Home Blog Page 16

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 24. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 24. രചന: ഇഗ്‌നേഷ്യസ് കലയന്താനി

തിങ്കളാഴ്ച്ച രാവിലെ വിശുദ്ധ കുർബാന അർപ്പിച്ചിട്ട് ഫാ.ആന്റണി ആലുംമൂട്ടിൽ മുറിയിൽ വന്നിരുന്നു പത്രം വായിക്കുകയായിരുന്നു. അപ്പോഴാണ് സിസ്റ്റർ തെരേസയും സിസ്റ്റർ ശുഭയും അങ്ങോട്ട് വന്നത്. സണ്ടേസ്‌കൂളിന്റെ ഹെഡ്മിസ്ട്രസാണ് സിസ്റ്റർ തെരേസ. അതുമായി ബന്ധപ്പെട്ട ഒരു കാര്യം സംസാരിക്കാനാണ് വന്നത്. പള്ളിയിലെ മുൻ ഗായികയായിരുന്നു കൂടെവന്ന സിസ്റ്റർ ശുഭ. അനിതയെ ഗായകസംഘത്തിന്റെ ലീഡർ ആയി അച്ചൻ നിയമിച്ചതോടെ സിസ്റ്റർ ശുഭ ആ സ്ഥാനത്തുനിന്ന് സ്വയം പിൻമാറുകയായിരുന്നു. അതുകൊണ്ടുതന്നെ അനിതയുടെ കുറ്റങ്ങൾ ചികയാനെ അവർക്ക് നേരമുണ്ടായിരുന്നുള്ളൂ.
സിസ്റ്റർ തെരേസയുമായി കാര്യങ്ങൾ ചർച്ച ചെയ്തശേഷം അച്ചൻ ശുഭയുടെ നേരെ തിരിഞ്ഞു:
”എന്താ ശുഭ സിസ്റ്റർ ഒന്നും മിണ്ടാതെ നിൽക്കുന്നത്?” ശുഭയുടെ മൗനം കണ്ടപ്പോൾ അച്ചൻ ചോദിച്ചു.
”ഓ.. ഞാനിപ്പം എന്നാ പറയാനാ അച്ചാ. എന്നെ ഇവിടെ ഇപ്പം ആർക്കും വേണ്ടല്ലോ.” അച്ചന്റെ മുഖത്തേക്ക് നോക്കാതെയായിരുന്നു മറുപടി.
”അതെന്താ അങ്ങനെ പറഞ്ഞത്?”
”ഓരോന്ന് കണ്ടപ്പോൾ പറഞ്ഞെന്നേയുള്ളൂ.”
”ഇടവകദിനത്തിൽ അനിത പാടിയ പാട്ട് കേട്ടായിരുന്നോ?”
”കേട്ടു കേട്ടു..”
”എങ്ങനെയുണ്ടായിരുന്നു..?”
”ഞാൻ കൊള്ളുകേലെന്നു പറഞ്ഞാൽ അച്ചൻ അത് സമ്മതിച്ചുതരില്ലല്ലോ. അതുകൊണ്ടു ഞാൻ അഭിപ്രായമൊന്നും പറയുന്നില്ല അച്ചാ.”
”ഇടവകക്കാരൊക്കെ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ”
”എന്നോട് ആരും പറഞ്ഞിട്ടില്ല. ”
”സിസ്റ്റർ ആരോടെങ്കിലും ചോദിച്ചോ?”
”ഞാൻ എന്തിനു ചോദിക്കണം?”
”അതാ കുഴപ്പം. അസൂയക്കും കഷണ്ടിക്കും മരുന്നില്ല.”
”എനിക്ക് ആരോടും അസൂയയൊന്നുമില്ല അച്ചോ ”
”അത് എനിക്ക് മനസിലായി. സിസ്റ്റർ ഇപ്പം എന്താ പള്ളിയിൽ പാട്ടുപാടാൻ കൂടാത്തത്?”
”എന്നെക്കാൾ വലിയ പാട്ടുകാരുള്ളപ്പം ഞാൻ എന്തിനാ പാടി കൊളമാക്കുന്നത് എന്നോർത്തിട്ടാ. ”
”നല്ലതിനെ നമ്മൾ അംഗീകരിക്കണ്ടേ സിസ്റ്ററെ..? ”
”ഞാൻ പോകുവാ അച്ചോ. ഇവിടെ നിന്നാൽ ഞാൻ വല്ലതും പറഞ്ഞുപോകും. അത് പിന്നെ അച്ചന് പിടിക്കാതെ വരും. ” അങ്ങനെ പറഞ്ഞിട്ട് അവർ വേഗം പുറത്തേക്കു ഇറങ്ങി പോയി.
”അനിതയെ കൊയറിന്റെ ലീഡറാക്കിയത് സിസ്റ്ററിനു ഒട്ടും ഇഷ്ടപ്പെട്ടില്ല. അതാ ഈ ദേഷ്യം.” ആന്റണി അച്ചൻ സിസ്റ്റർ തെരേസയോട് പറഞ്ഞു.
”എനിക്കറിയാം. മഠത്തിലിരുന്നു അവളെ എപ്പഴും കുറ്റം പറയാനെ സിസ്റ്ററിനു നേരമുള്ളൂ. ങ്ഹാ ..,ഞാൻ പോട്ടെ . ഇല്ലെങ്കിൽ സിസ്റ്റർ ദേഷ്യപ്പെടും. ”
”ങ്‌ഹും.”
സിസ്റ്റർ തെരേസ മുറിയിൽ നിന്നിറങ്ങി .
അവർ പോയി കഴിഞ്ഞപ്പോൾ പള്ളിയിൽ പാട്ട് പാടുന്ന നാലഞ്ചു കുട്ടികൾ അച്ചന്റെ മുറിയിലേക്ക് കയറിവന്നു. കുർബാന കഴിഞ്ഞു പതിവായി അവർ വരാറുള്ളതാണ്. അച്ചൻ അവർക്കു മിട്ടായി കൊടുക്കും. പാട്ട് പാടുന്ന ദിവസങ്ങളിൽ കുട്ടികൾ വന്നു മിട്ടായി വാങ്ങിക്കൊണ്ടു പോകണമെന്ന് അച്ചൻ നേരത്തെ പറഞ്ഞിട്ടുള്ളത്. അത് തെറ്റിക്കാറില്ല അവർ.
എല്ലാവർക്കും മിട്ടായി കൊടുത്തിട്ട് അച്ചൻ ചോദിച്ചു.
” എങ്ങനെയുണ്ടായിരുന്നു ഇടവക ദിനത്തിൽ നിങ്ങടെ അനിതച്ചേച്ചി പാടിയ പാട്ട്?”
”എല്ലാവർക്കും ഒരുപാട് ഇഷ്ടമായി അച്ചോ. അത് യുട്യൂബിലും ഫേസ്ബുക്കിലും ഞങ്ങൾ ഇട്ടിട്ടുണ്ട്. ഒത്തിരി ലൈക്ക്‌സും കമന്റ്സും കിട്ടി. ”
”ഉവ്വോ. എന്നെ അത് ഒന്ന് കാണിച്ചേ ”
അച്ചൻ തന്റെ മൊബൈൽ ഫോൺ എടുത്തു കുട്ടികളുടെ കയ്യിലേക്ക് കൊടുത്തു.
നൊടിയിടയ്ക്കുള്ളിൽ അവിടെയും ഇവിടെയും രണ്ടു ഞെക്കു ഞെക്കി കുട്ടികൾ ആ പാട്ട് സ്‌ക്രീനിൽ കൊണ്ടുവന്നു. അച്ചൻ അത് കേട്ടു. മനോഹരം! ഗംഭീരം!
”അനിത ഇത് അറിഞ്ഞോ?” അച്ചൻ ചോദിച്ചു .
”അറിഞ്ഞൂടാ. ഞങ്ങളാരും പറഞ്ഞിട്ടില്ല. മിനിഞ്ഞാന്നാ ഞങ്ങൾ ഇത് അപ്ലോഡ് ചെയ്തത്.”
”സന്തോഷം. എന്നാൽ നിങ്ങൾ പൊയ്‌ക്കോ”
അച്ചന്റെ അനുമതി കിട്ടിയതും കുട്ടികൾ മുറിവിട്ടിറങ്ങി.
അവർ പോയിക്കഴിഞ്ഞപ്പോൾ അച്ചൻ ആ പാട്ട് ഒരിക്കൽ കൂടി കേട്ടു. എത്ര നല്ല സ്വരം! വളരെ ഭംഗിയായി അനിത പാടിരിക്കുന്നു. പാട്ടിന്റെ രചനയും സംഗീതവും തന്‍റേതാണല്ലോ എന്നോര്‍ത്തപ്പോള്‍ അച്ചന് അഭിമാനവും ആഹ്ലാദവും തോന്നി. അപ്പോള്‍ തന്നെ അച്ചന്‍ ഏലിക്കുട്ടിയെ ഫോണില്‍ വിളിച്ചു.
” ഏലിക്കുട്ടി ചേടത്തി, പളളിലെ വികാരിയച്ചനാ വിളിക്കുന്നേ. ഫോൺ അനിതക്കൊന്നു കൊടുത്തേ ”
”എന്തിനാ അച്ചോ ?”
”ഒരു കാര്യം പറയാനാ . ഫോൺ അങ്ങോട്ട് കൊടുക്ക് .”
ഏലിക്കുട്ടി അനിതയെ വിളിച്ചിട്ടു ഫോൺ അവൾക്കു കൈമാറി.
”ഹലോ ”
”എടീ കൊച്ചേ. ,പളളിലെ വികാരിയച്ചനാ . നീ അത്യാവശ്യമായി ഇവിടം വരെ ഒന്ന് വന്നേ ?”
”എന്താ അച്ചോ ?”
”ഇങ്ങോട്ടു വാ. ഒരു സന്തോഷവാർത്ത പറയാനാ. ”
അരമണിക്കൂറിനുള്ളില്‍ അനിത ഓടിക്കിതച്ചു പള്ളിമേടയിലെത്തി. അച്ചന്‍ മുറിയിലുണ്ടായിരുന്നു. അവളെ കണ്ടതേ അച്ചന്‍ ആഹ്ലാദത്തോടെ പറഞ്ഞു:
“നീയിപ്പം ലോകം മുഴുവന്‍ അറിയപ്പെടുന്ന താരമായി മാറി കൊച്ചേ. ”
ഒന്നും മനസ്സിലാകാതെ അനിത വായ്പൊളിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അച്ചൻ തുടർന്നു :
“നീ പാടിയ പാട്ട് ദേ യൂടൂബില്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നു. ഇങ്ങടുത്തുവാ കാണിച്ചു തരാം .”
അച്ചന്‍ മൊബൈൽ ഫോൺ അവളുടെ മുൻപിലേക്ക് നീക്കിവച്ചിട്ടു യൂടൂബില്‍ അനിതയുടെ പാട്ട് പ്ലേ ചെയ്തു കേള്‍പ്പിച്ചു.
സന്തോഷംകൊണ്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“കടുവാക്കുന്നുപള്ളിയിലെ ഇടവകദിനാഘോഷത്തില്‍ ഇടവകയിലെ അനുഗൃഹീതഗായിക അനിത റോയി പാടിയ ഭക്തി ഗാനം .”
വീഡിയോയുടെ അടിക്കുറിപ്പ് അച്ചന്‍ ഉറക്കെ വായിച്ചു കേള്‍പ്പിച്ചു.
” നീ കാരണം ഇപ്പം കടുവാക്കുന്നു പള്ളിയും പ്രസിദ്ധമായി. ” അച്ചന് അടക്കാനാവാത്ത സന്തോഷം.
”നന്ദി പറയേണ്ടത് അച്ചനോടാ. എല്ലാത്തിനും എന്നെ പ്രോത്സാഹിപ്പിച്ചതും അവസരം തന്നതും അച്ചനല്ലേ!”
നിറഞ്ഞ ഹൃദയത്തോടെ അനിത പറഞ്ഞു.
“ദൈവം എന്നിലൂടെ നിനക്കൊരു വഴി കാണിച്ചുതന്നൂന്നു കരുതിയാൽ മതി. ദൈവത്തിനു നന്ദി പറയുക.”
“ഞാന്‍ എന്നും ദൈവത്തിനു നന്ദി പറയുന്നുണ്ടച്ചോ. ദൈവത്തിന്‍റെ പരീക്ഷകളിലെല്ലാം ജയിച്ചതുകൊണ്ട് ഇപ്പം ദൈവത്തിന് എന്നോടു കൂടുതല്‍ സ്നേഹമുണ്ടെന്നു എനിക്ക് തോന്നുന്നു. ഇപ്പം എന്‍റെ മനസ്സിലെ പ്രയാസമെല്ലാം മാറി. ഉണ്ണിക്കുട്ടനുള്ളതുകൊണ്ടു പഴയ കാര്യങ്ങളൊന്നും ഞാൻ ഇപ്പം ഓർക്കാറേയില്ല ”
“നിനക്കിനി നല്ല കാലമായിരിക്കും വരാന്‍ പോകുന്നത്. ഈ ആന്‍റണിയച്ചന്‍റെ പ്രവചനം സത്യമാകുമോന്നു നീ നോക്കിക്കോ.”
“അച്ചന്‍റെ നാക്ക് പൊന്നാവട്ടെ.”
ചിരിച്ചുകൊണ്ട് അവള്‍ പ്രതിവചിച്ചു.
”എന്നാ ചെല്ല് . ചെന്ന് ഏലിച്ചേടത്തിയോട് പറ, സന്തോഷവാർത്ത. ”
” ഉം” തല കുലുക്കിയിട്ട് അവൾ ആഹ്ലാദത്തോടെ പള്ളിമേടയിൽ നിന്നിറങ്ങി വീട്ടിലേക്കു നടന്നു.
വർത്തകേട്ടപ്പോൾ ഏലിച്ചേടത്തിക്കും സന്തോഷം .
”ഈ യൂട്യൂബെന്നു പറഞ്ഞാൽ എന്നതാ മോളെ? ”
” നമ്മള് ടിവിയിൽ സിനിമ കാണുന്നപോലെ ഇന്റർനെറ്റിൽ കയറി സിനിമയും വിഡിയോയുമൊക്കെ കാണാനുള്ള ഒരു സൂത്രമാ അമ്മേ. ”
”ആ .. എന്തുകുന്തമെങ്കിലും ആകട്ടെ . നീ പ്രസിദ്ധയായല്ലോ .അത് മതി.”
”അച്ചനെ പരിചയപ്പെടാൻ പറ്റിയത് എന്റെ ഭാഗ്യമായി ”
”അതെ .. ദൈവം നിനക്ക് കാട്ടി തന്നതാ ആന്റണി അച്ചനെ. ”
അടുത്ത ദിവസം ആന്‍റണിയച്ചന് ഒരു ഫോണ്‍കോള്‍! പ്രശസ്തമായ ഒരു മലയാളം ന്യൂസ് ചാനലിന്‍റെ റിപ്പോര്‍ട്ടറാണ് വിളിച്ചത്. അനിതാ റോയിയെ ഇന്‍റര്‍വ്യൂ ചെയ്ത് ടിവിയില്‍ ഒരു പ്രോഗ്രാം കൊടുക്കാന്‍ ആഗ്രഹിക്കുന്നുവത്രേ. അവളോട് ചോദിച്ചിട്ടു തിരിച്ചുവിളിക്കാമെന്നു പറഞ്ഞിട്ട് അച്ചന്‍ ഫോണ്‍ കട്ടു ചെയ്തു.
അപ്പോള്‍ത്തന്നെ അനിതയെ വിളിച്ച് അച്ചന്‍ വിവരം പറഞ്ഞു.
“അതു വേണോ അച്ചാ…?” അനിത ചോദിച്ചു. “ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്നു പപ്പ അറിഞ്ഞാല്‍ എന്‍റെ ജീവൻ അപകടത്തിലാവില്ലേ?”
“ഇവിടെ വന്നു നിന്നെ ആരും ഒന്നും ചെയ്യില്ല. അങ്ങനെ ചെയ്യാന്‍ ധൈര്യമുള്ളവന്‍ ഉണ്ടെങ്കിൽ ഇങ്ങോട്ടു വരട്ടെ. ഈ ഇടവകക്കാരെ മുഴുവന്‍ അണിനിരത്തി അവന്‍റെ കാലുതല്ലിയൊടിക്കും ഞാന്‍.”
അച്ചന്‍ ധൈര്യം പകര്‍ന്നപ്പോള്‍ അവള്‍ സമ്മതം മൂളി.
അനിതയുടെ അനുമതി കിട്ടിയപ്പോൾ അച്ചൻ ചാനൽ റിപ്പോര്‍ട്ടറെ ഫോൺ ചെയ്തു സമ്മതം അറിയിച്ചു.
ഏലിക്കുട്ടിയുടെ വീട്ടിലെത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പള്ളിമേടയില്‍വച്ച് ഇന്‍റര്‍വ്യൂ നടത്താന്‍ ധാരണയായി .
പിറ്റേന്നു പതിനൊന്നുമണിയായപ്പോള്‍ ക്യാമറാമാനും റിപ്പോര്‍ട്ടറും പള്ളിമേടയിലെത്തി.
അനിതയും ഏലിക്കുട്ടിയും നേരത്തേതന്നെ സ്ഥലത്തു എത്തിയിരുന്നു. ഉണ്ണിക്കുട്ടനുമുണ്ടായിരുന്നു അവളുടെ തോളിൽ..
റിപ്പോര്‍ട്ടര്‍ സ്വയം പരിചയപ്പെടുത്തിയതിനുശേഷം അനിതയെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു:
“ആളിത്രയും ചെറുപ്പമാണെന്നു ഞാൻ വിചാരിച്ചില്ല. യുട്യൂബിൽ പാട്ടു കേട്ടു . മനോഹരമായിരിക്കുന്നു കേട്ടോ, അഭിനന്ദനങ്ങൾ .”
”താങ്ക് യു ” തെല്ലു ലജ്ജയോടെ അവൾ ഒരു പുഞ്ചിരി സമ്മാനിച്ചു.
“ഇപ്പം ഫേസ്ബുക്കിലും വൈറലായിക്കൊണ്ടിരിക്കുവാ. ആയിരക്കണക്കിന് ആളുകളാ ഷെയര്‍ ചെയ്തിരിക്കുന്നേ. കണ്ടായിരുന്നോ?”
“ഇല്ല.”
“ഫേസ്ബുക്കില്‍ അക്കൗണ്ടില്ലേ?”
“ഇല്ല.”
“ഇക്കാലത്ത് ഫേസ്ബുക്ക് അക്കൗണ്ടില്ലാത്ത ആൾക്കാരുണ്ടോ ? ഇപ്പം ആള് ഫേമസ് ആയില്ലേ? ഇനി ഒരു പേജൊക്കെ ക്രിയേറ്റു ചെയ്തു കുറെ പാട്ടൊക്കെ അപ്ലോഡു ചെയ്ത് ,സെലിബ്രിറ്റി ആയി ഒന്ന് ഷൈൻ ചെയ്യാൻ നോക്ക്.”
അതിനു മറുപടി പറയാതെ ചിരിച്ചതേയുള്ളൂ അവൾ.
ക്യാമറാമാന്‍ ക്യാമറ സെറ്റു ചെയ്തു. അഭിമുഖത്തിനു മുമ്പ് കുറെ നിര്‍ദ്ദേശങ്ങളൊക്കെ നല്‍കി റിപ്പോര്‍ട്ടര്‍.
എല്ലാം റെഡി!
ഷൂട്ട് തുടങ്ങി. റിപ്പോര്‍ട്ടര്‍ ചോദിച്ചതിനെല്ലാം അവള്‍ കൃത്യമായി മറുപടി നല്‍കി. അനാഥാലയത്തിലാണു വളര്‍ന്നതെന്നും ഭര്‍ത്താവിന്‍റെ പേരു റോയി എന്നാണെന്നും അദ്ദേഹം മരിച്ചുപോയി എന്നുമാണ് അവള്‍ പറഞ്ഞത്. ഭര്‍ത്തൃവീട്ടുകാര്‍ കൈയൊഴിഞ്ഞപ്പോള്‍ അഭയം നല്‍കിയ ഏലിക്കുട്ടിയെയും അവള്‍ സ്നേഹപൂര്‍വ്വം സ്മരിച്ചു. പാടാന്‍ പ്രോത്സാഹിപ്പിക്കുകയും അവസരമൊരുക്കിക്കൊടുക്കുകയും ചെയ്ത ആന്‍റണിയച്ചനും അവള്‍ അഭിമുഖത്തില്‍ നന്ദി പറഞ്ഞു.
അനിതയെ ഇന്‍റര്‍വ്യൂ ചെയ്തു കഴിഞ്ഞു റിപ്പോര്‍ട്ടര്‍ ആന്‍റണിയച്ചന്‍റെയും ഏലിക്കുട്ടിയുടെയും കുറെ ബൈറ്റ്സും എടുത്തു.
ചാനലുകാര്‍ പോയി കഴിഞ്ഞപ്പോള്‍ ആന്‍റണിയച്ചന്‍ അനിതയോടു പറഞ്ഞു:
“ഏതായാലും നീ ഭര്‍ത്താവിന്‍റെ വീട്ടുപേരോ സ്ഥലമോ ഒന്നും പറയാതിരുന്നതു നന്നായി. നമ്മള്‍ അവരെ നാണം കെടുത്താനും പ്രതികാരം ചെയ്യാനുമൊന്നും പോകണ്ട. തെറ്റു ചെയ്യുന്നവരെ കര്‍ത്താവ് ശിക്ഷിച്ചോളും.”
” അതാ അച്ചോ എന്റെയും നിലപാട് . എനിക്കാരോടും ദേഷ്യമോ വൈരാഗ്യമോ ഒന്നുമില്ല. റോയിയെക്കുറിച്ചു ഞാനിപ്പം ഓര്‍ക്കാറുപോലുമില്ല. എന്നെ ഉപേക്ഷിച്ച ആളെ ഞാനും മനസ്സീന്നു കുടിയിറക്കി. എനിക്കൊരു തങ്കക്കുടത്തിനെ തന്നിട്ടുണ്ടല്ലോ ദൈവം; വയ്യാതാവുമ്പം എന്നെ നോക്കാനും ശുശ്രൂഷിക്കാനും ഇവൻ മതി എനിക്ക്.”
അനിത ഉണ്ണിക്കുട്ടനെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു.
“എന്നാല്‍ പൊയ്‌ക്കോ . വ്യാഴാഴ്ച രാവിലെ ടിവിയിൽ ‘ പ്രഭാത സ്പന്ദനം ‘ കാണാന്‍ മറക്കണ്ട.”
“ഉം.” – ചിരിച്ചു കൊണ്ട് തലകുലുക്കി , അച്ചനോടു യാത്ര പറഞ്ഞിട്ട് അവൾ ഏലിക്കുട്ടിയോടൊപ്പം വീട്ടിലേക്കു മടങ്ങി.

