Home Blog Page 3

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 38

0
RTAINMENTLITERATURESPECIALSWRITERS CORNER ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 38

രാവിലെ, കുളിച്ചു വേഷം മാറി എങ്ങോട്ടോ പോകാനായി മുടി ചീകുകയായിരുന്നു ജയദേവന്‍. ആ സമയത്താണ് ശശികല മുറിയിലേക്ക് കയറിവന്നത് . അവളുടെ മുഖത്ത് വിഷാദം തളംകെട്ടി നിന്നിരുന്നു.
“വീട്ടീന്ന് നന്ദിനിയുടെ ഫോണ്‍ വന്നിരുന്നു” – സങ്കടത്തോടെ അവൾ പറഞ്ഞു .
”ഉം ?”
തിരിഞ്ഞുനോക്കാതെ ജയദേവന്‍ ചോദ്യഭാവത്തില്‍ മൂളി.
“അച്ഛന് അസുഖം കൂടുതലാന്ന്.”
“അതിന്?”
“ആശുപത്രിയില്‍ അഡ്മിറ്റാക്കണമെന്ന് ഡോക്ടര്‍ പറഞ്ഞെന്ന്.”
“അതിന് ഞാനെന്തു വേണം?”
“വീട്ടില്‍ പൈസയ്ക്കിത്തിരി ബുദ്ധിമുട്ടാ. കുറച്ചു കാശുകൊടുത്താല്‍ വല്യ ഉപകാരമായിരിക്കും.”
“നിന്റച്ഛൻ സമ്പാദിച്ച കാശ് ഇവിടെ കൊണ്ടേ വച്ചിട്ടുണ്ടോ കൊടുക്കാൻ ? നയാപൈസ സ്ത്രീധനം വാങ്ങിക്കാതെ നിന്നെ കെട്ടി എടുത്തതും പോരാഞ്ഞിട്ട് ഇപ്പം വീട്ടുകാരുടെ ചെലവും ഞാൻ വഹിക്കണമെന്നോ ? മേലില്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞ് എന്റടുത്തുവന്നാൽ അടിച്ചു നിന്‍റെ പല്ല് ഞാന്‍ താഴെയിടും.”
ശശികലയ്ക്ക് കരച്ചില്‍ വന്നു.
“ഒരു നിവൃത്തിയുമില്ലാഞ്ഞിട്ടാ അവളു വിളിച്ചത്.”
“ആരോഗ്യമുണ്ടായിരുന്ന കാലത്ത് കുടിച്ചു സുഖിച്ച് നടന്നില്ലേ നിന്‍റെ തന്ത? ഇനി അനുഭവിക്കട്ടെ കുറച്ചു വേദനേം വിഷമോം.”
“അസുഖം ഒരുപാട് കൂടുതലായതുകൊണ്ടാ അവളു വിളിച്ചത്.”
“ചത്തുപോയാല്‍ കുഴിച്ചിടാന്‍ അവിടെ ആളില്ലേ? ഇല്ലെങ്കില്‍ ചാകുമ്പം എന്നെ വിളിക്കാന്‍ പറ. ഞാനാളെവിടാം. അതിന്‍റെ മുഴുവന്‍ ചെലവും ഞാന്‍ വഹിച്ചോളാം.”
“ഇങ്ങനൊന്നും പറയരുതേ.”
അവളുടെ ശബ്ദം ഇടറി.
“പിന്നെങ്ങനെ പറയണം? നിന്‍റച്ഛനെ കെട്ടിയെടുത്ത് ഇവിടെ കൊണ്ട് വന്നു താമസിപ്പിക്കാന്നു പറയണോ? ”.
”അങ്ങനെയൊന്നും ആരും ആവശ്യപ്പെട്ടില്ലല്ലോ . അവളിത്തിരി കാശുകൊടുക്കാവോന്നെ ചോദിച്ചുള്ളൂ ”
” പറ്റില്ല . അത് നടക്കുന്ന കാര്യമല്ലെന്നു അവളോട് പറഞ്ഞേക്ക് ”
ഉറച്ചതായിരുന്നു ജയദേവന്‍റെ തീരുമാനം.
“എന്നാ ഞാന്‍ വീട്ടിൽ വരെ ഒന്നു പൊയ്‌ക്കോട്ടെ?”
“വേണ്ട.”
“എനിക്കെന്‍റെ അച്ഛനെ കാണണം.” അവള്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് തുടര്‍ന്നു: “ഇനി ജീവനോടെ കാണാന്‍ പറ്റിയില്ലെങ്കിലോ?”
“പോകണ്ടാന്നു പറഞ്ഞില്ലേ?”
“എന്തിനാ എന്നോടിത്ര ദേഷ്യം? ഞാനെന്തു തെറ്റുചെയ്തു ജയേട്ടനോട്? എന്‍റെ വീട്ടുകാര് എന്തു തെറ്റുചെയ്തു? കല്യാണം കഴിഞ്ഞിട്ട് ഒരുദിവസമെങ്കിലും ഞാന്‍ സന്തോഷത്തോടെ ഇവിടെ കഴിഞ്ഞിട്ടുണ്ടോ ?”
“എനിക്കു പറ്റിയ ഒരബദ്ധമായിപ്പോയി ഈ കല്യാണം.”ജയദേവൻ പറഞ്ഞു.
“അബദ്ധം പറ്റിയതു നിങ്ങക്കല്ല . എനിക്കാ. നിങ്ങളുടെ വാക്കുവിശ്വസിച്ച് ഞാന്‍ നിങ്ങടെ കൂടെ ഇറങ്ങിപ്പോന്നു. എന്റെ കൂട്ടുകാരിയെപ്പോലും വഞ്ചിച്ച്‌. അതിന്‍റെ ശിക്ഷയാ ഇപ്പം ഞാൻ അനുഭവിക്കുന്നത് .”
ചുമരില്‍ ശിരസമര്‍ത്തി ഏങ്ങിയേങ്ങി കരഞ്ഞു അവൾ .
“പറ്റിയത് അബദ്ധമാണെന്നു തോന്നുന്നുണ്ടെങ്കില്‍ അത് തിരുത്താൻ ഒരു വഴി പറയാം.”
അവള്‍ ആകാംക്ഷയോടെ ഭർത്താവിനെ നോക്കി.
“ഏതായാലും ഈ രീതീല്‍ മുമ്പോട്ടുപോയാല്‍ നമുക്ക് രണ്ടുപേര്‍ക്കും സന്തോഷകരമായ ഒരു ജീവിതമുണ്ടാകില്ല. എനിക്കും നിനക്കും മനഃസമാധാനം കിട്ടണമെങ്കില്‍ ഇനി ഒരു മാര്‍ഗമേയുള്ളൂ.”
“എന്താ?”
“വിവാഹമോചനം! അതിനു നീ സമ്മതിച്ചാല്‍ അതോടെ തീരും എല്ലാ പ്രശ്നവും .”
ശ്വാസം നിലച്ചതുപോലെ ശശികല സ്തംഭിച്ചു നിന്നുപോയി. അവളോര്‍ത്തു.
ജയേട്ടന് എങ്ങനെയിതു പറയാന്‍ തോന്നി? കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസം പോലുമായില്ല. അതിനുമുമ്പേ വിവാഹമോചനം. ഈശ്വരാ… തനിക്കെന്തിനാ ഇങ്ങനെയൊരു ജന്മം തന്നത് !
“എന്താ നിന്‍റെ നാവിറങ്ങിപ്പോയോ?”
“കഷ്ടംണ്ട് ജയേട്ടാ. ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളുമൊക്കെ തന്ന് ആശിപ്പിച്ചിട്ട്..വിളിച്ചുവരുത്തി ജീവിതപങ്കാളിയാക്കിയിട്ട് …” അവളുടെ വാക്കുകള്‍ മുറിഞ്ഞു. ഗദ് ഗദത്തോടെ അവള്‍ തുടര്‍ന്നു: “എന്തിനാ എന്നെ ഇങ്ങനെ കണ്ണീരു കുടിപ്പിക്കുന്നത്? ഞാനെന്തു ദ്രോഹമാ നിങ്ങളോട് ചെയ്തത്? സുമിത്രയോട് പ്രതികാരം ചെയ്യാന്‍ വേണ്ടി നിങ്ങൾ എന്നെ കരുവാക്കുകയായിരുന്നു ആല്ലേ?”
“ശരിയാ; എനിക്കു തെറ്റുപറ്റി. അപ്പഴത്തെ വാശിക്ക് നിന്നെ കല്യാണം കഴിക്കണമെന്ന് എന്റെ പൊട്ടബുദ്ധിയിൽ തോന്നിപ്പോയി. അതെന്‍റെ തെറ്റ്. പക്ഷേ, നിനക്കതൊഴിവാക്കാമായിരുന്നല്ലോ? ഇഷ്ടമില്ലെന്ന് ഒരു വാക്കു പറഞ്ഞാപ്പോരായിരുന്നോ? ഞാൻ നിർബന്ധിച്ചില്ലല്ലോ നിന്നെ .”
“ഓഹോ ! ഇപ്പം അതിനും കുറ്റം എന്‍റേതാണോ? ഞാനൊരു മണ്ടിപ്പെണ്ണാ. ഈ ഹൃദയത്തിനകത്ത് കരിങ്കല്ലായിരുന്നൂന്ന് കാണാന്‍ എനിക്ക് കഴിഞ്ഞില്ല.”
സംസാരം കേട്ട് അടുത്ത മുറിയില്‍ നിന്ന് സീതാലക്ഷ്മി അങ്ങോട്ടുവന്നു.
“ഞാനിവനോട് നൂറുവട്ടം പറഞ്ഞതാ ഈ ബന്ധം കൊള്ള്യേലെന്ന്. കേള്‍ക്കണ്ടേ? ചന്തേല് ചുമടെടുക്കുന്ന അലവലാതീടെ മോള്‍ക്ക് കേറിക്കിടക്കാന്‍ പറ്റിയ വീടാണോ ഇത്? ചെറ്റക്കുടിലില്‍ വളർന്നവർ ചെറ്റക്കുടിലില്‍ തന്നെ കെട്ടിക്കേറണം.”
സീതാലക്ഷ്മി അവളെ തുറിച്ചൊന്നു നോക്കി.
“അമ്മയും ഇങ്ങനെ പറയുന്നതു കേള്‍ക്കുമ്പം എന്‍റെ ചങ്കുപൊട്ടിപ്പോക്വാ.”
“പൊട്ടട്ടെടി . പൊട്ടി ചത്തുപോട്ടെ. നീ ചത്താലെ എന്‍റെ മോന് സമാധാനം കിട്ടൂ.”
സീതാലക്ഷ്മി ചവിട്ടിക്കുലുക്കിക്കൊണ്ട് തിരിച്ചുപോയി.
ജയദേവന്‍ ഭാര്യയെ ഒന്നു നോക്കുകപോലും ചെയ്യാതെ പുറത്തേക്കിറങ്ങി കാറില്‍ കയറി.
ശശികല തളര്‍ന്ന്, താടിക്ക് കൈയും കൊടുത്ത് കട്ടിലിൽ ഇരുന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ സീതാലക്ഷ്മി മുറിയില്‍ വന്നു നോക്കി.
ശശികലയുടെ ഇരിപ്പുകണ്ട് അവര്‍ പൊട്ടിത്തെറിച്ചു.
“മരിച്ച വീട്ടില്‍ കുത്തിയിരിക്കുന്നതുപോലെ നീ എന്നാ ആലോചിച്ചിരിക്ക്യാ ഇവിടെ? അടുക്കളേല്‍ വന്ന് അരി അടുപ്പത്തിടാന്‍ നോക്ക് പിശാചേ.”
കണ്ണുതുടച്ചിട്ട് ശശികല എണീറ്റു. തളര്‍ന്ന കാലുകള്‍ നീട്ടി അടുക്കളയിലേക്ക് നടന്നു.
അരി കഴുകി അടുപ്പത്തിട്ടിട്ട് കറിക്കരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ ശബ്ദിച്ചു.
ശശികല ഓടിച്ചെന്നു റിസീവര്‍ എടുത്തു.
വീട്ടില്‍നിന്ന് അനിയത്തിയാണ്.
അച്ഛന്‍ തന്നെ കാണണമെന്നു പറഞ്ഞ് കരയുന്നുവെന്ന്.
വരാമെന്ന് പറഞ്ഞിട്ട് അവള്‍ ഫോണ്‍ താഴെവച്ചു.
അടുക്കളയില്‍ ചെന്ന് സീതാലക്ഷ്മിയോട് അവള്‍ വിവരം പറഞ്ഞു.
“എന്നോട് ചോദിച്ചിട്ടു പോകണ്ട. ഞാനൊട്ടു വിടുകേം ഇല്ല.”
“പോണം അമ്മേ. പോകാതിരിക്കാന്‍ പറ്റില്ല. ജീവനോടെ ഇനി അച്ഛനെ കാണാന്‍ പറ്റിയില്ലെങ്കിലോ? എനിക്ക് പോയെ പറ്റൂ”
“നിന്‍റെ ഇഷ്ടം പോലെ ചെയ്തോ. ഞാൻ സമ്മതിച്ചിട്ട് പോയീന്നു പിന്നെ പറയരുത് .”
തെല്ലുനേരം ആലോചിച്ചു നിന്നിട്ട് ശശികല ഒരു തീരുമാനമെടുത്തു.
പോകണം.
പോയേ പറ്റൂ.
അച്ഛനെ കാണണം!
എത്രനാളായി അച്ഛനെ കണ്ടിട്ട്!
വാഷ്ബേസിനില്‍ വന്ന് കൈയും മുഖവും കഴുകിയിട്ട് ശശികല സ്റ്റെയര്‍കേസ് കയറി മുകളിലത്തെ നിലയിലേക്ക് പോയി.
ഡ്രസ് മാറിയിട്ട് ബാഗുമെടുത്ത് അവള്‍ വേഗം താഴേക്കിറങ്ങി വന്നു.
സീതാലക്ഷ്മി മുറിയില്‍ എന്തോ തുന്നിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍.
“ഞാന്‍ പോക്വാ അമ്മേ.”
“പൊയ്‌ക്കോ . പോകുന്നവഴി വല്ല വണ്ടിം ഇടിച്ചു മരിച്ചാല്‍ എന്‍റെ മോന്‍ രക്ഷപ്പെട്ടു.”
ശശികല അതിനു മറുപടിയൊന്നും പറഞ്ഞില്ല. അവള്‍ വേഗം പുറത്തിറങ്ങി.
ബസിലിരിക്കുമ്പോള്‍ അവള്‍ ഓര്‍ക്കുകയായിരുന്നു: ഒരു ജോലി ഉള്ളതുകൊണ്ട് വണ്ടിക്കൂലിക്കുള്ള പണത്തിന് ഇരക്കേണ്ടിവന്നില്ല. ആ സന്തോഷം മാത്രമേയുള്ളൂ ഇപ്പോൾ!
വീട്ടിലെത്തിയപ്പോള്‍ മണി രണ്ട്!
ആരതി വീട്ടിലുണ്ടായിരുന്നു. അച്ഛനെ ആശുപത്രിയിലാക്കി എന്നു അവള്‍ പറഞ്ഞപ്പോള്‍ ശശികല ചോദിച്ചു:
“ആരാ കൊണ്ടുപോയേ?”
“സുമിത്രച്ചേച്ചി.”
കുറ്റബോധത്താല്‍ ശശികലയുടെ തല താണുപോയി.
“ഇപ്പം എങ്ങനുണ്ട് അച്ഛന്?”
“ക്ഷീണമാ .”
പിന്നെ അവിടെ നിന്നില്ല അവള്‍. വേഗം ആശുപത്രിയിലേക്ക് പുറപ്പെട്ടു.
എന്‍ക്വയറിയില്‍ തിരക്കി റൂം നമ്പര്‍ അറിഞ്ഞിട്ട് ഇടനാഴിയിലൂടെ റൂമിലേക്ക് നടന്നു.
വാതില്‍ തുറന്ന് അകത്തുകടന്നപ്പോള്‍ കണ്ടത് സുമിത്ര ദിവാകരനു കഞ്ഞി കോരി കൊടുക്കുന്ന ദൃശ്യമാണ്.
“അച്ഛാ…”
ഓടി അടുത്തുചെന്നു അവള്‍.
“ന്റെ മോളു വന്നോ.” ദിവാകരൻ മുഖം തിരിച്ചു നോക്കി .
മകളെ കണ്ടതും ഇരിക്കാന്‍ കൈകൊണ്ട് ആംഗ്യം കാട്ടി.
അവള്‍ അച്ഛന്‍റെ സമീപം കട്ടിലില്‍ ഇരുന്നു.
സുമിത്ര എണീറ്റ് മാറി ചുമരിനോട് ചേർന്ന് ജനാല അഴിയിൽ പിടിച്ചു നിന്നു.
“സുഖാണോ മോളേ?”
“ഉം…”
“കാണാന്‍ കൊതിയായിട്ടാ വിളിച്ചത്. എത്ര നാളായി കണ്ടിട്ട് ! എന്തേ വരാന്‍ വൈകീത്?”
“സമയം കിട്ടിയില്ല അച്ഛാ…”
“വല്യ വീട്ടിലായപ്പം ഞങ്ങളെയൊക്കെയങ്ങു മറന്നു ല്ലേ?”
“അങ്ങനെ മറക്കാന്‍ പറ്റ്വോ അച്ഛാ…”
“ജയന്‍ വന്നില്ലേ?”
“ജോലിത്തിരക്കാ. അതുകൊണ്ടാ…” അവളൊരു കള്ളം പറഞ്ഞു .
“എന്‍റെ മോളു ഭാഗ്യമുള്ളോളാ. വല്യ കുടുംബത്തില്‍ പോകാന്‍ പറ്റീലോ. നിന്റെ എളേതു രണ്ണെണ്ണമുണ്ട്. അതിന്‍റെ ഭാവി എങ്ങനെയാണോ?”
ശശികല അച്ഛൻ കാണാതെ കണ്ണീര്‍ ഒപ്പി.
“എന്‍റെ കണ്ണടഞ്ഞാല്‍ മോള് അവരെ നോക്കണം ട്ടോ. പറ്റുമെങ്കില്‍ അങ്ങോട്ട് കൂട്ടി കൊണ്ടുപോണം. പഠിപ്പിച്ച് വല്യ നിലേലാക്കീട്ട് കെട്ടിച്ചുവിടണം. ന്‍റെ മോടെ കൈയിലേല്പിക്ക്വാ രണ്ടിനേം.”
ശശികല പൊട്ടിക്കരഞ്ഞുപോയി.
“എന്താ മോളെ?”
“ഒന്നുമില്ല.”
അവള്‍ കണ്ണുതുടച്ചു.
“ന്‍റെ മോളോട് ഈ അച്ഛന്‍ ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്. ഒന്നും മനസില്‍ വച്ചോണ്ടിരിക്കരുത് ട്ടോ. അച്ഛനെ ശപിക്കരുത്.”
“ഇല്ലച്ഛാ.”
മകളുടെ കരം പുണര്‍ന്ന് ദിവാകരന്‍ കരഞ്ഞു. ആദ്യമായായിരുന്നു അച്ഛൻ കരയുന്നതു ശശികല കാണുന്നത്. ചെയ്ത തെറ്റുകള്‍ക്ക് അയാൾ മാപ്പുചോദിച്ചു.
കണ്ടുനിന്ന സുമിത്രയുടെപോലും കണ്ണുനിറഞ്ഞുപോയി.
അച്ഛന്‍റെ കട്ടിലില്‍ നിന്ന് എണീറ്റിട്ട് ശശികല സുമിത്രയെ നോക്കി.
ജനാലയ്ക്കരികില്‍ അഴികളിൽ പിടിച്ചു വെളിയിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു അവള്‍.
ശശികല അടുത്തുചെന്ന് അവളുടെ കരം പുണര്‍ന്നു. എന്നിട്ട് ഇടറിയ സ്വരത്തില്‍ ചോദിച്ചു.
“എന്നോട് ദേഷ്യമുണ്ടോ ?”
“ഇല്ല.”
ഒരുവികാരവും ഇല്ലാതെയായിരുന്നു മറുപടി.
“തെറ്റാ ഞാന്‍ ചെയ്തത്. പൊറുക്കാനാവാത്ത തെറ്റ്. അതിന്‍റെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്ക്വാ ഞാന്‍.”
“ഇപ്പം ഇതൊന്നും പറയാനുള്ള സമയമല്ല. അച്ഛനു വിഷമമാകും. നീ അച്ഛന്‍റെ അടുത്തുപോയിരുന്ന് സമാധാനിപ്പിക്ക്.”
കൈവിടുവിച്ചിട്ട് സുമിത്ര തുടർന്നു.
“സ്‌കൂള് വിട്ട് അജിത് മോൻ വരുന്നതിനുമുമ്പേ എനിക്ക് വീട്ടിൽ ചെല്ലണം . ഞാൻ പോട്ടെ .”
ശശികലയുടെ അനുവാദത്തിനു കാത്തുനില്‍ക്കാതെ സുമിത്ര വേഗം മുറിവിട്ടിറങ്ങി.


മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍നിന്നു ദിവാകരനെ ഡിസ്ചാര്‍ജ് ചെയ്തു.
അസുഖം കുറഞ്ഞു. ഇനി കുറച്ചുനാളത്തെ വിശ്രമം വേണം.
ശശികലയുടെ മാല പണയം വച്ചാണ് ആശുപത്രിയിലെ ബില്‍ തീര്‍ത്തത്.
ദിവാകരന്‍ ഡിസ്ചാർജ്ജായതിന്റെ പിറ്റേന്ന് ശശികല ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് മടങ്ങി്.
ഒരു ഭൂകമ്പം പ്രതീക്ഷിച്ചാണ് അവള്‍ വീട്ടിലേക്ക് കയറിച്ചെന്നത്.
സീതാലക്ഷ്മി പക്ഷേ, ഒന്നും മിണ്ടിയില്ല.
ജയദേവന്‍ വീട്ടിലുണ്ടായിരുന്നില്ല ആ സമയം.
രാത്രി വൈകിയാണയാള്‍ കയറിവന്നത്. മദ്യപിച്ചിട്ടുണ്ടായിരുന്നു.
വന്നപാടെ അയാൾ ശശികലയെ വിളിച്ചു.
ഭയന്നുവിറച്ച് അടുത്തുചെന്നു.
“എവിടെ പോയതായിരുന്നു നീ?”
ജയദേവന്‍റെ കണ്ണുകളില്‍ തീ.
“എന്‍റെ വീട്ടില്‍…”
“ആരോട് ചോദിച്ചിട്ട്?”
“ജയേട്ടനോടും അമ്മയോടും ചോദിച്ചായിരുന്നല്ലോ ?.”
“പോകാനാരാ അനുവാദം തന്നതെന്നാ ചോദിച്ചത് ?”
“എന്‍റെച്ഛനെ കാണാതിരിക്കാന്‍ പറ്റില്ലായിരുന്നു എനിക്ക്. അതുകൊണ്ട് ആരുടെയും അനുവാദത്തിനായി ഞാൻ കാത്തുനിന്നില്ല. ”
കൈനിവര്‍ത്തി കരണത്തൊന്നു കൊടുത്തിട്ട് ജയൻ അലറി.
“പൊയ്‌ക്കോ …. പോയി ആ നാറിയെ കൊന്നു കുഴിച്ചു മൂടീട്ടു അവിടെങ്ങാനും കിടന്നോ ”
“ഇങ്ങനൊന്നും പറയല്ലേ ജയേട്ടാ… ജയേട്ടനുമില്ലായിരുന്നോ ഒരച്ഛന്‍?”
കവിള്‍തടം തിരുമ്മിക്കൊണ്ട് അവള്‍ ചോദിച്ചു.
“എന്‍റച്ഛന്‍ നിന്‍റെ തന്തയെപ്പോലെ തെരുവുതെണ്ടിയായിരുന്നില്ല. നല്ലൊന്നാന്തരം കുടുംബത്തില്‍ പിറന്നതായിരുന്നു.”
“മടുത്തു. ജീവിച്ചതു മതിയായി എനിക്ക്.”
ശശികല തറയില്‍ കുത്തിയിരുന്നിട്ട് കൈകള്‍കൊണ്ട് ശിരസുതാങ്ങി പതം പെറുക്കി കരഞ്ഞു.
“മടുത്തെങ്കില്‍ പോയി ചാകെടീ. മറ്റുള്ളവര്‍ക്ക് ഭാരമായി ജീവിക്കാതെ.”
കലിതുള്ളിക്കൊണ്ട് അയാൾ കിടപ്പുമുറിയിലേക്ക് പോയി.
അകത്തുകയറി വാതില്‍ കൊട്ടിയടച്ചിട്ട് ഓടാമ്പലിട്ടു.
കുറച്ചുനേരം ഇരുന്നു കരഞ്ഞിട്ട് ശശികലയും പോയി കിടന്നു, മറ്റൊരു മുറിയിൽ.
പിറ്റേന്നു രാവിലെ ശശികല ജോലിക്ക് പോകാനായി ഡ്രസ് മാറിക്കൊണ്ടിരിക്കുമ്പോള്‍ ജയദേവന്‍ മുറിയിലേക്ക് കയറി വന്നു.
“എങ്ങോട്ടാ?”
“എങ്ങോട്ടാന്നറിയില്ലേ? ജോലിക്ക്.”
“ഇന്നു മുതലു നീ ജോലിക്കു പോകണ്ട.”
ശശികല വായ്പൊളിച്ചു നോക്കി .
“അതെന്താ.”
“എന്‍റെ ഭാര്യ ഒരു സ്വാശ്രയ കോളേജിൽ നക്കാപ്പിച്ച ശമ്പളത്തിൽ ജോലി ചെയ്തു കാശുണ്ടാക്കി ജീവിക്കേണ്ട ഗതികേട് എനിക്കില്ല.”
“അതെന്താ ഇപ്പം അങ്ങനെ തോന്നിയത്? “
“ഇപ്പഴല്ല. നേരത്തെ തോന്നിയതാ. പറയാന്‍ അവസരം കിട്ടിയത് ഇപ്പഴാന്നു മാത്രം.”
“എന്തായാലും ഞാന്‍ ജോലി ഉപേക്ഷിക്കില്ല; എന്നെ കൊന്നാലും! എനിക്കതേയുള്ളൂ ഒരാശ്വാസവും വരുമാനവും .”
ജയദേവന്‍ വികൃതമായി ഒന്നു ചിരിച്ചു.
“എന്നാ പൊയ്‌ക്കോ . പോയി ജോലിചെയ്‌തോ. ഞാൻ തടയുന്നില്ല ”
അനുമതി കിട്ടിയപ്പോഴാണ് ശശികലയ്ക്ക് സമാധാനമായത്.
അവള്‍ വേഗം ഉടുത്തൊരുങ്ങി കോളജിലേക്ക് പുറപ്പെട്ടു.
അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ടിട്ടു മുഖം ഉയര്‍ത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു:
“ഇന്നൊപ്പിട്ടത് ഒപ്പിട്ടു. നാളെമുതല്‍ ശശികല ജോലിക്ക് വരണ്ട.”
അമ്പരപ്പോടെ അവള്‍ പ്രിന്‍സിപ്പലിനെ നോക്കി.
“അതെന്താ സാര്‍?”
“പിരിച്ചുവിട്ടേക്കാന്‍ ഇയാളുടെ ഹസ്ബന്‍റ് വിളിച്ചുപറഞ്ഞു. അയാളു പറഞ്ഞിട്ടാണല്ലോ ഞാനീ ജോലി തന്നത്.”
ശ്വാസം നിലച്ചപോലെ ഒരു നിമിഷം നിന്നുപോയി അവള്‍.
“ദയവുചെയ്ത് എന്നെ പിരിച്ചുവിടരുത് സാര്‍. എനിക്കാകെയുള്ള സന്തോഷം ഇതു മാത്രമാണ്.”
“നിങ്ങളുടെ കുടുംബപ്രശ്നങ്ങളിലൊന്നും ഇടപെടാൻ എനിക്ക് താല്പര്യമില്ല. നിങ്ങടെ ഹസ്ബൻഡ് പറഞ്ഞിട്ടാ ജോലി തന്നത് . പിരിച്ചിവിട്ടേക്കാൻ അയാള് പറഞ്ഞു, പിരിച്ചുവിടുന്നു. അത്രേയുള്ളൂ . ”
”സാർ അത് ..”
”നോ നോ . ഒന്നും എനിക്ക് കേൾക്കണ്ട. ഇന്നുവരെയുള്ള ശമ്പളം വാങ്ങിച്ചോണ്ട് വൈകുന്നേരം സ്ഥലം വിട്ടോ . നാളെ ഈ പരിസരത്തേക്ക് വന്നേക്കരുത് ”
” സാർ ഞാൻ .. ”
” ഒന്നും കേൾക്കേണ്ടന്ന് പറഞ്ഞല്ലോ . പോ പോ ”
പിന്നൊന്നും പറയാന്‍ അനുവദിച്ചില്ല പ്രിന്‍സിപ്പല്‍.
ഒരു യന്ത്രം കണക്കെ അവള്‍ പ്രിന്‍സിപ്പലിന്‍റെ മുറിയില്‍നിന്ന് പുറത്തേക്കിറങ്ങി.
തലകറങ്ങി വീണുപോയേക്കുമെന്നു തോന്നിയപ്പോള്‍ അടുത്തുകണ്ട തൂണില്‍ മുറുകെപ്പിടിച്ചു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 37

