Home Blog Page 28

ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം.

0
അത്ഭുത സൗഖ്യദായകരോടും പ്രവചന മഹാന്മാരോടും ഫാ. ജോജോ തളികസ്ഥാനത്തിന്റെ പറയാനുള്ളത് കേൾക്കൂ

നിങ്ങളുടെ മുൻപിൽ വന്ന് ദൈവരാജ്യത്തേക്കാൾ അധികമായി നരകത്തെപ്പറ്റി പ്രസംഗിക്കുന്നവരുണ്ടോ? സൂക്ഷിക്കണം! ദൈവസ്നേഹത്തേക്കാൾ അധികമായി ദൈവകോപത്തെപ്പറ്റി പ്രസംഗിക്കുന്നവരുണ്ടോ? സൂക്ഷിക്കണം ! അവൻ കച്ചവടക്കാരനാണ് . നിന്നെയും കൊണ്ട് അവൻ നരകത്തിലേക്കേ പോകൂ .

ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുന്നുണ്ടോ ? അതാ പ്രവചനം! വെളിപ്പെടുത്തലുകളും വെളിപാടുകളും ദർശനങ്ങളും മനുഷ്യനന്മയ്ക്കു വേണ്ടിയാകണം പ്രിയപ്പെട്ടവരേ . നിങ്ങളെ ചൂഷണം ചെയ്യാനാകരുത്. ചൂഷകർക്ക് മുൻപിൽ നിങ്ങൾ നിന്നുകൊടുക്കരുത് .

വിശ്വാസത്തിന്റെ കാര്യത്തിൽ നമ്മൾ ഇപ്പോഴും എൽ കെ ജി കുട്ടികളേക്കാൾ കഷ്ടമാണ് . കുളിരുവരുമ്പോൾ പരിശുദ്ധാത്മാവ് വന്നു എന്നായി. കിടന്നു ബഹളം വച്ച് ഒച്ചവെച്ചു പ്രാർത്ഥിച്ച്‌ നാക്കുകുഴഞ്ഞു വേറെന്തോ ശബ്ദം പുറത്തേക്കു വന്നപ്പോൾ ഉടനെ ഭാഷാവരം കിട്ടീന്നായി. എൽ കെ ജിയിൽ പഠിക്കുന്ന ഒരു കുട്ടിയെപ്പോലെ ആകരുത് നമ്മൾ, വലുതായി കഴിയുമ്പോൾ.

ഒരു പള്ളിയിലോ ധ്യാനകേന്ദ്രത്തിലോ പോയി ഒന്ന് തുള്ളിച്ചാടി സ്തുതിച്ചു കയ്യടിച്ചു ബഹളം വച്ചു കഴിയുമ്പോൾ ഒരുസുഖം കിട്ടും. അപ്പോൾ നമുക്ക് തോന്നും നമ്മുടെ പുറംവേദന മാറിയിരിക്കുന്നു . ഉടനെ കേറി സാക്ഷ്യം പറയും . വീട്ടിൽ ചെന്ന് ഒരുമാസം കഴിയുമ്പോൾ പിന്നെയും പുറംവേദന . പക്ഷെ മിണ്ടാൻ പറ്റുമോ . സാക്ഷ്യം പറഞ്ഞു പോയില്ലേ ? എന്നിട്ട് നമ്മൾ തന്നെ അതിനു ന്യായീകരണം കണ്ടെത്തും . എന്റെ വിശ്വാസത്തിൽ എന്തോ കുറവുണ്ടായിരുന്നു അതുകൊണ്ടാ മാറാതിരുന്നതെന്ന് . നിനക്ക് പുറം വേദന ഉണ്ടോ നീ വേണ്ട വിശ്രമം എടുത്തേ , അത് മാറിക്കോളും.

ഇനി ചില ദർശനക്കാരുണ്ട് . ആരെങ്കിലും അവരുടേ അടുത്തേക്ക് ചെല്ലുമ്പോഴേ അവര് പറയും . ഇങ്ങോട്ട് കയറി വന്നപ്പോഴേ കർത്താവ് എല്ലാം എനിക്കു വെളിപ്പെടുത്തി തന്നിരുന്നു എന്ന് . എന്ത് വെളിപ്പെടുത്തി തന്നെന്നാണ് ? കട്ടൻ കാപ്പി കാണുന്നു…ചൂല് കാണുന്നു… ഫാൻ കാണുന്നു . എല്ലാം കാണാൻ കഴിവുള്ളവർ ഈ ദർശനക്കാർ !

ഒരിക്കൽ ശെമ്മാശൻ ആയിരുന്ന കാലത്ത് ഞാനും പോയി ഒരു ധ്യാനത്തിന് . അവിടെച്ചെന്നപ്പോൾ ഒരു കൗൺസിലറുടെ അടുത്തേക്ക് എന്നെ പറഞ്ഞുവിട്ടു . കൗൺസിലർ ഒരു കന്യാസ്ത്രീ ആയിരുന്നു . എന്റെ തലേലേക്ക് കൈവച്ച് അവർ പ്രർത്ഥന തുടങ്ങി . ”ഹാലേലൂയയാ ഹാലേലൂയയാ ..പിന്നെ ഭാഷ മാറി . ഭാഷേന്നു പറഞ്ഞാൽ ഭാഷാവരം പുറത്തേക്കു വന്നു . പിന്നെ എന്റെ നെറ്റിയിൽ പിടിച്ചുന്താൻ തുടങ്ങി . കസേരയിൽ നിന്ന് മറിച്ചിടുമെന്നു തോന്നിയപ്പോൾ ഞാനും പിടിച്ചങ്ങോട്ട് തള്ളിക്കൊണ്ടിരുന്നു. അങ്ങനെ മറിഞ്ഞു വീഴത്തില്ലെന്നു ഞാനും തീരുമാനിച്ചു.

ഇടയ്ക്ക് പോക്കറ്റിൽ നിന്ന് ഒരു എണ്ണ എടുത്ത് അവർ കുലുക്കി . ഞാൻ വിചാരിച്ചു വല്ല മയക്കുമരുന്നാണോ എന്ന് . അത് തേച്ചു ഞാൻ ബോധംകെട്ടു വീണാൽ അവര് മിടുക്കിയാവുമല്ലോന്ന് വിചാരിച്ചു ഞാൻ ചോദിച്ചു ഇതെന്താണെന്ന് . ” ങ് ഹ ഹ .. അപ്പം ശെമ്മാശ്ശന് ഭയങ്കര സംശയമാണ് .. കർത്താവിനെ പോലും സംശയമാണ് . ഇരുമ്പാണിയിൽപോലും ശെമ്മാശൻ തൊഴിക്കയാണ് ” എന്ന് അവര് പറഞ്ഞു . ഞാൻ ചോദിച്ചു ഇതെന്താണെന്ന് എനിക്ക് അറിയേണ്ടേ ? . അപ്പോൾ അവർ പറഞ്ഞു ഇത് നെറ്റിയിൽ പുരട്ടാൻ ഇത്തിരി അഭിഷേകം ആണെന്ന് . ഞാൻ ചോദിച്ചു , നിങ്ങൾ കന്യാസ്ത്രീകൾക്ക് ആരാ അഭിഷേകം ചെയ്യാൻ അനുവാദം തന്നതെന്ന് ? അഭിഷേകം ചെയ്യേണ്ടത് ഒന്നുകിൽ മെത്രാൻ അല്ലെങ്കിൽ വൈദികർ . നിങ്ങളാരാ അത് ചെയ്യാൻ എന്ന് ചോദിച്ചു? അവർക്ക് ഉത്തരമില്ല . ഞാൻ പറഞ്ഞു നിങ്ങൾ എനിക്ക് അഭിഷേകം ചെയ്യണ്ട . അപ്പം അവര് പറഞ്ഞു നിങ്ങൾക്ക് ബന്ധനം ഉണ്ട്. ഇപ്പം ഞാൻ അത് അഴിക്കുമെന്ന് . എന്നാൽ ബന്ധനം അഴിക്കാൻ ഞാനും പറഞ്ഞു.

നീ കൈവരിച്ചു പിടിച്ചോളാൻ അവർ പറഞ്ഞു. ഞാൻ കൈ വിരിച്ചു പിടിച്ചു .പിന്നെ ഭയങ്കര സ്തുതിപ്പ് . ഹാലേലൂയാ ഹാലേലൂയാ ..സ്തോത്രം ..സ്തോത്രം .. ! എനിക്കാണേൽ എത്ര ഹാലേലൂയാ പറഞ്ഞാലും ഭാഷാവരം വരത്തില്ല .. കാരണം നാക്കിനു നല്ല സ്പുടത ദൈവം തമ്പുരാൻ തന്നിട്ടുണ്ട് . എത്ര സ്പീഡിൽ പറഞ്ഞാലും നാക്ക് കുഴഞ്ഞു പോകത്തില്ല. അപ്പോൾ പുള്ളിക്കാരിക്ക് വിഷമായി .

പുള്ളിക്കാരി തലേദിവസം ധ്യാനത്തിൽ പറഞ്ഞിരുന്നു ഞാൻ കൈവച്ചവരെല്ലാം , മെത്രാന്മാർ ഉൾപ്പെടെ സകലരും ഭാഷാവരത്തിൽ സ്തുതിച്ചിട്ടുണ്ട് എന്ന് . ആ പുള്ളിക്കാരി എന്റെ മുൻപിൽ പരാജയമായിപ്പോയി. പുള്ളിക്കാരിക്ക് അത് സഹിക്കാൻ പറ്റുന്നില്ല . എന്നെ എങ്ങനെയെങ്കിലും വീഴിക്കാൻ വേണ്ടി ഒരുമണിക്കൂർറോളം അവർ എന്നെ കൈവരിച്ചു നിറുത്തി. എന്നിട്ടും എനിക്ക് ഭാഷാവരം ഒന്നും വന്നില്ല . അവസാനം കൈ താഴ്ത്തിക്കോളാൻ പറഞ്ഞു.

അത് കഴിഞ്ഞു ഉടനെ അവർ എന്നോട് ചോദിച്ചു . ”ഇവിടെ എന്താ നടന്നതെന്ന് അറിയാമോ ? ” ഞാൻ പറഞ്ഞു ”ഇല്ല ”. ഉടനെ അവർ പറഞ്ഞു : ഇവിടെ നടന്നത് എന്താന്നുവച്ചാൽ , മാതാവും ഈശോയും വന്നിട്ട് ശെമ്മാശന്റെ തോളിൽ നിന്ന് ഒരു നുകം എടുത്തോണ്ട് പോയി . ഞാൻ പറഞ്ഞു ” എന്റെ പൊന്നു സിസ്റ്ററെ അര മണിക്കൂറോ ഒരുമണിക്കൂറോ കൈവരിച്ചു പിടിച്ചിട്ടു താഴ്ത്തി ഇട്ടാൽ നുകം അല്ല തോള് തന്നെ എടുത്തോണ്ട് പോയതായിട്ട് തോന്നും. ”

ഒരിക്കൽ മാതാവിന്റെ നാമധേയത്തിലുള്ള ഒരു പള്ളിയിൽ സെബസ്‌ത്യാനോസിന്റെ രൂപം എടുത്തുകൊണ്ട് അച്ചന്മാർ എല്ലാവരും മുൻപേ പോകുന്നത് കണ്ടു. വരിയ്ക്ക ചക്കയെടുത്തു തോളത്തു വച്ചു പോകുന്നപോലെ മാതാവിന്റെ രൂപമെടുത്തു പിന്നാലെ ഒരു ചേട്ടനും . കാശുവാരണമെങ്കിൽ സെബസ്‌ത്യാനോസ് തന്നെ വേണമെന്ന് അവർക്കറിയാം . ഇതിൽ പങ്കെടുക്കാൻ ഞാനുമുണ്ടായിരുന്നു ആ പള്ളിയിൽ . ചെയ്യാതിരിക്കാൻ പറ്റുമോ ? ചെയ്തില്ലെങ്കിൽ അച്ചൻ നിരീശ്വരവാദിയാണോന്നു ആളുകൾ ചോദിക്കും.

