Home Blog Page 5

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 18

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 18

“എന്താ? എന്തുപറ്റി? “
മഞ്ജുളയും സതീഷും ഭവാനിയും ഉത്കണ്ഠയോടെ ജയദേവനെ നോക്കി.
“സംഭവം അറിഞ്ഞ് ഇന്നലെ സുമിത്രേടെ അമ്മ തലകറങ്ങി വീണിരുന്നു. പ്രഷറു കൂടീതാ. ഇപ്പം കേള്‍ക്കുന്നു ഒരുവശം തളര്‍ന്നു പോയീന്ന്. ഒരു സ്ട്രോക്ക് ഉണ്ടായീത്രേ. അവളുടെ കൂട്ടുകാരി ശശികലയാ വിളിച്ചത്. “
“ഭഗവാനെ!”
മഞ്ജുള രണ്ടുകൈയും താടിക്കുകൊടുത്ത് നിശ്ചലമായി ഇരുന്നുപോയി.
“സുമിത്രയോട് ഇപ്പം ഒന്നും പറയണ്ടാട്ടോ.”
മഞ്ജുള ഓർമ്മിപ്പിച്ചു .
“അമ്മായിയെങ്ങാനും മരിച്ചപോയാലോ? അവസാനമായി ജീവനോടെ ഒന്നു കാണാന്‍പോലും പറ്റിയില്ലെന്നു പറഞ്ഞ് അവൾ എന്നെ കുറ്റപ്പെടുത്തില്ലേ ?” – ജയദേവൻ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു.
“ഒന്നും സംഭവിക്കില്ലെന്നേ….”
സതീഷ് ധൈര്യം പകര്‍ന്നു.
“ഇതൊക്കെ വരുത്തിവച്ചത് അവളല്ലേ! അനുഭവിക്കട്ടെ.”
അങ്ങനെ പറഞ്ഞിട്ട് ജയദേവന്‍ എണീറ്റ് പുറത്തേക്കിറങ്ങി.
സിറ്റൗട്ടില്‍ വന്ന് അയാള്‍ കുറേനേരം ചിന്താമൂകനായി താടിക്കു കയ്യും കൊടുത്ത് ഇരുന്നു.
അഞ്ചുമണി കഴിഞ്ഞപ്പോഴാണ് സുമിത്ര ഉറക്കമുണര്‍ന്നത്.
അവള്‍ സാവധാനം കട്ടിലില്‍ എണീറ്റിരുന്നു.
ശരീരത്തിനൊക്കെ നല്ല വേദന.
ബാത്റൂമില്‍ പോയി നന്നായി ഒന്നു കുളിച്ചപ്പോള്‍ ഹൃദയത്തില്‍ ഒരു തണുപ്പുവീണതുപോലെ തോന്നി.
തിരിച്ച് മുറിയില്‍ വന്നു മുടി ഉണക്കിക്കൊണ്ടിരിക്കുമ്പോള്‍ അവള്‍ ഓര്‍ത്തു.
ജയേട്ടന്‍ പോയോ? മുറിക്കു പുറത്തിറങ്ങി അവള്‍ താഴേക്കു നോക്കി വിളിച്ചു.
“ജയേട്ടാ…”
സുമിത്രയുടെ വിളികേട്ടതും ജയദേവന്‍ മുകളിലേക്ക് കയറിച്ചെന്നു.
“ഞാന്‍ പേടിച്ചുപോയി. ജയേട്ടന്‍ പോയോന്നോര്‍ത്ത്.”
അവള്‍ വന്നു ജയന്‍റെ കരം പുണര്‍ന്നു: “പോകരുതുട്ടോ?”
“നന്നായിട്ടുറങ്ങിയോ?”
“ഉം. വാ നമുക്കകത്തിരിക്കാം.”
സുമിത്ര കൈയില്‍ പിടിച്ചുവലിച്ചപ്പോള്‍ ജയദേവന്‍ പറഞ്ഞു.
“എനിക്കുടനെ പോണം. വീട്ടില്‍ അമ്മ തനിച്ചേയുള്ളൂ. ഇന്നലെ വൈകിട്ട് വീട്ടീന്നിറങ്ങിയതാ.”
“എന്നാ ഞാനും കൂടി വരാം.”
അലമാര തുറന്ന് അവള്‍ ഡ്രസ്സ് എടുക്കാന്‍ തുനിഞ്ഞപ്പോള്‍ ജയദേവന്‍ തടഞ്ഞു.
“നീ ഇപ്പ വരണ്ട. രണ്ടുദിവസം കഴിഞ്ഞു ഞാന്‍ വന്നു കൂട്ടിക്കൊണ്ടു പൊയ്ക്കോളാം.”
“അയ്യോ… ഞാന്‍ തനിച്ചിവിടെ കിടക്കില്ല. “
“തനിച്ചല്ലല്ലോ. മഞ്ജുളയും സതീഷുമൊക്കെയില്ലേ? സ്വന്തം സഹോദരിയെപ്പോലെ അവര് നോക്കിക്കോളും “
“പ്ലീസ് ജയേട്ടാ… എന്നെക്കൂടി കൊണ്ടുപോ. തനിച്ചിവിടെ ഇരുന്നാല്‍ ഞാന്‍ കരഞ്ഞു കരഞ്ഞു ചാകത്തേയുള്ളൂ.”
“അങ്ങനെ ചാകുന്നെങ്കില്‍ അതു നല്ല കാര്യാന്നങ്ങു കരുതുക .”
ഹൃദയത്തില്‍ ഒരസ്ത്രം തറച്ചതുപോലെ സുമിത്ര ഒന്നു പിടഞ്ഞു.
ജയദേവനില്‍നിന്ന് അങ്ങനെയൊരു വാചകം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവള്‍.
അവളുടെ കണ്ണുകള്‍ നിറഞ്ഞതു കണ്ടപ്പോള്‍ ജയന്‍ പറഞ്ഞു.
“ഞാനൊരു തമാശ പറഞ്ഞതാ.”
“എന്നെ എന്‍റെ വീട്ടിലൊന്നു കൊണ്ടാക്ക്വോ ജയേട്ടന്‍?”
“ഇപ്പം പറ്റില്ല. പോയാ ശരിയാവില്ല. രണ്ടുദിവസം കഴിഞ്ഞു ഞാന്‍ വരാം. വീട്ടില്‍ നില്‍ക്കുന്നതിനേക്കാള്‍ സുരക്ഷിതമാ ഇവിടെ. അവിടെ ചെന്നാൽ പരിചയക്കാരൊക്കെ ഓരോന്ന് പറഞ്ഞു വേദനിപ്പിക്കില്ലേ. തൽകാലം കുറച്ചുദിവസം ഇവിടെ നിൽക്ക് “
ജയദേവന്‍ തിരിഞ്ഞു പടികളിറങ്ങി താഴേക്കുപോയി.
ചുമരില്‍ ചാരി, കണ്ണീരോടെ സുമിത്ര അതു നോക്കിനിന്നു.


നിര്‍മല ഹോസ്പിറ്റല്‍!
കാന്‍റീനില്‍നിന്നു ചായ വാങ്ങിക്കാനായി കൈയില്‍ ഫ്ളാസ്കും തൂക്കി രണ്ടാംനിലയില്‍ നിന്നു പടികളിറങ്ങി ശശികല താഴേക്കു വരുമ്പോള്‍ എതിരെ വരുന്നു ജയദേവന്‍. പരസ്പരം കണ്ണുകളുടക്കിയപ്പോള്‍ ജയദേവന്‍ പുഞ്ചിരിച്ചു. ശശികലയും.
“അമ്മായിക്കെങ്ങനെയുണ്ട്?”
ജയന്‍ ആരാഞ്ഞു.
“വല്യ മാറ്റമൊന്നും ഇല്ല. പറയുന്നതൊന്നും തിരിയില്ല . ഒരുവശം തളര്‍ന്നുപോയില്ലേ. ഇത്തിരി മുമ്പ് തൊണ്ട വരളുന്നെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു. ഞാനിത്തിരി ചായവാങ്ങിക്കാന്‍ പോക്വാ.”
ജയന്‍ മുമ്പോട്ടു നടക്കാന്‍ ഭാവിച്ചപ്പോള്‍ ശശികല ചോദിച്ചു.
“സുമി വന്നില്ലേ?”
“ഇല്ല. അമ്മായി ആശുപത്രീലാന്നു ഞാന്‍ അവളോട് പറഞ്ഞിട്ടില്ല.”
“ഇപ്പം എവിടെയുണ്ട്?”
സങ്കടത്തോടെ അവള്‍ ആരാഞ്ഞു.
“എന്‍റെ സുഹൃത്തിന്‍റെ വീട്ടിലാ. ഭയങ്കര വിഷമമാ. അതൊക്കെ മാറി രണ്ടുദിവസം കഴിഞ്ഞു കൊണ്ടുവരാമെന്നു വച്ചു.”
“എങ്ങനെയാ ഇതു സംഭവിച്ചേ? എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. പോലീസ് കള്ളക്കേസുണ്ടാക്കി അറസ്റ്റുചെയ്തതാകും, അല്ലേ?”
അങ്ങനെ വിശ്വസിക്കാനായിരുന്നു ശശികലയ്ക്കിഷ്ടം.
“ആര്‍ക്കറിയാം. പുറമേ കാണുന്ന രൂപമൊന്നുമല്ലല്ലോ അകത്ത് പലര്‍ക്കും.”
അതു പറഞ്ഞിട്ട് ജയദേവന്‍ വേഗം മുമ്പോട്ടു നടന്നു.
ശശികല ഒരു നിമിഷനേരം അവിടെത്തന്നെ നിന്നുപോയി. ജയന്‍പോലും അവളെ അവിശ്വസിക്കുന്നല്ലോ എന്ന് ഓര്‍ത്തപ്പോള്‍ സങ്കടം വന്നു അവൾക്ക് .
പിന്നെ, ഒരു ദീര്‍ഘശ്വാസം വിട്ടിട്ടു മുമ്പോട്ടു നടന്നു.
ചായ വാങ്ങിക്കൊണ്ടു തിരികെ മുറിയിലെത്തിയപ്പോള്‍ ജയദേവനുണ്ടായിരുന്നു സരസ്വതിയുടെ സമീപം.
ശശികല ഗ്ലാസില്‍ ചായ പകര്‍ന്നിട്ട് ഒരു സ്പൂണില്‍ കുറെശെ എടുത്ത് സരസ്വതിയുടെ വായിലേക്കൊഴിച്ചുകൊടുത്തു.
മതി എന്ന് സരസ്വതി ആംഗ്യം കാണിച്ചപ്പോള്‍ ശശികല ഗ്ലാസും സ്പൂണും മേശയില്‍ വച്ചു.
“ഇവിടെല്ലാരുമറിഞ്ഞോ സംഭവം?”
ജയന്‍ ശശികലയോട് ചോദിച്ചു.
“ഉം. ഡോക്ടര്‍മാരും നേഴ്സുമാരുമൊക്കെ ചോദിച്ചു. ഇന്നലെ മുഴുവന്‍ ഇവിടെ ഇതായിരുന്നു സംസാരം. പത്രത്തിലൊക്കെ വല്യ വാർത്തയല്ലയിരുന്നോ .”
“അയല്‍ക്കാരൊക്കെ എന്തുപറയുന്നു?”
“ഒരുപാട് കഥകളുണ്ടാക്കീട്ടുണ്ട് ആളുകള്. കേള്‍ക്കാന്‍ കൊള്ളാത്ത ഒത്തിരി കഥകള്. ഓരോന്നു കിട്ടാന്‍വേണ്ടി നോക്കിയിരിക്ക്വല്ലേ ചിലര് “
ഒന്നു നിറുത്തിയിട്ട് ശശികല ചോദിച്ചു. “സുമി വന്നില്ലേന്ന് അന്വേഷിച്ചില്ലേ അമ്മ?”
“ഉം. എവിടെയാന്നു അവ്യക്തമായ സ്വരത്തിൽ ചോദിച്ചു. എന്‍റെ വീട്ടില്‍ കൊണ്ടാക്കീന്നു ഞാന്‍ പറഞ്ഞു.”
സരസ്വതി കേള്‍ക്കാതെ പതിഞ്ഞസ്വരത്തില്‍ ജയന്‍ പറഞ്ഞു.
കുറേനേരം ആശുപത്രിയില്‍ ചെലവഴിച്ചിട്ട്, അതുവരെയുള്ള ബില്ലും പേ ചെയ്തിട്ട് ജയദേവന്‍ മടങ്ങി.


ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്നിട്ട് സുമിത്ര വെളിയിലേക്കിറങ്ങി.
അരഭിത്തിയില്‍ രണ്ടു കൈകളും ഊന്നി അവള്‍ താഴേക്ക് നോക്കിനിന്നു.
മുറ്റത്തരികിലെ ഉദ്യാനത്തില്‍ നിറയെ പൂക്കള്‍. പൂക്കള്‍ക്കുചുറ്റും ചിത്രശലഭങ്ങള്‍ വട്ടമിട്ടു പറക്കുന്നു.
തെക്കുവശത്തെ അല്‍ഫോന്‍സ് മാവിന്‍റെ കൊമ്പിലിരുന്ന് ഒരണ്ണാന്‍ ചിലയ്ക്കുന്ന ശബ്ദം!
കണ്ണുകള്‍ ചുറ്റിത്തിരിഞ്ഞു സുകുമാരന്‍റെ വീട്ടിലേക്ക് നീണ്ടു.
അവിടെ ആരെയും കണ്ടില്ല.
തന്‍റെ ജീവിതം തകര്‍ത്ത ദുഷ്ടന്‍റെ വീടാണല്ലോ അതെന്ന് ഓര്‍ത്തപ്പോള്‍ കടുത്ത ദേഷ്യം തോന്നി അവള്‍ക്ക്.
“സുമിത്രേ…”
മഞ്ജുളയുടെ വിളികേട്ടതും തിരികെ മുറിയിലേക്ക് കയറിയിട്ട് അവള്‍ പുറത്തേക്കുള്ള വാതില്‍ തുറന്നു.
“ഒരു ഫോണുണ്ട്. ഏതോ ടീച്ചറാ.”
സുമിത്രയുടെ മൊബൈൽ സ്വിച്ചോഫായിരുന്നു . അവൾ വേഗം സ്റ്റെയര്‍കെയ്സിറങ്ങി ഫോണിരിക്കുന്ന മുറിയിലേക്ക് ചെന്നു.
റിസീവറെടുത്തു കാതോടു ചേര്‍ത്തിട്ട് ഹലോ എന്നു പറഞ്ഞു.
“ഞാനാ. ജൂലി ടീച്ചര്‍.”
അങ്ങേതലയ്ക്കല്‍ നിന്നു ശബ്ദം.
“എന്താ ടീച്ചറെ?”
“എന്‍റെ ഒരു പുസ്തകം കൈയിലുണ്ടല്ലോ? അതെനിക്കുടനെ വേണം.”
“ഞാനങ്ങെത്തിച്ചേക്കാം.”
“പത്രത്തില്‍ വാര്‍ത്ത വായിച്ചു ഹെഡ്മിസ്ട്രസ് കലിതുള്ളിയിരിക്ക്വാ. സുമിത്രയെ പറയാത്ത ചീത്തയില്ല. സെന്‍റ് മേരീസ് സ്കൂളിന് എന്തായാലും നല്ല പബ്ലിസിറ്റിയായി. ചില പേരന്റ്സ് വന്ന് വേശ്യകളെയാണോ ഇവിടെ പഠിപ്പിക്കാന്‍ വച്ചിരിക്കുന്നതെന്നു ചോദിച്ച് എച്ചെമ്മിനോടു ചൂടായി.”
സുമിത്രയ്ക്ക് സങ്കടം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഫോണിലൂടെ അവളുടെ ഏങ്ങലടി കേട്ട് ജൂലി പറഞ്ഞു.
” ഞങ്ങള്‍ക്കിപ്പം പുറത്തേക്കിറങ്ങാന്‍ മേലാത്ത സ്ഥിതിയാ . ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പം ചെവിപൊട്ടിപ്പോകുന്ന സൈസ് കമന്‍റുകളാ ഓരോരുത്തര് പറയുന്നത്.”
“ടീച്ചറെങ്കിലും എന്നെ വിശ്വസിക്ക്. ഞാനല്ല സുകുമാരനെ കൊന്നത്. “
“ഇതൊന്നും പറഞ്ഞാല്‍ ആരും ഇനി വിശ്വസിക്കില്ല ടീച്ചറെ . ങ്ഹ. പുസ്തകം ഉടനെ എത്തിച്ചു തരണേ. വയ്ക്കട്ടെ.”
ഫോണ്‍ കട്ടായി.
റിസീവര്‍ ക്രേഡിലില്‍ വച്ചിട്ട് സുമിത്ര തിരിഞ്ഞു.
സ്റ്റെയര്‍കെയ്സ് കയറി മുകളിലെത്തുന്നതിനുമുമ്പേ വീണ്ടും ഫോണ്‍ ശബ്ദിച്ചു.
ഭവാനി റിസീവര്‍ എടുത്തു കാതില്‍ വച്ചിട്ട് ഉറക്കെ വിളിച്ചുപറഞ്ഞു.
“സുമിത്രയ്ക്കാ.”
വേഗം സ്റ്റെപ്പുകള്‍ ഇറങ്ങി ഓടിവന്ന് അവള്‍ റിസീവര്‍ വാങ്ങി.
അങ്ങേതലയ്ക്കല്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ തെരേസയായിരുന്നു.
“മൊബൈൽ സ്വിച്ചോഫ് ചെയ്തു വച്ചിരിക്കുവാ അല്ലേ ? ഞാൻ ഒരുപാട് ട്രൈ ചെയ്തു. സ്കൂളുവരെ ഒന്നു വരണമല്ലോ അത്യാവശ്യമായിട്ട് .”
“എന്തിനാ സിസ്റ്റര്‍?”
“അതിവിടെ വന്നിട്ടു പറയാം. ഇന്നുതന്നെ വരണം.”
പിന്നെന്തെങ്കിലും പറയുന്നതിനുമുമ്പേ ഫോണ്‍ കട്ടായി.
സുമിത്ര മഞ്ജുളയോട് കാര്യം പറഞ്ഞു.
മഞ്ജുള പറഞ്ഞു:
“ഞാന്‍ സതിയേട്ടനെ വിളിക്കാം. സതിയേട്ടന്‍ കാറില്‍ കൊണ്ടുവിടും.”
“ചേട്ടന് അതൊരു ബുദ്ധിമുട്ടാകുമോ?”
“ഹേയ്…”
മഞ്ജുള സതീഷിന് ഫോണ്‍ ചെയ്തു. ഉടനെ വരാമെന്നു സതീഷ് അറിയിച്ചു.
മുറിയില്‍ വന്നിരുന്നു സുമിത്ര ഓര്‍ത്തു.
രണ്ടുദിവസം കഴിഞ്ഞു വരാമെന്നു പറഞ്ഞു പോയിട്ട് ജയേട്ടന്‍ ഇതുവരെ വന്നില്ലല്ലോ. ഇപ്പോള്‍ ദിവസം മൂന്നായി. വിളിച്ചിട്ടു ഫോൺ എടുക്കുന്നുമില്ല. തന്നെ ഉപേക്ഷിച്ചുപോയതാവുമോ? എന്തിനാ ഗുരുവായൂരപ്പാ എനിക്കിങ്ങനെയൊരു ജീവിതം തന്നത്?
അവള്‍ ഏങ്ങിയേങ്ങി കരഞ്ഞു.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സതീഷ് കാറുമായി എത്തി.
സുമിത്ര വേഷം മാറി പോകാന്‍ റെഡിയായി നില്‍ക്കുകയായിരുന്നു.
മഞ്ജുള വന്ന് അവളെ കാറില്‍ കയറ്റി.
കാര്‍ മുമ്പോട്ടാടിക്കൊണ്ടിരിക്കുമ്പോള്‍ സതീഷ് പറഞ്ഞു
“ഏതെങ്കിലും നല്ല വക്കീലിനെ വച്ച് നമുക്ക് കേസ് വാദിക്കാം. ഞാന്‍ ജയദേവനോട് പറഞ്ഞിട്ടുണ്ട്.”
സുമിത്ര ഒന്നും മിണ്ടിയില്ല. തലകുമ്പിട്ടിരുന്ന് നിശബ്ദമായി കരയുകയായിരുന്നു അവള്‍!
സ്കൂള്‍ ഗേറ്റിനരികില്‍ കാര്‍ എത്തിയപ്പോള്‍ സുമിത്രയുടെ നെഞ്ചിടിപ്പു കൂടി. എന്തിനായിരിക്കും വരാൻ പറഞ്ഞത് ?
മതിലിനു പുറത്ത് ആരോ ഒട്ടിച്ചിരുന്ന ഒരു പോസ്റ്ററിലെ വാചകങ്ങള്‍ അവളുടെ കണ്ണിലുടക്കി.
‘അഭിസാരികകളായ അധ്യാപികമാരെ സ്കൂളില്‍നിന്നു പുറത്താക്കുക’
ചങ്കുപൊട്ടിപ്പോകുകയാണ്.
മുഖം സാരിത്തലപ്പുകൊണ്ട് മറച്ചിട്ടാണവള്‍ കാറില്‍ നിന്നിറങ്ങിയത്.
“ദേ സുമിത്ര ടീച്ചര്‍.”
മുറ്റത്തുനിന്ന ചില കുട്ടികള്‍ ഉറക്കെ വിളിച്ചുപറഞ്ഞു. ആരെയും നോക്കാൻ കെല്പില്ലാതെ അവള്‍ നേരെ ഹെഡ്മിസ്ട്രസിന്‍റെ മുറിയിലേക്ക് നടന്നു.
കാറു പാര്‍ക്കുചെയ്തിട്ട് പിറകെ സതീഷും ചെന്നു.
ഹെഡ്മിസ്ട്രസ് ക്ലാസ് റൂമിലായിരുന്നു ആ സമയം . സുമിത്രയെ കണ്ടതും പ്യൂണ്‍ ഓടിച്ചെന്ന് ഹെഡ്മിസ്ട്രസിനോട് വിവരം പറഞ്ഞു.
കുട്ടികളോട് ശാന്തരായിരിക്കാന്‍ പറഞ്ഞിട്ട് ഹെഡ്മിസ്ട്രസ് അവരുടെ മുറിയിലേക്ക് വന്നു.
സിസ്റ്ററെ നോക്കി സുമിത്ര ഭവ്യതയോടെ കൈകൂപ്പി .
സിസ്റ്റര്‍ അതു കണ്ടതായി പോലും ഭാവിച്ചില്ല. ഗൗരവത്തിലായിരുന്നു അവര്‍.
സീറ്റില്‍ വന്നിരുന്നിട്ട് അവര്‍ സുമിത്രയെ നോക്കി പരിഹാസത്തോടെ പറഞ്ഞു:
” സ്കൂളിനു പേരുണ്ടാക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട് ട്ടോ . പുറത്തു മതിലിൽ എഴുതി വച്ചിരിക്കുന്നതു വായിച്ചുകാണുമല്ലോ?”
“ഞാനൊരു തെറ്റും ചെയ്തിട്ടില്ല സിസ്റ്റര്‍. ഇന്നുവരെ എന്‍റെ മനസും ശരീരവും കളങ്കപ്പെട്ടിട്ടില്ല. സിസ്റ്ററെങ്കിലും എന്നെ ഒന്നു വിശ്വസിക്ക്.”
ഇടറിയ സ്വരത്തില്‍ അവള്‍ പറഞ്ഞു.
“ഞാന്‍ വിശ്വസിക്കാമെന്നുവയ്ക്കാം. പക്ഷേ, ഇവിടത്തെ കുട്ടികളു വിശ്വസിക്ക്വോ? ടീച്ചറുമാരു വിശ്വസിക്ക്വോ? പേരന്റ്സ് വിശ്വസിക്കുമോ ?നാട്ടുകാരു വിശ്വസിക്ക്വോ? ചില പേരന്റ്സ് ഫോണില്‍ വിളിച്ച് എന്നെ എന്തു ചീത്തയാ പറഞ്ഞതെന്നറിയ്വോ?വേശ്യകളെയാണോ സ്‌കൂളിൽ പഠിപ്പിക്കാൻ വച്ചിരിക്കുന്നതെന്നാ ചിലർ ചോദിച്ചത് . എന്നാ മറുപടി പറയും ഞാൻ ? എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും നാണം കെട്ടിട്ടില്ല “
സുമിത്രയുടെ മിഴികള്‍ നിറഞ്ഞൊഴുകുന്നതു സിസ്റ്ററ് കണ്ടു.
“ഞാന്‍ വിളിപ്പിച്ചതു കുറ്റവിചാരണ ചെയ്യാനല്ല. അതെന്റെ ജോലിയല്ലല്ലോ “
മേശവലിപ്പില്‍നിന്ന് ഒരു വെള്ളക്കടലാസെടുത്ത് അവളുടെ നേരെ നീട്ടിയിട്ട് സിസ്റ്റര്‍ തുടര്‍ന്നു:
“ഒരു റെസിഗ്നേഷന്‍ എഴുതിത്തന്നേരെ. സര്‍ട്ടിഫിക്കറ്റുകളൊക്കെ ഇപ്പം തന്നെ തിരിച്ചുതന്നേക്കാം.”
അതുകേട്ടതും സുമിത്ര പൊട്ടിക്കരഞ്ഞുപോയി. ഹൃദയം തകര്‍ന്നു പൊടിയുകയാണ്.
“പോലീസ് ഒരു കേസെടുത്തൂന്നല്ലേയുള്ളൂ സിസ്റ്റര്‍. കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലല്ലോ. പെട്ടെന്നൊരു റെസിഗ്നേഷന്‍ വേണോ?”
സതീഷ് അപേക്ഷാഭാവത്തില്‍ ചോദിച്ചു.
“സുമിത്രയ്ക്ക് ഇനി ഇവിടെ പഠിപ്പിക്കാന്‍ പറ്റുമെന്നു തോന്നുന്നുണ്ടോ സതീഷിന്? പഠിപ്പിക്കാന്‍ പേരന്റ്‌സ് സമ്മതിക്ക്വോ? ഞങ്ങള്‍ക്കു വേറെ ആളെ വയ്ക്കണം. റെസിഗ്‌നേഷൻ തന്നില്ലെങ്കിൽ പിരിച്ചു വിടും . കോടതീൽ പോയാലും നിങ്ങൾക്ക് അനുകൂലമായി വിധി കട്ടുകേല . റെസിഗ്നേഷനാണെങ്കിൽ ഇത്രയും കാലത്തെ ശമ്പളമെങ്കിലും ശരിയാക്കി തരാൻ നോക്കാം .അല്ലെങ്കിൽ അതുമില്ല “
സിസ്റ്ററിന്‍റെ സ്വരം കനത്തു.
“ഞാനൊപ്പിട്ടു തന്നേക്കാം സിസ്റ്റര്‍.”
സുമിത്ര കടലാസുവാങ്ങി രാജിവച്ചതായി എഴുതി ഒപ്പിട്ടിട്ടു കൊടുത്തു .
കടലാസു തിരികെ വാങ്ങിയിട്ടു സിസ്റ്റര്‍ പറഞ്ഞു.
“ഇനി വീട്ടില്‍ പോയി കുറച്ചുനാളു വിശ്രമിക്ക്. സാവകാശം ഈ വിഷമമൊക്കെ മാറും.”
സുമിത്ര ഒന്നും പറഞ്ഞില്ല. ഒരു ശവംകണക്കെ മരവിച്ചിരിക്കുകയായിരുന്നു അവള്‍.
അലമാര തുറന്ന് അവളുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും എടുത്തു നീട്ടിക്കൊണ്ട് സിസ്റ്റര്‍ പറഞ്ഞു.
“സ്റ്റാഫ് റൂമില്‍പോയി എല്ലാവരെയും കണ്ടു യാത്ര പറഞ്ഞിട്ട് പൊയ്ക്കോ.”
“ഇല്ല സിസ്റ്റര്‍. ആരെയും കാണാനുള്ള ശക്തിയില്ല എനിക്ക്.”
ബാഗില്‍നിന്ന് ഒരു പുസ്തകമെടുത്ത് സിസ്റ്ററിന്‍റെ നേരെ നീട്ടിക്കൊണ്ട് അവള്‍ തുടര്‍ന്നു:
“സിസ്റ്റര്‍ ഒരുപകാരം ചെയ്യോ? ഈ ബുക്ക് ജൂലി ടീച്ചറിനൊന്നു കൊടുത്തേക്ക്വോ?”
“ഉം .”
സിസ്റ്റര്‍ ബുക്കുവാങ്ങി മേശപ്പുറത്തുവച്ചു.
“എന്‍റെ ക്ലാസിലെ കൂട്ടികളോടൊന്നു പറഞ്ഞേക്കണം, സുമിത്ര ടീച്ചർ പോയീന്ന്.”
അത് പറഞ്ഞപ്പോൾ വിങ്ങിപ്പൊട്ടിപോയി അവൾ .
സിസ്റ്ററിന്‍റെയും കണ്ണുനിറഞ്ഞു.
“എനിക്കൊരുപാട് ഇഷ്ടായിരുന്നു, ഈ സ്കൂളും ഇവിടത്തെ കുട്ടികളും.”
കരഞ്ഞുകൊണ്ട് അവൾ തുടർന്നു ; ”എന്റെ കുട്ടികളെ വിട്ടു പോകാനേ തോന്നുന്നില്ല “”
“സോറി. ഐ ആം ഹെല്‍പ്ലസ്. സ്കൂളിന്‍റെ സല്‍പ്പേരുകൂടി എനിക്കുനോക്കണ്ടേ?”
സിസ്റ്റര്‍ നിസഹായത പ്രകടിപ്പിച്ചു.
ഇടതു കൈകൊണ്ട് മിഴികള്‍ ഒപ്പിയിട്ട് അവള്‍ തിരിഞ്ഞുനടന്നു. കാലുകള്‍ക്ക് ശക്തിയില്ല. വരാന്തയിലേക്കിറങ്ങിയതും അവള്‍ വേച്ചുവീഴാന്‍ തുടങ്ങി. പൊടുന്നനേ അടുത്തുകണ്ട തൂണില്‍ അവള്‍ മുറുകെ പിടിച്ചു.
തലകറങ്ങുകയാണോ?
സതീഷ് അവളെ താങ്ങാനൊരുങ്ങിയപ്പോൾ സുമിത്ര വിലക്കി.
തെല്ലുനേരം തൂണില്‍ പിടിച്ചു അവള്‍ അങ്ങനെ നിന്നു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 17

