Home Blog Page 8

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 33

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 33

അലീനയുടെ വേര്‍പാട് ജാസ്മിനെ വല്ലാതെ തളർത്തി. നാലഞ്ചുനാള്‍ അവള്‍ ശരിക്ക് ആഹാരംപോലും കഴിച്ചില്ല. കണ്ണടച്ചാലും തുറന്നാലും മുറിക്കുള്ളിൽ കൂനിക്കൂടിയിരിക്കുന്ന ചേച്ചിയുടെ മുഖമായിരുന്നു മനസില്‍. അഴിഞ്ഞുലഞ്ഞ മുടിയും ഭീതിപടര്‍ന്ന മുഖവുമായി മുറിയുടെ കോണില്‍ ഭയന്നുവിറച്ചിരിക്കുന്ന ആ ദൃശ്യം എത്ര ശ്രമിച്ചിട്ടും ഹൃദയത്തില്‍നിന്നു പിഴുതെറിയാന്‍ കഴിയുന്നില്ല.

ഈപ്പന്‍റെ പീഢനമേറ്റല്ലേ ചേച്ചി മരിച്ചത്? ഒരുപാട് ഉപദ്രവിച്ചുകാണും.
വേദന സഹിച്ച്, കണ്ണീരൊഴുക്കി എത്ര ദിവസം ചേച്ചി പട്ടിണി കിടന്നുകാണും?
മരിച്ചുപോകണമെന്ന് ഈപ്പന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുകാണും.
സമയത്ത് ആഹാരവും ചികിത്സയും കിട്ടിയിരുന്നെങ്കില്‍ ചേച്ചി മരിക്കില്ലായിരുന്നു. ഈപ്പന്‍ കഴുത്തുഞെരിച്ചു കൊന്നതല്ലെന്നാരു കണ്ടു? ആരുമില്ലല്ലോ ചോദിക്കാനും പറയാനും.

കരഞ്ഞു കാലുപിടിച്ചു പറഞ്ഞിട്ടും ടോണി അവളെ ആശുപത്രിയിലാക്കാൻ ഒന്ന് വന്നില്ലല്ലോ ! നീചൻ !
ടോണിയുടെ പപ്പ മരിച്ചപ്പോള്‍ ആ കുടുംബത്തെ സംരക്ഷിച്ചത് തന്‍റെ പപ്പയാണെന്നു ടോണിക്കറിയാം. എന്തുമാത്രം സാമ്പത്തിക സഹായം ചെയ്തു. സ്വന്തം മകനെപ്പോലെ സ്നേഹിച്ചു, ലാളിച്ചു, കൂടെ കൊണ്ടുനടന്നു. മടിയിലിരുത്തി കഥകൾ പറഞ്ഞു സന്തോഷിപ്പിച്ചു . എന്നിട്ടും താനൊരു സാഹായം ചോദിച്ചുചെന്നപ്പോള്‍ നിഷ്കരുണം തള്ളിയില്ലേ ആ മനുഷ്യൻ ! ചേച്ചിയുടെ മൃതദേഹം അവസാനമായി ഒന്നു കാണണമെന്നു പോലും അയാൾക്ക്‌ തോന്നിയില്ലല്ലോ . അത്രേയുള്ളൂ ബന്ധങ്ങള്‍ക്കു വില.
വരാന്തയിലെ തൂണില്‍ ചാരി വിദൂരതയിലേക്കു കണ്ണുംനട്ട് ഓരോന്നാലോചിക്കുകയായിരുന്നു ജാസ്മിന്‍.
“മോളേ”
അടുക്കളയില്‍നിന്ന് മേരിക്കുട്ടിയുടെ വിളി കേട്ടതും ജാസ്മിന്‍ ചിന്തയില്‍ നിന്നുണര്‍ന്നു.
മിഴിക്കോണുകളിലെ കണ്ണീര്‍ തുടച്ചിട്ട് വേഗം അവള്‍ അകത്തേക്കു ചെന്നു.
അടുക്കളയില്‍ പച്ചക്കറി അരിയുകയായിരുന്നു മേരിക്കുട്ടി.
“എന്താമ്മേ…?”
പിന്നിൽ നിന്ന് അമ്മയുടെ കഴുത്തിൽ കൈചുറ്റി ചേർന്നു നിന്ന് കൊണ്ടു അവൾ ചോദിച്ചു.
”നീ കരയുവായിരുന്നോ പുറത്തു നിന്ന് ?”
”ഏയ് ” അവൾ അമ്മയുടെ കവിളിൽ ഒരു മുത്തം നൽകി.
“പുത്തന്‍പുരയ്ക്കലെ ജയിംസിനെ നീ അറിയില്ലേ?” പച്ചക്കറി അരിഞ്ഞുകൊണ്ടിരിക്കെ തിരിഞ്ഞു നോക്കാതെ മേരിക്കുട്ടി ചോദിച്ചു.
”അതെന്തു ചോദ്യാ . എന്റെ കൂടെ വേദപാഠം പഠിപ്പിക്കുന്ന ആളല്ലേ . പോരെങ്കിൽ വായനശാലയുടെ സെക്രട്ടറിയുമാ . ഞാൻ പ്രസിഡന്റും . അപ്പം പിന്നെ അറിയാണ്ടിരിക്കുമോ ?”
“അവന്‍ ആളെങ്ങനാ?”
“നല്ല മനുഷ്യനാ. എന്തേ?”
തെല്ലു നേരം ഒന്നു മിണ്ടാതെ നിന്നു, മേരിക്കുട്ടി. പിന്നെ പറഞ്ഞു.
“ശേഖരപിള്ള നിനക്കൊരു കല്യാണാലോചനയുമായി ഇന്നിവിടെ വന്നിരുന്നു. ജയിംസിന്‍റെ വീട്ടുകാരു പറഞ്ഞുവിട്ടതാ. കേട്ടിടത്തോളം നല്ല കുടുംബക്കാരാന്നു തോന്നി. പഴേ തറവാട്ടുകാരാ. ഇഷ്ടം പോലെ സ്വത്തും ഒണ്ട്.”
അമ്മ പറഞ്ഞു വരുന്നത് എന്താണെന്നു ജാസ്മിന് പിടി കിട്ടി.അവൾക്ക് ചിരിവന്നുപോയി!
ജയിംസിന് തന്നോട് പ്രേമം തോന്നിക്കാണും.
എത്രകാലത്തേക്കു കാണും ഈ സ്നേഹം?
കല്യാണം കഴിഞ്ഞ് ഒന്നോ രണ്ടോ വര്‍ഷം! അതു കഴിയുമ്പോള്‍ ചേച്ചിക്കുണ്ടായ അനുഭവമല്ലേ തനിക്കും ഉണ്ടാകാന്‍ പോകുന്നത്? ആണുങ്ങളെ ഒന്നിനെയും വിശ്വസിക്കാന്‍ കൊള്ളില്ല.
ഒരിക്കലും പിരിയില്ലെന്നു വാക്കുതന്ന ടോണി ഒരു നിമിഷംകൊണ്ടു തന്നെ പിഴുതു ദൂരെ എറിഞ്ഞില്ലേ? തനിക്ക് പറയാനുള്ളത് കേൾക്കാൻ പോലും സന്മനസ് കാണിച്ചില്ലല്ലോ അയാൾ .
വേണ്ട…
ഈ ജന്മത്തില്‍ തനിക്കിനിയൊരു വിവാഹമേ വേണ്ട. ജയിംസ് മറ്റാരെയെങ്കിലും കല്യാണം കഴിച്ചു സുഖമായി ജീവിക്കട്ടെ. അവൾ മനസിൽ പറഞ്ഞു .
“നീയെന്താ ഒന്നും മിണ്ടാത്തേ?”
“പിള്ളച്ചേട്ടനോട് കല്യാണക്കേസുമായി ഇനി ഇങ്ങോട്ടു വരണ്ടാന്നു പറഞ്ഞേക്ക്.”
മേരിക്കുട്ടി തിരിഞ്ഞിട്ട് അവളെ അമർഷത്തോടെ നോക്കികൊണ്ടു ചോദിച്ചു .
“പിന്നെന്തു ചെയ്യാനാ നിന്‍റെ ഉദ്ദേശ്യം? സന്യസിക്കാനോ? വയസാംകാലത്ത് നിന്നെ നോക്കാൻ ആരാ കൊച്ചേ ഉള്ളത് ?”
“ആരും നോക്കാനില്ലെങ്കില്‍ അഗതിമന്ദിരത്തില്‍ പോയി കിടക്കും.”
“തര്‍ക്കുത്തരം മാത്രമേ നിന്റെ വായീന്നു വരൂ!” മേരിക്കുട്ടി ദേഷ്യപ്പെട്ടു. “നിനക്കു നല്ലൊരു കുടുംബജീവിതം ഉണ്ടായിക്കാണാന്‍ എനിക്കാഗ്രഹമില്ലേ മോളേ? എനിക്കു നീയല്ലാതെ ഇനി ആരാ ഉള്ളത്?”
“ചേച്ചീടെ കുടുംബജീവിതം അമ്മ കണ്ടതല്ലേ? അങ്ങനൊരനുഭവമാ എനിക്കും ഉണ്ടാകുന്നതെങ്കിലോ?”
“ഒരാള്‍ക്കങ്ങനെ പറ്റിന്നു വച്ച് എല്ലാ ആണുങ്ങളും മോശമാന്നു ചിന്തിക്കരുത്.”
“ഞാന്‍ മനസമാധാനത്തോടെ ജീവിക്കുന്നതു കാണാനാണമ്മയുടെ ആഗ്രഹമെങ്കില്‍ അമ്മ ഒരു കാര്യം ചെയ്യണം. കല്യാണക്കാര്യം മാത്രം എന്നോടു പറയരുത്.”
“ഇത്ര രോഷം കൊള്ളാന്‍ മാത്രം എന്താ ഉണ്ടായേ? ജയിംസിനെ നിനക്കിഷ്ടമില്ലെങ്കില്‍ വേണ്ട. വേറെ ആലോചിക്കാം.”
“ജയിംസിനെ എനിക്കറിയാം. നല്ല മനുഷ്യനാ . മനസുനിറയെ സ്നേഹവുമുണ്ട്. കാഴ്ചക്കും സുന്ദരനാ .പക്ഷേ… കല്യാണം കഴിഞ്ഞു കുറച്ചുനാള് കഴിയുമ്പം ഈ സ്നേഹവും അടുപ്പവുമൊക്കെ അങ്ങ് പോകും അമ്മെ .പിന്നെ ഭാര്യ ഒരു ബാധ്യതയായിട്ടു തോന്നും ഈ പറയുന്നവർക്കൊക്കെ . വേണ്ട.. അതാലോചിക്കണ്ട… ഞാൻ കല്യാണം കഴിക്കുന്നില്ല .”
“ഭര്‍ത്താവ്, കുട്ടികള്‍, കുടുംബം എന്നൊക്കെ പറയുന്നതല്ലേ മോളേ ഒരു സ്ത്രീയുടെ സന്തോഷം? ഇപ്പം കല്യാണം വേണ്ടാന്നു തോന്നിയാലും കുറച്ചു കഴിയുമ്പം അതു തെറ്റായിപ്പോയീന്നു തോന്നും. ഒരമ്മയാകാനും കുഞ്ഞിനെ പ്രസവിക്കാനുമുള്ള മോഹം നിനക്കില്ലേ?”
ആ വാചകം ജാസ്മിന്റെ മനസിൽ തറച്ചു .എല്ലാ സ്ത്രീകളേയുംപോലെ തനിക്കും ആഗ്രഹമുണ്ടായിരുന്നു ഒരു കുഞ്ഞിനെ പ്രസവിക്കാനും ഓമനിച്ചു വളര്‍ത്താനും. അത് ടോണിയുടെ കുഞ്ഞായിരിക്കണമെന്നും ആഗ്രഹിച്ചു. പക്ഷേ…ടോണിയുമായുള്ള സ്നേഹബന്ധം മുറിഞ്ഞതോടെ ആ ആഗ്രഹം മനസിന്റെ കോണിൽ കുഴിച്ചുമൂടി . ഇപ്പോൾ മനസ് ശൂന്യമാണ് .

“നിന്‍റെ കല്യാണം നടന്നുകണ്ടെങ്കിലേ ഈ അമ്മയുടെ മനസിലെ തീയണയൂ മോളേ…! ഒരുപാട് ദുഃഖം അനുഭവിച്ചില്ലേ ഈ അമ്മ. ഇനിയെങ്കിലും ഈ അമ്മയ്ക്ക് സന്തോഷിക്കാന്‍ നീ ഒരവസരം താ…”
ജാസ്മിന്‍ ഒന്നും മിണ്ടാതെ കീഴ്പോട്ടു നോക്കി നിന്നതേയുള്ളൂ.
ഇടയ്ക്കു മുഖമുയര്‍ത്തി നോക്കിയപ്പോള്‍ അമ്മയുടെ കണ്ണുകളിലെ യാചനാഭാവം അവള്‍ കണ്ടു.
“അമ്മയ്ക്കെന്നോടു ദേഷ്യം തോന്നുന്നുണ്ടോ?”
“ഒരമ്മയുടെ മനസിലെ പ്രയാസോം വേദനേം അറിയണമെങ്കിൽ നീയൊരമ്മയാകാണം “
മേരിക്കുട്ടിയുടെ ശബ്ദം ഇടറിയത് ജാസ്മിന്‍ ശ്രദ്ധിച്ചു. അവള്‍ക്കു പ്രയാസം തോന്നി.
അമ്മയെ വേദനിപ്പിച്ച് താനൊറ്റയ്ക്കു ജീവിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?
ജയിംസിനെ തനിക്ക് നന്നായി അറിയാം.
കാണാന്‍ സുന്ദരനാണ്. വിദ്യാഭ്യാസവുമുണ്ട്. ഇന്നുവരെ തന്നോടു മാന്യമായിട്ടേ അയാള്‍ പെരുമാറിയിട്ടുള്ളൂ! അയാളുടെ മനസില്‍ ഇങ്ങനൊയൊരാഗ്രഹമുണ്ടെന്ന് ഒരിക്കല്‍പ്പോലും സൂചിപ്പിച്ചിട്ടുമില്ല .ശൃംഗാര ഭാവത്തോടെ ഒന്ന് നോക്കിയിട്ടു പോലുമില്ല .
തന്‍റെ സൗന്ദര്യം കണ്ടുള്ള അഭിനിവേശമാണോ അയാള്‍ക്ക്? അതോ ഹൃദയത്തില്‍ നിന്നുടലെടുത്ത ആത്മാര്‍ത്ഥ സ്നേഹമോ?
അവളുടെ ചിന്തകള്‍ പലവഴിക്കും പാഞ്ഞു .
“ആലോചിക്കാനൊന്നുമില്ല മോളേ. നിനക്കു നല്ലൊരു ഭാവിയുണ്ടായിക്കാണാന്‍ അമ്മയ്ക്കാഗ്രഹമുണ്ടായിട്ടു പറഞ്ഞതാ.”
അവൾ മൗനം ദീക്ഷിച്ചതേയുള്ളൂ.
മേരിക്കുട്ടി പിന്നെയും കുറെ ഉപദേശിക്കുകയും ഗുണദോഷിക്കുകയും ചെയ്തു.
മറുപടി ഒന്നും പറയാതെ ജാസ്മിന്‍ വേഗം അവിടെനിന്നെണീറ്റു പോയി.

സന്ധ്യമയങ്ങിയപ്പോള്‍ ശേഖരപിള്ള വീണ്ടും വന്നു. മേരിക്കുട്ടിയും ജാസ്മിനുമുണ്ടായിരുന്നു വീട്ടില്‍.
കുശലാന്വേഷങ്ങൾക്കു ശേഷം , ചവച്ചരച്ചുകൊണ്ടിരുന്ന മുറുക്കാന്‍ കൈവിരലുകള്‍ക്കിടയിലൂടെ മുറ്റത്തേക്കു നീട്ടിയൊന്നു തുപ്പിയിട്ടു ശേഖരപിള്ള ജാസ്മിനെ നോക്കി.
“ഞാന്‍ രാവിലെ മോളുടെ അമ്മയോട് ഒരു കാര്യം പറഞ്ഞിരുന്നു. അമ്മ പറഞ്ഞായിരുന്നോ ?”
”ഉം ”
“അവര്‍ക്കു വലിയ താല്പര്യമാ . പ്രത്യേകിച്ച് ജയിംസിന് . വേറെ ഒരുപാട് ആലോചനകളു വരുന്നുണ്ട്. ഇവിടുത്തെ തീരുമാനമറിഞ്ഞിട്ടു വേറെ നോക്കിയാൽ മതീന്നാ അവരുടെ പ്ലാൻ ” ഒന്നു നിറുത്തിയിട്ടു പിള്ള തുടര്‍ന്നു. ”പുത്തന്‍പുരയ്ക്കല്‍കാരു പഴേ തറവാട്ടുകാരാ. പത്തിരുപത്തഞ്ച് ഏക്കർ ഭൂസ്വത്തുണ്ട്. രണ്ടാണും ഒരു പെണ്ണുമേ ഉള്ളൂ . ഇപ്പഴത്തെ സ്ഥിതിയനുസരിച്ച് ഒരു പത്തമ്പത് ലക്ഷം രൂപ സ്ത്രീധനം മേടിച്ചു കെട്ടാന്‍ ഒരു പ്രയാസോം ഇല്ല. പക്ഷേ മോളുടെ കാര്യത്തില്‍ അവരൊന്നും ഡിമാൻഡ് ചെയ്യുന്നില്ല. ഇഷ്ടമുള്ളതു കൊടുത്താല്‍ മതീന്ന് പറഞ്ഞു . ഇനി ഒന്നും കൊടുത്തില്ലേലും കുഴപ്പമില്ല . മോളെക്കുറിച്ചു ഈ നാട്ടിൽ എല്ലാർക്കും വലിയ മതിപ്പാണല്ലോ. പള്ളേലെ വികാരിയച്ചനും മോളെ സപ്പോർട്ട് ചെയ്തു. ജയിംസിന്റെ അപ്പൻ കഴിഞ്ഞവർഷം പള്ളിയിലെ കൈക്കാരനായിരുന്നല്ലോ ” .
ജാസ്മിന്‍ ഒന്നും മിണ്ടിയില്ല.
പുത്തന്‍പുരയ്ക്കല്‍ വീടിനെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ തുടർന്നുകൊണ്ടേയിരുന്നു ശേഖരപിള്ള. ഒടുവിൽ ചോദിച്ചു.
“ഞാനെന്നാ പറയണം അവരോട്?”
ജാസ്മിന്‍ മറുപടി ഒന്നും പറഞ്ഞില്ല.
മേരിക്കുട്ടി പറഞ്ഞു:
“കല്യാണംന്നൊക്കെ പറയുന്നത് ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമല്ലേ പിള്ളചേട്ടാ . ഒന്ന് രണ്ടു ദിവസത്തിനകം തീരുമാനം പറയാന്നു പറ.”
“അവര്‍ക്ക് എത്രയും പെട്ടെന്നു നടത്തണമെന്നാ പ്ലാന്‍.”
“എങ്കില്‍ വേറെ ആലോചിച്ചോളാന്‍ പറ…”
എടുത്തടിച്ചപോലെ ജാസ്മിൻ അത്രയും പറഞ്ഞിട്ട് അകത്തേക്കു കയറിപ്പോയി.
ശേഖരപിള്ള മേരിക്കുട്ടിയെ നോക്കി സ്വരം താഴ്ത്തി ചോദിച്ചു.
“കുഞ്ഞിന് ഈ ആലോചന ഇഷ്ടമല്ലേ?”
“ഇഷ്ടമില്ലാഞ്ഞിട്ടല്ല. അവളൊരു പ്രത്യേക സ്വഭാവക്കാരിയാ. സാവകാശം ഞാനവളോട് കാര്യങ്ങള്‍ പറഞ്ഞു സമ്മതിപ്പിച്ചുകൊള്ളാം .”
”ഈ ആഴ്ച തന്നെ തീരുമാനം പറയണം ”
”ഉം”
ശേഖരപിള്ള പോയപ്പോൾ മേരിക്കുട്ടി മുറിയില്‍ ചെന്ന് ജാസ്മിനെ അനുനയിപ്പിക്കാന്‍ നോക്കി.
ജാസ്മിന്‍ തീരുമാനം പറയാതെ മൗനമായി ഇരുന്നതേയുള്ളൂ.
” ഒരു നല്ല ആലോചന വന്നപ്പം അത് നിഷേധിച്ചാൽ ദൈവം പോലും നിന്നോട് പൊറുക്കുകേല . നോക്കിക്കോ നീ അനുഭവിക്കും. ”
ദേഷ്യപ്പെട്ടിട്ട് മേരിക്കുട്ടി എണീറ്റ് പോയി.
ജാസ്മിന് എന്ത് തീരുമാനം എടുക്കണമെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല .
പിറ്റേന്നു വായനശാലയില്‍ ചെന്നപ്പോള്‍ അവള്‍ ജയിംസിനെ കണ്ടു.
വല്ലാത്തൊരു ചമ്മൽ ഉണ്ടായിരുന്നു അയാളുടെ മുഖത്ത് . ഉള്ളിലെ പരിഭ്രമവും അങ്കലാപ്പും മുഖത്തു പ്രകടമായിരുന്നു. താൻ എന്തിനാടോ കല്യാണാലോചനയുമായി എന്‍റെ വീട്ടിലേക്ക് ആളെ പറഞ്ഞുവിട്ടതെന്നു ചോദിക്കുമോന്നുള്ള ആശങ്കയായിരുന്നു അവന്റെ മുഖത്ത്.
ജാസ്മിന്‍ ഒന്നും ചോദിച്ചില്ലെന്നു മാത്രമല്ല പതിവിലേറെ സ്നേഹത്തോടെ അവനോട് സംസാരിക്കുകയും ചെയ്തു . ആ സംസാരവും പെരുമാറ്റവും കണ്ടപ്പോള്‍ ജയിംസിന്‍റെ ഉള്ളിലെ ഭീതി അകന്നു. ജാസ്മിനു തന്നോടു പിണക്കമോ ദേഷ്യമോ ഇല്ലെന്നും സ്നേഹം കൂടിയിട്ടേ ഉള്ളൂ എന്നും അവനു മനസിലായി.
വായനശാലയില്‍ നിന്ന് പിരിയാന്‍നേരം തെല്ലു സങ്കോചത്തോടെ സ്വരം താഴ്ത്തി ജയിംസ് ചോദിച്ചു.
“ശേഖരപിള്ള എന്തെങ്കിലും പറഞ്ഞിരുന്നോ ?”
“ഉം…” മൂളിയതല്ലാതെ കൂടുതൽ ഒന്നും അവൾ പറഞ്ഞില്ല .
“പരിചയപ്പെട്ടപ്പം മുതല്‍ മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാ. തെറ്റാണെങ്കില്‍ ക്ഷമിക്കുക. .”
ജാസ്മിൻ അയാളുടെ മുഖത്തേക്കു നോക്കി തെല്ലുനേരം നിന്നു . ജെയിംസ് വല്ലാതായി.
“നന്നായി ആലോചിച്ചിട്ടാണോ ജയിംസ് ഇങ്ങനെയൊരു തീരുമാനമെടുത്തത്?”
“അതെ…”
“എത്ര കാലത്തേയ്ക്കുണ്ടാവും ഈ സ്നേഹവും ഇഷ്ടവും ?”
“മരിക്കുന്നതുവരെ…”
“എന്നെക്കുറിച്ചെന്തറിയാം ജയിംസിന്? ഇവിടെ വന്നതിനു ശേഷമുള്ള പരിചയമല്ലേ നമ്മള്‍ തമ്മിലുള്ളൂ? മുന്‍പ് ഞാനാരായിരുന്നു, എന്തായിരുന്നു എന്നൊക്കെ അന്വേഷിച്ചിട്ടുണ്ടോ? എടുത്തുചാടി ഒരു തീരുമാനമെടുത്തിട്ട് പിന്നീട് വിഷമിക്കുന്നതിനേക്കാള്‍ നല്ലത് ശരിക്കും മനസിലാക്കിയിട്ട് ഒരു തീരുമാനമെടുക്കുന്നതല്ലേ?”
“ഒക്കെ ഞാൻ അന്വേഷിച്ചിട്ടാ തീരുമാനമെടുത്തത്.”
“അന്വേഷിച്ചിട്ട് എന്ത് മനസിലായി ?”
“ഡോക്ടര്‍ ടോണിയുമായി അടുപ്പത്തിലായിരുന്നെന്നും ആ ബന്ധം മുറിഞ്ഞപ്പോള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും ഒടുവില്‍ വീടും പുരയിടോം വിറ്റ് ഈ മലമുകളിലേക്ക് താമസം മാറ്റീന്നും മനസിലായി …”
ജാസ്മിന്‍ അതിശയത്തോടെ നോക്കിനിന്നുപോയി.
ജയിംസ് എല്ലാം അറിഞ്ഞിരിക്കുന്നു! താന്‍ വിചാരിച്ചതുപോലുള്ള ആളല്ല ഈ മനുഷ്യന്‍! തന്നെക്കുറിച്ച് ഗൗരവമായി പഠിക്കുകയും മനസിലാക്കുകയും ചെയ്തിരിക്കുന്നു!
”ആര് പറഞ്ഞു ഈ കഥകളൊക്ക?”
”ചിത്തിരപുരത്തു എനിക്ക് പരിചയക്കാരുണ്ട് ”
”അത് മാത്രമാവില്ലല്ലോ കേട്ടത് . ഞാൻ പ്രഗ്‌നന്റ് ആയീന്നും ടോണി കയ്യൊഴിഞ്ഞപ്പോൾ അബോർഷൻ നടത്തീന്നുമൊക്കെ പറഞ്ഞിട്ടുണ്ടാവുമല്ലോ ആളുകൾ ”
” അങ്ങനെയും ചിലർ പറഞ്ഞു ”
” അതൊക്കെ കേട്ടിട്ടും എന്നെ കല്യാണം കഴിക്കണമെന്നു തോന്നീതെന്താ ?”
” കഥകളൊന്നും ഞാൻ വിശ്വസിച്ചിട്ടില്ല. കുറെ നാളായില്ലേ ഞാൻ ജാസ്മിനെ കാണാൻ തുടങ്ങിയിട്ട് ”
“കേട്ടത്‌ മുഴുവൻ കഥയല്ല ജെയിംസ് . അതിൽ കുറച്ചു സത്യമുണ്ട് . ആ സത്യം ഞാൻ പറയാം ”
വള്ളി പുള്ളി തെറ്റാതെ അവൾ എല്ലാ സംഭവങ്ങളും അവനോട് തുറന്നു പറഞ്ഞു . ഒടുവിൽ ഇങ്ങനെ പറഞ്ഞു നിറുത്തി :
”ഇനിയൊരു വിവാഹം കഴിക്കില്ലെന്ന് അന്നു ഞാന്‍ മനസില്‍ പ്രതിജ്ഞയെടുത്തതാ.”
“കഴിഞ്ഞതൊക്കെ ഒരു ദുഃസ്വപ്നമായിട്ടു കരുതി എനിക്ക് വേണ്ടി തീരുമാനം മാറ്റിക്കൂടേ ?”
ജാസ്മിൻ ഒന്നും മിണ്ടിയില്ല .
”ഒരുപക്ഷേ നമ്മള്‍ കണ്ടുമുട്ടിയത് ദൈവനിയോഗമായിരിക്കാം.”
“അങ്ങനെ വിശ്വസിക്കുന്നുണ്ടോ ജയിംസ്?”
“തീര്‍ച്ചയായും.”
“കല്യാണം കഴിഞ്ഞു കുറെനാളു കഴിയുമ്പം ഇതൊരു ദൈവശാപമായിരുന്നൂന്നു തോന്നിയാല്‍…?”
“അങ്ങനെ തോന്നുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. അതിനുമാത്രം വലിയ തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ.”
ജാസ്മിന്‍ ഒന്നു മിണ്ടാതെ തെല്ലുനേരം ആലോചനയിലാണ്ടു.
“ധൃതിപിടിച്ച് ഒരു തീരുമാനമെടുക്കേണ്ട. എന്നേക്കുറിച്ച് നന്നായി അന്വേഷിച്ചിട്ട് ഒരു തീരുമാനമെടുത്താല്‍ മതി. വരട്ടെ “
അതു പറഞ്ഞിട്ട് ജയിംസ് വേഗം നടന്നകന്നു. അവൻ പോകുന്നത് നോക്കി അവൾ അവിടെ തന്നെ നിന്നു.
വീട്ടില്‍വന്നു ജാസ്മിന്‍ ഗഹനമായി ആലോചിച്ചു.
ജയിംസിന് എന്തു മറുപടി കൊടുക്കണം? അയാള്‍ തനിക്കു ചേരുന്ന ഭര്‍ത്താവാണോ?
സംസാരവും ഇടപെടലുമെല്ലാം അങ്ങേയറ്റം മാന്യതയോടെയാണ്. ഉള്ളില്‍ തന്നോട് ഒരുപാട് സ്നേഹവുമുണ്ട് .പിന്നെന്തിന് താനയാളെ അകറ്റിനിറുത്തണം?
തനിക്കും വേണ്ടേ ഒരു ദാമ്പത്യജീവിതം? ഒരു പുരുഷന്റെ സ്നേഹവും സ്പർശനവും അനുഭവിക്കേണ്ടേ ?
കെട്ടിപ്പിടിച്ചൊന്നു കിടന്നുറങ്ങണ്ടേ ?
അമ്മയ്ക്ക് ഈ ആലോചന ഒരുപാട് ഇഷ്ടമാണ്. അമ്മ പറഞ്ഞതുപോലെ, വയസാം കാലത്ത് അമ്മയെ സംരക്ഷിക്കാന്‍ ഒരാളുവേണ്ടേ? കുടുംബം അന്യംനിന്നുപോകാതിരിക്കാന്‍ ഒരു സന്തതി വേണ്ടേ?
സമ്മതം മൂളാം.
ഈ വിവാഹത്തിന് ഇഷ്ടമാണെന്ന് അമ്മയോട് തുറന്നു പറയാം. അമ്മക്കും സന്തോഷമാവട്ടെ
ഉറങ്ങുന്നതിനുമുമ്പ് അവള്‍ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 32

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 32

പുതിയ വീട്ടിലെ താമസം ആതിരയ്ക്കു നന്നേ ഇഷ്ടമായി.
എല്ലാ സൗകര്യങ്ങളുമുള്ള രണ്ടുനില വീട്! അത്യാവശ്യം വേണ്ട ഫര്‍ണിച്ചറുകളെല്ലാം പാപ്പച്ചൻ വാങ്ങിക്കൊടുത്തിട്ടുണ്ടായിരുന്നു.

പകല്‍സമയത്ത് ബോറടി മാറ്റാന്‍ കേബിള്‍ ടിവിയുണ്ട്. പിന്നെ ലാപ്ടോപ്പ്, ഇന്റർനെറ്റ് തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിക്കൊടുത്തിട്ടുണ്ടായിരുന്നു ആതിരയുടെ പപ്പ പാപ്പച്ചൻ.

ചിത്തിരപുരം ഗ്രാമത്തിലെ പൊട്ടിപ്പൊളിഞ്ഞ പഴഞ്ചന്‍ വീട്ടില്‍ കഴിയുമ്പോൾ എന്തൊരു ശ്വാസം മുട്ടലായിരുന്നു എന്ന് അവൾ ഓർത്തു. ഇപ്പോൾ എന്തൊരാശ്വാസം ! മനോഹരമായ വലിയ മുറികൾ ! കിടക്കാൻ എ സി റൂം. മർദ്ദവമേറിയ നല്ല ഫോം ബെഡ് . ഇതിൽ കൂടുതൽ എന്ത് വേണം ?

വീടിന്റെ ബാല്‍ക്കണിയില്‍ വന്നു നിന്നാല്‍ നഗരം മുഴുവന്‍ കാണാം. റോഡിലൂടെ ഒഴുകുന്ന വാഹനങ്ങളേയും നടന്നുപോകുന്ന യാത്രക്കാരെയും നോക്കിനില്ക്കാന്‍ നല്ല രസമാണ്.

ആതിര ഓര്‍ത്തു. അമ്മയും അനുവും കൂടെ വരാതിരുന്നതു ഒരു കണക്കിന് നന്നായി. അവരുടെ സാന്നിദ്ധ്യത്തില്‍ ടോണിയോട് ഹൃദയം തുറന്ന് സംസാരിക്കാനോ, തമാശകള്‍ പറഞ്ഞു ചിരിക്കാനോ കഴിയുമോ തനിക്ക്? തോന്നുമ്പോൾ പുറത്തുപോകാനും കയറിവരാനും പറ്റുമോ ?

താനും ടോണിയും മാത്രമുള്ള ലോകം. അതാണ് തനിക്കിഷ്ടം! ഭാഗ്യത്തിന് അങ്ങനെയൊരു ചാന്‍സ് ഒത്തുവന്നു. ഇഷ്ടമുള്ളപ്പോൾ പുറത്തുപോകാനും തിരിച്ചുവരാനും ഇനി ആരുടെയും സമ്മതം ചോദിക്കേണ്ടല്ലോ!

ഒരു മൂളിപ്പാട്ടും പാടി ആതിര മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.

ടോണി ഡ്യുട്ടിക്ക് പോയി കഴിഞ്ഞാൽ ആതിര തനിച്ചാണ് വീട്ടിൽ. ടിവി കണ്ടും ഫേസ്ബുക്കിലും വാട്ട്സാപ്പിലും ചാറ്റുചെയ്തും സമയം ചിലവഴിച്ചു അവൾ. മടുക്കുമ്പോൾ ബാൽക്കണിയിൽ വന്നു താഴേക്ക് നോക്കി ഇരിക്കും.