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 37

” വിഷ് യു മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ ” .
ഷെയ്ക് ഹാൻഡ് കൊടുത്ത്, പിറന്നാൾ ആശംസകൾ നേർന്നിട്ട് ബാലചന്ദ്രൻ അജിത്മോന് സമ്മാനപ്പൊതി നീട്ടി. രണ്ടുകൈയും നീട്ടി സന്തോഷത്തോടെ അവന്‍ അതു വാങ്ങി.
“ഞങ്ങളു ക്ലോസ് ഫ്രണ്ട്സാ.”
അജിതിനെ തന്നിലേക്ക് ചേര്‍ത്തുപിടിച്ച് , സുമിത്രയെ നോക്കി ചിരിച്ചു കൊണ്ട് ബാലചന്ദ്രന്‍ പറഞ്ഞു.
“അറിയാം. സ്കൂള്‍ വിട്ടുവന്നാല്‍ നേരെ അങ്ങോട്ടേക്കല്ലേ.”
പുഞ്ചിരിച്ചു കൊണ്ട് സുമിത്ര പ്രതിവചിച്ചു.
“ഇവന്‍ മിടുക്കനാ. മിടുമിടുക്കന്‍. എല്ലാക്കാര്യത്തിലും നല്ല ചുണയും ഉത്സാഹവുമാ . എനിക്കൊത്തിരി ഇഷ്ടമാ ഇവനെ. അതുകൊണ്ടു ഞാൻ പറഞ്ഞിട്ടുണ്ട് എല്ലാദിവസവും വൈകുന്നേരം എന്നെ കാണാൻ വരണമെന്ന് ”
വാത്സല്യത്തോടെ അദ്ദേഹം അവന്റെ തലയിൽ തലോടി.
“സിനിമേല്‍ ചാന്‍സ് കൊടുക്കാമെന്നു പറഞ്ഞ് പറ്റിച്ചു വച്ചിരിക്ക്വാ അല്ലേ?”
ചിരിച്ചുകൊണ്ട് സുമിത്ര ചോദിച്ചു.
“അങ്ങനെ പറ്റിക്കാന്‍ പറ്റ്വോ എന്‍റെ കുട്ടനെ. അല്ലേടാ . നോക്കിക്കോ, ഞാനിവനെ ഒരു സൂപ്പർ സ്റ്റാറാക്കും .”
“അങ്ങനെ സ്വപ്നം കണ്ടുനടക്ക്വാ ആള് .”
“ആട്ടെ. എന്നെക്കുറിച്ചുള്ള സംശയങ്ങളൊക്കെ മാറിയോ? ആദ്യദിവസം ഞാനിവിടെ വന്നപ്പം ഈ വായ്ക്കകത്തു നാവില്ലായിരുന്നു. എന്തൊരു സ്ത്രീയാണെന്ന് ഞാനോർത്തു പോയി ”
ബാലചന്ദ്രന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഒരു പരിചയവുമില്ലാത്ത ഒരാളു കേറിവന്ന് ഓരോന്നു ചോദിച്ചപ്പം… “
“എന്നെയല്ലേ പരിചയമില്ലാത്തത്. എനിക്കു പരിചയമുണ്ടായിരുന്നു. കൊച്ചുന്നാളില്‍ എത്രവട്ടം ഈ കൈയില്‍ തൂങ്ങിനടന്നതാ. തുമ്പിയെ പിടിച്ചുതരണമെന്നു പറഞ്ഞു എല്ലാ ദിവസവും ശല്യം ചെയ്തത് ഞാനിപ്പഴും ഓർക്കുന്നു.”
“എനിക്കൊന്നും ഓര്‍മവരുന്നില്ല.”
” എങ്ങനെ ഓർക്കാന. തീരെ കൊച്ചല്ലായിരുന്നോ അന്ന്. ” ഒന്ന് നിറുത്തിയിട്ട് അയാൾ തുടർന്നു :” സത്യം പറഞ്ഞാല്‍ ഇനി ഇങ്ങോട്ട് വരില്യാന്നു ഞാന്‍ തീരുമാനിച്ചിരുന്നതാ. അത്രയ്ക്ക് വിഷമംതോന്നി ആദ്യം വന്നു പോയപ്പം . ഒന്ന് കയറി ഇരിക്കാൻ പോലും പറയാഞ്ഞപ്പം മനസ് ഒരുപാട് വേദനിച്ചു. പിന്നെ ഇവന്റെ സ്നേഹം കണ്ടപ്പഴാ എന്റെ തീരുമാനം മാറ്റിയത് .”
”സോറി. അതോർത്തു പിന്നെ ഞാൻ ഒരുപാട് വിഷമിച്ചു. എനിക്ക് ചിലപ്പം അങ്ങനെയാ. വേണ്ട ബുദ്ധി വേണ്ടപ്പോൾ തോന്നില്ല. അതുകൊണ്ടു ഒരുപാട് ദുരിതങ്ങളും ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നു. ”
”കുറെയൊക്കെ ഞാനറിഞ്ഞു. ”
”ആര് പറഞ്ഞു? ”
”കുറച്ചു ദിവസമായില്ലേ ഞാനീ നാട്ടിൽ വന്നിട്ട്. ഇവിടുത്തെ ആളുകള് ആദ്യം കാണുമ്പം പറയുന്നത് നല്ല വാർത്തകളായിരിക്കില്ലല്ലോ ”
”എല്ലാം എന്റെ വിധി.”
”തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നമ്മൾ ആരെയും ഭയക്കേണ്ട . എത്ര മൂടിവെച്ചാലും സത്യം ഒരുനാൾ പുറത്തുവരും. ”
”അങ്ങനെയൊരു പ്രതീക്ഷയൊന്നുമില്ല ഇനി എനിക്ക്.”
“മനസു ശുദ്ധമാണെങ്കിൽ ദൈവം കൂട്ടിനുണ്ടാകും. നിരപരാധികളെ ഈശ്വരൻ ഒരിക്കലും ശിക്ഷിക്കില്ല. ”
”ശിക്ഷ ഒരുപാട് അനുഭവിച്ചു . ഇതിൽക്കൂടുതൽ ഇനി ഒന്നും അനുഭവിക്കാനില്ല ”
“മനസില്‍ ഒരുപാട് വേദനകളും വിഷമങ്ങളുമുണ്ടല്ലേ?” ബാലചന്ദ്രന്‍ ചോദിച്ചു.
“ഉം . സത്യം പറഞ്ഞാല്‍ അതുകൊണ്ടൊക്കെയാ ആദ്യം വന്നപ്പം ഞാന്‍ മൈന്‍ഡ് ചെയ്യാതിരുന്നത്.”
”എല്ലാവരുടെയും ജീവിതത്തിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഇതുപോലുള്ള വിഷങ്ങൾ ഉണ്ടാകും. ”
സുമിത്ര പിന്നെ ഒന്നും പറഞ്ഞില്ല. വെറുതെ ആലോചിച്ചു നിന്നതേയുള്ളൂ.
“എല്ലാ വിഷമങ്ങളും മാറൂന്നേ. ദൈവം എല്ലാറ്റിനും ഒരു വഴിയുണ്ടാക്കിത്തരും.”
”അങ്ങനെ ഒരു പ്രതീക്ഷ ഇനി ഇല്ല. ങ്ഹ, വന്ന കാലില്‍ നില്‍ക്കാതെ അകത്തേക്കിരിക്കാം.”
സുമിത്ര ക്ഷണിച്ചു.
“ആയിക്കോട്ടെ.”
ബാലചന്ദ്രന്‍ സ്വീകരണമുറിയിലേക്ക് കയറുന്നതിനിടയില്‍ ചോദിച്ചു: “പരിചയം പറഞ്ഞ് ആദ്യം ഞാനിവിടെ വന്നപ്പം എന്തോ തട്ടിപ്പുമായി വന്നതാണെന്നല്ലേ സുമിത്ര വിചാരിച്ചത്?”
“സത്യം പറഞ്ഞാൽ അങ്ങനെയും ഒരു സംശയമുണ്ടായിരുന്നു.”
“അതിപ്പഴുമുണ്ടോ?”
“ഏയ്…”
സ്വീകരണമുറിയിലെ കസേരയിലിരുന്നു ബാലചന്ദ്രൻ . തൊട്ടടുത്ത് അജിത്മോനും.
“നേരം ഒരുപാടായി. ഞാന്‍ ചോറ് എടുത്തു വയ്ക്കാം . നിങ്ങളു വര്‍ത്തമാനം പറഞ്ഞിരിക്ക്”
അതു പറഞ്ഞിട്ട് സുമിത്ര കിച്ചണിലേക്ക് വലിഞ്ഞു.
ബാലചന്ദ്രന്‍ അജിത്മോനോട് കുശലം പറഞ്ഞുകൊണ്ട് സ്വീകരണമുറിയിലിരുന്നു.
ചോറും കറികളും ടേബിളില്‍ നിരത്തിയിട്ട് സുമിത്ര വന്നു രണ്ടുപേരെയും ഊണുകഴിക്കാൻ ക്ഷണിച്ചു.
ബാലചന്ദ്രനും അജിത്മോനും എണീറ്റ് ഡൈനിംഗ് റൂമിലേക്ക് നടന്നു.
കൈകഴുകിട്ട് ഡൈനിംഗ് ടേബിളിനു സമീപം കസേരയില്‍ വന്നിരിക്കുമ്പോഴാണ് ടേബിളിൽ നിരത്തിയിരിക്കുന്ന വിഭവങ്ങൾ ബാലചന്ദ്രൻ കണ്ടത് .
”ആഹാ , ഇതൊരുപാട് വിഭവങ്ങളുണ്ടല്ലോ ”
ബാലചന്ദ്രന്‍ ഓരോന്നും കുറേശ്ശേ എടുത്ത് ടേസ്റ്റ് നോക്കി.
“നന്നായിരിക്കുന്നു കേട്ടോ . ഒക്കെ തന്നത്താനുണ്ടാക്കിയതാ? ”
“ഉം.”
”വെരി ഗുഡ്. ”
സുമിത്രയ്ക്ക് സന്തോഷം തോന്നി.
ഊണുകഴിക്കുന്നതിനിടയില്‍ ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു ബാലചന്ദ്രന്‍. എല്ലാറ്റിനും മനസുതുറന്നു മറുപടി പറഞ്ഞു അവൾ . ഊണുകഴിഞ്ഞ് എണീല്‍ക്കുമ്പോഴേക്കും പരസ്പരം കൂടുതല്‍ അടുത്തു കഴിഞ്ഞിരുന്നു.
കൈകഴുകിയിട്ട് ബാലചന്ദ്രന്‍ തിരിഞ്ഞപ്പോള്‍ ടവ്വൽ നീട്ടിക്കൊണ്ട് സുമിത്ര.
ടവ്വല്‍ വാങ്ങി കൈതുടയ്ക്കുമ്പോള്‍ ബാലചന്ദ്രന്‍ പറഞ്ഞു:
“ഊണ് അടിപൊളിയായിരുന്നുട്ടോ. ഒരുപാട് കാലം കൂടിയാ ഇത്രയും രുചിയുള്ള കറികൾ കൂട്ടി ഊണ് കഴിക്കുന്നത്.”
പ്രശംസ കേട്ട് സുമിത്ര വാനോളം ഉയർന്നു.
‘ചോറും കറികളുമൊക്കെ ചെറുപ്പം മുതലേ ഉണ്ടാക്കി പഠിച്ചതു കൊണ്ടു ഇപ്പം ഒന്നിനും ബുദ്ധിമുട്ടില്ല ”
” അങ്ങനെവേണം പെണ്ണുങ്ങൾ . ഇപ്പഴത്തെ പെണ്ണുങ്ങളോട് ഇതൊക്കെ പറഞ്ഞാൽ തല്ലാൻ വരും. അവർക്കീ നൂഡിൽസും കീഡിൽസുമൊക്കെയല്ലേ ഉണ്ടാക്കാനറിയൂ .അതാവുമ്പോൾ ചൂടുവെള്ള ത്തിലേക്കിട്ടിട്ട് ഇളക്കി ഒന്നിങ്ങെടുത്താൽ മതിയല്ലോ ”
സുമിത്ര ചിരിച്ചതേയുള്ളൂ.
“വിളിച്ചതിനും ഊണ് തന്നതിനും ഒരുപാട് ഒരുപാട് നന്ദി .”
മറുപടിയായി പുഞ്ചിരിച്ചതേയുള്ളൂ അവൾ.
“വരട്ടെ കുട്ടാ ? “
അജിത്മോനോട് യാത്രപറഞ്ഞിട്ട് പുറത്തേക്കിറങ്ങാന്‍ ഭാവിച്ചപ്പോള്‍ അജിത് പറഞ്ഞു:
“ഇനീം വരില്ലേ ബാലേട്ടന്‍?”
“തീര്‍ച്ചയായും! എന്‍റെ പഴയ അയല്‍ക്കാരല്ലേ . നിങ്ങളു മറന്നാലും എനിക്ക് മറക്കാന്‍ പറ്റില്ലല്ലോ.”
”ഇനി മറക്കില്ല ” അത് പറഞ്ഞിട്ട് സുമിത്ര ചിരിച്ചു.
“ഞാന്‍ സ്കൂളില്‍ ചെന്ന് എല്ലാരോടും പറയും, ബാലേട്ടന്‍ എന്റെ വീട്ടില്‍ വന്നൂന്ന്.”
“ങ്ഹ… ഇതിനിടെ ഒരു കാര്യം ചോദിക്കാന്‍ മറന്നു.” സുമിത്രയുടെ നേരെ തിരിഞ്ഞ് ബാലചന്ദ്രന്‍ തുടര്‍ന്നു: “സിനിമേലഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് അജിതിനോട് പറഞ്ഞിരുന്നോ?”
“ഏയ്. അത് ഞാനൊരു തമാശ പറഞ്ഞതല്ലേ.”
സുമിത്ര ചമ്മലോടെ നാണം കുണുങ്ങി നിന്നു.
“ആഗ്രഹമുണ്ടെങ്കില്‍ ഞാൻ ചാന്‍സ് വാങ്ങിത്തരാം.”
“യ്യോ. വേണ്ട. എനിക്കിനി ഒരാഗ്രഹവുമില്ല. ഇങ്ങനെയൊക്കെയങ്ങു ജീവിച്ചു പോയാൽ മതി. ”
“ഓക്കെ. ഞാന്‍ വെറുതെ ചോദിച്ചെന്നേയുള്ളൂ. സിനിമാഫീൽഡിൽ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട് . എപ്പഴെങ്കിലും അങ്ങനെ ആഗ്രഹം തോന്നിയാൽ എന്നോട് പറയാൻ മടിക്കേണ്ട കേട്ടോ. ഈ മുഖവും രൂപവുമൊക്കെ ഒരു സിനിമാ നടിക്ക് പറ്റിയതാ”’
”അതുമാത്രം പോരല്ലോ. അഭിനയിക്കാൻ കൂടി അറിയണ്ടേ? എനിക്കത്‌ ഒട്ടും വഴങ്ങില്ല. ”
” സൗന്ദര്യം ഉണ്ടെങ്കിൽ അഭിനയം താനേ വന്നുകൊള്ളും. ഇതിപ്പം കാണാൻ നല്ല സുന്ദരിയല്ലേ ”
അതുകേട്ടപ്പോൾ സന്തോഷം കൊണ്ട് ഒരു മുഴം ഉയർന്നുപോയി അവൾ.
” ഞാൻ മുഖസ്തുതി പറഞ്ഞതല്ല കേട്ടോ. ആരുകണ്ടാലും ഒന്ന് നോക്കിപ്പോകും . ഞാൻ ആദ്യം കണ്ടപ്പം അതിശയിച്ചു പോയി. പഴയ ആ നരുന്തു പെണ്ണാണോ എന്റെ മുൻപിൽ നിൽക്കുന്നതെന്ന് .”
സുമിത്ര ചിരിച്ചതേയുള്ളു .
” വരട്ടെ ”
യാത്ര പറഞ്ഞിട്ടു ബാലചന്ദ്രന്‍ പുറത്തേക്കിറങ്ങി. വരാന്തയില്‍നിന്ന് മുറ്റത്തേക്കിറങ്ങി അയാള്‍ നടന്നകലുന്നത് സുമിത്ര വാതിക്കൽ നോക്കിനിന്നു.
എത്ര നല്ല മനുഷ്യന്‍!
എത്ര ഹൃദ്യവും മാന്യവുമായ പെരുമാറ്റം! നല്ല സംസാരം !
താന്‍ ഭയപ്പെട്ടതുപോലെ അനാവശ്യമായ ഒരു നോട്ടമോ വാചകമോ ഒന്നുമുണ്ടായില്ല.
“എങ്ങനുണ്ട് ചേച്ചീ എന്റെ ബാലേട്ടന്‍? ” അജിത് ഞെളിഞ്ഞുനിന്നു ചോദിച്ചു .
“നിനക്കെന്തു തോന്നുന്നു?”
“എനിക്കൊരുപാട് ഇഷ്ടായി. നല്ല താമശക്കാരനല്ലേ? ഊണുകഴിച്ചുകൊണ്ടിരുന്നപ്പം എന്തുമാത്രം തമാശകളാ പറഞ്ഞത്. ബാലേട്ടന്‍ ചേച്ചിയെ കല്യാണം കഴിച്ചിരുന്നെങ്കില്‍ എന്ന് ഞാൻ അപ്പം ഓർത്തുപോയി .”
“ഒന്ന് പോടാ ചെക്കാ .”
സുമിത്ര അവന്‍റെ ചെവിയിലൊരു നുള്ളുകൊടുത്തു. “പോയിരുന്നു വല്ലതും പഠിക്കാന്‍ നോക്ക്. വേണ്ടാത്ത ചിന്തകളുമായിട്ടു നടക്കാതെ. “
“എനിക്കറിയാം ചേച്ചിക്ക് ബാലേട്ടനെ ഇഷ്ടാന്ന്. ഇന്നത്തെ വർത്തമാനം കണ്ടപ്പം എനിക്ക് തോന്നി ”
” വേണ്ടാതീനം പറയാതെ ഒന്ന് പോകുന്നുണ്ടോ ചെക്കാ ”
”സത്യം പറ . ചേച്ചിക്കിപ്പം ഇഷ്ടമല്ലേ ബാലേട്ടനെ ?”
”ഇഷ്ടമാണെങ്കിൽ നീ കല്യാണം കഴിപ്പിച്ചു തരുമോ ?”
”ഞാൻ വേണേൽ ബാലേട്ടനോട് പറയാം. ”
” മിണ്ടിപ്പോയേക്കരുത് കേട്ടോ . അങ്ങനെയെങ്ങാനും പറഞ്ഞൂന്നറിഞ്ഞാൽ പിന്നെ നിന്നെ ഞാൻ അങ്ങോട്ട് വിടുകയേയില്ല ”
”ഞാനൊന്നും പറയുന്നില്ലേ. ”
” പിന്നെ, ബാലേട്ടനെ വിളിച്ചു ഊണ് കൊടുത്ത കാര്യം ആരോടും പറയണ്ട ട്ടോ. ഓരോന്ന് കിട്ടാൻ വേണ്ടി നോക്കിയിരിക്കുവാ ആളുകള്. ”
” ഉം, ബാലേട്ടൻ തന്ന സമ്മാനം എന്താണെന്ന് ഞാൻ ഒന്ന് പോയി നോക്കട്ടെ ”
അജിത്മോന്‍ അവന്‍റെ മുറിയിലേക്ക് ഓടി. സുമിത്ര കിച്ചണിലേക്കും പോയി.
ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സുമിത്ര ബാലചന്ദ്രനെക്കുറിച്ചോര്‍ക്കുകയായിരുന്നു.
കൊച്ചുന്നാളില്‍ തന്‍റെ കൈപിടിച്ചു നടന്ന ചെക്കനായിരുന്നൂന്നു പറഞ്ഞതു നേരാണോ? എത്ര ആലോചിച്ചിട്ടും ഓര്‍മയിലേക്ക് വരുന്നില്ല ആ ചെക്കനെ. കള്ളം പറഞ്ഞതാവാനിടയില്ല. എന്തിനാണ് കള്ളം പറയുന്നത് ? തന്‍റെ പ്രീതി പിടിച്ചുപറ്റീട്ട് ആ മനുഷ്യന് എന്തുകിട്ടാനാണ് ?
ഏതായാലും കണ്ടിടത്തോളം ആളൊരു മാന്യനാണെന്നു തോന്നുന്നു. എന്നാലും, ഒരു പരിധിവിട്ട് അടുക്കണ്ട. നാട്ടുകാരെക്കൊണ്ട് ഇനിയും ഓരോന്നു പറയിപ്പിക്കേണ്ടല്ലോ. ബാലചന്ദ്രനെ വീട്ടിൽ വിളിച്ചു സൽക്കരിച്ച കാര്യം ആരും അറിയാതിരിക്കട്ടെ.


പീലിപ്പോസിന്‍റെ ചായക്കട!
ഒരു ഗ്ളാസ് കട്ടൻ ചായയും മുമ്പില്‍ വച്ച് പത്രത്തിലൂടെ കണ്ണോടിക്കുകയായിരുന്നു ബാലചന്ദ്രന്‍.
ആ സമയത്താണ് ശ്രീകുമാര്‍ അങ്ങോട്ട് കയറിവന്നത്.
“സാറെന്താ ഇന്നു കട്ടന്‍ചായയാക്കിയത്?”
ബാലചന്ദ്രന്‍റെ സമീപം കസേരയിൽ ഇരുന്നുകൊണ്ട് ശ്രീകുമാര്‍ ചോദിച്ചു.
“പാലുതീര്‍ന്നു. ങ്ഹ… ശ്രീക്കുട്ടനു വേണോ ഒരു ചായ ?”
“ആയിക്കോട്ടെ; സാറു സന്തോഷത്തോടെ വാങ്ങിത്തരുന്നതല്ലേ. കുടിച്ചേക്കാം.”
ബാലചന്ദ്രന്‍ ശ്രീകുമാറിന് ഒരു ചായയ്ക്ക് ഓര്‍ഡര്‍ കൊടുത്തു.
പീലിപ്പോസ് ചായകൊണ്ടുവന്ന് ശ്രീകുമാറിന്റെ മുമ്പില്‍ വച്ചു.
” കഴിക്കാൻ വല്ലതും വേണോ ? പീലിപ്പോസ് ചോദിച്ചു
” ഒന്നും വേണ്ട ”
” എന്തെങ്കിലും കഴിക്ക് ശ്രീക്കുട്ടാ . കാശ് ഞാൻ കൊടുത്തോളാം ”
” എന്നാ ഒരു പരിപ്പുവട താ ”
പീലിപ്പോസ് ഒരു പരിപ്പുവട എടുത്തുകൊണ്ടു വന്നു കൊടുത്തു.
“ശ്രീക്കുട്ടാ.., ഞാന്‍ ആവശ്യപ്പെട്ട ഡീറ്റെയ്ല്‍സൊക്കെ കളക്ടു ചെയ്തോ? “- ബാലചന്ദ്രന്‍ അയാളുടെ ചെവിയിൽ ചോദിച്ചു.
“ഉവ്വ് സാറെ.”
“എന്നാല്‍ ഇന്ന് രാത്രി എന്റെ വീട്ടിലേക്ക് വരണം .”
“ഉം…”
ശ്രീകുമാര്‍ തലകുലുക്കി.
“പിന്നെ…. ഞാന്‍ പറഞ്ഞതോര്‍മ്മയുണ്ടല്ലോ? നമ്മളു തമ്മിലുള്ള ഇടപാടുകളൊന്നും ഒരീച്ചപോലും അറിയരുത് . അറിഞ്ഞാൽ തനിക്കീ നാട്ടിലുള്ള നിലയും വിലയും ഞാൻ കളയും . എന്റെ മൊബൈലിലുണ്ട് തന്റെ നിലയും വിലയും ”
“ഇല്ല സാറേ . ഞാൻ ആരോടും പറയില്ല . സാറിനെന്നെ പൂര്‍ണമായും വിശ്വസിക്കാം. ”
”ഒക്കെ ”
“നിങ്ങളുതമ്മില്‍ വല്യ സുഹൃത്തുക്കളായെന്നു തോന്നുന്നല്ലോ.”
പീലിപ്പോസ് ചോദിച്ചു.
“ശ്രീക്കുട്ടന്‍ മിടുക്കനാ. വിശ്വസിക്കാന്‍ കൊള്ളുന്നവന്‍. ഞാന്‍ ഇവന് എന്‍റെ സിനിമേലൊരു ചാന്‍സ് കൊടുക്കും. പീലിപ്പോസ് ചേട്ടന്‍ നോക്കിക്കോ. ഭാവിയിലിവനൊരു സൂപ്പര്‍സ്റ്റാറാ.”
“ഓ… പിന്നെ… ഒരു പണിയും ചെയ്യാതെ മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്നവനാ സൂപ്പര്‍സ്റ്റാറാൻ പോകുന്നത് .” .
പീലിപ്പോസ് പുച്ഛത്തോടെ പറഞ്ഞു.
“നിങ്ങള് ബൂര്‍ഷ്വാകള് അങ്ങനെയേ പറയൂ. പാവപ്പെട്ടവരുടെ കഷ്ടപ്പാടും ദുരിതോം .അതനുഭവിച്ചവർക്കേ മനസിലാകൂ ” ശ്രീകുമാർ പറഞ്ഞു .
“ഓ നീ ഒരുപാട് അനുഭവിച്ചവനാ. പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ പാതിരാത്രീല്‍ ചില വീട്ടിലൊക്കെ നീ കേറിച്ചെല്ലുന്ന കാര്യം ഈ നാട്ടിലെല്ലാവര്‍ക്കും അറിയാം. എന്നെക്കൊണ്ടു കൂടുതലൊന്നും പറയിപ്പിക്കണ്ട.”
ശ്രീകുമാര്‍ ചമ്മി. പിന്നൊന്നും മിണ്ടിയില്ല അയാള്‍. വേഗം ചായ കുടിച്ചിട്ട് എണീറ്റ് സ്ഥലം വിട്ടു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 36

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 36

ഒരുദിവസം രാവിലെ ഒൻപതു മണി കഴിഞ്ഞ നേരം!
മുന്‍വശത്തെ തൊടിയില്‍, കാന്താരി ചീനിയില്‍ നിന്നു മുളകു പറിക്കുകയായിരുന്നു സുമിത്ര.
ആ സമയത്താണ് ബാലചന്ദ്രന്‍ റോഡിലൂടെ നടന്നു പോകുന്നത് കണ്ടത്.
പരസ്പരം മിഴികള്‍ കോര്‍ത്തപ്പോള്‍ ബാലചന്ദ്രന്‍ പുഞ്ചിരിച്ചു. സുമിത്രയും.
ഒന്നും മിണ്ടാതെ ഒരു പുഞ്ചിരിമാത്രം സമ്മാനിച്ചിട്ട് അയാൾ നടന്നകലുന്നതു കണ്ടപ്പോള്‍ വിഷമം തോന്നി സുമിത്രയ്ക്ക്!
തന്നോട് പിണക്കമായിരിക്കും!
ആദ്യമായി വീട്ടില്‍ വന്നപ്പോള്‍ മൈന്‍ഡ് ചെയ്യാതിരുന്നതുകൊണ്ടാവാം ഒരക്ഷരം പോലും ഉരിയാടാതെ കടന്നുപോയത്!
ഛെ! അന്ന് എന്തെങ്കിലുമൊന്നു ചോദിക്കാമായിരുന്നു.
സുമിത്രയുടെ മനസിലെവിടെയോ മുള്ളുകൊണ്ടതുപോലൊരു ഒരു നൊമ്പരം!
തൊടിയില്‍നിന്ന് തിരികെ അവള്‍ വീട്ടിലേക്ക് കയറി.
മനസിലെ നൊമ്പരം കൂടിക്കൂടി വന്നപ്പോള്‍ കട്ടിലില്‍ പോയി കിടന്നു അവള്‍.
കണ്ണടച്ചു കിടന്നപ്പോൾ ബാലചന്ദ്രന്‍റെ മുഖം മനസിൽ തെളിഞ്ഞു !
ഒന്നും മിണ്ടാതെ പോയല്ലോ അദ്ദേഹം! എന്തെങ്കിലും ഒന്ന് ചോദിച്ചിരുന്നെങ്കിൽ തീർച്ചയായും താൻ ഉള്ളുതുറന്ന് സംസാരിച്ചേനെ .
പരിചയം പുതുക്കാൻ കയറിവന്നപ്പോൾ താൻ മൈൻഡ് ചെയ്യാതിരുന്നത് മോശമായിപ്പോയി! ഇനി അതിനെപ്പറ്റി ആലോചിച്ചിട്ടെന്തു കാര്യം ! പോയ ബുദ്ധി ആനപിടിച്ചാൽ കിട്ടില്ലല്ലോ.