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 17

സുകുമാരന്‍ കൊലക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു!
നിമിഷനേരത്തിനുള്ളില്‍ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു.
സംഭവം സത്യമാണോയെന്നറിയാന്‍ മാധ്യമപ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് വിളിയോട് വിളി. സത്യമാണെന്നറിഞ്ഞതും റിപ്പോർട്ടർമാരും ചാനൽ ക്യാമറാമാന്മാരും പോലീസ് സ്റ്റേഷനിലേക്ക് കുതിച്ചു. ചാനലുകളിൽ സ്ക്രോളിംഗ് ന്യുസ് വന്നു.
പോലീസ് സ്റ്റേഷനു മുൻപിലെ റോഡില്‍ ഒരുപാട് ആളുകള്‍ കൂടി നില്‍പ്പുണ്ടായിരുന്നു.
കൊലയാളി ഒരു സ്ത്രീയാണ് എന്നുമാത്രമേ പോലീസ് പുറത്തുവിട്ടിരുന്നുള്ളു!
അത് സുകുമാരന്‍റെ ഭാര്യ ശ്രീദേവിയാണെന്ന ധാരണയിലായിരുന്നു നാട്ടുകാര്‍.
“അവളെ വെളിയിലേക്കൊന്നിറക്കി വിടോ! ഞങ്ങളൊന്നു കാണട്ടെ ആ തിരുമുഖം!”
പോലീസ് സ്റ്റേഷനിലേക്ക് നോക്കി റോഡിൽ നിന്ന് ആളുകൾ വിളിച്ചുപറഞ്ഞു.
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്.
മുറിയുടെ മൂലയില്‍ ചുമരിനോട് ചേര്‍ന്ന് കൂനിക്കൂടി ഭയന്നുവിറച്ചിരിക്കുകയായിരുന്നു സുമിത്ര. കരഞ്ഞുകരഞ്ഞ് അവരുടെ കണ്ണുകള്‍ ചുവന്നുകലങ്ങിയിരുന്നു.
മുടിപടർത്തിയിട്ട് , കണ്ണുകള്‍ തുറിച്ച് ഒരു ഭ്രാന്തിയെപ്പോലെയായി മാറിയിരുന്നു അവള്‍.
സുമിത്രയുടെ ഇരിപ്പുകണ്ട് എസ്പി മുഹമ്മദ് ഇക്ബാലിന് സഹതാപം തോന്നി.
“ശരിക്കു കൊടുത്തെന്നു തോന്നുന്നല്ലോടോ .”
എസ്പി, എസ്ഐ ജോണ്‍ വറുഗീസിനോട് ചോദിച്ചു.
“കുറ്റം സമ്മതിപ്പിക്കാന്‍ രണ്ടെണ്ണം പൊട്ടിക്കേണ്ടിവന്നു സര്‍. നമ്മുടെ മിന്നൽ മറിയാമ്മയാ കൈകാര്യം ചെയ്തത് “
“മുറിവൊന്നുമില്ലല്ലോ അല്ലേ ?”
“ഹേയ്. അതൊക്കെ നോക്കീം കണ്ടുമാ ചെയ്തത് .”
മാധ്യമപ്രവർത്തകർ പ്രതിയെ കാണാന്‍ തിടുക്കം കൂട്ടുന്നു എന്നു പറഞ്ഞപ്പോള്‍ എസ്പി അവരിരുന്ന മുറിയിലേക്ക് ചെന്നു .
ടി.വിചാനലുകാര്‍ ദൃശ്യം പകര്‍ത്താന്‍ ക്യാമറ സ്റ്റാന്‍ഡിലുറപ്പിച്ച് റെഡിയായി നില്‍ക്കുകയായിരുന്നു.
പത്രലേഖകര്‍ക്കഭിമുഖമായി കസേരയില്‍ ഇരുന്നിട്ട് എസ്പി ആമുഖമായി പറഞ്ഞു:
“പോലീസിന്റെ ഊര്‍ജിതമായ അന്വേഷണത്തിന്‍റെ ഫലമായാണ് പ്രതിയെ അറസ്റ്റുചെയ്യാന്‍ പറ്റിയത്. കൊല നടന്ന ദിവസം സുകുമാരന്‍റെ വീട്ടുമുറ്റത്തുനിന്നു കിട്ടിയ ഒരു കര്‍ച്ചീഫാണ് കേസിന് തുമ്പുണ്ടാക്കിയത് . അതിന്‍റെ ഉടമസ്ഥനെ കണ്ടുപിടിക്കാന്‍ പറ്റിയതോടെ കാര്യങ്ങള്‍ എളുപ്പമായി. പ്രതി ആദ്യം കുറ്റം നിഷേധിച്ചു. പക്ഷേ, ശാസ്ത്രീയമായി ചോദ്യം ചെയ്തപ്പോള്‍ അവര്‍ക്കു പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല.”
“പ്രതി ആരാണെന്നു ഇനിയും പറഞ്ഞില്ല.”
ഒരു പത്രലേഖകന് ആകാംക്ഷ ഒതുക്കാന്‍ പറ്റുന്നില്ല.
“ഓക്കെ. ഇനി സസ്പെന്‍സ് നീട്ടുന്നില്ല,” എസ്പി പറഞ്ഞു.
“സെന്റ് മേരിസ് ഹയർസെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സുമിത്രയാണ് ഈ കൊല നടത്തിയത് .”
പ്രതിയെ മുറിയിലേക്ക് കൊണ്ടുവരാൻ എസ്‌പി പോലീസുകാരോട് ആവശ്യപ്പെട്ടു .
പോലീസുകാർ ചെന്ന് സുമിത്രയെ മാധ്യമപ്രവർത്തകർ ഇരുന്ന മുറിയിലേക്ക് കൂട്ടി കൊണ്ടുവന്നു.
ഭയന്ന് വിറച്ചു കിലുകിലെ വിറക്കുകയായിരുന്നു അവൾ . ആളുകളെ അഭിമുഖീകരിക്കാൻ ശക്തിയില്ലാതെ അവൾ മുഖം പൊത്തി നിന്നു.
”ആ കൈയൊന്നു മാറ്റിക്കേ. നിന്റെ തിരുമുഖം ഇവരൊന്നു കാണട്ടെ .”
എസ്പി അങ്ങനെ പറഞ്ഞതും ഒരു വനിതാ പോലീസുകാരി വന്ന് അവളുടെ കൈ പിടിച്ചുമാറ്റി.
പത്രലേഖകര്‍ അത്ഭുതപ്പെട്ടുപോയി.
ഇത്രയും സുന്ദരിയായ ഒരു പെണ്ണോ ഈ അരുംകൊല ചെയ്തത്?
“കൊലചെയ്യാനുള്ള കാരണം ?”
പത്രലേഖകര്‍ക്ക് ആകാംക്ഷ വര്‍ധിച്ചു.
”പറയാം ” കസേരയിൽ ചാഞ്ഞിരുന്നിട്ട് പത്രലേഖകരെ നോക്കി എസ്പി തുടർന്നു :
“സുമിത്രയും കൊല്ലപ്പെട്ട സുകുമാരനും തമ്മില്‍ കോളജില്‍ പഠിക്കുന്ന കാലത്ത് പ്രേമമായിരുന്നു. അന്ന് ഹോസ്റ്റലിലായിരുന്നു സുമിത്രയുടെ താമസം. സുകുമാരന്‍റെ സഹോദരി അശ്വതി ഹോസ്റ്റലില്‍ സുമിത്രയുടെ റൂംമേറ്റായിരുന്നു. അശ്വതീടെ കൂടെ പലതവണ സുമിത്ര അവളുടെ വീട്ടില്‍ പോയി താമസിച്ചിട്ടുണ്ട്. ആ സന്ദര്‍ഭത്തില്‍ എപ്പോഴോ സുമിത്രയുടെ ഒരു ഫോട്ടോ, അതായത് അല്‍പം മോശമായിട്ടുള്ള ഒരു ചിത്രം സുകുമാരന്‍ എടുത്തു. കോളജ് പഠനം കഴിഞ്ഞതോടെ സുമിത്ര സുകുമാരനെ വീട്ട് അവളുടെ പാട്ടിനു പോയി. സുകുമാരന്‍ അവളെ കല്യാണം കഴിക്കണോന്നുള്ള ആത്മാര്‍ഥതയോടെയാണ് പ്രേമിച്ചത്. പക്ഷേ, സുമിത്ര അതൊരു നേരമ്പോക്കായി മാത്രമേ കണ്ടുള്ളൂ. കാരണം, സുമിത്രയുടെ വിവാഹം അവളുടെ മുറച്ചെറുക്കനുമായി നേരത്തെ നിശ്ചയിച്ചതായിരുന്നു. അങ്ങനെയിരിക്കെ വര്‍ഷങ്ങള്‍ക്കുശേഷം സുമിത്രയ്ക്ക് ഇവിടെ സെന്‍റ് മേരീസ് സ്കൂളില്‍ ടീച്ചറായി ജോലികിട്ടി. ഇവിടെവച്ചു വീണ്ടും അവര്‍ കണ്ടുമുട്ടി. തന്നെ വഞ്ചിച്ചതില്‍ സുകുമാരന് അവളോട് പകയുണ്ടായിരുന്നു. ഇവിടെ സുമിത്ര താമസിച്ചുകൊണ്ടിരുന്ന വീടിന്‍റെ എതിര്‍വശത്തായിരുന്നു സുകുമാരന്‍റെ വീട്. ഒരു ദിവസം രാത്രിയില്‍ തന്‍റെ വീട്ടില്‍ വരണമെന്ന് സുകുമാരന്‍ അവളോട് പറഞ്ഞു. വരില്ലെന്ന് അവളും പറഞ്ഞു. അപ്പോള്‍ പഴയ ഫോട്ടോ കാണിച്ച് സുകുമാരന്‍ അവളെ ഭീഷണിപ്പെടുത്തി. വന്നില്ലെങ്കില്‍ ഫോട്ടോ സ്കൂളിലെ ടീച്ചേഴ്സിന് അയച്ചുകൊടുക്കുമെന്നു പറഞ്ഞയാള്‍ സുമിത്രയെ ട്രാപ്പിലാക്കി. സുകുമാരന്റെ വീട്ടിൽ ചെന്നെങ്കിലേ തനിക്കിനി രക്ഷയുള്ളെന്നു ചിന്തിച്ച സുമിത്ര രാത്രി വീട്ടില്‍ ചെല്ലാമെന്നു വാക്കുകൊടുത്തു.
സംഭവദിവസം രാത്രി പന്ത്രണ്ടുമണിക്ക് ആരും കാണാതെ അവള്‍ സുകുമാരന്‍റെ വീട്ടില്‍ ചെന്നു. സുകുമാരന്‍റെ മുറിയുടെ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. അകത്ത് വെളിച്ചം കണ്ടപ്പോള്‍ അവള്‍ വാതിലില്‍ തള്ളിനോക്കി. അത് തുറന്നു.
ആ സമയം സുകുമാരന്‍ ചാരുകസേരയില്‍ ചാരിക്കിടുന്നു മയങ്ങുകയായിരന്നു. നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു അയാള്‍.
കൊല്ലാന്‍ പറ്റിയ സാഹചര്യമാണെന്നു മനസിലാക്കിയ സുമിത്ര മുറ്റത്തു കിടന്നിരുന്ന ഇരുമ്പുകമ്പിയെടുത്ത് സുകുമാരന്‍റെ തലയില്‍ ആഞ്ഞടിച്ചു.
തിരിച്ച് വീട്ടില്‍ വന്നിട്ട് അവള്‍ ഒന്നും സംഭവിക്കാത്തമട്ടില്‍ കിടന്നുറങ്ങി. ഇതിനിടയില്‍ സുമിത്രയുടെ കര്‍ച്ചീഫ് സുകുമാരന്‍റെ വീട്ടുമുറ്റത്ത് വീണുപോയിരുന്നു. ആ കര്‍ച്ചീഫാണ് ഈ കേസിനു തുമ്പുണ്ടാക്കാന്‍ ഞങ്ങളെ സഹായിച്ചത്.”
എസ്പി പറഞ്ഞുനിറുത്തി.
“സംഭവദിവസം സുകുമാരന്‍റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ലേ ? സുമിത്ര അടിച്ചപ്പം അവരു ശബ്ദമൊന്നും കേട്ടില്ലേ?”
ഒരു പത്രലേഖകന്റെ സംശയം
“അങ്ങനെയൊരു സംശയം ഞങ്ങള്‍ക്കും തോന്നിയിരുന്നു. പക്ഷേ, സുകുമാരന്‍റെ ഭാര്യയെ വിശദമായി ചോദ്യം ചെയ്തപ്പം ഒരു കാര്യം മനസിലായി. അന്നുരാത്രി വളരെ ആസൂത്രിതമായി സുകുമാരന്‍ അവര്‍ക്ക് ഉറക്കഗുളിക ജ്യൂസിൽ കലക്കി കൊടുത്തിരുന്നു. അതുകൊണ്ട് അവര് ഗാഡനിദ്രയിലായിരുന്നു . സുമിത്ര വരുമെന്നയാള്‍ക്കുറപ്പുണ്ടായിരുന്നതുകൊണ്ടാണ് ഈ പണിയൊക്കെ ചെയ്തത് ”
കൊല്ലാനുപയോഗിച്ച ആയുധം കിട്ടിയോ ?”
“അതു നേരത്തെ തന്നെ സുകുമാരന്‍റെ വീട്ടുപരിസരത്തുനിന്ന് കിട്ടിയിരുന്നു. ഒരു ഇരുമ്പു കമ്പി “
പത്ര ലേഖകരുടെ ചോദ്യങ്ങൾക്കെല്ലാം എസ്പി മറുപടി നൽകി
മാധ്യമപ്രവർത്തകർ പോയി കഴിഞ്ഞപ്പോള്‍ പൊതുജനങ്ങളെ കാണിക്കാനായി കുറച്ചുനേരം സുമിത്രയെ വരാന്തയിലേക്കിറക്കി നിറുത്തി.
പ്രതിയെ കാണാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടി.
വൈകുന്നേരം സുമിത്രയെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി. മജിസ്ട്രേറ്റ് അവളെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ടിവി ചാനലുകൾ ബ്രേക്കിംഗ് ന്യൂസായി ആ വാർത്ത പ്രാധാന്യത്തോടെ കൊടുത്തു


ഏഴുമണിയായപ്പോൾ സതീഷിന്‍റെ വീട്ടില്‍ ജയദേവന്‍ പാഞ്ഞെത്തി.
സതീഷ് ഫോണ്‍ ചെയ്ത് വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടായിരുന്നു.
ജയന്‍ കാറില്‍ നിന്നിറങ്ങുന്നതിനുമുമ്പേ മഞ്ജുള ഓടിവന്ന് പറഞ്ഞു:
“സതിയേട്ടന്‍ വക്കീലിനെ കാണാന്‍ പോയിരിക്ക്വാ. ”
ജയദേവന്‍ കാറു റിവേഴ്സെടുത്തിട്ടു വന്നവഴിയെ തിരിച്ചുപോയി.
കോടതി സമയം കഴിഞ്ഞതിനാല്‍ അന്നു സുമിത്രയ്ക്ക് ജാമ്യം കിട്ടിയില്ല.
സബ് ജയിലിലെ തണുത്തു മരവിച്ച സിമന്‍റ് തറയില്‍ ഉറങ്ങാതെയിരുന്നവള്‍ കണ്ണീര്‍ പൊഴിച്ചു. രാത്രി മുഴുവന്‍ കരയുകയായിരുന്നു .
പിറ്റേന്നത്തെ എല്ലാ പത്രങ്ങളിലും ഒന്നാം പേജില്‍ പ്രാധാന്യത്തോടുകൂടി ആ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
സുകുമാരന്‍ വധം: അധ്യാപിക അറസ്റ്റില്‍.
താഴെ സുമിത്രയുടെ ഫോട്ടോയും.
ഉച്ചകഴിഞ്ഞപ്പോള്‍ സതീഷും ജയദേവനും കൂടി സുമിത്രയെ ജാമ്യത്തിലിറക്കി. പ്രോസിക്യൂഷൻ എതിർക്കാത്തതിനാൽ ജാമ്യം കിട്ടാൻ ബുദ്ധിമുട്ടുണ്ടായില്ല .
ജയിലിൽ നിന്ന് വെളിയിലിറങ്ങിയതും ജയദേവന്‍റെ അടുത്തേക്ക് ഓടിവന്ന് അയാളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു അവള്‍.
“ജയേട്ടാ… ഞാനല്ല സുകുമാരനെ കൊന്നത്. എന്‍റമ്മയാണെ സത്യം, ഞാനല്ല സുകുമാരനെ കൊന്നത്. ജയേട്ടനെങ്കിലും എന്നെ വിശ്വസിക്കില്ലേ?”
“ഞാന്‍ നിന്നെ സംശയിച്ചിട്ടൊന്നുമില്ലല്ലോ? കരയാതിരിക്ക്. ആളുകളു ശ്രദ്ധിക്കുന്നുണ്ട്.”
ജയദേവന്‍ അവളുടെ കണ്ണീര്‍ തുടച്ച് ആശ്വസിപ്പിച്ചു.
മുഖം ഉയര്‍ത്തി നോക്കിയപ്പോഴാണവള്‍ സതീഷിനെ കണ്ടത്.
വെളിയിൽ കാറില്‍ ചാരിനില്‍ക്കുകയായിരുന്നു അയാള്‍.
സുമിത്ര സതീഷിന്റെ അടുത്തേക്കുചെന്നു.
“ഞാനല്ല സുകുമാരനെ കൊന്നത്. പോലീസുകാര് നിര്‍ബന്ധിച്ച് എന്നെക്കൊണ്ട് സമ്മതിപ്പിച്ചതാ.”
സുമിത്രയ്ക്ക് സങ്കടം അണപൊട്ടി.
“അത് ഞങ്ങൾക്കറിയാം. സാരമില്ല . നമുക്ക് നല്ലൊരു വക്കീലിനെ വച്ച് കേസ് ജയിക്കാം. സമാധാനമായിട്ടിരിക്ക് ”
സതീഷ് കാറിന്റെ പിന്‍വാതില്‍ തുറന്നുകൊടുത്തുകൊണ്ട് പറഞ്ഞു
” കയറ്.”
അവള്‍ ജയദേവനെ നോക്കി. കയറിക്കോ എന്നയാള്‍ ആംഗ്യം കാണിച്ചു.
സുമിത്ര മടിച്ചുനിന്നപ്പോള്‍ ജയദേവന്‍ വന്ന് അവളെ പിടിച്ചകത്തേക്ക് കയറ്റി. തൊട്ടടുത്ത് ജയദേവനും ഇരുന്നു.
സതീഷ് ഡ്രൈവര്‍ സീറ്റില്‍ കയറി ഇരുന്നിട്ട് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.
കാറ് മുമ്പോട്ടോടിക്കൊണ്ടിരിക്കുമ്പോള്‍ സാരിത്തലപ്പു കടിച്ച് സുമിത്ര കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു.
“അമ്മ അറിഞ്ഞോ?”
ഇടയ്ക്ക് അവള്‍ ജയദേവനോട് ചോദിച്ചു.
“ലോകം മുഴുവനറിഞ്ഞില്ലേ. ടിവീൽ വല്യ വാർത്തയായിരുന്നു . പത്രത്തിലുമുണ്ട് വെണ്ടയ്ക്ക അക്ഷരത്തിൽ ഫോട്ടോ സഹിതം .പിന്നെ അമ്മ അറിയാണ്ടിരിക്ക്വോ?”
സുമിത്ര കരയാന്‍ തുടങ്ങിയപ്പോള്‍ ജയദേവന്‍ പറഞ്ഞു:
“പ്രശ്നമൊന്നുമില്ലെന്ന് ഞാനമ്മയോട് പറഞ്ഞിട്ടുണ്ട്.”
“ഞാന്‍ കാരണം എല്ലാവര്‍ക്കും അപമാനമായി അല്ലേ?”
“അതൊന്നും ഓർക്കണ്ട ഇപ്പം . എന്‍റെ മേത്തേക്ക് ചാരിക്കിടന്നൊന്ന് മയങ്ങിക്കോ. ഇപ്പം നിനക്ക് വിശ്രമാണാവശ്യം.”
ജയദേവന്‍ അവളെ തന്‍റെ ദേഹത്തേക്ക് ചായ്ച്ചുകിടത്തി.
സുമിത്ര കണ്ണുകള്‍ അടച്ചു. കണ്‍കോണുകള്‍ക്കിടയിലൂടെ കണ്ണീര്‍ പൊടിഞ്ഞ് കവിളിലൂടെ ഒലിച്ചിറങ്ങി അത് സീറ്റില്‍ വീണു പടര്‍ന്നു.
സതീഷിന്‍റെ വീട്ടിലെ പോര്‍ച്ചില്‍ കാറു വന്നുനിന്നപ്പോള്‍ മയക്കത്തിലായിരുന്നു സുമിത്ര.
ജയദേവന്‍ അവളെ വിളിച്ചുണര്‍ത്തിയിട്ട് ഡോര്‍ തുറന്നുകൊടുത്തു.
സുമിത്ര സാവധാനം വെളിയിലേക്കിറങ്ങി.
നടക്കാന്‍പോലും പറ്റാത്തവിധം അവളുടെ കാലുകള്‍ തളർന്നു പോയിരുന്നു.
സ്വീകരണ മുറിയുടെ വാതില്‍ക്കല്‍ മഞ്ജുളയും ഭവാനിയും നില്‍പ്പുണ്ടായിരുന്നു.
അവരെ കണ്ടതും സുമിത്ര വിങ്ങിപ്പൊട്ടി.
മഞ്ജുളയ്ക്കു സഹതാപം തോന്നി.
സുമിത്ര ആരോടും ഒന്നും മിണ്ടാതെ പടികള്‍ കയറി മുകളിലേക്ക് പോയി.
രണ്ടാം നിലയില്‍ അവളുടെ മുറിയുടെ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. അതു തള്ളിത്തുറന്ന് അകത്തു കയറിയിട്ട് കട്ടിലിലേക്ക് തളര്‍ന്നുവീണു.
“ഒന്നു കുളിച്ചിട്ട് നന്നായിട്ടൊന്നുറങ്ങ്. അപ്പം വിഷമമൊക്കെ കുറയും .”
ജയദേവന്‍ അടുത്തിരുന്ന് അവളുടെ പുറത്തു തലോടിക്കൊണ്ട് പറഞ്ഞു.
“എന്നെ ഉപേക്ഷിക്കരുത് ട്ടോ. എനിക്കാരുമില്ല ഇനി.”
ജയന്‍റെ കൈപിടിച്ച് നെഞ്ചോടുചേര്‍ത്തുകൊണ്ട് അവള്‍ അപേക്ഷിച്ചു.
“അങ്ങനെ ഉപേക്ഷിക്കാന്‍ പറ്റ്വോ മോളെ എനിക്ക് നിന്നെ? സമാധാനമായിട്ടു കിടന്നുറങ്ങു് ”
ജയദേവന്‍ സ്നേഹവായ്പോടെ അവളുടെ കവിളില്‍ തലോടി.
“എന്നെ ഇട്ടിട്ടു പോകരുത് ട്ടോ. ഇവിടുണ്ടാകണം; എന്‍റടുത്ത്.”
“തീര്‍ച്ചയായും.”
അല്‍പനേരം കഴിഞ്ഞപ്പോല്‍ മഞ്ജുള വന്നു ഭക്ഷണം കഴിക്കാന്‍ സുമിത്രയെ ക്ഷണിച്ചു. അവള്‍ വേണ്ടെന്നുപറഞ്ഞ് ഒഴിവായി.
ഒടുവില്‍ ജയദേവന്‍ താഴെചെന്ന് ഒരു കപ്പ് ചായയും രണ്ട് ദോശയും എടുത്തുകൊണ്ടുവന്ന് അവളെ നിര്‍ബന്ധിച്ചു കഴിപ്പിച്ചു.
ഭക്ഷണം കഴിച്ചിട്ടു വീണ്ടും അവള്‍ കിടക്കയിലേക്ക് ചാഞ്ഞു.
തലേരാതിയിലെ ഉറക്കമിളപ്പും ക്ഷീണവും മൂലം പെട്ടെന്ന് തന്നെ മയക്കത്തിലേക്ക് വീണു.
പുതപ്പെടുത്ത് അവളെ പുതപ്പിച്ചിട്ട് ജയദേവന്‍ താഴേക്ക് ഇറങ്ങി ചെന്നു.
താഴെ സതീഷിന്‍റെ കിടപ്പുമുറിയില്‍ മഞ്ജുളയും സതീഷും ഭവാനിയും കേസിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
ജയദേവന്‍ അങ്ങോട്ട് കയറിച്ചെന്നതും എല്ലാവരും നിശബ്ദരായി.
“ഉറങ്ങിയോ?”
മഞ്ജുള ചോദിച്ചു.
“ഉം.”
ജയന്‍ കസേര വലിച്ചിട്ട് അവരുടെ സമീപം ഇരുന്നു
കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല. ഒടുവില്‍ മൗനം ഭേദിച്ചത് ജയദേവന്‍.
“ആകെ നാണക്കേടായി. പത്രത്തില്‍ എന്തൊക്കെയാ അച്ചടിച്ചു വന്നിരിക്കുന്നേ. വായിച്ചില്ലായിരുന്നോ? ” ജയൻ എല്ലാ മുഖത്തേക്കും മാറി മാറി നോക്കി
“നേരായിരിക്ക്വോ കേട്ടതൊക്കെ ?”
ഭവാനി ചോദിച്ചു.
“നേരല്ലെങ്കില്‍പ്പിന്നെ അവളുടെ കര്‍ച്ചീഫ് എങ്ങനെയാ അയാടെ വീട്ടുമുറ്റത്ത് വന്നത്? എന്തായാലും അവളവിടെ പോയിട്ടുണ്ടെന്നുള്ളതു നേരാ. വ്യക്തമായ തെളിവുകിട്ടാതെ ചുമ്മാ പോലീസ് കേസെടുക്ക്വൊന്നുമില്ല. എന്തൊക്കെയോ ഇടപാടുകളുണ്ടായിരുന്നു അവരുതമ്മില്‍. അതുറപ്പാ.”
ജയദേവന്‍ തെല്ലു നീരസത്തോടെ പറഞ്ഞു.
“പാവം. ആകെ തകര്‍ന്നിരിക്ക്വാ. ഇനി ഓരോന്നു ചോദിച്ചു കുറ്റപ്പെടുത്തൊന്നും വേണ്ടാട്ടോ.”
സതീഷ് സുമിത്രയുടെ പക്ഷത്തായിരുന്നു
“സുകുമാരനും അവളും തമ്മില്‍ അവിഹിതബന്ധമുണ്ടായിരുന്നെന്നാ പത്രങ്ങൾ എഴുതിരിക്കുന്നത്. നാട്ടില്‍ ചെന്ന് എനിക്ക് മനുഷ്യരുടെ മുഖത്തുനോക്കാന്‍ പറ്റ്വോ ഇനി ? എന്തായാലും രണ്ടുദിവസം കഴിയട്ടെ. ഞാന്‍ തന്നെ അവളോട് ചോദിക്കാം എന്താ സംഭവിച്ചതെന്ന്. അവളല്ല സുകുമാരനെ കൊന്നതെന്നു മാത്രമല്ലേ അവളെന്നോട് പറഞ്ഞുള്ളൂ? പാതിരാത്രീല്‍ അവളയാളുടെ വീട്ടില്‍പ്പോയോന്നെനിക്കറിയണം. പോയിട്ടുണ്ടെങ്കില്‍ അതു വ്യഭിചരിക്കാന്‍ പോയതാ. അല്ലെങ്കില്‍ കൊല്ലാന്‍. രണ്ടിലേതാണെന്നാ കണ്ടുപിടിക്കേണ്ടത് ” .”
ജയദേവന്‍ വികാരവിവശനായി .
മഞ്ജുളയും ഭവാനിയും താടിക്ക് കൈയും കൊടുത്തിരുന്നുപോയി.
” അങ്ങനൊന്നും പറയല്ലേ ജയാ . എന്താ സംഭവിച്ചതെന്ന് നമുക്ക് സാവകാശം ചോദിച്ചറിയാന്നേ ” സതീഷിനു സഹതാപമായിരുന്നു
“എന്ത് ചോദിച്ചറിയാൻ ?സുകുമാരന്‍ അവളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടായിരുന്നെങ്കില്‍ അവള്‍ക്കെന്നോട് തുറന്നുപറയാമായിരുന്നല്ലോ? അല്ലെങ്കില്‍ മഞ്ജുളയോട് പറയാമായിരുന്നല്ലോ? കല്യാണം നിശ്ചയിച്ചു കഴിഞ്ഞ ഒരു പെണ്ണും പാതിരാത്രിയില്‍ അന്യപുരുഷന്‍റെ കിടപ്പുമുറിയുടെ വാതിലില്‍ പോയി മുട്ടില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അവളു പിഴയാ.” ജയൻ രോഷം കൊണ്ടു
ആ സമയം ജയദേവന്‍റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.
പോക്കറ്റില്‍നിന്നു ഫോണ്‍ എടുത്തു നമ്പര്‍ നോക്കിയശേഷം അതു കാതോട് ചേര്‍ത്തു.
അങ്ങേതലയ്ക്കല്‍ നിന്നുള്ള സന്ദേശം ജയദേവനെ സ്തബ്ധനാക്കി.
ഫോൺ കട്ട് ചെയ്തിട്ട് ജയദേവന്‍ സതീഷിനെ നോക്കി പറഞ്ഞു.
“ഇപ്പം എല്ലാം പൂര്‍ത്തിയായി.”
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 16

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 16

ഉച്ചകഴിഞ്ഞ് മൂന്നുമണി നേരം !
ജോലികളെല്ലാം ഒതുക്കിയിട്ട് സ്വീകരണമുറിയില്‍ വന്നിരുന്ന് ടിവിയിലെ സീരിയല്‍ കാണുകയായിരുന്നു സുകുമാരന്റെ സഹോദരി അശ്വതി. അപ്പോഴാണ് കോളിംഗ് ബെല്‍ ശബ്ദിച്ചത്.
ഈ സമയത്ത് ആരാണ് എന്ന ആകാംക്ഷയോടെ എണീറ്റുചെന്ന് വാതില്‍ തുറന്നു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ദാസായിരുന്നു വാതില്‍ക്കല്‍. മഫ്‌തിയിലായിരുന്നതുകൊണ്ട് ആളെ മനസിലായില്ല അവർക്ക് .
”ഈ അശ്വതീന്നു പറയുന്ന സ്ത്രീ ?”
സിഐ ചോദിച്ചു.
“ഞാനാ.”
മനസിലാകാത്തമട്ടില്‍ അശ്വതി നോക്കിനിന്നു.
മോഹന്‍ദാസ് സ്വയം പരിചയപ്പെടുത്തിയിട്ട് തുടര്‍ന്നു: “സുകുമാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അറിയാന്‍ വേണ്ടി വന്നതാ .”
“വരൂ…”
അശ്വതി അദ്ദേഹത്തെ അകത്തേക്കു ക്ഷണിച്ചു .
അകത്തുകയറി സ്വീകരണമുറിയിലെ കസേരയില്‍ ഇരുന്നിട്ടു സിഐ നാലുചുറ്റും ഒന്നു നോക്കി.
ആമുഖമായി അശ്വതിയുടെ ഭര്‍ത്താവിനെക്കുറിച്ചും മക്കളെക്കുറിച്ചും ചോദിച്ചിട്ട് സിഐ തുടര്‍ന്നു.
“അശ്വതി ഏതു കോളജിലാ ഡിഗ്രിക്ക് പഠിച്ചത്?”
അവൾ കോളേജിന്റെ പേര് പറഞ്ഞു.
“ഹോസ്റ്റലില്‍ താമസിച്ചാണോ പഠിച്ചത്?”
അതെ.
“ഹോസ്റ്റലില്‍ ആരായിരുന്നു അശ്വതിയുടെ റൂംമേറ്റ്?”
“ഒരു സുമിത്രയായിരുന്നു. എന്തേ?”
“സുമിത്ര അശ്വതിയുടെ അടുത്ത ഫ്രണ്ടായിരുന്നോ?”
“അതെ.”
“സുമിത്രയും സുകുമാരനും തമ്മില്‍  അടുപ്പത്തിലായിരുന്നോ ?”
”എന്ന് വച്ചാൽ ?”
” എന്ന് വച്ചാൽ സ്നേഹത്തിലായിരുന്നോന്ന് ”
“ഉം.”
“ഞാന്‍ ചോദിച്ചത് സുകുമാരനു സുമിത്രയോട് ഉണ്ടായിരുന്നതുപോലുള്ള സ്നേഹം തിരിച്ചങ്ങോട്ടും ഉണ്ടായിരുന്നോന്നാ.”
“രണ്ടുപേര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമായിരുന്നു. സുകുവേട്ടന് അവളെ കല്യാണം കഴിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ…”
“പക്ഷേ…?”
“അവളതൊരു നേരമ്പോക്കായി മാത്രമേ കണ്ടുള്ളൂ.”
“കല്യാണക്കാര്യം സുമിത്രയോട് സംസാരിച്ചിരുന്നോ?”
“ഒരിക്കലവളു വീട്ടില്‍ വന്നപ്പം ഞാന്‍ നേരിട്ടു ചോദിച്ചു. അപ്പം അവളു പറഞ്ഞു ഒരു ഫ്രണ്ടായിട്ടു മാത്രമേ സുകുവേട്ടനെ കണ്ടിട്ടുള്ളുവെന്നും കല്യാണത്തിനു താത്പര്യമില്ലെന്നും.”
“അപ്പം സുകുമാരനു വിഷമം തോന്നിയോ?”
“ഒരുപാട് വിഷമം തോന്നി. എന്നാലും സുകുവേട്ടന്‍ അതൊന്നും അവളോട് കാണിച്ചില്ല.”
“നിങ്ങളു തമ്മിലുള്ള ഫ്രണ്ട്ഷിപ്പിന് അതു തടസമായോ?”
“ഒരിക്കലുമില്ല. എനിക്കവളെ ഒരുപാട് ഇഷ്ടമായിരുന്നു.”
“കോളജീന്നു പിരിഞ്ഞതു സൗഹൃദത്തോടെയാണോ?”
“അതെ.”
“ഇടയ്ക്ക് ഒന്ന് ചോദിച്ചോട്ടെ. ഈ സുകുമാരന്‍ സുമിത്രേടെ ഫോട്ടോ വല്ലതും എടുത്തിട്ടുണ്ടോ?”
” ഫോട്ടോന്നു പറഞ്ഞാൽ?”
”ഏതെങ്കിലും തരത്തിലുള്ള ഫോട്ടോ.”
“എന്‍റെ അറിവില്‍ ഇല്ല .”
“അങ്ങനെ ഏതെങ്കിലും ഫോട്ടോടെ കാര്യം പറഞ്ഞ് ഹോസ്റ്റലിലെ അഡ്രസില്‍ സുമിത്രയ്ക്ക് ഒരു ഊമക്കത്ത് കിട്ടിയിരുന്നോ?”
“ഇല്ല.”
“ഇല്ലെന്നു നിങ്ങള്‍ക്കെങ്ങനെ അറിയാം?”
“ഉണ്ടായിരുന്നെങ്കില്‍ അവളെന്നോടു പറഞ്ഞേനെ. ഞങ്ങളു തമ്മില്‍ പറയാത്ത രഹസ്യങ്ങളൊന്നുമില്ല.”
സിഐ തെല്ലുനേരം ചിന്താമൂകനായി ഇരുന്നപ്പോള്‍ അശ്വതി ചോദിച്ചു.
“എന്തേ?”
” ഈ കേസുമായി ബന്ധപ്പെട്ട്‌ ഞങ്ങൾ സുമിത്രയെ ചോദ്യം ചെയ്തിരുന്നു . അവർ പറഞ്ഞത് , സുകുമാരൻ സുമിത്രയുടെ നഗ്‌ന ഫോട്ടോ എടുത്തിട്ടുണ്ടെന്ന് പറഞ്ഞു ഹോസ്റ്റലിലെ അഡ്രസിൽ അവർക്കൊരു ഊമ കത്ത് കിട്ടിയെന്നും ആ കത്ത് നിങ്ങളെ കാണിച്ചെന്നുമാണ് ”
”യ്യോ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല . എന്റെ ചേട്ടൻ അത്ര വൃത്തികെട്ടവനൊന്നുമല്ല . ഞാനിപ്പഴാ ഇത് കേൾക്കുന്നത് തന്നെ . അവൾ എന്തിനാണ് ഇങ്ങനെയുള്ള കഥകളൊക്കെ ഉണ്ടാക്കി പറയുന്നതെന്ന് മനസിലാവുന്നില്ല . എന്റെ ഏറ്റവും വലിയ ഫ്രണ്ടായിരുന്നു അവള് ”
“അതാണ് ഞങ്ങൾക്കും മനസിലാകാത്തത് . നിങ്ങൾ പറഞ്ഞതൊക്കെ സത്യമാണല്ലോ. അല്ലേ?”
“അവളെക്കുറിച്ചു കള്ളം പറഞ്ഞിട്ട് എനിക്കെന്തു കിട്ടാനാ സാറേ ?”
“സുകുമാരന്‍റെ കൊലപാതകത്തില്‍ അശ്വതിക്കാരെയെങ്കിലും സംശയമുണ്ടോ?”
“ഇല്ല.”
“അയാള്‍ക്കു ശത്രുക്കളാരെങ്കിലും ഉള്ളതായിട്ട് അറിയാമോ ?”
”ഇല്ല .”
“ഓക്കെ.” സിഐ എണീറ്റിട്ടു തുടര്‍ന്നു: “അശ്വതീടെ സഹായം ഇനിയും വേണ്ടിവരും. “
“ഉം” അവൾ തലയാട്ടി.
സിഐ യാത്രപറഞ്ഞിറങ്ങി.
വെളിയിലിറങ്ങി ജീപ്പില്‍ കയറിയിട്ട് അദ്ദേഹം വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.

* * * ***** ****** ***** ****

പോലീസ് സൂപ്രണ്ട് മുഹമ്മദ് ഇക്ബാലിന്‍റെ ഓഫീസ് റൂം.
ഡിവൈഎസ്പി ഹരിദാസ്, സിഐ മോഹന്‍ദാസ്, എസ്ഐ ജോണ്‍ വറുഗീസ് എന്നിവര്‍ എസ്പിക്ക് അഭിമുഖമായി കസേരയിലിരിക്കുകയാണ് . എല്ലാവരും പോലീസ് വേഷത്തിലാണ്.
“അശ്വതീടെ മൊഴി പൂര്‍ണമായും നമുക്കങ്ങു വിശ്വസിക്കാമോ?”
പോലീസ് സൂപ്രണ്ട് സി ഐയോട് ചോദിച്ചു.
“എന്തുകൊണ്ട് വിശ്വസിച്ചുകൂടാ സാര്‍? കാരണം അവരുതമ്മില്‍ പിണങ്ങിയല്ല പിരിഞ്ഞത്. അക്കാര്യം സുമിത്രയും സമ്മതിക്കുന്നുണ്ട്.”
“അപ്പോ സുമിത്രയാണ് കൊല നടത്തിയതെന്നു നമുക്ക് തീര്‍ച്ചപ്പെടുത്താമോ?”
“ലഭ്യമായ തെളിവുകള്‍ വച്ചുനോക്കുമ്പോള്‍ അതിനാണ് തൊണ്ണൂറ് ശതമാനം സാധ്യത . രാത്രി അവരവിടെ പോയി എന്ന് അവരും സമ്മതിക്കുന്നുണ്ടല്ലോ?”
“രാത്രി എന്തിനവിടെ പോയി?”
“പോകാതിരിക്കാന്‍ പറ്റാത്ത സാഹചര്യം വന്നിട്ടുണ്ടാകും.”
“എന്ത് സാഹചര്യം ?”
“എന്‍റെ നിഗമനം ഇങ്ങനാണ്. സുമിത്രയും സുകുമാരനും തമ്മില്‍ കോളജില്‍ പഠിക്കുന്ന കാലത്ത് സ്നേഹമായിരുന്നിരിക്കും. സുമിത്ര പക്ഷേ അതൊരു നേരമ്പോക്കായി മാത്രമേ കണ്ടിരുന്നിരിക്കൂ. കാരണം അവളുടെ വിവാഹം മുറച്ചെറുക്കനുമായി നേരത്തെ നിശ്ചയിച്ചതായിരുന്നല്ലോ. പക്ഷേ, സുകുമാരന്‍ ആ പ്രേമം സീര്യസായിട്ടെടുത്തുകാണും . അയാള്‍ കല്യാണം ആലോചിച്ചപ്പോള്‍ സുമിത്ര ഒഴിഞ്ഞു മാറി . അതു സുകുമാരനെ വല്ലാതെ ഫീലുചെയ്യിപ്പിച്ചിട്ടുണ്ടാകും. ഇതിനിടയില്‍ എപ്പോഴോ സുകുമാരന്‍ അവളുടെ, കാണാന്‍ കൊള്ളില്ലാത്ത ഏതെങ്കിലും ഫോട്ടൊ എടുത്തിട്ടുണ്ടാകും. സുമിത്ര അവിടെ ജോലി കിട്ടി വന്നു കഴിഞ്ഞപ്പം ഈ ഫോട്ടോ വച്ച് അയാളു ബ്ലാക്ക് മെയില്‍ ചെയ്തുകാണും. എങ്ങനെയും സുമിത്രയെ ഒന്നു കീഴ്പ്പെടുത്തി തന്‍റെ ആഗ്രഹം സാധിക്കണമെന്നയാളും ചിന്തിച്ചുകാണും. അതിനാണ് രാത്രിയില്‍ വീട്ടില്‍ വരാന്‍  സുമിത്രയോട് പറഞ്ഞത്. സുമിത്ര ആലോചിച്ചപ്പോള്‍ തോന്നി ഫോട്ടോ പുറത്തുവന്ന് മാനം പോകുന്നതിനേക്കാള്‍ നല്ലത് ഒരു രാത്രി അയാള്‍ക്ക് കീഴ്‌പെടുന്നതല്ലേ എന്ന് . അതിനാണ് രാത്രി അവളങ്ങോട്ട് ചെന്നത്. അവിടെ ചെന്നു കഴിഞ്ഞപ്പോള്‍ കണ്ടത് സുകുമാരന്‍ വെള്ളമടിച്ചു ഫിറ്റായി ചാരുകസേരയില്‍ ചാരിക്കിടന്ന് മയങ്ങുന്നതാണ്. അപ്പം തോന്നിക്കാണും ആരും അറിയാതെ അങ്ങു തട്ടിയേക്കാമെന്ന്. മുറ്റത്തുകിടന്ന ഇരുമ്പുദണ്ഡെടുത്ത് തലയ്ക്കിട്ട് കൊടുത്തു ഒരെണ്ണം. ഒറ്റയടിക്ക് തലപൊട്ടി ആളു ചത്തു. ഒന്നും സംഭവിക്കാത്തമട്ടില്‍ അവളു തിരികെ പോരുകേം ചെയ്തു. ഇതായിരിക്കും സംഭവിച്ചത് ”
“പാതിരാത്രീല്‍ ഒറ്റയ്ക്ക് ഒരു പുരുഷനെ കൊല്ലാനുള്ള ധൈര്യം ഒരു സ്ത്രീക്കുണ്ടാകുമോ?”
എസ്പി സംശയം പ്രകടിപ്പിച്ചു.
“ഒറ്റയ്ക്ക് കയറിച്ചെല്ലാന്‍ ധൈര്യമുണ്ടെങ്കില്‍ കൊല്ലാനുള്ള ധൈര്യവും കാണില്ലേ സാര്‍?”
“അങ്ങനെ വിശ്വസിക്കാം അല്ലേ?”
“അറസ്റ്റുചെയ്ത് ശരിക്കൊന്നു ചോദ്യം ചെയ്താല്‍ അവളു മണിമണിപോലെ കാര്യങ്ങള്‍ പറയും സാര്‍. ഇല്ലെങ്കിൽ രണ്ടു പൊട്ടീര് കൊടുത്തു സമ്മതിപ്പിക്കാം നമുക്ക് ”
എസ്ഐ പറഞ്ഞു.
“അവളു കുറ്റം സമ്മതിച്ചില്ലെങ്കില്‍ നമ്മള്‍ പ്രതിക്കൂട്ടിലാകും. പത്രക്കാരും ചാനലുകാരുമൊക്കെ വാര്‍ത്തയ്ക്കുവേണ്ടി ഓടിനടക്ക്വാ.”
“അറസ്റ്റുചെയ്ത് കസ്റ്റഡീലെടുത്താല്‍ കുറ്റം സമ്മതിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു സര്‍. നമ്മൾ എത്രയോ കുറ്റങ്ങൾ ഇതുപോലെ സമ്മതിപ്പിച്ചിരിക്കുന്നു. തട്ടിക്കൂട്ടി ഒരു ചാർജു ഷീറ്റുണ്ടാക്കിക്കൊടുത്താൽ നമ്മുടെ പണി കഴിഞ്ഞില്ലേ ? പിന്നെ കോടതി തീരുമാനിക്കട്ടെ കുറ്റം ചെയ്തോ ഇല്ലയൊന്ന് “
സിഐ ധൈര്യം പകർന്നു.
“എന്നാപ്പിന്നെ അങ്ങനെ ചെയ്യ്. എങ്ങനെയെങ്കിലും ഈ ഫയലൊന്നു ക്ലോസ് ചെയ്യണ്ടേ. എത്ര നാളായി ഇതിന്റെ പിറകെ നടക്കുന്നു ” എസ് പി പറഞ്ഞു .
“സാറു ധൈര്യായിട്ടിരിക്ക്. പോലീസിനൊരാക്ഷേപവും വരാത്ത രീതിയില്‍ ഈ കേസ് ഞങ്ങളു കൈകാര്യം ചെയ്തോളാം.”
എസ്ഐ പറഞ്ഞു
“ഓക്കെ… പ്രൊസീഡ്.”
എസ്പി അനുവാദം നല്‍കിയതും ഹരിദാസും മോഹന്‍ദാസും ജോണ്‍ വറുഗീസും എണീറ്റു
വെളിയിലേക്കിറങ്ങി ജീപ്പില്‍ കയറി.

