ഓർമ്മയില്ലേ സിന്റോ ജോർജ്ജിനെ ? കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കോവിഡ് 19 ബാധിച്ചു യു കെ യിലെ റെഡ് ഹില്ലിൽ മരണമടഞ്ഞ ഇരിട്ടി സ്വദേശി സിന്റോയെ ? യു. കെ മലയാളികളുടെ മുഴുവൻ സ്നേഹവും കരുണയും ഏറ്റുവാങ്ങി ബ്രിട്ടന്റെ മണ്ണിൽ അലിഞ്ഞു ചേർന്ന സിന്റോജോർജ്ജിനെ ?
പ്രിയതമന്റെ മുഖം അവസാനമായി ഒന്ന് കാണാൻ പോലും കഴിയാതെ ശവപേടകത്തിൽ കെട്ടിപ്പിച്ചു പദം പെറുക്കി കരഞ്ഞുകൊണ്ടിരുന്ന നിമ്മിയെ ആർക്കു മറക്കാനാവും ?
”എനിക്ക് യുകെയിൽ ഇനി നില്ക്കാൻ സാധിക്കുമോ എന്നറിയില്ലെന്നും സിമിത്തേരിയിൽ വന്നു പ്രാർത്ഥിക്കുവാൻ അവസരം ലഭിക്കുമോന്ന് ഉറപ്പില്ലെന്നും ” പറഞ്ഞു വിലപിക്കുന്ന ആ വീഡിയോ കണ്ടപ്പോൾ കണ്ണുകൾ പൊട്ടിയൊഴുകാത്തവരായി ആരുണ്ട് ഇവിടെ ?
”എനിക്ക് യുകെയിൽ ഇനി നില്ക്കാൻ സാധിക്കുമോ എന്നറിയില്ലെന്നും സിമിത്തേരിയിൽ വന്നു പ്രാർത്ഥിക്കുവാൻ അവസരം ലഭിക്കുമോന്ന് ഉറപ്പില്ലെന്നും ” പറഞ്ഞു വിലപിക്കുന്ന ആ വീഡിയോ കണ്ടപ്പോൾ കണ്ണുകൾ പൊട്ടിയൊഴുകാത്തവരായി ആരുണ്ട് ഇവിടെ ? നിമ്മിയുടെ സങ്കടങ്ങളും വേദനകളും പെരുമഴയായി പെയ്തിറങ്ങുകയായിരുന്നില്ലേ കണ്ടുനിന്നവരുടെ ഹൃദയത്തിലേക്ക് !
മഹാമാരിയുടെ പരിമിതികൾക്കിടയിൽ ബന്ധുമിത്രാദികൾ ക്ക് ഈ കുടുംബത്തെ സന്ദർശിക്കാനോ സ്വാന്തനിപ്പിക്കാനോ സാധ്യമായില്ല. റെഡ് ഹില്ലിലെ മലയാളീ കൂട്ടായ്മയായ മാഴ്‌സും സീറോ മലബാർ സഭയുടെ ഭാഗമായ സെന്റ് ക്ലെയർ മിഷനും സിന്റോയുടെ ഭാര്യ നിമിയേയും കുട്ടികളെയും സന്ദർശിച്ചു സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തു . ആ വാഗ്ദാനം വെറുതെയായിരുന്നില്ല.
യു കെ മലയാളികൾ സിന്റോയുടെ കുടുംബത്തെ സ്വന്തം കുടുംബമായി കണ്ട് ഉദാരമായി സംഭാവന നൽകി . സെന്റ് ക്ലയർ മിഷന്റെ നേതൃത്വത്തിൽ നടത്തിയ ധനസമാഹരണത്തിൽ യുകെയിലെ എല്ലാ ഇടവക സമൂഹങ്ങളും ആത്മാർത്ഥമായി സഹകരിച്ചു. മാഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ ധനസമാഹരണത്തിൽ യുക്മയടക്കമുള്ള വിവിധങ്ങളായ മലയാളീ അസോസിയേഷനുകളും സംഘടനകളും അകമഴിഞ്ഞ് സഹായിച്ചു. സട്ടൻ മലയാളി അസ്സോസിയേഷനും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനുമൊക്കെ ഇതിൽ പങ്കാളികളായി. ആകെ – 134194 .27 പൗണ്ട് സമാഹരിച്ചു . (ഏകദേശം 12888527 രൂപ )
സാമ്പത്തിക സഹായത്തോടൊപ്പം നിമിയുടെയും കുഞ്ഞുങ്ങളുടെയും ഭാവിജീവിതം സുരക്ഷിതമാക്കുന്നതിനത്യാവശ്യമായ യുകെ വിസ തരപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കും കമ്മിറ്റി നേതൃത്വം നൽകിവരുന്നു. അതിനോടൊപ്പംതന്നെ കൗൺസിലുമായി ബന്ധപ്പെട്ട് അർഹമായ ആനുകൂല്യങ്ങൾ നേടിക്കൊടുക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിച്ചുകൊണ്ടിരുന്നു.


