നിങ്ങൾക്ക് അറിയാമോ ഇന്ന് കേരളത്തിൽ 17 കുടുംബകോടതികൾ ആണുള്ളത്. പ്രതിവർഷം
നാല്പതിനായിരം വിവാഹമോചനക്കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് .
പണ്ട് വിവാഹമോചനകേസുമായി കോടതിയിൽ വരുമ്പോൾ യുവതികൾ പൊതുവെ പറയുന്നത് എന്തായിരുന്നു? ഭർത്താവ് ഭയങ്കര കുടിയനാണ്, ഇടിയൻ ആണ്; അതുകൊണ്ട് ഇയാളുടെ കൂടെ എനിക്ക് ജീവിക്കാൻ പറ്റില്ല.
ഇക്കാലത്ത് വിവാഹമോചനത്തിന് വരുന്ന ആണുങ്ങളും പെണ്ണുങ്ങളും പറയുന്ന പരാതികൾ കേട്ടാൽ നിങ്ങൾ ഞെട്ടും. ഇന്ന് പെൺകുട്ടികളെ ബാധിച്ചിരിക്കുന്ന ഒരു വലിയ ”രോഗ”മാണ് ഫ്രിജിഡിറ്റി അഥവാ ലൈംഗിക മരവിപ്പ്. എന്താണ് ഇതിന് കാരണം? യുവജനങ്ങളുടെ ഡിജിറ്റൽ അഡിക്ഷൻ തന്നെ.
Also read ഉത്തമനായ ഭർത്താവിന്റെ അഞ്ച് യോഗ്യതകൾ
നിങ്ങൾ മൊബൈലിൽ അശ്‌ളീല വിഡിയോകളും അശ്ലീല ചിത്രങ്ങളും കണ്ടു നടന്നാൽ നിങ്ങളുടെ തലച്ചോറിലുള്ള എപ്പിനെഫ്രെ എന്ന ഹോർമോൺ ഉത്തേജിക്കപ്പെടും. അതിന് ഇളക്കം തട്ടി കഴിഞ്ഞാൽ നിങ്ങൾ കാണുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ഒരു ഭിത്തിയിൽ ഒട്ടിച്ചുവച്ചപോലെ നിങ്ങളുടെ
തലച്ചോറിൽ പതിഞ്ഞു കിടക്കും. അശ്ളീല വിഡിയോകൾക്ക് അടിപ്പെട്ട ഒരു പെണ്ണ് ഏത് ചെറുക്കനെ കണ്ടാലും ആ ഒരു കണ്ണുകൊണ്ടേ അയാളെ നോക്കൂ.
ഇങ്ങനെയുള്ള ഒരു പെണ്ണ് കല്യാണം കഴിച്ചാൽ, ഭർത്താവ് അടുത്ത് വരുമ്പോൾ അവൾക്ക് ലൈംഗികമായി യാതൊരു വികാരവും തോന്നില്ല. അങ്ങനെയുള്ള എത്രയോ കേസുകൾ ഉണ്ടെന്നറിയാമോ! അവസാനം കെട്ടിയവൻ അവളെ കൊണ്ടുപോയി വല്ല അശ്ലീല വീഡിയോയും കാണിക്കണം അവളുടെ മനസിൽ എന്തെങ്കിലും വികാരങ്ങൾ തോന്നണമെങ്കിൽ. ഇതാണ് ഡിജിറ്റൽ പൊല്യൂഷൻ. വിവാഹം കഴിഞ്ഞ് ആറുമാസം കഴിയുമ്പോൾ ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് കേസുകൊടുത്തിട്ട് കോടതിയിൽ പറയും ഈ പെൺകുട്ടിയുമായി എനിക്കു ശാരീരികബന്ധത്തിന് പറ്റുന്നില്ല എന്ന്. ശരീരത്തിന് ഉദ്ദീപനം ഇല്ലാത്തവൾ ആണ് ഇവൾ എന്ന്. അതുകൊണ്ട് പെൺകുട്ടികൾ സൂക്ഷിച്ചോ ഇത്തരം വിഡിയോകൾ കണ്ടു ജീവിതം നഷ്ടമാകാതിരിക്കാൻ.
Also read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.”
