Home Blog Page 22

”ഗിന്നസ് ബുക്കിലെ ഏറ്റവും നീളം കൂടിയ തെറി ഒരു ക്രിസ്ത്യാനിയുടേതാണ്.”- ഫാ ജോസഫ് പുത്തൻപുരക്കൽ

0
ലോകത്തിൽ ഏറ്റവും കൂടുതൽ തെറി ഉള്ള ഭാഷ മലയാളമാണ്

ലോകത്തിൽ ഏറ്റവും കൂടുതൽ തെറി ഉള്ള ഭാഷ മലയാളമാണ്. മറ്റുഭാഷകളിൽ ചെറിയ ചെറിയ തെറികളെ ഉള്ളൂ. സ്റ്റുപ്പിഡ്, ബസ്റ്റാർഡ് .. തീർന്നു. കൂട്ടികൂട്ടി പറയാൻ പറ്റില്ല . നമുക്കാണെങ്കിൽ ഗുണനപ്പട്ടിക പോലെ പറയാവുന്ന ”ഒന്നാംതരം” തെറികളുണ്ട് .

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

ഗിന്നസ് ബുക്കിലെ ഏറ്റവും നീളം കൂടിയ തെറി ഒരു ക്രിസ്ത്യാനിയുടേതാണ്. കാസർകോടുള്ള ഒരു സീറോമലബാർ കുടുംബനാഥന്റെ തെറി. ഒരു മിനിറ്റ് മൂന്നര സെക്കൻഡാണ് ദൈർഘ്യം. ആ തെറിയുടെ സാരാംശം എന്താണ് ? ആരെ തെറിവിളിച്ചോ അവന്റെ അപ്പനപ്പൂപ്പന്മാരുടെ സകല അവയവങ്ങളും തഴുകി തലോടി കടന്നു പോകുന്ന ഒരു അന്തരാഷ്ട തെറി. ഇവിടെയാണ് പറയുക കുടുംബം ഒരു ചന്ത ആകരുത് എന്ന് . നമ്മുടെയൊക്കെ മാതൃകകൾ എല്ലാവരും നോക്കി പഠിക്കും.

കാപ്പിപ്പൊടി അച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മപ്രഭാഷണം കേൾക്കുക. വീഡിയോ കാണുക!!

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്

Also Read യു കെ മലയാളികൾ നിമിയെയും മക്കളെയും നെഞ്ചോട് ചേർത്തു .

Also Read ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് പൊട്ടക്കിണറ്റിൽ എറിഞ്ഞത്

പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ വരുന്നതു കാണുമ്പോൾ അമ്മച്ചിമാർക്ക് എന്തൊരു സന്തോഷമാണ്!

0
പ്രസവരക്ഷയെപ്പറ്റി സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഒരു സ്ത്രീ പ്രസവിച്ചു കഴിയുമ്പോൾ നമ്മുടെ നാട്ടിൽ ഒരു ചടങ്ങുണ്ട്. പ്രസവരക്ഷ. ഗർഭിണി ആയിരിക്കുമ്പോൾ ഗർഭസ്ഥശിശുവിനുവേണ്ടി കുറച്ചധികം കലോറി നമ്മൾ കൊടുക്കണം. പ്രസവത്തിനുശേഷം മുലയൂട്ടുന്ന അമ്മയ്ക്കും കൊടുക്കണം കുറച്ചധികം പ്രോട്ടീൻ. ഒരു ഇരുപത്തഞ്ചു ഗ്രാമോളം അധികം. അത്രമാത്രമേ വേണ്ടൂ . പക്ഷെ അതാണോ നമ്മുടെ നാട്ടിൽ നടക്കുന്നത് ?

ചില ആൾക്കാർ തെങ്ങിന്റെ പൂക്കുലയൊക്കെ വെട്ടിയിട്ട്, തെങ്ങിൻപൂക്കുലാദി ലേഹ്യം ഉണ്ടാക്കിക്കൊടുക്കുന്നതു കണ്ടിട്ടുണ്ട്. ചില സ്ത്രീകൾ അതു കഴിക്കാൻ വിസമ്മതിക്കും. അവരുടെ വായ തുറന്നു അണ്ണാക്കിനകത്തേക്കു കുത്തി ഇറക്കും ചിലർ.

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ? ഗൈനക്കോളജിസ്റ്റ് ഡോ.ഫിന്റോ ഫ്രാൻസിസ്

അങ്ങനെ കഴിച്ചു കഴിച്ചു അവസാനം ഒരു പുട്ടുകുറ്റിക്കകത്തു വീർപ്പുമുട്ടുന്നപോലെ വസ്ത്രത്തിനകത്തു വീർപ്പു മുട്ടി നിൽക്കുന്ന ഒരു സ്ത്രീയെയാണ് നമുക്ക് കാണാൻ കഴിയുക. കവിളൊക്കെ വീർത്ത് , ഒരു ബൊമ്മപോലെ ഇരിക്കും . ശരിയാണ്, ശരീരം അപ്പോഴേക്കും പുഷ്ടിക്കും. വശങ്ങളിലേക്കാണെന്നു മാത്രം. അങ്ങനെ വയറിൽ മാംസമടക്കുകൾ ഉണ്ടാകുന്നു. ഇതിന് മെഡിക്കൽ വിദ്യാർത്ഥികൾ പറയുന്നത് ഡൺലപ് ടയർ അല്ലെങ്കിൽ എം ആർ എഫ് ടയർ എന്നൊക്കെയാണ്.

പ്രസവത്തിനുമുമ്പ് സ്ലിം ആയിരുന്ന പെണ്ണ് പ്രസവശേഷം വീപ്പക്കുറ്റി പോലെ നല്ല തടിയൊക്കെയായി നടന്നുവരുന്നതു കാണുമ്പോൾ നമ്മുടെ പഴയ തലമുറയിലെ ആളുകൾക്ക് എന്തൊരു സന്തോഷമാണെന്നോ. കാരണം അപ്പോഴാണ് അവരുടെ ദൃഷ്ടിയിൽ അവളൊരു അമ്മച്ചിയായത്.

Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും!

രണ്ടുകാലിൽ നടക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം നട്ടെല്ലിന്റെ പ്രവണത വീണ്ടും വീണ്ടും പിറകോട്ട് വളയുക എന്നതാണ്. അങ്ങനെ പോകാതെ പിടിച്ചു നിറുത്തുന്നത് വയറ്റിലെ മാംസപേശികളാണ്. പ്രത്യേകിച്ച് വാരിയെല്ലുകളുടെ ചുറ്റുമുള്ള മാംസ പേശികൾ. പക്ഷെ കുടവയർ വന്നുകഴിയുമ്പോൾ മാംസ പേശികളുടെ പിടുത്തം ഒക്കെ പോയി. അപ്പോഴാണ് ഈ ഡിസ്ക്ക് തെന്നൽ എന്ന പ്രശ്നം ഒക്കെ ഉണ്ടാകുന്നത്. അതു പിന്നെ നടുവ് വേദനയാകും. വയറൊക്കെ ചാടിക്കഴിഞ്ഞാൽ പിന്നെ പേശികളുടെ പിടുത്തമേയില്ല എന്ന് മനസിലാക്കണം.

പ്രസവശേഷം വയർ ചാടിയവരും ഇനി പ്രസവിക്കാനുള്ളവരും ഡോക്ടർ ഡോ.അഗസ്തസ് മോറിസിന്റെ ഈ പ്രഭാഷണം കേൾക്കുക. വീഡിയോ കാണുക.

Also Read ഗർഭപാത്രത്തിലെ ഫൈബ്രോയിഡും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും

Also Read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?

Also Read ” എന്റെ മകൾ നിനക്കുള്ളതാകുന്നു ”

കൊറോണയെ കീഴ്‌പ്പെടുത്താൻ ഔഷധചായയുമായി ആയുര്‍വേദ ഡോക്ടർ സി. ഡൊണേറ്റ

0
കൊറോണയെ പ്രതിരോധിക്കാൻ ആയുര്‍വേദ ഡോക്ടറായ സിസ്റ്റര്‍ ഡൊണേറ്റ കണ്ടുപിടിച്ചതാണ് ഡോണ ചായ

ചുക്ക്, കുരുമുളക്, വെളുത്തുള്ളി, കറുവപ്പട്ട, കുടംപുളി എന്നിവയ്‌ക്കൊപ്പം തുളസി, ആടലോടകം, പനികൂര്‍ക്ക, മാവ്, പേര, കറിവേപ്പ് എന്നിവയുടെ ഇലകളും ചേര്‍ത്ത് തിളപ്പിച്ച് അല്‍പം തേയിലപ്പൊടിയും ശര്‍ക്കരയും ചേര്‍ത്താൽ കോവിഡിനെ പ്രതിരോധിക്കാനുള്ള ഒന്നാംതരം ഒരു ചായയായി .

തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ആയുര്‍വേദ ഡോക്ടറായ സിസ്റ്റര്‍ ഡൊണേറ്റ കണ്ടുപിടിച്ചതാണ് ഈ ഔഷധ ചായ. കോവിഡിനെതിരെ പോരാടാൻ ഒരുഗ്രൻ ചായ എന്നാണ് ഈ ചായ കുടിച്ചവർ സാക്ഷ്യപ്പെടുത്തിയത് . ചായയുടെ ഔഷധക്കൂട്ട് തയാറാക്കിയ ഡോ. സിസ്റ്റര്‍ ഡൊണേറ്റയുടെ പേരു ചേർത്ത് ജൂബിലി മിഷൻ ആശുപത്രിയിലെ കാന്റീനിലുള്ളവര്‍ ഇട്ട പേരാണ് “ഡോണാ ചായ” എന്ന് .

Read Also സെല്‍ഫി എടുക്കുന്നതിനിടെ 200 അടി താഴ്ചയിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ജൂബിലി മിഷന്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗത്തിലാണ് ഡോ. സിസ്റ്റര്‍ ഡൊണാറ്റ ഈ ഔഷധ ചായക്കൂട്ടിനെപ്പറ്റി വെളിപ്പെടുത്തിയതും ആദ്യമായി വിതരണം ചെയ്തതും.

മാര്‍ച്ച് പകുതിയോടെ ആശുപത്രി കാന്റീനില്‍ ഈ ചായ പരീക്ഷണാടിസ്ഥാനത്തില്‍ സൗജന്യമായി കൊടുക്കാൻ തുടങ്ങി. അദ്ഭുതകരമായ ഫലസിദ്ധിയെന്നാണ്‌ ”ഡോണ ചായ” കുടിച്ചവരുടെ അനുഭവസാക്ഷ്യം. ഇപ്പോള്‍ ദിവസവും 20 ലിറ്റര്‍ ചായ തയാറാക്കി വിതരണം ചെയ്യുന്നുണ്ട് . കാന്റീന്‍ ജീവനക്കാര്‍ അടക്കം ഇരുന്നൂറോളം പേര്‍ ദിവസവും സ്ഥിരമായി ഈ ചായ കഴിക്കുന്നുണ്ടെന്ന് കാന്റീന്‍ മാനേജര്‍ നെല്‍വിന്‍ സി. ജോണ്‍ പറഞ്ഞു.

Read Also കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

ഈ ഔഷധ ചായ കോവിഡ് രോഗികളും കഴിച്ചിട്ട് ഫലമപ്രദമെന്നു കണ്ടതോടെ ഇതിന്റെ ഫലസിദ്ധിയെപ്പറ്റി ജൂബിലി മിഷനിലെ റിസേർച്ച് വിഭാഗം ഗവേഷണവും തുടങ്ങിക്കഴിഞ്ഞു. ഡോ. സുപ്രിയ അടിയോടിയും ഡോ. ദീപ്തി വിജയരാഘവനും ഗവേഷണത്തിനുള്ള റിസേര്‍ച്ച് പ്രൊജക്ട് തയ്യാറാക്കി.

തിരുവനന്തപുരം ആയുര്‍വേദ കോളജില്‍നിന്ന് ബിഎഎംഎസ്, എംഡി ബിരുദങ്ങള്‍ നേടി 43 വര്‍ഷമായി ആയുര്‍വേദ ചികില്‍സാ, ഗവേഷണ രംഗത്തു സേവനം ചെയ്യുകയാണ് ഔഷധചായയുടെ കൂട്ട് ഒരുക്കിയ സിസ്റ്റര്‍ ഡൊണാറ്റ.

Read Also ഗർഭപാത്രത്തിലെ ഫൈബ്രോയിഡും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും

Read Also പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം!

Read Also സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും!

Read Also ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്. കിട്ടിയ വണ്ടി തന്റെ വണ്ടിയായികൊണ്ടുനടക്കുക.”

ഗർഭപാത്രത്തിലെ ഫൈബ്രോയിഡും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും: ഡോ ഫിന്റോ ഫ്രാൻസിസ്

0
ഫൈബ്രോയ്ഡ് ഉണ്ടാകാതിരിക്കാൻ എന്തുചെയ്യണം ?

ഒരിക്കൽ എന്നെ കാണാൻ വന്ന ഒരു മധ്യവയസ്‌ക പറഞ്ഞു : ”ഡോക്ടറെ, മാസമുറ വരുമ്പോൾ അടിവയറ്റിൽ വല്ലാത്ത വേദന. ബ്ളീഡിങ്ങും കൂടുതലാണ് .”

എത്ര നാളായി തുടങ്ങിയിട്ടെന്ന് ചോദിച്ചപ്പോൾ കുറെ നാളായെന്നും അതു കൂടിക്കൂടി വരികയാണെന്നും മറുപടി പറഞ്ഞു. കുറെ നാളായിട്ടുള്ള പ്രശ്നത്തിന് ഇപ്പോൾ എന്നെ കാണാൻ വരാനുള്ള കാരണം എന്തെന്നായിരുന്നു എന്റെ അടുത്ത ചോദ്യം. അവർ പറഞ്ഞു:

Also Read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം

” എന്റെ പ്രായത്തിലുള്ള മറ്റു കൂട്ടുകാരുടെയൊക്കെ യൂട്രസ് എടുത്തുകളഞ്ഞു. എന്റെ യൂട്രസ് മാത്രമേ ആ കൂട്ടത്തിൽ ഇപ്പോൾ ബാക്കിയുള്ളൂ. വേറാർക്കും ഇല്ലാത്ത ഒരു സാധനം എന്റെ വയറ്റിൽ ഇരിക്കുന്നതുകൊണ്ട് എനിക്ക് ഒരു ടെൻഷൻ. അതുകൊണ്ട് വന്നതാ. ഒന്ന് പരിശോധിച്ചു എന്തെങ്കിലും കുഴപ്പമുണ്ടോന്ന് നോക്കണം. ”

ഞാൻ വയറിൽ തൊട്ടുനോക്കിയപ്പോൾ വലിയ പ്രശ്നം ഉള്ളതായി തോന്നിയില്ല. എന്നിരുന്നാലും ഉറപ്പുവരുത്താനായി ഒന്ന് സ്കാൻ ചെയ്തു നോക്കാമെന്നു പറഞ്ഞു .

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ

അൾട്രാ സൗണ്ട്‌ സ്കാൻ കഴിഞ്ഞു റിസൾട്ടുമായി അവർ വന്നു. റിപ്പോർട്ട് നോക്കിയപ്പോൾ അതിൽ ചെറിയ ഒരു ഫൈബ്രോയ്‌ഡ്‌ ഉണ്ട് എന്ന് മനസിലായി. അതുപറഞ്ഞപ്പോൾ അവർ ആശങ്കയോടെ ചോദിച്ചു:

”എനിക്കും ഫൈബ്രോയിഡ് ഉണ്ടോ ?”

എന്തേ അങ്ങനെ ചോദിച്ചതെന്നു ആരാഞ്ഞപ്പോൾ അവരുടെ മറുപടി ഇങ്ങനെ : ”ഡോക്ടറെ എന്റെ കൂടെയുള്ളവരുടെയെല്ലാം യൂട്രസ് എടുത്തുകളഞ്ഞത് ഫൈബ്രോയ്ഡ് കാരണമാ.”

തുടർന്ന് അവർ ചോദിച്ചു : ”എന്താ ഡോക്ടറെ ഈ ഫൈബ്രോയ്ഡ് വരാനുള്ള കാരണം ?”

ഞാൻ അതിന്റെ കാരണം പറഞ്ഞു : ”ഈസ്ട്രജൻ ഹോർമോണിന്റെ സ്വാധീനത്തിൽ ഗർഭപാത്രത്തിൽ വളർന്നു വരുന്ന ഒരു ദശ ആണ് ഫൈബ്രോയ്ഡ്. ”

Also Read ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ: ഡോ. ഫിന്റോ ഫ്രാൻസിസ്

അത് കാലാന്തരത്തിൽ കാൻസറാകുമോ എന്നായി അവരുടെ സംശയം. അങ്ങനെ സംഭവിക്കുന്നത് വളരെ അപൂർവമാണെന്ന് പറഞ്ഞു ഞാൻ അവരെ സമാധാനിപ്പിച്ചു.

പണ്ടുകാലത്ത് ഈ ഫൈബ്രോയ്ഡ് പ്രശ്നം സ്ത്രീകളെ അലട്ടിയിരുന്നില്ലല്ലോ? ഇപ്പോൾ എന്താണ് അതുകൂടാൻ കാരണം ? ഫൈബ്രോയ്ഡ് അലിഞ്ഞുപോകാൻ ഗുളികകൾ ഉണ്ടോ? വലിയ ഫൈബ്രോയിഡുകൾ നീക്കം ചെയ്യാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം എന്താണ് ? ഫൈബ്രോയ്ഡ് വരാതിരിക്കാൻ എന്തുചെയ്യണം ?

പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.ഫിന്റോ ഫ്രാൻസിസ് പറയുന്ന ഈ കാര്യങ്ങൾ എല്ലാ സ്ത്രീകളും ഒന്ന് കേൾക്കുക . വീഡിയോ കാണുക .

Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.

Also Read രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു.

കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

0
എന്താണ് കരുണയുടെ ദാമ്പത്യം ? ഫാ ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മപ്രഭാഷണം

എന്താണ് കരുണയുടെ ദാമ്പത്യം? ഭർത്താവ് ഭാര്യയോടും ഭാര്യ ഭർത്താവിനോടും കരുണ കാണിക്കണം. പരുഷമായ വാക്കുകൾ ഭാര്യ ഭർത്താവിനോടും ഭർത്താവ് ഭാര്യയോടും പറയരുത്. ഭാര്യക്ക് തോന്നണം എന്നെ കരുതുന്ന, എന്നോട് സ്നേഹമുള്ള ഒരുഭർത്താവാണ് എനിക്കുള്ളതെന്ന്. അതുപോലെ ഭർത്താവിനും തോന്നണം എന്നെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന, അനുസരിക്കുന്ന ഒരു ഭാര്യയാണ് എനിക്കുള്ളതെന്ന് .

Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്

ഒരുകാര്യം ഓർക്കുക! കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും. കരുണകാണിക്കേണ്ട ഭാര്യ ഭർത്താവിനോട് കരുണ കാണിച്ചില്ലെങ്കിൽ അടുക്കളക്കാരി അമ്മിണി പാത്രം മാത്രമല്ല, കെട്ടിയവനെയും തേച്ചു മിനുക്കാൻ തുടങ്ങും.

Also Read വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും

പത്തുകല്പനകളിൽ അവസാനത്തേത് അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്നാണ്. എന്നാൽ അങ്ങനെ മോഹിച്ചു മറ്റൊരാളുടെ ഭാര്യയെ വളച്ചെടുത്തുകൊണ്ടുവന്ന ഒരു യുവാവിന് കിട്ടിയ സമ്മാനം എന്താണെന്ന് അറിയാമോ? ഫാ ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മപ്രഭാഷണം, കളിയിൽ അൽപ്പം കാര്യം കേൾക്കുക. വീഡിയോ കാണുക

Also Read കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് .

Also Read 99 ന്റെ പടിയിലും നിറഞ്ഞ ചിരിയുമായി അന്നക്കുട്ടി അമ്മച്ചി

Read also ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം

Read also കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?

കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?

0
മുലപ്പാൽ കുടിച്ചുവളരാത്ത കുഞ്ഞുങ്ങൾക്ക് ഭാവിയിൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടകുന്നതായി കണ്ടിട്ടുണ്ട്

കുഞ്ഞിനെ മുല ഊട്ടുക എന്ന ധർമ്മം അമ്മമാർ മറന്നുപോയാൽ പല പ്രശ്നങ്ങളും ഭാവിയിൽ ഉണ്ടാകും . അതിൽ ഒന്നാണ് സ്തനാർബുദം അഥവാ ബ്രസ്റ്റ് കാൻസർ.

ഒരിക്കൽ ഒരു സ്ത്രീ എന്നെ കാണാൻ വന്നിട്ട് ചോദിച്ചു, ഡോക്ടറെ മുലപ്പാൽ നിറുത്താനുള്ള മരുന്ന് വല്ലതും ഉണ്ടോ എന്ന്. എനിക്ക് അതിശയം തോന്നി . സാധാരണ മുലപ്പാൽ ഉണ്ടാകാനുള്ള മരുന്നുണ്ടോന്ന് ചോദിച്ചാണ് സ്ത്രീകൾ വരിക .

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

ഞാൻ അവരോട് കാര്യം എന്താണെന്നു ചോദിച്ചു . അവർ പറഞ്ഞു: ”ഞാൻ ഗൾഫിൽനേഴ്സാണ് . എനിക്ക് മൂന്നുമാസത്തെ ലീവേയുള്ളൂ. പ്രസവത്തിന് ഒരുമാസം മുൻപേ നാട്ടിലേക്ക് പോന്നു. പ്രസവം കഴിഞ്ഞു. ഇനി കുഞ്ഞിനെ അമ്മയുടെ കൂടെയാക്കിയിട്ട് ഉടനെ മടങ്ങിപ്പോക്കണം. അതുകൊണ്ട് മുലപ്പാൽ നിറുത്താനുള്ള എന്തെങ്കിലും ഗുളിക തരണം.”

പ്രസവം കഴിഞ്ഞു രണ്ടുമാസമായ കുഞ്ഞിനെ വീട്ടിൽ അമ്മയുടെ കൂടെയാക്കിയിട്ട് ഈ സ്ത്രീ ഗൾഫിലേക്ക് പറക്കുകയാണെന്ന് ചുരുക്കം.

Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും!

ഇതാണ് പലയിടത്തും ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് . അമ്മാർ ഒരുകാര്യം ഓർക്കുക. നിങ്ങളുടെ കുഞ്ഞിന് കുറഞ്ഞത് ആറുമാസമെങ്കിലും മുലപ്പാൽ കൊടുക്കാതെ കുഞ്ഞിനെ നാട്ടിലാക്കിയിട്ട് ആരും വിദേശത്തു പോകരുത്. ആറുമാസത്തേക്ക് മുലപ്പാൽ മാത്രമേ കൊടുക്കാവൂ. അതിനു നിവൃത്തിയില്ലെങ്കിൽ ഏറ്റവും കുറഞ്ഞത് നാല് മാസമെങ്കിലും കൊടുക്കണം . വിദേശത്തെന്നല്ല നാട്ടിലാണ് ജോലിയെങ്കിലും ഇത് പാലിക്കണം. ഇല്ലെങ്കിൽ നിങ്ങളുടെ കുഞ്ഞിന്റെ അവസ്ഥ പരിതാപകരമാവും. പല അമ്മമാരും ഇത് ശ്രദ്ധിക്കാറില്ല. മുലപ്പാൽ കുടിച്ചുവളരാത്ത കുഞ്ഞുങ്ങൾക്ക് ഭാവിയിൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടകുന്നതായി കണ്ടിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം ?

കുഞ്ഞിന്റെ ആരോഗ്യം മാത്രമല്ല മുലയൂട്ടുന്നതുകൊണ്ടുള്ള പ്രയോജനം. അമ്മമാർക്ക് വരാൻ സാധ്യതയുള്ള ബ്രെസ്റ്റ് കാൻസർ ഒരുപരിധിവരെ ഒഴിവാക്കാനും കഴിയും. എത്ര കാലം മുലയൂട്ടുന്നുവോ അത്രയും കൂടുതൽ ബ്രെസ്റ്റ് കാൻസർ വരാനുള്ള സാധ്യത കുറയും എന്നാണ് ലോകരോഗ്യസംഘടന പറയുന്നത്. പലരും ഇതൊന്നും പറഞ്ഞു മനസിലാക്കി തരാറില്ല.

Also Read പുരോഹിതൻ പരാജയപ്പെട്ട ആ രാത്രിയിൽ…
.
സ്ത്രീകൾക്കുണ്ടാകുന്ന കാൻസറുകളിൽ ഒന്നാം സ്ഥാനത്താണ് ബ്രെസ്റ്റ് കാൻസർ അഥവാ സ്തനാർബുദം .
പന്ത്രണ്ടുശതമാനം സ്ത്രീകൾക്ക് ഈ കാൻസർ വരാൻ സാധ്യതയുണ്ടെന്നാണ് ലോകരോഗ്യ സംഘടനയുടെ കണക്ക് . നാൽപതു വയസിനു മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകളും ദിവസവും തന്റെ സ്തനങ്ങൾ സ്വയം പരിശോന നടത്തേണ്ടതാണ് . വർഷത്തിൽ ഒരിക്കൽ ആശുപത്രിയിൽ പോയി പരിശോധന നടത്തുകയും വേണം . പാരമ്പര്യമായി ഈ രോഗം വരാൻ സാധ്യതയുള്ളവർ ആറുമാസത്തിലൊരിക്കൽ പരിശോധന നടത്തണം .

സ്തനത്തിൽ മുഴയോ തടിപ്പോ മുലക്കണ്ണില്‍ നിന്നും സ്രവങ്ങള്‍ ഒലിക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ കാണാൻ മടിക്കരുത് .

Also Read പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം!

