വെള്ളറട : കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കുളത്തുപുഴ കല്ലുവെട്ടി സ്വദേശിനിയായ യുവതിയാണ് ഭരതന്നൂർ പ്രൈമറി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപിനെതിരെ പരാതി നൽകിയത്. നിരീക്ഷണ കാലാവധി പൂർത്തിയാക്കി എന്ന സാക്ഷ്യപത്രത്തിന് ചെന്നപ്പോഴാണ് ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചത് . പോലീസ് ആളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതായാണ് അറിവ് .
സെപ്റ്റംബർ മൂന്നിനാണ് സംഭവം. മലപ്പുറത്ത് ഹോം നഴ്‌സായി ജോലിചെയ്യുകയായിരുന്ന യുവതി കല്ലറ പാങ്ങോട്ടെ വീട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്നു. കാലാവധി പൂർത്തിയായപ്പോൾ സർട്ടിഫിക്കറ്റിനായി പ്രദീപിനെ സമീപിച്ചു. സർട്ടിഫിക്കറ്റ് തരാമെന്ന് പറഞ്ഞു ഇയാൾ സ്ത്രീയെ തന്റെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് സ്ത്രീയുടെ പരാതിയിൽ പറയുന്നത് .
വെള്ളറട പോലീസ് യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവം നടന്നത് പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി അങ്ങോട്ട് കൈമാറിയതായി വെള്ളറട പോലീസ് പറഞ്ഞു .
Read Also കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു. ഡ്രൈവർ അറസ്റ്റിൽ