* * * ****** ***** *****

കല്യാണത്തിന് ഇനി രണ്ടാഴ്ച കൂടി മാത്രം! ക്ഷണിക്കേണ്ടവരെയെല്ലാം ക്ഷണിച്ചു കഴിഞ്ഞു. എങ്കിലും മനസില്‍ സുമിത്ര ഒരുവട്ടംകൂടി ഓട്ടപ്രദക്ഷിണം നടത്തി. ആരെയെങ്കിലും വിട്ടുപോയോ? വിട്ടുപോയാല്‍ അവര്‍ക്കു പിന്നെ പിണക്കവും പരിഭവവുമാകും.
ക്ഷണക്കത്ത് നിവര്‍ത്തിപ്പിടിച്ച് സുവര്‍ണലിപികളിലേക്ക് മിഴികള്‍ നട്ട് അവള്‍ ഏറെനേരം ഇരുന്നു.
രാത്രി അത്താഴം കഴിക്കാനായി എല്ലാവരും മേശയ്ക്കു ചുറ്റുമിരിക്കുമ്പോള്‍ സതീഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.
“കല്യാണത്തിന് മൂന്നുദിവസം മുമ്പേ വീടുപൂട്ടി ഞങ്ങളു ഫാമിലിയായിട്ടങ്ങോട്ട് വരും കേട്ടോ ?”
“അതിനെന്താ? അതു സന്തോഷമുള്ള കാര്യമല്ലേ. വരണം. വന്നില്ലെങ്കിലേ എനിക്ക് വിഷമമുണ്ടാകൂ.”
“സ്വര്‍ണം എത്ര എടുത്തു?”
മഞ്ജുളയ്ക്ക് അതാണറിയേണ്ടത്.
“നൂറ്റൊന്നു പവന്‍.”
“വിളിക്കാനുള്ളോരെയൊക്കെ വിളിച്ചോ?” സതീഷ് ചോദിച്ചു.
“ഉം. മിക്കവാറും എല്ലാവരെയും വിളിച്ചു “
“എന്നുമുതലാ ലീവ്?”
“അടുത്ത തിങ്കളാഴ്ച മുതല് .”
“സ്കൂളീന്ന് എല്ലാരും വര്വോ കല്യാണത്തിന്?” – മഞ്ജുളയുടെ ചോദ്യം.
“വരുമെന്നാ പറഞ്ഞേ ”
കുശലം പറഞ്ഞിരുന്ന് നേരം പോയതറിഞ്ഞില്ല.
എണീറ്റ് കൈകഴുകിയിട്ട് സുമിത്ര പടികള്‍ കയറി തന്‍റെ റൂമിലേക്ക് പോയി.
പിറ്റേന്ന് ബുധനാഴ്ച.
രാവിലെ സ്കൂളില്‍ ചെന്നപ്പോള്‍ സഹപ്രവര്‍ത്തകര്‍ തമാശകളുമായി അടുത്തുകൂടി.
“ജയദേവന്‍ ഭാഗ്യവാനാ. നല്ലൊരു സുന്ദരിക്കുട്ടിയെയല്ലേ സ്വന്തമാക്കാന്‍ പോണത്.”
മേരി ടീച്ചറിന്‍റെ കമന്‍റുകേട്ട് സുമിത്ര ആകാശത്തോളം ഉയര്‍ന്നു.
“ഞങ്ങളിവിടുന്ന് സ്പെഷ്യല്‍ വണ്ടി വിളിച്ചാ വരാന്‍ പോണത്. ശാപ്പാട് ഉഗ്രനായിരിക്കണം,ട്ടോ. ഞങ്ങള് ക്രിസ്ത്യാനികള് വെജിറ്റേറിയന്‍ സദ്യ കഴിച്ചിട്ട് നാളുകുറെയായി.”
തോമസ് സാറു പറഞ്ഞു.
സുമിത്ര പുഞ്ചിരിച്ചതേയുള്ളൂ.
ജൂലിയും സൗമിനിയും അദ്യരാത്രിയെക്കുറിച്ചു ഓരോന്നു പറഞ്ഞ് കളിയാക്കി അവളുടെ തൊലി ഉരിച്ചു.
ഒരുപാട് ചിരിച്ചു അന്ന് അവൾ.
ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് സ്റ്റാഫ് റൂമിലിരിക്കുമ്പോല്‍ സുമിത്രയ്ക്ക് ഒരു ഫോണ്‍.
അങ്ങേതലയ്ക്കല്‍ അശ്വതിയാണെന്നറിഞ്ഞപ്പോള്‍ അവള്‍ ആഹ്ലാദത്തോടെ ചോദിച്ചു:
“നീ എവിടുന്നാ ഇപ്പം വിളിക്കുന്നേ?”
“ഞാനിവിടെ സുകുവേട്ടന്‍റെ വീട്ടീന്നാ. എനിക്ക്‌ അത്യാവശ്യമായി ഒന്ന് കാണണമല്ലോ നിന്നെ. ഇവിടം വരെ ഒന്നു വര്വോ?”
“ഉച്ചകഴിഞ്ഞെനിക്ക് ക്ലാസുണ്ടല്ലോ. നീ ഇങ്ങട് വാ…”
“അത് ശരിയാവില്ല . ഉച്ചകഴിഞ്ഞ് ലീവെടുത്ത് നീ ഇങ്ങോട്ട് വാ. എനിക്ക് നിന്നെ ഒന്നു കണ്ടേ പറ്റൂ.”
സുമിത്ര ഓര്‍ത്തു. പോലീസ് അന്വേഷിച്ചു ചെന്ന കാര്യം പറയാനായിരിക്കും അവള്‍ വിളിക്കുന്നത്. പോലീസുകാരു പറഞ്ഞാവും താനിവിടുണ്ടെന്ന് അവള്‍ അറിഞ്ഞതും. ചെല്ലാം! തന്‍റെ ഏറ്റവും അടുത്ത ഫ്രണ്ടല്ലായിരുന്നോ! കോളജീന്നു പോന്നതിനുശേഷം കണ്ടിട്ടില്ലല്ലോ . ഇപ്പോള്‍ രൂപവും ഭാവവുമൊക്കെ ഒരുപാട് മാറിക്കാണുമോ? എന്തായാലും കാണണം . മൂന്നുവർഷം ഒരു മുറിയിൽ കഴിഞ്ഞതല്ലേ.
”ഞാന്‍ ഉടനെ വരാം . നീ പോകല്ലേ “
ഹെഡ്മിസ്ട്രസിനോട് കാര്യം പറഞ്ഞു സുമിത്ര . പൊയ്ക്കൊള്ളാന്‍ അനുവാദം കിട്ടിയപ്പോൾ സന്തോഷമായി .
സ്റ്റാഫ് റൂമില്‍ വന്ന് ജൂലിയോടും സൗമിനിയോടും വിവരം പറഞ്ഞിട്ട് ബാഗുമെടുത്ത് അവള്‍ വെളിയിലേക്കിറങ്ങി.
ഒരു ഓട്ടോ പിടിച്ച് നേരെ സുകുമാരന്‍റെ വീട്ടിലേക്ക് വിട്ടു.
ഗേറ്റുകടന്ന് സുമിത്ര കയറിച്ചെല്ലുമ്പോള്‍ അശ്വതി സിറ്റൗട്ടില്‍ വെളിയിലേക്കു നോക്കി നില്‍പ്പുണ്ടായിരുന്നു.
“നീ ആളാകെ മാറിപ്പോയല്ലോ മോളേ. ഇത്രയും തടി ഞാന്‍ പ്രതീക്ഷിച്ചില്ലാ ട്ടോ. മുഖവും വല്ലാണ്ടങ്ങു മാറി.”
ഓടിച്ചെന്ന് അശ്വതിയുടെ കരം പുണര്‍ന്ന് അവള്‍ ആഹ്ലാദത്തോടെ ആ മുഖത്തേക്ക് നോക്കി നിന്നു.
അശ്വതി മന്ദഹസിക്കുക മാത്രമേ ചെയ്തുള്ളൂ.
“പഴയ ആ ചിരീം തമാശകളുമൊക്കെ എവിടെപ്പോയെടി ? ആട്ടെ ,നിന്‍റെ കല്യാണം കഴിഞ്ഞോ?”
“ഉം…”
“എന്നെ കാണണമെന്നാഗ്രഹം തോന്നിയല്ലോ . സന്തോഷമായിട്ടോ.”
“നീ വാ.”
അശ്വതി അവളെ അകത്തേക്ക് ക്ഷണിച്ചു.
“ഒരുപാട് നേരായോ വന്നിട്ട്?”
അങ്ങനെ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിയതും അവള്‍ നടുങ്ങി. സ്വീകരണമുറിയില്‍ ഡിവൈഎസ് പിയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സബ് ഇന്‍സ്പെക്ടറും.
സുമിത്ര സംശയത്തോടെ അശ്വതിയെ നോക്കി.
“പേടിക്കണ്ട. ഞങ്ങള് കൂട്ടിക്കൊണ്ടു വന്നതാ അശ്വതിയെ .”
സിഐ തുടർന്നു :
”സുമിത്രയുടെ പഴയ ഫ്രണ്ടല്ലേ. പോലീസ് സ്റ്റേഷനില്‍ വച്ചു പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണോന്ന് സുമിത്രേടെ സാന്നിധ്യത്തില്‍ തന്നെ ചോദിക്കാമെന്നു വിചാരിച്ചു . ദാ… അങ്ങോട്ടിരിക്ക്.”
സിഐ ചൂണ്ടിക്കാണിച്ച കസേരയില്‍ സുമിത്ര ഇരുന്നു. തൊട്ടടുത്ത് അശ്വതിയും.
“കോളജില്‍ സുമിത്രയുടെ റൂംമേറ്റായിരുന്ന അശ്വതി തന്നെയല്ലേ ഇത് ?”
അശ്വതിയെ ചൂണ്ടി ഡിവൈഎസ്പി ചോദിച്ചു.
“അതെ.”
“ഇനി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി പറയണം .”
അശ്വതിയെ നോക്കി സിഐ പറഞ്ഞു.
“ഉം .”
“കോളജില്‍ പഠിക്കുന്ന കാലത്ത് അശ്വതിയുടെ സഹോദരന്‍, അതായത് കൊല്ലപ്പെട്ട സുകുമാരനും ഈ നില്‍ക്കുന്ന സുമിത്രയും തമ്മില്‍ സ്നേഹമായിരുന്നോ?”
“ഉം.”
“രണ്ടുപേര്‍ക്കും പരസ്പരം ഇഷ്ടമായിരുന്നോ?”
“ഉം…”
ഉടന്‍ സുമിത്ര ചാടിപ്പറഞ്ഞു.
“സുകുമാരന് എന്നോട് സ്നേഹമായിരുന്നൂന്നുള്ളതു നേരാ. പക്ഷേ, ഞാനയാളെ ഒരു ബ്രദറിനെപ്പോലെയാ കണ്ടിരുന്നത്.”
“ആണോ അശ്വതി? “സിഐ ആരാഞ്ഞു.
“എനിക്കങ്ങനെയല്ല തോന്നിയത്. സുകുവേട്ടന്‍ അങ്ങനെയല്ലായിരുന്നു എന്നോട് പറഞ്ഞതും. അതുകൊണ്ടാണല്ലോ ഞങ്ങളു കല്യാണം ആലോചിച്ചത്.”
“കല്യാണം ആലോചിച്ചൂന്നുള്ളതു നേരാ. പക്ഷേ, ഞാന്‍ സുകുമാരനെ അങ്ങനെയൊരു രീതിയിലല്ല ഇഷ്ടപ്പെട്ടിരുന്നത്. അതിവളോട് ഞാന്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്.” സുമിത്ര പറഞ്ഞു.
“സുകുവേട്ടന്‍ അങ്ങനെയൊന്നുമല്ലായിരുന്നു എന്നോട് പറഞ്ഞത്. സുകുവേട്ടന്‍ ആത്മാര്‍ഥമായിട്ടായിരുന്നു ഇവളെ സ്നേഹിച്ചത്. പക്ഷേ ഇവള്‍ക്കതൊരു നേരമ്പോക്കായിരുന്നൂ. സുകുവേട്ടനത് മനസിലായില്ല.”
”എന്റെ കല്യാണം നിശ്ചയിച്ചതാണെന്നു ഞാൻ നിന്നോട് പറഞ്ഞതല്ലേ അശ്വതി ?”
” നിങ്ങളു തമ്മിലൊരു തർക്കം വേണ്ട. ഞങ്ങൾക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി. അശ്വതിടെ വീട്ടിലെ ബാത്റൂമില്‍ സുമിത്ര കുളിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു ഫോട്ടോ സുകുമാരന്‍റെ കൈയിലുണ്ടെന്നു പറഞ്ഞ് സുമിത്രയ്ക്ക് ഒരു ഊമക്കത്ത് വന്നിരുന്നോ?”
“ഇല്ല.” അശ്വതി പറഞ്ഞു.
“ഇല്ലേ അശ്വതി? ഞാന്‍ നിന്നെ കാണിച്ചു തന്നതല്ലേ ആ കത്ത് ? നീയതു മറന്നുപോയോ?” – സുമിത്ര ചോദിച്ചു.
“ഏതു കത്ത്? നീ എന്നോട് ഒരു കത്തിന്‍റേം കാര്യം പറഞ്ഞിട്ടില്ലല്ലോ?”
“നീയൊന്ന് ശരിക്ക് ഓര്‍ത്തുനോക്കിക്കേ അശ്വതി. ഞാനാ കത്ത് കാണിച്ചുതന്നതല്ലേ നിന്നെ?”
“നിനക്കെന്താ പറ്റീത്? സമനില തെറ്റിയതുപോലെ സംസാരിക്കാതെ സുമിത്രേ.”
“നീ ശരിക്കൊന്ന് ഓര്‍ത്തുനോക്കിക്കേ. ആ കത്ത് ഞാന്‍ നിന്നെ കാണിച്ചുതന്നതും നീ വീട്ടില്‍പ്പോയി അന്വേഷിച്ചിട്ടു വന്നിട്ട് അങ്ങനെയൊരു ഫോട്ടോ സുകുവേട്ടന്‍ എടുത്തിട്ടില്ലാന്ന് എന്നോട് പറഞ്ഞതുമൊക്കെ നീ ഓര്‍ക്കുന്നില്ലേ?ഇത്ര വേഗം മറന്നുപോയോ അതൊക്കെ ? ”
സുമിത്രയുടെ നെഞ്ചിടിപ്പ് കൂടി.
“നിന്നെ രക്ഷിക്കാൻ വേണ്ടി ഞാനിപ്പം ഇവരോട് ഒരു കള്ളം പറയണം. അത്രയെല്ലേ വേണ്ടൂ ? പറഞ്ഞേക്കാം “
അശ്വതി സിഐയുടെ നേരെ തിരിഞ്ഞിട്ട് തുടര്‍ന്നു.
“ശരിയാ സര്‍. അങ്ങനെയൊരു കത്ത് വന്നു. ഞാനതു മറന്നുപോയി.” സുമിത്രയുടെ നേരെ തിരിഞ്ഞിട്ട് അശ്വതി ചോദിച്ചു: “പോരേ? ഇത്രയും പറഞ്ഞാൽ പോരെ? “
സിഐ ചാടി എണീറ്റിട്ടു സുമിത്രയുടെ അടുത്തേക്ക് പാഞ്ഞു വന്നിട്ട് ചോദിച്ചു.
” പോലീസുകാരെല്ലാം ഉണ്ണാക്കന്മാരാണെന്നു വിചാരിച്ചോടി ….. മോളെ . നീ പറഞ്ഞ കെട്ടുകഥകളെല്ലാം വിശ്വസിച്ച് ഞങ്ങളു വാലും മടക്കി പോയീന്നു നീ കരുതിയോ? അശ്വതിയെ ഞങ്ങളു കണ്ടുപിടിക്കില്ലെന്നും ചോദ്യം ചെയ്യില്ലെന്നും കരുതിയോ ? ”
അവൾ സ്തംഭിച്ചിരുന്നു ഒരു നിമിഷം .
“യു ആര്‍ അണ്ടര്‍ അറസ്റ്റ് ”
അതു കേട്ടതും ഭൂമി പിളർന്നു താഴേക്ക് പോകുന്നതുപോലെ തോന്നി സുമിത്രയ്ക്ക്. (തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 15

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 15

സബ് ഇന്‍സ്പെക്ടര്‍ ജോണ്‍ വറുഗീസിന്‍റെ മുറിയില്‍ സുകുമാരന്‍ കൊലക്കേസിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ഡിവൈഎസ്പി ഹരിദാസും സിഐ മോഹന്‍ദാസും എസ്ഐ ജോണ്‍ വറുഗീസും.
ഹരിദാസ് പറഞ്ഞു:
“സുമിത്ര പറഞ്ഞതു സത്യമാണെന്നു തെളിഞ്ഞാല്‍ ആ വഴിക്കുള്ള അന്വേഷണം വഴിമുട്ടും. പിന്നെ ഒരാൾ മാത്രമേ നമ്മുടെ സംശയലിസ്റ്റിലുള്ളൂ. സുകുമാരന്‍റെ ഭാര്യ. അവരാ കൊന്നതെന്നു സംശയിക്കാന്‍ സാഹചര്യത്തെളിവുകള്‍ മാത്രമേയുള്ളൂ.”
“അതെ സാര്‍. സംശയത്തിന്‍റെ പേരില്‍ ഒരു സ്ത്രീയെ അറസ്റ്റുചെയ്യുകാന്നു പറഞ്ഞാല്‍… ഒന്നാമത് അവര്‍ക്ക് ഒരു കൊച്ചുകുട്ടിയുണ്ട്. രണ്ടാമത്, കഴിഞ്ഞ കുറേവര്‍ഷങ്ങളായി അയാളുടെ പീഢനം സഹിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ പാവം ” സിഐ പറഞ്ഞു
“സുമിത്ര പറഞ്ഞതു സത്യമാണെന്ന് എനിക്ക് തോന്നുന്നില്ല സാര്‍.” എസ്ഐ പറഞ്ഞു: “ഒരു ദുഷ്ടന്‍ പറഞ്ഞതു വിശ്വസിച്ച് മാന്യമായി ജീവിക്കുന്ന ഏതെങ്കിലും സ്ത്രീ പാതിരാത്രീല്‍ ഒറ്റയ്ക്ക് അയാളുടെ വീട്ടിലേക്ക് കേറിച്ചെല്ലുമോ?”
“അതെനിക്കും വിശ്വസിക്കാന്‍ പറ്റുന്നില്ല. എനിക്ക് തോന്നുന്നത് സുമിത്രയും സുകുമാരനും തമ്മില്‍ നേരത്തേ പ്രേമമായിരുന്നെന്നാ .”
ഹരിദാസ് പറഞ്ഞു.
“ഒരു പക്ഷേ അങ്ങനെ ആയിരുന്നിരിക്കാം. ആ കാലഘട്ടത്തിൽ അയാള് ചിലപ്പം അവളുടെ നഗ്‌ന ഫോട്ടോ എടുത്തിരിക്കാം. പിന്നീട് അത് വച്ച് ഭീഷണിപ്പെടുത്തിക്കാണും. പക്ഷേ അവൾ വഴങ്ങിക്കാണില്ല. ഒടുവിൽ അത് കൊലപാതകത്തിൽ അവസാനിച്ചുകാണും ”
“അപ്പോൾ നമ്മൾ കൂടുതൽ അന്വേഷിക്കേണ്ടിയിരിക്കുന്നു.”
“എന്തായാലും ഒരു കാര്യം ഉറപ്പായല്ലോ . സുകുമാരന്‍ കൊല്ലപ്പെട്ട രാത്രി സുമിത്ര ആ വീട്ടില്‍ പോയിരുന്നു. ഇനി കൊല നടത്തിയതാര്, എങ്ങനെ എന്തിന് എന്നൊക്കെയാണ് നമ്മൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നത്” – എസ്ഐ പറഞ്ഞു.
“അശ്വതിയെ പോയി കണ്ടു ചോദ്യം ചെയ്താല്‍ സുമിത്ര പറഞ്ഞതു സത്യമാണോന്നറിയല്ലോ. കോളജിലെ ആ സംഭവങ്ങളൊക്കെ സത്യമാണെങ്കില്‍ പിന്നെ സുമിത്രയെ കൂടുതൽ സംശയിച്ചിട്ടു കാര്യമില്ല. ” – ഹരിദാസ് പറഞ്ഞു.
“അതു സത്യമാകാനാണ് സാധ്യത. കാരണം നമ്മളന്വേഷിക്കുമെന്നു പറഞ്ഞപ്പം അവര് അന്വേഷിച്ചോളാൻ തുറന്ന മനസോടെ പറഞ്ഞില്ലേ?” – എസ്ഐ ചോദിച്ചു.
“അത് ഒരടവായിക്കൂടെന്നുമില്ലല്ലോ? നമ്മള്‍ അന്വേഷിക്കാതിരിക്കാന്‍ വേണ്ടിയുള്ള ഒരു തന്ത്രം?” സിഐ പറഞ്ഞു.
“അങ്ങനെയും ആകാം. എന്തായാലും കുറ്റവാളിയെ കണ്ടുപിടിച്ചല്ലേ പറ്റൂ നമുക്ക്.” ഡിവൈഎസ്പി സിഐയെ നോക്കി തുടര്‍ന്നു: ” അശ്വതി എവിടാ ഇപ്പം താമസിക്കുന്നേന്നു കണ്ടുപിടച്ചു പോയി ചോദ്യം ചെയ്യണം. അതു കഴിഞ്ഞിട്ടേ ഇനി ഇതു മുമ്പോട്ടുപോകൂ.”
“സാര്‍ നാളെ മുതല്‍ ഞാന്‍ രണ്ടു മാസത്തേക്ക് ലീവാണ്. മോളുടെ കല്യാണം…”
സി.ഐ. പറഞ്ഞു.
“ഓ… ഞാനതു മറന്നു. അപ്പം രണ്ടു മാസം കഴിഞ്ഞേ ഇനി ഇതു പ്രൊസീഡ് ചെയ്യാന്‍ പറ്റൂ?”
“എനിക്ക് പകരം മറ്റാരെയെങ്കിലും..?”
“നോനോ. മോഹന്‍ദാസല്ലേ തുടക്കം മുതലന്വേഷിച്ചത്. ഇടയ്ക്ക് വേറൊരാളെ വച്ചാല്‍ ശരിയാവില്ല. മാത്രമല്ല ഡീറ്റെയില്‍സൊക്കെ ഇനി അയാളെ പഠിപ്പിക്കണ്ടെ നമ്മള്? സാരമില്ല. രണ്ടു മാസം കഴിഞ്ഞു മതി. എസ്പിയോട് ഞാന്‍ പറഞ്ഞോളാം.”
“താങ്ക്യൂ സര്‍.”
“എന്നാ നമുക്കിനി പിരിയാം. ഇനിയിപ്പം വേറൊന്നും ചെയ്യാനില്ലല്ലോ?”
“ഇല്ല സര്‍.”
“ഓക്കെ.”
ഡിവൈഎസ്പി എണീറ്റിട്ടു തൊപ്പി എടുത്ത് തലയില്‍ വച്ചു.
സിഐയും എസ്ഐയും അദ്ദേഹത്തിനു സല്യൂട്ടടിച്ചു.
ഫ്ളഷ്ഡോര്‍ തുറന്ന് ഡിവൈഎസ്പി പുറത്തേക്കിറങ്ങിയപ്പോള്‍ സിഐയും എസ്ഐയും അനുഗമിച്ചു.

