Home Blog Page 4

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 28

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 28

സുമിത്ര വല്ലാതെ വിഷാദമൂകയായിരുന്നു.
സതീഷിന്‍റെ മൊബൈലിൽ വിളിച്ചിട്ട് റിംഗ് ഉണ്ട് . പക്ഷേ, ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നില്ല. പലതവണ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്‌ ഓഫാക്കി .
എന്തുപറ്റി അദ്ദേഹത്തിന്? സതീഷേട്ടനും തന്നെ വെറുത്തോ ? ചിലപ്പോൾ തിരക്കിലായിരിക്കും. തിരിച്ചു വിളിക്കുമായിരിക്കും. അങ്ങനെ പ്രതീക്ഷിച്ചെങ്കിലും സതീഷ് ഒരിക്കൽപ്പോലും തിരിച്ചു വിളിച്ചില്ല .
നിശ്ചയിച്ച വിവാഹം വേണ്ടെന്നുവയ്ക്കാന്‍ ജയദേവന്‍ തയാറായിക്കാണില്ലായിരിക്കും . തന്‍റെ കരച്ചിലു കേള്‍ക്കാന്‍ കരുത്തില്ലാത്തതുകൊണ്ടാകും സതീഷേട്ടൻ ഫോണ്‍ എടുക്കാത്തത്. ഇനി വിളിച്ചു ശല്യം ചെയ്യുന്നില്ല ! മനസുണ്ടെങ്കില്‍ ഇങ്ങോട്ട് വിളിക്കട്ടെ. ഇല്ലെങ്കിൽ വേണ്ട . എല്ലാവരും തന്നെ ഉപേക്ഷിച്ചോട്ടെ . മരണം വരെ ഇനി ഒറ്റയ്ക്ക് താൻ ജീവിച്ചോളാം .
അങ്ങനെ ചിന്തിച്ചിട്ട് സുമിത്ര ദീര്‍ഘമായി ഒന്നു വിശ്വസിച്ചു.
അന്ന് ഉച്ചകഴിഞ്ഞ നേരം!
കിണറിനു സമീപത്തെ അലക്കുകല്ലിൽ അജിത്തിന്റെ ഷര്‍ട്ടും നിക്കറും കഴുകിക്കൊണ്ടിരിക്കുമ്പോള്‍ ഗേറ്റുകടന്ന് രണ്ടുപേര്‍ മുറ്റത്തേക്ക് വരുന്നതു സുമിത്ര കണ്ടു. അലക്കു നിറുത്തിയിട്ട് കൈകഴുകി, തോര്‍ത്തെടുത്ത് കൈ തുടച്ചിട്ട് അവള്‍ വീട്ടിലേക്ക് ചെന്നു.
ഏകദേശം അറുപത്തഞ്ചു വയസ് പ്രായമുള്ള ഒരു കാരണവരും മുപ്പതു മുപ്പത്തഞ്ചു വയസ് തോന്നിക്കുന്ന യുവാവുമാണ് വന്നിരിക്കുന്നത്. കാരണവരുടെ കയ്യിൽ ഒരു കാലൻ കുടയുണ്ട് . സുമിത്രയെ കണ്ടതും യുവാവ് സൂക്ഷിച്ചൊന്നു നോക്കി
“ഈ മുല്ലയ്ക്കലെ വീട്?”
മുറ്റത്തുനിന്ന് കാരണവര്‍ വിളിച്ചു ചോദിച്ചു.
“ഇതു തന്നെയാ .”സുമിത്ര പറഞ്ഞു
“സുമിത്ര?”
“ഞാനാ.”
സുമിത്രയുടെ നെഞ്ചിടിപ്പ് കൂടി. ആരാണ് അവരെന്ന് അവൾക്കു പിടികിട്ടിയില്ല.
അടുത്തേക്ക് വന്നിട്ട് ചെറുപ്പക്കാരൻ പറഞ്ഞു.
“ഞങ്ങൾ ഇത്തിരി ദൂരേന്നു വരികാ. കുറച്ചു കാര്യങ്ങൾ അറിയാൻ വേണ്ടി വന്നതാ ”
“കേറി വാ .”
ആഗതരെ വരാന്തയിലേക്ക് ക്ഷണിച്ചിട്ട് സുമിത്ര അകത്തു നിന്ന് രണ്ടു കസേര എടുത്തു പുറത്തേക്കിട്ടു..
“ഇരിക്ക്.”
രണ്ടുപേരും കസേരയില്‍ ഇരുന്നു.
“ഇവിടെ തനിച്ചേയുള്ളോ?”
കാരണവര്‍ നാലുചുറ്റും നോക്കിയിട്ട് ചോദിച്ചു.
“അല്ല, എനിക്കൊരു അനുജൻ ഉണ്ട്. അവന്‍ സ്കൂളില്‍ പോയിരിക്ക്വാ.”
അവര്‍ എന്തിനാണ് വന്നതെന്നോര്‍ത്തു സുമിത്രയ്ക്കു വേവലാതിയായി .
“എന്‍റെ പേര് കൃഷ്ണന്‍ നായര്‍. ഇത് എന്‍റെ മൂത്തമകളുടെ ഭര്‍ത്താവ് മോഹനചന്ദ്രന്‍. ഞങ്ങളു വന്നത് ഒരു കാര്യം അറിയാനാ. അതിനുമുമ്പ് ഒരപേക്ഷയുണ്ട്. ചോദിക്കുന്നതിന് സത്യായിട്ടുള്ള മറുപടിയേ പറയാവൂ.”
സുമിത്രയ്ക്ക് ദേഷ്യം വന്നു ആ സംസാരം കേട്ടപ്പോൾ. ഇയാളെന്താ പോലീസ് ഓഫിസറെ പോലെ?
“എന്താ അറിയേണ്ടത്?” രസിക്കാത്ത ഭാവത്തിൽ സുമിത്ര ചോദിച്ചു.
ചോദിക്ക് എന്ന അര്‍ഥത്തില്‍ കാരണവര്‍ മരുമകനെ കണ്ണുകാണിച്ചു. അച്ഛന്‍ ചോദിച്ചോളൂ എന്നു യുവാവും കണ്ണുകാണിച്ചു.
“എനിക്കിത്തിരി തിരക്കുണ്ട്.”
സുമിത്ര അസ്വസ്ഥത പ്രകടിപ്പിച്ചു.
കസേരയില്‍ ഒന്നുറച്ചിരുന്നിട്ട് കൃഷ്ണന്‍ നായര്‍ സുമിത്രയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ടു ചോദിച്ചു:
“ഈ ജയദേവന്‍ സുമിത്രേടെ ആരാ?”
“എന്‍റമ്മാവന്‍റെ മകനാ.”
“അതായത് മുറച്ചെറുക്കന്‍.”
“ഉം.”
“നിങ്ങളു തമ്മിലുള്ള കല്യാണം നിശ്ചയിച്ചിരുന്നതാണോ?”
“അതെ. എന്തേ?”
സുമിത്രയ്ക്ക് ഉൽകണ്ഠ വര്‍ധിച്ചു.
“എന്‍റെ മോള് ഹരിതയും ജയദേവനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്ക്വാ. കഴിഞ്ഞദിവസം ഞങ്ങള്‍ക്കൊരു ഊമക്കത്തു വന്നു. നിങ്ങളു തമ്മിലുള്ള വിവാഹം നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്നതാണെന്നും അതു മുടക്കരുതെന്നും മുടക്കിയാല്‍ ദൈവശാപം കിട്ടുമെന്നുമൊക്കെ. അന്വേഷിച്ചപ്പം അതു ശരിയാണെന്നു ഞങ്ങള്‍ അറിഞ്ഞു. എന്നാ നേരിട്ടുകണ്ടു ചോദിച്ച് ഉറപ്പുവരുത്താല്ലോന്നു കരുതി വന്നതാ.”
സുമിത്രയുടെ കണ്ണുകള്‍ നിറയുന്നതു കാരണവരും യുവാവും ശ്രദ്ധിച്ചു.
അവൾ ചുണ്ടുകൾ കടിച്ചമർത്തി വിഷമം ഒതുക്കാൻ പാടുപെട്ടു. .
കൃഷ്ണന്‍നായരും മോഹനചന്ദ്രനും പരസ്പരം നോക്കി.
“ഞാന്‍ ചോദിച്ചതു ബുദ്ധിമുട്ടായോ ?”
“ഹേയ്..”. കണ്ണുതുടച്ചിട്ട് സുമിത്ര തുടര്‍ന്നു: “നിങ്ങളു പറഞ്ഞതു നേരാ. ഞങ്ങളു തമ്മിലുള്ള വിവാഹം കൊച്ചുന്നാളിലെ തീരുമാനിച്ചിരുന്നതാണ്. രണ്ടുപ്രാവശ്യം വിവാഹത്തീയതിയും നിശ്ചയിച്ചതാണ്. രണ്ടും മുടങ്ങി. ഒരിക്കല്‍ ഇന്‍വിറ്റേഷന്‍ കാര്‍ഡുപോലും പ്രിന്‍റ് ചെയ്തതായിരുന്നു.”
“എന്തേ അതു മുടങ്ങിപ്പോകാൻ കാരണം? “മോഹനചന്ദ്രന്‍ ചോദിച്ചു.
“ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ജയേട്ടന്‍ അകന്നുപോയതാ. അതൊക്കെ വിശദീകരിക്കാനുള്ള മാനസികാവസ്ഥയിലല്ല ഞാൻ ഇപ്പം .”
“വേണ്ട. കാര്യങ്ങൾ കുറെയൊക്കെ ഞങ്ങള്‍ അറിഞ്ഞു.”
സുമിത്ര ഒന്നും മിണ്ടിയില്ല.
”സുമിത്രേടെ സമ്മതത്തോടെയാണോ ജയന്‍ ഞങ്ങളുമായുള്ള ഈ കല്യാണം ആലോചിച്ചത്?”
കൃഷ്ണന്‍ നായര്‍ ചോദിച്ചു.
“അല്ല…”
”വിഷമമുണ്ടോ മോള്‍ക്ക്?”
“വിഷമമുണ്ടെന്നു പറഞ്ഞാല്‍ അത് പരിഹരിക്കാൻ പറ്റുമോ നിങ്ങൾക്ക് ? ഇല്ലെന്നു വിശ്വസിച്ചു സമാധാനത്തോടെ പോയി കല്യാണം നടത്തിക്കൊള്ളൂ . എനിക്ക് ഒരു പരാതിയും ഇല്ല . ഞാനതു മുടക്കാനും വരില്ല ”
“ഈ കണ്ണീരുകണ്ടിട്ടു ഞങ്ങള്‍ക്കു സമാധാനത്തോടെ പോയി കല്യാണം നടത്താൻ പറ്റ്വോ മോളെ ? ജയന്‍റെ ഹിസ്റ്ററിയൊന്നും അന്വേഷിക്കാതെയാ ഞങ്ങളു കല്യാണം നിശ്ചയിച്ചത്. അതു മണ്ടത്തരമായിപ്പോയി. എന്തായാലും കല്യാണം നടക്കുന്നതിനുമുമ്പ് കാര്യങ്ങള്‍ അറിഞ്ഞല്ലോ. അത് ദൈവാനുഗ്രഹമായി ”
കാരണവര്‍ അവളെ സമാധാനിച്ചു.
“എനിക്കുവേണ്ടി നിശ്ചയിച്ച കല്യാണം വേണ്ടെന്നുവയ്ക്കണ്ട. ഹരിതയ്ക്കതു വെഷമമാകും. ഒരു പെണ്ണിന്‍റെ വിഷമോം വേദനേം എനിക്കു നന്നായിട്ടറിയാം. ഞാനത് അനുഭവിച്ചവളാണല്ലോ.”
“ഒരു പെണ്ണിന്‍റെ ശാപം കിട്ടുന്നതിനേക്കാള്‍ വലുതല്ലല്ലോ നിശ്ചയിച്ച കല്യാണം വേണ്ടെന്നുവയ്ക്കുന്നത്.”
മോഹനചന്ദ്രന്‍ പറഞ്ഞു.
“ഞാനാരേം ശപിക്കില്ല. സമാധാനമായിട്ടു പൊയ്‌ക്കോള്ളൂ ”
“ഞങ്ങളു ജയദേവനോട് പറയാം, നിങ്ങളു തമ്മിലുള്ള കല്യാണം നടത്താന്‍.”
കൃഷ്ണന്‍ നായര്‍ ആശ്വസിപ്പിച്ചു.
സുമിത്ര ഒന്നും പറഞ്ഞില്ല.
“എങ്ങനെയെങ്കിലും ഞങ്ങളിതു നടത്തിത്തരാന്‍ പറ്റുമോന്നു നോക്കാം. നിങ്ങളുതമ്മിലുള്ള കല്യാണനിശ്ചയ ത്തെപ്പറ്റി ഞങ്ങൾ വൈകിയാ അറിഞ്ഞത് ”
“എല്ലാവരും എന്നെ വിട്ടുപോയി. എന്‍റമ്മയും അച്ഛനുമെല്ലാം. ഒടുവിൽ ജയേട്ടനും. ഇപ്പം കണ്ണീരു മാത്രമേ ഉള്ളൂ എനിക്ക് കൂട്ട് ”
സുമിത്ര ഷാളിന്‍റെ അറ്റംകൊണ്ട് മിഴികള്‍ തുടച്ചു.
“ഒക്കെ കലങ്ങി തെളിയൂന്നേ. ഞങ്ങളു പ്രാര്‍ഥിക്കാം.”
കൃഷ്ണന്‍ നായരും മോഹനചന്ദ്രനും എണീറ്റു.
“പോകല്ലേ. ഞാന്‍ ചായ എടുക്കാം.”
“ഒന്നും വേണ്ട മോളെ . ഞങ്ങളിതൊന്നറിയാന്‍വേണ്ടി മാത്രം വന്നതാ. ജയദേവന്‍റെ കൂട്ടുകാരന്‍ സതീഷിനെ ഞങ്ങളു കണ്ടിരുന്നു. സതീഷ് കുറെ കാര്യങ്ങൾ പറഞ്ഞു .സതീഷാ ഇവിടത്തെ അഡ്രസ് തന്നത്. ” ഒന്ന് നിറുത്തിയിട്ട് കാരണവർ തുടർന്നു :”കാറിലാ വന്നതേ . വണ്ടി റോഡിൽ ഇട്ടിരിക്കുവാ . വീടിതാണോന്ന് ഒരു സംശയം ഉണ്ടായിരുന്നു . പലരോടും ചോദിച്ചാ കണ്ടു പിടിച്ചത് ”
യാത്രപറഞ്ഞിട്ട് കൃഷ്ണന്‍ നായരും മോഹനചന്ദ്രനും വെളിയിലേക്കിറങ്ങി റോഡിലേക്ക് നടന്നു .


പ്രിന്‍റുചെയ്തു കൊണ്ടുവന്ന വിവാഹക്ഷണക്കത്തിലൂടെ സീതാലക്ഷ്മി കണ്ണുകള്‍ ഓടിച്ചു.
മനോഹരമായിരിക്കുന്നു!
വെളുത്ത പ്രതലത്തില്‍ സുവര്‍ണലിപികളില്‍ ആലേഖനം ചെയ്ത ഓരോ വാചകവും അവര്‍ സസൂക്ഷ്മം വായിച്ചു.
“നന്നായിട്ടുണ്ട് കേട്ടോടാ.. ഇത് ഒരെണ്ണത്തിന് എന്നാ വിലയായെടാ ?”
”അന്പത് രൂപയോളമായി . ഒന്നും കുറക്കണ്ട അമ്മെ . എല്ലാം ഭംഗിയായിട്ടിരിക്കട്ടെ . കാശിനു നമുക്ക് ബുദ്ധിമുട്ടില്ലല്ലോ . ഇനിയിപ്പം സ്ത്രീധനം എത്രയാ കിട്ടാൻ പോണത് . അടിപൊളിയായിട്ടു നടത്തണം നമുക്കീ കല്യാണം ”
” വേണമെടാ . ഒരു കല്യാണമല്ലേ ഉള്ളൂ . നമുക്കതു ഗംഭീരമായിട്ടു തന്നെ നടത്തണം ”
“കവറിലാക്കി അഡ്രസെഴുതുന്ന ജോലി അമ്മയെ ഏൽപ്പിക്കുവാ .”
“അതു ഞാനിന്നും നാളെയുമായിട്ട് ചെയ്തു തീർത്തേക്കാം .”
“സ്വന്തക്കാരെയൊക്കെ ഫോണില്‍ വിളിച്ചാ മതി അമ്മേ.”
“കുറെപ്പേരെയെല്ലാം ഞാന്‍ വിളിച്ചു. ബാക്കി ഈ ആഴ്‍ചയിൽ വിളിച്ചോളാം. നിന്‍റെ കൂട്ടുകാരെയൊക്കെ വിളിച്ചോ?”
“വിളിച്ചോണ്ടിരിക്കുന്നു.”
“അയ്യോ ഇപ്പഴാ ഞാനോര്‍ത്തത്. ചെന്നൈയിലുള്ള രമണിയെ വിളിച്ചില്ല. കൈയോടെ അതു വിളിച്ചിട്ടുവരാം”.
സീതാലക്ഷ്മി ടെലിഫോണിരിക്കുന്ന മുറിയിലേക്ക് നടന്നു.
നിറഞ്ഞ സന്തോഷത്തിലായിരുന്നു ജയദേവന്‍!
സുമിത്രയേക്കാള്‍ സുന്ദരിയായ ഒരു പെണ്ണിനെയാണു തനിക്ക് കിട്ടാന്‍ പോകുന്നത്.
ഹരിത! പേരില്‍തന്നെ എന്തൊരഴക്!
സുമിത്ര കേസില്‍ കുടുങ്ങിയത് ഒരുകണക്കിനു നന്നായി .
ജയദേവന്‍ ഡയറി തുറന്ന് ഇനി ക്ഷണിക്കാനുള്ള വരുടെയെല്ലാം നമ്പര്‍ കുറിച്ചെടുത്തു.
പകലും രാത്രിയിലുമായി ഒട്ടുമിക്കവരെയും വിളിച്ചു.
പിറ്റേദിവസം രാവിലെ ദൂരേയ്ക്ക് പോകേണ്ട ഇന്‍വിറ്റേഷന്‍ ലെറ്ററുകളെല്ലാം പോസ്റ്റുചെയ്തു.
കല്യാണത്തിന് ഇനി പതിനാറു ദിവസം കൂടിയേയുള്ളൂ. വീട്ടുമുറ്റത്ത് ഒരുക്കുന്ന വിശാലമായ പന്തലില്‍ വച്ചാണ് കല്യാണം.
ആദ്യത്തെയും അവസാനത്തെയും കല്യാണല്ലേ. അത് വീട്ടിൽ വച്ച് തന്നെ നടത്തണമെന്ന് സീതാലക്ഷ്മിക്കു നിര്‍ബന്ധം.
ജയദേവന്‍ ഓടിനടന്ന് ഒരുക്കങ്ങളെല്ലാം നടത്തി.
അന്ന് വൈകുന്നേരം ജയൻ കുളിച്ച് ടൗണിലേക്ക് പോകാനായി ഡ്രസ് മാറിക്കൊണ്ടിരിക്കുമ്പോള്‍ മുറ്റത്ത് ഒരു കാര്‍ വന്ന ശബ്ദം കേട്ടു .
ജയദേവനും പിന്നാലെ സീതാലക്ഷ്മിയും സിറ്റൗട്ടിലേക്ക് ഇറങ്ങി നോക്കി .
കാറില്‍ നിന്നിറങ്ങിയത് കൃഷ്ണന്‍ നായരും മോഹനചന്ദ്രനുമായിരുന്നു.
അവരെ കണ്ടതും ജയനും സീതാലക്ഷ്മിയും പുഞ്ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെന്നു.
“ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ ഈ നേരത്ത്?”
സീത ഉദ്വേഗത്തോടെ നോക്കി.
“ചില കാര്യങ്ങള്‍ സംസാരിക്കാന്‍ വന്നതാ.”
കൃഷ്ണന്‍ നായരുടെ മുഖത്ത് ഒരു വിളറിയ ചിരി.
“വരൂ.”
രണ്ടുപേരെയും അകത്തേക്കു ക്ഷണിച്ചു ജയദേവന്‍.
സ്വീകരണമുറിയിലെ സോഫയില്‍ രണ്ടുപേരും അടുത്തടുത്തിരുന്നു.
“കുടിക്കാന്‍ ചായയോ കാപ്പിയോ?”
സീതാലക്ഷ്മി ചോദിച്ചു.
“ഒന്നും വേണ്ട.”
കൃഷ്ണന്‍ നായര്‍ എന്തോ പറയാന്‍ വിഷമിക്കുന്നതുപോലെ തോന്നി ജയദേവന്.
“കല്യാണത്തിന്‍റെ ഒരുക്കങ്ങളൊക്കെ എവിടംവരെയായി.”
സീതാലക്ഷ്മി ചോദിച്ചു.
“അതു പറയാനാ ഞങ്ങളിപ്പം വന്നത്.” ഒന്നു നിറുത്തിയിട്ട് കൃഷ്ണന്‍ നായര്‍ മോഹനചന്ദ്രനെ നോക്കി. പിന്നെ ജയദേവനെ നോക്കിയിട്ടു തുടര്‍ന്നു: “ഒരച്ഛന്‍റെ സ്ഥനത്തുനിന്നു പറയുകയാണെന്നു കരുതിയാല്‍ മതി. മോന് എന്‍റെ മോളേക്കാള്‍ എന്തുകൊണ്ടും ചേരുന്നത് സുമിത്ര തന്നെയാ. ഞങ്ങളവളെ പോയി കണ്ടിരുന്നു. പാവം പെണ്ണാ. ഇപ്പഴും മോനുവേണ്ടി അവളു കാത്തിരിക്ക്വാ. എല്ലാവരും നഷ്ടപ്പെട്ട അവള്‍ക്ക് ഒരു ജീവിതം കൊടുക്കാന്‍ പറ്റുമെങ്കില്‍ മോനു നൂറു പുണ്യം കിട്ടും. ഇതു പറയാന്‍ എന്‍റെ മോളാ എന്നെ നിർബന്ധിച്ചു ഇങ്ങോട്ടു പറഞ്ഞുവിട്ടത്.”
ജയദേവനും സീതാലക്ഷ്മിയും പരസ്പരം നോക്കി കണ്ണ് മിഴിച്ചു
ഈ മനുഷ്യനു സമനില തെറ്റിയോ എന്നുപോലും ജയന്‍ സംശയിച്ചു.
“നിങ്ങൾ എന്താ ഈ പറയുന്നേ? കല്യാണം നിശ്ചയിച്ച് ക്ഷണക്കത്തും അടിച്ച് വിതരണം ചെയ്ത് ഒരുക്കങ്ങളെല്ലാം നടത്തീട്ട് വേറൊരു പെണ്ണിനെ കെട്ടിക്കോളാനോ …?”
ജയന്‍ നെറ്റിചുളിച്ച് കൃഷ്ണന്‍ നായരെ നോക്കി.
“ചേരേണ്ടതു തമ്മില്‍ ചേര്‍ന്നെങ്കിലേ ആ ബന്ധം ശാശ്വതമായിട്ടു നിലനില്‍ക്കൂ മോനേ. ഞങ്ങളെല്ലാരും കൂടി ആലോചിച്ചപ്പം ഈ ബന്ധം ചേരുകേലെന്നു തോന്നി. എന്‍റെ മോള്‍ക്കും അതാ അഭിപ്രായം.”
“ഇതു നല്ല കൂത്ത്.” സീതാലക്ഷ്മി പൊട്ടിത്തെറിച്ചു: “എന്തു തോന്ന്യാസമാ നിങ്ങളീ പറയുന്നത് ? എല്ലാരേം ക്ഷണിച്ച് സദ്യേം ഏര്‍പ്പാടാക്കി പന്തലിടാന്‍ ആളേം ചുമതലപ്പെടുത്തിക്കഴിഞ്ഞപ്പം കല്യാണം നടക്കിയേലെന്നു പറഞ്ഞാലെങ്ങനാ?”
“കല്യാണം നടക്കിയേലെന്നു ഞങ്ങളു പറഞ്ഞില്ലല്ലോ.”
മോഹനചന്ദ്രന്‍ ഇടയ്ക്കുകയറി പറഞ്ഞു.
“പിന്നെ?”
“നിശ്ചയിച്ച ദിവസം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ നമുക്ക് കല്യാണം നടത്താം.”
“പിന്നെന്താ പ്രശ്നം?”
ജയന്‍ ചോദിച്ചു.
“പ്രശ്നമൊന്നുമില്ല.” ഒന്നു നിറുത്തിയിട്ട് അയാള്‍ തുടര്‍ന്നു: “വധുവിന്‍റെ സ്ഥാനത്ത് എന്‍റെ മോള്‍ക്കു പകരം സുമിത്രയായിരിക്കും. എല്ലാ കാര്യത്തിലും ഞങ്ങളുടെ സപ്പോർട്ട് ഉണ്ടാകും . മോനു സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണമെങ്കില്‍ ആ കല്യാണം നടക്കണം. ഇല്ലെങ്കില്‍ ആ കൊച്ചിന്‍റെ ശാപം കിട്ടും.”
“ഓഹോ…! അപ്പം നിങ്ങളും അവളും കൂടി പ്ലാന്‍ ചെയ്തുണ്ടാക്കിയ തിരക്കഥയാ ഇതല്ലേ?”
ജയന്‍ വികൃതമായി ചിരിച്ചു.
“ഇതു തിരക്കഥയും നാടകവുമൊന്നുമല്ല മേനെ. കുറച്ചു ദിവസം മുൻപ് എനിക്കൊരൂമക്കത്ത് കിട്ടി. മോനും സുമിത്രയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചുറപ്പിച്ചിരുന്നതാണെന്നും അവളിപ്പോഴും മോനെ കാത്തിരിക്കുന്നുണ്ടെന്നും അവളെ അനാഥായാക്കരുതെന്നും പറഞ്ഞ് ഒരു കത്ത്. കത്ത് വായിച്ചപ്പം എന്‍റെ മോള്‍ക്കു കരച്ചിലുവന്നു. ഞങ്ങളു സുമിത്രയെ അന്വേഷിച്ച് അവളുടെ വീട്ടില്‍ ചെന്നു. നേരിട്ട് സംസാരിച്ചപ്പം കത്തില്‍ പറഞ്ഞതൊക്കെ നേരാണെന്നു ഞങ്ങള്‍ക്കു മനസിലായി. എന്‍റെ മോളെക്കാളും ഒരുപാടൊരുപാട് നല്ല പെണ്ണാ അവള്. അവളുടെ സംസാരത്തീന്ന് എനിക്കതു മനസിലായി.”
ജയദേവനു നിയന്ത്രണം വിട്ടു. കൃഷ്ണന്‍ നായരുടെ നേരെ വിരല്‍ചൂണ്ടി അയാള്‍ ആജ്ഞാപിച്ചു.
“എണീക്കെടോ…”
വല്ലാത്തൊരു പരിഭ്രമത്തോടെ കൃഷ്ണന്‍ നായര്‍ എണീറ്റു.
പുറത്തേക്ക് വിരല്‍ചൂണ്ടി ജയന്‍ അലറി.
“ഇറങ്ങെടോ വെളിയില്‍…”
“മോനെ അത്…”
“താനിനി ഒരു കുന്തോം പറയണ്ട. പ്രായത്തെ മാനിച്ച് തന്നെ ഞാന്‍ തല്ലാതെ വിടുന്നു . യു ഗെറ്റൗട്ട്.”
വീട് കുലുങ്ങിയതുപോലെ തോന്നി.
കൃഷ്ണന്‍ നായരും മോഹനചന്ദ്രനും പിന്നെ ഒരുനിമിഷം അവിടെ നിന്നില്ല. ജീവനുംകൊണ്ട് ഇറങ്ങി, വേഗം ചെന്ന് കാറില്‍ കയറി.
“ബ്ഭ! ചെറ്റ…”
സീതാലക്ഷ്മി ആട്ടിയൊരു തുപ്പുതുപ്പി.
” അമ്മയ്ക്ക് മനസിലായില്ലേ ആരാ ഊമക്കത്തയച്ചതെന്നും ഈ കല്യാണം മുടക്കിയതെന്നും ” – ജയന്‍ പല്ലുഞെരിച്ചു.
“അവളെ മൂര്‍ഖന്‍പാമ്പ് കൊത്തിക്കൊല്ലട്ടെ.” സീത തലയില്‍ കൈവച്ചു സുമിത്രയെ പിരാകി.
തെല്ലുനേരം ആലോചിച്ചുനിന്നിട്ട് ജയദേവന്‍ പറഞ്ഞു:
“ഇങ്ങോട്ടുചെയ്ത അതേ നാണയത്തില്‍ തന്നെ നമുക്കങ്ങോട്ടും പണികൊടുക്കാം അമ്മേ.”
“എങ്ങനെ?”
“അമ്മ എന്‍റെ കൂടെ നില്‍ക്ക്വോ?”
“ഉം…”
”നിശ്ചയിച്ച ദിവസം , നിശ്ചയിച്ച മുഹൂർത്തത്തിൽ നമുക്ക് കല്യാണം നടത്താം . ”
” പെട്ടെന്ന് ഒരു പെണ്ണിനെ എവിടുന്ന് കിട്ടും മോനെ ?”
”നമുക്കൊന്ന് ശ്രമിച്ചുനോക്കാം . അവളുടെ ഒരു കൂട്ടുകാരിയുണ്ടല്ലോ . ശശികല . അവളെ ‘അമ്മ കണ്ടതല്ലേ ?”
”ഓ അതൊരു കറുമ്പി പെണ്ണല്ലേ മോനെ . നിനക്ക് അത് ചെരുകേല ”
”അത്രക്കങ്ങു മോശമൊന്നുമല്ല അവള് . കറപ്പിനുമില്ലേ അമ്മേ ഒരഴക് . പിന്നെ കാശൊന്നും പ്രതീക്ഷിക്കണ്ട . ഒരു പാവപ്പെട്ട വീട്ടിലെയാ ”
സീതാലക്ഷ്മിക്കു ഇഷ്ടമായില്ലെങ്കിലും ജയദേവന്റെ നിർബന്ധത്താൽ അവർ സമ്മതം മൂളി .
”ഇക്കാര്യം ‘അമ്മ പുറത്തു വിടരുത്. ഞാൻ ശശികലയോടു നേരിട്ട് ചോദിച്ചോളാം . അതിനു മുൻപ്‌ നമുക്ക് ഒരു നാടകം കൂടി കളിക്കണം ”
” എന്ത് നാടകം ?’
ജയൻ അമ്മയുടെ ചെവിയിൽ ആ സൂത്രം പറഞ്ഞു.
” അത് വേണം മോനെ . അവൾക്കിട്ട് ഒരു പണി കൊടുക്കണം . ഈ കല്യാണം മുടക്കിയ അവളെ പ്രതീക്ഷയുടെ കൊടുമുടിയിൽ കയറ്റിയിട്ട് ഉന്തി താഴെയിടണം . അവിടെക്കിടന്ന് അവള് കരയുന്നത് എനിക്ക് കൺകുളിർക്കെ കാണണം ”
”മൂർക്കനെയാണ് നോവിച്ചിരിക്കുന്നതെന്ന് അവൾ മനസ്സിലാക്കട്ടെ ”
ജയദേവന്‍ അകത്തുപോയി മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുവന്ന് സുമിത്രയുടെ നമ്പര്‍ ഡയല്‍ ചെയ്തു.
സുമിത്രയെ ലൈനില്‍ കിട്ടി.
ജയദേവനാണ് വിളിക്കുന്നതെന്നറിഞ്ഞതും അവള്‍ക്ക് അടക്കാനാവാത്ത ആഹ്ലാദം.
“എന്താ മോളെ വിശേഷങ്ങള്‍?”
സ്നേഹം തുളുമ്പുന്ന സ്വരത്തിൽ ജയന്‍ ചോദിച്ചു.
“എനിക്കെന്തു വിശേഷം? അവിടെയല്ലേ വിശേഷങ്ങള്.”
“കൃഷ്ണന്‍നായരു സുമിയെ കാണാന്‍ വന്നിരുന്നോ? ഞാൻ കല്യാണം കഴിക്കാൻ പോകുന്ന ഹരിതേടെ അച്ഛന്‍?”
“ഉം…”
“അയാൾ ഇവിടെ വന്ന് അവിടത്തെ വിശേഷങ്ങളു പറഞ്ഞപ്പം എനിക്ക് സങ്കടം തോന്നി. നീ ഇപ്പഴും എനിക്കുവേണ്ടി കാത്തിരിക്ക്വാണെന്നും, എന്‍റെ കല്യാണക്കാര്യം അറിഞ്ഞപ്പം കരഞ്ഞൂന്നുമൊക്കെ അദ്ദേഹം പറഞ്ഞു. സോറീട്ടോ. എനിക്കൊരു തെറ്റുപറ്റിപ്പോയി. നേരത്തെ നിശ്ചയിച്ച കല്യാണം ഞാന്‍ വേണ്ടെന്നുവച്ചു. കൃഷ്‌ണൻ നായർക്കും അതായിരുന്നു ആഗ്രഹം . അതേദിവസം അതേ മുഹൂര്‍ത്തത്തില്‍ മോളുടെ കഴുത്തില്‍ ഞാന്‍ മിന്നുകെട്ടും. ദൈവം നിശ്ചയിച്ചതു മനുഷ്യര്‍ക്കു വേര്‍പെടുത്താന്‍ പറ്റില്ലെന്ന് എനിക്ക് ഇപ്പം മനസിലായി ”
കുറച്ചുനേരത്തേക്ക് അങ്ങേതലയ്ക്കല്‍ നിശബ്ദത.
“സുമി ഫോണ്‍ വച്ചോ?”
“ഇല്ല ജയേട്ടാ… സന്തോഷംകൊണ്ട് എനിക്ക് മിണ്ടാന്‍ പറ്റുന്നില്ല . ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല ജയേട്ടന്‍റെ വായില്‍നിന്ന് ഇങ്ങനെയൊരു സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ പറ്റുമെന്ന്. ഗുരുവായൂരപ്പന്‍ എന്‍റെ പ്രാര്‍ഥന കേട്ടു. കൃഷ്ണന്‍നായരുചേട്ടന്‍ എത്ര മഹാമനസ്കനാ അല്ലേ ജയേട്ടാ?”
അവളടെ ശബ്ദം ഇടറിയിരുന്നു.
“അതെ അതെ. അയാളുടെ മഹാമനസ്കതകൊണ്ടാണല്ലോ ഇപ്പം എനിക്കങ്ങോട്ട് വിളിക്കാന്‍ തോന്നിയത്.”
“അമ്മയില്ലേ അടുത്ത്?”
“ഉണ്ട്. അമ്മയ്ക്കും ഇതുതന്നെ നടത്തിയാൽ മതീന്നാ ആഗ്രഹം . ഞാന്‍ കൊടുക്കാം.”
ജയന്‍ ഫോണ്‍ സീതാലക്ഷ്മിക്കു കൈമാറിയിട്ട് കണ്ണിറുക്കി കാണിച്ചു.
സീതാലക്ഷ്മിയും വളരെ സ്നേഹത്തോടെയും വാല്‍സല്യത്തോടെയുമാണ് സംസാരിച്ചത്.
“ജയേട്ടനു കൊടുക്ക്വോ ഫോണ്‍?”
സുമിത്ര ചോദിച്ചു.
“കൊടുക്കാം മോളെ .”
സീത ഫോണ്‍ ജയനു കൈമാറി.
“എന്താ സുമി ?”
“ഇനി എന്നാ ഇങ്ങോട്ടുവര്യാ?”
“ഉടനെ വരാം. കല്യാണത്തിന് ഇനി പത്തുപതിനഞ്ചു ദിവസമല്ലേയുള്ളൂ. ഒരുക്കങ്ങളൊക്കെ വേഗം നടത്തിക്കോ. പഴയ ഇന്‍വിറ്റേഷന്‍ കാര്‍ഡ് പ്രിന്‍റുചെയ്തതു പെട്ടീലിരിപ്പില്ലേ? അതെടുത്ത് ഡേറ്റുതിരുത്തിട്ട് നാളെ തന്നെ എല്ലാര്‍ക്കും അയച്ചോ. ഫോണില്‍ വിളിക്കേണ്ടവരെ അങ്ങനെ വിളിച്ചോ. തീയതി മറന്നുപോകരുതേ. ഇരുപത്തിയെട്ടാം തീയതി പകല്‍ പതിനൊന്നിനും പതിനൊന്നരക്കും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ . ബാക്കിയുള്ളതെല്ലാം പ്രിന്‍റുചെയ്തിരിക്കുന്നതുപോലെ തന്നെ. ”
“ഒരുപാട് ഒരുപാട് സന്തോഷമായി ജയേട്ടാ.”
” ഇപ്പം എനിക്കും ഒരുപാട് സന്തോഷമായി .” അത് പറഞ്ഞിട്ട് ജയൻ പല്ലിറുമ്മി
“അപ്പം വയ്ക്കട്ടെ?”
ജയന്‍ ചോദിച്ചു.
“ഫോണ്‍ വയ്ക്കാന്‍ തോന്നുന്നില്ല ജയേട്ടാ. അവിടത്തെ വിശേഷങ്ങളു പറ.”
”അയ്യോ, നമുക്കിനി ദിവസങ്ങള്‍ വളരെ കുറച്ചല്ലേയുള്ളൂ. കല്യാണം കഴിഞ്ഞിട്ട് ഇഷ്ടം പോലെ സംസാരിക്കാല്ലോ . മോളു പോയി കാര്‍ഡെടുത്ത് ഡേറ്റുതിരുത്തി എല്ലാവര്‍ക്കും അയയ്ക്കാന്‍ നോക്ക്.”
“ഉം…”
സുമിത്ര ഫോണ്‍ വച്ചു.
ജയദേവന്‍ കോള്‍ കട്ടുചെയ്തിട്ട് വിജയീഭാവത്തിൽ ഒന്ന് ചിരിച്ചു
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 27

