Home Kerala ചിരിയുടെ വലിയ തമ്പുരാൻ വിട പറഞ്ഞു. ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

ചിരിയുടെ വലിയ തമ്പുരാൻ വിട പറഞ്ഞു. ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

1356
0
''എനിക്ക് വേണ്ടത് നരകത്തിലേക്കുള്ള താക്കോലാണ് . കാരണം കഷ്ടപ്പെടുന്നതും വീടില്ലാത്തവരും വസിക്കുന്നത് അവിടെയാണല്ലോ.''

മാർത്തോമ്മാസഭയുടെ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103 ) ഇനി ഓർമ്മകളിൽ ജീവിക്കും. പുലർച്ചെ 1.15 ന് കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കബറടക്കം നാളെ മൂന്നുമണിക്ക് തിരുവല്ല മാര്‍ത്തോമ്മാ സഭ ആസ്ഥാനത്തെ പള്ളിയില്‍ നടക്കും. രണ്ടാഴ്ച്ച മുൻപായിരുന്നു അദ്ദേഹത്തിന്റെ 103-ാം പിറന്നാൾ ആഘോഷിച്ചത് . രണ്ട് വർഷത്തിലധികമായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ പ്രത്യേക മുറിയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

‘സ്വർണനാവിന്റെ ഉടമ’ എന്നാണ് ക്രിസോസ്റ്റം തിരുമേനിയെ വിശേഷിപ്പിച്ചിരുന്നത് . ചിരിയും ചിന്തയും ഉണർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗവും സംസാരവും. മർമ്മം നോക്കി നർമ്മം പറയാനുള്ള തിരുമേനിയുടെ കഴിവ് ആരെയും അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ഒരിക്കൽ പരിചയപ്പെട്ടാൻ വീണ്ടും അങ്ങോട്ട് ചെല്ലാൻ തോന്നുന്ന വ്യക്തിത്വം. ജനഹൃദയത്തിൽ എന്നും നിറഞ്ഞുനിൽക്കുന്ന പ്രഭാഷകൻ. മാരാമൻ കൺവൻഷൻ യോഗങ്ങളിൽ ഏറ്റവും വലിയ ജനപങ്കാളിത്തമുണ്ടാകുന്നതും തിരുമേനി പ്രസംഗിക്കുന്ന ദിവസങ്ങളിലായിരുന്നു . 1954 മുതൽ 2018 വരെ തുടർച്ചയായി 65 മാരാമൺ കൺവൻഷനുകളിൽ പ്രസംഗകനായി. 95 ലധികം കൺവൻഷനുകളിൽ വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യമുണ്ടായി. 2018ൽ രാജ്യം പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു .

Also Read നൂറ്റിനാലിന്റെ നിറവിൽ ചിരിയുടെ വലിയ മെത്രാപ്പോലീത്ത

കർണാടകത്തിൽ മിഷണറിയായിട്ടായിരുന്നു തിരുമേനിയുടെ ആദ്യകാല പ്രവർത്തനം. തിരുവനന്തപുരം ഉൾപ്പെടെ ഒട്ടേറെ പള്ളികളിൽ വികാരിയായി സേവനം ചെയ്തശേഷമാണ് സഭയിലെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഏറ്റവും കൂടുതൽ ഭദ്രാസനങ്ങളുടെ ചുമതല വഹിച്ചതും തിരുമേനി തന്നെ. തുടർന്ന് പനംപുന്ന തിരുമേനിക്കൊപ്പം (തോമസ് മാർ അത്തനാസിയോസ്) സഫറഗൻമെത്രാപ്പോലീത്തായായി. അലക്സാണ്ടർ മാർത്തോമ്മാമെത്രാപ്പോലീത്ത ചുമതല ഒഴിഞ്ഞപ്പോൾ മെത്രാപ്പൊലീത്തയായി. പിന്നീട് ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തായ്ക്കുവേണ്ടി പദവി ഒഴിഞ്ഞപ്പോൾ സഭ മാർ ക്രിസോസ്റ്റത്തെ വലിയമെത്രാപ്പൊലീത്തായെന്നുള്ള പ്രത്യേക ബഹുമതി നൽകി ആദരിക്കുകയും ചെയ്തു.