* * * ***** ***** *****

സുമിത്രയുടെ മനസിലെ വേദനയും വിഷമവും മാറി.
പഴയ പ്രസരിപ്പും ഉന്മേഷവും അവള്‍ക്കു തിരികെ കിട്ടി.
സുകുമാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇനി തന്നെ വിളിക്കില്ലെന്നും ചോദ്യം ചെയ്യില്ലെന്നും അവള്‍ വിശ്വസിച്ചു. സുകുമാരന്‍ മരിച്ചതുകൊണ്ട് ഫോട്ടോയെക്കുറിച്ചുള്ള അങ്കലാപ്പും മാറി.
ജോലി കിട്ടി സ്കൂളില്‍ വന്നപ്പോഴുണ്ടായിരുന്ന സന്തോഷകരമായ മാനസികാവസ്ഥയിലേക്ക് മടങ്ങിവന്നു അവള്‍.
ഇനി എത്രയും വേഗം കല്യാണം നടത്തണം! നിറഞ്ഞ മനസോടെ വേണം കതിര്‍മണ്ഡപത്തിലേക്ക് കാലെടുത്തുവയ്ക്കാന്‍!
അവള്‍ മനസില്‍ സ്വപ്‌നങ്ങൾ നെയ്തുകൂട്ടി
“മിനിയാന്നു കരഞ്ഞുപിഴിഞ്ഞ് ഇവിടെ കണ്ട ആ തൊട്ടാവാടിപ്പെണ്ണാണോ ഇത്?”
സ്റ്റാഫ് റൂമില്‍ എല്ലാവരും കേള്‍ക്കെ, സുമിത്രയെ നോക്കി മേരി ടീച്ചര്‍ ചോദിച്ചു.
സുമിത്ര പുഞ്ചിരിച്ചതേയുള്ളൂ.
“പോലീസ് ക്ലബെന്നു കേട്ടപ്പം പേടിച്ചുപോയില്ലായിരുന്നോ പാവം. അവിടെ ചെന്നു കഴിഞ്ഞപ്പഴല്ലേ അതിന്‍റെ രൂപം മനസിലായത്, അല്ലേ?”
തോമസ് സാറു കളിയാക്കി.
സുമിത്ര പുഞ്ചിരിച്ചതേയുള്ളു
“ഒരു തൂവാല വരുത്തിവച്ച പ്രശ്നങ്ങളേ…”
സൗമിനി ആരോടെന്നില്ലാതെ പറഞ്ഞു.
കമന്‍റുകള്‍ ആസ്വദിച്ച് ചിരി തൂകി ഇരുന്നതേയുള്ളു സുമിത്ര.
ക്ലാസില്‍ ചെന്നപ്പോള്‍ കുട്ടികളും അത്ഭുതം കൂറി.
എന്തൊരു മാറ്റമാണ് സുമിത്ര ടീച്ചറിന്! രണ്ടുദിവസം മുമ്പ് കണ്ട ടീച്ചറാണിതെന്നു വിശ്വസിക്കാനേ പറ്റുന്നില്ല.
ടീച്ചര്‍ ഇപ്പോൾ കൂടുതല്‍ സുന്ദരിയായിരിക്കുന്നൂന്ന് കുട്ടികള്‍ പറഞ്ഞപ്പോൾ അവൾക്കു സന്തോഷം വർദ്ധിച്ചു
വളരെ ഉത്സാഹത്തോടെയാണ് സുമിത്ര അന്ന് ക്ലാസെടുത്തത്.
ക്ലാസ് കഴിഞ്ഞ് കുട്ടികളുമായി തമാശ പറഞ്ഞിരിക്കുമ്പോള്‍ ഒരു കുസൃതിക്കുടുക്ക ചോദിച്ചു.
“മിനിയാന്ന് എന്തിനാ ടീച്ചര്‍ കരഞ്ഞേ?”
“കരഞ്ഞോ? ഞാന്‍ കരഞ്ഞില്ലല്ലോ?”
“കരയുന്നതു ഞങ്ങളു കണ്ടൂല്ലോ.”
“ഓ അതോ… അത്… ഭയങ്കര തലവേദനയായിരുന്നു.”
“ഇപ്പം മാറിയോ?”
“മാറീടാ കൂട്ടാ…”
സുമിത്ര വാത്സല്യത്തോടെ അവളുടെ താടിയില്‍ പിടിച്ചുകുലുക്കി.
ബെല്ലടിച്ചതും പുസ്തകവും ഡസ്റ്ററുമെടുത്ത് അവള്‍ ക്ലാസ് റൂം വിട്ടിറങ്ങി.
സ്റ്റാഫ് റൂമില്‍ ചെന്നിരുന്നപ്പോള്‍ പ്യൂണ്‍ വന്ന് പറഞ്ഞു, ഹെഡ്മിസ്ട്രസ് വിളിക്കുന്നെന്ന്.
പുസ്തകം മേശവലിപ്പില്‍ വച്ചിട്ട് എണീറ്റ് ഹെഡ്മിസ്ട്രസിന്‍റെ മുറിയിലേക്ക് നടന്നു.
അലമാരയില്‍ പഴയ ഏതോ ഫയല്‍ തിരയുകയായിരുന്നു ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ തെരേസ .
“സിസ്റ്റര്‍ വിളിച്ചെന്നു പറഞ്ഞു?”
ചോദ്യം കേട്ട തെരേസ തിരിഞ്ഞുനോക്കി. സുമിത്രയെ കണ്ടതും തിരച്ചില്‍ നിറുത്തി അവര്‍ പുഞ്ചിരിച്ചു.
“ഞാന്‍ വിളിച്ചത് ഒരു സന്തോഷവാര്‍ത്ത പറയാനാ.”
മേശവലിപ്പില്‍നിന്ന് ഒരു കടലാസെടുത്ത് സുമിത്രയുടെ നേരെ നീട്ടിക്കൊണ്ട് സിസ്റ്റര്‍ തുടര്‍ന്നു:
“സുമിത്രേടെ അപ്പോയ്മെന്‍റ് അപ്രൂവ് ചെയ്ത് ഓര്‍ഡര്‍ ഇറങ്ങിയിട്ടുണ്ട്. ഇനി ബില്ലെഴുതി ശമ്പളം ക്ലെയിം ചെയ്യാം.”
താന്‍ ആകാശത്തേക്ക് ഉയരുന്നതുപോലെ തോന്നി സുമിത്രയ്ക്ക്.
ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷം! ഈ നിമിഷത്തിനുവേണ്ടി താന്‍ എന്തുമാത്രം കൊതിച്ചു! ഇനി മാസാമാസം ശമ്പളം എണ്ണി വാങ്ങാം.
അപ്രൂവല്‍ ഓര്‍ഡര്‍ വാങ്ങി അവള്‍ ഏറെ നേരം അതിലേക്ക് നോക്കിനിന്നു.
“ഒരു കോപ്പിയെടുത്ത് സൂക്ഷിച്ചോ. ഒറിജിനൽ നാളെ തിരിച്ചുതന്നാല്‍ മതി.”
“താങ്ക്യൂ സിസ്റ്റര്‍.”
അവള്‍ തിരിച്ചുപോകാന്‍ ഭാവിച്ചപ്പോള്‍ സിസ്റ്റര്‍ വിളിച്ചു.
“ഒന്നു നിന്നേ.”
അവള്‍ തിരിഞ്ഞുനോക്കി.
“വിഷമമൊക്കെ മാറിയോ?”
“ഉം…”
“ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത്. സുമിത്രേടെ കര്‍ച്ചീഫ് എങ്ങനെയാ സുകുമാരന്‍റെ വീട്ടുമുറ്റത്തുനിന്ന് പോലീസിന് കിട്ടിയത്? ഇവിടെ ഓരോരുത്തര് ഓരോ കഥകളുണ്ടാക്കിക്കൊണ്ടിരിക്ക്വാ.”
എനിക്കറിയില്ല സിസ്റ്റര്‍. അതു കഴിഞ്ഞ ആഴ്ച എന്‍റെ കയ്യീന്നു നഷ്ടപ്പെട്ടുപോയിരുന്നു” – അവള്‍ ഒരു കള്ളം പറഞ്ഞു.
“ആളുകള്‍ക്കു പറഞ്ഞുരസിക്കാന്‍ ഒരു വിഷയം കിട്ടി. പോലീസുകാര് ഉപദ്രവിച്ചൊന്നുമില്ലല്ലോ?”
“ഇല്ല.”
“ഞങ്ങളും ആകെ പേടിച്ചിരിക്ക്വായിരുന്നു. പത്രത്തില്‍ സുമിത്രേടെ പേരെങ്ങാനും വന്നിരുന്നെങ്കില്‍ എന്തു നാണക്കേടായേനെ സ്കൂളിന്. ഏതായാലും ദൈവാനുഗ്രഹമുണ്ട്.”
സുമിത്ര ചിരിച്ചതേയുള്ളൂ.
“എന്നാ പൊയ്ക്കൊ.”
അവള്‍ സ്റ്റാഫ് റൂമിലേക്ക് മടങ്ങി.
സ്റ്റാഫ് റൂമില്‍ വന്ന് അവള്‍ സന്തോഷവാര്‍ത്ത എല്ലാവരോടും പറഞ്ഞു.
“ഗംഭീരമായിട്ടൊരു ചെലവ് ചെയ്യണം” – തോമസ് സാര്‍ പറഞ്ഞു.
“തീര്‍ച്ചയായും. ആദ്യത്തെ ശമ്പളം മുഴുവന്‍ അടിച്ചുപൊളിക്കാന്‍ തീരുമാനിച്ചിരിക്ക്വാ.”
വൈകുന്നേരം വീട്ടില്‍ ചെന്നപ്പോള്‍ മഞ്ജുളയോടും ഭവാനിയോടും സന്തോഷവാര്‍ത്ത  പറഞ്ഞു.
“ജയനെ വിളിച്ചുപറഞ്ഞോ?”
മഞ്ജുള ചോദിച്ചു.
“ഇല്ല.”
“എന്നാ വിളിച്ചുപറ. സന്തോഷവാര്‍ത്ത ആദ്യം പറയേണ്ടതു ജയനോടല്ലേ?”
സുമിത്ര അപ്പോള്‍തന്നെ ജയദേവനെ ഫോണില്‍ വിളിച്ചു സന്തോഷവാര്‍ത്ത പറഞ്ഞു .
പിന്നെ മുകളിലേക്ക് പോയി വേഷം മാറി കുളിച്ച് ഫ്രഷായി.
മുടി ചീകിക്കെട്ടിയിട്ട് തിരികെ ഡ്രോയിംഗ് റൂമില്‍ വന്നിരുന്ന് തെല്ലുനേരം ടിവി കണ്ടു. അപ്പോള്‍ അഭിക്കുട്ടന്‍ ഓടിവന്നു മടിയില്‍ കയറി ഇരുന്നു.
ആ സമയം മുറിതൂക്കാന്‍ മഞ്ജുള ചൂലുമായി അങ്ങോട്ടുവന്നു.
ഞാന്‍ തൂക്കാം ചേച്ചീ എന്നു പറഞ്ഞ് സുമിത്ര വന്നു ചൂലില്‍ പിടിച്ചെങ്കിലും മഞ്ജുള കൊടുത്തില്ല.
“ജോലികഴിഞ്ഞ് ക്ഷീണിച്ചുവന്നതല്ലേ. കുറച്ചുനേരം വിശ്രമിക്ക്.”
സുമിത്ര ചിരിച്ചതേയുള്ളൂ.
“വിഷമമൊക്കെ മാറിയോ?”
“ഉം…”
“ആ ദുഷ്ടന്‍ മരിച്ചത് ഒരു കണക്കിനു നന്നായി. ശ്രീദേവിക്കെങ്കിലും ഇനി സ്വസ്ഥതയോടെ ജീവിക്കാല്ലോ.” മഞ്ജുള പറഞ്ഞു.
സുമിത്ര ഒന്നും മിണ്ടിയില്ല.
“കൊന്നതു ശ്രീദേവി തന്നെയാന്നാ എന്‍റെ വിശ്വാസം.”
മഞ്ജുള അഭിപ്രായപ്പെട്ടു.
“ഭര്‍ത്താവ് എത്ര ദുഷ്ടനാണെങ്കിലും ഒരു ഭാര്യ അങ്ങനെ ചെയ്യുമോ ചേച്ചീ?”
സുമിത്ര സംശയം പ്രകടിപ്പിച്ചു.
“അവരല്ലെങ്കില്‍ പിന്നെ ആരാ?”
“അയാള്‍ക്ക് ഒരുപാട് ശത്രുക്കളില്ലേ.”
ആരായാലും പോലീസുകാരു കണ്ടുപിടിക്കുമായിരിക്കും.
ആ വിഷയം കേള്‍ക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ട് സുമിത്ര അഭിക്കുട്ടനെ എടുത്തുകൊണ്ട് മുറ്റത്തേക്കിറങ്ങി.
വെള്ളിയാഴ്ച പബ്ലിക് ഹോളിഡേ ആയിരുന്നതിനാല്‍ പുലര്‍ച്ചെ സുമിത്ര നാട്ടിലേക്ക് തിരിച്ചു.
അമ്മയും അജിത്മോനും കാത്തിരിക്കുകയായിരുന്നു .
സുമിത്ര വന്നതറിഞ്ഞ് ശശികലയും ഓടിയെത്തി.
ഏറെനേരെ അവര്‍ വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു.
“ആദ്യത്തെ ശമ്പളം കിട്ടുമ്പോള്‍ എനിക്കെന്താ നീ വാങ്ങിത്തരുക?”
ശശികല ചോദിച്ചു.
“നിനക്കെന്താ വേണ്ടത്?”
“എന്തുതന്നാലും സന്തോഷമാ.”
“ഒരു നല്ല പട്ടുസാരി വാങ്ങിത്തരും ഞാന്‍.”
“ഒന്നും തന്നില്ലെങ്കിലും വേണ്ടില്ല. ഈ സ്നേഹം മുറിയാതിരുന്നാല്‍ മാത്രം മതി.”
“അതൊരിക്കലും മുറിയില്ല; ഞാനെത്ര ഉയരത്തിലായാലും.”
അവര്‍ കുശലം പറഞ്ഞിരിക്കുമ്പോള്‍ കാറിന്‍റെ ശബ്ദം കേട്ടു.
“ജയേട്ടനാന്നു തോന്നുന്നു.”
സുമിത്ര എണീറ്റ് ഗേറ്റിനടുത്തേക്ക് പാഞ്ഞു.
സുമിത്രയെ കണ്ടതും ജയന്‍ കാറുനിറുത്തി.
“നീ എപ്പ വന്നു?”
“ഉച്ചയ്ക്കുമുമ്പേ എത്തി. പിന്നേയ്… പോലീസ് സ്റ്റേഷനില്‍ പോയ കാര്യമൊന്നും അമ്മയോട് പറഞ്ഞേക്കരുത് കേട്ടോ?”
“ഇതിപ്പം എത്രതവണ നീ പറഞ്ഞു?”
“അല്ല, ജയേട്ടന്‍ സംസാരത്തിനിടയില്‍ അബദ്ധത്തിലെങ്ങാനും.”
“എനിക്കബദ്ധമൊന്നും പറ്റില്ല.”
ജയന്‍ കാറ് മുറ്റത്തേക്ക് കയറ്റി ഒതുക്കിയിട്ടിട്ട് ഇറങ്ങി.
സുമിത്രയോട് സംസാരിച്ചുകൊണ്ട് വരാന്തയിലേക്ക് കയറിയപ്പോള്‍ അകത്ത് ശശികല നില്കുന്നത് കണ്ടു.
“വാല് ഒണ്ടല്ലോ അകത്ത്?”
“പതുക്കെ പറ ജയേട്ടാ.”
“ഒരു ശല്യമാ അല്ലേ?”
“ശുദ്ധപാവമാ. എനിക്കൊരാശ്വാസം അവളേയുള്ളൂ.”
ജയദേവന്‍ അടുക്കളയിലേക്ക് ചെന്നപ്പോള്‍ ശശികലയെ കണ്ടു. അവള്‍ ചിരിച്ചു. ജയദേവനും.
“ജയേട്ടാ, ഇവള്‍ക്കൊരു ജോലീടെ കാര്യം ഞാന്‍ ജയേട്ടനോട് പറഞ്ഞിരുന്നല്ലോ? അന്വേഷിച്ചോ?”
“സത്യം പറഞ്ഞാല്‍ ഞാനതു മറന്നുപോയി. “
“ഇനി മറക്കാതിരിക്കാന്‍ ഞാൻ ഒരു ചിരട്ടകെട്ടി കഴുത്തില്‍ തൂക്കിയിട്ടുതരാം.”
സുമിത്ര അതു പറഞ്ഞപ്പോള്‍ ശശികലയും സരസ്വതിയും കുടുകുടെ ചിരിച്ചു.
“ഇനി മറക്കില്ല.”
“ഉറപ്പ്?”
“ഉറപ്പ്.
സരസ്വതിയോട് വിശേഷങ്ങള്‍ ചോദിച്ചിട്ട് ജയന്‍ സ്വീകരണമുറിയിലേക്ക് വന്നു.
“ശമ്പളം എന്നത്തേക്ക് കിട്ടും?”
ജയന്‍ ആരാഞ്ഞു
“ബില്ലെഴുതി കൊടുത്തിട്ടുണ്ട്. ഒന്നുരണ്ടാഴ്ചയ്ക്കകം കിട്ടുമായിരിക്കും.”
“ഗ്രാന്‍ഡ് ചെലവുചെയ്യണം.”
“അതു പിന്നെ പ്രത്യേകം പറയണോ ? .”
സ്വീകരണമുറിയില്‍ അവര്‍ കുശലം പറഞ്ഞിരിക്കുമ്പോള്‍ സരസ്വതി ചായയും പലഹാരങ്ങളുമെടുത്ത് ഡൈനിംഗ് ടേബിളില്‍ നിരത്തുകയായിരുന്നു
“ഇനി ചായ കഴിച്ചിട്ടാകാം സംസാരം” – സരസ്വതി വന്നു പറഞ്ഞു.
“ഓകെ.”
ജയനും സുമിത്രയും എണീറ്റ് ഡൈനിംഗ് റൂമിലേക്ക് ചെന്നു.
ചായ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സരസ്വതി ചോദിച്ചു.
“കല്യാണം ഇനീം നീട്ടണോ?”
“ഞാനതുകൂടി സംസാരിക്കാനാ ഇപ്പ വന്നത്.” ചായ ഒരു കവിള്‍ കുടിച്ചിട്ട് ജയന്‍ തുടര്‍ന്നു. “അടുത്തമാസം ഇരുപത്തിരണ്ടിന് ഒരു മുഹൂര്‍ത്തമുണ്ട്. ഇവിടെ അസൗകര്യങ്ങളൊന്നുമില്ലെങ്കില്‍ അന്നാകാം.”
ജയന്‍ സുമിത്രയെ നോക്കി. അമ്മ കാണാതെ അവള്‍ സമ്മതഭാവത്തില്‍ തലകുലുക്കി.
“ഇവിടിപ്പം എന്താ അസൗകര്യം. അല്ലേ മോളേ?”
”അല്ല പിന്നെ .”
“എന്നാ നാളെത്തന്നെ ഇന്‍വിറ്റേഷന്‍ കാര്‍ഡ് പ്രിന്‍റ് ചെയ്യാന്‍ കൊടുത്തേക്കാം. വിളിക്കേണ്ടവരെയൊക്കെ നേരത്തെ വിളിക്കാമല്ലോ.”
“അത് നേരാ .”
സുമിത്ര അകത്തുപോയി മാറ്റര്‍ എഴുതിയ കടലാസ് എടുത്തുകൊണ്ടുവന്ന് ജയദേവന് നീട്ടി.
“ഈയാഴ്ചതന്നെ പ്രിന്‍റ് ചെയ്തു തരാന്‍ പറയണേ. “
“ഉം…”
കടലാസുവാങ്ങി വായിച്ചു നോക്കിയിട്ട് ജയന്‍ അത് മടക്കി പോക്കറ്റിലിട്ടു.
ചായകുടി കഴിഞ്ഞ് എണീറ്റ് വായും മുഖവും കഴുകിയിട്ട് ജയദേവന്‍ യാത്രപറഞ്ഞു.
കാറിനടുത്തുവരെ സുമിത്രയും അനുഗമിച്ചു.
വണ്ടി സ്റ്റാര്‍ട്ടുചെയ്തപ്പോള്‍ സുമിത്ര പറഞ്ഞു.
“ഇന്‍വിറ്റേഷന്‍ കാര്‍ഡ് അടിപൊളിയായിരിക്കണം ട്ടോ. എനിക്കു സ്കൂളിലെല്ലാര്‍ക്കും കൊടുക്കാനുള്ളതാ.”
“അതെന്നോട് പ്രത്യേകം പറയണോ ചക്കരേ?”
റ്റാറ്റ പറഞ്ഞിട്ട് ജയന്‍ കാര്‍ മുമ്പോട്ടെടുത്തു.
മൂന്നുദിവസത്തെ അവധിക്കുശേഷം സുമിത്ര സ്കൂളിലേക്ക് മടങ്ങി.
കല്യാണത്തീയതി നിശ്ചയിച്ച കാര്യം അവള്‍ സൗമിനിയോടും ജൂലിയോടും പറഞ്ഞു.
“ഞങ്ങളെല്ലാരും തലേന്നേവരും. അടിപൊളിയാക്കണം നമുക്ക് കല്യാണം .”
ജൂലി തമാശയായി പറഞ്ഞു.
“തലേന്നല്ല, ഒരാഴ്ചമുമ്പേ വന്നോളൂ. എനിക്ക് നിങ്ങളൊക്കെയല്ലേ ഒരു സന്തോഷം.”
“നല്ലൊരു സദ്യയുണ്ടിട്ട് ഒരുപാട് കാലമായി.”
സൗമിനി പറഞ്ഞു.
” മധുവിധു എവിടെയാ? ഊട്ടിയോ കൊടൈക്കനാലോ ?
മേരി ടീച്ചർ ചോദിച്ചു
”എവിടെയായാലും സൂക്ഷിക്കണം കേട്ടോ ? ഇപ്പം എല്ലാ ഹോട്ടലിലും ഒളിക്യാമറായാ ”
തോമസ് സാർ പറഞ്ഞു
കമന്‍റുകള്‍ കേട്ട് ആസ്വദിച്ചിരുന്നതേയുള്ളൂ സുമിത്ര.
അന്നു രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ വിവാഹത്തേക്കുറിച്ചും ആദ്യരാത്രിയെക്കുറിച്ചുമൊക്കെ ഒരുപാട് സ്വപ്നങ്ങൾ കണ്ടു!
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 14

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 14

“അഞ്ചു വർഷം മുമ്പ് ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോൾ കോളജില്‍ എന്‍റെ സീനിയര്‍ സ്റ്റുഡന്‍റായിരുന്നു സുകുമാരന്‍. അയാളുടെ സിസ്റ്റര്‍ അശ്വതി ഹോസ്റ്റലില്‍ എന്റെ റൂംമേറ്റായിരുന്നു. അവളായിരുന്നു എന്റെ ഏറ്റവും അടുത്ത ഫ്രണ്ടും. അവളെ കാണാന്‍ വരുമ്പം സുകുമാരന്‍ എന്നോടും സംസാരിക്കാറുണ്ടായിരുന്നു. വളരെ മാന്യമായ പെരുമാറ്റമായിരുന്നതുകൊണ്ട് ഞാനും കുറച്ചു ഫ്രീയായിട്ടിടപ്പെട്ടു. അതയാളു തെറ്റിദ്ധരിച്ചു. എനിക്കയാളോട് പ്രേമമാണെന്നോ മറ്റോ അയാളു ചിന്തിച്ചു. കൂട്ടുകാരോടൊക്കെ അക്കാര്യം പറഞ്ഞ് അയാളു കോളജില്‍ ഹിറോയായി. ഞാനതൊന്നും അറിഞ്ഞിരുന്നില്ല. ഒരു ഫ്രണ്ട്ഷിപ്പിനപ്പുറത്തേക്ക് ഞാനൊന്നും ചിന്തിച്ചുമില്ല.” സുമിത്ര പറഞ്ഞു നിറുത്തി
“എന്നിട്ട്?” മോഹൻദാസ് കാതുകൂർപ്പിച്ചു.
“അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ അശ്വതിയുടെ കൂടെ അവളുടെ വീട്ടില്‍ പോയി. അവളുടെ അമ്മയും സുകുമാരനുമുണ്ടായിരുന്നു വീട്ടില്‍. അന്ന് രാത്രി സുകുമാരനുമായി എന്റെ വിവാഹത്തെക്കുറിച്ച് അശ്വതി എന്നോട് സംസാരിച്ചു.”
“അപ്പം സുകുമാരനു നിങ്ങളോട് പ്രേമ മുണ്ടെന്നുള്ള കാര്യം അശ്വതിക്ക് നേരത്തെ അറിയാമായിരുന്നോ?” – സി.ഐ. ചോദിച്ചു.
“അറിയാമായിരുന്നെന്നു തോന്നുന്നു. എങ്കിലും എന്നോട് നേരത്തെ ഒന്നും സൂചിപ്പിച്ചിരുന്നില്ല.”
”പിന്നെ എന്തുണ്ടായി ?”
“എന്‍റെ വിവാഹം നിശ്ചയിച്ചുകഴിഞ്ഞതാണെന്നും ഒരു ബ്രദറിനെപ്പോലെ മാത്രമേ ഞാന്‍ സുകുമാരനെ കണ്ടിട്ടുള്ളുവെന്നും പറഞ്ഞപ്പോള്‍ അശ്വതി വല്ലാതായി. പിന്നെ അവൾ ഒന്നും മിണ്ടിയില്ല . ആ സംഭവം അപ്പഴേ ഞാൻ നിസ്സാരമായി തള്ളി. പിറ്റേന്ന് ഞാനും അശ്വതിയും ഹോസ്റ്റലിലേക്ക് മടങ്ങി “
സുമിത്ര പറഞ്ഞുനിറുത്തി.
“എന്നിട്ട് ?”
“അങ്ങനെയിരിക്കെ ഒരു ദിവസം ഹോസ്റ്റലിലെ അഡ്രസില്‍ എനിക്കൊരു കത്തുകിട്ടി. അശ്വതിയുടെ വീട്ടിലെ ബാത്റൂമില്‍ ഞാന്‍ കുളിച്ചുകൊണ്ടുനില്‍ക്കുന്ന ഒരു ഫോട്ടോയും വീഡിയോക്ലിപ്പും സുകുമാരന്‍റെ കൈയിലുണ്ടെന്നായിരുന്നു കത്തിലെഴുതിയത്.”
“ആരുടെ കത്തായിരുന്നു അത്?” – ഡിവൈഎസ്പി ചോദിച്ചു.
“ഊരും പേരുമൊന്നും കത്തിലില്ലായിരുന്നു. ഞാനാ കത്ത് അശ്വതിയെ കാണിച്ചു. അതു കണ്ടപ്പം അവളു വല്ലാതായി. അതിനേക്കുറിച്ചന്വേഷിക്കാമെന്നു പറഞ്ഞ് അടുത്ത ദിവസം അവള്‍ വീട്ടിലേക്ക് പോയി. തിരിച്ചുവന്നിട്ട് അവളു പറഞ്ഞു അങ്ങനെയൊരു ഫോട്ടോയും വീഡിയോയും സുകുമാരന്‍റെ കൈയിലില്ലെന്നും ആരോ ആസൂയക്കാരു വെറുതെ എഴുതിയതാണെന്നും. ഞാനതു വിശ്വസിച്ചു. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞു വീണ്ടും അതുപോലൊരു കത്ത് എനിക്ക് കിട്ടി. ആ കത്ത് ഗൗരവമായിട്ടെടുക്കാതെ അപ്പഴേ ഞാന്‍ കീറിക്കളിഞ്ഞു.”
“എന്നിട്ട്?”
“കുറേദിവസം കഴിഞ്ഞ് മൂന്നാമതും കത്തു വന്നപ്പോള്‍ എനിക്ക് സംശയമായി, സുകുമാരന്‍ തന്നെയാണോ അതെഴുതുന്നതെന്ന്. ഞാന്‍ രഹസ്യമായി സുകുമാരന്റെ കൈയക്ഷരം പരിശോധിച്ചു. കത്തിലെ കൈയക്ഷരവും അയാളുടെ കൈയക്ഷരവും ഒന്നുതന്നെയായിരുന്നു.”
”പിന്നെ ?”
“അശ്വതി അറിയാതെ സുകുമാരനെ കണ്ട് ഞാന്‍ അല്‍പം രൂക്ഷമായി സംസാരിച്ചു. സത്യത്തില്‍ അയാളുടെ കൈയില്‍ ഫോട്ടോയും വിഡിയോയും ഇല്ലെന്നും വെറുതെ എഴുതിയതാണെന്നുമാണ് ഞാന്‍ വിചാരിച്ചത്.”
“ഫോട്ടോയും വിഡിയോയും ഉണ്ടായിരുന്നോ?”
“ഫോട്ടോ ഉണ്ടായിരുന്നു . അതയാളെന്നെ കാണിക്ക്വേം ചെയ്തു. ഞാന്‍ അവരുടെ വീട്ടിലെ ബാത്റൂമിൽ കുളിച്ചുകെണ്ടിരുന്നപ്പോള്‍ അയാളത് രഹസ്യമായി മൊബൈൽ ക്യാമറയില്‍ പകര്‍ത്തിയതായിരുന്നു. അയാളെ കല്യാണം കഴിച്ചില്ലെങ്കില്‍ ഫോട്ടോയും വീഡിയോക്ലിപ്പും കാണിച്ച് എന്നെ അപമാനിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. അതോടെ ഞാന്‍ തളര്‍ന്നുപോയി. ഒരു കാരണവശാലും അയാളെ ഞാന്‍ കല്യാണം കഴിക്കില്ലെന്നും എന്റെ മാനം പോയാല്‍ ആത്മഹത്യചെയ്യുമെന്നും ഞാന്‍ പറഞ്ഞു.”
“എന്നിട്ട്?”
“പിറ്റേന്നു സുകുമാരന്‍ വന്ന് എന്നോട് ക്ഷമ ചോദിച്ചു. ഫോട്ടോയും വീഡിയോയും നശിപ്പിച്ചെന്നും ഇനി ഉപദ്രവിക്കില്ലെന്നും നല്ല സുഹൃത്തുക്കളായി നമുക്ക് കഴിയാമെന്നും പറഞ്ഞപ്പോൾ എനിക്ക് സമാധാനമായി. ഞാനതു വിശ്വസിക്ക്വേം ചെയ്തു. അതിനുശേഷം ഞങ്ങളു തമ്മില്‍ സംസാരിച്ചിട്ടില്ല. എങ്കിലും എനിക്കയാളെ പേടിയായിരുന്നു . ആ വര്‍ഷം തന്നെ കോഴ്സു കഴിഞ്ഞ് അയാളു കോളജീന്നു പോയി. അതോടെ ആ സംഭവം ഞാൻ മറന്നു . “
“പിന്നെപ്പഴാ വീണ്ടും കണ്ടത്?”
സി.ഐ. ചോദിച്ചു.
“ഞാനിവിടെ സെന്‍റ് മേരീസ് സ്കൂളില്‍ ടീച്ചറായി ജോലി കിട്ടി വന്നപ്പം.”
“ഓകെ. പിന്നെന്തുണ്ടായി?”
പിന്നീട് നടന്ന സംഭവങ്ങള്‍ ഒന്നൊഴിയാതെ സുമിത്ര വിശദീകരിച്ചു. സുകുമാരന്‍ വീട്ടിലേക്ക് ക്ഷണിച്ചതും വരില്ലെന്നു പറഞ്ഞപ്പോള്‍ ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തിയതും ഒടുവില്‍ പോകാന്‍ തീരുമാനിച്ചതുമെല്ലാം.
“എന്നിട്ട്?”
“ചൊവ്വാഴ്ച രാത്രി പന്ത്രണ്ടുമണിയായപ്പം ആരും കാണാതെ ഞാന്‍ വീട്ടീന്നു പുറത്തിറങ്ങി. സുകുമാരന്‍റെ വീടിന്റെ ഗേറ്റുതുറന്ന് കിടക്കുകയായിരുന്നു. മുറ്റത്തുകയറി നോക്കിയപ്പം വാതിലടഞ്ഞു കിടക്കുന്നതു കണ്ടു. പുറത്താരെയും കണ്ടില്ല. അകത്തു വെളിച്ചമുണ്ടായിരുന്നു. എനിക്ക് പേടിയായി. തിരിച്ചുപോകാനായി തുടങ്ങിയപ്പോഴാണ് ജനാലയുടെ ഒരു പാളി അല്‍പം തുറന്നുകിടക്കുന്നത് കണ്ടത്. അതിലൂടെ അകത്തേക്കുനോക്കിയപ്പം ഞാന്‍ ഞെട്ടിപ്പോയി. ചോരയില്‍ കുളിച്ച് തറയില്‍ കമിഴ്ന്നുകിടക്കുന്നു സുകുമാരന്‍. പിന്നെ ഒരു നിമിഷംപോലും ഞാന്‍ അവിടെ നിന്നില്ല. തിരിച്ചു വീട്ടില്‍ വന്നു രണ്ടുമൂന്നു ഗ്ലാസ് വെള്ളം കുടിച്ചു. അതുകഴിഞ്ഞ് കട്ടിലിലേക്ക് കിടന്നു. രാവിലെ സതീഷേട്ടന്‍റെ അമ്മ വന്നു പറഞ്ഞപ്പഴാ സുകുമാരന്‍ മരിച്ചവിവരം അറിഞ്ഞത്. ആരാ കൊന്നതെന്നോ എന്താ സംഭവിച്ചതെന്നോ എനിക്കറിയില്ല സാർ . എന്‍റമ്മയാണെ സത്യം. വേറൊന്നും എനിക്കറിയില്ല സാർ . എന്നെ വെറുതെ വിടണം പ്ലീസ് “
സുമിത്ര പറഞ്ഞുനിറുത്തി.
തൊണ്ട വരളുന്നെന്നു പറഞ്ഞപ്പോള്‍ എസ്.ഐ. പോയി ഒരു ഗ്ലാസ് വെള്ളമെടത്തുകൊണ്ടുവന്ന് അവള്‍ക്ക് കൊടുത്തു. സുമിത്ര ഒറ്റവലിക്കതു കുടിച്ചു.
“അപ്പം ഈ കര്‍ച്ചീഫ് അവിടെ വീണുപോയ കാര്യം നിങ്ങളറിഞ്ഞില്ലേ?”
സി.ഐ. ചോദിച്ചു.
“എവിടാ വീണതെന്നു കൃത്യായിട്ടോർമ്മയില്ലായിരുന്നു .”
“സതീഷിന്‍റെ വീട്ടില്‍വച്ച് ക്വസ്റ്റ്യന്‍ ചെയ്തപ്പം നിങ്ങളവിടെ പോയിട്ടില്ലെന്നും കര്‍ച്ചീഫ് നിങ്ങളുടേതല്ലെന്നും കള്ളം പറഞ്ഞതെന്തിനാ?”
“സതീഷേട്ടന്‍റെ മുമ്പില്‍വച്ച് സത്യം പറയാനുള്ള ശക്തി എനിക്കില്ലായിരുന്നു. അവരൊക്കെ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. അവരുടെ മുൻപിൽ ഒരു കള്ളി യാകാനുള്ള മടികൊണ്ടാ ഞാനങ്ങനെ പറഞ്ഞത് , എന്നോട് ക്ഷമിക്കണം “
“ബസ്സ്റ്റോപ്പില്‍വച്ച് ഒരിക്കല്‍ അയാളാ ഫോട്ടോടെ കോപ്പി നിങ്ങള്‍ക്കു തന്നൂന്നു പറഞ്ഞല്ലോ. ആ കോപ്പി നിങ്ങളുടെ കൈയിലുണ്ടോ?”
“ഇല്ല. ഞാനതു കീറിക്കളഞ്ഞു.”
“ഫോട്ടോടെ കാര്യം ജയദേവനോട് പറഞ്ഞിരുന്നോ?”
“ഇല്ല.”
“സുകുമാരന് നിങ്ങളോട് ലവ് ആയിരുന്നൂന്നുള്ള കാര്യം പറഞ്ഞിട്ടുണ്ടോ?”
“ഒരുത്തന്‍ പിറകെ നടക്കുന്നുണ്ടെന്നു ഞാന്‍ പണ്ട് പറഞ്ഞിരുന്നു.”
“ഇവിടെ ജോലി കിട്ടിക്കഴിഞ്ഞ് അയാളു ശല്യം ചെയ്ത കാര്യം പറഞ്ഞോ?”
“ഇല്ല.”
ആ ഫോട്ടോ കാണിച്ചു അയാളു ഭീഷണിപ്പെടുത്തിയിട്ടും അക്കാര്യം നിങ്ങള് ആരോടും പറയാതിരുന്നതെന്താ?”
“അതു പറഞ്ഞാല്‍ ആരും എന്നെ വിശ്വസിക്കില്ലെന്നു തോന്നി. ഞാൻ മനഃപൂർവം നിന്നുകൊടുത്തു ഫോട്ടോ എടുത്തതാണെന്നല്ലേ എല്ലാരും വിചാരിക്കുള്ളൂന്നു കരുതി “
സുമിത്ര വിങ്ങിപ്പൊട്ടി.
“ഓക്കെ. നിങ്ങളു പറഞ്ഞതൊക്കെ വിശ്വസിച്ചുകൊണ്ട് ചോദിക്കട്ടെ. പാതിരാത്രീല്‍ അയാളു വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞപ്പം നിങ്ങള് മനസില്‍ എന്ത് വിചാരിച്ചുകൊണ്ടാ അങ്ങോട്ടു ചെന്നത്?”
“ആ ഫോട്ടോയും വിഡിയോയും തിരികെ വാങ്ങിക്കാൻ വേണ്ടി പോയതാ . അപ്പഴത്തെ മാനസികാവസ്ഥയില്‍ ഞാനൊരു ബുദ്ധിമോശം കാണിച്ചുപോയി. അതെന്റെ തെറ്റ് . ആ തെറ്റിന്റെ ശിക്ഷയാ ദൈവം ഇപ്പം എനിക്ക് തന്നിരിക്കുന്നത് “
“രാത്രീലയാളു ചെല്ലാന്‍ പറഞ്ഞത് എന്തായാലും നല്ല ഉദ്ദേശത്തിനായിരിക്കില്ലല്ലോ. അതു മനസിലാക്കാനുള്ള ബുദ്ധി ടീച്ചറിനില്ലായിരുന്നോ?”
“ഉപദ്രവിക്കില്ലെന്നു അയാളു വാക്കുതന്നിരുന്നു. ഉപദ്രവിക്കാനായിരുന്നെങ്കില്‍ അഞ്ചുവര്‍ഷം മുമ്പതാകാമായിരുന്നല്ലോന്നും പറഞ്ഞു .”
“നിങ്ങളതു വിശ്വസിച്ചു ?”
“എന്‍റെ ജീവിതം തകര്‍ക്കുമെന്നു പറഞ്ഞപ്പം ഞാന്‍ മറ്റൊന്നും ചിന്തിച്ചില്ല.”
സുമിത്ര കൈയുയര്‍ത്തി മിഴികള്‍ ഒപ്പി.
“നിങ്ങള്‍ അയാളുടെ വീട്ടില്‍ ചെന്നപ്പം അയാളുടെ ഭാര്യ നിങ്ങളെ കണ്ടിരുന്നെങ്കിലോ?”
“ഭാര്യ അവിടെ ഉണ്ടാകില്ലെന്നായിരുന്നു അയാളെന്നോട് പറഞ്ഞത്.”
“ഓഹോ…! അപ്പം ഭാര്യ അവിടെ കാണില്ലെന്ന് നിങ്ങളും വിശ്വസിച്ചു അല്ലേ?”
“ഞാനൊന്നും ചിന്തിച്ചില്ല . എന്‍റഭിമാനം തകരെരുതെന്ന ഒറ്റ ആഗ്രഹമേ അപ്പം ഉണ്ടായിരുന്നുള്ളു.”
“അതിനെന്തു വിട്ടുവീഴ്ചയ്ക്കും നിങ്ങളു തയാറായിരുന്നു?”
“അയ്യോ. ഞാന്‍ വേറൊന്നും ചിന്തിച്ചില്ല.”
“ഒന്നും ചിന്തിക്കാതെ പാതിരാത്രീല്‍ അന്യപുരുഷന്‍റെ വീട്ടിലേക്ക് പ്രായപൂര്‍ത്തിയായ ഒരു പെണ്ണ് കേറിച്ചെല്ലുമോ ടീച്ചറെ ? അതും കല്യാണം നിശ്ചയിച്ച ഒരു പെണ്ണ്? അതങ്ങടു വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ . ഞങ്ങളെന്നല്ല, ആരും അത് വിശ്വസിക്കേലാ .”
“എന്നെ ഉപദ്രവിക്കില്ലെന്നയാള് ഉറപ്പുതന്നിരുന്നു. അതുകൊണ്ടു പോയതാ “
“ഒരു തെമ്മാടീടെ ഉറപ്പു നിങ്ങളു വിശ്വസിച്ചു? ഞങ്ങളിതു വിശ്വസിക്കണോ? പോലീസുകാര് അത്ര മണ്ടന്മാരാണെന്നാണോ നിങ്ങള് വിചാരിച്ചത് ?”
“ആരും വിശ്വസിക്കില്ലെന്നെനിക്കറിയാം. അത്രയ്ക്കു പൊട്ടത്തരമാ ഞാന്‍ കാണിച്ചത്. പക്ഷേ, ഞാന്‍ പറഞ്ഞതു മുഴുവന്‍ സത്യമാ സാറേ . ആരാ അയാളെ കൊന്നതെന്നു സത്യായിട്ടും എനിക്കറിയില്ല.”
“എന്തു സ്വകാര്യം പറയാനാ അയാളു രാത്രീല്‍ ചെല്ലാന്‍ പറഞ്ഞതെന്നു ആലോചിച്ചില്ലേ ?”
“ഒന്നും ആലോചിച്ചില്ല . ഒന്നും..! പൊട്ടത്തരമാ ഞാന്‍ കാണിച്ചതെന്നു പറഞ്ഞല്ലോ . അപ്പോഴത്തെ മാനസികാവസ്ഥ അങ്ങനെയായിരുന്നു . തെറ്റുപറ്റിപ്പോയി. പക്ഷെ ഞാൻ പറഞ്ഞത് മുഴുവൻ സത്യമാ . ഞാനല്ല അയാളെ കൊന്നത് “
സുമിത്ര ഏങ്ങലടിച്ചു കരഞ്ഞു.
“ഫോട്ടോ കാണിച്ച് അയാളു ഭീഷണിപ്പെടുത്തിയ കാര്യം സതീഷിന്‍റെ ഭാര്യയോട് പറഞ്ഞിരുന്നോ?”
“ഇല്ല. ആരോടും പറഞ്ഞില്ല. അതാ എനിക്കു പറ്റിയ തെറ്റ്. ആരും അറിയാതെ അതവസാനിക്കണമെന്നു ഞാനാഗ്രഹിച്ചുപോയി.”
“യേസ്. ഇപ്പ പറഞ്ഞതു കറക്ട്. ആരും അറിയാതെ അതവസാനിക്കണമെന്ന് നിങ്ങളാഗ്രഹിച്ചു. അവസാനിക്കണമെങ്കില്‍ സുകുമാരന്‍ മരിക്കണമല്ലോ?”
“അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത്?”
“എങ്ങനെ ഉദ്ദേശിച്ചാലും സത്യം ഒരുനാള്‍ പുറത്തുവരാതിരിക്കില്ല ടീച്ചറേ. ഒന്നാലോചിച്ചു നോക്ക്. നിങ്ങടെ കര്‍ച്ചീഫ് അയാളുടെ വീട്ടുമുറ്റത്ത് വീണുപോയില്ലായിരുന്നെങ്കില്‍ നിങ്ങളെ ഞങ്ങള്‍ക്കു സംശയിക്കാന്‍ പറ്റുമായിരുന്നോ? അതുമല്ല, കര്‍ച്ചീഫ് നിങ്ങളുടേതാണെന്ന് ആദ്യമേ നിങ്ങൾ സമ്മതിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ കുഴങ്ങിപ്പോയേനെ. ഡെഡ്ബോഡി കാണാന്‍ പോയപ്പം വീണുപോയതാന്നു പറഞ്ഞാല്‍ ഞങ്ങളതു വിശ്വസിക്ക്വം ചെയ്തേനെ. പക്ഷേ, അങ്ങനൊന്നും പറയാന്‍ നിങ്ങളെ ദൈവം തോന്നിപ്പിച്ചില്ല. അപ്പം അതീന്ന് എന്താ മനസിലാക്കേണ്ടത് ? ദൈവം പ്രതിയെ പിടിച്ചു ഞങ്ങളുടെ മുൻപിൽ കൊണ്ടുവന്നു തന്നിരിക്കുന്നൂന്ന് . അല്ലെ?. അതാ ഞാന്‍ പറഞ്ഞത് സത്യം അവസാനം ജയിക്കുമെന്ന് .”
“മരിച്ചുപോയ എന്‍റച്ഛനാണെ സത്യം! ഞാനിപ്പറഞ്ഞതൊന്നും കള്ളമല്ല .”
“പറഞ്ഞത് കുറെയൊക്കെ സത്യമാണെന്ന് ഞങ്ങളും വിശ്വസിക്കുന്നു. പക്ഷേ, പറയാത്ത കുറെ സത്യങ്ങള്‍ കൂടിയില്ലേ ടീച്ചറേ? അതു കൂടിയിങ്ങു പറ “
ഡിവൈഎസ്പി പറഞ്ഞു .
“മറ്റൊന്നും എനിക്കറിഞ്ഞൂടാ സാർ . സത്യായിട്ടും അറിഞ്ഞൂടാ.”
“ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി രാത്രി ചെല്ലാന്‍ പറഞ്ഞു. നിങ്ങളു കൂളായിട്ടു ചെന്നു. അപ്പം അയാളു മരിച്ചുകിടക്കുന്നു. സമാധാനായല്ലോന്നു കരുതി നിങ്ങളു തിരിച്ചു വീട്ടില്‍ വന്നു കിടന്നുറങ്ങി. ഇതൊക്കെ വിശ്വസിക്കുമോ ടീച്ചറെ ആരെങ്കിലും?”
“വിശ്വസിക്കില്ല. ആരും വിശ്വസിക്കില്ല. പക്ഷേ, എന്‍റെ ഹൃദയം തുറന്നു കാണിക്കാന്‍ പറ്റുമോ എനിക്ക്?”
“ഇടയ്ക്കൊന്നു ചോദിക്കട്ടെ. ഈ അശ്വതി, അതായത് സുകുമാരന്‍റെ സഹോദരി ഇപ്പം എവിടുണ്ടെന്നറിയാമോ?” – സി.ഐ. ആരാഞ്ഞു.
“ഇല്ല. കോളജീന്നു പോന്നതിനുശേഷം ഞങ്ങളു തമ്മില്‍ കണ്ടിട്ടില്ല.”
“നിങ്ങളു തമ്മില്‍ ലോഹ്യത്തിലാണോ അവസാനം പിരിഞ്ഞത്?”
“അതെ. ഹോസ്റ്റലിൽ എന്‍റെ ഏറ്റവും അടുത്ത ഫ്രണ്ടായിരുന്നു അവള്.”
“അപ്പം അശ്വതിയോട് ചോദിച്ചാല്‍ കോളജിലെ ആ സംഭവം സത്യമാണോന്നറിയാമല്ലോ?”
“തീര്‍ച്ചയായും. പക്ഷേ, സുകുമാരന്‍ എന്‍റെ ഫോട്ടോ എടുത്ത കാര്യം ഇപ്പഴും അവളറിഞ്ഞിട്ടുണ്ടാവില്ല.”
“പക്ഷേ, ഫോട്ടോടെ കാര്യം പറഞ്ഞ് നിങ്ങൾക്ക് കിട്ടിയ കത്തിന്റെ കാര്യം സുമിത്ര അയാളോട് പറഞ്ഞൂന്നല്ലേ പറഞ്ഞത്?”
“അതെ. അതവള്‍ക്കറിയാം. ആ കത്തു ഞാനവളെ കാണിച്ചുകൊടുത്തതാണ്.”
“ഓക്കെ. എങ്കില്‍ തല്‍ക്കാലം ടീച്ചറു പൊയ്ക്കൊ. ഞങ്ങളൊന്നന്വേഷിക്കട്ടെ. പറഞ്ഞതു സത്യമാണെങ്കില്‍ ടീച്ചറിനെ ഇനി ഞങ്ങളു ബുദ്ധിമുട്ടിക്കില്ല.”
ഡിവൈഎസ്പി ഹരിദാസ് പറഞ്ഞു.
സുമിത്ര ഒരു ദീര്‍ഘശ്വാസം വിട്ടു. ഹൊ! ആശ്വാസമായി.
സാരിത്തലപ്പുകൊണ്ടവള്‍ മുഖത്തെയും കഴുത്തിലെയും വിയര്‍പ്പുകണങ്ങള്‍ തുടച്ചു.
അവള്‍ എണീറ്റ് എല്ലാവരെയും നോക്കി അപേക്ഷാഭാവത്താല്‍ പറഞ്ഞു:
“ഞാനിവിടെ പറഞ്ഞതൊന്നും വെളിയിലാരോടും പറയരുതേ.”
“ഒരിക്കലുമില്ല. ടീച്ചറു തെറ്റുകാരിയാണെന്നു ബോധ്യപ്പെടാത്തിടത്തോളം കാലം ഒന്നും ഞങ്ങളു പുറത്തുപറയില്ല. ടീച്ചറിനു ധൈര്യായിട്ടു പോകാം.”
“താങ്ക്യൂ.”
എസ്ഐ ജോണ്‍ വറുഗീസ് അവരെ കൂട്ടിക്കൊണ്ട് വെളിയിലേക്ക് പോയി.
ഒരു വലിയ ഭാരം ഇറക്കിവച്ചതുപോലുള്ള ആശ്വാസമായിരുന്നു സുമിത്രയ്ക്ക്.
പുറത്തു കാറിൽ ചാരി അസ്വസ്ഥതയോടെ നില്‍ക്കുകയായിരുന്നു ജയദേവന്‍.
സുമിത്ര വെളിയിലേക്കിറങ്ങി വന്നതും ഓടി അടുത്തു ചെന്നു ജയന്‍.
“നിന്നെ വല്ലതും ചെയ്തോ അവർ ?”
“ഇല്ല.”
എന്നാ പറഞ്ഞു?
“ഒന്നൂല്ലെന്നേ…
സുമിത്രയുടെ മുഖത്തെ മന്ദസ്മിതം കണ്ടപ്പോള്‍ ജയദേവനു സമാധാനമായി.”
“എന്നതാ ഇത്രേം നേരം ചോദിച്ചത്?”
“പേടിക്കാനൊന്നുമില്ല ജയേട്ടാ. പഴേ കുറെ കാര്യങ്ങൾ ചോദിച്ചു, പിന്നെ പൊക്കോളാൻ പറഞ്ഞു “
“ഞാനിവിടെ തീതിന്നു നില്‍ക്കുകയായിരുന്നു. എന്നാ കുന്തം ചോദിക്കാനാ അവമ്മാരിങ്ങോട്ട് വിളിപ്പിച്ചത്.”
“പറയാം. ജയേട്ടന്‍ വാ.”
ജയദേവനെ വിളിച്ചിട്ട് സുമിത്ര കാറിനടുത്തേക്ക് നടന്നു.
കാര്‍ കോമ്പൗണ്ട് വിട്ടപ്പോള്‍ ജയദേവന്‍ വീണ്ടും ചോദിച്ചു.
“എന്തൊക്കെയാ ചോദിച്ചത്?”
“കാര്യായിട്ടൊന്നും ചോദിച്ചില്ലെന്നേ?കോളജില്‍ പഠിക്കുന്ന കാലത്ത് സുകുമാരന്‍റെ സ്വഭാവം എങ്ങനായിരുന്നെന്നും അന്നയാള്‍ക്കു ശത്രുക്കളു വല്ലോരുമുണ്ടായിരുന്നതായി അറിയാമോന്നും ചോദിച്ചു.”
“ഇതൊക്കെ നിന്നോട് ചോദിച്ചാലെങ്ങനാ അറിയുക?”
“കോളജില്‍ അയാളെന്‍റെ സീനിയറായിരുന്നല്ലോ?”
“ഇതൊക്കെ സതീഷിന്‍റെ വീട്ടില്‍വച്ചു ചോദിച്ചതല്ലേ?”
“അന്നു ചോദിച്ചതൊക്കെയേ ഇപ്പഴും ചോദിച്ചുള്ളൂ.”
”തെണ്ടികള്‍” – ജയന്‍ രോഷം കൊണ്ടു. “ഇവമ്മാര്‍ക്കു പ്രതിയെ കണ്ടുപിടിക്കണമെങ്കില്‍ പട്ടിയെ കൊണ്ടുവന്ന് മണപ്പിക്കാന്‍ മേലായിരുന്നോ? വെറുതെ നിരപരാധികളെ പീഡിപ്പിക്കുന്നു ”
“ഇത്ര രോഷം കൊള്ളാന്‍ മാത്രം അവരൊന്നും ചെയ്തില്ലെന്നേ.”
സുമിത്ര ചിരിച്ചുകൊണ്ട് പറഞ്ഞു.
“അങ്ങോട്ടുകേറിയപ്പം കണ്ട പെണ്ണല്ലല്ലോ ഇത്?”
ജയദേവന്‍ അത്ഭുതം കൂറി.
“സത്യത്തില്‍ അങ്ങോട്ടു കേറിയപ്പം ഞാന്‍ വല്ലാതെ പേടിച്ചുപോയിരുന്നു.”
“ഇപ്പം സമാധാനമായോ?”
“ഒരുപാട്.”
“വെറുതെ മനുഷ്യരെ പേടിപ്പിക്കാന്‍ വേണ്ടി അവമ്മാര്..”
“പോട്ടെന്നേ…”
ആ വിഷയം സംസാരിക്കാതിരിക്കാന്‍വേണ്ടി സുമിത്ര മറ്റു വിഷയങ്ങളിലേക്ക് കടന്നു.
അവള്‍ ഓര്‍ത്തു.
സത്യം തുറന്നുപറഞ്ഞപ്പോള്‍ എന്തൊരാശ്വാസമാണ് മനസിന്! ഏതായാലും ഇനി പോലീസ് വരില്ല. അശ്വതിയെ ചെന്നു കണ്ടു സംസാരിക്കുമ്പോള്‍ താന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് അവള്‍ പറയുമല്ലോ! എല്ലാം തുറന്നുപറയാന്‍ തോന്നിയത് അനുഗ്രഹമായി.
സുമിത്ര കൈ എടുത്ത് ജയദേവന്‍റെ മടിയിലേക്ക് വച്ചു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 13

