം ആണെങ്കിലും പാട്ട് ആണെങ്കിലും ബലിയർപ്പണ ആണെങ്കിലും ഒരു രസമില്ല. കാരണം ക്രിസ്തു കൂടെ ഇല്ല.

ഇന്ന് അച്ചന്മാരോട് ലോകം പറയുന്നത് എന്താണ് ? നിങ്ങൾ അധികം പറയേണ്ട ക്രിസ്തുവിനെ കാണിച്ചു കൊടുക്ക് എന്നാണ്. വചനപ്രഘോഷകരോടൊക്കെ പറയുന്നത് നിങ്ങൾ പ്രസംഗിക്കേണ്ട ക്രിസ്തുവിനെ കാണിച്ചു കൊടുക്ക്‌ എന്നാണ് . ഇഷ്ടംപോലെ പ്രഘോഷകരുണ്ട് ഇവിടെ. പക്ഷെ ക്രിസ്തുവിനെ കാണിച്ചുകൊടുക്കാൻ ആൾക്കാരില്ല.

Also Read ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്. 

വീര്യം ചോർന്നു പോയവരാണ് അവർ. വീര്യം നഷ്ടപ്പെടുന്നതാണ് നമുക്കൊക്കെ ഉണ്ടാവുന്ന ബുദ്ധിമുട്ട്. നമുക്ക് പലതും ഇന്ന് ഉറപ്പില്ലല്ലോ. ധ്യാനസമയത്തു പ്രാർത്ഥിച്ച ഒരച്ചന് ദൈവം ഒരു ഉറപ്പുകൊടുത്തു ധ്യാനത്തിൽ പങ്കെടുക്കുന്ന പത്ത് പേരുടെ പാദം വിണ്ടു കീറുന്ന രോഗം കർത്താവ് സുഖപ്പെടുത്തി എന്ന് . അച്ചൻ ധൈര്യത്തോടെ പറഞ്ഞു, ഇവിടെയുള്ള പത്തു പേരുടെ പാദം വിണ്ടു കീറുന്ന രോഗം കർത്താവ് സൗഖ്യപ്പെടുത്തിയിരിക്കുന്നു എന്ന്. പറഞ്ഞു കഴിഞ്ഞപ്പോൾ അച്ചന് സംശയം. ഇനിയെങ്ങാനും സൗഖ്യമായില്ലെങ്കിലോ ? അത് നാണക്കേടല്ലേ ? ഉടൻ അച്ചൻ കൂട്ടിച്ചേർത്തു : ”കർത്താവ് വീണ്ടും പറയുന്നു അങ്ങനെ സുഖപ്പെട്ടവർ അടുത്ത മുപ്പതു ദിവസം ആവണക്കെണ്ണയും വരട്ടു മഞ്ഞളും ചേർത്ത് പാദത്തിൽ പുരട്ടണമെന്ന് . നമുക്ക് ഇത്രയേ ഉള്ളൂ വിശ്വാസവും ഉറപ്പും.
 
നമ്മുടെയൊക്കെ പ്രാർത്ഥനയെക്കുറിച്ച് ഒന്ന് ഓർത്തുനോക്കിക്കേ. ഭർത്താവ് ഒരു യാത്രയിൽ ആയിരിക്കുമ്പോൾ ഭാര്യ വീട്ടിലിരുന്ന് പ്രാർത്ഥിച്ചാൽ യാത്രയിലായിരിക്കുന്ന ഭർത്താവിന് ദൈവത്തിന്റെ കരങ്ങളിൽ സംരക്ഷണ ഉണ്ടായിരിക്കും. നിങ്ങളുടെ കുഞ്ഞുങ്ങൾ എവിടെയോ പഠിച്ചുകൊണ്ടിരിക്കുന്നു. അവരുടെ അപ്പനും അമ്മയും വീട്ടിലിരുന്നു പ്രാർത്ഥിക്കുമ്പോൾ ദൂരെയുള്ള കുഞ്ഞുങ്ങളുടെ മേൽ അനുഗ്രഹം വർഷിക്കുന്നു. ഈ ഒരു ബോധ്യം നമ്മുടെ ജീവിതത്തിൽ എപ്പോഴും വേണം .

Also Read കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത്.

നമ്മുടെയൊക്കെ പ്രാർത്ഥന എന്ന് പറഞ്ഞാൽ അത് മഴ പോലെയാണ് . എങ്ങനെയാ മഴ പെയ്യുന്നത് ? വെള്ളം നീരാവിയായി ഉയരുന്നു . മേഘം ആയി അത് ആകാശത്തു നിൽക്കുന്നു. പിന്നീട് മഴത്തുള്ളിയായി താഴേക്ക് പതിക്കുന്നു. അതുപോലെയാണ് പ്രാർത്ഥനയും.

വിദേശത്തു ഇരുന്ന് നമ്മൾ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ പ്രാർത്ഥന നീരാവി പോലെ ഉയരും. അത് ദൈവത്തിന്റെ സന്നിധിയിൽ മേഘമായി കെട്ടിക്കിടക്കും. ആർക്കു വേണ്ടി പ്രാർത്ഥിക്കുന്നുവോ അവരുടെ മേൽ അനുഗ്രഹത്തിന്റെ മഴത്തുള്ളിയായി അത് പെയ്തിറങ്ങും .

അനാവശ്യമായി നമ്മളെ ആരെങ്കിലും വേദനിപ്പിച്ചാൽ അവരോട് പ്രതികാരത്തിന് ഒന്നും പോകരുത് . തമ്പുരാനേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചാൽ മതി വേദനിപ്പിച്ച വ്യക്തിയുടെ മേൽ അത് ഇടിത്തീ പോലെ താഴേക്കു വീണുകൊള്ളും. ആ വ്യക്തിക്ക് ദൈവം കാണിച്ചു കൊടുക്കും അടയാളങ്ങൾ .

Also Read ”ഇക്കാലത്ത് വിവാഹമോചനത്തിന് വരുന്ന യുവതീയുവാക്കൾ പറയുന്ന പരാതി കേട്ടാൽ നിങ്ങൾ ഞെട്ടും!”

ദൈവത്തിനു വിട്ടു കൊടുക്കാത്തവർ എവിടെച്ചെന്നാലും ഗുണം പിടിക്കില്ല. ഞാൻ ഒരു കത്തോലിക്കാ പള്ളിയിൽ ധ്യാനിപ്പിക്കാൻ ചെന്നു . അവിടെ കഴിഞ്ഞപ്പോൾ വികാരി അച്ചൻ പറഞ്ഞു: ” ഈ ഇടവകയിൽ ഞാൻ വന്നിട്ട് അഞ്ച് വർഷമായി. പള്ളിപെരുന്നാൾ നടത്താൻ വേണ്ടി പൊതുയോഗം കുടുമ്പോൾ എന്നും കൂട്ടയടിയാണ് . ഒരു ഐക്യവുമില്ല. ഇതെന്റെ അഞ്ചാം വർഷമാണ് . ഈ വർഷമാണ് ആദ്യമായി ഇടവക തിരുനാൾ കമ്മിറ്റിയിൽ ഏകകണ്ഠമായി തീരുമാനമെടുത്തത്. ” അത് കേട്ടപ്പോൾ ഞാൻ ഓർത്തു : അച്ചൻ ജനത്തെ നേടിയല്ലോ എന്ന് . ഞാൻ പറഞ്ഞു: ” കൊള്ളാം അച്ചാ. അച്ചൻ ജനത്തെ നേടി”

അഞ്ചുദിവസത്തെ ധ്യാനം കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ആ വർഷത്തെ പെരുന്നാൾ കമ്മിറ്റിക്ക് ആരും വന്നില്ല. അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണ് ഏകകണ്ഠമായ തീരുമാനം. അച്ചന്റെ ഏകകണ്ഠമായ തീരുമാനം. തമ്പുരാന് വിട്ടു കൊടുക്കാത്ത അച്ചൻ എവിടെ ചെന്നാലും പള്ളിയിൽ കൂട്ടയടിയായിരിക്കും.

ദൈവത്തിനു കൊടുക്കാത്ത ഭർത്താവ് ഭാര്യക്കും മക്കൾക്കും അസ്വസ്ഥത സൃഷ്ടിക്കും. ദൈവത്തിനു കൊടുക്കാത്ത ഭാര്യ ഭർത്താവിനും കുഞ്ഞുങ്ങൾക്കും അസ്വസ്ഥത ഉണ്ടാക്കും.

Also read ലെഗിൻസ് ഇട്ടുവന്ന ടുണ്ടുമോൾ ഒറ്റ ഇരിപ്പ്. ദേവാലയത്തിലെ തിരശീല നടുവേ കീറി

ചില കാര്യം ഇനി സാധിക്കുകയില്ല എന്ന് തോന്നുമ്പോൾ നിരാശപ്പെടരുത് . അത് ദൈവത്തിന് വിട്ടുകൊടുക്കുക. സാധിക്കും. നമ്മുടെ കുടുംബ ജീവിതം ഒന്ന് ആലോചിക്കുക. ഒരുപാട് നാൾ ജീവിച്ചിട്ടും ആഗ്രഹിച്ചപോലെ പല കാര്യങ്ങളും നടന്നില്ലല്ലോ എന്ന് വിഷമിച്ചു നീറുമ്പോൾ ദൈവം പറയും ഇനിയും സാധ്യതയുണ്ട് , നിരാശപ്പെടരുത് എന്ന് . ദൈവം നമുക്ക് തരുന്ന ഉറപ്പാണ് അത്.  

ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ പ്രഭാഷണം കേൾക്കൂ ! വീഡിയോ കാണുക

Also Read വീട് ഒരു ദേവാലയം. ദമ്പതികളുടെ കിടപ്പുമുറി മദ്ബഹ. കട്ടിൽ ബലിപീഠം. ശാരീരിക സമർപ്പണം ബലിയർപ്പണം

Also Read സന്തതി നശിച്ചിട്ട് സമ്പത്ത് നേടിയാൽ എന്തുഫലം?