റോഡിലൂടെ നടന്നു പോകുന്ന യുവാക്കൾ മുകളിലേക്ക് നോക്കി ഓരോ ഗോഷ്ടികൾ കാണിക്കുമ്പോൾ തിരിച്ചങ്ങോട്ടും കാണിക്കും അവൾ. അതു രസമുള്ള ഒരു വിനോദമായി തോന്നി അവൾക്ക്‌ .

ടോണി താമസം മാറ്റിയതോടെ ആഗ്നസിനും അനുവിനും ഒരുപാട് സങ്കടമായി.
അമ്മായിയമ്മപ്പോര് സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് മരുമകള്‍ താമസം മാറ്റിയതെന്ന് നാട്ടുകാര്‍ പറഞ്ഞുപരത്തുക കൂടി ചെയ്തപ്പോൾ ആഗ്നസിന്റെ സങ്കടം ഇരട്ടിച്ചു.

മകന് വലിയ വീട്ടില്‍ നിന്ന് പെണ്ണാലോചിച്ചതു മണ്ടത്തരമായിപ്പോയീന്നോര്‍ത്തു.
കല്യാണം കഴിഞ്ഞോടെ ടോണി ആകെ മാറിപ്പോയല്ലോ !
അനുവിന് വിവാഹാലോചനകള്‍ വരുന്നുണ്ട്. ആങ്ങള വഴക്കിട്ട് വേറെ താമസിക്കുകയാണെന്നു കേള്‍ക്കുമ്പോള്‍ തറവാട്ടു മഹിമയുള്ളവരൊക്കെ പിന്‍വാങ്ങുകയാണ്.
ഒരുദിവസം ആഗ്നസ് അനുവിനോട് പറഞ്ഞു:
“നമ്മളിവിടെ തനിച്ചു കഴിഞ്ഞാല്‍ നിന്‍റെ കല്യാണം നടക്കാന്‍ പ്രയാസമാ മോളേ.”
“എന്‍റെ കല്യാണം നടന്നില്ലാന്നു വച്ച് എനിക്കൊരു പ്രയാസോം ഇല്ലമ്മേ. അമ്മ അതോര്‍ത്തു വിഷമിക്കേണ്ട.”
അനു സമാധാനിപ്പിച്ചു.
“എത്രകാലം നമുക്ക് ഇവിടെ തനിച്ചു കഴിയാന്‍ പറ്റും? നാട്ടുകാരെന്തൊക്കെയാ പറഞ്ഞു നടക്കുന്നേന്ന് നിനക്കറിയാല്ലോ?”
നാട്ടുകാരെന്തും പറഞ്ഞോട്ടെ. അവരുടെ ചെലവിലല്ലല്ലോ നമ്മളിവിടെ കഴിയുന്നത്.”
“നിനക്കൊരു നല്ല ചെറുക്കനെ കണ്ടുപിടിക്കണ്ടേ മോളേ? വരുന്ന ആലോചനകളൊക്കെ ഓരോ കാരണം പറഞ്ഞ് മുടങ്ങിപ്പോക്വല്ലേ? മുടക്കാൻ ഒരുപാട് പേരുണ്ടല്ലോ നാട്ടില് “
“സമയമാകുമ്പം ഒക്കെ നടക്കും. അമ്മേ.”
“ഒരമ്മയുടെ മനസിലെ വേദന നീയൊരമ്മയാകുമ്പേഴേ മനസ്സിലാവൂ .”
അനു ഒന്നും മിണ്ടിയില്ല.
ഓരോ ദിവസം കഴിയുന്തോറും ആഗ്നസിന്‍റെ മനസ്സിലെ പ്രയാസം കൂടിക്കൂടി വന്നു .
ടോണി താമസം മാറിയതിനുശേഷം വല്ലപ്പോഴുമേ അവൻ വീട്ടില്‍ വരാറുള്ളൂ. വന്നാലുടനെ മടങ്ങുകയും ചെയ്യും.
ആതിര ഒരിക്കല്‍പ്പോലും അങ്ങോട്ടു തിരിഞ്ഞുനോക്കിയതേയില്ല .
ഒരു വെള്ളിയാഴ്ച രാത്രി.
അത്താഴം കഴിച്ചിട്ട് ആഗ്നസും അനുവും ഉറങ്ങാന്‍ കിടന്നു.
പാതിരാത്രി കഴിഞ്ഞുകാണും. എന്തോ താഴെവീഴുന്ന ശബ്ദം കേട്ടാണ് അനു ഉണര്‍ന്നത്.
അവള്‍ ലൈറ്റിന്റെ സ്വിച്ചിട്ടു . കറണ്ടില്ല.
ചെവിയോര്‍ത്തപ്പോള്‍ ആരുടെയോ കാല്‍പ്പെരുമാറ്റം മുറിയില്‍!
വല്ലാതെ ഭയന്നുപോയി.
“അമ്മേ…”
ഉറക്കെ വിളിച്ചതും ബലിഷ്ഠമായ രണ്ടു കരങ്ങള്‍ അവളുടെ വായ്പൊത്തി. പിടിച്ചകറ്റാൻ നോക്കിയെങ്കിലും സാധിച്ചില്ല .അവൾക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി.
നൊടിയിടയ്ക്കുള്ളില്‍ അവളുടെ കഴുത്തില്‍ കിടന്ന മാല പറിച്ചുകൊണ്ട് കള്ളൻ പുറത്തേക്കുചാടി ഓടി.
ഒച്ചകേട്ട് ആഗ്നസും ഉണര്‍ന്നു. മെഴുകുതിരി കത്തിച്ചു നോക്കിയപ്പോൾ മകൾ കിലുകിലെ വിറക്കുകയാണ്.
അത് കണ്ടപ്പോൾ അവരും കരയാൻ തുടങ്ങി . കരച്ചിലും ബഹളവും കേട്ട് അയല്‍പക്കത്തെ ദേവസ്യാച്ചൻ ഓടി എത്തി.
വീടും പരിസരവും അരിച്ചു പെറുക്കിയിട്ടും കള്ളന്റെ പൊടിപോലുമില്ല .ദേവസ്യാച്ചൻ നീട്ടി ടോർച്ചടിച്ചു നോക്കിയിട്ടു പറഞ്ഞു:
”ജീവൻ പോകാതിരുന്നത് ഭാഗ്യമായീന്ന് കരുതിക്കോ .”
അനു കിലുകിലെ വിറയ്ക്കുകയായിരുന്നു അപ്പോഴും .
നാലുപവന്‍റെ മാലയാണ് കള്ളൻ കൊണ്ടുപോയത് .
“ഈ ചുറ്റുവട്ടത്തുള്ള ആരോ ആയിരിക്കും . പെണ്ണുങ്ങൾ മാത്രമേ ഇവിടെ താമസമുള്ളൂന്നു നന്നായിട്ടറിയാവുന്ന ആരോ .”
ദേവസ്യാച്ചന്‍ ആഗ്നസിനെ നോക്കി പറഞ്ഞു.
”അത് നേരായിരിക്കും ” ആഗ്നസ് അതിനോട് യോചിച്ചു .
“നിങ്ങളിവിടെ തനിച്ചുകഴിയാതെ ടോണീടെ കൂടെപ്പോയി താമസിക്കരുതോ ? എപ്പഴാ എന്താ സംഭവിക്ക്വാന്ന് ആര്‍ക്കു പറയാന്‍ പറ്റും? പോരെങ്കില്‍ കല്യാണപ്രായമായ ഒരു പെണ്ണും…”
ദേവസ്യാച്ചൻ ആഗ്നസിന്റെ നേരെ നോക്കി പറഞ്ഞു . അവർ ഒന്നും മിണ്ടിയില്ല ..
“ഈ വീടു വാടകക്ക് കൊടുത്തിട്ട് നിങ്ങളു ടോണീടെ കൂടെപ്പോയി താമസിക്ക്. പെണ്ണിനെ നല്ലനിലേല്‍ കെട്ടിച്ചുവിടണ്ടേ?”
അതിനും മറുപടിയില്ല ആഗ്നസിന് .
“എന്തായാലും ഈ രാത്രി ഇനി ഇവിടെ തനിച്ചു കഴിയണ്ട. എന്‍റെ വീട്ടിലേക്കു പോരെ…”
ദേവസ്യാച്ചന്‍ അവരെ നിർബന്ധിച്ചു തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
പിറ്റേന്ന് ചിത്തിരപുരം ഗ്രാമത്തില്‍ ആ വാര്‍ത്ത പടര്‍ന്നു.
അനുവിന്‍റെ രഹസ്യകാമുകനാണ് രാത്രിയില്‍ വന്നതെന്നും ആഗ്നസ് ഉണര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ അവള്‍ മാല ഊരിക്കൊടുത്ത് നാടകം കളിച്ചതാണെന്നും ആളുകള്‍ പറഞ്ഞുപരത്തി. അത് കേട്ടപ്പോൾ അനുവിനു കരച്ചില്‍ വന്നു. നാട്ടുകാരുടെ മുമ്പില്‍ താനാണു ഇപ്പോള്‍ തെറ്റുകാരി.

“നാട്ടുകാരെക്കൊണ്ട് ഓരോന്നു പറയിപ്പിക്കാതെ നമുക്കു ടോണീടെ വീട്ടിലേക്കു താമസം മാറ്റാം മോളേ.” ആഗ്നസ് പറഞ്ഞു
അനു എതിര്‍ത്തൊന്നും പറഞ്ഞില്ല. ആ വീട്ടില്‍ തനിച്ചു താമസിക്കാന്‍ അവള്‍ക്കും ഭയമായിരുന്നു. കള്ളനും കവര്‍ച്ചക്കാരനും ഇനിയും വരില്ലെന്നാരു കണ്ടു?
“നമ്മളങ്ങോട്ടു കെട്ടിക്കേറിച്ചെന്നാല്‍ ആതിര ചേച്ചിക്കു പിടിക്ക്വോ അമ്മേ?”
“വേറെങ്ങോട്ടുമല്ലല്ലോ. എന്‍റെ മോന്‍റെ വീട്ടിലേക്കല്ലേ? നമ്മളു ചെല്ലുന്നെന്നു കേള്‍ക്കുമ്പം അവനു വല്ല്യ സന്തോഷമാകും.”
“ങ്ഹാ… അമ്മയുടെ ഇഷ്ടം…”
അനു സമ്മതം മൂളി.
അപ്പോള്‍ തന്നെ ആഗ്നസ് ടോണിക്കു ഫോണ്‍ ചെയ്തു.
അമ്മ വരുന്നെന്നു കേട്ടപ്പോള്‍ ടോണിക്കു സന്തോഷമായി.
”ഇപ്പോഴെങ്കിലും അമ്മയ്ക്കു നല്ലബുദ്ധി തോന്നിയല്ലോ .” ടോണി പറഞ്ഞു. “വീടും പുരയിടോം വില്‍ക്കാന്‍ നമുക്ക് പത്രത്തിലൊരു പരസ്യം കൊടുക്കാം അമ്മേ.”
“വീട് ഉടനെ വില്‍ക്കണ്ട”. ആഗ്നസ് തടസം പറഞ്ഞു .
“അമ്മ ഇങ്ങോട്ടുപോന്നാല്‍ പിന്നെ ആരാ അതു നോക്കാനും സൂക്ഷിക്കാനുമുള്ളത്. മുഴുവന്‍ ചെതലെടുത്ത് പോക്വേയുള്ളൂ. ഇപ്പഴാണെങ്കില്‍ നല്ല വില കിട്ടും.”
“തറവാടല്ലേ മോനെ. വില്‍ക്കണ്ട. ഈ മണ്ണ് ഉപേക്ഷിക്കുവാന്‍ എനിക്കു മനസ്സുവരുന്നില്ല.”
“എന്തായാലും അമ്മ ഇങ്ങോട്ടുവാ. നമുക്ക് സാവകാശം അതിനെപ്പറ്റി ആലോചിക്കാം.”
ടോണി ഫോണ്‍ കട്ട് ചെയ്തു .
തറവാടുപേക്ഷിച്ചു പോകുന്ന കാര്യം ഓര്‍ത്തപ്പോള്‍ നെഞ്ചുപൊട്ടുന്ന വേദന തോന്നി ആഗ്നസിന്.
പക്ഷേ, പോകാതിരിക്കാനാവില്ല. ഒരാണ്‍തുണയില്ലാതെ രാത്രി ഇവിടെ കഴിയാന്‍ പറ്റില്ല.
അനുവിന്‍റെ ഭാവിയെങ്കിലും താന്‍ നോക്കണ്ടേ?
അടുത്തദിവസം ടോണി വന്ന് അമ്മയേയും അനുവിനേയും പട്ടണത്തിലെ വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഒരു പരിഹാസചിരിയോടെയാണ് ആതിര അവരെ എതിരേറ്റത്.
“തറവാടു വിട്ടുപോകില്ലെന്നു പറഞ്ഞു വാശിപിടിച്ചിരുന്നിട്ട് ഇപ്പം എന്തുപറ്റി ?”
ആതിരയുടെ പരിഹാസ വാക്കുകള്‍ക്കു മുമ്പില്‍ നിശബ്ദത പാലിച്ചതേയുള്ളൂ ആഗ്നസ്.
“നാലുപവന്‍റെ സ്വര്‍ണ്ണമാല കള്ളന്‍ കൊണ്ടുപോയീന്നു കേട്ടു? കൊണ്ടുപോയതോ, അതോ കൊടുത്തുവിട്ടതോ?”
അനുവിനോടായിരുന്നു ചോദ്യം. ആ ചോദ്യത്തിന്‍റെ ദുസൂചന അവള്‍ക്കു പിടികിട്ടി.
ദേഷ്യം തോന്നിയെങ്കിലും തിരിച്ചങ്ങോട്ട് ഒരു വാക്കുപോലും പറഞ്ഞില്ല.
“പ്രായമായ പെണ്ണുങ്ങള്‍ വഴിതെറ്റാതെ നോക്കേണ്ടത് ഒരമ്മയുടെ കടമയാ…”
ആരോടെന്നില്ലാതെ ആതിര പറഞ്ഞു.
“അതിനിപ്പം എന്താ ഉണ്ടായേ?”
ആഗ്നസിനു അരിശം വന്നു.
“ഉണ്ടായതെന്താന്ന് അമ്മക്കൊഴികെ ബാക്കിയെല്ലാവര്‍ക്കുമറിയാം. നാട്ടുകാര് പറഞ്ഞു ഞാനും കേട്ടു ചിലതൊക്കെ. നാണക്കേടായിപ്പോയി.”
അത്രയും പറഞ്ഞുനിര്‍ത്തിയിട്ട് ആതിര മുറിയിലേക്കു പോയി.
ആഗ്നസ് അനുവിനെ നോക്കി. കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു അവൾ .
വന്നത് അബദ്ധമായോ എന്ന് ഒരു നിമിഷം സംശയിച്ചു.


പട്ടണത്തിലെ താമസം ഒട്ടും സന്തോഷകരമായിരുന്നില്ല ആഗ്നസിനും അനുവിനും. തിരിച്ച് തറവാട്ടിലേക്കു പോയാലോ എന്നു പലവട്ടം ചിന്തിച്ചതാണ്. കല്യാണപ്രായമായ ഒരു പെണ്ണിനോടൊപ്പം തനിച്ചു താമസിക്കണമല്ലോയെന്നോര്‍ത്തപ്പോള്‍ മനസു വിലക്കി.
തറവാടുവില്‍ക്കാന്‍ ആതിര ടോണിയെ നിര്‍ബ്ബന്ധിച്ചുകൊണ്ടിരുന്നു.
പട്ടണത്തില്‍ പുതിയൊരു വീട് വിലയ്ക്കു വാങ്ങുക എന്നതായിരുന്നു അവളുടെ സ്വപ്നം.
നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ പത്രത്തിലെ റിയല്‍ എസ്റ്റേറ്റ് കോളത്തില്‍ ടോണി പരസ്യം കൊടുത്തു. ആഗ്നസും അനുവും അക്കാര്യം അതറിഞ്ഞതേയില്ല.
നാൽപതു ലക്ഷം രൂപയ്ക്ക് വീടും പുരയിടവും കച്ചവടമുറപ്പിച്ചു.
അഡ്വാന്‍സ് തുക വാങ്ങി കഴിഞ്ഞിട്ടാണ് ടോണി അമ്മയോട് വിവരം പറഞ്ഞത്.
ആഗ്നസ് ഒരു നിമിഷനേരം തളര്‍ന്നിരുന്നുപോയി.
പിന്നെ നിശ്ശബ്ദമായി തേങ്ങി.
ടോണി ഓരോന്നു പറഞ്ഞ് അമ്മയെ സമാധാനിപ്പിച്ചു.
ഒടുവിൽ ആഗ്നസ് പറഞ്ഞു.
“മൂന്നിലൊന്ന് , അതായത് പതിനഞ്ചു ലക്ഷം രൂപ അനുവിന്‍റെ പേരില്‍ ബാങ്കിലിടണം. സ്ത്രീധനമായിട്ട് കൊടുക്കാൻ അവള്‍ക്കു വേറെ സ്വത്തൊന്നുമില്ലല്ലോ.”
“അവളുടെ കല്യാണം ഗംഭീരമായി ഞാന്‍ നടത്തിക്കൊടുക്കും അമ്മേ. പതിനഞ്ചല്ല, അൻപത് ലക്ഷം രൂപ കൊടുത്തു നല്ല ഒന്നാതരം കുടുംബത്തിൽ ഞാൻ അവളെ പറഞ്ഞയക്കും. . അതിനു അവളുടെ പേരിൽ ബാങ്കിൽ കാശിടണമെന്നില്ല .അവൾ എന്റെ കുഞ്ഞു പെങ്ങളല്ലേ . ഞാൻ അവളെ ഉപേക്ഷിക്കുമോ . നമുക്ക് ഇപ്പം വേണ്ടത് നല്ലൊരു വീടാ . തറവാട് വിറ്റ കാശും ആതിരയുടെ സ്ത്രീധന കാശും ഉൾപ്പെടെ നല്ലൊരു വീട് വാങ്ങാനുള്ള കാശ് ഇപ്പം കൈയിലുണ്ട് .തികഞ്ഞില്ലെങ്കിൽ ബാങ്കീന്നു കുറച്ചു കടമെടുക്കുകയും ചെയ്യാം “
ടോണി പറഞ്ഞു .
” അത് വേണ്ട . അനുവിന്റെ ഷെയർ അവളുടെ പേരിൽ ബാങ്കിൽ ഇട്ടാൽ മതി .അല്ലെങ്കിൽ അത് പിന്നെ പ്രശ്നമാകും . ആതിരയുടെ സ്വഭാവം നിനക്കറിയാല്ലോ ”
” അതിരയല്ല ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് . ഞാനാ . എന്നെ അമ്മയ്ക്ക് വിശ്വാസമില്ലേ ” ടോണി ദേഷ്യപ്പെട്ടു .
”എന്നാ നിന്റെ ഇഷ്ടം പോലെ ചെയ്യ് . അല്ലാണ്ടിപ്പം ഞാൻ എന്താ പറയുക ”
”അമ്മയെയും പെങ്ങളെയും ഞാൻ ഒരിക്കലും കണ്ണീരു കുടിപ്പിക്കില്ല .അത് പോരെ ?
”മതി ”
ടോണി അമ്മയെ പറഞ്ഞു സമാധാനിപ്പിച്ചു . ആർക്കും ഒരു ദുഖവും വരുത്തില്ലെന്ന് ഉറപ്പുകൊടുത്തു ..
വൈകാതെ പട്ടണത്തിന്‍റെ ഹൃദയഭാഗത്ത് പതിനഞ്ചു സെന്‍റ് ഭൂമിയും ആധുനിക രീതിയില്‍ പണിതീര്‍ത്ത ഒരു ഇരുനില വീടും വാങ്ങി ടോണി.
വാടകവീട്ടില്‍ നിന്ന് അവർ പുതിയ വീട്ടിലേക്ക് അവർ താമസം മാറ്റി.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 31

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 31

ഒരു കൊടുങ്കാറ്റുപോലെയാണ് ആഗ്നസ് വീട്ടിലേക്ക് മടങ്ങിച്ചെന്നത്!
ടോണിയും ആതിരയും വീട്ടിലുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ.
ഗേറ്റ് അടഞ്ഞുകിടക്കുന്നതു കണ്ടപ്പോള്‍ മനസ്സിലായി ആള്‍ എത്തിയിട്ടില്ലെന്ന് .
“ചേട്ടായിയും ചേച്ചീം വന്നില്ലാന്നു തോന്നുന്നു.”
അനു അങ്ങനെ പറഞ്ഞപ്പോള്‍ ആഗ്നസ് പ്രതിവചിച്ചു:
“അച്ചിവീട്ടില്‍ സുഖിച്ചു കിടക്കുകയാവും. ഇങ്ങു വരട്ടെ.”
“എന്നാലും അലീനേച്ചിയെ ഒന്നു കാണണമെന്നു ചേട്ടായിക്ക് തോന്നിയില്ലല്ലോ അമ്മേ .”
“ആ പെണ്ണിന്റെ തടവറയിലാ അവനിപ്പം. നീ പറഞ്ഞപോലെ നമുക്ക് ചേരുന്ന ഒരു ബന്ധമായിരുന്നില്ല മോളെ അത് .”
താക്കോലെടുത്തു വാതില്‍ തുറന്ന് ആഗ്നസും അനുവും അകത്തുകയറി. വേഷം മാറിയിട്ട് ആഗ്നസ് അടുക്കളയിലേക്കു പോയി.
”ഞാൻ ചേട്ടായിയെ ഒന്ന് വിളിച്ചു നോക്കട്ടെ അമ്മേ ?” അനു ചോദിച്ചു.
”ങ്ഹാ നോക്ക് . എവിടെപ്പോയിക്കിടക്കുവാന്ന് അറിയാല്ലോ ”
അനു മൊബൈൽ എടുത്തു ടോണിയുടെ നമ്പർ ഞെക്കി.ബെൽ ഉണ്ട് . പക്ഷേ നോ റെസ്പോൺസ്.
”എടുക്കുന്നില്ല അമ്മേ. അതിരേച്ചിയെ വിളിക്കട്ടേ അമ്മേ ?”
” വേണ്ട . അവൾക്കിങ്ങോട്ടൊന്നു വിളിക്കാൻ തോന്നിയില്ലല്ലോ. അവർക്കിഷ്ടമുള്ളപോലെ ചെയ്യട്ടെ. . ഇനി ആരേം വിളിക്കണ്ട ” ആഗ്‌നസ് ദേഷ്യത്തിലായിരുന്നു .
മൂന്നു മണി കഴിഞ്ഞപ്പോള്‍ മുറ്റത്ത് കാര്‍ വന്ന ശബ്ദം കേട്ടു. ആഗ്നസ് ജനാലയിലൂടെ നോക്കി.
ടോണിയും ആതിരയും കാറില്‍ നിന്നിറങ്ങുകയാണ്.
അതുകണ്ടപ്പോൾ ആഗ്നസിനു ദേഷ്യമാണു തോന്നിയത്. നന്ദിയില്ലാത്ത മനുഷ്യന്‍!
ടോണി മുറിയിലേക്കു കയറിവന്നപ്പോള്‍ ആഗ്നസ് മുഖം കറുപ്പിച്ചു നില്ക്കുകയായിരുന്നു. ടോണിക്കു കാര്യം പിടികിട്ടി.
“ഈ ഡോക്ടറുപണി ഒരു വല്ലാത്ത കുരിശാ അമ്മേ. രാവിലെ മരിച്ചടക്കിനു വരാനായിട്ടു തുടങ്ങുമ്പഴാ ആശുപത്രീന്ന് ഒരു കോള്‍. ഒരെമര്‍ജന്‍സി കേസ് . ഒഴിവാക്കാന്‍ കഴിയുന്നതും നോക്കി. സമ്മതിക്കണ്ടേ. ഒരാളുടെ ജീവന്റെ പ്രശ്നമാണല്ലോന്നു ഓർത്തപ്പം പോകാമെന്നു വച്ചു. അതു ഭാഗ്യമായി. സമയത്തു ചെന്നതുകൊണ്ട് ഒരു കൊച്ചിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. ഒരു പാവപ്പെട്ട വീട്ടിലെ നാലു വയസുള്ള ഒരു കൊച്ചായിരുന്നു. തലകറങ്ങി വീണതാ. ഞാൻ കൃത്യസമയത്ത് എത്തിയതുകൊണ്ടു ആ പാവത്തിന്റെ ജീവൻ രക്ഷപെട്ടു ”
അമ്മ മറുപടി ഒന്നും പറയാതിരിക്കുന്നത് കണ്ടപ്പോൾ ടോണി തുടർന്നു .
”ഒരു ഡോക്ടർ ആകണ്ടായിരുന്നൂന്ന് ഇപ്പം തോന്നിപ്പോകുവാ . സ്വന്തക്കാരുടെ മരിച്ചടക്കിനു പോലും പോകാൻ പറ്റാത്ത സ്ഥിതിയായി.”
ടോണി വിദഗ്ധമായി ഒരു നുണ കെട്ടിച്ചമച്ചു പറയുന്നത് കേട്ടപ്പോൾ ആതിരയ്ക്ക് ഉള്ളില്‍ ചിരി വന്നുപോയി. കൊള്ളാം. നന്നായിരിക്കുന്നു അഭിനയം. ആള് നല്ല നടൻ തന്നെ .
“ങ്ഹ… ശവമടക്കിന് ഒരുപാടാളുകളുണ്ടായിരുന്നോ അമ്മേ ? ”
”ഉം ” ആഗ്നസ് മൂളിയതല്ലാതെ കൂടുതലൊന്നും പറഞ്ഞില്ല.
”വരാന്‍ പറ്റാത്തതില്‍ എനിക്ക് ഒരുപാട് വിഷമമുണ്ട്.”
ടോണി ദുഃഖം അഭിനയിച്ചു.
“ചേട്ടായിയെ എല്ലാരും അന്വേഷിച്ചു.”
അനു പറഞ്ഞു.
“ഡോക്ടര്‍മാരുടെ ജീവിതം ഇങ്ങനാ കൊച്ചേ . സ്വന്തം കാര്യത്തിന് ഒരിക്കലും സമയം കിട്ടില്ല. സ്വസ്ഥതയില്ലാത്ത ജോലിയാ.”
”മേരി ആന്റി വന്നു സങ്കടം പറഞ്ഞു . ചേട്ടായി ആന്റിയെ വിളിച്ചു കാര്യം പറയണം ”
” പറയാം..ഞാൻ ഈ വേഷം ഒന്ന് മാറിക്കോട്ടെ ”
അതു പറഞ്ഞിട്ട് ടോണി വേഷം മാറാന്‍ മുറിയിലേക്ക് പോയി.
പിന്നാലെ ചെന്നിട്ട് ആതിര ചിരിച്ചുകൊണ്ട് സ്വരം താഴ്ത്തി പറഞ്ഞു:
“മിടുക്കനാ അഭിനയിക്കാന്‍. നന്നായിരുന്നുട്ടോ. സിനിമേൽ ചാൻസ് കിട്ടും “
”അമ്മ മുഖം കറുപ്പിച്ചിരിക്കുന്നതു കണ്ടില്ലായിരുന്നോ നീ ? വെള്ളമടിച്ചു കിറുങ്ങിപ്പോയ കാരണം രാവിലെ എണീല്‍ക്കാന്‍ വൈകി. അതുകൊണ്ട് വരാൻ പറ്റിയില്ല എന്ന് എനിക്ക് പറയാന്‍ പറ്റ്വോ? അങ്ങനെ പറഞ്ഞാൽ അപ്പം കിട്ടില്ലേ ചെകിട്ടത്ത്‌ ഒരെണ്ണം. ഒരു ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞൂന്നു പറഞ്ഞപ്പം അമ്മേടെ ഭാവം മാറിയത് നീ ശ്രദ്ധിച്ചോ ?”
“ഓ. അല്ലെങ്കില്‍ സത്യം പറഞ്ഞാ എന്തു സംഭവിക്കുമെന്നാ ടോണി പറയുന്നത്? അമ്മ ടോണിയെ എടുത്തങ്ങു വിഴുങ്ങുവോ ? ഇത്രയ്ക്കു പേടിയാണോ ടോണിക്ക് അമ്മയെ ?”
”അമ്മയല്ലേ . നമുക്ക് പിണക്കാൻ .പറ്റുമോ ”
“എല്ലാക്കാലത്തും അമ്മേടെ ചൊല്‍പ്പടിക്കു നില്‍ക്കാതെ സ്വന്തം കാലിൽ നില്ക്കാൻ നോക്കണം.. ടോണിക്ക് അതിനുള്ള സാമര്‍ത്ഥ്യക്കുറവുണ്ട്.”
ആതിര അത് പറഞ്ഞപ്പോള്‍ ടോണിക്ക് ദേഷ്യം തോന്നി . തന്‍റെ കഴിവിനെയാണിവൾ ചോദ്യം ചെയ്തിരിക്കുന്നത്. തെല്ലു നേരം അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിനിന്നു.
”നോക്കണ്ട. ഞാൻ പറഞ്ഞത് സത്യമാ . ടോണിക്ക് ഇത്തിരി പ്രാപ്തിക്കുറവുണ്ട് . കല്യാണം കഴിഞ്ഞാൽ പിന്നെ ആണുങ്ങൾ അമ്മക്കല്ല , വൈഫിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.”
”രണ്ടു പേരെയും ഒരുപോലെ കാണണമെന്നാ എന്റെ പോളിസി ”
”ആ പോളിസിയും വച്ചോണ്ടിരുന്നാൽ നമ്മൾ തമ്മിൽ മുട്ടൻ വഴക്കുണ്ടാക്കേണ്ടി വരും ”
രസിക്കാത്ത മട്ടിൽ ആരതി അങ്ങനെ പറഞ്ഞിട്ട് കസേരയിലിരുന്നു.
ആ സമയം ആഗ്നസ് അടുക്കളയിൽ നിന്ന് ടോണിയെ ഉറക്കെ വിളിച്ചു. ആതിര പറഞ്ഞു.
“ചെല്ല് ചെല്ല്. ഇല്ലെങ്കില്‍ തള്ള മുഖം കറുപ്പിക്കും.”
ടോണി ഒന്നും മിണ്ടാതെ അമ്മയുടെ അടുത്തേക്കു പോയി.
“ഹോ ..ഇങ്ങനെയൊരു കോന്തൻ .”
പിറുപിറുത്തുകൊണ്ട് ആതിര കൈയിലിരുന്ന ഹാന്‍ഡ്ബാഗ് മേശയിലേക്കു വലിച്ചെറിഞ്ഞു .

