Home Kerala ഭവനരഹിതർക്ക് ഒൻപത് വീടുകൾ നൽകി അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളി ഇടവക

ഭവനരഹിതർക്ക് ഒൻപത് വീടുകൾ നൽകി അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളി ഇടവക

1195
0
വീട് ഇല്ലാത്ത ഒൻപത് പാവങ്ങൾക്ക് പുതിയ വീടു വച്ചു നൽകി അരുവിത്തുറ സെന്റ ജോർജ് ഫൊറോന ഇടവക മാതൃകയായി

ഈരാറ്റുപേട്ട : സ്വന്തമായി വീട് ഇല്ലാത്ത ഒൻപത് പാവങ്ങൾക്ക് പുതിയ വീടു നിർമ്മിച്ച് നൽകി അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ഇടവക അംഗങ്ങൾ പൊതുസമൂഹത്തിനു മാതൃകയായി. എല്ലാ സൗകര്യങ്ങളുമുള്ള 600 സ്ക്വയര്‍ ഫീറ്റ് വീടുകളാണ് നിർമ്മിച്ചു നൽകിയത്. ഒപ്പം ഇടവകയിലെ 30 വീടുകളുടെ നവീകരണവും നടത്തി. വീടില്ലാത്തവർക്കായി, പാലാ രൂപത രൂപം കൊടുത്ത പാലാ ഹോംസ് പദ്ധതിയുടെ ഭാഗമായാണ് വീടുകൾ നൽകിയത് .

പള്ളിയുടെ വരുമാനത്തിൽ നിന്ന് ഒരു കോടി രൂപയാണ് ഇതിനായി മാറ്റിവച്ചത് . വിൻസെന്റ് ഡി പോൾ സൊസൈറ്റി, എസ്എം വൈഎം, പ്രൊവിൻഷ്യൽ ഹൗസ്, പിത്യവേദി തുടങ്ങിയവർ നിർമ്മാണത്തിൽ പങ്കാളികളായി.

പുതിയ വീടുകളുടെ താക്കോൽ ദാനം പാലാ രുപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ദരിദ്രരരോടും നിരാലംബരോടുമുള്ള ഇടവകയുടെ പ്രതിബദ്ധതയുടെ അടയാളമാണ് ഇതെന്ന് പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു .

വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പൂഞ്ഞാർ എംഎൽഎ പി. സി ജോർജ്, അസി. വികാരിമാരായ ഫാ. ജോർജ് പൈമ്പള്ളിൽ, ഫാ. സ്കറിയ മേനാംപറമ്പിൽ, ബർസാർ ഫാ. ജോർജ് പുല്ലുകാലായിൽ, പ്രോവിൻഷ്യൽ സിസ്റ്റർ ആനി കല്ലറങ്ങാട്, ജയ്സൺ കൊട്ടുകാപ്പളിൽ എന്നിവർ പങ്കെടുത്തു.

വീട് നിർമ്മാണത്തിന് സാങ്കേതിക സഹായം നൽകിയ സെന്റ് ജോർജ് ഹയര്‍ സെക്കൻഡറി സ്കൂൾ അധ്യാപകൻ സജി സെബാസ്റ്റ്യനെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. കൈക്കാരന്മാരായ ചാക്കോച്ചൻ വെള്ളുക്കുന്നേൽ, ബോസ് പ്ലാത്തോട്ടം, ജോർജി മുണ്ഡപത്തിൽ, അരുൺ താഴത്തുപറമ്പിൽ നിർമ്മാണ കമ്മറ്റിയംഗങ്ങളായ സിബി പാലാത്ത്, ബെന്നി വെട്ടത്തേൽ, സാബു പ്ലാത്തോട്ടം എന്നിവർ നേതൃത്വം നൽകി.

Read Also ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട് .

Read Also ഉപ്പൂറ്റിവേദന മാറ്റാൻ 15 മാർഗങ്ങൾ; അലോപ്പതിയിലും ആയുർവേദത്തിലും.

Read Also നടുവേദന അകറ്റാൻ ചില ലളിത വ്യായാമങ്ങൾ

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here