വൈകുന്നേരം സ്കൂള്‍വിട്ട് അജിത്മോന്‍ വന്നു.
ബാഗ് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് അവന്‍ അടുക്കളയിൽ സുമിത്രയുടെ അടുത്തേക്കുചെന്നു.
“ചേച്ചീ… ഞാന്‍ ബാലേട്ടനെ കാണാന്‍ പൊക്കോട്ടെ “
“ഓ , നിങ്ങളിപ്പം വല്യ ഫ്രണ്ട്സ് ആയല്ലോ അല്ലേ !”
”ചേച്ചി ബാലേട്ടൻ വന്നപ്പം ഒന്നും മിണ്ടാതിരുന്നതുകൊണ്ടല്ലേ ? മിണ്ടിയായിരുന്നേൽ ഇപ്പം ചേച്ചിക്കും ഫ്രണ്ട് ആകാൻ മേലായിരുന്നോ ”
”അയാൾ അടുത്തു കൂടി എന്തോ തട്ടിപ്പു നടത്താൻ വന്നതാണെന്നല്ലേടാ ഞാൻ കരുതീത് ”
”ഇപ്പം ചേച്ചിക്ക് സംശയം മാറിയോ ?”
”കണ്ടിട്ട് കുഴപ്പമില്ലാത്ത ആളാണെന്നു തോന്നുന്നു ”
”ശരിക്കും കഥ എഴുത്തുകാരൻ തന്നെയാ ചേച്ചി. ഞാൻ ചെല്ലുമ്പഴൊക്കെ എന്തേലും എഴുതിക്കൊണ്ടിരിക്കയാവും ”
”അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ ”
” ബാലേട്ടൻ നല്ല സ്നേഹമുള്ള ആളാ ചേച്ചി . എന്നെ എന്തിഷ്ടമാന്നോ !”
” നീ അയാളെ സോപ്പിട്ടു കയ്യിലെടുത്തു. ങ് ഹ ചെല്ല് . പോയിട്ട് വേഗം വന്നേക്കണേ ”
”ഉം ”
ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രവേഗം ചേച്ചി അനുവാദം തരുമെന്ന്.
ആഹ്ലാദത്തോടെ അവന്‍ വെളിയിലേക്കോടാന്‍ ഭാവിച്ചപ്പോള്‍ സുമിത്ര പറഞ്ഞു.
“അതേയ്… സിനിമേല് എനിക്കുകൂടി ഒരു ചാന്‍സ് തരാമോന്നു ഞാന്‍ ചോദിച്ചൂന്ന് പറയണേ ..”
അതു പറഞ്ഞിട്ട് സുമിത്ര ചിരിച്ചു.
“ചാന്‍സ് തരാന്നു പറഞ്ഞാല്‍ ചേച്ചി അഭിനയിക്ക്വോ?” തിരിഞ്ഞു നിന്ന് അവൻ ചോദിച്ചു.
“എന്താടാ അഭിനയിച്ചാല്? നിനക്കഭിനയിക്കാങ്കില്‍ എനിക്കു അഭിനയിക്കൻമേലെ ?”
“എന്നാല്‍ ഞാന്‍ പറഞ്ഞു ചാന്‍സ് വാങ്ങിത്തരാം. ഞാന്‍ പറഞ്ഞാ ബാലേട്ടന്‍ കേള്‍ക്കാതിരിക്കില്ല.”
“ഓ… നിന്‍റെയൊരു ബാലേട്ടന്‍. ഊണിലും ഉറക്കത്തിലും ഇപ്പം അതേയുള്ളൂ ചെക്കന് ”
സുമിത്ര കളിയാക്കി.
“പോ ചേച്ചീ ഒന്ന്.”
അജിത്മോന്‍ നേരെ ബാലചന്ദ്രന്‍റെ വീട്ടിലേക്ക് പാഞ്ഞു.
മുറിയില്‍ എന്തോ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ബാലചന്ദ്രന്‍. അജിത്മോനെ കണ്ടതും അദ്ദേഹം വാതില്‍ തുറന്ന് പുറത്തേക്കു ഇറങ്ങി വന്നു.
“വാ.. വാ… കമ്പനിക്ക് ഒരാളെ നോക്കിയിരിക്ക്വായിരുന്നു ഞാന്‍. എന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ നീയിപ്പം ”
പുഞ്ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ അജിത്മോനെ അകത്തേക്ക് ക്ഷണിച്ചു.
“കഥ എഴുതി തീരാറായോ?”
അകത്തേക്ക് കയറുന്നതിനിടയില്‍ അജിത്മോന്‍ ചോദിച്ചു.
“തുടങ്ങിയതേയുള്ളൂ.”
” എന്നാ തിരിച്ചു പോകുന്നേ ?”
”കുറെ ദിവസം കൂടി ഇവിടെ ഉണ്ടാകുമെടാ കുട്ടാ ”
ബാലചന്ദ്രൻ അവനെ തന്നിലേക്ക് ചേർത്തു പിടിച്ചു ..
“ബാലേട്ടന്റെ സിനിമയില് ചേച്ചിക്കുകൂടി ഒരു ചാന്‍സ് കൊടുക്കാമോന്നു ചോദിച്ചു.”
” ആര് ചോദിച്ചു ?”
” ചേച്ചി”
“അത് നീ എന്നെ ഒന്ന് കളിയാക്കിയതാണല്ലോടാ ?”
“അല്ല. ചാന്‍സ് കൊടുത്താല്‍ ചേച്ചി അഭിനയിക്കാന്നു എന്നോട് ഉറപ്പു പറഞ്ഞു.”
“എങ്കില്‍ ചേച്ചിയോട് പറ, എന്നോട് നേരിട്ട് ചോദിക്കാൻ ”
“അങ്ങനൊന്നും ചോദിക്കൂല്ല ചേച്ചി.”
“വല്ല്യ ഗമയാ നിന്‍റെ ചേച്ചിക്ക് അല്ലേ?”
“ചേച്ചി പാവമാ ബാലേട്ടാ.”
“പാവമാണെങ്കില്‍ പിന്നെയെങ്ങനാടാ കൊലക്കേസില്‍ പ്രതിയായത്?”
“അതു ചേച്ചിയെ പോലീസുകാര്‍ കുടുക്കിയതാ. ഒരുറുമ്പിനെപ്പോലും കൊല്ലാത്തയാളാ എന്‍റെ ചേച്ചി.”
“അത്രയ്ക്കു വിശ്വാസമാണോ നിനക്ക് നിന്റെ ചേച്ചിയെ?”
“ഉം…”
“പിന്നെയാരാ മറ്റെയാളെ കൊന്നത്?.”
“എനിക്കറിയാന്മേല .”
“ചേച്ചി അതിനെപ്പറ്റി വല്ലതും പറഞ്ഞിട്ടുണ്ടോ?”
“ഇല്ല.”
”ഒന്നും പറഞ്ഞിട്ടില്ലേ? ”
” ഉം ഉം . ”
”ജയേട്ടനുമായി എന്തിനാ ചേച്ചി പിണങ്ങിയത്? ”
”ചേച്ചി പിണങ്ങിയതല്ല . ജയേട്ടൻ പിണങ്ങി പോയതാ ”
” അതെന്തിനാന്നാ ചോദിച്ചത് ?”
”ചേച്ചിയെ കല്യാണം കഴിച്ചാൽ ജയേട്ടന് നാണക്കേടാണെന്ന് ”
” എങ്കിൽ പിന്നെ അയാളെന്തിനാ ശശികലയെ കല്യാണം കഴിച്ചത് ?”
”ചേച്ചിയോടുള്ള ദേഷ്യത്തിനാ. ”
”അതെന്താ ചേച്ചിയോട് ഇത്ര ദേഷ്യം വരാൻ കാരണം ?”
” എനിക്കറിഞ്ഞൂടാ ”
” ജയേട്ടൻ നല്ല സ്നേഹമുള്ള ആളായിരുന്നോ ?”
”അമ്മ മരിക്കുന്നതിനു മുൻപ് നല്ല സ്നേഹമുള്ള ആളായിരുന്നു.അമ്മ മരിച്ചേപ്പിന്നെ ഞങ്ങളോട് ഒട്ടും സ്നേഹമില്ലായിരുന്നു ”
തെല്ലുനേരം ബാലചന്ദ്രന്‍ അവന്‍റെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു.
“എന്താ നോക്കുന്നേ?”
അജിത്മോന് തെല്ലു ഭയം തോന്നി.
“ചുമ്മാതാടാ കുട്ടാ ” ബാലചന്ദ്രൻ അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചിട്ടു വാത്സല്യത്തോടെ ആ കവിളിൽ ഒരു മുത്തം നൽകി.
“ബാലേട്ടന്‍ എന്‍റെ വീട്ടിലേക്ക് വരാമെന്നു പറഞ്ഞിട്ട് വന്നില്ലല്ലോ?”
“ഞാനിന്നു നിന്റെ വീടിനു മുമ്പില്‍ക്കൂടി പോയിരുന്നു. നിന്റെ ചേച്ചിയെ കാണുകേം ചെയ്തു. പക്ഷേ, ചേച്ചി എന്നോടൊരക്ഷരം മിണ്ടിയില്ല. ഞാനും മിണ്ടിയില്ല. ഇങ്ങോട്ട് മിണ്ടിയിരുന്നെങ്കില്‍ ഞാനും മിണ്ടിയേനെ . വീട്ടിലേക്ക് കയറിവരുകയും ചെയ്തേനെ.”
” ചേച്ചിക്കിപ്പം പരിചയമില്ലാത്ത എല്ലാവരെയും പേടിയാ ”
” അതെന്താ ?”
”അറിയാന്മേല ”
”എന്നെയും പേടിയാണോ ?’
” ഇപ്പം ബാലേട്ടനോട് ഇഷ്ടമാ ”
”അതെങ്ങനെ മനസിലായി?
”അതൊക്കെ ചേച്ചീടെ വർത്തമാനത്തീന്ന് പിടികിട്ടി”
”ചേച്ചി എന്ത് പറഞ്ഞു ”
”ബാലേട്ടനെക്കുറിച്ചു എപ്പഴും പറയും.”
” എന്ത് പറയും?”
” മിണ്ടാതെ പോയതിൽ വിഷമമുണ്ടെന്നു പറയും ”
”ചേച്ചിക്ക് വിഷമമുണ്ടെന്നോ ?”
”ഉം .”
”എങ്കിൽ ചേച്ചിയോട് എന്നെ വന്നു വിളിക്കാൻ പറ. ഞാൻ വരാം ”
”ചേച്ചി വിളിക്കില്ല. ചേച്ചിക്ക് നാണമാ ”
”എന്തിനാ നാണിക്കുന്നേ? പണ്ട് എന്റെ കയ്യിൽ തൂങ്ങിനടന്ന കുസൃതിക്കുടുക്കയായിരുന്നു നിന്റെ ചേച്ചി ”
”അതൊന്നും ഓർക്കുന്നില്ലാന്നു പറഞ്ഞു ചേച്ചി ”
” എങ്ങനെ ഒർക്കാനാ . രണ്ടോ മൂന്നോ വയസ്സല്ലേയുള്ളൂ അപ്പം .”
കുറച്ചുനേരം കൂടി അവര്‍ കുശലം പറഞ്ഞിരുന്നു. പിന്നെ യാത്രപറഞ്ഞു പിരിഞ്ഞു.
അജിത് തിരിച്ച് വീട്ടില്‍ വന്നുകയറിയ ഉടനെ അവന്‍ സുമിത്രയോട് ചോദിച്ചു.
“ഇന്നു ബാലേട്ടന്‍ ഈ വഴി പോയിരുന്നു അല്ലേ ചേച്ചീ?”
“ഉം.”
“ചേച്ചി ബാലേട്ടനോട് ഒന്നും മിണ്ടിയില്ലാന്നു പറഞ്ഞു?”
“ഇങ്ങോട്ടും ഒന്നും മിണ്ടിയില്ലല്ലോ.”
“ബാലേട്ടന്‍ പറഞ്ഞതു നേരാ. ചേച്ചിക്ക് വല്യ ഗമയാ. ചേച്ചി എന്തെങ്കിലുമൊന്നു മിണ്ടിയിരുന്നെങ്കില്‍ ബാലേട്ടന്‍ ഇങ്ങോട്ട് കയറിവരുമായിരുന്നു.”
“ബാലേട്ടന്‍ അങ്ങനെ പറഞ്ഞോ?”
“ഉം.”
“അതിന് അയാളും ഇങ്ങോട്ടൊന്നും ചോദിച്ചില്ലല്ലോ.”
” ചേച്ചി അങ്ങോട്ടൊന്നും ചോദിക്കാതിരുന്നതുകൊണ്ടാ ബാലേട്ടൻ മിണ്ടാതെ പോയത് . ചേച്ചിക്ക് വല്യ ഗമയാ ന്നു പറഞ്ഞു. ”
എന്തെങ്കിലുമൊന്ന് ചോദിക്കാമായിരുന്നെന്നു സുമിത്രക്ക് തോന്നി .
“ബാലേട്ടന്‍ പാവമാ ചേച്ചീ. എന്നെ എന്തിഷ്ടാന്നോ! നമുക്ക് ബാലേട്ടനെ വിളിച്ച് ഒരു സദ്യ കൊടുക്കണം.”
“ങ് ഹ , നമുക്കാലോചിക്കാം ”
” ആലോചിച്ചാൽ പോരാ , കൊടുക്കണം .”
”കൊടുക്കാടാ ”
“എന്ന്?”
“അടുത്ത ശനിയാഴ്ച നിന്‍റെ ബർത്ത് ഡേ അല്ലേ . നീ ചെന്ന് വിളിച്ചോ. നമുക്ക് ഒരു ഊണ് കൊടുക്കാം .”
“ചേച്ചി വിളിച്ചാലേ ബാലേട്ടന്‍ വരൂ.”
“അതുവേണ്ട. ഞാൻ പറഞ്ഞിട്ടാണെന്ന് പറഞ്ഞു നീയങ്ങു വിളിച്ചാല്‍ മതി.”
“ഞാന്‍ വിളിച്ചാല്‍ വര്വോന്ന് അറിഞ്ഞൂടാ. എന്തായാലും ഞാന്‍ നാളെ പോയി ഒന്ന് വിളിച്ചുനോക്കാം.”
അതു പറഞ്ഞിട്ട് വേഷം മാറാനായി അജിത്മോന്‍ മുറിയിലേക്ക് പോയി.


ശനിയാഴ്ച.
അജിത്മോന്‍റെ ജന്മദിനം!
അടുക്കളയില്‍ ചോറും കറികളുമുണ്ടാക്കുന്ന തിരക്കിലായിരുന്നു സുമിത്ര. സഹായിക്കാന്‍ അജിത്തുമുണ്ട് തൊട്ടടുത്ത്.
സുമിത്ര ഓര്‍ക്കുകയായിരുന്നു. കഴിഞ്ഞ ജന്മദിനത്തിന് അമ്മയും ശശികലയും ജയേട്ടനുമൊക്കെയുണ്ടായിരുന്നു സദ്യയുണ്ണാന്‍! എന്തൊരു രസമായിരുന്നു അന്ന്! തന്നെ ഒറ്റയ്ക്കാക്കിയിട്ട് എല്ലാവരും പോയില്ലേ! സ്വര്‍ഗത്തിലിരുന്ന്, തന്റെ ദുരിതങ്ങൾ കണ്ട് അമ്മ കരയുന്നുണ്ടാകും ഇപ്പോൾ ! അറിയാതെ അവളുടെ കണ്ണുകള്‍ നിറഞ്ഞുപോയി.
“ചേച്ചി എന്താ ആലോചിക്കുന്നേ?”
അജിത് മോൻ ചോദിച്ചു.
“ഞാന്‍ നമ്മുടെ അമ്മയെക്കുറിച്ച് ഓര്‍ത്തുപോയെടാ . അമ്മയുണ്ടായിരുന്നെങ്കില്‍ എന്തു രസായിരുന്നു, അല്ലേടാ “
“ഉം…”
സുമിത്ര ക്ളോക്കിലേക്കു നോക്കി.
മാണി പന്ത്രണ്ട് മുപ്പത്തഞ്ച് .
“ഇത്ര നേരമായിട്ടും കണ്ടില്ലല്ലോടാ നിന്‍റെ ബാലേട്ടനെ. വരാന്നു പറഞ്ഞു നിന്നെ പറ്റിച്ചതാണോടാ?”
“ഏയ്. വരൂന്ന് ഉറപ്പുപറഞ്ഞതാ. വന്നില്ലെങ്കില്‍ ഇനി ഞാന്‍ ബാലേട്ടനോട് മിണ്ടുകേയില്ല.”
“ഞാന്‍ വിളിക്കാത്തതുകൊണ്ട് ചിലപ്പം വരില്ലായിരിക്കും.”
“വരും. വരാണ്ടിരിക്കില്ല. എന്നെ അത്രയ്ക്കിഷ്ടാ ബാലേട്ടന്.”
സുമിത്ര പിന്നൊന്നും മിണ്ടിയില്ല.
“ദേ ചേച്ചിയോട് ഒരു കാര്യം പറഞ്ഞേക്കാം. ബാലേട്ടന്‍ എന്തെങ്കിലുമൊക്കെ ചോദിച്ചാല്‍ നല്ല മണിമണിയായി മറുപടി പറഞ്ഞോണം. വല്യ വെയിറ്റിട്ടു നിക്കരുത് ” അജിത്തിന്റെ കല്പനകേട്ട് ചിരിവന്നുപോയി സുമിത്രയ്ക്ക്.
എന്തൊരു ആവേശമാണ് ഈ ചെക്കന്!
അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ പുറത്ത് ഗേറ്റു തുറക്കുന്ന ശബ്ദം!.
അജിത്മോന്‍ ഓടിച്ചെന്നു നോക്കി.
വർണക്കടലാസിൽ പൊതിഞ്ഞ ഒരു സമ്മാനപ്പൊതി കയ്യിൽ പിടിച്ചുകൊണ്ട് ബാലചന്ദ്രന്‍ ഗേറ്റുതുറന്നു കയറി വരുന്നു. ജുബ്ബയും മുണ്ടുമാണ് വേഷം.
അജിതിന്‍റെ മനസില്‍ ആഹ്ലാദത്തിന്‍റെ വേലിയേറ്റം. അവന്‍ ഓടിച്ചെന്ന് ചേച്ചിയോട് വിവരം പറഞ്ഞു.
സുമിത്രയ്ക്ക് ആകെ സങ്കോചമായിരുന്നു. എങ്ങനെ സ്വീകരിക്കണം? എന്തു പറയണം? തന്നോട് അതൃപ്തിയുണ്ടാകുമോ ആ മനസില്‍?
ടര്‍ക്കി ടവ്വലില്‍ കൈ തുടച്ചിട്ട് അജിത്മോന്‍റെ കൂടെ അവളും വെളിയിലേക്കിറങ്ങിച്ചെന്നു.
ബാലചന്ദ്രന്‍ മുറ്റത്തുനിന്ന് വരാന്തയിലേക്ക് കയറുകയായിരുന്നു അപ്പോള്‍.
സുമിത്രയെ നോക്കി അയാൾ ഹൃദ്യമായി ചിരിച്ചു . സുമിത്രയും ഹൃദയം തുറന്നു ചിരിച്ചു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 35

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 35

ബാലചന്ദ്രൻ പോയിക്കഴിഞ്ഞപ്പോഴാണ് സുമിത്ര ഓര്‍ത്തത് ആ മനുഷ്യനോട് ഒന്നിരിക്കാന്‍ പോലും താൻ പറഞ്ഞില്ലല്ലോ എന്ന്. അദ്ദേഹത്തിന് എന്തു തോന്നിക്കാണും? അഹങ്കാരിയും മനുഷ്യപ്പറ്റില്ലാത്തവളുമാണ് താനെന്ന് ചിന്തിച്ചുകാണില്ലേ?
ഛെ! തനിക്ക് വേണ്ട ബുദ്ധി വേണ്ടപ്പോള്‍ തോന്നാത്തതെന്തേ ?
പഴയ സൗഹൃദം പുതുക്കി വിശേഷങ്ങള്‍ ചോദിയ്ക്കാൻ വന്ന ആ മനുഷ്യനോട്എന്തെങ്കിലും ഒന്ന് ചോദിക്കുകപോലും ചെയ്യാതെ താന്‍ തിരിച്ചയച്ചല്ലോ! ഒന്നുമല്ലെങ്കിലും മാന്യമായി വേഷം ധരിച്ച ഒരാളെങ്കിലുമായിരുന്നല്ലോ! കാഴ്ചയിൽ സുമുഖനുമായിരുന്നു. ഭിക്ഷക്കു വരുന്ന ഒരാളോട് കാണിക്കുന്ന മര്യാദ പോലും താൻ അയാളോട് കാണിച്ചില്ല. ഛെ ! മോശമായിപ്പോയി .
സ്വയം പഴിച്ചിട്ട് സുമിത്ര അകത്തേക്ക് കയറിപ്പോയി.
വൈകുന്നേരം സ്കൂള്‍ വിട്ട് അജിത്മോന്‍ വന്നപ്പോള്‍ സുമിത്ര ബാലചന്ദ്രനെക്കുറിച്ച് പറഞ്ഞു.
സിനിമ പിടിക്കാന്‍ വന്ന ആളാണെന്നു കേട്ടപ്പോള്‍ അജിത്മോന് ആവേശമായി.
“ഞാനൊന്നു പോയി കണ്ടോട്ടെ ചേച്ചീ?”
“അയാളിപ്പം അവിടെ കാണുമോന്നാര്‍ക്കറിയാം.”
“കണ്ടില്ലെങ്കില്‍ ഞാനിങ്ങു തിരിച്ചുപോരും.”
“നിന്നെ കാണുമ്പം അയാളു മൈന്‍ഡ് ചെയ്തില്ലെങ്കിലോ?”
“മൈന്‍ഡ് ചെയ്യാതിരിക്കില്ല. ചേച്ചിയെപ്പോലാ എല്ലാരുംന്നു ചേച്ചി വിചാരിച്ചോ. ഞാനുടനെ വന്നേക്കാം ചേച്ചി.”
അവന്‍ പോകാനായി മുറ്റത്തേക്ക് ചാടിയതും സുമിത്ര പറഞ്ഞു:
“ഇവിടെ വന്നിട്ട് ഒന്നിരിക്കാന്‍ പോലും പറയാത്തതില്‍ ചേച്ചിക്കു വിഷമമുണ്ടെന്നു പറഞ്ഞേക്ക് കേട്ടോ?”
“ഉം…”
ഒറ്റ ഓട്ടമായിരുന്നു അവൻ.
വടക്കേപ്പറമ്പിലെ ഒറ്റയടിപ്പാതയിലൂടെ മിന്നല്‍ വേഗത്തില്‍ അവന്‍ പാഞ്ഞു.
ബാലചന്ദ്രന്‍റെ വീട്ടുമുറ്റത്ത് എത്തിയിട്ടാണവന്‍ ശരിക്കു ശ്വാസം വിട്ടത്.
അകത്ത് ബാലചന്ദ്രന്‍ എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.
തുറന്നുകിടന്ന ജനാലയിലൂടെ അജിത്മോന്‍ അയാളെ കണ്ടു.
അജിത്തിനെ കണ്ടതും ബാലചന്ദ്രന്‍ വെളിയിലേക്കിറങ്ങിവന്നു. അവനെ മനസിലായില്ല അയാൾക്ക് .
“ഉം?”
ചോദ്യരൂപേണ ബാലചന്ദന്‍ അവനെ നോക്കി.
ഒന്നുമില്ല എന്ന് അജിത് കണ്ണടച്ചു കാണിച്ചു.
“നീ എവിടുത്തെയാ ?”
“ദാ… ആ വീട്ടിലെ.”
അവന്‍ ദൂരേക്ക് കൈചൂണ്ടി ..
“ആ വീട്ടിലേന്നു പറഞ്ഞാല്‍?”
”മുല്ലക്കലെ ”.
“സുമിത്രയുടെ അനുജന്‍?”
“ഉം.”
“കേറിവാ…”
ബാലചന്ദ്രന്‍റെ ക്ഷണം സ്വീകരിച്ച് അജിത്മോന്‍ മുറ്റത്തുനിന്നു വരാന്തയിലേക്കും അവിടെനിന്നു മുറിയിലേക്കും കയറി.
“ഇരിക്ക്.”
ബാലചന്ദ്രന്‍ കസേര നീക്കിയിട്ടു കൊടുത്തു.
അജിത്മോന്‍ തെല്ലു ഭയത്തോടെ കസേരയിലിരുന്നു.
“എന്തിനാ വന്നേ?”
“ചുമ്മാ.”
“ഞാനിവിടുണ്ടെന്ന് ആരാ പറഞ്ഞേ ?”
“ചേച്ചി.”
“ചേച്ചി സമ്മതിച്ചിട്ടാണോ വന്നത്?”
“ഉം.”
“എന്നെക്കുറിച്ചെന്തു പറഞ്ഞു നിന്റെ ചേച്ചി?”
“സിനിമയ്ക്ക് കഥ എഴുതാന്‍ വന്നയാളാന്നു പറഞ്ഞു.”
“വേറൊന്നും പറഞ്ഞില്ലേ?”
“ഇല്ല.”
“ആളൊരു തട്ടിപ്പുകാരനാന്നു തോന്നുന്നൂന്നു പറഞ്ഞില്ലേ?”
“ഇല്ല.”
“നുണ. അങ്ങനെ പറയാണ്ടിരിക്കില്ലല്ലോ? ഞാനവിടെ വന്നിരുന്ന കാര്യം പറഞ്ഞോ?”
“ഉം.”
“വന്നിട്ട് നല്ല സ്വീകരണമായിരുന്നു എനിക്ക്. അതു പോട്ടെ. മോന്‍ ഏതു ക്ലാസില്‍ പഠിക്കുന്നു?”
“മൂന്നാം ക്ലാസില്‍.”
“ഇംഗ്ലീഷ് മീഡിയത്തിലാ?”
“ഉം.”
”ഏതു സ്കൂള്‍?”
അവന്‍ സ്കൂളിന്‍റെ പേര് പറഞ്ഞു.
പിന്നെയും ഒരുപാട് ചോദ്യങ്ങൾ. അമ്മയെക്കുറിച്ചും സുമിത്രയെക്കുറിച്ചും ജയദേവനെപ്പറ്റിയുമെല്ലാം ബാലചന്ദ്രൻ ചോദിച്ചു.
അജിത്മോന്‍റെ മനസിലെ ഭയവും അങ്കലാപ്പുമെല്ലാം പമ്പകടന്നു.
ഒരു ബന്ധുവിനെപ്പോലെയായിരുന്നു ബാലചന്ദ്രന്‍റെ സംസാരവും പെരുമാറ്റവും.
ഫ്ളാസ്കില്‍ നിന്നു കപ്പിലേക്ക് ചായ പകര്‍ന്ന് അയാള്‍ അജിതിനു നീട്ടി.
” കുടിക്ക് ”
”വേണ്ട ”
”എന്നെ പേടിയാണോ ?”
” അല്ല.”
”പിന്നെന്താ? ഇവിടെ നിന്ന് ഒന്നും കഴിക്കരുതെന്ന് പറഞ്ഞിട്ടുണ്ടോ നിന്റെ ചേച്ചി ?”
”ഇല്ല .”
” എന്നാ കുടിക്ക് . ”
ബാലചന്ദ്രന്‍റെ സ്നേഹനിര്‍ഭരമായ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ ചായ വാങ്ങി കുടിച്ചു,.
“സിനിമാ നടന്മാരെയൊക്കെ പരിചയമുണ്ടോ അങ്കിളിന്?”
കപ്പു കൈയില്‍ പിടിച്ചുകൊണ്ട് അവന്‍ ചോദിച്ചു.
“പിന്നെ… എല്ലാരും എന്‍റെ സുഹൃത്തുക്കളല്ലേ.”
“മോഹൻലാലിനെയും മമ്മൂട്ടിയെയുമൊക്കെ ഒക്കെ അറിയോ?”
“എല്ലാരേം അറിയാം.”
“സുരേഷ്ഗോപിയെ അറിയ്വോ?”
“അറിയാം. മോനു സിനിമാനടന്മാരെ വല്യ ഇഷ്ടാ അല്ലേ?”
“ഉം…”
“സിനിമേലഭിനയിക്കണമെന്നാഗ്രഹമുണ്ടോ?”
“ഉം…”
“എന്‍റെ സിനിമേലൊരു ചാന്‍സ് തന്നാല്‍ അഭിനയിക്കാമോ ?”
“ഉം…”
“ചേച്ചി സമ്മതിച്ചില്ലെങ്കിലോ?”
“ചേച്ചിയെക്കൊണ്ട് ഞാന്‍ സമ്മതിപ്പിച്ചോളാം.”
“ആട്ടെ, മുന്‍പ് ഏതെങ്കിലും സ്കൂള്‍ നാടകത്തിലോ മറ്റോ അഭിനയിച്ചു പരിചയമുണ്ടോ?”
“ഇല്ല.”
“അതു സാരമില്ല. സംവിധായകന്‍ പറയുന്നപോലൊക്കെയങ്ങു ചെയ്താമതി. എന്തായാലും എന്‍റെ അടുത്ത സിനിമേല്‍ ഒരു ചാന്‍സ് ഉറപ്പായിട്ടും തരും നിനക്ക് .”
“നേരാണോ?”
“ഷുവര്‍.”
അജിത്മോനു വലിയ സന്തോഷം!
ഏറെനേരം കുശലം പറഞ്ഞിരുന്നു അവര്‍.
”മോൻ നന്നായിട്ടു പഠിക്കുന്നുണ്ടോ ?”
” ഉം . ക്ലാസിൽ രണ്ടാം റാങ്കാ എനിക്ക് ”
”ഗുഡ് . അതോന്നാം റാങ്കാക്കി മാറ്റണം, കേട്ടോ”
“ഉം. നേരം ഒരുപാടായി. ഇനീം വൈകിയാല്‍ ചേച്ചി വഴക്കുപറയും. ഞാന്‍ പോട്ടെ?”
അജിത്മോന്‍ എണീറ്റു.
”ഇടയ്ക്കിടെ വരണം. എനിക്കിവിടെ കമ്പനി കൂടാന്‍ വേറെ ആളില്ല.” ബാലചന്ദ്രന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എത്രദിവസമുണ്ടാകും ഇവിടെ?”
“കഥ എഴുതി തീരുന്നതുവരെ.”
” എന്നാ കഥ എഴുതി തീരുക ? ”
” അതൊന്നും പറയാൻ പറ്റില്ല ”
“ഒരു ദിവസം എന്‍റെ വീട്ടിലേക്ക് ഒന്നു വര്വോ?”
“ഞാന്‍ വന്നിരുന്നല്ലോ ? മോന്‍റെ ചേച്ചി ഒന്നിരിക്കാന്‍പോലും പറഞ്ഞില്ല എന്നോട്.”
“അതില് ചേച്ചിക്ക് വിഷമമുണ്ടെന്നു പറയണമെന്നു പറഞ്ഞു.”
“അതു നുണ.”
“സത്യായിട്ടും പറഞ്ഞു.”
“എങ്കില്‍ ചേച്ചി വന്നു എന്നെ വിളിക്കട്ടെ . ഞാന്‍ വരാം.”
“ചേച്ചി വിളിച്ചാൽ വര്വോ?”
“ഉറപ്പായും .”
“എങ്കില്‍ ചേച്ചിയെക്കൊണ്ട് ഞാന്‍ വിളിപ്പിക്കാം ട്ടോ”
” അത് നടക്കുമെന്ന് തോന്നുന്നില്ല.”
”ഞാൻ പറഞ്ഞാൽ ചേച്ചി കേൾക്കാതിരിക്കില്ല ”
” ഞാൻ തട്ടിപ്പിനോ വെട്ടിപ്പിനോ വന്നതല്ലെന്നു ചേച്ചിയോടൊന്ന് പറഞ്ഞേക്ക് കേട്ടോ ”
”ഉം ”
ബാലചന്ദ്രനോട് യാത്രപറഞ്ഞിട്ട് വീട്ടിലേക്ക് മടങ്ങി അജിത്മോന്‍.
റബര്‍ തോട്ടത്തിലെ ചെമ്മണ്‍പാതയിലൂടെ അസ്ത്രംപോലെ അവന്‍ പായുന്നത് കൗതുകത്തോടെ നോക്കിന്നു ബാലചന്ദ്രന്‍.
വീട്ടില്‍ വന്നുകയറിയ ഉടനെ അജിത്മോന്‍ സുമിത്രയോട് പറഞ്ഞു:
“ഞാന്‍ കണ്ടു ചേച്ചീ സിനിമാക്കാരനെ . എന്നോട് ഒരുപാട് നേരം വര്‍ത്തമാനം പറഞ്ഞു . നല്ല മനുഷ്യനാ. എനിക്ക് സിനിമേലഭിനയിക്കാന്‍ ചാന്‍സ് തരാമെന്നു പറഞ്ഞു.”
“അതു നിന്നെ പറ്റിക്കാന്‍ പറഞ്ഞതല്ലേടാ .”
“അല്ല ചേച്ചീ. ഒറപ്പായിട്ടും തരാന്നു പറഞ്ഞു.”
“അയാളു സിനിമാക്കാരനാണോന്നാര്‍ക്കറിയാം.”
“ചേച്ചിക്കിപ്പഴും സംശയാല്ലേ? ബാലേട്ടന്‍ പറഞ്ഞു; ബാലേട്ടനിവിടെ വന്നിട്ടു ചേച്ചി മൈന്‍ഡ് ചെയ്തില്ലെന്ന്.”
“മൈന്‍ഡ് ചെയ്യാന്‍ അയാളു നമ്മുടെ ആരാ?”
“ഒന്നുമല്ലെങ്കിലും അയാളൊരു സിനിമക്കാരനല്ലേ ചേച്ചീ? ഒരു സിനിമാക്കാരന്‍ നമ്മുടെ വീട്ടില്‍ വരുന്നത് നമുക്കൊരഭിമാനമല്ലേ?”
“ഓ… അഭിമാനം! എന്നിട്ടുവേണം നാട്ടുകാരോരോന്നു പറഞ്ഞുണ്ടാക്കാന്‍. ഇനിയും അപവാദം കേൾക്കാനുള്ള കരുത്തില്ല എനിക്ക് ”
” ബാലേട്ടൻ എന്നോട് പറഞ്ഞു . അയാള് തട്ടിപ്പിനോ വെട്ടിപ്പിനോ വന്നതല്ലെന്നു ചേച്ചിയോടൊന്ന് പറഞ്ഞേക്കാൻ”
” അങ്ങനെ പറഞ്ഞോ ?”
”ഉം ”
” ഇവിടെ വന്നിട്ട് ഒന്നിരിക്കാൻ പോലും പറയാത്തതിൽ അയാൾക്കെന്നോട് ദേഷ്യം കാണും ”
” ദേഷ്യമൊന്നുമില്ല. ചേച്ചിയെ ഇഷ്ടമാ അയാൾക്ക്. ഞാന്‍ ബാലേട്ടനെ ഇങ്ങോട്ട് വിളിച്ചിട്ടുണ്ട്. ”
”അയാളു വരാമെന്നു പറഞ്ഞോ?”
“ചേച്ചി വിളിച്ചാല്‍ വരാന്നു പറഞ്ഞു.”
“ഞാനെന്തായാലും വിളിക്കാന്‍ പോണില്ല.”
“അതെന്താ വിളിച്ചാല്?”
“എന്തിനാ വിളിക്കണെ? അയാള് നമ്മുടെ ആരാ ? നിനക്കയാളോട് വല്യ ആരാധനയാന്നു തോന്നുന്നല്ലോ?”
“എനിക്കിഷ്ടാ ബാലേട്ടനെ.”
“നിന്നെ അയാളു കറക്കി എടുത്തെന്നു തോന്നുന്നല്ലോടാ ചെക്കാ.”
“എനിക്ക് സിനിമേലഭിനയിക്കാന്‍ ചാന്‍സ് തരും ചേച്ചീ. ”
” അത് നിന്നെ പറ്റിക്കാൻ അയാളൊരു നുണ പറഞ്ഞതല്ലേ ”
”നുണയല്ല . സത്യായിട്ടും താരാന്നു പറഞ്ഞു. നമുക്കൊരു ദിവസം ബാലേട്ടനെ ഇങ്ങോട്ട് വിളിച്ച് ഒരു അടിപൊളി സദ്യ കൊടുക്കണം കേട്ടോ ചേച്ചി .”
“സദ്യ ! ഇനി അതിന്റെ കുറവുകൂടിയേയുള്ളൂ! ഇനിയും കുറേക്കൂടി പേരുദോഷം കേൾക്കണോ ഞാൻ ? ബാലനും കോലനുമൊക്ക അവിടെങ്ങാനും കിടക്കട്ടെ . നീ പോയി വേഷം മാറിയിട്.”
“ഹോ ! ഇങ്ങനെയൊരു ചേച്ചി!”
ദേഷ്യപ്പെട്ടിട്ട് അവന്‍ ഡ്രസിംഗ് റൂമിലേക്ക് ഓടി .
വേഷം മാറി അവന്‍ തിരികെയെത്തിയപ്പോള്‍ അടുക്കളയില്‍ മീന്‍ വറുക്കുകയായിരുന്നു സുമിത്ര.
അജിത്മോന്‍ മുഖം കറുപ്പിച്ചുകൊണ്ട് ചേച്ചിയുടെ സമീപം ചുറ്റിപ്പറ്റി നിന്നു.
“നീ പിണങ്ങിയോടാ?”
” ചേച്ചിക്ക് എന്നോട് ഒട്ടും ഇഷ്ടമില്ല.”
“അതെന്താടാ നീ അങ്ങനെ പറഞ്ഞത്?”
“എന്നോടിഷ്ടമുണ്ടെങ്കില്‍ ബാലേട്ടനെ വിളിച്ച് നമുക്കൊരു സദ്യ കൊടുക്കണം. പറ്റുമോ ?
“അതൊക്കെ നമുക്ക് പിന്നെ ആലോചിക്കാം. നീ പോയി കുളിച്ചിട്ട് വന്നിരുന്ന് പഠിക്ക്.”
“വിളിക്കാന്നു എന്റെ കയ്യിൽ അടിച്ചു സത്യം ചെയ്യ് .”
“വിളിക്കാടാ.”
“സത്യം?”
“ഉം…”
സുമിത്രയ്ക്ക് ചിരി വന്നുപോയി.ഈ ചെക്കന്റെയൊരു കാര്യം .
“ഞാന്‍ സിനിമേലഭിനയിച്ചു വല്യ നടനാവുമ്പം ചേച്ചിക്ക് അതൊരു ഗമയല്ലേ?”
“പിന്നെപ്പിന്നെ. നീ വല്യ സൂപ്പര്‍സ്റ്റാറാകാന്‍ പോക്വല്ലേ. അയാളു നിന്നെ പറ്റിക്കാന്‍ ഒരു കള്ളം തട്ടിവിട്ടു. നീയതു വിശ്വസിച്ചു. നീയിത്ര മണ്ടനായിപ്പോയല്ലോടാ”
“ഈ ചേച്ചിയോട് ഞാനിനി ഒന്നും പറയില്ല .”
ദേഷ്യപ്പെട്ടിട്ട് അവന്‍ അടുക്കളയില്‍ നിന്ന് പിന്‍വലിഞ്ഞു.
സുമിത്രയ്ക്ക് ഉള്ളില്‍ ചിരി വന്നുപോയി. പാവം ചെക്കൻ ! അയാൾ പറഞ്ഞതെല്ലാം വിശ്വസിച്ചിരിക്കുകയാണ് അവൻ . എന്തായാലും താൻ നേരിട്ടുപോയി അയാളെ കാണുകയോ ഇങ്ങോട്ടു വിളിക്കുകയോ ചെയ്യുന്ന പ്രശ്നമേയില്ല . ഇനി ഇങ്ങോട്ട് വന്നാൽ മാന്യമായി വിളിച്ചിരുത്തും . സംസാരിക്കും . അത്രേയുള്ളു. അതിനപ്പുറത്തേക്ക് ഒരു ബന്ധം ഇനി ആരുമായിട്ടുമില്ല.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 34