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 27

സതീഷ് ഒന്നും മിണ്ടാതെയിരിക്കുന്നതു കണ്ടപ്പോള്‍ മഞ്ജുള ചോദ്യം ആവര്‍ത്തിച്ചു.
” ഞാൻ ചോദിച്ചത് കേട്ടില്ലേ ? ഞായറാഴച്ച എന്ത് ബിസിനസായിരുന്നൂന്ന് ”
“നിന്നോട് സത്യം പറയാം . നിന്റെ മുൻപിൽ എനിക്ക് ഒളിച്ചുവയ്ക്കാനൊന്നുമില്ല .”
നടന്നതെന്താണെന്ന് സതീഷ് വിശദീകരിച്ചു.
”എന്നിട്ട് എന്തേ ഇതെന്നോട് നേരത്തെ പറഞ്ഞില്ല? ഞാൻ സതിയേട്ടന്റെ ഭാര്യയല്ലേ? ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ട് എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല? സതിയേട്ടനെ ഇങ്ങനെയൊന്നുമല്ല ഞാൻ കരുതീരുന്നത് ” മഞ്ജുള കരച്ചിലിന്റെ വക്കോളമെത്തി .
”മോളെ , ഞാൻ വേറൊന്നും ഉദ്ദേശിച്ചു പോയതല്ല . നിനക്കു തെറ്റിധാരണ ഉണ്ടാകണ്ടാല്ലോന്നു കരുതി അത് നിന്നോട് പറഞ്ഞില്ലെന്നേയുള്ളൂ ”
”എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാനും കൂടി വരുമായിരുന്നല്ലോ? എന്തുകൊണ്ട് അത് പറഞ്ഞില്ല? അവള് പറഞ്ഞോ തനിച്ചു വന്നാൽ മതിയെന്ന് ?”
”ഏയ് . അങ്ങനൊന്നും പറഞ്ഞില്ല ”
” പിന്നെന്താ എന്നെ വിളിക്കാതിരുന്നത് ? ”
” ഒരു പ്രശ്‌നം ഉണ്ടെന്നു പറഞ്ഞപ്പോൾ തനിച്ചങ്ങോട്ടു പോയി. അത്രേയുള്ളു ”
”എന്താ വല്ല അബോർഷൻ കേസും ആയിരുന്നോ ? ”
” നീയും ജയനെപ്പോലെ ഇത്ര തരം താഴ്‌ന്നു സംസാരിക്കാതെ മഞ്ജു . അമ്മ ഇവിടില്ലാതെ പോയത് എന്റെ ഭാഗ്യം . അവൻ പറഞ്ഞതൊക്കെ അമ്മ കേട്ടിരുന്നെങ്കിൽ എന്ത് മോശമായിരുന്നേനെ ”
” കേൾക്കുന്നതിലേ ചിലർക്ക് മോശമുള്ളു . ചെയ്യുന്നതിലൊരു കുഴപ്പവുമില്ല”
” ഞാൻ എന്ത് ചെയ്തെന്നാ മഞ്ജു ? നീയിങ്ങനെ പറയല്ലേ . സുമിത്രയെ എന്റെ പെങ്ങളെപ്പോലെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു . അവളും എന്നെ സഹോദരനെപ്പോലെയെ കണ്ടിട്ടുള്ളു. അതൊരു പാവം കൊച്ചാ . നിനക്കറിയാല്ലോ അവളെ ”
” പാവമായിട്ടല്ലേ പാതിരാത്രീൽ അന്യപുരുഷന്റെ വീട്ടിൽ ചെന്ന് കേറിയത് . സതിയേട്ടന്‍ അവൾക്കുവേണ്ടി ജയനോട് വാദിക്കുന്നത് കണ്ടപ്പഴേ എനിക്ക് സംശയം തോന്നിയിരുന്നു. ”
”അവൻ പറഞ്ഞത് മുഴുവൻ കല്ലുവച്ച നുണയാ മഞ്ജു . നീയൊന്നുവിശ്വസിക്ക്‌ എന്നെ ”
”എന്തായാലും ഞാനറിയാതെ ചേട്ടൻ ആ വീട്ടിൽ പോയീന്നുള്ളത് സത്യമാണല്ലോ. ജയൻ ഇപ്പം അത് വിളിച്ചു പറഞ്ഞതു കൊണ്ടല്ലേ സത്യം പുറത്തുവന്നത് ? ചോദിച്ചപ്പം ബിസിനസ് ആവശ്യത്തിന് പോയീത്രെ . എന്നോട് വേണമായിരുന്നോ ഈ നുണ ?”
സതീഷ് ഒന്നും മിണ്ടിയില്ല . അയാൾ ഓർത്തു . ഇപ്പോൾ ഇവളോട് എന്തുപറഞ്ഞാലും വിശ്വസിക്കില്ല . സുമിത്രയുടെ വീട്ടിൽ പോയ കാര്യം നേരെത്തെ ഒന്ന് പറഞ്ഞേക്കാമായിരുന്നു. അതുപറയാതിരുന്നതുകൊണ്ടാണ് ഇപ്പോൾ തന്നിലുള്ള വിശ്വാസം ഇവൾക്കു നഷ്ടപ്പെട്ടു പോയത് .
”ആ തേവിടിശ്ശിയെ ചേട്ടൻ ഇനി വിളിക്കുകയോ സംസാരിക്കുകയോ ചെയ്തൂന്നറിഞ്ഞാൽ അന്ന് തീരും നമ്മളു തമ്മിലുള്ള ബന്ധം. അവളിങ്ങോട്ടു വിളിച്ചാൽ ഫോൺ എടുക്കുകയും ചെയ്യരുത് ”
അങ്ങനെ പറഞ്ഞിട്ട് ചവിട്ടി കുലുക്കിക്കൊണ്ട് മഞ്ജുള ഡൈനിങ് മുറിയിലേക്ക് പോയി.
ഡൈനിങ് റൂമിലെ കസേരയിൽ വന്ന് അവള്‍ താടിക്ക് കൈയും കൊടുത്ത് ചിന്താമഗ്നയായി ഇരുന്നു .
ജയദേവന്‍ പറഞ്ഞ വാചകങ്ങള്‍ ഹൃദയത്തില്‍ കല്ലുപോലെ കിടക്കുകയാണ്.
സതീഷും സുമിത്രയും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നെന്ന് !
സത്യമായിരിക്കുമോ അത്?
സാഹചര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ സത്യമാകാനാണ് സാധ്യത!
താനറിയാതെ ചേട്ടന്‍ അവളുടെ വീട്ടില്‍ പോയില്ലേ? അവൾക്കുവേണ്ടി ഘോരഘോരം വാദിച്ചില്ലേ ? അവളെ ഈ വീട്ടിൽ താമസിപ്പിച്ചത് തന്റെ തെറ്റ് . സതിയേട്ടനിൽ നിന്നും ഒരുപാട് കാശ് അടിച്ചെടുത്തു കാണും അവൾ. .
ഇരുന്നിട്ട് ഇരിപ്പുറച്ചില്ല മഞ്ജുവിന് .
കാലുവെന്ത പട്ടിയെപ്പോലെ എണീറ്റ് ഡൈനിങ് റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
ഭവാനി മൂത്തമകന്‍റെ വീട്ടില്‍ പോയിരിക്കുകയായിരുന്നതിനാല്‍ ഈ സംഭവങ്ങള്‍ക്കൊന്നും സാക്ഷിയായില്ല.
കിടപ്പുമുറിയിൽ നിന്നെണീറ്റു സതീഷ് ഡൈനിംഗ് റൂമിലേക്ക് ചെന്നു.
ഡൈനിംഗ് റൂമിലെ കസേരയിലിരുന്നു മേശയിലേക്കു ശിരസുചായ്‌ച്ചു ശബ്ദമില്ലാതെ കരയുകയായിരുന്നു മഞ്ജുള അപ്പോൾ .
സതീഷിന്‍റെ മനസ് വേദനിച്ചു.
ജയദേവന്‍ കോരിയിട്ട തീക്കനല്‍ അവളുടെ ഹൃദയത്തെ വല്ലാതെ പൊള്ളിച്ചിട്ടുണ്ടെന്നു മനസിലായി . ആ പൊള്ളൽ കരിയാൻ കുറെ താമസമെടുക്കും . അത്രയ്ക്ക് വിശ്വസനീയമായ കഥയല്ലേ അവൻ ഉണ്ടാക്കി വിളമ്പിയത് . ആരാണെങ്കിലും വിശ്വസിച്ചുപോകുമല്ലോ .
ജയനെ അടിക്കേണ്ടിയിരുന്നില്ല. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ അങ്ങനെ ചെയ്തുപോയി. അതാണ് അവനെ കൂടുതൽ പ്രകോപിപ്പിച്ചത്.
ഒരിക്കലും വിചാരിച്ചില്ല അവനോട് പിണങ്ങേണ്ടിവരുമെന്ന്! താൻ പറയുന്നതു അവൻ കേൾക്കുമെന്നായിരുന്നു പ്രതീക്ഷ . ഒരുപക്ഷെ അവനും തന്നെ സംശയിക്കുന്നുണ്ടാവും . സാഹചര്യങ്ങൾ അങ്ങനെയായിരുന്നല്ലോ .
ഒരു കണക്കിന് മഞ്ജുവിനെ കുറ്റപ്പെടുത്താൻ കഴിയില്ല . ഏതൊരു പെണ്ണാണെങ്കിലും ഇതൊക്കെ വിശ്വസിച്ചു പോകും .
മഞ്ജുള ചോദിച്ചതുപോലെ താനെന്തിനാണ് സുമിത്രയ്ക്കുവേണ്ടി ഇത്ര കഷ്ടപ്പെടുന്നത്? അവളു തന്‍റെ ആരാണ്? എന്നാലും പ്രത്യേകമായി ഒരു സ്നേഹം തോന്നി അവളോട് . തനിക്ക് ഒരു പെങ്ങള്‍ ഇല്ലാത്തതുകൊണ്ടായിരിക്കാം. കണ്ണീരിന്‍റെ തുരുത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുമ്പോള്‍ ആരെങ്കിലും വേണ്ടേ അവള്‍ക്കൊരു സഹായത്തിന്.
സതീഷ് സാവധാനം മഞ്ജുളയുടെ അടുത്തുചെന്ന് അവളുടെ ചുമലില്‍ കൈവച്ചു.
ഭര്‍ത്താവിന്‍റെ കരസ്പര്‍ശമേറ്റപ്പോള്‍ അവള്‍ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു.
“കരയാന്‍ മാത്രം ഒന്നും ഉണ്ടായിട്ടില്ല മഞ്ജു.”
അവളുടെ സമീപം കസേരയില്‍ ഇരുന്നിട്ട് ആ മുഖം പിടിച്ചുയര്‍ത്തി കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് സതീഷ് തുടര്‍ന്നു:
“അവനെ അടിച്ചതിലുള്ള ദേഷ്യംകൊണ്ട് അവന്‍ പറഞ്ഞതാ ഈ കള്ളക്കഥകളൊക്കെ. ഞാനവളുടെ ദേഹത്തൊന്നു തൊട്ടിട്ടുപോലുമില്ല.”
പൊടുന്നനെ ഭര്‍ത്താവിന്‍റെ മാറിലേക്ക് ശിരസുചേര്‍ത്ത് കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടവള്‍ പറഞ്ഞു.
“സുമിത്രയെ കാണാന്‍ പോയ കാര്യം എന്നോടൊന്നു പറഞ്ഞില്ലല്ലോ. അതാ ചേട്ടാ എനിക്കേറ്റവും വിഷമം ”
“നീ തെറ്റിദ്ധരിച്ചാലോന്നു കരുതി പറയാതിരുന്നതാ. അത് തെറ്റായിപ്പോയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു ”
“അവളു ചീത്തയാ സതിയേട്ടാ. വിശ്വസിക്കാന്‍ കൊള്ളില്ലാത്തവളാ. അവളുമായി ഇനി ഒരു ബന്ധവും നമുക്ക് വേണ്ട ”
” വേണ്ടെങ്കിൽ വേണ്ട . നിറുത്തി. നിന്റെ ഇഷ്ടത്തിന് എതിരായി ഞാൻ ഇനി ഒന്നും പ്രവൃത്തിക്കില്ല . പോരെ ?”
”ആ പേരുപോലും ഈ വീട്ടിൽ ഇനി ഉച്ചരിച്ചുപോകരുത് ”
“എനിക്ക് നിന്‍റെ വിഷമോം സങ്കടോം മനസിലാകുന്നുണ്ട്.” അവളുടെ മുടിയില്‍ വാത്സല്യത്തോടെ തലോടിക്കൊണ്ട് സതീഷ് തുടര്‍ന്നു: “ഞാന്‍ നിന്‍റെ മാത്രം സതിയേട്ടനാ . മരിക്കുന്നതുവരെ ഇനി അതങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും.”
“കഴിഞ്ഞതൊക്കെ ഞാന്‍ മറക്കാം.” സതീഷിന്‍റെ മുഖത്തേക്കു നോക്കിക്കൊണ്ടവള്‍ തുടര്‍ന്നു: “ഇനി അവളെ കാണുകയോ സംസാരിക്കുകയോ ഫോണില്‍ വിളിക്കുകയോ ചെയ്യില്ലെന്ന് എന്റെ തലയിൽ തൊട്ടു സത്യം ചെയ്യ് ?”
സതീഷ് ധര്‍മസങ്കടത്തിലായി.
പെട്ടെന്ന് അങ്ങനെ ചെയ്യാൻ കഴിഞ്ഞില്ല അയാള്‍ക്ക്.
“സാധിക്കില്ല അല്ലേ? എനിക്കറിയായിരുന്നു സാധിക്കില്ലെന്ന്.”
“അവള്‍ക്കാരെങ്കിലുമൊരു സഹായം വേണ്ടേ മോളേ…?”
“കണ്ടോ കണ്ടോ. മനസിലിരിപ്പ് ഇപ്പം പിടികിട്ടി .”
അമര്‍ഷത്തോടെ അവള്‍ ചോദിച്ചു.
“സ്വന്തം ഭാര്യയേക്കാള്‍ വലുതാണോ ചേട്ടാ എങ്ങാണ്ടുന്നോ വന്ന ഒരു പെണ്ണ് . അല്‍പം തൊലിവെളുപ്പു കൂടുതലുണ്ടെന്നല്ലേയുള്ളൂ അവള്‍ക്ക്?”
“നീ വിചാരിക്കുന്നപോലൊന്നുമില്ല മോളെ. എനിക്കെന്‍റെ ഭാര്യയും കുഞ്ഞുമാ വലുത്. അവൾ എന്റെ സഹോദരിയെപ്പോലെയാ ”
സതീഷ് അവളുടെ കണ്‍കോണുകളിലെ മിഴിനീര്‍ ഒപ്പി.
“വേണ്ട . ഒന്നുകിൽ ഭാര്യ , അല്ലെങ്കിൽ ഈ സഹോദരി . രണ്ടിലൊരാളുമതി . ആരെയാ ചേട്ടന് വേണ്ടത് ”
“എനിക്കെന്റെ ഭാര്യയും കുഞ്ഞുമാ വലുത് .”
“എങ്കിൽ എന്റെ തലയിൽ തൊട്ടു സത്യം ചെയ്യ് .ഇനി അവളെ കാണുകയോ സംസാരിക്കുകയോ ഫോണില്‍ വിളിക്കുകയോ ചെയ്യില്ലെന്ന് ”
സതീഷ് തലയിൽ തൊട്ടു സത്യം ചെയ്തു.
”അവൾ ഇങ്ങോട്ടു വിളിച്ചാല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യരുത്.”
“ഇല്ലെന്നേ.”
മഞ്ജുളയുടെ ഹൃദയത്തില്‍ മഞ്ഞു വീണപോലൊരു തണുപ്പ്!
ആളിക്കത്തിക്കൊണ്ടിരുന്ന തീനാളങ്ങള്‍ അണയാൻ തുടങ്ങിയിരിക്കുന്നു .
ഇപ്പോള്‍ കനലുകള്‍ മാതമേയുള്ളു അടിത്തട്ടില്‍! അത് പുകയുന്നുണ്ട് .
“അവളൊരുത്തിയാ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.”
മഞ്ജുള പിന്നെയും സുമിത്രയെ കുറ്റപ്പെടുത്തിയപ്പോള്‍ സതീഷ് പറഞ്ഞു:
“ഇനി അത് വിട്. നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം.”
അവള്‍ എണീറ്റ് പുറത്തേക്കു പോകാനൊരുങ്ങിയപ്പോള്‍ സതീഷ് പറഞ്ഞു:
“ഇവിടെ നടന്നതൊന്നും അമ്മയോട് പറയണ്ട. അമ്മയ്ക്ക് വിഷമമാകും.”
“ഉം…”
” ജയൻ തെളിവ് കൊണ്ടുവരാമെന്നു വെല്ലുവിളിച്ചിട്ടാ പോയിരിക്കുന്നത് ”
മഞ്ജുള പറഞ്ഞു.
” ചുമ്മാ . നിന്നെ പേടിപ്പിക്കാൻ വേണ്ടി വെറുതെ പറഞ്ഞതാ . ഒരു തെളിവും അവന്റെ കയ്യിൽ ഇല്ല .
ഉണ്ടെങ്കിൽ ഇങ്ങു കൊണ്ടുവരട്ടെ. എനിക്കും കൂടിയൊന്നു കാണാല്ലോ അതെന്താന്ന് ”

* * * ****** ****** ***** *****
ജയദേവന്‍റെ കാര്‍ നല്ല സ്പീഡില്‍ പായുകയായിരുന്നു.
സതീഷ് തന്നെ തല്ലിയല്ലോ എന്നോര്‍ത്തപ്പോള്‍ കടുത്ത ദേഷ്യം തോന്നി അയാള്‍ക്ക്.
സ്റ്റിയറിംഗില്‍ മുഷ്ടി ചുരുട്ടി അയാള്‍ പലതവണ ഇടിച്ചു.
തിരിച്ചു തല്ലിയിട്ടു പോരണമായിരുന്നു. ഛെ! കഴിഞ്ഞില്ലല്ലോ തനിക്ക് അതിന്!
കാര്‍ അമിതവേഗത്തില്‍ വീട്ടുമുറ്റത്തേക്ക് കയറി പൊടുന്നനെ നിന്നു.
കാറില്‍ നിന്നു ചാടിയിറങ്ങി അയാള്‍ മിന്നല്‍ വേഗത്തില്‍ അകത്തേക്ക് പോയി.
ലാപ്ടോപ് ഓൺ ചെയ്തു അതില്‍നിന്ന് സുമിത്രയുടെയും സതീഷിന്‍റെയും കുറെ ഫോട്ടോകൾ പെൻഡ്രൈവിലേക്കു പകർത്തി .
അതു പോക്കറ്റിലിട്ടിട്ടു തിടുക്കത്തില്‍ വെളിയിലിറങ്ങി കാറില്‍ കയറി.
ഗിയര്‍ മാറ്റി കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.
വണ്ടി റിവേഴ്സെടുത്തിട്ട് വന്ന വേഗത്തില്‍ തന്നെ തിരിച്ചുപോയി.
ടൗണിലെ അര്‍ച്ചനാ ഫോട്ടോ സ്റ്റുഡിയോയിലേക്കാണ് അയാള്‍ പോയത്.
സ്റ്റുഡിയോ ഉടമ അനില്‍കുമാര്‍ ജയന്‍റെ ഫ്രണ്ടാണ്.
വന്നപാടെ പോക്കറ്റില്‍നിന്ന് പെൻഡ്രൈവെടുത്തു അനില്‍കുമാറിനു കൊടുത്തുകൊണ്ട് പറഞ്ഞു.
“താനെനിക്കൊരുപകാരം ചെയ്യണം. ഇതിനകത്തു ഒരാണിന്റെയും പെണ്ണിന്റെയും കുറെ ഫോട്ടോകളുണ്ട് . ആണ് പെണ്ണിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു നിൽക്കുന്ന ഒരു ഫോട്ടോ ഉണ്ടാക്കി പ്രിന്റ് എടുത്തു തരണം”
അനിൽകുമാർ പെൻഡ്രൈവ് വാങ്ങി ലാപ്ടോപ്പിൽ കുത്തിയിട്ടു ഫോൾഡർ ഓപ്പൺ ചെയ്തു
” ആരാ ഈ കക്ഷി ?”
“എന്റെയൊരു സുഹൃത്താ . അവന്റെ വെഡിങ് ആനിവേഴ്‌സറിക്കു ചെറിയ ഒരു പണികൊടുക്കാനാ. ഒരു തമാശ . അവൻ പണ്ട് ഇതുപോലൊരു പണി എനിക്കിട്ടു തന്നതാ . തിരിച്ചൊന്നു കൊടുക്കണ്ടേ . രണ്ടുദിവസത്തിനകം സാധനം കിട്ടണം . നല്ല ഒറിജിനാലിറ്റി വേണം കേട്ടോ. ബാക് ഗ്രൗണ്ട് ഒരു ഹോട്ടൽ മുറിയുടെയായിരിക്കണം ”
“പോലീസിൽ കംപ്ലൈന്റ് ചെയ്‌താൽ ക്രിമിനൽ കുറ്റമാ. എനിക്ക് കുഴപ്പം വല്ലതും വരുമോ ?”
”ഒരു പ്രശ്നവുമില്ല . ഞങ്ങളിങ്ങനെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ഇതുപോലെ ഓരോ പണികൊടുക്കുന്നതാ . അതു കഴിഞ്ഞു സത്യം വെളിപ്പടുത്തും. ഒരു തമാശ , അത്രേയുള്ളു . അവൻ അത് സീരിയസാട്ടെടുക്കുകേല, അതുകൊണ്ടല്ലേ ഈ കുസൃതി ഒപ്പിക്കുന്നെ ”
അനിൽകുമാർ അത് വിശ്വസിച്ചു
” ഫോട്ടോഷോപ്പിൽ നല്ല ഒറിജിനൽ ഫോട്ടോ പോലെ ഞാൻ ഉണ്ടാക്കി തരാം . പണികൊടുക്കുമ്പം നമുക്ക് നന്നായിട്ടങ്ങു കൊടുക്കാം ”
“അതെ. അതു വേണം . ആര് കണ്ടാലും ഒറിജിനലാണെന്നു തോന്നണം . ”
“നാളെ വൈകുന്നേരം സാധനം റെഡി . ഒരു 500 രൂപ ആകും കേട്ടോ ”
“സാധനം ഒറിജിനൽ ആണെന്ന് തോന്നുമെങ്കിൽ അഞ്ഞൂറല്ല ആയിരം തരും ഞാൻ .”
” ഷുവർ. ഇപ്പം ഫോട്ടോഷോപ്പിൽ എന്ത് സാധനം വേണമെങ്കിലും ഒറിജിനൽ പോലെ ഉണ്ടാക്കിയെടുക്കാം. ടെക്‌നോളജി ഒരുപാട് വളർന്നില്ലേ ? ”
” ഓക്കേ . അപ്പം നാളെ വൈകുന്നേരം വന്നേക്കാം ”
പെൻ ഡ്രൈവ് തിരികെ വാങ്ങിയിട്ട് ജയൻ പുറത്തേക്കിറങ്ങി കാറിൽ കയറി .
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 26