*****

സർജറി കഴിഞ്ഞ് സഖറിയാസ് വീട്ടില്‍ തിരിച്ചെത്തി. ഏതാനും ആഴ്ചകൾ കൊണ്ട് ആരോഗ്യം വീണ്ടെടുത്തു. ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടില്ല. വിശപ്പും സാധാരണ നിലയിലായി.
മൂന്നുമാസത്തെ പൂർണ്ണ വിശ്രമത്തിനുശേഷം ഒരു ദിവസം ചെക്കപ്പിനായി വീണ്ടും ആശുപത്രിയിൽ ചെന്നു. പരിശോധനകളെല്ലാം പൂർത്തിയാക്കിയിട്ടു ഡോക്ടര്‍ പറഞ്ഞു:
“ഇപ്പം എല്ലാം നോര്‍മ്മലായി. ഇനി ഒന്നും പേടിക്കാനില്ല . എങ്കിലും ഭാവിയിൽ വീണ്ടും വരാനുള്ള സാധ്യത കണക്കിലെടുത്തു ആറു മാസം കൂടുമ്പോൾ വന്നു ചെക്കപ്പ് ചെയ്യണം . ”
“ഉം .”
” എന്നാൽ സന്തോഷമായിട്ടു പൊയ്‌ക്കോ. ”
ആഹ്ലാദത്തോടെയാണ് അയാൾ ആശുപത്രിയിൽ നിന്ന് മടങ്ങിയത്.
” ദൈവം നമ്മളോട് ക്ഷമിച്ചു മേരിക്കുട്ടി . ഇനിയുള്ള കാലം ദൈവഹിതത്തിനു വിരുദ്ധമായി ഞാൻ ഒന്നും ചെയ്യില്ല. ”
” അതുപോരാ അച്ചായാ . പാവങ്ങൾക്ക് ധനസഹായം കൂടി ചെയ്യണം ” മേരിക്കുട്ടി പറഞ്ഞു .
” തീർച്ചയായും . ഒരുപാട് സ്വത്തുകൂട്ടിവച്ചിട്ടെന്താ പ്രയോജനം.ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണമെന്നല്ലേ കർത്താവ് പറഞ്ഞിരിക്കുന്നത് . പാവപ്പെട്ട രോഗികളെ സഹായിക്കാൻ നമുക്ക് ഒരു ആശുപത്രി തുടങ്ങിയാലോ എന്ന് ഞാൻ ആലോചിക്കുവാ ”
”അത് നല്ല കാര്യമാ അച്ചായാ. നമുക്ക് അതിനെക്കുറിച്ചു റോയിയോടൊന്നു
സംസാരിക്കാം. ”
മടക്കയാത്രയിൽ കാറിലിരിക്കുമ്പോൾ മേരിക്കുട്ടിക്കു ജിഷയുടെ ഫോണ്‍ കോള്‍. ഹോസ്റ്റലില്‍നിന്നു വിളിക്കുകയാണ് അവൾ .
“അമ്മ ഇപ്പം എവിടാ?”
“ഞങ്ങള് ആശുപത്രീന്നു വീട്ടിലേക്കു പോക്വാ. എന്താടീ ?”
“റോയിച്ചായൻ അടുത്തുണ്ടോ?”
“ഇല്ല. അവന്‍ കേസിന്‍റെ കാര്യത്തിനു പോയിരിക്ക്വാ. ഞാനും പപ്പയുമേ ഉള്ളൂ. എന്തേ?”
“അമ്മയ്ക്ക് ഒരു സന്തോഷവാര്‍ത്ത കേള്‍ക്കണോ?”
“എന്നതാടീ?”
“അനിത ജീവിച്ചിരിപ്പുണ്ട്.”
”എവിടെ ?”
”ഇടുക്കീല് കടുവാക്കുന്ന് എന്ന സ്ഥലത്ത്.”
മേരിക്കുട്ടി ഒരു നിമിഷം അന്തം വിട്ടിരുന്നുപോയി.
“നിന്നോടാരാ ഇത് പറഞ്ഞേ?”
“അമ്മേ അവള് അവിടത്തെ പള്ളീലെ ഇടവകദിനത്തിനു പാടിയ പാട്ട് ഇപ്പം ഫേസ്ബുക്കിലും യുട്യൂബിലും സൂപ്പര്‍ ഹിറ്റായിരിക്ക്വാ. ഞാന്‍ കണ്ടു. എന്‍റെ റൂംമേറ്റ് ഇപ്പം അവളുടെ വല്യ ഫാനാ . ഞാനവളോടു പറഞ്ഞിട്ടില്ല എന്‍റെ ബ്രദറിന്‍റെ വൈഫാന്ന്.”
“അവളാന്നു നിനക്കുറപ്പുണ്ടോ ?”
“പിന്നെ. അനിത റോയീന്നു പേരും കൊടുത്തിട്ടുണ്ട്. പണ്ടത്തേക്കാളും സുന്ദരിയായി അവള് . ങ്ഹ…. ഞാന്‍ രാത്രി വിളിച്ചു വിശദമായിട്ടു കാര്യങ്ങൾ പറയാം . ബെല്ലടിക്കാന്‍ നേരമായി.”
ഫോണ്‍ കട്ടായി.
“എന്നതാ മേരിക്കുട്ടീ?” സഖറിയാസ് ആരാഞ്ഞു.
“അനിത ജീവിച്ചിരുപ്പുണ്ടെന്ന്.”
സഖറിയാസ് അതിശയത്തോടെ കണ്ണു മിഴിച്ചിരിക്കെ , ജിഷ പറഞ്ഞ കാര്യങ്ങള്‍ മേരിക്കുട്ടി വിശദീകരിച്ചു. എന്നിട്ടു തുടര്‍ന്നു:
“നമുക്കു നാളെത്തന്നെ അവളെ പോയി കാണണം അച്ചായാ. എന്നിട്ടു ക്ഷമ പറഞ്ഞു കൂട്ടിക്കൊണ്ടു വരണം.”
“അവളു വരുമോടീ?”
“പോയി നോക്കാം. തല്ക്കാലം ഇതു റോയിയോടു പറയണ്ട. അവളുടെ മനസ്സ് എന്താന്നറിയട്ടെ. വരില്ലെന്നു തീര്‍ത്തു പറഞ്ഞാല്‍ അവനെ ഇതറിയിക്കണ്ട. അറിഞ്ഞാൽ അവൻ നമ്മളെ വച്ചേക്കില്ല. ”
” ഉം ” സഖറിയാസ് അതിനോട് യോജിച്ചു.
വീട്ടിലെത്തിയപ്പോള്‍ റോയിയുടെ ഫോണ്‍ കോള്‍. കള്ളനോട്ടുകേസില്‍ റോയിയെ കുറ്റവിമുക്തനാക്കി കോടതി വിധിച്ചിരിക്കുന്നു.
“കണ്ടോ അച്ചായാ, പുണ്യപ്രവൃത്തികളു ചെയ്യാന്‍ തുടങ്ങിയപ്പോള്‍ നമ്മുടെ കുടുംബത്തെ കര്‍ത്താവ് അനുഗ്രഹിക്കാനും തുടങ്ങി.”
സഖറിയാസിനും മേരിക്കുട്ടിക്കും വലിയ സന്തോഷം!
അടുത്തദിവസം റോയിയോടു ഒരു കള്ളം പറഞ്ഞിട്ടു മേരിക്കുട്ടിയും സഖറിയാസും കാറില്‍ ഇടുക്കിയിലേക്കു പുറപ്പെട്ടു. ദീര്‍ഘനേരത്തെ യാത്രയ്ക്കുശേഷം കടുവാക്കുന്ന് എന്ന ഗ്രാമത്തിലെത്തി. വഴിയില്‍ കണ്ട ഒരാളോട് പള്ളിയിലേക്കുള്ള വഴി ചോദിച്ചു മനസ്സിലാക്കി. നേരെ കാർ അങ്ങോട്ട് വിട്ടു. പള്ളിമുറ്റത്തു സഖറിയാസിന്റെ ഹോണ്ട സിറ്റി കാർ വന്നു നിന്നു.
നേരം ഉച്ചകഴിഞ്ഞിരുന്നു അപ്പോൾ . മുറ്റത്തരികിൽ കാർ പാർക്കുചെയ്തിട്ട് രണ്ടുപേരും കാറിൽ നിന്നിറങ്ങി പള്ളിമേടയിലേക്കുള്ള നടന്നു .
റവ ഫാ ആന്റണി ആലുംമൂട്ടിൽ ( വികാരി ) എന്ന് ബോർഡുവച്ച മുറിയുടെ വാതിൽക്കൽ വന്നിട്ട് അവർ കോളിംഗ് ബെല്ലിന്റെ സ്വിച്ചിൽ വിരൽ അമർത്തി കാത്തു നിന്നു .
(തുടരും… )
രചന: ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 21

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 22

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 23

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 23. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 23. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ-
അനാഥാലയത്തില്‍ വളര്‍ന്ന, സുന്ദരിയും പാട്ടുകാരിയുമായ അനിതയോടു പ്രണയം തോന്നി, ധനാഢ്യനായ ഇലഞ്ഞിക്കല്‍ റോയി അവളെ കല്യാണം കഴിച്ചു. പപ്പയോടു വഴക്കിട്ട് അവര്‍ വാടകവീട്ടില്‍ താമസമാക്കി. മദ്യപാനവും ചീട്ടുകളിയും മൂലം സാമ്പത്തികപ്രതിസന്ധിയിലായ റോയി പണമുണ്ടാക്കാന്‍ കള്ളനോട്ടുകച്ചവടത്തില്‍ പങ്കാളിയായി. പോലീസ് അയാളെ അറസ്റ്റു ചെയ്തു ജയിലിലാക്കി. ഇലഞ്ഞിക്കല്‍ തറവാട്ടില്‍ തിരിച്ചെത്തിയ അനിതയെ കൊല്ലാന്‍ വാടകക്കൊലയാളിയെ ചുമതലപ്പെടുത്തി സഖറിയാസ്. ഗര്‍ഭിണിയായ അനിതയോടു സഹതാപം തോന്നിയ ഗുണ്ട അവളെ കൊല്ലാതെ ഇടുക്കിയിലെ കടുവാക്കുന്ന് എന്ന ഗ്രാമത്തില്‍ ഏലിക്കുട്ടി എന്ന വൃദ്ധയുടെ വീട്ടില്‍ രഹസ്യമായി പാര്‍പ്പിച്ചു. അനിതയെ പരിചയപ്പെട്ട കടുവാക്കുന്നുപള്ളിയിലെ വികാരിയച്ചന്‍ അവളെ പള്ളിയിലെ ഗായകസംഘത്തിന്റെ ലീഡറാക്കി. റോയിയെ ജാമ്യത്തിലിറക്കി സഖറിയാസ്. അനിത റോയിയെ ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടെ നാടുവിട്ടുപോയി എന്നു സഖറിയാസ് മകനെ തെറ്റിദ്ധരിപ്പിച്ചു. റോയി ദുഃഖിതനായി. അനിത ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കി. കടുവാക്കുന്ന് പള്ളിയിലെ ഇടവകദിനാഘോഷത്തിന് അനിത പാടിയ ഭക്തിഗാനം എല്ലാവര്‍ക്കും ഇഷ്ടമായി. (തുടര്‍ന്നു വായിക്കുക )

പൊതുയോഗം കഴിഞ്ഞപ്പോൾ വികാരി ജനറാള്‍ വന്ന് അനിതയെ അഭിനന്ദിച്ചു.
” നല്ല പാട്ടായിരുന്നു, കേട്ടോ മോളെ . എനിക്കൊരുപാട് ഇഷ്ടമായി. കൺഗ്രാജുലേഷൻസ് . നിന്നെക്കുറിച്ചു ആന്റണിയച്ചൻ എന്നോട് പറഞ്ഞു. ”
”താങ്ക് യൂ ഫാദർ ” അനിത ആദരവോടെ കൈകൂപ്പി.
” ഇപ്പം പള്ളിയിലെ ക്വയറിന്റെ ലീഡറും കൂടിയാ ഇവൾ ” ആന്റണിയച്ചൻ അഭിമാനത്തോടെ പറഞ്ഞു.
” വെരി ഗുഡ്! കീപ് ഇറ്റ് അപ്പ്. ”
മഠത്തിലെ മദര്‍സുപ്പീരിയര്‍ വന്ന് അവളുടെ തോളില്‍ തട്ടി അനുമോദിക്കുകയും പ്രശംസിക്കുകയും ചെയ്തു. ആന്‍റണിയച്ചനും വളരെ സന്തോഷത്തിലായിരുന്നു. അച്ചൻ പറഞ്ഞു.
“ഞാന്‍ വിചാരിച്ചതിനേക്കാളേറെ ഗംഭീരമായി പാടി കേട്ടോ! എല്ലാം വീഡിയോയില്‍ പകര്‍ത്തീട്ടുണ്ട്. പിന്നൊരു ദിവസം വാ… കാണിച്ചു തരാം.”
“ഉം” -അനിത ആത്മഹര്‍ഷത്തോടെ തലകുലുക്കി.
പ്രോഗ്രാം കഴിഞ്ഞ് ഏലിക്കുട്ടിയോടൊപ്പം വീട്ടിലേക്കു മടങ്ങുമ്പോള്‍ അനിതയുടെ കഴുത്തില്‍ കൈചുറ്റി, തോളില്‍ കിടന്നുറങ്ങുകയായിരുന്നു ഉണ്ണിക്കുട്ടന്‍. മോനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു:
“ഇവന്‍ ഉണ്ടായതിനുശേഷം എന്‍റെ മനസ്സിലെ പ്രയാസമെല്ലാം മാറി അമ്മേ. ഇപ്പം ഇവന്‍റെ അപ്പനെക്കുറിച്ചു ഞാന്‍ ഓര്‍ക്കാറേയില്ല. ഓര്‍ക്കുമ്പഴല്ലേ സങ്കടം വരൂ. ഇനി നല്ല കാലമായിരിക്കും എനിക്കു വരാന്‍ പോകുന്നതെന്ന് എന്‍റെ മനസ്സു പറയുന്നു.”
“നിന്‍റെ പാട്ടു തീര്‍ന്നപ്പം ആ പെണ്ണ് എവിടുത്തെയാന്ന് എന്‍റെ അടുത്തിരുന്ന ഒരു സ്ത്രീ വേറൊരു സ്ത്രീയോട് ചോദിക്കുന്ന കേട്ടു. എന്തോരം വല്യ കൈയടിയായിരുന്നു. ഞാനും നീട്ടി അടിച്ചു. ”
“മാതാവിന്റെ കൃപകൊണ്ടാ നന്നായി പാടാന്‍ പറ്റീത്. എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു പാളിച്ചയൊന്നും പറ്റരുതേന്ന്.”
“ഏതായാലും ഈ ഇടവകയില് നീ ഇപ്പം അറിയപ്പെടുന്ന ഒരു പെണ്ണായി . ആ കന്യാസ്ത്രീക്കിപ്പം കുശുമ്പ് കൂടിക്കാണും ”
അനിത ചിരിച്ചതേയുള്ളൂ.