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 34

ഈ യക്ഷി എന്തിനാണ് ഈ റബര്‍ തോട്ടത്തില്‍  കറങ്ങുന്നത്?
ടോര്‍ച്ചു തെളിക്കാതെ സാവധാനം ബാലചന്ദ്രന്‍ സ്ത്രീരൂപത്തിന്റെയടുത്തേക്കു നടന്നു.
കരിയിലയില്‍ ചവിട്ടി ശബ്ദമുണ്ടാകാതിരിക്കാന്‍ നന്നേ പണിപ്പെട്ടു.
സ്ത്രീയുടെ അടുത്തെത്തി, ഒരു റബര്‍ മരത്തിന്‍റെ മറവില്‍നിന്ന് അയാള്‍ സൂക്ഷിച്ചുനോക്കി.
വെള്ളസാരി ധരിച്ച ഒരു സ്ത്രീയല്ലേ അത്? തൊട്ടടുത്ത് കറുത്ത വസ്ത്രം ധരിച്ച ഒരു പുരുഷനുമുണ്ടല്ലോ?
യക്ഷിയുടെ കൂടെ ഗന്ധര്‍വനുമോ?
”ആ തെണ്ടിയെ നാളെതന്നെ ഇവിടുന്ന് കെട്ടുകെട്ടിക്കണം. അവനു വേറൊരു വീടും കിട്ടിയില്ല താമസിക്കാന്‍.”
പുരുഷശബ്ദം!
“ഞാനെന്താ ഇനി ചെയ്യേണ്ടത്? ”സ്ത്രീ ശബ്ദം .
“അവന്‍ എണീറ്റിട്ടില്ലെന്നു തോന്നുന്നു. ലൈറ്റ് തെളിഞ്ഞില്ലല്ലോ. യക്ഷി ചിരിക്കുന്നപോലൊന്നു ചിരിക്ക്.. ഉറക്കെ .”
സ്ത്രീയുടെ ഉച്ചത്തിലുള്ള ചിരികേട്ടപ്പോൾ ബാലചന്ദ്രനു ഉള്ളിൽ ചിരിവന്നു പോയി.
പുരുഷന്‍ കുനിഞ്ഞ് എന്തോ എടുത്തു വീടിനു നേരെ എറിഞ്ഞു .
“അയാളതിനകത്തില്ലേ? ഇനിയെങ്ങാനും യക്ഷിയെപ്പേടിച്ചു സ്ഥലംവിട്ടോ ?”
സ്ത്രീക്കു സംശയം.
“ഏയ് കാണാതിരിക്കില്ല. ഒരുപക്ഷേ പേടിച്ച് ലൈറ്റിടാത്തതാകും.”
പുരുഷന്‍ മെല്ലെ വീടിനടുത്തേക്ക് നടന്നു.
അടുത്തനിമിഷം ബാലചന്ദ്രന്‍ ചാടിവീണ് അയാളെ വട്ടം പിടിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചുപോയ പുരുഷന്‍ രക്ഷപ്പെടാന്‍ ഒരു വിഫലശ്രമം നടത്തിയെങ്കിലും അതിനുമുമ്പേ ബാലചന്ദ്രന്‍ അയാളെ കാലുകൊണ്ട് വീഴ്ത്തിയിട്ട് കൈകൾ രണ്ടും പിന്നോട്ടെടുത്ത് കയറുകൊണ്ട് ബന്ധിച്ചു. പിന്നെ കാലുകളും കൂട്ടിക്കെട്ടി .
സ്ത്രീ അപ്പോഴേക്കും ജീവനുംകൊണ്ട് പാഞ്ഞിരുന്നു.
“എന്നെ ഒന്നും ചെയ്യരുതേ… ഞാന്‍ പൊയ്ക്കൊള്ളാം സാറെ.”
പുരുഷന്‍ പറഞ്ഞു.
“നിന്റെ മുഖം ഒന്ന് കാണട്ടെ.”
ബാലചന്ദ്രന്‍ അയാളെ മറിച്ചിട്ടു. എന്നിട്ട് ആ മുഖത്തേക്ക് ടോര്‍ച്ചടിച്ചു നോക്കി.
“ആഹാ… നീയായിരുന്നോ ഗന്ധര്‍വന്‍!”
ആളെ പിടികിട്ടിയതും ബാലചന്ദ്രന് ചിരിവന്നുപോയി.
“എത്രനാളായി ഈ പണി തുടങ്ങിയിട്ട്?”
“കുറെനാളായി സാറെ.”
“നിന്‍റെ കൂടെയുണ്ടായിരുന്ന യക്ഷി ആരാ?”
“അത്… എന്‍റടുത്തവീട്ടിലെ വേലക്കാരിയാ.”
ബാലചന്ദ്രനു ചിരി വന്നുപോയി .
“നിനക്കു ഭാര്യം കുട്ടികളുമൊന്നുമില്ലേ?”
“ഒണ്ട് സാറെ.”
“എന്നിട്ടാണോ ഈ പണിക്ക് നടക്കുന്നത്? ”
“ക്ഷമിക്കണം സാറെ. ഒരു തെറ്റുപറ്റിപ്പോയി. ഇനി ആവർത്തിക്കില്ല.”
“എന്തായാലും നേരം വെളുക്കുന്നതുവരെ നിന്നെ ഈ റബ്ബർ മരത്തിൽ കെട്ടിയിടാം. നാട്ടുകാരൊക്കെ വന്നു കാണട്ടെ യക്ഷിയെ.”
“അയ്യോ സാറെ എന്‍റെ മാനം കളയരുത്. നാട്ടിലെനിക്കൊരു നിലയും വിലയുമുള്ളതാ.”
“നിന്‍റെ ഭാര്യയ്ക്കറിയാമോ ഈ പണി?”
“ഇല്ല സാറെ. ദയവുചെയ്ത് എന്‍റെ കുടുംബം തകർക്കരുത് .”
” നീയാണോ ഇവിടെ താമസിക്കാൻ വന്നവരെയൊക്കെ പേടിപ്പിച്ചു ഓടിച്ചത് ?”
” അതെ സാറേ ”
” വിജനമായ സഥലത്ത് ഒറ്റപ്പെട്ടിരിക്കുന്ന ഈ വീട് എല്ലാത്തിനും നല്ല സൗകര്യമായിരുന്നു അല്ലേ ?”
” അതെ ”
“ഇനി മേലില്‍ ഈ പണിക്ക് പോക്വാ?”
“ഇല്ല സാറെ. ഒരിക്കലുമില്ല.”
“ജനലിന്റെ ഗ്ലാസ് രണ്ടെണ്ണം പൊട്ടി. ഓട് പൊട്ടിയിട്ടുണ്ടോന്നു ഇനി നോക്കണം. നാളെ വന്ന് അതിന്റെയൊക്കെ കാശ് തന്നിട്ടു പൊയ്‌ക്കോണം .”
“തന്നേക്കാമേ…”
” ഈ സംഭാഷണമെല്ലാം ഞാൻ മൊബൈലിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ടു പറ്റിച്ചിട്ട് കടന്നുകളയാമെന്ന് വിചാരിക്കണ്ട ട്ടോ ”
” ഇല്ല സാറേ. നാളെ തന്നെ കാശുകൊണ്ടു തന്നോളാം ”
”തന്നെക്കൊണ്ട് വേറെയും ചില ആവശ്യങ്ങളുണ്ട് . നാളെ വന്ന് എന്നെ ഒന്ന് കാണണം .”
” വരാം സാർ . എന്ത് സഹായവും ഞാൻ ചെയ്തുതരാം. എന്നെ നാറ്റിക്കരുത് ”
”എന്തായാലും തന്റെ കുറെ ഫോട്ടോകളും കൂടി മൊബൈലിൽ എടുത്തു വച്ചേക്കാം. ഒരു വെടിക്കുള്ള മരുന്ന് ഇരിക്കട്ടെ കയ്യിൽ.”
” ഫോട്ടോ പുറത്തു കാണിച്ചു നാറ്റിക്കല്ലേ സാറേ ”
” ഇല്ലെടോ . ആരെയും കാണിക്കില്ല . ഇന്നുമുതൽ നമ്മൾ നല്ല ഫ്രണ്ട് സാ . തന്നെക്കൊണ്ട് എനിക്ക് ചില കാര്യങ്ങളൊക്കെ ഉണ്ട് ”
” സാറുമായി ഫ്രണ്ട്ഷിപ് ഉണ്ടാക്കുന്നത് എനിക്കും ഇഷ്ടമാ ”
”പക്ഷെ ഈ പണി ഇനി പറ്റിയേല കേട്ടോ ? നിറുത്തിക്കോണം ഇന്നത്തെകൊണ്ട് ”
” നിറുത്തി . ഇന്നത്തോടെ നിറുത്തി. സത്യം ”
ബാലചന്ദ്രൻ മൊബൈലിൽ അയാളുടെ കുറെ ഫോട്ടോകളെടുത്തു.
എന്നിട്ട് അയാളെ ബന്ധനവിമുക്തനാക്കി.
യുവാവ് എഴുന്നേറ്റു നിന്നിട്ട് കൈകൂപ്പി പറഞ്ഞു:
“ദയവുചെയ്ത് സാറിതു പുറത്താരോടും പറയരുത്.”
“ഇല്ലെടോ…! “
“എന്തു സഹായം വേണമെങ്കിലും ചെയ്തുതരാം സാറെ.”
“എന്തായാലും നാളെ ഒരു പതിനൊന്നുമണിയാവുമ്പം താനിങ്ങോട്ടുവാ. ഈ നാടിനെപ്പറ്റി എനിക്ക് ചില കാര്യങ്ങള്‍ അറിയാനുണ്ട്.”
“തീര്‍ച്ചയായിട്ടും വരാം സാറെ. എന്തു കാര്യം വേണമെങ്കിലും ഞാന്‍ പറഞ്ഞുതരാം. സാറിനേപ്പോലൊരു സിനിമാക്കാരനുമായിട്ടു ഫ്രണ്ട്ഷിപ് ഉണ്ടാണ്ടാക്കാന്‍ പറ്റുന്നതുതന്നെ ഒരു വല്യ കാര്യമല്ലേ? ചിലപ്പം സിനിമയായിരിക്കും എന്റെ രക്ഷാമാർഗം .”
“എന്നാ സ്ഥലം വിട്ടോ . ഇത്രയും നേരം ഉറക്കമിളച്ചതല്ലേ. പോയിക്കിടന്നു നന്നായിട്ടൊന്നുറങ്ങ് .”
“സാറാരോടും ഇത് പറയരുത്.”
“ഇല്ലെടോ. താന്‍ ധൈര്യായിട്ടു പൊയ്ക്കോ!”
“ഉപദ്രവിക്കാതെ വിട്ടതിനു നന്ദി സാറേ ”
“ങ്ഹ… പോ പോ…”
യുവാവ് ജീവനുംകൊണ്ട് സ്ഥലംവിട്ടു.
ബാലചന്ദ്രന്‍ തിരികെ മുറിയിലേക്ക് നടന്നു.

* * * **** ******
പ്രഭാതം!
രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി ബാലചന്ദ്രന്‍ പീലിപ്പോസ് ചേട്ടന്‍റെ കടയില്‍ ചെന്നപ്പോള്‍ അവിടെയുണ്ട് ശ്രീകുമാര്‍. മുമ്പിലൊരു ചായയും കൈയില്‍ നിവര്‍ത്തിപ്പിടിച്ച പത്രവും!
ബാലചന്ദ്രനെ കണ്ടതും ഒരു ചമ്മലോടെ അയാള്‍ പത്രം ഉയര്‍ത്തി മുഖം മറച്ചു.
ബാലചന്ദ്രനു ചിരിവന്നുപോയി. പുട്ടിനും കടലക്കും ഓർഡർ കൊടുത്തിട്ടു അയാൾ കൈകഴുകി കസേരയിൽ വന്നിരുന്നു. പീലിപ്പോസു ചേട്ടൻ പുട്ടും കടലയുമെടുത്തു മുമ്പില്‍ കൊണ്ടുവന്നുവച്ചിട്ടു ചോദിച്ചു
“ഇന്നലെ രാത്രി ആ വീട്ടിലാണോ സാറെ കിടന്നത്?”
“അതെ…”
“രാത്രി കുഴപ്പം ഒന്നുമുണ്ടായില്ലേ?”
എന്തു കുഴപ്പം?
“അല്ല… യക്ഷീടെ ശല്യം.?”
“ങ്ഹ… ചെറുതായിട്ടൊക്കെ ഒണ്ടായി. പക്ഷേ, ചില മന്ത്രവിദ്യകളൊക്കെ അറിയാമായിരുന്നതുകൊണ്ട് ഞാന്‍ യക്ഷിയെ പിടിച്ച് ഒരു റബര്‍ മരത്തേല്‍ ബന്ധിച്ചു . ഇനി യക്ഷീടെ ശല്യം ഉണ്ടാവില്ല. “
“അതു നുണ.”
“നുണയല്ല. ഇനി ആ വീട്ടില്‍ യക്ഷീടെ ശല്യം ഉണ്ടാവില്ല. സംശയമുണ്ടെങ്കില്‍ ഇന്നു രാത്രി ചേട്ടന്‍ വന്ന് അവിടെ ഒന്ന് താമസിച്ചുനോക്ക്.”
”അയ്യോ ഞാനില്ല. ഭാഗ്യപരീക്ഷണത്തിനൊന്നും ഈ പീലിപ്പോസിനെ കിട്ടില്ല .”
“യക്ഷിയെ പേടിയാ അല്ലയോ?’
”ഒള്ളതു പറയാല്ലോ സാറെ. എനിക്കു പേടിയാ.”
”എന്തിനാ പേടിക്കുന്നേ? യക്ഷികളും പ്രേതങ്ങളുമൊക്കെ നമ്മുടെ സുഹൃത്തുക്കളല്ലേ? എത്രയോ യക്ഷികളേം പ്രേതത്തേംകൊണ്ട് അമ്മാനമാടിയവനാ ഈ കുറ്റിപ്പുറം ബാലന്‍. കേട്ടിട്ടില്ലേ, കൊട്ടാരം വീട്ടിലെ നീലയക്ഷി. എഴുതിയതാരാ? കുറ്റിപ്പുറം ബാലന്‍. പനമരത്തിലെ പാതിരാപുള്ള്! യക്ഷിക്കഥയാ. എഴുതിയതാരാ? കുറ്റിപ്പുറം ബാലന്‍. വായിച്ചിട്ടില്ലേ ഇതൊന്നും?”
“ഇല്ല. കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ എന്നു പേരുള്ള ഒരു സിനിമ കണ്ടിട്ടുണ്ട്.”
“വായന കുറവാ അല്ലിയോ ?”
“വായിക്കാനൊന്നും സമയമില്ല സാറെ. പത്രമൊന്നു മറിച്ചുനോക്കാന്‍പോലും സമയം കിട്ടാറില്ല. ഇവിടുത്തെ പണി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ പത്തുപത്തരയാകും . രാവിലെ അഞ്ചുമണിക്ക് ഇവിടെ എത്തണം . ഇതിനിടയിൽ വായിക്കാൻ എവിടെയാ സമയം ?”
പീലിപ്പോസ് ശ്രീകുമാറിനെ നോക്കി ചോദിച്ചു.
“നീ വായിച്ചിട്ടുണ്ടോടാ ശ്രീക്കുട്ടാ ?”
”ഞാനീ പൈങ്കിളിക്കഥകളൊന്നും വായിക്കാറില്ല.”
പത്രത്തില്‍നിന്നു മുഖമെടുക്കാതെ ശ്രീകുമാര്‍ പറഞ്ഞു.
“അതെ അതെ! ശ്രീക്കുട്ടന്‍ ബുദ്ധിജീവിയല്ലേ. ഞാന്‍ ശ്രീക്കുട്ടന് എന്‍റെ സിനിമേലൊരു റോള് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട് .”
ബാലചന്ദ്രന്‍ പറഞ്ഞു.
“ങ്ഹാ ഹ … അപ്പം നിങ്ങളു തമ്മില്‍ എപ്പ പരിചയത്തിലായി?”
പീലിപ്പോസ് ചോദിച്ചു.
“ഇന്നലെ രാത്രി.” ബാലചന്ദ്രൻ പറഞ്ഞു .
“അമ്പടാ കള്ളാ. സിനിമേലഭിനയിക്കാന്‍ ചാന്‍സു ചോദിച്ച് നീ രാത്രി സാറിനെ പോയി കണ്ടു അല്ലേ?”
“റോളു ചോദിച്ചു വന്നതല്ല. ചുമ്മാ പരിചയപ്പെടാന്‍. പരിചയപ്പെട്ടപ്പം എനിക്ക് തോന്നി എന്‍റെ സിനിമയ്ക്കു പറ്റിയ ഒരു നടനാണെന്ന് “- ബാലചന്ദ്രന്‍ പറഞ്ഞു.
“പിന്നെന്താടാ ശ്രീക്കുട്ടാ സാറിനെ കണ്ടിട്ട് ഒരു പരിചയോം ഇല്ലാത്ത രീതീല്‍ നീ ഇരിക്കുന്നത്?”
പീലിപ്പോസ് ചോദിച്ചു.
” സാറു ചുമ്മാ കളി പറയുന്നതാ പീലിപ്പോസ് ചേട്ടാ.”
പത്രം ഡെസ്കിലേക്കിട്ടിട്ടു ശ്രീകുമാര്‍ എണീറ്റു: “പാര്‍ട്ടീടെ മീറ്റിംഗുണ്ട്. ഞാന്‍ പോട്ടെ.”
“നീ ഈ പാര്‍ട്ടിം പ്രകടനവുമൊക്കെയായിട്ടു നടക്കാതെ വല്ല ജോലീം ചെയ്തു ജീവിക്കാന്‍ നോക്കെടാ ചെക്കാ. ” പീലിപ്പോസ് പറഞ്ഞു.
“ചേട്ടന് ഈ നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ കണ്ണീരും കഷ്ടപ്പാടും അറിയാഞ്ഞിട്ടു പറയുന്നതാ . അതെങ്ങനാ നിങ്ങളൊക്കെ പെറ്റി ബൂർഷ്വ അല്ലെ പെറ്റി ബൂർഷ്വ ”
ചായയുടെ പണം കൊടുത്തിട്ട് ഇറങ്ങി നടന്നു ശ്രീകുമാര്‍. പീലിപ്പോസ് ബാലചന്ദ്രന്‍റെ നേരെ തിരിഞ്ഞിട്ടു പറഞ്ഞു:
”ഒരു പണീം ചെയ്യാതെ നടക്ക്വാ. പ്രസംഗവും സത്യാഗ്രഹവുമൊക്കെയായിട്ട് . കുറെ കടിച്ചാല്‍ പൊട്ടാത്ത വാചകങ്ങളും ഛർദ്ദിച്ചിടും . ”
“ജീവിക്കാൻ ഓരോരോ വഴികൾ ”
ബാലചന്ദ്രന്‍ ആരോടൊന്നില്ലാതെ പറഞ്ഞു.

***** ***** *****
അജിത്‌മോനെ സ്കൂളിലയച്ചിട്ട് മുറികളെല്ലാം തൂത്തുവൃത്തിയാക്കുകയായിരുന്നു സുമിത്ര.
ആ സമയത്താണ് ഡോര്‍ബെല്‍ ശബ്ദിച്ചത്.
ചൂലു തറയിലിട്ടിട്ട് ആകാംക്ഷയോടെ ചെന്നു വാതില്‍ തുറന്നു.
സുമുഖനായ ഒരു യുവാവ് മന്ദഹസിച്ചുകൊണ്ട് വരാന്തയില്‍ നില്‍ക്കുന്നു.
വെള്ളമുണ്ടും ജൂബ്ബയുമാണ് വേഷം!
സുമിത്രയ്ക്ക് ആളെ പിടികിട്ടിയില്ല. പരിചയമില്ലാത്ത ഭാവത്തില്‍ അവള്‍ നോക്കി നിന്നപ്പോള്‍ യുവാവ് ചോദിച്ചു:
“സുമിത്രയല്ലേ?”
“ഉം.” അവള്‍ തലയാട്ടി.
“ഓര്‍മയുണ്ടോ ഈ മുഖം?”
യുവാവ് പുഞ്ചിരിച്ചുകൊണ്ട് അങ്ങനെ ചോദിച്ചപ്പോള്‍ സുമിത്ര പരുങ്ങി. എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. മനസിലാകാത്ത മട്ടിൽ നിശബ്ദയായി നോക്കിനില്‍ക്കുന്നത് കണ്ടപ്പോള്‍ യുവാവ് പറഞ്ഞു:
“ആലോചിച്ചു തല പുകയ്ക്കണ്ട. ഒരുപാടുവര്‍ഷം മുമ്പ് കണ്ട മുഖമാ. ഇപ്പം മറന്നുകാണും. ഞാനാണെങ്കിലും യാദൃച്ഛികമായി സുമിത്രയെ കണ്ടാല്‍ ഇപ്പം തിരിച്ചറിയുകേല. അമ്മയെവിടെ? അമ്മയെ വിളിക്ക്. അമ്മക്കറിയാം എന്നെ.”
“അമ്മ..”.
” അമ്മ ഇവിടില്ലേ?”
“അമ്മ മരിച്ചുപോയി.”
യുവാവ് ഒരു നിമിഷം നിശ്ചലനായി. മുഖത്തെ മന്ദഹാസം പൊടുന്നനെ മാഞ്ഞു.
“സോറി. ഞാനറിഞ്ഞില്ല.”
അമ്മ എങ്ങനെയാണ് മരിച്ചതെന്നും എത്രനാളായി മരിച്ചിട്ടെന്നും ചോദിച്ചു അയാൾ . ഒടുവില്‍ ആഗതന്‍ സ്വയം പരിചയപ്പെടുത്തി.
“എന്‍റെ പേര് ബാലചന്ദ്രന്‍! പണ്ടു നിങ്ങളു തലയനാട്ട് താമസിച്ചുകൊണ്ടിരുന്നപ്പം തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഒരു ബാലുവിനെ ഓർമ്മയുണ്ടോ ? ഇല്ലിമൂട്ടിലെ ശ്രീധരന്‍ നായരുടെ മകന്‍..?”
എത്ര ആലോചിച്ചിട്ടും ഓര്‍മയിലേക്ക് വന്നില്ല ആ മുഖം. ഇല്ലിമൂട്ടില്‍ ശ്രീധരന്‍ നായരുടെ മകന്‍? അങ്ങനെയൊരു വീട്ടുപേരോ ബാലു എന്ന പേരോ ഓര്‍മയിലൊരിടത്തുമില്ല. മുൻപ് തലയനാട്ട് താമസിച്ചിരുന്നു എന്ന് ‘അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് .
സുമിത്ര മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ ബാലചന്ദ്രൻ പറഞ്ഞു .
“ഒരു പക്ഷെ സുമിത്ര ഓർക്കുന്നുണ്ടാവില്ല .എങ്ങനെ ഓര്‍ക്കാനാ. നിങ്ങളവിടെ നിന്നു വീടുവിറ്റു പോരുമ്പം സുമിത്രയ്ക്ക് രണ്ടോ മൂന്നോ വയസു പ്രായം! ആ പ്രായത്തിലുള്ള കാര്യങ്ങളൊക്കെ ഓർക്കാൻ പറഞ്ഞാൽ പറ്റുമോ? സരസ്വതിയമ്മ ഉണ്ടെന്നു കരുതിയാ ഞാൻ വന്നത് . മരിച്ചുപോയത് അറിഞ്ഞില്ലായിരുന്നു ”
ബാലചന്ദ്രന്‍ ഹൃദ്യമായി ചിരിച്ചു.
സുമിത്രയ്ക്ക് ചിരി വന്നില്ല. ഇയാള്‍ എന്തോ തട്ടിപ്പുമായി വന്നതാണോ എന്നായിരുന്നു അവള്‍ക്കു സംശയം! ബാലു എന്നൊരാളെപ്പറ്റി അമ്മ ഒരിക്കല്‍പ്പോലും പറഞ്ഞുകേട്ടിട്ടില്ലല്ലോ?
“സുമിത്ര ഇപ്പം ഓര്‍ക്കുന്നതെന്താന്നു ഞാന്‍ പറയട്ടെ? ഇയാള്‍ എന്തോ തട്ടിപ്പുമായി ഇറങ്ങിയതാണ്. ഇങ്ങനെയൊരു മനുഷ്യനെ ഞാൻ അറിയുകയുമില്ല കേട്ടിട്ടുമില്ല എന്ന് . അല്ലേ?”
അപ്പോഴും അവൾ മൗനം.
“ഞാനിത്രയൊക്കെ പറഞ്ഞിട്ടും എന്തിനാ വന്നതെന്നു ചോദിച്ചില്ലല്ലോ. ചോദിച്ചില്ലെങ്കിലും പറയാം. ഇവിടെ ഒരു സിനിമയുടെ വര്‍ക്കുമായി ബന്ധപ്പെട്ടു വന്നതാ. കുങ്കുമപാടം എന്ന സിനിമ കണ്ടിട്ടുണ്ടോ? അതിന്‍റെ കഥയും തിരക്കഥയും സംഭാഷണവുമൊക്കെ എന്‍റേതാ. കേട്ടിട്ടുണ്ടാവും കുറ്റിപ്പുറം ബാലന്‍.”
സുമിത്രയുടെ മുഖത്ത് ഒരു നേരിയ മന്ദഹാസം! എങ്കിലും അവൾ ഒന്നും പറഞ്ഞില്ല.
“ഇവിടെ ശിവരാമൻ ചേട്ടന്റെ കെട്ടിടത്തിലാ താമസം. കുറെനാള് ഇവിടുണ്ടാകും. ഇവിടെ വന്ന് ഓരോരുത്തരെ പരിചയപ്പെട്ടപ്പഴാ അറിഞ്ഞത്, മുല്ലക്കലെ സരസ്വതിയുടെ വീടാ ഇതെന്ന്. എന്നാ കണ്ട് ഒന്ന് പരിചയം പുതുക്കാല്ലോന്ന് കരുതി വന്നതാ.”
ബാലചന്ദ്രന്‍ പറഞ്ഞതെല്ലാം കേട്ടുനിന്നതല്ലാതെ തിരിച്ചങ്ങോട്ടൊന്നും ചോദിച്ചില്ല സുമിത്ര! ഒരു പരിചയവുമില്ലാത്ത ആളിനോട് എന്താണ് ചോദിക്കുക?
“സംശയം ഇപ്പഴും മാറിട്ടില്ലാന്നു തോന്നുന്നു?”
അപ്പോഴും മൗനമായി നിന്നതേയുള്ളൂ സുമിത്ര.
“ഓക്കെ. നമുക്ക് പിന്നെ കാണാം. പേടിയും സംശയവുമൊക്കെ മാറിയിട്ട് ”
ഒന്ന് പുഞ്ചിരിച്ചിട്ടു ബാലചന്ദ്രന്‍ തിരിഞ്ഞു പടിയിറങ്ങി നടന്നു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 33