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 13

പിറ്റേന്ന് ചൊവ്വാഴ്ച !
വൈകുന്നേരം സ്കൂള്‍വിട്ടു സുമിത്ര വീട്ടില്‍ ചെന്നപ്പോള്‍ പതിവില്ലാതെ സതീഷ് വീട്ടിലുണ്ടായിരുന്നു.
സ്വീകരണമുറിയില്‍ സതീഷും മഞ്ജുളയും ഭവാനിയും എന്തോ ഗൗരവമായ ചര്‍ച്ചയാണ്.
സുമിത്രയെ കണ്ടതും അവര്‍ സംസാരം നിറുത്തി. എല്ലാവരുടെയും മുഖത്ത് വിഷാദഭാവം! എന്തോ പന്തികേട് തോന്നിയെങ്കിലും സുമിത്ര ഒന്നും ചോദിച്ചില്ല . ഒന്ന് പുഞ്ചിരിച്ചിട്ട് അവൾ മുകളിലേക്ക് പോകാന്‍ സ്റ്റെയര്‍കെയ്സിനടുത്തെത്തിയപ്പോൾ മൃദുവായ സ്വരത്തിൽ മഞ്ജുള വിളിച്ചു.
“സുമിത്ര ഒന്നു നിന്നേ.”
പിടിച്ചു നിറുത്തിയതുപോലെ അവള്‍ നിന്നു.
മഞ്ജുള അടുത്തു ചെന്ന് സ്റ്റെയർ കേസിന്റെ കൈവരിയിൽ പിടിച്ചുകൊണ്ടു പറഞ്ഞു.
“പോലീസ് സ്റ്റേഷനീന്നു വിളിച്ചിരുന്നു. ആ കേസിനെപ്പറ്റി കൂടുതലെന്തോ അറിയാനായിട്ട് നാളെ പത്തുമണിക്ക് പോലീസ് ക്ലബിൽ ചെല്ലണമെന്ന്.”
അതു കേട്ടതും കരയാന്‍ തുടങ്ങി അവള്‍.
“പ്രശ്നമൊന്നുമില്ലന്നേ. എന്തോ കുറച്ചു കാര്യങ്ങള്‍കൂടി ചോദിക്കാനുണ്ടെന്ന്. അതറിയാൻ വേണ്ടീട്ടു മാത്രമാ. ” സതീഷ് സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു .
സുമിത്ര ഒന്നും മിണ്ടിയില്ല. അവള്‍ കരച്ചിലൊതുക്കാന്‍ പാടുപെടുകയായിരുന്നു.
“ജയനെ വിവരമറിയിച്ചിട്ടുണ്ട്.” സതീഷ് തുടർന്നു: “അവന്‍ രാവിലെ ഇങ്ങെത്തും.”
സാരിത്തലപ്പുകൊണ്ട് മുഖംപൊത്തി കരഞ്ഞുകൊണ്ട് ,സ്റ്റെയര്‍കെയ്‌സ് കയറി അവൾ മുകളിലേക്ക് പോയി .
സതീഷും മഞ്ജുളയും പരസ്പരം നോക്കി വിഷാദമൂകരായി നിന്നു.
മുറിയിലേക്ക് കയറി വാതിലടച്ചിട്ടു സുമിത്ര കിടക്കയിലേക്ക് വീണു.
മരിച്ചാലോ എന്നുപോലും അവള്‍ ചിന്തിച്ചു പോയി.
മൊബൈൽ ഫോൺ സ്വിച്‌ ഓഫ് ചെയ്തിട്ടു മേശപ്പുറത്തേക്കു വച്ചു. ജയേട്ടൻ വിളിച്ചാൽ കാര്യങ്ങൾ പറയാനുള്ള കരുത്തുണ്ടാവില്ല തനിക്ക് എന്നവളോർത്തു .
അന്ന് അത്താഴം കഴിച്ചില്ല അവള്‍. മഞ്ജുള വന്നു നിര്‍ബന്ധിച്ചെങ്കിലും സുമിത്ര താഴേക്കു ചെല്ലാൻ പോലും കൂട്ടാക്കിയില്ല.
രാത്രി മുഴുവന്‍ മൗനമായി കരഞ്ഞു.
വെളുപ്പിന് എണീറ്റപ്പോള്‍ കാലുകള്‍ നിലത്തുറയ്ക്കുന്നില്ലെന്നു തോന്നി.
വീണ്ടും കട്ടിലിലിലേക്ക് ചാഞ്ഞു.
എട്ടരയായപ്പോള്‍ ജയദേവന്‍റെ കാര്‍ വീട്ടുമുറ്റത്ത് വന്നുനിന്നു.
ജയന്‍ ചാടിയിറങ്ങി സിറ്റൗട്ടിലേക്ക് ഓടിക്കയറി.
അപ്പോഴേക്കും സതീഷും മഞ്ജുളയും സിറ്റൗട്ടിലേക്ക് വന്നിരുന്നു.
“എന്താ… എന്താ ഇവിടുണ്ടായേ?”
ജയന്‍ ഉത്കണ്ഠയോടെ തിരക്കി.
നടന്ന കാര്യങ്ങള്‍ സതീഷ് ജയദേവനോട് വിശദീകരിച്ചു.
സംഭവം കേട്ടപ്പോള്‍ ജയദേവന്‍ രോഷം കൊണ്ടു.
“പണ്ടെന്നോ പരിചയമുണ്ടെന്നു പറഞ്ഞ് ഇങ്ങനെ ഹരാസ് ചെയ്യണോ? അവര്‍ക്കെന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ഇങ്ങോട്ടുവന്നു ചോദിക്കണം. അതല്ലേ അതിന്‍റെ മര്യാദ? പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിക്കുന്നത് എന്ത് ന്യായമാ ? “
“പോലീസിനുണ്ടോ ന്യായവും മര്യാദയും? കണ്ണില്‍ ചോരയില്ലാത്ത വര്‍ഗമല്ലേ.”
സതീഷിനും അമര്‍ഷമായിരുന്നു.
“അവളെന്നാ പറയുന്നു? ഞാൻ രാത്രി വിളിച്ചപ്പം ഫോൺ സ്വിച് ഓഫായിരുന്നു “
“ഭയങ്കര കരച്ചിലാ. ഇന്നലെ സ്കൂളീന്നു വന്നിട്ട് ഒരു സാധനം കഴിച്ചിട്ടില്ല.” മഞ്ജുള പറഞ്ഞു.
ജയന്‍ ഡ്രോയിംഗ് റൂമിലേക്ക് കയറിയിട്ട് തിടുക്കത്തില്‍ സ്റ്റെയര്‍കെയ്സ് കയറി സുമിത്രയുടെ മുറിയുടെ വാതില്‍ക്കല്‍ ചെന്നു മുട്ടി വിളിച്ചു.
“സുമീ… “
ജയദേവന്‍റെ ശബ്ദം കേട്ടതും സുമിത്ര എണീറ്റ് ചെന്ന് വാതില്‍ തുറന്നു.
കരഞ്ഞുകലങ്ങിയ കണ്ണുകളും കനം തൂങ്ങിയ മുഖവും കണ്ടപ്പോള്‍ ജയനു സങ്കടം വന്നു.
“എന്താ മോളെ പ്രശ്നം?”
അതിനു മറുപടി ആ നെഞ്ചിലേക്കു ശിരസ്സ് ചേർത്ത് ഒരു പൊട്ടിക്കരച്ചിലായിരുന്നു.
“കരയാന്‍ മാത്രം ഒന്നുമുണ്ടായില്ലല്ലോ?” ജയന്‍ അവളുടെ ചുമലില്‍ തലോടി ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: “പോലീസ് ക്ലബിൽ വരെ ഒന്നു ചെല്ലണമെന്നല്ലേ പറഞ്ഞുള്ളൂ. നമുക്ക് പോയിട്ടിങ്ങു പോരാം.”
“ഞാനൊരു തെറ്റും ചെയ്തിട്ടില്ല ജയേട്ടാ…”
അവള്‍ ഏങ്ങലടിച്ചുകൊണ്ട് പറഞ്ഞു.
“അതെനിക്കറിയാം മോളേ. പോലീസെന്നാ പറഞ്ഞാലും ഞാന്‍ നിന്നെ സംശയിക്ക്വൊന്നുമില്ല. വാ… മോളു വന്നു വല്ലതും കഴിക്ക്.”
ആളിക്കത്തുന്ന തീയിലേക്ക് അല്‍പം വെള്ളമൊഴിച്ചതുപോലെ ജയദേവന്‍റെ ആ വാക്കുകള്‍ സുമിത്രയ്ക്ക് ഒരുപാട് ആശ്വാസം പകർന്നു .
ജയദേവന്‍ അവളെ താഴേക്ക് കൂട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു.
ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞിട്ട് സുമിത്ര പോയി വേഷം മാറി.
ജയദേവന്‍റെ പിന്നാലെ അവള്‍ കാറിലേക്ക് കയറുമ്പോള്‍ മഞ്ജുള പറഞ്ഞു:
“ഒന്നും പേടിക്കണ്ടാട്ടോ. സത്യായിട്ടുള്ള കാര്യങ്ങളങ്ങു പറഞ്ഞാ മതി. നമ്മള് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ “
കാര്‍ മുമ്പോട്ടുനീങ്ങി.
പോകുന്നവഴി ഓരോന്നു പറഞ്ഞ് അവള്‍ക്ക് ധൈര്യം പകര്‍ന്നുകൊണ്ടിരുന്നു ജയന്‍.
പോലീസ് ക്ലബ് കോമ്പൗണ്ടില്‍ കാര്‍ വന്നുനിന്നതും സുമിത്രയുടെ നെഞ്ച് പടപടാ ഇടിക്കാന്‍ തുടങ്ങി.
“നീ ഇവിടെ ഇരുന്നാ മതി. ഞാന്‍ പോയി അന്വേഷിച്ചിട്ടു വരാം.”
വിന്‍ഡ് ഗ്ലാസ് താഴ്ത്തി വച്ചിട്ട് ജയദേവന്‍ ഡോര്‍ തുറന്നു വെളിയിലിറങ്ങി.
വാതിലിനു മുൻപിൽ നിന്ന പോലീസുകാരനോട് അയാൾ ആഗമനോദ്ദേശ്യം വെളിപ്പെടുത്തി. അകത്തേക്കു കയറിക്കൊള്ളാന്‍ അനുവാദം കിട്ടിയതും ജയന്‍ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചു.
സബ് ഇന്‍സ്പെക്ടര്‍ ജോണ്‍ വര്‍ഗീസ് മുറിയിൽ ഇരിപ്പുണ്ടായിരുന്നു . അദ്ദേഹം പറഞ്ഞു:
“സി.ഐ. ഉടനെ വരും. അവരെ ഇങ്ങോട്ടു വിളിച്ചോ. ഇവിടെ ഇരിക്കാം .”
ജയദേവന്‍ വെളിയിലേക്കിറങ്ങി കാറിന്റെ ഡോർ തുറന്ന് സുമിത്രയെ വിളിച്ചിറക്കി, അവരെയും കൂട്ടിക്കൊണ്ടു സ്വീകരണമുറിയിലേക്കു വന്നു.
സ്വീകരണമുറിയിലെ സെറ്റിയിൽ രണ്ടുപേരും അടുത്തടുത്ത് ഇരുന്നു.
പതിനഞ്ചു മിനിറ്റ് പിന്നിട്ടിട്ടും സി.ഐ. വരാഞ്ഞപ്പോള്‍ ജയന്‍ അസ്വസ്ഥനായി. അയാള്‍ സുമിത്രയെ നോക്കിയപ്പോൾ മിഴികൾ പൂട്ടി അഗാധമായ ചിന്തയിലായിരുന്നു അവൾ
“ഉറങ്ങിയോ?”
ഞെട്ടി കണ്ണുതുറന്നു സുമിത്ര .
“സി.ഐ. ഇതുവരെ വന്നില്ലല്ലോ . വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നു, തെണ്ടി ” ജയൻ രോഷം കടിച്ചമർത്തി
സുമിത്ര ചലനമില്ലാതെ ഒരു പാവകണക്കെ ഇരുന്നതേയുള്ളൂ.
“വിഷമിക്കാനൊന്നുമില്ലെന്നേ. സി.ഐ. വരുമ്പം ഞാന്‍ കാര്യങ്ങളൊക്കെ പറഞ്ഞോളാം.”
അതിനും പ്രതികരണമില്ല.
അരമണിക്കൂര്‍ കൂടി കഴിഞ്ഞിട്ടാണ് സി.ഐ. വന്നത്. അയാള്‍ ആരെയും ഗൗനിക്കാതെ നേരെ അകത്തേക്ക് പോയി.
പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ വന്ന് ജയനോട് സുമിത്രയേയും കൂട്ടി അകത്തേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു.
ജയദേവന്‍ സുമിത്രയെ വിളി ച്ചെഴുന്നേൽപ്പിച്ചിട്ടു അവരെയും കൂട്ടി അടുത്തമുറിയിലേക്കു നടന്നു .
“എന്തു ചോദിച്ചാലും പേടിക്കാതെ ഉള്ള കാര്യങ്ങൾ അങ്ങു പറഞ്ഞേക്കണം. നമുക്ക് ഒളിച്ചുവയ്ക്കാനൊന്നുമില്ലല്ലോ “
ജയന്‍ ധൈര്യം പകര്‍ന്നു.
“ജയേട്ടന്‍ എന്‍റടുത്തുണ്ടാവണം ട്ടോ…”
“തീര്‍ച്ചയായും. “
ജയന്‍റെ പിന്നാലെ ഒരു ജീവച്ഛവംപോലെ അവള്‍ അടുത്ത മുറിയിലേക്ക് കയറി.
സി.ഐ.യും എസ്.ഐ.യും തമ്മില്‍ ഏതോ കേസ് ഡിസ്കസ് ചെയ്യുകയായിരുന്നു ആ സമയം . സുമിത്രയെ കണ്ടതും അദ്ദേഹം ഫയല്‍ മടക്കി.
സി.ഐ. ജയദേവന്‍റെ നേരെ നോക്കി ചോദിച്ചു:
“നിങ്ങളാരാ?”
സുമിത്രയുടെ കസിനാണ്.
“പേര്?”
“ജയദേവന്‍.”
“നിങ്ങളു വെളിയിലു നിന്നാമതി.”
“അല്ല… അത്… ഇവളു വല്ലാതെ ഭയന്നിരിക്കുകയാണ് സര്‍. തനിച്ചിരിക്കാന്‍ പറ്റിയ ഒരു മാനസികാവസ്ഥയിലല്ല.”
“തനിച്ചല്ലല്ലോ. ഞങ്ങളൊക്കെയില്ലേ ഇവിടെ?”
“സാറെന്താന്നു വച്ചാല്‍ ചോദിച്ചോ. ഞാനിവിടെ മാറി നിന്നോളാം.”
“അതു പറ്റില്ലല്ലോ ജയാ. നിങ്ങളുടെ മുമ്പില്‍വച്ച് പറയാന്‍ പറ്റാത്ത പല കാര്യങ്ങളും ഉണ്ടാവില്ലേ അവർക്ക് ?”
“അങ്ങനൊന്നുമില്ല സാര്‍. ആ മര്‍ഡര്‍ കേസുമായി ഇവള്‍ക്കൊരു ബന്ധോം ഇല്ല.”
“എന്നു നിങ്ങളങ്ങു പറഞ്ഞാ മതിയോ? ബന്ധമുണ്ടോ ഇല്ലയോന്നൊക്കെ ഞങ്ങളു തീരുമാനിച്ചോളാം. താന്‍ വെളിയിലേക്കിറങ്ങ്. “
സി.ഐ.യുടെ ശബ്ദം കനത്തു.
“അല്ല. സര്‍… അത്…”
“ഒന്നിറങ്ങിപ്പോടോ .”
ഒരു ഗര്‍ജനമായിരുന്നു. സുമിത്ര ഭയന്നു വിറച്ചുപോയി.
“സര്‍… പ്ലീസ്….”
പിന്നെന്തെങ്കിലും പറയുന്നതിനുമുമ്പേ ഒരു പോലീസുകാരന്‍ വന്നു ജയനെ പിടിച്ചു വെളിയിലേക്കു കൊണ്ടുപോയി.
സുമിത്രയും കരഞ്ഞുകൊണ്ട് പിന്നാലെ പോകാൻ ഒരുങ്ങിയപ്പോൾ സി ഐ തടഞ്ഞു :
” നിങ്ങൾ എങ്ങോട്ടാ ? നിങ്ങൾ അവിടെ നിൽക്ക് .”
“സാർ പ്ലീസ്… ഞാന്‍ തനിച്ചിവിടെ നില്‍ക്കില്ല. ജയേട്ടനെ കൂടി ഇങ്ങു വിളിക്ക്” – സുമിത്ര യാചിച്ചു.
“നിങ്ങളെ തല്ലാനോ കൊല്ലാനോ കൊണ്ടുവന്നതല്ല. അടങ്ങിയിരിക്ക്.” സുമിത്രയെ ശാസിച്ചിട്ട് സി.ഐ. ഒരു വനിതാ പോലീസുകാരിയെ നോക്കി പറഞ്ഞു.
“ഇവരെ മുകളിലേക്ക് കൊണ്ടുപോ .”
അതു കേട്ടതും സുമിത്രയുടെ കരച്ചില്‍ അണപൊട്ടി.
വനിതാ പോലീസുകാരി വന്ന് അവളെ ബലമായി പിടിച്ചു മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി.
പ്രതികളെ ചോദ്യം ചെയ്യുന്ന പ്രേതാലയം പോലുള്ള ഒരു മുറിയിൽ കൊണ്ടുപോയി ഇരുത്തി അവളെ . മുറിയുടെ നടുക്ക് ഒരു വലിയ ബള്‍ബ് താഴേക്ക് തൂങ്ങി കിടപ്പുണ്ട് . അതിനു കീഴെയാണ് ചോദ്യം ചെയ്യാനുള്ള വേദി ഒരുക്കിയിരിക്കുന്നത് . ഒറ്റനോട്ടത്തിലേ പേടിയുണര്‍ത്തുന്ന ഭീതിദമായ അന്തരീക്ഷം!
മുറിയിലേക്ക് കയറിയതേ പാതി ജീവന്‍ പോയി സുമിത്രയ്ക്ക്. ഭയംകൊണ്ട് അവളുടെ മുഖവും ദേഹവും വിയര്‍ത്തു. കാലുകൾ കിലുകിലെ വിറച്ചു .
“അങ്ങോട്ടിരുന്നോ…”
ബള്‍ബിനു കീഴെ ഇട്ടിരുന്ന കസേരയിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പോലീസുകാരി പറഞ്ഞു.
സുമിത്ര ഇരിക്കാന്‍ മടിച്ചപ്പോള്‍ പോലീസുകാരി വന്നു ബലമായി അവളെ പിടിച്ചിരുത്തി.
രണ്ടുമിനിറ്റ് കഴിഞ്ഞപ്പോള്‍ സി.ഐ. മോഹന്‍ദാസും എസ്.ഐ. ജോണ്‍ വറുഗീസും രണ്ടു പോലീസുകാരും അങ്ങോട്ടുവന്നു.
സി.ഐ. ലൈറ്റ് ഓൺ ചെയ്തിട്ട് ഒരു കസേര വലിച്ചിട്ട് സുമിത്രയുടെ അരികില്‍ ഇരുന്നു. എന്നിട്ട് കുറച്ചുനേരം ഒന്നും മിണ്ടാതെ സുമിത്രയുടെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു.
സിംഹത്തിന്‍റെ മുമ്പിലകപ്പെട്ട മാന്‍പേടയെപ്പോലെ ഭയന്നുവിറച്ചുപോയി സുമിത്ര.
“എന്നെ ഒന്നും ചെയ്യരുതേ …. ഞാനല്ല സുകുമാരനെ കൊന്നത്. എന്‍റമ്മയാണെ സത്യം. മരിച്ചുപോയ എന്റച്ഛനാണെ സത്യം. എനിക്കാ സംഭവവുമായി ഒരു ബന്ധോം ഇല്ല സര്‍. പ്ലീസ്… എന്നെ ഒന്ന് വിശ്വസിക്ക്. ഞാനല്ല അയാളെ കൊന്നത് “
അവള്‍ കൈകൂപ്പി യാചിച്ചു. ആ കൈകൾ കിലുകിലെ വിറച്ചു .
“കൂള്‍ ഡൗണ്‍, കൂള്‍ ഡൗണ്‍ ! നിങ്ങളെ തല്ലാനോ, കൊല്ലാനോ കൊണ്ടുവന്നതല്ല . ആ കൊലപാതകവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമെന്ന് ഞങ്ങൾക്ക് വ്യക്തമായിട്ടറിയാം . അതു ഞങ്ങളോട് പറഞ്ഞേ പറ്റൂ. കഴിഞ്ഞതവണ ഞാന്‍ നിങ്ങളുടെ വീട്ടില്‍ വന്നു ചോദ്യം ചെയ്തപ്പം കുറെയേറെ കള്ളം നിങ്ങളെന്നോട് പറഞ്ഞു. ഞാനതൊക്കെ വിശ്വസിച്ചങ്ങു പോയീന്നു നിങ്ങളു കരുതി . അല്ലേ? ഇയാളു വിചാരിക്കുന്നതുപോലെ പോലീസുകാരത്ര ഉണ്ണാക്കന്മാരൊന്നുമല്ല .” സി ഐ പറഞ്ഞു
“സത്യായിട്ടും എനിക്കാ കൊലപാതകവുമായി ഒരു ബന്ധോം ഇല്ല സര്‍.”
“പിന്നെന്തിനാ നിങ്ങളെന്നോട് കള്ളം പറഞ്ഞേ? കർച്ചീഫ് നിങ്ങളുടെയല്ലെന്ന് ?”
“തെറ്റുപറ്റിപ്പോയി. ക്ഷമിക്കണം. .”
സുമിത്ര കൈകൂപ്പി കരഞ്ഞുകൊണ്ട് അപേക്ഷിച്ചു .
“അങ്ങനെ വഴിക്കുവാ . ചോദിക്കുന്നേന് സത്യായിട്ടുള്ള മറുപടി പറയണം .. ഇനി കള്ളം പറഞ്ഞു പറ്റിക്കാമെന്നു വിചാരിക്കണ്ട. എല്ലാ ഡീറ്റയിൽസും കളക്ട് ചെയ്തിട്ടാ നിങ്ങളെ ഇങ്ങോട്ടു വിളിപ്പിച്ചത് . സത്യം മാത്രമേ പറയാവൂ ”
സി ഐ യുടെ സ്വരം കനത്തു .
“ഉം…”
അവള്‍ തലകുലുക്കി.
ആ സമയം ഡിവൈഎസ്പി ഹരിദാസും അങ്ങോട്ട് കയറിവന്നു. ഡിവൈഎസ്പിയെ കണ്ടതും സിഐയും എസ്ഐയും പോലീസുകാരും എണീറ്റ് സല്യൂട്ടടിച്ചു.
“തുടങ്ങിയോ മോഹന്‍?”
ഹരിദാസ് ചോദിച്ചു.
“ഇല്ല. തുടങ്ങാന്‍ പോണതേയുള്ളൂ.”
“ഓകെ. കാരി ഓണ്‍.”
ഡിവൈഎസ്പി, സി.ഐ.യുടെ സമീപം കസേര വലിച്ചിട്ടിരുന്നു.
സി.ഐ. പിന്നിലേക്ക് തിരിഞ്ഞിട്ട് എസ്ഐയുടെ നേരെ കൈനീട്ടി. എസ്.ഐ. തന്‍റെ കൈയിലിരുന്ന തൂവാല സിഐയുടെ കൈയിലേക്ക് കൊടുത്തു.
രണ്ടു കൈകൊണ്ടും തൂവാല നിവര്‍ത്തി സുമിത്രയുടെ മുമ്പില്‍ പിടിച്ചുകൊണ്ട് സിഐ ചോദിച്ചു.
“ഈ കര്‍ച്ചീഫ് നിങ്ങളുടെയാണോ?”
തൊണ്ട വരളുന്നതുപോലെ തോന്നി സുമിത്രയ്ക്ക്. ഇനി കള്ളം പറഞ്ഞ് പിടിച്ചുനില്‍ക്കാനാവില്ല.
“അതെ…”
നമ്മൾ ജയിച്ചു എന്ന ഭാവത്തില്‍ സിഐ തിരിഞ്ഞ് ഡിവൈഎസ്പിയെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് തിരിഞ്ഞ് വീണ്ടും സുമിത്രയെ നോക്കി ചോദിച്ചു.
“അപ്പം നേരത്തെ ചോദിച്ചപ്പം നിങ്ങളുടേതല്ലെന്നു എന്തിനാ എന്നോട് കള്ളം പറഞ്ഞേ?”
അതിനു മറുപടിയില്ല.
“ഈ കര്‍ച്ചീഫ് ഞങ്ങളുടെ കൈയില്‍ എങ്ങനാ വന്നതെന്നറിയാമോ?”
“ഇല്ല.”
“മരിച്ച സുകുമാരന്‍റെ വീട്ടുമുറ്റത്തുനിന്ന് .”
സുമിത്രയുടെ ശ്വാസഗതി കൂടിയത് സിഐ ശ്രദ്ധിച്ചു.
“ഇനി പറ. ഇതെങ്ങനെയാ അയാളുടെ വീട്ടുമുറ്റത്തുവന്നത്?”
അവള്‍ക്ക് ചങ്കുപൊട്ടുന്നതുപോലെ പ്രയാസം തോന്നി. സി.ഐ. അതു മനസിലാക്കി
“കുടിക്കാന്‍ വെള്ളം വേണോ?”
“വേണ്ട.”
“എന്നാ തുറന്നുപറ. എങ്ങനെയാ ഇത് അയാളുടെ വീട്ടുമുറ്റത്ത് വന്നത്? സത്യം മാത്രമേ പറയാവൂ. സംഭവദിവസം സുകുമാരന്‍റെ വീട്ടില്‍ നിങ്ങളു പോയിരുന്നോ?”
“ഉം.” അവള്‍ തലയനക്കി.
“എപ്പം?”
“അയാളു മരിച്ച രാത്രി.”
“എത്ര മണിക്ക്?”
“പന്ത്രണ്ടുമണിയായിക്കാണും.”
“രാത്രി പന്ത്രണ്ടുമണി?”
“ഉം.”
“ഒറ്റയ്ക്കാണോ?”
“ഉം.”
സിഐ തിരിഞ്ഞ് ഡിവൈഎസ്പിയെ ഒന്നു നോക്കി. എന്നിട്ട് വീണ്ടും തിരിഞ്ഞ് സുമിത്രയെ നോക്കി ചോദിച്ചു.
“എന്തിനാ പോയേ?”
അതിനു മറുപടി പറയാനാവാതെ അവള്‍ വല്ലാതെ കിതച്ചു.
“പേടിക്കാതെ പറഞ്ഞോ. ഇവിടെ പറയുന്ന കാര്യങ്ങള്‍ ഒരുകാരണവശാലും ഞങ്ങള്‍ പുറത്തുപറയില്ല.”
”ഞാനല്ല സുകുമാരനെ കൊന്നത്” – വിക്കിവിക്കി അവള്‍ പറഞ്ഞു.
”എന്‍റെ ചോദ്യത്തിനുള്ള മറുപടി അതല്ലല്ലോ?”
സുമിത്ര എന്തോ പറയാനായി വായ് തുറന്നു. പക്ഷേ, മനസ് പിന്നെയും പിറകോട്ട് പിടിച്ചു വലിച്ചു.
“പറഞ്ഞോളൂ. സത്യം തുറന്നുപറഞ്ഞാല്‍ സുമിത്രയെ ഞങ്ങളു രക്ഷിക്കാം. ഒന്നും പേടിക്കണ്ട . നടന്ന കാര്യങ്ങൾ ധൈരായിട്ടു പറഞ്ഞോ . രക്ഷപ്പെടാനുള്ള വഴികൾ ഞങ്ങളുണ്ടാക്കി തരാം. പക്ഷേ സത്യമേ ഞങ്ങളോട് പറയാവൂ.”
ഡിവൈഎസ്പി ധൈര്യം പകര്‍ന്നു.
സുമിത്ര നാലുചുറ്റും നോക്കി. മറ്റുള്ളവരുടെ സാന്നിധ്യം അവള്‍ക്കു വിഷമമുണ്ടാക്കുന്നു എന്നു കണ്ടപ്പോള്‍ ഹരിദാസ് എല്ലാ പോലീസുകാരെയും അവിടെനിന്ന് പറഞ്ഞുവിട്ടു.
“ഇനി പറ. അന്നു രാത്രി എന്താ സംഭവിച്ചത്?”
കൈകൂപ്പി യാചനയോടെ അവള്‍ സിഐയേയും ഡിവൈഎസ്പിയേയും മാറിമാറി നോക്കി. എന്നിട്ട് പറഞ്ഞു.
“നടന്നതെന്താണെന്നു മുഴുവന്‍ ഞാന്‍ പറയാം. പക്ഷേ, ഒരപേക്ഷയുണ്ട്. വെളിയിലാരോടും ഇത് പറയരുത്. എന്‍റെ ജീവിതം തകര്‍ക്കരുത്. ഞാനൊരു പാവം പെണ്ണാണ് സാർ . എന്റെ ജയേട്ടൻ അറിഞ്ഞാൽ എന്നെ ഉപേക്ഷിക്കും . ഞാൻ പറയാൻപോകുന്നത് വേറാരും അറിയരുത് .”
“ഒരിക്കലുമില്ല. ഒരു പെണ്ണിന്‍റെ ജീവിതം തകര്‍ക്കാന്‍ മാത്രം ദുഷ്ടന്മാരൊന്നുമല്ല ഞങ്ങൾ . എന്നുമാത്രമല്ല സത്യം തുറന്നുപറഞ്ഞാല്‍ സുമിത്രയെ രക്ഷിക്കാനുള്ള വഴികളും ഞങ്ങളു പറഞ്ഞുതരാം.”
സിഐ ഒരടവു പ്രയോഗിച്ചു.
” രക്ഷിക്കുമോ സാർ ?”
” ഉറപ്പായിട്ടും . ” സി ഐ തുടർന്നു : ”നടന്നത് വള്ളിപുള്ളി തെറ്റാതെ ഇങ്ങോട്ടു പറ ”
ഒരു ദീർഘശ്വാസം വിട്ടിട്ട് സുമിത്ര ആ സംഭവം പറയാന്‍ തുടങ്ങി.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 12