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഭര്‍ത്താവിന്‍റെ നെഞ്ചില്‍ വിരലുകളോടിച്ചുകൊണ്ട് ആതിര ചോദിച്ചു.
“ഞാനൊരു കാര്യം പറഞ്ഞാല്‍ ടോണി കേള്‍ക്ക്വോ?”
“എന്താ?”
“ഈ പഴഞ്ചൻ വീടുംപറമ്പും വിറ്റിട്ട് നമുക്ക് പട്ടണത്തിലൊരു വീടുവാങ്ങി അങ്ങോട്ട് താമസം മാറ്റാം. ആശുപത്രീൽ പോകാനും വരാനും ടോണിക്ക് അതാ സൗകര്യം.”
“തറവാടു വില്ക്കാന്‍ അമ്മ സമ്മതിക്കില്ല. “
“ടോണി പറഞ്ഞു സമ്മതിപ്പിക്കണം.”
“പട്ടണത്തിലെ താമസമൊന്നും അമ്മയ്ക്കിഷ്ടാവില്ല. അതാലോചിക്കാതിരിക്കുന്നതാ ഭംഗി. ഈ വീടും സ്ഥലവും അമ്മേടെ പേരിലാ. അതുകൊണ്ട് അമ്മ സമ്മതിക്കാതെ ഇത് വിൽക്കാൻ പറ്റില്ല “
“അമ്മ സമ്മതിക്കുന്നില്ലെങ്കില്‍ വേണ്ട. എന്‍റെ സ്ത്രീധനക്കാശുകൊണ്ട് നമുക്കൊരു വീടുവാങ്ങി അങ്ങോട്ടു താമസം മാറ്റാം .”
“അമ്മയെ തനിച്ചാക്കിയിട്ടോ?”
“തനിച്ചാക്കണമെന്നു ഞാന്‍ പറഞ്ഞില്ലല്ലോ? അമ്മ നമ്മുടെ കൂടെ വരുന്നെങ്കില്‍ വന്നോട്ടെ. എന്തായാലും നമുക്കിവിടെ നിന്നു താമസം മാറ്റണം.”
“എന്താ പെട്ടെന്നിങ്ങനെയൊരു തോന്നല്‍?”
“പെട്ടെന്നല്ല. കുറച്ചുനാളായി ഞാനാലോചിക്കാന്‍ തുടങ്ങീട്ട്.” ഒന്നു നിറുത്തിയിട്ട് ആതിര തുടര്‍ന്നു. “ഈയിടെയായി അമ്മയുടെ സംസാരവും പ്രവൃത്തിം ഒന്നും എനിക്കത്ര പിടിക്കുന്നില്ല.”
“എന്തുണ്ടായി? അമ്മ ദേഷ്യപ്പെടുകയോ വഴക്കുപറയുകയോ വല്ലോം ചെയ്തോ?”
“എന്‍റെ രീതികളൊന്നും അമ്മയ്ക്കു പിടിക്കുന്നില്ല. ഞാനിങ്ങോട്ടു വലിഞ്ഞു കേറി വന്നപോലെയാ തള്ളേടെ ചിലപ്പോഴത്തെ സംസാരം . .വഴക്കുണ്ടാക്കി പോകുന്നതിനേക്കാള്‍ നല്ലതല്ലേ സന്തോഷത്തോടെ പോകുന്നത്.”
“ഞാനമ്മയോടൊന്നു സംസാരിക്കട്ടെ. .”
ടോണി അവളെ സമാധാനിപ്പിച്ചു.
പിറ്റേന്ന് ആതിര കുളിക്കാൻ ബാത് റൂമിൽ കയറിയപ്പോൾ ടോണി അമ്മയോട് വീടുവില്ക്കുന്ന കാര്യം സംസാരിച്ചു.
ആഗ്നസ് പൊട്ടിത്തെറിച്ചു.
“തറവാടു വില്ക്കണമെന്നു പറയാന്‍ നിനക്കെങ്ങനെ തോന്നീടാ? ആരാ നിനക്കീ ദുര്‍ബുദ്ധി ഉപദേശിച്ചുതന്നത്?”
“ആരും ഉപദേശിച്ചതല്ല. പട്ടണത്തിലാവുമ്പം എനിക്കു വരാനും പോകാനും സൗകര്യമാണല്ലോന്ന് കരുതി പറഞ്ഞതാ . അതുമല്ല, ഈ പഴഞ്ചന്‍ വീട്ടില്‍ ഇനിം കിടക്കുകാന്നു പറഞ്ഞാല്‍ എന്‍റെ ഇപ്പോഴത്തെ നിലയ്ക്കും വിലയ്ക്കും മോശമല്ലേ ?”
“അത്ര കുറച്ചിലാണെങ്കില്‍ നീയും കെട്ട്യോളും കൂടി പൊയ്‌ക്കോ. ഞാനും അനുവും ഇവിടെ കഴിഞ്ഞോളാം. ഞങ്ങള്‍ക്കൊരു കുറച്ചിലുമില്ല.”
“അമ്മ ചൂടാവാതെ. ഞാനൊരഭിപ്രായം പറഞ്ഞെന്നേയുള്ളൂ. അമ്മയ്ക്കിഷ്ടമില്ലെങ്കില്‍ പോകുന്നില്ല.”
“ഇഷ്ടമില്ലെന്നു മാത്രമല്ല, മരിക്കുന്നതുവരെ ഞാനീ വീട്ടിലേ താമസിക്കൂ. എന്റെ കെട്ടിയോൻ ഉണ്ടാക്കിയ വീടാ ഇത് “
ടോണി പിന്നെ ഒന്നും മിണ്ടിയില്ല. മിണ്ടിയിട്ട് കാര്യമില്ലെന്നു തോന്നി.
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അമ്മയുടെ തീരുമാനം ടോണി ആതിരയെ അറിയിച്ചു.
”ഈ പഴഞ്ചന്‍ വീട്ടില്‍ അമ്മ തനിയെ താമസിച്ചോട്ടെ. എനിക്കു വയ്യ ഈ കുടിലില്‍ കിടക്കാന്‍.
അമ്മയ്ക്കു വാശിയാണെങ്കില്‍ എനിക്കും വാശിതന്നെ. ഇങ്ങനെയൊരു മൂശേട്ട തള്ള ”
“അമ്മയേക്കുറിച്ചങ്ങനെയൊന്നും പറയരുത്. തറവാട് വില്ക്കാന്‍ ആര്‍ക്കാ മനസ്സുണ്ടാവുക? ഒരുപാടുകാലം ചവിട്ടിനടന്ന മണ്ണല്ലേ?”
“മണ്ണും കെട്ടിപ്പിടിച്ച് അമ്മ ഇവിടെ കിടന്നോട്ടെ . എനിക്കു വയ്യ ഈ കുശിനാപ്പില്‍ കഴിയാന്‍. തല്ക്കാലം നമുക്ക് ഒരു വാടക വീട്ടിലേക്കു മാറാം “
“അമ്മയെ ഉപേക്ഷിച്ചിട്ടോ ?”
”ടോണിക്ക് അമ്മയാണോ ഞാനാണോ വലുത് ?”
“എനിക്കു രണ്ടുപേരും ഒരുപോലാ .”
“അതാ കുഴപ്പം . അമ്മേടെ കാലിന്റെ ചുവട്ടീന്നു മാറാനുള്ള കരുത്തില്ല. എന്തിനാ ഇങ്ങനെ ആണാണെന്നു പറഞ്ഞു നടക്കുന്നേ ?”
“ഞാനൊന്നുകൂടി അമ്മയോടു സംസാരിച്ചുനോക്കാം.”
“പോത്തിന്‍റെ ചെവീല്‍ വേദമോതിയിട്ടെന്താ കാര്യം ?”
ആതിര കലിതുള്ളി തിരിഞ്ഞു കിടന്നു . ടോണി കൈ എടുത്തു അവളെ ചുറ്റി തന്നിലേക്ക് ചേർത്ത് കിടത്താൻ നോക്കിയപ്പോൾ അവൾ ഈർഷ്യയോടെ കൈ തട്ടി മാറ്റി .
ടോണിക്കു വിഷമം തോന്നി .ചെകുത്താനും കടലിനും ഇടയിലായിപോയല്ലോ താൻ . ആതിര പിടിവാശിക്കാരിയാണ്. അവള്‍ എന്താഗ്രഹിച്ചാലും അതു നടത്തിയേ അടങ്ങൂ.
ഒരുകണക്കിന് അവള്‍ പറയുന്നതല്ലേ ശരി എന്ന് ഓർത്തു . പട്ടണത്തിലേക്കു താമസം മാറ്റുന്നതല്ലേ തനിക്കും സൗകര്യം?
എങ്ങനെയും അമ്മയെ പറഞ്ഞു സമ്മതിപ്പിക്കണം.
പിറ്റേന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്നപ്പോൾ ടോണി ഒരിക്കല്‍കൂടി അമ്മയോട് ഈ കാര്യം പറഞ്ഞു.
ആഗ്നസിന് അതു ചിന്തിക്കാനേ കഴിയുമായിരുന്നില്ല. അവര്‍ സമ്മതിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ടോണിക്കു ദേഷ്യം വന്നു.
“പഴയ തറവാടും കെട്ടിപ്പിടിച്ച് അമ്മ ഇവിടിരുന്നോ. ഒരു വലിയ കാറ്റുവീശിയാല്‍ ഇടിഞ്ഞുവീഴും ഈ ചെറ്റപ്പുര. മുഴുവന്‍ ചിതലെടുത്തിരിക്ക്വല്ലേ?”
”ഇപ്പഴാണോ ഇതൊരു ചെറ്റപ്പുരയായിട്ട് നിനക്ക് തോന്നിയത് ? പെണ്ണ് കെട്ടിയാൽ മനുഷ്യൻ ഇങ്ങനെ മാറിപ്പോകുവോ ?
ആഗ്നസ് മകനെ തുറിച്ചു നോക്കി.
അടുത്ത മുറിയില്‍നിന്ന് ആതിര ഒരു കൊടുങ്കാറ്റുപോലെ പാഞ്ഞുവന്നിട്ട് പറഞ്ഞു:
“എന്തായാലും ഞങ്ങളിനി ഈ വീട്ടിൽ താമസിക്കാന്‍ ഉദ്ദേശിക്കുന്നില്ല . ഒന്നുകില്‍ അമ്മയ്ക്കു ഞങ്ങളുടെ കൂടെ വരാം. അല്ലെങ്കില്‍ തനിയെ ഇവിടെ താമസിക്കാം. എന്താ വേണ്ടതെന്ന് അമ്മ തീരുമാനിച്ചോ.”
“നീയാരാടി ഇതു പറയാന്‍?” ആഗ്നസ് ആതിരയുടെ നേരെ ചീറി. “എന്‍റെ മകന്‍ പറയട്ടെ എന്നെ വേണോ വേണ്ടായോന്ന് . കെട്ടിവന്ന പെണ്ണ് എന്നെ ഭരിക്കാൻ വരണ്ട. “
“ചോദിക്ക് ടോണി വരുന്നോ ഇല്ലായോന്ന് .”
ആതിര ടോണിയുടെ ചുമലിൽ പിടിച്ചു ഒരുന്തു കൊടുത്തു.
ടോണി ഒന്നും മിണ്ടിയില്ല .അതുകണ്ടപ്പോൾ അതിരക്ക് കലി കൂടി.
”ങും ..നട്ടെല്ലില്ലാത്ത മനുഷ്യൻ .അമ്മേടെ വാലിൽ തൂങ്ങി നടന്നോ ജീവിതകാലം മുഴുവൻ. ”
ചവിട്ടി തുള്ളിക്കൊണ്ടു അവൾ അവളുടെ മുറിയിലേക്കുപോയി. ടോണി ഭക്ഷണം കഴിച്ചിട്ട് മുറിയിലേക്ക് ചെന്നപ്പോൾ ആതിര രോഷത്തോടെ പറഞ്ഞു.
” ഒരാഴ്ചയ്ക്കുള്ളില്‍ ഈ വീട്ടില്‍നിന്നു താമസം മാറ്റണം. ഇല്ലെങ്കിൽ ഞാൻ എന്റെ വഴിക്ക് പോകും ”
അത് പറഞ്ഞിട്ട് അവൾ പോയി കട്ടിലിൽ കമിഴ്ന്നു കിടന്നു.
ടോണി ശാന്തമാക്കാൻ നോക്കിയെങ്കിലും അവൾ വാശിയിലായിരുന്നു .
അയാൾ ആശുപത്രിയിൽ പോയി കഴിഞ്ഞപ്പോൾ അവള്‍ ഫോണ്‍ ചെയ്ത് പപ്പയോട് കാര്യങ്ങള്‍ പറഞ്ഞു. പാപ്പച്ചനും അവളുടെ പക്ഷത്തായിരുന്നു.
“ഞാന്‍ ടോണിയോടു പറഞ്ഞു നോക്കാം മോളേ…”
പാപ്പച്ചൻ പറഞ്ഞു.
“നോക്കിയാൽ പോര. ടോണിയെക്കൊണ്ട് പപ്പ സമ്മതിപ്പിക്കണം. ഇനി ഒരു നിമിഷംപോലും എനിക്കിവിടെ കഴിയാന്‍ വയ്യ.”
“ഓകെ. ഓകെ. ഞാനിപ്പത്തന്നെ അവനെ വിളിക്കാം.”
പാപ്പച്ചൻ നല്ലവാക്കുകൾ പറഞ്ഞു .അവളെ സമാധാനിപ്പിച്ചു
ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞിട്ട് ആതിര വന്നു കസേരയിലേക്കു ചാരി പല്ലുഞെരിച്ചു. .
ആഗ്നസ് വല്ലാത്ത മനോവ്യഥയിലായിരുന്നു.
തറവാടുവിറ്റിട്ടു പട്ടണത്തിലേക്ക് താമസം മാറ്റുന്ന കാര്യം ചിന്തിക്കാനേ കഴിയുമായിരുന്നില്ല അവര്‍ക്ക്.
പക്ഷേ…ടോണി പോയാല്‍…?
തനിച്ചു താമസിക്കാൻ പറ്റുമോ തനിക്ക് ഇവിടെ ?
പോകുമോ അവന്‍?
അമ്മയെ ഇട്ടിട്ട് അവന്‍ പോകുമോ?
ആഗ്നസ് ഒന്നു നെടുവിര്‍പ്പിട്ടു.
അന്ന് പകൽ മുഴുവൻ ആതിര മുറിക്കുള്ളിൽ തനിച്ചിരുന്നു . ഭക്ഷണം കഴിക്കാൻ ആഗ്നസ് ചെന്ന് വിളിച്ചെങ്കിലും അവൾഡൈനിംഗ് റൂമിലേക്ക് ചെല്ലാൻ കൂട്ടാക്കിയില്ല .ആവശ്യമുള്ള ഭക്ഷണം ഒരു പ്ളേറ്റിൽ എടുത്തുകൊണ്ടു വന്നു കിടപ്പുമുറിയിലിരുന്നു കഴിച്ചു.
രാത്രിയില്‍ ടോണി വന്നപ്പോള്‍ ആതിര ചോദിച്ചു.
“പപ്പ വിളിച്ചിരുന്നോ?”
“ഉം.” നിർവികാരമായി മൂളി
“എന്തു തീരുമാനിച്ചു?”
“അമ്മയെ പിണക്കിയിട്ടു മാറണോ?”
“വേണ്ട. ടോണി അമ്മേടെ കൂടെ ഇവിടെ താമസിച്ചോ. ഞാനെന്‍റെ പപ്പേടെ കൂടെ അവിടെയും താമസിച്ചോളാം. കാണണമെന്ന് തോന്നുമ്പം അങ്ങോട്ട് വന്നാൽ മതി “
“സാവകാശം അമ്മയെ പറഞ്ഞു മനസ്സിലാക്കി സമ്മതിപ്പിക്കാം.”
“ആ തള്ളയോടു അവിടെ അടങ്ങിയിരിക്കാന്‍ പറ. സംസ്കാരമില്ലാത്ത ജന്തു …”
“പതുക്കെ പറ. ..അമ്മ കേള്‍ക്കും. “
“കേട്ടാലെന്താ? എന്‍റെ തല വെട്ടിക്കളയുമോ?”
ടോണി ഒന്നും പറഞ്ഞില്ല.
“നാളെ ഞാനെന്‍റെ വീട്ടില്‍പ്പോക്വാ. ഇനി ഈ ചെറ്റപ്പുരയിലേക്കു ഞാനില്ല . പുതിയ വീട്ടിലേക്കു താമസം മാറ്റിയിട്ടേ ഞാന്‍ വരൂ.”
ടോണി അപ്പോഴും മിണ്ടിയില്ല.
വികാരവിക്ഷുബ്ധമായിരുന്നു അയാളുടെ മനസ്സ്.
പ്രശ്നം ഇത്രത്തോളം ഗുരുതരമാകുമെന്ന് ചിന്തിച്ചില്ല.
അമ്മയേയും പെങ്ങളെയും ഉപേക്ഷിച്ചിട്ട് ഭാര്യയോടൊപ്പം മാറിത്താമസിക്കുക എന്നുപറഞ്ഞാല്‍ നാട്ടുകാരെന്തു വിചാരിക്കും? കല്യാണം കഴിഞ്ഞിട്ട് ഒരുവർഷം പോലും തികയുന്നതിനുമുമ്പേ ഇങ്ങനെയൊരു മാറ്റം വേണോ?
ടോണി ആതിരയോട് തന്‍റെ മനോവേദന പറഞ്ഞു. ആതിര സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു:
“നാട്ടുകാര് തെറ്റായി ഒന്നും വിചാരിക്കില്ല ടോണി. അഥവാ വിചാരിച്ചാല്‍ നമുക്കെന്താ ചേതം?”
ടോണി ഒന്നും മിണ്ടിയില്ല.
പിറ്റേന്ന് ആതിര അവളുടെ വീട്ടില്‍ പോയി. ടോണി എത്ര പറഞ്ഞിട്ടും അനുസരിക്കാൻ കൂട്ടാക്കിയില്ല അവൾ .
അതോടെ ടോണി കൂടുതൽ അസ്വസ്ഥനായി കാണപ്പെട്ടു.
വൈകാതെ ആതിരയുടെ പപ്പ പാപ്പച്ചൻ പട്ടണത്തിൽ നല്ലൊരു വീട് വാടകയ്ക്ക് എടുത്തു. കുറെ ഫര്‍ണിച്ചറുകളും വാങ്ങിയിട്ടു. ആതിരയ്ക്കു സന്തോഷമായി. അവള്‍ ടോണിയെ വിളിച്ചു സന്തോഷ വാർത്ത പറഞ്ഞു.
“അടുത്തയാഴ്ചതന്നെ നമുക്കങ്ങോട്ടു മാറണം ടോണി.”
“അമ്മ സമ്മതിക്കുന്നില്ല ആതിരേ ”
” ഒരു കണക്കിനു അമ്മ വരാതിരിക്കുന്നതാ നല്ലത്. നമുക്കൊരു ശല്യാവില്ലല്ലോ. ഇഷ്ടമുള്ളപ്പം പോകാനും വരാനും ആരുടെയും അനുവാദം ചോദിക്കേണ്ടല്ലോ . ടോണി ഒന്നാലോചിച്ചു നോക്ക് “
“ഈ വീട്ടിൽ ആണായിട്ട് ഞാൻ മാത്രമല്ലേയുള്ളൂ. അമ്മയെ നോക്കേണ്ടത് എന്റെ കടമയല്ലേ .”
“നോക്കേണ്ടെന്നു ഞാൻ പറഞ്ഞില്ലല്ലോ ? അമ്മ വരുന്നെങ്കിൽ വന്നോട്ടെ . എല്ലാ സൗകര്യങ്ങളുമുള്ള നല്ല വീടാ. ടോണിക്ക് ഹോസ്പിറ്റലില്‍ പോകാനും വരാനും വളരെ എളുപ്പമാ. “
ആതിര പിന്നെയും ഓരോന്ന് പറഞ്ഞു നിര്‍ബന്ധിച്ചപ്പോള്‍ ടോണി സമ്മതം മൂളി.
താമസിയാതെ ടോണിയും ആതിരയും പട്ടണത്തിലെ വാടക വീട്ടിലേക്കു താമസം മാറ്റി ..ആഗ്നസും അനുവും കൂടെ പോകാൻ തയ്യാറായില്ല .
.നിറകണ്ണുകളോടെയാണ് ടോണി അമ്മയോട് യാത്ര പറഞ്ഞു പടി ഇറങ്ങിയത് . അവർ പോയി കഴിഞ്ഞപ്പോൾ ആഗ്നസും അനുവും നെഞ്ചുപൊട്ടി കരഞ്ഞു.
” നമ്മൾ രണ്ടു പെണ്ണുങ്ങൾ മാത്രം എങ്ങനെ ഇവിടെ കഴിയും അമ്മേ? ”
അനുവിന്റെ ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല ആഗ്നസിന്‌
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 30

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 30

നിലത്തുനിന്ന് അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ചിട്ട് , തളർന്ന കാലുകളോടെ ജാസ്മിൻ മുന്നോട്ടു നടന്നു. കാലുകൾക്കു ബലമില്ലാതെ ബാലന്‍സ് തെറ്റി വീണുപോയേക്കുമോ എന്നവൾ ഭയന്നു .
മുറ്റത്തും പരിസരത്തും കൂടി നിന്ന ആളുകള്‍ അവരെ നോക്കി എന്തോ അടക്കം പറഞ്ഞു.
മേരിക്കുട്ടിയുടെ കരം പിടിച്ചുകൊണ്ടാണു ജാസ്മിന്‍ സിറ്റൗട്ടിലേയ്ക്കു കയറിയത്. അവിടെ നിന്നു സാവധാനം സ്വീകരണമുറിയിലേക്കു കയറി.
സ്വീകരണമുറിയുടെ മദ്ധ്യത്തില്‍, മൊബൈൽ ഫ്രീസറിനകത്ത് നീണ്ടു നിവർന്നു കിടക്കുന്നു അലീനയുടെ ചേതനയറ്റ ശരീരം. ഒന്നേ നോക്കിയുള്ളൂ. തലകറങ്ങുന്നതുപോലെ തോന്നി. വീണുപോകാതിരിക്കാൻ നന്നേ പാടുപെട്ടു അവൾ .
മെല്ലെ നടന്ന് ഫ്രീസറിന്റെ അടുത്തെത്തി. കണ്ണാടിചില്ലിലൂടെ ചേച്ചിയുടെ വിളറിയ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ നെഞ്ചു പിളരുന്നപോലെ തോന്നി.
കയ്യില്‍ കുരിശുപിടിച്ച്, കണ്ണുകള്‍ കൂമ്പി എല്ലും തോലുമായി ഒരു മനുഷ്യകോലം ഫ്രീസറിൽ മരവിച്ചു കിടക്കുന്നു.
എല്ലാ ദുഃഖങ്ങളോടും ഗുഡ്ബൈ പറഞ്ഞ് ചേച്ചി സ്വര്‍ഗ്ഗത്തിലേയ്ക്കു പോയിരിക്കുന്നു!
അവൾ സാവധാനം നിലത്തിരുന്ന് , ശവപേടകത്തിനു മുകളിൽ കൈകളും ശിരസ്സും ചേർത്ത് , പതം പെറുക്കി ഏങ്ങി ഏങ്ങി കരഞ്ഞു . അത് കണ്ടപ്പോൾ അടുത്തുനിന്നവരുടെയും കണ്ണുകൾ നിറഞ്ഞുപോയി.
മേരിക്കുട്ടി മൃതശരീരത്തിനരുകിൽ ബോധമറ്റു വീണുപോയിരുന്നു. ആരൊക്കെയോ വന്ന് അവരെ താങ്ങിയെടുത്തു കിടപ്പുമുറിയിൽ കൊണ്ടുപോയി കട്ടിലിൽ കിടത്തി.
ശോശാമ്മ താടിയ്ക്കു കൈയും കൊടുത്ത് മൃതദേഹത്തിന് സമീപം കസേരയിൽ ഇരിപ്പുണ്ടായിരുന്നു. അവരുടെ ഇരുവശങ്ങളിലുമായി മൂന്നോ നാലോ സ്ത്രീകളും . ഈപ്പനെ അവിടെയെങ്ങും കണ്ടില്ല.
ആളുകള്‍ വരികയും മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചിട്ടു പോകുകയും ചെയ്തു കൊണ്ടിരുന്നു.


ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഡോക്ടര്‍ ടോണിയുടെ സെല്‍ഫോണ്‍ ശബ്ദിച്ചത്.
മേശപ്പുറത്തുനിന്നു ഫോൺ എടുത്തു നോക്കി.
വീട്ടില്‍ നിന്നാണ്.
”ഹലോ”
അങ്ങേത്തലയ്ക്കല്‍ അനുവായിരുന്നു. അലീന ഈ ലോകത്തോടു യാത്ര പറഞ്ഞു എന്നു കേട്ടപ്പോള്‍ സ്തബ്ധനായി ഇരുന്നുപോയി ടോണി.
”ചേട്ടായി നേരത്തെ വരണം. ഞങ്ങൾ അങ്ങോട്ടു പോകാന്‍ റെഡിയായി നില്‍ക്ക്വാ. ഞാനമ്മേടെ കയ്യില്‍ കൊടുക്കാം.”
അനു ഫോണ്‍ ആഗ്നസിനു കൈമാറി.
”മോനെ….വേഗം വരണം. നമുക്കുടനെ പോകണം. കേട്ടപ്പം എനിക്കാകെ പ്രയാസമായി. നമുക്കുടനെ പോകണം. വേഗം വരണേ ”
ആഗ്നസിന്‍റെ ശബ്ദം പതറിയിരുന്നു.
” എപ്പഴാ ശവ അടക്ക് ?” ടോണി ആരാഞ്ഞു.
”നാളെ രാവിലെ പത്തുമണിക്കാന്നാ കേട്ടത് .എന്നാലും നമുക്കിന്നു തന്നെ പോകണം . നീ വേഗം വരില്ലേ ?”
”കഴിയുന്നതും നേരത്തെ വരാം അമ്മേ. നിങ്ങള് റെഡിയായി നിന്നോ ”
കൂടുതലൊന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തിട്ട് ടോണി കസേരയിലേയ്ക്കു ചാരി.
മനസില്‍ വല്ലാത്ത കുറ്റബോധം!
ജാസ്മിന്‍ വന്നു കാലുപിടിച്ചു പറഞ്ഞിട്ടും അലീനയെ ആശുപത്രിയിലാക്കാന്‍ തനിയ്ക്കു കഴിഞ്ഞില്ലല്ലോ!
അവളെ ഒന്ന് കാണാൻപോലും പോയില്ല. ശപിക്കുന്നുണ്ടാവും ജാസ്മിൻ.
കഷ്ടമായിപ്പോയി!!
ഇത്രപെട്ടെന്ന് അവളുടെ ജീവന്‍ പോകുമെന്ന് കരുതിയില്ല.
അത്രയ്ക്ക് ഗുരുതരമായിരുന്നോ അവളുടെ സ്ഥിതി? ജാസ്മിൻ വന്നു പറഞ്ഞപ്പോൾ സ്ഥിതി ഇത്ര മോശമാണെന്നു കരുതിയില്ല. പാവം ! തനിക്കു അവളെ സഹായിക്കാൻ കഴിഞ്ഞില്ലല്ലോ. എത്രവർഷം കൺമുൻപിൽ തിളങ്ങി നിന്ന മുഖമാണ്. അവസാന നാളിൽ താൻ അവളെ ഉപേക്ഷിച്ചല്ലോ !
പരിശോധനയ്ക്കായി മുമ്പില്‍ രോഗി ഇരിപ്പുണ്ടെന്ന കാര്യമേ ടോണി മറന്നു പോയി.
”ഡോക്ടര്‍”
ടോണി മറ്റേതോ ലോകത്താണെന്നു മനസിലാക്കിയ നേഴ്സ് പതിയെ വിളിച്ചു . പെട്ടെന്ന് ചിന്തയില്‍ നിന്നുണര്‍ന്നിട്ട് ടോണി രോഗിയെ പരിശോധിക്കാൻ തുടങ്ങി.
പത്തോപന്ത്രണ്ടോ പേഷ്യൻസേ .പുറത്തു കാണാൻ നിൽപ്പുണ്ടായിരുന്നുള്ളു . കൂടുതൽ ചീട്ടുകൾ കൊടുക്കേണ്ട എന്ന് കൗണ്ടറിൽ വിളിച്ചു നിർദേശം നൽകിയിട്ട് പുറത്തു നിന്ന രോഗികളെ ഓരോരുത്തരെയായി വേഗം വിളിച്ചു പരിശോധിച്ചു. ധൃതിയിൽ പരിശോധന പൂർത്തിയാക്കിയിട്ട് ടോണി പുറത്തേക്കിറങ്ങി.

അഡ്മിനിസ്ട്രേറ്ററോടു കാര്യം പറഞ്ഞിട്ട് ഒട്ടും വൈകാതെ കാറെടുത്തു വീട്ടിലേയ്ക്കു പുറപ്പെട്ടു.
ആഗ്നസും അനുവും വരാന്തയിൽ വഴിക്കണ്ണുമായി കാത്തിരിക്കുകയായിരുന്നു.
ടോണി എത്തിയപ്പോള്‍ മണി ആറര.
മകന്‍ വന്നു കയറിയ ഉടനെ ആഗ്നസ് പറഞ്ഞു.
”ഒരു പാടു വൈകീല്ലോ മോനെ. പോയി ചായ കുടിച്ചിട്ടു വാ. നമുക്കുടനെ പോകണം .. ഞങ്ങളു റഡിയായി നില്‍ക്ക്വാ.”
” ഞാനൊന്നു കുളിച്ചിട്ട് വേഗം വരാം അമ്മേ ”
ടോണി അകത്തേയ്ക്കു കയറിപ്പോയി.
വാഷ്ബേസിനില്‍ വന്നു കണ്ണും മുഖവും കഴുകിയിട്ടു ടര്‍ക്കിടവ്വല്‍ എടുത്തു മുഖം തുടച്ചുകൊണ്ടിരിക്കുമ്പോള്‍ ആതിര ചായയുമായി വന്നു.
”നീ വരുന്നില്ലേ?”
ചായ വാങ്ങുന്നതിനിടയില്‍ ടോണി ചോദിച്ചു.
”എങ്ങോട്ട്?”
”മരിച്ച വീട്ടില്‍?…അമ്മ പറഞ്ഞില്ലേ?”
”ഇന്ന് ആൻ മരിയായുടെ ബർത് ഡേ പാര്‍ട്ടിയുണ്ടെന്ന കാര്യം ടോണി മറന്നുപോയോ ?” ആതിര നെറ്റിചുളിച്ചു ഭർത്താവിന്റെ കണ്ണുകളിലേക്കു നോക്കി നിന്നു .
ആതിരയുടെ സഹോദരൻ സാബുവിന്റെ മകളാണ് ആൻ മരിയ. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി .
”ഓ… പറഞ്ഞപോലെ അതിന്നാണല്ലോ അല്ലേ? സാരമില്ല. ബർത് ഡേ പാര്‍ട്ടിയല്ലേ, ഒഴിവാക്കാം. അലീനേടെ വീട്ടില്‍ പോകാതിരിക്കാന്‍ പറ്റില്ല. പത്തുമുപ്പതു വര്‍ഷം ഒരു വീട്ടിലെ അംഗങ്ങളേപ്പോലെ കഴിഞ്ഞവരാ ഞങ്ങള്‍.”
”സ്വന്തക്കാരെക്കാള്‍ വലുതാണോ ടോണി അയല്‍ക്കാര്? അതും പണ്ടെന്നോ താമസിച്ചത് ”
ആതിരയുടെ സ്വരത്തില്‍ അമർഷം.
”നിനക്കതു പറഞ്ഞാൽ മനസിലാകില്ല. എന്‍റെ പെങ്ങളെപ്പോലെയായിരുന്നു അലീന. ജാസ്മിന്‍ വന്നു പറഞ്ഞപ്പോള്‍ സ്ഥിതി ഇത്രത്തോളം ഗുരുതരമാണെന്നു ഞാന്‍ കരുതിയില്ല. ഇപ്പം എനിക്കതില്‍ കുറ്റബോധമുണ്ട്. നീ പോയി ഡ്രസുമാറ്. നമുക്കു പോകാം”
”ഞാന്‍ വരുന്നില്ല”
ആതിര വെട്ടിത്തുറന്നു പറഞ്ഞു.
”അതെന്താ?”
”എന്‍റെ ആരുമല്ല ആ സ്ത്രീ. എന്റെ വീട്ടുകാരാ എനിക്ക് വലുത് . ടോണിക്ക് കൂടെ വരാന്‍ പറ്റുമോ ഇല്ലയോന്നു പറ” അവളുടെ സ്വരം ഉയർന്നു.
”ബർത് ഡേ ഇനീം വരുമല്ലോ?”
”അലീനേടെ ശവമടക്ക് നാളെയല്ലേ? വെളുപ്പിനു പോയാല്‍പ്പോരേ? ഈ രാത്രീല്‍ അവിടെ ചെന്നിട്ട് എന്തു ചെയ്യാനാ?”
ആതിരയുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് വാതില്‍ക്കല്‍ നില്‍പ്പുണ്ടായിരുന്നു ആഗ്നസും അനുവും. അവര്‍ മിഴിയോടു മിഴി നോക്കി.
”അമ്മയും അനുവും പോകാന്‍ റഡിയായി നില്‍ക്ക്വാ.”
”അതിനെന്താ , അവരു പൊയ്‌ക്കോട്ടെ . . ഒരു ടാക്സി വിളിച്ചു കൊടുത്താല്‍പ്പോരേ? നമുക്കു രണ്ടുപേര്‍ക്കും കൂടി ബർത് ഡേ പാര്‍ട്ടിയ്ക്കു പോകാം. നിര്‍ബ്ബന്ധമായും ചെല്ലണമെന്നു പപ്പ വിളിച്ചു പറഞ്ഞിട്ടുണ്ട്. ചെന്നില്ലെങ്കില്‍ പപ്പക്കു ദേഷ്യം വരും ”
”നീ തനിച്ചു പോയാല്‍ പോരേ”
”ടോണി എന്താ ഈ പറയുന്നത്? ഈ രാത്രീല്‍ ഞാന്‍ തനിച്ചു പോകാനോ? സ്വന്തം വീട്ടുകാരേക്കാൾ വലുതാണോ ടോണി പണ്ടെന്നോ താമസിച്ചിരുന്ന ഒരയല്‍ക്കാര്?”
”ഈ കുടുംബവുമായി ആ വീട്ടുകാർക്കുണ്ടായിരുന്ന ബന്ധം നിനക്ക്‌ അറിയില്ല ”
”നാട്ടുകാരു പറഞ്ഞ് കുറെയൊക്കെ ഞാൻ കേട്ടിട്ടുണ്ട്”
ആ വാചകത്തിലെ ദുഃസൂചന ടോണിയ്ക്കു പിടികിട്ടി.
ഉള്ളില്‍ നുരഞ്ഞുപൊന്തിയ ദേഷ്യം നിയന്ത്രിച്ചുകൊണ്ട് ടോണി അവളെ പരുഷമായി നോക്കി.
പ്രശ്നം വഷളായേക്കുമോ എന്ന് തോന്നിയപ്പോൾ ആഗ്നസ് പറഞ്ഞു.
”ബർത് ഡേ പാര്‍ട്ടി മുടക്കണ്ട മോനേ. നിങ്ങളു രണ്ടുപേരും കൂടിപൊയ്‌ക്കോ . ഒരു ടാക്സി വിളിച്ചു തന്നാല്‍ ഞങ്ങളു പൊയ്‌ക്കോളാം ”
” കണ്ടോ, അമ്മയ്ക്കു വിവരമുണ്ട്”
ആതിര അമ്മയെ പിന്താങ്ങി.
ടോണി ധര്‍മ്മസങ്കടത്തിലായി.
ആതിരയെ പിണക്കി അമ്മയുടെ കൂടെ പോകണോ?
വേണ്ട.
മരിച്ചുപോയ ആളിനേക്കാള്‍ തനിക്കാവശ്യം ജീവിച്ചിരിക്കുന്ന ഭാര്യയാണ്. അവളുടെ ആഗ്രഹം നടക്കട്ടെ. ഒരു ഭർത്താവ് അങ്ങനെയല്ലേ ചിന്തിക്കേണ്ടത് ?
പരിചയമുള്ള ഒരു ടാക്സികാര്‍ വിളിച്ച് വരുത്തിയിട്ട് ടോണി അമ്മയേയും അനുവിനേയും അതിൽ കയറ്റി വിട്ടു.
അവര്‍ പോയി കഴിഞ്ഞപ്പോള്‍ ആതിരയുടെ മുഖം പ്രസന്നമായി.അവൾ വന്നു ടോണിയുടെ ചുമലിൽ കൈവച്ചുകൊണ്ട് പറഞ്ഞു .
”ടോണി എന്‍റെ കൂടെ വന്നില്ലായിരുന്നെങ്കില്‍ എനിക്ക് ഒരു പാടു വിഷമമായേനെ”
ടോണി ഒന്നും മിണ്ടിയില്ല.
”ടോണി പോയി വേഗം കുളിച്ചിട്ടു വാ . നമുക്ക് ഉടനെ പോകണം . പപ്പാ കാത്തിരിക്കുവാ .. കുറച്ചുമുമ്പ് വിളിച്ചിരുന്നു. ”
വേഷം മാറിയിട്ട് , ടോണി കുളിക്കാനായി ബാത്‌റൂമിലേക്ക് പോയി. കുളികഴിഞ്ഞു വന്നപ്പോഴേക്കും ആതിര പോകാൻ റെഡിയായി ഡ്രസ് മാറി നിൽക്കുകയായിരുന്നു. ആതിരയുടെ ഇഷ്ടത്തിനനുസരിച്ച് വേഷം ധരിച്ചിട്ട് ടോണിയും പോകാൻ റെഡിയായി. വീട് പൂട്ടിയിട്ട് രണ്ടുപേരും പുറത്തേക്കിറങ്ങി കാറിൽ കയറി.
സ്ഥലത്തെത്തിയപ്പോള്‍ നേരം എട്ട്‌ മണി കഴിഞ്ഞിരുന്നു.
ആതിരയുടെ പപ്പ പാപ്പച്ചനും ആങ്ങള സാബുവും ഇറങ്ങിവന്ന് അവരെ സ്വീകരിച്ച് അകത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി.
ധാരാളം അതിഥികളെത്തിയിട്ടുണ്ടായിരുന്നു പാര്‍ട്ടിക്ക്. വീടും പരിസരവും വൈദ്യുതി ദീപങ്ങളാൽ അലംകൃതമായിരിക്കുന്നു.
വൈകാതെ ചടങ്ങ് ആരംഭിച്ചു. പ്രാർത്ഥനക്കു ശേഷം ആൻ മരിയ കേക്ക് മുറിച്ചു. അവൾ തന്നെ അത് കൊണ്ടു നടന്ന് എല്ലാവർക്കും വിതരണം ചെയ്തു.
മുൻവശത്തു പന്തലിൽ ഭക്ഷണം വിളമ്പുമ്പോൾ പിന്നാമ്പുറത്ത് മദ്യക്കുപ്പികള്‍ പൊട്ടുകയായിരുന്നു.
വിലകൂടിയ വിദേശമദ്യം ഗ്ലാസുകളില്‍ നിറച്ച് ആവശ്യക്കാർക്കെല്ലാം വിതരണം ചെയ്തുകൊണ്ടിരുന്നു.
ബന്ധുക്കളുടേയും സ്വന്തക്കാരുടെയും സാന്നിദ്ധ്യത്തില്‍ ആതിര യാതൊരു സങ്കോചവുമില്ലാതെ മദ്യം കഴിക്കുന്നത് കണ്ടപ്പോള്‍ ടോണിയ്ക്കതിശയം തോന്നി.
ഇവള്‍ മദ്യപിക്കുമോ ?
ഒരു പെഗ് മദ്യം എടുത്തുകൊണ്ടു വന്ന് അവൾ ടോണിക്കു നീട്ടി .
”എനിക്ക് വേണ്ട. ഞാൻ കഴിക്കില്ല ” ടോണി കൈ ഉയർത്തി നിരസിച്ചു .
”എല്ലാരും കഴിക്കുന്നുണ്ട് ടോണിച്ചാ. ഇതങ്ങോട്ടു പിടിക്ക്. കഴിച്ചില്ലെങ്കിൽ എനിക്കാ മോശം ”
” എനിക്ക് വേണ്ടെന്നു പറഞ്ഞില്ലേ ”’
”ആൾക്കാര് നമ്മളെ ശ്രദ്ധിക്കുന്നുണ്ട് ടോണി. ഈ ഒരു പെഗ് കഴിച്ചാൽ മതി . സ്‌കോച്ചാ .ഇറക്കിവിടാൻ ഒരു ബുദ്ധിമുട്ടുമില്ല . ഞാൻ കഴിച്ചല്ലോ രണ്ടു പെഗ് ”
ആതിരയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഗ്ലാസ് വാങ്ങി കയ്യിൽ പിടിച്ചു നിന്നു ടോണി.
”അങ്ങ് കഴിക്കെന്നേ ”
ആതിര ഗ്ളാസ് ചുണ്ടോടടുപ്പിച്ചപ്പോൾ ഒറ്റവലിക്ക് അകത്താക്കി ടോണി.
മദ്യം തലക്കു പിടിച്ചപ്പോൾ പലരും പാട്ടും ഡാന്‍സും തുടങ്ങി.
ടോണിയ്ക്കരോചകമായി തോന്നി എല്ലാം. വേഗം സ്ഥലം വിട്ടാൽ മതിയെന്നായിരുന്നു അയാൾക്ക് .
ഭക്ഷണം കഴിച്ചിട്ടു ടോണി പോകാൻ തിടുക്കം കൂട്ടിയപ്പോൾ ആതിര പറഞ്ഞു.
” ഇന്നിവിടെ തങ്ങിയിട്ടു വെളുപ്പിനു പോകാം ടോണി . ധൃതി പിടിച്ചു വീട്ടിലേക്കു ചെന്നിട്ടും കാര്യമില്ലല്ലോ. അവിടാരുമില്ലല്ലോ ”
”രാവിലെ അലീനേടെ വീട്ടില്‍ പോകണം”
ടോണി പറഞ്ഞു.
”അതിനെന്താ? നേരെ ഇവിടുന്നങ്ങു പോയാൽ പോരെ ? ഇതല്ലേ എളുപ്പം? ദൂരക്കുറവും ഇതാ ”
”ഇവള് പറയുന്നതാടാ അതിന്റെ ശരി . നിങ്ങള് രണ്ടുപേരും കൂടി ഇന്നിവിടെ കിടന്നിട്ടു വെളുപ്പിന് എണീറ്റ് പോയാൽ മതി ”
ആതിരയുടെ പപ്പ പാപ്പച്ചനും നിര്‍ബ്ബന്ധിച്ചു .
”പപ്പ പറയുന്നതു കേള്‍ക്കു ടോണീ”
”ശരി .. എന്നാ അങ്ങനെയായിക്കോട്ടെ ”
ആതിരയെ പിണക്കേണ്ടെന്നു കരുതി ടോണി സമ്മതം മൂളി.
ആതിരക്കു സന്തോഷമായി . അവൾ പോയി ഒരു പെഗ് മദ്യം കൂടി എടുത്തു കൊണ്ട് വന്നു ടോണിക്കു
നീട്ടി. ഇത്തവണ യാതൊരു എതിർപ്പും പ്രകടിപ്പിക്കാത്ത അയാൾ അത് വാങ്ങി കഴിച്ചു. സ്കോച്ച് വിസ്കിയുടെ ലഹരി ടോണിയെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നു .
മദ്യപാനവും മേളവുമെല്ലാം കഴിഞ്ഞ് , രാത്രി വൈകിയാണ് അവർ ഉറങ്ങാൻ കിടന്നത്.