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 26

സതീഷിന്‍റെ വീട്ടുമുറ്റത്ത് ജയദേവന്‍റെ കാർ വന്നു നിന്നു.
ജയന്‍ വേഗം കാറിൽ നിന്ന് ഇറങ്ങി ധൃതിയിൽ വീട്ടിലേക്ക് കയറി.
സ്വീകരണമുറിയിൽ സതീഷ് അയാളെ കാത്തിരിക്കുകയായിരുന്നു.
“എന്താ അത്യാവശ്യമായി കാണണമെന്നു പറഞ്ഞത്?”
വന്നപാടെ ജയന്‍ ചോദിച്ചു.
“പറയാം. നീയവിടെ ഇരുന്നിട്ട് ശ്വാസമൊന്നു നേരെ വിട്.”
സതീഷ് ഫാനിന്റെ സ്വിച്ച് ഓണ്‍ ചെയ്തു.
ജയദേവന്‍ സോഫയിലിരുന്നിട്ട് ആകാംക്ഷയോടെ സതീഷിനെ നോക്കി.
“സസ്പെന്‍സിടാതെ നീ കാര്യം പറ .”
ജയദേവനഭിമുഖമായി സോഫയിൽ ഇരുന്നിട്ടു കൈകൾ രണ്ടും കൂട്ടി തിരുമ്മിക്കൊണ്ട് സതീഷ് ചോദിച്ചു.
“നീയും സുമിത്രയും തമ്മില്‍ പിണങ്ങിയോ?”
“ഏയ്.”
“പിന്നെ നിന്‍റെ കല്യാണം നിശ്ചയിച്ചൂന്ന് കേട്ടത്?”
“സുമിത്ര വിളിച്ചിരുന്നോ?”
“ഉം.”
“എന്തൊക്കെ പറഞ്ഞു അവള്?”
“ഞാന്‍ ചോദിച്ചതിനു നീ മറുപടി പറഞ്ഞില്ല.”
“നേരാ; കല്യാണം നിശ്ചയിച്ചു. അടുത്തമാസം ഇരുപത്തെട്ടിന്. നിന്നെ ഇപ്പഴേ ക്ഷണിക്ക്വാ. ഫാമിലി സഹിതം നേരത്തെ എത്തിയേക്കണം. മഞ്ജുവിനോടും പറഞ്ഞേക്ക്. ഔദ്യോഗികമായിട്ടു പിന്നെ ഞാൻ വന്നു വിളിച്ചോളാം”
“അതു മോശമായിപ്പോയി ജയാ.”
“ഏത്? കല്യാണം നിശ്ചയിച്ചതോ?”
“നിന്നെ ഇത്ര നാളും നോക്കിയിരുന്നിട്ട് നീ അവളെ ഉപേക്ഷിച്ചത് ശരിയായില്ല. നീ കാണിച്ചതു വിശ്വാസവഞ്ചനയാ.”
സതീഷിന്‍റെ സ്വരത്തില്‍ അമര്‍ഷം.
“നിനക്കറിയാല്ലോ അവളുടെ ഇപ്പഴത്തെ സ്ഥിതി. അവളെ കെട്ടിയാല്‍ എനിക്കു പുറത്തിറങ്ങി നടക്കാന്‍ പറ്റ്വോ? കേസില്‍ ശിക്ഷിക്കപ്പെട്ടാലുള്ള അവസ്ഥയൊന്നാലോചിച്ചു നോക്ക് ? എന്റെ കുഞ്ഞിനെ ജയിലിൽ പ്രസവിയ്ക്കണമെന്നാണോ നീ പറയുന്നത് ?”
“കേസ് സ്പെഷ്യല്‍ സ്ക്വാഡിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള ശ്രമം ഞാന്‍ നടത്തുന്നുണ്ട്. ഇനി അഥവാ അതു നടന്നില്ലെങ്കില്‍ കോടതി വിധി വരുന്നതുവരെ നിനക്ക് വെയ്റ്റുചെയ്തു കൂടേ ?”
“എന്തു കോടതി വിധി? കോടതി അവളെ ശിക്ഷിച്ചാലും വെറുതെ വിട്ടാലും ജനങ്ങളുടെ മനസില്‍ അവളെന്നും കുറ്റവാളിയാ . അതെത്രകാലം കഴിഞ്ഞാലും മാറില്ല. പെണ്ണുങ്ങൾക്ക് സൗന്ദര്യം മാത്രം പോരാ സദാചാരശുദ്ധിയും വേണം.”
“അവള്‍ക്കൊരു തെറ്റുപറ്റിപ്പോയി. അത് ഞാനും സമ്മതിക്കുന്നു . എന്നു വച്ചു അവളുടെ ശരീരം കളങ്കപ്പെട്ടിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല . അമ്മയും കൂടി പോയ സ്ഥിതിക്ക് ഇനി നീയല്ലേയുള്ളൂ അവള്‍ക്കു ഒരു തുണ?.”
“അതവളുകൂടി ചിന്തിക്കണമായിരുന്നു. സുകുമാരന്‍ അവളെ ശല്യം ചെയ്തിരുന്നെങ്കില്‍ ഒരു വാക്ക് അവള്‍ക്കെന്നോട് പറയായിരുന്നല്ലോ? അല്ലെങ്കില്‍ മഞ്ജുളയോട് പറയായിരുന്നല്ലോ? അതൊന്നും ചെയ്യാത്ത സ്ഥിതിക്ക് യഥാര്‍ഥത്തില്‍ സംഭവിച്ചത് അതല്ലെന്നു വിശ്വസിക്കാനേ എനിക്കു പറ്റൂ . എനിക്കെന്നല്ല, സാമാന്യബുദ്ധിയുള്ള ആര്‍ക്കും അങ്ങനെയേ ചിന്തിക്കാൻ പറ്റൂ . എന്റെ അമ്മയും അങ്ങനെയാ വിശ്വസിക്കുന്നത് . അമ്മക്ക് അവളെ ഒട്ടും ഇഷ്ടമല്ല. അമ്മയെ അവഗണിച്ചു ആ സാധനത്തിനെ കെട്ടിയെടുത്തോണ്ടു ഞാൻ വീട്ടിലേക്കു ചെല്ലണമെന്നാണോ നീ പറയുന്നത് ?”
അടുത്ത മുറിയിലിരുന്നു സംസാരം കേട്ടുകൊണ്ടിരുന്ന മഞ്ജുള ആ സമയം സ്വീകരണ മുറിയിലേക്ക് വന്നു.
“ജയന്‍ പറയുന്നതിലും കാര്യമുണ്ട്. ” മഞ്ജുള ജയനെ പിന്തുണച്ചുകൊണ്ട് തുടര്‍ന്നു: “പാതിരാത്രീല്‍ അവളു സുകുമാരന്‍റെ വീട്ടില്‍ പോയതു തെറ്റുതന്നെയാ. സുമിത്രേടെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ സതിയേട്ടന്‍ എന്നെ വെറുതെ വിടുമായിരുന്നോ?”
സതീഷിന്റെ മുഖത്ത് നോക്കി മഞ്ജുള അങ്ങനെ ചോദിച്ചപ്പോൾ ഉത്തരം മുട്ടിപ്പോയി സതീഷിന് .
അതു കണ്ടപ്പോൾ ജയന് ആവേശം കൂടി.
“വേണ്ട. അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍, അതായത് ഒരു യുവതി മാത്രം താമസിക്കുന്നിടത്ത് പാത്രിരാത്രീല്‍ രഹസ്യമായി ഞാന്‍ ചെല്ലുകയും പിടിക്കപ്പെടുകയും ചെയ്തിരുന്നെങ്കില്‍ എന്നെ അവളു കല്യാണം കഴിക്കുമായിരുന്നോ? “
“ഞാനാണെങ്കില്‍ ചെരിപ്പൂരി അടിച്ചോടിക്കും “- മഞ്ജുള പറഞ്ഞു.
“നീ മിണ്ടാതിരി മഞ്ജു .”
സതീഷ് ഭാര്യയെ ശാസിച്ചു.
“സതിയേട്ടന്‍ എന്തിനാ ആ പെണ്ണിനുവേണ്ടി ഇത്ര വാദിക്കുന്നേ? എനിക്കതു മനസിലാവുന്നില്ല ”
മഞ്ജുള വെട്ടിത്തുറന്നു ചോദിച്ചു.
“അതൊരു പാവം പെണ്ണായതുകൊണ്ട്. മൂന്നാലു മാസം ഇവിടെ നിന്നതല്ലേ ആ കൊച്ച്‌ ? നിനക്കും അറിയാല്ലോ അവളെ? “
”ഇനി അതിനെപ്പറ്റി പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എന്‍റെ കല്യാണം നിശ്ചയിച്ചു. അതിനി മാറ്റാന്‍ പറ്റില്ല “- ജയന്‍ തറപ്പിച്ചു പറഞ്ഞു.
“മനസുണ്ടെങ്കില്‍ മാറ്റാവുന്നതേയുള്ളൂ. നിശ്ചയിച്ച കല്യാണം വേണ്ടാന്നു വയ്ക്കുന്നത് വലിയ അപരാധമൊന്നുമല്ല ” – സതീഷ് പറഞ്ഞു.
“അതു നിനക്ക്. എനിക്കത് അപരാധം തന്നെയാ.”
“ഒന്നൂടി ഒന്ന് ആലോചിച്ചൂടേ നിനക്ക് ?”
” ജയദേവന് ഒരു തന്തയേയുള്ളൂ. ഒരിക്കല്‍ ഒരു വാക്കുപറഞ്ഞാല്‍ വാക്കാ. വാക്ക് തെറ്റിക്കാൻ എന്നെ കിട്ടുകേല “
“ങ്ഹും. വാക്കുപാലിക്കുന്ന ഒരു മാന്യന്‍! നിന്‍റെ വാക്കും കീറച്ചാക്കും ഒരുപോലെയാ. ഈ ജീവിതത്തില്‍ സുമിത്രയെ മാത്രമേ കല്യാണം കഴിക്കൂന്ന് നീ പലവട്ടം അവള്‍ക്കു വാക്കുകൊടുത്തിട്ടില്ലേ? എന്നോട് പറഞ്ഞിട്ടില്ലേ ?”
“ഉണ്ട് . പക്ഷേ, അന്നത്തെ സിറ്റ്വേഷനല്ലല്ലോ ഇപ്പം! എന്‍റെ സ്ഥാനത്ത് നീയാണെങ്കിലും ഇതേ ചെയ്യൂ. ഇപ്പഴത്തെ ഈ സഹാനുഭൂതിയൊന്നും അപ്പം കാണുകേല നിനക്ക് ”
“നിനക്കു സുമിത്രയെ മനസിലാക്കാന്‍ പറ്റാത്തതു കൊണ്ടാ ഇങ്ങനൊക്കെ പറയുന്നത് . എനിക്കറിയാം ആ കൊച്ചിനെ. ഇവിടെ നിന്നല്ലേടാ അവള് കുറച്ചുകാലം സ്‌കൂളിൽ പൊയ്ക്കൊണ്ടിരുന്നത് ”
“ഇരുപത്തിനാല് വര്‍ഷംകൊണ്ട് എനിക്ക് മനസിലാക്കാന്‍ പറ്റാത്തത് മൂന്നുമാസംകൊണ്ട് നീ മനസിലാക്കിയതെങ്ങനെയാ ?”
“അതിന് തലയ്ക്കകത്തു ബുദ്ധി വേണം. പെണ്ണിന്‍റെ മനസു കാണാനുള്ള കഴിവുവേണം.”
ജയദേവന് ഇഷ്ടപ്പെട്ടില്ല ആ മറുപടി. തന്നെ അവഹേളിക്കുകയല്ലേ ഇവന്‍?
“നീയവളുടെ മനസു കണ്ടിട്ടുണ്ടെന്ന് എനിക്കറിയാം . രാവിലെ കാറേല്‍ കേറ്റിക്കൊണ്ടുപോകുമ്പം ഇഷ്ടംപോലെ സമയമുണ്ടായിരുന്നല്ലോ മനസും ശരീരവും കാണാൻ .”
അടി കിട്ടിയതുപോലെ സതീഷ് ഒന്ന് പുളഞ്ഞു.
അയാള്‍ ഒളികണ്ണിട്ട് മഞ്ജുളയെ നോക്കി. എല്ലാം കേട്ട് അവൾ പകച്ചു നില്‍ക്കുകയാണ്.
ഒരു ജേതാവിനെപ്പോലെ ഞെളിഞ്ഞിരുന്നിരുന്നിട്ടു ജയന്‍ തുടർന്നു .
“നീ ബുദ്ധിമാന്‍! അവളെ ഈ വീട്ടില്‍കൊണ്ടെ താമസിപ്പിച്ച ഞാൻ മരമണ്ടൻ .”
” ഇത്ര ചീപ്പായി സംസാരിക്കരുത് ജയാ.” സതീഷ് ഹൃദയവേദനയോടെ പറഞ്ഞു: “നിന്‍റെ സുഹൃത്താണെന്നു പറയാന്‍പോലും ഇപ്പം എനിക്ക് ലജ്ജ തോന്നുന്നു .”
“വല്ലവനും ചവച്ചു തുപ്പിയത് തിന്നാൻ എന്നെ നിർബന്ധിക്കുന്ന നിന്നെ ഒരു സുഹൃത്തായി കാണാൻ എനിക്കും അറപ്പാ.”
”നീയെന്താടാ ഈ പറയുന്നേ ? നീയെങ്ങനെ ഇങ്ങനെ മാറിപ്പോയി ? ” സതീഷിന്റെ ശബ്ദം കനത്തു.
”നിനക്കവളോട് അത്രയ്ക്കു സഹതാപം തോന്നുന്നുണ്ടെങ്കില്‍ വിളിച്ചു കൊണ്ടുവന്നു കൂടെ പൊറുപ്പിക്കെടാ. ഇരിക്കട്ടെ ഒരെണ്ണം കൂടി , സ്റ്റെപ്പിനിയായിട്ട് .”
സതീഷ് ചാടിയെണീറ്റു പുറത്തേക്കു കൈചൂണ്ടി അലറി.
“ഇറങ്ങെടാ ചെറ്റേ ഇവിടുന്ന്.”
ദേഷ്യം കൊണ്ട് അയാള്‍ വിറയ്ക്കുകയായിരുന്നു.
ജയദേവന്‍ എണീറ്റു. അയാളുടെ മുഖവും ദേഷ്യം കൊണ്ടു ചുവന്നു.
“വിളിച്ചുവരുത്തിയിട്ട് ആട്ടിയിറക്കുന്നോടാ പട്ടീ. നീയവളെ കല്യാണം കഴിക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്നതിന്‍റെ കാരണം എനിക്കറിയാം. അതറിഞ്ഞതുകൊണ്ടുതന്നെയാ എനിക്കവളെ വേണ്ടെന്നു ഞാൻ പറഞ്ഞതും .”
മഞ്ജുള ഓടിവന്ന് ഭര്‍ത്താവിനെ പിടിച്ചു.
“വഴക്കുകൂടണ്ട ചേട്ടാ.” ജയന്‍റെ നേരെ നോക്കി അവള്‍ തുടര്‍ന്നു: “ജയന്‍ പൊയ്‌ക്കോ .”
“ഇവന്‍ പറഞ്ഞതു കേട്ടില്ലേ നീ? കൂടെപ്പൊറുപ്പിച്ചോളാന്‍. കരണക്കുറ്റിക്ക് രണ്ടെണ്ണം പൊട്ടിച്ചുവിടുകാ വേണ്ടത്. ചെറ്റ… റാസ്കല്‍.”
സതീഷ് പല്ലുഞെരിച്ചു.
“എന്നാ പൊട്ടിക്കടാ പട്ടീ .” ജയന്‍ മുമ്പോട്ടുചാടി. “കുറച്ചുകാലം കൊണ്ടുനടന്നു സുഖിച്ചു കൊതിതീര്‍ന്നപ്പം നിനക്കവളെ എന്‍റെ തലേല്‍ കെട്ടിവയ്ക്കണം അല്ലേ? നിന്റെ അഭിനയം സൂപ്പറായിരിക്കുന്നു. നല്ല ഒന്നാന്തരം നടനാ നീ ”
“ബ് ഭാ , ചെറ്റേ.”
ദേഷ്യം പിടിച്ചു നിറുത്താനാവാതെ വന്നപ്പോള്‍ കൈ നിവര്‍ത്തി ജയന്റെ കരണത്തൊന്നു കൊടുത്തു സതീഷ്.
ജയന്‍ തിരിച്ചടിക്കാന്‍ കൈ ഉയര്‍ത്തിയപ്പോഴേക്കും മഞ്ജുള ഓടിവന്നു ഭര്‍ത്താവിനെ പിടിച്ച് അടുത്ത മുറിയിലേക്ക് തള്ളി വാതിലടച്ചു.
എന്നിട്ട് തിരിഞ്ഞു ജയന്‍റെ നേരെ കൈകൂപ്പി അവൾ പറഞ്ഞു.
” പ്ലീസ് … ഒന്നു പോയി തര്വോ ഇവിടന്ന്.”
കവിള്‍ത്തടം തടവിക്കൊണ്ട് ജയദേവന്‍ പല്ലുഞെരിച്ചു.
“വിടില്ല ഞാനവനെ. വീട്ടിൽ വിളിച്ചുവരുത്തി എന്‍റെ കരണത്തടിച്ച ആ നാറിയോട് പ്രതികാരം ചെയ്യാതെ അടങ്ങില്ല ഞാൻ .”
“പ്ലീസ്… എന്നെ ഓര്‍ത്തു വഴക്കുണ്ടാക്കരുതേ. ദയവുചെയ്തു ഇവിടുന്നു ഒന്ന് ഇറങ്ങി താ.” അവള്‍ കൈകൂപ്പി ദയനീയ സ്വരത്തിൽ വീണ്ടും യാചിച്ചു.
“സത്യത്തില്‍ എനിക്കിപ്പം മഞ്ജുവിനോട് സഹതാപം തോന്നുന്നു. നിന്റെ ഭര്‍ത്താവ് പരിശുദ്ധനും കാരുണ്യവാനുമാണെന്നല്ലേ നീ വിചാരിച്ചിരിക്കുന്നത്. എന്നാല്‍ കേട്ടോ… സഹാനുഭൂതികൊണ്ടൊന്നുമല്ല അവളെ എന്‍റെ തലേല്‍ കെട്ടിവയ്ക്കാന്‍ ഇവന്‍ ശ്രമിച്ചത്. അതിന്‍റെ പിന്നില്‍ ഒരു സംഭവമുണ്ട്. മഞ്ജു അറിയാത്ത ഒരു വലിയ സത്യം .”
ജയദേവന്‍ എന്താണ് പറയുന്നതെന്നു കേള്‍ക്കാന്‍ മഞ്ജുള കാതുകൂര്‍പ്പിച്ചു.
“ഇവിടെ താമസിച്ചുകൊണ്ടിരുന്ന കാലം മുഴുവന്‍ നിങ്ങളറിയാതെ അവളെ ഈ തെണ്ടി ഉപയോഗിക്കുകയായിരുന്നു. അവളേം കൊണ്ട് പല ഹോട്ടലുകളിലും ഇവന്‍ കറങ്ങീട്ടുണ്ട്. ഹോട്ടല്‍ മുറീല്‍ രണ്ടുപേരും കെട്ടിമറിയുന്ന വീഡിയോ ഇവരറിയാതെ ഹോട്ടലുകാര് ഒളിക്യാമറായിൽ എടുത്തു. അതു സുകുമാരന്‍റെ കൈയില്‍ കിട്ടി. അതീന്നെടുത്ത ഒരു ഫോട്ടോ വച്ചാ സുകുമാരന്‍ ഇവളെ ബ്ലാക്ക്മെയില്‍ ചെയ്തത്. സംഭവം പുറത്തറിഞ്ഞാല്‍ രണ്ടു കുടുംബങ്ങളും തകരുമെന്നു മനസിലാക്കിയ സതീഷാണ് രാത്രി സുകുമാരന്‍റെ വീട്ടില്‍ ചെല്ലാന്‍ സുമിത്രയെ നിർബന്ധിച്ചത് . അവിടെ ചെന്നപ്പം അവന്‍ മരിച്ചുകിടക്കുകയായിരുന്നു. മരിച്ചില്ലായിരുന്നെങ്കിലോ? അവളെ അവന്‍ ഉപയോഗിച്ചിട്ട് ഒരുമണിക്കൂര്‍ കഴിയുമ്പം പറഞ്ഞുവിടുമായിരുന്നു . ആരറിയാന്‍? എന്ത് നഷ്ടം? “
പാതാളത്തിലേക്ക് താഴ്ന്നുപോകുന്നതുപോലെ തോന്നി മഞ്ജുളയ്ക്ക്!
മനസില്‍ വീണ തീപ്പൊരി കത്തിപ്പടരാന്‍ തുടങ്ങിയിരിക്കുന്നു എന്ന് അവളുടെ മുഖഭാവത്തില്‍നിന്ന് ജയനു മനസിലായി. അയാള്‍ക്ക് സന്തോഷമായി.തന്റെ കെട്ടുകഥ ഇവൾ വിശ്വസിച്ചല്ലോ .
ജയന് ആവേശം കൂടി :
“പോലീസ് പിടിച്ചുകഴിഞ്ഞപ്പം സതീഷിനെ രക്ഷപ്പെടുത്താന്‍വേണ്ടി അവള് സുകുമാരന്‍ പണ്ടെന്നോ ഒരു ഫോട്ടോ എടുത്തെന്ന് ഒരു കള്ളക്കഥയുണ്ടാക്കി. അത് ഈ നാറി പറഞ്ഞു കൊടുത്ത സൂത്രമാ . നമ്മളെ രണ്ടു പേരെയും ഇവര് വിദഗ്ധമായി കബളിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇത്ര കാലവും . സുമിത്ര ഇവിടെ താമസിച്ചുകൊണ്ടിരുന്നപ്പോൾ നിങ്ങളുടെ ഭർത്താവ് രാത്രി മുഴുവൻ നിങ്ങളുടെ മുറിയിൽ തന്നെയായിരുന്നു കിടന്നിരുന്നതെന്നു നിങ്ങൾക്കുറപ്പുണ്ടോ ? ”
മഞ്ജുളയുടെ ശ്വാസഗതി വര്‍ധിക്കുന്നതു ജയന്‍ കണ്ടു.
“ഇതൊക്കെ ഞാന്‍ എങ്ങനെയറിഞ്ഞൂന്നായിരിക്കും? അവളുടെ ഒരു കൂട്ടുകാരിയുണ്ടല്ലോ, ശശികല. അവള്‍ എല്ലാം എന്നോട് പറഞ്ഞു. അവരു തമ്മില്‍ കൈമാറാത്ത രഹസ്യങ്ങളൊന്നുമില്ല.”
മഞ്ജുള ഒരു ശിലാപ്രതിമപോലെ നില്‍ക്കുകയായിരുന്നു.
“ഒരു കുടുംബം തകരേണ്ടെന്നു കരുതി ഞാനിതു മഞ്ജുവിനോട് പറഞ്ഞില്ലെന്നേയുള്ളൂ. മഞ്ജുളയ്ക്ക് വിശ്വാസമായില്ലെങ്കില്‍ ഞാന്‍ തെളിവു തരാം. വൈകാതെ അത് ഞാനിങ്ങെത്തിക്കാം .”
വെറുതെ കള്ളം പറഞ്ഞതാണു ജയദേവന്‍. കരണത്തു കിട്ടിയ അടിയേക്കാൾ ശക്തമായ അടി അവളുടെ ഹൃദയത്തിൽ കൊടുക്കണം എന്നയാൾ ചിന്തിച്ചു. മഞ്ജുളയുടെ മനസിൽ കൊളുത്തിയ തീ ഇനി പടര്‍ന്നുകയറിക്കൊള്ളും. അത് ആളിക്കത്തി ഈ കുടുംബം വെണ്ണീറാക്കിക്കൊള്ളും . തകർത്ത് തരിപ്പണമാക്കണം ഈ കുടുംബം . എങ്കിലേ എന്റെ കരണത്തടിച്ചതിന്റെ വേദന മാറൂ .
“വിശ്വസിക്കരുത് മഞ്ജു അവനെ. നമ്മുടെ കുടുംബം കലക്കാന്‍വേണ്ടി അവൻ ഉണ്ടാക്കിയ കള്ളക്കഥകളാ ഇതൊക്കെ.” അകത്തുനിന്ന് സതീഷ് ഉറക്കെ വിളിച്ചുപറഞ്ഞു.
“എന്നാ ഒരു സത്യം കൂടി പറയാം.” ജയന്‍ മഞ്ജുളയെ നോക്കി തുടര്‍ന്നു: “നിങ്ങളറിയാതെ നിങ്ങടെ കെട്ട്യോന്‍ കഴിഞ്ഞയാഴ്ച സുമിത്രയുടെ വീട്ടില്‍ പോയിരുന്നു. അവിടുന്ന് ഊണുകഴിച്ച് അവളുടെ കൂടെ കിടന്നു സുഖായിട്ടൊന്നുറങ്ങീട്ടു കൂടിയാ തിരിച്ചു പോന്നത് . ആ പയ്യന്‍ സ്കൂളില്‍പോയാല്‍ പിന്നെ അവിടെയാരുമില്ലല്ലോ . ചോദിച്ചുനോക്ക് കെട്ടിയോനോട് സത്യമാണോന്ന്.”
അത്രയും പറഞ്ഞിട്ട് ജയദേവന്‍ മിന്നല്‍പോലെ പുറത്തേക്ക് പാഞ്ഞു.
കാറില്‍ കയറി അയാൾ ഡോര്‍ വലിച്ചടച്ചു.
വണ്ടി സ്റ്റാര്‍ട്ടുചെയ്ത് നല്ല സ്പീഡില്‍ ഓടിച്ചുപോയി.
മഞ്ജുള തളര്‍ന്ന് കസേരയില്‍ ഇരുന്നുപോയി.
ജയദേന്‍ കൊളുത്തിയ തീ തലച്ചോറിലേക്ക് കയറാന്‍ തുടങ്ങിയിരുന്നു.
നേരാണോ അയാള്‍ പറഞ്ഞത്?
പലതും കൂട്ടിവായിക്കുമ്പോള്‍ എന്തൊക്കെയോ സത്യങ്ങള്‍ ഉള്ളതായി തോന്നുന്നു.
ഒരിക്കല്‍ പതിവില്ലാതെ നാലുമണിക്ക് സതിയേട്ടന്‍ അവളെയും കൂട്ടി കാറില്‍ കയറി വീട്ടില്‍ വന്നത്?
സതിയേട്ടന്‍റെ കാറില്‍ അവളെ സ്കൂളില്‍ പോകാൻ അനുവദിച്ചത് തന്‍റെ ബുദ്ധിമോശം! സാഹചര്യങ്ങളല്ലേ ഒരാളെ ചീത്തയാക്കുന്നത് ?
കഴിഞ്ഞ ആഴ്ച സതിയേട്ടന്‍ അവളുടെ വീട്ടില്‍ പോയിരുന്നു എന്നു പറഞ്ഞതു സത്യമായിരിക്കുമോ ?
അതറിയണം. അറിഞ്ഞേ പറ്റൂ.
മഞ്ജുള ചാടിയെണീറ്റ് ഒരു മിന്നല്‍പ്പിണര്‍പോലെ അടുത്ത മുറിയിലേക്ക് പാഞ്ഞു.
കസേരയിൽ എന്തോ ആലോചിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു സതീഷ്.
“ജയേട്ടന്‍ കഴിഞ്ഞയാഴ്ച സുമിത്രേടെ വീട്ടില്‍ പോയിരുന്നോ?”
പെട്ടെന്നുള്ള ആ ചോദ്യം സതീഷിനെ കുഴക്കി.
എന്തു മറുപടി പറയണം?
പോയെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും പ്രശ്നം ഗുരുതരമാകും! ഈ കുടുംബം തകരാതിരിക്കാൻ എന്താ ണ് പറയുക ?
”പോയോ ഇല്ലയൊന്നു പറ സതിയേട്ടാ ?”
” ഒരു ബിസിനസ് ആവശ്യത്തിന് ആ വഴി പോയപ്പം അവിടെയൊന്നു കയറി . അത്രേയുള്ളൂ . അല്ലാതെ അവൻ പറയുന്നപോലെ വേറൊന്നുമുണ്ടായിട്ടിട്ടില്ല ”
” അവിടുന്ന് ഊണ് കഴിച്ചിട്ടാണോ മടങ്ങിയത് ?”
” ചെന്നപ്പം ഉച്ചനേരമായിരുന്നു. ഊണ് കഴിക്കാൻ നിർബന്ധിച്ചപ്പം അല്പം കഴിച്ചു . അതിലെന്താ തെറ്റ് ?”
”എന്നിട്ട് എന്നോട് ഇക്കാര്യം ചേട്ടൻ പറയാതിരുന്നതെന്താ ?”
” ഞാനതു മറന്നു പോയി. നീ വിചാരിക്കുന്നപോലൊന്നും സംഭവിച്ചിട്ടില്ല മഞ്ജു . അവൻ പറഞ്ഞത് മുഴുവൻ കള്ളക്കഥകളാ .”
”എന്നാ ചേട്ടൻ അവിടെ പോയത് ?
” നീയെന്താ ഒരു പോലീസ് ഉദ്യോഗസ്ഥയെപ്പോലെ ഇങ്ങനെ കൊസ്ട്യൻ ചെന്നുന്നേ ? നിനക്കെന്നെ വിശ്വാസമില്ലേ ?
”സതിയേട്ടൻ പറഞ്ഞത് സത്യമാണോന്ന് ഞാനൊന്ന് വിളിച്ചു ചോദിക്കട്ടെ , സുമിത്രയോട് ”
അവൾ അപ്പോൾ തന്നെ മൊബൈൽ എടുത്തു സുമിത്രയുടെ നമ്പർ ഡയൽ ചെയ്തു . കുശലാന്വേഷങ്ങൾക്കു ശേഷം അവൾ ചോദിച്ചു .
”സതിയേട്ടൻ കഴിഞ്ഞ ആഴ്ച അവിടെ വന്നിരുന്നു അല്ലെ ?
” ആരാ പറഞ്ഞെ ?”
”സതിയേട്ടൻ എല്ലാം എന്നോട് പറഞ്ഞു . സുമി വിളിച്ചു വരുത്തീതായിരുന്നോ സതിയേട്ടനെ ?”
”അതെ. ജയേട്ടനുമായി ബന്ധപ്പെട്ട കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതൊന്നു തീർക്കാൻ വേണ്ടി ഞാൻ വിളിച്ചു വരുത്തീതാ. സതീഷേട്ടൻ അതൊന്നും പറഞ്ഞില്ലേ ? ”
” അക്കാര്യം പറഞ്ഞില്ല . എന്നായിരുന്നു വന്നത് ?”
” കഴിഞ്ഞ ഞായറാഴ്ച്ച. ”
‘ശരി .എന്നാ വയ്ക്കട്ടെ . ആരോ വന്നെന്നു തോന്നുന്നു . പിന്നെ വിളിക്കാം ”
ഫോൺ കട്ട് ചെയ്തിട്ട് മഞ്ജുള ഭർത്താവിനെ നോക്കി . ദഹിച്ചു പോകുന്ന നോട്ടം.
”ബിസിനസ് ആവശ്യത്തിന് ആ വഴി പോയപ്പം ഒന്നു കേറി. ഞായറാഴ്ച എന്ത് ബിസിനസായിരുന്നു സതിയേട്ടാ ?”
ആ ചോദ്യത്തിനു മുൻപിൽ സതീഷ് വിളറി വിയർത്തു
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 25