0
മംഗളം അവാർഡ് നേടിയതും പിന്നീട് ചലച്ചിത്രമാക്കിയതുമായ നോവൽ

ഒരു തെളിഞ്ഞ പ്രഭാതം.
ചക്രവാളത്തിന്‍റെ തിരുനെറ്റിയില്‍ ചുവന്ന പൊട്ടുപോലെ ഉദിച്ചുയരുന്ന പ്രഭാത സൂര്യന്‍.
ആകാശത്തെ തൊട്ടുരുമ്മി നില്‍ക്കുന്ന മൊട്ടക്കുന്നുകള്‍ക്ക് മഞ്ഞിന്‍റെ മേലാവരണം.
കാറിന്‍റെ വിന്‍ഡ് ഗ്ലാസ് താഴ്ത്തിവച്ചിട്ടു ബാലചന്ദ്രന്‍ വെളിയിലേക്കു നോക്കി ഇരുന്നു.
എത്ര മനോഹരമാണ്‌ ഈ ഗ്രാമവും ഇവിടുത്തെ സസ്യജാലങ്ങളും!
പച്ചവിരിച്ച മലഞ്ചെരിവുകളില്‍ റബറും കാപ്പിയും തെങ്ങും കുരുമുളകും കപ്പയും.
നിരനിരയായി നില്‍ക്കുന്ന റബര്‍ മരങ്ങള്‍ കാണാന്‍ എന്തൊരു ഭംഗി !.
ഒരു വനത്തിന്‍റെ നടുവിലൂടെ പോകുന്ന പ്രതീതി.
“ചാക്കോ… എങ്ങനെയുണ്ടെടോ ഈ സ്ഥലം?”
വെളിയിലേക്ക് നോക്കി പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടയിൽ ബാലചന്ദ്രന്‍ ഡ്രൈവറോട് ചോദിച്ചു.
“നല്ല കിടിലൻ സ്ഥലമല്ലേ സാര്‍. സാറിനിവിടെ ഒരു പത്തേക്കര്‍ റബര്‍ തോട്ടോം വാങ്ങി ഒരു വീടും വച്ചു കല്യാണവും കഴിച്ചു സുഖായിട്ടങ്ങു താമസിച്ചൂടേ?”
“സ്ഥലം മേടിക്കാൻ കാശുവേണ്ടേ ചാക്കോ?”
”ഓ… സാറിനാണോ കാശിനു പഞ്ഞം!”
“താന്‍ വിചാരിക്കുന്നത്ര കാശുകാരനൊന്നുമല്ലടോ ഞാന്‍.”
”പക്ഷേ, ആളുകളൊക്കെ പറയുന്നത് സാറു വല്യ പണക്കാരനാന്നാ.”
അതു പറഞ്ഞുതീര്‍ന്നതും എതിരെ മിന്നല്‍ വേഗത്തില്‍ ഒരു ടിപ്പർ !
ചാക്കോ കാറ് ഒറ്റ വെട്ടിക്കല്‍! ഭാഗ്യംകൊണ്ട് അത് ഓടയിലേക്കു മറിഞ്ഞില്ല.
“താനിപ്പ ജീവന്‍ കളഞ്ഞേനേല്ലോ! പതിയെ പോയാ മതി “
“ആ ടിപ്പറുകാരൻ ഓണടിക്കാതെ കേറി വന്നതാ സാറെ .. ”
” അപകടങ്ങൾ അധികവും ഉണ്ടാവുന്നത് ഡ്രൈവറുടെ ശ്രദ്ധക്കുറവുകൊണ്ടാ . അത് പറഞ്ഞാൽ ഇവന്മാരുടെയൊന്നും തലേലെക്ക് കേറില്ല ”
പിന്നീട് ചാക്കോ വളരെ സൂക്ഷിച്ചാണ് ഡ്രൈവ് ചെയ്തത്.
ചാലമറ്റത്തെത്തിയപ്പോൾ നേരം ഒമ്പതുമണി.
“ഇത്തിരി ഭക്ഷണം കഴിച്ചിട്ടു പോകാം. അല്ലേ ചാക്കോ.”
“ആയിക്കോട്ടെ സാര്‍.” ചാക്കോ കാറിന്റെ സ്പീഡ് കുറച്ചു.
” എന്നാ ആ കാണുന്ന ഹോട്ടലിന്റെ മുൻപിൽ നിറുത്ത് ”
” അതൊരു ചെറിയ ഹോട്ടലാ സാറേ .”
” അത് മതിയെടോ . അവിടാകുമ്പം നല്ല നാടൻ ഭക്ഷണം കിട്ടും ”
റോഡരുകില്‍ കാറു നിറുത്തിയിട്ട് ബാലചന്ദ്രനും ചാക്കോയും ഇറങ്ങി. മുൻപിൽ കണ്ട ചായക്കടയിലേക്ക് രണ്ടുപേരും നടന്നു കയറി.
കൈ കഴുകിയിട്ട് കസേരയിൽ വന്നിരുന്ന് അവര്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്തു.
പുട്ടും കടലയുമായിരുന്നു ബാലചന്ദ്രന്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവും അതുതന്നെ.
ചാക്കോ പൊറോട്ടയും ബീഫും വാങ്ങി.
പുട്ടില്‍ കടലകറി ഒഴിച്ച് ഇളക്കി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കട ഉടമ പീലിപ്പോസ് ചായ കൊണ്ടുവന്നു ബാലചന്ദ്രന്‍റെ മുമ്പില്‍ വച്ചു.
” മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ? എവിടുന്നു വരികാ?”
പീലിപ്പോസ് ബാലചന്ദ്രനേയും ചാക്കോയേയും മാറിമാറി നോക്കി.
“കുറച്ചു ദൂരേന്നാ.”
മുഖം ഉയര്‍ത്താതെയായിരുന്നു ബാലചന്ദ്രന്റെ മറുപടി.
“ഇവിടെ എവിടെ പോകാനാ?”
“ഈ നാട്ടില്‍ താമസിക്കാന്‍ വന്നതാ.”
ചാക്കോയാണ് മറുപടി പറഞ്ഞത്.
“സര്‍ക്കാരു ജോലിയാ…?”
“അല്ല, സിനിമയ്ക്ക് കഥയെഴുതുന്ന ആളാ. കേട്ടിട്ടില്ലേ, കുറ്റിപ്പുറം ബാലൻ? അടുത്തകാലത്തിറങ്ങിയ കുങ്കുമപ്പാടം ഇദ്ദേഹത്തിന്‍റെ കഥയല്ലിയോ.”
സിനിമാക്കാരനാന്നു കേട്ടപ്പോള്‍ ചായക്കടയിലുണ്ടായിരുന്നവര്‍ക്കൊക്കെ കൗതുകം.
എല്ലാ കണ്ണുകളും ബാലചന്ദ്രന്‍റെ മുഖത്തായി.
“ഇവിടെവച്ചു സിനിമ പിടിക്കുന്നുണ്ടോ?”
പീലിപ്പോസ് ചോദിച്ചു.
”ലൊക്കേഷനൊക്കെയൊന്നു നോക്കട്ടെ. ഇഷ്ടപ്പെട്ടാല്‍ അടുത്ത സിനിമ ഇവിടെ. എന്തായാലും ഞങ്ങളു കുറെനാള് ഇവിടെ ഉണ്ടാകും-” ചാക്കോ പറഞ്ഞു.
സിനിമാക്കാരന്‍റെ ആളെന്ന ഗമയില്‍ ചാക്കോ ഒന്നു ഞെളിഞ്ഞിരുന്നു.
“പീലിപ്പോസ് ചേട്ടന്‍റെ ചായക്കട കൂടി എവിടെങ്കിലുമൊന്നു കാണിക്കണേ സാറെ !”
എതിര്‍വശത്തുള്ള കസേരയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന താടിക്കാരന്‍ യുവാവ് പറഞ്ഞു.
”ചായക്കടയുടെ ഭാഗം ഉണ്ടെങ്കിൽ അതീ കടേൽ വച്ച് എടുക്കണം കേട്ടോ സാറേ. എന്റെ ചായക്കടയും സിനിമേലൊക്കെ ഒന്ന് വരട്ടെ ” ഫിലിപ്പോസ് പറഞ്ഞു.
” നോക്കട്ടെ. പറ്റിയാൽ നമുക്ക് ഇവിടെവച്ചു ഒരു സീൻ എടുക്കാം ”
പീലിപ്പോസിനു സന്തോഷമായി .
ഭക്ഷണം കഴിഞ്ഞ് എണീറ്റ് കൈകഴുകി. പണം കൊടുക്കാനായി കൗണ്ടറിന്‍റെ സമീപം വന്ന് പേഴ്സ് തുറന്നപ്പോള്‍ പീലിപ്പോസ് ചോദിച്ചു.
“ഇവിടെ എവിടെയാ താമസം?”
“പറഞ്ഞുകൊട് ചാക്കോ.”
ബാലചന്ദ്രന്‍ ചാക്കോയെ നോക്കി.
”ആ മുല്ലയ്ക്കലെ സുമിത്രേടെ വീടിന്‍റെ തെക്കുവശത്ത് ഒരു വീടില്ലേ? ആള്‍താമസമില്ലാതെ കിടക്കുന്ന ഒരു പഴയ വീട്?”
“നമ്മുടെ ശിവരാമൻ നായരുടെ വീട്?”
“അതെ. അത് തന്നെ .”
“അയ്യോ… അതിത്തിരി പ്രശ്നമുള്ള വീടാണല്ലോ സാറെ.”
“എന്തു പ്രശ്നം?”
ബാലചന്ദ്രന്‍ പണം കൊടുത്തിട്ട് പീലിപ്പോസിനെ നോക്കി.
”മനുഷ്യര്‍ക്കു താമസിക്കാന്‍ കൊള്ളുന്ന വീടല്ലത്. യക്ഷിയുണ്ടെന്ന് ആള്‍ക്കാരൊക്കെ പറയുന്നു. രണ്ടുമൂന്നു കൂട്ടരു വന്നു താമസിച്ചിട്ട് ഒരാഴ്ചപോലും തികയുന്നതിനുമുമ്പേ സ്ഥലംവിട്ടതാ . അവരൊക്കെ യക്ഷിയെ നേരിട്ട് കണ്ടു.”
“അതേതായാലും നന്നായി. യക്ഷികളു കൂടെയുള്ളപ്പം കക്കാനോ പിടിച്ചുപറിക്കാനോ ആരും വരില്ലല്ലോ. നമുക്കൊരു സേഫ്റ്റിയായി”
ബാലചന്ദ്രന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
“സാറിന്‍റെ അടുത്ത കഥ യക്ഷിക്കഥയാ. അനുഭവത്തിന്‍റെ വെളിച്ചത്തിലിരുന്നു സാറിന് ഇനി എഴുതാല്ലോ. ” ചാക്കോ പറഞ്ഞു.
ബാക്കി പണം വാങ്ങി പോക്കറ്റിലിട്ടിട്ട് ചാക്കോയേയും വിളിച്ചുകൊണ്ട് ബാലചന്ദ്രന്‍ റോഡിലേക്കിറങ്ങി.
അവര്‍ കാറില്‍ കയറുന്നതും ഡോര്‍ അടയ്ക്കുന്നതും കാറു സാവധാനം മുമ്പോട്ടുനീങ്ങുന്നതും പീലിപ്പോസും മറ്റുള്ളവരും കൗതുകത്തോടെ നോക്കിനിന്നു.
“അവിടെയാ താമസമെങ്കില്‍ ഉറപ്പായിട്ടും യക്ഷിപിടിക്കും. നോക്കിക്കോ, നാളെ രാവിലെ ഈ സിനിമാക്കാരൻ വാലിനു തീപിടിച്ച കുരങ്ങനെപ്പോലെ ജീവനുംകൊണ്ട് പായുന്നത്.”
ചായക്കടയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന ശ്രീകുമാര്‍ പറഞ്ഞു.
സ്ഥലത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ യുവജനസംഘടനയുടെ നേതാവാണ് ശ്രീകുമാര്‍.
“നിന്‍റെ കരിനാക്കുകൊണ്ടൊന്നും പറയാതെ ശ്രീക്കുട്ടാ.”
ചായ കുടിച്ചുകൊണ്ടിരുന്ന കുട്ടപ്പന്‍ അവനെ വിലക്കി.
“ആ വീട്ടില്‍ പാതിരാത്രീല്‍ ചാത്തനേറും സ്ത്രീകളുടെ കരച്ചിലുമൊക്കെ കേട്ടിട്ടുണ്ടെന്ന് ഇവിടെല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ? പറയുമ്പം അറിയാത്ത പിള്ള ചൊറിയുമ്പം അറിഞ്ഞോളും.”
“യക്ഷിയും പിശാചുമൊന്നും ഇല്ലെന്നല്ലേ നിന്റെ പാർട്ടീടെ സിദ്ധാന്തം?”
“പാര്‍ട്ടി അങ്ങനെ പലതും പറയും. പക്ഷേ, സത്യം നമുക്ക് നിഷേധിക്കാന്‍ പറ്റില്ലല്ലോ. ശിവരാമൻ ചേട്ടന്റെ വീട്ടിൽ യക്ഷിശല്യം ഉണ്ടെന്നു ഇവിടെ ആർക്കാ അറിയാൻ മേലാത്തത് ?പണ്ടൊരു സ്ത്രീ ആ വീട്ടിൽ തൂങ്ങിച്ചത്തതു നിങ്ങൾക്കൊക്കെ അറിയാവുന്നകാര്യമല്ലേ ? ”
”അതുപോട്ടെ . ഇന്ന് പ്രകടനവും സത്യാഗ്രഹമൊന്നുമില്ലേ നിനക്ക് ? ”
”ഉണ്ട് . പതിനൊന്നു മണിക്ക് സ്ത്രീപീഡനത്തിനെതിരെ ടൗണിൽ വായ്‌മൂടിക്കെട്ടി ജാഥയുണ്ട് . ഞാനങ്ങോട്ടു പോകാൻ തുടങ്ങുവാ .”
”എന്നാ ചെല്ല് . നീ ജീവിക്കുന്നത് തന്നെ ഈ ജാഥയും ഉപരോധവും പണിമുടക്കുമൊക്കെ കൊണ്ടല്ലേ.”
”ഞങ്ങളൊക്കെ രക്തം ചീന്തിയതുകൊണ്ടാ പീലിപ്പോസ് ചേട്ടന് ഇവിടെ സമാധാനമായിട്ടു ഈ ചായക്കട നടത്താൻ പറ്റുന്നതെന്ന് ഓർക്കണം ”
അത് പറഞ്ഞു പത്രം മടക്കിവച്ചിട്ട് ശ്രീകുമാര്‍ എണീറ്റു പുറത്തേക്കിറങ്ങി.
ഈ സമയം ബാലചന്ദ്രന്‍റെ കാര്‍ മെയില്‍റോഡില്‍നിന്ന് പോക്കറ്റ് റോഡിലേക്ക് പ്രവേശിച്ചിരുന്നു.
“ഇനി എന്തു ദൂരമുണ്ട് ചാക്കോ?”
“ഏറിയാല്‍ അരക്കിലോമീറ്റര്‍.
ബാലചന്ദ്രന്‍ ചുറ്റും ഒന്നു കണ്ണോടിച്ചു.
തികച്ചും ശാന്തസുന്ദരമായ സ്ഥലം! ശുദ്ധവായു ശ്വസിച്ച് ആശ്വാസത്തോടെ ഇവിടെ കഴിയാം.
അല്‍പം മുമ്പോട്ടുചെന്നിട്ട് കാര്‍ ഒരു വളവുതിരിഞ്ഞ് റബര്‍ തോട്ടത്തിലേക്ക് പ്രവേശിച്ചു.
ഇരുണ്ടുമൂടിയ അന്തരീക്ഷം കണ്ടപ്പോള്‍ ബാലചന്ദ്രന്‍ മനസിലോര്‍ത്തു.
യക്ഷി ഇവിടെ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഏകദേശം നൂറ്റമ്പതു മീറ്റര്‍ റബര്‍ തോട്ടത്തിലൂടെ ഓടിയിട്ട് കാര്‍ ഒരു പഴയ വീടിന്‍റെ മുറ്റത്തു വന്നുനിന്നു.
ബാലചന്ദ്രന്‍ കാറില്‍ നിന്നിറങ്ങി നാലുപാടും ഒന്നു നോക്കി.
പ്രഥമദൃഷ്ടിയിലെ പേടിയുണര്‍ത്തുന്ന അന്തരീക്ഷം. അടുത്തെങ്ങും ആള്‍താമസമില്ല.
“എങ്ങനെ കണ്ടുപിടിച്ചെടോ ഈ സ്ഥലം?”
“ചാക്കോ ഒരു കാര്യം ഏറ്റാല്‍ അതു നടത്തിയിരിക്കും സാറെ.”
ബാലചന്ദ്രന്‍ നടന്ന് വരാന്തയിലേക്ക് കയറി.
ഓടുമേഞ്ഞ പഴയ ഒരു തറവാടാണ്!
കാലപ്പഴക്കംകൊണ്ട് തറയും ചുമരുമെല്ലാം പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. മച്ചുമുഴുവന്‍ ചിതലുതിന്ന് ദ്രവിച്ചിരിക്കുകയാണ്.
“ഇടിഞ്ഞുപൊളിഞ്ഞ് തലേലേക്കെങ്ങാനും വീഴുവോ ചാക്കോ?”
താക്കോലിനായി കൈനീട്ടിക്കൊണ്ട് ബാലചന്ദ്രന്‍ ചോദിച്ചു.
“പഴയതാണെന്നേയുള്ളൂ. നല്ല ഉറപ്പുള്ള വീടാ സാറെ.”
ചാക്കോയുടെ കൈയില്‍നിന്ന് താക്കോല്‍ വാങ്ങി ബാലചന്ദ്രന്‍ വീട് തുറന്നു.
മൂന്നു മുറിയും അടുക്കളയും. ചെറിയ മുറികളാണ്.
ജനാലകള്‍ അടഞ്ഞുകിടന്നിരുന്നതിനാല്‍ മുറി മുഴുവന്‍ ഇരുട്ടായിരുന്നു.
ബാലചന്ദ്രന്‍ ടോര്‍ച്ചുതെളിച്ച് ലൈറ്റിന്‍റെ സ്വിച്ച് കണ്ടുപിടിച്ചു.
ലൈറ്റിട്ടതും ഒരു പൂച്ച എവിടെനിന്നോ ചാടി ഒറ്റപ്പാച്ചില്‍.
ചാക്കോ ഞെട്ടിവിറച്ചുപോയി.
“ഒരു പൂച്ചയെ കണ്ടപ്പം ഇത്ര പേടിച്ചാല്‍ യക്ഷിയെ കാണുമ്പഴോ?”
ബാലചന്ദ്രന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
“അതു പൂച്ചയൊന്നുമായിരിക്കില്ല സാറെ. യക്ഷികളു പകലു പട്ടിയും പൂച്ചയുമൊക്കയായിട്ടാ സഞ്ചരിക്കുന്നേ.”
ബാലചന്ദ്രന് ചിരിവന്നു.
“എവിടുന്നു കിട്ടി ചാക്കോയ്ക്ക് ഈ അറിവൊക്കെ?”
ജനാലയുടെ കൊളുത്തെടുത്തുകൊണ്ട് അയാൾ ചോദിച്ചു.
“പത്രത്തിലും മാസികേലുമൊക്കെ വായിച്ചിട്ടുള്ളതാ സാറെ.”
“ചാക്കോ കണ്ടിട്ടുണ്ടോ യക്ഷിയെ ?”
“ഇല്ല സാറെ. എന്‍റെ വല്യപ്പച്ചന്‍ കണ്ടിട്ടുണ്ട് . അങ്ങേര് പണ്ട് ചന്തേല്‍ പോയി മലഞ്ചരക്കു സാധനം വിറ്റിട്ട് ഒരു ദിവസം രാത്രി തിരിച്ചു വന്നത് കാവുംപറമ്പിലെ വലിയ കൊടപ്പനയുടെ ചുവട്ടില്‍ കൂടിയായിരുന്നു . നേരം ഒരു പന്ത്രണ്ടു പന്ത്രണ്ടര ആയി കാണും . അപ്പം ദേ നിൽക്കുന്നു തൂവെള്ള സാരി ധരിച് മുടി പടർത്തിയിട്ട് സുന്ദരിയായ ഒരു യുവതി പനയുടെ ചുവട്ടിൽ . നിലത്തുമുട്ടി നീണ്ടു കിടക്കുന്ന മുടി. വല്യപ്പച്ചൻ നോക്കിയപ്പം അവളുടെ കാലു രണ്ടും നിലത്തുറച്ചിട്ടില്ല . അപ്പഴേ വല്യ പ്പച്ചന് കാര്യം പിടികിട്ടി . വല്യപ്പച്ചൻ ധൈര്യം സംഭരിച്ചു ശ്വാസം പിടിച്ചു അവിടെ തന്നെ നിന്നു . അപ്പം അവള് ചോദിച്ചു ചുണ്ണാമ്പുണ്ടോ ഇത്തിരി എടുക്കാനെന്ന് .”
“എന്നിട്ടു വല്യപ്പച്ചൻ കൊടുത്തോ?”
“കൊടുത്താ പിന്നെ രോമം പോലും ബാക്കി കിട്ടുവോ സാറെ ? വല്യപ്പച്ചനു സംഗതി പിടികിട്ടീതുകൊണ്ട് ഒരു സൂത്രം പ്രയോഗിച്ചു”
”എന്ത് സൂത്രം ?”
”വല്യപ്പച്ചന്റെ കഴുത്തിൽ ഒരു കൊന്തയുണ്ടായിരുന്നു. അതിന്റെ അറ്റത്തു ഒരു വലിയ കുരിശും. ചെകുത്താനെ പിടിക്കുന്ന ഒരച്ചൻ പണ്ട് വെഞ്ചിരിച്ചു കൊടുത്ത കൊന്തയും കുരിശുമായിരുന്നു അത് . ചുണ്ണാമ്പെടുക്കാനെന്ന വ്യാജേന വല്യപ്പച്ചൻ ഷർട്ടിനകത്തു കൈ ഇട്ടിട്ടു നൊടിയിടയിൽ കുരിശു പുറത്തേക്കെടുത്തു പൊക്കി കാണിച്ചു . ഞാൻ പൊക്കോളാമേന്ന് ഒരലർച്ച . നോക്കിയപ്പം ഒറ്റപ്പാച്ചിലായിരുന്നു യക്ഷി . ആടുകിടന്നിടത്തു പൂടപോലുമില്ല . കുരിശുകണ്ടാൽ നിൽക്കുമോ സാറേ ഏതെങ്കിലും യക്ഷി ?”
“തന്‍റെ വല്യപ്പച്ചന്‍ മിടുക്കനാണല്ലോ. എന്തായാലും ഭാഗ്യമുണ്ടെങ്കില്‍ ഇന്നു രാത്രി നമുക്ക് യക്ഷിയെ കാണാം.”
“നമുക്കോ? അതിനു ഞാനിന്നു ഇവിടെ കിടക്കില്ല . ഞാൻ വീട്ടില്‍ പോകുവാ ?”
“അപ്പം യക്ഷി എന്നെ പിടിച്ചോട്ടേന്നാണോ?”
“സാറിന് ഈ ഭൂതപ്രേത പിശാചുക്കളിലൊന്നും വിശ്വാസമില്ലല്ലോ. ഇനി അഥവാ യക്ഷി വന്നാല്‍ തന്നെ സാറിന്‍റെ കൈയില് റിവോള്‍വറല്ലേ ഉള്ളത് ?”
“വെടിയുണ്ടയൊന്നും ഈ യക്ഷീടെ ശരീരത്തില്‍ കേറുകേല ചാക്കോ. ”
”എന്നാൽ ഒരു കുരിശു ഉണ്ടാക്കി കട്ടിലിനു കീഴെ വച്ചാൽ മതി സാറേ ”
” അച്ചൻ വെഞ്ചിരിക്കാത്ത കുരിശിനെ യക്ഷി പേടിക്കുവോടോ ? അതു പോട്ടെ . താൻ ഇന്ന് പോയിട്ടു നാളെ രാവിലെ വരില്ലേ ?”
” വരും സാറെ ”
” വരണം. കുറെ ജോലികൾ തന്നെ ഏൽപ്പിക്കാനുണ്ട് ”
” രാവിലെ എത്തിയേക്കാം സാറേ ”
ബാലചന്ദ്രന്‍ ജനാലകള്‍ എല്ലാം തുറന്നിട്ടു.
എന്നിട്ടു വന്നു കസേരയിൽ ഇരുന്നിട്ട് പറഞ്ഞു.
“ചാക്കോ പോയി കാറില്‍ നിന്നു പെട്ടിയും സാമാനങ്ങളുമൊക്കെ എടുത്തോണ്ടുവാ. കുടിക്കാന്‍ കുറച്ചു വെള്ളവും.”
“ശരി സാര്‍.”
ചാക്കോ പുറത്തേക്ക് പോയി.
കിടപ്പുമുറിയിലേക്കുള്ള വാതില്‍ തുറന്നിട്ട് ബാലചന്ദ്രന്‍ അകത്തേക്ക് കയറി.
ഒരു കട്ടിലും മേശയും കസേരയുമുണ്ട്.
സൗകര്യങ്ങള്‍ ഇതു ധാരാളം!