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 12

സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മുറ്റത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ദാസിന്‍റെ ജീപ്പ് വന്നു നിന്നു.
അപ്പോള്‍ നേരം അഞ്ചുമണി കഴിഞ്ഞിരുന്നു.
സ്കൂളും പരിസരവും വിജനമാണ്. ഹെഡ്മിസ്ട്രസിന്‍റെ റൂമിലിരുന്ന് സിസ്റ്റര്‍ തെരേസ എന്തോ എഴുതുന്നുണ്ട്.
സി.ഐ. പോലീസുകാരെ വെളിയില്‍ നിറുത്തിയിട്ട് തിടുക്കത്തില്‍ ഹെഡ്മിസ്ട്രസിന്‍റെ മുറിയിലേക്ക് നടന്നു.
വാതില്‍ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുഖം കണ്ടതും സിസ്റ്റര്‍ തെരേസ എഴുത്തു നിര്‍ത്തി ആകാംക്ഷയോടെ നോക്കി.
“സിസ്റ്റര്‍ ഇതുവരെ പോയില്ലേ?”
ചിരിച്ചുകൊണ്ട് കൊണ്ട് സി.ഐ. അകത്തുകയറി സിസ്റ്ററിനഭിമുഖമായി കസേരയില്‍ ഇരുന്നു.
“കുറച്ചു ജോലി പെന്‍ഡിംഗുണ്ടായിരുന്നു. ”
സിസ്റ്റര്‍ പേന അടച്ചു പെന്‍സ്റ്റാന്‍ഡില്‍ വച്ചു.
“ഞാനിപ്പ വന്നത് ഒന്നു രണ്ടു കാര്യങ്ങള്‍ അറിയാന്‍ വേണ്ടിയാ.”
സി.ഐ. അതു പറഞ്ഞപ്പോള്‍ സിസ്റ്ററിന്‍റെ ജിജ്ഞാസ വര്‍ധിച്ചു.
“എന്താ…?”
“സുമിത്ര എന്നു പേരുള്ള ഒരധ്യാപിക ഇവിടെ പഠിപ്പിക്കുന്നുണ്ടോ?”
“ഉണ്ടല്ലോ. എന്തേ?”
“എത്ര നാളായി അവരിവിടെ വന്നിട്ട്?”
“രണ്ടുമാസം കഴിഞ്ഞു.”
“അവരെങ്ങനാ പഠിപ്പിക്കാന്‍?”
“നന്നായിട്ടു പഠിപ്പിക്കും. കുട്ടികള്‍ക്കൊക്കെ വല്യ ഇഷ്ടമാ.”
“അവരുടെ സ്വഭാവം?”
“നല്ല സ്വഭാവമാ. എന്തേ?”
“ഒന്നുമില്ല. ഇവിടെ സ്റ്റേഷനറിക്കട നടത്തിക്കൊണ്ടിരുന്ന ഒരു സുകുമാരന്‍ മരിച്ച വിവരം സിസ്റ്റർ അറിഞ്ഞുകാണുമല്ലോ ?”
“ഉവ്വ്, അറിഞ്ഞു ?”
“ഈ സുകുമാരനും സുമിത്രേം തമ്മില്‍ പരിചയമുണ്ടോ?”
“എനിക്കറിയില്ല .”
“ആരോടു ചോദിച്ചാല്‍ അറിയാന്‍ പറ്റും?”
“സ്റ്റാഫ് റൂമില്‍ അവളുടെ തൊട്ടടുത്തിരിക്കുന്ന രണ്ടു ടീച്ചേഴ്സുണ്ട്. ജൂലിയും സൗമിനിയും. ഞാനവരുടെ ഫോണ്‍ നമ്പര്‍ തരാം. അവരെ വിളിച്ചു ചോദിച്ചാല്‍ ചിലപ്പം അറിയാന്‍ പറ്റിയേക്കും.”
സിസ്റ്റര്‍ മേശവലിപ്പില്‍നിന്ന് ഡയറി എടുത്തു തുറന്നു. അതിൽ നോക്കിയിട്ട് ഒരു കടലാസെടുത്ത് ജൂലിയുടെയും സൗമിനിയുടെയും ഫോണ്‍ നമ്പര്‍ കുറിച്ച് സി ഐ ക്കു കൈമാറി.
“എന്താ സംഗതി?”
“ഏയ് ഒന്നുമില്ല. ആ കൊലപാതകവുമായി ബന്ധപ്പെട്ട് സുകുമാരനെ പരിചയമുള്ള എല്ലാവരേം ഞങ്ങളു ചോദ്യം ചെയ്യുന്നുണ്ട്. അവരു തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നൂന്ന് ഒരിന്‍ഫര്‍മേഷന്‍ ഞങ്ങള്‍ക്കു കിട്ടി. അതു ശരിയാണോന്നറിഞ്ഞിട്ട് അവരെ ചോദ്യം ചെയ്താ മതീല്ലോന്നു കരുതിയാ. സ്ത്രീകളെ നമ്മളു വെറുതെ ഹരാസ് ചെയ്യാന്‍ പാടില്ലല്ലോ. പ്രത്യേകിച്ച് കല്യാണം കഴിയാത്ത ഒരു അധ്യാപികയെ .”
“സുമിത്രയെക്കുറിച്ച് ഇവിടെല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്.”
“അഭിപ്രായം മോശമായിട്ടല്ല ഞാന്‍ വന്നത്. സുകുമാരന്‍റെ കൊലയാളിയെ കണ്ടുപിടിക്കാന്‍ സഹായകമായ എന്തെങ്കിലും സൂചന കിട്ടുമോന്നറിയാന്‍ വേണ്ടിയാ. അവരു തമ്മില്‍ പരിചയമുണ്ടെങ്കില്‍ മാത്രം അവരെ ചോദ്യം ചെയ്താ മതീല്ലോ”
“സൗമിനിയേം ജൂലിയേം വേണമെങ്കില്‍ ഇവിടുന്നു വിളിക്കാം.”
സിസ്റ്റർ ലാൻഡ് ഫോണ്‍ നീക്കിവച്ചുകൊടുത്തു.
“നോ താങ്ക്സ്. ഞാൻ പിന്നെ വിളിച്ചോളാം “
സി.ഐ. എണീറ്റിട്ടു തുടര്‍ന്നു:
“ഞാനിവിടെ വന്നന്വേഷിച്ച കാര്യം ആരോടും പറയണ്ട. പറഞ്ഞാ ആളുകളു തെറ്റിദ്ധരിക്കും. അതുകൊണ്ടാ ഈ സമയത്തു വന്നത്.”
“ഏയ്, ഞാനാരോടും പറയില്ല. എന്‍റെ സ്റ്റാഫിനെക്കുറിച്ച് മോശമായ ഒരഭിപ്രായമുണ്ടായാല്‍ എനിക്കും കൂടിയല്ലേ അതിന്റെ നാണക്കേട്.”
“വരട്ടെ.”
സിസ്റ്ററിനോട് യാത്രപറഞ്ഞിട്ട് അദ്ദേഹം വെളിയിലേക്കിറങ്ങി.
ജീപ്പിന്‍റെ സമീപം വന്നുനിന്ന് സി.ഐ. ആലോചിച്ചു.
സൗമിനി , ജൂലി. രണ്ടുപേരില്‍ ആരെ കാണണം ആദ്യം?
ജൂലിയായിക്കോട്ടെ.
മൊബൈല്‍ എടുത്ത് ജൂലിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. വീട് എവിടാണെന്ന് കൃത്യമായി മനസിലാക്കിയശേഷം അദ്ദേഹം ജീപ്പില്‍ ചാടിക്കയറി വണ്ടി വിടാന്‍ നിര്‍ദേശം നല്‍കി.
ഒരിരമ്പലോടെ ജീപ്പ് മുമ്പോട്ട് കുതിച്ചു.
ആ വാഹനം പിന്നീട് വന്നു നിന്നത് ജൂലി ടീച്ചറിന്‍റെ വീട്ടുപടിക്കല്‍!
മോഹന്‍ദാസ് ചാടിയിറങ്ങി വീട്ടിലേക്ക് ധൃതിയില്‍ നടന്നു.
ജൂലി വെളിയില്‍ നില്‍പ്പുണ്ടായിരുന്നു.
മോഹൻദാസിനെ അവര്‍ അകത്തു ക്ഷണിച്ചിരുത്തി.
സി ഐ പറഞ്ഞു:
“ഞാനധികം ബുദ്ധിമുട്ടിപ്പിക്കുന്നില്ല. ഒന്നുരണ്ടു ചോദ്യങ്ങള്‍ക്കു പെട്ടെന്നു മറുപടി പറഞ്ഞാല്‍ ഞാൻ പൊക്കോളാം. മരിച്ച സുകുമാരനില്ലേ, അതായത് സ്കൂള്‍ ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തിക്കൊണ്ടിരുന്ന സുകുമാരന്‍. അയാളും സുമിത്ര ടീച്ചറും തമ്മില്‍ പരിചയമുണ്ടായിരുന്നോ?”
“അവര് ഒരേ കോളജില്‍ പഠിച്ചവരാന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.”
“ഇവിടെ വച്ച് അവരു തമ്മില്‍ കാണാറുണ്ടായിരുന്നോ?”
“വല്ലപ്പോഴുമൊക്കെ സംസാരിക്കാറുണ്ടായിരുന്നു.”
“ഇവിടെ അവരു തമ്മില്‍ വല്ല ഇടപാടുകളും ഉണ്ടായിരുന്നോ?”
“എന്നുവച്ചാല്‍?”
“എന്നുവച്ചാല്‍… അങ്ങോട്ടുമിങ്ങോട്ടുമൊരടുപ്പം.”
“അയാള്‍ക്കു ടീച്ചറിനോടെന്തോ അടുപ്പമുണ്ടായിരുന്നെന്ന് തോന്നുന്നു . പക്ഷേ, ടീച്ചറു മൈന്‍ഡ് ചെയ്യാറില്ലായിരുന്നു.”
“ഇതു ടീച്ചറു പറഞ്ഞറിഞ്ഞതാണോ അതോ നേരിട്ട് കണ്ടതാണോ ?”
“ടീച്ചറ് പറഞ്ഞതാ.”
മോഹന്‍ദാസ് പോക്കറ്റില്‍ നിന്ന് ഒരു കര്‍ച്ചീഫെടുത്ത് ജൂലിയെ കാണിച്ചുകൊണ്ട് ചോദിച്ചു.
“ഈ കര്‍ച്ചീഫ് ആരുടേതാണെന്നറിയാമോ ?”
അവരതുവാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ടു പറഞ്ഞു.
“ഇതാണോയെന്നറിയില്ല. ഇതുപോലൊരെണ്ണം സുമിത്ര ടീച്ചറിനുണ്ടായിരുന്നു.”
“ഇത്ര കൃത്യമായി ഓർക്കാൻ കാരണം?”
“ഈ എംബ്രോയിഡറി വര്‍ക്കു കണ്ടപ്പം എനിക്ക് പുതുമ തോന്നിയിരുന്നു. ഇതെവിടുന്നു വാങ്ങിച്ചതാണെന്ന് ഞാന്‍ അന്നു ചോദിക്ക്വേം ചെയ്തിരുന്നു.”
“എവിടുന്നു വാങ്ങിച്ചതാന്നാ പറഞ്ഞത്?”
“ടീച്ചറിന്‍റെ നാട്ടിലുള്ള ഏതോ കടയില്‍ നിന്നാ.”
“ഇതേ ഡിസൈന്‍ തന്നെയായിരുന്നോ?”
“അതെ. ഇതൊരു പ്രത്യേകതയുള്ള ഡിസൈൻ ആയതുകൊണ്ടാ ഞാനത് ശ്രദ്ധിച്ചത് ”
സി.ഐ. കര്‍ച്ചീഫ് തിരികെ വാങ്ങിയിട്ട് മടക്കി പോക്കറ്റില്‍ നിക്ഷേപിച്ചു.
“സുമിത്രയെക്കുറിച്ച് ടീച്ചറിന്‍റെ അഭിപ്രായം എന്താ?”
“നല്ല ടീച്ചറാണ്.”
“അടുത്തനാളില്‍ അവരുടെ പെരുമാറ്റത്തില്‍ വല്ല മാറ്റവും?”
“കുറെ ദിവസമായിട്ട് ആളാകെ ഡെസ്പാ. എപ്പഴും കരച്ചിലുതന്നെ. ഞാനന്വേഷിച്ചപ്പം അറിഞ്ഞത് നിശ്ചയിച്ച കല്യാണം മുടങ്ങിപ്പോയതുകൊണ്ടാന്നാ.”
“കല്യാണം നിശ്ചയിച്ചിരുന്നോ?”
“ഉം.”
“ആരുമായിട്ട്?”
“അവളുടെ മുറച്ചെറുക്കനുമായിട്ട്. നേരത്തെ തീരുമാനിച്ചുവച്ചിരുന്നതാ.”
“മുടങ്ങാന്‍ കാരണം.?”
“അതറിയില്ല.”
“എത്രനാളായി അവർ മൂഡ് ഓഫ് ആയിട്ട് ?”
“ഒരാഴ്ചയായിക്കാണും.”
“അതിനുമുമ്പ് ഹാപ്പിയായിരുന്നോ?”
“ഉം.”
“താങ്ക്യു.”
സി.ഐ. എണീറ്റു.
“എന്താ സാര്‍ പ്രശ്നം?
“പ്രശ്നമൊന്നുമില്ല. സുകുമാരനെ പരിചയമുള്ള വ്യക്തികളുടെയെല്ലാം ഡീറ്റെയില്‍സ് കളക്ട് ചെയ്യുന്ന കൂട്ടത്തില്‍ ഇതുംകൂടി കളക്ട് ചെയ്തെന്നേയുള്ളൂ. പിന്നെ, ഞാനിവിടെ വന്നതും സംസാരിച്ചതുമൊന്നും പുറത്താരോടും പറയണ്ട. സുമിത്രയോടും. പോലീസുകാരു കാരണം അവര്‍ക്കൊരു പേരുദോഷമുണ്ടാകരുതല്ലോ.”
“ഉം .”
“താങ്ക്യു. വരട്ടെ.”
യാത്രപറഞ്ഞിട്ട് അദ്ദേഹം വെളിയിലേക്കിറങ്ങി ജീപ്പിനടുത്തേക്ക് നടന്നു.


സുമിത്ര രാവിലെ സ്കൂളിലെത്തിയപ്പോള്‍ സ്റ്റാഫ് റൂമില്‍ അധ്യാപകര്‍ കൂട്ടംകൂടിനിന്ന് അടക്കിപ്പിടിച്ച സംസാരം.
സുമിത്രയെ കണ്ടതും സംസാരം നിറുത്തി എല്ലാവരും സീറ്റില്‍ വന്നിരുന്നു.
എന്തോ സംഭവിച്ചിട്ടുണ്ടെന്ന് സുമിത്രയ്ക്ക് മനസിലായി. പോലീസ് തന്നെ അന്വേഷിച്ച് വീട്ടില്‍ വന്ന കാര്യം ഇവര്‍ അറിഞ്ഞിരിക്കുമോ?
സീറ്റില്‍ വന്നിരുന്നിട്ട് അവള്‍ മേശവലിപ്പു തുറന്നു ഹാന്‍ഡ്ബാഗ് അതിനുള്ളില്‍ വച്ചു.
“എന്താ എല്ലാവരും ഇന്നൊരു മൗനം?”
അടുത്തിരുന്ന ജൂലിയോട് അവള്‍ സ്വരം താഴ്ത്തി ചോദിച്ചു.
“ഒന്നുമില്ല.”
പിന്നെ ഒന്നും ചോദിച്ചില്ല അവള്‍.
മേശവലിപ്പില്‍നിന്ന് പുസ്തകം എടുത്ത് തുറന്നു വായനയില്‍ മുഴുകി.


സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ദാസ് ഡിവൈഎസ്പി ഹരിദാസിന്‍റെ മുമ്പില്‍ സുകുമാരന്‍ കൊലക്കേസിന്‍റെ ഇതുവരെയുള്ള അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചു.
റിപ്പോര്‍ട്ട് വായിച്ച ശേഷം ഹരിദാസ് ചോദിച്ചു.
“അപ്പം സംശയിക്കുന്നവരുടെ ലിസ്റ്റില്‍ സുകുമാരന്‍റെ ഭാര്യയും പിന്നെ സുമിത്ര എന്ന അധ്യാപികയും മാത്രം. അല്ലേ?”
“അതെ സാര്‍. സംഭവദിവസം സുകുമാരന്‍റെ വീട്ടുമുറ്റത്തുനിന്നു കിട്ടിയ കര്‍ച്ചീഫ് സുമിത്രേടെയാണെന്നു സ്കൂളിലെ ഒരു ടീച്ചര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.”
“ഓകെ. വാദത്തിനുവേണ്ടി അതവരുടെയാണെന്നു സമ്മതിക്കുന്നു. അതു നേരത്തെ നഷ്ടപ്പെട്ടുപോയതാണെന്നു സുമിത്ര പറഞ്ഞാലോ?”
”അങ്ങനെ പറഞ്ഞില്ലല്ലോ സാര്‍. അതുപോലൊരു തൂവാല അവര്‍ക്കില്ല എന്ന് അവര്‍ കട്ടായം പറഞ്ഞു. ആ സമയം അവരുടെ മുഖം വിയര്‍ക്കുകയും ശ്വാസഗതി വര്‍ധിക്കുകയും ചെയ്തതു ഞാന്‍ ശ്രദ്ധിച്ചു.”
“അതു പോലീസിനെ കണ്ടതുകൊണ്ടുള്ള ഭയം കൊണ്ടാകും.”
“അല്ല സാര്‍. സുകുമാരന്‍ മരിച്ചതിനുശേഷം സുമിത്ര വല്ലാതെ വിഷാദമൂകയായിരുന്നൂന്നു സ്കൂളിലെ ചില ടീച്ചേഴ്സ് പറഞ്ഞു. അതിന്‍റെ കാരണമായിട്ടവരു പറഞ്ഞത് നിശ്ചയിച്ച അവരുടെ കല്യാണം മുടങ്ങിപ്പോയതുകൊണ്ടാന്നാ. പക്ഷേ, ഞാനന്വേഷിച്ചപ്പം അറിഞ്ഞത് കല്യാണം മുടങ്ങീട്ടില്ല, അച്ഛൻ മരിച്ചതുകൊണ്ടു അതു മാറ്റിവച്ചിട്ടേയുള്ളൂന്നാ. അപ്പം വിഷാദത്തിന്‍റെ ശരിയായ കാരണം അതല്ല. പുറത്തുപറയാന്‍ പറ്റാത്ത മറ്റു എന്തോ ഉണ്ട്.”
“സംഭവസ്ഥലത്തുനിന്നു കിട്ടിയ മുടി അവരുടേതല്ലെന്നല്ലേ ഫോറൻസിക് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.”
“അതെ. അതു ശ്രീദേവിയുടെയാണ്. പക്ഷേ, അവര്‍ക്കെതിരെ വ്യക്തമായ തെളിവുകളൊന്നുമില്ല.”
“ശ്രീദേവിയെ വിശദമായിട്ടു ചോദ്യം ചെയ്തോ?”
“ഉവ്വ്! ഞാന്‍ മനസിലാക്കിയിടത്തോളം അവര്‍ക്കിതില്‍ പങ്കില്ലെന്നാ കാണുന്നത്. പക്ഷേ, സാഹചര്യത്തെളിവുകള്‍ അവര്‍ക്കെതിരാ. അതുകൊണ്ട് പൂര്‍ണമായും അവരെ ഒഴിവാക്കാനും വയ്യ. അറസ്റ്റ് ചെയ്യണമെങ്കില്‍ വ്യക്തമായ ഒരെവിഡന്‍സു കിട്ടേണ്ടേ സര്‍?”
റിപ്പോര്‍ട്ടിലേക്ക് മിഴികളൂന്നി തെല്ലുനേരം മൗനമായി ഇരുന്നു ഡിവൈഎസ്പി.
“സുമിത്രയും സുകുമാരനും തമ്മില്‍ ബസ്സ്റ്റോപ്പില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുന്നതു കണ്ടവരുണ്ട്. അതവരും നിഷേധിക്കുന്നില്ല. അന്ന് അവരുടെ മുഖഭാവം ശ്രദ്ധിച്ച പലര്‍ക്കും എന്തോ പ്രശ്നങ്ങളുള്ളതായി തോന്നിയിരുന്നു.”
സി.ഐ. പറഞ്ഞു.
“അവരെ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചൊന്നു വിശദമായി ചോദ്യം ചെയ്താലോ?”
ഹരിദാസ് ചോദിച്ചു.
“യേസ് സാര്‍. ഞാനും അതാ ഉദ്ദേശിച്ചത്. ഒറ്റയ്ക്കവരെ ഇരുത്തി ചോദ്യം ചെയ്താല്‍ കിളികിളിപോലെ അവരു സത്യം പറയും. അവിവാഹിതയായ ഒരു ടീച്ചറാണല്ലോന്നു കരുതിയാ ഞാനത്രയ്ക്കങ്ങടു പോകാതിരുന്നത്. പക്ഷേ, അവര് എന്‍റെ മുഖത്തുനോക്കി പച്ചക്കള്ളം പറഞ്ഞു, കര്‍ച്ചീഫ് അവരുടേതല്ലെന്ന്.”
“കൂടുതല്‍ സെന്‍റിമെന്‍റ്സൊന്നും ആരോടും കാണിക്കണ്ട. ടീച്ചറായാലും സാറായാലും കുറ്റം ചെയ്‌താൽ പിടിക്കണം . ഒരുകാര്യം ചെയ്യ് . നാളെ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിക്ക് അവളെ. എന്നിട്ട് എന്‍റെയും കൂടി പ്രസൻസിൽ ക്വസ്റ്റ്യന്‍ ചെയ്യാം.”ഹരിദാസ് പറഞ്ഞു
“യേസ് സര്‍.”
സി.ഐ. എണീറ്റ് തൊപ്പിയെടുത്ത് തലയില്‍ വച്ചു.
“ഓ ഇപ്പഴാ ഒരു കാര്യം ഓര്‍ത്തത്. നാളെ എനിക്കൊരു എന്‍ഗേജുമെന്‍റുണ്ട്. മറ്റന്നാള്‍ രാവിലെ പതിനൊന്നുമണിക്കായിക്കോട്ടെ. ഇടയ്ക്ക് എന്നെയൊന്നു വിളിച്ച് ഓര്‍മിപ്പിച്ചാല്‍ മതി” – ഡിവൈഎസ്പി പറഞ്ഞു.
“ശരി സര്‍.”
“നമുക്കെത്രയും വേഗം ഒരു പ്രതിയെ ഉണ്ടാക്കണം. പത്രക്കാരൊക്കെ പോലീസിനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്ക്വാ. ഇനി പൗരസമിതിയാകും, ആക്ഷന്‍ കൗണ്‍സിലാകും, സമരമാകും. സമരം ചെയ്യാന്‍ ഒരു കാരണം കിട്ടാതെ പ്രതിപക്ഷപാര്‍ട്ടികളു തെക്കുവടക്ക് ഓടിനടക്ക്വാ. ഇലക്ഷനല്ലേ വരുന്നത്.”
“യേസ് സര്‍. നമുക്കുടനെ ഈ കേസിനൊരു തുമ്പുണ്ടാക്കാൻ പറ്റുമെന്നണ് എന്റെ പ്രതീക്ഷ . “
സല്യൂട്ടടിച്ചിട്ട് സി.ഐ. വെളിയിലേക്കിറങ്ങി ജീപ്പില്‍ കയറി.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 11