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 25

കുളത്തുങ്കൽ തറവാടിന്‍റെ മുറ്റത്ത് നാലഞ്ചു കാറുകള്‍.
ജയദേവന്‍റെ വിവാഹനിശ്ചയമാണ്.
സ്വീകരണമുറിയില്‍ അതിഥികളും ആതിഥേയരും കുശലം പറഞ്ഞും വിശേഷങ്ങള്‍ പങ്കുവച്ചുമിരിക്കുന്നു.
അകത്തെ മുറിയിൽ സ്ത്രീകളുടെ കുശലം പറച്ചിലും തമാശകളും. സാരിയെപ്പറ്റിയും സ്വർണത്തെക്കുറിച്ചുമൊക്കെയായിരുന്നു അവരുടെ ചർച്ച.
അടുക്കളയില്‍ സീതാലക്ഷ്മി ഓടിനടന്ന് പാചകക്കാർക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയാണ്.
ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ!
ഊണുകഴിഞ്ഞ് ഏമ്പക്കവും വിട്ടിട്ട് എല്ലാവരും സ്വീകരണമുറിയില്‍ സമ്മേളിച്ചു.
ജയദേവന്‍ വലിയ സന്തോഷത്തിലായിരുന്നു.
കലണ്ടറില്‍ നോക്കിയിട്ട് പെണ്ണിന്‍റെ അച്ഛന്‍ കൃഷ്ണന്‍നായര്‍ പറഞ്ഞു:
“അടുത്തമാസം ഇരുപത്തെട്ടിനേ ഇനി നല്ലൊരു മുഹൂര്‍ത്തമുള്ളൂ. ഒന്നരമാസത്തെ ഇടവേളയുണ്ട്. അന്ന് നടത്തുന്നതാവും നല്ലതെന്നാണ് എന്റെ അഭിപ്രായം. ”
“മതി. ഞങ്ങള്‍ക്കെപ്പഴായാലും കുഴപ്പമില്ല. നിങ്ങടെ സൗകര്യം നോക്കിയാല്‍മതി.”
സീതാലക്ഷ്മി പറഞ്ഞു.
“അപ്പോ പറഞ്ഞപോലെയൊക്കെയങ്ങു തീരുമാനിക്കാം, അല്ലേ ?”- കൃഷ്ണന്‍നായര്‍ ജയന്‍റെ നേരെ നോക്കി.
“ഉം…”
ജയദേവന്‍ തലകുലുക്കി.
എല്ലാ കാര്യങ്ങളും കൂടിയാലോചിച്ച്‌ , വിവാഹത്തിനുള്ള തിയതിയും നിശ്ചയിച്ചിട്ടു പെൺവീട്ടുകാർ പിരിയുമ്പോള്‍ മണി മൂന്ന്.
ജയനും സീതാലക്ഷ്മിയും അതിഥികളെ യാത്രയാക്കാന്‍ കാറിനടുത്തു വരെ വന്നു.
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ സീതാലക്ഷ്മി ജയന്‍റെ നേരെ തിരിഞ്ഞു.
“എല്ലാംകൊണ്ടും നല്ല ബന്ധമാ ഇത്. ആഢ്യത്വമുള്ള കുടുംബക്കാരാ. കാണാന്‍കൊള്ളാവുന്ന പെണ്ണും.”
ജയന്‍ ഒന്നും മിണ്ടിയില്ല.
രണ്ടുപേരും തിരികെ വീട്ടിലേക്ക് കയറി.
“സുമിത്രയുമായുള്ള കല്യാണം പണ്ടേ എനിക്കിഷ്ടമില്ലായിരുന്നു.” സീതാലക്ഷ്മി പറഞ്ഞു: “നിന്‍റെ മനസ് വിഷമിപ്പിക്കണ്ടാല്ലോന്നു കരുതി ഞാനൊന്നും മിണ്ടിയില്ലെന്നേയുള്ളൂ. അവളുടെ മുഖത്തേക്കു നോക്കിയാ അറിയാം അവളു പിഴയാന്ന് .”
“കല്യാണം നിശ്ചയിച്ച കാര്യം അവളെ ഒന്നറിയിക്കണ്ടേ അമ്മേ ?” ജയന്‍ചോദിച്ചു.
“ഓ..എന്നാ അറിയിക്കാന്‍. കല്യാണത്തിനുള്ള ഒരു ക്ഷണക്കത്ത് അങ്ങ് അയച്ചുകൊടുത്താൽ മതി . വരുവോ വരാതിയ്ക്കുകയോ എന്താണ് വച്ചാൽ അവളുടെ ഇഷ്ടം പോലെ ചെയ്യട്ടെ ”
“എന്നാലും ഫോണിൽ വിളിച്ചൊന്നു പറഞ്ഞേക്കാം അമ്മേ, ഇനി നോക്കിയിരിക്കണ്ടാന്ന്! പറഞ്ഞില്ലെങ്കില്‍ എന്‍റെ മനസിന് ഒരു സ്വസ്ഥത കിട്ടില്ല.”
“നിനക്ക് നിര്‍ബന്ധമാണേല്‍ വിളിച്ചു പറ.”
സീതാലക്ഷ്മി അനുമതി നല്‍കി.
ജയദേവന്‍ കിടപ്പുമുറിയിലേക്ക് കയറിയിട്ട് ലാൻഡ് ഫോൺ റിസീവര്‍ എടുത്തിട്ടു സുമിത്രയുടെ ലാൻഡ്‌ലൈൻ നമ്പർ ഡയൽ ചെയ്തു.
ആ സമയം അടുക്കളയില്‍ ചായ ഉണ്ടാക്കുകയായിരുന്നു സുമിത്ര. അപ്പോഴാണ് ലാൻഡ് ഫോണ്‍ ശബ്ദിക്കുന്നത് കേട്ടത് . തീ കുറച്ചുവച്ചിട്ട് , ടര്‍ക്കി ടവ്വലില്‍ കൈ തുടച്ചിട്ട് അവള്‍ ഓടിച്ചെന്ന് റിസീവര്‍ എടുത്തു.
”ഹലോ ”
ജയദേവന്‍റെ ശബ്ദം കേട്ടതും സുമിത്രയുടെ കണ്ണുകള്‍ വിടര്‍ന്നു.
” ജയേട്ടനാണോ ? ”
”ശബ്ദം കേട്ടിട്ട് പിടികിട്ടിയില്ലേ ?”
”പിടികിട്ടാഞ്ഞിട്ടല്ല.വിശ്വസിക്കാൻ പറ്റിയില്ല ജയേട്ടനാ വിളിക്കുന്നതെന്ന് ”’
”സന്തോഷമായോ ?”
“ഒരുപാട് സന്തോഷമായീ. എന്നും ഈ വിളി പ്രതീക്ഷിച്ച് ഞാനിരിക്ക്വായിരുന്നു. എനിക്കറിയായിരുന്നു ജയേട്ടന് എന്നെ മറക്കാന്‍ പറ്റില്ലെന്ന്. ഇപ്പ വീട്ടീന്നാണോ വിളിക്കണെ?”
“ഉം.”
“ഞാൻ എന്നും ഗുരുവായൂരപ്പനോട് പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു, ജയേട്ടന്‍റെ മനസു മാറണേന്ന്.”
“നിനക്കു സുഖാണോ?”
“എന്‍റെ സുഖവും ദുഃഖവും ജയേട്ടനറിയാല്ലോ. ഓരോ ദിവസവും ഞാന്‍ നോക്കിയിരിക്ക്വായിരുന്നു, ജയേട്ടന്‍റെ വിളി വരുന്നുണ്ടോന്ന്. സതീഷേട്ടൻ എനിക്ക് ഉറപ്പുതന്നിരുന്നു ജയേട്ടനെക്കൊണ്ട് എന്നെ വിളിപ്പിക്കാന്ന് . ഇന്ന് വരും നാളെ വരും എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞാൻ .
”സതീഷ് അവിടെ വന്നിരുന്നോ?”
”ഉം ”
“എന്ന് ?”
അവൾ ദിവസം പറഞ്ഞു .
”തനിച്ചാണോ വന്നത്?
”ഉം. ഇവിടുന്ന് ഊണുകഴിച്ചിട്ടാ മടങ്ങിയത് . മഞ്ജുവേച്ചിയോടു ഒന്നും പറയണ്ടാ ട്ടോ. അവര് വല്ലതും തെറ്റിദ്ധരിച്ചാലോ ”
” അവിടെ വന്നപ്പഴായിരുന്നോ അവൻ എന്നെ വിളിച്ചത് ? ”
”ഉം ”
” അവൻ എന്നാ പറഞ്ഞു ? ”
” അതൊക്കെ ഇവിടെ വരുമ്പം പറയാം. എന്നാ ഇനി ഇങ്ങോട്ടു വരുക ?” ”
“ഉടനെ വരാം.”
“പിണക്കം ഒക്കെ മാറിയോ?”
“പിണങ്ങിയത് നീയല്ലേ?”
“ഇപ്പം അങ്ങനെയായോ? എനിക്ക് പിണങ്ങാന്‍ പറ്റുമെന്നു ജയേട്ടന്‍ കരുതുന്നുണ്ടോ? കൊച്ചുന്നാള്‍ മുതല്‍ മനസില്‍സൂക്ഷിച്ച രൂപമല്ലേ. എളുപ്പം പിഴുതെറിയാന്‍പറ്റില്ല ജയേട്ടാ ഇത്.”
ജയദേവന്‍ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
“ഫോണ്‍വച്ചിട്ടു പൊയ്ക്കളഞ്ഞോ?”
“ഹേയ്. ഞാനിവിടെയുണ്ട്.”
“എന്താ ആലോചിച്ചുനിന്നേ?”
“ഒന്നുമില്ല.”
“എനിക്കറിയാം എന്താ ആലോചിച്ചതെന്ന്. ജയേട്ടന്‍ വിചാരിക്കുന്നപോലൊന്നും സംഭവിച്ചിട്ടില്ല. ഞാനിപ്പഴും ജയേട്ടന്‍റെ മാത്രം പെണ്ണാ. ഈ ശരീരവും മനസും മറ്റാര്‍ക്കും ഞാൻ കൊടുത്തിട്ടില്ല.”
“ഞാനതൊന്നും ചോദിച്ചില്ലല്ലോ.”
“തെറ്റിദ്ധാരണയൊക്കെ മാറിയോ?”
“അതിനെപ്പറ്റിയൊക്കെ നമുക്ക് പിന്നെ സംസാരിക്കാം. ഞാന്‍ ഇപ്പ വിളിച്ചത് ഒരു പ്രധാന കാര്യം പറയാനാ.”
“എന്താ ജയേട്ടാ.” സുമിത്ര ഫോൺ കുറച്ചു കൂടി ചേർത്ത് പിടിച്ചു.
“എന്റെ കല്യാണം നിശ്ചയിച്ചു. അടുത്തമാസം ഇരുപത്തിയെട്ടാം തീയതി. ഇന്നായിരുന്നു വിവാഹ നിശ്ചയം. ഇനി നോക്കിയിരിക്കണ്ടാന്നു പറയാൻ വിളിച്ചതാ. പറഞ്ഞില്ലെങ്കിൽ പിന്നെ നീ പറയില്ലേ മോഹിപ്പിച്ചിട്ടു ചതിച്ചെന്ന് . അങ്ങനെ ഒരു പേരുദോഷം എനിക്കുണ്ടാവരുത് ”
സുമിത്രയുടെ കൈയില്‍നിന്ന് അറിയാതെ റിസീവർ താഴെവീണു.
തുടര്‍ന്നു കേള്‍ക്കാനുള്ള ശക്തിയില്ലായിരുന്നു അവള്‍ക്ക്.
തളര്‍ന്ന്, കസേരയിലേക്ക് ഇരുന്നു പോയി അവള്‍.
തല കറങ്ങുന്നുവെന്ന് തോന്നിയപ്പോള്‍ കസേരക്കൈയില്‍ അവള്‍ മുറുകെ പിടിച്ചു.
മനസിന്‌ താങ്ങാവുന്നതിനപ്പുറമുള്ള വാര്‍ത്തയായിരുന്നു അതവള്‍ക്ക്.
ഇതുവരെ പടുത്തുയര്‍ത്തിയ മനക്കോട്ടകളെല്ലാം ഒരുനിമിഷം കൊണ്ട് തകര്‍ന്നു തരിപ്പണമായിപ്പോയല്ലോ.
കവിള്‍ത്തടങ്ങളിലൂടെ കണ്ണീര്‍ചാലുകള്‍കീറി. ശബ്ദമില്ലാതെ കുറേനേരം ഇരുന്നു കരഞ്ഞു .
പിന്നെ എണീറ്റുപോയി കിടക്കയില്‍ തളര്‍ന്നു കിടന്നു.
സ്കൂള്‍വിട്ട് അജിത്മോന്‍ വന്നപ്പോള്‍ കരയുകയായിരുന്നു സുമിത്ര.
അവന്‍ ചോദിച്ചപ്പോള്‍ തലവേദനയാണെന്നു കള്ളം പറഞ്ഞു.
“ഡോക്ടറെ കാണാന്‍പോണോ ചേച്ചീ…?”
“വേണ്ട.”
അവന്‍ അടുത്തിരുന്ന് നെറ്റിയില്‍ കൈവച്ചു നോക്കി.
“പനിയുണ്ടല്ലോ ചേച്ചീ?”
“ചെറുതായിട്ട്. സാരമില്ല. അടുക്കളയില്‍ ചായ എടുത്തുവച്ചിട്ടുണ്ട്. നീ പോയി കഴിച്ചോ.”
“ചേച്ചി കഴിച്ചോ?”
“എനിക്കു വേണ്ട.”
“എന്നാ എനിക്കും വേണ്ട.”
സുമിത്ര നിര്‍ബന്ധിച്ച് അവനെ വിളിച്ചു കൊണ്ടുപോയി ചായ എടുത്തു കുടിപ്പിച്ചു.
അജിത് മോൻ കുളിക്കാനായി ബാത്റൂമില്‍കയറിയപ്പോള്‍ സുമിത്ര സതീഷിനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു.
വാര്‍ത്ത കേട്ടപ്പോള്‍ സതീഷിനും വിഷമമായി.
“എന്‍റെ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞിട്ട് അവന്‍ വന്നില്ല. ഞാനിപ്പത്തന്നെ അവനെ വിളിക്കാം.” സതീഷ് പറഞ്ഞു
“വേണ്ട. ഇപ്പ വിളിച്ചാല്‍ എന്നോട് ദേഷ്യം കൂടുകയേയുള്ളൂ. ഞാൻ പറഞ്ഞു വിളിപ്പിക്കുന്നതാണെന്നു ജയേട്ടൻ അറിയണ്ട . നാളെ വിളിച്ചാൽ മതി ”
“ഓക്കെ. ഞാന്‍ നാളെ വിളിച്ചോളാം. സുമിത്ര സമാധാനായിട്ടിരിക്ക്. നമുക്ക് പോം വഴി ഉണ്ടാക്കാം .”
“കല്യാണം നിശ്ചയിച്ചില്ലേ. ഇനി എന്തു പോംവഴിയാ. ഒക്കെ എന്‍റെ വിധി.”
” നിശ്ചയിച്ചല്ലേയുള്ളൂ, നടന്നിട്ടില്ലല്ലോ. വഴിയുണ്ടാക്കാം. സമാധാനമായിട്ടിരിക്ക്. ഞാൻ പറഞ്ഞാൽ അവൻ കേൾക്കും. ഈ കല്യാണം ഞാൻ നടത്തിത്തരാന്നേ. ഞങ്ങളു തമ്മിലുള്ള ഇരിപ്പ് സുമിത്രക്കറിയില്ല; അതുകൊണ്ടാ ഈ സംശയം. സന്തോഷമായിട്ടിരുന്നോ, ഞാനല്ലേ പറയുന്നത്.”- സതീഷ് ഉറപ്പു നൽകി
സുമിത്രക്ക് തെല്ല് ആശ്വാസം തോന്നി
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 24

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 24

വാതില്‍ തുറന്നത് ജയദേവന്‍റെ അമ്മ സീതാലക്ഷ്മിയായിരുന്നു. മനസിലാകത്ത മട്ടിൽ അവർ നോക്കി നിന്നപ്പോൾ ശശികല സ്വയം പരിചയപ്പെടുത്തി .
“ഞാന്‍ സുമിത്രേടെ കൂട്ടുകാരിയാ… ശശികല.”
“എന്താ? “
നിർവികാരതയോടെയായിരുന്നു സീതാലക്ഷ്മിയുടെ ചോദ്യം.
“ജയേട്ടനെ ഒന്ന് കാണാൻ വന്നതാ ?”
”എന്തിനാ ?”
”എനിക്കിവിടെ നിർമ്മലറാണി കോളേജിൽ ഒരു ജോലി കിട്ടി . ജയേട്ടന്റെ റെക്കമെൻഡേഷനിൽ കിട്ടീതാ . നേരിട്ട് കണ്ട് നന്ദി പറയാൻ വന്നതാ ”
“അവന്‍ പറമ്പിൽ പണി നടക്കുന്നോടാത്താ . കേറി ഇരിക്ക് . ഞാനവനെ വിളിക്കാം ”
സീതാലക്ഷ്മി അവളെ സ്വീകരണ മുറിയിൽ ക്ഷണിച്ചിരുത്തിയിട്ടു അടുത്ത മുറിലേക്കു പോയി.
ശശികല മുറിയിലാകെ ഒന്നു കണ്ണോടിച്ചു.
എത്ര മനോഹരമായ സ്വീകരണമുറി.
എല്ലാ സജ്ജീകരണങ്ങളുമുണ്ട്. നല്ല വെടിപ്പും ഭംഗിയും!
സുമിത്ര ഭാഗ്യവതിയാണ്!
ഈ സ്വത്തുക്കള്‍ മുഴുവന്‍ അനുഭവിക്കേണ്ടത് ഇനി അവളാണല്ലോ!
ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോള്‍ പിന്നാമ്പുറത്തുനിന്ന് ജയദേവന്‍ സ്വീകരണമുറിയിലേക്ക് വന്നു.
ലുങ്കിയും ഷര്‍ട്ടുമായിരുന്നു വേഷം! തോളത്ത് ഒരു തോര്‍ത്തിട്ടിട്ടുണ്ട് . മുടി അലങ്കോലമായി കിടക്കുന്നു.
ജയദേവനെ കണ്ടതും ശശികല ആദരവോടെ എണീറ്റു.
“വന്നവിവരം ഞാനറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ജോയിന്‍ ചെയ്തു അല്ലേ?” – തോളത്തു നിന്ന് തോർത്തെടുത്തു മുഖം തുടച്ചുകൊണ്ട് ജയദേവന്‍ ചോദിച്ചു.
“ഉം.”
ഇരിക്കാന്‍ കൈകൊണ്ട് ആംഗ്യം കാട്ടിയിട്ട് ജയദേവന്‍ സോഫയിൽ ഇരുന്നു.
അഭിമുഖമായി ശശികലയും ഇരുന്നു.
“ഞാന്‍ ഒത്തിരി പ്രഷർ ചെലുത്തിയിട്ടാ ഈ ജോലി കിട്ടിയത്. കോളജിന്‍റെ ഗവേണിംഗ് ബോഡിയില്‍ എന്‍റെ ഒരു ഫ്രണ്ടുണ്ട്. അവനോടു ഞാൻ പറഞ്ഞു എന്റെ സ്വന്തപ്പെട്ട ആളാ കൊടുത്തേ പറ്റൂന്ന്‌ .”
” ഒരുപാട് നന്ദിയുണ്ട്.”
ശശികല സന്തോഷത്തോടെ പറഞ്ഞു.
“പറയുന്നതനുസരിച്ച് മര്യാദക്കൊക്കെ നിന്നോണം. നന്നായിട്ടു നിന്നാല്‍ ഒരു വര്‍ഷം കഴിയുമ്പം ശമ്പളം കൂട്ടിത്തരും.”
“ഉം “അവൾ തലകുലുക്കി .
“സുമിത്രയ്ക്കെന്തുണ്ട് വിശേഷം?”
“പ്രത്യേകിച്ചൊന്നുമില്ല. അന്വേഷിച്ചതായി പറയണമെന്നു പറഞ്ഞു.”
“മറ്റൊന്നും പറഞ്ഞില്ലേ?”
“ഇല്ല.”
“അവൾക്കു സങ്കടമാണോ ?”
” അമ്മ മരിച്ചേന്‍റെ വെഷമം മാറീട്ടില്ല. ആ സങ്കടം എപ്പഴും മുഖത്ത് കാണാം ”
” ഒക്കെ അവൾ വരുത്തി വച്ചതല്ലേ . അതിന്റെ ശിക്ഷ അനുഭവിക്കട്ടെ ”
”അയ്യോ അങ്ങനെ പറയരുത് . അവള് പാവമാ . അവൾക്കാരെയും കൊല്ലാൻ കഴിയില്ല. ”
ജയദേവന്‍ ഒന്നും മിണ്ടിയില്ല. തെല്ലു നേരം അയാള്‍ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നിട്ട് ചോദിച്ചു
“ഈ സുകുമാരനുമായി സുമിത്രയ്ക്കു നേരത്തെ പരിചയമുണ്ടെന്ന കാര്യം ശശികലയ്ക്കറിയാമായിരുന്നോ?”
“ഇല്ല. എന്നോടൊന്നും അവള്‍ പറഞ്ഞിട്ടില്ല.”
“അയാള്‍ അവളുടെ ഫോട്ടോ എടുത്തെന്നോ മറ്റോ ഒക്കെ കേട്ടു. അക്കാര്യം വല്ലോം ശശികലയോട് പറഞ്ഞിരുന്നോ?”
“ഇല്ല.”
“സ്കൂളില്‍ ചെന്നതിനുശേഷം അയാളു ശല്യം ചെയ്തതായോ മറ്റോ പറഞ്ഞോ?”
“ഇല്ല. സുകുമാരന്‍ എന്നൊരാളിനെക്കുറിച്ചു എന്നോട് മിണ്ടീട്ടുപോലുമില്ല .”
“ആ കൊലപാതകത്തിനു പിന്നില്‍ സുമിത്രയ്ക്കറിയാവുന്ന എന്തൊക്കെയോ രഹസ്യങ്ങളുണ്ട് ” – ജയന്‍ ദൃഢസ്വരത്തില്‍ പറഞ്ഞു.
“ഹേയ്… എനിക്കങ്ങനെ തോന്നുന്നില്ല . ഒരുറുമ്പിനെ കൊല്ലുന്നതുപോലും പാപമാണെന്നു വിശ്വസിക്കുന്ന പാവം പെണ്ണാ അവള്.”
ജയദേവന്‍ ഒന്നും മിണ്ടിയില്ല.
ആ സമയം സീതാലക്ഷ്മി രണ്ടുപേര്‍ക്കും ചായയുമായി വന്നു.
“എന്‍റെ അമ്മയാ.”
ജയന്‍ പരിചയപ്പെടുത്തി.
” വന്നപ്പം കണ്ടിരുന്നു ” ശശികല പറഞ്ഞു.
സീതാലക്ഷ്മി രണ്ടു പേർക്കും ചായ കൊടുത്തു.
ശശികല ചായ വാങ്ങി ഒരു കവിള്‍ കുടിച്ചു.
”സുമിത്ര സുഖായിട്ടിരിക്കുന്നോ?”
സീതാലക്ഷ്മി ചോദിച്ചു.
“ഉം. ഇവിടുത്തെ കാര്യങ്ങള് എപ്പഴും അവള് പറയും. അമ്മയെ വല്യ ഇഷ്ടാ അവള്‍ക്ക്.”
ശശികല വെറുതെ അങ്ങനെ പറഞ്ഞു .
“എന്തായാലും കുടുംബത്തിന് പേരുദോഷമുണ്ടാക്കിയ പെണ്ണല്ലേ . തേച്ചാലും ഉരച്ചാലും ഇനി അതുപോകുമോ ”
” അവൾ തെറ്റൊന്നും ചെയ്തിട്ടുണ്ടാവില്ലെന്നാ എന്റെ വിശ്വാസം ”
” ആർക്കറിയാം സത്യം .”
അങ്ങനെ പറഞ്ഞിട്ട് സീത അകത്തേക്ക് പോയി.
ചായ കുടിച്ചിട്ടു ഗ്ളാസ് ടീപ്പോയിയിൽ വച്ചിട്ട് ശശികല എണീറ്റു.
“എന്നാ ഞാന്‍ ഇറങ്ങട്ടെ . നേരിട്ടുകണ്ടു നന്ദി പറയാൻ വേണ്ടി ഒന്ന് വന്നൂന്നെ ഒള്ളൂ .”
” എവിടാ താമസിക്കുന്നേ ?”
” വർക്കിങ് വിമൻസ് ഹോസ്റ്റലിലാ ”
“എന്നാ ശരി . പിന്നെ കാണാം. പറയുന്ന ജോലിയൊക്കെ ചെയ്തു മര്യാദക്കൊക്കെ നിന്നോണം . എന്റെ പേര് കളഞ്ഞേക്കരുത് ”
”ഒരിക്കലും ഇല്ല ”
യാത്ര പറഞ്ഞിട്ട് അവൾ വെളിയിലേക്ക് ഇറങ്ങി.


പിറ്റേ ശനിയാഴ്ച ശശികല വീട്ടില്‍ പോയി.
ആ മാസം ജോലി ചെയ്ത പതിനെട്ടു ദിവസത്തെ ശമ്പളം കിട്ടിയിരുന്നു അവള്‍ക്ക്. ആ തുകകൊണ്ട് അച്ഛനും അനിയത്തിമാര്‍ക്കും കുറെ വസ്ത്രങ്ങള്‍ വാങ്ങി.
സുമിത്രയ്ക്ക് ഒരു കേയ്‌ക്കും .
പുതിയ ഷര്‍ട്ടും മുണ്ടും കിട്ടിയപ്പോള്‍ ദിവാകരനു വലിയ സന്തോഷമായി.
“ആ ജയൻ കൊച്ചനെ പൂവിട്ടു പൂജിക്കണം. കോളേജിലല്ലേ അവൻ ജോലി വാങ്ങി തന്നത്. നാലാളോട് പറയാൻ തന്നെ ഒരഭിമാനമല്ലേ ”
“സുമിത്രയ്ക്കാണച്ഛാ നന്ദിപറയേണ്ടത്. അവള് കാരണമാ ഈ ജോലി കിട്ടീത് “- ശശികല പറഞ്ഞു.
“ആര്‍ക്കു നന്ദി പറഞ്ഞാലും നീ രക്ഷപ്പെട്ടു മോളെ. ഇനി നിന്‍റെ കല്യാണം കൂടിയൊന്നു നടന്നുകണ്ടാല്‍ മതി എനിക്ക്.”
“ഒക്കെ നടക്കും അച്ഛാ. ഇനി എനിക്ക് നല്ലകാലമാ വരാൻ പോകുന്നതെന്ന് സുമി പറഞ്ഞു “
ഉച്ച കഴിഞ്ഞ് അവള്‍ കേയ്‌ക്കുമായി സുമിത്രയെ കാണാന്‍ പോയി.
കോളജിലെ വിശേഷങ്ങളും ജയദേവനെ കാണാന്‍ പോയ കാര്യവുമൊക്കെ അവള്‍ സുമിത്രയോട് സവിസ്തരം പറഞ്ഞുകേള്‍പ്പിച്ചു.
“ജയേട്ടന്‍ എന്നെക്കുറിച്ച് വല്ലോം ചോദിച്ചോ?”
” സുഖാണോന്നു തിരക്കി.”
“കല്യാണത്തെക്കുറിച്ച് വല്ലതും പറഞ്ഞോ?”
“ഇല്ല.”
കുറെനേരം വർത്തമാനം പറഞ്ഞിരുന്നിട്ട് ശശികല വീട്ടിലേക്കു മടങ്ങി.
സുമിത്ര കസേരയിലേക്ക് ചാരി ചിന്തയില്‍ മുഴുകി.
ജയേട്ടന്‍ വന്നില്ലല്ലോ തന്നെ കാണാന്‍!
വരാതിരിക്കില്ലെന്ന പ്രതീക്ഷയായിരുന്നു ഇത്രകാലവും. ഇനി ആ പ്രതീക്ഷ ഇല്ല .
തെറ്റ് തന്‍റെ ഭാഗത്തുമുണ്ട്. സുകുമാരന്‍ ശല്യം ചെയ്ത കാര്യം ജയേട്ടനോട് പറഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്നമൊന്നും ഉണ്ടാകില്ലായിരുന്നു. പോയ ബുദ്ധി ആനപിടിച്ചാൽ കിട്ടില്ലല്ലോ. .
ആരോടാണ് തന്‍റെ വേദനകളും വിഷമങ്ങളും ഒന്നു പറയുക?
പെട്ടെന്ന് അവൾ സതീഷിനെക്കുറിച്ചോര്‍ത്തു .
സതീഷേട്ടൻ പറഞ്ഞാല്‍ ജയേട്ടന്‍ കേള്‍ക്കില്ലേ ? അവർ തമ്മിലുള്ള സ്നേഹബന്ധം അത്ര ശക്തമാണല്ലോ .
അവള്‍ എണീറ്റു മൊബൈല്‍ എടുത്തു സതീഷിന്റെ നമ്പർ ഡയൽ ചെയ്തു. സതീഷിനെ ലൈനിൽ കിട്ടി.
“ങ്ഹാ സുമിത്രയോ ? സുഖാണോ ?” സതീഷ് ആരാഞ്ഞു.
”സുഖമാണോന്നു ചോദിച്ചാൽ അല്ലെന്നു പറയുന്നതാവും സത്യം . ഇവിടെ ചില പ്രശ്നങ്ങൾ ഉണ്ട് സതീഷേട്ടാ . ഒന്നിവിടം വരെ വരുമോ ?
” എന്താ പ്രശ്നം ?”
“ജയേട്ടനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാ . ഫോണിലൂടെ പറഞ്ഞാൽ ശരിയാവില്ല . എല്ലാം ഞാൻ നേരിട്ട് പറയാം . പറ്റുമെങ്കില്‍ ഈയാഴ്ച എന്നെങ്കിലും ഒന്ന് വരുമോ ?”
“വരാല്ലോ. അടുത്ത ഞായറാഴ്ച വരാം .”
“താങ്ക്സ് .”
“ജയന്‍ വരാറില്ലേ?” സതീഷ് ചോദിച്ചു.
“ഇല്ല.”
“അതെന്താ?”
“ഒക്കെ ഇവിടെ വന്നിട്ടു പറയാം. മഞ്ജുവേചിക്കും അഭിക്കുട്ടനും സുഖമാണോ ?”
”ഉം ”
” എന്നാ വയ്ക്കട്ടെ . ബാക്കി വിശേഷങ്ങളൊക്കെ വന്നിട്ട് പറയാം ”
” ഉം ”
സുമിത്ര ഫോണ്‍ കട്ട് ചെയ്തു.
പിറ്റേ ഞായറാഴ്ച ഉച്ചയാകാറായപ്പോള്‍ സതീഷ് വന്നു. സ്വന്തം കാറിൽ തനിയെ ഡ്രൈവ് ചെയ്താണ് വന്നത്.
സുമിത്ര അയാളെ ഹൃദ്യമായി സ്വീകരിച്ചിരുത്തി. വിശേഷങ്ങൾ തിരക്കി. കുടിക്കാന്‍ നാരങ്ങവെള്ളം കൊടുത്തു.
വെള്ളം കുടിച്ച് ഗ്ലാസ് ടീപ്പോയില്‍ വച്ചിട്ട് അയാള്‍ ചോദിച്ചു.
”എന്താ ഇവിടെ പ്രശ്നങ്ങൾ ഉണ്ടെന്നു പറഞ്ഞെ ?”
ജയദേവന്‍ തന്നെ ഉപേക്ഷിച്ചു പോയ കഥ അവള്‍ നിറകണ്ണുകളോടെ പറഞ്ഞു .
“ആ പ്രശ്നം ഞാൻ തീർത്തു തരാം. അതൊരു തെറ്റിദ്ധാരണയുടെ പേരിൽ പോയതല്ലേ . അവൻ തിരിച്ചു വരും . ഇല്ലെങ്കിൽ ഞാൻ വരുത്തും . ഞാൻ പറഞ്ഞാൽ അവൻ കേൾക്കാതിരിക്കില്ല. ഞാനിപ്പത്തന്നെ അവനെ വിളിക്കാല്ലോ .”
പോക്കറ്റില്‍നിന്നും മൊബൈല്‍ എടുത്തിട്ട് ജയദേവന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു സതീഷ്..
ജയനെ ലൈനില്‍ കിട്ടി. കുശലാന്വേഷണങ്ങള്‍ക്കുശേഷം സതീഷ് പറഞ്ഞു.
“ഞാനൊരു സീര്യസ് കാര്യം പറയാന്‍ കൂടി വിളിച്ചതാ. സുമിത്രയുമായി നിനക്കെന്താ ഒരു പിണക്കം ?”
“ആരു പറഞ്ഞു ഇത്?”
“ഞാനറിഞ്ഞു.”
“അവളു വിളിച്ചിരുന്നോ?”
“ഉം.”
“ഇപ്പം എവിടുന്നാ നീ വിളിക്കുന്നേ ?”
“എന്‍റെ വീട്ടിന്നാ.”
സതീഷ് ഒരു കള്ളം പറഞ്ഞു.
“കഥകളൊക്കെ ഞാനങ്ങോട്ട് വന്ന് നേരിട്ട് പറയാം.” ജയൻ പറഞ്ഞു .
“എന്നു വരും?”
“ഈയാഴ്ച ഒരു ദിവസം വരാം .”
” വരണം , വരാതിരിക്കരുത് ”
“ഷുവർ . വിളിച്ചിട്ടു വരാം ”
മൊബൈൽ കട്ട് ചെയ്തിട്ട് സതീഷ് സുമിത്രയുടെ നേരെ തിരിഞ്ഞു.
“പ്രശ്നം തീരും; ഞാന്‍ തീര്‍ത്തുതരാം. സുമിത്ര സമാധാനായിട്ടിരിക്ക്. ഇത് നേരത്തെ എന്നോടൊന്ന് പറഞ്ഞിരുന്നെങ്കിൽ അപ്പഴേ ഞാൻ വിളിച്ചു അവനെ ഫയറു ചെയ്തേനെല്ലോ ”
” ജയേട്ടൻ തിരിച്ചു വരുമെന്നു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഇത്ര ദിവസവും . ഇപ്പം ആ പ്രതീക്ഷ നഷ്ടമായി ”
”ഒന്നും നഷ്ടപ്പെട്ടിടില്ല . അവൻ വരും . ഇല്ലെങ്കിൽ ഞാൻ വരുത്തും . സമാധാനമായിട്ടിരിക്ക് കേട്ടോ. ഇതോർത്ത് ഒട്ടും വിഷമിക്കണ്ട . ഈ കല്യാണം ഞാൻ നടത്തിത്തരാം ”
”ഉം ”
സുമിത്രയ്ക്ക് വലിയ ആശ്വാസം തോന്നി.
അവള്‍ മഞ്ജുളയേയും ഭവാനിയേയും അഭിക്കുട്ടനെയും കുറിച്ച് തിരക്കി. എല്ലാവരും സുഖമായിട്ടിരിക്കുന്നു എന്നു കേട്ടപ്പോള്‍ സന്തോഷമായി.
ഉച്ചയ്ക്ക് സുമിത്രയുടെ വീട്ടില്‍ നിന്നാണ് സതീഷ് ഊണ് കഴിച്ചത്.
ഊണുകഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സതീഷ് ഓര്‍മിപ്പിച്ചു.
“ഞാനിവിടെ വന്ന കാര്യം മഞ്ജുളയോട് പറയണ്ട ട്ടോ “
“ചേച്ചിക്കെന്നോട് ദേഷ്യമായിരിക്കും അല്ലേ?”
“അതുകൊണ്ടല്ല. പെണ്ണല്ലേ. ചെറിയൊരു കരടുവീണാല്‍ മതി, മനസ് കലങ്ങിമറിയാന്‍. അതിനവസരം ഉണ്ടാക്കണ്ടാല്ലോ “
”ഞാൻ ആരോടും പറയില്ല . നിങ്ങളുടെ കുടുംബ ജീവിതം കണ്ട് എനിക്ക് അസൂയ തോന്നിയിട്ടുണ്ട് . എത്ര സ്നേഹമാ രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും ”
”അതെല്ലാവരും പറയാറുണ്ട്. ”
സുമിത്ര സതീഷിന്‍റെ പ്ലേറ്റിലേക്ക് അല്‍പം ചോറുകൂടി വിളമ്പാൻ തുടങ്ങിയപ്പോൾ സതീഷ് കൈ ഉയർത്തി തടഞ്ഞു.
“മതി.”
ഊണ് കഴിഞ്ഞു എണീറ്റ് കൈകഴുകി, ടർക്കി ടവ്വലെടുത്തു കയ്യും മുഖവും തുടക്കുന്നതിനിടയിൽ സതീഷ് പറഞ്ഞു.
“ങാ, വേറൊരു കാര്യം പറയാൻ മറന്നു പോയി. സുകുമാരന്റെ കൊലക്കേസിനെപ്പറ്റി ഞാന്‍ മന്ത്രിയുമായിട്ടു സംസാരിച്ചിരുന്നു . പറ്റുമെങ്കിൽ ഈ കേസ് സ്പെഷല്‍ സ്ക്വാഡിനെ കൊണ്ട് പുനരന്വേഷിപ്പിക്കാമെന്നു മന്ത്രി പറഞ്ഞു. ഏതായാലും ചാർജ്ജ് ഷീറ്റ് ഉടനെ കോടതീൽ കൊടുക്കില്ല . നമുക്കൊന്ന് പ്രഷർ ചെലുത്തി നോക്കാം ” – സതീഷ് പറഞ്ഞു.
“ഞാനൊരു തെറ്റേ ചെയ്തിട്ടുള്ളൂ സതീഷേട്ടാ . സുകുമാരന്‍റെ വാക്കു വിശ്വസിച്ച് രാത്രി അയാളുടെ വീട്ടിലൊന്നു പോയി. ആ ഫോട്ടോ തിരികെ കിട്ടുമെന്നോർത്തു പോയതാ . വേറൊരു ഉദ്ദേശവും എനിക്കില്ലായിരുന്നു. ചെന്നപ്പോൾ അയാള് മരിച്ചു കിടക്കുന്നതാ കണ്ടത് ” സുമിത്രയുടെ ശബ്ദം ഇടറി.
“എനിക്കു വിശ്വാസമാ ഈ പറഞ്ഞതൊക്കെ . പക്ഷേ പോലീസ് വിശ്വസിക്കുകേല . കേൾക്കുന്നവരും വിശ്വസിക്കുകേല . രാത്രി തനിച്ച് ആ വീട്ടിൽ പോയതു വലിയ തെറ്റ് തന്നെയാ . ബുദ്ധിമോശമെന്നു പറയുന്നതാവും കൂടുതൽ ശരി. യഥാർത്ഥ കൊലയാളിയെ പൊലീസിന് കണ്ടു പിടിക്കാൻ പറ്റാതിരുന്നതാണ് ഈ പ്രശ്നം ഇത്രയും വഷളാക്കിയത് . ആ കർച്ചീഫും സുമിത്രക്ക് ഒരു പാരയായി .”
“എന്‍റെ നിരപരാധിത്വം ഞാന്‍ എങ്ങനെ തെളിയിക്കും സതീഷേട്ടാ ?”
“യഥാര്‍ഥ കൊലയാളിയെ കണ്ടുപിടിച്ചെങ്കിലേ അതു തെളിയൂ. അതു പോലീസ് വിചാരിച്ചെങ്കിലേ നടക്കൂ. പ്രഗത്ഭനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ശാസ്ത്രീയമായി അന്വേഷിച്ചാൽ കണ്ടു പിടിക്കാവുന്നതേയുള്ളു. അതുകൊണ്ടാ കേസ് പുനരന്വേഷിക്കണമെന്ന് ഞാൻ മന്ത്രിയെ കണ്ടു പറഞ്ഞത് . അതിന്റെ നിയമവും ചട്ടവും നോക്കിയിട്ടു വേണ്ടത് ചെയ്യാമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട് ”
” എന്നും ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എന്റെ നിരപരാധിത്വം തെളിയിക്കണമേ ഗുരുവായൂരപ്പാന്ന് ”
” എല്ലാം ശരിയാകും . വരട്ടെ ”
സുമിത്രയോട് യാത്രപറഞ്ഞു അയാൾ പുറത്തേക്കിറങ്ങി.
സതീഷിനെ യാത്രയാക്കാന്‍ കാറിനടുത്തുവരെ സുമിത്രയും വന്നു.
കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തിട്ട് സതീഷ് പറഞ്ഞു:
“എന്തു പ്രശ്നമുണ്ടെങ്കിലും എന്നെ വിളിച്ചുപറയണം, കേട്ടോ? പിന്നെ, ജയനെ ഇനി അങ്ങോട്ട് വിളിച്ചു ഒന്നും പറയണ്ട . ഞാൻ സംസാരിച്ചു കഴിഞ്ഞിട്ട് അവനെക്കൊണ്ട് തന്നെ സുമിത്രയെ വിളിപ്പിച്ചോളാം. കടിച്ച പാമ്പിനെക്കൊണ്ട് തന്നെ നമുക്ക് വിഷം ഇറക്കിക്കാന്നേ ” അത് പറഞ്ഞിട്ട് സതീഷ് ചിരിച്ചു . സുമിത്രക്കും ചിരിവന്നുപോയി.
” ഇപ്പം മനസിന്‌ ഒത്തിരി ആശ്വാസം തോന്നുന്നു. “.ചിരിച്ചു കൊണ്ട് സുമിത്ര പറഞ്ഞു.
സതീഷ് പോയിക്കഴിഞ്ഞപ്പോൾ സുമിത്ര ഓർത്തു .
എത്ര സ്നേഹമുള്ള മനുഷ്യൻ.
ഇതുപോലൊരു നല്ല മനസ് എന്റെ ജയേട്ടനുണ്ടായിരുന്നെങ്കില്‍!
ഒന്ന് നെടുവീര്‍പ്പിട്ടിട്ട് സുമിത്ര തിരിഞ്ഞ് അകത്തേക്ക് കയറി.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 23