Also Read ”ഭാര്യക്ക് ഭർത്താവിന്റെ സ്‌നേഹപ്രകടനം കിട്ടണം. പക്ഷേ ഇന്നു ദാമ്പത്യമെന്നത്‌ ലൈംഗികബന്ധം മാത്രമായി മാറുന്നു.”മാർ ക്രിസോസ്റ്റം വലിയ തിരുമേനി

Read Also പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !

Read Also രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്

Also read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും

Also read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?

Also read പ്രസവവേദന എന്ന സഹനം കഴിഞ്ഞാലേ ചിരിക്കുന്ന ഒരു കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടുകയുള്ളു

“ആ മുറിക്കകത്തൊരു നിധി ഉണ്ട്. എനിക്ക് വേണം ആ നിധി.”

0
"ആ മുറിക്കകത്തൊരു നിധി ഉണ്ട്. എനിക്ക് വേണം ആ നിധി"

സമയം വൈകുന്നേരം അഞ്ചു മണി.
ഞാൻ ആകെ വിയർക്കുകയായിരുന്നു . ജീവിതത്തിൽ ആദ്യമായുള്ള പെണ്ണുകാണൽ.
”എന്താ മോന്റെ പേര്?”
നിശബ്ദതയെ ഭേദിച്ചുകൊണ്ട് പെണ്ണിന്റെ അച്ഛന്റെ ചോദ്യം!
”വിനു.” ഞാൻ പറഞ്ഞു.
”ഗൾഫിലാ ജോലി അല്ലെ?” വീണ്ടും ചോദ്യം പെണ്ണിന്റെ അച്ഛന്റെ വക തന്നെ.
ഞാൻ എന്തെങ്കിലും പറയും മുൻപേ അമ്മാവൻ ചാടിക്കയറി പറഞ്ഞു:
“അവന് അവിടെ ഒരു സ്വകാര്യ കമ്പനിയില് മാനേജരാ. മാന്യമായിട്ടു ജീവിക്കാനുള്ള ശമ്പളം ഉണ്ട്. ഇവന്റെ മൂത്തത് ഒരു പെണ്ണാ. അവളുടെ കല്യാണത്തിന് വന്നതാ ഇവൻ . രണ്ടാഴ്ച്ച മുൻപായിരുന്നു കല്യാണം. അമ്പതു പവനും 25 ലക്ഷം രൂപയും കൊടുത്താ കെട്ടിച്ചത്. അല്ല , അതിനുള്ള കപ്പാസിറ്റിയുള്ളവനാ കെട്ടിയത് കേട്ടോ. ഇപ്പഴത്തെ കാലത്തു 25 ലക്ഷം എന്നൊക്കെ പറഞ്ഞാൽ എന്നാ വിലയുണ്ട്‌ . ” ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞിട്ട് എന്തോ മഹാകാര്യം ചെയ്തതു പോലെ അമ്മാവൻ എന്നെ ഒന്ന് നോക്കി ഞെളിഞ്ഞിരുന്നു.

ഞാൻ ആകെ ചമ്മി. സ്ത്രീധനമായിട്ട് ഒരു ചില്ലി പൈസ പോലും വാങ്ങില്ല എന്നത് പെങ്ങളുടെ കല്യാണം കഴിഞ്ഞപ്പോഴെ ഞാൻ തീരുമാനിച്ചിരുന്നതാണ്. അത് അമ്മാവനോടൊന്നു സൂചിപ്പിക്കാൻ കഴിഞ്ഞില്ല. പെങ്ങൾ കൊണ്ടു പോയ പൊന്നിലും പണത്തിലും എന്റെ ചോരയുടെ മണമുണ്ട്. അവളുടെ സന്തോഷമായിരുന്നു എനിക്ക് വലുത്. അതുകൊണ്ടാണ് അവർ ആവശ്യപ്പെട്ട പണവും പൊന്നും കൊടുത്തു കെട്ടിച്ചയച്ചത്. ഒരേ സമയം അച്ഛനും ആങ്ങളയുമെല്ലാം ഞാനായിരുന്നല്ലോ അവൾക്ക് .

അമ്മാവന്റെ വക്കുകൾ കറുത്ത പുകപടലം പോലെ ആ വീടിനുള്ളിൽ നിന്നവരുടെ മുഖത്ത് പതിച്ചു . ചിരിച്ചുനിന്ന മുഖങ്ങൾ പെട്ടെന്ന് കറുത്തു. പെണ്ണിന്റെ അച്ഛന്റെ മുഖത്ത് വിഷാദ ഭാവം പടർന്നു . അത് മറച്ചുവെച്ചുകൊണ്ടു അയാൾ പെട്ടെന്ന് അകത്തേക്ക് നോക്കി മകളെ വിളിച്ചു.
വൈകാതെ അകത്തെ മുറിയിൽ നിന്ന് വാതിൽ പടി കടന്ന്, ചായയുമായി അവൾ എത്തി.

എന്റെ മുഖത്തേക്ക് ഒന്ന് ശരിക്കു നോക്കുകപോലും ചെയ്യാതെ ചായ തന്നിട്ട് അവൾ പിന്നോട്ട് മാറി നിന്നു. അവളുടെ അച്ഛന്റെ മുഖത്ത് കണ്ട അതേ വിഷാദഭാവം ഞാൻ അവളിലും കണ്ടു.
”എന്നാ പിന്നെ അവരെന്തെങ്കിലും സംസാരിക്കട്ടെ.” അമ്മാവൻ പറഞ്ഞു.
”നമുക്ക് എന്നാ അപ്പുറത്തേക്ക് ഇരിക്കാം” പെണ്ണിന്റെ അച്ഛൻ പറഞ്ഞു.
തുടർന്ന് എല്ലാവരും മുറിയിൽ നിന്ന് പുറത്തേക്ക് പോയി.

വിലപിടിപ്പുള്ള ഫർണിച്ചറുകൾ ഒന്നും ഇല്ലാത്ത ആ മുറിയിൽ ഞാനും അവളും ഒറ്റയ്ക്കായി.
വീടിന്റെ സ്ഥിതിയും ചുറ്റുപാടും കണ്ടപ്പോഴെ, വലിയ സാമ്പത്തിക ഭദ്രത ഇല്ലാത്ത വീടാണെന്നെനിക്ക് മനസിലായിരുന്നു. ലജ്ജയാൽ ചുവന്ന് തുടക്കേണ്ട മുഖത്ത് വിഷാദ ഭാവം മിന്നിമറയുന്നതിന്റെ കാരണവും അതു തന്നെ ആവാം എന്ന് ചിന്തിച്ചു. എങ്കിലും ഞാൻ ചുമ്മാ ചോദിച്ചു:

”എന്നെ ഇഷ്ടം ആവാത്തത് കൊണ്ടാണോ മുഖം വല്ലാണ്ടിരിക്കുന്നത്?”
“ഹേയ് അതുകൊണ്ടല്ല.” പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
“എന്നു വച്ചാൽ ഇഷ്ടം ആയി എന്നാണോ?” വിടാൻ ഞാൻ തയ്യാറല്ലായിരുന്നു. അതിനവൾ മറുപടി പറഞ്ഞില്ല. പകരം മുഖത്ത് ഒരു കൃത്രിമ ചിരി വരുത്തി.
”എനിക്ക് ഇഷ്ടായി.. തനിക്കോ ? “
എവിടന്നോ വീണു കിട്ടിയ ധൈര്യത്തിൽ ചോദിച്ചു.
“എനിക്ക് ഇഷടമായിട്ട് എന്തു കാര്യം? ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് പൊന്നും പണവുമല്ലെ? നിങ്ങൾ വിചാരിക്കുന്നതു പോലെ സത്രീധനം തന്ന് എന്നെ ഇറക്കി വിടാൻ എന്റെ അച്ഛന് നിവർത്തി ഇല്ല. ഈ വീട് ശ്രദ്ധിച്ചോ? എനിക്ക് പത്തു വയസുള്ളപ്പോൾ പണിതതാ ഇത്. ഈ വീട്ടിൽ കിടക്കുമ്പോൾ കിട്ടുന്ന ഒരു സുരക്ഷിതത്വം ഉണ്ട്. ആ സുരക്ഷിതത്വം മാത്രമേ ഞാൻ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നുള്ളു. എനിക്ക് തരാൻ പരിശുദ്ധമായൊരു മനസും പവിത്രമായൊരു ശരീരവും മാത്രേ ഉള്ളു. വേറൊന്നും പ്രതീക്ഷിക്കരുത് . അച്ഛന്റെ കണ്ണീരു വീണിട്ട് എനിക്ക് ഒരു കല്യാണം വേണ്ടെന്നാ ഞാൻ തീരുമാനിച്ചിരിക്കുന്നേ ”

അത്രയും പറഞ്ഞിട്ട് കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കളഞ്ഞ് അവൾ മുഖം കുമ്പിട്ടു നിന്നു.
അവളുടെ വാക്കുകൾ അത്ഭുതത്തോടെയും ആവേശത്തോടെയുമാണ് ഞാൻ കേട്ടു നിന്നത്. മറുപടി ഒന്നും പറയാനാവാതെ ഞാൻ മുറിയിൽ നിന്നും ഇറങ്ങി. പുറത്ത് എന്റെ വരവും കാത്ത് പെണ്ണിന്റെ അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു.

ഞാൻ അദ്ദേഹത്തെ അടുത്തു വിളിച്ചു. എന്നിട്ട് പതിയെ പറഞ്ഞു: “ആ മുറിക്കകത്തൊരു നിധി ഉണ്ട്. വിലമതിക്കാനാവാത്ത നിധി. പൊന്നും പണവും തൂക്കി ഇനി ആരും അതിന്റെ വില നിശ്ചയിക്കാൻ ഇങ്ങോട്ടു വരില്ല . എനിക്കുവേണം ആ നിധി .”

ആ അച്ഛന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. അടുത്തനിമിഷം അറിയാതെ അയാൾ എന്നെ കെട്ടിപ്പിടിച്ചു. തോളിൽ തട്ടി സമാധാനിച്ചിട്ടു യാത്ര പറഞ്ഞു ഞാൻ കാറിലേക്ക് കയറി.