ഇതൊക്കെ പറയുമ്പോൾ ഇഷ്ടം പോലെ കല്ലേറ് കിട്ടുന്നുണ്ട് . എനിക്കറിയാം നിങ്ങളിൽ പലർക്കും എന്റെ പ്രസംഗം ഇഷ്ടപ്പെടുന്നില്ലെന്ന് ! എന്നാ ചെയ്യാനാ !!

ഫാ . ആന്റണി തളികസ്ഥാനത്തിന്റെ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ . അന്തോണി അച്ചൻ മരണമാസാണെന്ന് കരിസ്മാറ്റിക് ധ്യാനവിരുദ്ധർ ! അച്ചനെ സാത്താൻ വിഴുങ്ങിയെന്ന് കരിസ്മാറ്റിക് ധ്യാന ഭക്തരും .

അത്ഭുത സൗഖ്യദായകരോടും ആൾ ദൈവങ്ങളോടും പ്രവചന മഹന്മാരോടും ഫാ. ജോജോ ( അന്തോണി ) തളികസ്ഥാനത്തിനു പറയാനുള്ളത് എന്തെന്ന് കേൾക്കൂ .

”എന്തുകൊണ്ടാണ് ”ആമേൻ” എന്ന സുറിയാനി വാക്ക് മലയാളീകരിക്കാതെ അതേപടി നമ്മുടെ
വിശുദ്ധകുർബാനയിൽ നിലനിറുത്തിയിരിക്കുന്നത് ?” ഫാ ആന്റണി തളികസ്ഥാനം സി എം ഐ അതിന്റെ കാരണം പറയുന്നത് കേൾക്കൂ

സ്വന്തം ജീവൻ നൽകി ‘അപ്പു’ യജമാനന്റെ ജീവൻ രക്ഷിച്ചു.

0
വഴിയിൽ പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പി കടിച്ചു മാറ്റി അപ്പു മരണത്തിനു കീഴടങ്ങി

ചാമംപതാൽ : പെട്ടിമുടിയിൽ കുവി എന്ന വളർത്തുനായ തന്റെ കളിക്കൂട്ടുകാരിയെ അന്വേഷിച്ചു കണ്ണീരൊഴുക്കി നടന്നത് വാർത്തയായതിനു പിന്നാലെ ഇതാ ചാമംപതാലിൽ നിന്ന് ഒരു നായസ്നേഹത്തിന്റെ കഥ. സ്വന്തം ജീവൻ നൽകി അപ്പു എന്ന വളർത്തുനായ തന്റെ യജമാനനെ വൈദ്യുതി ഷോക്കിൽ നിന്ന് രക്ഷിച്ചതാണ് മാധ്യമങ്ങളിൽ വാർത്തയായിരിക്കുന്നത് . ഇടവഴിയിൽ പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പി കടിച്ചുമാറ്റിയാണ് അപ്പു യജമാനനെ രക്ഷിച്ചത് .

ചാമംപതാൽ വാഴപ്പള്ളി വിജയന്റെ മകൻ അജേഷിനെയാണ് അപ്പു എന്ന വളർത്തു നായ സ്വജീവൻ നൽകി രക്ഷിച്ചത്. അയലത്തെ വീട്ടിൽ നിന്ന് പാൽ വാങ്ങാൻ കുപ്പിയുമായി ഇറങ്ങിയ അജേഷിന്റെകൂടെ അപ്പുവും പതിവുപോലെ ഇറങ്ങി മുമ്പിൽ നടന്നു.

പോകുന്ന വഴിയിൽ പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പി അപ്പു കണ്ടു . അത് അവൻ കടിച്ചുമാറ്റി. കമ്പിയിൽ വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നതിനാൽ ഷോക്കേറ്റ് അപ്പു തെറിച്ചു വീണു . അജേഷ് ഓടിയെത്തിയപ്പോൾ കുരച്ചു കൊണ്ട് അപ്പു തടഞ്ഞു. യജമാനനെ രക്ഷിക്കാൻ വീണ്ടും അപ്പു ബദ്ധപ്പെട്ട് എണീറ്റ് വൈദ്യുത കമ്പി കടിച്ചു ദൂരേക്ക് മാറ്റി. തുടർന്ന് വൈദ്യുതി ഷോക്കേറ്റ് അപ്പു ചത്തു വീഴുകയായിരുന്നു.

കാലപ്പഴക്കം ചെന്ന വൈദ്യുതി കമ്പി കൂട്ടിക്കെട്ടിയനിലയിലായിരുന്നു . ആ ഭാഗമാണ് പൊട്ടി ഇടവഴിയിൽ വീണുകിടന്നത് .

Read Also പെട്ടിമുടിയോട് വിട. പുതിയ ദൗത്യത്തിനായി കുവി കേരള പോലീസിലേക്ക്

Read Also രാജമലയിലെ ദുരന്തഭൂമിയിൽ മകന്റെ മൃതദേഹം തപ്പി ഒരു പിതാവ് ഉണ്ണാതെ ഉറങ്ങാതെ ..

Read Also സഹിക്കെട്ട പ്രജകൾ തിരിച്ചടിക്കുന്ന ഒരു നാൾ വരും!

Read Also യാക്കോബായസഭയ്ക്ക് പ്രാർത്ഥനക്കായി മലങ്കര കത്തോലിക്കസഭയുടെ ദേവാലയങ്ങൾ തുറന്നു നൽകാമെന്ന് കർദ്ദിനാൾ

Read also സ്വപ്നമാർക്കും ശങ്കരന്മാർക്കും തട്ടിയെടുക്കാനുള്ളതല്ല നികുതിപ്പണം. ട്വൻ്റി-ട്വൻ്റി മോഡൽ കൂട്ടായ്മ ചങ്ങനാശ്ശേരിയിലും

Read Also കാണാതായ കമ്മൽ 20 വർഷത്തിനുശേഷം കിട്ടി.

Read Also യോഗയെ സ്നേഹിച്ച ക്രിസ്തുവിന്റെ മണവാട്ടി

”ഈ മാർക്സിസ്റ്റ് വനിതകളുണ്ടല്ലോ അവർക്കൊരു പ്രത്യേക ഒരിതാ”

0
കെ എം മാണിയുടെ ഈ പ്രസംഗം ഒന്ന് കേൾക്കുക

”ഈ മാർക്സിസ്റ്റ് വനിതകളുണ്ടല്ലോ അവർക്കൊരു പ്രത്യേക.. ഒരിതാ . അവരെ എന്റെ മുൻപിൽ കൊണ്ടുവന്ന് ഇരുത്തിയപ്പോഴേക്കും യഥാർത്ഥത്തിൽ ഞാൻ തളർന്നുപോയി. വേറെ വല്ലോരെയും ആണെങ്കിൽ കേറി പിടിക്കാം. ഇവരെ വല്ലവരെയും തൊട്ടുപോയെങ്കിൽ പിന്നെ സ്ത്രീപീഡനം . ഏതായാലൂം ഞാൻ പതുക്കെ ഒതുങ്ങിമാറി, സ്നേഹിതരെ , പിറകോട്ട് പോയി ഇരുന്നു. പിന്നെ എന്തുസംഭവിച്ചു ? വീഡിയോ കാണുക.

2015 മാർച്ചിൽ കെ എം മാണി ബജറ്റ് അവതരിപ്പിക്കാൻ നിയമസഭയിൽ വന്നപ്പോൾ സിപിഎം വനിത എം എൽ എ മാർ അദ്ദേഹത്തോട് ചെയ്തത് എന്തെന്ന് അദ്ദേഹം സരസമായി വിവരിക്കുന്നത് കേൾക്കൂ. (കഴിഞ്ഞ സംഭവങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍ കാലം തിരിച്ചുനടന്നാല്‍.. ചിലര്‍ക്കൊക്കെ രസിക്കും.. ചിലര്‍ പോയൊളിക്കും.. ചിലരപ്പോള്‍ത്തന്നെ മരിക്കും )

Read Also രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം

Read Also രുചിയേറും പൊപൗലു ചിപ്‌സ് ഉണ്ടാക്കാൻ നേന്ത്രനേക്കാൾ കേമൻ

Read Also ”എന്റെ മോനാണച്ചോ ഇതെല്ലാം നിർമ്മിച്ചത് ” 

Read Also ലിൻസി ടീച്ചറിന് അഭിനന്ദന പ്രവാഹം.

Read Also കൃഷിയന്ത്രങ്ങൾ വാങ്ങാൻ 80% സബ്സിഡി നിരക്കിൽ 10 ലക്ഷം വരെ ധനസഹായം

Read Also രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്

എങ്ങനെ സ്നേഹിക്കാതിരിക്കും ഈ അച്ചനെ ?

0
മതമോ ജാതിയോ നോക്കാതെ വിശക്കുന്നവനു ഭക്ഷണം കൊടുക്കുന്ന ക്രിസ്തുവിന്റെ അനുയായി . ഫാദർ ബോബി ജോസ് കട്ടിക്കാട്ട്

കത്തോലിക്ക സഭയിലെ വേറിട്ടൊരു വൈദികനാണ് ഫാദർ ബോബി ജോസ് കട്ടിക്കാട്. വാക്കിലും നോക്കിലും പ്രവൃത്തിയിലും വേറിട്ടൊരു ധ്യാനഗുരു. ചില ധ്യാനഗുരുക്കന്മാരെപ്പോലെ വെറും പ്രസംഗം മാത്രമല്ല ഇദ്ദേഹത്തിനുള്ളത് . പ്രസംഗത്തിനൊപ്പം പ്രവൃത്തിയും ഒന്നിച്ചു കൊണ്ടുപോകുന്ന ആത്മീയഗുരുവാണ് ബോബി അച്ചൻ. അത്ഭുത രോഗസൗഖ്യമോ ഇല്ലാത്ത എല്ല് ഉണ്ടാക്കലോ ഒന്നും ഇദ്ദേഹത്തിന്റെ ധ്യാനപരിപാടികളിൽ കണ്ടെന്നുവരില്ല. പക്ഷെ ഒന്നുണ്ട് . ഇദ്ദേഹത്തിന്റെ വാക്കുകൾ തലച്ചോറിലേക്ക് ഇടിമുഴക്കമായി പ്രവേശിക്കും . അത് ഹൃദയത്തെ സ്പർശിക്കും .

ക്രിസ്തുവിൻെറ യഥാർത്ഥ അനുയായിയാണ് ഫാ ബോബി കട്ടിക്കാട് ! സഹജീവികളുടെ വിശപ്പും ദാഹവും നന്നായിഅറിയുന്നവൻ. മതമോ ജാതിയോ നോക്കാതെ വിശക്കുന്നവനു ഭക്ഷണം കൊടുക്കുന്ന മനുഷ്യസ്നേഹി. ഇവരെയൊക്കെയല്ലേ അക്ഷരം തെറ്റാതെ നമ്മൾ അച്ചൻ എന്ന് വിളിക്കേണ്ടത് ?

എറണാകുളത്ത് നിന്ന് തൃപ്പൂണിത്തുറക്ക് പോകുമ്പോൾ , പേട്ടകവലയിൽ നിന്ന് മരടിലേക്കുള്ള റോഡിൽ ഏകദേശം അര കിലോമീറ്റർ മുന്നോട്ട് പോകുമ്പോൾ ഗാന്ധി പ്രതിമയ്ക്ക് തൊട്ടു മുൻപായി ഇടത് വശത്ത് കാണാം ഒരു ഭക്ഷണശാല- കപ്പൂച്ചിൻ മെസ്സ് ! വിശക്കുന്ന ആർക്കും ഈ ആശ്രമത്തിലേക്ക് മടിക്കാതെ കടന്നു വരാം ! പോക്കറ്റിൽ കാശുണ്ടോ എന്ന് നോക്കേണ്ടതില്ല.