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 23

ഒരു തിങ്കളാഴ്ച ദിവസം നാലുമണി നേരം!
ടിവിയില്‍ സിനിമ കണ്ടു കൊണ്ടു മുറിയില്‍ ഇരിക്കുകയായിരുന്നു സുമിത്ര.
തെറ്റിദ്ധാരണയുടെ പേരില്‍ കാമുകിയെ ഉപേക്ഷിച്ചു പോകുന്ന കാമുകന്റെയും തുടർന്ന് ആ പെണ്ണ് അനുഭവിക്കുന്ന ദുരിതങ്ങളുടെയും കഥയാണ് .
സിനിമയിലെ നായികയുടെ വേദനകളും വിഷമങ്ങളും കണ്ടപ്പോള്‍ സുമിത്ര സ്വന്തം ജീവിതത്തെക്കുറിച്ചോര്‍ത്തുപോയി.
ജയേട്ടന്‍ ഈ വീട്ടിൽ വന്നു പോയിട്ട് മൂന്നു ദിവസം പിന്നിട്ടിരിക്കുന്നു . ഒന്നു ഫോണ്‍ ചെയ്യാൻ പോലുമുള്ള സന്മനസ് ഉണ്ടായില്ലല്ലോ ആ മനുഷ്യന്! അങ്ങോട്ട് വിളിച്ചിട്ട് എടുക്കുന്നുമില്ല. അത്രയ്ക്ക് വെറുപ്പാണോ തന്നോട്? ഏയ് . സമയം കിട്ടാത്തതുകൊണ്ടാവും .
വരും. വരാതിരിക്കില്ല. തന്നെ ഉപേക്ഷിച്ചിട്ട് പോകാൻ ജയേട്ടന് കഴിയുമോ ? കഴിയില്ല . മനസാക്ഷി അതിനു സമ്മതിക്കില്ല .
അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ പുറത്തു ഒരു വിളിയൊച്ച
“സുമീ…”
ശശിലകയുടെ ശബ്ദം . റിമോട്ട് കണ്‍ട്രോളര്‍ ടീപ്പോയിയില്‍ വച്ചിട്ട് അവള്‍ എണീറ്റു വെളിയിലേക്ക് ചെന്നു.
കൈയില്‍ ഒരു സ്റ്റീല്‍മൊന്തയുമായി പുഞ്ചിരിച്ചുകൊണ്ട് ശശികല വരാന്തയിൽ.
“എന്തേ പതിവില്ലാത്തൊരു സന്തോഷം മുഖത്ത് ?”
“പറയാം. നീയിതങ്ങു വാങ്ങിച്ചേ.”
ശശികല മൊന്ത സുമിത്രയുടെ നേരെ നീട്ടി.
അവൾ മൊന്ത വാങ്ങി കയ്യിൽ പിടിച്ചുകൊണ്ടു ശശികലയെ നോക്കി.
“എന്താ ഇത്? ചൂടുണ്ടല്ലോ “
” തുറന്നു നോക്ക് ”
മൊന്തയുടെ അടപ്പ് മാറ്റിയിട്ട് സുമിത്ര ഉള്ളിലേക്ക് നോക്കി.
“ഹായ് പായസം! എന്താ ശശി വിശേഷം?കല്യാണം വല്ലോം ആയോ?””
ജിജ്ഞാസയോടെ അവളുടെ കണ്ണുകൾ വിടർന്നു.
“നീയറിയാതെ എനിക്കൊരു കല്യാണം ആകുമോ?”
“പിന്നെ?”
“എനിക്കൊരു ചെറിയ ജോലികിട്ടി. നിന്‍റെ റെക്കമെന്‍റേഷനിലാ .”
“എന്‍റെ റെക്കമെന്‍റേഷനോ?”
സുമിത്ര അത്ഭുതം കൂറി.
“ഒരിക്കല്‍ നീ ജയേട്ടനോട് പറഞ്ഞില്ലായിരുന്നോ എനിക്കെന്തെങ്കിലുമൊരു ജോലി ശരിയാക്കിതരണമെന്ന് . അത് ഫലിച്ചു. ജയേട്ടന്‍റെ നാട്ടിലുള്ള ഒരു സ്വാശ്രയ എൻജിനീയറിങ് കോളജില്‍ ഓഫിസ് അസിസ്റ്റന്റ് ആയി ജോലി കിട്ടി . മാസം പന്തീരായിരം രൂപ ശമ്പളം കിട്ടും.”
“ഇന്‍റര്‍വ്യൂ ഒന്നും ഇല്ലായിരുന്നോ ?”
”ഇന്നു രാവിലെ കോളേജിന്ന് എന്നെ ഫോണിൽ വിളിച്ചു കുറെ കാര്യങ്ങൾ ചോദിച്ചിരുന്നു . ആദ്യം ചോദിച്ചത് കംപ്യുട്ടർ പഠിച്ചിട്ടുണ്ടോന്നാ . പഠിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പഴാ മറ്റു കാര്യങ്ങളൊക്കെ ചോദിച്ചത് . കുറെ കഴിഞ്ഞു വീണ്ടും വിളിച്ചു പറഞ്ഞു എത്രയും വേഗം വന്നു ജോയിൻ ചെയ്തോളാൻ. ”
”ജയേട്ടൻ പറഞ്ഞിട്ട് തന്നതാന്ന് പറഞ്ഞോ ?
”ഉം. അമ്മേടെ കൂടെ ആശുപത്രീൽ നിന്നപ്പം ജയേട്ടനോട് ജോലീടെ കാര്യം ഞാൻ ഒന്നുകൂടി ഓർമ്മിപ്പിച്ചിരുന്നു . അന്ന് എന്റെ ഫോൺ നമ്പറും വാങ്ങിയിരുന്നു ”
“ഇപ്പം സന്തോഷമായില്ലേ?”
“ഒരുപാട്.”
“അച്ഛനെന്തു പറഞ്ഞു?”
“അച്ഛൻ അറിഞ്ഞിട്ടില്ല . നേരം വെളുത്തതേ പോയതല്ലേ . ദൂരെയായതുകൊണ്ട് വിടുമോന്നറിഞ്ഞൂടാ .”
“നല്ലൊരു ജോലിയല്ലേ. കളയരുത് . അച്ഛനെന്തെങ്കിലും എതിർപ്പ് പറഞ്ഞാൽ ഞാന്‍ അച്ഛനോട് പറഞ്ഞു സമ്മതിപ്പിച്ചോളാം .”
സുമിത്ര ഉറപ്പു നൽകി
“നിന്നോടെനിക്കു തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് സുമീ . നീ കാരണമല്ലേ എനിക്കീ ജോലി കിട്ടിയത്.”
സന്തോഷംകൊണ്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞു.
“ഞാനൊരിക്കല്‍ പറഞ്ഞില്ലേ നിനക്കൊരു നല്ലകാലം വരുമെന്ന്. ഇപ്പം വിശ്വാസമായില്ലേ? ഒക്കെ ഗുരുവായൂരപ്പന്റെ അനുഗ്രഹമാ . ഞാൻ നിനക്കുവേണ്ടി എത്ര വഴിപാടു കഴിച്ചൂന്നറിയുമോ, ? ഇനി നിന്‍റെ കല്യാണോം നടക്കും വൈകാതെ. ഈ സുമിയുടെ വാക്കു സത്യമാകുമോന്ന് നീ നോക്കിക്കോ “
” ഈ സ്നേഹം കാണുമ്പം കെട്ടിപ്പിടിച്ചൊരുമ്മ തരാൻ തോന്നുവാ . ”
”എന്റെ ‘അമ്മ ആശുപത്രീൽ കിടന്നപ്പം നീയല്ലായിരുന്നോ കൂടെ നിന്നത് . ആ സ്നേഹം എനിക്കും മറക്കാൻ പറ്റുമോ സുമി ? കൊച്ചുന്നാൾ മുതൽ തുടങ്ങിയ ഈ സ്നേഹബന്ധം മരിച്ചു അങ്ങ് പരലോകത്തു ചെല്ലുമ്പഴും ഉണ്ടാകണമെന്നാ എന്റെ ആഗ്രഹം ”
”എനിക്കും അങ്ങനെയാ ”
സുമിത്രയുടെ കണ്ണുകളില്‍ വിഷാദത്തിന്റെ ഒരു നിഴൽ ശശികല ശ്രദ്ധിച്ചു.
“ജയേട്ടന്‍ വരാറില്ലേ?”
ശശികല ചോദിച്ചു.
“കഴിഞ്ഞ ദിവസം വന്നിരുന്നു .”
“ഇനി എന്നെത്തേക്കാ കല്യാണം?”
“‘അമ്മ മരിച്ചതിന്റെ സങ്കടം ഇനിയും മാറിയിട്ടില്ല . അതുകൊണ്ട് ഇത്തിരി വൈകി മതീന്ന് ഞാൻ പറഞ്ഞു. തിടുക്കമില്ലല്ലോ ”
ജയദേവന്‍ പിണങ്ങിപ്പോയ കാര്യം ശശികലയോട് പറഞ്ഞതേയില്ല . അതൊരു സൗന്ദര്യപ്പിണക്കമല്ലേ! ആരും അറിയണ്ട. പിണക്കം മാറുമ്പോള്‍ ജയേട്ടന്‍ വരും; വരാതിരിക്കില്ല.
” ഇനി നിന്റെ ജയേട്ടന്‍ വരുമ്പം പറയണം, എനിക്ക് ഒരുപാട് ഒരുപാട് നന്ദിയുണ്ടെന്ന്.”
ശശികല പറഞ്ഞു.
“ഉം. നീ അകത്തേക്ക് വാ “
അവളെ അകത്തേക്ക് ക്ഷണിച്ചിട്ട് മൊന്തയുമായി സുമിത്ര മുറിയിലേക്ക് കയറി. പിറകെ ശശികലയും.
“അവിടെ താമസിക്കാന്‍ സൗകര്യം ?” സുമിത്ര ആരാഞ്ഞു
“ഒന്നും അന്വേഷിച്ചില്ല. അവിടെ ചെന്നിട്ട് തിരക്കാമെന്നു വച്ചു . വേറെയും സ്ത്രീകളു കാണുമല്ലോ ജോലിക്കാരായിട്ട് . വല്ല ഹോസ്റ്റലിലോ മറ്റോ നില്കാമെന്നാ വിചാരിക്കുന്നേ ”
കുറേനേരം അവര്‍ വര്‍ത്തമാനം പറഞ്ഞിരുന്നു.
നാലരയായപ്പോള്‍ സ്കൂള്‍ വിട്ട് അജിത് മോൻ വന്നു.
സുമിത്ര എല്ലാവര്‍ക്കുമായി ഗ്ലാസ്സിൽ പായസം വിളമ്പി.
”നന്നായിരിക്കുന്നു കേട്ടോ ? നീ തന്നത്താൻ ഉണ്ടാക്കിയതാ?
പായസം കഴിക്കുന്നതിനിടയിൽ സുമിത്ര ചോദിച്ചു
”ഉം. സന്തോഷവാർത്ത പറയാൻ വരുമ്പം വെറും കയ്യോടെ വരുന്നതെങ്ങനെയാണെന്നു വിചാരിച്ചു തിരക്കിട്ടു ഉണ്ടാക്കീതാ . പ്രത്യേകിച്ച് നിന്റെ റെക്കമെൻഡേഷനിൽ കിട്ടീതാകുമ്പം ഒന്നും കൊണ്ടുവരാതിരിക്കുന്നതു മോശമല്ലേ ”
“പിന്നല്ലേ . എനിക്കും ഒരുപാട് സന്തോഷമായി . ഇനി നിന്റെ കല്യാണം കൂടിയൊന്നു നടന്നു കണ്ടാൽ മതി ”
” എല്ലാം അതാതിന്റെ സമയത്തു നടക്കും സുമി ”
” ശരിയാ . ഓരോന്നിനും ഓരോ സമയമുണ്ട് . ഇപ്പം എന്റെ സമയം മഹാ മോശമാ ”
”അതൊക്കെ ശരിയാവും . നീ തെറ്റ് ചെയ്തിട്ടുണ്ടെന്ന് ദൈവം ഇറങ്ങി വന്നു പറഞ്ഞാൽ പോലും ഞാൻ വിശ്വസിക്കില്ല . കുഞ്ഞുന്നാൾ മുതലേ എനിക്കറിയാവുന്നതല്ലേ നിന്നെ. ഒരു കോടതിയും നിന്നെ ശിക്ഷിക്കില്ല . ഈ ശശിയുടെ വാക്കു സത്യമാകുമോന്നു നീ നോക്കിക്കോ ”
”നീയെങ്കിലും എന്നെ വിശ്വസിക്കുന്നുണ്ടാല്ലോ എന്ന സന്തോഷം മാത്രമേ ഇപ്പം ഉള്ളൂ ”
സുമിത്രയുടെ മിഴികളിൽ ജലം നിറഞ്ഞു.


നിര്‍മലറാണി കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഓഫിസ് അസിറ്റന്റ് ആയി ശശികല ജോയിന്‍ ചെയ്തു.
ഒരു ബന്ധുവിനോടൊപ്പമാണ് ജോയിന്‍ ചെയ്യാന്‍ എത്തിയത്.
സേവനവേതന വ്യവസ്ഥകൾ സംബന്ധിച്ച കരാറിൽ ഒപ്പു വച്ചിട്ട് അവൾ പ്രിന്‍സിപ്പലിന്‍റെ മുൻപിൽ ഭവ്യതയോടെ നിന്നു.
ഒപ്പും മേൽവിലാസവും നോക്കിയിട്ട് പ്രിന്‍സിപ്പല്‍ പറഞ്ഞു:
“ജയദേവന്‍ പറഞ്ഞതുകൊണ്ടു മാത്രമാണ് ഇന്റർവ്യൂ പോലും നടത്താതെ തനിക്കീ ജോലി തന്നത്. സമയത്ത് വരികയും പറയുന്ന ജോലികള്‍ കൃത്യമായി ചെയ്യുകയും വേണം . കുറച്ചുകഴിയുമ്പം യൂണിയൻ ഉണ്ടാക്കാനോ കൊടിപിടിക്കാനോ ഒന്നും പോയേക്കരുത് . ഇതൊരു സ്വാശ്രയ കോളേജാണെന്ന് ഓർമ്മ വേണം . ഇതിൽ നിന്നുള്ള വരുമാനം കൊണ്ട് വേണം നിങ്ങൾക്ക് ശമ്പളം തരാൻ. പൂട്ടിപ്പോയാൽ നിങ്ങളുടെ ആപ്പീസും പൂട്ടും. കുട്ടികളില്ലാത്തതുകൊണ്ടു ഇപ്പം ഓരോന്ന് പൂട്ടിക്കൊണ്ടിരിക്കുവാ . ആ സ്ഥിതി നമ്മുടെ കോളേജിനുണ്ടാവരുത്‌ . ”
” പറയുന്ന ജോലിയൊക്കെ കൃത്യമായി ചെയ്തോളാം സാർ “
”വരുമ്പം എല്ലാവരും ഇങ്ങനെയൊക്കെയാ പറയുന്നത് . കുറച്ചു കഴിയുമ്പഴാ ജോലി കൂടുതലാ ശമ്പളം പോരാ എന്നൊക്കെ തോന്നുന്നത് . പിന്നെ സമരമായി സത്യാഗ്രഹമായി . അതോടെ കോളേജിൽ കുട്ടികളെയും കിട്ടില്ല. അതൊന്നും ഇവിടെ പറ്റിയേലാ കേട്ടോ ?”
” ഉം ” അവൾ തലയാട്ടി
”നിങ്ങളുടെ പെർഫോമൻസ് നല്ലതാണെങ്കിൽ ഓരോ വർഷവും ഇൻക്രിമെന്റുണ്ടാവും . അല്ലെങ്കിൽ പറഞ്ഞു വിടും. മര്യാദക്കൊക്കെ നിന്നാൽ നിങ്ങള്ക്ക് കൊള്ളാം . ങ് ഹാ ഇവിടെ എവിടെയാ താമസിക്കുന്നത് ?”
” ഒന്നും അന്വേഷിച്ചില്ല .”
” അതൊക്കെ അന്വേഷിക്കണ്ടേ ? ഇവിടെ അടുത്തൊരു വർക്കിങ് വിമൻസ് ഹോസ്റ്റലുണ്ട് . അവിടെ താമസിക്കുവാണെങ്കിൽ നടന്നു വരാവുന്ന ദൂരമേയുളളൂ. സമയത്തു എത്തുകയും ചെയ്യാം ”
” അവിടെ താമസിക്കാം സാർ. ”
”ങ് ഹ , മറ്റൊരു കാര്യം . ഇപ്പം എൻജിനീയറിങ്ങിനു ചേരാൻ കുട്ടികളൊക്കെ കുറവാ. അടുത്ത വർഷം നിങ്ങടെ നാട്ടീന്നു കുറച്ചു പിള്ളേരെ പിടിച്ചു തരണം . ഇവിടുത്തെ മറ്റു സ്റ്റാഫിനോടും പറഞ്ഞിട്ടുണ്ട് . നല്ല കോളേജാണെന്നു നാട്ടിൽ പബ്ലിസിറ്റിയൊക്കെ കൊടുക്കണം. ”
“ഉം ”
” എന്നാ പൊയ്ക്കോ ഓഫിസിലേക്ക് . അവിടുത്തെ ജോലികൾ എന്തൊക്കെയാണെന്ന് സൂപ്രണ്ട് പറഞ്ഞു തരും . ”
അനുവാദം കിട്ടിയതും അവള്‍ പ്രിൻസിപ്പലിന്റെ റൂം വിട്ടിറങ്ങി.
അടക്കാനാവാത്ത സന്തോഷത്തോടെയാണ് അവള്‍ ഓഫീസ് റൂമിലേക്ക് ചെന്നത് .
സൂപ്രണ്ടിന്റെ മുൻപിലെ കസേരയിൽ അവൾ വിനീത വിധേയയായി ഇരുന്നു
സൂപ്രണ്ട് കൃഷ്ണകൈമള്‍ ആദ്യം ചില ഉപദേശങ്ങളും നിർദേശങ്ങളുമൊക്കെ നൽകി. പിന്നെ ജോലിയുടെ സ്വഭാവത്തെപ്പറ്റി ഒരു രൂപരേഖ നൽകി .
പുതിയ ആളായതുകൊണ്ട് ആദ്യദിവസം അധികം ജോലികളൊന്നും ഏല്‍പിച്ചില്ല.
കുറെ മാറ്ററുകൾ കമ്പ്യുട്ടറിൽ ടൈപ്പ് ചെയ്യാൻ കൊടുത്തു . അവൾ അത് ഭംഗിയായി സമയത്തു ചെയ്തു കൊടുത്തപ്പോൾ സൂപ്രണ്ട് അഭിനന്ദിച്ചു.
”നോട്ട് എഴുതാനും ലെറ്റർ ഡ്രാഫ്ട് ചെയ്യാനുമൊക്കെ പഠിക്കണം . പഴയ ഫയലുകൾ നോക്കി അതിന്റെ മാതൃകയിൽ ചെയ്‌താൽ മതി . സംശയമുണ്ടെങ്കിൽ എന്നോടോ രാജേശ്വരിയോടോ ചോദിക്കാം ”
ശശികല തലയാട്ടി .
ഉച്ചക്ക് സഹപ്രവർത്തകർ പുതിയ സ്റ്റാഫിനെ പരിചയപ്പെടാന്‍ വന്നു.
എല്ലാവരും നല്ല സ്നേഹമുള്ളവരാണെന്നു തോന്നി.


ഹോസ്റ്റൽ മുറിയിലെ പതുപതുത്ത ബെഡിൽ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ശശികല ഓർത്തു .
ജയദേവനെ പോയി കണ്ടു നന്ദിപറയണ്ടേ? ഫോണിൽ വിളിച്ചു പറയുന്നതിനേക്കാൾ നല്ലത് നേരിട്ട് പറയുന്നതല്ലേ ?അതല്ലേ അതിന്റെ മര്യാദ?
അപ്പോൾ തന്നെ അവള്‍ സുമിത്രയ്ക്കു ഫോണ്‍ ചെയ്ത് ജയദേവന്‍റെ മേൽവിലാസം വാങ്ങി.
കോളജില്‍നിന്ന് പത്തുകിലോമീറ്റര്‍ ദൂരമുണ്ട് ജയദേവന്റെ വീട്ടിലേക്ക്.
ഞായറാഴ്ച അവധി ദിവസം!
രാവിലെ അമ്പലത്തില്‍ പോയി തൊഴുതു മടങ്ങിവന്നു.
ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് നേരെ ജയദേവന്‍റെ വീട്ടിലേക്ക് ബസ് കയറി.
പലരോടും ചോദിച്ചാണ് വീട് കണ്ടുപിടിച്ചത്.
മെയിന്‍ റോഡില്‍നിന്ന് അമ്പതു മീറ്റർ മാറി പോക്കറ്റ് റോഡിനോട് ചേർന്ന് മനോഹരമായ ഒരിരുനില വീട്!
വലിയ ഗേറ്റ് തള്ളിത്തുറന്ന് ശശികല അകത്തേക്ക് പ്രവേശിച്ചു.
ഒരു നിമിഷം നിന്നിട്ടു അവൾ ചുറ്റും ഒന്ന് നോക്കി
വിശാലമായ മുറ്റവും പൂന്തോട്ടവും!
എന്ത് മനോഹരമാണ് വീടിന്റെ നിർമ്മിതി. ഇത്രയും വലിയ പണക്കാരനാണ് ജയദേവൻ എന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല ! എത്ര ഭാഗ്യവതിയാണ് സുമിത്ര ! സ്നേഹ നിധിയായ ഒരു ഭർത്താവിനോടൊപ്പം ഈ കൊട്ടാരത്തിൽ ഒരു റാണിയെപ്പോലെ അവൾക്കു കഴിയാം !
ഇതിന്റെ പത്തിലൊന്നു വലിപ്പമുള്ള ഒരു വീട് കിട്ടിയാൽ മതിയായിരുന്നു തനിക്ക് ! എവിടെ കിട്ടാൻ . കല്യാണം പോലും നടന്നിട്ടുവേണ്ടേ വീടുകിട്ടാൻ . ഓർത്തപ്പോൾ അവളുടെ മിഴികളിൽ ജലം നിറഞ്ഞു
പട്ടിക്കൂട്ടില്‍ കിടന്ന ഒരല്‍സേഷ്യന്‍ നായ അവളെ കണ്ടതും ചാടി എണീറ്റു നാലഞ്ചു തവണ കുരച്ചു.
ശശികല പേടിച്ചുപോയി.
അവള്‍ സാവധാനം നടന്ന് സിറ്റൗട്ടിലേക്ക് കയറി.
ഡോര്‍ബെല്ലില്‍ വിരലമര്‍ത്തിയിട്ട് ചങ്കിടിപ്പോടെ കാത്തുനിന്നു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 22

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 22

ശവദാഹം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞു. ജയദേവനും സുമിത്രയും അജിത് മോനും ശശികലയും മാത്രമായി വീട്ടില്‍. മറ്റു ബന്ധുക്കളെല്ലാം നേരത്തെ സ്ഥലംവിട്ടിരുന്നു.
സരസ്വതിയുടെ മരണത്തിൽ എല്ലാവരും കുറ്റപ്പെടുത്തിയത് സുമിത്രയെയായിരുന്നു . ഒരു കൊലക്കേസ് പ്രതിയോടൊപ്പം രാത്രി ആ വീട്ടിൽ താമസിക്കാൻ ബന്ധുക്കൾ ആരും മനസു വച്ചില്ല. താൻ ഒറ്റപ്പെട്ടു പോയി എന്ന് സുമിത്രക്ക് തോന്നി.
അമ്മയുടെ വേര്‍പാട് അവളിൽ ഏൽപ്പിച്ച മുറിവ് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
താന്‍ കാരണമാണല്ലോ അമ്മ മരിച്ചതെന്നോര്‍ക്കുമ്പോള്‍ ചങ്കുപൊട്ടിപ്പോകുന്ന വേദന.
“ശശികല ഇന്നിവിടുണ്ടാകണം, കേട്ടോ . അവളാകെ തകർന്നിരിക്കുവാ . രാത്രി എന്തെങ്കിലും വിഷമമുണ്ടായാൽ ഒന്ന് ആശ്വസിപ്പിക്കാൻ ഒരാള് വേണ്ടെ? ”
ജയദേവന്‍ പറഞ്ഞു.
”ഞാനിവിടുണ്ടാകും കുറച്ചു ദിവസം . അവളുടെ വിഷമം കുറഞ്ഞിട്ടേ പോകൂ. ഒറ്റക്കാക്കിട്ടു എനിക്ക് പോകാൻ സാധിക്കുമോ ? ” ശശികല പറഞ്ഞു
അന്നു രാത്രി ജയദേവനും ആ വീട്ടില്‍ തങ്ങി.
പിറ്റേന്ന് ഉച്ചകഴിഞ്ഞു ജയദേവൻ സ്വന്തം വീട്ടിലേക്കു മടങ്ങി . ശശികല സഹായത്തിനുണ്ടല്ലോ എന്ന ആശ്വാസത്തിലാണ് പോയത്.


അമ്മയുടെ മരണം ഏല്‍പിച്ച ആഘാതത്തില്‍നിന്ന് മോചിതയാകാന്‍ മാസങ്ങൾ വേണ്ടിവന്നു സുമിത്രയ്ക്ക്.
എന്നിട്ടും മനസിന്‍റെ പ്രയാസം തീർത്തും കുറഞ്ഞില്ല.
അമ്മയോട് അവസാനമായി ഒന്നു സംസാരിക്കാന്‍പോലും പറ്റിയില്ലല്ലോ എന്ന ദുഖമായിരുന്നു ഏറ്റവും വലുത്. .താന്‍ കൊലയാളിയാണെന്നു വിശ്വസിച്ചല്ലേ അമ്മ മരിച്ചത്? ഒന്ന് പറഞ്ഞു ബോധ്യപ്പെടുത്താൻ പോലും പറ്റിയില്ലല്ലോ തനിക്ക് .
ഇത്ര ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടന്നിട്ടും ജയേട്ടന്‍ തന്നോട് ഒരു വാക്കു പോലും പറഞ്ഞില്ലല്ലോ!
ദേഷ്യം തോന്നി ജയനോട് അവള്‍ക്ക്.
എങ്കിലും ജയനോട് അവൾ ഇഷ്ടകുറവൊന്നും കാണിച്ചില്ല . ഇടയ്ക്കിടെ അവൾ ജയനെ വിളിച്ചു സങ്കടം പറഞ്ഞുകൊണ്ടിരുന്നു.