കാർ പുറപ്പെടുന്നതിനു മുൻപ് തിരിഞ്ഞു തലവെളിയിലേക്കിട്ടു വീട്ടിലേക്കു നോക്കിയപ്പോൾ കണ്ടു, ജനൽ പാളികൾക്കു പിന്നിൽ നിറഞ്ഞൊഴുകുന്ന കണ്ണുമായി പുഞ്ചിരിക്കുന്ന ഒരു മുഖം.

വണ്ടി മെയിൻ റോഡിലേക്ക് കയറി. ഞാനും അമ്മാവനും എന്റെ കൂട്ടുകാരനും ആണ് വണ്ടിയിൽ.

“എടാ ഈ ബന്ധം ശരിയാവൂന്ന് എനിക്ക് തോന്നണില്ല. കണ്ടിട്ട് വലിയ ധനസ്ഥിതി ഉള്ള വീടൊന്നുമല്ല. കാര്യമായിട്ടൊന്നും കിട്ടുമെന്ന്‌ പ്രതീക്ഷിക്കേണ്ട . നിന്റെ പെങ്ങളുടെ കല്യാണം, വീട് വെപ്പ് എല്ലാം കൂടെ ഇപ്പം നീ ആകെ ഞരുക്കത്തിലാണല്ലോ. അതുകൊണ്ടു ഇത് നിനക്ക് ചേരുന്ന ബന്ധമാ ണെന്നു തോന്നുന്നില്ല ”
വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ കൂട്ടുകാരൻ പറഞ്ഞു നിർത്തി.

“എനിക്കും അങ്ങനാ തോന്നണത്. ” കൂട്ടുകാരന് അമ്മാവന്റെ വക സപ്പോർട്ട്.
പോക്കറ്റിൽ കൈയിട്ട് ഞാൻ എന്റെ പേഴ്സ് എടുത്തു തുറന്ന് കൂട്ടുകാരനെ കാണിച്ചിട്ട് പറഞ്ഞു :
“നീ ഇത് കണ്ടോ. ഇതിനകത്തുള്ള മൂവായിരം രൂപ കൂടി തീർന്നാൽ പിന്നെ എന്റെ കൈയിൽ ഒന്നുമില്ല.. പോരാത്തതിന് കുറച്ച് കടവും ഉണ്ട്. എന്നു കരുതി , നമുക്ക് ഒരാപത്ത് വരുമ്പോൾ കൂടെ ഇരുന്ന് കരയാനും വയ്യാണ്ടാകുമ്പോ അറപ്പും വെറുപ്പം ഇല്ലാതെ നമ്മുടെ കാര്യങ്ങൾ നോക്കാനും മനസുകാണിച്ചു കൂടെ ഇറങ്ങിപ്പോരാൻ തയ്യാറായി നിൽക്കുന്ന ഒരു പെണ്ണിനാണോ നീ പണം കൊണ്ട് വില ഇടുന്നത്.? ഞാൻ ഒരു ആണായിട്ടാ ജനിച്ചത് . ആണായിട്ട് തന്നെ മരിക്കുകയും ചെയ്യും. എന്റെ വിയർപ്പിന്റെ മണമുള്ള ഈ നോട്ടിന്റെ കൂടെ ആരുടെയെങ്കിലും കണ്ണീരു വീണ നോട്ടു വയ്ക്കാൻ എന്നെ കിട്ടില്ല . സ്വന്തം ശരീരം വിറ്റ് പണമുണ്ടാക്കുന്ന വേശ്യകളുടെ കൈയ്യിലെ പണത്തിന് ചിലപ്പോൾ സത്രീധനായി കിട്ടുന്ന പണത്തിനേക്കാൾ മഹത്വം ഉണ്ടാകും. കണക്കു പറഞ്ഞ് സ്ത്രീധനം വാങ്ങി കെട്ടിയ നിന്നോടൊന്നും ഇത് പറഞ്ഞിട്ട് കാര്യമില്ലെന്നെനിക്കറിയാം. ” -ഞാൻ പറഞ്ഞു നിർത്തി.

കുറച്ച് നേരത്തേക്ക് അവനൊന്നും മിണ്ടിയില്ല. പക്ഷെ അവന്റെ മുഖം ആകെ ചുവന്നു തുടുത്തു.

വണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു . വലത്തേക്ക് തിരിയണ്ട കാർ ദിശ മാറി ഇടത്തേക്ക് തിരിഞ്ഞ് ഒരു വീടിനു മുന്നിൽ വന്നു നിന്നു.

“എന്താടാ ഇവിടെ?” ഞാൻ ചോദിച്ചു.
“നീ ഇതിനു മുൻപ് ഇവടെ വന്നിട്ടില്ലല്ലോ.ഇതെന്റെ ഭാര്യ വീടാ..”
ഇത്രയും പറഞ്ഞ് എന്നെ ഒന്ന് വിഷമത്തോടെ നോക്കിയിട്ട് അവൻ വണ്ടിയിൽ നിന്നിറങ്ങി അകത്തേക്കു പോയി.

ഞങ്ങളുടെ വണ്ടി കണ്ടപ്പോൾ , തൊടിയിലെങ്ങോ നിന്നിരുന്ന ഒരു വൃദ്ധൻ കാറിനു സമീപത്തേക്കു വന്ന് പരിഭ്രമത്തോടെ എന്നോട് പറഞ്ഞു.

“ഒരു നിവർത്തിം ഇല്ലാഞ്ഞിട്ടാ മോനെ; ബാക്കി കൊടുക്കാനുള്ള സ്ത്രീധനം ഉണ്ടാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടായിരുന്നെങ്കിൽ ഞാനതു കൊടുത്തു തീർത്തേനെ .” എനിക്കൊന്നും മനസിലായില്ല . വയസൻ തുടർന്നു :
“അല്ല, അവനെ പറഞ്ഞിട്ട് കാര്യം ഇല്ല. ഇതിപ്പോ കുറേ അവധിയായില്ലേ .അവനും കാണില്ലേ ബുദ്ധിമുട്ടുകൾ . പക്ഷെ ഇതിപ്പോ ആദ്യാ, അവളെ ഇവിടെ കൊണ്ട് വന്നു നിർത്തിട്ട് പോണത് “

ഇത്രയും പറഞ്ഞപ്പോഴേക്കും ആ വ്യദ്ധൻ കരഞ്ഞു പോയി. വിറയാർന്ന ചുണ്ടുകൾ കടിച്ച് അപേക്ഷാഭാവത്തിൽ തൊഴുകൈയ്യോടെ എന്നെ നോക്കി നിസ്സഹായതയോടെ നിൽക്കുകയാണ് അയാൾ.

ഒരു വലിയ കഠാര എന്റെ വാരിയെല്ല് തകർത്തു ഹൃദയത്തിഴ്ന്നതുപോലെ എനിക്ക് തോന്നി.
അപ്പോഴേക്കും കൂട്ടുകാരൻ ഒരു പെട്ടിയും തൂക്കി കാറിനടുത്തേക്ക് വന്നു. പിന്നാലെ അവന്റെ ഭാര്യയും അവളുടെ ഒക്കത്തു ഒരു കുഞ്ഞും. രണ്ടു പേരുടേയും കണ്ണു നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു.
തൊഴുകൈയ്യുമായി നിന്ന വൃദ്ധന്റെ കാലിൽ വീണവൻ മാപ്പു ചോദിച്ചു.

”ക്ഷമിക്കണം അച്ഛാ . ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാകില്ല” വയസ്സന്റെ കണ്ണുകളിൽ സന്തോഷത്തിന്റെ തിരയിളക്കം ഞാൻ കണ്ടു. ഭാര്യയെ പിടിച്ചു കൂട്ടുകാരൻ കാറിനകത്തു കയറ്റുമ്പോഴേക്കും ഞാൻ കണ്ടു, നിറകണ്ണുമായി ചിരിക്കുന്ന മറ്റൊരു പെൺകുട്ടിയെ.

എഴുതിയത് : അസലം കൊടുവളളി Aslam Koduvally

Also Read എന്നിൽ നിന്നും പറന്നകന്ന പൈങ്കിളി മലർ തേൻകിളി’- അന്ത്യചുംബനം നൽകി അമ്മ മകളെ യാത്രയാക്കി.

Also Read ”ഭാര്യക്ക് ഭർത്താവിന്റെ സ്‌നേഹപ്രകടനം കിട്ടണം. പക്ഷേ ഇന്നു ദാമ്പത്യമെന്നത്‌ ലൈംഗികബന്ധം മാത്രമായി മാറുന്നു.”മാർ ക്രിസോസ്റ്റം വലിയ തിരുമേനി

Also Read എനിക്ക് തന്നിരുന്നേൽ പൊന്നുപോലെ വളർത്തിയേനെ! എന്നെപ്പോലെ കൊതിക്കുന്ന ആയിരങ്ങൾ..

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

Also Read സർക്കാർ സർവീസിൽ കയറി ആറു മാസത്തിനുള്ളിൽ ഒരഴിമതി പുറത്തറിയിച്ചതിന് പാരിതോഷികമായി കിട്ടിയത് സ്ഥലം മാറ്റം!

Also Read മാധ്യമങ്ങളുടെ പോസ്റ്റ്‌മോർട്ടത്തിൽ നഷ്ടമായത് ഡോ.അനൂപിന്റെ ജീവൻ

Also Read ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ:

Also Read സെല്‍ഫി എടുക്കുന്നതിനിടെ 200 അടി താഴ്ചയിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം!

Also Read പുരോഹിതൻ പരാജയപ്പെട്ട ആ രാത്രിയിൽ…

വെള്ളരിപ്രാവുകളുടെ കണ്ണുനീർ കാണാൻ ആർക്കുണ്ട് നേരം?

0
വെള്ളരിപ്രാവുകളുടെ കണ്ണുനീർ കാണാൻ ആർക്കുണ്ട് നേരം?