ആര് കയറിച്ചെന്നാലും നിറഞ്ഞ ചിരിയോടെ സ്വീകരിക്കുവാൻ അവിടെ ഒരു വൈദികനുണ്ടാവും . ഫാ . ബോബി ജോസ് കട്ടിക്കാട്ട് ! എല്ലാവരെയും സ്വീകരിക്കുവാനും ഊട്ടാനും ബോബി അച്ചനുണ്ടാകും അവിടെ . വിശക്കുന്നവർക്ക് രുചികരമായ ഭക്ഷണം വിളമ്പി സംതൃപ്തരാക്കിയിട്ടേ അച്ചൻ പറഞ്ഞയക്കൂ. നല്ല ഒന്നാംതരം സസ്യാഹാരം. മൂന്ന് നേരത്തെക്കുമുള്ള വിഭവങ്ങളുണ്ട് . പ്രാതൽ രാവിലെ 7:30 മുതൽ 9 വരെ. ഉച്ചഭക്ഷണം 12:30 മുതൽ 2 വരെ. ചായ 4 മുതൽ 5 വരെ .

ഒന്നിനും കൃത്യമായ വിലയില്ല. പണം വാങ്ങിക്കുവാൻ കാഷ്യറും ഇല്ല. അവിടെ വച്ചിരിക്കുന്ന പെട്ടിയിൽ നിങ്ങൾക്ക് വേണമെങ്കിൽ പണം ഇടാം. ഇടാതിരിക്കാം . ഇട്ടില്ലെങ്കിലും ആരും ചോദിക്കില്ല . പണമില്ലാത്തതിന്റെ പേരിൽ ആരും വയറു വിശന്നിരിക്കാൻ പാടില്ലല്ലോ . അതാണ് അച്ചന്റെ പോളിസി.

അച്ചൻ്റെ ഭാഷയിൽ പറഞ്ഞാൽ ”മണി കൊട്ടാൻ മാത്രമുള്ളതൊന്നുമില്ലെന്നേ.. വിശക്കുന്നോര് വരും …”
വയറും മനസ്സും നിറഞ്ഞ് മടങ്ങും.

ആയുർവ്വേദ ആശുപത്രി നടത്താൻ സഭ എല്പിച്ചു കൊടുത്ത സ്ഥലത്താണ് ഈ അച്ചൻ ഇങ്ങനെ വിശക്കുന്നവർക്ക് മൂന്നു നേരം ഭക്ഷണവുമായി കാത്തിരിക്കുന്നത്. ഇങ്ങനെ ചിലരാണ് രണ്ടായിരം വർഷത്തിനിപ്പുറവും നമുക്കിടയിൽ ജീവിച്ചു മരിച്ച യേശുവിനെ, അവൻ്റെ സുവിശേഷത്തെ നിലനിർത്തുന്നത്.

നിരവധി വൈദികരെ പരിചയപ്പെട്ടുണ്ടെങ്കിലും തന്റെ ജീവിതത്തെ ഏറെ സ്പർശിച്ച വ്യക്തിയാണ് ഫാ.ബോബി ജോസ് കട്ടിക്കാടെന്ന് പ്രശസ്ത സിനിമാ താരം മോഹൻലാൽ ഒരിക്കൽ പറയുകയുണ്ടായി. ഒരു അഭിമുഖത്തിൽ മോഹൻലാൽ ഇങ്ങനെ പറഞ്ഞു :

”ചില മനുഷ്യരുടെ സാമീപ്യം നമ്മെ രോഗത്തിൽനിന്നും ദുഃഖത്തിൽനിന്നും മോചിപ്പിക്കും.. കുറച്ചുസമയം ഞാനും അച്ചനും പുഴയോരത്ത് ഒന്നിച്ചിരുന്നു. പുൽത്തകിടിയിലൂടെ നടന്നു. ഭക്ഷണംകഴിച്ചു. പിരിയാൻനേരത്ത് അദ്ദേഹം എന്റെ കൈപിടിച്ച്, കണ്ണടച്ച് പ്രാർഥിച്ചു. കനിവോടെ എന്റെ കണ്ണുകളിലേക്കുനോക്കി. ‘ കൂട്ട്’ എന്ന തന്റെ പുസ്തകം സ്നേഹത്തോടെ തന്നു.

‘ കൂട്ട്’ എന്ന് ബോബിയച്ചൻ പുസ്തകത്തിന് പേരിട്ടത് സൗഹൃദം എന്ന അർഥത്തിലാവാം. എന്നാൽ ബോബി ജോസ് കട്ടിക്കാട് എന്ന മനുഷ്യനിൽ ഞാൻ കണ്ടത് സവിശേഷമായ കൂട്ട് (recipe) ഉൾച്ചേർന്ന ഒരാളെയാണ്. ആ കൂട്ടിന്റെ നന്മയിൽ അല്പം എന്റെ ശിഷ്ടജീവിതത്തിലേക്കും പകരണേ എന്നാണ് എന്റെ പ്രാർഥന.”

“സൂക്ഷിച്ചു നോക്കിയാൽ, കടലിനു മീതെ ആ ഗുരുപാദങൾ കാണാം; ഒന്നിലും മുങ്ങി പോകാതെ മീതെ നടക്കുവാൻ അവിടുന്നു നിങ്ങളെ പഠിപ്പിക്കും.” ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ ഈ വാക്കുകൾ നമുക്ക്എങ്ങനെ മറക്കാൻ പറ്റും?

നിത്യരക്ഷ കിട്ടാതെ യാതനയനുഭവിക്കുന്ന പൂര്‍വ്വപിതാക്കളുടെ പാപഫലം അനന്തരതലമുറകളിലേക്കു ശാപമായി ഒഴുകിയെത്തുന്നെന്നും അതിനാല്‍ അവര്‍ക്കു ശാപമോക്ഷം ലഭിക്കാതെ ചില കുടുംബങ്ങളിലെ കഷ്ടനഷ്ടങ്ങളും മാറാരോഗങ്ങളും വിട്ടുമാറുകയില്ലെന്നും ചില ധ്യാനഗുരുക്കന്മാർ പ്രചരിപ്പിക്കുന്നുണ്ട് .സഭയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ധ്യാനകേന്ദ്രങ്ങളിൽപോലും ഇത്തരം തെറ്റായ പ്രചാരണം നടത്തുന്നുണ്ട് .

ക്രൈസ്തവ വിശ്വാസത്തെയും ചില ക്രിസ്ത്യാനികളുടെ അന്ധവിശ്വാസത്തെയുംപറ്റി ഫാ ബോബി കട്ടിക്കാട് പറയുന്ന ഈ വാക്കുകൾ നിങ്ങൾ കേൾക്കാതെ പോകരുത് . വീഡിയോ കാണുക

Read Also ”ഇന്ന് ടീച്ചറിന് എന്റെ അമ്മയുടെ മണമാണ് !”

Read Also രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു

Read Also സിമിത്തേരിയിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച!!

Read Also ഒരു മഴയും തോരാതിരുന്നിട്ടില്ല.. ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല

Read Also വണ്ടിയുടെ മുൻപിൽ കുതിരകൾ ഇല്ലായിരുന്നു.

Read Also വിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം .

Read Also നിങ്ങൾ വളർത്തിക്കൊണ്ടുവരുന്നത് ധാന്യങ്ങൾ ഇല്ലാത്ത കതിരുകൾ ആണ് ‌.

Read Also ”ജയിലിലെ ചപ്പാത്തി നിർമ്മാണത്തിന് എനിക്ക് വഴികാട്ടിയത് പരിശുദ്ധ പ്രവാചകനാണ് ”: ഡോ. അലക്‌സാണ്ടർ…

”എന്റെ മോനാണച്ചോ ഇതെല്ലാം നിർമ്മിച്ചത് ” നാലാം ക്ലാസ്സുകാരനെ ചേർത്തു നിര്‍ത്തി ആ പിതാവ് പറഞ്ഞു

0
വർക്കിസാറിന്റെ ശിൽപ്പങ്ങൾ

തൊടുപുഴ : 1944 മെയ് ആദ്യവാരത്തിലെ ഒരു മദ്ധ്യാഹ്നം. യുദ്ധത്തിന്റെ ഭീതിതമായ കെടുതികള്‍ അനുഭവിച്ച് വലഞ്ഞ കോട്ടയം ജില്ലയിലെ കുടക്കച്ചിറ എന്ന ഗ്രാമത്തില്‍ ഒരു കൊച്ചുവീട്ടില്‍ സന്തോഷത്തിന്റെ ചെറിയൊരു സന്ദേശവുമായി ആ നാലാം ക്ലാസ്സുകാരനെത്തി. നാലാം ക്ലാസ്സില്‍ ജയിച്ച് പ്രൈമറി വിദ്യാഭ്യാസത്തിന്റെ കടമ്പ അനായാസം കടന്നു എന്ന സന്തോഷം പക്ഷെ ആശങ്കയ്ക്കും കാരണമായി. ദാരിദ്ര്യദുഃഖം തളർത്തി വലഞ്ഞ ആ ചെറുകുടുംബത്തിന് മകന്റെ തുടര്‍വിദ്യാഭ്യാസം ഒരു ചോദ്യചിഹ്നമായി.

അന്നത്തെ രാമപുരം ഹെഡ്മാസ്റ്റര്‍ റവ.ഫാ. എബ്രഹാം മൂങ്ങാമാക്കല്‍ പള്ളിയില്‍ ഏതോ അത്യാവശ്യകാര്യത്തിന് പോയി മടങ്ങുകയായിരുന്നു. വഴിവക്കിലെ കൊച്ചുവീടിന്റെ കോലായില്‍ നിരത്തി വച്ചിരിക്കുന്ന സിമന്റു പ്രതിമകള്‍ താല്‍പ്പര്യപൂര്‍വ്വം അദ്ദേഹം നോക്കി നിന്നു. ആരാണ് ആ പ്രതിമകള്‍ പണിതത് ? ഫാദര്‍ മുറ്റത്തുനിന്ന് കരണവരോട് തിരക്കി.

”എന്റെ മോനാണച്ചോ.. ഇതാ ഇവന്‍. ”- മുറ്റത്തു നിന്ന നാലാം ക്ലാസ്സുകാരനെ അടുത്തു നിര്‍ത്തി കാരണവര്‍ പ്രതിവചിച്ചു.

ശില്പിയെക്കാള്‍ വലിപ്പത്തില്‍ പണിത് നിരത്തി വച്ചിരിക്കുന്ന പ്രതിമകളെ കുറേക്കൂടി അടുത്തു നിന്ന് അദ്ദേഹം നിരീക്ഷിച്ചു.

”നന്നായിരിക്കുന്നു. ഇവന്‍ പഠിക്കുന്നുണ്ടോ ?” കുട്ടിയുടെ നോക്കി അച്ചൻ ചോദിച്ചു.

”ഇല്ലച്ചൊ. അവന്‍ നാലില്‍ നിന്ന് ജയിച്ചെന്നറിഞ്ഞത് ഇന്നാണ്. ഇതാ ഇപ്പോള്‍ വീട്ടില്‍ വന്ന് കയറിയതേയുള്ളൂ ഇവന്‍.”

കാരണവരുടെ വിശദീകരണം.

”ഇനി തുടര്‍ന്ന് പഠിപ്പിക്കണമെന്നുണ്ട്. പക്ഷെ അതിനുള്ള കഴിവ് എനിക്കില്ലച്ചൊ. ഫീസു കൊടുത്ത് പഠിപ്പിക്കാനും പുസ്തകം വാങ്ങാനും ഞങ്ങള്‍ക്ക് കഴിവില്ല.”