പ്രഭാതം !
രാത്രി മുഴുവന്‍ ഒരുപോള കണ്ണടയ്ക്കാതെ അലീനയുടെ മൃതദേഹത്തിനരികില്‍ കരുണകൊന്ത ചൊല്ലി ഇരിയ്ക്കയായിരുന്നു ജാസ്മിനും മേരിക്കുട്ടിയും. തൊട്ടടുത്ത് ആഗ്നസും അനുവും ഇരിപ്പുണ്ട്.
പത്തുമണിയായപ്പോള്‍ പള്ളിയില്‍ നിന്ന് അച്ചനും കപ്യാരും എത്തി.
പിന്നെ വൈകിയില്ല. സംസ്കാര ശുശ്രൂഷകള്‍ തുടങ്ങി.
ടോണി വന്നില്ലല്ലോ എന്നു വിഷമിച്ചിരിയ്ക്കുകയായിരുന്നു ആഗ്നസ്.
വരും, വരാതിരിക്കില്ല എന്ന് മനസ് മന്ത്രിച്ചുകൊണ്ടിരുന്നു.
അച്ചന്റെ പ്രാര്‍ത്ഥനശുശ്രൂഷ കഴിഞ്ഞു ഭൗതികശരീരം പള്ളിയിലേയ്ക്ക് എടുക്കുകയാണ്.
മൃതദേഹത്തില്‍ അന്ത്യ ചുംബനമര്‍പ്പിയ്ക്കാനായി ബന്ധുക്കള്‍ ഒന്നൊന്നായി മുമ്പോട്ടു വന്നുകൊണ്ടിരുന്നു .
ജാസ്മിന്‍ സാവധാനം മുമ്പോട്ടടുത്തു. ചേച്ചിയുടെ മുഖത്തേയ്ക്കവള്‍ സൂക്ഷിച്ചുനോക്കി. ഒരു മാലാഖ ഉറങ്ങിക്കിടക്കുന്നപോലെയാണ് അവൾക്കു തോന്നിയത്. എല്ലാം മറന്ന് ,ശാന്തമായി ഉറങ്ങുകയാണ്‌ ചേ ച്ചി.
മുഖം കുനിച്ച്, അവസാനമായി ആ കവിളില്‍ ഉമ്മവച്ചപ്പോൾ പൊട്ടിക്കരഞ്ഞുപോയി അവള്‍. അലീനയുടെ മുഖത്ത് നിന്ന് ശിരസ്സ് ഉയർത്താതെ ഏങ്ങലടിച്ചു കരയുന്നതു കണ്ടപ്പോൾ ആരോ വന്നു അവളെ പിടിച്ചുമാറ്റിക്കൊണ്ടുപോയി.

രണ്ടുമൂന്നുപേർ താങ്ങിപിടിച്ചുക്കൊണ്ടുവന്നാണ് മേരിക്കുട്ടിയെ കൊണ്ട് അന്ത്യചുംബനം കൊടുപ്പിച്ചത് . ആഗ്നസും അനുവും വന്നു അലീനയുടെ ഇരുകവിളുകളിലും കൈകൾ ചേർത്തുപിടിച്ചാണ് ഉമ്മ നൽകിയത് . അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.
ശവം പള്ളിയിലേക്ക് എടുക്കുകയാണ്.
വിലാപയാത്രയിൽ പങ്കെടുക്കാന്‍ ഒരുപാട്‌ ആളുകൾ എത്തിയിട്ടുണ്ട് .
ആള്‍ക്കുട്ടത്തിനിടയില്‍ ആഗ്നസ് ടോണിയുടെ മുഖം തിരഞ്ഞു.
ഇല്ല.വന്നിട്ടില്ല..വരുമായിരിക്കും . വരാതിരിയ്ക്കില്ല. വരാതിരിയ്ക്കാന്‍ കഴിയില്ലല്ലോ അവന് !
അങ്ങനെ ആശ്വസിച്ചു അവർ .
ഒറ്റയും പെട്ടയും മണിനാദത്തിന്റെ അകമ്പടിയോടെ അലീനയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പള്ളിയിലേയ്ക്കു മെല്ലെ നീങ്ങി.
ശവപേടകം ചുമന്നിരുന്നത് ഈപ്പനും ബന്ധുക്കളുമായിരുന്നു.
പള്ളിമുറ്റത്തെത്തിയപ്പോള്‍ ആഗ്നസിന്‍റെ കണ്ണുകള്‍ പിന്നെയും നാലുപാടും പരതി.
ടോണി വന്നിട്ടുണ്ടോ?
കാണാത്തപ്പോള്‍ ഉല്‍കണ്ഠയായി. എന്തുപറ്റി അവന്?
പള്ളിയിലെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് മൃതദേഹം സെമിത്തേരിയിലേക്കെടുത്തപ്പോഴും ടോണി വരുമെന്നു തന്നെയായിരുന്നു പ്രതീക്ഷ.
സെമിത്തേരിയിലെ പ്രാർത്ഥന കഴിഞ്ഞ്‌ പെട്ടിയടച്ച്, ശവം കുഴിയിലേക്കിറക്കിയപ്പോള്‍ ആഗ്നസിനു മകനോട് കടുത്ത ദേഷ്യം തോന്നി.
അവന്‍ വന്നില്ലല്ലോ!
നന്ദികെട്ടവന്‍.
ഒരു പാടുകാലം ഒന്നിച്ചു കളിച്ചു നടന്ന അവന് അവസാനമായി അവളുടെ മുഖമൊന്നു കാണണമെന്നു പോലും തോന്നിയില്ലല്ലോ!
ആഗ്നസ് കരഞ്ഞു പോയി.
മേരിക്കുട്ടിയും ജാസ്മിനും എന്ത് വിചാരിക്കും ? തോമസ് സ്വന്തം മകനെപ്പോലെയായിരുന്നു അവനെ കണ്ടിരുന്നത്. പഠിക്കാനും മറ്റും എന്തുമാത്രം പണം മുടക്കിയിരിക്കുന്നു. അതൊന്നും തിരിച്ചു ചോദിച്ചിട്ടുപോലുമില്ല. മേരിക്കുട്ടി എന്ത് പലഹാരമുണ്ടാക്കിയാലും ഒരു പങ്കു വീട്ടിൽ കൊണ്ടുവന്നു തരുമായിരുന്നു. ആ സ്നേഹം അവൻ തിരിച്ച് അങ്ങോട്ട് കാണിച്ചില്ലല്ലോ . നന്ദികെട്ടവൻ. ആഗ്‌നസ് പല്ലിറുമ്മി.

കുഴിമൂടി പുറമെ സ്ളാബിട്ട് കഴിഞ്ഞപ്പോൾ ആഗ്നസും അനുവും പിന്നാക്കം മാറി ഒരു മരത്തിന്റെ ചുവട്ടിലെ കൽക്കെട്ടിൽ വന്നിരുന്നു .
”ചേട്ടായി വന്നില്ലല്ലോ അമ്മേ ” അനുവിന്റെ ചോദ്യത്തിന് ആഗ്നസ് മറുപടി ഒന്നും പറഞ്ഞില്ല.
”അതിരേച്ചി വിട്ടു കാണില്ല ” ആരോടെന്നില്ലാതെ അനു പറഞ്ഞു.” നമുക്ക് പറ്റിയ ഒരു ബന്ധമല്ലായിരുന്നു
അമ്മേ അത് ”
ആഗ്നസ് ഒന്നും മിണ്ടാതെ കീഴോട്ട് നോക്കി ഇരുന്നതേയുള്ളൂ
”ടോണി വന്നില്ല, അല്ലേ?’
ചോദ്യം കേട്ട് ആഗ്നസ് മുഖം ഉയർത്തി നോക്കി.
കണ്ണീരു പടർന്ന മുഖവുമായി മേരിക്കുട്ടി മുൻപിൽ നിൽക്കുന്നു.
”ഇത്ര വെറുക്കാൻ മാത്രം എന്‍റെ മോള് എന്തുതെറ്റാ അവനോട് ചെയ്തത്.?” അത് പറഞ്ഞതും മേരിക്കുട്ടി പൊട്ടിക്കരഞ്ഞുപോയി.
നെഞ്ചിൽ തീ കോരി ഇട്ടതു പോലെ ആഗ്നസ് ഒന്ന് പിടഞ്ഞു.
പിന്നെ ഒന്നും പറയാതെ മേരിക്കുട്ടി അവിടെ നിന്നു നടന്നകന്നു .
”മേരിയാന്റിക്ക് ഒരുപാട് സങ്കടം വന്നു, അമ്മേ . ”
അനുവും അതീവ ദുഖിതയായിരുന്നു.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 29

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 29

കഥ ഇതുവരെ-
അയല്‍ക്കാരായ ടോണിയും ജാസ്മിനും ഒരുകുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്നേഹത്തിൽ കഴിഞ്ഞവരാണ് . കൗമാരപ്രായം മുതല്‍ ഇരുവരും പ്രണയബദ്ധരായിരുന്നു. ഇത് വീട്ടുകാർക്ക് അറിയില്ലായിരുന്നു . ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ടോണി പിന്നീട് ജാസ്മിനെ കൈയൊഴിഞ്ഞു. മനംനൊന്ത് ജാസ്മിന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. അതോടെ അവളെപ്പറ്റി നാട്ടിൽ കെട്ടുകഥകൾ പ്രചരിച്ചു. നാട്ടുകാരുടെ അപവാദകഥകൾ പെരുകിയപ്പോൾ ജാസ്മിനും അമ്മയും വീടുവിറ്റ് ഹൈറേഞ്ചില്‍ കുറുക്കന്‍മല എന്ന കുഗ്രാമത്തില്‍ വീടു വാങ്ങി താമസമാക്കി. എം.ഡി. ബിരുദമെടുത്ത് ഡോക്ടറായി ജോലിയില്‍ പ്രവേശിച്ച ടോണി ആതിര എന്ന പണക്കാരിപ്പെണ്ണിനെ വിവാഹം കഴിച്ചു . ഭര്‍ത്താവിന്‍റെ പീഡനത്തില്‍ മനംനൊന്ത് ജാസ്മിന്‍റെ ചേച്ചി അലീനയുടെ മാനസികനില തെറ്റി. അവരെ ആശുപത്രിയിലാക്കാന്‍ ജാസ്മിൻ അപേക്ഷിച്ചിട്ടും അവളുടെ ഭര്‍ത്താവ് തയ്യാറായില്ല. (തുടര്‍ന്നു വായിക്കുക)


ആശുപത്രിയില്‍ പേഷ്യന്‍റ്സിന്‍റെ തിരക്കൊഴിഞ്ഞു. രണ്ടോ മൂന്നോ മെഡിക്കല്‍ റെപ്പുമാര്‍ പുറത്തു കാത്തുനില്‍പ്പുണ്ട്. അവരെയും കൂടി പറഞ്ഞു വിട്ടാൽ ഇന്നത്തെ ജോലി തീര്‍ന്നു.

ടോണി വാച്ചില്‍ നോക്കി. മണി ഏഴരയാകുന്നു. ഇന്ന് നേരത്തേ വീട്ടില്‍ പോകണം. സെക്കന്‍ഡ് ഷോയ്ക്കു പോകാമെന്ന് ആതിരയ്ക്കു വാക്കുകൊടുത്തിട്ടു പോന്നതാണ്. അതു തെറ്റിച്ചാല്‍ അവള്‍ മുഖം വീർപ്പിക്കും.

മെഡിക്കല്‍ റെപ്പുമാരെ ഓരോരുത്തരെയായി അകത്തേക്ക് വിളിച്ചു. പുതിയ പ്രൊഡക്റ്റുകളെക്കുറിച്ചുള്ള അവരുടെ വിശദീകരണം കേട്ട്, സാമ്പിള്‍മരുന്നുകള്‍ വാങ്ങി വച്ചിട്ട് വേഗം പറഞ്ഞയച്ചു.വാഷ്ബേസിനില്‍ വന്ന് കണ്ണുംമുഖവും കഴുകിയിട്ടു പുറത്തേക്കിറങ്ങിയപ്പോള്‍ മണി എട്ട്.

“ടോണി ഇന്നു നേരത്തേ പോക്വാണോ?” എതിരെ വന്ന ഡോക്ടര്‍ ശ്രീജിത്ത് ചിരിച്ചുകൊണ്ട് ചോദിച്ചു.
“ശ്രീമതിയേയും കൊണ്ട് ഇന്ന് സിനിമയ്ക്കു പോകാന്നു വാക്കുകൊടുത്തിട്ടാ പോന്നത്.”
“അത് നന്നായി … ഇടക്കൊക്കെ ഒരു റിലാക്സേഷന്‍ നല്ലതാ. . ഇങ്ങനെയൊക്കെയല്ലേ നമ്മൾ ഡോക്ടർമാർക്ക് ഭാര്യമാരെ ഒന്ന് സന്തോഷിപ്പിക്കാൻ പറ്റൂ .”
പുഞ്ചിരിച്ച്‌, തലകുലുക്കിയിട്ട് ടോണി വേഗം പുറത്തേക്കിറങ്ങി കാറില്‍ കയറി. കാര്‍ ആശുപത്രിവളപ്പില്‍നിന്നു റോഡിലേക്കുരുണ്ടു. സ്റ്റീരിയോയില്‍നിന്നൊഴുകിവരുന്ന മനോഹരമായ സംഗീതം ആസ്വദിച്ചുകൊണ്ടാണ് അയാള്‍ വണ്ടി ഓടിച്ചത് . വീടിനു മുമ്പിലെ പോര്‍ച്ചില്‍ കാര്‍ വന്നു നിന്നതും ആതിര പുറത്തേക്ക് ഇറങ്ങി വന്നു.
“ഞാന്‍ വിചാരിച്ചു ഇന്നും പറ്റിക്കുമെന്ന്.”
”എന്നും അങ്ങനെ പറ്റിക്കാൻ പറ്റുമോ. ഇന്ന് ഞാൻ ചടപടാന്നു പേഷ്യന്റ്‌സിനെയെല്ലാം പറഞ്ഞുവിട്ടു ”
”അത് നന്നായി. വന്നില്ലായിരുന്നെങ്കിൽ എനിക്ക് ഒത്തിരി വിഷമമായേനെ ”
മന്ദഹാസത്തോടെ ആതിര ടോണിയുടെ കൈയില്‍നിന്നു ബാഗ് വാങ്ങി. സിനിമയ്ക്കു പോകാന്‍ കുളിച്ചു വേഷം മാറി മേക്കപ്പിട്ടു നില്‍ക്കുകയായിരുന്നു അവള്‍.
“ടോണിയെ കാണാന്‍ ഒരു ഗസ്റ്റുവന്നിട്ടുണ്ട് “
അകത്തേക്ക് കയറുന്നതിനു മുൻപ് ആതിര പറഞ്ഞു.
ആര് എന്ന ആകാംക്ഷയില്‍ അയാളുടെ കണ്ണുകള്‍ വിടര്‍ന്നു.
”പഴേ ഫ്രണ്ടാ. ചെന്നു നോക്ക്.”
ആരാണെന്നറിയാനുള്ള ജിജ്ഞാസയോടെ ടോണി വേഗം വരാന്തയിലേക്കും അവിടെനിന്നു മുറിയിലേക്കും കയറി. സ്വീകരണമുറിയില്‍ ആരെയും കണ്ടില്ല. നേരേ കിച്ചണിലേക്കു നടന്നു. കിച്ചണില്‍, മീല്‍സേഫിന്‍റെ മറവില്‍ വിളറിയ മന്ദഹാസവുമായി നില്‍ക്കുന്ന അതിഥിയെ കണ്ടതും ടോണിയുടെ ഉള്ളൊന്നു പിടഞ്ഞു.
ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു, തന്നെ കാണാൻ വന്നിരിക്കുന്നത് ജാസ്മിനാണെന്ന്.
“സര്‍പ്രൈസായിരിക്കുന്നല്ലോ? ഗസ്റ്റ് വന്നിട്ടുണ്ടെന്നു ആതിര പറഞ്ഞപ്പം വേറാരോ ആണെന്നാ ഞാന്‍ കരുതിയേ . . തനിച്ചേയുള്ളോ?”
പുറമേ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടു ടോണി ചോദിച്ചു.
“ഉം”
“മേരിയാന്‍റിക്ക് എന്തുണ്ടു വിശേഷം?”
“പ്രത്യേകിച്ചൊന്നുമില്ല.”
“അങ്ങോട്ടൊന്നു വരണമെന്ന് ഒരുപാടുനാളായി ഞാന്‍ വിചാരിക്കുന്നു. സമയം കിട്ടണ്ടെ. തിരക്കോടു തിരക്കാ. ഈ ഡോക്ടര്‍ പണി വേണ്ടായിരുന്നൂന്ന് ചിലപ്പം തോന്നീട്ടുണ്ട് .”
ജാസ്മിന്‍ ചിരിച്ചതേയുള്ളൂ.
”അവള് നിന്‍റെ ഒരു സഹായം തേടി വന്നതാടാ .”
നുറുക്കിയ മീന്‍കഷണങ്ങള്‍ പെറുക്കി ചീനച്ചട്ടിയിലേക്കിടുന്നതിനിടയില്‍ ആഗ്നസ് പറഞ്ഞു.
“എന്താ?”
ടോണി ജാസ്മിനെ നോക്കിയെങ്കിലും ആഗ്നസ് ആന്റി പറയട്ടെ എന്ന് വിചാരിച്ചു അവൾ മൗനമായി നിന്നതേയുള്ളു .
ആഗ്നസ് എല്ലാം വിശദമായി പറഞ്ഞു.
അലീനയുടെ സമനില തെറ്റിയതും അടച്ചു പൂട്ടിയ മുറിയില്‍ അവളെ ഒറ്റയ്ക്കിട്ടു ഭർത്താവ് പീഡിപ്പിക്കുന്നതുമെല്ലാം.
“നീ നാളെപോയി അവളെ ഒന്നു കാണ്.”
“എനിക്ക് നിന്നു തിരിയാന്‍ നേരമില്ലമ്മേ. നാളെ ശനിയാഴ്ച ഒരുപാട് തിരക്കുള്ള ദിവസമാ. “
“എങ്കില്‍ മറ്റന്നാളുപോയി കാണ്. അന്ന് അവധി ദിവസമല്ലേ. അവളുടെ സ്ഥിതി വളരെ കഷ്ടമാന്നാ ഇവളു പറയുന്നത്.”
“ആഴ്ചയില്‍ ആകെ കിട്ടുന്നത് ഒരു ഞായറാഴ്ചയാ. അന്ന് എനിക്കു നൂറുകൂട്ടം എന്‍ഗേജ്മെന്‍റ്സാ.” ടോണി ജാസ്മിനെ നോക്കി ചോദിച്ചു:
“അല്ല, ഞാനിപ്പം അവിടെ ചെന്നിട്ട് എന്തു ചെയ്യാനാ?”
“ചേച്ചിയെ ആശുപത്രീല്‍ അഡ്മിറ്റു ചെയ്തില്ലെങ്കില്‍ ജീവൻ അപകടത്തിലാകും . അത്രയ്ക്കു ദയനീയമാ ചേച്ചീടെ സ്ഥിതി. കണ്ടാൽ സങ്കടം വരും . മെലിഞ്ഞു എല്ലും തോലുമായി ഒരു അസ്ഥികൂടം പോലാ ഇരിക്കുന്നത്.”
ജാസ്മിന്‍റെ ശബ്ദം ഇടറുകയും കണ്ണുകള്‍ നിറയുകയും ചെയ്തു .
“അതിന് ഈപ്പച്ചനില്ലേ അവിടെ?”
“ചേട്ടന് ഇപ്പം ചേച്ചിയെ ഇഷ്ടമല്ല. ഒരുപാട് ഉപദ്രവിക്കുന്നുണ്ട്. എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന ആഗ്രഹമാ ചേട്ടന്‌ .”
“ഞാന്‍ ഈപ്പനു ഫോണ്‍ ചെയ്തു വിവരമന്വേഷിച്ചിട്ടു വേണ്ടതു ചെയ്തോളാം.”
ആ വിഷയത്തെപ്പറ്റി കൂടുതല്‍ സംസാരിക്കാൻ താല്പര്യം കാണിക്കാതെ ടോണി പിന്‍വലിഞ്ഞു.
കുളി കഴിഞ്ഞു വന്ന് ടോണി ഭക്ഷണം കഴിക്കാനിരുന്നു. ആതിരയും അനുവും ജാസ്മിനുമുണ്ടായിരുന്നു അടുത്ത്. ആഗ്നസ് എല്ലാവര്‍ക്കും ഭക്ഷണം വിളമ്പി. ടോണിയുടെ പ്ലേറ്റിലേക്കു ചോറു വിളമ്പുന്നതിനിടയില്‍ പറഞ്ഞു:
“ഇവളു കഷ്ടപ്പെട്ടു വന്നതല്ലേടാ ഇത്ര ദൂരം. എങ്ങനെയെങ്കിലും സമയമുണ്ടാക്കി നീ ചെല്ല്. കൊച്ചുന്നാളില്‍ നിന്നെ ജീവനായിരുന്നു അലീനയ്ക്ക്. അവളുടെ കൈപിടിച്ചാ നീ ആദ്യമായി സ്‌കൂളിലേക്ക് പോയത് . ഓർക്കുന്നില്ലേ ?”
“ഞാനവിടെ ചെന്നിട്ട് എന്തു ചെയ്യാനാ അമ്മേ?”
“ചേച്ചിയെ ഏതെങ്കിലും നല്ല ആശുപത്രിയില്‍ ഒന്ന് അഡ്മിറ്റാക്കിത്തന്നാല്‍ മതി. ബാക്കി കാര്യങ്ങള്‍ ഞാന്‍ നോക്കിക്കോളാം. “
ജാസ്മിന്‍ അപേക്ഷാഭാവത്തില്‍ ടോണിയെ നോക്കി. എന്നിട്ടു മറുപടി കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചു.
“ഞാനന്വേഷിച്ചിട്ട് വേണ്ടതു ചെയ്യാന്നു പറഞ്ഞല്ലോ. ഇതിൽക്കൂടുതൽ ഞാനെന്താ പറയേണ്ടത്.? ” – ടോണിക്ക് ദേഷ്യം വന്നു.
“ഇപ്പം തന്നെ ഈപ്പൻ ചേട്ടനെ ഒന്നു വിളിച്ചൂടേ?”
ജാസ്മിന്‍ കെഞ്ചി.
“അത്ര അത്യാസന്നനിലേലാണെങ്കില്‍ അങ്ങു മരിക്കട്ടേന്നു വയ്ക്കണം. അല്ലെങ്കിൽ തന്നെ കുട്ടികളുണ്ടാവില്ലാത്ത അവർ ഇനി ആര്‍ക്കുവേണ്ടിയാ ജീവിക്കുന്നത്? ഒരുപാട് വേദന അനുഭവിക്കാതെ പെട്ടെന്ന് പോകട്ടെന്നു വയ്ക്കണം . ”
”നീ എന്നതാടാ ഈ പറയുന്നേ ? പറ്റുമെങ്കിൽ പോയി സഹായിക്ക്. ഇല്ലെങ്കിൽ വേണ്ട . വൃത്തികെട്ട വർത്തമാനം പറയാതിരി”ആഗ്നസ് ശാസിച്ചു.
”ഞാൻ ഒള്ള കാര്യമല്ലേ അമ്മേ പറഞ്ഞത് ? പെണ്ണുങ്ങളെ കെട്ടിക്കുമ്പം നല്ലചെറുക്കനെക്കൊണ്ട് കെട്ടിക്കണം . കണ്ട അണ്ടനും അടകോടാനുമൊക്കെ പെണ്ണിനെ പിടിച്ചുകൊടുത്താൽ ഇങ്ങനെയിരിക്കും.”
ഹൃദയത്തിലേക്കു ഒരു കഠാര ആഴ്ന്നു ഇറങ്ങിയതുപോലെ തോന്നി ജാസ്മിന്. ടോണിയില്‍നിന്ന് ഇങ്ങനെയൊരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചിലായിരുന്നു അവൾ . വന്നത് അബദ്ധമായല്ലോ എന്നോർത്തു !
സ്വന്തം കുഞ്ഞാങ്ങളയെപ്പോലെയായിരുന്നു ചേച്ചി ടോണിയെ സ്നേഹിച്ചിരുന്നത്. കുഞ്ഞുന്നാളില്‍ അവള്‍ക്കെന്തു കിട്ടിയാലും ഒരു പങ്ക് ടോണിക്കു കൊണ്ടുപോയി കൊടുക്കുമായിരുന്നു. എന്നിട്ട് ഇപ്പോള്‍, അവള്‍ക്കൊരാപത്തു വന്നപ്പോള്‍ പറയുന്നതു കേട്ടില്ലേ? മരിച്ചുപോയാൽ പോകട്ടെ എന്ന് .

വേണ്ട. പഴയതൊക്കെ മറക്കാം. ഓര്‍ത്താല്‍ ചിലപ്പോൾ ഹൃദയം പൊട്ടി മരിച്ചുപോകും താൻ . സ്വന്തക്കാർ പോലും തള്ളിപ്പറഞ്ഞ സ്ഥിതിക്ക് അയൽക്കാരനിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ .
അവളുടെ മിഴികളില്‍നിന്ന് അറിയാതെ ഒരു തുള്ളി കണ്ണീര്‍ ഡൈനിംഗ് ടേബിളില്‍ വീണു പടര്‍ന്നു.

ടോണി കൂടുതലൊന്നും സംസാരിച്ചില്ല. മൗനമായി ഇരുന്ന് അത്താഴം കഴിച്ചു.
“ചേട്ടാ വേഗം കഴിക്ക്. ഇല്ലെങ്കിൽ അങ്ങുചെല്ലുമ്പോഴേക്കും സിനിമ പാതിയാകും .” – ആതിര ധൃതി കൂട്ടി.
“ജാസ്മിന്‍ വരുന്നോ സിനിമയ്ക്ക്?”
വരില്ലെന്ന് അറിയാമായിരുന്നിട്ടും ടോണി വെറുതെ ഒന്ന് ക്ഷണിച്ചു.
“ഇല്ല.”
ധൃതിയില്‍ ഭക്ഷണം കഴിച്ചിട്ട് ടോണി എണീറ്റു കൈകഴുകി. ആതിരയേയും കൂട്ടി പുറത്തേക്കിറങ്ങി കാറില്‍ കയറി നേരേ തിയേറ്ററിലേക്കു പുറപ്പെട്ടു.
ജാസ്മിന്‍റെ മിഴികളില്‍ നിന്നു കുടുകുടെ കണ്ണുനീര്‍ ഒഴുകുന്നതു കണ്ടപ്പോള്‍ ആഗ്നസ് വന്നു ചുമലിൽ തലോടി ആശ്വസിപ്പിച്ചു .
“സാരമില്ല മോളെ. എല്ലാം ശരിയാകും. മോള് സമാധാനായിട്ടിരിക്ക്. അലീനയ്ക്കൊന്നും പറ്റില്ല. നമുക്കെല്ലാവർക്കും കർത്താവിനോട് ഉള്ളുരുകി പ്രാർത്ഥിക്കാം. “
അടുത്തക്ഷണം നിയന്ത്രണം വിട്ട് അവള്‍ പൊട്ടിക്കരഞ്ഞു പോയി. ശിരസ്സു ടേബിളില്‍ അമര്‍ത്തി ഏങ്ങി ഏങ്ങി കരയുന്നതു കണ്ടപ്പോൾ അനു അവളെ പിടിച്ചെഴുന്നേല്പിച്ചു കിടപ്പുമുറിയില്‍ കൊണ്ടുപോയി കട്ടിലില്‍ കിടത്തി.