***********

തണുത്ത പ്രഭാതം!
രാവിലെ ഉണര്‍ന്നപ്പോള്‍ സഖറിയാസിന് ഒരു വല്ലായ്മ . ശരീരത്തിനു ബലം കുറഞ്ഞതുപോലൊരു തോന്നല്‍. പതിവായി ആറുമണിക്കു മുമ്പേ കിടക്കയില്‍നിന്ന് എണീല്‍ക്കാറുള്ള അയാള്‍ അന്ന് ഏഴുമണി കഴിഞ്ഞിട്ടും എണീറ്റില്ല. ക്ഷീണം മൂലം എണീൽക്കാനേ തോന്നിയില്ല.
കഴിഞ്ഞ ഒരു മാസമായിട്ടു വിശപ്പു കുറവാണ്. ആഹാരം കഴിക്കുന്നതിന്റെ അളവ് കുറഞ്ഞു.
ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയില്‍ ചെറിയ വേദനയും അസ്വസ്ഥതയും. വെള്ളം കുടിക്കാതെ ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് . ആശുപത്രിയില്‍ പോയി ഡോക്ടറെ കാണാന്‍ മേരിക്കുട്ടി പലതവണ പറഞ്ഞിട്ടും സഖറിയാസ് ചെവിക്കൊണ്ടില്ല. എല്ലാം തനിയെ മാറുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങള്‍ തള്ളി നീക്കികൊണ്ടിരുന്നു അയാൾ .
ഭര്‍ത്താവ് എണീറ്റു വന്നില്ലെന്നു കണ്ടപ്പോള്‍ മേരിക്കുട്ടി വേഗം കിടപ്പുമുറിയിലേക്കു ചെന്നു. മൂടിപ്പുച്ചു കിടന്നുറങ്ങുകയാണ് സഖറിയാസ്.
“എന്നാ കിടപ്പാ ഇത് ! എന്നും രാവിലെ എഴുന്നേല്ക്കുന്ന ആളാണല്ലോ . ഇതിപ്പം എന്നാ പറ്റി? സുഖമില്ലേ? കുറച്ചു ദിവസം ആയല്ലോ ഇങ്ങനെ.. “
മേരിക്കുട്ടി നെറ്റിയില്‍ കൈവച്ചു നോക്കി. ചെറിയ പനിയുണ്ട്.
“ചെറിയ ചൂടുണ്ടല്ലോ അച്ചായാ . എണീറ്റു വന്നു വല്ലതും കഴിച്ചേ! എന്നിട്ട് നമുക്ക് ആശുപത്രീല്‍ പോയി ഡോക്ടറെ കാണാം. ഒരു മാസം കഴിഞ്ഞില്ലേ ക്ഷീണോം വിഷമോം തുടങ്ങിയിട്ട്. ഇനി ഇത് ഇങ്ങനെ വച്ചോണ്ടിരുന്നാൽ ശരിയാവില്ല.”
മേരിക്കുട്ടി ഭര്‍ത്താവിനെ പിടിച്ചെഴുന്നേല്പിച്ചു. അഴിഞ്ഞുപോയ മുണ്ട് എടുത്ത് ഉടുത്തിട്ട് അയാള്‍ മേരിക്കുട്ടിയുടെ പിന്നാലെ ഡൈനിംഗ് റൂമിലേക്ക് ചെന്നു. കപ്പില്‍ നിറച്ചുവച്ചിരുന്ന ചായ എടുത്തു മേരിക്കുട്ടി ഭര്‍ത്താവിനു കൊടുത്തു:
ചായ കുടിക്കുന്നതിനിടയില്‍ സഖറിയാസ് പറഞ്ഞു.
“ശരീരത്തിന് ഒരു സുഖം തോന്നണില്ല.”
“എത്ര ദിവസമായി ഞാന്‍ പറയുന്നു ആശുപത്രീല്‍ പോയി ഡോക്ടറെ കാണാന്‍. ഇന്നെന്തായാലും ഞാന്‍ പിടിച്ച പിടിയാലേ കൊണ്ടുപോകും.”
മേരിക്കുട്ടിയുടെ സംസാരം കേട്ടപ്പോള്‍ ചിരി വന്നുപോയി സഖറിയാസിന്.
ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞിട്ടു സഖറിയാസും മേരിക്കുട്ടിയും റോയിയും കൂടി ആശുപത്രിയില്‍ പോയി ഫിസിഷ്യനെ കണ്ടു.
“നമുക്ക് ബ്ലഡ് ഒന്നു ടെസ്റ്റ് ചെയ്യാം. പിന്നെ ഒരു സ്കാനും. “
സഖറിയാസ് തലകുലുക്കി .
അന്നുതന്നെ രക്തംപരിശോധിക്കാന്‍ കൊടുത്തു. പിന്നെ സ്കാനിംഗും നടത്തി. അടുത്ത ദിവസം വീണ്ടും ഡോക്ടറെ കാണാനായി സഖറിയാസ് ആശുപത്രിയില്‍ എത്തി.
ബ്ലഡ് ടെസ്റ്റിന്‍റെയും സ്കാനിന്‍റെയും റിസള്‍ട്ടു നോക്കിയിട്ടു ഡോക്ടര്‍ പറഞ്ഞു:
“ഒരു എന്‍ഡോസ്കോപ്പി കൂടി എടുക്കണം.”
“ആയിക്കോട്ടെ.”
അന്നുതന്നെ എന്‍ഡോസ്കോപ്പി ടെസ്റ്റും നടത്തി. ഉച്ചകഴിഞ്ഞു വീണ്ടും ഡോക്ടറെ കണ്ടു.
പരിശോധനാഫലങ്ങളെല്ലാം നോക്കിയിട്ടു ഡോക്ടര്‍ പറഞ്ഞു:
“അന്നനാളത്തില്‍ ചെറിയ ഒരു മുഴ കാണുന്നുണ്ട്. ചിലപ്പം അതു സാദാ മുഴയായിരിക്കാം. എന്തായാലും നമുക്ക് ഒരു ബയോപ്സി എടുത്തു നോക്കാം .”
മുഴ എന്നു കേട്ടപ്പോള്‍ സഖറിയാസ് പരിഭ്രാന്തനായി. മേരിക്കുട്ടിയും റോയിയും മുഖത്തോടു മുഖം നോക്കി.
“പേടിക്കാനൊന്നുമില്ല.” ഡോക്ടര്‍ സമാധാനിപ്പിച്ചുകൊണ്ടു തുടര്‍ന്നു: “ഇനി അഥവാ അതൊരു ക്യാന്‍സര്‍ ഗ്രോത്താണെങ്കില്‍ ഒരു സര്‍ജറി കൊണ്ടു പരിഹരിക്കാവുന്നതേയുള്ളൂ. നാളെ രാവിലെ ഏഴുമണിക്ക് ഇവിടെ വന്നു ബിയോപ്സി എടുക്കണം. ”
”ഉം ”
സഖറിയാസ് ആകെ മൂഡ് ഓഫ് ആയി.
വീട്ടിലേക്കുള്ള മടക്കയാത്രയില്‍ കാറിന്‍റെ സീറ്റിലേക്കു ചാരി കണ്ണടച്ചു കിടക്കുകയായിരുന്നു അയാള്‍. ക്യാൻസറായിരിക്കരുതേ കർത്താവേ എന്നയാൾ മൗനമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
അടുത്ത ദിവസം വീണ്ടും അവര്‍ ആശുപത്രിയില്‍ വന്നു. അന്നനാളത്തിലെ മുഴയുടെ കോശങ്ങളെടുത്ത് ഡോക്ടര്‍ ബയോപ്സിക്കയച്ചു. റിസള്‍ട്ടു കിട്ടാന്‍ ഒരാഴ്ച കഴിയണം.
ആ ഒരാഴ്ചക്കാലം തികച്ചും മൂകനായിരുന്നു സഖറിയാസ് . പ്രാർത്ഥനയും ഉപവാസവുമായി ദിനങ്ങൾ തള്ളിനീക്കി .
നിശ്ചിതദിവസം വീണ്ടും ഡോക്ടറെ കാണാന്‍ ചെന്നു അവര്‍.
റിസൾട്ടു വായിച്ചുനോക്കിയിട്ട് ഡോക്ടര്‍ മൂന്നുപേരെയും മാറിമാറി നോക്കി. എന്നിട്ടു സഖറിയാസിനെ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു:
“പറയുമ്പോൾ പേടിച്ചു പോകരുത് . സംശയിച്ചതുപോലെ തന്നെ കാന്‍സറിന്‍റെ തുടക്കമാ. ഭയപ്പെടാനൊന്നുമില്ല. ഒരു സര്‍ജറി കൊണ്ട് ഭേദമാക്കാവുന്നതേയുള്ളൂ . ചിലപ്പം ഒരു റേഡിയേഷനും വേണ്ടിവരും. നിങ്ങള്‍ക്കു കാശിനു ബുദ്ധിമുട്ടില്ലല്ലോ. ഞാന്‍ നല്ല ഒരു ഹോസ്പിറ്റലിലേക്കു റഫര്‍ ചെയ്യാം.”
സഖറിയാസിനു തല കറങ്ങുന്നതുപോലെ തോന്നി. അയാള്‍ കസേരയിലേക്കു ചാഞ്ഞിട്ടു മിഴികള്‍ അടച്ചു. കണ്‍പോളകള്‍ക്കിടയിലൂടെ മിഴിനീര്‍ പുറത്തേക്കു വന്നു. ഹൃദയം വിങ്ങി കഴച്ചു .
“ഡോക്ടര്‍ ആശ്വസിപ്പിച്ചു കൊണ്ട് തുടർന്നു . “ഇപ്പം ക്യാന്‍സറൊക്കെ ഭേദമാക്കാവുന്ന രോഗമാന്നേ . താന്‍ പാതി ദൈവം പാതി എന്നാണല്ലോ ചൊല്ല് . ഞങ്ങടെ പാതി ഞങ്ങളു ചെയ്യും. ബാക്കി ദൈവം നോക്കിക്കോളും. മാരകപാപമൊന്നും നമ്മളാരും ചെയ്തിട്ടില്ലല്ലോ നമ്മളെ ദൈവം കൈവിടാൻ .”
ഉണ്ട് ഡോക്ടര്‍! ദൈവം പൊറുക്കാത്ത മാരകപാപം പാപം ചെയ്തിട്ടുണ്ട് ഈ മനുഷ്യൻ . സ്വന്തം മകന്‍റെ ഭാര്യയെയും വയറ്റില്‍ കിടന്ന കുഞ്ഞിനെയും കൊലയ്ക്കു കൊടുത്ത മഹാ പാപിയാണ് അങ്ങയുടെ മുൻപിലിരിക്കുന്ന ഈ മനുഷ്യൻ എന്ന് വിളിച്ചു പറയണമെന്ന് മേരിക്കുട്ടിക്കു തോന്നിയെങ്കിലും അവർ മൗനം പാലിച്ചു.
താൻ തളർന്നു വീണുപോയേക്കുമെന്നു സഖറിയാസിന് തോന്നി . വീണുപോകാതിരിക്കാൻ കസേര കയ്യിൽ അയാൾ മുറുകെപ്പിടിച്ചു. മേരിക്കുട്ടിയും റോയിയും താങ്ങിപ്പിടിച്ചാണ് അയാളെ കൊണ്ടുവന്നു കാറിൽ കയറ്റിയത്. കാറിലിരുന്ന് അയാൾ ഏങ്ങി ഏങ്ങി കരഞ്ഞു . മേരിക്കുട്ടിയുടെ ആശ്വാസവാക്കുകളൊന്നും ആ ഹൃദയത്തിൽ ഏശിയില്ല.
വീട്ടിൽ വന്നു കിടക്കയിലേക്ക് ഒറ്റവീഴ്ചയായിരുന്നു .
അടുത്ത ദിവസം എറണാകുളത്തെ പ്രസിദ്ധമായ ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ടു . പരിശോധനകളെല്ലാം ഒരിക്കല്‍കൂടി നടത്തിയിട്ട് സര്‍ജറിക്കുള്ള തീയതി നിശ്ചയിച്ചു.
മടക്കയാത്രയില്‍ തീര്‍ത്തും നിശ്ശബ്ദനായിരുന്നു സഖറിയാസ്. മനസിന്റെ ശക്തിയെല്ലാം ചോർന്നുപോയിരിക്കുന്നു. താന്‍ മാരകരോഗത്തിന് അടിമയായല്ലോ എന്ന ചിന്ത ശരീരത്തെപ്പോലും തളര്‍ത്തികഴിഞ്ഞിരുന്നു.
രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഇടറിയ സ്വരത്തില്‍ മേരിക്കുട്ടി പറഞ്ഞു:
“ആ പെണ്ണിനെ കൊല്ലേണ്ടായിരുന്നു അച്ചായാ.”
“മുറിഞ്ഞ ഹൃദയത്തിലേക്കു മുളകു തേച്ചു നീറ്റിക്കാതെ മേരിക്കുട്ടീ. “
മനോവേദനയാല്‍ സഖറിയാസ് പുളഞ്ഞു. മേരിക്കുട്ടിയുടെ ആശ്വാസവാക്കുകളൊന്നും അയാള്‍ക്കു ശാന്തി നല്‍കിയില്ല. ജീവിതം തീർന്നു എന്ന തോന്നൽ തീയായി ഹൃദയത്തിൽ ആളിക്കത്തി.
“ഓപ്പറേഷനുമുമ്പ് നമുക്ക് ഒരു ധ്യാനം കൂടാന്‍ പോയാലോ അച്ചായാ?”
“പോകാം! എവിടെ വേണേലും പോകാം . ചെയ്തുപോയ തെറ്റുകള്‍ക്കൊക്കെ മനമുരുകി കരഞ്ഞ് എനിക്കു മാപ്പു ചോദിക്കണം. ഇനി എത്രകാലമുണ്ട് ജീവിതമെന്ന് ആർക്കറിയാം . കര്‍ത്താവു ക്ഷമിക്കുമോ മേരിക്കുട്ടീ?”
“ക്ഷമിക്കും അച്ചായാ. പശ്ചാത്തപിച്ചു പ്രാർത്ഥിച്ചാൽ ക്ഷമിക്കും ! ഞാനും പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ. കർത്താവ് നമ്മളെ ഉപേക്ഷിക്കില്ല ” മേരിക്കുട്ടി ശിരസിൽ തലോടി സമാധാനിപ്പിച്ചു.
അടുത്ത ദിവസം മധ്യ കേരളത്തിലെ പ്രസിദ്ധമായ ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി പോയി മൂന്നുപേരും. അഞ്ചുദിവസത്തെ ആത്മനവീകരണധ്യാനം. സമാപനദിവസം മുഖ്യധ്യാനഗുരുവിന്‍റെ അടുക്കല്‍ പ്രത്യേക അനുഗ്രഹപ്രാര്‍ത്ഥനയ്ക്കായി സഖറിയാസ് ചെന്നു. അച്ചന്‍ സഖറിയാസിന്‍റെ തലയില്‍ കൈവച്ച്, കണ്ണടച്ചുനിന്ന് കുറെനേരം പ്രാര്‍ത്ഥിച്ചിട്ടു ചോദിച്ചു:
“ഒരു വലിയ രോഗം അലട്ടുന്നുണ്ടല്ലേ ?”
“ഉവ്വ്.”
“പാപങ്ങള്‍ ഒരുപാട് ചെയ്തതായി കാണുന്നല്ലോ ? വീട്ടില്‍ വന്നു കയറിയ ഒരു മാലാഖയെ കണ്ണീരു കുടിപ്പിച്ച് ഇറക്കിവിട്ടതായി കാണുന്നല്ലോ . ആരാ അവള്‍?”
” എന്റെ മകന്റെ ഭാര്യയാ.”
”എന്താ സംഭവിച്ചേ?”
സഖറിയാസ് എല്ലാ കാര്യങ്ങളും അച്ചനോടു തുറന്നു പറഞ്ഞു. തുടക്കം മുതൽ അവളെ കൊല്ലാൻ ഏർപ്പാടുചെയ്തതുവരെയുള്ള സംഭവങ്ങൾ !
എല്ലാം കേട്ടശേഷം അച്ചൻ പറഞ്ഞു.
“വലിയ ക്രൂരതയാണല്ലോ ചെയ്തത്. അതിന്‍റെ ശിക്ഷയാ ഇപ്പം അനുഭവിക്കുന്നത്.”
” തെറ്റുപറ്റിപ്പോയി. ഞാൻ ഇനി എന്ത് ചെയ്യണം അച്ചോ?”
” പശ്ചാത്താപവും പരോപകാരപ്രവൃത്തികളുമൊക്കെ ചെയ്യുക. എനിക്കിപ്പം അതേ പറയാനുള്ളൂ.”
“എന്റെ രോഗം മാറുമോ അച്ചോ?”
“പുണ്യപ്രവൃത്തികൾകൊണ്ട് ഹൃദയത്തിലെ പാപക്കറ കഴുകിക്കളയാന്‍ പറ്റിയാല്‍ ജീവിതത്തിലേക്കു തിരിച്ചുവരാം. മാനസാന്തരപ്പെടുക. ഇനി പാപം ചെയ്യില്ലെന്ന് ദൈവത്തിനു വാക്കു കൊടുക്കുക! അശരണരെ സഹായിക്കുക . ബാക്കിയൊക്കെ ദൈവഹിതംപോലെ നടക്കും.”
വീട്ടില്‍ തിരിച്ചെത്തിയ സഖറിയാസ് ഒരു പുതിയ മനുഷ്യനായി മാറിയിരുന്നു. സന്ധ്യാപ്രാര്‍ത്ഥനയില്‍ കണ്ണീരൊഴുക്കി ചെയ്ത തെറ്റുകള്‍ക്കു കർത്താവിനോടു മാപ്പു ചോദിച്ചു. തന്‍റെ ഭര്‍ത്താവ് കരയുന്നത് ആദ്യമായി കാണുകയായിരുന്നു മേരിക്കുട്ടി. അതുകണ്ടപ്പോൾ അവരുടെയും കണ്ണു നിറഞ്ഞു തുളുമ്പി.
“ജോത്സ്യന്‍റെ വാക്കു വിശ്വസിച്ച് ഒരു പെണ്ണിന്‍റെ ജീവനെടുത്തതു വലിയ തെറ്റായിപ്പോയി അച്ചായാ.”
“ഇനിയും അതു പറഞ്ഞ് എന്നെ വേദനിപ്പിക്കല്ലേ മേരിക്കുട്ടീ. കര്‍ത്താവ് ശിക്ഷ തന്നു. രോഗം മാറിയില്ലെങ്കില്‍ ഭക്ഷണം ഇറക്കാന്‍പോലും കഴിയാതെ വേദന തിന്ന് ഇഞ്ചിഞ്ചായി മരിക്കേണ്ടി വരില്ലേ ഞാന്‍? അതോര്‍ക്കാന്‍ വയ്യ.”
“എല്ലാം ശരിയാകും അച്ചായാ. നമുക്കെല്ലാവർക്കും കൂട്ടത്തോടെ പ്രാർത്ഥിക്കാം “
” കാന്‍സര്‍ വന്നിട്ടു ഭേദമായവര്‍ വിരലിലെണ്ണാനേയുള്ളൂ.”
ഒട്ടും പ്രതീക്ഷയില്ലാത്ത മട്ടില്‍ സഖറിയാസ് പറഞ്ഞു.
ഭര്‍ത്താവിന്‍റെ തലയില്‍ സ്നേഹവായ്പോടെ തലോടിക്കൊണ്ട് മേരിക്കുട്ടി ഓരോന്നു പറഞ്ഞ് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
സർജറിയുടെ ദിവസം അടുക്കും തോറും സഖറിയാസിനു മാനസികവ്യഥ കൂടിക്കൂടി വന്നു.
ഒടുവില്‍ ആ ദിവസം എത്തി!
രാവിലെ ഏഴുമണിക്കാണ് സര്‍ജറി. ആറരയായപ്പോള്‍ സഖറിയാസിനെ പ്രത്യേകവേഷം ധരിപ്പിച്ച് ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോയി. മേരിക്കുട്ടിയും റോയിയും ജിഷയും അനുഗമിച്ചു.
ഓപ്പറേഷന്‍ തിയറ്ററിന്‍റെ മുമ്പിലെ വരാന്തയില്‍ മൂന്നുപേരും നിശ്ശബ്ദമായി പ്രാർത്ഥിച്ചുകൊണ്ട് ചുമരിലേക്ക് ഒട്ടി നിന്നു.
(തുടരും)
രചന: ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved )

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 21

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 22

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 22. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 22. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ-
അനാഥാലയത്തില്‍ വളര്‍ന്ന, സുന്ദരിയും പാട്ടുകാരിയുമായ അനിതയോടു പ്രണയം തോന്നി, ധനാഢ്യനായ ഇലഞ്ഞിക്കല്‍ റോയി അവളെ കല്യാണം കഴിച്ചു. മാതാപിതാക്കളോട് വഴക്കിട്ട് അവര്‍ വാടകവീട്ടില്‍ താമസമാക്കി. മദ്യപാനവും ചീട്ടുകളിയും മൂലം സാമ്പത്തികപ്രതിസന്ധിയുണ്ടായപ്പോള്‍ റോയി കള്ളനോട്ടുകച്ചവടത്തില്‍ പങ്കാളിയായി. പോലീസ് പിടിച്ച് അയാളെ ജയിലിലാക്കി. ഇലഞ്ഞിക്കല്‍ തറവാട്ടില്‍ തിരിച്ചെത്തിയ അനിതയെ കൊല്ലാന്‍ വാടകക്കൊലയാളിയെ ചുമതലപ്പെടുത്തി സഖറിയാസ്. ഗര്‍ഭിണിയായ അനിതയോടു സഹതാപം തോന്നിയ വാടക ഗുണ്ട അവളെ കൊല്ലാതെ ഇടുക്കിയിലെ കടുവാക്കുന്ന് എന്ന ഗ്രാമത്തില്‍ ഏലിക്കുട്ടി എന്ന വൃദ്ധയുടെ വീട്ടില്‍ കൊണ്ടുവന്നു രഹസ്യമായി താമസിപ്പിച്ചു. കടുവാക്കുന്നുപള്ളിയിലെ വികാരിയച്ചന്‍ അവളെ പള്ളിയിലെ ഗായകസംഘത്തിന്റെ ലീഡറാക്കി. റോയിയെ ജാമ്യത്തിലിറക്കിയ സഖറിയാസ്, അനിത മറ്റൊരാളുടെ കൂടെ നാടുവിട്ടുപോയി എന്ന് അവനെ തെറ്റിദ്ധരിപ്പിച്ചു. റോയി ദുഃഖിതനായി. അവനെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു സഖറിയാസ് . ആ കല്യാണം ഉറപ്പിച്ചു. അനിത ഒരു ആൺ കുഞ്ഞിന് ജന്മം നൽകി . കല്യാണത്തിന് ഒരാഴച്ച മുൻപ് പ്രതിശ്രുതവധു അപർണ റോയിയെ ഫോൺ ചെയ്തു ഒരു രഹസ്യം അറിയിച്ചു . (തുടര്‍ന്നു വായിക്കുക)