ഒരു ബുധനാഴ്ച .
ജയദേവന്‍റെ കാറുവരുന്നതു കണ്ടതും സുമിത്ര ഗേറ്റിനടുത്തേക്ക് ഓടിച്ചെന്നു.
ജയന്‍ സുമിത്രയെ നോക്കി പുഞ്ചിരിച്ചു. സുമിത്രയും മന്ദഹസിച്ചു.
മുറ്റത്തു കാറുനിറുത്തി വെളിയിലേക്കിറങ്ങിയിട്ട് ജയദേവന്‍ ചോദിച്ചു:
“‘അമ്മ മരിച്ച വിഷമമൊക്കെ മാറിയോ?”
“അതു മാറുമോ ജയേട്ടാ. എന്‍റെ ഒരു വശമല്ലേ തളര്‍ന്നുപോയത്. അമ്മയില്ലാത്തതിന്റെ കുറവു ഒരുപാട് അനുഭവിക്കുന്നുണ്ട് ഞാൻ ”
ഓർത്തപ്പോൾ സുമിത്ര കരയാന്‍ തുടങ്ങി.
“ഈ കരച്ചിലുകാണാനല്ല ഞാന്‍ വന്നത് .”
“കരയാതിരിക്കാന്‍ പറ്റുന്നില്ല ജയേട്ടാ. ദുരന്തം ഒന്നിനുപിറകെ ഒന്നായി എന്നെ വേട്ടയാടുകയല്ലേ. ആറുമാസത്തിനുള്ളിൽ ഒരായുസുമുഴുവൻ അനുഭവിക്കേണ്ട ദുഃഖം ഞാൻ അനുഭവിച്ചു. ജയേട്ടൻ സഹായത്തിനുണ്ടല്ലോന്ന് ഓർക്കുമ്പഴാ വിഷമം അല്പമെങ്കിലും കുറയുന്നത് “
ജയദേവന്‍റെ ഒപ്പം സുമിത്രയും വരാന്തയിലേക്ക് കയറി.
വരാന്തയിലിട്ടിരുന്ന കസേരയില്‍ ഇരുന്നിട്ട് ജയന്‍ പറഞ്ഞു.
“.കുടിക്കാന്‍ ഒരു ഗ്ലാസ് വെള്ളം വേണം .”
“ചായ എടുക്കട്ടെ?”
“വേണ്ട. നല്ല തണുത്ത പച്ചവെള്ളം മതി “
സുമിത്ര അടുക്കളയിലേക്ക് പോയി.
ജയദേവന്‍ കസേരയിലേക്ക് ചാരി ദൂരേക്കു നോക്കി താടിയിൽ തടവിക്കൊണ്ട് എന്തോ ആലോചിച്ചിരുന്നു.
സുമിത്ര ഒരു ഗ്ലാസില്‍ തണുത്ത വെള്ളവുമായി വന്നു.
ഗ്ലാസ് വാങ്ങി വെള്ളം ഒറ്റവലിക്കു കുടിച്ചിട്ട് അത് തിരികെ കൊടുത്തു.
“ഞാനിപ്പ വന്നത് ഒരു പ്രധാന കാര്യം സംസാരിക്കാനാ?”
“എന്താ ജയേട്ടാ?”
സുമിത്രയ്ക്ക് ജിജ്ഞാസയായി
“അമ്മ കല്യാണത്തിനു തിടുക്കം കൂട്ട്വാ.”
“കുറച്ചു നാള് കൂടി ക്ഷമിക്കാന്‍ പറ അമ്മയോട്. അമ്മ മരിച്ച സങ്കടം മാറിയിട്ടില്ല . മനസൊന്നു നേരെയാകാതെ എങ്ങനെയാ എനിക്ക് കല്യാണ മണ്ഡപത്തിലേക്ക് കേറാൻ പറ്റുക ?”
“നമ്മളു തമ്മിലുള്ള കല്യാണത്തെക്കുറിച്ചല്ല പറഞ്ഞത്.”
“പിന്നെ?”
“നിന്‍റെ പേരില്‍ ഇപ്പം കേസും പ്രശ്നങ്ങളുമൊക്കെയുണ്ടല്ലോ . അതു കഴിയാതെ നിനക്ക് ഒരു കല്യാണം ആലോചിക്കാന്‍ പറ്റ്വോ? കോടതി ശിക്ഷിച്ചാല്‍ നേരെ ജയിലിലേക്ക് പോകേണ്ടിയും വരും. ”
”ജയേട്ടൻ എന്താ ഈ പറഞ്ഞു വരുന്നത് ? ” അവളുടെ ശ്വാസഗതി വർധിച്ചു
”വളച്ചു കെട്ടില്ലാതെ പറയാം. നീ ചെയ്ത തെറ്റിന് ഞാനും കൂടി ശിക്ഷ അനുഭവിക്കണോ? എനിക്കിപ്പം വയസ് 27 കഴിഞ്ഞു “
ഒരു ശിലാപ്രതിമപോലെ ചലനമറ്റു നിന്നുപോയി സുമിത്ര.
ഹൃദയം നിലച്ചുപോയതുപോലൊരു തോന്നല്‍!
“ഞാന്‍ തെറ്റുചെയ്തിട്ടുണ്ടെന്നു ജയേട്ടന്‍ വിശ്വസിക്കുന്നുണ്ടോ?”
ഇടറിയ സ്വരത്തില്‍ അവള്‍ ചോദിച്ചു.
“എന്‍റെ വിശ്വാസം അവിടെ നില്‍ക്കട്ടെ. സാഹചര്യത്തെളിവുകള്‍ നിനക്കെതിരല്ലേ? അതുവച്ചാണ് കോടതി വിധി പറയുക . ശിക്ഷിക്കപ്പെട്ടാല്‍ നിന്‍റെ ജീവിതം പിന്നെ ജയിലിലാ. നാണക്കേട് വേറെ . നീ പറ . നിനക്കുവേണ്ടി ഞാനും കളയണോ എന്‍റെ ജീവിതം? ”
പൊടുന്നനേ ഇരുകൈകൾ കൊണ്ടും ജയന്റെ രണ്ടു കരങ്ങളിലും മുറുകെ പിടിച്ചു നെഞ്ചോട് ചേർത്തുകൊണ്ട് അവൾ പറഞ്ഞു . .
“കൊച്ചുന്നാള്‍ മുതല്‍ മനസില്‍ കൊണ്ടുനടന്ന രൂപമാണിത്. അതു നഷ്ടപ്പെടുന്ന കാര്യം ഓര്‍ക്കാനേ വയ്യ ജയേട്ടാ.” ഏങ്ങലടിച്ചുകൊണ്ടവള്‍ തുടര്‍ന്നു: “കോടതി എന്നെ ശിക്ഷിച്ചില്ലെങ്കില്‍ മാത്രം ജയേട്ടന്‍ എന്നെ കല്യാണം കഴിച്ചാല്‍ മതി. അതുവരെ കാത്തിരിക്കാനുള്ള സന്മനസു കാണിച്ചൂടേ?.”
“കേസ് തീരണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. അതുവരെ കാത്തിരിക്ക്വാന്നു പറഞ്ഞാല്‍… അത്രയും വലിയൊരു ത്യാഗത്തിന് ഞാനെന്തിന് തയ്യാറാകണം ? ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ ?”
“അപ്പം. അത്രയ്ക്കുള്ള സ്നേഹമേ ഒണ്ടായിരുന്നുള്ളോ ജയേട്ടന് എന്നോട്.”
” ങ്‌ഹും . സ്നേഹത്തിന്റെ കണക്കൊക്കെ പറഞ്ഞാൽ തോറ്റുപോകുന്നത് നീയായിരിക്കും . എന്നോട് ആത്മാർത്ഥ സ്നേഹമുണ്ടായിരുന്നെങ്കിൽ നീ ഒരിക്കലും രാത്രീല് സുകുമാരന്റെ വീട്ടിൽ പോകില്ലായിരുന്നു. ”
”അതെന്റെ തെറ്റ് . ആ തെറ്റിന്‌ ഞാൻ നൂറുവട്ടം ക്ഷമ ചോദിക്കുന്നു . ഈ ശരീരവും മനസും ജയേട്ടന് മാത്രമേ ഞാൻ തന്നിട്ടുള്ളൂ . വേറാരും ഈ ശരീരത്തിൽ തൊട്ടിട്ടില്ല . മരിച്ചുപോയ എന്റെ അമ്മയാണെ സത്യം . എന്നെ ഉപേക്ഷിച്ചിട്ട് പോകരുതേ .പ്ലീസ് . ”
സുമിത്ര കൈകൾ കൂപ്പി ദയനീയ സ്വരത്തില്‍ യാചിച്ചു.
ഏന്തു മറുപടി പറയണമെന്നറിയാതെ ജയദേവന്‍ ധര്‍മസങ്കടത്തിലായി.
“ചെറുപ്പത്തിലേ എന്‍റച്ഛന്‍ പോയി, ഇപ്പം അമ്മയും … ഇനി ജയേട്ടനും കൂടി പോയാല്‍ എനിക്കാരാ ഉള്ളത് ? എന്നെ ഉപേക്ഷിച്ചിട്ടു പോകരുതേ. പ്ലീസ് . “
ഒരു നെടുവീര്‍പ്പിട്ടിട്ട് ജയൻ എണീറ്റു വരാന്തയുടെ അറ്റത്തേക്ക് നടന്നു. തെക്കുവശത്തെ തൂണില്‍ ചാരി ദൂരേക്ക് നോക്കി നിന്നു കുറെ നേരം.
സുമിത്ര ചെന്ന് ആ കൈകൾ പിടിച്ചു കരഞ്ഞുകൊണ്ട് വീണ്ടും പറഞ്ഞു:
“എന്‍റെ മനസ് ജയേട്ടനുവേണ്ടി മാത്രമേ ഞാന്‍ സമര്‍പ്പിച്ചിട്ടുള്ളൂ. മറ്റൊരു പുരുഷനും ഈ മനസിലോ ദേഹത്തോ തൊട്ടിട്ടില്ല ജയേട്ടാ. സത്യമാ ഞാൻ പറയുന്നത് ! ഒന്ന് വിശ്വസിക്ക് പ്ലീസ് “
” ഞാന്‍ വിശ്വസിക്കാമെന്നു വയ്ക്കാം. പക്ഷേ, എന്‍റമ്മയെ വിശ്വസിപ്പിക്കാന്‍ പറ്റ്വോ? ബന്ധുക്കളെ വിശ്വസിപ്പിക്കാൻ പറ്റുമോ?ഈ നാട്ടുകാരെ വിശ്വസിപ്പിക്കാന്‍ പറ്റ്വോ? അവരൊക്കെ പോലീസ് പറയുന്നതേ വിശ്വസിക്കൂ . ”
“ഞാനെങ്ങനാ ജയേട്ടാ എന്‍റെ ഹൃദയം തുറന്നു കാണിക്ക്വാ.”
ജയദേവന്‍റെ നെഞ്ചിലേക്ക് മുഖം ചേര്‍ത്ത് കെട്ടിപ്പിടിച്ചുകൊണ്ട് അവള്‍ തളര്‍ന്ന സ്വരത്തില്‍ വീണ്ടും പറഞ്ഞു:
“ഈ രൂപം മനസീന്ന് എടുത്തു കളയാൻ പറ്റില്ല ജയേട്ടാ എനിക്ക്. അത്രയ്ക്ക് ഇഷ്ടമാ എനിക്ക് ജയേട്ടനെ . എന്നെ ഇട്ടേച്ചു പോകരുതേ പ്ലീസ് . ചെയ്ത തെറ്റിന് ഞാൻ കാലുപിടിച്ചു മാപ്പു ചോദിക്കാം ”
അവൾ കാലു പിടിക്കാനൊരുങ്ങിയപ്പോൾ ജയദേവൻ പിന്നാക്കം മാറി.
”വേണ്ട . അതിന്റെയൊന്നും ആവശ്യമില്ല , ഇനി ”
“എന്നെ ഉപേക്ഷിക്കില്ലെന്നു പറ ജയേട്ടാ. .”
ഗദ്ഗദത്തോടെ ഇരുകൈകളും ചുറ്റി അവള്‍ അയാളെ മുറുകെപിടിച്ചു .
എന്ത് ചെയ്യണമെന്നറിയാതെ ജയദേവന്‍ വിഷാദമൂകനായി നിന്നു.
എന്തുപറഞ്ഞാണൊന്നു സമാധാനിപ്പിക്കുക?
കല്യാണത്തില്‍ കുറഞ്ഞ യാതൊന്നും ഇവള്‍ക്ക് സ്വീകാര്യമാവില്ല.
പക്ഷേ, അമ്മയെ അവഗണിച്ചു തനിക്കവളെ സ്വീകരിക്കാന്‍ പറ്റുമോ? പേരുദോഷമുണ്ടാക്കിയ പെണ്ണല്ലേ? ഭാര്യയാണെന്ന് പറഞ്ഞു നാലാളുടെ മുൻപിലൂടെ എങ്ങനെ കൊണ്ടുനടക്കും ?
ജയദേവന്‍ അവളുടെ താടി പിടിച്ചുയര്‍ത്തി മിഴിക്കോണുകളിലെ കണ്ണീര്‍ തുടച്ചുകൊണ്ട് സാന്ത്വനസ്വരത്തില്‍ പറഞ്ഞു.
“ഞാൻ നിന്നെ കല്യാണം കഴിച്ചില്ലെങ്കിലും ഉപേക്ഷിക്കുവൊന്നുമില്ല . നല്ലൊരു വക്കീലിനെവച്ച് നമുക്ക് കേസ് വാദിക്കാം. കോടതി വെറുതെ വിട്ടാല്‍ എന്നെക്കാള്‍ യോഗ്യതയുള്ള ഒരു ചെറുപ്പക്കാരനെക്കൊണ്ട് നിന്‍റെ വിവാഹം ഞാന്‍ നടത്തിത്തരാം .”
“ങ് ഹും ! എങ്ങനെയിതു പറയാന്‍ തോന്നി ജയേട്ടന്? ”സുമിത്രയ്ക്ക് സങ്കടവും ദേഷ്യവും വന്നു: “ഇത്രയ്ക്കേ ഒള്ളോ ഈ ആണുങ്ങളുടെ സ്നേഹം?”
“സ്നേഹത്തിന്‍റെ മഹത്തമൊന്നും പറഞ്ഞ് നീ ആളാവണ്ട.” ജയദേവന് ഇഷ്ടപ്പെട്ടില്ല ആ വാചകം: “അത്രയ്ക്കു സ്നേഹം നിനക്കെന്നോടുണ്ടായിരുന്നെങ്കില്‍ പാതിരാത്രീല്‍ നീ സുകുമാരന്‍റെ വീട്ടില്‍ പോകില്ലായിരുന്നു.”
“അത് തെറ്റായിപ്പോയി എന്ന് ഞാൻ സമ്മതിച്ചല്ലോ ! ആ തെറ്റിന്‍റെ ശിക്ഷ ഒരുപാട് അനുഭവിച്ചില്ലേ ജയേട്ടാ ഞാന്‍?”
“സുകുമാരന്‍ നിന്‍റെ ഫോട്ടോ എടുത്ത കാര്യം എന്നോട് പറയാതിരുന്നതും തെറ്റായിപ്പോയില്ലേ?”
“അതും തെറ്റായിപ്പോയി. പറയാതിരുന്നത് എന്‍റെ ബുദ്ധിമോശം.”
“സ്കൂളില്‍വച്ച് അയാളു നിന്നെ ബ്ലാക്മെയില്‍ ചെയ്ത കാര്യം എന്നോട് പറയാതിരുന്നതും തെറ്റായിപ്പോയില്ലേ?”
“തെറ്റായിപ്പോയി. നൂറുവട്ടം ക്ഷമ ചോദിക്കുന്നു .”
“എന്‍റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ പണ്ടേ നിന്നെ അടിച്ചിറക്കിയേനെ.”
ജയദേവന്‍റെ സ്വരം കനത്തു.
സുമിത്രയ്ക്ക് മറുപടി പറയാന്‍ വാക്കുകള്‍ കിട്ടിയില്ല .
“നിന്‍റെ മനസിന്‍റെ ശാന്തിക്കുവേണ്ടിയാ അമ്മ ആശുപത്രിയിലായിരുന്നിട്ടും അത് നിന്നെ ഞാൻ അറിയിക്കാതിരുന്നത്. എന്നിട്ടും നീ എന്നെ ദുഷ്ടനെന്നു വിളിച്ചില്ലേ ?.”
“മാപ്പ്!” സുമിത്ര കൈകൂപ്പി ഗദ്ഗദത്തോടെ പറഞ്ഞു: “ഇന്നോളം ചെയ്ത തെറ്റുകള്‍ക്കൊക്കെ മാപ്പുതരണം ജയേട്ടാ. ഇനി ഒരിക്കലും ഞാൻ ഒരു തെറ്റും ചെയ്യില്ല.”
“എനിക്കൊരു കാര്യം അറിയണം. പാതിരാത്രീല്‍ നീ എന്തിനാ സുകുമാരന്‍റെ വീട്ടില്‍ പോയത്?”
“ഞാനെത്ര തവണ പറഞ്ഞു അത്. ആ ഫോട്ടോ തിരികെ കിട്ടുമെന്നു പ്രതീക്ഷിച്ചുപോയതാ. വേറൊന്നുമില്ലായിരുന്നു മനസില് “
“അത് വിശ്വസിക്കാന്‍ മാത്രം വിഡ്ഡിയല്ല ഞാന്‍”. ജയദേവന്‍ അമർഷം കൊണ്ടു : “കല്യാണം നിശ്ചയിച്ച ഒരു പെണ്ണും പാതിരാത്രീല്‍ ആരും കാണാതെ അന്യപുരുഷന്‍റെ വീട്ടില്‍പ്പോകില്ല . അങ്ങനെ ആരെങ്കിലും പോയാൽ അത് വ്യഭിചാരിക്കാൻ പോകുന്നതാ ”
ശിരസിനൊരടിയേറ്റപോലെ സുമിത്ര കണ്ണുമിഴിച്ച്, ചലനമറ്റു നിന്നുപോയി.
ജയേട്ടന്‍ പറഞ്ഞതു കേട്ടില്ലേ?
സുകുമാരന്‍റെ വീട്ടില്‍ താന്‍ പോയത് വ്യഭിചരിക്കാനാണെന്ന്!
ജയേട്ടന്‍പോലും അങ്ങനെ വിശ്വസിക്കുന്നെങ്കില്‍ മറ്റുള്ളവരെ എന്തിനു കുറ്റപ്പെടുത്തണം.?
“എന്‍റെ ശരീരം കളങ്കപ്പെട്ടിട്ടുണ്ടെന്നു ജയേട്ടന്‍ വിശ്വസിക്കുന്നുണ്ടോ?”
കണ്ണുതുറിച്ച്, ഉറച്ച ശബ്ദത്തോടെ അവള്‍ ചോദിച്ചു.
“അങ്ങനെ വിശ്വസിക്കാനല്ലേ പറ്റൂ? അതല്ലേ സാഹചര്യത്തെളിവുകള്‍? ഈ നാട്ടിലുള്ളവരെല്ലാം വിശ്വസിക്കുന്നത് അതല്ലേ? പത്രക്കാര് എന്തൊക്കെയാ എഴുതി പീടിപ്പിച്ചതെന്ന് വായിച്ചില്ലായിരുന്നോ ?എന്നോടുമാത്രം വിശ്വസിക്കരുതെന്നു പറഞ്ഞാല്‍ എങ്ങനെ സാധിക്കും എനിക്കത് ? “
സുമിത്ര ഒന്നും മിണ്ടാതെ കുറെ നേരം ഒരു ജീവച്ഛവം പോലെ ദൂരേക്ക് നോക്കി നിന്നു.
“നീയല്ല സുകുമാരനെ കൊന്നതെന്നു നീ പറഞ്ഞു. എങ്കിൽ പിന്നെ ആരാ അയാളെ കൊന്നത്? അതു തെളിയിക്കാന്‍ പറ്റ്വോ നിനക്ക്? അങ്ങനെ തെളിയിച്ചാല്‍ ആ നിമിഷം രണ്ടുകൈയും നീട്ടി നിന്നെ ഞാന്‍ സ്വീകരിക്കാം. പറ്റുമോ നിനക്ക് ?”
ഒരു വെല്ലുവിളിപോലെയായിരുന്നു ജയന്റെ വാക്കുകൾ .
ഇടതുകൈകൊണ്ട് കണ്ണുകള്‍ തുടച്ചിട്ട് പതിഞ്ഞ സ്വരത്തില്‍ ശാന്തമായി സുമിത്ര പറഞ്ഞു.
“പൊയ്ക്കൊ. പോയി സുന്ദരിയും സല്‍സ്വഭാവിയുമായ ഒരു പെണ്ണിനെ കല്യാണം കഴിച്ചു സന്തോഷമായിട്ടു ജീവിച്ചോ! ഒരഭിസാരികയ്ക്കുവേണ്ടി ജയേട്ടന്‍ ജീവിതം പാഴാക്കണ്ട. ഞാൻ പിഴച്ചവളാ. ജയേട്ടൻ പൊയ്‌ക്കോ . . ഇനി എന്നെയോർത്തു വിഷമിക്കണ്ട . സന്തോഷമായിട്ടു പോയി കല്യാണം കഴിച്ചോ . എന്നെ കല്യാണത്തിന് ക്ഷണിച്ചു വേദനിപ്പിക്കരുതെന്ന് ഒരപേക്ഷ മാത്രമേയുള്ളൂ ”
ആ വാചകത്തിന്‍റെ ഒടുവില്‍ പൊട്ടിക്കരഞ്ഞുപോയി അവള്‍.
പൊടുന്നനെ മുറിക്കകത്തേക്കു കയറിയിട്ട് അവള്‍ വാതിലടച്ചു.
സുമിത്ര വല്ല കടുംകൈയും ചെയ്യുമോന്നു ജയന്‍ ഭയന്നു.
അയാള്‍ ജനാലയില്‍ കൂടി അകത്തേക്കു നോക്കിയപ്പോള്‍ കട്ടിലില്‍ തളര്‍ന്നുകിടന്നു വിതുമ്പുകയായിരുന്നു അവള്‍.
ജയദേവന്‍ അവളെ വിളിക്കാനോ ആശ്വസിപ്പിക്കാനോ പോയില്ല.
കുറച്ചുനേരം അങ്ങനെ നിന്നിട്ട് അയാള്‍ മുറ്റത്തേക്കിറങ്ങി കാറില്‍ കയറി.
കാര്‍ സ്റ്റാര്‍ട്ടാകുന്നതും ആ ശബ്ദം അകന്നകന്നു പോകുന്നതും സുമിത്ര കട്ടിലില്‍ കിടന്നു കേട്ടു.
ഹൃദയം നുറുങ്ങിപ്പോകുന്ന വേദന തോന്നി.
ഒരു വാക്കുപോലും പറയാതെ ജയേട്ടന്‍ ഇറങ്ങിപ്പോയല്ലോ.
ഓരോരുത്തരായി തനിക്ക് നഷ്ടപ്പെടുകയാണോ ?
വിധി ഇത്ര ക്രൂരമായി തന്നോട് പെരുമാറുന്നതെന്തേ?
ജയേട്ടന്‍ മടങ്ങി വരുമായിരിക്കും. തന്നെ ഉപേക്ഷിച്ചിട്ടുപോകാന്‍ ജയേട്ടനു കഴിയുമോ ? കഴിയില്ല . വരും ,വരാതിരിക്കില്ല
അങ്ങനെ ചിന്തിക്കാനായിരുന്നു അവൾക്കിഷ്ടം
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 21

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 21

വീടു പൂട്ടിക്കിടക്കുന്നു!
“അമ്മ എവിടെപ്പോയി ജയേട്ടാ?”
അമ്പരപ്പോടെ സുമിത്ര ജയദേവനെ നോക്കി. എന്തു മറുപടി പറയണമെന്നറിയാതെ ജയദേവന്‍ ഒരു നിമിഷം പരുങ്ങി.
സത്യം തുറന്നു പറഞ്ഞാല്‍ അതൊരു ഷോക്കാവില്ലേ?
“എവിടെ ജയേട്ടാ എന്‍റെ അമ്മ?”
സുമിത്രയുടെ ശ്വാസഗതി വര്‍ധിച്ചു.
ജയൻ ശാന്തനായി പറഞ്ഞു : “ഞാന്‍ പറയാന്‍ പോകുന്ന കാര്യം സമചിത്തതയോടെ നീ കേള്‍ക്കണം. അലമുറയിട്ട് ആളെ കൂട്ടരുത്.”
” എന്താന്ന് വേഗം പറ. അമ്മക്കെന്നാ പറ്റി ? ” അവൾക്കു ഉത്കണ്ഠ കൂടി
”അമ്മയ്ക്കൊന്നും പറ്റീട്ടില്ല. ജീവനോടെയുണ്ട്. പക്ഷേ….”
“പക്ഷേ?”
സുമിത്ര കരച്ചിലിന്‍റെ വക്കത്തെത്തിയിരുന്നു
“പ്രഷറുകൂടീട്ട് ആശുപത്രീല്‍ അഡ്മിറ്റാക്കിയിരിക്ക്വാ. നിര്‍മലാ ഹോസ്പിറ്റലില്‍. ഇപ്പം നീയങ്ങോട്ടു ചെല്ലണ്ട. നിന്നെ കാണുമ്പം അമ്മക്ക് വിഷമം കൂടും.”
സുമിത്ര ഇടതു കൈകൊണ്ടു വായ് പൊത്തി പൊട്ടിക്കരഞ്ഞുപോയി.
“ഇതൊന്നു നേരത്തെ പറഞ്ഞില്ലല്ലോ  എന്നോട് . കഷ്ടം ഒണ്ട് . എനിക്കമ്മയെ കാണണം. ഇപ്പത്തന്നെ കാണണം ജയേട്ടാ..പ്ലീസ് എന്നെ കൊണ്ടുപോ ആശുപത്രീലേക്ക് . പ്ലീസ് ജയേട്ടാ , പ്ലീസ് .” ജയന്റെ കൈകളിൽ പിടിച്ചു അവൾ പലവട്ടം കെഞ്ചി
“നീ ഇവിടെ കുറച്ചുനേരം വിശ്രമിക്ക് . ക്ഷീണമൊക്കെ മാറട്ടെ. നാളെ കൊണ്ടുപോകാം . ഇപ്പ അങ്ങോട്ട് പോയാല്‍ ശരിയാവില്ല.”
“എനിക്കിപ്പത്തന്നെ പോണം. പോയേ പറ്റൂ. ജയേട്ടന്‍ കൊണ്ടുപോയില്ലെങ്കില്‍ ഞാന്‍ തനിച്ചുപോകും.”
സുമിത്ര വാശിപിടിച്ചു.
“നിര്‍ബന്ധമാണെങ്കില്‍ കൊണ്ടുപോകാം. പക്ഷേ, അമ്മയ്ക്കെന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ എന്നെ പഴിക്കരുത്.”
“അമ്മയ്ക്കൊന്നും സംഭവിക്കില്ല. എന്നെ കാണുമ്പം അമ്മയ്ക്കു സന്തോഷമാകുകയേയുള്ളൂ. ഞാന്‍ തെറ്റുചെയ്തിട്ടില്ലെന്ന് അമ്മയ്ക്കറിയാം. അമ്മ എന്നെ വിശ്വസിക്കും ജയേട്ടാ. പ്ലീസ് എന്നെ ഒന്ന് കൊണ്ട് പോ ”
സുമിത്ര വികാരവിവശയായി.
“ഓകെ. കാറില്‍ കേറിക്കോ.”
സുമിത്ര തിരിഞ്ഞു മുറ്റത്തേക്ക് നടന്നു. കാറിന്‍റെ ഡോര്‍ തുറന്ന് അവൾ അകത്തേക്ക് കയറുമ്പോൾ ജയന്‍ ഓര്‍മിപ്പിച്ചു.
“അവിടെ ചെന്ന് കരഞ്ഞു ബഹളംവച്ച് ആളെ കൂട്ടരുത്. കൊലയാളിയെ കാണാന്‍ എല്ലാരും നോക്കിയിരിക്ക്വാ ആശുപത്രീൽ .”
ഹൃദയത്തിലൂടെ ഒരു ഈര്‍ച്ചവാള്‍ കടന്നുപോയതുപോലെ തോന്നി സുമിത്രയ്ക്ക്. താനിപ്പോള്‍ എല്ലാവരുടെയും മുൻപിൽ ഒരു കൊലയാളിയാണല്ലോ.
അകത്തുകയറി സീറ്റിലേക്ക് ചാരിക്കിടന്നിട്ട് അവള്‍ കണ്ണുകളടച്ചു.
ജയൻ കാര്‍ റിവേഴ്സെടുത്തിട്ട് വന്ന വഴിയെ തിരിച്ചു വിട്ടു.
നിര്‍മല ഹോസ്പിറ്റലിന്‍റെ മുമ്പില്‍ കാര്‍ വന്നുനിന്നതും ജയദേവന്‍ പറഞ്ഞു:
“താനിവിടെ ഇരിക്ക്. ഞാനകത്തുപോയി ഒന്നു നോക്കീട്ടു വരാം.”
“വേണ്ട. ഞാനും വര്വാ കൂടെ. ജയേട്ടനെ വിശ്വസിക്കാന്‍ പറ്റില്ല. ഒരിക്കല്‍പ്പോലും എന്നോട് ഒന്നു പറഞ്ഞില്ലല്ലോ അമ്മ ആശുപത്രീലാണെന്ന്.”
“പറയാതിരുന്നത് നിന്റെ മനസമാധാനത്തിനു വേണ്ടിയാ .” ജയനു ദേഷ്യം വന്നു. “പിന്നെ വിശ്വാസത്തിന്‍റെ കാര്യമൊന്നും നീ എന്നോട് പറയണ്ട. സുകുമാരന്‍ നിന്നെ ശല്യം ചെയ്ത കാര്യം നീയും ഒരിക്കല്‍പ്പോലും എന്നോട് പറഞ്ഞില്ലായിരുന്നല്ലോ?”
അതിനു മറുപടിയില്ലായിരുന്നു സുമിത്രയ്ക്ക്. എന്തു മറുപടി പറയാന്‍?
“എന്താ നിന്‍റെ നാവിറങ്ങിപ്പോയോ?”
“പ്ലീസ്. ഇപ്പം അതൊക്കെ പറഞ്ഞ് എന്നെ നോവിക്കാതെ. എനിക്കമ്മയെ കാണണം. ഏതു റൂമിലാ അമ്മയെന്നു പറ.”
“ഫസ്റ്റ് ഫ്ളോറില്‍ റൂം നമ്പര്‍ വണ്‍ ട്വന്‍റി ത്രീ.”
കാറില്‍ നിന്നിറങ്ങി ഓടുകയായിരുന്നു അവള്‍.
സ്റ്റെയര്‍കെയ്സ് ഓടിക്കയറി റൂം നമ്പര്‍ നൂറ്റി ഇരുപത്തി മൂന്നിന്‍റെ മുമ്പിലെത്തി.
വാതിലടഞ്ഞു കിടക്കുന്നു.
തള്ളിത്തുറന്ന് അവള്‍ അകത്തു പ്രവേശിച്ചു
ശശികലയും അജിത് മോനുമുണ്ടായിരുന്നു മുറിയിൽ
അപ്രതീക്ഷിതമായി സുമിത്രയെ കണ്ടതും ശശികലയുടെ കണ്ണുകള്‍ വിടര്‍ന്നു.
“എന്‍റെ അമ്മയ്ക്കെന്നാ പറ്റി ?”
ഓടി അടുത്തുചെന്നു അവള്‍.
കട്ടിലില്‍ മലര്ന്നു, കണ്ണടച്ച് , ചലനമില്ലാതെ കിടക്കുകയായിരുന്നു സരസ്വതി.
മൂക്കിലൂടെ ട്യൂബിട്ടിട്ടുണ്ട്.
അമ്മയുടെ കിടപ്പുകണ്ട് അവള്‍ നെഞ്ചത്തടിച്ചു നിലവിളിച്ചു.
“അമ്മേ… കണ്ണുതുറന്നേ… ഞാന്‍ വന്നു. അമ്മേടെ സുമിക്കൊച്ചു വന്നമ്മേ . കണ്ണുതുറന്നൊന്നു നോക്കിക്കേ അമ്മേ…”
അമ്മയെ പിടിച്ചു കുലുക്കിയപ്പോള്‍ ശശികല തടഞ്ഞു.
“സുമി എന്താ ഈ കാണിക്കണെ? ഇങ്ങു മാറിനിന്നേ. ശരീരം ഇളക്കരുതെന്നാ ഡോക്ടറു പറഞ്ഞിരിക്കുന്നേ…”
ശശികല അവളെ പിടിച്ചുമാറ്റി.
സുമിത്ര തളര്‍ന്ന് കസേരയിലിരുന്ന് പതംപെറുക്കി കരഞ്ഞു. അജിത് മോനെ നോക്കി അവള്‍ ചോദിച്ചു.
“നമ്മുടെ അമ്മയ്ക്കെന്നാ പറ്റീടാ മോനെ ?”
സുമിത്രയുടെ കരച്ചില്‍ കണ്ടപ്പോള്‍ അവനും സങ്കടം അണപൊട്ടി.
എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിച്ചു നിന്നതേയുള്ളു ,ശശികല
അപ്പോഴേക്കും ജയദേവന്‍ മുറിയിലേക്കെത്തിയിരുന്നു.
സുമിത്ര ജയദേവന്‍റെ നേരെ നോക്കി കരഞ്ഞുകൊണ്ട് രോഷത്തോടെ അലറി.
“ദുഷ്ടനാ നിങ്ങള്‍, ദുഷ്ടൻ ! എന്‍റമ്മ ആശുപത്രീലായിട്ട് എന്നെ ഒന്നറിയിച്ചില്ലല്ലോ? സഹിക്കാന്‍ പറ്റുന്നില്ലെനിക്ക്. എന്തിനാ ദൈവമേ എനിക്കിങ്ങനെയൊരു ജന്മം നൽകിയത് ”
മുഷ്ടി ചുരുട്ടി സ്വയം നെറ്റിക്കിട്ടിടിച്ച് അവള്‍ ഏങ്ങിയേങ്ങി കരഞ്ഞു.
” ഒച്ചവച്ച് ആളെ കൂട്ടണ്ട .”
ജയദേവന്‍ അമര്‍ഷത്തോടെ പറഞ്ഞു.
“നിങ്ങള്‍ക്കറിയില്ല എന്‍റെ വിഷമം.” സുമിത്ര നിയന്ത്രണം വിട്ട് കരഞ്ഞുകൊണ്ട് തുടര്‍ന്നു: “എന്‍റമ്മ പോയാല്‍ പിന്നെ എനിക്കാരുണ്ട് ജയേട്ടാ ? എന്നാലും എന്നോടൊന്നു പറഞ്ഞില്ലല്ലോ; അമ്മ ഈ കിടപ്പു കിടന്നിട്ട്.”
അവള്‍ പിന്നെയും ജയദേവനെ കുറ്റപ്പെടുത്തികൊണ്ടിരുന്നു .
കരച്ചില്‍ കേട്ട് അടുത്ത മുറികളില്‍ ഉണ്ടായിരുന്നവര്‍ വന്ന് എത്തി നോക്കി.
സുമിത്രയെ കണ്ടതും അവര്‍ പരസ്പരം കുശുകുശുത്തു.
നിമിഷനേരത്തിനുള്ളിൽ സരസ്വതിയുടെ റൂമിനു മുമ്പില്‍ ആളുകൾ കൂടി.
സുകുമാരന്‍റെ കൊലയാളിയെ കാണാനുള്ള കൗതുകമായിരുന്നു ആളുകള്‍ക്ക്!
സഹികെട്ടപ്പോള്‍ ജയന്‍ ചെന്ന് വാതിലടച്ച് കുറ്റിയിട്ടു.
“ഒന്നു തുറന്നേ ചേട്ടാ, ആ പെണ്ണിനെയൊന്നു കാണട്ടെ.”
ആരോ വാതിലില്‍ മുട്ടി .
“ഇതൊക്കെ സംഭവിക്കുമെന്നു എനിക്കറിയാമായിരുന്നത് കൊണ്ടാ തൽക്കാലം ഇവളോട്‌ വരണ്ടാന്നു ഞാന്‍ പറഞ്ഞത്. കേള്‍ക്കണ്ടേ?”
ജയന്‍ ശശികലയെ നോക്കി പറഞ്ഞു.
പെട്ടെന്ന് സരസ്വതി കണ്ണുകൾ തുറന്നു . മുഖമൊന്നു അനക്കി ”
” ‘അമ്മ കണ്ണ് തുറന്നല്ലോ ” അജിത് മോൻ അങ്ങനെ പറഞ്ഞതും സുമിത്ര ചാടി എണീറ്റ് കട്ടിലിനരികിലേക്കു വന്നു
” അമ്മേ , ഇത് ഞാനാ , അമ്മേടെ സുമി . ഒന്ന് നോക്കിക്കേ അമ്മെ എന്നെ ”
അമ്മയുടെ ഇരു കവിളിലും പിടിച്ചു കൊണ്ട് പറഞ്ഞു .
സരസ്വതി സുമിത്രയെ നോക്കി . എന്തോ പറയാൻ അവർ വെമ്പുന്നതുപോലെ തോന്നി. പക്ഷെ ശബ്ദം പുറത്തേക്കു വരുന്നില്ല.
സാവധാനം ഒരു കൈ ഉയർത്തി അവർ സുമിത്രയുടെ കൈത്തണ്ടയിൽ പിടിച്ചു
”അമ്മെക്കെന്നെ മനസിലായില്ലേ ? ഞാനാ അമ്മെ , സുമിത്ര .”
അമ്മയുടെ കണ്ണുകളിൽ ജലം നിറയുന്നത് അവൾ കണ്ടു
അടുത്ത ക്ഷണം ശ്വാസമെടുക്കാന്‍ അവർ പാടുപെടുന്നതുപോലെ തോന്നി .
പ്രാണവേദനയാല്‍ ഞെളിപിരി കൊള്ളുന്നതുപോലെ. എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് . ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടു കൂടുന്നത് കണ്ടപ്പോൾ
ജയന് മനസിലായി സംഗതി പിശകാണെന്ന് . ജയദേവൻ അലേർട് ബെല്ലിന്റെ സ്വിച്ചിൽ വിരലമർത്തി .
നേഴ്സ് ഓടിവന്ന് പള്‍സ് പരിശോധിച്ചു. ബി പി നോക്കി .
പള്‍സും ബി പിയും കുറവാണെന്നു കണ്ടപ്പോൾ അവർ ഇന്റർ കോമിലൂടെ ഡോക്ടറെ വിളിച്ചു .
ഡോക്ടര്‍ ഉണ്ണികൃഷ്ണൻ വേഗം റൂമിലെത്തി . പരിശോധിച്ചിട്ട് ഒരിഞ്ചക്ഷന്‍ കൊടുക്കാൻ നിർദേശം നല്‍കി.
എല്ലാവരും ഉത്കണ്ഠയോടെ നോക്കിനില്‍ക്കുകയായിരുന്നു.
ജയദേവനെ വിളിച്ചു മാറ്റിനിറുത്തിയിട്ടു ഡോക്ടര്‍ പറഞ്ഞു:
“സ്ഥിതി ഇത്തിരി വഷളാ. മോളെ കണ്ടപ്പം ആകെ വിഷമമായീന്നു തോന്നുന്നു. ബി പിയും പൾസും വീക്കാ . എന്തായാലും ഐ സി യു വിലക്ക് മാറ്റാം . വലിയ പ്രതീക്ഷയൊന്നും വേണ്ട. കാണേണ്ടവർ ആരെങ്കിലുമൊക്കെയുണ്ടെങ്കിൽ അറിയിച്ചോ ” ഡോക്ടര്‍ നഴ്‌സുമാർക്ക്‌ ചില നിർദേശങ്ങൾ നൽകിയിട്ടു പുറത്തേക്കുപോയി.
ജയദേവന്‍ ഒരു നിമിഷനേരം സ്തബ്ധനായി നിന്നുപോയി.
സുമിത്ര അടുത്തേക്ക് ഓടിവന്നിട്ട് ചോദിച്ചു:
“എന്താ ഡോക്ടര്‍ പറഞ്ഞേ?”
”സ്ഥിതി ഇത്തിരി വഷളാ , ഐ സി യു വിലക്ക് മാറ്റാമെന്ന് . കാണേണ്ടവരെയൊക്കെ അറിയിച്ചോളാനും പറഞ്ഞു ”
അതു കേട്ടതും അമ്മേ എന്നൊരാര്‍ത്തനാദത്തോടെ സുമിത്ര നിലത്തു തളര്‍ന്നിരുന്നുപോയി .
കണ്ടുനിന്ന നേഴ്സിന്‍റെ പോലും കണ്ണുനിറഞ്ഞു.
ശശികലയും ജയനും ചേര്‍ന്ന് അവളെ പിടിച്ചെഴുന്നേല്‍പിച്ചു കസേരയിൽ ഇരുത്തി
ശശികല ജഗ്ഗിൽ നിന്ന് അല്‍പം തണുത്ത വെള്ളമെടുത്ത് അവള്‍ക്ക് കുടിക്കാന്‍ കൊടുത്തു.
വെള്ളം കുടിച്ചിട്ട് അവള്‍ നെറ്റിയിൽ കൈ ഊന്നി പിന്നെയും കരഞ്ഞുകൊണ്ടിരുന്നു
“എനിക്കെന്‍റെ അമ്മയോട് ഒന്നു മിണ്ടാന്‍പോലും പറ്റിയില്ലല്ലോ ജയേട്ടാ .”
നെഞ്ചുരുകി, ഏങ്ങലടിച്ചു പതം പെറുക്കി കരഞ്ഞുകൊണ്ടിരുന്നു അവള്‍.
പൊടുന്നനെ സരസ്വതിയുടെ ദേഹം ഒന്നനങ്ങി. കൈ ഒന്നു ചലിച്ചു. ശ്വാസം ആഞ്ഞൊന്നു വലിച്ചു .
തല ഒരുവശത്തേക്ക് ചെരിഞ്ഞു ശരീരം നിശ്ചലമായി.
ആ ദേഹത്തില്‍നിന്ന് ആത്മാവ് പറന്നുപോയി . ജീവൻ വിടചൊല്ലി
അമ്മ മരിച്ചു എന്ന് തിരിച്ചറിഞ്ഞതും സുമിത്ര ബോധമറ്റു വീണുപോയി.