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 11

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ദാസ് സുമിത്രയെ അടിമുടി സൂക്ഷിച്ചു നോക്കി.
“ടീച്ചര്‍ ഇരിക്ക്.”
സെറ്റിയിലേക്ക് കൈചൂണ്ടി സി.ഐ. പറഞ്ഞു.
സുമിത്ര, സി.ഐ.യ്ക്ക് അഭിമുഖമായി സതീഷിന്റെ ഇടതുവശത്ത് അല്പം മാറി സെറ്റിയില്‍ ഇരുന്നു.
അവളുടെ മുഖത്തെ ഉത്കണ്ഠയും ഉള്ളിലെ അങ്കലാപ്പും കണ്ടപ്പോള്‍ മോഹന്‍ദാസ് സൗമ്യസ്വരത്തില്‍ പറഞ്ഞു.
“പേടിക്ക്വൊന്നും വേണ്ട. കൊല നടന്നത് തൊട്ടടുത്ത വീട്ടിലായതുകൊണ്ട് അന്വേഷണത്തെ സഹായിക്കുന്ന എന്തെങ്കിലും സൂചന കിട്ടുമോന്നറിയാന്‍ വന്നതാ.”
സുമിത്ര ഒന്നും മിണ്ടിയില്ല.
അവളുടെ ശ്വാസഗതി വര്‍ധിക്കുന്നത് സി.ഐ. ശ്രദ്ധിച്ചു.
“ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായും കൃത്യമായും മറുപടി പറയണം. ഒരു കാരണവശാലും കള്ളം പറയരുത്. അറിയാവുന്ന കാര്യങ്ങൾ ഒന്നും മറച്ചുവയ്ക്കുകയും ചെയ്യരുത് “
“ഉം.” അവള്‍ തലകുലുക്കി.
“മരിച്ച സുകുമാരനെ നേരത്തെ പരിചയമുണ്ടോ ടീച്ചറിന്?”
ആദ്യത്തെ ചോദ്യം തന്നെ അവളെ കുഴക്കി. സതീഷിന്‍റെ മുമ്പിലിരുന്നു സത്യം പറയാന്‍ പറ്റുമോ തനിക്ക്? പരിചയമില്ലെന്ന് പറഞ്ഞാല്‍ അത് കള്ളവുമാണ്. ഉണ്ടെന്നു പറഞ്ഞാൽ സതീഷ് സംശയത്തോടെ തന്നെ നോക്കില്ലേ ?.
സുമിത്രയുടെ ഉള്ളിലെ വെപ്രാളം സി.ഐ. തിരിച്ചറിഞ്ഞു.
“പേടിക്കാതെ ഉള്ള കാര്യം തുറന്നു പറഞ്ഞോ. ടീച്ചറിനെ സംശയിച്ചിട്ടൊന്നുമല്ല ചോദിക്കുന്നത്. അന്വേഷണത്തെ സഹായിക്കുന്ന എന്തെങ്കിലും തുമ്പ് കിട്ടുമോന്നറിയാനാ ”
“ഞാന്‍ പഠിച്ച കോളജിലാണ് അയാളും പഠിച്ചിരുന്നത്.”
“അന്ന് കണ്ടിട്ടുമുണ്ട്; പരിചയപ്പെട്ടിട്ടുമുണ്ട്. അല്ലേ ?”
“ഉം.”
ഇപ്പോള്‍ എങ്ങനെയിരിക്കുന്നു താങ്കളുടെ വാദം എന്ന ഭാവത്തില്‍ സി.ഐ. സതീഷിന്‍റെ മുഖത്തേക്ക് നോക്കി ചിരിച്ചു .
“ഞാനിതറിഞ്ഞിരുന്നില്ല.”
ചമ്മിയ മുഖത്തോടെ സതീഷ് പറഞ്ഞു.
“സുമിത്ര ഇക്കാര്യം ഇവരോട് പറഞ്ഞിരുന്നില്ലേ?”
“ഇല്ല.”
“അയാൾ ഇത്ര തൊട്ടടുത്ത് താമസിച്ചിട്ടും എന്താ പറയാതിരുന്നേ?”
“അയാളെക്കുറിച്ച് ഇവിടുള്ളോര്‍ക്ക് നല്ല അഭിപ്രായമല്ലായിരുന്നു. അതുകൊണ്ട് പരിചയമുണ്ടെന്ന് പറഞ്ഞാൽ എന്നെ തെറ്റിദ്ധരിക്കുമോന്നു ഞാന്‍ പേടിച്ചു.”
“കോളജില്‍വച്ച് എങ്ങനാ പരിചയം?”
“എന്റെ ഒരു കൂട്ടുകാരീടെ ബ്രദറായിരുന്നു.”
”ഓഹോ , അപ്പം അടുത്ത പരിചയമുണ്ട് ?”
”ഉം ”
”നിങ്ങളോട് അയാൾക്ക് ലവ് ആയിരുന്നോ ?”
“പിറകെ നടന്നു ശല്യം ചെയ്തിട്ടുണ്ട്. ”
“എന്നുവച്ചാല്‍ അയാൾക്ക് ടീച്ചറിനോട് സ്നേഹമായിരുന്നൂന്ന് ?”
“ഉം…”
“ടീച്ചറിനങ്ങോട്ട്?”
“ഹേയ്… ഒരിക്കലുമില്ല.”
“നിങ്ങളുടെ കല്യാണം തീരുമാനിച്ചു വച്ചിരിക്കുന്ന ജയദേവനറിയാമോ അയാളുമായി നിങ്ങൾക്ക് പരിചയമുണ്ടെന്നുള്ള കാര്യം ?”
“ഇല്ല. ഞാനതു ആരോടും പറഞ്ഞിട്ടില്ല.”
“കോളേജീന്നു പോന്നതിനുശേഷം ഇവിടെ വച്ചാണോ നിങ്ങളു വീണ്ടും കാണുന്നത്?”
“അതെ.”
“ഇതിനിടയില്‍ അയാളു ടീച്ചറിനെ ഫോണ്‍ വിളിക്കുകയോ മറ്റോ ചെയ്തോ ?”
“ഇല്ല.”
“ഇവിടെ വന്നതിനുശേഷം ആദ്യം എന്നാ കണ്ടത് ?”
“അയാളുടെ കടയില്‍ ഒരു പേന വാങ്ങിക്കാന്‍ കേറിയപ്പം.”
“അന്നു സംസാരിച്ചോ നിങ്ങളു തമ്മില്‍?”
“ഉം…”
“പിന്നെപ്പഴൊക്കെ കണ്ടിട്ടുണ്ട്?”
“ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പം രണ്ടു മൂന്നു തവണ കണ്ടിട്ടുണ്ട്.”
“പണ്ടത്തെപ്പോലെ ഇവിടെവച്ചും ശല്യം ചെയ്തോ?”
“അങ്ങനെ ശല്യമെന്നു പറയാന്‍ മാത്രം ഒന്നും ഉണ്ടായിട്ടില്ല. ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പം ഓരോന്നു പറഞ്ഞോണ്ട് അടുത്തുവന്നു നോക്കി നില്‍ക്കുമായിരുന്നു.”
“അതൊരു ശല്യായിട്ടു തോന്നിയില്ല?”
“മര്യാദവിട്ടു സംസാരിക്കുകയോ പെരുമാറുകയോ ഒന്നും ചെയ്തില്ല. അതുകൊണ്ട് ഞാനതു സീര്യസായിട്ടെടുത്തില്ല.”
“സുകുമാരന്‍ മരിച്ച രാത്രിയില്‍ സുമിത്ര ഇവിടെ ഉണ്ടായിരുന്നോ?”
“ഉം.”
“അന്ന് പകല് സുകുമാരനെ നിങ്ങളു കണ്ടോ?”
“ഇല്ല.”
“രാത്രിയിലോ?”
“ഇല്ല.”
“രാത്രി എപ്പഴാ നിങ്ങള് ഉറങ്ങാന്‍ കിടന്നത്?”
“പത്തുമണി കഴിഞ്ഞു കാണും .”
“പതിവായി ആ സമയത്താണോ കിടക്കുന്നത്?”
“ഉം…”
“രാത്രി സുകുമാരന്‍റെ വീട്ടീന്നു ശബ്ദം വല്ലതും കേട്ടോ?”
“ഇല്ല.”
“ഇടയ്ക്ക് നിങ്ങളെണീറ്റൊന്നുമില്ല ?”
“ഇല്ല.”
“സുകുമാരന്‍ മരിച്ചവിവരം എപ്പഴാ നിങ്ങളറിഞ്ഞത്?”
“രാവിലെ സതീഷേട്ടന്‍റെ അമ്മ വന്നു പറഞ്ഞപ്പം.”
“അന്നു പതിവില്ലാതെ വൈകിയാ നിങ്ങളെണീറ്റത് അല്ലേ?”
“ഉം.”
“അതെന്തുപറ്റി?”
“നേരം വെളുത്തതറിഞ്ഞില്ല.”
“അതു മനസിലായി. രാത്രി ഉറക്കമിളച്ചോ എന്നാണ് എന്റെ ചോദ്യം.”
“ഇല്ല.”
“സുകുമാരന്‍റെ ഡെഡ്ബോഡി കാണാന്‍ നിങ്ങളു പോയോ?”
“ഇല്ല.”
”അതെന്താ പോകാതിരുന്നത് ?
”എനിക്ക് ദുർമരണം കാണുന്നത് ഇഷ്ടമല്ല ”
“ആ വീട്ടിലെപ്പഴെങ്കിലും നിങ്ങള്‍ പോയിട്ടുണ്ടോ?”
“ഇല്ല.”
“ആ കോമ്പൗണ്ടില്‍ കേറീട്ടേയില്ല?”
“ഇല്ല.”
“ഷുവര്‍?”
“ഉം…”
“ഒന്നുകൂടി ഓര്‍ത്തുനോക്ക് എപ്പഴെങ്കിലും പോയിട്ടുണ്ടോ അവിടെ?”
“ഇല്ല.”
“ഓകെ.”
മോഹന്‍ദാസ് പോക്കറ്റില്‍നിന്ന് ഒരു കര്‍ച്ചീഫെടുത്ത് നിവര്‍ത്തി.
“ഈ കര്‍ച്ചീഫ് നിങ്ങടെയാണോ?”
ആ ചോദ്യം കേട്ട് സുമിത്രയുടെ ഉള്ളൊന്നു പിടഞ്ഞു. അതു സി.ഐ. ശ്രദ്ധിച്ചു. അവളുടെ മുഖത്തെ ഭാവപ്പകര്‍ച്ച അദ്ദേഹം നിരീക്ഷിക്കുന്നുണ്ടായിരുന്നു.
“എന്‍റെയല്ല.”
അവള്‍ ഉറപ്പിച്ചു പറഞ്ഞു.
സി.ഐ.ഒരു പുഞ്ചിരിയോടെ അവളെ നോക്കി ഇരുന്നു കുറേനേരം . അവളുടെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നത് അദ്ദേഹം ശ്രദ്ധിച്ചു.
“ഇതൊന്നു സൂക്ഷിച്ചു നോക്കീട്ടു പറ.”
കര്‍ച്ചീഫ് സുമിത്രയുടെ നേരെ നീട്ടി.
അവളതു വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ടു പറഞ്ഞു.
“എന്റെയല്ല .”
“ഇതാരുടെയാണെന്നു ടീച്ചറിനു വല്ല പിടീം ഒണ്ടോ?”
“ഇല്ല.”
“ഇതിനുമുമ്പിതു കണ്ടിട്ടേയില്ല?”
“ഇല്ലെന്നു പറഞ്ഞല്ലോ”
”ഇതുപോലത്തെ ഡിസൈൻ ഉള്ള ഒരു കർചീഫ് ടീച്ചർ എന്നെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ?”
”ഇല്ലെന്നേ ”
സുമിത്ര അസ്വസ്ഥയാകാൻ തുടങ്ങി. അതുകണ്ടപ്പോൾ സതീഷ് പറഞ്ഞു :
“സാറെന്തിനാ ഒരു കുറ്റവാളിയെപ്പോലെ ഇവരെ ഇങ്ങനെ ക്വസ്റ്റിൻ ചെയ്യുന്നേ? ഇവര്‍ക്കീ കൊലപാതകവുമായിട്ടൊരു ബന്ധോം ഇല്ല.”
“ബന്ധമുണ്ടെന്നു ഞാന്‍ പറഞ്ഞില്ലല്ലോ?”
”പിന്നെന്തിനാ ഇങ്ങനെയൊരു ക്വസ്റ്റ്യന്‍ ചെയ്യല്‍?”
“ഒരു മര്‍ഡര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇങ്ങനെ ഒരുപാട് ആളുകളെ ക്വസ്റ്റ്യന്‍ ചെയ്യേണ്ടിവരും. അതിൽ വിഷമിച്ചിട്ട് കാര്യമില്ല “
“അതറിയാം . പക്ഷേ, ഇവരൊരു അധ്യാപികയല്ലേ സാർ ? മാനംമര്യാദയായി ജീവിക്കുന്ന ഒരു സ്ത്രീയോട് ഇങ്ങനൊക്കെ ചോദിക്കുന്നത് ക്രൂരതയാണ്.”
“ഞാന്‍ ഈ ചോദിക്കുന്നതൊക്കെ ഒരു ക്രൂരതയായിട്ട് തോന്നുന്നുണ്ടോ ടീച്ചറിന്?” സി ഐ ചോദിച്ചു
”ആ കൊലപാതകവുമായി എനിക്കൊരു ബന്ധോം ഇല്ല.”
സുമിത്ര അല്‍പം ഉച്ചത്തില്‍തന്നെ പറഞ്ഞു.
“ഓകെ ഓകെ. ഇപ്പം ഞാന്‍ കൂടുതലൊന്നും ചോദിക്കുന്നില്ല. പൊയ്ക്കൊള്ളൂ “
സി.ഐ. എഴുന്നേറ്റു. എന്നിട്ട് സതീഷിനെ നോക്കി പറഞ്ഞു:
“അന്വേഷണത്തെ സഹായിക്കുന്ന എന്തെങ്കിലും തുമ്പുകിട്ടിയാല്‍ എന്നെ അറിയിക്കണം ?”
“തീര്‍ച്ചയായും”
“വരട്ടെ…”
സതീഷിനോട് യാത്രപറഞ്ഞിട്ട് സി.ഐ. മോഹന്‍ദാസ് പുറത്തേക്കിറങ്ങി.
സുമിത്ര പടികള്‍ കയറി മുകളിലേക്ക് പോയി. മുറിയിലേക്ക് കയറിയ അവള്‍ ബാഗ് മേശപ്പുറത്തേക്കു വലിച്ചെറിഞ്ഞിട്ട് കട്ടിലിലേക്ക് ഒറ്റ വീഴ്ചയായിരുന്നു.
ഈശ്വരാ… എന്തൊരു പരീക്ഷണമാണിത്!
സതീഷും മഞ്ജുളയും തന്നേക്കുറിച്ച് ഇപ്പോള്‍ എന്തു വിചാരിച്ചുകാണും? എന്തെങ്കിലും സംശയം തോന്നി കാണുമോ അവര്‍ക്ക്?
സുകുമാരനെ നേരത്തെ പരിചയമുണ്ടെന്ന് അവരോട് പറയാതിരുന്നത് ബുദ്ധിമോശമായിപ്പോയി.
ആ കര്‍ച്ചീഫ് തന്‍റേതാണെന്നു പോലീസ് തെളിയിച്ചാല്‍? തെളിയിക്കുമോ? എങ്ങനെ തെളിയിക്കാൻ?. അതുപോലെ എത്രയോ തൂവാലകൾ വേറെയും കാണും.
ഏതു ശപിക്കപ്പെട്ട നിമിഷത്തിലാണോ ആ ദുഷ്ടന്‍റെ വീട്ടിലേക്ക് പോകാന്‍ തനിക്ക് തോന്നിയത്!
തലയണയില്‍ കെട്ടിപ്പിടിച്ച് സുമിത്ര ശബ്ദമില്ലാതെ കരഞ്ഞു.
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ മഞ്ജുള വന്ന് അവളെ ചായ കഴിക്കാനായി നിര്‍ബന്ധിച്ച് താഴേക്ക് കൂട്ടിക്കൊണ്ടുപോയി.
ഡൈനിംഗ് ടേബിളിനു സമീപം കസേരയില്‍ സതീഷും ഭവാനിയും ഇരിപ്പുണ്ടായിരുന്നു.
അവരുടെ മുഖത്തേക്കു നോക്കാന്‍പോലും ശക്തിയില്ലാതെ കുറ്റബോധത്തോടെ മുഖം കുമ്പിട്ടു നിന്നതേയുള്ളു സുമിത്ര.
“മുറീല്‍ പോയിരുന്നു കരയ്വായിരുന്നോ?”
സതീഷ് അങ്ങനെ ചോദിച്ചതും സുമിത്രയ്ക്കു നിയന്ത്രണം വിട്ടു. അവള്‍ പൊട്ടിക്കരഞ്ഞുപോയി.
സതീഷ് വല്ലാതായി.
മഞ്ജുള അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
“പോലീസുകാരല്ലേ… അവരു വേണ്ടതും വേണ്ടാത്തതുമൊക്കെ ചോദിക്കും. അതൊന്നും കാര്യാക്കണ്ടാന്നേ. ഞങ്ങള്‍ക്കറിയാം സുമിത്രയ്ക്ക് ഈ കേസുമായിട്ട് ഒരു ബന്ധോം ഇല്ലെന്ന്.”
“സുകുമാരനെ പരിചയമുണ്ടെന്നു ഞാന്‍ നിങ്ങളോട് പറഞ്ഞില്ല. തെറ്റായിപ്പോയി. ക്ഷമിക്കണം.”
സുമിത്ര ഏങ്ങലടിച്ചു.
“അയ്യയ്യേ…! അതൊന്നും ഞങ്ങളു കാര്യമായി എടുത്തിട്ടില്ല .” അവളുടെ കണ്ണീര്‍ തുടച്ചുകൊണ്ട് മഞ്ജുള തുടര്‍ന്നു. “സുമിത്രേടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും അതു പറയില്ലായിരുന്നു. അത്രയ്ക്കു നല്ലവനായിരുന്നല്ലോ അയാള്.”
അതു കേട്ടപ്പോള്‍ അവള്‍ക്ക് ആശ്വാസം തോന്നി. സാരിത്തലപ്പുയര്‍ത്തി അവള്‍ മുഖം തുടച്ചു.
“ആ സി.ഐ.യുടെ കരണക്കുറ്റിക്ക് ഒന്നു കൊടുത്തുവിടണമായിരുന്നു. അവന്റെ ഒരു ചോദ്യം ചെയ്യൽ. എങ്ങാണ്ടുന്നോ ഒരു തൂവാലയും പൊക്കിപ്പിടിച്ചോണ്ടു വന്നിരിക്കുന്നു, റാസ്കല്‍.” സതീഷ് പല്ലുഞെരിച്ചു.
“മോള് ചായകഴിക്ക്.”
ഭവാനി ചായ നിറച്ച ഗ്ലാസ് സുമിത്രയുടെ അടുത്തേക്ക് നീക്കിവച്ചു.
സതീഷിനും മഞ്ജുളയ്ക്കും ഭവാനിക്കും തന്നോടുള്ള സ്നേഹത്തിന് ഒട്ടും കുറവുവന്നിട്ടില്ലെന്നു കണ്ടപ്പോള്‍ സുമിത്രയ്ക്ക് സമാധാനമായി.
അവള്‍ ചായ എടുത്ത് സാവധാനം കുടിച്ചു.
“ജയേട്ടനോടിതൊന്നും പറയണ്ടാട്ടോ .”
ഗ്ലാസ് തിരികെ മേശയില്‍ വച്ചിട്ട് അവള്‍ സതീഷിനെ നോക്കി പറഞ്ഞു.
“ഇതു ഞാനങ്ങോട്ട് പറയാന്‍ തുടങ്ങ്വായിരുന്നു. ജയദേവനോടു മാത്രമല്ല, വീട്ടിൽ അമ്മയോടും ഒന്നും പറയണ്ട . ഇതു ചുമ്മാ പോലീസ് ഒരു നമ്പരിറക്കീതല്ലേ. ഇനി വരുവൊന്നുമില്ല അവര് . പേടിക്കണ്ട “
സതീഷ് അത് നിസാരവല്‍ക്കരിക്കാന്‍ ശ്രമിച്ചു.
സുമിത്രയ്ക്ക് വലിയ ആശ്വാസം തോന്നി. എല്ലാവര്‍ക്കും എന്തൊരു സ്നേഹമാണ് തന്നോട്.
നാളെയെക്കുറിച്ചോര്‍ക്കുമ്പോള്‍ പേടിയാവുന്നു. നാളെ സത്യം ഇവരറിഞ്ഞാല്‍? അറിയുമോ ? പോലീസ് കണ്ടുപിടിക്കുമോ ?
അവള്‍ റൂമിലേക്ക് തിരിച്ചുപോയി.
സാരിമാറി ചുരിദാര്‍ ധരിച്ചിട്ട്, ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്ന് അവള്‍ അങ്ങോട്ടിറങ്ങി.
കണ്ണുകള്‍ സുകുമാരന്‍റെ വീട്ടിലേക്ക് നീണ്ടു. ആരെയും കണ്ടില്ല അവിടെ.
ഒരു നെടുവീര്‍പ്പിട്ടിട്ട് തിരികെ അവള്‍ മുറിയിലേക്ക് കയറി.
കസേരയില്‍ വന്നിരുന്നിട്ട് മേശയിലേക്ക് ശിരസ് ചായ്ച്ചവള്‍ കിടന്നു.
ഈ സമയം താഴെ, അടുക്കളയില്‍ സതീഷും മഞ്ജുളയും ഭവാനിയും ആ സംഭവത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയായിരുന്നു. കറി ഇളക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ മഞ്ജുള പറഞ്ഞു:
“എന്തൊക്കെയായാലും അവള്‍ക്കെന്നോടൊന്നു പറയായിരുന്നു അയാളെ പരിചയമുണ്ടെന്നുള്ള കാര്യം. പറയാതിരുന്നത് മഹാ മോശമായിപ്പോയി സതിയേട്ടാ . സതിയേട്ടൻ എന്തൊക്കെ ന്യായീകരിച്ചാലും . “
“അത് നേരാ .” ഭവാനി മഞ്ജുളയെ പിന്തുണച്ചു. എന്നിട്ട് തുടർന്നു : ” അവരു തമ്മില്‍ പരിചയമുണ്ടെന്നുള്ള കാര്യം പോലീസെങ്ങനെയാ അറിഞ്ഞത്?”
“ആര്‍ക്കറിയാം. ഒരു പക്ഷേ, സ്കൂളിലെ ടീച്ചേഴ്സ് ആരെങ്കിലും പറഞ്ഞുകാണുമായിരിക്കും .”
പാത്രത്തിൽ നിറച്ചുവച്ചിരുന്ന വറുത്ത പപ്പടത്തിൽ നിന്ന് ഒരെണ്ണം എടുത്തു കടിച്ചു കൊണ്ടു സതീഷ് പറഞ്ഞു.
“എന്നോട് പറയാത്ത കാര്യം ടീച്ചേഴ്സിനോട് പറയ്വോ?”
മഞ്ജുള ചോദിച്ചു.
“എന്തോ കുഴപ്പമുണ്ട്. ഇല്ലെങ്കില്‍ ആ തൂവാലേടെ കാര്യം പോലീസ് എടുത്തെടുത്ത് ചോദിക്കേണ്ട ആവശ്യമുണ്ടോ? ആ തൂവാല എവിടുന്നു കിട്ടി അവർക്ക് ?”
ഭവാനി ചോദിച്ചു.
” പോലീസുകാരല്ലേ. അവരെല്ലാരേം സംശയത്തോടെയേ കാണൂ. വന്നതേ നമ്മളോടും ചോദിച്ചല്ലോ തൂവാലേടെ കാര്യം?”
സതീഷ് പറഞ്ഞു.
“അയാളുടെ വീട്ടില്‍ പോയിട്ടുണ്ടോന്ന് അവളോട് പലതവണ എടുത്തെടുത്തു ചോദിച്ചതെന്തിനാ? എന്തോ തെളിവുകിട്ടിയിട്ടില്ലേ സതിയേട്ടാ അവർക്ക് ?”
മഞ്ജുള സംശയിച്ചു.
“തെളിവ് . മാങ്ങാത്തൊലി . നീ മിണ്ടാതിരിക്ക്. കല്യാണം നിശ്ചയിച്ച പെണ്ണാ. ഓരോന്നു പറഞ്ഞു പരത്തി ഇനി കൊളമാക്കരുത് . നീ ഇതിനേക്കുറിച്ച് അവളോട് ചോദിക്കുകയോ പറയുകയോ ഒന്നും ചെയ്യരുത് കേട്ടോ. വേറാരോടും മിണ്ടുകേം വേണ്ട . പോലീസിനു വേറെ പണിയില്ലാഞ്ഞിട്ടു വന്നതാ. ചുമ്മാ മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കാൻ “
സതീഷ് ദേഷ്യപ്പെട്ടു.
“ഞാനൊന്നും ചോദിക്കുന്നും പറയുന്നുമില്ലേ. പാവമായിട്ടിരിക്കുന്നൊരു അങ്ങനെതന്നെ ഇരിക്കട്ടെ ”
ചീനച്ചട്ടിയിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ചുകൊണ്ട് മഞ്ജുള രസിക്കാത്ത മട്ടിൽ പറഞ്ഞു.
“നമുക്കിവളൊരു കുരിശാകുവോടാ.”
ഭവാനി തെല്ലു ഭയത്തോടെ ചോദിച്ചു.
“ഒന്നുമില്ലമ്മേ. കണ്ടാ അറിയില്ലേ അവളൊരു പാവമാണെന്ന്.”
“മിണ്ടാപ്പൂച്ച കലമുടക്കുമെന്ന് ഒരു പഴംചൊല്ലുണ്ട് .”
മഞ്ജുള സ്റ്റവിന്റെ ഫ്ളയിം അൽപ്പം കൂട്ടിവച്ചു.
സതീഷ് പിന്നെ ഒന്നും മിണ്ടിയില്ല.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 10

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 10

ഓഫീസ് റൂമിലെ റിവോൾവിങ് കസേരയില്‍ ചാരി ഇരുന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ദാസ് ആലോചിച്ചു.
ആരായിരിക്കും ആ കൊല നടത്തിയത്?
സാഹചര്യത്തെളിവുകള്‍ ശ്രീദേവിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പക്ഷേ, അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് എല്ലാവശവും പരിശോധിക്കേണ്ടേ? സോളിഡായ എന്തെങ്കിലും തെളിവു കണ്ടെത്തേണ്ടേ? എത്ര പോക്കിരിയാണെങ്കിലും സ്വന്തം ഭര്‍ത്താവിനെ ഏതെങ്കിലും ഭാര്യ ഇത്ര നിഷ്ഠൂരമായി കൊല്ലുമോ? അഥവാ കൊല്ലണമെന്നാഗ്രഹിച്ചിരുന്നെങ്കില്‍ എളുപ്പമുള്ള മറ്റെത്രയോ വഴികളുണ്ടായിരുന്നു? ഭാര്യ ഇരുമ്പുവടികൊണ്ട് തലക്കടിച്ചു കൊന്നു എന്നുപറഞ്ഞാൽ അതത്ര എളുപ്പം വിശ്വസിക്കാൻ പറ്റുന്നുമില്ല .
മോഹന്‍ദാസ് മേശവലിപ്പില്‍നിന്ന് ആ കര്‍ച്ചീഫെടുത്ത് തിരിച്ചും മറിച്ചും നോക്കി.
ഇതുകൊണ്ടെന്തു പ്രയോജനം? പട്ടിക്കു മുഴുവന്‍തേങ്ങ കിട്ടിയതുപോലെ വെറുതെ സൂക്ഷിക്കാമെന്നു മാത്രം.
കര്‍ച്ചീഫ് മേശപ്പുറത്തേക്കിട്ടിട്ട് സി.ഐ., സബ് ഇന്‍സ്പെക്ടര്‍ ജോണ്‍ വറുഗീസിനെ ഫോണില്‍ വിളിച്ചു.
“എന്താ സാര്‍?”
“താങ്കള്‍ അത്യാവശ്യമായി ഇവിടെ വരെ വരണം. ജീപ്പെടുത്തോ. രണ്ടോ മൂന്നോ പോലീസുകാരേം കൂട്ടിക്കോ. ഒരു സ്ഥലംവരെ പോകാനാ.”
“യേസ് സര്‍.”
പത്തു മിനിറ്റിനുള്ളില്‍ എസ്.ഐ. സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുറിയുടെ വാതിൽക്കൽ എത്തി .
സി.ഐ. വരാന്തയിൽ കാത്തുനില്‍പുണ്ടായിരുന്നു.
എസ്.ഐ. ജീപ്പില്‍ നിന്നിറങ്ങിയിട്ടു സി.ഐ.യ്ക്കു സല്യൂട്ടടിച്ചു.
“നമുക്ക് ആ മര്‍ഡര്‍ക്കേസിലെ സുകുമാരന്‍റെ വീടുവരെ ഒന്നു പോകണം. ജീപ്പിലേക്കു കേറിക്കോ.”
എസ്.ഐ.യെ കൂട്ടിക്കൊണ്ട് സി.ഐ. ജീപ്പില്‍ കയറി സുകുമാരന്‍റെ വീട്ടിലേക്ക് പുറപ്പെട്ടു.
വീട്ടുമുറ്റത്ത് ജീപ്പ് വന്നുനിന്നതും സി.ഐ. ചാടിയിറങ്ങി വീട്ടിലേക്ക് ഓടി കയറി. പിന്നാലെ എസ്.ഐ. ജോണ്‍ വറുഗീസും.
വണ്ടിയുടെ ശബ്ദം കേട്ടതും ശ്രീദേവി വന്നു വാതില്‍ തുറന്നു.
പോലീസുകാരെ കണ്ട് അവള്‍ ഒന്നമ്പരന്നു .
“സുകുമാരന്‍റെ മര്‍ഡറുമായി ബന്ധപ്പെട്ട് കുറച്ചുകാര്യങ്ങള്‍ കൂടി ഞങ്ങള്‍ക്കറിയണം.”
മോഹന്‍ദാസ് പറഞ്ഞു.
“വരൂ.”
ശ്രീദേവി അവരെ അകത്തേക്കു ക്ഷണിച്ചു.
സുകുമാരന്‍ മരിച്ചുകിടന്ന മുറിയില്‍ കയറി സി.ഐ.യും എസ്.ഐ.യും വിശദമായി ഒരു പരിശോധന കൂടി നടത്തി. അന്വേഷണത്തെ സഹായിക്കുന്ന എന്തെങ്കിലും തുമ്പുകിട്ടുമോ എന്നാണു നോക്കിയത് . യാതൊന്നും പക്ഷേ, കിട്ടിയില്ല.
ശ്രീദേവി എല്ലാം നോക്കി നില്‍പുണ്ടായിരുന്നു.
“നിങ്ങളിങ്ങു വന്നേ.”
ലാത്തിചൂണ്ടി അവരെ വിളിച്ചിട്ട് മോഹന്‍ദാസ് സ്വീകരണമുറിയില്‍ വന്നിരുന്നു.
ശ്രീദേവി ഭയന്ന്, സ്വീകരണമുറിയുടെ ചുമരിനോട് ചേര്‍ന്ന് ഭവ്യതയോടെ നിന്നു.
‘സുകുമാരന് ശത്രുക്കളുള്ളതായിട്ടു മുമ്പ് ഞങ്ങൾ വന്നപ്പം പറഞ്ഞിരുന്നല്ലോ? ആരൊക്കെയായിരുന്നു ആ ശത്രുക്കള്‍?”
“എല്ലാരുമായിട്ട് വഴക്കായിരുന്നു.”
“കൊല്ലാന്‍ തക്ക വൈരാഗ്യമുള്ള ആരെങ്കിലും?”
“അങ്ങനെയാരെങ്കിലുമുള്ളതായിട്ട് അറിയില്ല.”
“അയല്‍ക്കാരുമായിട്ടൊക്കെ എങ്ങനാ?”
“ഇങ്ങോട്ടാരും വരാറുമില്ല, അങ്ങോട്ടു പോകാറുമില്ല.”
“രാത്രി ഗേറ്റു പൂട്ടാറില്ലേ?”
“ഇല്ല.”
“സി.ഐ. പോക്കറ്റില്‍നിന്ന് കര്‍ച്ചീഫെടുത്ത് അവരുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു:”
“ഈ തൂവാല ആരുടെയാണെന്ന് ഐഡന്‍റിഫൈ ചെയ്യാന്‍ പറ്റുമോന്നു നോക്കിക്കേ.”
“അറിയില്ലെന്ന് ഞാന്‍ നേരത്തേ പറഞ്ഞിരുന്നു.”
” ഒന്നുകൂടി സൂക്ഷിച്ചൊന്നു നോക്ക്. എന്തെങ്കിലും അടയാളമോ തുന്നലോ.. ” സി.ഐയ്ക്ക് ദേഷ്യം വന്നു.
ശ്രീദേവി കര്‍ച്ചീഫ് വാങ്ങി തിരിച്ചും മറിച്ചും നോക്കി.
“ഇല്ല സാര്‍.”
അവളതു തിരികെ കൊടുത്തു.
”നിങ്ങൾ എന്തൊക്കെയോ ഒളിച്ചുവയ്ക്കുണ്ട് . മുഖത്ത് നോക്കിയാൽ ഞങ്ങൾക്കറിയാം. പോലീസിനെ പറ്റിക്കാൻ അത്ര എളുപ്പമല്ല കേട്ടോ ”
കര്‍ച്ചീഫ് മടക്കി പോക്കറ്റിലിട്ടുകൊണ്ട് മോഹന്‍ദാസ് പറഞ്ഞു .
”ഇല്ല സാർ . ഒന്നും ഒളിച്ചുവയ്ക്കുന്നില്ല ”
“സുകുമാരന്‍ നിങ്ങളെ എന്നും ഉപദ്രവിക്കുമായിരുന്നോ?”
“മിക്കപ്പോഴും.”
“ശ്രീദേവിക്കയാളെ കൊല്ലണമെന്നു തോന്നിയിട്ടുണ്ടോ? എപ്പഴെങ്കിലും?”
” ഒരിക്കലുമില്ല.”
‘രണ്ടിലൊരാള്‍ മരിച്ചെങ്കിലേ നിങ്ങളുടെ ദുരിതം തീരുന്നു നിങ്ങള്‍ അയല്‍പക്കത്തുള്ള ചിലരോടൊക്കെ പറഞ്ഞെന്നു കേട്ടല്ലോ ?”
എസ്.ഐ. ചോദിച്ചു.
“അത് സങ്കടം വന്നപ്പം പറഞ്ഞതാ. ഞാനങ്ങനെ മനസില്‍ ചിന്തിച്ചിട്ടു പോലുമില്ല .”
“അയാളൊന്നു മരിച്ചുകിട്ടിയാല്‍ കൊള്ളയിരുന്നൂന്ന് നിങ്ങളാഗ്രഹിച്ചിട്ടില്ലേ?”
“ഏതെങ്കിലും ഭാര്യ അങ്ങനെ ആഗ്രഹിക്ക്വോ സാര്‍? ഭര്‍ത്താവ് എത്ര ദുഷ്ടനാണെങ്കിലും?”
“അങ്ങനെ ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുണ്ട്. നിങ്ങളു പത്രമൊക്കെ വായിക്കാറില്ലേ?”
“എനിക്കങ്ങനെ ചിന്തിക്കാന്‍പോലും പറ്റില്ല.”
“ഞങ്ങള്‍ക്ക് എല്ലാ വഴികളും ചിന്തിക്കണം. ദൈവംതമ്പുരാനെവരെ സംശയിക്ക്വേം ചെയ്യും”
സി.ഐ. എണീറ്റു. എന്നിട്ട് പറഞ്ഞു:
“എന്തൊക്കെയായാലും കൊല നടത്തിയ ആ ആളിനെ ഞങ്ങള് കണ്ടുപിടിക്കും. രക്ഷപെട്ടൂന്നു ആരും കരുതണ്ട “
ശ്രീദേവിയുടെ മുഖഭാവത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്നു സി ഐ നോക്കി. പക്ഷേ, ഒരു ഭാവമാറ്റവുമുണ്ടായില്ല അവര്‍ക്ക്.
“തീര്‍ച്ചയായും പിടിക്കണം സര്‍. എന്‍റെയും കൂടി ആഗ്രഹമാണത്. ഇപ്പത്തന്നെ ആള്‍ക്കാരു എന്നെപ്പറ്റി ഓരോന്നു പറയുന്നുണ്ട്. എനിക്കതു കേള്‍ക്കുമ്പം സങ്കടം വരും. കൊലയാളിയെ സാറ് കണ്ടു പിടിക്കണം “
“സുകുമാരന്‍റെ കടയില്‍ കൂലിക്കായി ആരെയെങ്കിലും വച്ചിരുന്നോ ?”
“ഇല്ല.”
“ഇപ്പം കട അടഞ്ഞുകിടക്ക്വാ?”
“അത് തൊട്ടടുത്ത കടക്കാരനു വിറ്റു.”
“നിങ്ങളാണോ വിറ്റേ?”
“അതെ.”
അപ്പം കൊലയാളിയെക്കുറിച്ച് യാതൊരറിവും നിങ്ങൾക്ക് ഇല്ല അല്ലേ?
“എനിക്കൊന്നും അറിയില്ല സാർ .”
“എന്തെങ്കിലും സൂചന കിട്ടിയാല്‍ ഞങ്ങളെ അറിയിക്കാന്‍ മടിക്കരുത്.”
“തീര്‍ച്ചയായും.”
“വാ ജോണേ.”
എസ്.ഐയേയും വിളിച്ചുകൊണ്ട് സി.ഐ. പുറത്തേക്കിറങ്ങി.
വീടും പരിസരവും അവര്‍ ഒരിക്കല്‍ക്കൂടി അരിച്ചുപെറുക്കി. പുതുതായി യാതൊന്നും പക്ഷേ, കിട്ടിയില്ല. എസ്.ഐ. പറഞ്ഞു.
“സര്‍ നമ്മളെന്തിനാ ഇത്ര കഷ്ടപ്പെടുന്നേ? ശ്രീദേവിയെ അറസ്റ്റുചെയ്ത് ചാര്‍ജുഷീറ്റ് തയാറാക്കാം. നമുക്കൊരു പ്രതിയെ കിട്ടിയാല്‍ പോരേ? അവരു നിരപരാധിയാണെങ്കില്‍ കോടതീല്‍ തെളിയിക്കട്ടെ.”
“അതെങ്ങനാ ജോണേ. സോളിഡായ എന്തെങ്കിലും എവിഡെന്‍സ് കിട്ടാതെ…”
“എവിഡന്‍സ് നമുക്കെന്തെങ്കിലുമുണ്ടാക്കാം സര്‍. മുന്‍പ് പല കേസുകളിലും എവിഡൻസ്‌ നമ്മളൊണ്ടാക്കീട്ടുണ്ടല്ലോ. എങ്ങനെയെങ്കിലും ഈ കേസ് അവസാനിപ്പിച്ചു ഫയല് ക്ളോസ് ചെയ്യാം.”
“അവരു ഭര്‍ത്താവിന്‍റെ പീഢനം ഒരുപാട് സഹിച്ചിട്ടുള്ള ഒരു പാവം സ്ത്രീയായിട്ടാ എനിക്കു തോന്നുന്നത്. ഇത് ചുമ്മാ അവരുടെ തലേൽ കെട്ടിവച്ചാൽ ദൈവം ക്ഷമിക്കുമോ നമ്മളോട് “
“അതൊക്കെ അവരുടെ അഭിനയമായിരിക്കും സര്‍. സാഹചര്യത്തെളിവുകൾ അവർക്കെതിരാണല്ലോ “
“ആയിരിക്കാം. പക്ഷേ, സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു സ്ത്രീയെ അറസ്റ്റു ചെയ്യാൻ പറ്റുമോ?. അവരെ കണ്ടിട്ട് എനിക്ക് സഹതാപം തോന്നുന്നു.”
“പോലീസുകാര്‍ക്കു സെന്‍റിമെന്‍റ്സ് പാടില്ലെന്നാണല്ലോ സാറു ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്.”
എസ്.ഐ. ചിരിച്ചുകൊണ്ട് ചോദിച്ചു.
“അതൊക്കെ ശരിയാ. എന്തായാലും നമുക്കൊരു ഫൈനല്‍ അറ്റമ്പ്റ്റുകൂടി നടത്താം. ജോണ്‍ ജീപ്പിലേക്ക് കേറ്.’
എസ്.ഐ. ജീപ്പില്‍ കയറി ഇരുന്നു. തൊട്ടടുത്ത് സി.ഐ. മോഹന്‍ദാസും.
ജീപ്പ് സുകുമാരന്‍റെ കടയിലേക്ക് വിടാന്‍ നിര്‍ദേശം കിട്ടിയതും ഡ്രൈവര്‍ വണ്ടി എടുത്തു.
കടയുടെ മുമ്പില്‍ ആ വാഹനം വന്നുനിന്നു.
പോലീസ് ജീപ്പ് കണ്ടപ്പോള്‍ പരിസരത്തുണ്ടായിരുന്നവര്‍ അടുത്തുകൂടി.
സി.ഐ.യും എസ്.ഐ.യും ചാടിയിറങ്ങി ധൃതിയില്‍ കടയിലേക്ക് കയറി.
കടയുടമ വാസുദേവന്‍ എണീറ്റു ഭവ്യതയോടെ വണങ്ങി.
“ഇതായിരുന്നോ സുകുമാരന്‍റെ കട?”
“അതേ.”
“ഇതു നിങ്ങളു വാങ്ങിച്ചോ?”
“ഉം.”
“സുകുമാരന്‍ ആളെങ്ങനായിരുന്നു. നല്ല സ്വഭാവക്കാരനായിരുന്നോ?”
മോഹന്‍ദാസ് കടയിലേക്ക് കയറി ചുറ്റും നോക്കിയിട്ടു ചോദിച്ചു.
“സ്വഭാവത്തെക്കുറിച്ച് എനിക്കറിയില്ല സാര്‍.”
‘അയാളോടാര്‍ക്കെങ്കിലും വൈരാഗ്യമുള്ളതായിട്ടറിയാമോ?”
”അറിയില്ല സാര്‍.”
“നിങ്ങള്‍ക്കാര്‍ക്കെങ്കിലുമറിയാമോ?”
ചുറ്റുംകൂടിനിന്ന ആളുകളോട് സി.ഐ. ചോദിച്ചു.
ആരും ഒന്നും മിണ്ടിയില്ല.
“അറിയാങ്കില്‍ പറ. സംശയമുള്ളോരുടെ പേരുപറഞ്ഞാലും മതി. ഞങ്ങളന്വേഷിച്ചോളാം. നിങ്ങളൊന്നും സഹകരിക്കുന്നില്ലെങ്കില്‍ ഈ കേസ് തെളിയിക്കാന്‍ പറ്റാതെ വരും.”
ആളുകള്‍ പരസ്പരം നോക്കി പിറുപിറുത്തതല്ലാതെ ഒന്നും പറഞ്ഞില്ല.
സി.ഐ. പോക്കറ്റില്‍നിന്ന് കര്‍ച്ചീഫെടുത്തു വിടര്‍ത്തി കാണിച്ചുകൊണ്ടു ചോദിച്ചു.
“ഈ തൂവാലയാരുടേതാണെന്ന് ആർക്കെങ്കിലും വല്ല പിടിയുമുണ്ടോ?”
പരസ്പരം നോക്കിയതല്ലാതെ ആരും ഒന്നും മിണ്ടിയില്ല.
“വെറുതെ സമയം കളയണ്ട. പോകാം ജോണേ………..അറിയാമെങ്കില്‍ തന്നെ ഇവറ്റകളൊന്നും മിണ്ടില്ല. പോലീസെന്നു കോള്‍ക്കുമ്പം മുട്ടു വിറക്ക്വല്ലേ എല്ലാറ്റിന്‍റേം “
കര്‍ച്ചീഫ് മടക്കി പോക്കറ്റില്‍ നിക്ഷേപിച്ചിട്ട് സി.ഐ. കടയില്‍ നിന്നിറങ്ങി ജീപ്പില്‍ കയറി.
വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും ഒരു യുവാവ് ഓടി അടുത്തുവന്നു.
“സര്‍ ഒരു കാര്യം പറഞ്ഞോട്ടെ?”
“യേസ്.”
“ആ തൂവാലയൊന്നു കാണിക്ക്വോ?”
സി.ഐ. പോക്കറ്റില്‍നിന്ന് തൂവാലയെടുത്ത് യുവാവിനു നീട്ടി.
അയാളതു വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ടു ചോദിച്ചു:
“എന്‍റെ ഒരു സംശയം പറഞ്ഞോട്ടെ സര്‍?”
“തീർച്ചയായും .”
“ഒരുദിവസം ഈ സ്കൂളിലെ ഒരു ടീച്ചറ് ദാ ആ കടേന്ന് ഒരു സാധനം വാങ്ങിച്ചിട്ട് പുറത്തേക്കിറങ്ങിയപ്പം ഒരു കര്‍ച്ചീഫ് താഴെ വീണിരുന്നു. ഞാനാ അതെടുത്തു കൊടുത്തത്. ഇതുപോലൊരെണ്ണമായിരുന്നു അത്.”
“ഇതുപോലെയായിരുന്നൂന്ന് ഇത്ര കൃത്യമായി ഓര്‍ക്കാന്‍ കാരണം?”
“ഈ ഡിസൈന്‍ പുതുമയുള്ളതായി അന്ന് എനിക്ക് തോന്നിയിരുന്നു. അതുകൊണ്ടാ .”
“ആ ടീച്ചറിന്‍റെ പേരെന്താ?”
“പേരെനിക്കറിയില്ല. പക്ഷേ, ചങ്ങനാശേരീല്‍ കാര്‍ത്തിക ടെക്സ്റ്റയില്‍സ് നടത്തുന്ന സതീഷിന്‍റെ വീട്ടിലാ അവരു താമസിക്കുന്നതെന്നറിയാം. ഇവിടെ പുതുതായിട്ടു വന്ന ഒരു ടീച്ചറാ.”
അയാള്‍ കര്‍ച്ചീഫ് തിരികെ കൊടുത്തു.
“അവരും സുകുമാരനും തമ്മില്‍ പരിചയമുണ്ടോ?” എസ്.ഐ ചോദിച്ചു.
“ഉണ്ടെന്നു തോന്നുന്നു. ബസ് സ്റ്റോപ്പില്‍ അവരു സംസാരിച്ചു നില്‍ക്കുന്നതു കണ്ടിട്ടുണ്ട്”.
“ഈ ടീച്ചറു കല്യാണം കഴിച്ചതാണോ?”
സി.ഐ. ചോദിച്ചു.
“അല്ല.”
” ഈ സതീഷെവിടാ താമസിക്കുന്നത്?”
“സുകുമാരേട്ടന്‍റെ വീടിന്‍റെ നേരെ എതിര്‍വശത്തുള്ള ആ രണ്ടുനില വീട്ടിലാ.”
“അതായത് കൊല്ലപ്പെട്ട സുകുമാരന്‍റെ?”
“അതെ.”
“താങ്ക്യൂ. താങ്ക്യു വെരിമച്ച്.”
വണ്ടി വിടാന്‍ സി.ഐ. നിര്‍ദേശം നല്‍കി. ഡ്രൈവര്‍ ജീപ്പ് മുമ്പോട്ടെടുത്തു.
“ഒരു കച്ചിത്തുരുമ്പില്‍ പിടികിട്ടി, അല്ലേ ജോണേ?”
സി.ഐ.യുടെ മുഖത്ത് ഒരു പ്രകാശം!
“കര്‍ച്ചീഫ് അവരുടെ തന്നെയാണെന്ന് കണ്‍ഫേം ചെയ്തില്ലല്ലോ സാര്‍. ഇനി അഥവാ ആണെങ്കില്‍ തന്നെ ഡെഡ്ബോഡി കാണാന്‍ പോയപ്പം വീണുപോയതായിക്കൂടെന്നുണ്ടോ?”
“ഡെഡ്ബോഡി കാണാന്‍ അവരു പോയില്ലെങ്കിലോ?”
“എങ്കില്‍ തീർച്ചയായും സംശയിക്കാം. നമുക്ക് സ്കൂളില്‍ കേറി ടീച്ചറെ ഒന്നു കണ്ടാലോ സര്‍.”
“നോനോ. ഒരു കര്‍ച്ചീഫിന്‍റെ പേരുപറഞ്ഞ് സ്കൂളില്‍ ചെന്ന് അവരെ ചോദ്യം ചെയ്യുന്നതു ശരിയല്ല. പ്രത്യേകിച്ച് അവിവാഹിതയായ ഒരു സ്ത്രീയെ .”
“നെക്സ്റ്റ് സ്റ്റെപ്പ് എന്താണ് സര്‍?”
“നമുക്ക് മറ്റുചില കാര്യങ്ങള്‍ കൂടി അറിയണം”.
സി.ഐ. മൊബൈല്‍ എടുത്ത് ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് വിളിച്ചിട്ട് കാര്‍ത്തിക ടെക്സ്റ്റയില്‍സിലെ ഫോണ്‍ നമ്പര്‍ ചോദിച്ചു.