ഉറക്കം വന്നില്ല അവള്‍ക്ക്. നേരം പുലര്‍ന്നിരുന്നെങ്കില്‍ മടങ്ങിപ്പോയേക്കാമായിരുന്നു എന്നോര്‍ത്തു. പ്രതീക്ഷയോടെ വന്നപ്പോൾ ടോണിയും കൈയൊഴിഞ്ഞല്ലോ. ഇത്രയേയുള്ളൂ ബന്ധങ്ങൾക്ക് വില .

കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരു വിധം നേരം വെളുപ്പിച്ചു .
പുലര്‍ച്ചെ, ടോണി ഉണരുന്നതിനു മുമ്പേ, എണീറ്റ് ആഗ്നസിനോടു യാത്ര പറഞ്ഞിട്ട് അവള്‍ പടിയിറങ്ങി.

കുറക്കന്‍മലയിലെത്തിയപ്പോള്‍ നേരം ഉച്ചയായിരുന്നു. അമ്മയോടു കാര്യങ്ങള്‍ എല്ലാം വിശദമായി പറഞ്ഞു. അലീനയുടെ സ്ഥിതി കേട്ടപ്പോള്‍ മേരിക്കുട്ടി വാവിട്ടു കരഞ്ഞു.
“ന്‍റെ മോളെ എനിക്കൊന്നു കാണണം കൊച്ചേ .”
കരഞ്ഞുകൊണ്ട് നിലത്തു കുത്തിയിരുന്ന് മേരിക്കുട്ടി ശിരസിൽ കൈ അമർത്തി .
“കണ്ടാല്‍ സങ്കടം കൂടുകയേയുള്ളമ്മേ. അത്രയ്ക്കു കോലം കെട്ടുപോയി ചേച്ചി.”
“ന്നാലും… ന്‍റെ മോനെപ്പോലെ കരുതിയിരുന്ന അവന്‍ അങ്ങനെ പറഞ്ഞല്ലോ മോളേ…”
ടോണിയുടെ വാക്കുകളാണ് മേരിക്കുട്ടിയെ ഏറെ വേദനിപ്പിച്ചത്.
”പിറന്നനാള്‍ മുതല്‍ ഒക്കത്തേറ്റി നടന്നതാണവനെ. കടയില്‍നിന്ന് പപ്പ പലഹാരങ്ങള്‍ വാങ്ങിക്കൊണ്ടുവരുമ്പോള്‍ ഒരു പങ്ക് അവനു കൊടുക്കാന്‍വേണ്ടി ഞാൻ മാറ്റി വയ്ക്കുമായിരുന്നു”. കരച്ചിലിനിടയിൽ പഴയ കഥകള്‍ ഒന്നൊന്നായി മേരിക്കുട്ടി പുറത്തേക്കു എടുത്തിട്ടപ്പോള്‍ ജാസ്മിന്‍ പറഞ്ഞു.
“നമ്മള്‍ അങ്ങോട്ടു കൊടുക്കുന്ന സ്നേഹം അതേഅളവിൽ തിരിച്ചങ്ങോട്ടു കിട്ടുമെന്നു പ്രതീക്ഷിക്കരുതമ്മേ.. ടോണി ഒരുപാട് വളര്‍ന്നു പോയില്ലേ. നമ്മുടെ കൈയെത്തുന്നതിലും ഉയരത്തില്. പഴയതൊക്കെ അമ്മ മറന്നുകള ”
ജാസ്മിന്‍ ഒരു നെടുവീർപ്പിട്ടു .
“എനിക്കെന്‍റെ മോളെ ഒന്നു കാണണമല്ലോ കൊച്ചേ?”
മേരിക്കുട്ടി ദീനതയോടെ ജാസ്മിനെ നോക്കി.
“നാളെ നമുക്കു പോകാം അമ്മേ. അമ്മ പറഞ്ഞാല്‍ ചിലപ്പം ചേച്ചിയെ അഡ്മിറ്റാക്കിയേക്കും. ഇല്ലെങ്കിൽ നമുക്ക് പോലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുക്കാം. പോലീസുകാര് വന്നു കാണുമ്പം അവർക്കു കാര്യങ്ങൾ മനസിലാവും”
ജാസ്മിന്‍ അമ്മയുടെ ചുമലിൽ തലോടി സമാധാനിപ്പിച്ചു.
പിറ്റേന്നു രാവിലെ ജാസ്മിനും മേരിക്കുട്ടിയുംകൂടി പള്ളിയില്‍പോയി വിശുദ്ധകുര്‍ബാനയില്‍ പങ്കുകൊണ്ടു. അലീനക്കുവേണ്ടി അൽഫോൻസാമ്മയുടെ തിരുസ്വരൂപത്തിനു മുൻപിൽ കൈക്കൂപ്പി നിന്ന് അവർ കുറേനേരം പ്രാർത്ഥിച്ചു .

തിരിച്ചുവരുമ്പോള്‍ രാഘവന്‍നായരുടെ ഭാര്യ ദേവിക ഗേറ്റിനരികിൽ നിന്ന് കൈകൊട്ടി അവരെ വിളിച്ചു. രണ്ടുപേരും തിരിഞ്ഞ് നോക്കി.
“ഒരു ശോശാമ്മ വിളിച്ചിരുന്നു. അത്യാവശ്യമായി അങ്ങോട്ടു തിരിച്ചു വിളിക്കാന്‍ പറഞ്ഞു.”
അതുകേട്ടതും ജാസ്മിന്‍റെ നെഞ്ചൊന്നു കാളി . ചേച്ചിക്ക് എന്തെങ്കിലും സംഭവിച്ചോ?
“അമ്മ പൊയ്ക്കോ. ഞാന്‍ പോയി വിളിച്ചിട്ടു വന്നേക്കാം .”
മേരിക്കുട്ടിയെ വീട്ടിലേക്കു പറഞ്ഞുവിട്ടിട്ട് ജാസ്മിന്‍ രാഘവന്‍നായരുടെ വീട്ടിലേക്കു നടന്നു. അകത്തു കയറി ഈപ്പന്‍റെ വീട്ടിലേക്കുള്ള നമ്പര്‍ ഡയൽ ചെയ്തു. അങ്ങേത്തലക്കൽ ശോശാമ്മയാണ് ഫോണ്‍ എടുത്തത്.

“അലീനയുടെ സ്ഥിതി ഇത്തിരി മോശമാ. ഇന്നു രാവിലെ അവളെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി.”
ശോശാമ്മ അതു പറഞ്ഞപ്പോള്‍ ജാസ്മിന്‍റെ ശ്വാസഗതി അങ്ങേയറ്റമായി.
“ചേച്ചിക്ക് എന്താ പറ്റിയത്?”
“നിങ്ങള്‍ ഉടനെ ഇങ്ങോട്ടു വാ. ഇവിടെ വന്നിട്ടു കാര്യങ്ങൾ പറയാം.”
“ഏതാശുപത്രീലാ?”
“വീട്ടിലേക്കു വന്നാൽ മതി .” -അത് പറഞ്ഞതും ഫോണ്‍ കട്ടായി.
റിസീവര്‍ ക്രാഡിലില്‍ വച്ചിട്ട് അവള്‍ വേഗം പുറത്തേക്കിറങ്ങി. വീട്ടിലേക്കു നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു അവള്‍. അമ്മയോടു വിവരം പറഞ്ഞതും പൊട്ടിക്കരഞ്ഞുപോയി അവള്‍.
“ന്‍റെ ചേച്ചിക്ക് ഒരിക്കലും സന്തോഷം കിട്ടിയില്ലല്ലോ അമ്മേ.” – അമ്മയുടെ തോളില്‍ ശിരസുവച്ച് അവള്‍ ഏങ്ങി ഏങ്ങി കരഞ്ഞു. മേരിക്കുട്ടിയും തളര്‍ന്നു പോയിരുന്നു.
“ഡ്രസു മാറ് അമ്മേ . നമുക്കു പോകാം .” മേരിക്കുട്ടിയെ പിടിച്ചു കൊണ്ടുപോയി വേഷം മാറിപ്പിച്ചു. ധൃതിയിൽ ജാസ്മിനും ഡ്രസ് മാറി.
ബസ്സ്റ്റോപ്പിലേക്കു നടക്കുമ്പോള്‍ മേരിക്കുട്ടി കണ്ണു തുടച്ചുകൊണ്ടു ചോദിച്ചു.
“ന്‍റെ മോളെ ജീവനോടെ എനിക്കൊന്നു കാണാന്‍ പറ്റുമോ കൊച്ചേ ?”
ജാസ്മിന്‍ ഒന്നും മിണ്ടിയില്ല. അവള്‍ക്കറിയാമായിരുന്നു, ചേച്ചി സ്വര്‍ഗ്ഗത്തിലേക്കു പോയി കാണുമെന്ന്.
ബസിലിരിക്കുമ്പോള്‍ ചേച്ചിയുടെ കണ്ണീരു പടര്‍ന്ന മുഖമായിരുന്നു ജാസ്മിന്‍റെ മനസ്സു നിറയെ. മുറിയിൽ പേടിച്ചരണ്ടിരിക്കുന്ന ആ രൂപം ഓർക്കാൻ കൂടി വയ്യ .

പാവം ചേച്ചി . പിറന്നു വീണപ്പോൾ മുതൽ അതിനു കണ്ണീരുമാത്രമേ കൂട്ടിനുണ്ടായിരുന്നുള്ളൂല്ലോ !
വീട് അടുക്കുതോറും അവളുടെ നെഞ്ചിടിപ്പു കൂടിക്കൂടി വന്നു.
ബസ്സ്റ്റോപ്പില്‍നിന്ന് ഓട്ടോയിലായിരുന്നു യാത്ര.
ഗേറ്റിലെത്തിയപ്പോൾ കണ്ടു.
മുറ്റത്തും വരാന്തയിലുമൊക്കെ ആളുകള്‍ കൂടി നില്‍ക്കുന്നു. ജാസ്മിൻ ഒന്ന് നെടുവീർപ്പിടുക മാത്രമേ ചെയ്തുള്ളൂ .അവൾക്കറിയാമായിരുന്നു, ചേച്ചി ഈലോകത്തുനിന്ന് യാത്രപറഞ്ഞെന്ന് .
ഒരു ജീവച്ഛവം പോലെയാണ് അവൾ ഓട്ടോയില്‍നിന്നിറങ്ങിയത്.
ആളുകൾ കൂടി നിൽക്കുന്നത് കണ്ടപ്പോൾ മേരിക്കുട്ടിക്കും കാര്യം മനസിലായി. അവർ ദയനീയമായി മകളെ നോക്കിയപ്പോൾ ജാസ്മിൻ പറഞ്ഞു.
” ഉറക്കെ നിലവിളിച്ച്‌ അമ്മ ഒരു സീൻ ഉണ്ടാക്കരുത് . എല്ലാം വിധിയായി കരുതി സങ്കടം നിയന്ത്രിക്കാൻ നോക്കണം. ”
അത് കേട്ടതും മേരിക്കുട്ടി തളർന്നു നിലത്തിരുന്നുപോയി.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

”ഉപദേശം കൊണ്ടങ്ങ് ചെല്ലേണ്ട താമസമേയുള്ളൂ, പിള്ളേര് അനുസരിക്കാൻ റെഡിയായി നിൽക്കുകയാണല്ലോ!”

0
കള്ളും കഞ്ചാവും കുഴിമന്തിയും കൊണ്ടുവന്ന് മുന്നിൽവച്ച ഉടനെ അവന്റെയൊക്കെ കൂടെ ഇറങ്ങിപ്പോകാൻ നിൽക്കുന്ന എട്ടും പൊട്ടും തിരിയാത്ത പാവടക്കാരികളാണ് ക്രിസ്ത്യൻ പെൺകുട്ടികൾ എന്ന് വിചാരിച്ചുവോ?

ഒരുവശത്ത് നർകോട്ടിക്‌സും കുഴിമന്തിയുമായി ജിഹാദ് ഇക്കാ. മറുവശത്ത് കുടം നിറയെ മധുരക്കള്ളുമായി ഈഴവ ചേട്ടൻ. കള്ളോ അതോ കുഴിമന്തിയോ എന്ന് തീരുമാനം എടുക്കാനാവാതെ ക്രിസ്ത്യൻ പെൺകൊടികൾ. ഭയങ്കരമാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥ.

അങ്ങനെ കള്ളും കഞ്ചാവും കുഴിമന്തിയും കൊണ്ടുവന്ന് മുന്നിൽവച്ച ഉടനെ അവന്റെയൊക്കെ കൂടെ ഇറങ്ങിപ്പോകാൻ നിൽക്കുന്ന എട്ടും പൊട്ടും തിരിയാത്ത പാവടക്കാരികളാണ് ക്രിസ്ത്യൻ പെൺകുട്ടികൾ എന്ന് വിചാരിച്ചുവോ?! ആ അഭിപ്രായം പുറമെനിന്ന് ഒരാൾ പറഞ്ഞിരുന്നെങ്കിൽ അയാളുടെ അറിവില്ലായ്മ എന്നുകരുതി അർഹിക്കുന്ന പുശ്ചത്തോടെ തള്ളിക്കളഞ്ഞേനെ. ഇതിപ്പോ കാര്യങ്ങൾ എല്ലാമറിയാവുന്ന ഒരാൾ ഉള്ളിൽ നിന്ന് തന്നെയാവുമ്പോൾ എന്ത് ചെയ്യാനൊക്കും?

മലബാറിലേക്ക് കുടിയേറിയ ഒരു കുഞ്ഞമ്മ, കെട്ടിയവന്റെ അലസതയിൽ ശങ്കിച്ചു നിൽക്കാതെ ഏറുമാടം കെട്ടി, ഉറങ്ങുമ്പോ കാലിൽ കയർ കെട്ടി, കാൽ അനക്കുമ്പോൾ അതിൽ ബന്ധിപ്പിച്ച കോൽ പെരുമ്പറയിൽ ചെന്നിടിച്ച് ശബ്ദമുണ്ടാക്കി കൃഷി നശിപ്പിക്കാനിറങ്ങുന്ന കാട്ടുപന്നിയെ ഓടിപ്പിക്കുന്ന കഥ തെല്ലൊരു അത്ഭുതത്തോടെയും ആരാധനയോടെയുമാണ് കേട്ടിട്ടുള്ളത്.

എൺപതുകളുടെയും തൊണ്ണൂറുകളുടെയും തുടക്കത്തിൽ ജീവിതത്തിന്റെ സകല കഷ്ടപ്പാടുകളും അനുഭവിച്ച് നഴ്സിംഗ് പഠിക്കാനിറങ്ങി അനിശ്ചിതത്വങ്ങളുടെ ഇടയിൽ ഗൾഫിലേക്കും മറ്റും ജോലിതേടി പോയ ക്രിസ്ത്യൻ പെണ്ണുങ്ങളുടെ അധ്വാനഫലത്തിന്റെ പൊളപ്പിൽ ജീവിക്കാത്ത എത്ര ക്രിസ്ത്യാനികളുണ്ട് ഈ നാട്ടിൽ? അവർ കൊണ്ടുവന്ന പണമല്ലാതെ വേറെ എന്തുണ്ടായിരുന്നു ഈ വീരസ്യം പറയുന്നവർക്ക് ..!!
ആണിനൊപ്പം തുല്യാവകാശം കണക്കുപറഞ്ഞു മേടിച്ച പെണ്ണുങ്ങളുടെ കാലമായിരുന്നു തൊണ്ണൂറുകൾ.

അങ്ങനെ എന്തിനും പോന്ന പെൺകുട്ടികൾക്കുള്ള ഈ സമുദായത്തിൽ തുടർന്ന് പത്തോ ഇരുപതോ വർഷം കഴിഞ്ഞപ്പോൾ ആരു വിളിച്ചാലും ഇറങ്ങിപ്പോകാൻ നിൽക്കുന്ന തൊട്ടാവാടികളാണ് എന്ന് പറഞ്ഞാൽ.. എന്താ പറയുക.!! നിങ്ങൾക്കൊക്കെ കുറച്ചൂടെ ലോജിക്കൽ ആയിക്കൂടെ? അഥവാ പെൺകുട്ടികൾ അങ്ങനെ തൊട്ടാവാടികൾ ആയിട്ടുണ്ടെ ങ്കിൽ അത് സ്വന്തം പറഞ്ഞുപഠിപ്പിക്കലിന്റെ കേമം കൊണ്ടാണെന്ന് മനസ്സിലാക്കുകയും അത് തിരുത്തുകയുമാണ് ചെയ്യേണ്ടത്. ഉത്തരവാദിത്വത്തിൽ നിന്ന് ഓടിയൊളിക്കുന്ന ഭീരുക്കളാണ് കുറ്റം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കുന്നത് .

ഇന്നത്തെ യുവതലമുറ നേരിടുന്ന അനേകം പ്രശ്നങ്ങളുണ്ട്. അത് ശ്രദ്ധിക്കാനുള്ള ചെവികളാവാൻ ശ്രമിക്കാതെ മുട്ടാപ്പോക്ക് ഉപദേശികളായാൽ അത് ഗുണത്തേക്കാൾ ദോഷമേ ചെയ്യൂ.. ചതിക്കുഴികളിൽ വീഴ്ത്തുന്ന ചില കേസുകൾ ഒഴിച്ചുനിർത്തിയാൽ പ്രണയം, മതം മാറിയുള്ള വിവാഹം എന്നൊക്കെ പറയുന്നത് ഉപദേശിച്ചു നേരെയാക്കേണ്ട മഹാപാതകമൊന്നുമല്ല ഇക്കാലത്ത്. ഉപദേശം കൊണ്ടങ്ങ് ചെല്ലേണ്ട താമസമേയുള്ളൂ, പിള്ളേര് അനുസരിക്കാൻ റെഡിയായി നിൽക്കുകയാണല്ലോ!

കടുത്ത സ്ത്രീ വിരുദ്ധതയും ആഭാസവും കൈമുതലാക്കിയ ചില ഉപദേശക്കാരുടെ ആദ്യത്തെ പ്രശ്നം പെൺകുട്ടികൾ ലെഗ്ഗിൻസ് ഇടുന്നതും പൊട്ട് തൊടുന്നതും ആയിരുന്നെങ്കിൽ ഇപ്പോൾ അന്യമതക്കാരൻ വിളിച്ചാൽ ഉടനെ ഇറങ്ങിപ്പോകുന്നു എന്ന സദാചാര കോമ്പ്ലെക്സ് ആണ്. ഇതിലും കടുത്ത ആരോപണങ്ങളും ഉപദേശങ്ങളും വന്നു കൂടായ്കയില്ല! ഇതിന് സാധാരണഗതിയിൽ മരുന്നില്ല. ആരോപണം നേരിട്ടിരിക്കുന്ന പെൺകുട്ടികൾ തന്നെ പ്രതികരിച്ച് ഉപദേശക്കാരുടെ വായ അടപ്പിക്കുക മാത്രമേ മാർഗ്ഗമുള്ളൂ.

എഴുതിയത് : ഷോബിൻ അലക്സ് മാളിയേക്കൽ

Also Read മൂന്നര പതിറ്റാണ്ടിന്റെ പ്രാർത്ഥനയ്ക്ക് ഒടുവിൽ ദൈവം ആന്റണി-സെസി ദമ്പതികൾക്ക് കൊടുത്തത് മൂന്ന് കൺമണികൾ

Read Also നോക്കണ്ട ഉണ്ണീ, ഇത് മൈക്കാട് ബംഗാളി ബാബു അല്ല. ഫാ.ജോൺസൺ ആണ്

Also Read ജിമ്മി ജോർജ്ജ്: ഇടിവെട്ട് സ്മാഷുകൾ കൊണ്ട് കളിക്കളത്തിൽ ചേനക്കുഴി തീർത്ത ഇതിഹാസതാരം!

Read Also സംരംഭകരെ തളർത്താനല്ല, വളർത്താനാകണം വ്യവസായ വകുപ്പ് .

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

Also Read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

Also Read ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് പൊട്ടക്കിണറ്റിൽ എറിഞ്ഞത്

Also Read ”കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ?”

Read Also ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 28

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 28

ഗേറ്റുകടന്ന് ജാസ്മിന്‍ മുറ്റത്തേക്കും അവിടെ നിന്ന് സിറ്റൗട്ടിലേക്കും കയറി.
ഡോര്‍ബെല്ലില്‍ വിരലമര്‍ത്തി കാത്തു നിന്നപ്പോൾ വാതില്‍ തുറന്നതു ഈപ്പന്റെ അമ്മ ശോശാമ്മ!
അപ്രതീക്ഷിതമായി ജാസ്മിനെ കണ്ടതും അവര്‍ ഒന്നു പരുങ്ങി. അതു മറച്ചുവയ്ക്കാൻ വിഫലമായ ഒരു ശ്രമം നടത്തിയിട്ട് മുഖത്ത് ചിരി വരുത്തി .
“മോളായിരുന്നോ? ഞാന്‍ വിചാരിച്ചു കറണ്ടിന്‍റെ റീഡിംഗ് എടുക്കാൻ വന്ന ആളായിരിക്കുമെന്ന്. കേറി വാ.”
ജാസ്മിന്‍ അകത്തേയ്ക്കു കയറി. അവളുടെ കണ്ണുകള്‍ നാലുപാടും പരതി.
”ചേച്ചി എവിടെ?” അകത്തുകയറിയ ഉടനെ അവൾ ചോദിച്ചു .
“മോളു തനിച്ചേ വന്നുള്ളോ?”
ജാസ്മിന്റെ ചോദ്യത്തിന് ഒരു മറുചോദ്യമായിരുന്നു മറുപടി .
“ഉം”
“എന്താ പെട്ടെന്ന്?”
“ചേച്ചിയെ ഒന്നു കാണണമെന്നു തോന്നി. ചേച്ചി എവിടെ?”
“അവളൊരു ബന്ധുവീട്ടില്‍ പോയിരിക്ക്വാ. രണ്ടു ദിവസം കഴിഞ്ഞേ വരൂ.”
ശോശാമ്മയുടെ മുഖത്തെ വെപ്രാളം ജാസ്മിന്‍ ശ്രദ്ധിച്ചു. പറയുന്നതു കള്ളമാണെന്നു മുഖം കണ്ടാലറിയാം.
“എവിടെ? ഏതു വീട്ടില്‍…?”
ജാസ്മിന്‍ നെറ്റി ചുളിച്ചു.
“ഈപ്പന്‍റെ വകേല് ഒരമ്മാവന്‍റെ….”
ശോശാമ്മ തപ്പിത്തടയുന്നതു കണ്ടപ്പോള്‍ ജാസ്മിനുറപ്പായി, പറയുന്നതു മുഴുവൻ പച്ചക്കള്ളമാണെന്ന് .
” മോളിരിക്ക് . ഞാൻ കുടിക്കാൻ നാരങ്ങാവെള്ളം എടുക്കാം ”
കൂടുതല്‍ ചോദ്യങ്ങള്‍ക്കവസരം കൊടുക്കാതെ ശോശാമ്മ പെട്ടെന്ന് അകത്തേക്ക് വലിഞ്ഞു. നാരങ്ങാവെള്ളം എടുത്തുകൊണ്ടു വന്നപ്പോൾ സ്വീകരണമുറിയിലെ സെറ്റിയിൽ താടിക്കു കയ്യും കൊടുത്ത് ഇരിക്കുകയായിരുന്നു ജാസ്മിൻ .
”ചേച്ചി പോയ അമ്മാവന്റെ വീട് എവിടെയാ ?” നാരങ്ങാവെള്ളം വാങ്ങുന്നതിനിടയിൽ അവൾ ചോദിച്ചു
” അതങ്ങു ദൂരെയാ… കണ്ണൂര് ”
മുഖത്ത് നോക്കി കല്ല് വച്ച നുണ പറയുന്നത് കേട്ടപ്പോൾ അവൾക്കു ദേഷ്യവും സങ്കടവും വന്നു.
”അമ്മേടെ മുഖം കണ്ടാലറിയാം പറയുന്നത് നുണയാണെന്ന് .ചേച്ചിക്കെന്താ പറ്റീതെന്നു സത്യം പറ?”
ജാസ്മിന്‍റെ സ്വരം കനത്തു.
ശോശാമ്മ ഒരു നിമിഷം ആലോചിച്ചു നിന്നു.
എല്ലാം തുറന്നു പറയുന്നതല്ലേ നല്ലത്? ഇവള്‍ എല്ലാം അറിഞ്ഞിട്ടാണു വന്നതെന്നു തോന്നുന്നു.
“ചേച്ചിയെ നിങ്ങളെന്തു ചെയ്തുന്നു പറ ?”
ജാസ്മിന്‍റെ ശ്വാസഗതി വർദ്ധിക്കുന്നത് ശോശാമ്മ കണ്ടു.
“മോളു വാ…”
ജാസ്മിനെ കൂട്ടിക്കൊണ്ടു ശോശാമ്മ മുകളിലത്തെ നിലയിലേയ്ക്കു പോയി.
ഒന്നാം നിലയിൽ , കിഴക്കുവശത്തുള്ള കിടപ്പു മുറി വെളിയില്‍ നിന്നു ഓടാമ്പലിട്ടിരിക്കുകയായിരുന്നു.
ഓടാമ്പലെടുക്കുന്നതിനു മുൻപ്, തിരിഞ്ഞു അപേക്ഷാഭാവത്തില്‍ ജാസ്മിനെ നോക്കി ശോശാമ്മ പറഞ്ഞു.
“മോള് ഒച്ച വച്ച്‌ പ്രശ്നം ഉണ്ടാക്കരുത് .”
അതു കേട്ടതും ജാസ്മിന്റെ ഉല്‍കണ്ഠ വര്‍ദ്ധിച്ചു.
ശോശാമ്മ മെല്ലെ വാതിലിന്റെ ഓടാമ്പൽ എടുത്തു . എന്നിട്ട് സാവധാനം വാതിൽ തുറന്നു.
നെഞ്ചിടിപ്പോടെ ജാസ്മിന്‍ മുറിയിലേയ്ക്കു നോക്കി.
മുറിയുടെ ഒരു കോണില്‍ പേടിച്ചരണ്ട മുഖഭാവത്തോടെ അലീന കൂനിക്കൂടി ഇരിയ്ക്കുന്നു. അഴിഞ്ഞുലഞ്ഞമുടി പാറിപ്പറന്നു കിടക്കുന്നു. മുഷിഞ്ഞ ഹൗസ്കോട്ടായിരുന്നു വേഷം!
തൊട്ടടുത്ത് പാത്രത്തിൽ കഞ്ഞിയും പയറും ഇരിപ്പുണ്ട് . പ്രഭാത ഭക്ഷണത്തിന്റെ അവശിഷ്ടമാണെന്നു കണ്ടാലറിയാം .
ജാസ്മിന്‍ തിരിഞ്ഞു ചോദ്യഭാവത്തിൽ ശോശാമ്മയെ നോക്കി. ശോശാമ്മ പറഞ്ഞു.

“രണ്ടാഴ്ച മുമ്പ് അവളുടെ മാനസിക നില തകരാറിലായി. എപ്പഴും ചിരീം വര്‍ത്തമാനോം ഒക്കെയായിരുന്നു. പരസ്പരബന്ധമില്ലാതെ ഓരോന്നു പറഞ്ഞോണ്ടിരിക്കും. ആശുപത്രീല്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചു. പാരമ്പര്യമായിട്ടുണ്ടായതാന്നാ ഡോക്ടറു പറഞ്ഞത്. കല്യാണത്തിനു മുന്‍പും ഉണ്ടായിട്ടുണ്ടല്ലോ. ഗുളിക കൊടുക്കുന്നുണ്ട്. .”
ശോശാമ്മയുടെ കരണത്തൊന്നു പൊട്ടിക്കാനാണു അവൾക്കു തോന്നിയത്! പാരമ്പര്യമായിട്ടുണ്ടായതാണുപോലും! മാനസികമായി പീഢിപ്പിച്ചു ഭ്രാന്തുപിടിപ്പിച്ചിട്ടു പാരമ്പര്യത്തിന്‍റെ പേരു പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിയ്ക്കയാണ് ഈ ദുഷ്ട.
“ചേച്ചീ….”
ആര്‍ദ്രമായ ആ വിളിയൊച്ച അലീനയുടെ കാതില്‍ തട്ടിയെങ്കിലും അവള്‍ പ്രതികരിച്ചില്ല.
പേടിച്ചരണ്ട് , ഏതോ ഭീകരജീവിയെ കാണുന്നതുപോലെ കണ്ണിമയ്ക്കാതെ നോക്കിയിരിക്കുകയായിരുന്നു അവള്‍. ജാസ്മിന്‍ മെല്ലെ അവളുടെ അടുത്തേയ്ക്കു നടന്നു ചെന്നു .
അലീന ഭയന്ന്, നിരങ്ങി നിരങ്ങി പിന്നോട്ടു മാറി. അവളുടെ ശരീരം കിലുകിലെ വിറയ്ക്കുന്നുണ്ടായിരുന്നു .
ജാസ്മിന്‍റെ കൈത്തലം അവളുടെ ദേഹത്ത് സ്പര്‍ശിച്ചതും പൊള്ളലേറ്റപോലെ അവള്‍ ഒന്ന് പിടഞ്ഞു.
“എന്നെ മനസിലായില്ലേ ചേച്ചീ…? ഞാന്‍ ജാസ്മിനാ…”
കണ്ണുതുറിച്ച്, ഒന്നും മിണ്ടാതെ നോക്കിയിരുന്നതേയുള്ളൂ അവൾ.
ജാസ്മിന്‍ എന്തൊക്കെ ചോദിച്ചിട്ടും അവള്‍ ഒരക്ഷരം മിണ്ടിയില്ല. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജാസ്മിൻ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയത്.
മുറി അടച്ചു ഓടാമ്പലിടുന്നതിനിടയിൽ ശോശാമ്മ പറഞ്ഞു
“രണ്ടു മൂന്നു മാസത്തെ ചികിത്സ കൊണ്ടേ ഭേദമാകൂന്നാ ഡോക്ടര്‍ പറഞ്ഞത്.”
“ഇങ്ങനെ മുറിയ്ക്കകത്തു പൂട്ടിയിട്ടാല്‍ എങ്ങനെ ഭേദമാകുമെന്നാ ?”
കരച്ചിലിനിടയിൽ അവൾ ചോദിച്ചു.
“ഭ്രാന്തു പിടിച്ചവരെ പിന്നെ എന്നാ ചെയ്യണം? ചുമന്നോണ്ട് നടക്കണോ ?”
”ഏതെങ്കിലും നല്ല ആശുപത്രിയിലാക്കണം ” ജാസ്മിന്റെ സ്വരം കനത്തു .
” വട്ടു പിടിച്ച ഒരു പെണ്ണിനെ എന്റെ മോന്റെ തലേൽ കെട്ടി ഏല്പിച്ചിട്ട് ഇപ്പം എന്നോട് ദേഷ്യപ്പെടുന്നോ? എന്റെ മോൻ അനുഭവിക്കുന്ന വേദന നീയെന്താ മനസിലാക്കാത്തെ ? നാണക്കേടുകൊണ്ട് അവനിപ്പം പുറത്തിറങ്ങി നടക്കാൻ മേലെന്നായി ”
ശോശാമ്മയ്ക്കും ദേഷ്യം വന്നു.
” അമ്മ ഒരു കാര്യം ചെയ്യ് . ഈപ്പൻ ചേട്ടനെ വിളിച്ചു പറ ആശുപത്രിയിലാക്കാൻ . സഹായത്തിനു ഞാൻ കൂടെ നിന്നോളാം. നിങ്ങൾക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കില്ല ”
”എന്റെ കൊച്ചേ ആശുപത്രിയിലാക്കേണ്ട ആവശ്യമില്ലെന്നാ ഡോക്ടർ പറഞ്ഞത് ”
”ഇങ്ങനെ കിടന്നാൽ ചേച്ചി മരിച്ചുപോകും അമ്മേ”
”മരിച്ചാൽ അങ്ങ് മരിക്കട്ടെന്ന് വയ്ക്കണം . കുട്ടികളൊന്നും ഇല്ലാത്തതുകൊണ്ട് ആർക്കും നഷ്ടമൊന്നുമില്ലല്ലോ ”
അതുകേട്ടപ്പോൾ ആ മുഖത്തേക്ക് കാർക്കിച്ചു തുപ്പനാണ് അവൾക്കു തോന്നിയത് . ഇങ്ങനെ പറയാൻ ഒരമ്മക്ക് എങ്ങനെ കഴിയുന്നു ?
ശോശാമ്മയുടെ പിന്നാലെ പടികള്‍ ഇറങ്ങി അവൾ താഴേക്കു വന്നു . ശോശാമ്മ നേരെ അടുക്കളയിലേക്കു പോയി.
സ്വീകരണമുറിയില്‍ നിന്നിട്ട് ജാസ്മിൻ ആലോചിച്ചു. എന്തു ചെയ്യണം ഇനി ? ചേച്ചിയെ ഈ സ്ഥിതിയിലിട്ടിട്ട് മടങ്ങിപ്പോകാന്‍ മനസനുവദിക്കുന്നില്ല. ഒരുപാട് ക്ഷീണിച്ചു പോയിരിക്കുന്നു ചേച്ചി . ശരിക്കു ഭക്ഷണം പോലും കഴിക്കുന്നുണ്ടാവില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ ഉറപ്പായിട്ടും ചേച്ചി മരിച്ചുപോകും.