തൂവെള്ള വസ്ത്രം ധരിച്ച്, ചുണ്ടിൽ പുഞ്ചിരിയുമായി നിങ്ങളുടെ അരികിൽ വന്നു കൈപിടിച്ചുയർത്തി പൾസും പ്രഷറും നോക്കുന്ന നഴ്‌സിനെ മനസിൽ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ആ കരസ്പർശമേൽക്കുമ്പോൾ തന്നെ പാതിരോഗം പമ്പകടക്കില്ലേ? അതാണ് നേഴ്‌സിന്റെ ശക്തി. പക്ഷേ , കണ്ണീരൊഴിയാത്ത കട്ടിലിനരികിലേക്ക് കാരുണ്യത്തിന്റെ കൈത്തിരിയുമായി കടന്നു വരുന്ന അവർ ഇപ്പോൾ കണ്ണീർക്കടലിനു നടുവിൽ ആണ് . അധികൾക്കും വ്യാധികള്‍ക്കും നടുവിൽ, ധീരതയോടെ നിന്ന് അനേകം ജീവിതങ്ങൾക്ക് ആശ്വാസം പകരുന്ന അവർ ഇന്ന് അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്.

സമയത്തു ഭക്ഷണം കഴിക്കാനോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ എന്തിന്, ഒന്നിരിക്കാൻ പോലും നേരം കൊടുക്കാതെ കഷ്ടപ്പെടുത്തി പണിയെടുപ്പിച്ചിട്ട് അർഹമായ ശമ്പളം കൊടുക്കുന്നില്ലെങ്കിൽ ആ ജോലിയെ എന്ത് പേരിട്ടു വിളിക്കണം? ആതുരശുശ്രൂഷ എന്നോ അടിമവേലയെന്നോ? സംസഥാനത്തെ ഭൂരിപക്ഷം സ്വകാര്യ ആശുപത്രികളിലും ഇപ്പോൾ നടക്കുന്നത് രണ്ടാമത് പറഞ്ഞതാണ്. തുല്യ യോഗത്യയും സർവീസ് ദൈർഘ്യവുമുള്ള സർക്കാർ മേഖലയിലെ നഴ്‌സുമാർ ഉയർന്ന സ്കെയിലിൽ ശമ്പളം വാങ്ങി അല്ലലില്ലാതെ ജീവിക്കുമ്പോൾ കോടതി നിർദ്ദേശിച്ചിട്ടുള്ള മിനിമം ശമ്പളമെങ്കിലുംകിട്ടാൻ അവർക്ക് അര്ഹതയില്ലേ? പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത് പി പി ഇ കിറ്റിനുള്ളിൽ ശ്വാസം മുട്ടി നിന്ന് ജോലി ചെയ്യുമ്പോൾ .

സ്വകാര്യ ആശുപത്രി ഉടമകളുടെ ചൂഷണത്തിനും പീഡനത്തിനും വിധേയരായി രാവും പകലും അടിമകളെപ്പോലെ ജോലി ചെയ്യാൻ വിധിക്കപ്പെട്ട ആതുരശുശ്രൂഷകരുടെ വേദനകളും യാതനകളും കാണാൻ സർക്കാരിനും കഴിഞ്ഞില്ല എന്നതാണ് സങ്കടകരം.

Also read ” ഇന്നു ദാമ്പത്യമെന്നത്‌ ലൈംഗികബന്ധം മാത്രമായി മാറുന്നു.” മാർ ക്രിസോസ്റ്റം വലിയ തിരുമേനി

നാല് വര്‍ഷത്തോളം ഒരു പ്രൊഫഷണല്‍ കോഴ്‌സ് പഠിച്ചു പരിശീലനം കഴിഞ്ഞെത്തുന്ന നഴ്‌സുമാര്‍ക്ക് പ്രതിദിനം കിട്ടുന്നതാകട്ടെ 300 മുതൽ 500 രൂപ വരെ. ഇവിടെ കൂലിപ്പണിയെടുക്കുന്ന ബംഗാളിക്ക്‌ കിട്ടും പ്രതിദിനം 600 മുതല്‍ 1000 രൂപ വരെ. കല്യാണ സദ്യക്ക് വിളമ്പാൻ പോകുന്ന ടീനേജുകാരന് കിട്ടും അറുനൂറും ഭക്ഷണവും. ചുമട്ടു തൊഴിലാളിക്കും കർഷക തൊഴിലാളിക്കുമെല്ലാം സർക്കാർ മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ട് . പക്ഷേ നേഴ്‌സുമാരുടെ കാര്യം വരുമ്പോൾ സർക്കാരും ആശുപത്രിക്കാരും മുഖം തിരിക്കുന്നു .

സംസ്ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന നഴ്സുമാരുടെ ജീവിതം ദുരിതപൂർണ്ണമാണ്‌ . ചില ആശുപത്രികളിൽ അവർക്കു പന്ത്രണ്ട്‌ മണിക്കൂറിലധികം രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യേണ്ടി വരാറുണ്ടെന്ന്‌ ആശുപത്രി അധികൃതർ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. ഇവർക്കാകട്ടെ അർഹതപ്പെട്ട കൂലി കിട്ടുന്നില്ലെന്ന് മാത്രമല്ല ജോലി സുരക്ഷിതത്വവുമില്ല. പഠിക്കാനായി ബാങ്കുകളിൽ നിന്ന്‌ വിദ്യാഭ്യാസ വായ്പയെടുത്തവർക്ക്‌ ആശുപത്രിയിൽ നിന്ന് കിട്ടുന്ന ശമ്പളം കൊണ്ട് വായ്പ അടച്ചു തീർക്കാൻ പോലും പറ്റാത്ത സ്ഥിതിയാണിന്ന് . മകളെ നേഴ്‌സാക്കി ആ വരുമാനം കൊണ്ട് ജീവിതം പച്ചപിടിപ്പിക്കാമെന്ന് കരുതിയ മാതാപിതാക്കൾ ഇന്ന് കണ്ണീർ കടലിലാണ്. ഇഷ്ടമില്ലാതിരുന്നിട്ടും മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി നഴ്‌സിംഗ് പഠിക്കാൻ പലരും ഇറങ്ങിത്തിരിക്കുന്നത് ഉടനെ ഒരു ജോലികിട്ടുമല്ലോ എന്ന പ്രതീക്ഷയിൽ മാത്രമാണ് . ജോലിക്കു കയറിക്കഴിയുമ്പോഴാണ് ഇവിടുത്തെ യാതനകളും ദുരിതങ്ങളും അവർ തിരിച്ചറിയുന്നതും കിട്ടുന്ന ശമ്പളം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ തികയുന്നില്ല എന്ന സത്യം മനസിലാക്കുന്നതും. അർഹമായ ശമ്പളം കിട്ടാതെ വന്നപ്പോൾ പ്രഗത്ഭരായ നേഴ്‌സുമാർ ജനിച്ചവീടും നാടും വിട്ട് അന്യരാജ്യങ്ങളിലേക്ക് പോകാൻ നിർബന്ധിതരായി.

Also read : എനിക്ക് തന്നിരുന്നേൽ പൊന്നുപോലെ വളർത്തിയേനെ! എന്നെപ്പോലെ കൊതിക്കുന്ന ആയിരങ്ങൾ.

മറ്റേതൊരു തൊഴിലും പോലെയല്ല നഴ്‌സിംഗ് ജോലി എന്ന് നമുക്കറിയാം. മനുഷ്യന്റെ വേദനകളും യാതനകളുമായി ബന്ധപ്പെട്ടു കിടക്കുന്നു അത് . വെള്ളയുടുപ്പിട്ട മാലാഖാമാർക്ക് ഓരോ ദിവസവും കാണേണ്ടി വരുന്നത് മലവും മൂത്രവും ഛർദ്ദിയും ചോരയും മരണവുമൊക്കെയാണ്. ചിരിക്കുന്ന മുഖങ്ങളെക്കാൾ കൂടുതൽ കരയുന്ന കണ്ണുകളാണ് അവർ കാണുന്നത്. ജോലി കഴിഞ്ഞു വീട്ടിൽ വന്നു മനസമാധാനത്തോടെ ഒന്നുറങ്ങാൻ പോലും കഴിയുമോ അവർക്ക് ? കണ്ണടക്കുമ്പോൾ മുൻപിൽ തെളിയുന്നത് ജീവനുവേണ്ടിയുള്ള മനുഷ്യന്റെ പിടയലും നിലവിളിയുമൊക്കെയല്ലേ ?

ഹർത്താലും പണിമുടക്കും അവധിദിനങ്ങളുമൊക്കെയായി മാസത്തിലെ പാതി ദിവസങ്ങൾ വീട്ടിലിരുന്നിട്ട് ശമ്പളത്തിന് പുറമെ കിമ്പളവും വാങ്ങി ആർമാദിച്ചു കഴിയുന്ന വൈറ്റ് കോളർ തൊഴിലാളികൾക്ക് മനസിലാവില്ല വെള്ളരിപ്രാവുകളുടെ ദുഃഖം. ബന്തായാലൂം ബസ് പണിമുടക്കായാലും ജോലിക്കു ഹാജരായില്ലെങ്കിൽ കിട്ടുന്നത് മേലധികാരിയുടെ ശകാരവും ചോരുന്നത് അവരുടെ കീശയും .

ഓരോ ജീവൻ രക്ഷിക്കപ്പെടുമ്പോഴും ഓരോ കുഞ്ഞ് ജനിക്കുമ്പോഴും ഓരോ വ്യക്തി സുഖംപ്രാപിക്കുമ്പോഴും ഓരോ രോഗിക്കും ശ്രദ്ധയും കൈത്താങ്ങും ലഭിക്കുമ്പോഴും അതിന്‍റെ പിന്നിൽ നമ്മുടെ നഴ്‌സിങ്‌ സ്റ്റാഫിന്‍റെ കരങ്ങളുണ്ട് എന്ന വസ്തുത നാം പലപ്പോഴും വിസ്മരിച്ചുപോകുന്നു. രോഗികൾക്ക് വേണ്ട മാനസികവും വൈകാരികവുമായ ആശ്വാസം കിട്ടുന്നത് നഴ്സുമാരിലൂടെയാണ്. അവരാണ്‌ രോഗികളോടൊപ്പം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത്‌.