”ശരി. സ്‌കൂള്‍ തുറക്കുമ്പോള്‍ രാമപുരം ഇംഗ്ലീഷ് സ്‌കൂളിലേയ്ക്ക് വരൂ. ഇവന് സ്‌കോളര്‍ഷിപ്പോടു കൂടി പഠിക്കാന്‍ ഞാന്‍ വേണ്ടതു ചെയ്യാം. ” ഫാദര്‍ ഇത്രയും പറഞ്ഞിട്ട് നടന്നകന്നു.

അടുത്ത വീട്ടിലെ കിണര്‍ കുഴിച്ചപ്പോള്‍ കിട്ടിയ ചുണ്ണാമ്പു പോലത്തെ മണ്ണു കൊണ്ടും സിമന്റുകൊണ്ടും നിര്‍മ്മിച്ച, തന്നെക്കാള്‍ വലിയ പ്രതിമകള്‍ തനിക്കു ഭാഗ്യം കൊണ്ടു വന്നു എന്നറിഞ്ഞ നാലാംക്ലാസ്സുകാരന്‍ ആഹ്ലാദത്താല്‍ തുള്ളിച്ചാടി. പ്രതിമ നിര്‍മ്മാണം ഒരു ഭ്രാന്താണെന്ന് പറഞ്ഞു ശകാരിച്ചിരുന്ന മാതാപിതാക്കള്‍ക്കും മകന്റെ കരവിരുതില്‍ അന്ന് ആദ്യമായി അഭിമാനം തോന്നി.

അന്നത്തെ ആ നാലാംക്ലാസ്സുകാരനാണ് പിന്നീട് അറിയപ്പെടുന്ന ശില്പിയും ചിത്രകാരനും എഴുത്തുകാരനുമായ സ്‌കൈലാര്‍ക്ക് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കെ.ഒ. വര്‍ക്കി മാസ്റ്റര്‍. പ്രൈമറി വിദ്യാര്‍ത്ഥിയായിരിക്കെ തടിയില്‍ ചെറിയ ശില്പങ്ങള്‍ പണിത് സതീര്‍ത്ഥ്യര്‍ക്കും നാട്ടുകാര്‍ക്കും നല്‍കി പണം സമ്പാദിച്ചിരുന്നു ഈ പത്തു വയസ്സുകാരന്‍ .

രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ വര്‍ക്കിയ്ക്ക് തുടര്‍ന്ന് പഠിക്കാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും മൂങ്ങാമാക്കലച്ചന്‍ അതിനോടകം സ്ഥലം മാറി പോയതിനാല്‍ നിരാശനാകേണ്ടി വന്നു. എങ്കിലും 1952-ല്‍ ഡ്രോയിംഗിന്റെയും പെയിന്റിംഗിന്റെയും ലോവറും 53-ല്‍ ഹയറും പാസ്സായി. ഏതാനും മാസം അന്നത്തെ കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ആര്‍ട്ടിസ്റ്റ് രാമന്റെ കീഴിൽ ശാസ്ത്രീയമായി ശില്പനിര്‍മ്മാണം അഭ്യസിച്ചു.

കൊച്ചിയില്‍ ഡ്രോയിംഗ് എം.ജി.റ്റി പരീക്ഷയ്ക്ക് സൂപ്പര്‍വൈസറായിരുന്ന മട്ടാഞ്ചേരിക്കാരന്‍ പിറ്റേവര്‍ഷം ഹയര്‍ പരീക്ഷയ്ക്ക് വര്‍ക്കിയോടൊപ്പം പരീക്ഷയ്ക്ക് ചേര്‍ന്നപ്പോള്‍ വര്‍ക്കിയുടെ സ്‌കെച്ച് കോപ്പിയടിച്ചാണ് പാസ്സായത്. അന്ന് വരച്ച ചിത്രങ്ങള്‍ കണ്ട് ജസ്റ്റിസ് എം.എസ്. മേനോന്‍ വര്‍ക്കിയെ പ്രശംസിക്കുകയുണ്ടായി.

ചിത്രകാരൻ, ശില്പി, നോവൽ-നാടക രചയിതാവ് , നാടക സംവിധായകൻ , സംഘാടകൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ച അദ്ധ്യാപകനാണ് വർക്കിസാർ

1954-ല്‍ കലയന്താനി സെന്റ് ജോര്‍ജ്‌സ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു കെ ഒ വർക്കി . അദ്ധ്യാപനത്തോടൊപ്പം ശില്പനിര്‍മ്മാണത്തിലും ചിത്രരചനയിലും നാടക പ്രവര്‍ത്തനത്തിലും വ്യാപൃതനായി.

ആദ്യകലത്തു തടി കൊണ്ടുള്ള പ്രതിമകളായിരുന്നു നിര്‍മ്മിച്ചിരുന്നത്. കുമ്പിള്‍ തടി കിട്ടാന്‍ ബുദ്ധിമുട്ടായതോടെ കോണ്‍ക്രീറ്റ് ശില്പങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. കലയന്താനി പള്ളിയിലെ യൗസേഫ് പിതാവിന്റെയും മാതാവിന്റെയും രൂപങ്ങള്‍ തടിയില്‍ കൊത്തി നല്‍കിയതാണ്.

പ്രൈമറി ഹെഡ്മാസ്റ്ററായി ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മുഴുവന്‍സമയം ശില്പിനിർമ്മാണത്തിലായിരുന്നു. റിട്ടയര്‍ ചെയ്ത ശേഷമാണ് കോണ്‍ക്രീറ്റ് ശില്പങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചത്. കലയന്താനി പള്ളിയുടെ നടയില്‍ കൈ ഉയര്‍ത്തി നില്‍ക്കുന്ന ക്രിസ്തുവിന്റെ ശില്പം വര്‍ഷങ്ങള്‍ക്കു മുമ്പ് തീര്‍ത്തതാണ്. കലയന്താനി സ്‌കൂളിന് മദര്‍ തെരേസയുടെ അര്‍ദ്ധകായ പ്രതിമ നിര്‍മ്മിച്ചു നല്‍കി. 2002-ല്‍ എറണാകുളം കലാഭവന്റെ മുമ്പില്‍ സ്ഥാപിക്കാന്‍ ഫാ. ആബേലിന്റെ മനോഹരമായ അര്‍ദ്ധകായ പ്രതിമ നിര്‍മ്മിച്ചു. കോതമംഗലത്തുള്ള കലാഭവന്റെ മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന ആബേലച്ചന്റെ പൂര്‍ണകായ പ്രതിമയും വര്‍ക്കിയുടെ സൃഷ്ടിയാണ്. ആബേലച്ചന്റെ പ്രതിമയ്ക്ക് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ നിന്നും അവാര്‍ഡും പ്രശംസാപത്രവും കിട്ടിയിട്ടുണ്ട്

ഈരാറ്റുപേട്ടയ്ക്കടുത്ത് അയ്യമ്പാറ പള്ളിയുടെ സമീപത്തെ മലയില്‍ സ്ഥാപിക്കാന്‍ കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച കുരിശിന്റെ വഴിയുടെ മനോഹരങ്ങളായ 14 ശില്പങ്ങള്‍ ഒരു വര്‍ഷം കൊണ്ടാണ് തീര്‍ത്തത്.

സ്‌കൈലാര്‍ക്കിന്റെ കരവിരുതിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് മഹാത്മാഗാന്ധിയുടെ പൂര്‍ണ്ണകായ പ്രതിമ. ഒന്‍പത് അടി ഉയരവും ഒന്നര ടണ്‍ ഭാരവുമുള്ള ശില്പം ഏവരെയും ആകര്‍ഷിക്കും. മാര്‍ബിള്‍, വെള്ളാരംകല്ല്, വെള്ള സിമന്റ് എന്നിവ മിശ്രിതമാക്കി മുട്ടവെള്ളയില്‍ ചാലിച്ച് പ്രത്യേക അനുപാതത്തില്‍ കൂട്ടിയാണ് പ്രതിമകള്‍ നിര്‍മ്മിക്കുന്നത്.

തുമ്പച്ചിമലയില്‍ സ്ഥാപിക്കാന്‍ അബ്രാഹത്തിന്റെ ബലിയുടെ ശില്പം നിര്‍മ്മിച്ചു.പള്ളികളില്‍ സ്ഥാപിക്കാനുള്ള ഹന്നാന്‍വെള്ള പാത്രങ്ങള്‍, മനോഹരങ്ങളായ ഓയില്‍ പെയിന്റിംഗുകള്‍ എല്ലാം ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. തൊടുപുഴ ഉപാസനയില്‍ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പെയിന്റിംഗ് ഇദ്ദേഹത്തിന്റേതാണ്.

കേരളത്തിന്റെ വടക്കേയറ്റത്ത് ചെമ്പേരിമുതല്‍ ആലപ്പുഴ വരെ തന്റെ കരവിരുതില്‍ തീര്‍ത്ത ശില്പങ്ങള്‍ സ്ഥാപിക്കപ്പെട്ടു. വിദേശത്ത് ജര്‍മ്മിനിയിലും ഇറ്റലിയിലും വരെ നൂറുകണക്കിന് പോര്‍ട്രെയിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു.

തൊടുപുഴ ഉപാസന ഹാളില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി ചിത്രമാണ് ഏറ്റവും വലുതും ശ്രദ്ധിക്കപ്പെട്ടതും. കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ഓരോ ക്ലാസ്സ് മുറികളിലുമായി ഡസന്‍ കണക്കിന് മഹാരഥന്‍മാരുടെ പോര്‍ട്രെയിറ്റുകള്‍ ആകര്‍ഷണീയമായി പൂര്‍ത്തിയാക്കി സ്ഥാപിച്ചിരിക്കുന്നു. ഒപ്പം തേക്കു പലകയില്‍ അവരുടെ ഉദ്ധരണികളും.

ശില്പനിർമ്മാണത്തോടൊപ്പം നാടകരചനയിലും അവതരണത്തിലും അഭിനയത്തിലും ഒരുകൈ പയറ്റി. 1954-ല്‍ തകര്‍ന്ന ബന്ധങ്ങള്‍ എന്ന നാടകം എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ചു കൊണ്ടാണ് തുടക്കം. 58-ല്‍ തൊടുപുഴ വച്ചു നടന്ന സംസ്ഥാന നാടകമത്സരത്തില്‍ ഇടയനും തൊഴുത്തും എന്ന നാടകത്തിന് അവതരണത്തിന് ഒന്നാം സ്ഥാനവും ഇലവുങ്കന്‍ എന്ന കഥാപാത്രത്തെ തന്മയത്വമായി രംഗത്തവതരിപ്പിച്ച സ്‌കൈലാര്‍ക്കിന് നല്ല നടനുള്ള സമ്മാനവും ലഭിച്ചു.