ആകെ അസ്വസ്ഥമായിരുന്നു സുമിത്രയുടെ മനസ് .
ഏകാഗ്രതയോടെ ക്ലാസില്‍ ഒന്നും പഠിപ്പിക്കാന്‍ കഴിയുന്നില്ല . മനസ് നേരെ നിന്നെങ്കിലല്ലേ ഏകാഗ്രത കിട്ടൂ.
പറയുന്നത് പൊട്ടത്തെറ്റുകള്‍. മിക്കപ്പോഴും തിരുത്തിക്കൊടുക്കുന്നതു കുട്ടികളാണ്.
ടീച്ചറിന് എന്തുപറ്റി എന്ന് കുട്ടികളും അമ്പരന്നു!
സ്റ്റാഫ്റൂമില്‍ വന്നിരിക്കുമ്പോഴും അവള്‍ മറ്റേതോ ലോകത്തായിരുന്നു.
സഹപ്രവര്‍ത്തകരുടെ തമാശകളിലും ചിരിയിലുമൊന്നും പങ്കുകൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവള്‍.
ഒരിക്കല്‍ സൗമിനി ടീച്ചര്‍ ചോദിച്ചു:
“രണ്ടുമൂന്നു ദിവസമായി ഞങ്ങളു ശ്രദ്ധിക്കുന്നു; സുമിത്രയ്ക്കെന്താ വല്ലാത്തൊരു വിഷാദം?”
“ഹേയ്… ഒന്നുമില്ല.”
“കല്യാണം മാറ്റിവച്ചേന്റെ വെഷമമാണോ?”
ഒരു വിങ്ങിപ്പൊട്ടലായിരുന്നു അതിനു മറുപടി.
സൗമിനി വല്ലാതായി.
“ഞാന്‍ വെറുതെ ചോദിച്ചെന്നേയുള്ളൂ. കരയണ്ട. കല്യാണമൊക്കെ സമയത്തു നടക്കൂന്നേ. വിഷമിക്കണ്ട “
ടീച്ചര്‍ ആശ്വസിപ്പിച്ചു.
നിശ്ചയിച്ച കല്യാണം മാറിപ്പോയി എന്നാണ് സൗമിനി വിചാരിച്ചത്. അവള്‍ അതു രഹസ്യമായി മറ്റു ടീച്ചേഴ്സിനോട് പറയുകയും ചെയ്തു.
“പാവം! നല്ല കൊച്ചായിരുന്നു.” മേരി ടീച്ചര്‍ സഹതപിച്ചു.
വൈകുന്നേരം സ്കൂള്‍ വിട്ടപ്പോള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ തെരേസ അവളെ ഓഫിസ് മുറിയിലേക്ക് വിളിപ്പിച്ചു.
“രണ്ടുമൂന്നു ദിവസമായിട്ട് സുമിത്രേടെ ക്ലാസിനെക്കുറിച്ച് കുട്ടികള്‍ക്ക് മോശമായ അഭിപ്രായമാണല്ലോ. എന്നാ പറ്റി? “
ഒരു വിങ്ങിപ്പൊട്ടല്‍!
സാരിത്തലപ്പുകൊണ്ട് കണ്ണുകള്‍ തുടച്ചിട്ട് അവള്‍ കീഴ്പോട്ട് നോക്കിനിന്നതേയുള്ളൂ.
“എന്തുപറ്റി ടീച്ചറിന്?”
“ഒന്നുമില്ല.”
“പിന്നെ കരയുന്നേ?”
“എനിക്ക് നല്ല സുഖമില്ല.”
“എന്നാ പറ്റീന്ന് പറ ?”
“ഇപ്പം എന്നോടൊന്നും ചോദിക്കരുത്. പ്ലീസ്..”.
“കല്യാണം മുടങ്ങിപ്പോയോ?”
അതു കേട്ടതും സുമിത്ര ഏങ്ങലടിച്ചു കരഞ്ഞുപോയി.
സിസ്റ്റര്‍ ചുമലില്‍ തട്ടി അവളെ ആശ്വസിപ്പിച്ചിട്ടു പൊയ്ക്കൊള്ളാന്‍ പറഞ്ഞു.
പാടുപെട്ട് കരച്ചിലടക്കിയിട്ട് അവള്‍ പുറത്തേക്കിറങ്ങി.
വീട്ടുപടിക്കല്‍ വന്ന് ബസിറങ്ങിയപ്പോള്‍ ഗേറ്റിനടുത്ത് ഒരു പോലീസ് ജീപ്പ് കിടക്കുന്നതു കണ്ടു. സിറ്റൗട്ടിൽ രണ്ടോ മൂന്നോ പോലീസുകാരും നിൽപ്പുണ്ട്
അവളുടെ ഉള്ളൊന്നു കാളി.
ഈശ്വരാ! സുകുമാരന്‍റെ വീട്ടില്‍നിന്ന് ആ ഫോട്ടോകള്‍ പോലീസിന് കിട്ടിക്കാണുമോ?
വിറയ്ക്കുന്ന കാലുകള്‍ നീട്ടിയാണ് അവള്‍ ഗേറ്റുകടന്ന് മുറ്റത്തേക്ക് പ്രവേശിച്ചത്.
സിറ്റൗട്ടില്‍ കയറിയപ്പോള്‍ അകത്ത് ആരുടെയോ സംസാരം കേട്ടു.
ഉത്കണ്ഠ നിറഞ്ഞ മനസോടെ ഫ്രണ്ട് ഡോറിന്‍റെ കൈപിടി തിരിച്ച് അവള്‍ വാതില്‍ തുറന്നു.
ഡ്രോയിംഗ് റൂമില്‍ യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥനും സതീഷും!
ആരെയും ശ്രദ്ധിക്കാതെ അവള്‍ മുമ്പോട്ടുപോകാനൊരുങ്ങിയപ്പോള്‍ സി.ഐ. മോഹന്‍ദാസ് വിളിച്ചു.
“ഒന്നു നിന്നേ…”
സഡന്‍ബ്രേക്കിട്ടപോലെ അവള്‍ നിന്നു. എന്നിട്ട് തിരിഞ്ഞുനോക്കി.
“സുമിത്രയല്ലേ?”
“ഉം.” അവള്‍ തലകുലുക്കി.
“ഇങ്ങു വന്നേ…”
ഒരു യന്ത്രം കണക്കെ അവള്‍ സി.ഐ.യുടെ അടുത്തേക്ക് ചെന്നു.
“സുകുമാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അറിയാനാ ഞങ്ങള് വന്നത്.”
അതു കേട്ടതും ഭൂമി താഴ്ന്നു താന്‍ പാതാളത്തിലേക്ക് പോകുന്നതുപോലെ തോന്നി സുമിത്രയ്ക്ക്.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 9

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 9

രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു സുമിത്ര താഴേക്കു നോക്കി.
സുകുമാരന്‍റെ വീട്ടുമുറ്റത്തും റോഡിലും വലിയ ആള്‍ക്കൂട്ടം.
സൈക്കിളിലും സ്കൂട്ടറിലുമൊക്കെയായി ആളുകള്‍ വരികയും പോവുകയും ചെയ്യുന്നുണ്ട്.
തെല്ലുനേരം നോക്കി നിന്നപ്പോള്‍ കാലുകള്‍ തളരുന്നതുപോലെ തോന്നി.
തിരികെ മുറിയിലേക്ക് കയറിയിട്ട് അവള്‍ വാതില്‍ ചേര്‍ത്തടച്ച് ഓടാമ്പലിട്ടു. എന്നിട്ടു കട്ടിലിൽ വന്നിരുന്നു.
തലകറങ്ങുന്നതുപോലെ തോന്നിയപ്പോള്‍ കിടക്കയിലേക്ക് മെല്ലെ ചാഞ്ഞു.
തലയണയില്‍ മുഖം ചേര്‍ത്ത് അവള്‍ ചുണ്ടുകൾ കടിച്ചമർത്തി .
ദൈവമേ, എന്തൊരു ദുർവിധിയാണ് തന്റേത് ! ഈ സ്ഥലത്തു വന്നു താമസിച്ചത് തന്റെ കഷ്ടകാലത്തിലാണല്ലോ . ഇനി വരാനിരിക്കുന്നത് എന്താണാവോ !
“സുമിത്രേ…?”
പുറത്തു ഭവാനിയുടെ വിളികേട്ടതും പുതപ്പുകൊണ്ട് കണ്ണും മുഖവും തുടച്ചിട്ട് അവള്‍ ചാടിയെണീറ്റു.
മുഖത്തെ വിഷാദഭാവം മറച്ചുപിടിച്ചു കൊണ്ട് അവൾ ചെന്നു വാതില്‍ തുറന്നു.
“സുഖമില്ലേ? മുഖം വല്ലാണ്ടിരിക്കുന്നു?”
ഭവാനി ആപാദചൂഢം അവളെ നോക്കി.
“ഒരു തലവേദന.”
“ഇതെന്താ എന്നും ഈ തലവേദന? ഡോക്ടറെ പോയി കണ്ടില്ലേ മോളെ ?”
“ഇല്ല.”
“എന്നാ ഇന്നുതന്നെ പോയി കാണണം കേട്ടോ. ഇതിങ്ങനെ വച്ചോണ്ടിരിക്കുന്നത് നല്ലതല്ല ”
“ഹേയ്, അതിനുമാത്രമൊന്നുമില്ല.”
“സുകുമാരന്‍റെ ശവം കാണാന്‍ വരുന്നോ? ഞാൻ അവിടെ വരെ ഒന്ന് പോകുവാ “
“ഞാന്‍ വരുന്നില്ലമ്മേ . എനിക്കിതുപോലുള്ള മരണം കാണുന്നതിഷ്ടമല്ല. രാത്രീല്‍ ദുഃസ്വപ്നം കാണും.”
“എന്നാ ഞാനൊന്നു പോയിട്ടു വരാം. എന്നാ തെമ്മാടിയാണെങ്കിലും അയല്‍ക്കാരനായിപ്പോയില്ലേ.”
“ആരാ കൊന്നതെന്നു വല്ലതും…?”
സുമിത്ര ഉല്‍കണ്ഠയോടെ ആരാഞ്ഞു.
“ആര്‍ക്കറിയാം. അയാളുടെ കെട്ടിയോളാന്ന് ചിലരു പറയുന്നു . വേറെ ചിലരു പറയുന്നു പുറത്തു നിന്ന് ആരോ ആണെന്ന് . പോലീസ് വരുമ്പം അറിയാം സത്യം എന്താന്ന് . എന്തായാലും ഞാനൊന്നു പോയി കണ്ടിട്ടുവരട്ടെ.”
ഭവാനി താഴേക്കുപോയി.
ഒരു ദീര്‍ഘനിശ്വാസം വിട്ടിട്ട് സുമിത്ര തിരികെ കട്ടിലില്‍ വന്നിരുന്നു.
താടിക്ക് കൈയും കൊടുത്ത് അവള്‍ കുറെ നേരം ആലോചിച്ചിരുന്നു.
അടുത്ത നിമിഷം അവൾ ഓർത്തു.
തന്റെ കര്‍ച്ചീഫ്? അതുപോലിസിനെങ്ങാനും കിട്ടുമോ ?
ഇന്നലെ രാത്രി ആ വീട്ടിലേക്കു പോയപ്പോൾ കയ്യിൽ ഉണ്ടായിരുന്ന കർചീഫ് തിരികെ വന്നപ്പോൾ ഇല്ല .
വഴിയിൽ അതെവിടെയോ വീണുപോയിട്ടുണ്ടാവും . സുകുമാരന്‍റെ വീട്ടുവളപ്പിലായിരിക്കരുതേ ഭഗവാനേ എന്നവള്‍ ഹൃദയംനൊന്തു പ്രാര്‍ഥിച്ചു.
എട്ടുമണിയായപ്പോൾ സതീഷും മഞ്ജുളയും കൊട്ടാരക്കരയില്‍നിന്നു മടങ്ങിയെത്തി.
സുകുമാരന്‍ മരിച്ച വിവരം ഭവാനി നേരത്തേ ഫോണ്‍ ചെയ്തു പറഞ്ഞിരുന്നു.
“ആരാ കൊന്നതെന്നറിഞ്ഞോ?”
വന്നപാടെ മഞ്ജുള സുമിത്രയോട് ചോദിച്ചു.
“ഇല്ല…”
“രാത്രീലവിടുന്ന് ബഹളം വല്ലതും കേട്ടായിരുന്നോ ?”
സതീഷ് ചോദിച്ചു.
“ഇല്ല…’
“കൊന്ന ആളെ കിട്ടിയില്ലെങ്കില്‍ അന്വേഷണത്തിനാന്നും പറഞ്ഞ് പോലീസ് ചിലപ്പം ഇവിടെയും വന്നു നിരങ്ങും. ഒന്നാമതു ഞാനും അവനും തമ്മില്‍ അത്ര രസത്തിലല്ലായിരുന്നു. അത് അയല്‍ക്കാര്‍ക്കൊക്കെ അറിയുകേം ചെയ്യാം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകേൾപ്പിച്ചാൽ മതീല്ലോ , പോലിസിന് ആരെ വേണമെങ്കിലും സംശയിക്കാല്ലോ “
സതീഷ് അസ്വസ്ഥനായി കാണപ്പെട്ടു.
“അതിന് ഇന്നലെ രാത്രി നമ്മളിവിടെ ഇല്ലായിരുന്നല്ലോ?”
മഞ്ജുള പറഞ്ഞു.
“അതൊക്കെ പോലീസിനോട് പറഞ്ഞു ബോധ്യപ്പെടുത്തണ്ടേ? കൊന്നിട്ടാ പോയതെന്നു വേണേൽ സംശയിക്കാന്‍ മേലേ?”
“ചേട്ടന്‍ ഓരോന്നു പറഞ്ഞെന്നെ പേടിപ്പിക്കാതെ. പോലീസെന്നു കേള്‍ക്കുമ്പഴേ എനിക്കു പേടിയാ.”
മഞ്ജുള അഭിക്കുട്ടനെ തറയില്‍ നിറുത്തിയിട്ട് വേഷം മാറാന്‍ മുറിയിലേക്ക് പോയി.
അഭിക്കുട്ടന്‍ കരയാന്‍ തുടങ്ങിയപ്പോള്‍ സുമിത്ര ചെന്ന് അവനെ എടുത്തുകൊണ്ട് സിറ്റൗട്ടിലേക്കിറങ്ങി.
സുകുമാരന്‍റെ വീട്ടുമുറ്റത്ത് ആളുകളുടെ എണ്ണം കൂടിയിരിക്കുന്നു.
അവള്‍ അങ്ങോട്ടുനോക്കിനിന്നപ്പോള്‍ ദൂരെനിന്നേ ഓണടിച്ചുകൊണ്ട് ഒരു ജീപ്പ് ചീറിപ്പാഞ്ഞുവന്ന് ഗേറ്റിനരികില്‍ നിന്നു.
നാലഞ്ചു പോലീസുകാരും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും എസ്.ഐയും ജീപ്പില്‍നിന്നു ചാടിയിറങ്ങി.
പോലീസിനെ കണ്ടതും ആളുകള്‍ രണ്ടുവശത്തേക്കുമായി ഒതുങ്ങി നിന്നു .
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ദാസ് ലാത്തിചുഴറ്റി ആളുകളെ അകറ്റിയിട്ട് തിടുക്കത്തില്‍ ഗേറ്റുകടന്ന് വീട്ടിലേക്ക് പ്രവേശിച്ചു.
വീടും പരിസരവും ഒന്നു വീക്ഷിച്ചിട്ട് സി.ഐ. മോഹന്‍ദാസ് മൃതദേഹം കിടക്കുന്ന മുറിയിലേക്ക് പ്രവേശിച്ചു.
പിന്നാലെ എസ്.ഐ. ജോണ്‍ വറുഗീസും രണ്ടു പോലീസുകാരും.
ബാക്കി പോലീസുകാര്‍ വെളിയില്‍ നിന്നതേയുള്ളൂ.
തറയില്‍ കമിഴ്ന്ന നിലയിലാണ് മൃതദേഹം കിടക്കുന്നത്.
ശിരസുപൊട്ടി ധാരാളം ചോര വാര്‍ന്നുപോയിട്ടുണ്ട്. മുറിയിലാകെ രക്തം !
ടീപ്പോയില്‍ പാതി നിറച്ച ഒരു മദ്യക്കുപ്പിയും സോഡയുമുണ്ട്. ഒരു ഗ്ലാസില്‍ കുറെ മദ്യം ഒഴിച്ചുവച്ചിരിക്കുന്നു.
തറയില്‍ ഒരു ചില്ലുഗ്ലാസ് പൊട്ടിച്ചിതറി കിടപ്പുണ്ട്. അതിനടുത്ത് ഒരു സിഗരറ്റുകുറ്റിയും.
ടീപ്പോയിയുടെ സമീപം മറിഞ്ഞുകിടന്ന ചാരുകസേരയില്‍ രക്തം പുരണ്ട പാടുകള്‍ കാണാം. ചുമരിലുമുണ്ട് ചോരപ്പാടുകള്‍.
ചുമരിനോട് ചേര്‍ന്നു കിടക്കുന്ന കട്ടിലില്‍ ബഡ്ഷീറ്റും തലയണയും ഭംഗിയായി വിരിച്ചിട്ടിരിക്കുന്നു.
മല്‍പ്പിടിത്തം നടന്നതിന്‍റെ ലക്ഷണമൊന്നും പ്രഥമദൃഷ്ടിയിൽ കണ്ടില്ല.
വാതിലടച്ച് ഓടാമ്പലിട്ടിട്ട് സി.ഐ. മൃതദേഹം കിടന്ന പൊസിഷന്‍ മാര്‍ക്ക് ചെയ്തു. പിന്നെ ശരീരം തിരിച്ചിട്ടു.
നെറ്റിയിലാണ് മുറിവ്. തലയോട്ടി തകര്‍ന്നുപോയിട്ടുണ്ട്.
ഇരുമ്പുവടികൊണ്ടാകാം അടിച്ചതെന്നു സി.ഐ. അനുമാനിച്ചു. ഒറ്റ അടിക്കേ ബോധം മറഞ്ഞുകാണും.
പരിശോധനയില്‍ ശരീരത്തില്‍ മറ്റെവിടെയും മുറിവുകള്‍ കണ്ടില്ല.
ഇന്‍ക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
മൃതദേഹം കിടന്ന മുറി വെളിയില്‍നിന്നു പൂട്ടി സീല്‍ ചെയ്തിട്ട് സി.ഐ. മോഹന്‍ദാസ് തിരിഞ്ഞു.
“മരിച്ചയാളിന്‍റെ ബന്ധുക്കളാരെങ്കിലും..?”
സി.ഐ. എല്ലാവരെയും ഒന്നു നോക്കി.
“അയാളുടെ ഭാര്യ ആ മുറീലൊണ്ട് സാറെ.”
ആള്‍ക്കുട്ടത്തില്‍ നിന്നൊരാള്‍ വിളിച്ചുപറഞ്ഞു:
“എവിടെ?”
“മുകളിലത്തെ നിലയിലാ. സാറു വാ. കാണിച്ചുതരാം.”
ഒരു യുവാവ് സി.ഐ.യെ കൂട്ടിക്കൊണ്ട് ഒന്നാം നിലയിലെ കിടപ്പുമുറിയിലേക്ക് നടന്നു.
“ബെഡ്റൂമിലെ കട്ടിലില്‍ തളര്‍ന്നു കിടന്നു കരയുകയായിരുന്നു ശ്രീദേവി. അവരെ ആശ്വസിപ്പിച്ചുകൊണ്ട് തൊട്ടടുത്ത് രണ്ടു സ്ത്രീകളും.”
പോലീസിനെ കണ്ടതും സ്ത്രീകള്‍ എണീറ്റു ഭവ്യതയോടെ നിന്നു.
“ഇവരാണോ മരിച്ച ആളിന്‍റെ ഭാര്യ?”
“അതെ.”
സ്ത്രീകളില്‍ ഒരാള്‍ പറഞ്ഞു.
“ഒന്നു വിളിച്ചേ…”
അവര്‍ ശ്രീദേവിയെ വിളിച്ചെണീല്‍പ്പിച്ചു.
ശ്രീദേവി സാവധാനം കട്ടിലില്‍ എണീറ്റിരുന്നു.
കരഞ്ഞു കലങ്ങിയ കണ്ണുകള്‍! കണ്ണീരൊഴുകിയ കവിള്‍ത്തടം!. മെലിഞ്ഞു എല്ലുതോലുമായ ഒരു മനുഷ്യക്കോലം!
നൈറ്റിയായിരുന്നു അവരുടെ വേഷം!
ബെഡില്‍ കൈകളൂന്നി മുഖം കുമ്പിട്ടവര്‍ ഇരുന്നു.
“നിങ്ങളാണോ മരിച്ചയാളിന്‍റെ ഭാര്യ?”
സി.ഐ. ചോദിച്ചു.
“അതെ.”
“പേര്?”
“ശ്രീദേവി.”
“നിങ്ങളുടെ ഭര്‍ത്താവെങ്ങനാ മരിച്ചതെന്നറിയാമോ?”
“ഇല്ല…”
“ഇന്നലെ രാത്രി നിങ്ങളിവിടെ ഇല്ലായിരുന്നോ?”
“ഉണ്ടായിരുന്നു.”
“എന്നിട്ട് നിങ്ങള്‍ക്കറിയില്ലേ എങ്ങനാ മരിച്ചതെന്ന്?”
“ഇല്ല .”
ശ്രീദേവി കരയാന്‍ തുടങ്ങി.
“നിങ്ങളുടെ മുറീലല്ലേ അയാളു കിടന്നത്?”
“അല്ല. ഞാനിവിടേം സുകുവേട്ടന്‍ താഴെയുമാ.”
“പതിവായിട്ടവിടാണോ കിടക്കുന്നത്?”
“ഉം .”
“നിങ്ങളെപ്പഴാ ഒറങ്ങീത്?”
“ഒമ്പത് ഒമ്പതരയായിക്കാണും.”
“നിങ്ങളു കിടക്കുമ്പം അയാളിവിടെ ഒണ്ടായിരുന്നോ?”
“ഉം..”.
“മദ്യപിച്ചിട്ടുണ്ടായിരുന്നോ?”
“ഉം.”
“എന്നും മദ്യപിക്കാറുണ്ടോ?”
“ഉം..”.
“രാത്രീല്‍ അയാളുടെ മുറീന്നു ശബ്ദം വല്ലതും കേട്ടോ?”
“ഇല്ല.”
“രാത്രി ഇടയ്ക്കു നിങ്ങളെണീറ്റൊന്നുമില്ലേ ?”
“ഇല്ല.”
“നിങ്ങള്‍ക്ക് കുട്ടികളെത്രയുണ്ട്?”
“ഒരു വയസുള്ള ഒരു മോളു മാത്രമേയുള്ളൂ.”
അടുത്തുനിന്ന സ്ത്രീയാണ് മറുപടി പറഞ്ഞത്.
“ഭര്‍ത്താവിനു ശത്രുക്കളാരെങ്കിലുമുള്ളതായിട്ടറിയാമോ?”
“എല്ലാരും ശത്രുക്കളാ.”
“ഞാൻ ചോദിച്ചത് , കൊല്ലാന്‍ തക്ക വൈരാഗ്യമുള്ള ആരെങ്കിലും?”
“എനിക്കറിയില്ല.”
“ഇന്നലെ ആരൊക്കെ ഇവിടെ വന്നിരുന്നു?”
“ഒന്നു രണ്ടു പിച്ചക്കാരൊഴികെ ആരും വന്നില്ല.”
“ഡെഡ്ബേഡി ആരാ ആദ്യം കണ്ടത്?”
“ഞാനാ…! രാവിലെ ചായയുമായിട്ട് ചെന്നപ്പം…”
മുഴുമിപ്പിക്കാനാവാതെ ശ്രീദേവി പൊട്ടിക്കരഞ്ഞു.
“വെളുപ്പിന് ഇവരുടെ കരച്ചിലുകേട്ടോണ്ടാ ഞങ്ങളോടിവന്നത്.”
അടുത്തുനിന്ന സ്ത്രീ പറഞ്ഞു.
“നിങ്ങളടുത്ത വീട്ടില്‍ താമസിക്കുന്നവരാണോ ?”
സി.ഐ. സ്ത്രീകളുടെ നേരെ തിരിഞ്ഞു.
“ഉം.” അവർ തലകുലുക്കി .
“രാത്രി ഇവിടുന്നു ശബ്ദം വല്ലതും കേട്ടോ?”
“ഇല്ല.”
“കൊലയാളിയെ കണ്ടുപിടിക്കണമെങ്കില്‍ നിങ്ങളൊക്കെ ആത്മാര്‍ഥമായിട്ടു സഹകരിക്കണം. അറിയാവുന്ന കാര്യങ്ങളൊക്കെ പോലീസിനോട് തുറന്നു പറയണം കേട്ടോ?”
“ഉം…”
സ്ത്രീകള്‍ തലകുലുക്കി.
സി.ഐ.യും പോലീസുകാരും വെളിയിലേക്കിറങ്ങി.
വൈകാതെ ഫിംഗര്‍ പ്രിന്‍റ് എടുക്കാൻ വിരലടയാള വിദഗ്ധരെത്തി. അവർ കിട്ടാവുന്നത്ര തെളിവുകൾ ശേഖരിച്ചു .
പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ്, മൂന്നുമണിയായപ്പോള്‍ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു .
ആറുമണിക്ക് വീട്ടുവളപ്പിലെ മൂവാണ്ടന്‍ മാവിന്‍റെ സമീപം ഡെഡ്ബോഡി ദഹിപ്പിച്ചു.
സംസ്കാര ചടങ്ങിൽ പങ്കെടുക്കാന്‍ ഒരുപാട് ആളുകള്‍ എത്തിയിരുന്നു. ആളുകളെ നിരീക്ഷിക്കാന്‍ മഫ്ടിയിൽ പോലീസുകാരും ഉണ്ടായിരുന്നു .
അടുത്ത ദിവസം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടി.
ശിരസിനേറ്റ ശക്തമായ അടിയാണ് മരണകാരണം.
മരണം സംഭവിക്കുമ്പോള്‍ മദ്യത്തിന്‍റെ ലഹരിയിലായിരുന്നു അയാള്‍. ഒരുപക്ഷേ, പാതിമയക്കത്തില്‍ ചാരുകസേരയില്‍ കിടക്കുകയായിരുന്നിരിക്കാം. അതുകൊണ്ട് അടിയേറ്റപ്പോൾ ഒച്ച പുറത്തേക്ക് വന്നിരിക്കാൻ സാധ്യതയില്ല. രാത്രി പതിനൊന്നരയ്ക്കും ഒരുമണിക്കും ഇടയിലാണ് മരണം സംഭവിച്ചത്.
സി.ഐ. മോഹന്‍ദാസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചിട്ട് ഡിവൈ.എസ്.പി. ഹരിദാസിന് കൈമാറി.
റിപ്പോര്‍ട്ട് വാങ്ങി വായിച്ചുനോക്കിയിട്ട് ഹരിദാസ് ചോദിച്ചു.
“കൊലയാളിയെക്കുറിച്ച് സൂചന വല്ലതും കിട്ടിയോ?”
“ഇല്ല സാര്‍. അന്വേഷണം നടക്കുന്നേയുള്ളൂ.”
“അയല്‍ക്കാരെയൊക്കെ ചോദ്യം ചെയ്തോ?”
“തൊട്ടടുത്ത രണ്ടുമൂന്നു വീട്ടിലെ ആളുകളോട് തിരക്കി. എല്ലാരും പറയുന്നത് അയാളുടെ ഭാര്യ തന്നെയാ കൊന്നതെന്നാ. സാഹചര്യ തെളിവുകള്‍ വച്ചു നോക്കുമ്പം അതിനാണ് സാധ്യത കൂടുതല്‍. കുറെനാളുകളായി അവരു തമ്മിലത്ര ചേര്‍ച്ചയിലല്ലായിരുന്നു. എന്നും രാത്രീല്‍ ഇയാളു കുടിച്ചിട്ട് വന്ന് ഭാര്യയെ മര്‍ദിക്കും. എത്രകാലമാ ഈ തൊഴീം അടിം അവര് സഹിക്കുക . രണ്ടിലൊരാള്‍ മരിച്ചെങ്കിലേ ഞങ്ങളുടെ കണ്ണീരൊഴിയൂന്ന് ഈ സ്ത്രീ അയല്‍ക്കാരോടൊക്കെ നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് ചിലര് മൊഴി നൽകിയിട്ടുണ്ട് . അതുമല്ല മരിച്ചുകിടന്ന സുകുമാരന്‍റെ മുറീന്ന് നീളമുള്ള ഒരു തലമുടിം കിട്ടി. അയാളുടെ ഭാര്യയുടെ മുടി നീളമുള്ളതാ “
“തലമുടി ഒരു തെളിവായിട്ടെടുക്കാൻ പറ്റുമോ ? അതു നേരത്തെ അവിടെ വീണുകിടന്നതായിക്കൂടെന്നുണ്ടോ?”
“യേസ് സാര്‍. അങ്ങനെയും വരാം. അതുകൊണ്ട് അതൊരു തെളിവായി ഞങ്ങള്‍ പരിഗണിച്ചിട്ടില്ല. ഫോറന്‍സിക് പരിശോധനയില്‍ അത് അവരുടെ മുടിയല്ല എന്നു തെളിഞ്ഞാല്‍ നമുക്ക് അന്വേഷണം വഴി തിരിച്ചു വിടേണ്ടിവരും. അതുവരെ നമുക്ക് അവരെ സംശയിച്ചു മുൻപോട്ടു പോകാനെ പറ്റൂ “
“കൊല ചെയ്യാനുപയോഗിച്ച ആയുധം കിട്ടിയോ?”
“ഉവ്വ്. ഒരിരുമ്പു കമ്പിയാ. ആ വീട്ടീന്നു തന്നെയെടുത്തതാ. തൊട്ടടുത്ത് ഒരു കുറ്റിക്കാട്ടില്‍ കിടന്നു കിട്ടി. പക്ഷേ, അതില്‍ ഫിംഗര്‍ പ്രിന്‍റൊന്നുമില്ലായിരുന്നു. ”
“മറ്റെന്തെങ്കിലും തെളിവ്?”
“വീടിന്‍റെ മുറ്റത്തുനിന്ന് ഒരു കര്‍ച്ചീഫ് കിട്ടിയിട്ടുണ്ട്. ആളുകളു ചവിട്ടി അതാകെ അഴുക്കാക്കിയിരുന്നു. സുകുമാരന്‍റെ ഭാര്യേടേതല്ലെന്ന് അവരു പറഞ്ഞു. ഒരു പക്ഷേ ഡെഡ്ബോഡി കാണാന്‍ വന്ന ആരുടെയെങ്കിലും കയ്യീന്നു വീണുപോയതാകും. അതിനാണ് സാധ്യത കൂടുതൽ .”
“സംശയമുള്ള ആളുകളുടെയൊക്കെ ഫിംഗര്‍പ്രിന്‍റ് പരിശോധിക്കണം.”
“യേസ് സാര്‍.”
“എന്തായാലും ഒരാഴ്ചയ്ക്കുള്ളില്‍ ആളെ കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യണം. ഇത്തിരി മുമ്പ് എസ്.പി. വിളിച്ചിരുന്നു. പത്രക്കാരും ടിവിക്കാരും പുറകെ നടന്നു ശല്യം ചെയ്യുകാത്രേ.”
“ഈ പത്രക്കാരെക്കൊണ്ടു തോറ്റു. ഇന്ന് ഒരു പത്രം എഴുതിയതു വായിച്ചില്ലേ? പ്രതി പോലീസിന്‍റെ വലയിലായെന്ന് ഒരുന്നത പോലീസുദ്യോഗസ്ഥന്‍ പറഞ്ഞെന്ന്. ഞാനന്വേഷിച്ചപ്പം ആരും അങ്ങനെ പറഞ്ഞിട്ടില്ല. ചുമ്മാ എഴുതി വീടുകാ .”
“അങ്ങനെ വാര്‍ത്ത വന്നുകഴിഞ്ഞിട്ട് ഉടനെ അറസ്റ്റ് നടന്നില്ലെങ്കില്‍ ജനം പോലീസിനെ സംശയിക്കും. നാളെ ഇവന്മാരെഴുതും പോലീസ് പ്രതിയെ സംരക്ഷിക്കാൻ കൂട്ടുനിൽക്കുന്നെന്ന് . “
“സോളിഡായ ഒരെവിഡന്‍സ് കിട്ടാതെ ആരെ സംശയിക്കും സര്‍?”
“ആരെയും കിട്ടിയില്ലെങ്കില്‍ സാഹചര്യത്തെളിവുകള്‍ വച്ച് അയാടെ ഭാര്യയെ അറസ്റ്റുചെയ്യണം. എന്തായാലും അവരറിയാതെ കൊല നടക്കുമെന്നു എനിക്ക് തോന്നുന്നില്ല. നമുക്കിപ്പം ഏതെങ്കിലും ഒരു പ്രതിയെ കിട്ടിയാൽ പോരെ. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക . ഇതിപ്പം ഒരു നേതാവോ സെലിബ്രിറ്റിയോ ഒന്നുമല്ലല്ലോ മരിച്ചത് . അതുകൊണ്ട് ഇതൊരു വല്യ വിവാദമൊന്നും ആകുകേല . എന്തായാലും എത്രയും വേഗം ഈ ഫയല് ക്ളോസ് ചെയ്യണം . “
“യേസ് സര്‍. “
കസേരയില്‍ നിന്നെണീറ്റ് സല്യൂട്ടടിച്ചിട്ട്, സി.ഐ. മോഹന്‍ദാസ് വെളിയിലേക്കിറങ്ങി.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8