സ്തനാർബുദം തുടക്കത്തിൽ കണ്ടുപിടിച്ചാൽ 90 ശതമാനം ആളുകളിലും എളുപ്പത്തിൽ ചികിൽസിച്ചു ഭേദമാക്കാം. വൈകി കണ്ടുപിടിച്ചവരിൽ ഇരുപത്തഞ്ചു ശതമാനം ആളുകളിൽ മാത്രമേ രോഗം ഭേദമായി കണ്ടിട്ടുള്ളൂ .

സ്തനാര്‍ബുദം കണ്ടുപിടിക്കാനുള്ള മാർഗമാണ് മാമോഗ്രഫി. എക്‌സ് റേ കിരണങ്ങള്‍ സ്തനത്തിലൂടെ കടത്തിവിട്ടുള്ള പരിശോധനയാണ് ഇത്. പ്രായം കുറഞ്ഞവരിൽ സോണോഗ്രഫി പരിശോധനയും നടത്താറുണ്ട് .

Also Read ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ:

രോഗം നേരത്തേ കണ്ടുപിടിച്ചാൽ മുഴയും കക്ഷത്തിലെ ഗ്രന്ഥികളും മാത്രം നീക്കം ചെയ്തു പരിഹാരം ഉണ്ടാക്കാം. വൈകിയാൽ സ്തനം മുഴുവനായി നീക്കം ചെയ്യേണ്ടതായി വരും. ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോ തെറാപ്പി, ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് തുടങ്ങിയവയും വേണ്ടി വന്നേക്കാം.

പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാൻസിസിന്റെ ഈ പ്രഭാഷണം കേൾക്കുക

Also Read സെല്‍ഫി എടുക്കുന്നതിനിടെ 200 അടി താഴ്ചയിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം!

കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.

0
ഫാ ജോസഫ് പുത്തൻപുരയ്ക്കലിന്റെ നർമ്മ പ്രഭാഷണം

കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ഭാര്യാഭർത്താക്കന്മാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട് . ഭാര്യ തീർച്ചയായും അറിഞ്ഞിരിക്കണം ഭർത്താവിന് ഏതു ഭക്ഷണമാണ് ഇഷ്ടമെന്ന് . ഞാൻ ഏതു ഡ്രസ്സ് ധരിച്ചാൽ ഭർത്താവിന് ഇഷ്ടം. ഞാൻ എങ്ങനെ സംസാരിച്ചാൽ ഇഷ്ടം. ഞാൻ എങ്ങനെ നടന്നാൽ ഇഷ്ടം. ഞാൻ എങ്ങനെ കിടന്നാൽ ഇഷ്ടം. ഇതെല്ലാം ഭാര്യ മനസിലാക്കിയിരിക്കണം. എങ്കിലേ സന്തോഷകരമായ ഒരു ദാമ്പത്യം സാധ്യമാകൂ.

ഭർത്താവിന്റെ പേര് ടോം എന്നാണെങ്കിൽ ടോം കുട്ടാ എന്നൊന്ന് വിളിച്ചുനോക്കൂ. അതു വലിയ സന്തോഷമായിരിക്കും ഭർത്താവിന് ഉണ്ടാക്കുക. അതേസമയം പേരിനോട് ചേർക്കാതെ കുട്ടാ എന്നു മാത്രം വിളിച്ചാൽ ചിലപ്പോൾ പണി പാളുകയും ചെയ്യും.

Read Also പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

ഒരിക്കലും ഭർത്താവിന്റെ ശരീരത്തെപ്പറ്റി മോശമായ കമന്റൊന്നും പറയരുത്. എന്തെങ്കിലും കുഴപ്പമുണ്ടോ അതൊന്നും വിളിച്ചു പറഞ്ഞേക്കരുത്. അനവസരത്തിൽ പറയുന്ന വാക്കുകളാണ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇഷ്ടം കണ്ടറിഞ്ഞുള്ള സംസാരശൈലി സ്വീകരിക്കണം. ഭർത്താവിന് ഏതു ഭക്ഷണമാണോ ഇഷ്ടം ആ ഭക്ഷണം വേണം ഉണ്ടാക്കിക്കൊടുക്കാൻ .

അതുപോലെ ഭർത്താവും മനസിലാക്കണം തന്റെ ഭാര്യക്കു ഏതു വേഷം ആണ് ഇഷ്ടം, എങ്ങനെയുള്ള സംസാരമാണ് ഇഷ്ടം, എങ്ങനെയുള്ള പെരുമാറ്റമാണ് ഇഷ്ടം എന്നൊക്കെ. ഭാര്യയുടെ പേരിനോട് ചേർത്ത് മോളെ എന്നൊന്ന് വിളിച്ചു നോക്കൂ. ഉദാഹരണത്തിന് ലിസി എന്നാണ് പേരെങ്കിൽ ലിസിമോളെ എന്നൊന്ന് വിളിച്ചു നോക്ക്. അന്ന് ഏറ്റവും രുചിയുള്ള ആഹാരം നിങ്ങൾക്ക് കഴിക്കാം. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഇണയോടുള്ള സ്നേഹം നിങ്ങൾ പ്രകടിപ്പിക്കണം. അല്ലാതെ രാത്രി കിടപ്പുമുറിയിൽ ചെല്ലുമ്പോൾ മാത്രം സ്നേഹപ്രകടനം നടത്തിയാൽ പോരാ.

Read Also പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം!

ഭാര്യയുടെ ജന്മദിനത്തിൽ മനോഹരമായ ഒരു സാരി‌ വാങ്ങിക്കൊടുക്കുക. ഇടയ്ക്കിടെ പുറത്തുകൊണ്ടുപോയി നല്ള ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിക്കൊടുക്കുക. വല്ലപ്പോഴും ഒരുമിച്ചു ഒരു വിനോദയാത്ര പോകുക. ഭാര്യ പറയുന്ന വിശേഷങ്ങൾ കേൾക്കാൻ അല്പസമയം ഒന്ന് ഇരുന്നു കൊടുക്കുക. ഭാര്യയുടെ വീട്ടുകാരെയൊക്കെ ഒന്ന് പുകഴ്ത്തിപ്പറയുക. ഇതൊക്കെ വലിയസന്തോഷമാണ് അവർക്കു പകരുക.

ഭാര്യയുടെ ശരീരത്തിന്റെ ന്യുനതയെപ്പറ്റി കമന്റൊന്നും പറഞ്ഞേക്കരുത്. മുഖത്തൊക്കെ ചുളിവ് വീണല്ലോടീന്ന് ഒരിക്കലും പറഞ്ഞേക്കരുത്. എത്ര ഭംഗി ചോർന്നുപോയാലും പറയണം, എന്റെടീ നിന്നെ കണ്ടാൽ ഇപ്പഴും പ്രിയങ്ക ചോപ്രയെപ്പോലുണ്ടെന്ന്. നിന്നെ കെട്ടിയത് എന്റെ മഹാഭാഗ്യം എന്ന് ചുമ്മാ പറഞ്ഞേക്കണം. പറയുന്നത് കൊണ്ട് നഷ്ടമൊന്നുമില്ലല്ലോ. ഭാര്യ നല്ല ഭക്ഷണം ഉണ്ടാക്കിത്തരുമ്പോൾ ഭർത്താവ് ഒരു അഭിനന്ദനം കൊടുക്കാൻ മറക്കരുത്. ഭക്ഷണത്തിനു ഇത്തിരി രുചികുറഞ്ഞാലും കുറ്റപ്പെടുത്തരുത്. അതൊന്നും അവർക്കു സഹിക്കാൻ പറ്റുന്ന കാര്യമല്ല.

Read Also ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട് .

ഭാര്യ നല്ല പോത്തുകറി ഉണ്ടാക്കി സന്തോഷത്തോടെ വിളമ്പി മുൻപിൽ വച്ചിട്ട് അഭിപ്രായം ചോദിക്കുമ്പോൾ ഇതെന്നാ പോത്ത് കറിയാടീ, അയൽപക്കത്തെ അച്ചാമ്മയുടെ പോത്തു കറിയാടീ പോത്തുകറി എന്നെങ്ങാനും പറഞ്ഞാൽ തീർന്നു നിങ്ങളുടെ കഥ. ഇഷ്ടമായില്ലെങ്കിൽ പോലും നല്ലതാണെന്നങ്ങു പറഞ്ഞേക്കണം. നിങ്ങളുടെ ഒരു അഭിനന്ദനം അവർക്ക് എന്ത് സന്തോഷം പകരുമെന്ന് അറിയാമോ! അതിനൊന്നും ഒരു പിശുക്കും കാണിച്ചേക്കരുത്. മുതൽ മുടക്കില്ലാതെ ഭാര്യയുടെ സ്നേഹം പിടിച്ചു പറ്റാൻ ചെയ്യേണ്ട കാര്യങ്ങളാണ് ഇതെല്ലാം

ഭാര്യാഭർത്താക്കന്മാർ പരസ്പരം സ്നേഹം പ്രകടിപ്പിക്കേണ്ടതെങ്ങനെ എന്ന് ഫാ.ജോസഫ് പുത്തൻപുരയ്ക്കലിന്റെ പ്രഭാഷണം കേൾക്കുക . കളിയിൽ അൽപ്പം കാര്യം ! വിഡിയോകാണുക.