ഇളംദേശം ബ്ലോക്ക് ഉദ്ഘാടനത്തിന് അരങ്ങേറിയ സ്‌കൈലാര്‍ക്കിന്റെ നടവരമ്പ് എന്ന നാടകത്തിന് അന്നത്തെ ഗവര്‍ണ്ണറായിരുന്ന വി.വി. ഗിരിയില്‍ നിന്നും അവാര്‍ഡ് ലഭിച്ചു. ഒട്ടേറെ ഏകാങ്കങ്ങള്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലുകള്‍ക്കായി എഴുതി സംവിധാനം ചെയ്തു. വര്‍ണ്ണ സര്‍പ്പം, നദിയുടെ സ്വപ്നം, ഒയാസിസ്, യുഗസംക്രമം തുടങ്ങിയ ഏകാങ്കങ്ങള്‍ക്കെല്ലാം ജില്ലാ തലത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
ശാന്തിദൂതന്‍ എന്ന പേരില്‍ സിക്ക് ഭീകരതയ്‌ക്കെതിരെ റേഡിയോ നാടകമെഴുതിയത് തിരുവനന്തപുരം നിലയം സംപ്രേഷണം ചെയ്തിട്ടുണ്ട്. നാടകവും നോവലും ഉള്‍പ്പെടെ നാല് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

മുളപ്പുറത്ത് വച്ച് തൂവലും തൂമ്പയും എന്ന നാടകം സ്റ്റേജിൽ നടക്കുമ്പോൾ ഒരു പ്രധാന നടൻ പെട്ടെന്ന് രോഗബാധിതനായി . ആ ഘട്ടത്തില്‍ നിമിഷനേരം കൊണ്ട് സ്റ്റേജില്‍ പകരക്കാരനായി വന്ന് കാണികളുടെ പ്രശംസ നേടി. തൊടുപുഴയില്‍ വച്ച് വയലും വീടും പരിപാടിയില്‍ ശാന്തിദൂതന്‍ എന്ന ആകര്‍ഷണീയമായ നിശ്ചലചിത്രം അവതരിപ്പിച്ച് മന്ത്രി സുന്ദരത്തില്‍ നിന്നും അവാര്‍ഡ് നേടി.

സ്‌കൈലാര്‍ക്കിന്റെ ശില്പ നിർമ്മാണം വേറിട്ടൊരു ശൈലിയിലാണ് . ആദ്യം പ്രതിമയ്ക്ക് വേണ്ട ആകൃതിയില്‍ കമ്പി വെല്‍ഡ് ചെയ്ത് ഫ്രെയിം ഉണ്ടാക്കുന്നു. തുടര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്ത് ബെയ്‌സ് ഉണ്ടാക്കുന്നു. പിന്നീട് വെള്ളാരംകല്ല് പൊടിച്ചതും വൈറ്റ് സിമന്റും മാര്‍ബിള്‍ പൊടിയും നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് മുട്ടവെള്ളയില്‍ കുഴച്ച് അവസാനരൂപം വരുത്തുന്നു. ഇങ്ങനെ നിര്‍മ്മിച്ച ക്രിസ്തുവിന്റെ കുരിശിന്റെ വഴിയിലെ 14 രംഗങ്ങള്‍ ഭാവതീവ്രതയോടെ ചാതുര്യമാര്‍ന്ന ശില്പസമുച്ചയം ഈരാറ്റുപേട്ടയ്ക്കടുത്ത് അയ്യമ്പാറയില്‍ സ്ഥാപിച്ചിട്ടുണ്ട് . ഈ ശില്പസമുച്ചയത്തിന് പാലാ മെത്രാനില്‍ നിന്നും ട്രോഫിയും അവാര്‍ഡും ലഭിച്ചു.

തൊടുപുഴ ഗാന്ധിസ്‌കവയറിൽ സ്ഥാപിക്കാനായി ഗാന്ധിജിയുടെ പ്രതിമ ഉണ്ടാക്കാൻ ആദ്യം നിയോഗിച്ചിരുന്നത് വർക്കിസാറിനെയായിരുന്നു .പിന്നീട് മുനിസിപ്പല്‍ കൗണ്‍സില്‍ അതിൽനിന്നു പിന്മാറി . ആ പിന്മാറ്റത്തെപ്പറ്റി വർക്കിസാറിന്റെ പ്രതികരണം ഇങ്ങനെ.

”ഞാന്‍ 2005 ജനുവരി ആദ്യം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാനെ കണ്ട് തൊടുപുഴയില്‍ ഒരു ഗാന്ധിപ്രതിമ സ്ഥാപിക്കുന്നതിനെ പറ്റി സംസാരിച്ചു. തൊടുപുഴയില്‍ ഒരുദേശീയ നേതാവിന്റെയും പ്രതിമ ഇല്ലാത്തതിനാലും സംസ്ഥാനത്ത് നിലവിലുള്ള ഗാന്ധിപ്രതിമകള്‍ മിക്കതും ഗാന്ധിജിയുമായി സാമ്യമില്ലാത്തതിനാലും ചെറുപ്പം മുതലുള്ള ആഗ്രഹവും നിമിത്തമാണ് അഞ്ചാറു വര്‍ഷമായി ഇതിനുവേണ്ടി ശ്രമിച്ചത്. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ പ്രതിമ പണി പൂര്‍ത്തിയാക്കി വിവരമറിയിച്ചു. അദ്ദേഹവും രണ്ട് കൗണ്‍സിലര്‍മാരും പ്രതിമ വന്ന കണ്ട് തൃപ്തിപ്പെട്ട് തിരികെ പോയി. പിന്നീട് കൗണ്‍സില്‍ യോഗത്തിനു ശേഷം തിരക്കിയപ്പോള്‍ പ്രതിമ നിര്‍മ്മാണം മറ്റൊരു ശില്‍പ്പിയെ ഏല്‍പ്പിച്ചു എന്നറിയിച്ചു. അതിന് പറഞ്ഞ ന്യായം എന്നേക്കാള്‍ കൂടുതല്‍ പ്രതിമകള്‍ നിര്‍മ്മിച്ചത് രണ്ടാമത്തെ ശില്പിയാണ് എന്നാണ് . അദ്ദേഹം മീന്‍കുന്നത്ത് നിര്‍മ്മിച്ച പ്രതിമ മനോഹരമാണത്രേ . കൂടാതെ ഗാന്ധിപ്രതിമകളെല്ലാം നില്‍ക്കുന്നതാകയാല്‍ ഇരിക്കുന്ന പ്രതിമയാണ് തൊടുപുഴയ്ക്ക് വേണ്ടതതെന്നും പറഞ്ഞു. .

ഒരു വര്‍ഷത്തോളം സമയമെടുത്ത് പണിത് പൂര്‍ത്തിയാക്കിയ ഗാന്ധി പ്രതിമ മുനിസിപ്പല്‍ കൗണ്‍സില്‍ തിരസ്‌കരിച്ചതിന്റെ മനോവ്യഥയിലും നിരാശയിലുമായിരുന്നു ഈ ശില്പി . മറ്റു ജില്ലകളില്‍ തന്റെ ശില്പങ്ങള്‍ ധാരാളമായി സ്ഥാപിക്കുപ്പെടുമ്പോള്‍ സ്വന്തനാടായ തൊടുപുഴ ഇദ്ദേഹത്തെ തഴയുകയായിരുന്നു .

കലയന്താനി യുഗശില്പി ക്ലബ്ബിന്റെ സ്ഥാപകൻ കൂടിയായ വർക്കിസാർ സാമൂഹിക പ്രവര്‍ത്തനരംഗത്തും മുന്‍പന്തിയില്‍ നിന്നിരുന്നു .കലാ രംഗത്ത് ഒട്ടേറെ ഓർമ്മകൾ ബാക്കി നിർത്തിക്കൊണ്ടാണ് വർക്കി സാർ വിടപറയുന്നത്.

കലയന്താനിയിലെ കലാസാംസ്കാരിക സാഹിത്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന കുന്നത്തുപാലയ്ക്കൽ കെ ഒ വർക്കിസാർ വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഇന്നലെയാണ് അന്തരിച്ചത് . 89 വയസായിരുന്നു. ഭൗതിക ശരീരം ഇന്ന് രാവിലെ പത്തിന് തൊടുപുഴ മുതലക്കോടത്തുള്ള വസതിയിൽ കൊണ്ടുവരും . സംസ്ക്കാരശുശ്രൂഷകൾ ഉച്ചകഴിഞ്ഞു രണ്ടിന് വസതിയിൽ ആരംഭിച്ചു കലയന്താനി സെന്റ് മേരീസ് പള്ളിയിൽ ഭൗതികദേഹം സംസ്കരിക്കും.

വാർത്തയും ഫോട്ടോകളും: സാബു നെയ്യശേരി, വിബിസി ന്യുസ്, തൊടുപുഴ

Read Also കലയന്താനിക്കാരുടെ പ്രിയപ്പെട്ട വർക്കിസാർ അന്തരിച്ചു

കലയന്താനിക്കാരുടെ പ്രിയപ്പെട്ട വർക്കിസാർ അന്തരിച്ചു

0
സ്‌കൈലാർക്കിന്റെ നിരവധി നാടകങ്ങൾ ആകാശവാണി സംപ്രേഷണം ചെയ്തിട്ടുണ്ട്.

തൊടുപുഴ: കലയന്താനിയിലെ കലാസാംസ്കാരിക സാഹിത്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന കുന്നത്തുപാലയ്ക്കൽ കെ ഒ വർക്കി (89 ) അന്തരിച്ചു. സ്കൈലാർക്ക് എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടിരുന്ന വർക്കിസാർ വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഇന്നലെയാണ് അന്തരിച്ചത് .
ഭൗതികശരീരം ഇന്ന് രാവിലെ പത്തിന് തൊടുപുഴ മുതലക്കോടത്തുള്ള വസതിയിൽ കൊണ്ടുവരും . സംസ്ക്കാരശുശ്രൂഷകൾ ഉച്ചകഴിഞ്ഞു രണ്ടിന് വസതിയിൽ ആരംഭിച്ചു കലയന്താനി സെന്റ് മേരീസ് പള്ളിയിൽ ഭൗതികദേഹം സംസ്കരിക്കും.

ചിത്രകാരൻ, ശില്പി, നോവൽ-നാടക രചയിതാവ് , നാടക സംവിധായകൻ , സംഘാടകൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ച അദ്ധ്യാപകനാണ് വർക്കിസാർ . കലയന്താനി സെന്റ് മേരിസ് പള്ളിയുടെ മുഖവാരം രൂപകൽപ്പന ചെയ്തത് വർക്കിസാറാണ് . കലയന്താനി ടൗണിൽ സെന്റ് മേരിസ് പള്ളിയുടെ നടയുടെ മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുവിന്റെ പൂർണ്ണകായ ശില്പവും കലയന്താനി സെന്റ് ജോർജ്ജ് സ്‌കൂളിൽ സ്ഥാപിച്ചിട്ടുള്ള മദർ തെരേസയുടെ ശില്പവും വർക്കിസാർ രൂപംകൊടുത്തതാണ് . കലാഭവനിൽ സ്ഥാപിച്ചിട്ടുള്ള ആബേലച്ചന്റെ പ്രതിമ ഉൾപ്പെടെ നിരവധി ശില്പങ്ങൾ വിവിധ സ്ഥലങ്ങളിൽ അദ്ദേഹത്തിന്റേതായി ഉണ്ട്. ഒട്ടേറെ നോവലുകളും നാടകങ്ങളും രചിച്ചിട്ടുണ്ട് . സ്കൈലാർക് എന്ന തൂലികാനാമത്തിലാണ് എഴുതിയിരുന്നത് . സ്‌കൈലാർക്കിന്റെ നിരവധി നാടകങ്ങൾ ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

കലയന്താനിയിലെ വിശ്വദീപ്തി ലൈബ്രറിയും യുഗശിൽപ്പി ആർട്ട്സ് ക്ലബ്ബും സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത് വർക്കി സാറായിരുന്നു . കലയന്താനി സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന വർക്കിസാർ കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച പ്രതിഭയാണ്. കലയന്താനി സെന്റ് ജോർജ്ജ് സ്‌കൂളിൽ അധ്യാപകനായും പിന്നീട് ഇളംദേശം സെന്റ് ജോസഫ്സ് എൽ പി സ്കൂളിൽ പ്രഥമഅധ്യാപകനായും ജോലിചെയ്തു. ഏതാനും വർഷങ്ങൾക്ക് മുൻപ് കലയന്താനിയിൽ നിന്ന് തൊടുപുഴയ്ക്കടുത്തു മുതലക്കോടത്തേക്ക് താമസം മാറ്റിയിരുന്നു.