ആലോചിച്ചിരുന്നപ്പോള്‍ അവള്‍ക്കു തോന്നി കുര്യാക്കോസ് അങ്കിളിനെ പോയി കണ്ടു സഹായം ചോദിച്ചാലോ എന്ന് . അങ്കിളാണല്ലോ ഈ ആലോചന കൊണ്ടുവന്നതും കല്യാണം നടത്തിത്തന്നതും.
ആരോടും യാത്ര ചോദിക്കാതെ, അവള്‍ വേഗം പുറത്തേക്കിറങ്ങി റോഡിലേക്കു നടന്നു.
കുര്യാക്കോസിന്‍റെ നാട്ടിലേക്കുള്ള ബസിലിരിക്കുമ്പോള്‍ അവള്‍ ഓര്‍ത്തു. അങ്കിളും കൈയൊഴിഞ്ഞാല്‍ എന്തു ചെയ്യും ?
ജാസ്മിന്‍ കയറിച്ചെന്നപ്പോള്‍, മുറ്റത്തു കൂട്ടിയിട്ടിരുന്ന തേങ്ങകള്‍ ഓരോന്നെടുത്തു കുലുക്കി നോക്കി നല്ലതും ചീത്തയും തിരിക്കുകയായിരുന്നു കുര്യാക്കോസ്. ജാസ്മിനെ കണ്ടതും അയാള്‍ വെളുക്കെ ചിരിച്ചു.
“എന്താ മോളേ വിശേഷം?”
“ഒരു വിശേഷമുണ്ട് അങ്കിള്‍” അടുത്തേക്ക് നടന്നുവന്നിട്ട് അവൾ കാര്യങ്ങള്‍ വിശദീകരിച്ചു. എല്ലാം കേട്ടശേഷം കുര്യാക്കോസ് ചോദിച്ചു:
“ഞാനിപ്പം എന്നാ ചെയ്യണം?”
“ചേച്ചിയെ ഏതെങ്കിലും നല്ല ആശുപത്രിയില്‍ അഡ്മിറ്റു ചെയ്യാന്‍ അങ്കിള്‍ ഈപ്പൻ ചേട്ടനോടു പറയണം. സഹായത്തിനു ഞാന്‍ കൂടെ നിന്നോളാം.”
“നീയിവിടെ നില്‍ക്ക്. ഞാന്‍ ഈപ്പനെ ഒന്നു വിളിച്ചു നോക്കാം.” – ഫോണ്‍ ചെയ്യാനായി കുര്യാക്കോസ് അകത്തേക്കു കയറിപ്പോയി. ജാസ്മിന്‍ മുറ്റത്തു നിന്നതേയുള്ളൂ. അല്പനേരം കഴിഞ്ഞ് അയാള്‍ ഇറങ്ങി വന്നിട്ടു പറഞ്ഞു:
“ഈപ്പനുമായി ഞാന്‍ സംസാരിച്ചു. അവന്‍ പറയുന്നത് അഡ്മിറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നാ. ഡോക്ടർ അങ്ങനെ പറഞ്ഞിട്ടുണ്ടത്രേ “
“ചേച്ചി മരിച്ചു കാണണമെന്നാഗ്രഹിക്കുന്നവര്‍ അങ്ങനെയല്ലേ പറയൂ അങ്കിള്‍?”
“എനിക്കയാളോടു പറയാനല്ലേ പറ്റൂ കൊച്ചേ .. അയാളുടെ ഭാര്യയുടെ കാര്യം തീരുമാനിക്കുന്നത് അയാളല്ലേ?”
“ചേച്ചി പട്ടിണികിടന്നു മരിച്ചോട്ടേന്നാണോ അങ്കിളും പറയുന്നത്?”
“എനിക്ക് എന്തുചെയ്യാൻ പറ്റും മോളേ ?”
“അങ്കിളു പോയി ചേച്ചിയെ ഒന്നു കാണ്. അപ്പം മനസ്സിലാകും ചേച്ചീടെ സ്ഥിതി. “
“നീയെന്തിനാ എന്നോട് ക്ഷോഭിക്കുന്നെ? ഈപ്പന്‍റെ സമ്മതം കൂടാതെ എനിക്കവളെ പിടിച്ചോണ്ടു പോയി ആശുപത്രീൽ അഡ്മിറ്റു ചെയ്യാന്‍ പറ്റ്വോ?”
“അങ്കിളല്ലേ ഈ ആലോചന കൊണ്ടുവന്നതും കല്യാണത്തിനു നിര്‍ബന്ധിച്ചതും.”
“അതിന്?”
“ആപത്തു നേരത്തു കൈ യൊഴിയുന്നതു കഷ്ടമാണ്.”
“എന്നാ ഞാനെടുത്തു തലേല്‍ ചുമന്നോണ്ടു നടക്കാം. ” കുര്യാക്കോസ് ദേഷ്യപ്പെട്ടിട്ട് വീണ്ടും തേങ്ങാ എടുത്തു കുലുക്കി നോക്കി തരം തിരിക്കാൻ തുടങ്ങി,
ഇനി അവിടെ നിന്നിട്ടു പ്രയോജനമില്ലെന്നു ജാസ്മിനു തോന്നി.

നേരം നാല് മണി കഴിഞ്ഞിരുന്നു. ഇന്നിനി മടങ്ങിയാല്‍ ഇരുട്ടുന്നതിനു മുമ്പ് കുറക്കന്‍മലയിലെത്താന്‍ പറ്റില്ല. എവിടെ തങ്ങും ഈ രാത്രിയിൽ ? ഈ വീട്ടിൽ കഴിയാൻ മനസ് അനുവദിക്കുന്നില്ല.
പെട്ടെന്ന് ഓര്‍ത്തു. ടോണിയുടെ വീട്ടിലേക്കു പോയാലോ? അലീനയുടെ ദയനീയാവസ്ഥ കേള്‍ക്കുമ്പോള്‍ ടോണിക്കു മനസലിവു തോന്നില്ലേ? കൊച്ചുന്നാളില്‍ ഒന്നിച്ചു കളിച്ചു നടന്നവരല്ലേ അവര്‍? അലീനേച്ചീന്നു വിളിച്ച് ആ കൈയില്‍ തൂങ്ങി നടക്കുന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അലീയുടെ കൈ പിടിച്ചാണ് ടോണി ആദ്യമായി ഒന്നാം ക്ലാസിൽ പോയത്. പെരുന്നാളിന് ചേച്ചി അവനു വാങ്ങിക്കൊടുത്ത ബലൂണും പീപ്പിയുമൊക്കെ ഇപ്പോഴും മനസിലുണ്ട്. ആ സ്നേഹം അവൻ തിരിച്ചങ്ങോട്ടും കാണിക്കാതിരിക്കുമോ?

പക്ഷേ… ടോണിയെ കാണാന്‍ ഒരു വൈമുഖ്യം! കണ്ടുമുട്ടുമ്പോള്‍ താന്‍ കരഞ്ഞുപോയാലോ? ആതിരയ്ക്ക് എന്തെങ്കിലും സംശയം തോന്നിയാല്‍ ആ കുടുംബം തകരില്ലേ? താൻ അതിനു വഴി ഒരുക്കണോ ?
പോകണോ വേണ്ടയോ എന്ന വടംവലിക്കൊടുവില്‍ പോകാമെന്ന് അവള്‍ തീരുമാനിച്ചു. ചേച്ചിയുടെ ദയനീയമുഖം മനസില്‍ നിന്നു മായുന്നില്ല. അതോര്‍ക്കുമ്പോള്‍ ഒരു രാത്രിപോലും ഇനി മനഃസമാധാനത്തോടെ ഉറങ്ങാനും പറ്റുമെന്ന് തോന്നുന്നില്ല.

പോകാം! ടോണിയെ പോയി കണ്ടു കാര്യങ്ങള്‍ പറയാം. നാളെ കൈയോടെ കൂട്ടിക്കൊണ്ടുപോയി അലീനയുടെ സ്ഥിതി കാണിച്ചുകൊടുക്കാം. അതു കാണുമ്പോള്‍ കാര്യങ്ങള്‍ ബോധ്യമാകും ടോണിക്ക്. അവന്‍ ഒരു ഡോക്ടറല്ലേ. ഒറ്റ നോട്ടത്തിൽ അവനു എല്ലാം മനസിലാവുമല്ലോ. ടോണി പറഞ്ഞാൽ ഈപ്പന് അനുസരിക്കാതിരിക്കാനാവില്ല.
ഉറച്ച തീരുമാനത്തോടെ ജാസ്മിന്‍ തിരിഞ്ഞു നടന്നപ്പോള്‍ പിന്നില്‍ കുര്യാക്കോസിന്‍റെ ശബ്ദം.
“നീ പോക്വാണോ?”
മറുപടി പറഞ്ഞില്ല അവള്‍. തിരിഞ്ഞു നോക്കാനും പോയില്ല.
“സന്ധ്യയായില്ലേ. നീ ഇങ്ങോട്ടു വാ. നാളെ പോകാം.”
അതുകേട്ടതായി ഭാവിച്ചില്ല .
”നീയിങ്ങു വാ കൊച്ചേ . അമ്മായി പള്ളീൽ പോയിട്ട് ഇപ്പം ഇങ്ങെത്തും ” അവൾ നിന്നില്ല.
“രാത്രിയിൽ ആലോചിച്ചിട്ടു നമുക്ക് വേണ്ടതു ചെയ്യാം. നീ ഇങ്ങോട്ടു വാ ‘.”
കുര്യാക്കോസിന്‍റെ വാക്കുകളൊന്നും അവളുടെ ചെവിയില്‍ ഏശിയില്ല. അവള്‍ ഗേറ്റു കടന്നു നടന്നു. റോഡിലേക്ക്.
“പറഞ്ഞാല്‍ കേള്‍ക്കില്ലെങ്കില്‍ നിന്‍റിഷ്ടംപോലെ ചെയ്യ്.”
കുര്യാക്കോസ് ദേഷ്യത്തോടെ അത്രയും പറഞ്ഞിട്ട്
പിന്നെയും തേങ്ങാ തരം തിരിക്കാൻ തുടങ്ങി
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 27

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 27

സാരികൊണ്ട് കഴുത്തില്‍ കുടുക്കിട്ട്, മേശയില്‍ കയറിനിന്ന് സാരിയുടെ മറ്റേ അറ്റം ഫാനിലേക്കു കെട്ടാൻ നോക്കുന്ന അലീനയെ കണ്ട് മേരിക്കുട്ടിയും ജാസ്മിനും നിലവിളിച്ചു.
ഈപ്പന്‍ ഓടിപ്പോയി അടുക്കളയില്‍ നിന്നു കത്തിയെടുത്തുകൊണ്ടുവന്ന്, മേശയില്‍ ചാടിക്കയറി സാരി രണ്ടായി മുറിച്ചു . തറയിലേക്കു വീണ അലീനയെ മേരിക്കുട്ടിയും ജാസ്മിനും ചേര്‍ന്നു താങ്ങിയതുകൊണ്ട് അപകടമൊഴിവായി.

അലീനയെ താങ്ങിപ്പിടിച്ചുകൊണ്ടുവന്നു കട്ടിലില്‍ കിടത്തി . ഈപ്പനും വല്ലാതെ ഭയന്നുപോയി. അലീന വല്ലാതെ കിതയ്ക്കുന്നതു കണ്ടപ്പോള്‍ ജാസ്മിന്‍ ഈപ്പനോടു പറഞ്ഞു:
“ചേച്ചിയെ ആശുപത്രീല്‍ കൊണ്ടുപോകണം. വേഗം പോയി ഒരു വണ്ടി വിളിക്ക് ചേട്ടാ.”
“അവള്‍ക്കൊന്നും പറ്റിയില്ലല്ലോ. പിന്നെന്തിനാ ആശുപത്രീല്‍ പോകുന്നേ? പട്ടി കിതയ്ക്കുന്ന പോലെ കിതയ്ക്കുന്നുണ്ടെന്നുള്ളതല്ലാതെ വേറൊന്നും അവള്‍ക്കു പറ്റീട്ടില്ല.”
ഈപ്പന്‍ കണ്ണുതുറിച്ച് ജാസ്മിനെ നോക്കി.
“പറ്റിയോ ഇല്ലോയോന്ന് ഡോക്ടര്‍ പറയട്ടെ. ആശുപത്രീല്‍ കൊണ്ടുപോണം. കൊണ്ടുപോയേ പറ്റൂ.”
ജാസ്മിന്‍ ശാഠ്യം പിടിച്ചപ്പോള്‍ ശോശാമ്മ മകനോടു പറഞ്ഞു:
“ഒരു ഓട്ടോ വിളിക്കെടാ. ഇനി ആശുപത്രീല്‍ കൊണ്ടുപോയില്ലെന്നുള്ള പരാതി വേണ്ട.”
ജാസ്മിനെ ക്രുദ്ധനായി ഒന്നു നോക്കിയിട്ട് ഈപ്പന്‍ മൊബൈല്‍ എടുത്ത് നമ്പര്‍ ഞെക്കി.
പതിനഞ്ചു മിനിറ്റിനുള്ളില്‍ ഒരു ഓട്ടോറിക്ഷ വീട്ടുമുറ്റത്തു വന്നു നിന്നു. അലീനയെ എണീപ്പിച്ചു കൈപിടിച്ചുകൊണ്ടുവന്ന് ഓട്ടോയില്‍ കയറ്റിയിരുത്തി ജാസ്മിന്‍. അവളുടെ ഇരുവശത്തുമായി മേരിക്കുട്ടിയും ജാസ്മിനും ഇരുന്നു. ഓട്ടോ മുമ്പോട്ടു നീങ്ങി. പിന്നാലെ ബൈക്കില്‍ ഈപ്പനും ആശുപത്രിയിലേക്ക് പുറപ്പെട്ടു
.
കാഷ്വാല്‍റ്റിയിലെ ഡോക്ടര്‍ പരിശോധിച്ചിട്ട് ഭയപ്പെടാനൊന്നുമില്ലെന്നു പറഞ്ഞപ്പോഴാണ് മേരിക്കുട്ടിക്കും ജാസ്മിനും ശ്വാസം നേരെ വീണത് . എങ്കിലും നിരീക്ഷണത്തിനായി അന്ന് അവിടെ അഡ്മിറ്റു ചെയ്തു. മേരിക്കുട്ടിയും ജാസ്മിനും അവളോടൊപ്പം ആശുപത്രിയില്‍ തങ്ങി. ഈപ്പന്‍ രാത്രി തന്നെ വീട്ടിലേക്കു മടങ്ങി.

മേരിക്കുട്ടിയുടെ കരം പുണര്‍ന്നു നെഞ്ചോടു ചേര്‍ത്തു പിടിച്ചു കൊണ്ട് അലീന വിതുമ്പി.
“എന്നോടു ക്ഷമിക്കണം അമ്മേ. സഹിക്കാന്‍ പറ്റാതെ വന്നപ്പം ചെയ്തുപോയതാ. എന്നോട് ക്ഷമിക്കണം. “
“അതിനു നീ തെറ്റൊന്നും ചെയ്തില്ലല്ലോ മോളേ . നിന്‍റെ സ്ഥാനത്തു ഞാനാണെങ്കിലും ആ സാഹചര്യത്തില്‍ അങ്ങനെയേ ചെയ്യൂ. എന്തൊരു ക്രൂരനാ ഈപ്പച്ചൻ .”
“അമ്മയെ വിഷമിപ്പിക്കണ്ടാല്ലോന്നു കരുതി എന്‍റെ ദുഃഖങ്ങള്‍ ഞാനിന്നുവരെ അമ്മയോടു പറഞ്ഞിട്ടില്ല. കുഞ്ഞുണ്ടാകാത്തത് എന്‍റെ കുറ്റംകൊണ്ടാണെന്നു ഞാന്‍ പറഞ്ഞത് അമ്മയെ കരയിക്കണ്ടല്ലോന്നു കരുതി മാത്രമാ. ആദ്യരാത്രിമുതൽ ഇന്നുവരെ എനിക്ക് ദുഃഖം മാത്രമേ ആ വീട്ടിൽ നിന്ന് കിട്ടിയിട്ടുള്ളൂ അമ്മേ “
“ചേച്ചി ഇനി ആ വീട്ടില്‍ താമസിക്കണ്ട. ഞങ്ങളുടെ കൂടെ കുറുക്കന്‍മലയ്ക്കു പോരെ. ” – അലീനയുടെ നെറ്റിയില്‍ തലോടിക്കൊണ്ട് ജാസ്മിന്‍ പറഞ്ഞു.
“എത്രകാലം എനിക്കവിടെ വന്നു നില്‍ക്കാന്‍ പറ്റും? വേണ്ട കൊച്ചേ . ഞാൻ ഇനി നിങ്ങൾക്കും കൂടി ഒരു ഭാരമാവണ്ട “
“എത്ര കാലം വേണേലും ചേച്ചിക്കവിടെ നില്‍ക്കാം. ഇവിടെ നിന്നാല്‍ ഇനിയും കണ്ണീരുകുടിക്കേണ്ടി വരും.”
അലീന ഒന്നും മിണ്ടിയില്ല. കണ്ണുകള്‍ പൂട്ടി അവൾ കിടന്നു. ആ മുഖത്തേക്കു നോക്കി ജാസ്മിനും മേരിക്കുട്ടിയും നിശ്ശബ്ദരായി ഇരുന്നു,കുറേനേരം. അലീന സാവധാനം ഉറക്കത്തിലേക്കു വീണു.
“ചേച്ചി ഉറങ്ങീന്നു തോന്നുന്നു. നമുക്കും കിടക്കാം അമ്മേ.” – തൊട്ടടുത്ത കട്ടിലില്‍ മേരിക്കുട്ടിയും ജാസ്മിനും ഉറങ്ങാനായി കിടന്നു.
പിറ്റേന്ന് രാവിലെ ഈപ്പന്‍ വന്നു. മുഖം കടന്നല്‍ കുത്തിയതുപോലെ ഗൗരവഭാവത്തിലായിരുന്നു.
“കുറച്ചു ദിവസം അലീന ഞങ്ങടെ കൂടെ വന്നു താമസിക്കട്ടെ.” – മടിച്ചു മടിച്ചാണ് മേരിക്കുട്ടി ഈപ്പനോട് തന്റെ ആഗ്രഹം പറഞ്ഞത്.
“ഓ; ആയിക്കോട്ടെ !എവിടെപ്പോയി താമസിച്ചാലും എനിക്കൊരു പരാതീം ഇല്ല. ഞാനൊട്ട് അന്വേഷിക്കാനും വരില്ല.”
“ചേച്ചിയോടു കുറച്ചുകൂടിയൊക്കെ കരുണ കാണിക്കണം ചേട്ടാ.” – ജാസ്മിന്‍ യാചിച്ചു.
“ഞാന്‍ ഇവളെ തല്ലുകയോ തെറി പറയുകയോ ഒന്നും ചെയ്തിട്ടില്ല . ഇന്നലെ അത്രയും പറയേണ്ടി വന്നത് കാര്യങ്ങള്‍ നിങ്ങള്‍ക്കു കൂടി ബോധ്യപ്പെടാന്‍ വേണ്ടീട്ടാ. ഇനി ആ വിഷയം സംസാരിച്ചാല്‍ വീണ്ടും നമ്മളു തമ്മില്‍ ഒടക്കേണ്ടി വരും. അതുകൊണ്ട് അതു വിട്. ഇനി അതിനെപ്പറ്റി പറയണ്ട “
ജാസ്മിന്‍ പിന്നെയൊന്നും മിണ്ടിയില്ല. അന്നു തന്നെ അലീനയെ ഡിസ്ചാര്‍ജു ചെയ്തു. വീട്ടിലെത്തിയ ഉടനെ അവള്‍ ഡ്രസും മറ്റും ബാഗില്‍ നിറച്ചു പോകാന്‍ റെഡിയായി. ഈപ്പന്‍ വീട്ടിലുണ്ടായിരുന്നില്ല ആ സമയം. ബാഗെടുത്ത് അലീന ശോശാമ്മയുടെ അടുത്തു വന്നു യാത്ര ചോദിച്ചു.
“പോട്ടെ അമ്മേ?”
“എന്നു തിരിച്ചു വരും?” – ശോശാമ്മയുടെ ചോദ്യത്തിനു മറുപടി പറയാനാവാതെ അലീന ജാസ്മിന്‍റെ നേരേ നോക്കി.
“ഒരു മാസം കഴിയുമ്പം വിട്ടേക്കാം അമ്മേ.” ജാസ്മിനാണ് മറുപടി പറഞ്ഞത്.
“അത്രയും ദിവസം നിക്കണോ? കഞ്ഞീം കറീം വെക്കാന്‍ ഇവിടാളില്ലെന്ന ഓര്‍മ്മ വേണം. നടുവേദനകൊണ്ട് എനിക്കാണെങ്കില്‍ നേരേ നില്ക്കാന്‍ വയ്യ. ങ്ഹ… ഇഷ്ടമുള്ളപോലെ ചെയ്യ്.”
മുഖത്തേക്കു നോക്കാതെയാണ് ശോശാമ്മ അതു പറഞ്ഞത്.
പിന്നൊന്നും പറയാതെ, അലീനയെയും കൂട്ടി മേരിക്കുട്ടിയും ജാസ്മിനും പുറത്തേക്കിറങ്ങി.
ബസിലിരിക്കുമ്പോള്‍ ചേച്ചിയുടെ ദുര്‍വ്വിധിയോര്‍ത്തു സങ്കടപ്പെടുകയായിരുന്നു ജാസ്മിന്‍. ഭര്‍ത്തൃവീട്ടില്‍ ചേച്ചി സന്തോഷത്തോടെ കഴിയുകയാണെന്നാണ് താനും അമ്മയും ഇത്രയും കാലം കരുതിയിരുന്നത്. കൊച്ചുന്നാളിലും ചേച്ചിക്കു ദുഃഖമേയുണ്ടായിരുന്നുള്ളൂ. പപ്പയ്ക്കുപോലും ഇഷ്ടമില്ലായിരുന്നു ചേച്ചിയെ. എത്ര ആലോചനകൾ വന്നതാണ് . ഒന്നും ശരിയായില്ല. ഒടുവിൽ തലയിൽ വന്നു കയറിയത് ഒരു പിശാച് !പാവം! സ്വന്തം വയറ്റില്‍ പിറന്ന ഒരു കുഞ്ഞിനെ ലാളിക്കാനുള്ള യോഗംപോലും എന്റെ ചേച്ചിക്കു ദൈവം കൊടുത്തില്ലല്ലോ
അവൾ ദീഘമായി ഒന്ന് നിശ്വസിച്ചു .


ഒരു മാസം….
സന്തോഷകരമായ ഒരു മാസം വളരെപ്പെട്ടെന്നു കടന്നുപോയതു പോലെ അലീനയ്ക്കു തോന്നി. ഭർതൃ വീട്ടിലേക്കു മടങ്ങിച്ചെല്ലുന്ന കാര്യമോര്‍ത്തപ്പോള്‍ അവള്‍ക്കു കരച്ചില്‍ വന്നു. പക്ഷേ പോകാതിരിക്കാനാവില്ലല്ലോ.
“ചേച്ചീ… കുറച്ചു നാളുകൂടി ഇവിടെ നിന്നിട്ടു പോയാല്‍ പോരേ?” ജാസ്മിൻ ആരാഞ്ഞു
“എന്റെ കൊച്ചേ ഇപ്പത്തന്നെ ഒരുപാട് വൈകി. ചെല്ലുമ്പം കേള്‍ക്കാം ചേട്ടന്‍റേം അമ്മേടേം ശകാരം. നിനക്കതൊന്നും പറഞ്ഞാൽ മനസിലാവില്ല മോളേ “
“അയാളിത്രേം ക്രൂരനാണെന്നു ഞാന്‍ സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ലാട്ടോ. ചേച്ചി ഒന്നും ഞങ്ങളോടു സൂചിപ്പിച്ചുമില്ലല്ലോ.”
“എന്തു സൂചിപ്പിക്കാന്‍? കഴുത്തില്‍ താലി വീണുപോയില്ലേ. പിന്നെ സൂചിപ്പിച്ചിട്ടെന്നാ പ്രയോജനം? അമ്മേടേം നിന്‍റെം കുറച്ചു കണ്ണീരു കാണാമെന്നു മാത്രം . അത് വേണ്ടാന്നു ഞാൻ തീരുമാനിച്ചു . “
അലീന ഒരു ദീര്‍ഘശ്വാസം വിട്ടു.
പിറ്റേന്നു രാവിലെ അവള്‍ വീട്ടിലേക്കു മടങ്ങി. ബസു കയറ്റി വിടാന്‍ ജാസ്മിന്‍ ബസ്സ്റ്റോപ്പുവരെ വന്നിരുന്നു. . വണ്ടിയിലേക്കു കയറുന്നതിനുമുമ്പ് അനിയത്തിയുടെ കൈപിടിച്ചുകൊണ്ട് അലീന സങ്കടത്തോടെ പറഞ്ഞു:
“ഈപ്പച്ചന്‍ നന്നാകാന്‍ വേണ്ടി എന്റെ മോള് പ്രാര്‍ത്ഥിക്കണം കേട്ടോ .”
“ഉം…” വിതുമ്പലോടെ അവള്‍ മൂളി.
“ഇനി എന്നാ നിന്നെ ഒന്നും കാണാന്‍ പറ്റ്വാ കൊച്ചേ ?”
“ഇടയ്ക്കു ചേച്ചി ഇങ്ങോട്ടൊന്നു വാ…”
“വിടിയേല മോളേ..ഈപ്പച്ചൻ അത്രയ്ക്ക് ദുഷ്ടനാ. ആരെയും ഫോൺ വിളിക്കാൻ പോലും സമ്മതിക്കുകേലാ”
“കേറുന്നെങ്കിൽ വേഗം കേറ് ” കിളി ധൃതി കൂട്ടിയപ്പോള്‍ ജാസ്മിനോടു പോകട്ടെ എന്നു പറഞ്ഞിട്ട് അലീന വേഗം ചവിട്ടുപടിയിലേക്കു കാലെടുത്തു വച്ചു. കിളി ഡബിള്‍ ബെല്‍ അടിച്ചിട്ട് അവളെ ഇടതു കൈകൊണ്ടു വട്ടം ചുറ്റി അകത്തേക്കു തള്ളി .
വീട്ടില്‍ ചെന്നു കയറിയതേ ഈപ്പന്‍ പരിഹാസത്തോടെ ചോദിച്ചു:
“സുഖായിരുന്നോ കുറുക്കന്‍ മലയിലെ താമസം?”
“ഞാന്‍ സുഖവാസത്തിനു പോയതല്ലല്ലോ ചേട്ടാ . എന്‍റമ്മേടേം അനിയത്തീടേം കൂടെ കുറച്ചു ദിവസം താമസിക്കാന്‍ പോയതല്ലേ?”
“അവിടങ്ങു സ്ഥിരമായി അങ്ങ് താമസിച്ചോളാന്‍ മേലായിരുന്നോ? എന്തിനാ തിരിച്ചു വന്നത്?”
“ഇങ്ങനൊന്നും സംസാരിക്കരുത് ചേട്ടാ. ഞാന്‍ ചേട്ടന്‍റെ ഭാര്യയല്ലേ? ഇത്തിരിയെങ്കിലും സ്നേഹം കാണിച്ചൂടേ എന്നോട്?”
“സ്നേഹം കാണിക്കാന്‍ പറ്റിയ ഒരുചരക്ക് “
പിന്നെ അവള്‍ ഒന്നും മിണ്ടിയില്ല. അകത്തേക്കു കയറിപ്പോയി.
വേഷം മാറിയിട്ട് അടുക്കളയിലേക്കു ചെന്നപ്പോള്‍ നൂറുകൂട്ടം പണികള്‍ അവളെ ഏല്പിക്കാനായിട്ട് ശോശാമ്മ. റെഡിയാക്കി വച്ചിട്ടുണ്ടായിരുന്നു. ഒരു മടിയും കൂടാതെ പറഞ്ഞ പണികളെല്ലാം അലീന ചെയ്തു.


ഒരുദിവസം വൈകുന്നേരം!
ജോസ്മോന്‍ സ്കൂളില്‍നിന്നു വന്നപ്പോള്‍ അലീന, മാസമുറയുടെ ശാരീരികഅസ്വാസ്ഥ്യം മൂലം കിടപ്പുമുറിയില്‍ വയ്യാതെ കിടക്കുകയായിരുന്നു. നല്ല വയറു വേദനയുമുണ്ട്. ശോശാമ്മ ഒരു ബന്ധുവീട്ടിൽ പോയതായിരുന്നു .
ബാഗ് മേശപ്പുറത്തു വച്ചിട്ട് ജോസ്മോന്‍ വിളിച്ചു പറഞ്ഞു:
“അമ്മേ കാപ്പി…”
“അമ്മയ്ക്കു വയ്യ മോനേ. കാപ്പി അടുക്കളയിലിരുപ്പുണ്ട്. മോന്‍ അതു ഗ്ലാസിലേക്കു ഒഴിച്ചു കുടിച്ചോ. കഴിക്കാന്‍ കൊഴുക്കട്ട ഉണ്ടാക്കി വച്ചിട്ടുണ്ട്. അതും എടുത്തോ.”
അലീന കിടപ്പുമുറിയില്‍നിന്നു വിളിച്ചു പറഞ്ഞു.
“എനിക്കറിയാന്‍ വയ്യമ്മേ. അമ്മ വന്ന് എടുത്തുതാ.”
“മോന്‍ ഡ്രസ് മാറീട്ടുവാ. അപ്പോഴേക്കും അമ്മ എണീറ്റു വരാം.”
ദേഷ്യം വന്ന ജോസ്മോന്‍ അതു കേള്‍ക്കാതെ നേരെ അടുക്കളയിലേക്കു ചെന്നു. ഗ്ലാസിലേക്കു ചായ പകരുന്നതിനിടയില്‍ കൈതട്ടി ഗ്ലാസ് മറിഞ്ഞു ചായ കാലിലേക്കു വീണു. കാല്‍ പൊള്ളിയപ്പോള്‍ അവനുറക്കെ കരഞ്ഞു.
അലീന ബദ്ധപ്പെട്ട് എണീറ്റു ചെന്ന് അവനെ എടുത്തു അശ്വസിപ്പിച്ചു. എന്നിട്ട് കാല്‍ തണുത്ത വെള്ളത്തിൽ കഴുകി. പൊള്ളലിനുള്ള മരുന്നു പുരട്ടി കട്ടിലിൽ കൊണ്ടുവന്നു കിടത്തി .
ജോസ്മോൻ ഏങ്ങലടിച്ചു ഓരോന്ന് പറഞ്ഞു അലീനയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
” സാരമില്ല മോനെ , ഇത്തിരി കഴിയുമ്പം വേദന മാറിക്കോളും ”
ജോസ്‌മോൻറെ കവിളിൽ തഴുകി അവൾ ആശ്വസിപ്പിച്ചു.
അവളുടെ കൈ തട്ടി മാറ്റിയിട്ട് ജോസ്മോൻ പറഞ്ഞു
” നിങ്ങൾ എന്റെ അമ്മയല്ല . അതുകൊണ്ടാ എന്നോട് സ്നേഹമില്ലാത്തത് . എനിക്ക് വേണ്ട നിങ്ങളെ . പപ്പാ വരുമ്പം ഞാൻ പറയും, ഈ അമ്മയെ എനിക്ക് വേണ്ടാന്ന് . പൊയ്ക്കോ എന്റടുത്തു നിൽക്കണ്ട ”
നെഞ്ചിൽ ഒരു സൂചി കയറുന്നതുപോലെ തോന്നി അലീനക്ക്. അവൾ ഓർത്തു .സ്വന്തം രക്തത്തിൽ പിറന്ന ഒരു കുഞ്ഞായിരുന്നെങ്കിൽ ഇങ്ങനെ പറയുമായിരുന്നോ? തൻ എത്ര സ്നേഹിച്ചിട്ടും സ്നേഹത്തിന്റെ ഒരു കണികയെങ്കിലും ഈ മകനിൽ നിന്ന് തനിക്കു കിട്ടുന്നില്ലല്ലോ! ഇതൊന്നും പറഞ്ഞാൽ ഈപ്പന് മനസിലാവില്ല . വിങ്ങുന്ന ഹൃദയവുമായി അവൾ മുറിയിൽ നിന്നിറങ്ങി.
അന്നു രാത്രി മദ്യപിച്ചാണ് ഈപ്പന്‍ കയറി വന്നത്. ജോസ് മോൻ കരഞ്ഞുകൊണ്ട് നടന്ന കാര്യങ്ങളെല്ലാം പപ്പയോട് പറഞ്ഞു .സംഭവം കേട്ടതേ രോഷാകുലനായി ഈപ്പന്‍ ചീത്തവിളിച്ചുകൊണ്ട് അലീനയെ തലങ്ങും വിലങ്ങും തല്ലി.
”എന്റെ കൊച്ചിനെ കൊല്ലാൻ ഭാവിച്ചാണോടീ നിന്റെ പുറപ്പാട്?. അതിനു മുൻപേ നിന്നെ ഞാൻ കൊന്നു കുഴിച്ചുമൂടും ”
പ്രതിരോധിക്കാനോ പ്രതിഷേധിക്കാനോ പോവാതെ, ഒരു മിണ്ടാപ്രാണിയേപ്പോലെ എല്ലാം സഹിച്ചു നിശബ്ദമായി നിന്നതേയുള്ളൂ അലീന.
അന്ന് രാത്രി അവളെ ഒറ്റക്കാക്കി ഈപ്പനും ജോസ്‌മോനും മറ്റൊരു മുറിയിലാണ് കിടന്നുറങ്ങിയത്.