Also read  വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്

ഡോക്ടർ രോഗം ഭേദമാക്കുമ്പോൾ നഴ്‌സ്‌ ആ രോഗിയെ നിരന്തരം ശുശ്രൂഷിക്കുകയാണു ചെയ്യുന്നത്‌. ശരീരത്തിന്‍റെ മാത്രമല്ല മനസ്സിന്‍റെയും മുറിവുണക്കുന്നത്‌ അവരാണ്. രോഗി ശാരീരികവും മാനസികവുമായി അനുഭവിക്കുന്ന നൊമ്പരങ്ങളും വിഷമങ്ങളും മനസ്സിലാക്കി അവരെ സഹായിക്കുന്ന എത്രയോ നല്ല നഴ്‌സുമാർ നമ്മുടെ സ്വകാര്യ ആശുപത്രികളിലുണ്ട് .

അമിത ജോലിയുടെ സമ്മർദത്താൽ ഉണ്ടാകുന്ന ശാരീരികവും വൈകാരികവുമായ തളർച്ച അവഗണിച്ചാണ് പല നേഴ്‌സുമാരും രോഗിയെ പരിപാലിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതെന്നോർക്കണം. ആർദ്രതയോടും കരുണയോടും കൂടി രോഗിയെ പരിചരിക്കുന്ന നഴ്‌സിന്റെ സ്ഥാനം ഏറ്റെടുക്കാൻ ഒരു യന്ത്രത്തിനും ആവില്ല. പ്രഗത്ഭരും പരിചയസമ്പന്നരുമായ നഴ്‌സുമാർക്ക് ചില സന്ദർഭങ്ങളിൽ ഡോകടർമാരെപ്പോലും അതിശയിപ്പിക്കാൻ പറ്റും. അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ അടിയന്തിര ഘട്ടങ്ങളിൽ കൃത്യമായ പരിചരണവും ഔഷധവും നൽകി പല വിലപ്പെട്ട ജീവനുകളും അവർ രക്ഷിച്ചിട്ടുമുണ്ട് . പക്ഷേ ഡോക്ടർക്കു കൊടുക്കുന്ന ആദരവിന്റെ പാതിയെങ്കിലും നമ്മൾ നേഴ്‌സുമാർക്ക് കൊടുക്കുന്നുണ്ടോ?

Also read ഭാര്യക്കും ഭർത്താവിനും സംശയം തോന്നുന്നത് പലതും ഒളിക്കുന്നതും മറയ്ക്കുന്നതും കൊണ്ടല്ലേ?

ആതുരസേവനം കച്ചവടമായി കാണരുതെന്ന മാര്‍പാപ്പയുടെ പ്രസ്താവന ഇക്കാലത്തു വളരെ പ്രസക്തമാണ് . മനുഷ്യന്റെ മഹത്വത്തെ ആദരിക്കാത്ത ആരോഗ്യ പരിരക്ഷാ നയങ്ങള്‍ മറ്റുള്ളവരുടെ ദുരിതങ്ങളെപ്പോലും ചൂഷണം ചെയ്യുന്ന മനോഭാവത്തിലേക്കാണ് നയിക്കുന്നത്. ആതുരരംഗത്ത് കച്ചവട സാധ്യത മാത്രം പരിഗണിക്കുമ്പോള്‍ രോഗികളെ ഉപയോഗശൂന്യരായി കണക്കാക്കേണ്ടി വരുന്നു. മനുഷ്യജീവൻ സംരക്ഷിക്കപ്പെടേണ്ടി വരുമ്പോള്‍ പണം മാത്രമായിരിക്കരുത് നോക്കേണ്ടത് . മാര്‍പാപ്പയുടെ ഈ പ്രസംഗം വത്തിക്കാന്റെ ഔദ്യോഗിക പത്രത്തിലൂടെയും റേഡിയോയിലൂടെയും പുറത്തു വന്നതോടെ മാധ്യമങ്ങളും സോഷ്യൽ മീഡിയകളും അത് വർത്തയാക്കിയിരുന്നു. പക്ഷെ എന്ത് ഫലം?

ഇറാഖ് യുദ്ധകാലത്ത് അവിടെ കുടുങ്ങിപ്പോയ ഇന്ത്യൻ നേഴ്‌സുമാരുടെ കഥപറയുന്ന ഒരു മലയാള സിനിമ – ടേക്ക്ഓഫ് – ഏതാനും വർഷം മുൻപ് പുറത്തിറങ്ങുകയുണ്ടായല്ലോ. മരണം കൺമുൻപിൽ കാണുമ്പോഴും അതിലെ ഒരു കഥാപാത്രം കണ്ണീരോടെ പറയുന്ന ഡയലോഗുണ്ട് . ”ജീവനല്ല പ്രശ്നം. ജീവൻ രക്ഷപെട്ട് തിരികെ നാട്ടിലെത്തുമ്പോൾ ആദ്യത്തെ ദിവസം എന്റെ കുഞ്ഞു രക്ഷപെട്ടല്ലോ എന്ന ആശ്വാസം കൊള്ളുന്ന അപ്പനും അമ്മയും അടുത്ത ദിവസം മുതൽ നിരത്താൻ തുടങ്ങുന്ന പട്ടിണിയുടെയും പരിവട്ടത്തിന്റെയും കണക്കുകളാണ്. അതു മാത്രമാണ് പ്രശ്നം!” ആ കഥാപാത്രത്തിലൂടെ സംവിധായകൻ വെളിപ്പെടുത്തുന്നത് ജോലിക്കായി നഴ്‌സുമാരെ വിദേശത്തേക്കയച്ച നമ്മുടെ നാട്ടിലെ സാധാരണക്കാരായ മാതാപിതാക്കളുടെ ഹൃദയ നൊമ്പരമാണ് . വിദേശത്തു ജോലിചെയ്യുന്ന നഴ്‌സുമാരുടെ ആകുലതകളാണ്.

Also read  ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.

പട്ടിയുടെയും പശുവിന്റെയുമൊക്കെ പ്രശ്നങ്ങളിൽ അതീവ ശ്രദ്ധകാണിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കന്മാർ എന്തുകൊണ്ടാണ് നേഴ്‌സുമാരുടെ പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെടാത്തത് ? തോരാത്ത കണ്ണീരും ഒഴിയാത്ത ആകുലതകളുമായി എക്കാലവും അവർ ജീവിക്കണമെന്നാണോ ? ഭൂമിയിലെ മാലാഖമാർക്ക് അവർ അര്‍ഹിക്കുന്ന വേതനവും ആനൂകൂല്യങ്ങളും നൽകാൻ മുൻകൈ എടുക്കേണ്ടത് ഭരിക്കുന്ന സർക്കാരാണ് . വിദേശ പണം വാരിക്കൊണ്ടുവരുവാന്‍ കയറ്റി അയക്കപ്പെടുന്ന യന്ത്രങ്ങളായി മാത്രം നഴ്സുമാരെ കണ്ടാല്‍ പോര. ആ വെള്ളരി പ്രാവുകളുടെ കണ്ണീരൊപ്പാന്‍ ഇനി ഒട്ടും വൈകികൂടാ.

എഴുതിയത് : ഇഗ്‌നേഷ്യസ് കലയന്താനി

Also Read ആദിത്യനുമായുള്ള വിവാഹബന്ധം തകർന്നതെങ്ങനെ? ചലച്ചിത്രനടി അമ്പിളിദേവി മനസ് തുറക്കുന്നു

Also Read ലെഗിൻസ് ഇട്ടുവന്ന ടുണ്ടുമോൾ ഒറ്റ ഇരിപ്പ്. ദേവാലയത്തിലെ തിരശീല നടുവേ കീറി

Also Read സന്തതി നശിച്ചിട്ട് സമ്പത്ത് നേടിയാൽ എന്തുഫലം?

Also Read കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് .

Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ

Also Read പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസിപ്പോകുമോ?

”ഭാര്യക്ക് ഭർത്താവിന്റെ സ്‌നേഹപ്രകടനം കിട്ടണം. പക്ഷേ ഇന്നു ദാമ്പത്യമെന്നത്‌ ലൈംഗികബന്ധം മാത്രമായി മാറുന്നു.”മാർ ക്രിസോസ്റ്റം വലിയ തിരുമേനി

0
ഭാര്യക്ക് ഭർത്താവിന്റെ സ്‌നേഹപ്രകടനം കിട്ടണം. പക്ഷേ ഇന്നു പലപ്പോഴും ദാമ്പത്യമെന്നത്‌ ലൈംഗികബന്ധം മാത്രമായി മാറുന്നു

” പല സ്‌ത്രീകള്‍ക്കും സ്‌നേഹം കിട്ടുന്നില്ല. അല്ലെങ്കില്‍ സ്‌നേഹം തിരിച്ചറിയപ്പെടുന്നില്ല. എന്റെ ഒരു ബന്ധു എന്നും എന്നോട്‌ പരാതി പറയും. അവളുടെ ഭര്‍ത്താവിന്‌ ഒരസുഖം വന്നതിന്‌ ശേഷം അവളോട്‌ ദേഷ്യമാണ്‌ എന്ന് . അടുക്കളയില്‍ കിടന്നു കഷ്‌ടപ്പെടുമ്പോള്‍ ‘നീ എവിടെപ്പോയി കിടക്കുകയാണെന്ന്‌’ ദേഷ്യപ്പെടുമെന്ന്‌. ഞാന്‍ പറഞ്ഞു ചോദിക്കാമെന്ന്‌.

ഞാനൊരു ദിവസം അളിയനോട്‌ കാര്യങ്ങളന്വേഷിച്ചപ്പോള്‍ പുള്ളി എന്നോട്‌ പറ യുകയാണ് .‌ “എന്താണെന്നറിയില്ല അസുഖം വന്നശേഷം ഒന്നും അത്രക്കങ്ങ്‌ സഹിക്കാന്‍ പറ്റുന്നില്ല. പക്ഷെ ഞാന്‍ വഴക്ക് പറഞ്ഞാലും എന്ത്‌ സ്‌നേഹത്തോടെയാണ്‌ എന്റെ ഭാര്യ എന്നെ നോക്കുന്നതെന്നോ.”.