ഭാര്യ സിസിലി ഉടുമ്പന്നൂർ പുത്തേട്ട് കുടുംബാംഗം. മക്കൾ : ലീന ,ലിസ ,മായ (വി.ബി.സി.ന്യൂസ്,തൊടുപുഴ) ,ജൂലി (അയർലണ്ട് ] , ജൂഡിത് .(ടീച്ചർ, സെന്റ് ജോർജസ് എച്ച്.എസ്.എസ് കലയന്താനി) . മരുമക്കൾ: ബെന്നി ചെട്ടു പറമ്പിൽ( കരിമണ്ണൂർ.) റോയിച്ചൻ പുരക്കൽ (പൊന്നന്താനം. )ബിജു പാലാക്കാരൻ (വടയാർ .) ഡാനി പോത്താനിക്കാട്ട് (കോതമംഗലം ). റോണി ആടുകുഴിയിൽ (കുളപ്പുറം .)

ചില വീടുകൾ ബ്യൂട്ടി പാർലറുകളാണ് !

0
ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മപ്രഭാഷണം .(വീഡിയോ ചുവടെ )

ചില വീടുകൾ ബ്യൂട്ടി പാർലറുകളാണ് . അലങ്കാരവസ്തുക്കൾ ആഡംബരവസ്തുക്കൾ മേക്കപ്പ്‌സാധനങ്ങൾ .. എന്നുവേണ്ട എല്ലാം നിറച്ചുവച്ചിരിക്കയാണ് വീട്ടിൽ .

ഇന്ന് മലയാളികൾക്ക് മൂന്നു കോംപ്ലക്സുകളാണ് ഉള്ളത് . ഒന്ന് ഇൻഫീരിയോരിറ്റി കോംപ്ലക്സ് . രണ്ട് സുപ്പീരിയോരിറ്റി കോംപ്ലക്സ് . മൂന്ന് എല്ലാം വാങ്ങിച്ചുകൂട്ടുന്ന ഷോപ്പിംഗ് കോംപ്ലക്സ്.

ചില പെണ്ണുങ്ങളെ കാണാം, വയസ് 65 കഴിഞ്ഞാലും പല്ലുപറിഞ്ഞ കുഴി പൗഡർ ഇട്ടു നികത്തി , ചുണ്ടിലും പുരികത്തിലുമൊക്കെ ചായം തേച്ചു കുണുങ്ങി കുണുങ്ങി ഒരു പ്രത്യേക നടപ്പാണ് . ഇവളുടെ ചിന്ത ഇതെല്ലാം തൊലിയുടെ നിറമാണെന്നു ആളുകൾ കരുതുമെന്നാണ് . പക്ഷേ കൊച്ചുകുട്ടികൾക്ക് പോലും അറിയാം ഇത് പെയിന്റ് അടിച്ചിരിക്കുന്നതാണെന്ന് .

അതുപോലെ ചില ചേട്ടന്മാരെ കാണാം . വയസ് 80 ആയാലും ഒരു മുടി പോലും നരയ്ക്കാത്ത അച്ചായന്മാര്. തല നോക്കിയാൽ കരിക്കലം കമിഴ്ത്തിയപോലെയാണ് .

ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ നർമ്മപ്രഭാഷണം കേൾക്കുക . വീഡിയോ കാണുക

Read Also ”ചിരിയാണല്ലോ മനുഷ്യന് എപ്പോഴും ഒരു സമാധാനം” കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖത്തിന്‍റെ വീഡിയോ

Read Also കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് 

Read Also അന്താരഷ്ട്ര പിശുക്കന് ഇന്റർനാഷണൽ ധൂർത്തടിക്കാരി. ദൈവം ചേർന്ന ഇണയെ അല്ലെ നിങ്ങൾക്ക് ഓരോരുത്തർക്കും തന്നിരിക്കുന്നത് ?

Read Also രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്

Read Also പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !

Read Also കുട്ടികളെക്കൊണ്ട് സെക്സ് പറയിപ്പിച്ചു ചിരിപ്പിക്കുന്നവർ

കൊവിഡ് നിരീക്ഷണത്തിലായിരുന്ന ഹോംനഴ്‌സിനെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചു.

0

വെള്ളറട : കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കുളത്തുപുഴ കല്ലുവെട്ടി സ്വദേശിനിയായ യുവതിയാണ് ഭരതന്നൂർ പ്രൈമറി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപിനെതിരെ പരാതി നൽകിയത്. നിരീക്ഷണ കാലാവധി പൂർത്തിയാക്കി എന്ന സാക്ഷ്യപത്രത്തിന് ചെന്നപ്പോഴാണ് ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചത് . പോലീസ് ആളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതായാണ് അറിവ് .

സെപ്റ്റംബർ മൂന്നിനാണ് സംഭവം. മലപ്പുറത്ത് ഹോം നഴ്‌സായി ജോലിചെയ്യുകയായിരുന്ന യുവതി കല്ലറ പാങ്ങോട്ടെ വീട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്നു. കാലാവധി പൂർത്തിയായപ്പോൾ സർട്ടിഫിക്കറ്റിനായി പ്രദീപിനെ സമീപിച്ചു. സർട്ടിഫിക്കറ്റ് തരാമെന്ന് പറഞ്ഞു ‌ ഇയാൾ സ്ത്രീയെ തന്റെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് സ്ത്രീയുടെ പരാതിയിൽ പറയുന്നത് .

വെള്ളറട പോലീസ് യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവം നടന്നത് പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി അങ്ങോട്ട് കൈമാറിയതായി വെള്ളറട പോലീസ് പറഞ്ഞു .

Read Also കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു. ഡ്രൈവർ അറസ്റ്റിൽ

”ഒരുനാൾ സാബു തൂപ്പുകാരനിൽ നിന്ന് അധ്യാപകനിലേക്ക് ഉയരുമ്പോൾ ഈ സങ്കടമെല്ലാം സന്തോഷമായി മാറും.” മഠത്തിക്കണ്ടത്തിൽ പിതാവിന്റെ ആ വാക്കുകൾ ഞാൻ എപ്പോഴും ഓർക്കും!

0
സാബു ആരക്കുഴ എന്ന കലാകാരന്റെ കണ്ണീരിൽ കുതിർന്ന ബാല്യകാലാനുഭവം

”രാത്രി വീടിനകത്ത് കിടക്കുമ്പോൾ ഓല കീറിയ മേൽക്കൂരയിലൂടെ ആകാശം കാണും. മഞ്ഞുകാലം ആയാൽ വീടിനകത്തേക്ക് മഞ്ഞ് ഒഴുകിയിറങ്ങുന്ന അനുഭവം. പക്ഷേ മഴക്കാലം ഇത്തിരി കഷ്ടപ്പാടാണ്. മഴയത്തു ചൂടുന്ന ഓലകൊണ്ട് ഞങ്ങളുടെ മേൽ വെള്ളം വീഴാതെ ചാച്ചനും അമ്മച്ചിയും മറച്ചു പിടിക്കും. ഇതൊക്കെ എനിക്ക് എങ്ങനെ മറക്കാൻ കഴിയും?”

ഇത് സാബു ആരക്കുഴ എന്ന കലാകാരന്റെ കണ്ണീരിൽ കുതിർന്ന ബാല്യകാലാനുഭവം. ആരാണ് സാബു ആരക്കുഴ ? പേര് കേൾക്കുമ്പോൾ തന്നെ പലർക്കും അറിയാം ഇദ്ദേഹത്തെ . ടിവിയിലും യുട്യൂബിലും അദ്ദേഹത്തിന്റെ പാട്ടും മിമിക്രിയും മോണോ ആക്റ്റുമൊക്കെ ഒരുപാട് പേര് കണ്ടിട്ടുണ്ടാകും .

മലയാളത്തിലും തമിഴിലും സാബു സ്വയം എഴുതി ആലപിച്ച നൂറുകണക്കിന് ആൽബങ്ങൾ ഉണ്ട്. യുട്യൂബിൽ സാബുവിന്റെ ഗാനങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിട്ടുള്ളത് . നന്നായി ചിത്രം വരക്കും സാബു . നാടകം, മോണോ ആക്ട് ടെലിഫിലിം തുടങ്ങി സാബു കൈവയ്ക്കാത്ത കലാമേഖല ഒന്നും തന്നെ ഇല്ല.

കേവലം ഒരു കലാകാരൻ മാത്രമല്ല സാബു . തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ ചിത്രകലാ അധ്യാപകൻ കൂടിയാണ്. ഔദ്യോഗിക പേര് കെ.വി. സാബു. തൂപ്പു ജോലിയിൽ നിന്നാണ് സാബു അധ്യാപകന്റെ കസേരയിലേക്ക് ഉയർന്നത് . ആ ഉയർച്ചയ്ക്ക് പിന്നിൽ കണ്ണീരിന്റെ നനവുള്ള ഒരുപാട് അനുഭവങ്ങളുണ്ട് . കഷ്ടപ്പാടിന്റെ കരളലിയിക്കുന്ന സംഭവങ്ങളുണ്ട് .

സാബുവിന്റെ ബാല്യകാലം ദാരിദ്ര്യത്തിൽ മുങ്ങിതാഴ്ന്നതായിരുന്നു. കഠിനാധ്വാനം കൊണ്ടാണ് സാബു
കലാരംഗത്തു പ്രശസ്തനായതും ഒടുവിൽ അധ്യാപക ജോലിയിൽ എത്തിച്ചേർന്നതും. കണ്ണീരിൽ കുതിർന്ന ആ അനുഭവകഥകൾ സാബുവിന്റെ വാചകങ്ങളിൽ തന്നെ വായിക്കാം :

സാബു ആരക്കുഴ

ആരക്കുഴ മലേക്കുരിശ് പള്ളിക്കടുത്തുണ്ടായിരുന്ന പഴയ ഒരു ഓലപ്പുര. അവിടെയാണ് ഞാൻ ജനിച്ചുവളർന്നത്. പട്ടിണിയും രോഗങ്ങളും എല്ലാം ഒരുപാട് ഉണ്ടായിരുന്നെങ്കിലും ചാച്ചനും അമ്മച്ചിയും നാല് സഹോദരിമാരും ഞാനും ആ വീട്ടിൽഏറെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ആ നല്ല നാളുകൾ ഇപ്പോഴും എൻറെ മനസ്സിൽ ഉണ്ട് . അതുകൊണ്ടുതന്നെയാണ് പണ്ട് വീടിനു മുൻപിൽ നിന്ന് ഞാൻ എടുത്ത ഫോട്ടോ ഇന്നും നിധിപോലെ സൂക്ഷിക്കുന്നത്.

ഒരു കലാകാരനിലേക്കുള്ള എൻറെ വളർച്ച ഈ വീട്ടിൽ നിന്നാണ്. കുഞ്ഞുനാളിൽ നാടൻ പാട്ടുകളും സിനിമ പാട്ടുകളും എല്ലാം അമ്മച്ചി എന്നെ പഠിപ്പിച്ചിരുന്നു. എൻറെ പാട്ടും മിമിക്രിയും പടം വരയും എല്ലാം അമ്മച്ചിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ഞാനെഴുതുന്ന കഥകളും കവിതകളും എല്ലാം അമ്മച്ചിയെ വായിച്ചു കേൾപ്പിക്കുമായിരുന്നു .

അന്നു വീട്ടിൽ വൈദ്യുതി ഇല്ലാത്തതിനാൽ മണ്ണെണ്ണവിളക്ക് ആയിരുന്നു . രാത്രി വീടിനകത്ത് കിടക്കുമ്പോൾ ഓല കീറിയ മേൽക്കൂരയിലൂടെ ആകാശം കാണും. ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും. മഞ്ഞുകാലം ആയാൽ വീടിനകത്തേക്ക് മഞ്ഞ് ഒഴുകിയിറങ്ങുന്ന അനുഭവം. പക്ഷേ മഴക്കാലം ഇത്തിരി കഷ്ടപ്പാടാണ്. വീട്ടിനകത്ത് മുഴുവൻ വെള്ളം ആയിരിക്കും. മഴയത്തു ചൂടുന്ന ഓലകൊണ്ട് ഞങ്ങളുടെ മേൽ വെള്ളം വീഴാതെ ചാച്ചനും അമ്മച്ചിയും മറച്ചു പിടിക്കും. ഇതൊക്കെ എങ്ങനെ മറക്കാൻ കഴിയും?