അപർണയുടെ ഫോണ്‍ സംഭാഷണം റോയി മൊബൈലിൽ റെക്കോര്‍ഡു ചെയ്തിരുന്നു. അത് ഒരിക്കല്‍ക്കൂടി അവൻ പ്ലേ ചെയ്തു കേട്ടു.
“കോളജില്‍ പഠിക്കുന്ന കാലത്ത് എനിക്കൊരു തെറ്റ് പറ്റി. ഞാനൊരാളുമായി സ്നേഹത്തിലായിരുന്നു. ആ സ്നേഹത്തിന്റെ ഊഷ്മളതയിൽ അയാളെ വിശ്വസിച്ചു ഞാൻ എന്റെ ശരീരവും കൂടി പങ്കുവച്ചു . പ്രഗ്നന്റ് ആയീന്നു മനസ്സിലായപ്പം ആരും അറിയാതെ അയാൾ എന്നെ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി അബോര്‍ഷന്‍ നടത്തി. അതിനുശേഷം അയാൾ എന്നിൽ നിന്നു അകന്നു. പിന്നീട് പഠനം കഴിഞ്ഞ് വേറൊരാളുമായി എന്‍റെ കല്യാണം നടന്നു. എനിക്കൊരു കുഞ്ഞുണ്ടാവാതെ വന്നപ്പം ഞാനും ഹസ്ബന്‍റും കൂടി പോയി ഒരു ഡോക്ടറെ കണ്ടു. പരിശോധനയെല്ലാം കഴിഞ്ഞിട്ട് ഡോക്ടര്‍ എന്നെ വിളിച്ചു രഹസ്യമായി ചോദിച്ചു മുന്‍പ് അബോര്‍ഷന്‍ നടത്തിയിട്ടുണ്ടോന്ന്. ഉണ്ടെന്നു പറഞ്ഞപ്പം ഡോക്ടര്‍ സങ്കടത്തോടെ ഒരു സത്യം പറഞ്ഞു. അബോര്‍ഷന്‍ നടത്തിയതിലെ പിഴവുമൂലം എന്‍റെ യൂട്രസിനു തകരാറു സംഭവിച്ചെന്നും എനിക്കിനി ഒരിക്കലും ഒരമ്മയാകാന്‍ പറ്റില്ലെന്നും. അതോടെ തളര്‍ന്നുപോയി ഞാന്‍. അബോര്‍ഷന്‍ നടത്തിയ കാര്യം ഹസ്ബന്‍റിനോടു ഡോക്ടര്‍ പറഞ്ഞില്ല. പക്ഷേ, ഒരിക്കലും എനിക്ക് ഒരു കുഞ്ഞിന് ജന്മം നൽകാനാവില്ലെന്ന് പറഞ്ഞു. ആ വിഷമത്തിലാണ് എന്റെ ഹസ്ബന്‍റ് അറ്റാക്കു വന്നു മരിച്ചത്.

കുഞ്ഞുണ്ടാവില്ലെന്ന കാര്യം റോയിയോടു പലതവണ പറയാന്‍ ഞാന്‍ ഒരുമ്പെട്ടതാ. പക്ഷേ, പപ്പയും അമ്മയും സമ്മതിച്ചില്ല. അവര്‍ക്കെന്നെ ആരുടെയെങ്കിലും തലേല്‍ കെട്ടിയേല്പിക്കണമെന്നേയുണ്ടായിരുന്നുള്ളൂ. ഇനിയും എനിക്കതു ഒളിച്ചുവയ്ക്കാനുള്ള ശക്തിയില്ല . അതുകൊണ്ടാ ഞാൻ ഇപ്പം എല്ലാം തുറന്നു പറയുന്നത് . റോയി എന്നോടു ക്ഷമിക്കണം.”

കുറച്ചുനേരം താടിക്കു കൈയും കൊടുത്തു ചിന്താമൂകനായി ഇരുന്നു റോയി. പത്തുകല്പനകളില്‍ ഏതെങ്കിലും ലംഘിച്ചാല്‍ ദൈവം പൊറുക്കില്ല. അതിന്റെ ശിക്ഷയാണ് അപർണ ഇപ്പോൾ അനുഭവിക്കുന്നത് ! അനിത ഗര്‍ഭിണിയാണെന്നു പറഞ്ഞപ്പോള്‍ താന്‍ എന്തുമാത്രം നിര്‍ബന്ധിച്ചു അബോര്‍ഷന്‍ നടത്താന്‍! അന്ന് അങ്ങനെ പറഞ്ഞതിന്‍റെ ശിക്ഷയായിരിക്കാം ഇപ്പോള്‍ താൻ അനുഭവിക്കുന്നതും.
ഒരു കുഞ്ഞിന്‍റെ അമ്മയാകാന്‍ കഴിവില്ലാത്ത ഒരു പെണ്ണിനെ താന്‍ എന്തിനു വിവാഹം കഴിക്കണം? വെറുതെ ഒരു കൂട്ടിനോ? പക്ഷേ, ഇത്രയും അടുത്ത സ്ഥിതിക്ക് അവളെയങ്ങുപേക്ഷിക്കാനും മനസ്സു വരുന്നില്ല.
എന്തുചെയ്യണമെന്ന് അവനു ഒരെത്തും പിടിയും കിട്ടിയില്ല.
റോയി മൊബൈല്‍ എടുത്തിട്ട് മുറിയില്‍ നിന്നിറങ്ങി. പടികള്‍ ചവിട്ടി ഇറങ്ങി താഴേക്കു ചെന്നു.
മേരിക്കുട്ടി അടുക്കളയില്‍ കറി ചൂടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപര്‍ണ ഫോൺ ചെയ്ത കാര്യം അമ്മയോടു പറഞ്ഞിട്ടു റോയി മൊബൈലില്‍ റിക്കോര്‍ഡു ചെയ്ത അവളുടെ സംഭാഷണം പ്ലേ ചെയ്ത് അമ്മയെ കേള്‍പ്പിച്ചു.
എല്ലാം കേട്ടപ്പോൾ മേരിക്കുട്ടി വായ് പൊളിച്ചു താടിക്കു കൈയും കൊടുത്തു നിന്നുപോയി.
“ആ പെണ്ണിനിതു നേരത്തേ പറയായിരുന്നില്ലേ? വൃത്തികെട്ടവൾ ” – മേരിക്കുട്ടിക്ക് രോഷവും സങ്കടവും അടക്കാനായില്ല . അപർണയെക്കുറിച്ചു വായിൽ വന്നതൊക്കെ അവർ പുലമ്പി.
“ഞാനെന്തു ചെയ്യണം അമ്മേ?” റോയി ചോദിച്ചു.
“എന്തുചെയ്യാൻ? കുഞ്ഞുങ്ങളുണ്ടാകേലാത്ത പെണ്ണിനെ നിനക്കെന്തിനാടാ? ദൈവാനുഗ്രഹംകൊണ്ട് ഇപ്പഴെങ്കിലും അതവൾക്കു പറയാൻ തോന്നിയല്ലോ . നീയവളെ മനസ്സീന്നു കളഞ്ഞേക്ക്. ഇനി ആ പെണ്ണിനെക്കുറിച്ചു ഓർക്കുകയേ വേണ്ട ”
മേരിക്കുട്ടി ഫോണുമായി അടുത്തനിമിഷം സഖറിയാസിന്‍റെ അടുത്തേക്കോടി. ഭർത്താവിനെ അവർ ഫോൺ സംഭാഷണം കേൾപ്പിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ സഖറിയാസിനും മേരിക്കുട്ടിയുടെ അതേ അഭിപ്രായമായിരുന്നു. ഈ കല്യാണം വേണ്ട.
“പക്ഷേ, ഇത്രയും ആയ സ്ഥിതിക്ക്.”
റോയി അങ്ങനെ പറഞ്ഞപ്പോൾ മേരിക്കുട്ടി ഇടപെട്ടു.
“എന്ത് ആയ സ്ഥിതിക്ക് ? കല്യാണമൊന്നും നടന്നില്ലല്ലോ? പിന്നെന്താ? അമ്മയാകാന്‍ കഴിവില്ലാത്ത ഒരു പെണ്ണിന്‍റെ കൂടെ ജീവിതകാലം മുഴുവന്‍ നിനക്കു കഴിയാന്‍ പറ്റുമോ മോനെ ? ഒരുകുഞ്ഞിക്കാല് കാണാതെ എന്ത് ജീവിതമാടാ? ഒരു കാരണവശാലും ഞാനിതിന്നു സമ്മതിക്കുകേല.”
മേരിക്കുട്ടിയുടെ അഭിപ്രായത്തെ സഖറിയാസും പിന്തുണച്ചു.
“പപ്പയ്ക്കും അമ്മയ്ക്കും വേണ്ടെങ്കില്‍ എനിക്കും വേണ്ട. ചിറകു കരിഞ്ഞ ഒരു പക്ഷിയായിപ്പോയില്ലേ ഞാൻ. ഇനി എന്റെ അഭിപ്രായത്തിനിവിടെ എന്ത് വില . പക്ഷേ, ഒരു കാര്യം ഞാൻ പറഞ്ഞേക്കാം . ഇനിയും ഒരു കല്യാണത്തിനു എന്നെ നിര്‍ബന്ധിക്കരുത്. ”
അത്രയും പറഞ്ഞിട്ട് റോയി എണീറ്റ് തന്‍റെ മുറിയിലേക്കു പോയി.
മേരിക്കുട്ടിയും സഖറിയാസും മുഖത്തോട് മുഖം നോക്കി.
“ഇപ്പഴത്തെ ആ വിഷമംകൊണ്ടു പറഞ്ഞതാ അവൻ.. അതു മാറിക്കോളും. ഇനി ഉടനെ ഒരു കല്യാണം ആലോചിക്കണ്ട. ഒരു വര്‍ഷം കഴിയട്ടെ. പ്രായം ഒരുപാടൊന്നും ആയില്ലല്ലോ. അപ്പോഴേക്കും കേസും പുക്കാറുമൊക്കെ തീര്‍ന്ന് അവന്‍റെ മനസ്സു സ്വസ്ഥമാകും. അതുകഴിയുമ്പം നമുക്ക് ആലോചിക്കാം ”
മേരിക്കുട്ടിയുടെ അഭിപ്രായം സഖറിയാസിനും സ്വീകാര്യമായിരുന്നു.