ഇനി അശ്‌ളീല വിഡിയോകൾക്ക് അടിപ്പെട്ട ആൺകുട്ടികളുടെ കാര്യമോ? നിങ്ങൾക്ക് വരാൻ പോകുന്നത് ഇഡി എന്ന രോഗമാണ്. അതായത് ഇറക്ഷണൽ ഡിസ് ഫങ്ക്ഷൻ അഥവാ ഉദ്ധാരണ കുറവ്. എന്നുവച്ചാൽ ലൈംഗിക വികാരങ്ങൾ ഉണ്ടാവാത്ത അവസ്ഥ. നിങ്ങൾ സ്വയം ഭോഗം ചെയ്തും സ്വവർഗഭോഗം നടത്തിയും ഈയൊരു അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. ദൈവം ബൈബിളിൽ പറഞ്ഞിട്ടുണ്ട് നീ പാപം ചെയ്യാൻ ഉപയോഗിക്കുന്ന നിന്റെ അവയവത്തെ ഞാൻ പിടിക്കുമെന്ന്. എത്ര ആൺപിള്ളേരെ പെണ്ണുങ്ങൾ ബെഡ് റൂമിൽ നിന്ന് ഗെറ്റ് ഔട്ട് അടിച്ചിട്ടുണ്ടെന്ന് അറിയാമോ? ഒരുത്തൻ നാലുമാസമായി ഭാര്യയുമായി ബന്ധപ്പെടാൻ നോക്കിയിട്ട്. സാധിക്കുന്നില്ല. അവസാനം അവൾ പറഞ്ഞു വല്ല തവിക്കണയും കെട്ടിക്കൊണ്ടു വാടോ എന്ന്. ഒരു ആണിന് ഇതിൽ കൂടുതൽ കേൾക്കാൻ വല്ലതുമുണ്ടോ? വിവാഹത്തിനുമുമ്പ് എന്തായിരുന്നു ഇവന്റെ പണി? സ്മാർട്ട് ഫോണും വെച്ച് ദിവസവും സ്വയംഭോഗം ചെയ്യുകയായിരുന്നു. ആരോ പറഞ്ഞു, ഏതോ മാസികയിൽ വായിച്ചു എത്രവേണമെങ്കിലും ചെയ്തോ ഒരു കുഴപ്പവും ഇല്ല എന്ന് .
നിങ്ങൾക്ക് അറിയാം ഒരു റബ്ബർ ടാപ്പ് ചെയ്യണമെങ്കിൽ എട്ട് വർഷം കഴിയണം. അതിനുമുമ്പ് മൂന്നാം വർഷം മുതൽ ടാപ്പ് ചെയ്യാൻ തുടങ്ങിയാലോ? പാലും കിട്ടത്തില്ല മരവും പോകും. അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. ചില്ലറ എണ്ണി നോക്കുമ്പോൾ ലാഭം. നോട്ട് എണ്ണിനോക്കുമ്പോൾ നഷ്ടം. ഇപ്പോൾ വളരെ ചെറുപ്പത്തിൽ തന്നെ ഉദ്ധാരണക്കുറവ് ബാധിച്ച ആൺപിള്ളേരും ലൈംഗിക മരവിപ്പ് ബാധിച്ച പെൺപിള്ളേരും ധാരാളമായുണ്ട് . അരച്ചുതരാൻ പലരുണ്ട് , പക്ഷെ കുടിക്കാൻ ഞാനേയുള്ളൂ എന്ന ബോധം നിങ്ങൾക്കുണ്ടാകണം.
Also read ലെഗിൻസ് ഇട്ടുവന്ന ടുണ്ടുമോൾ ഒറ്റ ഇരിപ്പ്. ദേവാലയത്തിലെ തിരശീല നടുവേ കീറി
ഇന്ന് കേരളത്തിൽ 25 ശതമാനത്തോളം പെൺകുട്ടികൾക്ക് മക്കൾ ഉണ്ടാകില്ല. എന്താണ് കാരണം ? ഒരു പണിയും ചെയ്യാതെ മൊബൈലിൽ കുത്തികുത്തി ഇരുന്നു തടിയും കൂട്ടി വയറും ചാടി ശരീരത്തെ നശിപ്പിച്ചു . ഒടുവിൽ അന്യപുരുഷന്റെ ബീജം നിന്റെ ഗർഭപാത്രത്തിലേക്ക് കുത്തിവയ്‌ക്കേണ്ട ഗതികേടിലേക്ക് നീ നിന്റെ ശരീരത്തെ എത്തിച്ചു.
ഫാ തോമസ് കോഴിമലയുടെ ഈ പ്രസംഗം പൂർണ്ണമായി കേൾക്കാൻ വിഡിയോ പ്ളേ ചെയ്യുക.
Also read സന്തതി നശിച്ചിട്ട് സമ്പത്ത് നേടിയാൽ എന്തുഫലം?
Also read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും
Also read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?
Also read പ്രസവവേദന എന്ന സഹനം കഴിഞ്ഞാലേ ചിരിക്കുന്ന ഒരു കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടുകയുള്ളു














