പഠിക്കാൻ കഴിവില്ലാത്ത എന്നെ ഒരു സ്കൂൾ പ്യൂൺ എങ്കിലും ആക്കാനാണ് ചാച്ചൻ ആഗ്രഹിച്ചിരുന്നുത്. എന്നാൽ ഞാനൊരു അധ്യാപകനായി കാണാനാണ് അമ്മച്ചി ആഗ്രഹിച്ചിരുന്നത്. എങ്ങനെയെങ്കിലും പത്തു വരെ പഠിച്ചു പാസാകാൻ നോക്ക് എന്ന് ചാച്ചൻ എപ്പോഴും പറയുമായിരുന്നു. പക്ഷേ എന്തു ചെയ്യാം, ഒമ്പതിൽ മൂന്നാം വർഷവും തോറ്റപ്പോൾ പഠിത്തം നിർത്തേണ്ടി വന്നു.

പെയിൻറിംഗ് ,ടാപ്പിംഗ് പാറമടയിൽ പണി ,വാർക്കപ്പണി, പിന്നീട് ഇതൊക്കെയായിരുന്നു എന്റെ ജോലി. ഇതിനിടയിൽ മൂവാറ്റുപുഴ കലാകേന്ദ്ര ഫൈൻ ആർട്സ് അക്കാദമിയിൽ ചിത്രകല പഠിക്കാൻ ചേർന്നു. പക്ഷേ പഠനം നിർത്തേണ്ടി വന്നു.

സാബുവിന്റെ ഭാര്യ അനുമോൾ. മക്കൾ അനുഗ്രഹ്, അഭിഷേക്.

കൂട്ടുകാർക്ക് ഒക്കെ നനയാത്ത വീടുണ്ട്. പക്ഷേ എനിക്ക് മാത്രം…! എങ്ങനെയെങ്കിലും നനയാത്ത ഒരു വീട് പണിയണം . അതിനായിരുന്നു പിന്നീട് എന്റെ ശ്രമം. കലാരംഗത്ത് എനിക്ക് ചെറിയ അവസരങ്ങൾ ലഭിക്കാൻ തുടങ്ങിയതോടെ കിട്ടുന്ന കാശ് ഞാൻ കൂട്ടി കൂട്ടി വച്ചു.

മദ്യപാനവും പുകവലിയും ജീവിതത്തിൽ ഇല്ലാത്തതിനാൽ ജോലി ചെയ്തു കിട്ടുന്ന കാശ് ചിലവാക്കി കളയാതെ സൂക്ഷിച്ചു വയ്ക്കാൻ എനിക്ക് സാധിച്ചു. ഇതിനിടയിൽ കലാഭവൻ മണി ചേട്ടൻ മിമിക്രി കാസറ്റിൽ പാട്ടെഴുതാൻ എനിക്കൊരു അവസരം തന്നു. അതൊരു നല്ല തുടക്കമായിരുന്നു. പിന്നീട് ക്രിസ്തീയ ഭക്തിഗാന രംഗത്തും ദിലീപ് നാദിർഷ എന്നിവരുടെ ആൽബങ്ങളിലും എനിക്ക് നിരവധി അവസരങ്ങൾ കിട്ടി. നാദിർഷാ ഇക്കാ യുമായുള്ള സൗഹൃദം ഇന്നും തുടരുന്നു. മേരാ നാം ഷാജി എന്ന സിനിമയിൽ കുണുങ്ങിക്കുണുങ്ങി എന്ന സൂപ്പർ ഹിറ്റ്ഗാനം എഴുതി സംഗീതം നൽകാൻ നാദിർഷഇക്ക എനിക്ക്അവസരം തന്നതും പഴയ ആ സൗഹൃദം കൊണ്ടാണ്.

അന്ന് പ്രോഗ്രാമുകളിൽ നിന്നും കിട്ടുന്ന ചെറിയ തുക പോലും വീടുപണിക്കായി ഞാൻ സൂക്ഷിച്ചു വച്ചു. ഇതിനിടെ രോഗംവന്നു എന്റെ രണ്ടു സഹോദരിമാർ ഈ ലോകത്തോട് വിട പറഞ്ഞു.

കഷ്ടപ്പാടുകൾ വിടാതെ പിന്തുടരുകയാണ്. എങ്കിലും ദൈവത്തിൽ ആശ്രയിച്ചു തളരാതെ മുന്നോട്ടു നീങ്ങി. വലിയ കലാകാരൻ ഒന്നും ആയില്ലെങ്കിലും ഒരു വീട് പണിയണം. പരിശ്രമം അതിനു വേണ്ടിയായിരുന്നു.

മുറ്റത്തെ മാവിൽ കുഞ്ഞാറ്റ കുരുവി പുല്ലും നാരും തൂവലും എല്ലാം ശേഖരിച്ച് മനോഹരമായ കൂടുണ്ടാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എൻറെ പ്രാർത്ഥനയും പ്രവർത്തനവും ഞാൻ തുടർന്നുകൊണ്ടിരുന്നു.

എന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ചാച്ചൻ ഊർജ്ജസ്വലനായി മുന്നിൽ നിന്നു. അങ്ങനെ ഒരുപാട് കഷ്ടപ്പെട്ട് ആണെങ്കിലും ആ ഓലപ്പുരയുടെ സ്ഥാനത്ത് ആരുടെയും സഹായങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഒരു കൊച്ചു വീട് ഞങ്ങൾ പണിതു.ദൈവം തന്ന വീട്.എൻറെ കല്യാണത്തിൻറെ തലേദിവസം ആണ് പുതിയ വീട്ടിൽ താമസം തുടങ്ങിയത്.

പിന്നീട് ഒരു വർഷത്തിനു ശേഷം കോതമംഗലം സെൻറ് ജോർജ് ഹൈസ്കൂളിൽ തൂപ്പ് ജോലിക്കാരനായി എനിക്ക് പണി കിട്ടി. പക്ഷേ ശമ്പളം ഇല്ലാത്തതിനാൽ ജീവിക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. ആരക്കുഴ നിന്നും ദിവസവും ജോലിക്കായി കോതമംഗലത്തു വന്നു പോവുക ബുദ്ധിമുട്ടായതിനാൽ ചാച്ചന്റെയും അമ്മച്ചിയുടെയും നിർദ്ദേശപ്രകാരം കോതമംഗലത്ത് ഒരു വീട് വാടകക്കെടുത്ത് ഞങ്ങൾ താമസം തുടങ്ങി.

ക വച്ചൊരു കഥ

ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളിൽ കലാപ്രവർത്തനങ്ങൾക്ക് ഞാൻ സമയം കണ്ടെത്തി.
എൻറെ അവസ്ഥ അറിഞ്ഞ ചില നല്ല വ്യക്തികൾ കലാപരമായ ക്ലാസ്സുകൾ എടുക്കാൻ എനിക്ക് അവസരം തന്നു സഹായിച്ചു.

കോതമംഗലം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ അന്ന് തൂപ്പു ജോലിക്കാരനായി ഞാൻ ഒരാൾ മാത്രം. മുൻപ് രണ്ടു പേർ ഉണ്ടായിരുന്നതാണ് . എന്നും രാവിലെ 6 മണിക്ക് സ്കൂളിലെ പണി ചെയ്യാൻ ഞാൻ എത്തും. സ്കൂളും മുറ്റവും എല്ലാം അടിച്ചുവാരി . സ്കൂളിലെ ടോയ്‌ലറ്റിൽ തന്നെ കുളിച്ചിട്ട് എട്ടു മണിയോടെ ഞാൻ വീട്ടിലെത്തും. എനിക്ക് രണ്ടു കുഞ്ഞു കുട്ടികൾ ആയതിനാൽ വീട്ടുജോലിയിൽ ഭാര്യ അനുവിനെയും സഹായിച്ചു ഒൻപതു മണിക്ക് മുൻപായി വീണ്ടും ഞാൻ സ്കൂളിൽ എത്തും. കോതമംഗലം സെൻറ് ജോർജ് സ്കൂളിലുണ്ടായിരുന്ന 5 വർഷവും ഇങ്ങനെ തന്നെ.

എൻറെ ജോലിയോടൊപ്പം സെൻറ് ജോർജ്സ്കൂളിൽ കുട്ടികളെ നാടകം, നാടൻപാട്ട്, മിമിക്രി ,മോണോ ആക്ട് തുടങ്ങി വിവിധ കലാപരിപാടികളിലും ഞാൻ ഏർപ്പെട്ടു . യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഞാൻ പഠിപ്പിച്ചിരുന്നത്.

എറണാകുളം ജില്ലയിൽ പല സ്കൂളുകളിൽ നിന്നും കലോത്സവത്തിന് കുട്ടികളെപഠിപ്പിക്കാനായി എന്നെ ക്ഷണിച്ചതാണ്‌ . പക്ഷേ സ്വന്തം സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുമ്പോൾ എനിക്ക് മറ്റൊരു സ്കൂളിൽ പോയി പഠിപ്പിക്കാൻ ആവില്ലല്ലോ. എത്ര തന്നെ പ്രതിഫലം ഓഫർ ചെയ്താലും.

ഇതിനിടയിൽ എൻറെ കുട്ടികൾക്ക് അസുഖം. ഭാര്യ അനുമോൾക്ക് അസുഖം. സാമ്പത്തികമായി ഞാൻ ഏറെ ബുദ്ധിമുട്ടി . അപ്പോയിമെൻറ് പാസ്സാകാത്തതിനാൽ സ്കൂളിൽ നിന്നു സർക്കാർശമ്പളവും ഇല്ലായിരുന്നു. ദൈവത്തിൽ മാത്രം ആശ്രയിച്ചു.ഈ സമയം ഒരു ദൈവദൂതനെപ്പോലെ ഫാദർ തോമസ് ജെ പറയിടം എന്നെ സഹായിക്കാൻ എത്തി.

ഞാൻ ഡെങ്കിപ്പനി പിടിപെട്ട് ധർമ്മഗിരി ആശുപത്രിയിൽ കഴിയുമ്പോൾ 10000രൂപയുമായി എന്റെ അരികിൽ എത്തിയ കോതമംഗലത്തുള്ള മാധ്യമപ്രവർത്തകൻ ടാൽസൺ ചേട്ടനെ ഒരിക്കലും മറക്കാൻ കഴിയില്ല . ഒരു കലാകാരനായി എന്നെ പരിചയപ്പെടുത്തിക്കൊണ്ട് ആദ്യമായി ദീപിക ദിനപ്പത്രത്തിൽ എന്നെക്കുറിച്ച്എഴുതിയതും ടാൽസൺചേട്ടൻ ആയിരുന്നു.

കോതമംഗലത്തെ ഞങ്ങളുടെ ജീവിതം വളരെ കഷ്ടപ്പാടിൽ ആയിരുന്നെങ്കിലും ഞാൻ പഠിക്കാൻ തന്നെ തീരുമാനിച്ചു.