********

അനിതയുടെ ഉണ്ണിക്കുട്ടന് അടുത്ത ആഴ്ച ഒരു വയസ്സ് തികയുകയാണ്. ഒന്നാം പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കണമെന്ന് ഏലിക്കുട്ടിക്ക്‌ നിർബന്ധം . അനിത വിസമ്മതിച്ചു.
”എനിക്കും മോനും വേണ്ടി ഇതിനോടകം അമ്മ എന്തുമാത്രംപൈസ ചെലവാക്കി. ഇനി ബര്‍ത് ഡേ ആഘോഷത്തിനുകൂടി പൈസ ചിലവാക്കണ്ടാ അമ്മേ . തന്നതൊന്നും തിരിച്ചുതരാൻ എനിക്കാവില്ലല്ലോ !” അവൾ പറഞ്ഞു.
” അത് സാരമില്ല കൊച്ചേ. എനിക്കൊരു മകളില്ലാത്തതിന്റെ പ്രയാസം നീ വന്നപ്പഴാ മാറിയത്. നമുക്കിത് ഗംഭീരമായിട്ടങ്ങു ആഘോഷിക്കാന്നേ ”
”വേണ്ടമ്മേ . ഒരുപാട് പബ്ലിസിറ്റി ഒന്നും കൊടുക്കണ്ട . പിന്നെ നാട്ടുകാരുടെ ചോദ്യങ്ങളും പറച്ചിലുകളുമൊക്കെ ഉണ്ടാകും. ഇപ്പം തന്നെ ഓരോരുത്തര് കഥകളുണ്ടാക്കി പറഞ്ഞു നടക്കുന്നുണ്ടല്ലോ. നമുക്ക് വികാരിയച്ചനെ വിളിച്ചു പ്രാര്‍ത്ഥിച്ചിട്ട് ഒരു കേക്കു മുറിച്ച് സിമ്പിളായി ആഘോഷിച്ചാല്‍ മതി”
”ദൈവം നിനക്ക് തന്ന മുത്തല്ലേ ഇവൻ. ആ സന്തോഷം നമ്മൾ നന്നായി ആഘോഷിക്കണ്ടേ?”
”അങ്ങനെയുള്ള ഒരു സാഹചര്യത്തിലല്ലല്ലോ അമ്മേ എന്റെ ജീവിതം. ഞാൻ പിഴച്ചു പെറ്റ പെണ്ണാണെന്ന് വരെ ഇവിടെ ചിലർ പറഞ്ഞു നടക്കുന്നുണ്ട്. ”
”എനിക്കറിയാം മോളെ . ചില മനുഷ്യർക്ക് മറ്റുള്ളവരിൽ കുറ്റം കണ്ടെത്തുന്നതിലാണ് സന്തോഷം. എത്ര ശ്രമിച്ചാലും നമുക്ക് അവരെ തിരുത്താൻ പറ്റില്ല.”
” അതുകൊണ്ടാ ഞാൻ പറഞ്ഞത് ബർത്ത് ഡേ ഒരു ആഘോഷമാക്കണ്ടാന്ന് . അച്ചനെ വിളിച്ചാൽ മാത്രം മതി അമ്മേ. ”
“എന്നാ നിന്‍റെ ഇഷ്ടംപോലെ ആയിക്കോട്ടെ.” ഏലിക്കുട്ടി തുടര്‍ന്നു: “നാളെ കുര്‍ബാന കഴിയുമ്പം അച്ചനെക്കണ്ടു കാര്യം പറ. പിറന്നാൾ ആഘോഷത്തിനൊക്കെ അച്ചന്‍ വരുമോന്നറിഞ്ഞൂടാ.”
“ചോദിച്ചു നോക്കാം അമ്മേ. വന്നാൽ വരട്ടെ . ഇല്ലെങ്കിൽ നമുക്കു മൂന്നുപേർക്കും കൂടി ഒരു കേക്ക് മുറിച്ചങ്ങു ആഘോഷിക്കാം ”
”ഉം ”
അടുത്ത ദിവസം കുര്‍ബാന കഴിഞ്ഞു പള്ളിമേടയില്‍ ചെന്ന് അനിത ആന്‍റണിയച്ചനെ കണ്ടു. ആഗമനോദ്ദേശ്യം വെളിപ്പെടുത്തിയപ്പോൾ അച്ചൻ പറഞ്ഞു .
“എന്റെ കൊച്ചേ ഞാനീ ബർത്ത് ഡേ പാര്‍ട്ടിക്കൊന്നും പോകാറുള്ളതല്ല. ഇതിപ്പം നിന്‍റെ മോന്‍റെയായതുകൊണ്ട് ഞാന്‍ വരാം. നിന്‍റെ വേദനേം വിഷമോം എനിക്കറിയാവുന്നതുകൊണ്ടാ വരാന്നു വച്ചത്. അതുമല്ല , നീ പള്ളീലെ ക്വയറിന്റെ ലീഡറുമാണല്ലോ. ആ സ്നേഹം എനിക്ക് കാണിക്കാതിരിക്കാൻ പറ്റുമോ.”
“താങ്ക്യൂ ഫാദര്‍.”
അച്ചനോടു നന്ദി പറഞ്ഞിട്ട് അവള്‍ പള്ളിമേടയില്‍നിന്നിറങ്ങി വീട്ടിലേക്കു നടന്നു.
പിറന്നാൾ ദിവസം കൃത്യസമയത്തുതന്നെ ആന്‍റണിയച്ചന്‍ ഏലിക്കുട്ടിയുടെ വീട്ടിലെത്തി.
അനിതയുടെ ഒക്കത്തിരുന്ന ഉണ്ണിക്കുട്ടന്‍റെ ശിരസ്സില്‍ അച്ചന്‍ സ്നേഹവായ്പോടെ തഴുകി. അച്ചനെ നോക്കി അവന്‍ വെളുക്കെ ചിരിച്ചു. അവന്‍റെ കുഞ്ഞിക്കവിളില്‍ വാത്സല്യപൂര്‍വ്വം മൃദുവായി ഒന്ന് നുള്ളിയിട്ട് അച്ചന്‍ പറഞ്ഞു:
“കണ്ടോ, ഇവനെന്നെ ഇഷ്ടായി. ഇവന് ദൈവവിളി ഉണ്ട് . വലുതാവുമ്പം നീയും പോരെടാ ഞങ്ങടെ സഭേലേക്ക്. ഞാൻ നിന്നെ ഇപ്പഴേ ബുക്ക് ചെയ്തിരിക്കുന്നു. “
അതു കേട്ടപ്പോള്‍ ഏലിക്കുട്ടി പറഞ്ഞു:
”ആ കരിനാക്കുകൊണ്ടൊന്നും പറയാതെ അച്ചോ. വയസാംകാലത്ത് ഈ കൊച്ചേയുള്ളൂ ഈ പെണ്ണിനെ നോക്കാന്‍.”
”ഞാനൊരു തമാശപറഞ്ഞതല്ലേ? ഏലിച്ചേടത്തി അത് കാര്യമാക്കിയോ?”
”ഞാനും തമാശ പറഞ്ഞതാ അച്ചാ. ”
കുലുങ്ങി ചിരിച്ചിട്ട് ഏലിക്കുട്ടിപോയി കേക്ക് എടുത്തുകൊണ്ടു വന്ന് സ്വീകരണമുറിയിലെ ടേബിളില്‍ വച്ചു. പ്രാര്‍ത്ഥന ചൊല്ലിയിട്ട് അച്ചന്‍ കേക്കു മുറിച്ചു. ആദ്യം ഒരു ചെറിയ കഷണമെടുത്ത്, അനിതയുടെ ഒക്കത്തിരുന്ന ഉണ്ണിക്കുട്ടന്‍റെ കുഞ്ഞുവായിലേക്കു വച്ചുകൊടുത്തു. അവന്‍ അതു നുണഞ്ഞിറക്കുന്നതു മൂന്നുപേരും കൗതുകത്തോടെ നോക്കി നിന്നു. പിന്നെ, അനിതയ്ക്കും ഏലിക്കുട്ടിക്കും ഓരോ കഷണം കേക്ക് എടുത്ത് അച്ചൻ കൊടുത്തു. അച്ചനും ഒരു കഷണം എടുത്തു തിന്നു.
”പ്രമേഹവും കൊളസ്ട്രോളുമൊക്കെയുണ്ട് . എന്നാലും കേക്കും അലുവായുമൊക്കെ കാണുമ്പോൾ വാരിവലിച്ചു തിന്നുപോകും. ”
അനിതയെ നോക്കി ചിരിച്ചുകൊണ്ട് അച്ചൻ പറഞ്ഞു.
”വല്ലപ്പോഴുമല്ലേയുള്ളൂ . സാരമില്ലച്ചോ ”
”അല്ല , വയസ് അറുപത്തഞ്ചു കഴിഞ്ഞു. ഇനിയും ഒരുപാടുകാലം ജീവിച്ചിരിക്കണമെന്ന് നമ്മൾ ആഗ്രഹിക്കാൻ പാടില്ലല്ലോ. ”
അനിത ചിരിച്ചതേയുള്ളൂ.
“അച്ചന്‍ ഇരിക്ക്. ഞാന്‍ ചായ ഇട്ടോണ്ട് പിടീന്നു വരാം.”
അച്ചന്‍റെ മുമ്പിലേക്കു കസേര നീക്കിയിട്ടിട്ട് ഏലിക്കുട്ടി അടുക്കളയിലേക്കു പാഞ്ഞു. അച്ചന്‍ ഇരുന്നിട്ട് അനിതയെ നോക്കി പറഞ്ഞു:
“എടി കൊച്ചേ നിന്‍റെ പാട്ടിനെക്കുറിച്ച് ഇടവകക്കാര്‍ക്കൊക്കെ നല്ല അഭിപ്രായമാ കേട്ടോ. നീ പരിശീലിപ്പിച്ചെടുത്ത പിള്ളേരും നല്ല മിടുക്കരാ. നമ്മുടെ ക്വയറിപ്പം ഗംഭീരമായിട്ടുണ്ട് . ഇടവകക്കാരൊക്കെ പറഞ്ഞു . അതിന്റെ ക്രെഡിറ്റ് മുഴുവൻ ഞാൻ നിനക്ക് തരുവാ. ”
അച്ചന്റെ അഭിനന്ദനം കേട്ടപ്പോൾ അനിതക്ക് ആത്മഹർഷം തോന്നി.
“ആ കന്യാസ്ത്രീക്കിപ്പം നിന്നോടു ഭയങ്കര കുശുമ്പാ. കഴിഞ്ഞദിവസം അവർ എന്നോട് പറഞ്ഞു, നിന്നെക്കാൾ നന്നായി പാടുന്ന ഒത്തിരി പിള്ളേർ ഇവിടെയുണ്ടെന്ന് . ഞാൻ ചോദിച്ചു എന്നിട്ടെന്തേ ഇത്രയും നാളായിട്ടും അവരെയൊന്നും ഇവിടെകൊണ്ട് വന്നു പാടിക്കാത്തതെന്ന് ? മിണ്ടിയില്ല . അസൂയയാന്നേ അസൂയ. കന്യസ്ത്രീയാന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. ”
അനിത ചിരിച്ചു കൊണ്ടു നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
“ങ്ഹ… പിന്നേയ്… നമ്മുടെ ഇടവകദിനാഘോഷം അടുത്ത മാസമാ. ഇപ്രാവശ്യം നിന്നേക്കൊണ്ടു ഞാനൊരു പാട്ടു പാടിപ്പിക്കുന്നുണ്ട്. ഞാന്‍ തന്നെ എഴുതി ഈണം നല്‍കിയതാ. ഓര്‍ക്കസ്ട്രയൊക്കെയിട്ട് ഒരു അടിപൊളി ഭക്തിഗാനം. എല്ലാം റഡിയാക്കിക്കൊണ്ടിരിക്കുവാ. നീ ഒരു ദിവസം വന്ന് ഒന്നു പാടി നോക്കി സെറ്റപ്പാക്കണം.”
“വരാം അച്ചോ. എന്നു വരണമെന്നു പറഞ്ഞാല്‍ മതി.”
“റെഡിയാകുമ്പം ഞാന്‍ വിളിച്ചു പറഞ്ഞേക്കാം.”
”ഉം ”
അവര്‍ സംസാരിച്ചിരിക്കുമ്പോൾ ഏലിക്കുട്ടി ചായയുമായി എത്തി. ചായ കുടിച്ചിട്ട് അച്ചന്‍ യാത്രപറഞ്ഞ് ഇറങ്ങി.
ഇറങ്ങുന്നതിനുമുമ്പ് ഉണ്ണിക്കുട്ടന്റെ കവിളിൽ ഒരുമ്മ കൊടുക്കാൻ മറന്നില്ല അച്ചൻ.
ഒഴാഴ്ച കഴിഞ്ഞപ്പോള്‍ അച്ചന്‍ ഫോണില്‍ വിളിച്ചിട്ട് അനിതയോട് അടുത്ത ദിവസം രാവിലെ പത്തുമണിക്ക് പള്ളിമേടയിലേക്കു വരാന്‍ ആവശ്യപ്പെട്ടു. ഉണ്ണിക്കുട്ടനെ എലിക്കുട്ടിയെ ഏല്പിച്ചിട്ട് പിറ്റേന്നു രാവിലെ അവള്‍ പള്ളിമേടയിലേക്കു ചെന്നു.
അച്ചന്‍റെ മുറിയില്‍ അപരിചിതനായ ഒരു ചെറുപ്പക്കാരന്‍ കൂടിയുണ്ടായിരുന്നു. അച്ചന്‍ അയാളെ പരിചയപ്പെടുത്തി:
“ഇദ്ദേഹം അലോഷ്യസ് ജോണ്‍. എന്‍റെ പാട്ട് ചിട്ടപ്പെടുത്താനും ഓര്‍ക്കസ്ട്രേഷന്‍ കൊടുക്കാനുമൊക്കെ സഹായിച്ച ആളാ. ഇദ്ദേഹം അത് വേറൊരാളെക്കൊണ്ടു പാടിപ്പിച്ചു ലാപ്ടോപ്പിലാക്കി കൊണ്ടുവന്നിട്ടുണ്ട്. അതൊന്നു കേട്ടിട്ട് അതിലെ വോക്കല്‍സ് മാറ്റി നിന്‍റെ ശബ്ദം കേറ്റണം. എന്നിട്ടു നമുക്കൊന്ന് കേട്ടു നോക്കാം എങ്ങനുണ്ടെന്ന്.”
“ഉം…”അനിത തലകുലുക്കി.
അലോഷ്യസ് ലാപ്ടോപ്പില്‍ പാട്ടു പ്ലേ ചെയ്ത് അനിതയെ കേള്‍പ്പിച്ചു. മനോഹരമായ വരികളും ഈണവും. പല പ്രാവശ്യം അതു കേട്ടിട്ട് അതിന്‍റെ താളവും ഈണവും വരികളും അവള്‍ ഹൃദിസ്ഥമാക്കി. പിന്നെ പല തവണ പാടി പരിശീലിച്ചു.
ഒടുവില്‍ ഫൈനല്‍ ടേക്ക്!
മുറിയില്‍ പൂര്‍ണ്ണനിശ്ശബ്ദത.
അലോഷ്യസ് സ്റ്റാര്‍ട്ട് എന്ന് ആംഗ്യം കാണിച്ചതും അനിത പാടിത്തുടങ്ങി. ഒറ്റ ടേക്കില്‍ എല്ലാം ഓക്കെ! റീപ്ലേ ചെയ്തു മൂന്നുപേരും പാട്ട് കേട്ടു.
ഗംഭീരം! അതി മനോഹരം!
അച്ചനും അലോഷ്യസും അനിതയെ അഭിനന്ദങ്ങൾ കൊണ്ട് പൊതിഞ്ഞു.
“ഇടവകദിനത്തിന് ഈ പാട്ടുപാടി നമുക്ക് കലക്കണം കൊച്ചേ .” അച്ചന്‍ വലിയ സന്തോഷത്തിലായിരുന്നു.
കോഫിയും പലഹാരങ്ങളും കൊടുത്തു സൽക്കരിച്ചിട്ടാണ് അനിതയെ വീട്ടിലേക്ക് പറഞ്ഞുവിട്ടത്‌ .
വീട്ടില്‍ വന്ന് ഏലിക്കുട്ടിയോട് അനിത ആ സന്തോഷവാര്‍ത്ത പറഞ്ഞു.
”അച്ചൻ അങ്ങനെയാ . നാടകവും പാട്ടുമൊക്കെ വല്യ ഇഷ്ടമാ. അതിനുവേണ്ടി എന്തോരം കാശുമുടക്കാനും മടിയില്ലതാനും. ”
”ഇടവക ദിനത്തിന് എന്റെ പാട്ടുകേൾക്കാൻ അമ്മച്ചി വരില്ലേ ?”
“പിന്നെ വരില്ലേ മോളെ. എന്റെ കൊച്ചിന്റെ പാട്ട് എനിക്ക് കേൾക്കാതിരിക്കാൻ പറ്റുമോ? “
ഏലിക്കുട്ടിയും സന്തോഷത്തിലായിരുന്നു.
ഒടുവില്‍ കാത്തിരുന്ന ഇടവകദിനം എത്തി. പാരീഷ്ഹാളിലാണു യോഗം. വികാരി ജനറാളാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രസംഗം കഴിഞ്ഞ് അച്ചന്‍ കസേരയില്‍ വന്നിരുന്നതും മൈക്കിലൂടെ അനൗണ്‍സ്മെന്‍റ്:
“സംഗീതത്തിന്‍റെ മാസ്മരികലോകത്തേക്കു ഇനി നമുക്കൊരു യാത്ര പോകാം. ശബ്ദവിസ്മയത്തിലൂടെ നമ്മളെ ആനന്ദ സാഗരത്തിൽ ആറാടിക്കാൻ ഇതാ എത്തുന്നു നമ്മുടെ ഇടവകയിലെ അനുഗ്രഹീത ഗായിക അനിതാ റോയി. ഈ ഗാനത്തിന്‍റെ രചനയും സംഗീതവും നിര്‍വഹിച്ചത് നമ്മുടെ പ്രിയപ്പെട്ട വികാരിയച്ചന്‍ റവ. ഫാ. ആന്‍റണി ആലുംമൂട്ടില്‍.”
സദസ്സില്‍ നീണ്ട കൈയടി. പിന്നെ പൂര്‍ണ്ണ നിശ്ശബ്ദത.
സ്റ്റേജിന്‍റെ പിന്നില്‍ നിന്ന് അനിത സാവധാനം മൈക്കിന്‍റെ അടുത്തേക്കു വന്നു. എല്ലാ കണ്ണുകളും അവളുടെ മുഖത്ത്.
സ്റ്റേജിന്‍റെ വലതുവശത്തു ലാപ്ടോപ്പില്‍ കരോക്കെ മ്യൂസിക് ഓണ്‍ ചെയ്തു. പശ്ചാത്തലസംഗീതത്തിന്‍റെ അകമ്പടിയോടെ സ്വയം മറന്ന് അനിത പാടി.
”കാൽവരി നാഥാ.. കരുണാമയനേ.. ”
പാട്ടു തീര്‍ന്നതും സദസ്സില്‍ നിലയ്ക്കാത്ത കരഘോഷം! എലിക്കുട്ടിയും നീട്ടി കൈ അടിച്ചു.
നിറഞ്ഞ സന്തോഷത്തോടെയാണ്‌ അനിത കർട്ടന് പിന്നിലേക്ക് നടന്നകന്നത്.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 21

ആദ്യത്തെ വീട് ദൈവാനുഗ്രഹം ഉള്ള വീട്. രണ്ടാമത്തെ വീട് കണ്ടോ, ഒരു ദൈവാനുഗ്രഹവും ഇല്ല.

0

പണ്ട് ഞാൻ ഒരു കൊച്ചച്ചൻ ആയിട്ട് ചില അച്ചന്മാരുടെ കൂടെ നടന്നിട്ടിട്ടുണ്ട് . എനിക്കുണ്ടായ ഒരു അനുഭവം പറയാം. ചില വീടുകളിൽ ചെന്നാൽ വല്യച്ചൻ അടിപൊളി പ്രാർത്ഥനയാണ്. കർത്താവായ യേശുവേ ഈ ഭവനത്തെ മൊത്തം സമർപ്പിച്ച് ഞാൻ പ്രാർത്ഥിക്കുന്നു എന്നൊക്കെ പറഞ്ഞ് ഭയങ്കര പ്രാർത്ഥന! അതേസമയം ഒരു പാവപ്പെട്ട വീടാണെങ്കിൽ വലിയ പ്രാർത്ഥന ഒന്നുമില്ല. കർത്താവേ ഈ ഭവനത്തെ കാത്തുകൊള്ളണമേ! അത്രയേ ഉള്ളൂ. പണ്ട് ഞങ്ങൾ ഡീക്കന്മാർ ആയിരിക്കുമ്പോൾ ഒരു അച്ചൻ ഒരു ധ്യാനപ്രസംഗത്തിൽ പറഞ്ഞ ഒരു സംഭവം പറയാം .

അച്ചനും കൊച്ചച്ചനും കൂടി ഭവന സന്ദർശനത്തിന് പോയി. ആദ്യമേ ഒരു അടിപൊളി വീട് കണ്ടു. നല്ല ഡോബർമാൻ പട്ടികൾ ഒക്കെ ഉള്ള മനോഹരമായ ഒരു വീട്. റിമോട്ട് വെച്ചാണ് വീടിന്റെ ഗേറ്റ് തുറക്കുന്നത് .

മുറ്റത്ത് ടൈൽസ് ഇട്ടിട്ടിരിക്കയാണ് . പിന്നെ പൂന്തോട്ടം. സർവ്വ ആഡംബരങ്ങളും ഉള്ള ഗംഭീരമായ ഒരു വീട്. ഗേറ്റിങ്കൽ നിന്ന് അച്ചനും കൊച്ചച്ചനും കൂടെ ബെല്ലമർത്തി. കുറച്ചു കഴിഞ്ഞപ്പോൾ ഗേറ്റ് തനിയെ തുറന്നു. അച്ചനും കൊച്ചനും കൂടി അകത്തു കയറി.

Also Read ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം.

വീടിനകത്ത് ചെന്നപ്പോൾ ഒരു ചേച്ചി ഉണ്ട് . മനോഹരമായ , പൂച്ച കണ്ണുള്ള സുന്ദരിയായ, വെളുത്തുതുടുത്ത ഒരു ചേച്ചി. ഇതൊക്കെയാണല്ലോ നമ്മുടെ സൗന്ദര്യ സങ്കല്പം . പെണ്ണിന് പൂച്ചകണ്ണ് വേണം. എന്നാലേ
സുന്ദരി ആകൂ . ( കർത്താവിനെയും നമുക്ക് അങ്ങനെ കാണാൻ ആണല്ലോ ഇഷ്ടം . പൂച്ചക്കണ്ണും ചെമ്പൻമുടിയുമുള്ള കർത്താവ് . കർത്താവിനു എവിടെയായായിരുന്നു ചെമ്പൻമുടി എന്ന് എനിക്കറിയാൻമേലാ.)

അച്ചനും കൊച്ചച്ചനും വീടിനകത്തേക്ക് കയറിയപ്പോൾ ഈ ചേച്ചി ഓടി വന്ന് അയ്യോ അച്ചാ വരൂ വരൂ ഇരിക്കൂ ഇരിക്കൂ എന്നൊക്കെ പറഞ്ഞു പറഞ്ഞു നല്ല കസേരകൾ ഒക്കെ കാണിച്ചു കൊടുത്തു. അങ്ങനെ മനോഹരമായ കസേകളിൽ അച്ചന്മാർ രണ്ടുപേരും ഇരുന്നു.

എന്നിട്ട് അച്ചൻ ചോദിച്ചു നിന്റെ കെട്ടിയോൻ എന്തു പറയുന്നു? അങ്ങനെ ഓരോ വിശേഷങ്ങൾ തിരക്കി . കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി വെള്ളം എടുക്കട്ടെ അച്ചാ എന്ന് ചോദിച്ചു . വേണ്ട എന്ന് അച്ചൻ പറഞ്ഞു . പിന്നെ ചേച്ചി വെള്ളം എടുക്കാനൊന്നും പോയില്ല കേട്ടോ. അവസാനം അച്ചൻ ദീർഘമായ ഒരു പ്രാർത്ഥന നടത്തിയിട്ട് വലിയൊരു ആശീർവാദവും കൊടുത്തു. എന്നിട്ട് ചേച്ചിയുടെ തലയിൽ കൈവച്ച് ഭയങ്കരമായ ഒരു അനുഗ്രഹിക്കലും.

Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!

പിന്നെ അച്ചന്മാർ അവിടെ നിന്ന് ഇറങ്ങി മുൻപോട്ട് നടന്നു. രണ്ടു വളവു കഴിഞ്ഞു ഒരു കലുങ്ക് ഉണ്ട് . കലുങ്കിന്റെ സൈഡിൽ ഒരു കുടിൽ ഉണ്ട് . അതും ആ ഇടവകയിലെ വീടാണ്.

അവിടെ ഒരു അമ്മയും നാലഞ്ചു കാക്കിരി പീക്കിരി പിള്ളേരും. പിള്ളേര് തുണിയുമില്ല തുത്തലുമില്ലാതെ മുറ്റത്തുകൂടി ഓടി നടക്കുകയാണ്. അതിലൊരെണ്ണം ഇത്തിരി വലുതായിരുന്നു. റോഡിൽ അച്ചനെ കണ്ടതേ അമ്മേ ദേ അച്ചൻ അച്ചൻ എന്ന് വിളിച്ചു ആ കൊച്ചു കൈകാലിട്ടടിക്കാൻ തുടങ്ങി. ഉടനെ അച്ചൻ വളരെ വിഷമിച്ച് ആ വീട്ടിലേക്ക് കയറി. ഈ ചേച്ചി ആണെങ്കിൽ നാണക്കേട് കൊണ്ട്, കീറിപ്പറിഞ്ഞ സാരിയൊക്കെ സെറ്റ് ചെയ്തു ഒതുക്കിയിട്ട് അച്ചാ ചായ എടുക്കാം എന്ന് പറഞ്ഞു അവിടെ ഇരുന്ന ഒരു കലം എടുത്ത് സ്റ്റൗവിൽ വച്ചു. അച്ചന്മാർക്ക് ഇരിക്കാൻ കസേര ഒന്നും ഇല്ല . കട്ടിലിൽ ഒരു വെള്ള തോർത്ത് വിരിച്ചിട്ടിട്ടു ചേച്ചി ഇരിക്കാൻ പറഞ്ഞു . അവിടെ ആകപ്പാടെ വെള്ള ആയിട്ടു ആ ഒരു തോർത്ത് മാത്രമേ ഉള്ളൂ. ബാക്കി എല്ലാം ചെളിപിടിച്ചു കറുത്തിരിക്കുകയാണ് .

ഈ ചേച്ചിയുടെ സാരിയും കളറും ഒക്കെ കണ്ടപ്പോൾ അച്ചൻ ചായ വേണ്ട എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞു അവിടെനിന്നു ഇറങ്ങി രണ്ടുവീട് കഴിഞ്ഞപ്പോൾ വല്യച്ചൻ കൊച്ചച്ചന് ഒരു ഉപദേശം. മകനെ നീ കണ്ടോ, ആദ്യത്തെ വീട് എന്തുമാത്രം ദൈവാനുഗ്രഹം ഉള്ള വീട്. രണ്ടാമത്തെ വീട് കണ്ടോ, ഒരു ദൈവാനുഗ്രഹവും ഇല്ല.

Also Read എത്ര പ്രായമായാലും പിണക്കമായാലും ദമ്പതികൾ ഒരു മുറിയിലെ കിടക്കാവൂ

ഇതാണ് നമ്മുടെ ദൈവാനുഗ്രഹ സങ്കല്പം! നിങ്ങൾ ഒന്ന് ഓർത്തുനോക്കിക്കെ, അവിടെ നാലഞ്ച് കുട്ടികളുണ്ട്. ഒറ്റയ്ക്കല്ല ആ അമ്മച്ചി അവിടെ. അവളുടെ ഭർത്താവ് വയലിൽ പണിക്ക് പോയിരിക്കുകയാണ്. സന്തോഷത്തോടെ കഴിയുകയാണ് ആ കുടുംബം. അതാണ് ദൈവാനുഗ്രഹം! അപ്പുറത്തെ വീട്ടിലാണെങ്കിലോ ? ഒരു ചേച്ചിയും ഒരു ഡോബർമാനും! വേറൊന്നുമില്ല. അവിടെയാണത്രെ ദൈവാനുഗ്രഹം കിടക്കുന്നത്. ഒരു ചേച്ചിയും പട്ടിയും ഉള്ള വീട് ദൈവാനുഗ്രഹം ഉള്ള വീട്!

വീടിന്റെ വലിപ്പം കണ്ടും കാറുകളുടെ എണ്ണം കണ്ടും ഒക്കെ ആണ് നമ്മൾ ദൈവാനുഗ്രഹം നിശ്ചയിക്കുന്നത് . ഇങ്ങനെയാണ് പലരും നമ്മളെ ദൈവാനുഗ്രഹം പഠിപ്പിക്കുന്നത്. ദൈവകൃപ ഉണ്ടോ നിനക്ക് സമ്പൽസമൃദ്ധി ഉണ്ടാകും. ഉണ്ടായിട്ട് എന്ത് ചെയ്യാനാണ് ?

ജീവിതകാലം മുഴുവൻ ഗൾഫിലും അവിടെയും ഇവിടെയുമെല്ലാം പോയി കിടന്നു കഷ്ടപ്പെടും. എന്നിട്ട് ആയുസു തീരാറാകുമ്പോൾ ഇങ്ങോട്ട് വരും . ഒടുവിൽ ഉണ്ടാക്കിയ പണം മുഴുവൻ ആശുപത്രിയിൽ കൊണ്ടുപോയി കൊടുക്കും. അപ്പോൾ സമാധാനം ആകും.