* * * ***** ****** ***** *****
മുല്ലയ്ക്കല്‍ തറവാടിന്‍റെ മുറ്റത്ത് വലിയ പന്തലുയര്‍ന്നു.
സരസ്വതിയുടെ ചേതനയറ്റ ശരീരം മുറിയിലെ വെള്ളത്തുണിയില്‍ മലർത്തി കിടത്തിയിരിക്കുന്നു.
അടുത്ത്, എരിയുന്ന നിലവിളക്കും പുകയുന്ന ചന്ദനത്തിരികളും.
ചുറ്റിലും ആളുകൾ കൂടി നിൽക്കുന്നു
അമ്മയുടെ സമീപത്തിരുന്ന് ഏങ്ങി ഏങ്ങി കരയുകയാണ് സുമിത്രയും അജിത് മോനും.
ശശികലയുടെ തോളില്‍ തലചായ്ച്ചിരിക്കുകയായിരുന്നു സുമിത്ര.
ജയദേവന്‍ ഓടിനടന്ന് ശവം ദഹിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നു.
മൃതദേഹം അവസാനമായി ഒരുനോക്കു കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും ആളുകള്‍ വന്നുപോയുമിരുന്നു.
സെന്‍റ് മേരീസ് സ്കൂളില്‍ നിന്ന് സിസ്റ്റര്‍ തെരേസയും ജൂലിയും സൗമിനിയും തോമസ് സാറും വന്ന് മൃതദേഹത്തിന് അന്ത്യോപചാരം അർപ്പിച്ചിട്ടു മടങ്ങി.
വീടിന്‍റെ കിഴക്കുവശത്തെ ചെന്തെങ്ങിന്‍റെ ചുവട്ടില്‍ ആരോടോ സംസാരിച്ചു നില്‍ക്കുകയാണ് സതീഷും മഞ്ജുളയും.
വടക്കേപ്പറമ്പിലെ മുത്തച്ഛന്‍ പ്ലാവിനു സമീപം വിറകുകഷണങ്ങള്‍ അടുക്കി ചിത ഒരുക്കുകയാണ് ഏതാനും ആളുകള്‍.
ചിത പൂര്‍ത്തിയായപ്പോള്‍ ജയദേവന്‍ വന്ന് സതീഷിനോട് പറഞ്ഞു:
“ശവം എടുത്തേക്കാം. ഇനീം വൈകിയാല്‍ ദൂരെപ്പോകേണ്ടവര്‍ക്കൊക്കെ ബുദ്ധിമുട്ടാകും.”
“ഉം…”
മുറിയിൽ നിന്ന് സരസ്വതിയുടെ ചേതനയറ്റ ശരീരം വെളിയിലേക്കെടുത്തതും സുമിത്രയും അജിത് മോനും നിയന്ത്രണം വിട്ടു വാവിട്ടു കരഞ്ഞു.
ശശികല അവളെ താങ്ങിയെങ്കിലും വാടിയ ചേമ്പിൻ തണ്ടു പോലെ അവൾ കുഴഞ്ഞ് ശശികലയുടെ ദേഹത്തേക്ക് ശിരസമർത്തി .
” എന്റെ അമ്മയെ ഞാൻ അവസാനമായി ഒന്നുകൂടിയൊന്നു ഉമ്മവെച്ചോട്ടെ ” നിലവിളിച്ചുകൊണ്ട് അവൾ പറഞ്ഞു . ശശികല ഒരിക്കൽ കൂടി അവളെ അമ്മയുടെ അടുത്തെത്തിച്ചു. അന്ത്യ ചുംബനം നൽകി മുഖം ഉയർത്തിയപ്പോഴേക്കും തളർന്നു ബോധമറ്റു വീണുപോയി.ശികലയും ജയദേവനും ചേർന്ന് അവളെ താങ്ങിയെടുത്തു കട്ടിലിൽ കൊണ്ട് പോയി കിടത്തി . ശശികല ഒരു പത്രമെടുത്ത് അവളെ വീശിക്കൊണ്ടിരുന്നു.
പുറത്തു് , മാവിന്‍ വിറകുകൊണ്ടൊരുക്കിയ ചിതയുടെ മധ്യത്തില്‍ വെള്ളത്തുണിയിൽ പൊതിഞ്ഞ സരസ്വതിയുടെ ശവശരീരം കിടത്തി. അതിനുമീതെ വിറകുകൊള്ളികള്‍ അടുക്ക് നെയ് ഒഴിച്ചു.
അന്ത്യകര്‍മങ്ങള്‍ കഴിഞ്ഞ്, ചിതക്ക് തീ കൊളുത്താനുള്ള നാളം കത്തിച്ച് കർമ്മി അജിത് മോനു കൈമാറി.
അജിത് മോന്‍ ചിതയ്ക്ക് തീകൊളുത്തിയതും പൊട്ടിക്കരഞ്ഞുപോയി അവൻ.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി–അധ്യായം 20

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 20

”നീ പോയി ഒരു ഗ്ലാസ് വെള്ളമെടുത്തുകൊണ്ടുവന്നേ. വല്ലാത്ത ദാഹം ” സതീഷ് പറഞ്ഞു.
മഞ്ജുള അടുക്കളയില്‍ ചെന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു കൊണ്ടുവന്ന് സതീഷിനു നീട്ടി.
“എനിക്ക് പേടിയാകുന്നു സതിയേട്ടാ. രാത്രി അവളുവല്ല കടുംകൈയും ചെയ്താലോ?”
“ഇന്നുരാത്രി നീ അവളുടെ മുറീല്‍ കിടന്നോ. ഇവിടെവച്ചു വല്ല അപകടവും പറ്റിയാൽ നമുക്കല്ലേ അതിന്റെ കുറ്റം “
സതീഷ് ഗ്ലാസ് വാങ്ങി വെള്ളം ഒറ്റവലിക്കു കുടിച്ചു.
“എത്ര ദിവസമെന്നു വച്ചാ ഇവിടെ താമസിപ്പിക്ക്വാ?”
മഞ്ജുള അസ്വസ്ഥത പ്രകടിപ്പിച്ചു.
“അതിപ്പം അവനോട് നമുക്ക് പറയാന്‍ പറ്റ്വോ, വേഗം വന്നു കൂട്ടി കൊണ്ടുപോകാന്‍. അവളവിടെ ചെല്ലുമ്പം അമ്മേടെ ഇപ്പോഴത്തെ സ്ഥിതി കാണുമ്പം അവളുടെ സമനില തെറ്റുമോന്നാ ജയന് പേടി . അതുകൊണ്ടാ അവൻ രണ്ടു ദിവസം കൂടി വെയിറ്റ് ചെയ്യാൻ പറഞ്ഞത് “
“ആളുകളിപ്പം നമ്മളെക്കുറിച്ചും ഓരോന്നു പറയുന്നുണ്ടാവും. അല്ലേ ? ”
” ഏയ് . അങ്ങനൊന്നുമില്ലെന്നേ . നീ ഓരോന്ന് ചിന്തിച്ചു കൂട്ടി മനസ് കൊളമാക്കണ്ട ”
സതീഷിന്‍റെ കൈയില്‍നിന്ന് തിരികെ ഗ്ലാസ് വാങ്ങിയിട്ട് മഞ്ജുള അടുക്കളയിലേക്ക് പോയി.
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ സുമിത്ര സ്റ്റെയര്‍കെയ്സിറങ്ങി താഴേക്ക് വന്നു.
അഭിക്കുട്ടനു പാലുകൊടുത്തുകൊണ്ട് മഞ്ജുള ഡൈനിംഗ് റൂമില്‍ ഇരിപ്പുണ്ടായിരുന്നു ആ സമയം
“ഞാന്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തിട്ട് ആരും എടുക്കുന്നില്ല ചേച്ചി . ശശികലയെയും വിളിച്ചു . അവളും ഫോൺ എടുക്കുന്നില്ല . അമ്മയെന്താ ഫോൺ എടുക്കാത്തതെന്ന് അറിയില്ലല്ലോ മഞ്ജുവേച്ചി ”
തളര്‍ന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു
”അമ്മക്ക് കുഴപ്പമൊന്നുമില്ല . സതിയേട്ടൻ ഇപ്പം ജയനെ വിളിച്ചിരുന്നു. രണ്ടു ദിവസം കൂടി ഇവിടെ താമസിച്ചു മനസു ശാന്തമായിട്ടു വീട്ടിലേക്കു പോയാൽ മതീന്ന് പറഞ്ഞു. ചിലപ്പം അമ്മ ദേഷ്യപെട്ടിട്ടാകും ഫോൺ എടുക്കാത്തത് . സാരമില്ല അതൊക്കെ ഞങ്ങള് പറഞ്ഞു മനസിലാക്കിക്കോളാം . സുമി ഇനി അമ്മയെ വിളിക്കാനൊന്നും പോകണ്ട . ഞങ്ങൾ അമ്മയെ പറഞ്ഞു ബോധ്യപ്പെടുത്തിക്കോളം ”
” ഞാൻ കാരണം നിങ്ങൾക്കും ബുദ്ധിമുട്ടായി, അല്ലെ ”
”ഛേ ,അങ്ങനെയൊന്നും ഓർക്കണ്ട . എന്റെ അനിയത്തിയെപ്പോലെയല്ലേ ഞാൻ ഞാൻ നിന്നെ കാണുന്നത് ? ങ്ഹാ . ഞാൻ ചായ ഇട്ടോണ്ട് വരാം . നീ ഒന്നും കഴിച്ചില്ലല്ലോ ”
”ഒന്നും വേണ്ട ചേച്ചീ.”
അത് കേട്ടതായി ഭാവിക്കാതെ മഞ്ജുള കുട്ടിയേയും എടുത്തുകൊണ്ട് അടുക്കളയിലേക്കു പോയി


രാത്രി!
സതീഷും മഞ്ജുളയും ടിവിയില്‍ വാര്‍ത്ത കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ വെളിയിലൊരു ശബ്ദം.
“എന്‍റെ സുകുമാരേട്ടനെ കൊന്നവളെ ഇറക്കിവിടടാ ഇങ്ങോട്ട്.”
സതീഷ് വാതില്‍ തുറന്ന് സിറ്റൗട്ടിലിറങ്ങി നോക്കി.
ഗേറ്റിനു സമീപം റോഡില്‍നിന്ന് ഒരു മദ്യപന്‍ ചീത്തവിളിക്കുകയാണ്.
“ഇറക്കിവിടടാ ചെറ്റേ അവളെ.”
ശബ്ദം കേട്ട് സുമിത്രയും ബാല്‍ക്കണിയിലേക്കിറങ്ങി നോക്കി.
“എന്‍റെ സുകുമാരേട്ടനെ കൊന്നവളെ കഷണം കഷണമാക്കും ഞാന്‍. മര്യാദയ്ക്കവളെ ഇങ്ങോട്ടിറക്കി വിടുന്നോ അതോ ഞാനങ്ങോട്ട് കേറിവരണോ?”
ഗേറ്റില്‍ പിടിച്ച് അയാള്‍ രണ്ടു കുലുക്കു കുലുക്കി.
“ഇറക്കിവിടടാ പട്ടീ അവളെ ഇങ്ങോട്ട്.”
സതീഷ് ഭാര്യയെ നോക്കി. ഇറങ്ങിച്ചെല്ലാനായി അയാള്‍ സ്റ്റെപ്പിലേക്ക് കാലെടുത്തുവച്ചതും മഞ്ജുള കൈയില്‍പിടിച്ച് പിറകോട്ട് വലിച്ചു.
“പോകണ്ട. അയാളെന്തെങ്കിലും പറഞ്ഞിട്ടുപോട്ടെ.”
സതീഷ് തിരിച്ച് സിറ്റൗട്ടിലേക്ക് കയറി.
“പെണ്ണുംപിള്ള പോരാഞ്ഞിട്ടാണോടാ ആ വേശ്യയെ കൂടെ താമസിപ്പിച്ചിരിക്കുന്നത്. ഇറക്കിവിടടാ അവളെ ഇങ്ങോട്ട്. ഞാനും കൂടി കൊണ്ടുപോയി ഒന്നു സുഖിക്കട്ടെടാ ”
വാക്കുകള്‍ അതിരുവിടുന്നു എന്നു കണ്ടപ്പോള്‍ സതീഷിന് കലിവന്നു.
“ഞാനൊന്നു കൊടുക്കട്ടെ അവന്‍റെ കരണക്കുറ്റിക്ക്?”
“വേണ്ട സതിയേട്ടാ. വല്ല പ്രാന്തനുമായിരിക്കും.”
മഞ്ജുള കൈയില്‍ മുറുകെപ്പിടിച്ചു.
സുമിത്ര പൊട്ടിക്കരഞ്ഞുകൊണ്ട് ബാൽക്കണിയിൽ നിന്ന് പിൻവാങ്ങി മുറിയില്‍ കയറി വാതിലടച്ചു.
“നീ ഇറക്കി വിടിയേലെന്നെനിക്കറിയാം. നിന്‍റെ വെപ്പാട്ടിയല്ലേ അവള്. ദിവസവും സുഖിക്കുകയല്ലേ അവളെ വച്ച് ”
വഴിപോക്കന്‍ പുലഭ്യം പറച്ചില്‍ തുടരുകയാണ്.
വാക്കുകള്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചപ്പോള്‍ സതീഷിനു ക്ഷമയറ്റു.
മഞ്ജുളയുടെ കൈവിടുവിച്ച് അയാള്‍ ഗേറ്റിനരികിലേക്ക് ഇറങ്ങിച്ചെന്നു.
കൊല്ലപ്പെട്ട സുകുമാരന്‍റെ സുഹൃത്ത് രാഘവനാണ് ചീത്തവിളിക്കുന്നത്.
മദ്യലഹരിയില്‍ അയാളുടെ കാലുകള്‍ നിലത്തുറയ്ക്കുന്നില്ല.
“രാഘവന്‍ വീട്ടില്‍ പോ…”
സതീഷ് ആജ്ഞാപിച്ചു.
“നീയാരാടാ എന്നെ വീട്ടില്‍ വിടാന്‍? ബ്ഭൂ… ചെറ്റേ…”
“ഇവിടെനിന്ന് അനാവശ്യം പറയരുത്.”
സതീഷ് കൈച്ചൂണ്ടി, കണ്ണുരുട്ടി പറഞ്ഞു .
“പറഞ്ഞാ നീയെന്തു ചെയ്യുമെടാ..” രാഘവന്‍ തലേക്കെട്ട് അഴിച്ച് ഒന്നു കുടഞ്ഞിട്ട് വീണ്ടും കെട്ടി. “ഇത് പബ്ലിക് റോഡാ. ഇവിടെനിന്ന് ഞാനെന്തും വിളിച്ചു പറയും. ധൈര്യമുണ്ടെങ്കില്‍ ഇങ്ങോട്ടിറങ്ങിവാടാ പുല്ലേ” – അയാള്‍ ഒന്നു ഞെളിഞ്ഞുനിന്നു.
“രാഘവാ നിന്നോടാ പറഞ്ഞതു വീട്ടില്‍ പോകാന്‍.”
“പോയില്ലെങ്കില്‍ നീ എന്തുചെയ്യുമെടാ ‘… മോനെ “
ഒരു പച്ചത്തെറി. അയാള്‍ മുണ്ട് മടക്കിക്കുത്തി സതീഷിന്‍റെ നേരെ നോക്കി മീശ പിരിച്ചു വേച്ചു വേച്ചു നിന്നു
ഗേറ്റു തുറന്നു ഇറങ്ങി ചെന്നിട്ട് സതീഷ് ഒന്നു പൊട്ടിച്ചു ആ കരണത്ത്. വെട്ടിയിട്ട വാഴപോലെ അയാള്‍ റോഡില്‍ വീണു.
നൊടിയിടയ്ക്കുള്ളില്‍ ചാടിയെണീറ്റിട്ട് അയാള്‍ എളിയില്‍നിന്ന് പിച്ചാത്തി ഊരി .
” നീ എന്നെ അടിച്ചു അല്ലേ.”
സതീഷിനെ കുത്താന്‍ അയാള്‍ പിച്ചാത്തി ഓങ്ങിയതും കൈക്കിട്ടൊരു തട്ടുകൊടുത്തു സതീഷ്.
പിച്ചാത്തി ദൂരെക്കു തെറിച്ചുപോയി.
“ആവശ്യത്തിനായില്ലേ ? ഇനി പൊയ്ക്കൂടേ നിനക്ക്?”
പിച്ചാത്തി കൈവിട്ടപ്പോള്‍ രാഘവന്‍റെ ധൈര്യം ചോര്‍ന്നു.
അയാള്‍ പിന്നോക്കം മാറിയിട്ട് കൈചൂണ്ടി അലറി.
“ഇരുപത്തിനാലു മണിക്കൂറിനകം നിന്‍റെ കുടലു ഞാനെടുക്കും.”
“നാളെ ഞാനതങ്ങു വീട്ടില്‍ കൊണ്ടുതന്നേക്കാം. രാഘവനിപ്പം പോ…”
“നീ രക്ഷപ്പെട്ടൂന്നു കരുതണ്ട. എന്‍റെ മേലുനോവിപ്പിച്ചയാരേം ഞാന്‍ വെറുതെ വിട്ടിട്ടില്ല.”
വേച്ചുവേച്ച് അയാള്‍ ഇരുട്ടില്‍ നടന്നു മറഞ്ഞു.
സതീഷ് തിരികെ വീട്ടിലേക്ക് കയറി വന്നു.
“അയാളു ചേട്ടനെ വല്ലതും ചെയ്തോ?”
മഞ്ജുള ഓടിവന്ന് കരം പിടിച്ചുകൊണ്ട് ചോദിച്ചു.
“കാലേല്‍ നില്‍ക്കാന്‍ പറ്റീട്ടുവേണ്ടേ എന്തെങ്കിലും ചെയ്യാന്‍.”
അയാള്‍ സിറ്റൗട്ടിലേക്ക് കയറി.
“ഞാന്‍ പേടിച്ചുപോയി.”
മഞ്ജുള ഭര്‍ത്താവിന്‍റെ പിന്നാലെ മുറിയിലേക്ക് കയറി.
“നാളെത്തന്നെ അവളെ പറഞ്ഞുവിട്ടേക്ക് സതിയേട്ടാ. എന്തിനാ നാട്ടുകാരെക്കൊണ്ട് ഓരോന്നു പറയിപ്പിക്കുന്നേ. എനിക്ക് പേടിയാവുന്നു “
“അവനൊന്നിങ്ങോട്ട് വരാതെ അവളെ ഇറക്കിവിടാന്‍ പറ്റ്വോ നമുക്ക് ?”
“ജയനു അവളെ വേണ്ടായിരിക്കും. അല്ലെങ്കില്‍പ്പിന്നെ അയാളു വരാണ്ടിരിക്ക്വോ? ഇപ്പം ദിവസമെത്രയായി? നമ്മളെന്തിനാ ഇത്ര റിസ്കെടുക്കുന്നത്? നമ്മുടെ ആരാ അവള് ” മഞ്ജുളയുടെ ശബ്ദം കനത്തു
“പതുക്കെ പറ. ആ പെണ്ണു കേള്‍ക്കും.”
“കേൾക്കട്ടെ . ഈ പെണ്ണിനെ ഇവിടെ വച്ചോണ്ട് രാത്രി നമ്മളെങ്ങാനാ മനസമാധാനത്തോടെ കിടന്നുറങ്ങുന്നത് ?”
മഞ്ജുള രോഷം കൊണ്ടു.
“നിന്‍റെ ശബ്ദമൊന്നു കുറയ്ക്ക്. നിനക്ക് ബുദ്ധിമുട്ടാണെങ്കില്‍ ഞാനിപ്പത്തന്നെ വിളിച്ചുപറയാം, നാളെ രാവിലെ വരാന്‍.”
“വിളിച്ചുപറ. അവളു ചെയ്ത തെറ്റിന്‍റെ ശിക്ഷ നമ്മളനുഭവിക്കേണ്ട കാര്യമില്ലല്ലോ. ഇപ്പത്തന്നെ വിളിക്ക്.”
മഞ്ജുള നിര്‍ബന്ധം പിടിച്ചു.
സതീഷ് മനസില്ലാമനസോടെ മൊബൈലെടുത്തു ജയദേവന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു.
ജയനെ ലൈനില്‍ കിട്ടി.
കാര്യങ്ങളൊക്കെ പറഞ്ഞിട്ട് സതീഷ് ഫോൺ കട്ട് ചെയ്തു.
“അയാളെ അടിക്കേണ്ടായിരുന്നു. പാതിരാത്രീല്‍ റൗഡികളേം കൂട്ടി അയാളു കേറിവര്വോ സതിയേട്ടാ?”
മഞ്ജുളയ്ക്ക് ഭയമായിരുന്നു.
“വന്നാ വരട്ടെ. ബാക്കി നമുക്ക് നോക്കാം. നീ പോയി അത്താഴം വിളമ്പ്.”
“ഓരോ വയ്യാവേലി വലിച്ചു തലേല്‍ വച്ചിട്ട്.”
പിറുപിറുത്തുകൊണ്ട് മഞ്ജുള അടുക്കളയിലേക്ക് പോയി.
ഭക്ഷണം വിളമ്പി മോശയില്‍ വച്ചിട്ട് അവള്‍ സതീഷിനെ വന്നു വിളിച്ചു.
കൈകഴുകിയിട്ട് സതീഷ് ഡൈനിംഗ് ടേബിളിനരികില്‍ വന്നിരുന്നു.
“സുമിത്രയെ വിളിച്ചില്ലേ?”
സതീഷ് ആരാഞ്ഞു.
“അവള്‍ക്കു വേണ്ടെന്നു പറഞ്ഞു.”
മഞ്ജുള സതീഷിന്‍റെ പ്ലേറ്റിലേക്ക് ചപ്പാത്തി വിളമ്പി.
“അതെന്താ വേണ്ടാത്തേ?”
“ആ… ഞാനന്വേഷിച്ചില്ല.”
“മുറിയിലിരുന്നു കരയ്വാണോ?”
“കരയ്വാണോ ചിരിക്ക്വാണോന്ന് സതിയേട്ടന്‍ പോയി നോക്ക്.”
മഞ്ജുളയ്ക്ക് ദേഷ്യമായിരുന്നു.
“നിനക്കെന്താ ഇത്ര ദേഷ്യം?”
“ഇവിടെ ഞാന്‍ കഴിച്ചോ ഇല്ലയോന്നന്വേഷിക്കാന്‍ ആളില്ല. വല്ലവളും കഴിച്ചോ ഇല്ലയോന്നന്വേഷിക്കാന്‍ എന്തൊരുല്‍സാഹം?”
“നീയെന്താ ഇങ്ങനൊക്കെ സംസാരിക്കുന്നത്?”
“ഓരോന്നു കാണുകേം കേള്‍ക്ക്വേം ചെയ്യുമ്പം പറയാണ്ടിരിക്കുന്നതെങ്ങനാ.”
സതീഷ് ഭക്ഷണം കഴിക്കല്‍ നിറുത്തിയിട്ട് എണീറ്റു.
“നിറുത്തിയോ?”
“വയറുനിറഞ്ഞു.”
“നിറയും നിറയും…ഞാൻ എന്തെല്ലാം കാണണം , കേൾക്കണം എന്റെ ഭഗവാനെ “
മഞ്ജുള പാത്രങ്ങള്‍ എടുത്തുകൊണ്ട് ചവിട്ടിക്കുലുക്കി അടുക്കളയിലേക്ക് പോയി.