Read Also ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ

ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ: ഡോ. ഫിന്റോ ഫ്രാൻസിസ്

0
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാൻസിസ് പറയുന്ന ഒരു അനുഭവസാക്ഷ്യം കേൾക്കൂ

ഗൈനക്കോളജി ഡോക്ടറായി ഞാൻ ജോലിചെയ്യാൻ തുടങ്ങിയിട്ട് 14 വർഷമായി. ഒരിക്കൽ എന്നെ കാണാനായി ആശുപത്രിയിൽ ഒരു ഭാര്യയും ഭർത്താവും വന്നു. ഈ യുവതിയുടെ തോളത്ത് ഏകദേശം ഒരു വയസ് തോന്നിക്കുന്ന ഒരു കുഞ്ഞുണ്ടായിരുന്നു. ഈ സ്ത്രീ വന്നിട്ട് എന്നോട് പറഞ്ഞ പ്രശ്‌നം ഇതായിരുന്നു : ”ഡോക്ടറെ മാസമുറ കൃത്യമായി വരുന്നില്ല.”

ഞാൻ ആ യുവതിയോട് ചോദിച്ചു പ്രസവം കഴിഞ്ഞിട്ട് കൃത്യമായി മാസമുറ വന്നിരുന്നോ എന്ന് . അവർ പറഞ്ഞു, ഡോക്ടറെ പ്രസവം കഴിഞ്ഞു ആദ്യത്തെ ആറുമാസം മാസമുറ വന്നില്ല. പിന്നെ രണ്ടോമൂന്നോ പ്രാവശ്യം ഉണ്ടായി. അതിനുശേഷം രണ്ടര മാസമായിട്ട് മാസമുറ വന്നിട്ടില്ല.

Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും!

അവർ ഗർഭിണിയാണോ എന്ന സംശയത്തിൽ ഞാൻ പ്രെഗ്നൻസി ടെസ്റ്റിന് എഴുതികൊടുത്തു. ടെസ്റ്റ് കഴിഞ്ഞു റിസൾട്ട് നോക്കിയപ്പോഴാണ് എന്റെ സംശയം ശരിയായിരുന്നെന്നും അവർ ഗർഭിണിയാണെന്നും മനസിലായത് . ആ സന്തോഷവാർത്ത ഞാൻ അവരോട് പറഞ്ഞു. പക്ഷെ എന്നെ അതിശയിപ്പിച്ചുകൊണ്ട് അവർ രണ്ടുപേരുടെയും മുഖം മ്ലാനമാകുന്നതാണ് ഞാൻ കണ്ടത്.

”ഡോക്ടറെ, മൂത്തകുഞ്ഞിന് ഒരുവയസുപോലും ആയിട്ടില്ല. ഞങ്ങൾ ഇപ്പോൾ ഒരു പ്രെഗ്നൻസി പ്ലാൻ ചെയ്തിട്ടുപോലുമില്ല ” വിഷമത്തോടെ ആ ഭർത്താവ് എന്നോട് പറഞ്ഞു.

ഞാൻ അയാളെ നോക്കിയിട്ട് പറഞ്ഞു: ” നിങ്ങൾ പ്രെഗ്നൻസി പ്ലാൻ ചെയ്തില്ലെങ്കിലും ഡെലിവറി പ്ലാൻ ചെയ്യാൻ ഇനി ഏഴുമാസം ബാക്കിയുണ്ട്. ഒന്നും പേടിക്കാനില്ല.”

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ? ഗൈനക്കോളജിസ്റ്റ് ഡോ.ഫിന്റോ

അവരുടെ ആദ്യത്തെ പ്രസവം നോർമൽ ഡെലിവറി ആയിരുന്നു എന്ന് അറിഞ്ഞു. അവരുടെ തോളത്തിരുന്ന, പതിനൊന്നു മാസം പ്രായമായ, ഓമനത്തമുള്ള കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയിട്ട് ഞാൻ അവരോട് പറഞ്ഞു : ”ഇതുപോലുള്ള ഒരു കുഞ്ഞാണ് നിങ്ങളുടെ വയറ്റിൽ കിടക്കുന്നതും. നിങ്ങൾ പ്ലാൻ ചെയ്തതല്ല എന്ന കാരണത്താൽ ആ കുഞ്ഞിനെ നശിപ്പിക്കാൻ നിങ്ങൾ ആലോചിക്കുകയേ ചെയ്യരുത്. ”

അതുകേട്ടപ്പോൾ അവർ പറഞ്ഞു: ”ഡോക്ടറെ ഞങ്ങൾ വളരെ ബുദ്ധിമുട്ടിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത് . ഈ ഒരു സാഹചര്യത്തിൽ ഈ പ്രെഗ്നൻസി മുൻപോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ട്. ”

ഞാൻ ചോദിച്ചു എന്താണ് നിങ്ങളുടെ പ്രശ്നം? അവർ അവരുടെ പ്രശ്നം വിശദീകരിച്ചു.

Also Read അക്ഷരവെളിച്ചം പകർന്നു തന്ന അധ്യാപകരെ ഹൃദയത്തില്‍ സൂക്ഷിക്കുക

ഭർത്താവിന് ഗൾഫിലായിരുന്നു ജോലി. അവിടെ ഒരു തൊഴിൽ പ്രശ്നം വന്നപ്പോൾ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോരേണ്ടി വന്നു. കയ്യിലുണ്ടായിരുന്ന പൈസ മുഴുവൻ തീർന്നു. വീട്ടിലെ പ്രശ്നങ്ങൾ മൂലം വാടകവീട്ടിലേക്കു താമസം മാറ്റി. ഇപ്പോൾ വാടകകൊടുക്കാൻ പോലും കയ്യിൽ പൈസ ഇല്ല.

”ഈ സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ ചിലവിൽ ഗർഭം അലസിപ്പിക്കാനുള്ള എന്തെങ്കിലും ഗുളിക തരണം ഡോക്ടർ ” അവർ എന്റെ മുഖത്തുനോക്കി ദൈന്യതയോടെ പറഞ്ഞു.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഒരു ഡോക്ടർ എന്ന നിലയിൽ ആ കുഞ്ഞിനെ കളയുന്ന കാര്യം എനിക്ക് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. ഞാൻ അവരോട് പറഞ്ഞു :

”പ്രസവം വരെയുള്ള മുഴുവൻ മരുന്നുകളും ഞാൻ നിങ്ങൾക്ക് ഫ്രീയായിട്ട് തന്നേക്കാം. കൺസൾട്ടേഷൻ ഫീസും എനിക്ക് വേണ്ട. ഒരുകാരണവശാലും പൈസ ഇല്ല എന്ന് പറഞ്ഞു നിങ്ങൾ ഈ കുഞ്ഞിനെ കൊന്നു കളയരുത് .”

Also Read അമ്മയോട് കണക്ക് പറഞ്ഞാൽ തോറ്റു തുന്നം പാടുന്നത് മക്കളായിരിക്കും !

അപ്പോൾ ആ സ്ത്രീയുടെ ഭർത്താവ് എന്നോട് ഒരു ചോദ്യം ചോദിച്ചു : ”അല്ല ഡോക്ടറെ, അപ്പം ഡെലിവറി ചാർജ്ജ് ആരു കൊടുക്കും ?”

ഒന്ന് ചിരിച്ചിട്ട് ഞാൻ പറഞ്ഞു: ” ആ സമയത്തു അതിനും നിങ്ങൾക്ക് ബുദ്ധിമുട്ട് വന്നാൽ ആ പണവും ഞാൻ കൊടുത്തോളാം ”

അന്ന് ഏകദേശം പതിനായിരം രൂപയേ നോർമൽ ഡെലിവറിക്ക് ചാർജ്ജ് ഉണ്ടായിരുന്നുള്ളൂ. അതിനേക്കാൾ വിലയുണ്ട് ഒരു കുഞ്ഞിന്റെ ജീവന് എന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ഞാൻ അതും ഏറ്റെടുത്തത് .

Also Read അച്ഛന്‍ അറിയാതെ ഐ. എ. എസ് നേടിയ ഒരുപെണ്ണിന്റെ കഥ

അപ്പോൾ വീണ്ടും അയാളുടെ ചോദ്യം: ” അല്ല ഡോക്ടറെ, ഡെലിവറി കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോൾ സഹായത്തിനായി ഒരാൾ വേണ്ടേ. അവർക്കുള്ള കാശ് ആര് കൊടുക്കും ?”