പ്രഭാതം!
അസ്വസ്ഥമായ മനസ്സോടെയാണ് ജാസ്മിന്‍ അന്ന് ഉറക്കമുണര്‍ന്നത്. രാത്രിയില്‍ ഭീകരമായ ഒരു സ്വപ്നം കണ്ടിരുന്നു അവള്‍. താന്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ അലീനയുടെ ചീഞ്ഞളിഞ്ഞ ശവശരീരം റോഡരുകില്‍ പട്ടികള്‍ കടിച്ചു വലിക്കുന്ന ഭീകര രംഗം! ഹൊ! എന്തൊരു ഭയാനക സ്വപ്നമായിരുന്നു. എന്തേ ഇങ്ങനെയുള്ള ദുസ്വപ്നങ്ങൾ കാണുന്നത് ? ചേച്ചിക്ക് വല്ലതും പറ്റിയോ ? കിടക്കയില്‍നിന്ന് എണീറ്റിട്ട് ജാസ്മിന്‍ വരാന്തയിലെ കസേരയില്‍ വന്നിരുന്നു.
“നീ എന്നാ ആലോചിച്ചിരിക്ക്വാ.”
അമ്മ പിന്നിൽ വന്നു നിന്നത് അവള്‍ കണ്ടില്ലായിരുന്നു.
“ഞാനിന്നലെ രാത്രി ഒരു സ്വപ്നം കണ്ടു അമ്മേ.”
“എന്തു സ്വപ്നം?”
ജാസ്മിന്‍ അതു വിശദീകരിച്ചു. എന്നിട്ടു പറഞ്ഞു.
“എന്‍റെ മനസു പറയുന്നു, ചേച്ചിക്കെന്തോ പറ്റീന്ന്.”
“എന്നാ പറ്റാന്‍? വേണ്ടാത്തതൊക്കെ ചിന്തിച്ചു കിടന്നിട്ടാ ഓരോന്നു കാണുന്നത്. കിടക്കുന്നേനു മുമ്പ് കുരിശു വരച്ചിട്ടു കിടക്കണം.”
“എന്തോ …, എന്റെ മനസ്സിന് ഒരു സന്തോഷമില്ലമ്മേ. ഞാന്‍ രാഘവന്‍ ചേട്ടന്‍റെ വീട്ടില്‍പോയി ചേച്ചിക്ക് ഒന്നു ഫോണ്‍ ചെയ്തിട്ടു വരാം.”
“ങ്ഹ… ചെല്ല്. നിന്‍റെ സംശയം തീരട്ടെ.”
ഉടന്‍ തന്നെ ഡ്രസു മാറിയിട്ട് അവള്‍ രാഘവന്‍നായരുടെ വീട്ടില്‍ ചെന്ന് അലീനയ്ക്കു ഫോണ്‍ ചെയ്തു. ഫോണെടുത്തത് ശോശാമ്മയായിരുന്നു.
“ഞാന്‍ ജാസ്മിനാ. അലീനേടെ അനിയത്തി. ചേച്ചിക്കൊന്നു കൊടുക്ക്വോ?”
“അവളിവിടില്ല. പുറത്തേക്കു പോയതാ.”
“എപ്പ വരും?”
“അറിയില്ല . എന്തെങ്കിലും പറയാനാണെങ്കിൽ എന്നോടു പറഞ്ഞേരെ. അവള് വരുമ്പം ഞാന്‍ പറഞ്ഞേക്കാം.”
“നേരിട്ടു പറയേണ്ട കാര്യാ.”
“എന്നാൽ അവള് വരുമ്പം വിളിച്ചൂന്നു ഞാൻ പറഞ്ഞേക്കാം.” അത് പറഞ്ഞതും ഫോണ്‍ കട്ടായി.
ജാസ്മിന്‍ അമ്പരന്നു നിന്നുപോയി. ചേച്ചിക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നു തന്നെ അവള്‍ ഉറപ്പിച്ചു. ഇല്ലെങ്കില്‍ ഇത്ര രാവിലെ ചേച്ചി എവിടെ പോയതാണ്? അറിയില്ലെന്ന് ശോശാമ്മ പറഞ്ഞതെന്തിന് ? ശോശാമ്മ എന്തോ ഒളിക്കുന്നുണ്ട്. സംസാരത്തില്‍ അതു പ്രകടമാണ്. പെട്ടെന്നു ഫോണ്‍ വയ്ക്കുകയും ചെയ്തല്ലോ!

അന്ന് പല സമയത്തായി മൂന്നു തവണ ഫോണ്‍ ചെയ്തപ്പോഴും അലീന സ്ഥലത്തില്ലെന്ന മറുപടിയാണ് ശോശാമ്മ പറഞ്ഞത് . എവിടെപ്പോയി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല താനും . ചേച്ചിക്ക് എന്തോ പറ്റിയിട്ടുണ്ട് എന്നവൾ തീർച്ചയാക്കി . .
“ഞാനൊന്നു പോയി അന്വേഷിച്ചിട്ടു വരട്ടെ അമ്മേ?” – ജാസ്മിന്‍ അമ്മയോട് അനുവാദം ചോദിച്ചു.
“ഒറ്റയ്ക്കോ…”
“ഉം.”
“പേടിയില്ലേ നിനക്ക്?”
“എന്തിനാ പേടിക്കണെ? ഞാന്‍ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ.”
“എന്നാ നാളെ ചെന്നൊന്ന് അന്വേഷിച്ചിട്ടു വാ.”
പിറ്റേന്നു പുലര്‍ച്ചെ അവള്‍ ഈപ്പന്‍റെ വീട്ടിലേക്കു പുറപ്പെട്ടു.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 26

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 26

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ ടോണി ആതിരയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി.
“ആനന്ദിക്കുക പ്രിയ പുത്രീ… ആത്മവിഭൂഷിത മണവാട്ടി… നിന്നെയിതാ മണവാളന്‍… മണവറയിങ്കല്‍ നയിച്ചുവല്ലോ…”
മിന്ന് കെട്ടിന്റെ നേരത്ത് വാദ്യോപകരങ്ങളുടെ അകമ്പടിയോടെ ഗായകസംഘം ആലപിച്ച മനോഹരമായ പാട്ട് കേട്ടപ്പോള്‍ ജാസ്മിന്‍റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞുതുളുമ്പി. തലയിൽ ഷാൾ പുതച്ച്‌ ,തല അൽപ്പം ചെരിച്ച് , അൽത്താരയിലെ ക്രൂശിതരൂപത്തിലേക്കു മിഴികള്‍ നട്ട് , പള്ളിയുടെ ഏറ്റവും പിന്നറ്റത്തായി കൈകൾ കൂപ്പി നില്‍ക്കുകയായിരുന്നു അവൾ. മിഴിയോരങ്ങളില്‍ രണ്ടുതുള്ളി കണ്ണീര്‍ പളുങ്കുമണികള്‍ പോലെ പുറത്തേക്കൊഴുകാന്‍ വെമ്പി നിന്നിരുന്നു.
പള്ളിയിലെ തിരുക്കര്‍മ്മങ്ങളിലോ പ്രാര്‍ത്ഥനകളിലോ ആയിരുന്നില്ല അവളുടെ മനസ്സ് അപ്പോൾ . ടോണിയോടൊപ്പം കളിയും ചിരിയും തമാശകളുമായി നടന്ന ആ പഴയദിനങ്ങളായിരുന്നു മനസ് നിറയെ. ഇനി അതെല്ലാം ഓർമ്മയുടെ ചെപ്പിൽ ഒതുക്കണമല്ലോ എന്നോർത്തപ്പോൾ ഉള്ളൊന്നു തേങ്ങി.

പള്ളിയിലെ തിരുക്കർമ്മങ്ങൾ കഴിഞ്ഞ് ആളുകള്‍ പുറത്തേക്കിറങ്ങുന്നതു കണ്ടപ്പോഴാണ് ഓര്‍മ്മകളുടെ ലോകത്തു നിന്ന് അവള്‍ പടിയിറങ്ങി പള്ളിയിലേക്ക് വന്നത്. ഷാളുകൊണ്ട് മിഴികൾ തുടച്ചിട്ട് മറ്റുള്ളവരോടൊപ്പം അവളും വെളിയിലേക്കിറങ്ങി.

ചിത്തിരപുരത്തെ പരിചയക്കാരും സ്നേഹിതരുമൊക്കെ വന്ന് അവളോടു കുശലം പറയുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്തു. ഉള്ളിലെ പ്രയാസം മറച്ചുപിടിച്ചുകൊണ്ട് അവള്‍ എല്ലാവരെയും നോക്കി ചിരിക്കുകയും വിശേഷങ്ങൾ പങ്കിടുകയും ചെയ്തു.

നേര്‍ച്ചയിട്ടിട്ട് ടോണി ആതിരയോടൊപ്പം പള്ളിക്കകത്തുനിന്ന് ഇറങ്ങിവരുന്നത് കണ്ടപ്പോൾ കരഞ്ഞു പോകാതിരിക്കാന്‍ ചുണ്ടുകള്‍ കടിച്ചമർത്തി. വധൂവരന്മാരുടെ ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫർമാർ തലങ്ങും വിലങ്ങും ഓടി നടക്കുകയാണ് .

തന്റെ മുഖം ക്യാമറയിൽ പതിയരുതെന്ന ആഗ്രഹത്തോടെ അവൾ ഒരു മരത്തിനു മറവിലേക്ക് മാറി നിന്നു .
കണ്ണുകള്‍ നാലുപാടും ചുറ്റിത്തിരിഞ്ഞപ്പോൾ, ആള്‍ക്കൂട്ടത്തിനിടയില്‍ അലീനയുടെ മുഖം കണ്ടു. കണ്ടതേ ഓടി അടുത്തു ചെന്നു. പരിചയക്കാരോടു കുശലം പറഞ്ഞു നില്‍ക്കുകയായിരുന്നു അലീന.
“ചേച്ചീ…” – ജാസ്മിന്‍ വന്നു കൈയില്‍ പിടിച്ചപ്പോഴാണ് അലീന അവളെ കണ്ടത്.
“ങ്ഹ… കൊച്ചേ.., നീ എവിടായിരുന്നു? ഞാന്‍ നിന്നെ നോക്കി ഓടി നടക്ക്വായിരുന്നു ഇത്രനേരവും . പള്ളിക്കകത്തു നിന്നെ കണ്ടില്ലല്ലോ ? നീ എവിടാ നിന്നത് ?”
”ഞാൻ ഏറ്റവും പിറകിലായിരുന്നു ചേച്ചി . ചേച്ചി എപ്പഴാ വന്നത്?.”
”താലി കെട്ടുന്നേനു തൊട്ടു മുൻപാ ഞാൻ എത്തിയത് . ഏറ്റവും മുൻപിലുണ്ടായിരുന്നു. അമ്മ എവിടെ?” – അലീന ആകാംക്ഷയോടെ നാലുപാടും നോക്കി.
‘ഇവിടെ എവിടെയോ ഒണ്ട്. ങ്ഹ… ചേച്ചി തനിച്ചേ വന്നുള്ളോ? ചേട്ടൻ വന്നില്ലേ ?”
” ചേട്ടന്‍ വേറൊരു കല്യാണത്തിനു പോയിരിക്ക്വാ.” – അലീന ഒരു കള്ളം പറഞ്ഞു.
”വന്നേ.., വിശേഷങ്ങളൊക്കെ ചോദിക്കട്ടെ.”
അവളെ വിളിച്ച് ഒരു മാവിന്റെ ചുവട്ടിലേക്കു മാറ്റി നിറുത്തിയിട്ട് അലീന വിശേഷങ്ങള്‍ തിരക്കി.
“ചേട്ടനേം കൂട്ടി ചേച്ചിക്കു കുറുക്കന്‍മലയിലേക്ക് ഒന്ന് വരാന്‍ മേലായിരുന്നോ. ഞങ്ങൾ എന്നും നോക്കി ഇരിക്കുമായിരുന്നു . ഇന്ന് വരും നാളെ വരും എന്നോർത്ത് ”.
“ചേട്ടനിപ്പം തീരെ വയ്യ മോളേ. ഷുഗറ് പ്രഷറ് കൊളസ്ട്രോള് …, ഇല്ലാത്ത രോഗങ്ങളൊന്നുമില്ല . യാത്ര ചെയ്യാനൊക്കെ ബുദ്ധിമുട്ടാ.”
“അമ്മ എല്ലാ ദിവസവും ചേച്ചീടെ കാര്യം പറയും. അവിടെ മൊബൈലിനു റേഞ്ചില്ലാത്തതു കാരണം ആരുടേം വിശേഷങ്ങളറിയാന്‍ പറ്റുന്നില്ല ചേച്ചി . ആ ഒരു ബുദ്ധിമുട്ടേ ഉള്ളൂ ഞങ്ങൾക്ക് അവിടെ.”
“അതൊരു വല്യ പ്രശ്നമാ. ഞാന്‍ എന്നും നിങ്ങടെ കാര്യം ഓര്‍ക്കും. ഒന്നുവിളിക്കാന്‍ പറ്റുന്നില്ലല്ലോന്ന്. അയൽ വീട്ടിലെ ലാന്‍ഡ് ഫോണിലേക്കു വിളിച്ച് അവരെ കൂടെക്കൂടെ ശല്യപ്പെടുത്തുന്നത് എന്തിനാന്നോർത്താ ഞാൻ വിളിക്കാതിരുന്നത് ”
“ചേച്ചി ഒത്തിരി മെലിഞ്ഞുപോയീട്ടോ. എന്നാ പറ്റി? ഭക്ഷണമൊന്നും ശരിക്ക് കഴിക്കുന്നില്ലേ?”
“മനസ്സു സന്തോഷമായിട്ടിരുന്നെങ്കിലല്ലേ കൊച്ചേ ശരീരവും നന്നാവൂ. ”
അവര്‍ സംസാരിച്ചു നില്‍ക്കുമ്പോൾ എവിടെനിന്നോ മേരിക്കുട്ടിയും അവിടെ പാഞ്ഞെത്തി.
“നിന്നെ നോക്കി ഈ പ്രദേശം മുഴുവന്‍ ഞാന്‍ നടന്നു. ഹൊ, എത്രനാളായി എന്‍റെ കൊച്ചിനെ ഒന്നു കണ്ടിട്ട്.” – മേരിക്കുട്ടി അലീനയുടെ കരം പുണര്‍ന്ന് കവിളില്‍ വാത്സല്യത്തോടെ തഴുകിയിട്ട് പറഞ്ഞു. ”നീ എല്ലും തോലുമായിപ്പോയല്ലോ കൊച്ചേ ? എന്നാ പറ്റി നിനക്ക് ? ”
”ഒരുപാട് വിഷമങ്ങളില്ലേ അമ്മേ മനസിൽ ”
”ആ വിഷമങ്ങളൊക്കെ മാറിക്കോളും മോളെ. അമ്മ പ്രാർത്ഥിക്കുന്നുണ്ട്, എന്നും . ഇപ്പം ചികിത്സ വല്ലതും ഉണ്ടോ ?
”ഉം ” അവൾ തലയാട്ടി .
കുഞ്ഞുണ്ടാവാത്തതിന്റെ വിഷമമാണ് അവൾ പ്രകടിപ്പിച്ചതെന്ന ധാരണയിലായിരുന്നു മേരിക്കുട്ടിയുടെ സംസാരം. അലീന അത് തിരുത്താൻ പോയില്ല.
വിശേഷങ്ങള്‍ പറഞ്ഞു കുറേനേരം അവര്‍ ആ മാവിൻ ചുവട്ടിൽ നിന്നു.
സദ്യയ്ക്കു സമയമായപ്പോള്‍ മൂന്നുപേരും ഓഡിറ്റോറിയത്തിലേക്കു നടന്നു. ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞ് ആളുകള്‍ ഉണ്ടായിരുന്നു . ഒരുപാട് വിഭവങ്ങൾ നിരത്തി , ഗംഭീര സദ്യയായിരുന്നു ഒരുക്കിയിരുന്നത്. ജാസ്മിന്‍ വളരെ കുറച്ചു ഭക്ഷണമേ കഴിച്ചുള്ളൂ.
ഭക്ഷണം കഴിഞ്ഞു കൈകഴുകിക്കൊണ്ടിരുന്നപ്പോൾ മേരിക്കുട്ടി പറഞ്ഞു:
“ടോണിയെ കണ്ട് ഒന്നു വർത്തമാനം പറയണ്ടേ ? വാ.., ഇപ്പഴാണേൽ വലിയ തിരക്കില്ല ”
”അമ്മ പൊയ്‌ക്കോ . ഞാൻ വരുന്നില്ല ” ജാസ്മിൻ പറഞ്ഞു
”അതെന്താ? ”
” ടോണിക്ക് നമ്മളോട് ഇപ്പം പഴയ സ്നേഹമൊന്നുമില്ലമ്മേ. ഉണ്ടായിരുന്നെങ്കില്‍ കല്യാണം വിളിക്കാന്‍ ടോണീം കൂടി വരില്ലായിരുന്നോ.”
“അതവനു തിരക്കായതുകൊണ്ടല്ലേ? അതൊക്കെ നീ കാര്യായിട്ടെടുത്തിരിക്കുവാ ?”
“അമ്മ പോയിസംസാരിച്ചിട്ട് പോരെ. ഞാന്‍ വരുന്നില്ല.”
”നിനക്കെന്താ അവനോട് ഇത്ര ദേഷ്യം”
” പഴയ ടോണിയല്ല അമ്മേ ആ മനുഷ്യൻ ഇപ്പം . ഡോക്ടറായതിന്റെ അഹങ്കാരവും തലക്കനവും ഇപ്പം ഒരുപാടുണ്ട് ”
”എന്തൊക്കെയായാലും അവനെ കണ്ട് ഒന്ന് വിഷ് ചെയ്യാതെ പോകുന്നത് ശരിയല്ല മോളെ .”
”അമ്മ പോയി വിഷ് ചെയ്തിട്ട് പോരെ. ഞാൻ വരുന്നില്ല ”
”ഞാനും വരുന്നില്ല ” അലീനയും പറഞ്ഞു.
മേരിക്കുട്ടി എത്ര നിര്‍ബന്ധിച്ചിട്ടും ജാസ്മിനും അലീനയും കൂടെ പോരാൻ തയ്യാറായില്ല .
ഒടുവിൽ മേരിക്കുട്ടി തനിയെ സ്റ്റേജിനടുത്തേക്കു നടന്നു.
സുഹൃത്തുക്കളോട് കുശലം പറഞ്ഞും തമാശകൾ പൊട്ടിച്ചും സ്റ്റേജിൽ ചിരിച്ചു കളിച്ചു നിൽക്കുകയായിരുന്നു ടോണിയും ആതിരയും. മേരിക്കുട്ടി സ്റ്റേജിലേക്ക് കയറിച്ചെന്ന് അവന്റെ കരം പിടിച്ചു. മേരിക്കുട്ടിയെ കണ്ടതും ടോണിയുടെ കണ്ണുകള്‍ വിടര്‍ന്നു.
“ങ്ഹ. ആന്‍റി എപ്പ വന്നു? തനിച്ചേയുള്ളോ?”
”ജാസ്മിനും അലീനയുമുണ്ട്. അവരു പുറത്താരോടോ സംസാരിച്ചുകൊണ്ടു നിൽക്കുവാ ”
ടോണി മേരിക്കുട്ടിയെ തന്നിലേക്ക് ചേർത്ത് പിടിച്ചിട്ടു ആതിരക്കു പരിചയപ്പെടുത്തി.
”ഇത് മേരി ആന്റി . പത്തിരുപത്തഞ്ചു വർഷം ഒരു വീട്ടിലെ അംഗങ്ങളെപ്പോലെ കഴിഞ്ഞിരുന്നവരാ ഞങ്ങൾ . തൊട്ടടുത്ത വീടായായിരുന്നു. കുറച്ചുനാള് മുൻപ് വീട് വിറ്റ് ഇവര് ഹൈറേഞ്ചിലേക്ക് പോയി. ഇപ്പം കുറുക്കൻമലയിലാ താമസം ”
മേരിക്കുട്ടി ആതിരയുടെ കൈ പിടിച്ചു ഹൃദ്യമായി ചിരിച്ചു. എന്നിട്ട് അവളെ കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു.
”എന്റെ സ്വന്തം മോനെപോലെയായിരുന്നു ടോണി .ഒരു ആൺകൊച്ചില്ലാത്തതിന്റെ വിഷമം ഇവനാ മാറ്റിയത്. ”
ആതിര ചിരിച്ചതേയുള്ളൂ.
“ഇന്നു തന്നെ മടങ്ങ്വോ ആന്റീ ?” – ടോണി ആരാഞ്ഞു.
”ഇപ്പം നേരം ഒരുപാടായില്ലേ. ഇന്നിനി ബസു കിട്ടുകേല. രാവിലെ പോകാന്നു വിചാരിക്കുവാ .”
“അതാ നല്ലത്. ഇന്ന് അലീനയുടെ വീട്ടില്‍ പോയി താമസിച്ചിട്ട് രാവിലെ പോയാല്‍ മതി ആന്റീ . ഒരുപാട് കാലായില്ലേ ഈ നാട്ടിലൊക്കെ വന്നിട്ട് . എല്ലാവരെയും കണ്ടു വർത്തമാനം പറഞ്ഞു സാവകാശം പോയാൽ മതി.”
മേരിക്കുട്ടി ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു അങ്ങനെയൊരു പ്രതികരണം. ഇന്നു തന്‍റെ വീട്ടില്‍ കിടക്കാമെന്നു ടോണി പറയുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ആ പ്രതീക്ഷയിലായിരുന്നു കല്യാണത്തിന് വന്നതും. പ്രതീക്ഷ തെറ്റിയപ്പോൾ മനസ് ഒന്ന് പിടഞ്ഞു .
“എന്നാ ഞാൻ പോട്ടെ മോനെ ?.”
” ങ് ഹാ .. അലീനയോടും ജാസ്മിനോടും എന്റെ അന്വേഷണം പറഞ്ഞേക്കണേ ”
മേരിക്കുട്ടി ദുർബലമായി തലകുലുക്കിയതേയുള്ളൂ .
കൂടുതൽ സംസാരിക്കാൻ അവസരം കൊടുക്കാതെ ടോണി സുഹൃത്തുക്കളുടെ അടുത്തേക്കു നീങ്ങിയത് കണ്ടപ്പോൾ മേരിക്കുട്ടി സ്റ്റേജിൽ നിന്നിറങ്ങി അലീനയുടെയും ജാസ്മിന്റെയും അടുത്തേക്ക് ചെന്നു .
“ടോണി എന്നാ പറഞ്ഞു അമ്മേ ?” ജാസ്മിൻ ആകാംക്ഷയോടെ തിരക്കി.
“ഓ… പഴയ സ്നേഹവും അടുപ്പവുമൊന്നും അവനിപ്പം ഇല്ല മോളെ . നീ പറഞ്ഞതു ശരിയാ. അവന്‍ ഒരുപാടു മാറിപ്പോയി. പഴയ ടോണിയാണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല ഇപ്പം ”
“അവരൊക്കെ വല്യ ആളായിപ്പോയില്ലേ അമ്മേ. കുഞ്ഞുന്നാളിലത്തെ സ്നേഹം വലുതാവുമ്പം അതേപടി കിട്ടുമെന്നു ആരും പ്രതീക്ഷിക്കരുത് .” ജാസ്മിന്‍ നിര്‍വ്വികാരതയോടെ പറഞ്ഞു.
“കുഞ്ഞുന്നാളില്‍ അവന് എന്നോടായിരുന്നു അവന്‍റെ അമ്മയോടുള്ളതിനേക്കാൾ കൂടുതല്‍ സ്നേഹം . ആന്‍റി ആന്‍റീന്നു വിളിച്ച് എപ്പഴും എന്റെ പിറകേ നടക്കുമായിരുന്നു. എന്തോരം പലഹാരം ഉണ്ടാക്കി കൊടുത്തിട്ടുള്ളതാ ഞാൻ അവന് ” ഒരു നെടുവീര്‍പ്പിട്ടു മേരിക്കുട്ടി തുടർന്നു:
”ഇന്ന് അവന്റെ വീട്ടിൽ കിടന്നിട്ടു നാളെ പോകാമെന്ന് അവൻ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു . അവനതു പറഞ്ഞില്ലെന്നു മാത്രമല്ല ഞാൻ എങ്ങാനും അവന്റെ വീട്ടിലേക്കു വലിഞ്ഞുകേറി വരുമോന്നു ഭയപ്പെട്ടതുപോലെയായിരുന്നു അവന്റെ സംസാരം. ”
“സാരമില്ലമ്മേ. എന്‍റെ കൂടെ പോരെ രണ്ടുപേരും . ഇന്ന് എന്റെ വീട്ടിൽ വന്നു കിടന്നിട്ടു രാവിലെ തിരിച്ചു പോകാം.” – അലീന പറഞ്ഞു
“പഴയ വീടും പറമ്പുമൊക്കെ ഒന്നു കാണണമെന്നുണ്ടായിരുന്നു എനിക്ക്.” മേരിക്കുട്ടി പറഞ്ഞു .
“വേണ്ടമ്മേ , കണ്ടാ സങ്കടം വരും . കാണാതിരിക്കുന്നതാ നല്ലത്. ആഗ്നസാന്‍റിയോടും അനുവിനോടും യാത്ര പറഞ്ഞിട്ട് നമുക്കുടനെ മടങ്ങാം.” – ജാസ്മിന്‍ ധൃതി കൂട്ടി.
“പോകാം മോളെ . ഇനി ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല. പഴയ ആൾക്കാരൊക്കെ എത്ര പെട്ടെന്നാ മാറിപ്പോയത് ”
”അമ്മയ്ക്ക് അതിപ്പഴാ മനസിലായത് അല്ലേ ?” ജാസ്മിൻ ചിരിച്ചു.
മേരിക്കുട്ടി പിന്നെ ഒന്നും മിണ്ടിയില്ല .
എല്ലാവരെയും കണ്ട് യാത്ര പറഞ്ഞിട്ട് അവര്‍ അലീനയുടെ വീട്ടിലേക്കു തിരിച്ചു.
അലീനയുടെ വീട്ടിലെത്തിയപ്പോള്‍ നേരം ഇരുട്ടിതുടങ്ങിയിരുന്നു. ഈപ്പന്‍ വീട്ടിലുണ്ടായിരുന്നില്ല . ശോശാമ്മ വന്ന് അവരെ സ്വീകരിച്ച് അകത്ത് കയറ്റിയിരുത്തി.
അലീന പോയി വേഷം മാറിയിട്ട് അമ്മയ്ക്കും ജാസ്മിനും മാറാനുള്ള വസ്ത്രങ്ങള്‍ എടുത്തു കൊടുത്തു. ജോസ് മോനെ അടുത്തു വിളിച്ചിരുത്തി ജാസ്മിനും മേരിക്കുട്ടിയും കുശലാന്വേഷണം നടത്തി..
രാത്രി ഒമ്പതുമണി കഴിഞ്ഞപ്പോഴാണ് ഈപ്പന്‍ കയറി വന്നത്. നന്നായി മദ്യപിച്ചിരുന്നു. വേച്ചു വേച്ച് അയാള്‍ വരാന്തയില്‍നിന്നു മുറിയിലേക്കു കയറി വരുന്നതുകണ്ടപ്പോള്‍ ജാസ്മിന്‍ വായ് പൊളിച്ചു നിന്നുപോയി . ഇങ്ങനെയൊരു ഭര്‍ത്താവിനെയാണോ ദൈവമേ തന്‍റെ ചേച്ചിക്കു കിട്ടിയത്?
മേരിക്കുട്ടിയും അമ്പരന്നു നിൽക്കുകയായിരുന്നു.
മുഴുക്കുടിയനായ ഒരുവനെയാണ് തന്റെ മകൾക്കു ഭർത്താവായി കിട്ടിയത് എന്ന് അപ്പോഴാണ് അവർക്കു മനസിലായത്.
കസേരയില്‍ തട്ടി വീഴാന്‍ തുടങ്ങിയ ഈപ്പനെ അലീന വന്നു താങ്ങി. മുഖമുയര്‍ത്തി നോക്കിയപ്പോഴാണ് ഡൈനിംഗ് റൂമില്‍ നിന്ന് അടുക്കളയിലേക്കുള്ള വാതിലിനടുത്ത് മേരിക്കുട്ടിയും ജാസ്മിനും നില്‍ക്കുന്നത് അയാള്‍ കണ്ടത്.
“ങ്ഹ… ഇതാര്… എന്‍റമ്മായിയമ്മയും അനിയത്തിയുമോ ? എപ്പ വന്നു? കുറുക്കന്‍മലയിലെന്നാ ഒണ്ട് വിശേഷം? ഇപ്പഴും ആനേം കടുവേം ഒക്കെ വരാറുണ്ടോ?” ഒറ്റ വായിൽ ഒരുപാട് ചോദ്യങ്ങൾ . വാക്കുകള്‍ കുഴഞ്ഞിരുന്നു. മേരിക്കുട്ടി മറുപടി ഒന്നും പറഞ്ഞില്ല .
” നിങ്ങളെ കാണാന്‍ കുറുക്കന്‍മലയിലേക്കു പോകണം പോകണംന്നു പറഞ്ഞ് എന്‍റെ കെട്ട്യോള് എപ്പഴും വഴക്കാ . കുറുക്കന്‍മല! ആ പേരു കേള്‍ക്കുമ്പഴേ എനിക്ക് ശര്‍ദ്ദിക്കാന്‍ വരും.”
അലീന കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു. മേരിക്കുട്ടിയും ജാസ്മിനും പ്രതിമകണക്കെ നിന്നതേയുള്ളൂ. ഈപ്പന്‍ മേരിക്കുട്ടിയുടെ അടുത്തേക്കു വന്നിട്ടു പറഞ്ഞു:
‘നിങ്ങടെ മോളുണ്ടല്ലോ, അലീന. അവളു പെഴയാ. എന്‍റെ ആദ്യഭാര്യ നീലിമേടെ നൂറിലൊന്നു സ്നേഹംപോലും അവള്‍ക്കെന്നോടില്ല. എന്നെ സ്നേഹിക്കണ്ട. എന്‍റെ മോനെയെങ്കിലും സ്നേഹിച്ചൂടെ അവള്‍ക്ക്? പറ, സ്നേഹിച്ചൂടെ? “
മേരിക്കുട്ടി അടികിട്ടിയതുപോലെ നിന്നുപോയി. ഈപ്പന്‍ തുടര്‍ന്നു: “എന്തിനാ നിങ്ങള്‍ ഈ കുരിശ് എന്‍റെ തലേലേക്ക് കെട്ടിവച്ചു തന്നത്? . കെട്ടാച്ചരക്കായി നിന്നുപോയപ്പോൾ അതെന്റെ തലേൽ ഇരിക്കട്ടേന്ന് വിചാരിച്ചു അല്ലേ ?”
അതുകേട്ടതും അലീന പൊട്ടിക്കരഞ്ഞുകൊണ്ട് കിടപ്പുമുറിയിലേക്കോടി.
ജാസ്മിന് ഉള്ളില്‍ രോഷം തിളച്ചുപൊന്തിയെങ്കിലും പാടുപെട്ട് നിയന്ത്രിച്ചു.
“എനിക്കിവളെ ഭാര്യയായി വച്ചോണ്ടിരിക്കണമെന്ന് ഒട്ടും ആഗ്രഹമില്ല. വേണോങ്കില്‍ കൊണ്ടുപൊയ്ക്കോ, കുറുക്കന്‍ മലയിലേക്കോ, ചെകുത്താന്‍ മലയിലേക്കോ, ഏതു നരകത്തിലേക്കെങ്കിലും. എനിക്ക് വേണ്ട ആ സാധനത്തിനെ “
“ഇതിനുമാത്രം പറയാന്‍ ഇപ്പം എന്താ ഉണ്ടായേ?” – മേരിക്കുട്ടി ചോദിച്ചു.
“എന്താ ഉണ്ടായതെന്നോ? നിങ്ങടെ മോള്‍ക്ക് എന്‍റെ ജോസ് മോനെ ഇഷ്ടമല്ല. അവള്‍ക്ക് അവളുടെ ചോരയിലൊരു കുഞ്ഞുവേണം. അതു നടക്കിയേലെന്ന് ആദ്യദിവസം തന്നെ ഞാൻ അവളോടു പറഞ്ഞതാ. എനിക്കിനി കുട്ടികളുണ്ടാവില്ല. അതു കേട്ടപ്പം മുതല് അവള്‍ക്കെന്നോട് കലിയാ. ആ കലി ഇപ്പം എന്‍റെ മോനോടു കാണിച്ചുകൊണ്ടിരിക്കുവാ ആ ശവം ”
“കുട്ടികളുണ്ടാവില്ലെന്ന കാര്യം കല്യാണത്തിനു മുമ്പ് പറയാരുന്നില്ലേ ചേട്ടന്?”
ജാസ്മിനാണ് അതു ചോദിച്ചത്.
“ബ്ഭ! മനസ്സില്ലായിരുന്നു പറയാന്‍.” ഈപ്പന്‍ ജാസ്മിന്‍റെ നേരേ ചീറി. “നിന്റെ ചേച്ചി ഭ്രാന്തു പിടിച്ച് ആശുപത്രീല്‍ കെടന്ന കാര്യം നീ എന്നോട് പറഞ്ഞോ? പറഞ്ഞില്ലല്ലോ? എന്താ പറയാതിരുന്നേ ?”
“ചേച്ചി പാവമാ ചേട്ടാ…ഇങ്ങനൊക്കെ പറഞ്ഞു ചേച്ചിയെ വേദനിപ്പിക്കരുത്.” – ജാസ്മിൻ അപേക്ഷാഭാവത്തില്‍ പറഞ്ഞു.
“ഓ… ഒരു പാവം! ഞാന്‍ വേറേം പെണ്ണിന്‍റെ കൂടെ കിടന്നിട്ടുണ്ട് . എന്‍റെ നീലിമേടെ ഏഴയലത്തു വര്യേല ഈ ശവം .” ഈപ്പന്‍ കുറച്ചുകൂടി അടുത്തു നിന്നിട്ടു സ്വരം താഴ്ത്തി പറഞ്ഞു: “ഇവിടെ വേറെ ചില ആമ്പിള്ളേരുമായിട്ട് അവള്‍ക്കു ചില ഇടപാടുകളുണ്ടെന്നും ഞാന്‍ കേട്ടു. നാട്ടുകാര് പലതും പറഞ്ഞു നടക്കുന്നുണ്ട് . ഒരു ദിവസം കയ്യോടെ പൊക്കും ഞാൻ രണ്ടെണ്ണത്തിനേം .”
“കുറച്ചുകൂടെ മര്യാദക്ക് സംസാരിച്ചൂടേ ചേട്ടന്? കള്ളുകുടിച്ചേച്ച്…” – ജാസ്മിനു വല്ലാതെ ദേഷ്യം വന്നു. അവള്‍ അവജ്ഞയോടെ അയാളെ നോക്കി.
“ബഭ. എന്‍റെ വീട്ടിക്കേറി വന്ന് എന്നെ മര്യാദ പഠിപ്പിക്കാന്‍ നീയാരാടീ?” ഈപ്പന്‍ ചീറി. “കുറുക്കന്‍ മലേല് എന്താ നിന്‍റെ തൊഴിലെന്ന് എല്ലാര്‍ക്കുമറിയാം. കാണാന്‍ കൊള്ളാവുന്ന ചരക്കായതുകൊണ്ട് നല്ല വരുമാനം കിട്ടുമല്ലോ.”
ജാസ്മിനു നിയന്ത്രിക്കാവാത്ത ദേഷ്യം വന്നു. തന്‍റെ അഭിമാനത്തെയാണയാള്‍ ചോദ്യം ചെയ്യുന്നത്. ഇത്രത്തോളം നീചനാണ് ഈ മനുഷ്യനെന്ന് സ്വപ്നത്തില്‍പോലും ചിന്തിച്ചില്ല. അവള്‍ പല്ലു ഞെരിച്ച് കണ്ണുതുറിച്ചു നോക്കിനിന്നു. ആ കണ്ണുകളില്‍ തീ ജ്വലിച്ചു. മേരിക്കുട്ടി എന്ത് ചെയ്യണമെന്നറിയാതെ തളര്‍ന്നു നില്‍ക്കുകയായിരുന്നു. വന്നത് അബദ്ധമായല്ലോ എന്നവർ ചിന്തിച്ചു.
ഈപ്പന്‍ പിന്നെയും ഓരോന്നു പുലമ്പി കൊണ്ടിരുന്നു. സഹികെട്ടപ്പോള്‍ മേരിക്കുട്ടി പറഞ്ഞു.
“ഈപ്പന് അവളൊരു ഭാരമാണെങ്കില്‍ ഞാന്‍ അവളെ എന്‍റെ വീട്ടിലേക്കു കൊണ്ടുപൊയ്ക്കൊള്ളാം. എനിക്കുവേണം എന്‍റെ മകളെ. ഞാൻ ഉപേക്ഷിക്കില്ല എന്റെ കുഞ്ഞിനെ ” അത്രയും പറഞ്ഞപ്പോഴേക്കും മേരിക്കുട്ടി പൊട്ടിക്കരഞ്ഞുപോയി.
“കൊണ്ടുപൊയ്‌ക്കോ.., ഈ രാത്രി തന്നെ കൊണ്ടുപൊയ്ക്കോ. കൊണ്ടുപോയി ആർക്കെങ്കിലും കാഴ്ചവയ്ക്കുകയോ വിറ്റു കാശുണ്ടാക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോ . എനിക്കൊരു പരാതീം ഇല്ല.”
ഈപ്പന്‍ അതു പറഞ്ഞതും കിടപ്പുമുറിയില്‍ എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടു. ശോശാമ്മ വേഗം കിടപ്പുമുറിയിലേക്കു പാഞ്ഞു. മേരിക്കുട്ടിയും ജാസ്മിനും ഉത്കണ്ഠയോടെ തിരിഞ്ഞു കിടപ്പു മുറിയിലേക്ക് നോക്കി.
“അയ്യോ, ഓടി വരണേ…”
ശോശാമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ട് മേരിക്കുട്ടിയും ജാസ്മിനും കിടപ്പുമുറിയിലേക്ക് ഓടി. പിന്നാലെ വേച്ചുവേച്ച് ഈപ്പനും.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 25