ഇതിനിടെ കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിനെ ഞാൻ ചെന്നു കണ്ടു. എനിക്ക് നേരത്തെ പരിചയമുള്ള ആ പിതാവ് എന്നോട് പറഞ്ഞു. ”സാബു വിഷമിക്കേണ്ട . ഞങ്ങളൊക്കെ ഇല്ലേ ഇവിടെ ? എന്തു സഹായവും ഞങ്ങൾ ചെയ്തു തരും. സാബു പഠിക്ക് . എന്നിട്ട് അധ്യാപക ഇൻറർവ്യൂൽ പങ്കെടുത്ത് ഒന്നാം റാങ്ക് വാങ്ങൂ. നാളെ സാബു ഒരു അധ്യാപകൻ ആയി മാറുമ്പോൾ ഈ സങ്കടം എല്ലാം സന്തോഷമായി മാറും.” പിതാവിന്റെ വാക്കുകൾ ഞാൻ എപ്പോഴും ഓർക്കും.

ചുറ്റും പ്രതിസന്ധികൾ മാത്രം ആയിരുന്നിട്ടും തളരാതെ ഞാൻ പഠിച്ചു. എനിക്ക് വിഷമം ഉള്ള വിഷയങ്ങൾ ട്യൂഷൻ എടുത്തു പഠിച്ചു . രാത്രി 9 മണിക്ക് ശേഷം ട്യൂഷൻ സാർ വീട്ടിൽ വന്ന് എന്നെ പഠിപ്പിച്ചു. കോതമംഗലത്ത് വീടിനടുത്തുള്ള ടിജോ സാറിനെ നന്ദിയോടെ ഓർക്കുന്നു. എല്ലാത്തിനും എൻറെ ഭാര്യ അനുമോളുടെ എല്ലാ സപ്പോർട്ടും എനിക്കുണ്ടായിരുന്നു.

അങ്ങനെ ഒൻപതാം ക്ലാസിൽ വച്ച് പഠനം നിർത്തിയ എനിക്ക് എസ്എസ്എൽസി, പ്ലസ് ടു, ബി എ സോഷ്യോളജി, ചിത്രകല ഡിപ്ലോമ… ഇവയെല്ലാം വിജയം നൽകുന്ന ദൈവത്താൽ നേടാനായി.

ഇതിനിടയിൽ എന്റെ അമ്മച്ചി ഒരു രോഗി ആയി മാറി. ഒഴിവു ദിവസങ്ങളിൽ ഞാൻ ആരക്കുഴ ചെല്ലും. അപ്പോൾ ചാച്ചൻ പറയും.” നീ വിഷമിക്കേണ്ട . ഇവിടെ ഞങ്ങളൊക്കെ ഉണ്ട്.”

പക്ഷേ ഇടയ്ക്കൊക്കെ അമ്മച്ചിയെ കോതമംഗലത്ത് വീട്ടിൽ ഞങ്ങൾ കൊണ്ടുവരും . ജോലി കഴിഞ്ഞ് വൈകുന്നേരം ഞാൻ എത്തുമ്പോൾ പണ്ട് അമ്മച്ചി എനിക്ക് പാടി തന്നിരുന്ന മലർവാക പൂവേ മണമുള്ള പൂവേ എന്ന ഗാനം മൊബൈലിലൂടെ കേൾപ്പിച്ചു കൊടുക്കും. അപ്പോൾ ചെറുതായി ചിരിച്ചു കൊണ്ട് അമ്മച്ചി താളം പിടിക്കും. പതിനഞ്ച് ദിവസത്തോളം ഒക്കെ കോതമംഗലത്ത് താമസിക്കും . പിന്നെഅസുഖം കുറയുമ്പോൾ അമ്മച്ചി ആരക്കുഴ വീട്ടിലേക്ക് മടങ്ങും.

ഇതിനിടെ കോതമംഗലം രൂപത കലാഅധ്യാപക ഇൻറർവ്യൂൽ ഞാൻ പങ്കെടുത്തു. ദൈവാനുഗ്രഹം. ഒന്നാംറാങ്ക് എനിക്ക്.!!

തുടർന്ന് അധ്യാപക യോഗ്യതയിലേക്കുള്ള കെ ടെറ്റ് പരീക്ഷ ഞാൻ പാസായി. അപ്പോൾ കോതമംഗലം രൂപത എജുക്കേഷൻ സെക്രട്ടറി സ്റ്റാൻലി കുന്നേൽ അച്ചൻ തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ ഹൈസ്കൂളിലേക്ക് അധ്യാപകനായി എനിക്ക് പ്രൊമോഷൻ നൽകി .

2019 ജൂൺ 6. ഞാൻ അധ്യാപകനായ ആ ദിവസം വീട്ടിൽ കേക്ക് മുറിച്ചു. ഞങ്ങൾക്ക് കേക്ക്എടുത്ത് തരുമ്പോൾ അമ്മച്ചിയുടെ കണ്ണുകൾ നിറഞ്ഞു. എന്തിനാ അമ്മച്ചി കരയുന്നത് എന്ന് ഞാൻ ചോദിച്ചു .പക്ഷേ, സത്യത്തിൽ ആരും അറിയാതെ ഉള്ളിൽ ഞാനും കരയുകയായിരുന്നു.

2019 ഒക്ടോബർ 5. എന്റെ അമ്മച്ചി ഞങ്ങളെ എല്ലാവരെയും വിട്ടു പിരിഞ്ഞ് സ്വർഗ്ഗത്തിലേക്ക് യാത്രയായി .
അമ്മച്ചി മരിച്ചആ ദിവസത്തിന് ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു . ഒക്ടോബർ 5 അന്നാണ് അന്തർദേശീയ അധ്യാപക ദിനം .

അമ്മച്ചി ഏറെആഗ്രഹിച്ചതും പ്രാർത്ഥിച്ചതും ഞാനൊരു അധ്യാപകനായി കാണാനായിരുന്നു.
അമ്മച്ചിയുടെ വേർപാടിൽ സങ്കടം ഉണ്ടെങ്കിലും എൻറെ മാതാപിതാക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞതിൽ ഞാൻ ഇന്ന് ഏറെ സന്തോഷിക്കുന്നു.

അധ്യാപകർ കുട്ടികളെ ശിക്ഷിക്കുന്നത് അവരോടുള്ള ദേഷ്യംകൊണ്ടാണോ ? ഒരിക്കലും അല്ല . സ്വന്തം മക്കളോട് തോന്നുന്ന സ്നേഹവാത്സല്യങ്ങൾ തന്നെയാണ് അധ്യാപകർക്ക് കുട്ടികളോടും . പലപ്പോഴും കുട്ടികൾ അത് തിരിച്ചറിയുന്നില്ല . സാബു ആരക്കുഴ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ‘ഈനാശു ‘ എന്ന ഈ ഷോട്ട് ഫിലിം കണ്ടു നോക്കൂ.

ഒരു വിദ്യാർത്ഥി പുകവലിച്ചതിന് അധ്യാപിക കുട്ടിയെ ശിക്ഷിച്ചു. കുട്ടിയുടെ മനസിൽ അത് കനലായി കിടന്നു . ഒടുവിൽ എന്ത് സംഭവിച്ചു ? ബാക്കി കഥ ഷോർട്ട് ഫിലിം കണ്ടു മനസിലാക്കു. ഇതിലെ മുഖ്യ കഥാപാത്രമായി അഭിനയിക്കുന്നത് മുകളിൽ പറഞ്ഞ കഥയിലെ നായകനായ സാബു ആരക്കുഴയാണ്‌ .

സാബുവിന്റെ ഭാര്യ അനുമോൾ. മക്കൾ അനുഗ്രഹ്, അഭിഷേക്.

സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ ലിൻസി ടീച്ചറിന് അഭിനന്ദന പ്രവാഹം.

0
പ്രൈമറിവിഭാഗം സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ ലിൻസി ടീച്ചർ

തൊടുപുഴ : ഇടുക്കി മുരിക്കാട്ടുകുടിക്കാരുടെ പ്രിയപ്പെട്ട ടീച്ചറാണ് സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ ലിൻസി ജോർജ്ജ് . പ്രൈമറി വിഭാഗത്തിൽ ഇടുക്കിജില്ലയിലെ ഏറ്റവും മികച്ച അധ്യാപികയായി ഈ വർഷം സർക്കാർ തിരഞ്ഞെടുത്തത് മുരിക്കാട്ടുകുടി ഗവ.ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ ലിൻസി ജോർജ്ജിനെയാണ് .

കുട്ടികളെ പഠനത്തിൽ മുന്നിലെത്തിക്കുക എന്നത് മാത്രമായിരുന്നില്ല ലിൻസി ടീച്ചറുടെ ദൗത്യം. മലമുകളിലെ കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യവും സാമ്പത്തികാഭിവൃത്തിയും ഒരുക്കികൊടുക്കുന്നതിലും ലിൻസി മുൻപിലായിരുന്നു . പാവപ്പെട്ട വിദ്യാർഥികൾക്ക് എന്നും കൈത്താങ്ങായിരുന്നു ലിൻസി ടീച്ചർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആറു കുട്ടികൾക്ക് സുമനസുകളുടെ സഹായത്തോടെ വീട് നിർമിച്ചു നൽകാൻ ലിൻസി ടീച്ചറിനു കഴിഞ്ഞു.

സ്‌കൂളിലെ സംസാര വൈകല്യമുള്ള ഒരു വിദ്യാർഥിക്ക് ചികിത്സക്കായി 50000 രൂപ സമാഹരിച്ചു നൽകി. വിദ്യാർഥികളുടെ ആരോഗ്യ സംരക്ഷണം മുന്നിൽ കണ്ട് നാടൻ കറിപ്പൊടികൾ സ്വന്തമായി തയാറാക്കി ഉച്ചഭക്ഷണ വിഭവങ്ങൾക്കായി ഉപയോഗിച്ചു. സ്‌കൂളിലെ ജൈവപച്ചക്കറി തോട്ടത്തിന്റെ ചുമതലയും ലിൻസി ജോർജിനായിരുന്നു . ഇതിനു അവാർഡും ലഭിച്ചു .

ലോക്ഡൗൺ സമയത്ത് പാവപ്പെട്ട വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത 50 വിദ്യാർഥികൾക്ക് ടെലിവിഷനുകൾ സംഘടിപ്പിച്ചു നൽകി. നിർദ്ധന കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി സഹായിച്ചുകൊണ്ടുമിരുന്നു ടീച്ചർ .

പ്രൈമറി വിഭാഗത്തിൽ ഗണിത ലാബും സജ്ജീകരിച്ചു. ഓരോ ക്ലാസിലും ലാപ്‌ടോപ്പും പ്രൊജക്ടറും സജ്ജമാക്കി സ്മാർട്ട് ക്ലാസ്‌റൂം ഒരുക്കാൻ മുന്നിൽ നിന്നത് ലിൻസി ടീച്ചറാണ് .

ഭർത്താവ് ലബ്ബക്കട കൊച്ചുപറമ്പിൽ സെബാസ്റ്റ്യൻ, കുട്ടിക്കാനം മരിയൻ കോളജിലെ എക്സ്റ്റൻഷൻ വിഭാഗം കോഓർഡിനേറ്ററാണ്. മക്കൾ: ജോയൽ, ടോം.

Read Also ”ഞാൻ കൊണ്ട തണലത്രയും എന്റെ അച്ഛൻ കൊണ്ട വെയിലായിരുന്നു”

Read Also ഈ റെയിൽവേ തുരങ്കത്തിന് പിന്നിൽ കണ്ണ് നനയിക്കുന്ന ഒരു സംഭവമുണ്ട് .

Read Also “എനിക്കീ ഇഡിയോം ഇടിയപ്പോം ഒന്നും അറിഞ്ഞൂടാ അച്ചായാ”

Read Also 2638 ചതുരശ്രയടിയിൽ പതിനെട്ടര ലക്ഷം രൂപ മുടക്കി കവുങ്ങുകൊണ്ട് ഒരു വീട്!

Read also മേലാളന്മാർക്ക് ചവിട്ടിനിൽക്കാൻ ഞങ്ങളിനിയും കുനിഞ്ഞു കൊടുക്കണോ?