ഞാനവളെ നോക്കി. അവളുടെ കണ്ണ്‌ നിറയുന്നു. പിന്നീടവള്‍ പറഞ്ഞു: “ഒരിക്കലെങ്കിലും അത്രയും സ്‌നേഹത്തോടെ എന്നോട്‌ പറഞ്ഞിരുന്നെങ്കില്‍ എനിക്ക്‌ വിഷമം വരില്ലായിരുന്നു.”

ഭാര്യക്ക് ഭർത്താവിന്റെ സ്‌നേഹപ്രകടനം കിട്ടണം. പക്ഷേ സ്‌ത്രീ എല്ലാം സഹിക്കേണ്ടവളാണെന്ന രീതിയിലാണ്‌ നമ്മള്‍ കാര്യങ്ങള്‍ കാണുന്നത്‌. വിദേശത്ത്‌ അങ്ങനെയല്ല. അവര്‍ ഭാര്യയെ അടുക്കളയിലും സഹായിക്കും. ഇവിടെ ചിലയിടത്തൊക്കെ ഈ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്‌.

ദാമ്പത്യത്തില്‍ സ്‌നേഹം പങ്കിടുന്നതില്‍ ഒരു മാറ്റം വേണം. ഉന്നതമായ പരസ്‌പരപങ്കിടലാണ്‌ ദാമ്പത്യം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ എല്ലാ നിധിയും എല്ലാവരെയും തുറന്നു കാണിക്കുമോ? ഇല്ല. ചിലതൊക്കെ ജനങ്ങളില്‍ നിന്നു ഒളിച്ചു വയ്‌ക്കും. അതുപോലെയാണ് സ്ത്രീയും .

എന്നാല്‍ ഭര്‍ത്താവിന്റെ മുന്നില്‍ ഭാര്യ ഒരു മറയുമില്ലാതെ എല്ലാ നിധിയും തുറന്നു കാണിക്കാന്‍ മടികാണിക്കരുത് . തിരിച്ച്‌ ഭര്‍ത്താക്കന്മാരും അങ്ങനെയായിരിക്കണം. മറിച്ചു എല്ലാം എല്ലാവരേയും തുറന്നു കാണിച്ചാല്‍ കാര്യം മാറി. അവള്‍ വേശ്യയായി. പക്ഷേ ഇന്നു പലപ്പോഴും ദാമ്പത്യമെന്നത്‌ ലൈംഗികബന്ധം മാത്രമായി മാറുന്നു. അവിടെയാണ്‌ പ്രശ്‌നം!

സ്‌നേഹം പ്രകടിപ്പിക്കാതെ വരുന്നു. സ്‌നേഹം പ്രകടിപ്പിക്കണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ക്കും തടസമാണ്‌. ഉദാഹരണത്തിന്‌ ഞാന്‍ ഒരു പെണ്ണിനെ പ്രേമിച്ചാല്‍ അവള്‍ക്കൊപ്പം ഇരുന്നു സംസാരിക്കണമെന്ന്‌ ആഗ്രഹിക്കും. പക്ഷേ അതറിഞ്ഞാല്‍ അമ്മ പിണങ്ങും. അതുകൊണ്ടു അവളേയും കൊണ്ട്‌ മുളഞ്ചോട്ടില്‍ പോയിരിക്കും. അവര്‍ക്ക്‌ വീട്ടില്‍ വന്നിരുന്നു സംസാരിക്കേണ്ടതേയുള്ളൂ. പക്ഷേ നടക്കില്ല. ഇതിനു കാരണം ആണിനും പെണ്ണിനുമിടയില്‍ സൗഹൃദം കാണാന്‍ കഴിയുന്നില്ല എന്നതുതന്നെ. കാണുന്നത്‌ ലൈംഗികത മാത്രം. കേരളീയരുടെ മാത്രം പ്രശ്‌നമാണിത്‌.

ഒരിക്കല്‍ ഇംഗ്ലണ്ടില്‍ ചെന്നപ്പോള്‍ ഒരു മദാമ്മ എന്നോട്‌ പറയുകയാണ്‌ ഇന്ത്യയില്‍ നിന്നുള്ള ആണ്‍കുട്ടികള്‍ക്കൊപ്പം മകള്‍ സൗഹൃദത്തില്‍പ്പെടുന്നത്‌ പോലും പേടിയാണെന്ന്‌. കാരണം മകള്‍ അടുത്തിടപഴകുമ്പോള്‍ പയ്യന്മാര്‍ മോശമായ രീതിയിലാണ്‌ അതിനെ കാണുന്നതത്രേ .

(മാർ ക്രിസോസ്റ്റം വലിയ തിരുമേനി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത് )

Also Read ചിരിയുടെ വലിയ തമ്പുരാൻ വിട പറഞ്ഞു. ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്

Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

Also Read പ്രസവവേദന എന്ന സഹനം കഴിഞ്ഞാലേ ചിരിക്കുന്ന ഒരു കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടുകയുള്ളു!

Also Read വീട് ഒരു ദേവാലയം. ദമ്പതികളുടെ കിടപ്പുമുറി മദ്ബഹ. കട്ടിൽ ബലിപീഠം. ശാരീരിക സമർപ്പണം ബലിയർപ്പണം

Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ

ചിരിയുടെ വലിയ തമ്പുരാൻ വിട പറഞ്ഞു. ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

0
''എനിക്ക് വേണ്ടത് നരകത്തിലേക്കുള്ള താക്കോലാണ് . കാരണം കഷ്ടപ്പെടുന്നതും വീടില്ലാത്തവരും വസിക്കുന്നത് അവിടെയാണല്ലോ.''

മാർത്തോമ്മാസഭയുടെ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103 ) ഇനി ഓർമ്മകളിൽ ജീവിക്കും. പുലർച്ചെ 1.15 ന് കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കബറടക്കം നാളെ മൂന്നുമണിക്ക് തിരുവല്ല മാര്‍ത്തോമ്മാ സഭ ആസ്ഥാനത്തെ പള്ളിയില്‍ നടക്കും. രണ്ടാഴ്ച്ച മുൻപായിരുന്നു അദ്ദേഹത്തിന്റെ 103-ാം പിറന്നാൾ ആഘോഷിച്ചത് . രണ്ട് വർഷത്തിലധികമായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ പ്രത്യേക മുറിയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

‘സ്വർണനാവിന്റെ ഉടമ’ എന്നാണ് ക്രിസോസ്റ്റം തിരുമേനിയെ വിശേഷിപ്പിച്ചിരുന്നത് . ചിരിയും ചിന്തയും ഉണർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗവും സംസാരവും. മർമ്മം നോക്കി നർമ്മം പറയാനുള്ള തിരുമേനിയുടെ കഴിവ് ആരെയും അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ഒരിക്കൽ പരിചയപ്പെട്ടാൻ വീണ്ടും അങ്ങോട്ട് ചെല്ലാൻ തോന്നുന്ന വ്യക്തിത്വം. ജനഹൃദയത്തിൽ എന്നും നിറഞ്ഞുനിൽക്കുന്ന പ്രഭാഷകൻ. മാരാമൻ കൺവൻഷൻ യോഗങ്ങളിൽ ഏറ്റവും വലിയ ജനപങ്കാളിത്തമുണ്ടാകുന്നതും തിരുമേനി പ്രസംഗിക്കുന്ന ദിവസങ്ങളിലായിരുന്നു . 1954 മുതൽ 2018 വരെ തുടർച്ചയായി 65 മാരാമൺ കൺവൻഷനുകളിൽ പ്രസംഗകനായി. 95 ലധികം കൺവൻഷനുകളിൽ വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യമുണ്ടായി. 2018ൽ രാജ്യം പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു .

Also Read നൂറ്റിനാലിന്റെ നിറവിൽ ചിരിയുടെ വലിയ മെത്രാപ്പോലീത്ത

കർണാടകത്തിൽ മിഷണറിയായിട്ടായിരുന്നു തിരുമേനിയുടെ ആദ്യകാല പ്രവർത്തനം. തിരുവനന്തപുരം ഉൾപ്പെടെ ഒട്ടേറെ പള്ളികളിൽ വികാരിയായി സേവനം ചെയ്തശേഷമാണ് സഭയിലെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഏറ്റവും കൂടുതൽ ഭദ്രാസനങ്ങളുടെ ചുമതല വഹിച്ചതും തിരുമേനി തന്നെ. തുടർന്ന് പനംപുന്ന തിരുമേനിക്കൊപ്പം (തോമസ് മാർ അത്തനാസിയോസ്) സഫറഗൻമെത്രാപ്പോലീത്തായായി. അലക്സാണ്ടർ മാർത്തോമ്മാമെത്രാപ്പോലീത്ത ചുമതല ഒഴിഞ്ഞപ്പോൾ മെത്രാപ്പൊലീത്തയായി. പിന്നീട് ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തായ്ക്കുവേണ്ടി പദവി ഒഴിഞ്ഞപ്പോൾ സഭ മാർ ക്രിസോസ്റ്റത്തെ വലിയമെത്രാപ്പൊലീത്തായെന്നുള്ള പ്രത്യേക ബഹുമതി നൽകി ആദരിക്കുകയും ചെയ്തു.

രാഷ്ട്രം തിരുമേനിയെ പദ്മഭൂഷൻ നൽകി ആദരിച്ചപ്പോൾ പ്രായത്തെ വകവയ്ക്കാതെ ഡൽഹിയിൽ നേരിട്ടെത്തി തിരുമേനി രാഷ്ട്രപതിയിൽ നിന്ന് ബഹുമതി സ്വീകരിച്ചു . പ്രധാനമന്ത്രിയെ കണ്ടു നന്ദി പറയുന്നതിന് അദ്ദേഹത്തിന്റെ വസതിയിലെത്തിയ വലിയ മെത്രാപ്പൊലീത്തയെ അദ്ദേഹത്തിന്റെ വീൽചെയർ ഉന്തിക്കൊണ്ടാണ് മോദി തിരുമേനിയോടുള്ള സ്നേഹം പ്രകടിപ്പിച്ചത്.