പ്രവാസി സമൂഹത്തിൽ നിന്നും ലഭിച്ച തുകയുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
സെന്റ് ക്ലയർ മിഷൻ സമാഹരിച്ച തുക – £ 52680 .02
മാഴ്‌സും മറ്റു മലയാളി അസോസിയേഷനുകളും ചേർന്ന് സമാഹരിച്ച തുക – £65264 . 25
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൌണ്ടേഷൻ – £16250
ആകെ ലഭിച്ച തുക – £134194 .27
മൃത സംസ്കാര ശുശ്രൂഷകളുടെ ചിലവ് – £6126 .2
സിന്റോയുടെ ആശ്രിതർക്കൊരു കൈത്താങ്ങായിമാറിയ പ്രവാസി സമൂഹത്തിന്റെ അഭ്യർത്ഥന മാനിച്ചും നിമിയുടെയും ബന്ധുമിത്രാദികളുടെയും താൽപ്പര്യങ്ങൾ പരിഗണിച്ചും ബാക്കി തുകയായ £128067 . 07 താഴെപറയും പ്രകാരം വീതിച്ചുനൽകാനും കമ്മിറ്റി തീരുമാനിച്ചു.
സിന്റോയുടെ മാതാപിതാക്കൾക്ക് സഹായധനമായി – £11000
ഓരോ കുട്ടിയുടെയും പേരിൽ പതിനെട്ടുവയസ്സു വരെയുള്ള സ്ഥിര നിക്ഷേപമായി £20000 വീതം – £60000
ബാക്കി തുകയായ £57068 .07 ഇത് നിന്നും ബാങ്ക് വിനിമയ ഫീസുകൾ കഴിച്ചുള്ള തുക നിമിയുടെയും കുട്ടികളുടെയും ആവശ്യങ്ങൾക്കായി നിമിയുടെ പേരിലും നൽകും.
യുകെ അക്കൗണ്ടിൽ പണം സ്വീകരിക്കുന്നതിനുള്ള സാങ്കേതിക തടസ്സം മൂലം, വിസ നടപടികൾ പൂർത്തിയാക്കി നിമിയുടെയും കുട്ടികളുടെയും പേരിൽ പുതിയ അക്കൗണ്ടുകൾ തുറക്കുന്നതുവരെ കമ്മിറ്റി ഈ തുക സൂക്ഷിക്കുന്നതിന് നിമി അഭ്യർത്ഥിച്ചതിനാൽ താൽക്കാലികമായി ഈ തുക സെന്റ് ക്ലയർ മിഷന്റെയും മാഴ്സിന്റെയും അക്കൗണ്ടുകളിലും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് കുട്ടികളുടെ പേരിൽ നൽകിയിട്ടുള്ള ചെക്കിലും സൂക്ഷിച്ചിട്ടുള്ളതാകുന്നു. അക്കൗണ്ടുകൾ തുറക്കുന്നമുറക്ക് കമ്മിറ്റി ഈ തുക കൈമാറുന്നതായിരിക്കും എന്ന് ജോബി ഫിലിപ്, (പ്ര സിഡന്റ്, മാർസ്, റെഡ് ഹിൽ)
ജിപ്സൺ തോമസ്, ( ട്രസ്റ്റീ, സെന്റ് ക്ലയർ മിഷൻ റെഡ് ഹിൽ) എന്നിവർ അറിയിച്ചു














