അതുകേട്ടതോടെ എനിക്ക് ഒരു കാര്യം മനസിലായി. അയാൾ ആ കുഞ്ഞിനെ അയാളുടെ ഹൃദയത്തിൽ
സ്വീകരിച്ചിട്ടില്ല. എനിക്കു വേണ്ടി വേണമെങ്കിൽ പ്രസവിച്ചേക്കാം എന്ന മട്ടിലായിരുന്നു സംസാരം.

തെല്ലുനേരം ആ മുഖത്തേക്ക് നോക്കിയിരുന്നിട്ട് ഞാൻ ഒരുകാര്യം ചെയ്തു. അലസിപ്പോയ കുഞ്ഞുങ്ങളുടെ സ്‌പെസിമൻ ആശുപത്രിയിൽ എടുത്തുവച്ചിട്ടുണ്ടായിരുന്നു. രണ്ടരമാസം പ്രായമുള്ള ഭ്രൂണത്തിന്റെ ഒരു സ്പെസിമെൻ എടുത്തുകൊണ്ടുവന്നു ഞാൻ അവരെ കാണിച്ചു കൊടുത്തു.

Also Read മെറിനെ കുത്തി കൊന്നത് കരുതിക്കൂട്ടിയല്ലെന്നും ഫിലിപ്പിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും ഫിലിപ്പിന്റെ അഭിഭാഷകന്‍.

അതു കണ്ടപ്പോൾ ആ യുവതിയുടെ മനസ് മാറി. അവർ അടുത്തിരുന്ന ഭർത്താവിനോട് പറഞ്ഞു: ” ചേട്ടാ, കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും നമുക്ക് ഈ പ്രെഗ്നൻസി മുൻപോട്ട് കൊണ്ടുപോകാം. എനിക്കുവേണം എന്റെ കുഞ്ഞിനെ”

പക്ഷെ ഭർത്താവിന്റെ മനസ് മാറിയില്ല . അയാൾ അപ്പോഴും ബലം പിടിച്ചു അങ്ങനെ ഇരിക്കയാണ്.

പിന്നീട് എന്ത് സംഭവിച്ചു? ആ കുഞ്ഞിനെ ആ സ്ത്രീ പ്രസവിച്ചോ? അതോ ഭർത്താവിന്റെ ആഗ്രഹ പ്രകാരം ഗർഭം അലസിപ്പിച്ചോ ?

പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാൻസിസ് പറയുന്ന ഈ അനുഭവസാക്ഷ്യം മുഴുവൻ കേൾക്കാൻ വീഡിയോ കാണുക

Also Read കൈകുമ്പിളിൽ മഞ്ഞപൂക്കളുമായി കോളാമ്പിചെടികൾ. പാല കോട്ടയം റോഡിലെ ഈ കാഴ്ച ചേതോഹരം

Also Read ഓൺലൈൻ വ്യാപാര തട്ടിപ്പ് ഇങ്ങനെയും. കണ്ണുമടച്ചു പണം കൊടുക്കുന്നവർ സൂക്ഷിക്കുക

പുരോഹിതൻ പരാജയപ്പെട്ട ആ രാത്രിയിൽ…

0
തോൽവികൾ എന്നു കരുതി ഞാൻ കരഞ്ഞ രാത്രികളിലായിരുന്നു കിരീടുവമായി എൻ്റെ ദൈവം എന്നെ സന്ദർശിച്ചത്

ആ കൊച്ചു പട്ടണത്തിലെ ഇടവകയിലേക്ക് ഒരു വൈദികൻ സ്ഥലം മാറി വന്നു. ഒരുപാട് വിശ്വാസികൾ വിശുദ്ധബലി അർപ്പണത്തിനു വരുന്ന സ്ഥലമായിരുന്നില്ല അത്. വിശുദ്ധകുർബാനയോടു അതിരറ്റ ഭക്തി ഉണ്ടായിരുന്ന ആ കൊച്ചച്ചൻ വിശ്വാസികളെ പള്ളിയിലേക്ക് കൊണ്ടുവരുന്നതിന് തന്നാൽ കഴിയും വിധം പരിശ്രമിച്ചു.

ഒരു മാസം കഴിഞ്ഞു.

അന്നു വൈകിട്ടാണ് വിശുദ്ധ കുർബാന. ഇന്നെങ്കിലും കുറെ ആളുകൾ വന്നിരുന്നെങ്കിൽ എന്ന് അച്ചൻ ആശിച്ചു. ആളുകൾ വരാത്തതിനാൽ പതിനഞ്ചു മിനിറ്റു കഴിഞ്ഞാണ് ദിവ്യബലി ആരംഭിച്ചത്.

Read Also എങ്ങനെ സ്നേഹിക്കാതിരിക്കും ഈ അച്ചനെ ?

ആദ്യം മൂന്നു കുട്ടികൾ വന്നു. അഞ്ചു മിനിറ്റിനു ശേഷം രണ്ടു യുവാക്കളും ദൈവാലയത്തിലേക്ക് വന്നു. അങ്ങനെ അഞ്ചുപേരുമായി ആ വൈദീകൻ വിശുദ്ധകുർബാന ആരംഭിച്ചു.

കുർബാനക്കിടയിൽ ഒരു ഭാര്യയും ഭർത്താവും ദൈവാലയത്തിലേക്കു വന്നു. അവസാന നിരയിലെ ബഞ്ചിൽ രണ്ടറ്റത്തുമായി അവർ ഇരിപ്പുറപ്പിച്ചു.

അല്പ സമയത്തിനു ശേഷം വചന സന്ദേശം നൽകുന്നതിനിടയിൽ മുഷിഞ്ഞ വേഷം ധരിച്ച ഒരു മനുഷ്യൻ കൈയ്യിൽ ഒരു കയറുമായി പള്ളിയിലേക്കു വരുന്നത് വൈദികൻ ശ്രദ്ധിച്ചു.

Read Also സിമിത്തേരിയിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച!!

പള്ളിയിൽ ആളുകൾ കുറവായിരുന്നതിൻ്റെ വിഷമം അച്ചന്റെ മുഖത്തുണ്ടായിരുന്നെങ്കിലും കൊച്ചച്ചൻ ഭക്തിപൂർവ്വം ബലി അർപ്പിക്കുകയും തീഷ്ണണമായി പ്രസംഗിക്കുകയും ചെയ്തു.

അന്ന് രാത്രിയിൽ പള്ളിമുറിയിൽ രണ്ടു കള്ളന്മാർ അതിക്രമിച്ചു കയറി അച്ചനെ അടിച്ചു വീഴ്ത്തി. ബൈബിളും കുരിശുരൂപമുൾപ്പെടെ വിലപ്പെട്ട സാധനങ്ങൾ കവർന്നെടുത്തു.

ഡയറി എഴുതുന്ന ശീലമുണ്ടായിരുന്ന ആ വൈദീകൻ ആ ദിനത്തെകുറിച്ചു മൂന്നു വരികൾ മാത്രം ഡയറിയിൽ എഴുതി.

എൻ്റെ ജീവിതത്തിലെ ഏറ്റവും സങ്കടം നിറഞ്ഞ ദിവസം.
എൻ്റെ അജപാലന ജീവിതത്തിൽ ഏറ്റവും പരാജയപ്പെട്ട ദിനം.
എൻ്റെ കരിയറിലെ ഏറ്റവും ഫലശൂന്യമായ ദിവസം.

Read Also വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം ഇതാണ്. കാരണം അറിയാമോ?

വർഷങ്ങൾ കടന്നു പോയി. കൊച്ചച്ചൻ വല്യച്ചനായി. പുതിയ ഇടവകയിൽ, വർഷങ്ങൾക്കു മുമ്പ് തനിക്കുണ്ടായ അനുഭവം ഒരു വിശുദ്ധ ബലി മധ്യേ അദ്ദേഹം പങ്കുവച്ചു.

വിശുദ്ധ കുർബാനയ്ക്കു ശേഷം ഒരു വൃദ്ധദമ്പതികൾ അച്ചനെ കാണാൻ വന്നു.

വർഷങ്ങൾക്കു മുമ്പ് ആ ദൈവാലയത്തിൽ ഏറ്റവും പിറകിലത്തെ ബഞ്ചിലിരുന്ന ദമ്പതികൾ ഞങ്ങളാണ്. പല അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിലുണ്ടായിരുന്നു. വിവാഹ മോചനത്തിൻ്റെ വക്കിലെത്തിയിരുന്നു ഞങ്ങളുടെ ദാമ്പത്യം. അവസാന പരീക്ഷണം പോലെ ഒരുമിച്ചു ഒന്നു പ്രാർത്ഥിക്കാനാണ് അന്നു ആ ദൈവാലയത്തിൽ ഞങ്ങൾ എത്തിയത്. അന്നത്തെ അച്ചൻ്റെ വചന സന്ദേശം ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു. ഞങ്ങൾ പരസ്പരം പങ്കുവയ്ക്കുവാനും ക്ഷമിക്കാനും തുടങ്ങി. അതു ഞങ്ങളെ ഇവിടെ വരെ എത്തിച്ചിരിക്കുന്നു. ഞങ്ങളുടെ ദാമ്പത്യ വിജയത്തിൻ്റെ അടിസ്ഥാനം, അച്ചൻ ഏറ്റവും സങ്കടം സമ്മാനിച്ച ദിവസത്തിൽ അച്ചൻ അർപ്പിച്ച ദിവ്യബലിയും നൽകിയ വചന സന്ദേശവുമാണ്.