Also Read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.

എന്നാൽ ഇവിടെയായിരിക്കുമ്പോൾ ഇത്തിരി ആസ്വദിച്ചൊന്നു ജീവിച്ചു നോക്കിക്കേ. ഇടയ്ക്ക് ഭാര്യയേയും പിള്ളേരേയുമൊക്കെ കൂട്ടി പള്ളിയിൽ പോയി ഒന്ന് പ്രാർത്ഥിക്ക്. എവിടെയെങ്കിലും ഒരു യാത്രയൊക്കെ നടത്തി സന്തോഷമായിട്ട് ഒന്ന് ജീവിച്ചുനോക്ക് .

ദൈവം നമുക്ക് സന്തോഷമായി ജീവിക്കാൻ ഒരുപാട് കാര്യങ്ങൾ തന്നിട്ടുണ്ട് . നമ്മുടെ ഉള്ളിൽ വെറുപ്പും വിദ്വേഷവും കൊണ്ട് നടക്കുന്നതുകൊണ്ട് നമുക്ക് ഇതൊന്നും ചെയ്യാൻ പറ്റുന്നില്ല. നമ്മൾ വഞ്ചിക്കപ്പെടാൻ തല്പരരായി നിൽക്കുകയാണ് . വഞ്ചിക്കാൻ ആയിട്ട് നമ്മളെത്തന്നെ നമ്മൾ വിട്ടുകൊടുത്തിരിക്കുകയാണ് . എന്നെ വഞ്ചിച്ചോളൂ എന്ന് പറഞ്ഞുകൊണ്ട് . വിശ്വാസത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്.

അതുകൊണ്ട് വിശ്വാസത്തിൽ നിങ്ങളെ ആരും ചൂഷണം ചെയ്യാതിരിക്കാൻ നിങ്ങൾ നോക്കണം. നിങ്ങളുടെ മൃദുല വികാരങ്ങളെയും നിങ്ങളുടെ പരാജയങ്ങളെയും ആരും ചൂഷണം ചെയ്യാതെ ഇരിക്കട്ടെ. നിങ്ങളുടെ വേദനകളെ നിങ്ങളുടെ ബുദ്ധിമുട്ടുകളെ നിങ്ങളുടെ രോഗങ്ങളെ ആരും ചൂഷണം ചെയ്യാൻ ഇടവരരുത് .

നമ്മുടെ ജീവിതത്തിൽ വേദനകളും പരാജയങ്ങളും വരുമ്പോൾ നമ്മൾ നിസ്സഹായരായി പോവും. ആര് എന്നെ ഇതിൽ രക്ഷിക്കും എന്ന ചിന്തയുമായി നമ്മൾ ഓടിനടക്കും.

Also Read എത്ര ദേഷ്യം വന്നാലും ഭാര്യ ഭർത്താവിനോട് മിണ്ടാതിരിക്കരുത്

എന്റെ ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ ഒരു അച്ചൻ എന്നെ ഫോൺ വിളിച്ചിട്ട് നിനക്ക് കുറേ നാളുകൾ ആയിട്ട് പ്രശ്നങ്ങളാണ് കേട്ടോ. ഞാനൊരു ധ്യാനകേന്ദ്രത്തിന്റെ അഡ്രസ് തരാം. നീ എത്രയും വേഗം അവിടെപോകണം എന്ന് പറഞ്ഞു . ഞാൻ പറഞ്ഞു ”എന്റെ പൊന്നച്ചാ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്റെ ഏറ്റവും വലിയ ധ്യാനം വിശുദ്ധ കുർബാന ആണ്. അതിൽ നിന്നും ഒന്നും കിട്ടിയില്ലെങ്കിൽ ലോകത്ത് ഞാൻ എവിടെ പോയാലും എനിക്ക് ഒന്നും കിട്ടാൻ പോകുന്നില്ല. അതാണ് എന്റെ വിശ്വാസം. അതുകൊണ്ട് ഞാൻ അങ്ങനെ ജീവിച്ചോളാം. എന്നെ കല്ലെറിയുന്നവർ എറിഞ്ഞോട്ടെ . വസ്ത്രാക്ഷേപം ചെയ്യുന്നവർ ചെയ്തോട്ടെ. എനിക്ക് പ്രത്യേകിച്ച് നഷ്ടമൊന്നുമില്ല. പറയേണ്ടവര് കിടന്നു പറഞ്ഞോട്ടെ . ” എന്ന് ഞാൻ പറഞ്ഞു
ഫാ.ജോജോ ( ആന്റണി ) തളികസ്ഥാനം . വീഡിയോ കാണുക

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 21. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 21. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ-
അനാഥാലയത്തില്‍ വളര്‍ന്ന, സുന്ദരിയും പാട്ടുകാരിയുമായ അനിതയോടു പ്രണയം തോന്നി, ധനാഢ്യനായ ഇലഞ്ഞിക്കല്‍ റോയി അവളെ കല്യാണം കഴിച്ചു. അനിതയെ മാനസികമായി പീഡിപ്പിച്ചതിന്റെ പേരിൽ മാതാപിതാക്കളോട് വഴക്കിട്ട് അവര്‍ വാടകവീട്ടില്‍ താമസമാക്കി. മദ്യപാനവും ചീട്ടുകളിയും മൂലം സാമ്പത്തികപ്രതിസന്ധിയുണ്ടായപ്പോള്‍ റോയി കള്ളനോട്ടുകച്ചവടത്തില്‍ പങ്കാളിയായി. പോലീസ് പിടിച്ച് അയാളെ ജയിലിലാക്കി. അനിത ഇലഞ്ഞിക്കല്‍ തറവാട്ടില്‍ തിരിച്ചെത്തി. അനിതയെ കൊല്ലാന്‍ ഒരു വാടകഗുണ്ടയെ ചുമതലപ്പെടുത്തി സഖറിയാസ്. ഗര്‍ഭിണിയായ അനിതയോടു സഹതാപം തോന്നിയ ഗുണ്ട അവളെ കൊല്ലാതെ ഇടുക്കിയിലെ കടുവാക്കുന്ന് എന്ന ഗ്രാമത്തില്‍ ഏലിക്കുട്ടി എന്ന വൃദ്ധയുടെ വീട്ടില്‍ കൊണ്ടുവന്നു രഹസ്യമായി താമസിപ്പിച്ചു. കടുവാക്കുന്നുപള്ളിയിലെ വികാരിയച്ചന്‍ അവളെ പള്ളിയിലെ ഗായകസംഘത്തിന്റെ ലീഡറാക്കി. റോയിയെ ജാമ്യത്തിലിറക്കിയ സഖറിയാസ് അനിത മറ്റൊരാളുടെ കൂടെ നാടുവിട്ടുപോയി എന്ന് മകനെ തെറ്റിദ്ധരിപ്പിച്ചു. റോയി ദുഃഖിതനായി. അവനെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു സഖറിയാസ് . ആ കല്യാണം ഉറപ്പിച്ചു. (തുടര്‍ന്നു വായിക്കുക)

നിർമ്മലഗിരി ആശുപത്രി!
ലേബര്‍ റൂമിന്‍റെ പുറത്ത്, വരാന്തയിലെ പ്ലാസ്റ്റിക് കസേരയിൽ കൊന്ത ഉരുട്ടി, ജപമാല ചൊല്ലി ഇരിക്കുകയാണ് ഏലിക്കുട്ടി. അവരുടെ ഹൃദയം ക്രമാതീതമായി മിടിച്ചുകൊണ്ടിരുന്നു.
തെല്ലുനേരം കഴിഞ്ഞപ്പോള്‍ ലേബര്‍ റൂമിന്‍റെ വാതിൽ തുറക്കപ്പെട്ടു. തല വെളിയിലേക്കു നീട്ടിയിട്ടു നേഴ്സ് ചോദിച്ചു:
“അനിതയുടെ ആള്‍ ആരാ?”
”ഞാനാ ”
ഏലിക്കുട്ടി എഴുന്നേറ്റു അടുത്തേക്ക് ചെന്നു.
“പ്രസവിച്ചു. ആണ്‍കുട്ടിയാ. രണ്ടുപേരും സുഖായിട്ടിരിക്കുന്നു.” നേഴ്സ് തല വലിച്ചിട്ടു വാതിൽ അടച്ചു.
ഏലിക്കുട്ടി നെഞ്ചത്തു കൈവച്ച് കര്‍ത്താവിനു നന്ദി പറഞ്ഞു. ഒരാണ്‍കുഞ്ഞിനെ കൊടുത്ത് ദൈവം അവളെ അനുഗ്രഹിച്ചല്ലോ! തന്‍റെ പ്രാര്‍ത്ഥനയ്ക്കു ഫലമുണ്ടായി. വലുതാകുമ്പോൾ അവളെ നോക്കാൻ ഒരാളായില്ലേ!ആശ്വാസത്തോടെ ഏലിക്കുട്ടി തിരികെ വന്നു കസേരയിൽ ഇരുന്നു. പിന്നെയും കൊന്ത ഉരുട്ടലും പ്രാർത്ഥനയും തുടർന്നുകൊണ്ടേയിരുന്നു. അമ്മയ്ക്കും കുഞ്ഞിനും ആപത്തൊന്നും വരുത്താതെ ആരോഗ്യത്തോടെ സംരക്ഷിച്ചുകൊള്ളണേ മാതാവേ എന്നായിരുന്നു അവർ പ്രാർത്ഥിച്ചത് .
കുറച്ചുസമയം കഴിഞ്ഞപ്പോള്‍ നേഴ്സ് കുഞ്ഞിനെ കൊണ്ടുവന്ന് ഏലിക്കുട്ടിയെ കാണിച്ചു. വെളുത്തു തുടുത്ത് ഒരു തങ്കക്കുടം! കൈകള്‍ ചുരുട്ടിപ്പിടിച്ച് കണ്ണുംപൂട്ടി മയങ്ങുകയാണ് കൊച്ചുകള്ളന്‍. തന്റെ കൈകളിലേക്ക് അവനെ വാങ്ങിയിട്ട് കുറേനേരം ആ മുഖത്തേക്ക് തന്നെ നോക്കിനിന്നു ഏലിക്കുട്ടി. റോസാദളങ്ങൾ പോലുള്ള ആ കവിളിൽ ഒരുമ്മ കൊടുക്കണമെന്ന് തോന്നിയെങ്കിലും കുഞ്ഞിന്റെ സുരക്ഷിതത്വം ഓർത്തു അത് വേണ്ടെന്നു വച്ചു . കുഞ്ഞിനെ തിരികെ നേഴ്‌സിനെ ഏൽപ്പിച്ചുകൊണ്ട് ഏലിക്കുട്ടി ചോദിച്ചു.
” മുറിയിലേക്ക് എപ്പ കൊണ്ടുവരും ?”
“വൈകാതെ കൊണ്ടുവരാം . അമ്മ ഇനി ഇവിടെ ഇരിക്കണമെന്നില്ല . റൂമിൽ പോയി ഇരുന്നോ. എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിച്ചേക്കാം. “
”ഓ ”
നേഴ്സ് പറഞ്ഞതനുസരിച്ച് ഏലിക്കുട്ടി മുറിയിലേക്കു പോയി.
ഉച്ചകഴിഞ്ഞപ്പോൾ അനിതയെയും കുഞ്ഞിനെയും മുറിയിലേക്കു കൊണ്ടുവന്നു.
കുഞ്ഞിനെ അനിതയുടെ ദേഹത്തോടു ചേര്‍ത്തു കിടത്തിയിട്ട് ഏലിക്കുട്ടി പറഞ്ഞു:
“ഒരു കുഴപ്പവും കൂടാതെ ആരോഗ്യമുള്ള ഒരു തങ്കക്കുടത്തിനെയല്ലേ ദൈവം നിനക്കു തന്നിരിക്കുന്നത്. അതും ആണ്‍കുട്ടി. വലുതാവുമ്പം നിന്നെ നോക്കാനും സംരക്ഷിക്കാനും ഒരാളായില്ലേ? നന്ദി പറഞ്ഞോ നീ ദൈവത്തിന് ?”
“ഉം… ഒരുപാട് ഒരുപാട് !…”
ഏലിക്കുട്ടി ഫ്ളാസ്കില്‍നിന്ന് ഒരു ഗ്ലാസ് പാല്‍ പകര്‍ന്ന് അവള്‍ക്കു കുടിക്കാന്‍ നീട്ടി.
“പാലും മുട്ടയും പഴങ്ങളുമൊക്കെ ശരിക്കു കഴിക്കണം. എന്നാലേ മുലപ്പാലുണ്ടാവൂ!”
ചിരിച്ചുകൊണ്ട് കൊണ്ട് അനിത കിടക്കയിൽ എണീറ്റിരുന്നു. എന്നിട്ട് എലിച്ചേടത്തിയുടെ കയ്യിൽ നിന്ന് പാല്‍ വാങ്ങി ഒറ്റവലിക്കു കുടിച്ചു. ഗ്ലാസ് തിരികെക്കൊടുക്കുമ്പോള്‍ അവള്‍ പറഞ്ഞു:
“പ്രസവവേദന ഇത്രയും വല്യ വേദനയായിരിക്കൂന്നു ഞാന്‍ സ്വപ്നത്തിൽ പോലും ഓർത്തില്ല അമ്മച്ചി “
“നൊന്തു പ്രസവിച്ചാലേ അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹ ബന്ധം ശക്തിപ്പെടൂ. ഇപ്പഴത്തെ പെണ്ണുങ്ങള്‍ക്ക് അതു വല്ലതും അറിയാമോ? വേദന സഹിക്കാന്‍ പറ്റിയേലാത്തതുകൊണ്ടു വേഗം പോയി കീറിമുറിക്കും. അതുകൊണ്ടെന്താ.. വലുതാവുമ്പം മക്കള് അമ്മയെ കൊണ്ടുപോയി വൃദ്ധമന്ദിരത്തിലാക്കും.. “
ഏലിക്കുട്ടിയുടെ നിരീക്ഷണങ്ങള്‍ കേട്ടപ്പോള്‍ ചിരി വന്നുപോയി അനിതയ്ക്ക്.
കുഞ്ഞ് ഉണര്‍ന്നു കരഞ്ഞപ്പോള്‍ അനിത അവനെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു മുലകൊടുത്തു. ആ നിര്‍വൃതിയില്‍ അവള്‍ എല്ലാം മറന്ന് മറന്ന് കണ്ണടച്ചു കിടന്നു. കുഞ്ഞ് മുല കുടിക്കുമ്പോഴാണ് ഒരമ്മയ്ക്ക് അവനോട് ഏറ്റവും അധികം സ്നേഹവും വാത്സല്യവും തോന്നുന്നതെന്ന് അവള്‍ തിരിച്ചറിഞ്ഞത് ആ നിമിഷങ്ങളിലായിരുന്നു.
ഏലിക്കുട്ടി പറഞ്ഞു :
“എന്‍റെ ഇളയമോന്‍ ബെന്നി നാലുവയസുവരെ മുലപ്പാലു കുടിച്ചു. അതുകൊണ്ട് അവന് ഇന്നേവരെ ഒരു സൂക്കേടും വന്നിട്ടില്ല. എന്നാ മൂത്തമോന്‍ ഒരു വയസ്സുവരെയേ കുടിച്ചുള്ളൂ. അവനിപ്പം ആശുപത്രീന്നിറങ്ങാന്‍ നേരമില്ല. മുലപ്പാലിന്റെ ഗുണം ചില്ലറയല്ല മോളെ. നീ ഇവനെ ഒരു അഞ്ചുവയസുവരെയെങ്കിലും മുലപ്പാലുകുടിപ്പിക്കണം കേട്ടോ ”
അതുകേട്ടപ്പോൾ ചിരിപൊട്ടി അനിതയ്ക്ക്. ഏലിച്ചേടത്തിയുടെ ഓരോരോ കണ്ടുപിടിത്തങ്ങൾ രസകരമായിരിക്കുന്നു.
ഈ സന്തോഷം പങ്കിടാൻ റോയിച്ചൻ കൂടി അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം അനിത ആഗ്രഹിച്ചുപോയി.
“എന്താ മോളെ ഒരു വിഷമം പോലെ ?”
അവളുടെ മുഖത്തെ സങ്കടഭാവം ഏലിക്കുട്ടി തിരിച്ചറിഞ്ഞു.
“ഒന്നുമില്ലമ്മച്ചി .”
“എനിക്കറിയാം. സാരമില്ല മോളെ. ദൈവം എല്ലാം കാണുന്നുണ്ടല്ലോ! എന്നെങ്കിലും നിനക്കൊരു നല്ല കാലം ദൈവം തരാതിരിക്കുകേല. ”
“കര്‍ത്താവ് എന്നെ കൈവിടില്ലെന്ന് എനിക്കുറപ്പുണ്ടമ്മേ. അതുകൊണ്ടല്ലേ ചാക്കോക്ക് എന്നെ കൊല്ലാൻ തോന്നിപ്പിക്കാതെ അമ്മേടെ അടുത്ത് ദൈവം എന്നെ കൊണ്ടെത്തിച്ചത്. പെറ്റമ്മയ്ക്കു പോലും ഉണ്ടാവില്ല ഇത്രയ്ക്കു സ്നേഹം. ഞാൻ എപ്പഴും അതോർക്കും. “
ഏലിക്കുട്ടിയുടെ ഹൃദയം സന്തോഷത്താൽ തുടിച്ചു.
“നീ സങ്കടപ്പെടാതെ കിടക്ക്. ഞാന്‍ പോയി കുറച്ചു പഴങ്ങളൊക്കെ വാങ്ങിക്കൊണ്ടുവരാം.”
”ഒന്നും വേണ്ടമ്മേ. ”
”വേണോ വേണ്ടയൊന്നു നീയല്ല തീരുമാനിക്കുന്നത്. ഞാനാ..”
ഏലിക്കുട്ടി കുറച്ചു കാശെടുത്തു കയ്യിൽ ചുരുട്ടിപ്പിടിച്ചുകൊണ്ടു പുറത്തേക്കു പോയി.
സന്ധ്യയായപ്പോള്‍ ഏലിക്കുട്ടിയുടെ മകന്‍ ബെന്നി ആശുപത്രിയില്‍ വന്നു. കുറച്ചു കാശുകൊണ്ടുത്തരണമെന്നു പറഞ്ഞ് ഏലിക്കുട്ടി അവനെ വിളിച്ചുവരുത്തിയതാണ് .
അനിത കാണാതെ രണ്ടായിരം രൂപ അമ്മയ്ക്കു കൈമാറിക്കൊണ്ടു ബെന്നി പറഞ്ഞു:
“ഇനീം ചോദിക്കരുത്. എങ്ങാണ്ടുന്നോ തെണ്ടിത്തിരിഞ്ഞുവന്ന ഒരു പെണ്ണിന്‍റെ പ്രസവം എടുക്കാനൊന്നും എന്‍റെ കൈയില്‍ കാശില്ല. അമ്മക്ക് വേറെ പണിയൊന്നുമില്ലേ ഇതിനെയും ചുമന്നോണ്ട് നടക്കാതെ? ”
“വേണ്ടെടാ നിന്‍റെ നക്കാപ്പിച്ച. എന്‍റെ കെട്ട്യോന്‍ സമ്പാദിച്ച കാശ് എന്‍റെ പേരില് ബാങ്കിലിട്ടിട്ടുണ്ട്. ഞാനതെടുത്തോളാം. നിന്നെക്കാളും സ്നേഹം ആ കൊച്ചിന് എന്നോടുണ്ടെടാ . നീ നിന്റെ പാട്ടിനു പൊക്കോ “
ഏലിക്കുട്ടി ദേഷ്യത്തോടെ പണം തിരികെ അവന്‍റെ കൈയില്‍ പിടിപ്പിച്ചിട്ടു ചവിട്ടിത്തുള്ളി മുറിയിലേക്കു പോയി.
“ഈ അമ്മയ്ക്കു ഭ്രാന്താ…”
അങ്ങനെ പിറുപിറുത്തുകൊണ്ടു ബെന്നി മുറ്റത്തേക്കിറങ്ങി ബൈക്കില്‍ കയറി ഓടിച്ചുപോയി.