രാഷ്ട്രം തിരുമേനിയെ പദ്മഭൂഷൻ നൽകി ആദരിച്ചപ്പോൾ പ്രായത്തെ വകവയ്ക്കാതെ ഡൽഹിയിൽ നേരിട്ടെത്തി തിരുമേനി രാഷ്ട്രപതിയിൽ നിന്ന് ബഹുമതി സ്വീകരിച്ചു . പ്രധാനമന്ത്രിയെ കണ്ടു നന്ദി പറയുന്നതിന് അദ്ദേഹത്തിന്റെ വസതിയിലെത്തിയ വലിയ മെത്രാപ്പൊലീത്തയെ അദ്ദേഹത്തിന്റെ വീൽചെയർ ഉന്തിക്കൊണ്ടാണ് മോദി തിരുമേനിയോടുള്ള സ്നേഹം പ്രകടിപ്പിച്ചത്.

തിരുമേനി പഠിച്ചത് ഇരവിപേരൂരും കോട്ടയത്തും ആലുവായിലും സെറാംപൂരിലും ലണ്ടനിലു മൊക്കെയായിട്ടാണ് . പദസ്വാധീനവും ശബ്ദക്രമീകരണവും ഉച്ചാരണ ശുദ്ധിയും തിരുമേനിയുടെ പ്രസംഗങ്ങളെ ആകർഷകമാക്കി.

Also Read നന്മചെയ്യുന്നവരെ മതവും ജാതിയും നോക്കാതെ ദൈവം രക്ഷിക്കുമെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്: ഫാ.ജോസഫ് പുത്തൻപുരക്കൽ

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ മുൻ വൈസ്ചാൻസലർ ഡോ. സിറിയക് തോമസ് ക്രിസോസ്റ്റം തിരുമേനിയെ വിശേഷിപ്പിച്ചത് എട്ടാമത്തെ അത്ഭുതം എന്നാണ് . ഡോ. സിറിയക് തോമസ് ഇങ്ങനെ എഴുതുന്നു : ” മാർ ക്രിസോസ്റ്റത്തിന്റെ വ്യക്തിബന്ധങ്ങളാണ് അദ്ദേഹത്തിന്റെ വിശാലമനസ്സിന്റെ ശരിയായ സാക്ഷ്യം. അതിൽ സഭാ വ്യത്യാസമോ മത വ്യത്യാസമോ രാഷ്ട്രീയ വ്യത്യാസമോ ഒന്നുമില്ല. ദേശ ഭാഷാ വ്യത്യാസവുമില്ല. പദവി ഭേദ പരിഗണനകളുമില്ല. സൗഹൃദങ്ങളിൽ പക്ഷഭേദവുമില്ല. എല്ലാവരെയും ചേർത്തുപിടിക്കുന്നതാണ് വലിയ മെത്രാപ്പോലീത്തായുടെ ശൈലി.

ഇത്രയും ജനകീയനായ ഒരു സഭാപിതാവും വേറെയില്ല. ഒരർത്ഥത്തിൽ പോപ്പ് ഫ്രാൻസിസും മാർ ക്രിസോസ്റ്റവും ആശയങ്ങളിലും സമീപനങ്ങളിലും മനോഭാവങ്ങളിലും ഒരു പരിധിവരെ ഒരേനിലപാടുകളുള്ള വരാണെന്നു പറയുന്നതിലും ഒരു വൈരുധ്യവുമില്ല. രണ്ടു പിതാക്കന്മാരും ലോകത്തെയും ജനങ്ങളെയും തങ്ങളുടെഹൃദയത്തോടാണ് ചേർത്തുവയ്ക്കുന്നത്. ജീവിതത്തോടും. മാനവരാശിയുടെ സന്തോ
ശങ്ങളോടും ദുഃഖങ്ങളോടും ചേർന്നു ചിരിക്കാനും കരയാനും കഴിയുന്നവർ. ലോകത്തെവിടെയും ഉണ്ടാകുന്ന ഏതു ദുരന്തവും അവരെ ആഴത്തിൽ മുറിപ്പെടുത്തുന്നുവെന്നതാണ് സത്യം. ഇരുവരും നമ്മുടെ കാലത്തിന്റെ ഭാഗ്യങ്ങളെന്നും പറയാം. ദൈവകൃപ യുടെ സമകാലിക സാക്ഷ്യങ്ങളും.”

