നോക്കണ്ട ഉണ്ണീ, ഇത് മൈക്കാട് ബംഗാളി ബാബു അല്ല. ട്രാക്ക് സ്യൂട്ടും ബൂട്ടും ധരിച്ച് തലയില്‍ തോര്‍ത്തുമുണ്ടുകൊണ്ട് ഒരു കെട്ടും കെട്ടി സിമന്റും മണലും കൂട്ടിക്കുഴയ്ക്കുന്ന ബാബുവിനെയും വെല്ലുന്ന ഈ മൈക്കാടിന്റെ പേര് ഫാദർ ജോണ്‍സണ്‍ പള്ളിപ്പടിഞ്ഞാറേതില്‍ എന്നാണ്. നിലമ്പൂര്‍ എടക്കരയിലെ കരുനെച്ചി ലിറ്റില്‍ ഫ്‌ളവര്‍ മലങ്കര കത്തോലിക്കാ പള്ളിയിലെ വികാരിയാണ് ജോൺസൺ അച്ചൻ.
ഒരു നിര്‍ധന കുടുംബത്തിന് വീട് വച്ചു കൊടുക്കുന്നതിലെ നിർമ്മാണ കമ്മറ്റി കണ്‍വീനറാണ് ജോണ്‍സണച്ചന്‍. വീട് വച്ചുകൊടുക്കുന്ന കുടുംബത്തില്‍ മൂന്ന് പെണ്‍കുട്ടികളാണ് ഉള്ളത്. അവരെ വിവാഹം കഴിപ്പിച്ചുവിട്ടു. അവരുടെ രോഗികളായ മാതാപിതാക്കള്‍ക്ക് വേണ്ടിയാണ് വീട് നിര്‍മാണം. വീട് വെച്ചുകൊടുക്കാന്‍ ഉദ്ദേശിക്കുന്ന ആള്‍ക്കാര്‍ക്ക് സ്ഥലത്തു വന്നുനിന്ന് വീട് പണി ചെയ്യിപ്പിക്കാന്‍ നിര്‍വാഹവുമില്ല. അതിനാല്‍ ആ ഉത്തരവാദിത്വം അച്ചനങ്ങ് ചെയ്യാമെന്ന് വച്ചു.
സംഘടനകളും വ്യക്തികളും ഉള്‍പ്പെടെ നിരവധി പേരുടെ സഹായഹസ്തങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് വീട് നിര്‍മാണം പുരോഗമിക്കുന്നത്. ഒരു ഭാഗത്ത് മാറി നിന്ന് നിര്‍ദ്ദേശം കൊടുക്കുന്നതിലും നല്ലത് കൂടെ നിന്ന് പണിയെടുക്കുകയാണെന്നാണ് അച്ചന്റെ അഭിപ്രായം.
പുരോഹിതനായ ശേഷം പുല്‍പ്പള്ളി പഴശിരാജ കോളേജിലെ അസി. പ്രൊഫസര്‍ ആയിട്ടാണ് സഭ അച്ചനെ നിയോഗിച്ചത്. എന്നാല്‍ അധ്യാപനത്തെക്കാളും അച്ചന് ഇഷ്ടം ഇടവകശുശ്രൂഷയായിരുന്നു. അതിനാല്‍ പഴശ്ശിയോട് വിടപറഞ്ഞു. വയനാട് കാട്ടിക്കുളം സ്വദേശികളായ മാതാപിതാക്കളുടെ മകനാണ് ഫാ. ജോണ്‍സണ്‍. അഭിനന്ദനങ്ങൾ പ്രിയ പുരോഹിതാ..
ഒരാൾക്ക് 100 രൂപ കൊടുത്ത് അതിന്റെ ഫോട്ടോയെടുത്ത് വൈറലാക്കി, സഹായം വാങ്ങാൻ വിധിക്കപ്പെട്ടവനെക്കൂടി സമൂഹത്തിൽ അപമാനിക്കുന്ന നന്മമരങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്ന ഇക്കാലത്ത് ഇത്തരം വ്യത്യസ്ത കാഴ്ചകൾ നൽകുന്നത് സന്തോഷം മാത്രമല്ല… പ്രതീക്ഷകൾ കൂടിയാണ് .
- എഴുതിയത് : ഷോബിൻ അലക്സ് മാളിയേക്കൽ
വാൽകഷ്ണം : ”ഏറ്റവും മനോഹരമായ സുവിശേഷപ്രസംഗം നടത്തേണ്ടത് നാവുകൊണ്ടല്ല. കൈകൾകൊണ്ടും ഹൃദയം കൊണ്ടുമാണെന്ന് വായിച്ചിട്ടുള്ളത് ഓർക്കുന്നു.” – Jibin Mathew
Also Read വീട് പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും
Also Read ആദ്യത്തെ വീട് ദൈവാനുഗ്രഹം ഉള്ള വീട്. രണ്ടാമത്തെ വീട് കണ്ടോ, ഒരു ദൈവാനുഗ്രഹവും ഇല്ല.
Also Read കമിഴ്ന്നു വീണാൽ കാൽ പണവുമായി പൊങ്ങുന്ന ഇന്നത്തെ ഭരണാധികാരികൾ കണ്ടു പഠിക്കണം ഈ മനുഷ്യനെ.
Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ!
Also Read ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങൾ
Also Read ഒരു മഴയും തോരാതിരുന്നിട്ടില്ല
Read Also ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട്














