*******

റോയിയുടെ മനസിലെ വേദനയും വിഷമവും ക്രമേണ കുറഞ്ഞു വന്നു. അനിതയുടെ ചിത്രം മനസ്സിന്‍റെ ഫ്രെയിമില്‍നിന്ന് എടുത്തുമാറ്റിയിട്ട് അയാള്‍ പുതുതായി കല്യാണം കഴിക്കാന്‍ പോകുന്ന അപർണയുടെ ചിത്രം ആ സ്ഥാനത്തു പ്രതിഷ്ഠിച്ചു.
സുന്ദരിയാണവള്‍! ഒരിക്കല്‍ കല്യാണം കഴിച്ചതാണെങ്കിലും കണ്ടാല്‍ അങ്ങനെ തോന്നുകയേയില്ല. തറവാട്ടുമഹിമയുണ്ട്. പപ്പയും അമ്മയും കണ്ട് ഇഷ്ടപ്പെട്ടതിനാല്‍ ഈ വീട്ടില്‍ വന്ന് ഒരു റാണിയെപ്പോലെ അവള്‍ക്കു കഴിയുകയും ചെയ്യാം.
നഷ്ടപ്പെട്ട പഴയ പ്രസരിപ്പും ഉന്മേഷവും റോയിയിൽ തിരിച്ചുവന്നതു കണ്ടപ്പോള്‍ സഖറിയാസിനും മേരിക്കുട്ടിക്കും സമാധാനമായി. ഇപ്പോള്‍ മുറിക്കു പുറത്തേക്ക് ഇറങ്ങാനും പണിസ്ഥലത്തു പോകാനുമൊക്കെ തുടങ്ങിയിരിക്കുന്നു അവന്‍.
“കല്യാണം കഴിഞ്ഞ് ആ പെണ്ണുകൂടി ഇങ്ങോട്ടു വന്നു കയറിയാല്‍ അവന്‍റെ എല്ലാ പ്രശ്നോം തീരും! നീ നോക്കിക്കോ, അവളു മിടുക്കിയാണെങ്കില്‍ പഴേതിനേക്കാള്‍ മിടുക്കനായ ഒരു മകനെ നമുക്കു കിട്ടും.”
സഖറിയാസ് പറഞ്ഞു.
“എല്ലാം എന്‍റെ പ്രാര്‍ത്ഥനകൊണ്ടാ.”
മേരിക്കുട്ടി ദൈവത്തിനു നന്ദിപറഞ്ഞു .
“പിന്നെ! ഞാനാ പിഴച്ച പെണ്ണിനെ കൊന്നു കാലപുരിക്ക് അയച്ചതുകൊണ്ട്.”
“അങ്ങനെ പറയല്ലേ അച്ചായാ. അത് ഓര്‍ക്കുമ്പം എന്‍റെ ചങ്കുപിടയുകാ! ഒരു ഗര്‍ഭിണിയെ കൊന്നു കത്തിച്ചുകളയുകാന്നു പറഞ്ഞാല്‍… ഹൃദയമുള്ള ആരെങ്കിലും ചെയ്യുന്ന പ്രവൃത്തിയാണോ അത് ? ഹൊ! എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ.”
“നിന്നോടാരു പറഞ്ഞു ഓര്‍ക്കാന്‍? ഒരു കാര്യം പറഞ്ഞേക്കാം. റോയി ഒരിക്കലും ഇതറിയരുതു കേട്ടോ? അറിഞ്ഞാല്‍ തീര്‍ന്നു. അവന്‍റേം നമ്മുടേം ജീവിതം.”
“ഞാന്‍ ആരോടും പറയില്ലച്ചായാ. പറഞ്ഞാല്‍ എനിക്കുകൂടിയല്ലേ അതിന്‍റെ ദോഷം. എന്റെയും കൂടി മോനല്ലേ അവൻ ”
മേരിക്കുട്ടി ഒന്ന് നെടുവീര്‍പ്പിട്ടു.
വിവാഹത്തിന് ഒരാഴ്ച മുമ്പ് രാത്രി എട്ടുമണിക്ക് റോയിക്ക് ഒരു ഫോണ്‍കോള്‍. പ്രതിശ്രുതവധു അപര്‍ണയായിരുന്നു അങ്ങേത്തലയ്ക്കല്‍! റോയി അദ്ഭുതപ്പെട്ടുപോയി! അയാള്‍ പല തവണ അപർണയെ വിളിച്ചിട്ടുണ്ടെങ്കിലും അവൾ ഒരിക്കല്‍പ്പോലും റോയിയെ തിരിച്ചുവിളിച്ചിട്ടുണ്ടായിരുന്നില്ല. ഇന്ന് എന്തുപറ്റി ഇവൾക്ക് ഇങ്ങനെ തോന്നിയത്?
“പതിവില്ലാതെ എന്തേ ഇന്ന് ഇങ്ങോട്ടു ഒരു വിളി ? ഞാന്‍ പലപ്പഴും ഓര്‍ത്തിട്ടുണ്ട് ഒരിക്കല്‍പോലും അപർണ എന്നെ ഇങ്ങോട്ട് വിളിച്ചിട്ടില്ലല്ലോന്ന്. സന്തോഷായി ട്ടോ.” – റോയി പറഞ്ഞു.
“കല്യാണത്തിന്‍റെ ഒരുക്കങ്ങളൊക്കെ എത്രത്തോളമായി?”
അപര്‍ണയുടെ ശബ്ദത്തിന് ഒരു പതര്‍ച്ച.
“രജിസ്റ്റര്‍ മാര്യേജിന് എന്തൊരുക്കം! രജിസ്റ്റര്‍ ആഫീസില്‍പോയി സൈന്‍ ചെയ്യുക. പോരുക. അത്രയല്ലേയുള്ളു .”
“എനിക്ക് റോയിയോട് ഒരു സ്വകാര്യം പറയാനുണ്ട്. ”
“എന്താ അപര്‍ണേ?”
“നേരത്തേ പലവട്ടം പറയണമെന്നോര്‍ത്തതാ. എന്‍റെ പപ്പേം അമ്മേം പറയരുതെന്നു പറഞ്ഞതുകൊണ്ടു ഞാന്‍ പറഞ്ഞില്ല. പക്ഷേ, ഇപ്പം ഓരോ ദിവസവും എന്‍റെ മനഃസാക്ഷി എന്നെ കുത്തിനോവിച്ചുകൊണ്ടിരിക്കുകയാ. പറഞ്ഞില്ലെങ്കില്‍ ഞാന്‍ റോയിയോടു ചെയ്യുന്ന വലിയ വഞ്ചനയായിരിക്കും അതെന്ന് എന്‍റെ മനസ്സു പറയുന്നു. ആ ഭാരം ഇനിയും താങ്ങാൻ എനിക്കു വയ്യ . “
റോയിയില്‍നിന്നു പ്രതികരണമൊന്നും കേള്‍ക്കാഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു:
“റോയി ഫോണ്‍ കട്ടു ചെയ്തോ?”
“ഇല്ല; പറഞ്ഞോളൂ.”
“മൂന്നു മാസം കഴിഞ്ഞു നമ്മുടെ വിവാഹം ഉറപ്പിച്ചിട്ട്. എന്‍റെ ബ്രദര്‍ കുവൈറ്റീന്നു വന്നിട്ട് വിവാഹം നടത്താമെന്നു പറഞ്ഞായിരുന്നല്ലോ ഞാൻ ഇത്രയും വൈകിപ്പിച്ചത്. ശരിക്കും പറഞ്ഞാല്‍ അതായിരുന്നില്ല കാരണം!”
“പിന്നെ…?” റോയിയുടെ നെഞ്ചിടിപ്പ് കൂടി.
“ഞാന്‍ എല്ലാം തുറന്നു പറയാം. പക്ഷേ, റോയി എന്നെ ശപിക്കുകയോ ചീത്തവിളിക്കുകയോ ചെയ്യരുത്. എല്ലാം കേട്ടിട്ട് റോയിക്കു തീരുമാനിക്കാം എന്നെ വേണമോ വേണ്ടയോന്ന് ”
“വലിച്ചു നീട്ടാതെ കാര്യം പറ.”
റോയിക്കു ക്ഷമകെട്ടു.
അപർണ തന്‍റെ ജീവിതത്തിലെ ആ ദുരന്തകഥ കണ്ണീരോടെ റോയിയോടു പറഞ്ഞു. തിരിച്ചൊന്നും ചോദിക്കാതെ ഒരു പാവയെപ്പോലെ എല്ലാം കേട്ടുനിന്നതേയുള്ളൂ റോയി. ഫാനിനു കീഴെയായിരുന്നിട്ടും അയാളുടെ മുഖവും ദേഹവും വിയര്‍ത്തു.
അപര്‍ണ തുടര്‍ന്നു:
“പപ്പയോടും അമ്മയോടും കാര്യങ്ങളെല്ലാം പറഞ്ഞിട്ട് ഇനി റോയിക്കു തീരുമാനിക്കാം ഈ കല്യാണം വേണോ വേണ്ടയോന്ന്. എന്തു തീരുമാനമെടുത്താലും എനിക്കു വിഷമമില്ല. പക്ഷേ ഒരപേക്ഷയുണ്ട്. ഞാനിതു റോയിയോടു പറഞ്ഞു എന്ന് ഒരിക്കലും എന്‍റെ പപ്പേം അമ്മേം അറിയരുത്. അത്രയെങ്കിലും കരുണ എന്നോടു കാണിക്കണം. കാണിക്കില്ലേ? “
“ഉം…”
“ഗുഡ്നൈറ്റ്. ” – ഫോണ്‍ കട്ടായി.
റോയി തളര്‍ന്ന്, കസേരയിലേക്ക് ഇരുന്നുപോയി .
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി copyright reserved

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 20 . രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ:
അനാഥാലയത്തില്‍ വളര്‍ന്ന, സുന്ദരിയും പാട്ടുകാരിയുമായ അനിതയോടു പ്രണയം തോന്നി, ധനാഢ്യനായ ഇലഞ്ഞിക്കല്‍ റോയി അവളെ കല്യാണം കഴിച്ചു. അനിതയെ മാനസികമായി പീഡിപ്പിച്ചതിന്റെ പേരിൽ പപ്പയോടു വഴക്കിട്ട് റോയിയും ഭാര്യയും വാടകവീട്ടില്‍ താമസമാക്കി. മദ്യപാനവും ചീട്ടുകളിയുംമൂലം കടക്കെണിയിലായ റോയി പണമുണ്ടാക്കാന്‍ കള്ളനോട്ടുകച്ചവടത്തില്‍ പങ്കാളിയായി. പോലീസ് അയാളെ അറസ്റ്റുചെയ്തു ജയിലിലാക്കി. അഭയംതേടി അനിത ഇലഞ്ഞിക്കല്‍ തറവാട്ടിലെത്തി. അവളെ രഹസ്യമായി കൊന്നുകളയാന്‍ റോയിയുടെ പപ്പ ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തി. എന്നാല്‍ ഗര്‍ഭിണിയായ അനിതയെ കണ്ടപ്പോള്‍ സഹതാപം തോന്നിയ വാടക ഗുണ്ട അവളെ ഇടുക്കിയില്‍ കടുവാക്കുന്ന് എന്ന ഗ്രാമത്തില്‍ വൃദ്ധയായ ഏലിക്കുട്ടിയുടെ വീട്ടില്‍ രഹസ്യമായി പാര്‍പ്പിച്ചു. അനിതയെ കൊന്നു കളഞ്ഞു എന്നു പറഞ്ഞ് സഖറിയാസിന്‍റെ പക്കല്‍നിന്ന് അയാള്‍ പണം വാങ്ങിക്കൊണ്ടുപോയി. റോയിയെ സഖറിയാസ് ജാമ്യത്തിലിറക്കി. അനിത റോയിയെ ഉപേക്ഷിച്ചിട്ട് മറ്റൊരാളുടെ കൂടെ നാടുവിട്ടുപോയി എന്നു സഖറിയാസ് മകനെ തെറ്റിദ്ധരിപ്പിച്ചു. അനിതയെ പരിചയപ്പെട്ട കടുവാക്കുന്ന് പള്ളിയിലെ വികാരിയച്ചന്‍ ഫാ ആന്റണി ആലുംമൂട്ടിൽ അവളെ പള്ളിയിലെ ഗായകസംഘത്തിന്റെ ലീഡറാക്കി. (തുടര്‍ന്നു വായിക്കുക)

ജയിലില്‍ നിന്നു പുറത്തിറങ്ങി ഇലഞ്ഞിക്കല്‍ തറവാട്ടില്‍ തിരിച്ചെത്തിയ റോയി ഒരു പുതിയ മനുഷ്യനായി മാറിയിരുന്നു. പഴയ വീര്യവും ശൗര്യവും പാടെ ചോര്‍ന്നുപോയി. ഇപ്പോള്‍ ആരോടും അധികം മിണ്ടാട്ടമില്ല. മദ്യപാനം പൂര്‍ണ്ണമായും നിറുത്തി. പുലിപോലെയിരുന്ന ആള്‍ എലിപോലെ ചുരുണ്ടതു കണ്ടപ്പോള്‍ സഖറിയാസും മേരിക്കുട്ടിയും അതിശയിച്ചുപോയി. ഇതെന്തൊരു മാറ്റം ! പഴയ മകന്‍ മരിച്ചുപോയിട്ട് പുതിയൊരാള്‍ ഉയിര്‍ത്തെഴുന്നേറ്റു വന്നതുപോലെയാണ് സഖറിയാസിനു തോന്നിയത്. ഒന്നാം നിലയിലെ അടച്ചു കുറ്റിയിട്ട മുറിയില്‍ ഏകനായി അവന്‍ ഇരിക്കുന്നതു കണ്ടപ്പോള്‍ സഖറിയാസിനും മേരിക്കുട്ടിക്കും തെല്ലു ഭയം തോന്നി. മകന്‍റെ മാനസികനിലയില്‍ താളപ്പിള പറ്റിയോ എന്നുപോലും സംശയിച്ചു.

അനിതയെപ്പറ്റിയുള്ള ചിന്തകളാണ് റോയിയെ തളര്‍ത്തിയത്. തന്നെ ഉപേക്ഷിച്ചിട്ട് അവള്‍ നാടുവിട്ടുപോയല്ലോ എന്ന സങ്കടം! താന്‍ അവളെ ഒരുപാടു വേദനിപ്പിച്ചല്ലോ എന്ന കുറ്റബോധം. കടം കയറി നില്‍ക്കക്കള്ളി ഇല്ലാതായപ്പോള്‍ പണയം വയ്ക്കാന്‍ താലിമാല ഊരിത്തന്നു സഹായിച്ച അവളോടു താന്‍ എന്തുമാത്രം നുണ പറഞ്ഞു! തനിക്കിനി അവളെ സംരക്ഷിക്കാനുള്ള കെല്പില്ലെന്നു തോന്നിയതുകൊണ്ടല്ലേ മറ്റൊരാളുടെ കൂടെ അവള്‍ ഇറങ്ങിപ്പോയത്? ഇല്ലെങ്കിൽ ഗർഭിണിയായ ഒരു പെണ്ണ് അങ്ങനെ ഇറങ്ങി പോകുമോ ?ജീവിച്ചിരിപ്പുണ്ടോ? മരിച്ചോ? ആര്‍ക്കറിയാം. എന്തായാലും ഇനി തിരിച്ചുവരുമെന്നു പ്രതീക്ഷ വേണ്ട . മാസം രണ്ടു കഴിഞ്ഞില്ലേ പോയിട്ട്. ഒന്ന് ഫോൺ വിളിക്കുക പോലും ചെയ്തില്ല . അത്രയ്ക്കും വെറുപ്പായിരിക്കും തന്നോട്. തന്റെ ജീവിതം ഒരു പുകഞ്ഞ കൊള്ളിയായിപ്പോയല്ലോ. അവളുണ്ടായിരുന്നെങ്കിൽ ഒന്നാശ്വസിപ്പിക്കുകയെങ്കിലും ചെയ്തേനെ .

റോയി മേശയിലേക്കു മുഖം ചായ്ച്ച് ഒരു ജീവച്ഛവംപോലെ ഇരുന്നു.