ഒരിക്കൽ അദ്ദേഹം പറഞ്ഞു : ”എനിക്ക് വേണ്ടത് നരകത്തിലേക്കുള്ള താക്കോലാണ് . കാരണം കഷ്ടപ്പെടുന്നതും വീടില്ലാത്തവരും വസിക്കുന്നത് അവിടെയാണല്ലോ.”

Also Read ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്. കിട്ടിയ വണ്ടി തന്റെ വണ്ടിയായികൊണ്ടുനടക്കുക.”

കുമ്പനാട് വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടിൽ ശോശാമ്മയുടെയും പുത്രനായി 1918 ഏപ്രിൽ 27ന് ജനിച്ച തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു. മാരാമൺ പള്ളി വക സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. ആലുവ യുസി കോളജിൽ ബിരുദ പഠനം . ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ വൈദിക പഠനം.

1944 ജൂൺ മൂന്നിനു വൈദികനായി. 1944ൽ ബെംഗളൂരു ഇടവക വികാരി. 1948ൽ കൊട്ടാരക്കര, മൈലം, പട്ടമല ഇടവകകളുടെ വികാരി. 1949ൽ തിരുവനന്തപുരം വികാരി. 1951 മാങ്ങാനം പള്ളി വികാരി. 1953 മെയ്‌ 20ന് റമ്പാൻ സ്ഥാനവും 23ന് എപ്പിസ്‌കോപ്പ സ്ഥാനവും ലഭിച്ചു.

1954ൽ കോട്ടയം കുന്നംകുളം ഭദ്രാസനാധിപനായി. 1954 മുതൽ 63 വരെ കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പലായി. 1963ൽ മിഷനറി ബിഷപ്. 1968ൽ അടൂർകൊട്ടാരക്കര ഭദ്രാസനാധിപനായി. 1975ൽ വീണ്ടും മിഷനറി ബിഷപ്.

1978 മെയ്‌ മാസം സഫ്രഗൻ മെത്രാപ്പൊലീത്താ പദവിലേക്ക് ഉയർത്തപ്പെട്ടു. 1980ൽ തിരുവനന്തപുരം കൊല്ലം ഭദ്രാസനാധ്യക്ഷനായി. 1990ൽ റാന്നി നിലയ്ക്കൽ, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ്. 1997 ഓഗസ്റ്റ് ചെങ്ങന്നൂർ തുമ്പമൺ ഭദ്രാസനാധ്യക്ഷൻ. 1999 മാർച്ച് 15 ഒഫിഷിയേറ്റിങ് മെത്രാപ്പൊലീത്തയായി. 1999 ഒക്ടോബർ 23ന് സഭയുടെ പരമാധ്യക്ഷനായ മാർത്തോമാ മെത്രാപ്പൊലീത്തയുമായി. 2007 ഒക്ടോബർ ഒന്നിന് സ്ഥാനമൊഴിഞ്ഞു.

Also Read എനിക്ക് തന്നിരുന്നേൽ പൊന്നുപോലെ വളർത്തിയേനെ! എന്നെപ്പോലെ കൊതിക്കുന്ന ആയിരങ്ങൾ..

Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.

Also Read ഭാര്യക്കും ഭർത്താവിനും സംശയം തോന്നുന്നത് പലതും ഒളിക്കുന്നതും മറയ്ക്കുന്നതും കൊണ്ടല്ലേ?

Also Read നല്ല കുടുംബം രൂപപ്പെടണമെങ്കിൽ ഭർത്താവ്, ഭാര്യ, ദൈവം എന്ന ത്രികോണം ചേരണം

Also Read ഉത്തമയായ ഭാര്യക്ക് വേണ്ട അഞ്ചു ഗുണങ്ങൾ!

Also Read ഉത്തമനായ ഭർത്താവിന്റെ അഞ്ച് യോഗ്യതകൾ

Also Read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.

Also Read ഇടിവെട്ട് സ്മാഷുകൾ കൊണ്ട് കളിക്കളത്തിൽ ചേനക്കുഴി തീർത്ത ഇതിഹാസതാരം

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here