* * * ***** *****

രാത്രി.
കട്ടിലിന്‍റെ ക്രാസിയില്‍ തല ഉയര്‍ത്തിവച്ച്, ഒരു ഇംഗ്ലീഷ് മാഗസിന്‍ വായിച്ചുകൊണ്ടു കിടക്കുകയായിരുന്നു ബാലചന്ദ്രന്‍.
ഉറക്കം കണ്‍പോളകളെ തഴുകിയപ്പോള്‍ മാഗസിന്‍ മേശപ്പുറത്തേക്കിട്ടിട്ട് ശിരസു തലയണയിലേക്കിറക്കി വച്ചു.
ലൈറ്റ് ഓഫ് ചെയ്തിട്ട് കണ്ണടച്ചു കിടന്നു.
യാത്രാക്ഷീണമുണ്ടായിരുന്നതിനാല്‍ വേഗം ഉറങ്ങിപ്പോയി.
പുറത്ത് എന്തോ ശബ്ദം കേട്ടാണ് ബാലചന്ദ്രന്‍ കണ്ണുതുറന്നത്.
ഒരു സ്ത്രീയുടെ കരച്ചിലല്ലേ?
അയാള്‍ ചെവിയോര്‍ത്തു.
അതെ. കരച്ചില്‍ തന്നെ.
പെട്ടെന്ന് രണ്ടുമൂന്നു കല്ലുകള്‍ വീടിന്‍റെ മേക്കൂരയിൽ വന്നു പതിച്ചു. ഒരു കല്ല് ജനാലയിലും.
ചായക്കടക്കാരന്‍ പറഞ്ഞ യക്ഷിയാണോ?
ബാലചന്ദ്രന്‍ ലൈറ്റ് ഇട്ടില്ല. ശബ്ദമുണ്ടാക്കാതെ സാവധാനം എണീറ്റിട്ട് അയയില്‍ നിന്ന് തോര്‍ത്തും കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന കയറും കൈയിലെടുത്തു. പിന്നെ റിവോൾവർ ഏടുത്തു എളിയിൽ തിരുകി .
ടോര്‍ച്ചെടുത്ത് വലതുകൈയില്‍ മുറുകെപ്പിടിച്ചിട്ട് ബാലൻ അടുക്കളയിലേക്ക് നടന്നു. അടുക്കളവാതില്‍ തുറന്നു പിന്നാമ്പുറത്തേക്കിറങ്ങി.
നേരിയ നിലാവെളിച്ചം ഉണ്ട് .നാലുചുറ്റും നോക്കി അയാൾ !
ആരെയും കാണുന്നില്ലല്ലോ!
പൊടുന്നനെ ഒരു കല്ലുകൂടി വന്നു ജനാലയില്‍ പതിച്ചു. കിലുകിലാന്ന് ജനാലയുടെ ഗ്ളാസ് തകർന്നു താഴെ വീണു. ഒപ്പം ഒരു സ്ത്രീയുടെ കരച്ചിലും!
ബാലചന്ദ്രന്‍ കരച്ചില്‍ കേട്ട ഭാഗത്തേക്ക് നോക്കി.
വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീരൂപമാണല്ലോ അത്? ചായക്കടക്കാരന്‍ പറഞ്ഞ യക്ഷി?
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 32

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 32

സന്ധ്യ!
ജയദേവന്‍റെ വീടും പരിസരവും വൈദ്യുതി ദീപങ്ങളുടെ പ്രഭയില്‍ കുളിച്ചു നിൽക്കുന്നു .
മുറ്റത്തൊരുക്കിയിരുന്ന വിശാലമായ പന്തലിൽ അവിടവിടെ ആളുകൾ വട്ടം കൂടിയിരുന്നു കുശലം പറയുന്നു.
വിവാഹത്തിനു വന്ന അതിഥികളില്‍ മിക്കവരും പോയി കഴിഞ്ഞിരുന്നു.
അടുത്ത ബന്ധുക്കളും അയൽക്കാരും ജയദേവന്റെ കുറെ സുഹൃത്തുക്കളും മാത്രം അവശേഷിച്ചു.
അകത്തു ശശികലയുടെ ചുറ്റും കൂടിയിരുന്ന് വിശേഷങ്ങള്‍ പറഞ്ഞും സ്വര്‍ണാഭരണങ്ങളുടെ ഭംഗി ആസ്വദിച്ചും നേരം കളയുകയാണ് ഒരുപറ്റം പെണ്ണുങ്ങള്‍.
ജയദേവനും സുഹൃത്തുക്കളും റൂഫ് ഗാർഡനിൽ ഗംഭീര ആഘോഷത്തിലാണ്.
വിലകൂടിയ മദ്യക്കുപ്പികള്‍ ഒന്നൊന്നായി പൊട്ടിക്കൊണ്ടിരുന്നു.
മദ്യം തലയ്ക്കുപിടിച്ചപ്പോള്‍ ചിലർ പാട്ടും ഡാന്‍സുമായി.
രാമചന്ദ്രന്‍ അല്‍പം മദ്യം ഗ്ലാസ്സിലേക്കു പകര്‍ന്നു സോഡയൊഴിച്ചിട്ട് ജയദേവന്‍റെ നേരെ നീട്ടികൊണ്ടു പറഞ്ഞു.
“നീയും ഒരു പെഗ് കഴിക്ക്. ഫസ്റ്റ് നൈറ്റല്ലേ. ഒരുണർവ്വിനും ഉന്മേഷത്തിനും നല്ലതാ ”
“എനിക്കു വേണ്ട.”
ജയദേവന്‍ തട്ടിമാറ്റി.
“ഓ… ഒരു പുണ്യാളച്ചന്‍! നീ കഴിക്കേലാത്ത ആളൊന്നുമല്ലല്ലോ? പെണ്ണുകെട്ടിയാൽ ഉടനെ ചിലരൊക്കെ പുണ്യാളൻ ആകുകല്ലേ . എടാ ഇത്തിരി അടിക്കുന്നത് ചില പെണ്ണുങ്ങൾക്ക് ഇഷ്ടമാ .” രാമചന്ദ്രന്‍ വേച്ചുവേച്ച് ജയദേവന്‍റെ ചെവിയിലേക്ക് മുഖം ചേര്‍ത്തിട്ടു പതിയെ പറഞ്ഞു. “എന്റെ ഭാര്യക്ക് ഇതിന്‍റെ മണം കേട്ടില്ലെങ്കിൽ ഉറക്കം വരിയേല. ഞാൻ കഴിക്കാതെ കിടപ്പുമുറിയിലേക്ക് ചെന്നാൽ അവള് തന്നെ അലമാര തുറന്നു കുപ്പിയെടുത്തു ഒഴിച്ച് തരും . അവൾക്കറിയാം ഇതകത്തേക്കു ചെന്നാൽ പിന്നെ ഞാൻ ഒരു വില്ലാളി വീരനായി മാറുമെന്ന് ”
“എനിക്കു വേണ്ടെന്നു പറഞ്ഞില്ലേ?” ജയനു ദേഷ്യം വന്നു .
“കമ്പനി സെയ്കിനുവേണ്ടി ഒരു പെഗ് . പ്ലീസ് . ഞങ്ങടെ ഒരു സന്തോഷത്തിനുവേണ്ടി .. ”
“അതെ… അതാ അതിന്‍റെ ഒരു ശരി. ഞങ്ങളൊക്കെ കഴിക്കുമ്പം നീയിങ്ങനെ പച്ചക്കിരിക്കുന്നത് കണ്ടിട്ട് ഞങ്ങൾക്ക് സഹിക്കുന്നില്ലെടാ . ഒരു പെഗ് . ഒരേയൊരു പെഗ് . അതു മതി. ”
” നോ . ഇന്ന് ഞാൻ കഴിക്കില്ല ”
” കഴിക്കണം. കഴിച്ചേ പറ്റൂ. ഇല്ലെങ്കിൽ ഞങ്ങള് ഇത് നിന്റെ വായിലേക്ക് ഒഴിച്ച് തരും ” രാമചന്ദ്രന്‍ നിര്‍ബന്ധിച്ചു. അയാളുടെ കാലുകൾ നിലത്തുറക്കുന്നില്ലായിരുന്നു .
“ഓക്കെ.”
ജയദേവന്‍ ഗ്ലാസ് വാങ്ങിയിട്ടു പറഞ്ഞു:
“ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ്… ഇനി നിര്‍ബന്ധിക്കരുത്.”
“നെവര്‍.”
ഒറ്റവലിക്ക് ജയദേവന്‍ ഗ്ലാസ് കാലിയാക്കിയിട്ട് മേശപ്പുറത്തു വച്ചു.
അൽപ നേരം കഴിഞ്ഞപ്പോൾ രാമചന്ദ്രൻ ചോദിച്ചു.
”എങ്ങനുണ്ട് സാധനം ?ഇപ്പം ഒരുന്മേഷം തോന്നുന്നില്ലേ. ഇനി ഈ രാത്രി മുഴുവൻ നിനക്ക് അടിച്ചു പൊളിക്കാം”
എല്ലാവരും ചിരിച്ചു.
മദ്യം തലയ്ക്കു പിടിച്ചപ്പോള്‍ ഒരു പെഗുകൂടി കഴിക്കണമെന്നു തോന്നി ജയന്. അതാണല്ലോ മദ്യത്തിന്റെ ശക്തി !
കുപ്പിയില്‍നിന്ന് ജയന്‍ തന്നെ മദ്യം പകരുന്നതു കണ്ടപ്പോള്‍ രാമചന്ദ്രന്‍ പറഞ്ഞു:
“കണ്ടോ കണ്ടോ, ഒറ്റ പെഗേ കഴിക്ക്വൊള്ളൂന്നു പറഞ്ഞവനാ.., ദാ ഒഴിക്കുന്നു.” രാമചന്ദ്രന്‍ തന്‍റെ ഗ്ലാസ് നീക്കിവച്ചിട്ടു തുടര്‍ന്നു: “ഒഴിക്കെടാ എനിക്കും ഒരെണ്ണം.”
കുടിയും തീറ്റയുമായി നേരം പോയതറിഞ്ഞില്ല. ലഹരി മൂത്തു ഭാന്തുപിടിച്ചതു പോലെയായി ചിലർ . മദ്യം അവരെ കീഴടക്കിയപ്പോൾ സംഭാഷണത്തിന്‍റെ ഗതിയും വഴി മാറി.
പ്രസാദചന്ദ്രന്‍ എണീറ്റു നിന്നിട്ട് എല്ലാവരും കേള്‍ക്കെ കൈ ഉയർത്തി പറഞ്ഞു.
“സത്യം പറയാല്ലോ. മഹാ ബോറാ ഇവന്‍റെ പെണ്ണുംപിള്ള. പകലുപോലും അവളുടെ മുഖമൊന്നു കാണണമെങ്കില്‍ അഞ്ചു ബാറ്ററീടെ ടോര്‍ച്ചടിച്ചു നോക്കണം.”
കമന്‍റുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചുപോയി.
കരണത്തു ഒരടി കിട്ടിയതുപോലെ ജയദേവന്‍ വല്ലാതായി. ഒട്ടും പ്രതീക്ഷിച്ചില്ല സുഹൃത്തുക്കളില്‍ നിന്ന് ഇങ്ങനെയൊരു കമന്‍റ്! എല്ലാവരുടെയും ഉള്ളില്‍ വെള്ളമല്ലേ! പറയുന്നതിനും പ്രവർത്തിക്കുന്നതിനും ഒരു ലിമിറ്റില്ലല്ലോ . ജയന് ദേഷ്യം വന്നു.
“നേരുപറേടാ… വല്ല വശപ്പിശകും പറ്റി കെട്ടാതിരിക്കാന്‍ പറ്റാത്ത സാഹചര്യം വന്നു തലേക്കേറീതാണോ ഈ സാധനം ? ഇവിടെല്ലാരും അങ്ങനെയാ പറയുന്നത് .. ഞങ്ങളോട് സത്യം തുറന്നു പറ . ഞങ്ങളു നിന്റെ സുഹൃത്തുക്കളല്ലേ. ” പ്രസാദചന്ദ്രൻ ജയന്റെ തോളിൽ കൈവച്ചുകൊണ്ടു ചോദിച്ചു.
“ഹേയ് അതൊന്നുമല്ല. ബാഹ്യ സൗന്ദര്യത്തേക്കാൾ വലുത് മനസിന്റെ സൗന്ദര്യമല്ലേടാ ..ഞാനതേ നോക്കിയുള്ളൂ. അവൾക്കു നല്ലൊരു മനസുണ്ട് . സ്നേഹിക്കാൻ കഴിയുന്ന ഒരു ഹൃദയമുണ്ട് . എനിക്കതുമതി ”
“സത്യം പറഞ്ഞാ ആദ്യം കണ്ടതേ ഞങ്ങളെല്ലാരും ഞെട്ടിപ്പോയി കേട്ടോ. ഒരു വേലക്കാരീടെ ഗ്ളാമറു പോലുമില്ലെല്ലോടാ നിന്റെ പെണ്ണുമ്പിള്ളക്ക് ” രാമചന്ദ്രൻ കളിയാക്കി.
“നിറം ഇത്തിരി കറുപ്പാണെന്നല്ലേയുള്ളൂ. അതൊരു കുറവായിട്ട് എനിക്ക് തോന്നിയിട്ടില്ല .”
ജയന്‍ ന്യായീകരിക്കാൻ നോക്കി.
” ഇപ്പം തോന്നുകേല . കുറേനാള് കഴിഞ്ഞു, മധുവിധുവിന്റെ ലഹരിയൊക്കെ തീരുമ്പം നിനക്ക് തോന്നും ഇത് നമുക്ക് പറ്റിയ സാധനമല്ലെന്ന് . ഞാൻ വെള്ളമടിച്ചിട്ടു പറയുവാന്ന് വിചാരിക്കരുത് കേട്ടോ . ഉള്ളത് ഉള്ളതുപോലെ മുഖത്തുനോക്കി പറയുന്നവനാ ഈ പ്രസാദചന്ദ്രൻ ”
“നേരാടാ അവൻ പറഞ്ഞത് . നിങ്ങളു തമ്മില്‍ ഒട്ടും മാച്ചാവുന്നില്ല. നീ എത്ര സുന്ദരനാ. അവളെയും കൊണ്ട് നാലുപേരുടെ മുമ്പിലൂടെ നടക്കുമ്പം അറിയാം നിനക്കതിന്‍റെ പോരായ്മ.” അനിരുദ്ധൻ പ്രസാദചന്ദ്രനെ പിന്താങ്ങി .
“ഒന്നു മിണ്ടാതിരിക്കെടാ. കല്യാണം നടന്നു കഴിഞ്ഞിട്ടാണോ നിന്‍റെ മറ്റേ വര്‍ത്തമാനം? വെള്ളം തലേൽ കേറിയാൽ പിന്നെ പറയുന്നതിനും പ്രവർത്തിക്കുന്നതിനും ഒരു ലിമിറ്റില്ലല്ലോ ”
ജോൺസൻ അവരെ ശാസിച്ചു. എന്നിട്ട് ജയദേവനെ നോക്കി പറഞ്ഞു.
“എടാ ഇവര് വെള്ളം മൂത്തു പറയുന്നതാ . നീയതൊന്നും വിശ്വസിക്കണ്ട. ആ പെണ്ണു മിടുക്കിയാ. ”
‘മിടുക്കിയല്ലെന്നു ഞങ്ങളു പറഞ്ഞില്ലല്ലോ. ബാഹ്യരൂപം കൊണ്ട് ഇവന് ചേരില്ലാന്നല്ലേ പറഞ്ഞുള്ളൂ . അതു സത്യാ. ആദ്യം അവളെ കണ്ടപ്പഴേ നീയും പറഞ്ഞതല്ലേ അത് ? എന്നിട്ട് ഇപ്പം വല്യ നമ്പർ ഇടുന്നു. മനസിലൊന്നു വച്ചുകൊണ്ടു പുറത്തു വേറൊന്നു പറയുന്ന സ്വഭാവം എനിക്കില്ല. ഉള്ളത് ഉള്ളതുപോലെ ഞാൻ പറയും. ” പ്രസാദചന്ദ്രൻ പറഞ്ഞു.
“നീയവന്‍റെ മനസു വിഷമിപ്പിക്കാതെ പ്രസാദേ. നമുക്ക് വേറെന്തൊക്കെയോ വിഷയങ്ങളുണ്ട് സംസാരിക്കാന്‍. അതെങ്ങനാ ഒരെണ്ണത്തിനും ഇപ്പം സുബോധമില്ലല്ലോ ” – ഗോപൻ പറഞ്ഞു.
“ഓക്കെ. വിട്ടു ആ വിഷയം. ഞങ്ങടെ വിഷമം ഞങ്ങൾ ഇവനോടൊന്നു പറഞ്ഞെന്നേയുള്ളൂ. അല്ലാതെ വേറെ ഉദ്ദേശമൊന്നുമില്ല ”
”അവനില്ലാത്ത വിഷമം നിങ്ങൾക്കെന്തിനാ ?” ജോൺസൺ ചോദിച്ചു.
”അത് കറക്ട് . നമ്മളല്ലല്ലോ കെട്ടിയത് . കെട്ടിയവന് വിഷമമില്ലെങ്കിൽ പിന്നെ കണ്ടുനിന്ന നമ്മൾക്കാണോ വിഷമം . അല്ലെ രാമചന്ദ്രാ? ”
”അതെയതെ. ആ വിഷയം വിടാം നമുക്ക്. ഒഴിക്ക് ഒരണ്ണം കൂടെ ” പ്രസാദചന്ദ്രൻ ഗ്ളാസ് നീക്കിവച്ചു
പിന്നീടാരും അതിനെപ്പറ്റി സംസാരിച്ചില്ല.
ജയദേവന്റെ മനസു വല്ലാതെ കലങ്ങി മറിഞ്ഞു . അയാൾ ഒരു പെഗുകൂടി പകർന്ന് സോഡായൊഴിച്ചു ഒറ്റവലിക്ക് അകത്താക്കി.
” വേണ്ടാന്നു പറഞ്ഞവൻ ദേ ഇപ്പം നാലാമത്തെ പെഗാ എടുക്കുന്നത് ”
അനിരുദ്ധൻ പറഞ്ഞു .
മദ്യപാനവും വർത്തമാനവും രാത്രി പതിനൊന്നു മണിവരെ നീണ്ടു .
സീതാലക്ഷ്മി വന്നു നിറുത്താന്‍ പറഞ്ഞപ്പോഴാണ് എല്ലാവരും എണീറ്റത് .
സുഹൃത്തുക്കള്‍ ബൈക്കിലും കാറിലുമായി സ്ഥലം വിട്ടു.
ജയദേവന്‍റെ മനസു വല്ലാതെ കലുഷിതമായിരുന്നു.
പ്രസാദചന്ദ്രന്‍റെ വാചകം കാതില്‍ മുഴങ്ങുന്നു.
“നേരുപറേടാ… വല്ല വശപ്പിശകും പറ്റി കെട്ടാതിരിക്കാന്‍ പറ്റാത്ത സാഹചര്യം വന്നു തലേല്‍ക്കേറീതാണോ ഇത്? “
ശെ! ആളുകളെന്തൊക്കെയായിരിക്കും ഇപ്പോള്‍ പറയുന്നത്? കല്യാണത്തിന് വന്നവരൊക്കെ ഇതായിരിക്കില്ലേ പറഞ്ഞത് ?
അത്രയ്ക്കു ബോറാണോ ശശികല? വേണ്ടായിരുന്നു ഈ കല്യാണം! മണ്ടത്തരമായിപ്പോയി താന്‍ കാണിച്ചത്.
ഇനി ജീവിതാവസാനംവരെ ഈ സാധനത്തിന്റെ ചുമക്കണ്ടേ ?. സുമിത്രയോട് പ്രതികാരം ചെയ്യാൻ തന്‍റെ ജീവിതം കൊണ്ടു കളിച്ച കളി തീക്കളിയായിപ്പോയി. . അത് വേണ്ടായിരുന്നു . അമ്മ പലതവണ പറഞ്ഞതായിരുന്നല്ലോ ഈ കല്യാണം വേണ്ടെന്ന്! ഒരാവേശത്തിൽ കിണറ്റിൽ ചാടിയാൽ പത്തു ആ വേശത്തിൽ തിരിച്ചുകയറാൻ പറ്റില്ലല്ലോ.
നാലുപേരുടെ മുമ്പിലൂടെ ഭാര്യയാണെന്നുപറഞ്ഞ് താനെങ്ങനെ കൊണ്ടുനടക്കും അവളെ? സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് അതിന്റെ ഗൗരവം മനസിലാക്കിയത് . തനിക്കെന്തേ ഇതൊന്നും നേരത്തെ തോന്നാതിരുന്നത് ? ഹരിതയുമായുള്ള വിവാഹം മുടങ്ങിയപ്പോൾ മനസ്സിൽ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളൂ . സുമിത്രയോടു പ്രതികാരം ചെയ്യണം . അതിനു തിരഞ്ഞെടുത്ത വഴി മണ്ടന്റെ വഴിയായിപ്പോയി .
ജയദേവന്‍ സ്വയം പഴിക്കുകയും മുഷ്ടിചുരുട്ടി തലയ്ക്കിട്ടിടിക്കുകയും ചെയ്തു.
അയാൾ മണിയറയിലേക്ക് കയറി ചെന്നപ്പോൾ ശശികല ബഹുമാനത്തോടെ എണീറ്റു.
“കൂട്ടുകാരൊക്കെ പോയോ?”
സ്നേഹ സ്വരത്തിൽ അവള്‍ ചോദിച്ചു.
“ഉം.”
”ഞാൻ ഒരുപാട് നേരമായി ഇവിടെ തനിച്ചിരിക്കാൻ തുടങ്ങിയിട്ട് ”
”ഞാനൊന്ന് കുളിച്ചിട്ടു വരാം ”
നേരെ ബാത് റൂമിലേക്ക് നടന്നു ജയൻ . കുളിച്ച് വേഷം മാറി കിടപ്പുമുറിയിലേക്ക് തിരികെ വന്നപ്പോൾ കട്ടിലില്‍ ഇരിക്കുകയായിരുന്നു ശശികല .
ജയദേവന്‍ വാതിലടച്ചു തഴുതിട്ടിട്ടു കട്ടിലില്‍ വന്നിരുന്നു.
മദ്യത്തിന്‍റെ രൂക്ഷഗന്ധം അനുഭവപ്പെട്ടപ്പോള്‍ ശശികല ചോദിച്ചു.
“കൂട്ടുകാരുടെ കൂടെക്കൂടി ജയേട്ടനും കുടിച്ചോ?”
“ഉം.”
“ഇനി കുടിക്കരുതുട്ടോ. കുടിച്ചുകുടിച്ചാ എന്‍റച്ഛന്‍ നശിച്ചത്. അതുകൊണ്ട് എനിക്കിഷ്ടമല്ല ഇതിന്റെ മണം പോലും. ഇന്ന് നമ്മള് പുതിയൊരു ജീവിതം തുടങ്ങുവല്ലേ . ഇനി മുതൽ ഭാര്യയുടെ ഇഷ്ടം കൂടി ഒന്ന് നോക്കണം കേട്ടോ.”
“ഞാന്‍ കുടിക്കണോ വേണ്ടയോന്നു ഞാന്‍ തീരുമാനിക്കും. കഴുത്തില്‍ താലി വീണതേ എന്നെ ഭരിക്കാന്‍ നോക്കുവാണോ നീ? എനിക്ക് വേറെ പെണ്ണുകിട്ടില്ലാഞ്ഞിട്ടല്ല നിന്നെ കല്യാണം കഴിച്ചത്. ലക്ഷക്കണക്കിന് രൂപ സ്ത്രീധനോം തന്ന് നല്ല സിനിമാനടിയേപ്പോലുള്ള പെണ്ണിനെ കെട്ടിച്ചുതരാന്‍ ക്യൂ നിന്നതാ ആളുകള്. നിനക്കൊരു ജീവിതം കിട്ടിക്കോട്ടേന്നു കരുതി ഞാനൊരു ത്യാഗം ചെയ്തു. അപ്പം നീയെന്നെ ഭരിക്കാന്‍ വര്വാ?”
“സോറി. ഇനി ഇങ്ങനെയൊന്നും പറയില്ല .”
”ഒരു നല്ല ഭാര്യ എപ്പഴും ഭർത്താവിനെ സപ്പോർട്ട് ചെയ്യും . ഭർത്താവ് എന്ത് പോക്കിരിത്തരം കാണിച്ചാലും ” ദേഷ്യത്തോടെ ജയൻ പറഞ്ഞു.
”സോറി. ഇനി അങ്ങനൊന്നും പറയില്ലെന്ന് ഞാൻ പറഞ്ഞല്ലോ? പിന്നെന്തിനാ എന്നോടിങ്ങനെ ദേഷ്യപ്പെടുന്നെ? ” ശശികലക്കു സങ്കടം വന്നു.
“എന്നാ കിടന്നുറങ്ങിക്കോ. നേരം പാതിരാ ആയി , എനിക്ക് ഇന്ന് നല്ല സുഖമില്ല ”
കട്ടിലിലേക്ക് ചാഞ്ഞിട്ട് ജയദേവന്‍ പുതപ്പെടുത്ത് ദേഹാസകലം മൂടി.
ശശികല ഒരു മരപ്പാവയെപ്പോലെ കട്ടിലിൽ തന്നെയിരുന്നു കുറെ നേരം.
ജയന്റെ കൂർക്കം വലി കേട്ടപ്പോൾ മുഖം പൊത്തി കരഞ്ഞുകൊണ്ട് അവളും കട്ടിലിലേക്ക് ചാഞ്ഞു . തലയിണയിൽ കെട്ടിപ്പിടിച്ച്‌ എങ്ങി ഏങ്ങി കരഞ്ഞു . സുമിത്രയെ വേദനിപ്പിച്ചതിന്റെ ദൈവകോപമായിരിക്കാം ഇത് എന്നവൾക്കു തോന്നിപ്പോയി.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 31

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 31

സുമിത്ര വീട്ടിലെത്തി പത്തു മിനിറ്റു കഴിഞ്ഞതേ ശശികലയും അവിടെയെത്തി.
ആകാംക്ഷയോടെ സുമിത്ര അവളെ നോക്കി.
”നീയെന്തേ ഇപ്പം ഇങ്ങോട്ട് ? ഞാനവിടുന്നല്ലേ വന്നേ ? ”
ആചോദ്യത്തിനു മറുപടി പറയാൻ നാവ് പൊന്തിയില്ല അവൾക്ക്.
ശശികലയുടെ മുഖഭാവം കണ്ടപ്പോള്‍ തോന്നി എന്തോ പ്രശ്നമുണ്ടെന്ന് .
ആകെ അവശയായൊരു ഭാവം! കണ്ണുകള്‍ കലങ്ങിയും മുഖം ചുവന്നുമിരിക്കുന്നു.
മനസിലെ സംഘര്‍ഷം മുഖത്തു പ്രകടമായിരുന്നു.
“നിനക്കെന്താ ഒരു വിഷമം പോലെ?”
അടുത്തുചെന്ന് അവളെ ചേർത്തു പിടിച്ചുകൊണ്ട് ചോദിച്ചു.
സുമിത്രയുടെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്തിട്ട് അവള്‍ പൊട്ടിക്കരഞ്ഞു.
“എന്നോട് ക്ഷമിക്കണം നീ.”
“അതിനിപ്പം എന്താ ഉണ്ടായേ?”
സുമിത്രയുടെ നെഞ്ചിടിപ്പു കൂടി.
“എനിക്കതു പറയാനുള്ള ശക്തിയില്ല.”
പിടി വിട്ടിട്ടു ശശികല തളര്‍ന്നു വരാന്തയിലെ കസേരയില്‍ ഇരുന്നു.
പ്രശ്നം ഗൗരവമുള്ളതാണെന്നു സുമിത്രയ്ക്കു തോന്നി.
കസേര വലിച്ചിട്ട് സുമിത്രയും അവളുടെ അരികിലിരുന്നു.
“പറ. എന്താ പ്രശ്നം?”
“എന്നെ ശപിക്കില്ലെന്നു വാക്കു തര്വോ?”
സുമിത്രയുടെ തോളില്‍ കൈവച്ചുകൊണ്ട് ശശികല ചോദിച്ചു.
“നീ കാര്യം പറ.”
സുമിത്രയ്ക്ക് ഉത്കണ്ഠ വര്‍ധിച്ചു.
“എന്‍റെ കല്യാണം നിശ്ചയിച്ചു.”
സുമിത്ര ആശ്വാസത്തോടെ ഒന്നു നിശ്വസിച്ചു. എന്നിട്ട് ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഇതു പറയാനാണോ നീ ഇത്രേം വിഷമിച്ചത്? നിന്‍റെ കല്യാണം നിശ്ചയിച്ചൂന്നു കേട്ടാല്‍ എനിക്ക് സങ്കടം വരൂന്നു കരുതിയോ ? ഓ ആലോചനയും പെണ്ണുകാണലുമൊന്നും എന്നോട് പറയാതിരുന്നതിലുള്ള വിഷമമായിരിക്കും അല്ലേ ? അത് സാരമില്ല . ഞാനതൊന്നും കാര്യായിട്ടെടുക്കില്ല . ആട്ടെ എവിടെയാ കക്ഷി?
എന്താ ജോലി ? എന്നാ കല്യാണം?” – ഒറ്റശ്വാസത്തില്‍ ഒരുപാട് ചോദ്യങ്ങള്‍.
ശശികല പ്രതിമപോലെ ഇരുന്നതേയുള്ളു.
“എന്തായാലും എന്‍റെ കല്യാണം കഴിഞ്ഞിട്ടാവുമല്ലോ നിന്‍റെ കല്യാണം. ഞങ്ങളു രണ്ടുപേരും കൂടി വന്ന് അടിച്ചുപൊളിച്ചേക്കാം കേട്ടോ. എവിടാ കക്ഷീടെ വീട്?”
“നീ വിചാരിക്കുന്നപോലെയല്ല.”
ചുണ്ടുകടിച്ച് സങ്കടമൊതുക്കാന്‍ അവള്‍ പാടുപെട്ടു.
“പിന്നെ?”
“ജയദേവനാണെന്നെ കല്യാണം കഴിക്കുന്നത്.”
ഹൃദയത്തിലേക്ക് ഒരു വലിയ തീക്കനൽ വന്നു വീണപോലെ സുമിത്ര ഒന്നു പിടഞ്ഞു. .
“സത്യാണോ നീ പറഞ്ഞത്?”
അവളുടെ കരം പിടിച്ചുകൊണ്ട് സുമിത്ര വികാരവിവശയായി ചോദിച്ചു.
“അതെ. നീ എന്നോട് പൊറുക്കണം…”
അടുത്ത നിമിഷം ശശികലയുടെ കൈവിട്ടിട്ട് സുമിത്ര എണീറ്റ് മിന്നല്‍പോലെ അകത്തേക്ക് പാഞ്ഞു.
വെട്ടുകത്തി എടുക്കാന്‍ പോയതാവുമെന്നാണ് ശശികല വിചാരിച്ചത്.
അവള്‍ ഭയന്ന് എണീറ്റ് വീട്ടിലേക്കോടി.
അകത്തു കയറി സുമിത്ര മൊബൈൽ ഫോൺ എടുത്തിട്ട് ജയദേവന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു.
ജയനെ ലൈനില്‍ കിട്ടി.
”ജയേട്ടാ… ഞാനാ, സുമിത്ര.”
“എന്താ?”
“എനിക്കൊരു കാര്യം അറിയണം .”
“എന്താ?”
“ശശികല ഇവിടെ വന്നു പറഞ്ഞു, ജയേട്ടനും ശശികലയും തമ്മിലുള്ള കല്യാണം നിശ്ചയിച്ചൂന്ന്. നേരാണോ ജയേട്ടാ?”
“നിനക്കന്തു തോന്നുന്നു?”
“ഞാന്‍ വിശ്വസിച്ചിട്ടില്ല.”
“വിശ്വസിക്കരുത്. വിശ്വസിപ്പിക്കാതിരിക്കാന്‍ പറ്റിയതാണല്ലോ എന്‍റെ വിജയം.”
“ജയേട്ടന്‍ എന്താ ഈ പയുന്നത്?”
“നീ വിചാരിച്ചോടി ഹരിതയുമായുള്ള വിവാഹാലോചന മുടക്കിയാല്‍ ഞാന്‍ ക്ഷമ ചോദിച്ചു നിന്റെ മുമ്പില്‍ വന്ന് കുമ്പിട്ട് നിന്നെ കല്യാണം കഴിക്കുമെന്ന് ? അതിനു ജയദേന്‍ വേറെ ജനിക്കണം. നിന്‍റെ കണ്ണീരു കണ്ട് എനിക്കു പൊട്ടിച്ചിരിക്കണമെടീ പിശാചേ . എങ്കിലേ എന്‍റെ ഹൃദയത്തിലെ തീ അണയൂ. നിന്‍റെ കൂട്ടുകാരിയെ കല്യാണം കഴിച്ച് നിന്‍റെ മുമ്പിലൂടെ എനിക്കൊന്ന് ഞെളിഞ്ഞു നടക്കണം. അപ്പം നീ അനുഭവിക്കുന്ന വേദന കണ്ട് എനിക്ക് ഉറക്കെ ഉറക്കെ ചിരിക്കണം. നീ ക്ഷണക്കത്തയച്ചവരോടൊക്കെ വിളിച്ചു പറഞ്ഞേരെ ഞങ്ങളു തമ്മിലുള്ള കല്യാണം വന്നു കൂടീട്ടു പൊയ്ക്കൊള്ളാന്‍.”
“ജയേട്ടാ..”
“ബ്ഭ ചെറ്റേ… ഫോണ്‍ വച്ചിട്ടു പോടീ നായീന്‍റെ മോളേ..”
അതു കേട്ടതും സുമിത്രയുടെ കയ്യില്‍ നിന്ന് അറിയാതെ ഫോൺ താഴെ വീണു പോയി .
തല കറങ്ങുന്നു എന്നു തോന്നിയപ്പോള്‍ അവള്‍ കട്ടിലില്‍ വന്നു കിടന്നു