പ്രഭാതം!
പുലര്‍ച്ചെ സുമിത്ര എണീറ്റു.
രാത്രി മുഴുവന്‍ ഓരോന്നോര്‍ത്തു കിടന്നു കരയുകയായിരുന്നു അവള്‍.
എണീറ്റു മുടി ഒതുക്കി കെട്ടി വച്ചിട്ട് അവള്‍ വന്നു കണ്ണാടിയില്‍ നോക്കി.
മുഖമെല്ലാം വിങ്ങിയിരിക്കുന്നു.
വാഷ്ബേസിനില്‍ വന്നു കണ്ണും മുഖവും കഴുകിയിട്ട് അവള്‍ വന്നു കട്ടിലില്‍ ഇരുന്നു.
ചായയുമായി മഞ്ജുള വരുമെന്നവള്‍ പ്രതീക്ഷിച്ചു.
ആരും, പക്ഷേ വന്നില്ല.
മറന്നുപോയതാവുമോ?
താഴേക്ക് ഇറങ്ങിച്ചെല്ലാന്‍ അവള്‍ മടിച്ചു.
മഞ്ജുള എന്തെങ്കിലും പറഞ്ഞാല്‍ തന്‍റെ മനസ് വേദനിക്കും.
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ മഞ്ജുള വന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ അവളെ വിളിച്ചു.
നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് അവള്‍ താഴേക്കിറങ്ങിച്ചെന്നു.
ടേബിളില്‍ വിഭവങ്ങളെല്ലാം നിരത്തിയിട്ടുണ്ടായിരുന്നു.
മഞ്ജുള ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോകുന്നതു കണ്ടപ്പോള്‍ സുമിത്ര ചോദിച്ചു.
“ചേച്ചി കഴിക്കുന്നില്ലേ?”
“ഞങ്ങളു കഴിച്ചതാ.”
സങ്കടം വന്നുപോയി അവൾക്ക് . മഞ്ജുള ചേച്ചിയും വെറുത്തുപോയോ തന്നെ?
ഒരു ദീര്‍ഘശ്വാസം വിട്ടിട്ട് സുമിത്ര കസേര വലിച്ചിട്ടിരുന്നു.
ഒരു പ്ലേറ്റെടുത്തിട്ട് രണ്ടു ദോശയും കുറച്ചു സാമ്പാറും വിളമ്പി.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു തുള്ളി കണ്ണീര്‍ അറിയാതെ പ്ളേറ്റിൽ വീണു പരന്നു.
രണ്ടു ദോശയേ കഴിച്ചുള്ളൂ. എണീറ്റു കൈകഴുകിയിട്ട് മുറിയിലേക്ക് പോയി അവള്‍.
താന്‍ ഒറ്റപ്പെട്ടുപോയി എന്നവള്‍ക്കു തോന്നി.
എല്ലാവര്‍ക്കും താനൊരു ഭാരമായി മാറിയിരിക്കുന്നു!
പോകണം!
മഞ്ജുള ചേച്ചിയുടെ ശാപം കിട്ടുന്നതിനുമുമ്പേ ഇവിടെനിന്നു പോകണം. താന്‍ കാരണം സതീഷേട്ടന്‍ വേദനിക്കാന്‍ പാടില്ല.
ജയദേവന്‍റെ കാറു വരുന്നുണ്ടോയെന്ന് അവള്‍ ബാല്‍ക്കണിയില്‍ വന്നു നിന്നു നോക്കി.
പത്തര കഴിഞ്ഞപ്പോള്‍ പുറത്ത് കാറിന്‍റെ ശബ്ദം കേട്ടു.
സുമിത്ര സ്റ്റെയര്‍കെയ്സിറങ്ങി താഴേക്കോടിച്ചൊന്നു.
കാറില്‍ നിന്നിറങ്ങിയത് ജയദേവനാണെന്ന് കണ്ടതും അവള്‍ക്കു സന്തോഷമായി.
ഓടിച്ചെന്നവള്‍ കരം പുണര്‍ന്നു.
“നല്ല ആളാ! എത്ര ദിവസമായി പോയിട്ട്?”
“വേഗം പോയി ഡ്രസുമാറി, പെട്ടീം സാമാനങ്ങളുമൊക്കെ എടുത്തോ.”
ധൃതിയിലായിരുന്നു ജയന്‍.
ഉത്സാഹത്തോടെ സുമിത്ര മുറിയിലേക്കോടി.
പതിനഞ്ചു മിനിറ്റിനുള്ളില്‍ വേഷം മാറി, പെട്ടിയും സാമാനങ്ങളുമെടുത്ത് അവള്‍ താഴെക്ക് വന്നു.
ഡൈനിംഗ് റൂമില്‍ ജയദേവനും ഭവാനിയും മഞ്ജുളയും എന്തോ രഹസ്യം പറയുകയായിരുന്നു.
“റെഡിയായോ?”
സുമിത്രയെ കണ്ടതും ജയന്‍ ചോദിച്ചു.
“ഉം…”
“വരട്ടെ.”
ഭവാനിയോടും മഞ്ജുളയോടും യാത്രപറഞ്ഞിട്ട് ജയന്‍ പുറത്തേക്കിറങ്ങി.
സുമിത്ര മഞ്ജുളയുടെ അടുത്തേക്ക് ചെന്നു. ആ കരം പുണർന്നുകൊണ്ടു ഇടറിയ സ്വരത്തിൽ പറഞ്ഞു
“നിങ്ങളെല്ലാരും എനിക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്തു. എന്നെ ഒത്തിരി സ്നേഹിച്ചു .
ഞാനതെന്നും നന്ദിയോടെ ഓര്‍ക്കും. പ്രതിഫലമായി കുറച്ചു കണ്ണീരല്ലാതെ എനിക്ക് ഒന്നും തരാനില്ല ചേച്ചി . ഞാൻ ആരെയും കൊന്നിട്ടില്ല ചേച്ചി . ഈ ശരീരവും മനസും ഒരിക്കലും കളങ്കപ്പെട്ടില്ല . നിങ്ങളെ ഒരുപാട് വേദനിപ്പിച്ചതിന് എന്നോട് ക്ഷമിക്കണം ട്ടോ “
അവസാന വാക്കുകളിൽ അവൾ കരഞ്ഞുപോയി.
“സാരമില്ല . സമാധാനമായിട്ട് പോ ?”
മഞ്ജുള അവളുടെ ചുമലിൽ തട്ടി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു
“ഞാന്‍ അഭിക്കുട്ടനെ ഒന്നു കണ്ടോട്ടെ?”
“അവനുറങ്ങ്വാ. ഇപ്പം ശല്യപ്പെടുത്തേണ്ട.”
“ഉണരുമ്പം അവനോട് പറയണം. അവന്റെ ആന്‍റി പോയീന്ന്.”
“ഉം.”
“പോകുന്നതിനുമുമ്പ് സതീഷേട്ടനെ ഒന്നു കാണണമെന്നുണ്ടായിരുന്നു. ഇനി ഒരിക്കലും കാണാന്‍ പറ്റിയിലില്ലെങ്കിലോ.”
”ജയൻ കാത്തു നിൽക്കുന്നു . വേഗം ചെല്ല് ”
“വരട്ടെ അമ്മേ.”
നിറകണ്ണുകളോടെ ഭവാനിയോടും യാത്ര ചോദിച്ചു.
“ഉം…”
തളര്‍ന്ന കാലുകള്‍ നീട്ടി അവള്‍ തിരിഞ്ഞു വെളിയിലേക്ക് നടന്നു.
പെട്ടിയും സാമാനങ്ങളും കാറിനകത്തേക്ക് കയറ്റി വയ്ക്കുകയായിരുന്നു ജയന്‍.
സുമിത്ര ഡോര്‍ തുറന്ന് അകത്തുകയറി ഇരുന്നു.
കാര്‍ സ്റ്റാര്‍ട്ടുചെയ്തതും അവള്‍ പിന്നിലേക്ക് നോക്കി.
ഭവാനിയും മഞ്ജുളയും സിറ്റൗട്ടില്‍ നോക്കിനില്‍ക്കുന്നു.
എല്ലാവരോടും ഒരിക്കല്‍ക്കൂടി മൗനമായി യാത്ര ചോദിച്ചു. ആ വീടിനോടും.
കാര്‍ മെല്ലെ ഗേറ്റുകടന്ന് റോഡിലേക്കിറങ്ങി.
വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ജയദേവന്‍ തികച്ചും വിഷാദമൂകനായിരുന്നു.
”ജയേട്ടനെന്താ ഒന്നും മിണ്ടാത്തേ?” സുമിത്ര മൗനം ഭേദിച്ചു.
“മിണ്ടാനുള്ള ഒരു മൂഡില്ല.”
“എന്നോട് ദേഷ്യം തോന്നുന്നുണ്ടോ?”
“ഏയ്.”
“വീട്ടിലേക്ക് വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല. അമ്മ അവിടില്ലേ?”
“അമ്മേടെ മൊബൈൽ കംപ്ലയിന്‍റാ.” ജയന്‍ ഒരു കള്ളം പറഞ്ഞു.
“അമ്മയ്ക്ക് സുഖാണോ?”
“ഉം.”
“അജിത് മോനോ?”
“അവന് കുഴപ്പമൊന്നുമില്ല.”
“എല്ലാരേം കാണാന്‍ കൊതിയായിട്ടാ വീട്ടില്‍ പോകണമെന്നു ഞാന്‍ നിര്‍ബന്ധം പിടിച്ചത്. എന്‍റമ്മയ്ക്കെന്നെ മനസിലാകും ജയേട്ടാ. അമ്മ എന്നെ വെറുക്കില്ല.”
അതു കേട്ടപ്പോള്‍ ജയദേവന് സഹതാപം തോന്നി ! അമ്മയുടെ ഒരുവശം തളര്‍ന്നുപോയെന്നും സംസാരശേഷി നഷ്ടപ്പെട്ടെന്നും അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും ഇവള്‍?
“എന്തെങ്കിലുമൊന്നു പറ ജയേട്ടാ. എന്‍റെ മനസൊന്നു തണുക്കട്ടെ.”
“ഞാനിപ്പം എന്തു പറയാനാ.”
“എന്നാ കാറിത്തിരി സ്പീഡില്‍ വിട്. എനിക്ക് വേഗം വീട്ടിലെത്തണം.”
ജയദേവന്‍ കാറിന്‍റെ സ്പീഡ് കൂട്ടി.
“വല്ലതും കഴിക്കണോ?”
ഇടയ്ക്ക് ജയന്‍ ചോദിച്ചു.
“വേണ്ട. ഒന്ന് വേഗം വീട്ടിലെത്തിച്ചാല്‍ മതി.”
സുമിത്ര സീറ്റിലേക്ക് ചാരികിടന്നു കണ്ണടച്ചു .
ജയദേവന്‍ ഒരു ദീര്‍ഘശ്വാസം വിട്ടു.
വീട്ടുപടിക്കല്‍ കാര്‍ എത്തിയതും സുമിത്രയുടെ ഹൃദയം പെരുമ്പറകൊട്ടാന്‍ തുടങ്ങി.
അമ്മ ഇപ്പോള്‍ എന്തെടുക്കുകയാവും
ഊണുകഴിക്കുകയാവുമോ?
മുറ്റത്ത് കാറു വന്നുനിന്നതും സുമിത്ര ചാടിയിറങ്ങി അമ്മേ എന്നു വിളിച്ചുകൊണ്ട് വരാന്തയിലേക്കോടിക്കയറി.
വരാന്തയിൽ കയറി നിന്ന അവൾ ഒരു നിമിഷം നടുങ്ങി .
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 19

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 19

മൂടിക്കെട്ടിയ ആകാശം!
സ്കൂള്‍ അങ്കണത്തിന്റെ കിഴക്കുവശത്ത് പടര്‍ന്നു നില്‍ക്കുന്ന ബദാം മരത്തിന്‍റെ ചില്ലയിലിരുന്ന് ഒരു പച്ചക്കിളി ചിലച്ചു.
തളര്‍ന്ന കാലുകള്‍ നീട്ടി സുമിത്ര വരാന്തയില്‍നിന്നു മുറ്റത്തേക്കിറങ്ങി.
ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഒരുനിമിഷം കളി നിറുത്തി സുമിത്ര ടീച്ചറെ നോക്കിനിന്നു.
കാറിനടുത്തേക്ക് അവള്‍ നടന്നടുക്കുമ്പോൾ പിന്നില്‍ നിന്ന് സ്നേഹാര്‍ദ്രമായ ഒരു വിളിയൊച്ച.
“ടീച്ചറേ…”
സുമിത്ര തിരിഞ്ഞുനോക്കി.
ആറാം ക്ലാസില്‍ പഠിക്കുന്ന കുസൃതിക്കുടുക്കകയാണ്. ഒരിക്കല്‍, താന്‍ കരഞ്ഞതെന്തിനാണെന്നു ചോദിച്ച മിടുക്കിപ്പെണ്ണ്!
“ടീച്ചറു പോവ്വാണോ?”
” ഉം ”
”ഇനി പഠിപ്പിക്കാൻ വരില്ലേ ?” അവളുടെ മുഖത്തെ സങ്കടം തിരിച്ചറിഞ്ഞപ്പോൾ സുമിത്ര വിങ്ങിപ്പൊട്ടി.
അതു കണ്ടപ്പോള്‍ കുട്ടിയുടെയും കണ്ണുനിറഞ്ഞു. അവള്‍ ഓടിവന്ന് ടീച്ചറിന്‍റെ കരം പിടിച്ചുകൊണ്ട് പറഞ്ഞു:
“പോവണ്ട ടീച്ചറേ…”
സുമിത്ര അവളെ തന്നിലേക്ക് ചേര്‍ത്തുനിര്‍ത്തി, ആ താടി പിടിച്ചുയര്‍ത്തി ഇടറിയ സ്വരത്തില്‍ പറഞ്ഞു.
“എന്നേക്കാള്‍ നല്ല ടീച്ചറു വരും; മോളെ പഠിപ്പിക്കാന്‍.”
“വേണ്ട. എനിക്കീ ടീച്ചറു മതി. എനിക്കൊത്തിരി ഇഷ്ടാ ടീച്ചറിനെ “
ആ കുരുന്നിന്‍റെ സ്നേഹം കണ്ടപ്പോള്‍ സുമിത്രയ്ക്കവളെ വാരിയെടുത്ത് കൂടെ കൊണ്ടുപോകണമെന്നു തോന്നിപ്പോയി.
കുനിഞ്ഞ് ആ കൊച്ചു കവിളില്‍ ഒരു മുത്തം നല്‍കിയിട്ടു അവള്‍ പറഞ്ഞു:
“ഈ സ്നേഹം ഞാന്‍ ഒരിക്കലും മറക്കില്ലാ ട്ടോ.” വിങ്ങിപ്പൊട്ടിക്കൊണ്ടവള്‍ തുടര്‍ന്നു: “ന്റെ മോളു നന്നായിട്ടു പഠിക്കണം . പഠിച്ചു വല്യ ആളാകണം. വല്യ ആളാകുമ്പം ഈ ടീച്ചറിനെ മറക്ക്വോ?”
“ഇല്ല.”
സുമിത്രയുടെ മിഴികളില്‍ നിന്നടര്‍ന്നുവീണ ഒരു തുള്ളി കണ്ണീര്‍ പെണ്‍കുട്ടിയുടെ ദേഹത്തു വീണു പടര്‍ന്നു.
“ടീച്ചറു കരയുന്നതു കാണാൻ എനിക്കിഷ്ടമല്ല.”
നിഷ്കളങ്കമായ ആ സ്നേഹപ്രകടനത്തിനുള്ള സമ്മാനം കെട്ടിപ്പിടിച്ചൊരുമ്മയായിരുന്നു. “എനിക്കുവേണ്ടി പ്രാര്‍ഥിക്കണം ട്ടോ മോളേ..”
“ടീച്ചറു പോവണ്ട.”
അവള്‍ ആ കൈയില്‍ മുറുകെ പിടിച്ചു.
“പോണം മോളേ…, പോകാതിരിക്കാന്‍ പറ്റില്ല .. “
കൈ വിടുവിച്ചിട്ട് അവള്‍ കാറിന്‍റെ അടുത്തേക്ക് നടന്നു.
സ്റ്റാഫ് റൂമിന്‍റെ മുമ്പിലെ വരാന്തയില്‍ അധ്യാപകര്‍ ആ രംഗം നോക്കിനില്‍പ്പുണ്ടായിരുന്നു.
ദൂരെനിന്ന് എല്ലാവരെയും നോക്കി അവൾ മൗനമായി യാത്രചോദിച്ചു.
സതീഷ് കാറിനകത്തു ഡ്രൈവര്‍ സീറ്റില്‍ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.
പിന്‍വാതില്‍ തുറന്ന് അകത്തുകയറിയിട്ട് അവള്‍ ഡോര്‍ വലിച്ചടച്ചു.
വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും തലവെളിയിലേക്കിട്ടു അവള്‍ ആ കുട്ടിയെ ഒന്നുകൂടി നോക്കി.
അവള്‍ അവിടെ തന്നെ നില്‍ക്കുകയാണ്, തന്നെ നോക്കി.
സുമിത്ര തല പിൻവലിച്ചിട്ട് ഇടതുകൈയിൽ ശിരസുതാങ്ങി കീഴ്പോട്ടു നോക്കി ഇരുന്നു.
കാര്‍ സാവധാനം റിവേഴ്സെടുത്തിട്ട് വലതുവശത്തേക്ക് തിരിച്ചു. ഗേറ്റുകടന്ന് അത് റോഡിലേക്കിറങ്ങി.
ഗേറ്റിനു വെളിയില്‍ കുറെ ആളുകള്‍ കൂടിനില്‍പ്പുണ്ടായിരുന്നു.
സതീഷിന്‍റെ കാറുകണ്ടതും രണ്ടു യുവാക്കള്‍ മുമ്പിലേക്കെടുത്തു ചാടി കൈയുയര്‍ത്തി വണ്ടി തടഞ്ഞു.
സതീഷ് സഡന്‍ബ്രേക്കിട്ടു കാറു നിറുത്തി.
“ആ ഗ്ലാസൊന്നു താഴ്ത്തിക്കേ ചേട്ടാ. സുകുമാരന്‍റെ കൊലയാളിയെ ഞങ്ങളൊന്നു കാണട്ടെ.”
യുവാക്കള്‍ വിന്‍ഡ്ഗ്ലാസില്‍ കൈകൊണ്ടിടിച്ചു.
വിന്‍ഡ്ഗ്ലാസ് താഴ്ത്തിയിട്ട് സതീഷ് യുവാക്കളെ നോക്കി അപേക്ഷാഭാവത്തില്‍ പറഞ്ഞു.
“ദയവുചെയ്ത് ഉപദ്രവിക്കരുത്. പ്ലീസ് മുൻപീന്നു മാറി നിൽക്ക് . ഞാനൊന്ന് പൊക്കോട്ടെ “
“ആ ചരക്കിനെ റോഡിലേക്ക് ഒന്നിറക്കി നിറുത്തിക്കേ ചേട്ടാ. ഞങ്ങളൊന്നു കാണട്ടെ ആ മുഖം “
ഒരാള്‍ അകത്തേക്ക് തലയിട്ടു പിന്നിലേക്ക് നോക്കി.
സുമിത്ര സാരിത്തലപ്പുകൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു.
“പ്ലീസ്… അവരാകെ തളര്‍ന്നിരിക്ക്വാ. ദയവുചെയ്ത് ഉപദ്രവിക്കരുത്.”
സതീഷ് യാചിച്ചു.
“ഇങ്ങോട്ടിറക്കി നിറുത്തു ചേട്ടാ . എല്ലാവരുമൊന്നു കാണട്ടെ ഞങ്ങടെ സുകുമാരനെ കൊന്ന ആ സുന്ദരിക്കുട്ടിയെ .”
ഒരാൾ ഡോര്‍ ഹാന്‍ഡിലില്‍ പിടിച്ചുവലിച്ചു.
“പ്ലീസ് കുഴപ്പമുണ്ടാക്കരുത്.”
സതീഷ് ആകെ വിയര്‍ത്തു. കാറിനുചുറ്റും ആളുകളുടെ എണ്ണം കൂടിവരുന്നതു കണ്ടപ്പോള്‍ പ്രശ്നം വഷളാകുമെന്ന് അയാള്‍ക്കു തോന്നി.
“ഒന്നിങ്ങിറക്കി നിറുത്ത് ചേട്ടാ. കാണട്ടെ എല്ലാവരും.”
ഒരു താടിക്കാരന്‍ സതീഷിനെ നോക്കി രോഷത്തോടെ പറഞ്ഞു.
“ഇങ്ങെറങ്ങി വാടീ ചരക്കേ…”
വേറൊരാള്‍ മുഷ്ടി ചുരുട്ടി കാറിനിട്ട് ആഞ്ഞൊരിടി!
സതീഷ് ഡോർ തുറന്നു വെളിയിലേക്കിറങ്ങിയിട്ടു ആളുകളെ നോക്കി കൈകൂപ്പി യാചിച്ചു.
“പ്ലീസ്… അല്‍പം മനുഷ്യത്തം കാണിക്കണം. അകത്തിരിക്കുന്നത് ഒരു പാവം സ്ത്രീയാ.”
ഒരുത്തന്‍ മുമ്പോട്ടുചാടിയിട്ടു കോപത്തോടെ ചോദിച്ചു: “ഞങ്ങടെ സുകുമാരേട്ടനെ ഒറ്റയടിക്കു കൊന്നവളാണോ പാവം? ഇറക്കി നിറുത്തടോ അവളെ ഇങ്ങോട്ട്.”
അയാള്‍ ഡോര്‍ഹാന്‍ഡിലില്‍ പിടിച്ച് ആഞ്ഞുവലിക്കുകയും ഇടിക്കുകയും ചെയ്തു.
“പ്ലീസ്… ഞാന്‍ നിങ്ങടെ കാലുപിടിക്കാം. ഉപദ്രവിക്കരുത്.”
“താനും അവളും കൂടിയാണോ സുകുമാരനെ തട്ടിയത്?”
“മലര്‍ന്നുകിടക്കുന്നതു കണ്ടില്ലേ മദാലസ.”
“എത്രയാ ചേട്ടാ അവളുടെ റേറ്റ്?”
കമന്‍റുകള്‍ കേട്ട്, കണ്ണടച്ച് ഒരു ജീവച്ഛവംപോലെ ഇരുന്നതേയുള്ളൂ സുമിത്ര! അവളുടെ മുഖവും ദേഹവും കുടുകുടെ വിയർത്തു
സതീഷ് വല്ലാതെ വിഷമിച്ചു. സുമിത്രയെ എങ്ങനെയൊന്നു രക്ഷപ്പെടുത്തി കൊണ്ടുപോകും?
സതീഷിന്‍റെ യാചനയും അപേക്ഷയും ഫലം കണ്ടില്ല.
ആളുകളുടെ എണ്ണം കൂടുകയാണ്.
സംഭവം കേട്ടറിഞ്ഞ് സ്കൂളില്‍ നിന്ന് തോമസ് സാറും സക്കറിയാ മാഷും സിസ്റ്റര്‍ തെരേസയും അങ്ങോട്ടുവന്നു.
തോമസ് സാര്‍ ആളുകളെ ശാന്തരാക്കി പറഞ്ഞു വിടാൻ ആവതു ശ്രമിച്ചു
“ഒരു പെണ്ണല്ലേ അവര്‍. അല്‍പം കരുണ കാണിച്ചൂടേ നിങ്ങള്‍ക്ക്?”
സിസ്റ്റര്‍ തെരേസ അഭ്യർത്ഥിച്ചു
“അവളുടെ മുഖമൊന്നു കണ്ടാ ഉരുകിപ്പോക്വോ സിസ്റ്ററേ?”
ഒരാള്‍ സിസ്റ്ററിന്‍റെ മുമ്പിലേക്കു ചാടി രോഷത്തോടെ ചോദിച്ചു.
“അതല്ല..”ٹ
“ഏതല്ല? സിസ്റ്ററു സിസ്റ്ററിന്‍റെ പണി നോക്കി പോ. ഇത് ഞങ്ങള് കൈകാര്യം ചെയ്തോളാം ”
പിന്നെ തെരേസ സിസ്റ്റർ ഒന്നും മിണ്ടിയില്ല.
ആളുകള്‍ പിരിയില്ലെന്നു കണ്ടപ്പോള്‍ സതീഷ് പിന്‍വാതില്‍ തുറന്നുപിടിച്ചിട്ട് ദേഷ്യത്തോടെ പറഞ്ഞു:
“കാണേണ്ടവരൊക്കെ വന്നു കാണ്.”
നൊടിയിടയ്ക്കുള്ളില്‍ ആള്‍ക്കൂട്ടത്തില്‍നിന്ന് ഒരു യുവാവ് മുമ്പോട്ടുചാടിയിട്ട് സുമിത്രയുടെ കൈപിടിച്ച് വെളിയിലേക്കൊരു വലി.
”ഇങ്ങോട്ട് ഇറങ്ങിവാടീ …. മോളെ ” ഒരു പച്ചത്തെറി.
അപ്രതീക്ഷിതമായ ആ വലിയില്‍ സുമിത്ര കാറിനകത്തുനിന്ന് റോഡിലേക്ക് മറിഞ്ഞു വീണു.
സതീഷും തോമസ് സാറും സഖറിയാ മാഷും കൂടി അവളെ പിടിച്ചെണീല്‍പ്പിച്ച് കാറിനകത്തു കയറ്റി ഇരുത്തി. എന്നിട്ട് ഡോര്‍ ആഞ്ഞടച്ചു.
സതീഷ് ആളുകളെ നോക്കി രോഷത്തോടെ ചോദിച്ചു.
“നിങ്ങളു മനുഷ്യരോ അതോ മൃഗങ്ങളോ?”
“തനിക്കെന്താ ഇവളോടിത്ര സിമ്പതി? തന്‍റെ വെപ്പാട്ടിയാ ഇവളെന്ന് ഈ നാട്ടിലെല്ലാർക്കും അറിയാം ?”
അതു പറഞ്ഞവന്റെ നേരെ നോക്കി പല്ലിറുമ്മിയിട്ട് സതീഷ് ഡോര്‍ തുറന്നു ഡ്രൈവര്‍സിറ്റില്‍ കയറി ഇരുന്നു.
ഡോര്‍ വലിച്ചടച്ചിട്ട് അയാള്‍ വണ്ടി സ്റ്റാര്‍ട്ടുചെയ്തു.
രണ്ടും കല്‍പിച്ച് കാറ് റെയ്‌സ് ചെയ്തപ്പോൾ മുമ്പില്‍ നിന്ന യുവാക്കള്‍ സൈഡിലേക്ക് മാറി.
പിന്നെ ഒരു നിമിഷം വൈകിയില്ല. വണ്ടി മുമ്പോട്ടുകുതിച്ചു.
എവിടെനിന്നോ ഒരു കല്ല് കാറിന്‍റെ പിന്‍ഭാഗത്തെ തകിടില്‍ വന്നുകൊണ്ടു.
സതീഷ് ആക്സിലേറ്ററില്‍ കാല്‍ അമര്‍ത്തി ചവിട്ടി.
അരക്കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ശ്വാസം നേരെ വീണത്.
റിയര്‍വ്യൂ ഗ്ലാസിലൂടെ സതീഷ് പിന്നിലേക്ക് നോക്കി.
ഇടതുകൈകൊണ്ട് മുഖംപൊത്തി, കുമ്പിട്ടിരുന്ന് ഏങ്ങിയേങ്ങി കരയുകയാണ് സുമിത്ര.
“വിവരമില്ലാത്ത തെണ്ടികളാ. കാര്യാക്കണ്ട.”
തിരിഞ്ഞുനോക്കാതെ സതീഷ് പറഞ്ഞു.
അതു കേട്ടതും സുമിത്രയുടെ സങ്കടം ഇരട്ടിച്ചു . ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു:
“എനിക്കെന്‍റെ വീട്ടില്‍ പോണം.”
“വീട്ടില്‍ ചെന്നിട്ട് ഞാന്‍ ജയനെ വിളിക്കാം. ഇപ്പം സമാധാനായിട്ടിരിക്ക്.”
സതീഷ് ആശ്വസിപ്പിക്കാന്‍ നോക്കി.
സുമിത്രയുടെ നെഞ്ചു വിങ്ങി കഴയ്ക്കുകയായിരുന്നു.
താന്‍ കാരണം എത്രപേരാണ് അപമാനിക്കപ്പെട്ടത്!
പാവം സതീഷേട്ടന്‍!
ഒരു സഹോദരനെപ്പോലെ തന്നെ സ്നേഹിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന ആ നല്ലമനുഷ്യനും താന്‍മൂലം പേരുദോഷമുണ്ടായല്ലോ!
അവള്‍ക്ക് അവളോടുതന്നെ വെറുപ്പുതോന്നി.
പോര്‍ച്ചില്‍ കാറുവന്നുനിന്നതും സുമിത്ര ഡോര്‍ തുറന്നു പുറത്തിറങ്ങി.
സിറ്റൗട്ടിലേക്ക് ഓടിക്കയറിയിട്ട് അവള്‍ സ്വീകരണ മുറിയിലേക്ക് പ്രവേശിച്ചു.
സുമിത്രയെ കണ്ടതും മഞ്ജുള ഡൈനിംഗ് റൂമില്‍നിന്നു സ്വീകരണ മുറിയിലേക്ക് വന്നു.
“എന്തിനായിരുന്നു ചെല്ലാന്‍ പറഞ്ഞത്?”
സുമിത്ര ഒന്നും മിണ്ടാതെ നിന്നപ്പോള്‍ മഞ്ജുവിന് ഉത്കണ്ഠയായി.
“എന്താ സുമീ…?”
അങ്ങനെ ചോദിച്ചുകൊണ്ട് അവള്‍ അടുത്തേക്കുവന്നു.
അപ്പോഴേക്കും സതീഷ് സ്വീകരണമുറിയിലേക്ക് വന്നിരുന്നു.
മഞ്ജുള ചോദ്യരൂപേണ സതീഷിനെ നോക്കി.
ഇപ്പോഴൊന്നും ചോദിക്കേണ്ട എന്ന് സതീഷ് ഭാര്യയെ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. എന്നിട്ട് സുമിത്രയെ നോക്കി പറഞ്ഞു.
“സുമിത്ര മുറിയിലേക്ക് പൊയ്ക്കോ.”
അവള്‍ സ്റ്റെയര്‍കെയ്സു കയറാന്‍ തുടങ്ങിയപ്പോഴാണ് കൈമുട്ടുപൊട്ടി ചോര പൊടിഞ്ഞിരിക്കുന്നതു മഞ്ജുള കണ്ടത്.
“ഇതെന്തുപറ്റി കൈമുട്ടേല്‍?”
മഞ്ജുള ഓടിച്ചെന്ന് കൈമുട്ടു പിടിച്ചുനോക്കി.
“വല്ലിടത്തും വീണോ?”
ഒരു പൊട്ടികരച്ചില്‍.
മഞ്ജുള സതീഷിനെ നോക്കി.
“ഇത്തിരി പ്രശ്നമുണ്ടായി. വിശദമായിട്ടു പിന്നെ പറയാം. സുമിത്ര ഇപ്പം പൊയ്ക്കോ.”
അവള്‍ സ്റ്റെയര്‍കെയ്സ് കയറി മുറിയിലേക്ക് പോയി.
“എന്തുപറ്റി സതിയേട്ടാ?”
മഞ്ജുള ഉദ്വേഗത്തോടെ സതീഷിനെ നോക്കി.
സംഭവിച്ചതെന്താണെന്ന് സതീഷ് വിശദമായി പറഞ്ഞു.
മഞ്ജുള താടിക്കു കൈ താങ്ങി ദുഃഖഭാരത്തോടെ നിന്നുപോയി.
“നീയങ്ങോട്ടൊന്നു ചെന്നേ. അവളു വല്ല ബുദ്ധിമോശോം കാണിച്ചാലോ.”
സതീഷിന്‍റെ നിര്‍ദേശപ്രകാരം മഞ്ജുള സ്റ്റെയര്‍കെയ്സ് കയറി മുകളിലേക്ക് ചെന്നു.
ചാരിയിട്ടിരുന്ന വാതില്‍ തള്ളിത്തുറന്ന് അവള്‍ അകത്തുകയറി.
സുമിത്ര കട്ടിലില്‍ തളര്‍ന്നു കിടക്കുകയായിരുന്നു.
മഞ്ജുള അടുത്തുചെന്ന് കട്ടിലിന്‍റെ ഓരത്ത് ഇരുന്നിട്ട് അവളുടെ ചുമലില്‍ കൈവച്ചു.
“കരയണ്ട. എണീറ്റുപോയി ആ കണ്ണും മുഖവുമൊക്കെ ഒന്നു കഴുകിക്കേ.”
അവൾ പ്രതികരിച്ചില്ല. കണ്ണീരൊഴുക്കി വെറുതെ കിടന്നതേയുള്ളൂ.
“കൈക്കു വേദനയുണ്ടോ?”
കൈപിടിച്ചുയര്‍ത്തി കൈമുട്ടിലെ മുറിവ് മഞ്ജുള നോക്കി.
സാരമായ പരിക്കില്ല.
“ഞാനിതൊന്നു കഴുകി മരുന്നുവയ്ക്കട്ടെ?”
പൊടുന്നനേ സുമിത്ര എണീറ്റു. മഞ്ജുളയുടെ നെഞ്ചിലേക്ക് ശിരസ് ചായ്ച്ച് അവള്‍ ഗദ്ഗദത്തോടെ പറഞ്ഞു:
“എനിക്ക് എന്റെ വീട്ടില്‍ പോണം ചേച്ചീ. സതീഷേട്ടനോട് എന്നെ വീട്ടിൽ കൊണ്ടാക്കാൻ പറ “
“പോകാന്നേ. ജയനെ വിളിച്ചു പറയാം നാളെത്തന്നെ വരാന്‍. പോയി ആ മുഖമൊന്നു കഴുകിക്കേ.”
മഞ്ജുള അവളെ എണീപ്പിച്ചു ബാത്റൂമിലേക്ക് പറഞ്ഞു വിട്ടു.
മുഖം കഴുകിയിട്ടു തിരികെ വന്നപ്പോള്‍ മഞ്ജുള എന്തോ അലോചിച്ചു നില്‍ക്കുകയായിരുന്നു.
“ജയേട്ടനെ ഞാൻ വിളിച്ചിട്ടു ഫോൺ എടുക്കുന്നില്ല ചേച്ചി . ചേച്ചി ഒന്ന് വിളിച്ചു പറയുവോ ഇങ്ങോട്ടു വരാൻ ?”
” പറയാം . മോള് സമാധാനായിട്ടിരിക്ക് ”
സുമിത്രയെ ആശ്വസിപ്പിച്ചിട്ടു മഞ്ജുള താഴേക്ക് പോയി . അവർ ഭര്ത്താവിനോട് കാര്യം പറഞ്ഞു
“ഞാനിപ്പം അവനെ വിളിച്ചു . ഒരു രണ്ടുദിവസം കൂടിഇവിടെ കഴിയട്ടേന്നു പറഞ്ഞു അവന്‍.”
”ഇതിപ്പം ആകെ പുലിവാലായല്ലോ ചേട്ടാ. ജയനവളെ വേണ്ടാന്നു വച്ചോ ?”
” ഏയ് . അവിടെ എന്തെങ്കിലും തിരക്കായിരിക്കും. അമ്മ ആശുപത്രിയിലല്ലേ ”
സതീഷ് അങ്ങനെ പറഞ്ഞെങ്കിലും മഞ്ജുളക്ക്‌ അതത്ര വിശ്വാസമായില്ല.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41