Read Also എൺപതാം വയസിലും പിണങ്ങാതെ പിരിയാതെ ഒരേമനസുമായി ഒരേ വീട്ടിൽ ഈ ഇരട്ടസഹോദരങ്ങൾ

വൃദ്ധ ദമ്പതികളോടു സംസാരിച്ചുകൊണ്ടിരിക്കേ, ആ പള്ളിയെ വളരെക്കാലമായി സഹായിച്ചുകൊണ്ടിരിക്കുന്ന ഒരു ബിസനസുകാരൻ അവിടെ എത്തി. ദൈവമേ സ്തുതി എന്നു പറഞ്ഞു ആ മാന്യദേഹം സംസാരം ആരംഭിച്ചു.

”അച്ചാ, അച്ചൻ പറഞ്ഞ കഥയിൽ വചന സന്ദേശത്തിനടയ്ക്ക് കയ്യിൽ ഒരു കയറുമായി മുഷിഞ്ഞ വേഷം ധരിച്ച് പള്ളിയിലേക്കു കയറി വന്ന ഭ്രാന്തനായ ആ മനുഷ്യൻ ഞാനാണ്. ബിസനസിൽ പരാജയപ്പെട്ട് , സാമ്പത്തിക ബാധ്യത കൂടപ്പിറപ്പായപ്പോൾ, മദ്യത്തിലും മയക്കുമരുന്നിലും ഞാൻ അഭയം തേടി. പീഢനം സഹിക്കാനാവാതെ ഭാര്യയും മക്കളും എന്നെ വിട്ടു പോയി. ആത്മഹത്യ ചെയ്യുന്നതിനായി ഞാൻ ഒരു മരത്തിൽ തൂങ്ങി. നിർഭാഗ്യമെന്നു പറയട്ടെ കയർ പൊട്ടി ഞാൻ നിലത്തു വീണു.

എന്നിട്ടും ദൈവത്തിൻ്റെ കരുതൽ മനസ്സിലാകാത്ത ഞാൻ, വീണ്ടും സ്വയം മരണത്തിനു കീഴടങ്ങാൻ കയർ വാങ്ങി തിരിച്ചു വരുമ്പോഴാണ് വഴിയരികിലെ ദൈവാലയത്തിൽ കയറാൻ ഒരു ഉൾപ്രേരണ ഉണ്ടായത്. അപ്പോൾ അങ്ങ് വചനം പങ്കു വയ്ക്കുകയായിരുന്നു. ആ വാക്കുകൾ ഓരോന്നും എനിക്കു വേണ്ടി മാത്രം പറയുന്നതായി തോന്നി. ഹൃദയംനൊന്തു കരഞ്ഞുകൊണ്ട് അന്നു ഞാൻ പള്ളിയിൽ നിന്നിറങ്ങി.

Read Also ”എന്റെ മോനാണച്ചോ ഇതെല്ലാം നിർമ്മിച്ചത് ”

അതെൻ്റെ രണ്ടാം ജന്മമായിരുന്നു. മദ്യവും മയക്കുമരന്നും ഞാൻ ഉപേക്ഷിച്ചു. ഭാര്യയോടും മക്കളോടും ക്ഷമ പറഞ്ഞു, തിരികെ വീട്ടിലേക്കു കൂട്ടികൊണ്ടുവന്നു. ചെറിയ തോതിൽ പുനരാരംഭിച്ച ബിസനസ് ദൈവകൃപയാൽ ഇന്നു നല്ല നിലയിലെത്തി. അച്ചാ, അജപാലന ശുശ്രൂഷയിൽ അച്ചൻ ഏറ്റവും പരാജയപ്പെട്ട ദിനം എൻ്റെ രണ്ടാം ജന്മദിനമാണച്ചാ”

ഈ സംസാരത്തിനിടയിൽ സങ്കീർത്തിയിൽ നിന്നു ഒരു ഡീക്കൻ വിളിച്ചു പറഞ്ഞു .

”അച്ചൻ്റെ ജീവിത കഥയിലെ വില്ലൻ ഞാനാണച്ചാ. അന്നു പള്ളിമുറിയിൽ മോഷ്ടിക്കാൻ കയറിയവരിൽ ഒരാൾ ഞാനായിരുന്നു. അന്നു രാത്രിയിൽ രണ്ടാമത്തെ മോഷണശ്രമത്തിനിടയിൽ എൻ്റെ കൂട്ടുകാരൻ കൊല്ലപ്പെട്ടു. പിന്നിടുള്ള ജീവിതയാത്രയിൽ അന്നു അച്ചൻ്റെ മുറിയിൽ നിന്നു മോഷ്ടിച്ച ബൈബിളായിരുന്നു എൻ്റെ ജീവതാളം. തിരുവചനം എന്നെ ദൈവത്തോടും സഭയോടും അടുപ്പിച്ചു. അച്ചൻ്റെ കരിയറിലെ ഏറ്റവും ഫലശൂന്യമായ ദിവസമാണ് എനിക്കു ദൈവത്തെയും സഭയേയും തന്നത്.”

Read Also ഒരുനാൾ സാബു തൂപ്പുകാരനിൽ നിന്ന് അധ്യാപകനിലേക്ക് ഉയരുമ്പോൾ ഈ സങ്കടമെല്ലാം..

കരയനല്ലാതെ മറ്റൊന്നിനും ആ പുരോഹിതു സാധിച്ചില്ല. അന്നു രാത്രി ആ വല്യച്ചൻ തൻ്റെ ഡയറിയിൽ ഇപ്രകാരം കുറിച്ചു.

”തോൽവികൾ എന്നു കരുതി ഞാൻ കരഞ്ഞ രാത്രികളിലായിരുന്നു കിരീടുവമായി എൻ്റെ ദൈവം എന്നെ സന്ദർശിച്ചത്. ഓ പുരോഹിതാ നിൻ്റെ തോൽവികൾ പലതും അപരനു സൗഖ്യം നൽകുന്ന ലേപനങ്ങളാണ്. നിൻ്റെ കണ്ണീർ തുള്ളികൾ ദൈവതിരുമുമ്പിലുള്ള പുണ്യപുഷ്പങ്ങളാണ്. ആരും ഗ്രഹിക്കാത്ത നിൻ്റെ തീവ്ര വേദനകൾ അനേകർക്കു പുതു വെളിച്ചം നൽകിയ രാവുകളായിരുന്നു.”

കുറിപ്പ് : ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയൽ പ്രചരിച്ച ഒരു സ്പാനിഷ് കഥയുടെ സ്വതന്ത്രാവിഷ്കാരമാണിത്.

പുനരാവിഷ്കാരം: ഫാ. ജയ്സൺ കുന്നേൽ mcbs; കലയന്താനി

Read Also പ്രസവവേദന എന്ന സഹനം കഴിഞ്ഞാലേ ചിരിക്കുന്ന ഒരു കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടുകയുള്ളു!

സകലപിശാചുക്കളുടെയും വരവും പോക്കും ഇങ്ങനെയാണ്. അച്ചൻ ഒരു പ്രേതത്തെ ബന്ധിച്ചതെങ്ങനെയെന്ന് കാണൂ !

0
എന്തായിരുന്നു ആ മണിയടിശബ്ദത്തിന്റെ പിന്നിലെ രഹസ്യം?

അമേരിക്കയിൽ താമസിക്കുന്ന തേക്കുംമൂട്ടിൽ ജോർജ്ജുകുട്ടിയുടെ വീട്ടിൽ ചത്ത എലിയുടെ വല്ലാത്ത ദുർഗന്ധം. എലിയെ കണ്ടുപിടിക്കാൻ തട്ടിൻപുറത്തു കയറിയ ജോർജ്ജുകുട്ടി പക്ഷേ കണ്ടത് പണ്ട് ആ വീട്ടിൽ താമസിച്ചിരുന്ന മദാമ്മയുടെ പഴയ ഒരു ഫോട്ടോയും പഴയ കുറെ സാധനങ്ങളും പിന്നെ ഒരു കൈമണിയും. ഉപയോഗശൂന്യമായ സാധനങ്ങളെല്ലാം വാരിക്കൂട്ടുന്നതിനിടയിൽ മദാമ്മയുടെ ഫോട്ടോ താഴെവീണ് പൊട്ടി. അതെടുക്കുന്നതിനിടയിൽ ഗ്ളാസിൽ കൈതട്ടി ജോർജ്ജുകുട്ടിയുടെ വിരൽ ഒന്ന് മുറിഞ്ഞു.