ആശുപത്രി മുറിയിലെ കട്ടിലില്‍ വശം ചെരിഞ്ഞുകിടക്കുമ്പോള്‍ സുമിത്രയുടെ കണ്ണുകള്‍ പൊട്ടി ഒഴുകുകയായിരുന്നു.
ജയദേവനും ശശികലയും തമ്മിലുള്ള വിവാഹം ഇന്നാണ് !
അവള്‍ വാച്ചില്‍ നോക്കി.
മണി പന്ത്രണ്ട് . ഇപ്പോള്‍ താലികെട്ട് കഴിഞ്ഞിട്ടുണ്ടാവും. സദ്യയുണ്ണാൻ തിക്കും തിരക്കും കൂട്ടുകയാവും ആളുകള്‍.
എന്തൊരു ഭാഗ്യദോഷിയാണ് താന്‍!
സ്വപ്നത്തില്‍പോലും വിചാരിച്ചില്ല ജയദേവന്‍ ശശികലയെ കല്യാണം കഴിക്കുമെന്ന്.
തനിക്കിനി ആരുണ്ട് സഹായത്തിന്? എന്റെ കുഞ്ഞനുജൻ മാത്രം .
ഭര്‍ത്താവ്, കുട്ടികള്‍, കുടുംബം. ആ സ്വപ്നങ്ങളൊക്കെ മനസിന്‍റെ കോണില്‍ കുഴിച്ചുമൂടാം.
അതൊന്നും തനിക്കു വിധിച്ചിട്ടില്ലെന്ന് സമാധാനിക്കാം .
കണ്ണടച്ച് കിടന്നപ്പോൾ ചിന്തകൾ പിന്നെയും ജയദേവന്റെ കല്യാണ മണ്ഡപത്തിലേക്ക് നീണ്ടു. ശശികലയോടെ ഒട്ടി നിന്ന് തമാശകൾ പറഞ്ഞു ചിരിക്കുന്ന ജയനെ അവൾ മനസിൽ കണ്ടു.
“സുമിത്രേ…”
പരിചിതമായ ശബ്ദം കേട്ട് സുമിത്ര കണ്ണുതുറന്നു നോക്കി.
സതീഷ്!!
അപ്രതീക്ഷിതമായി അദ്ദേഹത്തെ കണ്ടതും അവള്‍ കട്ടിലില്‍ എണീറ്റിരുന്നു. അവളുടെ മുഖത്ത് വിഷാദം പുരണ്ട ഒരു മന്ദഹാസമായിരുന്നു അപ്പോള്‍.
കസേര വലിച്ചിട്ട്, സതീഷ് അവളുടെ സമീപം ഇരുന്നു.
“എന്തുപറ്റി…?”
”പനി. നാലഞ്ചുദിവസമായി തുടങ്ങീട്ട്. ഇന്നലെ അഡ്മിറ്റായി. ബ്ലഡും യൂറിനുമൊക്കെ ഒന്നു നോക്കണമെന്നു ഡോക്ടര്‍ പറഞ്ഞു. ”
“തനിച്ചേയുള്ളോ?”
“എല്ലാവരും എന്നെ ഉപേക്ഷിച്ചുപോയില്ലേ സതീഷേട്ടാ .” അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി.
” അജിത്‌മോൻ ?”
”അവനെ കുറച്ചു ദിവസത്തേക്ക് അടുത്തൊരു വീട്ടിലാക്കി. സ്‌കൂളിൽ പോകാതിരിക്കാൻ പറ്റില്ലല്ലോ ”
ഒരു ദീര്‍ഘശ്വാസം വിട്ടിട്ട് അവള്‍ തുടര്‍ന്നു:
“സതിഷേട്ടൻ വരുമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. വെറുതെ ഒന്ന് വിളിച്ച് അറിയിച്ചെന്നേയുള്ളൂ. വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. എന്റെ ഫോൺ എടുക്കാൻ പോലും സമയം ഇല്ലാത്ത ആളല്ലേ “
“സുമിത്രയേപ്പോലെ എനിക്കുമുണ്ട് ഒരുപാട് പ്രശ്നങ്ങള്‍. പുറമെ കാണുന്ന ഈ ചിരി സന്തോഷത്തിന്‍റെയല്ല.”
“ഇഷ്ടംപോലെ സ്വത്ത്. സ്നേഹിക്കാന്‍ ഒരു നല്ല ഭാര്യ. ഓമനിക്കാന്‍ ഒരു കുഞ്ഞും. പിന്നെന്തിനാ സതീഷേട്ടാ ദുഃഖം?”
“അതൊന്നും ഇപ്പ പറഞ്ഞാല്‍ ശരിയാവില്ല. സുമിത്രയുടെ മനസ് കൂടുതൽ വേദനിക്കുകയേയുള്ളു ”
സതീഷ് അവളുടെ നെറ്റിയില്‍ കൈവച്ചു നോക്കി.
“നന്നായിട്ടു പനിയുണ്ടല്ലോ?
“പനിച്ചു പനിച്ച് മരിച്ചുപോട്ടെ. ഇനി ആര്‍ക്കുവേണ്ടിയാ ജീവിക്കുന്നത്?”
“ജീവിതം അങ്ങനെയങ്ങ് എഴുതിത്തള്ളിയാലെങ്ങനാ? വയസ് പത്തിരുപത്തിനാലല്ലേ ആയുള്ളൂ? ജീവിതത്തിന്‍റെ മുക്കാല്‍ ഭാഗവും ഇനിയും നീണ്ടു നിവര്‍ന്നു കിടക്ക്വല്ലേ?”
“ജയേട്ടൻ സതീഷേട്ടനെ കല്യാണത്തിന് ക്ഷണിച്ചില്ലേ ?”- സുമിത്ര ചോദിച്ചു.
“ക്ഷണിച്ചു. പോകാന്‍ തോന്നിയില്ല. ” സതീഷ് ഒരു കള്ളം പറഞ്ഞു.
താനും ജയദേവനുമായി പിണങ്ങി എന്ന സത്യം സുമിത്ര അറിയേണ്ടെന്നയാള്‍ കരുതി. എന്തിനാണ് കുറച്ചു തീകൂടി ആ മനസിലേക്ക് കോരിയിടുന്നത് .
“മഞ്ജുവേച്ചിയും പോയില്ലേ?”
”ഇല്ല ”
”അതെന്താ ?”
”ഞങ്ങൾ ആഗ്രഹിച്ച ഒരു കല്യാണം അല്ലല്ലോ അത് ”
”എന്നെ ഒരുപാട് വേദനിപ്പിച്ചു ആ മനുഷ്യൻ ”
”സുമിത്രയെ മാത്രമല്ല , ഞങ്ങളെയും വേദനിപ്പിച്ചു ”
”സതീഷേട്ടന്റെ വീട്ടിൽ വന്നിരുന്നോ ജയേട്ടൻ ?”
”വന്നിരുന്നു. എത്ര നിർബന്ധിച്ചിട്ടും അവൻ സുമിത്രയെ സ്വീകരിക്കാൻ തയ്യാറായില്ല ല്ല . ഒടുവിൽ അല്പം കശപിശ ഉണ്ടാക്കിയാ അവൻ പോയത് .”
” ഞാൻ കാരണം സതീഷേട്ടനും പ്രയാസമായി അല്ലേ ?”
”ഓ.., അത് സാരമില്ല . അതൊക്കെ ജീവിതത്തിന്റെ ഓരോ ഭാഗമല്ലേ ”
“അഭിക്കുട്ടന്‍ എന്തുപറയുന്നു?”
“സുമിത്രയെ അന്വേഷിക്കാറുണ്ടവന്‍.”
“കാണാന്‍ കൊതിയാവുന്നുണ്ട് .”
”ഭാഗ്യമുണ്ടെങ്കിൽ എന്നെങ്കിലും കാണാം ”
” മഞ്ജുവേച്ചിയെ കഴിഞ്ഞയാഴ്ച ഒരു ദിവസം ഞാൻ വിളിച്ചിരുന്നു. ചേച്ചി ഫോൺ എടുത്തില്ല ”
”അവൾക്കുമുണ്ട് കുറെ പ്രശ്നങ്ങളും സംശയങ്ങളുമൊക്കെ . ”
”ഞാൻ കാരണം എല്ലാവർക്കും ബുദ്ധിമുട്ടായി, അല്ലെ ?”
”ഓരോരുത്തരുടെ ഓരോ തെറ്റിധാരണകൾ . അതിനു വളം വച്ചുകൊടുക്കാൻ വേറെ ചിലരും ”
” ജയേട്ടൻ എന്നെപ്പറ്റി വല്ലതും മോശമായി പറഞ്ഞോ ?”
”നല്ലതൊന്നും ഇപ്പം അവൻ പറയാറില്ലല്ലോ . അവനാകെ മാറിപ്പോയി സുമിത്രേ. പഴയ ജയൻ മരിച്ചുപോയി. ഇപ്പോഴുള്ളത് പുതിയ ആളാ. വൃത്തികെട്ട ഒരു മനുഷ്യൻ . ”
”എനിക്കറിയാം സതീഷേട്ടാ. പഴയ ജയേട്ടന് ഒരിക്കലും എന്നെ ഇത്ര ക്രൂരമായി പീഡിപ്പിക്കാൻ കഴിയില്ലാ യിരുന്നു . ”
”അതൊക്കെ ഓർത്തു മനസു വിഷമിപ്പിച്ചു ഇനി പനി കൂട്ടണ്ട. സമാധാനമായിട്ടു കിടക്ക് . കുടിക്കാനോ കഴിക്കാനോ വല്ലതും വാങ്ങിക്കൊണ്ടുവരണോ ?
” ഒന്നും വേണ്ട . എല്ലാം കാന്റീനിൽ നിന്ന് കൊണ്ടുവരും. ”
കുറെനേരം കൂടി വിശേഷങ്ങള്‍ പറഞ്ഞിരുന്നു ഇരുവരും . ഒടുവില്‍ പോകാനായി സതീഷ് എണീറ്റു.
“കാശിനാവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കണ്ട.”
“ഇപ്പം ഒന്നും വേണ്ട. വേണമെങ്കില്‍ ഞാന്‍ വിളിച്ചുപറഞ്ഞേക്കാം.”
” എന്നാലും തൽക്കാലം ഇതിരിക്കട്ടെ . പെട്ടെന്ന് എന്തെങ്കിലും അത്യാവശ്യം വന്നാൽ കാശിന് ഓടി നടക്കണ്ടാല്ലോ ”
സതീഷ് രണ്ടായിരത്തിന്റെ അഞ്ചു നോട്ടെടുത്തു നീട്ടി. സുമിത്ര നിരസിച്ചെങ്കിലും നിർബന്ധിച്ചു അയാൾ അത് അവളുടെ കയ്യിൽ പിടിപ്പിച്ചു
”ഈ സ്നേഹത്തിനു പ്രതിഫലമായി എനിക്കൊന്നും തരാനില്ലല്ലോ സതീഷേട്ടാ ”
”പ്രതിഫലം മോഹിച്ചല്ല ഞാനിതു തരുന്നത് . നിന്നെ എന്റെ സ്വന്തം പെങ്ങളായാ ഞാൻ കാണുന്നത് . ”
” ഇതുപോലെ ഒരാങ്ങള എനിക്കുണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ”
” അടുത്ത ജന്മത്തിൽ അങ്ങനെ ജനിക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ” അതുപറഞ്ഞിട്ട് സതീഷ് പുഞ്ചിരിച്ചു . സുമിത്രയും .
സതീഷ് യാത്രപറഞ്ഞപ്പോള്‍ സുമിത്ര പറഞ്ഞു:
“വല്ലപ്പഴും വരണം ട്ടോ. മഞ്ജുവേച്ചിയേയുംഅഭിക്കുട്ടനേയും ഒരുദിവസം കൊണ്ടുവരണം. എല്ലാവരേയും കാണാന്‍ ഒത്തിരി ആഗ്രഹമുണ്ട് സതീഷേട്ടാ.”
“ഉം. പിന്നെ, സുകുമാരന്‍ കൊലക്കേസ് പുനരന്വേഷണത്തിനായി ക്രൈംബ്രാഞ്ചിനു കൈമാറി സർക്കാർ ഓർഡർ ഇറക്കീന്ന് കേൾക്കുന്നു . ഈ അന്വേഷണത്തിലെങ്കിലും യഥാര്‍ഥ കൊലയാളിയെ കണ്ടുപിടിക്കാന്‍ പറ്റിയാല്‍ സുമിത്രേടെ പേരുദോഷമൊക്കെ മാറിക്കിട്ടും.”
“ഇനി എന്തു മാറിയാലെന്താ? നഷ്ടപ്പെട്ടതൊന്നും എനിക്ക് തിരിച്ചുകിട്ടില്ലല്ലോ.”
കൈയുയര്‍ത്തി അവള്‍ മിഴികള്‍ തുടച്ചു.
“കിട്ടാനുള്ളത് ഇതിനേക്കാള്‍ നല്ലതെന്തെങ്കിലുമാണെങ്കിലോ?”
“എനിക്കോ…? ഇനിയോ..? ങ്ഹും! “- സുമിത്ര ഒന്നു ചിരിച്ചു.
സതീഷ് പോയി കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു.
തലയണയില്‍ മുഖം ചേര്‍ത്ത് കണ്ണടച്ചു കിടന്നു.
കൺപീലികൾക്കിടയിലൂടെ ഒരു തുള്ളി കണ്ണീർ പുറത്തേക്കൊഴുകി തലയിണയിൽ വീണു .
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 30

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 30

ഹോസ്റ്റല്‍ റൂമിലെ പതുപതുത്ത ഫോം ബെഡില്‍ കിടന്നിട്ടും ശശികലയ്ക്ക് ഉറക്കം വന്നില്ല.
ഫാന്‍ നല്ല സ്പീഡില്‍ കറങ്ങുന്നുണ്ട്. പക്ഷേ, ശരീരം പുകയുകയാണ്. മനസിലെ സംഘര്‍ഷം തീയും പുകയുമായി ദേഹത്തു പടരുകയാണ്.
ജയദേവനോട് എന്തു മറുപടി പറയണം?
സമ്മതം എന്ന് ഒറ്റവാക്കു പറഞ്ഞാല്‍ സുന്ദരനും ആരോഗ്യവാനുമായ ഒരാളെ ഭർത്താവായി കിട്ടും. കോടികളുടെ സ്വത്തിന്‍റെ ഉടമയാകും താന്‍. ജീവിതകാലം മുഴുവൻ സന്തോഷത്തോടെ കഴിയാം .
ഭർത്താവിന്റെ നെഞ്ചിലെ ചൂടുപറ്റി കിടന്നുറങ്ങാൻ ഏതൊരു സ്ത്രീയെപ്പോലെ താനും ആഗ്രഹിക്കുന്നില്ലേ? ഒരു കുഞ്ഞിനെ താലോലിക്കാൻ തനിക്കുമില്ലേ മോഹം? ഇതുപോലൊരു ഓഫറുമായി ഇനി വേറെ ആരെങ്കിലും വരുമോ? ഒരിക്കലുമില്ല.
കൈയില്‍ വന്ന ഭാഗ്യദേവതയെ തട്ടിത്തെറിപ്പിക്കുന്നതു ബുദ്ധിമോശമല്ലേ?
പക്ഷേ, സുമിത്ര…
തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയല്ലേ അവള്‍? അവളുകാരണമല്ലേ തനിക്കീ ജോലി കിട്ടിയത്?
അവളുടെ ഹൃദയത്തിലേക്ക് താനും കൂടി കോരിയിടണോ കുറെ തീ? ഒരിക്കല്‍ മഹാഭാഗ്യവതിയെന്നു വിളിച്ചതാണ് താനവളെ. ഇപ്പോള്‍ ഒരു ആയുസുമുഴുവന്‍ അനുഭവിക്കേണ്ട വേദന അവള്‍ തിന്നു കഴിഞ്ഞു.
ജയദേവന്‍ അവളെ വിവാഹം കഴിക്കുമെന്ന പ്രതീക്ഷയില്‍ സന്തോഷിച്ചിരിക്കുകയാണ് പാവം! അതു നടക്കില്ലെന്നറിഞ്ഞാല്‍ ഹൃദയംപൊട്ടി മരിക്കില്ലേ അവള്‍?
വേണ്ട. സമ്മതമല്ലെന്നു ജയദേവനോടു തുറന്നുപറഞ്ഞേക്കാം. സുമിത്രയുടെ കണ്ണീരു കണ്ടുകൊണ്ട് കല്യാണമണ്ഡപത്തിലേക്ക് കയറാന്‍ തനിക്കാവില്ല.
ജയേട്ടന്‍ മറ്റാരെയെങ്കിലും കെട്ടിക്കോട്ടെ.
ശശികല ഒരു തീരുമാനമെടുത്തു.
അല്‍പനേരം കഴിഞ്ഞപ്പോള്‍ മനസുപിന്നെയും വ്യതിചലിക്കാന്‍ തുടങ്ങി.
തന്‍റെ കഷ്ടപ്പാടുകള്‍ കണ്ടിട്ട് ഈശ്വരന്‍ കൊണ്ടുവന്നതാകില്ലേ ഈ ആലോചന? അതു നിഷേധിക്കുന്നത് ഈശ്വരനിഷേധമല്ലേ?
മനഃസാക്ഷിയുടെ ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തി ന്യായീകരിക്കാന്‍ ശ്രമിച്ചു അവള്‍.
ചെറ്റക്കുടിലില്‍ നിന്ന് മണിമാളികയിലേക്കൊരു മാറ്റം ആഗ്രഹിക്കാത്ത ഏതു സ്ത്രീയുണ്ട് ഈ ഭൂമിയില്‍?
അനിയത്തിമാരെയൊക്കെ നല്ലനിലയിൽ കെട്ടിച്ചയയ്ക്കേണ്ടേ? അതിന് പണം വേണ്ടേ? കുടിച്ചുകുടിച്ച് അച്ഛന്‍ മരിച്ചുപോയാല്‍ തനിക്കാരുണ്ട് പിന്നെ?
ജയേട്ടനെ വിവാഹം കഴിച്ചാല്‍ എല്ലാറ്റിനും ഒരു തുണയുണ്ടാകും. അനിയത്തിമാരെയൊക്കെ നല്ല നിലയിൽ കെട്ടിച്ചു വിടാൻ പറ്റും .
ഇഷ്ടമാണെന്നു തുറന്നു പറയാം. സുമിത്ര അവളുടെ വഴിക്കു പോട്ടെ. ഒരു കൂട്ടുകാരിക്കുവേണ്ടി തന്‍റെ ജീവിതം തല്ലിക്കെടുത്തുന്നതെന്തിനാണ്?
ശശികല കിടക്കയില്‍ ഒന്നു തിരിഞ്ഞുകിടന്നു. പിന്നെയും മനസ് സംഘർഷ ഭരിതമായി .
ആരോടാണ് ഒന്ന് അഭിപ്രായം ചോദിക്കുക?
തൊട്ടടുത്ത് കട്ടിലില്‍ കനകലത സുഖമായി കിടന്നുറങ്ങുന്നു.
ശശികലയുടെ റൂംമേറ്റും കൂട്ടുകാരിയുമാണവൾ .
അവളോടൊന്നു ചോദിച്ചാലോ?
ശശികല എണീറ്റു ലൈറ്റിട്ടു.
ക്ലോക്കിലേക്ക് നോക്കിയപ്പോള്‍ മണി പന്ത്രണ്ടു മുപ്പത്തഞ്ച്.
കട്ടിലില്‍ നിന്ന് ഇറങ്ങി സാവധാനം അവള്‍ കനകലതയുടെ കട്ടിലില്‍ വന്നിരുന്നു.
“കനകം…”
കുലുക്കി വിളിച്ചു.
നല്ല ഉറക്കമാണു കക്ഷി.
പലവട്ടം വിളിച്ചപ്പള്‍ ഉറക്കച്ചടവോടെ കണ്ണുതുറന്നു.
“ഒന്നെണീറ്റേ…”
ശശികല അവളുടെ പുറത്തുതട്ടി.
“എന്നതാ ഈ പാതിരാത്രീല്‍…?”
കട്ടിലില്‍ എണീറ്റിരുന്ന് കണ്ണുതിരുമ്മിയിട്ടവള്‍ ശശികലയെ നോക്കി.
“ഞാനൊരു കാര്യം ചോദിക്കാന്‍ വിളിച്ചതാ.”
”ഈ പാതിരാത്രീലോ? അതെന്തു കാര്യമാ…?
“അല്ലെങ്കില്‍ വേണ്ട. രാവിലെ ചോദിച്ചോളാം.”
“ഇതു നല്ല കൂത്ത് . വിളിച്ചുണര്‍ത്തിയിട്ട് അത്താഴമില്ലെന്നു പറയുക?” ക്ലോക്കിലേക്ക് നോക്കിയിട്ട് കനകലത തുടര്‍ന്നു: “നീ ഇതുവരെ ഉറങ്ങിയില്ലേ? എന്തെടുക്കുകയായിരുന്നു ഇവിടെ?”
“ഉറക്കം വന്നില്ല.”
“ഉറക്കം വരാതിരിക്കാന്‍ മാത്രം എന്താ സംഭവിച്ചത്? വല്ലതും കേറി കൊത്തിയോ ചൂണ്ടേല്?”
ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള മറുപടി.
“വൈകിട്ട് ഇവിടെ വന്നു നിന്റെ മുഖം കണ്ടപ്പഴേ എനിക്ക് തോന്നീരുന്നു എന്തോ വശപ്പിശകുണ്ടെന്ന്.”
കനകലത അല്‍പംകൂടി ചേര്‍ന്നിരുന്നിട്ട് മുഖം അടുപ്പിച്ചു പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.
“സത്യം പറയണം. വൈകുന്നേരം ആരെ കാണാന്‍ പോയതായിരുന്നു നീ?”
“അത്…”
“അത്…?”
“നാളെ പറയാം. നീ കിടന്നോ. വെളുപ്പിനെണീക്കെണ്ടതല്ലേ?”
“എന്‍റെ ഉറക്കമൊക്കെ പോയി. ഇനി അതു കേട്ടില്ലേല്‍ എനിക്കുറക്കം വര്യേല. പറ… ഏതാ കക്ഷി…?”
കനകലത നിര്‍ബന്ധിച്ചപ്പോള്‍ ശശികല എല്ലാം തുറന്നുപറഞ്ഞു. ഒടുവില്‍ അവള്‍ ചോദിച്ചു:
“ജയേട്ടനോട് ഞാനെന്തു മറുപടി പറയണം? നീ പറ?”
“ഇതിലെന്താ ഇത്ര ആലോചിക്കാനിരിക്കുന്നേ? യേസ് എന്ന് ഒറ്റവാക്കങ്ങു പറഞ്ഞിട്ടു പോന്നാൽ പോരായിരുന്നോ?”
“സുമിത്ര…?”
“സുമിത്ര…! മണ്ണാങ്കട്ട! നീ നിന്‍റെ ഭാവി നോക്കു ശശീ. ഇത്രയും നല്ലൊരു പ്രൊപ്പോസല്‍ തപസിരുന്നാല്‍ കിട്ട്വോ നിനക്ക്? ഞാനായിരുന്നെങ്കില്‍ അപ്പഴേ യേസ് പറഞ്ഞേനേ.”
ശശികല തെല്ലുനേരം ഒന്നും മിണ്ടാതെ മുഖം കുമ്പിട്ടിരുന്നു.
“സത്യത്തില്‍ എനിക്കിപ്പം നിന്നോടസൂയ തോന്ന്വാ. ഇതുപോലൊരോഫര്‍ എനിക്ക് കിട്ടിയിരുന്നെങ്കില്‍. അതെങ്ങനാ; എറിയാനറിയാവുന്നവരുടെ കയ്യിൽ കല്ല് കൊടുക്കുകേലല്ലോ ദൈവം ”
“സുമിത്രയുടെ മുഖത്തേക്ക് പിന്നെ എനിക്ക് നോക്കാന്‍ പറ്റ്വോ കനകം?”
“നോക്കണ്ട. അവിടത്തെ വീടും കുടീം വിറ്റിട്ട് ഇവിടെ വന്നു താമസിക്കാന്‍ അച്ഛനോട് പറയണം. അപ്പ പിന്നെ നോക്കേണ്ടി വരില്ലല്ലോ .”
“ഞാന്‍ സമ്മതം മൂളണമെന്നാണോ നിന്‍റെ അഭിപ്രായം?”
“എന്‍റെയെന്നല്ല…, ആരോടുചോദിച്ചാലും അതേ പറയൂ. ഇനി നീ സമ്മതമല്ലെന്നു പറഞ്ഞെന്നു വിചാരിക്ക്വാ. അയാളു വേറൊരു പെണ്ണിനെ കെട്ടും. എന്തായാലും സുമിത്രയെ കെട്ടില്ലല്ലോ.”
അതു നേരാണെന്നു ശശികലയ്ക്കും തോന്നി.
“ഇനി കിടന്നുറങ്ങാന്‍ നോക്ക്. എന്നിട്ട് രാവിലെ ഫോണ്‍ ചെയ്തു പറ, യേസ് എന്ന്.”
കനകലത കട്ടിലിലേക്ക് ചാഞ്ഞിട്ട് പുതപ്പെടുത്ത് ദേഹാസകലം മൂടി.
ലൈറ്റ് ഓഫ് ചെയ്തിട്ട് ശശികലയും കിടന്നു.
പിറ്റേന്ന് പുലര്‍ച്ചെ അവള്‍ ജയദേവനെ ഫോണില്‍ വിളിച്ച് സമ്മതം അറിയിച്ചു.
ഫോണ്‍ താഴെവച്ചപ്പോള്‍ മനസ് പിന്നെയും കലുഷിതമാകാന്‍ തുടങ്ങി.


തവിട്ടു നിറമുള്ള ട്രൗസറും ക്രീം ഷര്‍ട്ടും ധരിച്ച് കഴുത്തില്‍ ടൈയും കെട്ടി തോളില്‍ സ്കൂള്‍ ബാഗുമായി അജിത്മോന്‍ ഗേറ്റുകടന്നു വരുന്നത് സുമിത്ര വരാന്തയിലിരുന്ന് കണ്ടു. അജിത്മോന്‍റെ പഴയ ഷര്‍ട്ടില്‍, അടര്‍ന്നുപോയ ബട്ടണ്‍സിനു പകരം പുതിയവ തുന്നിപ്പിടിപ്പിക്കുയായിരുന്നു അവള്‍.
മുറ്റത്തുനിന്നു വരാന്തയിലേക്ക് കയറി, ബാഗ് തോളില്‍ നിന്നെടുക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു:
“ചേച്ചി അറിഞ്ഞോ ഒരു കാര്യം. ശശികല ചേച്ചി വന്നിട്ടുണ്ട്.”
“എപ്പം?”
“ഇന്നലെ.”
“ഇന്നലെയോ? പോടാ നുണപറയാതെ. അവളു വന്നാ ഇവിടെ വരാതിരിക്കില്ല. നിന്നോടാരാ ഇതു പറഞ്ഞത്?”
“നന്ദിനിയെ വഴിക്കുവച്ച് ഞാന്‍ കണ്ടു. അവളാ പറഞ്ഞത്.”
ശശികലയുടെ ഇളയ അനിയത്തിയാണ് നന്ദിനി.
“അവളു വെറുതെ പറഞ്ഞതാകും; നിന്നെ പറ്റിക്കാന്‍.”
“അല്ല ചേച്ചീ. ശശികല ചേച്ചി കൊണ്ടുവന്ന പുതിയ വാച്ചും കെട്ടിക്കൊണ്ടാ അവളിന്നു സ്കൂളില്‍ വന്നത് .”
“നേരാണോടാ?”
“നേര്.”
“നീ പോയി ഡ്രസുമാറീട്ടു വാ. ഞാന്‍ ചായ എടുക്കാം.”
ഷര്‍ട്ടും സൂചിയും കസേരയില്‍ വച്ചിട്ട് സുമിത്ര അടുക്കളയിലേക്ക് പോയി.
അജിത്മോന് ചായ കൊടുത്തിട്ട് ‘ഞാനിപ്പ വരാം’ എന്നുപറഞ്ഞ് അവള്‍ ശശികലയുടെ വീട്ടിലേക്ക് പാഞ്ഞു.
ശശികല മുറ്റത്തുണ്ടായിരുന്നു. അച്ഛന്‍റെ ഷര്‍ട്ടും മുണ്ടും കഴുകിയിടുകയായിരുന്നു അവള്‍.
സുമിത്രയെ കണ്ടതും ശശികല വല്ലാതായി.
“നല്ല ആളാ. ഇന്നലെ വന്നിട്ട് നീ എന്‍റെ വീട്ടിലൊന്നു വന്നില്ല.”
സുമിത്ര പരിഭവം പറഞ്ഞു.
“സമയം കിട്ടിയില്ല.”
“ഓ… അവിടെ വരാന്‍ എന്തോരം സമയം വേണം? അതൊന്നുമല്ല…, ജോലി കിട്ടീപ്പം നീ എന്നെയങ്ങു മറന്നു.”
“ഹേയ്… അങ്ങനെ മറക്കാന്‍ പറ്റ്വോ?”
ശശികല ഒരു വിളറിയ ചിരി ചിരിച്ചു.
“സുഖാണോ ജോലിയൊക്കെ.”
“ഉം…”
“ജയേട്ടനെ കണ്ടിരുന്നോ അടുത്തദിവസമെങ്ങാനും?”
“ഇല്ല.”
അവള്‍ ഒരു കള്ളം പറഞ്ഞു.
തീക്കനലിന്‍റെ മീതെ നില്‍ക്കുന്ന അവസ്ഥയായിരുന്നു അവള്‍ക്കപ്പോള്‍.
“കുറച്ചു ദിവസം മുമ്പ് ഇവിടെ വന്നിരുന്നു. കല്യാണത്തിന് ഇനി പത്തുദിവസം കൂടിയല്ലേയുള്ളൂ. ഒരുക്കങ്ങളൊക്കെ എന്തോരമായീന്നറിയാന്‍ വന്നതാ.”
ശശികലയുടെ നെഞ്ചു വിങ്ങി നീറുകയായിരുന്നു അപ്പോള്‍.
പാവം പെണ്ണ്!
ഇപ്പോഴും വിശ്വസിച്ചിരിക്കുകയാണ് ജയദേവന്‍ ഇവളെ വിവാഹം കഴിക്കുമെന്ന്?
അവളുടെ സ്ഥാനത്തു താനാണ് വധുവെന്നറിയുമ്പോള്‍ ഹൃദയംപൊട്ടി മരിക്കില്ലേ ഇവള്‍?
ശശികലയുടെ മിഴികളില്‍നിന്ന് ഒരുതുള്ളി കണ്ണീര്‍ അറിയാതെ അടര്‍ന്നു താഴെവീണു.
“നീ കരയാണോ?”
സുമിത്ര ആ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി.
“ഹേയ്…”
അവള്‍ ബദ്ധപ്പെട്ടു മുഖത്തു ചിരി വരുത്തി.
“എന്നാപറ്റി നിനക്ക്? ആകെ മൂഡോഫാണല്ലോ?”
“ഒന്നുമില്ല.”
“നിന്റെ കല്യാണം നടക്കാത്തതുകൊണ്ടുള്ള വിഷമമാണോ?”
“ഹേയ്…”
“പിന്നെന്തുപറ്റി ?”
“എന്തോ…, മനസിന് ഒരു സുഖമില്ല.”
“എനിക്കറിയാം കാരണം. എന്നെ നഷ്ടപ്പെടുമോന്നുള്ള വിഷമമല്ലേ ? കല്യാണം കഴിയുമ്പം ഞാന്‍ നിന്‍റെ കോളജിന് അടുത്തേയ്ക്കല്ലേ മോളെ വരുന്നത്? പിന്നെ നമുക്കെന്നും കാണാല്ലോ. ”
“ഉം…”
“കോളജീന്ന് ആരെയെങ്കിലും കണ്ടുപിടിക്കാന്‍ മേലായിരുന്നോ നിനക്കും ഒരാളെ ? കല്യാണം കഴിക്കാത്ത ചെറുപ്പക്കാരൊന്നുമില്ലേ അവിടെ?”
ചിരിച്ചുകൊണ്ട് സുമിത്ര ചോദിച്ചു.
“ഞാനതൊന്നും അന്വേഷിച്ചില്ല.”
“ഇനി അന്വേഷിക്കണം. അല്ലെങ്കില്‍ വേണ്ട, ഞാനങ്ങോട്ടു വര്വല്ലേ. ഞങ്ങളു രണ്ടുപേരും കൂടി അന്വേഷിച്ച് ഒരാളെ കണ്ടുപിടിച്ചുതരാം. എനിക്കുപേക്ഷിക്കാന്‍ പറ്റില്ലല്ലോ നിന്നെ.”
ശശികല വെന്തുരുകുകയായിരുന്നു.
“ഞാന്‍ തന്നെ ഇങ്ങനെ പറഞ്ഞോണ്ടിരുന്നിട്ട് എനിക്ക് ബോറടിക്കുന്നു. എന്തെങ്കിലുമൊക്കെ നീയും പറ ശശീ….”
“ഒന്നും പറയാനുള്ള മൂഡില്ല.”
“എന്നാ മൂഡുണ്ടാവുമ്പം നീ വീട്ടിലേക്കു വാ. എന്നാ തിരിച്ചുപോണേ?”
“നാളെ രാവിലെ.”
“അപ്പം എന്‍റടുത്തു വരാതെ പോകാനായിരുന്നു പ്ലാന്‍, അല്ലെ ?”
“ഞാന്‍ വരാന്‍ തുടങ്ങ്വായിരുന്നു, ഈ ഷര്‍ട്ടൊന്നു കഴുകിയിട്ടിട്ട്.”
“പഴയ സ്നേഹമൊന്നും നിനക്ക് ഇപ്പം എന്നോടില്ല.”
“ഹേയ്. സുമിക്കു തോന്നുന്നതാ.”
“പിന്നെ… അടുത്ത ബുധനാഴ്ച എന്‍റെ കല്യാണ ഡ്രസ് എടുക്ക്വാ. നിര്‍ബന്ധമായും നീയും വരണം. സ്ഥലവും സമയവുമൊക്കെ ഞാന്‍ ഫോണില്‍ വിളിച്ചറിയിച്ചേക്കാം.”
“ഉം…”
അവള്‍ തലകുലുക്കി.
“എന്നാ വരട്ടെ… വീട്ടില്‍ അജിത്മോന്‍ തനിച്ചേയുള്ളൂ.”
ശശികലയോട് യാത്രപറഞ്ഞിട്ട് അവള്‍ വീട്ടിലേക്ക് മടങ്ങി.
സുമിത്ര പോയിക്കഴിഞ്ഞപ്പോല്‍ മുഖം പൊത്തി ശശികല പൊട്ടിക്കരഞ്ഞു.
പൊറുക്കാനാവാത്ത തെറ്റല്ലേ താന്‍ ചെയ്യുന്നത്?
ഈശ്വരന്‍ ക്ഷമിക്കുമോ ഈ മഹാപാപം?
പ്രതീക്ഷകളും മോഹങ്ങളും നല്‍കി ആശിപ്പിച്ചിട്ട്?
മനസില്‍ മധുരസ്വപ്നങ്ങള്‍ നെയ്ത് ദിവസങ്ങളെണ്ണി കഴിയുകയാണവള്‍.
ആ ഹൃദയത്തിലേക്ക് എന്തിനാണ് താന്‍ തീ കോരിയിടുന്നത്?
എല്ലാം തുറന്നുപറഞ്ഞില്ലെങ്കില്‍ മനസിന്റെ സമനില തെറ്റി ഭ്രാന്തുപിടിക്കും തനിക്ക്.
ഇനി ആശിപ്പിക്കേണ്ട അവളെ.
ഇപ്പോള്‍ തന്നെ സത്യം തുറന്നുപറഞ്ഞേക്കാം.
പെട്ടെന്നൊരു ഷോക്കുണ്ടാകുമായിരിക്കും. അതു സാരമില്ല. വൈകി അറിയുന്നതിനേക്കാള്‍ നല്ലത് ഇപ്പോള്‍ അറിയുന്നതാണ്.
അകത്തുകയറി വേഷം മാറിയിട്ട് ശശികല വേഗം സുമിത്രയുടെ വീട്ടിലേക്ക് നടന്നു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 29