0
ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി- അദ്ധ്യായം 25

കഥ ഇതുവരെ-
അയല്‍വാസികളായ ടോണിയും ജാസ്മിനും കൗമാരപ്രായം മുതല്‍ പ്രണയബദ്ധരായിരുന്നു. അവർ അത് രഹസ്യമായി സൂക്ഷിച്ചു. ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ടോണി പിന്നീട് ജാസ്മിനെ കൈയൊഴിഞ്ഞു. മനംനൊന്ത് ജാസ്മിന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ടോണി ഡോക്ടറായി ജോലിയിൽ പ്രവേശിച്ചു . നാട്ടിൽ ജാസ്മിനെപ്പറ്റി അപവാദങ്ങൾ പെരുകിയപ്പോൾ ജാസ്മിനും അമ്മയും വീടും പുരയിടവും വിറ്റ് ഹൈറേഞ്ചില്‍ കുറുക്കന്‍മല എന്ന കുഗ്രാമത്തില്‍ പുതിയ വീടു വാങ്ങി താമസമാക്കി. കുറുക്കന്‍മലയുടെ പുരോഗതിക്കായി ജാസ്മിന്‍ കർമ്മ രംഗത്തിറങ്ങി. (തുടര്‍ന്നു വായിക്കുക)


ആശുപത്രിയിലെ ഡ്യൂട്ടികഴിഞ്ഞു ഡോക്ടര്‍ ടോണി തിരിച്ചു വീട്ടിലെത്തിയപ്പോള്‍ രാത്രി എട്ടുമണി കഴിഞ്ഞിരുന്നു.
ഡൈനിംഗ് റൂമിലെ കസേരയിലിരുന്ന് അനു വിവാഹക്ഷണക്കത്തുകള്‍ കവറിനുള്ളിലാക്കി മേല്‍വിലാസമെഴുതിക്കൊണ്ടിരിക്കുകയാണ്. ആഗ്നസ് അടുക്കളയില്‍ കറി ചൂടാക്കുന്ന തിരക്കിലും .
കുളി കഴിഞ്ഞു തല തുവര്‍ത്തിക്കൊണ്ടു ടോണി ഡൈനിംഗ് റൂമിലേക്കു വന്നപ്പോള്‍ ആഗ്നസ് ഡൈനിംഗ് ടേബിളില്‍ അത്താഴ വിഭവങ്ങള്‍ നിരത്തുകയായിരുന്നു.
ടർക്കി ടവൽ കൊണ്ട് തല നന്നായി തുവർത്തിയിട്ടു ടോണി കൈകഴുകി കസേരയിൽ വന്നിരുന്നു .
“കല്യാണത്തിനു മേരിക്കുട്ടിയെയും ജാസ്മിനെയും വീട്ടില്‍പ്പോയി ക്ഷണിക്കണ്ടേ മോനേ?”
ടോണിയുടെ പ്ലേറ്റിലേക്കു കറി വിളമ്പുന്നതിനിടയില്‍ ആഗ്നസ് ചോദിച്ചു.
“ഓ അതിന്‍റെയൊന്നും ആവശ്യമില്ലമ്മേ. അവരങ്ങു മലമുകളിലല്ലേ. പോയാലും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാ. ഒരു ഇൻവിറ്റേഷൻ കാര്‍ഡിട്ടാല്‍ മതി.”
ചോറിലേക്ക് മീൻ ചാറ് ഒഴിച്ചിട്ടു ടോണി നന്നായി കുഴച്ചു . .
“പത്തിരുപത്തഞ്ചു വര്‍ഷം ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കഴിഞ്ഞവരല്ലേ. നിന്‍റെ കല്യാണം കൂടണമെന്ന് മേരിക്കുട്ടിക്കും ജാസ്മിനും ഒരുപാട് ആഗ്രഹം കാണും.”
മകന്റെ മറുപടി കേൾക്കാൻ ആഗ്നസ് കാതുകൂർപ്പിച്ചു.
“ആഗ്രഹമുണ്ടെങ്കില്‍ കാര്‍ഡ് കിട്ടുമ്പം അവരു വരും അമ്മേ. അതിനു നേരിട്ടുപോയി വിളിക്കണോന്നില്ല.”
“അതു പോര ചേട്ടായി.” അനു ഇടയ്ക്കു കയറി പറഞ്ഞു: “നമ്മുടെ വീട്ടിലെ ആദ്യത്തെ കല്യാണമല്ലേ. നേരിട്ടു ചെന്നു വിളിക്കണം. അതാ അതിന്‍റെ മര്യാദ. മാത്രമല്ല, നമ്മള്‍ ഇതുവരെ ആ വീട്ടിലൊന്നു പോയിട്ടുമില്ലല്ലോ. ജാസേച്ചിയേം മേരിയാന്‍റിയേം കാണണമെന്ന് എനിക്കൊത്തിരി ആഗ്രഹമുണ്ട്.”
“നിനക്കത്ര ആഗ്രഹമാണെങ്കില്‍ നീയും അമ്മേം കൂടി പോയി വിളിച്ചോ. എനിക്കാശുപത്രീല്‍ പിടിപ്പതു പണിയുണ്ട്.” ടോണിയുടെ സ്വരത്തിലെ നീരസം ആഗ്നസ് തിരിച്ചറിഞ്ഞു .
ആഗ്നസും അനുവും മിഴിയോടു മിഴിനോക്കി. ടോണിക്കെന്തു പറ്റി? ഡോക്ടറായി കഴിഞ്ഞപ്പോള്‍ അവന്‍ ആകെ മാറിപ്പോയിരിക്കുന്നു. സംസാരത്തില്‍ പോലും ഒരുപാട് മാറ്റം !
ആഗ്‌നസ് പിന്നെയൊന്നും പറഞ്ഞില്ല .
ഒന്നും മിണ്ടാതെയിരുന്ന് ഭക്ഷണം കഴിച്ചിട്ട് ടോണി എണീറ്റു കൈകഴുകി അവന്‍റെ റൂമിലേക്കു പോയി.

അടുത്തമാസം പന്ത്രണ്ടാം തീയതിയാണ് വിവാഹം. വധു അബ്കാരി കോണ്‍ട്രാക്ടര്‍ പാപ്പച്ചന്‍റെ മകള്‍ ആതിര. ആതിര കാഴ്ച്ചയിൽ ഒരുപാട് സുന്ദരിയല്ല. ഇരുനിറം. പൂച്ചവാലുപോലെ ഇത്തിരി മാത്രം മുടി. തടിച്ച ശരീരം. ഡിഗ്രി കഷ്ടിച്ചാണു പാസ്സായത്.
ടോണിക്ക് ഈ ആലോചനയില്‍ അത്ര താത്പര്യമില്ലായിരുന്നു. പക്ഷേ, പണത്തിന്‍റെ മുമ്പില്‍ ആഗ്നസ് വീണുപോയി. ടോണിയുടെ പഠനത്തിനും മറ്റുമായി ഒരുപാട് രൂപ കടമെടുക്കേണ്ടി വന്നിരുന്നു. അതൊക്കെ വീട്ടണ്ടേ? പുതിയൊരു വീട് പണിയണ്ടേ ? പണത്തേക്കാള്‍ വലുതല്ലല്ലോ സൗന്ദര്യം . ഇങ്ങനെയൊക്കെയാണ് ആഗ്‌നസ് ചിന്തിച്ചത് .

സ്ത്രീധനമായി രണ്ടുകോടി രൂപയും ഒരു ഹോണ്ട സിറ്റി കാറുമാണ് ഓഫർ ചെയ്തിരിക്കുന്നത്. അതൊരു വലിയ തുകയാണെന്ന് ആഗ്‌നസ് ചിന്തിച്ചു. അമ്മയുടെ നിര്‍ബന്ധത്തിന് ഒടുവില്‍ വഴങ്ങുകയായിരുന്നു ടോണി.
ടൗണിലെ പള്ളിയിലാണ് വിവാഹം. വിവാഹത്തിന്‍റെ ചെലവുകളെല്ലാം പാപ്പച്ചന്‍ വഹിച്ചുകൊള്ളാമെന്ന് ഏറ്റപ്പോൾ ആഗ്നസിന് പിന്നൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല .

“നമുക്കു രണ്ടുപേര്‍ക്കുംകൂടി ശനിയാഴ്ച കുറുക്കന്‍മലയ്ക്കുപോയാലോ അമ്മേ? കല്യാണവും വിളിക്കാം, അവരുടെ വീടും സ്ഥലവുമൊന്നു കാണുകയും ചെയ്യാം.” – അനു അവളുടെ ആഗ്രഹം പറഞ്ഞു.
“പോകാം മോളെ. കൊച്ചുന്നാളില്‍ ഒരുപാടു തവണ അവനെ ചുമന്നോണ്ടു നടന്നിട്ടുള്ളതാ മേരിക്കുട്ടി. പെരുന്നാളിനും മറ്റും കൊണ്ടുപോയി എന്തുമാത്രം കളിപ്പാട്ടങ്ങളും മിട്ടായിയും വാങ്ങിച്ചുകൊടുത്തിരിക്കുന്നു. എനിക്കതൊന്നും മറക്കാൻ പറ്റുകേല . നമുക്ക് നേരിട്ടു ചെന്നു വിളിക്കണം. ഇല്ലെങ്കില്‍ അതു നന്ദികേടാ.”
ആഗ്നസിനും അനുവിന്‍റെ അതേ അഭിപ്രായമായിരുന്നു.
”ചേട്ടായി വരുന്നില്ലെങ്കിൽ വേണ്ട . നമുക്ക് പോകാം അമ്മേ. അല്ലെങ്കിലും ചേട്ടായിക്ക് ഈയിടെയായി വല്യഗമയാ . ഇപ്പം എന്നോട് മിണ്ടാൻ പോലും വല്യ വാലാ ”
ആഗ്‌നസ് മറുപടി ഒന്നും പറഞ്ഞില്ല .

ശനിയാഴ്ച രാവിലെ അവര്‍ കുറുക്കന്‍ മലയിലേക്കു തിരിച്ചു. വളഞ്ഞും പുളഞ്ഞും പോകുന്ന, കുത്തനെയുള്ള റോഡുകണ്ടപ്പോള്‍ അനുവിനു ഭയം തോന്നി. ഈ കുന്നിന്‍റെ നെറുകയിലാണോ ആഗ്നസ് ആന്‍റിയുടെ താമസം? ഹോ ! വല്ലാത്ത മല തന്നെ !

കുറുക്കന്‍ മലയിലെത്തിയപ്പോള്‍ നേരം മൂന്നുമണി. അഡ്രസ് എഴുതിയ കടലാസ് കൈവശമുണ്ടായിരുന്നതിനാല്‍ വീടു കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല.
ഓട്ടോറിക്ഷയില്‍ മുറ്റത്തു വന്നിറങ്ങിയപ്പോള്‍ ആഗ്നസിനു സംശയം തോന്നി. ഇതുതന്നെയാണോ വീട്? ഒരുപാട് പഴയ വീടാണല്ലോ!
ഡോര്‍ ബെല്ലിന്‍റെ ശബ്ദം കേട്ടപ്പോള്‍ അടുക്കളയില്‍ ചായ തിളപ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന മേരിക്കുട്ടി ടർക്കി ടവ്വലിൽ കൈതുടച്ചിട്ടു വേഗം വന്ന് വരാന്തയിലേക്കുള്ള വാതില്‍ തുറന്നു. അപ്രതീക്ഷിതമായി ആഗ്നസിനെയും അനുവിനെയും കണ്ടതും അവരുടെ കണ്ണുകൾ വിടർന്നു.
“കര്‍ത്താവേ, ഇതാര്!” അതിശയത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും മേരിക്കുട്ടി വരാന്തയിലേക്കിറങ്ങി അനുവിനെ തന്നിലേക്ക് ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു : “എന്‍റെ അനുക്കുട്ടിയല്ലേ ഇത്! എത്ര നാളായി കണ്ടിട്ട്. ഞങ്ങള്‍ എന്നും നിങ്ങളുടെ കാര്യം പറയുമായിരുന്നു .” ആഗ്നസിനെ നോക്കി ചിരിച്ചുകൊണ്ട് മേരിക്കുട്ടി ചോദിച്ചു:
“ടോണി വന്നില്ലേ?”
“ഇല്ല . അവന് ആശുപത്രീല്‍ പിടിപ്പതു പണിയാ. നിന്നു തിരിയാന്‍ നേരമില്ല. പുതിയ ആശുപത്രിയാ . അവിടുത്തെ മുഖ്യ ഡോക്ടറാ. ”
“ജാസേച്ചി എവിടെ?” – അനു നാലുചുറ്റും നോക്കിയിട്ടു ചോദിച്ചു.
“എന്‍റെ മോളേ അവളിപ്പം ഇവിടുത്തെ വല്ല്യ നേതാവാ. പൊതുപ്രവര്‍ത്തനോം പ്രസംഗോം ഒക്കെയായിട്ടു നടക്ക്വാ ആള്. ഇവിടുത്തെ പിള്ളേരുടെ കണ്ണിലുണ്ണിയാ. ഇന്നെന്തോ പള്ളീല് മീറ്റിംഗുണ്ടെന്നു പറഞ്ഞ് രാവിലെ പോയതാ. അതെങ്ങനാ ഇപ്പം വീട്ടിലിരിക്കാന്‍ നേരമില്ലല്ലോ അവൾക്ക് ”
“ചിത്തിരപുരത്തു മിണ്ടാമൂളിയായി നടന്ന പെണ്ണ് ഇവിടെ വന്ന് ഈ നാട്ടുകാരെ മുഴുവൻ കൈയിലെടുത്തെന്നോ ? അത്ഭുതമായിരിക്കുന്നല്ലോ ?” – ആഗ്നസ് ചിരിച്ചു.
“ഈ നാട്ടുകാരുടെ പ്രിയപ്പെട്ട പെണ്ണാ അവളിപ്പം . പള്ളീലെ അച്ചനും വല്യ കാര്യമാ . കെ സി വൈ എൽ ന്‍റെ യൂണിറ്റ് പ്രസിഡന്റാ. കഴിഞ്ഞ ഞായറാഴ്ച്ച അവളുടെ പ്രസംഗം ഉണ്ടായിരുന്നു പള്ളീൽ . എല്ലാവരും എന്തൊരു കയ്യടിയായിരുന്നെന്നോ . ഞാൻ പോലും അതിശയിച്ചു പോയി, ഇങ്ങനെ പ്രസങ്ങിക്കാൻ ഇവൾ എങ്ങനെ പഠിച്ചൂന്ന് ഓർത്ത് . ” ഒന്ന് നിറുത്തിയിട്ട് മേരിക്കുട്ടി തുടർന്നു : ”എന്റെ ആനീ ചിത്തിരപുരത്തെ ആളുകളെപ്പോലെയല്ല ഇവിടുള്ളോര്. നല്ല സ്നഹമുള്ള മനുഷ്യരാ. എന്തു സഹായവും ചെയ്യും. അതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇന്നുവരെ ഉണ്ടായിട്ടില്ല. ങ്ഹ…വന്ന കാലിൽ നിൽക്കാതെ . നിങ്ങളകത്തേക്കു കേറി ഇരിക്ക്.”
മേരിക്കുട്ടി അവരെ അകത്തേക്കു വിളിച്ചു സ്വീകരണമുറിയില്‍ കയറ്റി ഇരുത്തി. അഭിമുഖമായി മേരിക്കുട്ടിയും ഇരുന്നിട്ട് വീട്ടിലെയും നാട്ടിലെയും വിശേഷങ്ങള്‍ തിരക്കി.
മേരിക്കുട്ടി വീടുവിറ്റു പോന്നതിനുശേഷം ചിത്തിരപുരം ഗ്രാമത്തിലുണ്ടായ വിശേഷങ്ങള്‍ ഒന്നൊഴിയാതെ പറഞ്ഞു കേള്‍പ്പിച്ചു ആഗ്നസ്. കുറുക്കന്‍ മലയിലെ വിശേഷങ്ങള്‍ മേരിക്കുട്ടിയും പറഞ്ഞു.

അവര്‍ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുമ്പോള്‍ ജാസ്മിന്‍ കയറി വന്നു. ആഗ്നസിനെയും അനുവിനെയും കണ്ടപ്പോള്‍ അവള്‍ക്ക് അതിശയവും ആഹ്ലാദവും.
“ഇതു സര്‍പ്രൈസായിരിക്കുന്നല്ലോ?” ഓടിവന്നു അനുവിന്റെ കവിളിൽ ഇരുകരങ്ങളും ചേർത്തിട്ടു പറഞ്ഞു : ”എന്‍റെ അനൂട്ടിയുടെ മുഖം ഒരുപാടങ്ങു മാറിപ്പോയല്ലോ. ഇപ്പം നല്ല സുന്ദരിക്കുട്ടിയായീട്ടോ.”
അവളുടെ കരം പിടിച്ചിട്ടു തിരിഞ്ഞു ആഗ്നസിന്‍റെ നേരേ നോക്കി ചോദിച്ചു.
“സുഖാണോ ആന്‍റീ?”
“സുഖാണോന്നു ചോദിച്ചാ സുഖാ. സുഖം അല്ലേന്നു ചോദിച്ചാ അല്ല. സുഖവും ദുഃഖവുമൊക്കെ ഇങ്ങനെ മാറീം മറിഞ്ഞും വരുകല്ലേ . മോള് ഒരുപാട് ക്ഷീണിച്ചു പോയല്ലോ.”
“അതെങ്ങനാ വീട്ടിലിരിക്കാന്‍ നേരമുണ്ടോ അവള്‍ക്ക്. വെയിലുംകൊണ്ടു നടപ്പല്ലേ ഓരോ കാര്യത്തിനായിട്ട്. പള്ളീലെ അച്ചന്റെ അടുത്ത ആളാ. എല്ലാ കാര്യങ്ങളും അച്ചന്‍ ഇവളെയാ ഏല്പിക്കുന്നത് . ” – മേരിക്കുട്ടി പറഞ്ഞു.
“ഇന്നെന്തായിരുന്നു പള്ളീല്?” ആഗ്നസ് ചോദിച്ചു
” ഇവിടുത്തെ കൃഷിക്കാര്‍ക്കായിട്ട് സ്വാശ്രയ വിപണിയെക്കുറിച്ചൊരു ക്ലാസുണ്ടായിരുന്നു ആന്റി. . കൃഷി ഓഫീസറാ ക്ലാസെടുത്തത്. ഇവിടുള്ളോര് പാവങ്ങളായതുകൊണ്ട് അവര്‍ ഉണ്ടാക്കുന്ന ഉല്പന്നങ്ങള്‍ നിസ്സാരവിലയ്ക്ക് പട്ടണത്തിലുള്ളോരു വന്നു പറ്റിച്ചു വാങ്ങിച്ചോണ്ടു പോകും. അതുകൊണ്ട് ഇടനിലക്കാരില്ലാതെ അവരുടെ കാര്‍ഷികവിളകള്‍ ഇവിടെ ത്തന്നെ സംഭരിച്ചു ലേലം ചെയ്തു വില്‍ക്കാനുള്ള ഒരു സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാ ഞങ്ങൾ ഇപ്പം .”
“അതു നല്ല കാര്യാ മോളേ. നാട്ടുകാര്‍ക്കു ഗുണമുള്ള കാര്യങ്ങളു ചെയ്താല്‍ അവര്‍ അതിന്‍റെ നന്ദീം സ്നേഹോം കാണിക്കും.” – ആഗ്നസ് പറഞ്ഞു.
“ഇവിടുള്ളോര്‍ക്ക് എന്നെ ഇപ്പം വല്യ ഇഷ്ടാ ആന്‍റീ. ങ്ഹ… നീയിപ്പം പഠിക്കുന്നുണ്ടോ കൊച്ചേ ?”
ജാസ്മിന്‍ അനുവിന്‍റെ നേരേ തിരിഞ്ഞു.
”കുറച്ചുനാളു കമ്പ്യൂട്ടറു പഠിച്ചു. ഇപ്പം ഒരു കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടീച്ചറായിട്ടു ജോലി ചെയ്യ്വാ.”
“ങ്ഹാഹാ… ടീച്ചറാണോ. മിടുക്കി.”
അവര്‍ കുശലം പറഞ്ഞിരിക്കുമ്പോള്‍ മേരിക്കുട്ടി പോയി ചായ ഉണ്ടാക്കിക്കൊണ്ടുവന്നു. ചായ കുടിച്ചു കഴിഞ്ഞിട്ട് ജാസ്മിന്‍ അനുവിനോടു പറഞ്ഞു:
“വാ. നമുക്കൂ ഈ സ്ഥലമൊക്കെ ഒന്നു ചുറ്റിക്കറങ്ങി കണ്ടിട്ടു വരാം. നല്ല രസമാ കാണാന്‍.”
അനുവിനെ വിളിച്ചുകൊണ്ട് അവള്‍ പുറത്തേക്കു പോയി. ആ പ്രദേശമാകെ ചുറ്റി നടന്ന് അവളെ കാണിച്ചു കൊടുത്തു. അനുവിന് ആ പ്രദേശം ഇഷ്ടമായി. പ്രത്യേകിച്ച് പാറയുടെ മുകളില്‍നിന്നു താഴേക്ക് നോക്കുമ്പോള്‍ താഴ്വാരത്തു കാണുന്ന ദൃശ്യങ്ങള്‍.
“ഒരാഴ്ച ഇവിടെ താമസിച്ചിട്ടു പോയാ മതീട്ടോ.” പാറപ്പുറത്ത് കാറ്റുകൊണ്ടിരിക്കുമ്പോള്‍ ജാസ്മിന്‍ പറഞ്ഞു.
“നല്ല കാര്യായി.” അനു ചിരിച്ചു.
ചിരിയും തമാശകളും വിശേഷങ്ങളുമായി ഒരുപാടു നേരം അവര്‍ പാറപ്പുറത്തു ചിലവഴിച്ചു. തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ മേരിക്കുട്ടി ജാസ്മിനെ വഴക്കു പറഞ്ഞു. കപ്പ പുഴുങ്ങിയതും മീന്‍കറിയും ടേബിളില്‍ നിരത്തി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നേരമേറെയായിരുന്നു.
കൈകഴുകിയിട്ട് അനുവും ജാസ്മിനും ടേബിളിനരികില്‍ കസേരയിലിരുന്നു. കപ്പ തിന്നുന്നതിനിടയില്‍ ആഗ്നസ് ജാസ്മിനെ നോക്കി പറഞ്ഞു:
“അറിഞ്ഞായിരുന്നോ. ടോണീടെ കല്യാണമാ. അടുത്ത മാസം പന്ത്രണ്ടാംതീയതി. അതിനു ക്ഷണിക്കാന്‍ കൂടിയാ ഞങ്ങളിപ്പം വന്നത്.”
ജാസ്മിന്‍ ഒരു നിമിഷനേരം നിശ്ചലമായി.
“അനു പറഞ്ഞില്ലായിരുന്നോ?” – ആഗ്നസ് ചോദിച്ചു.
“ഇല്ല.”
“അമ്മ പറയട്ടേന്നോര്‍ന്ന് ഞാനക്കാര്യം ഒന്നും പറഞ്ഞില്ലമ്മേ .” അനു പറഞ്ഞു.
ആഗ്നസ് എല്ലാ കാര്യങ്ങളും വിശദീകരിച്ചു. എന്നിട്ടു പറഞ്ഞു.
“രണ്ടുപേരും തലേന്നു തന്നെ എത്തിയേക്കണം. ടോണി പ്രത്യേകം പറഞ്ഞിട്ടുണ്ട്.”
“ഉം.”
ദുര്‍ബലമായി അവൾ തലകുലുക്കി. ഭക്ഷണം കഴിഞ്ഞ് എണീറ്റു കൈകഴുകിയിട്ട് അവള്‍ വരാന്തയിലെ കസേരയില്‍ പോയി ഇരുന്നു. പിന്നീട് ആരോടും അധികം സംസാരിച്ചില്ല അവള്‍.
രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ജാസ്മിന്‍റെ ഹൃദയം തേങ്ങുകയായിരുന്നു . ഒരുപാടുകാലം മനസ്സില്‍ കൊണ്ടുനടന്ന രൂപം ഇനി മറ്റൊരാളുടെ സ്വന്തമാകുന്നു . ഓര്‍ക്കുമ്പോള്‍ ചങ്കിനകത്ത് എവിടെയോ ഒരു നൊമ്പരം.
എന്തിനാണ് താൻ നൊമ്പരപ്പെടുന്നത്? മനസാക്ഷി അവളോട് ചോദിച്ചു. ഹൃദയത്തിൽ നിന്നു പണ്ടേ എടുത്തു മാറ്റിയതല്ലേ ആ ചിത്രം ? പിന്നെന്തിനു വിഷമിക്കണം ? അയാളിനി വേറെ പെണ്ണിനെ കല്യാണം കഴിച്ചു സുഖായിട്ടു ജീവിക്കട്ടെ. സ്നേഹവും സൗന്ദര്യവും സമ്പത്തുമുള്ള പെണ്ണിനെ. താൻ എന്തിന് അതിൽ ദുഖിക്കണം ? മനസിനെ പിടിച്ചുകെട്ടാൻ നന്നേ പാടുപെട്ടു ജാസ്മിൻ. .
ഒരു ദീര്‍ഘശ്വാസം വിട്ടിട്ട് അവള്‍ ഒന്നു തിരിഞ്ഞു കിടന്നു.
പിറ്റേന്നു രാവിലെ പ്രഭാതഭക്ഷണം കഴിച്ചിട്ട് ആഗ്നസും അനുവും യാത്ര പറഞ്ഞു പിരിഞ്ഞു.


പതിനൊന്നാം തീയതി രാത്രി ജാസ്മിനുറക്കം വന്നില്ല. ഓരോന്നോര്‍ത്തു നെടുവീര്‍പ്പിട്ടു കിടന്നു.
നാളെയാണ് ടോണിയുടെ വിവാഹം! കല്യാണവീട്ടില്‍ ഇപ്പോള്‍ പൊട്ടിച്ചിരികളും ആഹ്ലാദാരവങ്ങളുമായിരിക്കും. നാളെ ഈ നേരത്ത് ആതിര ടോണിയുടെ നെഞ്ചില്‍ മുഖം ചേര്‍ത്തു സ്വപ്നങ്ങള്‍ പങ്കുവച്ചു കിടക്കുകയാവും. ആ സ്ഥാനത്ത് താനായിരുന്നു കിടക്കേണ്ടിയിരുന്നത്. ദൈവം അതിന്‌ അനുവദിച്ചില്ല . സാരമില്ല. ദൈവം വിധിച്ചത് മനുഷ്യന് മാറ്റാൻ പറ്റില്ലല്ലോ .

കല്യാണത്തിനു പോകണമെന്ന് തനിക്ക് ഒട്ടും ആഗ്രഹമില്ല. പക്ഷേ, അമ്മ സമ്മതിക്കില്ല. പോകണമെന്ന് അമ്മയ്ക്ക് നിർബന്ധം . അമ്മയുടെ സ്വന്തം മകനെപ്പോലെയാണത്രേ ടോണി. രണ്ടു ദിവസം മുമ്പേ പോകാന്‍ അമ്മ തിടുക്കം കൂട്ടിയതാണ്. എന്തായാലും അമ്മയ്ക്കൊരു കൂട്ടായി താനും പോയേ പറ്റൂ.

അവൾ ഒന്ന് തിരിഞ്ഞു കിടന്നു . ഓരോന്നാലോചിച്ചു കിടന്ന് എപ്പോഴോ മയങ്ങി.

പിറ്റേന്ന് രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് അവര്‍ നാട്ടിലേക്കു പുറപ്പെട്ടു. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് കല്യാണം. നേരേ പള്ളിയിലേക്കാണവര്‍ പോയത്. പള്ളിയിലെത്തിയപ്പോള്‍ മണി രണ്ട് നാല്പത് .
പള്ളിയങ്കണത്തില്‍ ധാരാളം ആളുകളുണ്ടായിരുന്നു ! കാറുകളുടെ പ്രളയം. പരിചയക്കാരെയും കൂട്ടുകാരെയും അഭിമുഖീകരിക്കാന്‍ വിഷമം തോന്നിയതുകൊണ്ട് ജാസ്മിൻ ആളൊഴിഞ്ഞ കോണിലേക്കു മാറിനിന്നു.

അങ്ങനെ നില്‍ക്കുമ്പോള്‍ അലങ്കരിച്ച ഒരു കാര്‍ സാവധാനം പള്ളിമുറ്റത്തേക്ക് വരുന്നതവൾ കണ്ടു. ആ വാഹനം പള്ളി അങ്കണത്തിൽ വന്നു നിന്നു. കാറിന്‍റെ പിന്‍വാതില്‍ തുറന്ന് ആദ്യം ഇറങ്ങിയത് ആഗ്നസ്. തൊട്ടുപിന്നാലെ അനു. ആഗ്നസ് വന്നു മുന്‍വാതില്‍ തുറന്നു.

കോട്ടും സ്യൂട്ടുമണിഞ്ഞ് സുസ്മേരവദനനായി ടോണി കാറില്‍ നിന്നിറങ്ങുന്നത് കണ്ടപ്പോള്‍ ജാസ്മിന്‍റെ നെഞ്ചകം ഒന്നു പിടഞ്ഞു. കണ്ണുകള്‍ അറിയാതെ നിറഞ്ഞു. തൂവാലയെടുത്ത് മിഴികള്‍ തുടച്ചിട്ട് അവൾ കീഴ്പോട്ടുനോക്കി നിന്നു . (തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25