ആക്രിസാധനങ്ങൾ കളയാനായി കൊണ്ടുപോകുന്നതിനിടയിലാണ് ജോർജ്ജ് വഴിക്കു വച്ചു പരിചയക്കാരനായ സായിപ്പിനെ കണ്ടത്. സംസാരത്തിനിടയിൽ സായിപ്പ് കൈമുറിഞ്ഞതിനെപ്പറ്റി ചോദിച്ചു. ജോർജ്ജുകുട്ടി കാര്യം പറഞ്ഞു. കളയാൻ കൊണ്ടുപോയ മദാമ്മയുടെ ഫോട്ടോ കണ്ടപ്പോൾ സായിപ്പ് പറഞ്ഞു:

”ഇവർ ആയിരുന്നു ആ വീടിന്റെ പണ്ടത്തെ ഉടമ. ഇവർ ആ വീട്ടിൽ കിടന്നു ആത്മഹത്യ ചെയ്യുകയായിരുന്നു”

Read Also ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട് .

അതുകേട്ടതോടെ ജോർജുകുട്ടിയുടെ സകല ധൈര്യവും ചോർന്നുപോയി. ഉള്ളിൽ ഒരു ഭയം കൂടുകൂട്ടി. എങ്കിലും സാധനങ്ങളെല്ലാം കൊണ്ടുപോയി കളഞ്ഞിട്ട് ജോർജ്ജ് തിരിച്ചുപോന്നു .

ജോർജ്ജുകുട്ടിയുടെ ഭാര്യ റിൻസി നഴ്‌സാണ്. റിൻസി നൈറ്റ് ഡ്യൂട്ടിക്ക് പോയിക്കഴിഞ്ഞാൽ രാത്രി ഒറ്റക്ക് ഒരുമുറിയിലാണ് ജോർജ്ജ് കിടന്നുറങ്ങുന്നത്.

മദാമ്മയുടെ ഫോട്ടോ കൊണ്ടുപോയി കളഞ്ഞ ആ രാത്രിയിൽ കിടക്കുമ്പോൾ പതിവില്ലാതെ ഒരു മണിയടി ശബ്ദം കേട്ടു ജോജ്ജുകുട്ടി. തട്ടിൻപുറത്തുകിടന്ന അതേ കൈമണിയുടെ ശബ്ദം. അതോടെ ജോർജ്ജുകുട്ടിയുടെ സകലധൈര്യവും ചോർന്നുപോയി. ഇത് ആ മദാമ്മയുടെ പ്രേതം തന്നെ എന്ന് ഉറപ്പിച്ചു.

Read Also സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും!

ഭാര്യ റിൻസിയോട് ജോർജ്ജുകുട്ടി ഈ കഥയൊന്നും പറഞ്ഞില്ല. അവരെ വെറുതെ പേടിപ്പിക്കേണ്ടെന്നു വിചാരിച്ചു.

പ്രേതത്തെ ഒഴിപ്പിക്കാൻ ജോർജുകുട്ടി ഭാര്യ അറിയാതെ പള്ളിയിലെ അച്ചനെ വീട്ടിൽ വിളിച്ചു കൊണ്ടു വന്നു. ഒരു ദിവസം പകൽ ആണ് അച്ചൻ വന്നത്. ആ സമയം റിൻസി വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ റിൻസിയോട് പ്രേതത്തിന്റെ കാര്യമൊന്നും പറഞ്ഞില്ല രണ്ടുപേരും. വെറുതെ വീടൊന്നു വെഞ്ചിരിക്കുന്നു എന്ന് മാത്രമേ റിൻസിയും ചിന്തിച്ചുള്ളൂ.

അച്ചൻ പ്രേതത്തെ ഒഴിപ്പിക്കാനുള്ള പ്രാർത്ഥനചൊല്ലി വീട് വെഞ്ചിരിച്ചു. പ്രേതം സ്ഥലം വിട്ടു എന്ന് ജോര്ജ്ജുകുട്ടിയെ ധരിപ്പിക്കുകയും ചെയ്തു. ഭക്ഷണവും കഴിച്ചു കാശും വാങ്ങി അച്ചൻ തിരിച്ചു പോയി. റിൻസി നൈറ്റ് ഡ്യൂട്ടിക്ക് പോയി.

Read Also വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം ഇതാണ്. കാരണം അറിയാമോ?

പ്രേതത്തെ ഒഴിപ്പിച്ച അന്ന് രാത്രിയിലും ജോർജ്ജുകുട്ടി ആ മണിയടിശബ്ദം വീണ്ടും കേട്ടു. പേടിച്ചുവിറച്ചു
ജോർജ്ജുകുട്ടിക്ക് പനി പിടിച്ചു. രാവിലെ ഡ്യൂട്ടി കഴിഞ്ഞു വന്ന റിൻസി കാണുന്നത് കുളിരുകൊണ്ടു വിറയ്ക്കുന്ന ഭർത്താവിനെയാണ് . കിടക്കയിൽ നിന്ന് എണീറ്റിട്ടേയില്ല. തൊട്ടുനോക്കിയപ്പോൾ ശരീരത്തിൽ ചൂട്.

” നല്ല കുളിര് . നീയാ ഹീറ്ററിന്റെ ടെമ്പറേച്ചർ ഒന്ന് കൂട്ടിയിട്ടേ എന്ന് പറഞ്ഞിട്ടു ജോർജ്ജ് പുതപ്പെടുത്തു ദേഹം മൂടി ”
തെല്ല് കഴിഞ്ഞപ്പോൾ അതാ ആ മണിയടി ശബ്ദം വീണ്ടും. വാതിലിന്റെ ഭാഗത്തുനിന്നാണ് അത് കേട്ടത്. ചാടി എണീറ്റ് ജോർജ്ജുകുട്ടി പാഞ്ഞ് വാതിലിനടുത്തേക്ക് ചെന്ന് നോക്കി.

എന്തായിരുന്നു ആ മണിയടി ശബ്ദത്തിന്റെ പിന്നിലെ രഹസ്യം? അതറിയുമ്പോൾ കാണികൾ ചിരിച്ചുപോകും.

Read Also വിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം

നമ്മുടെ നാട്ടിലെ സകല പിശാചുക്കളുടെയും വരവും പോക്കും ഇങ്ങനെയൊക്കെ തന്നെയാണ്. സത്യാവസ്ഥ കണ്ടുപിടിക്കപ്പെടാത്തിടത്തോളം കാലം അതെന്നും നമ്മളെ ഭീതിപ്പെടുത്തിക്കൊണ്ടേയിരിക്കും. അച്ചന്മാർക്കും പൂജാരികൾക്കും ഈ പ്രേതങ്ങൾ നല്ല ഒരു വരുമാനമാർഗ്ഗവുമാണ് .

അബി വർഗീസും അജയൻ വേണുഗോപാലും അണിയിച്ചൊരുക്കിയതാണ് അക്കരകാഴ്ചകൾ എന്ന ഈ ടിവി സീരിയൽ. അമേരിക്കൽ മലയാളികളുടെ ജീവിതപശ്ചാത്തലമായിരുന്നു ഇതിവൃത്തം. ഒരുപതിറ്റാണ്ടു മുൻപ് കൈരളിടിവിയിൽ സംപ്രേഷണം ചെയ്ത ഈ പരമ്പര സൂപ്പർ ഹിറ്റായിരുന്നു. യുക്തിക്കു നിരക്കുന്ന ഇതിവൃത്തവും കൃത്രിമത്വം തോന്നിക്കാത്ത അഭിനയവും സ്വാഭാവിക സംഭാഷണരീതിയുമായിരുന്നു അതിന്റെ കാരണം.

Read Also നടുവേദന അകറ്റാൻ ഇതാ ചില ലളിത വ്യായാമങ്ങൾ

ഈ പരമ്പരയിൽ പ്രേതത്തെ ഒഴിപ്പിക്കാൻ വന്ന വൈദികനായി അഭിനയിച്ച ജോസഫ് മാത്യു കുറ്റോലമഠം 2015 മെയിൽ ഒരു യാത്രക്കിടെ വിമാനത്തിൽ വച്ച് ഹൃദയസ്തംഭനം മൂലം മരിച്ചു. അക്കരകാഴ്ചകളിലെ രസകരമായ ഈ എപ്പിസോഡ് ഒന്ന് കണ്ടു നോക്കൂ. വീഡിയോ കാണുക.

Read Also സിമിത്തേരിയിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച!!