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 29

അജിത് മോൻ സ്കൂള്‍വിട്ടു വീട്ടില്‍ വന്നപ്പോള്‍ സുമിത്ര ഒരു മൂളിപ്പാട്ടും പാടി അടുക്കളയില്‍ പാലു ചൂടാക്കുകയായിരുന്നു.
അവന് അതിശയം തോന്നി..
എന്നും കണ്ണീരും കരച്ചിലുമായി കഴിയുന്ന ചേച്ചിക്കെന്തേ ഇങ്ങനെയൊരു മാറ്റം?
സ്കൂള്‍ ബാഗ് മേശപ്പുറത്തു വച്ചിട്ട് അവന്‍ അടുക്കളയില്‍, ചേച്ചിയുടെ അടുത്തേക്ക് ഓടി ചെന്നു .
“ഇന്നെന്താ ചേച്ചീ ഇത്ര സന്തോഷം?”
പലഹാരപാത്രം തുറന്ന് ഒരു ബിസ്കറ്റെടുത്തു കടിച്ചു കൊണ്ടവന്‍ ചോദിച്ചു.
“ജയേട്ടന്‍ വിളിച്ചിരുന്നു.”
“അതാ ചേച്ചിക്കിത്ര സന്തോഷം അല്ലേ?”
സുമിത്ര പുഞ്ചിരിച്ചതേയുള്ളൂ.
“ജയേട്ടന്‍റെ പിണക്കമൊക്കെ മാറിയോ ചേച്ചീ?”
“ഉം.”
“എന്നാ പറഞ്ഞു?”
സുമിത്ര എല്ലാ കാര്യങ്ങളും അജിത്തിനോട് പറഞ്ഞു.
ചേച്ചിയുമായുള്ള കല്യാണത്തിനു ജയദേവന്‍ സമ്മതിച്ചു എന്നു കേട്ടപ്പോള്‍ അജിത്തിനും ആഹ്ലാദം.
“കല്യാണം അടിപൊളിയാക്കണം, കോട്ടോ ചേച്ചീ. എന്‍റെ കൂട്ടുകാരെയെല്ലാം ഞാന്‍ വിളിക്കും.”
“വിളിച്ചോടാ. നമുക്ക് വിളിക്കാന്‍ വേറാരാ ഉള്ളത്?”
സുമിത്ര ചായ ഉണ്ടാക്കി അവനു പകർന്നു കൊടുത്തു.
രാത്രി അത്താഴം കഴിഞ്ഞ് സുമിത്ര സതീഷിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു. ലാന്‍ഡ് ഫോണിലേക്കാണ് വിളിച്ചത്.
ഫോണ്‍ എടത്തതു ഭവാനിയായിരുന്നു.
സുമിത്രയാണു വിളിക്കുന്നതെന്നറിഞ്ഞതും ഭവാനി ചോദിച്ചു.
“എന്താ വിശേഷം?”
“ഒരു നല്ല വിശേഷമുണ്ട്. ഇന്ന് ജയേട്ടന്‍ വിളിച്ചിരുന്നു. ഞങ്ങളുടെ കല്യാണം തീരുമാനിച്ചു. ഈ മാസം ഇരുപത്തെട്ടിന് . ഇന്‍വിറ്റേഷന്‍ കാര്‍ഡ് ഞാനയച്ചേക്കാം. എല്ലാരും വരണം. മഞ്ജുവേച്ചിയും സതീഷേട്ടനും ഉണ്ടോ അവിടെ?”
“മഞ്ജുള അവളുടെ വീട്ടില്‍ പോയിരിക്ക്വാ. സതീഷുണ്ട്. കൊടുക്കണോ?”
“ഉം…”
അല്‍പനേരം കഴിഞ്ഞപ്പോള്‍ സതീഷിനെ ലൈനില്‍ കിട്ടി.
“ഞാന്‍ പലപ്രാവശ്യം മൊബൈലില്‍ വിളിച്ചിരുന്നു. എന്തേ എടുക്കാതിരുന്നേ?”
സുമിത്ര ചോദിച്ചു.
“ജോലിത്തിരക്കിനിടയില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ സമയം കിട്ടിയില്ല.”
സതീഷ് ഒരു കള്ളം പറഞ്ഞു.
ജയദേവനുമായി തന്‍റെ വിവാഹം നിശ്ചയിച്ചു എന്നു സുമിത്ര പറഞ്ഞപ്പോള്‍ സതീഷിന് അത്ഭുതം!
“അപ്പം മറ്റേ കല്യാണം വേണ്ടാന്ന് വച്ചോ ?”
“ഉം . അതേദിവസം അതേ മുഹൂര്‍ത്തത്തില്‍ ഞങ്ങളു തമ്മിലുള്ള കല്യാണം നടക്കും. എല്ലാരും വരണം ട്ടോ. നിങ്ങളൊക്കെയേയുള്ളൂ എനിക്കു സ്വന്തക്കാരെന്നു പറയാന്‍.”
“ജയന്‍ കല്യാണത്തിനു സമ്മതിച്ചോ?”
“വിശ്വാസം വരുന്നില്ല അല്ലേ? സത്യത്തില്‍ എനിക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇന്നു ഫോണില്‍ വിളിച്ചാ ഈ സന്തോഷവാര്‍ത്ത ജയേട്ടൻ പറഞ്ഞത്. സതീഷേട്ടനും എന്നെ ഒരുപാട് സഹായിച്ചു. നന്ദിയുണ്ട് കേട്ടോ ”
“ഉം .”
“കല്യാണത്തിനു വരില്ലേ?”
“നോക്കാം.”
“നോക്കിയാല്‍ പോരാ. എന്തു തിരക്കുണ്ടെങ്കിലും നിങ്ങളെല്ലാവരും വരണം. വന്നനുഗ്രഹിക്കണം. മഞ്ജുവേച്ചി യോടും പറഞ്ഞേക്ക്.”
“ഉം…”
“അഭിക്കുട്ടനു സുഖാണോ?”
“ഉം..”.
“എന്നെ അന്വേഷിക്കാറുണ്ടോ അവന്‍ ?”
“എപ്പഴും”
“ഞാനന്വേഷിച്ചൂന്നു പറയണേ…”
“ഉം… വയ്ക്കട്ടെ.”
സുമിത്ര വയ്ക്കുന്നതിനുമുമ്പേ സതീഷ് ഫോണ്‍ ക്രാഡിലില്‍ വച്ചു.
പഴയ ആ സ്നേഹവും താത്പര്യവും സതീഷിനു തന്നോടില്ലെന്നു സുമിത്രയ്ക്കു തോന്നി. സംസാരത്തില്‍ വലിയ പിശുക്ക്. എല്ലാവരും അങ്ങനെയാണല്ലോ . അകന്നിരിക്കുമ്പോൾ ബന്ധങ്ങളും അകന്നുപോകുമെന്നു പറയുന്നത് എത്രയോ ശരിയാണ്.
സുമിത്ര കിടപ്പുമുറിയിലേക്ക് നടന്നു.
അജിത് മോൻ മുറിയിലിരുന്നു ഹോംവര്‍ക്ക് ചെയ്യുകയായിരുന്നു അപ്പോള്‍.


ഒരു ബുധനാഴ്ച ഉച്ചനേരം.
ഊണ് കഴിച്ചിട്ട് ഓഫീസ് റൂമില്‍ ഒരു മാഗസിൻ മറിച്ചു നോക്കിക്കൊണ്ടിരിക്കയായിരുന്നു ശശികല.
ആ സമയം മൊബൈൽ ഫോൺ ശബ്ദിച്ചു. അങ്ങേത്തലക്കൽ ജയദേവനാണെന്നറിഞ്ഞതും ശശികലയ്ക്ക് അതിശയം! എന്തേ അപ്രതീക്ഷിതമായി ഒരു വിളി ?
“ജോലിയൊക്കെ സുഖാണോ?”
ജയന്‍ ചോദിച്ചു.
“ഉം…”
“ബുദ്ധിമുട്ടില്ലെങ്കില്‍ ഇന്നു വൈകുന്നേരം എന്‍റെ വീടുവരെ ഒന്നു വര്വോ?”
“എന്തേ?”
“വരുമ്പം പറയാം.”
കൂടുതലൊന്നും പറയാതെ ജയദേവന്‍ കോൾ കട്ട് ചെയ്തു .
എന്തിനാണ് വിളിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും ശശികലയ്ക്ക് പിടികിട്ടിയില്ല.
ജോലി വാങ്ങിത്തന്നതിന് പ്രതിഫലം വല്ലതും ചോദിക്കാനാകുമോ? ഹേയ്! അങ്ങനെയുള്ള ആളല്ല അദ്ദേഹം.
വൈകുന്നേരം ഓഫീസ് സൂപ്രണ്ടിൽ നിന്ന് പെര്‍മിഷന്‍ വാങ്ങിയിട്ട് ഇത്തിരി നേരത്തെ ഇറങ്ങി ശശികല.
ടൗണില്‍ വന്നിട്ട് ജയദേവന്‍റെ നാട്ടിലേക്കുള്ള ബസില്‍ കയറി.
ഗേറ്റുകടന്ന് മുറ്റത്തേക്ക് കയറിയപ്പോള്‍ പൂച്ചെടികള്‍ക്കു വെള്ളമൊഴിച്ചുകൊണ്ട് ഉദ്യാനത്തില്‍ നില്‍പ്പുണ്ടായിരുന്നു ജയദേവന്‍.
ശശികലയെ കണ്ടതും അയാള്‍ ഹൃദ്യമായി ചിരിച്ചു. ശശികലയും പുഞ്ചിരിച്ചു.
“ഇന്നു നേരത്തെ ഇറങ്ങിയോ?”
“ഉം.”
ഹോസ് തറയിലിട്ടിട്ട് ജയദേവന്‍ തലയില്‍ കെട്ടിയിരുന്ന തോര്‍ത്തെടുത്തു കൈയും മുഖവും തുടച്ചു.
“തന്നത്താനാണോ കൃഷിപ്പണികളൊക്കെ? മുമ്പൊരിക്കല്‍ ഞാൻ വന്നപ്പഴും പറമ്പിലായിരുന്നു?”
ശശികല ചിരിച്ചുകൊണ്ട് ചോദിച്ചു.
“പറ്റുന്നതൊക്കെ തന്നത്താന്‍ ചെയ്യും. ഒരു വ്യായാമം കൂടിയാകുമല്ലോ . വാ..അകത്തിരിക്കാം .”
ജയദേവന്‍റെ പിന്നാലെ ശശികല സിറ്റൗട്ടിലേക്ക് കയറി. അവിടെനിന്നു സ്വീകരണ മുറിയിലേക്കും.
“അമ്മ ഇവിടില്ല. ഒരു ബന്ധുവിന്റെ കൂടെ ഗുരുവായൂര്‍ക്ക് പോയിരിക്ക്വാ. അതുകൊണ്ട് വീട്ടുജോലികളും ഇപ്പം ഞാനാ.” ജയദേവന്‍ ഫാനിന്‍റെ സ്വിച്ച് ഓണ്‍ ചെയ്തുകൊണ്ട് പറഞ്ഞു.
“എന്നാപ്പിന്നെ സുമിത്രയെ ഇങ്ങോട്ട് കൊണ്ടുവന്നൂടേ? ഇനി വൈകുന്നതെന്തിനാ? അവള്‍ക്കാണെങ്കില്‍ കഞ്ഞിവയ്ക്കാനും കറിവയ്ക്കാനുമൊക്കെ നന്നായിട്ടറിയാം.”
ശശികല കൂടുതല്‍ സ്വാതന്ത്ര്യം കാണിച്ചുതുടങ്ങി.
“കഞ്ഞീം കറിം വയ്ക്കാനറിഞ്ഞാമാത്രം പോരല്ലോ. മനസു കൂടി നന്നായിരിക്കേണ്ടേ?”
ജയദേവന്‍ ശശികലയോട് ഇരിക്കാന്‍ ആംഗ്യം കാട്ടിയിട്ട് എതിര്‍വശത്തുള്ള സെറ്റിയില്‍ ഇരുന്നു.
ശശികലയും ഇരുന്നു.
“നല്ല മനസാ അവളുടേത്. എനിക്കറിയാം. ഓര്‍മവച്ച നാള്‍മുതല്‍ ഞങ്ങളു കൂട്ടുകൂടി നടക്കുന്നതല്ലേ?”
“അതുപോട്ടെ. ശശികലയ്ക്കു കല്യാണമൊന്നും ആലോചിക്കുന്നില്ലേ?”
അതു കേട്ടതും അവളുടെ മുഖം പെട്ടെന്നു മങ്ങി . സങ്കടവും നിരാശയും നിറഞ്ഞ ഒരു ഭാവമായിരുന്നു അപ്പോള്‍ മുഖത്ത് .
“ഞാന്‍ ചോദിച്ചതു ബുദ്ധിമുട്ടായോ?”
“ഹേയ്. “
ഒരു നിമിഷത്തെ മൗനത്തിനു ശേഷം ശശികല തുടര്‍ന്നു:
” ഒരുപാട് ആലോചനകള്‍ വന്നതാ. വന്നവര്‍ക്കൊക്കെ ഒന്നുകില്‍ പണം വേണം. അല്ലെങ്കില്‍ സൗന്ദര്യം. രണ്ടും എനിക്കില്ലല്ലോ.”
”സൗന്ദര്യം ഒക്കെ ഉണ്ട് . നിറം ഇത്തിരി കുവാണെന്നേയുള്ളു ”
”അതൊക്കെ ഒരു പോരായ്മായാണ് ”
“ഭാഗ്യം ഏതു നിമിഷവും വരാല്ലോ? നിനച്ചിരിക്കാത്ത നേരത്തല്ലേ ജോലികിട്ടീത്.”
“അങ്ങനെയൊരു ശുഭാപ്തിവിശ്വാസത്തിലാ ഇപ്പം ജീവിക്കുന്നത് ”
“ങ്ഹ. ശശികല ഇരിക്ക്. ഞാന്‍ ചായ ഇട്ടോണ്ട് വരാം .”
“അയ്യോ ഒന്നും വേണ്ട. ഞാന്‍ ചായകഴിച്ചിട്ടാ പോന്നത്.”
“അതു സാരമില്ല. ഒന്നുകൂടി ആകാം.”
“വേണ്ടെന്നേ.”
“വേണം. വന്നിട്ട് ഒരു ചായപോലും തന്നില്ലെങ്കില്‍പ്പിന്നെ ഞാനെന്തോന്നു ആതിഥേയനാ.”
ജയദേവന്‍ എണീറ്റ് അകത്തേക്ക് പോയി.
അഞ്ചുമിനിട്ടിനുള്ളിൽ ചായ ഉണ്ടാക്കിക്കൊണ്ടു വന്നു . അത് ശശികലക്ക് നീട്ടി .
കപ്പു വാങ്ങി ശശികല കൈയില്‍ പിടിച്ചുകൊണ്ട് വെറുതെ ഇരുന്നു അവൾ .
“കുടിക്ക്.”
അനുവാദം കിട്ടിയതും അവള്‍ അല്പം കുടിച്ചു .
ജയദേവന്‍ ശശികലയെ തന്നെ കണ്ണിമയ്ക്കാതെ നോക്കിയിരിക്കുന്നതു കണ്ടപ്പള്‍ അവള്‍ വല്ലാതായി.
എന്തേ ഇങ്ങനെയൊരു നോട്ടം? അമ്മയില്ലാത്ത നേരത്ത് തന്നെ വിളിച്ചുവരുത്തിയത് മറ്റെന്തെങ്കിലും ഉദ്ദേശ്യത്തോടെയാണോ?
ചായ വേഗം കുടിച്ചുതീര്‍ത്തിട്ട് അവള്‍ കപ്പ് ടീപ്പോയില്‍ വച്ചു.
“എനിക്ക് പോകാനിത്തിരി തിടുക്കമുണ്ട്.” അവളുടെ നെഞ്ചിടിപ്പ് വര്‍ധിച്ചു.
“എന്റടുത്തു തനിച്ചിരിക്കാന്‍ പേടിയാവുന്നുണ്ടോ?”
ചിരിച്ചുകൊണ്ട് ജയന്‍ ചോദിച്ചു.
“ഹേയ് ഇല്ല ”
അവളും ചിരിച്ചു.
”എനിക്കിഷ്ടമാ ഈ ചിരിം സംസാരവുമൊക്കെ ”
ജയദേവന്‍റെ സംസാരം വഴിതെറ്റുന്നു എന്നു കണ്ടപ്പോള്‍ ശശികലയ്ക്ക് വേവലാതിയായി . എന്താണ് ഈ മനുഷ്യന്റെ ഉദ്ദേശ്യം?
“വിളിച്ചതെന്തിനാണെന്നു പറഞ്ഞില്ല.”
അവള്‍ അസ്വസ്ഥത പ്രകടിപ്പിച്ചു.
“തനിക്കൊരു കല്യാണം ആലോചിക്കാനാ വിളിച്ചത്.”
“കളിയാക്കുവാണോ .”
“കളിയല്ല . പണവും പ്രൗഢിയും വിദ്യാഭ്യാസവും ആരോഗ്യവുമുള്ള ഒരു യുവാവ് നയാപൈസ സ്ത്രീധനം വാങ്ങിക്കാതെ തന്നെ വിവാഹം കഴിക്കാന്‍ തയാറായി വന്നാല്‍ താനെന്തു മറുപടി പറയും?”
“ഇഷ്ടമല്ലെന്നു പറയും.” ശശികലയ്ക്കു ദേഷ്യം വന്നു. “നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം. സങ്കടം വരുന്നു ഇതൊക്കെ കേക്കുമ്പം.”
അവളുടെ കണ്ണുകളിൽ ജലം നിറഞ്ഞു .
“ഞാന്‍ കളിപറഞ്ഞതല്ല. സീരിയസാ. അങ്ങനെയുള്ള ഒരാള് ശശികലയെ കല്യാണം കഴിക്കാന്‍ ഇഷ്ടപ്പെട്ട് മുമ്പോട്ടു വന്നിട്ടുണ്ട്.”
അതു കേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു.
“ആരാ…?”
“ഒരാള്‍. ശശികല അറിയും അയാളെ. അയാള്‍ക്കു ശശികലയെയും നന്നായി അറിയാം.”
ഓഫീസിലെ പ്യൂണ്‍ വാസുദേവന്‍ ആണോ അതെന്നു ശശികല ഒരു നിമിഷം സംശയിച്ചു. പലപ്പോഴും അയാള്‍ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്.
“വാസുദേവനാണോ?”
ശശികല ചോദിച്ചു.
“പാതി ശരിയാ.”
എന്നുവച്ചാല്‍?
“പേരിന്‍റെ രണ്ടാം ഭാഗം ശരിയാണ് .”
ശശികല ആലോചിച്ചു. പേരിന്‍റെ രണ്ടാം ഭാഗം? ദേവന്‍. അപ്പോള്‍ ആദ്യഭാഗം? ജയന്‍? ഛെ! താനങ്ങനെ ചിന്തിക്കുന്നതുപോലും തെറ്റാണ്. ജയദേവന്‍ സുമിത്രയുടെ മാത്രം സ്വത്തല്ലേ .
“എനിക്ക് പിടികിട്ടിയില്ല.”
“ഇത്രയും പറഞ്ഞിട്ടും പിടികിട്ടിയില്ലേ ? താനൊരു മണ്ടിപ്പെണ്ണാണല്ലോ. വളച്ചുകെട്ടില്ലാതെ പറയാം. തന്‍റെ മുമ്പിലിരിപ്പുണ്ട് ആള്!”
ശശികല അമ്പരപ്പോടെ കണ്ണുമിഴിച്ചു നോക്കിപ്പോയി.
“വിശ്വാസം വരുന്നില്ല അല്ലേ? എനിക്ക് തന്നെ ഇഷ്ടാ. ഒരുപാട് ഒരുപാട് ഇഷ്ടാ.”
“എന്തിനാ ഇങ്ങനെ കളിയാക്കുന്നേ?”
അവളുടെ കണ്ണ് നിറഞ്ഞൊഴുകി.
“ഞാന്‍ കാര്യായിട്ട് പറഞ്ഞതാ. തനിക്കെന്നെ ഇഷ്ടമാണെങ്കില്‍ ഈ വരുന്ന ഇരുപത്തെട്ടാം തീയതി തന്‍റെ കഴുത്തില്‍ ഞാന്‍ മിന്നുകെട്ടാം. ഇതു നുണയല്ല. കളിയാക്കാൻ പറയുന്നതുമല്ല . താൻ സമ്മതിക്കുമെങ്കിൽ തന്റെ കഴുത്തിൽ ഞാൻ മിന്നുകെട്ടും ”
” ജയേട്ടന്‍ സുമിത്രയെ കല്യാണം കഴിക്കാനിരിക്ക്വല്ലേ? എന്നിട്ട് എന്നോട് ഇങ്ങനൊക്കെ പറയുന്നത് ?കളിയാക്കുന്നതിന് ഒരുപരിധിയുണ്ട് കേട്ടോ.”
“ഓഹോ! അപ്പം അതാണ് കാര്യം! കല്യാണം തീരുമാനിച്ച കാര്യം അവൾ ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നോ ?”
“ഉം…”
“എന്നാല്‍ കേട്ടോ. അത് അവൾക്കിട്ടു ഞാൻ കൊടുത്ത ഒരു ചെറിയ പണിയാ . എന്നോട് ചെയ്ത ക്രൂരതക്ക് അതേനാണയത്തിൽ ഒരു തിരിച്ചടി ”
ശശികല മനസിലാകാത്ത മട്ടിൽ നോക്കി നിന്നപ്പോൾ ജയദേവന്‍ എല്ലാ കാര്യങ്ങളും അവളോട് തുറന്നുപറഞ്ഞു. എന്നിട്ട് തുടര്‍ന്നു: “സതീഷുമായി അവള്‍ക്കവിഹിത ബന്ധമുണ്ടായിരുന്നു. വൈകിയാ ഞാനതറിഞ്ഞത്. അതോടെ നിറുത്തി ഞാനും അവളുമായിട്ടുള്ള ബന്ധം. എന്നോട് പ്രതികാരം ചെയ്യാന്‍ രണ്ടുപേരും കൂടി എന്‍റെ കല്യാണവും മുടക്കി. ഞാനവളെ വെറുതെവിടണോ? ശശികല പറ?”
“അവളങ്ങനൊന്നും ചെയ്യില്ല .ഞാനതു വിശ്വസിക്കില്ല.”
“ഞാനും വിശ്വസിച്ചില്ല ആദ്യം. പക്ഷേ, തെളിവുകിട്ടിയപ്പം വിശ്വസിക്കേണ്ടിവന്നു. ഞാന്‍ കാണിച്ചുതരാം. “
അകത്തുപോയി ഒരു ഫോട്ടോ എടുത്തുകൊണ്ടുവന്ന് ജയന്‍ ശശികലയുടെ നേരെ നീട്ടി.
അവളതു വാങ്ങി നോക്കി.
ഞെട്ടിപ്പോയി.
സുമിത്ര മറ്റൊരു പുരുഷനെ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കുന്ന ദൃശ്യം.
അവള്‍ സ്തംഭിച്ചിരിക്കുമ്പോള്‍ ജയന്‍ ചോദിച്ചു.
“ഇപ്പം ബോധ്യമായോ?”
“എനിക്കിപ്പഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. അവളങ്ങനൊന്നും ചെയ്യുന്ന പെണ്ണല്ല. എനിക്കു നന്നായിട്ടറിയാം.”
“പാതിരാത്രീല്‍ ആരും കാണാതെ അയല്‍പക്കത്തെ വീട്ടില്‍പ്പോയി അന്യസ്ത്രീയുടെ കെട്ട്യോനെ മുട്ടിവിളിക്കുന്ന പെണ്ണ് ഇതും ഇതിലപ്പുറവും ചെയ്യും. പത്രത്തില്‍ വായിച്ചില്ലായിരുന്നോ അവളുടെ വിശേഷങ്ങള്‍.”
ശശികല ഒന്നും മിണ്ടിയില്ല. ഫോട്ടോ തിരികെ കൊടുത്തിട്ട് അവള്‍ എണീറ്റു .
“ഞാന്‍ പോട്ടെ ?.”
പോകാനായി അനുവാദം ചോദിച്ചു
“ഞാനെന്തു പറയണം അമ്മയോട്? “ജയന്‍ ആരാഞ്ഞു
“എനിക്കറിഞ്ഞൂടാ.”
“ഇഷ്ടമാണെന്നു പറഞ്ഞേക്കട്ടെ?”
“എനിക്കൊന്നാലോചിക്കണം.”
“ഓക്കെ. ഇന്നു മുഴുവന്‍ ആലോചിക്കാനുള്ള സമയം തരാം. നാളെ വെളുപ്പിന് എനിക്ക് മറുപടി കിട്ടണം. മറുപടി അനുകൂലമാണെങ്കില്‍ ഇരുപത്തെട്ടാം തീയതി തന്നെ കല്യാണം നടത്താനുള്ള ഒരുക്കങ്ങള്‍ ചെയ്യണം. ഡ്രസും പൊന്നുമൊക്കെ ഞാന്‍ വാങ്ങിക്കൊള്ളാം. കല്യാണമണ്ഡപത്തില്‍ എന്‍റടുത്തൊന്ന് ഇരുന്നുതന്നാ മാത്രം മതി.”
“വരട്ടെ.”
വേച്ചുവേച്ച് അവള്‍ വെളിയിലേക്കിറങ്ങി.
ഹൃദയം പൊട്ടിപ്പോകുന്ന സംഘര്‍ഷമായിരുന്നു മനസിലപ്പോള്‍.
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41