മൂന്നാർ : ” എനിക്ക് എല്ലാം നഷ്ടപ്പെട്ടു. എന്റെ രണ്ട് മക്കളെയും മണ്ണ് കൊണ്ടുപോയി. മൂത്തമകന്റെ മൃതദേഹംപോലും തിരിച്ചു തന്നില്ല . അവന്റെ മൃതശരീരം ഒന്ന് കാണാൻ എങ്കിലും പറ്റിയിരുന്നെങ്കിൽ ! അവനെ ഒന്ന് കാണാതെ എനിക്കെങ്ങനെ ഉറങ്ങാനാവും ?” ഒരച്ഛന്റെ കണ്ണീരിൽ കുതിർന്ന ഈ ചോദ്യത്തിൽ ആർക്കു അവരെ അശ്വസിപ്പിക്കാനാവും ?
പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ എന്നും മകന്റെ മൃതദേഹം തപ്പി നടക്കുന്ന ഒരച്ഛന്റെ ദൃശ്യം ആരുടെയും കണ്ണ് നനയിക്കും. രക്ഷാസംഘം തെരച്ചില്‍ അവസാനിപ്പിച്ച് പോയെങ്കിലും ഷണ്മുഖൻ ഇനിയും തിരച്ചിൽ നിറുത്തിയിട്ടില്ല . എന്നും രാവിലെ മുതൽ ഇരുട്ടുവോളം മകന്റെ ശവശരീരം തപ്പിദുരന്തഭൂമിയിൽ ഇറങ്ങും ഈ അച്ഛന്‍.
പെട്ടിമുടി മണ്ണിടിച്ചിലിൽ ഷണ്മുഖന്റെ രണ്ടു മക്കളും കൊല്ലപ്പെട്ടു . ഇളയമകന്റെ മൃതദേഹം കിട്ടി. ഇരുപത്തിരണ്ടുകാരനായ മൂത്തമകന്‍ ദിനേഷ്‌കുമാറിന്റെ മൃതദേഹം തേടിയാണ് ഈ അച്ഛന്‍ ഇപ്പോള്‍ നടക്കുന്നത്. വന്യമൃഗങ്ങൾ ഇറങ്ങുന്ന പൂതക്കുഴിയും കയങ്ങളും പാറകളും നിറഞ്ഞ പെട്ടിമുടിപ്പുഴയും കടന്ന് കാട്ടിനുള്ളിലാണ് ഈ പിതാവ് മൃതദേഹം തപ്പി നടക്കുന്നത് . കൂടെ ചില ബന്ധുക്കളും നാട്ടുകാരും. . മൂന്നാറില്‍ താമസിക്കുന്ന ഷണ്മുഖന്റെ മക്കള്‍ രണ്ടുപേരും വല്യച്ഛന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷത്തിന് വന്നപ്പോഴാണ് ദുരന്തമുണ്ടായത്.
പെട്ടിമുടി ദുരന്തത്തിൽ കാണാതായ എഴുപതുപേരിൽ 65 പേരുടെ മൃതദേഹങ്ങള്‍ കിട്ടി. ബാക്കിയുള്ളവ കണ്ടെത്താനായില്ല. സർക്കാർ തിരച്ചിൽ അവസാനിപ്പിച്ചു പിൻവാങ്ങി . കഴിഞ്ഞ ഓണത്തിന് ആഘോഷതി മിർപ്പിലായിരുന്ന പെട്ടിമുടി ഇന്ന് ശൂന്യമാണ്, മൂകമാണ് .
Read Also കളിക്കൂട്ടുകാരിയുടെ ശവശരീരം കണ്ടതും ‘കുവി’ തളർന്നു വീണു !
Read Also ധനുഷ്കയുടെ ‘കുവി’യെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ഡോഗ് സ്ക്വാഡ് ട്രെയിനർ അജിത് മാധവൻ