തിരുമേനി പഠിച്ചത് ഇരവിപേരൂരും കോട്ടയത്തും ആലുവായിലും സെറാംപൂരിലും ലണ്ടനിലു മൊക്കെയായിട്ടാണ് . പദസ്വാധീനവും ശബ്ദക്രമീകരണവും ഉച്ചാരണ ശുദ്ധിയും തിരുമേനിയുടെ പ്രസംഗങ്ങളെ ആകർഷകമാക്കി.

Also Read നന്മചെയ്യുന്നവരെ മതവും ജാതിയും നോക്കാതെ ദൈവം രക്ഷിക്കുമെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്: ഫാ.ജോസഫ് പുത്തൻപുരക്കൽ

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ മുൻ വൈസ്ചാൻസലർ ഡോ. സിറിയക് തോമസ് ക്രിസോസ്റ്റം തിരുമേനിയെ വിശേഷിപ്പിച്ചത് എട്ടാമത്തെ അത്ഭുതം എന്നാണ് . ഡോ. സിറിയക് തോമസ് ഇങ്ങനെ എഴുതുന്നു : ” മാർ ക്രിസോസ്റ്റത്തിന്റെ വ്യക്തിബന്ധങ്ങളാണ് അദ്ദേഹത്തിന്റെ വിശാലമനസ്സിന്റെ ശരിയായ സാക്ഷ്യം. അതിൽ സഭാ വ്യത്യാസമോ മത വ്യത്യാസമോ രാഷ്ട്രീയ വ്യത്യാസമോ ഒന്നുമില്ല. ദേശ ഭാഷാ വ്യത്യാസവുമില്ല. പദവി ഭേദ പരിഗണനകളുമില്ല. സൗഹൃദങ്ങളിൽ പക്ഷഭേദവുമില്ല. എല്ലാവരെയും ചേർത്തുപിടിക്കുന്നതാണ് വലിയ മെത്രാപ്പോലീത്തായുടെ ശൈലി.

ഇത്രയും ജനകീയനായ ഒരു സഭാപിതാവും വേറെയില്ല. ഒരർത്ഥത്തിൽ പോപ്പ് ഫ്രാൻസിസും മാർ ക്രിസോസ്റ്റവും ആശയങ്ങളിലും സമീപനങ്ങളിലും മനോഭാവങ്ങളിലും ഒരു പരിധിവരെ ഒരേനിലപാടുകളുള്ള വരാണെന്നു പറയുന്നതിലും ഒരു വൈരുധ്യവുമില്ല. രണ്ടു പിതാക്കന്മാരും ലോകത്തെയും ജനങ്ങളെയും തങ്ങളുടെഹൃദയത്തോടാണ് ചേർത്തുവയ്ക്കുന്നത്. ജീവിതത്തോടും. മാനവരാശിയുടെ സന്തോ
ശങ്ങളോടും ദുഃഖങ്ങളോടും ചേർന്നു ചിരിക്കാനും കരയാനും കഴിയുന്നവർ. ലോകത്തെവിടെയും ഉണ്ടാകുന്ന ഏതു ദുരന്തവും അവരെ ആഴത്തിൽ മുറിപ്പെടുത്തുന്നുവെന്നതാണ് സത്യം. ഇരുവരും നമ്മുടെ കാലത്തിന്റെ ഭാഗ്യങ്ങളെന്നും പറയാം. ദൈവകൃപ യുടെ സമകാലിക സാക്ഷ്യങ്ങളും.”

ഒരിക്കൽ അദ്ദേഹം പറഞ്ഞു : ”എനിക്ക് വേണ്ടത് നരകത്തിലേക്കുള്ള താക്കോലാണ് . കാരണം കഷ്ടപ്പെടുന്നതും വീടില്ലാത്തവരും വസിക്കുന്നത് അവിടെയാണല്ലോ.”

Also Read ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്. കിട്ടിയ വണ്ടി തന്റെ വണ്ടിയായികൊണ്ടുനടക്കുക.”

കുമ്പനാട് വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടിൽ ശോശാമ്മയുടെയും പുത്രനായി 1918 ഏപ്രിൽ 27ന് ജനിച്ച തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു. മാരാമൺ പള്ളി വക സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. ആലുവ യുസി കോളജിൽ ബിരുദ പഠനം . ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ വൈദിക പഠനം.

1944 ജൂൺ മൂന്നിനു വൈദികനായി. 1944ൽ ബെംഗളൂരു ഇടവക വികാരി. 1948ൽ കൊട്ടാരക്കര, മൈലം, പട്ടമല ഇടവകകളുടെ വികാരി. 1949ൽ തിരുവനന്തപുരം വികാരി. 1951 മാങ്ങാനം പള്ളി വികാരി. 1953 മെയ്‌ 20ന് റമ്പാൻ സ്ഥാനവും 23ന് എപ്പിസ്‌കോപ്പ സ്ഥാനവും ലഭിച്ചു.

1954ൽ കോട്ടയം കുന്നംകുളം ഭദ്രാസനാധിപനായി. 1954 മുതൽ 63 വരെ കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പലായി. 1963ൽ മിഷനറി ബിഷപ്. 1968ൽ അടൂർകൊട്ടാരക്കര ഭദ്രാസനാധിപനായി. 1975ൽ വീണ്ടും മിഷനറി ബിഷപ്.

1978 മെയ്‌ മാസം സഫ്രഗൻ മെത്രാപ്പൊലീത്താ പദവിലേക്ക് ഉയർത്തപ്പെട്ടു. 1980ൽ തിരുവനന്തപുരം കൊല്ലം ഭദ്രാസനാധ്യക്ഷനായി. 1990ൽ റാന്നി നിലയ്ക്കൽ, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ്. 1997 ഓഗസ്റ്റ് ചെങ്ങന്നൂർ തുമ്പമൺ ഭദ്രാസനാധ്യക്ഷൻ. 1999 മാർച്ച് 15 ഒഫിഷിയേറ്റിങ് മെത്രാപ്പൊലീത്തയായി. 1999 ഒക്ടോബർ 23ന് സഭയുടെ പരമാധ്യക്ഷനായ മാർത്തോമാ മെത്രാപ്പൊലീത്തയുമായി. 2007 ഒക്ടോബർ ഒന്നിന് സ്ഥാനമൊഴിഞ്ഞു.

Also Read എനിക്ക് തന്നിരുന്നേൽ പൊന്നുപോലെ വളർത്തിയേനെ! എന്നെപ്പോലെ കൊതിക്കുന്ന ആയിരങ്ങൾ..

Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.

Also Read ഭാര്യക്കും ഭർത്താവിനും സംശയം തോന്നുന്നത് പലതും ഒളിക്കുന്നതും മറയ്ക്കുന്നതും കൊണ്ടല്ലേ?

Also Read നല്ല കുടുംബം രൂപപ്പെടണമെങ്കിൽ ഭർത്താവ്, ഭാര്യ, ദൈവം എന്ന ത്രികോണം ചേരണം

Also Read ഉത്തമയായ ഭാര്യക്ക് വേണ്ട അഞ്ചു ഗുണങ്ങൾ!

Also Read ഉത്തമനായ ഭർത്താവിന്റെ അഞ്ച് യോഗ്യതകൾ

Also Read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.

Also Read ഇടിവെട്ട് സ്മാഷുകൾ കൊണ്ട് കളിക്കളത്തിൽ ചേനക്കുഴി തീർത്ത ഇതിഹാസതാരം

” ചത്തു പണിയെടുക്കുന്നു. അപ്പോഴാണ് ഓരോരുത്തർ വിളിച്ചിട്ട് കല്യാണത്തിന് ആളെ കൂടിക്കോട്ടെ എന്ന് ..! ഭ്രാന്ത് വന്നു പോകും!” കലിതുള്ളി ഡോ.മുഹമ്മദ് അഷീൽ

0
'' ചത്തു പണിയെടുക്കുന്നു. അപ്പോഴാണ് ഓരോരുത്തർ വിളിച്ചിട്ട് കല്യാണത്തിന് ആളെ കൂടിക്കോട്ടെ എന്ന് ..!. ഭ്രാന്ത് വന്നു പോകും..'' ഡോ മുഹമ്മദ് അഷീൽ

മാസ്കും സാമൂഹ്യ അകലവും ഇല്ലാതെ ആയിരക്കണക്കിന് ആൾക്കാരെ കൂട്ടി ഇലക്ഷൻ റാലികളും റോഡ് ഷോകളും ഐശ്വര്യ യാത്രകളും നടത്തിയത് ഇവിടുത്തെ സാധാരണക്കാരല്ല ഡോക്ടറെ. മറിച്ചു വിവരം ഉണ്ടെന്നു അവകാശപ്പെടുന്ന ഇവിടുത്തെ രാഷ്ട്രീയനേതാക്കന്മാർ ആണ്. ഇപ്പോൾ ചത്തു പണിയെടുക്കുന്ന താങ്കൾ ഉൾപ്പെടെയുള്ള വിദഗ്ധർ ആ ഇലക്ഷൻ കാലത്തും ഇവിടെയൊക്കെ ഇല്ലായിരുന്നോ? നേതാക്കന്മാരെ ഒന്ന് പറഞ്ഞ് ബോധ്യപ്പെടുത്തരുതായിരുന്നോ, കാട്ടിക്കൂട്ടുന്നതെല്ലാം അപകടത്തിലേക്കുള്ള പോക്കാണെന്ന്. കോവിഡ് പ്രോട്ടോക്കോൾ കർശനമായി നിലനിൽക്കെ ജയിലിൽ കിടന്ന ഒരു കൊലയാളിയുടെ ശവസംസ്കാരത്തിനു തടിച്ചു കൂടിയ രാഷ്ട്രീയ അടിമകളെയും താങ്കൾ കണ്ടതാണല്ലോ! എന്തേ അന്നൊന്നും മിണ്ടാതിരുന്നത് ?

കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത കൂട്ടത്തിൽ നമ്മുടെ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു എന്നോർക്കുക . അതിനെയെല്ലാം ന്യായീകരിക്കാൻ ചാനലുകളിൽ വന്നിരുന്നു വിടുവായ് അടിച്ച ന്യായീകരണ തൊഴിലാളികളെയും താങ്കൾ കണ്ടതാണല്ലോ! അത് സംബന്ധിച്ച ചാനൽ ചർച്ചയിൽ താങ്കളും പങ്കെടുത്തതാണല്ലോ? മുഖ്യമന്ത്രിയുടെ പ്രോട്ടോകോൾ ലംഘനത്തെ അന്ന് ചിലർ ന്യായീകരിച്ചത് ഉമ്മൻചാണ്ടിയുടെ പ്രോട്ടോക്കോൾ ലംഘനം ഉയർത്തിക്കാട്ടിയായിരുന്നില്ലേ? എന്റെ മോഷണം പിടിക്കപ്പെടുമ്പോൾ മറ്റവനും മോഷ്ടിച്ചില്ലേ എന്ന് പറഞ്ഞു വാദിക്കുന്ന കള്ളന്റെ ന്യായീകരണ തന്ത്രമാണ് അത്. അന്ന് അത് തെറ്റാണെന്നു പറയാനുള്ള ചങ്കൂറ്റം ഇല്ലാതെ താങ്കൾ വായ്‌പൂട്ടി ഇരിക്കുന്നതും ഞങ്ങൾ പ്രേക്ഷകർ കണ്ടു. അന്നത്തെ ആ ന്യായീകരണങ്ങളൊക്കെ കേട്ടപ്പോൾ ഭ്രാന്ത് വന്നില്ലേ താങ്കൾക്ക് ?

സംസ്ഥാനം ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും കേന്ദ്രം ഭരിക്കുന്നവരുമൊക്കെ നടത്തിയ റോഡ് ഷോകളും വിജയക്കൊടി യാത്രകളും താങ്കൾ കണ്ടതാണല്ലോ? സാമൂഹ്യ അകലവും മാസ്കും സാനിറ്റൈസറും എന്ന കോവിഡ് പ്രോട്ടോക്കോൾ അപ്പോഴും നിലവിലുണ്ടായിരുന്നില്ലേ സ്നേഹിതാ ? താങ്കളായിരുന്നില്ലേ അന്നും കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ? അതെല്ലാം അപകടം ക്ഷണിച്ചുവരുത്തുന്ന പ്രവർത്തിയാണെന്നു അന്ന് താങ്കൾക്ക് അറിയില്ലായിരുന്നോ? എന്തേ അന്നൊന്നും താങ്കൾക്ക് ഭ്രാന്ത് വന്നില്ല? എന്തെ അന്ന് ജനങ്ങളുടെ സുരക്ഷയിൽ ആശങ്ക ഉണ്ടായില്ല? അന്ന് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചവർക്കെതിരെ കമാന്നു ഒരക്ഷരം മിണ്ടാൻ എന്തേ നാവ് പൊന്തിയില്ല? സംസാരശേഷി നഷ്ടമായിരുന്നോ അന്ന് ? അതോ സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നുപോയോ ?

ഇനിയും ഒരു ലോക് ഡൗൺ കൂടി വന്നാൽ നടുവ് ഒടിയുന്നത് ഇവിടുത്തെ സാധാരണക്കാരുടെ മാത്രം ആയിരിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് പണി എടുത്തില്ലെങ്കിലും സർക്കാർ കൃത്യമായി മാസാമാസം ശമ്പളം നൽകും. നൽകിയില്ലെങ്കിൽ സംഘടനാബലത്തിൽ അവർ അത് പിടിച്ചു വാങ്ങും . മുൻപ് ജീവനക്കാരുടെ ഒരുമാസത്തെ സാലറി കട്ട് ചെയ്തപ്പോൾ ഇവിടുണ്ടായ ബഹളം പൊതുജനം കണ്ടതാണല്ലോ.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോഴാണ് സർക്കാർ ജീവനക്കാർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പളം കൂട്ടിക്കൊടുത്തതെന്നു ഓർക്കുക. ഈ ഏപ്രിൽ മാസം കുടിശിക ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥരുടെ കീശയിലേക്ക് ഒഴുകി എത്തിയത് ലക്ഷക്കണക്കിന് രൂപയാണ് . ഇനിയും ബാക്കി വരാനിരിക്കുന്നു . മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനും വാരിക്കോരി കൊടുത്തു സർക്കാർ . ഇപ്പോൾ സർക്കാർ ജീവനക്കാർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് പോയാൽ മതിയെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. ഈ കരുതൽ ഇവിടുത്തെ കർഷകർക്കും തൊഴിലാളികൾക്കും എന്നെങ്കിലും കിട്ടുന്നുമോ ? ( ജീവിക്കാൻ വേണ്ടി കപ്പ കൃഷി നടത്തിയവർ ഇന്ന് ആത്മഹത്യയുടെ മുനമ്പിലാണ് ).

അന്നന്ന് പണി എടുത്തു ജീവിക്കുന്നവരാണ് ഇവിടുത്തെ ഭൂരിപക്ഷം ആളുകളും . ഒരുമാസക്കാലം എല്ലാം അടച്ചിട്ടാൽ പാവങ്ങൾ അവരുടെ വയർ കൂടി അടച്ചിടേണ്ടി വരും. സർക്കാർ ജീവനക്കാർക്ക് വാരിക്കോരി കൊടുത്തു ഖജനാവ് കാലിയാക്കിയവർ ഇപ്പോൾ വാക്സിൻ വാങ്ങിക്കാൻവേണ്ടി പണത്തിനായി പൊതുസമൂഹത്തോട് യാചിക്കുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. അന്നന്ന് പണിയെടുത്തു ജീവിക്കുന്നവർ തന്റെ സമ്പാദ്യം അതിനായി കൊടുക്കുന്നതും നമ്മൾ കണ്ടു .

ഇതിൽ നിന്നെല്ലാം മനസിലാക്കേണ്ട ഒരുകാര്യം ഉണ്ട് . പുതുതായി വരുന്ന സർക്കാർ ഇടതായാലൂം വലതായാലും സാധാരണക്കാർ വലിയ പ്രതീക്ഷയൊന്നും പുലർത്തേണ്ടെന്ന്. ഇനി ഉടനെയൊന്നും ഇലക്ഷൻ ഇല്ലാത്തതുകൊണ്ട് സർക്കാരിന് ജനങ്ങളെ ഭയപ്പെടുകയും വേണ്ട. ആ സാഹചര്യത്തിൽ ഒരു ലോക് ഡൗൺ കൂടിവന്നാലോ? ഫലത്തിൽ കണ്ണീരിൽ മുങ്ങിയ ഒരു ജനതയെ ആയിരിക്കും വരും വർഷങ്ങളിൽ കാണാൻ കഴിയുക. സന്തോഷിക്കുന്നത് സർക്കാർ ജീവനക്കാർ മാത്രം ആയിരിക്കും.

കോവിഡിന്റെ പേരിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരിക്കയാണ് . സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപകരുടെ ജോലിഭാരം ഇരട്ടിച്ചപ്പോൾ ശമ്പളം പലേടത്തും മൂന്നിൽ രണ്ടായി വെട്ടിക്കുറച്ചു. ചിലയിടത്തു പാതിയാക്കി. തുണിക്കടകൾ ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇതാണ് സ്ഥിതി. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവർ പെടുന്ന പാട് അനുഭവിച്ചവർക്കേ അറിയൂ .

വീണ്ടും ഒരു ലോക് ഡൗണ് വന്നാൽ ഇവരുടെ ജീവിതം തകർന്നടിയും. ഇപ്പോഴത്തെ സാഹചര്യത്തിൽ അതുണ്ടാവുമെന്നു സൂചനകിട്ടി കഴിഞ്ഞു. അങ്ങനെ വന്നാൽ അതിന്റെ കാരണക്കാർ ഇവിടുത്തെ രാഷ്ട്രീയക്കാർ മാത്രമായിരിക്കും .

കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷെ അത് മുഖം നോക്കിയോ സ്ഥാനം നോക്കിയോ രാഷ്ട്രീയം നോക്കിയോ ആവരുത് . ഇപ്പോഴത്തെ സാഹചര്യത്തിൽ ആ ഒരു പ്രതീക്ഷ അകലെയാണ്.

എഴുതിയത് : ഇഗ്‌നേഷ്യസ് കലയന്താനി

Also Read ”വാറണ്ടിയുടെ മുട്ടുന്യായങ്ങൾ പറഞ്ഞു ഉപഭോക്താക്കളെ വഞ്ചിക്കരുത്. ഫ്രിഡ്ജ് ഉടനടി മാറ്റിക്കൊടുക്കണം!” ജഡ്ജി ഉത്തരവിട്ടു

Read Also ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി

Also read സർക്കാർ സർവീസിൽ കയറി ആറു മാസത്തിനുള്ളിൽ ഒരഴിമതി പുറത്തറിയിച്ചതിന് പാരിതോഷികമായി കിട്ടിയത് സ്ഥലം മാറ്റം!

Also read എനിക്ക് തന്നിരുന്നേൽ പൊന്നുപോലെ വളർത്തിയേനെ! എന്നെപ്പോലെ കൊതിക്കുന്ന ആയിരങ്ങൾ..

Also Read എന്നിൽ നിന്നും പറന്നകന്ന പൈങ്കിളി മലർ തേൻകിളി’- അന്ത്യചുംബനം നൽകി അമ്മ മകളെ യാത്രയാക്കി.

Also read ആദിത്യനുമായുള്ള വിവാഹബന്ധം തകർന്നതെങ്ങനെ? ചലച്ചിത്രനടി അമ്പിളിദേവി മനസ് തുറക്കുന്നു