“മോനേ…”
പുറത്ത് അമ്മയുടെ വിളിയൊച്ച കേട്ടതും അവന്‍ എണീറ്റു ചെന്നു വാതില്‍ തുറന്നു.
“നീയിങ്ങനെ മുറിയില്‍ത്തന്നെ ചടഞ്ഞുകൂടിയിരിക്കാതെ പുറത്തേക്കൊക്കെ ഒന്നിറങ്ങാന്‍ മേലായിരുന്നോ? ആ പണിക്കാരുടെ അടുത്തുപോയി കൃഷിപ്പണികളൊക്കെയൊന്നു നോക്കി നടത്തരുതോ? പുറത്തിറങ്ങി ഇത്തിരി ശുദ്ധവായു എങ്കിലും ശ്വസിക്ക്. ”
അവന്റെ സ്ഥിതികണ്ടപ്പോൾ മേരിക്കുട്ടിക്കു സങ്കടമായിരുന്നു.
“എനിക്കു മനസ്സിന് ഒരു സുഖമില്ലമ്മേ… അമ്മ പൊയ്‌ക്കോ … ഞാന്‍ കുറച്ചുനേരം തനിച്ചൊന്നിരിക്കട്ടെ.”
“വന്നപ്പം മുതല്‍ ഈ മുറീല്‍ ചുരുണ്ടുകൂടിയിരിക്ക്വല്ലേ നീ ? എന്താ നിന്‍റെ പ്രയാസമെന്നു പറ ? കേസിന്‍റെ കാര്യം ഓര്‍ത്താണോ? അതാണെങ്കില്‍ നീ ഒട്ടും പേടിക്കണ്ട. പപ്പ നല്ല വക്കീലിനെ വച്ചിട്ടുണ്ട്. ഈസിയായിട്ട് ഊരിപ്പോരാമെന്നാ വക്കീലു പറഞ്ഞത്. “
“അതല്ലമ്മേ. അനിതയെക്കുറിച്ചോര്‍ക്കുമ്പം നെഞ്ചു വിങ്ങി കഴയ്ക്കുവാ…”
“അവള് മരിച്ചുപോയിട്ടൊന്നുമില്ലല്ലോ? കുറച്ചുനാള് കഴിയുമ്പം തിരിച്ചു വരുമായിരിക്കും. നീ എണീറ്റു വാ… എന്നിട്ട് വയറു നിറച്ച് വല്ലതും കഴിക്ക്! ശരീരത്തിന് ഒരു ഉണർവ്വും ഉന്മേഷവുമൊക്കെ വരട്ടെ. ചുമ്മാ ചുരുണ്ടുകൂടി തളർന്ന്‌ ഇരിക്കാതെ എണീറ്റ് വാന്നേ .”
മേരിക്കുട്ടി അവനെ ബലമായി പിടിച്ചെഴുന്നേല്പിച്ച് കൊണ്ടുപോയി ഭക്ഷണം വിളമ്പിക്കൊടുത്തു.
രാത്രിയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ മേരിക്കുട്ടി ഭര്‍ത്താവിനോടു പറഞ്ഞു:
“അവനാ പെണ്ണിനെ ഇപ്പഴും ഓര്‍ത്തോണ്ടിരിക്ക്വാ കേട്ടോ. അതോര്‍ത്തിട്ടാ അവന്‍റെ വിഷമമെന്ന് അവന്‍ എന്നോട് പറഞ്ഞു.”
“കുറച്ചു കഴിയുമ്പം അതു മാറിക്കോളും.”
“എനിക്കു തോന്നുന്നില്ല. ഇപ്പം മാസം രണ്ടു കഴിഞ്ഞില്ലേ? കൂടിയതല്ലാതെ കുറഞ്ഞില്ലല്ലോ? ഞാനൊരു കാര്യം പറയട്ടെ?”
“ഉം.”
“നമ്മൾ എന്തിനാ ആ പെണ്ണിനെ ഹൈറേഞ്ചിൽ കൊണ്ടുപോയി താമസിപ്പിച്ചിരിക്കുന്നെ? പ്രസവം കഴിയാനൊന്നും ഇനി നോക്കിയിരിക്കണ്ട . നമുക്ക് അവളെ ചെന്ന് ഇങ്ങോട്ടു വിളിച്ചോണ്ടു വന്നാലോ? അവനു അവളെ കാണുമ്പം വലിയ സന്തോഷമാകും. നമ്മളോടുള്ള ഇഷ്ടം കൂടുകയും ചെയ്യും. “
“എവിടുന്ന് വിളിച്ചോണ്ട് വരാൻ ?”
“അച്ചായന്‍ അവളെ കൊണ്ടാക്കിയിടത്തുനിന്ന്.”
“നരകത്തിന്നോ? അതോ സ്വർഗ്ഗത്തിന്നോ ?”
“അച്ചായനെന്നാ ഈ പറയുന്നേ ? ഇടുക്കിയിലെ ഏതോ വീട്ടില്‍ കൊണ്ടെയാക്കിയിരിക്ക്വല്ലേ അവളെ? അച്ചായന്‍ അതു മറന്നുപോയോ ?”
“എന്‍റെ പൊന്നു മേരിക്കുട്ടീ നീ ഇത്ര ശുദ്ധഗതിക്കാരിയായി പോയല്ലോ. ഇനി അവളെ വിളിച്ചോണ്ടു വരണമെങ്കില്‍ അങ്ങു സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ ചെല്ലണം. മിക്കവാറും നരകത്തിലായിരിക്കും. “
“എന്നതാ അച്ചായാ ഈ പറയുന്നേ?”
മേരിക്കുട്ടി നെറ്റി ചുളിച്ചു.
“ഞാനവളെ ഇടുക്കീല്‍ കൊണ്ടാക്കാമെന്നു പറഞ്ഞ് ഒരാളുടെ കൂടെ പറഞ്ഞയച്ചില്ലേ? അന്നു തീര്‍ന്നെടി അവളുടെ കഥ.”
ഒന്നും മനസ്സിലാകാതെ വായ് പൊളിച്ചിരുന്നു മേരിക്കുട്ടി.
”ഒന്ന് തെളിച്ചുപറ അച്ചായാ. ”
വാടകക്കൊലയാളിയുടെ കൂടെ അനിതയെ പറഞ്ഞയച്ചതും അവളെ കൊന്നു കത്തിച്ചുകളഞ്ഞു എന്നു പറഞ്ഞ് തിരിച്ചുവന്ന് അയാള്‍ പണം വാങ്ങിക്കൊണ്ടു പോയതുമെല്ലാം സഖറിയാസ് ഭാര്യയോടു വിശദീകരിച്ചു. സംഭവം കേട്ടപ്പോൾ മേരിക്കുട്ടി കരഞ്ഞുപോയി .
“സ്വന്തം മകന്റെ ഭാര്യയോട് ഇത്രയും ക്രൂരത കാണിക്കാൻ എങ്ങനെ മനസുവന്നു അച്ചായാ? അതും ഗർഭിണിയായ ഒരു പെണ്ണിനോട് ! കഷ്ടം ഒണ്ട്. ”
മേരിക്കുട്ടിക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല. .ഭർത്താവിനോട് അവർക്ക് അന്ന് ആദ്യമായി ദേഷ്യവും വെറുപ്പും തോന്നി.
“അവളു ജീവിച്ചിരിക്കുന്ന കാലത്തോളം ഈ കുടുംബത്തില്‍ അനര്‍ത്ഥങ്ങള്‍ സംഭവിക്കുമെന്നാ ഒരു ജോല്‍സ്യന്‍ പറഞ്ഞത്. അവളിലെ ദുഷ്ടശക്തിയുടെ അടുത്ത ഇര നമ്മളാണെങ്കിലോ? ഒരു കുടുംബം മുഴുവന്‍ നശിക്കുന്നതിനെക്കാള്‍ നല്ലത് ഒരു വ്യക്തി നശിക്കുന്നതല്ലേ? നീ നോക്കിക്കോ ഇനി നമുക്ക് നല്ല കാലമായിരിക്കും വരാൻ പോകുന്നത് .”
“നമ്മള്‍ കത്തോലിക്കരല്ലേ അച്ചായാ? ജോല്‍സ്യത്തിലും കൂടോത്രത്തിലുമൊന്നും വിശ്വസിക്കരുതെന്നല്ലേ തിരുസഭ നമ്മളെ പഠിപ്പിച്ചിരിക്കുന്നത്.”
“രാഹുകാലത്തിലും വാസ്തുനോക്കുന്നതിലും വിശ്വസിക്കരുതെന്നല്ലേ സഭ പഠിപ്പിച്ചിരിക്കുന്നത്. എന്നിട്ട് നമ്മളു വീടു പണിതപ്പം ഇതുരണ്ടും നോക്കിയല്ലേടി കല്ലിട്ടത്?”
“അതുപോലാണോ അച്ചായാ ഇത്? റോയിച്ചനെങ്ങാനും ഇതറിഞ്ഞാല്‍…!”
“അവനിത് ഒരിക്കലും അറിയരുത് ! അവളവനെ ഉപേക്ഷിച്ചുപോയി എന്നു തന്നെ വിശ്വസിച്ചിരിക്കട്ടെ അവന്‍. എങ്കിലേ അവനെക്കൊണ്ടു വേറൊരു കല്യാണം കഴിപ്പിക്കാന്‍ പറ്റൂ. അതുകൊണ്ടാ ഞാൻ അങ്ങനെ ഒരു കഥയുണ്ടാക്കി അവനോടു പറഞ്ഞത്. “
” അവന്റെ വിഷമം മാറ്റാൻ ഇനി എന്താ ഒരു വഴി?”
” അവനെക്കൊണ്ട് കല്യാണം കൂടി കഴിപ്പിക്കണം.”
“അവനിനി ഒരു കല്യാണത്തിനു സമ്മതിക്കുമോ അച്ചായാ?”
“നീ പറഞ്ഞു സമ്മതിപ്പിക്കണം. കല്യാണം കഴിച്ചെങ്കിലേ അവന്‍റെ ഈ വിഷമോം പ്രയാസവുമൊക്കെ മാറുവൊള്ളൂ. ഇല്ലെങ്കില്‍ കുറച്ചു കഴിയുമ്പം അവനു ഭ്രാന്തു പിടിക്കും. ഒരു പെണ്ണു വന്നു കേറിയാല്‍ തീരുന്ന പ്രശ്നമേ അവനുള്ളൂ.”
“കള്ളനോട്ടുകേസിലെ പ്രതിക്ക് ആരാ അച്ചായാ പെണ്ണു കൊടുക്കുക?”
“വല്യകൊമ്പത്തെ പെണ്ണൊന്നും വേണ്ടെന്നേ . നമുക്കു പത്രത്തിലൊരു പരസ്യം കൊടുത്തു നോക്കാം. ആദ്യം നീ അവനെ പറഞ്ഞൊന്നു സമ്മതിപ്പിക്ക്.”
“ഞാന്‍ നോക്കാം. സമ്മതിച്ചാല്‍ ഭാഗ്യം.” മേരിക്കുട്ടി പ്രതീക്ഷയില്ലാത്ത മട്ടില്‍ പറഞ്ഞു.
പിറ്റേന്നു രാവിലെ റോയി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ മേരിക്കുട്ടി അടുത്തു വന്നിരുന്ന് മകന്‍റെ ശിരസിൽ സ്നേഹവായ്‌പോടെ തലോടിക്കൊണ്ട് പറഞ്ഞു:
“നിന്‍റെ ഈ വിഷമോം സങ്കടോം മാറാന്‍ അമ്മ ഒരു വഴി പറയട്ടേ?”
“ഉം…”
“ഏതായാലും അനിത ഇനി തിരിച്ചുവരുമെന്നു പ്രതീക്ഷിക്കേണ്ട. ജീവിതകാലം മുഴുവന്‍ നിനക്ക് ഒറ്റയ്ക്കു കഴിയാനും പറ്റുകേല.” കുറച്ചുകൂടി ചേര്‍ന്നിരുന്നിട്ട് അവര്‍ തുടര്‍ന്നു: “നിനക്ക് വേറൊരു കല്യാണം ആലോചിക്കട്ടെ?”
“എനിക്കാരാ അമ്മേ ഇനി പെണ്ണു തരിക? ലോകം മുഴുവൻ അറിഞ്ഞില്ലേ ഞാൻ കള്ളനോട്ടുകേസിലെ പ്രതിയാണെന്ന്.”
“നമുക്ക് അന്വേഷിച്ചുനോക്കാം. കാശുണ്ടെങ്കില്‍ കിട്ടാത്തതെന്താ ഈ ഭൂമീലുള്ളത്. നീയൊന്നു സമ്മതം മൂളിയാല്‍ മാത്രം മതി. ബാക്കി ഞങ്ങള് നോക്കിക്കോളാം. “
“എനിക്കു താത്പര്യമില്ല.”
“അങ്ങനെ പറഞ്ഞാലെങ്ങനാ? നിന്നെ പറഞ്ഞു സമ്മതിപ്പിക്കണമെന്നു പറഞ്ഞിട്ടാ പപ്പ പോയിരിക്കുന്നേ. നിനക്കറിയാല്ലോ പപ്പാടെ സ്വഭാവം? പപ്പയ്ക്കു ദേഷ്യം വന്നാല്‍ ഇറക്കിവിടും നിന്നെ. പിന്നെ കേസു കളിക്കാന്‍ വേറെ വക്കീലിനെ വയ്ക്കേണ്ടി വരും. അതിനുള്ള കാശുണ്ടോ നിന്‍റെ കൈയില്‍? ഇനീം പോയി ജയിലില്‍ കിടക്കണോ ? ഒന്ന് ആലോചിച്ചു നോക്ക്. “
റോയി ധര്‍മ്മസങ്കടത്തിലായി. മറുപടി ഒന്നും പറയാതെ അവൻ കുറച്ചു നേരം മൂകനായി കീഴ്പോട്ടു നോക്കി ഇരുന്നു.
“പപ്പാടെ ഇഷ്ടത്തിനു സമ്മതിക്കൂ മോനേ. നിന്‍റെ ഭാവിക്ക് അതാ നല്ലത്. ആ പെണ്ണ് എന്തായാലും ഇനി തിരിച്ചു വരില്ല. അതോർത്തു നീ കാത്തിരിക്കണ്ട. “
“നിങ്ങടെ ഇഷ്ട്ടം പോലെ ചെയ്യ്.”
റോയി എണീറ്റു കൈ കഴുകിയിട്ട് മുറിയിലേക്കു പോയി.
വൈകുന്നേരം സഖറിയാസ് വന്നപ്പോള്‍, റോയി വിവാഹത്തിനു സമ്മതിച്ച കാര്യം മേരിക്കുട്ടി അറിയിച്ചു.
“ഇപ്പഴാ അവന്‍ നമ്മുടെ മോനായത്.” സഖറിയാസിനു സന്തോഷമായി.
വൈകാതെ സഖറിയാസ് പത്രത്തിലൊരു വിവാഹപ്പരസ്യം കൊടുത്തു. കുറെ ആളുകള്‍ ഫോണില്‍ വിളിച്ചു. കള്ളനോട്ടു കേസിലെ പ്രതിയാണെന്നറിഞ്ഞപ്പോള്‍ വിളിച്ചവരെല്ലാം അപ്പോഴേ ഫോണ്‍ കട്ടു ചെയ്തു. സഖറിയാസും മേരിക്കുട്ടിയും മുഖത്തോട് മുഖം നോക്കി .
“എനിക്കു തോന്നുന്നില്ല, ഇനിയൊരു കല്യാണം നടക്കുമെന്ന്. “
മേരിക്കുട്ടി ദുഃഖഭാരത്തോടെ പറഞ്ഞു. സഖറിയാസ് മറുപടി ഒന്നും പറഞ്ഞില്ല. അയാളുടെ പ്രതീക്ഷയും ഏറെക്കുറെ അസ്തമിച്ചിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഒരു ആലോചനയുമായി ഒരു കല്യാണബ്രോക്കർ ഇലഞ്ഞിക്കല്‍ വീട്ടില്‍ വന്നു.
ഉയർന്ന കുടുംബത്തിലെ പെണ്ണ്. രണ്ടാം വിവാഹമാണ് . ഭര്‍ത്താവ് കല്യാണം കഴിഞ്ഞ് ഒരു വര്‍ഷത്തിനു മുമ്പേ അറ്റാക്കു വന്നു മരിച്ചുപോയി. കുട്ടികളൊന്നുമില്ല.
“ഇവിടത്തെ സ്ഥിതിഗതികളൊക്കെ ഞാനവരോടു പറഞ്ഞിട്ടുണ്ട്. കേസില്‍ പ്രതിയാണെന്ന കാര്യത്തിലൊന്നും അവര്‍ക്കു പ്രശ്നമില്ല. കാശുണ്ടെങ്കില്‍ ഏതു കേസീന്നാ ഊരിപ്പോരാന്‍ മേലാത്തതെന്നാ അവരു ചോദിച്ചത്.” ബ്രോക്കര്‍ പറഞ്ഞു.
“എന്നാലും പെണ്ണു രണ്ടാം കെട്ടല്ലേ?”
മേരിക്കുട്ടിക്കു വിഷമം.
“കണ്ടാല്‍ അങ്ങനെ പറയുകേയില്ല. നല്ല സുന്ദരിയാ. കുട്ടികളൊട്ടില്ലതാനും . നിങ്ങളു പോയി ഒന്നു കണ്ടു നോക്ക്. കണ്ടാൽ നിങ്ങൾക്കിഷ്ടപ്പെടും. “
“പോയി നോക്കാം . അല്ലെ മേരിക്കുട്ടി ?.” സഖറിയാസ് ഭാര്യയെ നോക്കി.
” ഉം ” മേരിക്കുട്ടി തലകുലുക്കി
അടുത്ത ദിവസം റോയിയെയും കൂട്ടി അവര്‍ പെണ്ണു കാണാൻ പോയി.
സുന്ദരിപ്പെണ്ണ്! നല്ല സംസാരവും പെരുമാറ്റവും. പ്രായവും കുറവ്. ഒറ്റ നോട്ടത്തിലേ മൂന്നു പേര്‍ക്കും പെണ്ണിനെ ഇഷ്ടമായി.
പെണ്ണിനു റോയിയെയും ഇഷ്ടമായി .
ആ ആലോചന മുറുകി.
വിവാഹം ഉറപ്പിച്ചു.
ആർഭാടങ്ങളൊന്നുമില്ലാതെ ഇല്ലാതെ രജിസ്റ്റര്‍ മാര്യേജ് മതിയെന്ന് ഇരു കുടുംബവും തീരുമാനിച്ചു. പെണ്ണിന്‍റെ സഹോദരൻ കുവൈറ്റില്‍നിന്ന് വൈകാതെ വരും. അതു കഴിഞ്ഞു മതി കല്യാണം എന്ന് പെണ്ണിനു നിര്‍ബന്ധം. സഖറിയാസിനും മേരിക്കുട്ടിക്കും അതിൽ എതിർപ്പില്ലായിരുന്നു .
(തുടരും. )
രചന :ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19. രചന: ഇഗ്‌നേഷ്യസ് കലയന്താനി

1
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 19. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ-
അനാഥാലയത്തില്‍ വളര്‍ന്ന, സുന്ദരിയും പാട്ടുകാരിയുമായ അനിതയോടു പ്രണയം തോന്നി, ധനാഢ്യനായ ഇലഞ്ഞിക്കല്‍ സഖറിയാസിന്റെ മകൻ റോയി അവളെ കല്യാണം കഴിച്ചു. അനിതയെ മാനസികമായി പീഡിപ്പിച്ചതിന്‍റെ പേരില്‍ മാതാപിതാക്കളോടു വഴക്കിട്ട് റോയി ഭാര്യയെയും കൂട്ടി വാടകവീട്ടില്‍ താമസമാക്കി. മദ്യപാനവും ചീട്ടുകളിയും മൂലം കടക്കെണിയിലായ റോയി ഭാര്യ അറിയാതെ കള്ളനോട്ടുകച്ചവടത്തില്‍ പങ്കാളിയായി. റോയിയെ പോലീസ് അറസ്റ്റു ചെയ്തു ലോക്കപ്പിലിട്ടു. ഗര്‍ഭിണിയായ അനിത ഇലഞ്ഞിക്കല്‍ തറവാട്ടില്‍ അഭയം തേടി. ഭാര്യ മേരിക്കുട്ടി അറിയാതെ അവളെ കൊന്നു കത്തിച്ചുകളയാന്‍ റോയിയുടെ പപ്പ സഖറിയാസ് ക്വട്ടേഷന്‍സംഘത്തെ ചുമതലപ്പെടുത്തി. ചാക്കോ എന്ന വാടക ഗുണ്ട അവളെ ഇടുക്കിയിലെ വനത്തില്‍ കൊണ്ടുപോയി കൊന്നുകളയാനായി കഴുത്തില്‍ കയറിട്ടു. അവള്‍ ഗര്‍ഭിണിയാണെന്നു കണ്ടപ്പോള്‍ മനസ്സലിവുതോന്നിയ ചാക്കോ അവളെ കടുവാക്കുന്ന് എന്ന ഗ്രാമത്തില്‍ ഏലിക്കുട്ടി എന്ന വൃദ്ധയുടെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിച്ചു. അനിതയെ കൊന്നു കത്തിച്ചുകളഞ്ഞു എന്നു പറഞ്ഞു ചാക്കോ റോയിയുടെ പപ്പയില്‍നിന്നു പണം വാങ്ങിക്കൊണ്ടുപോയി. (തുടര്‍ന്നു വായിക്കുക)

ഇരുമ്പഴിക്കുള്ളിലെ തണുത്ത സിമന്റു തറയിൽ അവശനായി ഇരിക്കുമ്പോള്‍ റോയി ആലോചിച്ചു.
അനിത എവിടെയായിരിക്കും ഇപ്പോള്‍? തറവാട്ടിലേക്ക് പോയി കാണുമോ? അതോ ഓര്‍ഫനേജിലോ? ഇത്രയും ദിവസമായിട്ടും ഒന്നു കാണാന്‍ വന്നില്ലല്ലോ അവൾ ! വെറുപ്പായിരിക്കും തന്നോട്..! അത്രയും വലിയ വഞ്ചനയല്ലേ താൻ ചെയ്തത്.

മദ്യപാനമാണു തന്‍റെ ജീവിതം തകര്‍ത്തത്. പെട്ടെന്നു പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ ദൈവഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു. അതിനുള്ള ശിക്ഷയും കിട്ടി. ഷമീര്‍ തന്നെ ചതിക്കുമെന്നു ഒരിക്കലും വിചാരിച്ചതല്ല. പുറമെ കാണുന്ന മുഖമല്ലല്ലോ പലര്‍ക്കും അകത്ത്.

സുഹൃത്തുക്കളെല്ലാം കൈയൊഴിഞ്ഞു. അല്ലെങ്കിലും ആപത്തു സമയത്ത് ആരും തിരിഞ്ഞു നോക്കില്ലല്ലോ.
പപ്പ സന്തോഷം കൊണ്ട് ചിരിക്കുന്നുണ്ടാവും ഇപ്പോള്‍! അമ്മ കരയുകയാവും.
ഒന്നു കാണാന്‍ പോലും വന്നില്ലല്ലോ ആരും!

തറയില്‍നിന്ന് എണീറ്റ് ഇരുമ്പഴികളില്‍ പിടിച്ച് വെളിയിലേക്കു നോക്കി ചിന്താമൂകനായി നിന്നു റോയി.
“എത്ര ദിവസമായി കിടക്കാൻ തുടങ്ങിയിട്ട്. ജാമ്യത്തിലിറക്കാൻ നിനക്കാരുമില്ലേടാ ?”
ജയില്‍ ഉദ്യോഗസ്ഥന്റെ ചോദ്യത്തിനു മറുപടി പറയാനാവാതെ മുഖം കുമ്പിട്ടു നിന്നതേയുള്ളൂ റോയി.
” മാതാപിതാക്കളെ വേദനിപ്പിക്കുന്നവർക്കു ദൈവം ശിക്ഷ കൊടുക്കുമെന്ന് പറയുന്നത് ചുമ്മാതല്ല.”
ആരോടെന്നില്ലാതെ അങ്ങനെ പറഞ്ഞിട്ടു ഉദ്യോഗസ്ഥൻ മുൻപോട്ടു നടന്നു നീങ്ങി.

അടുത്ത ദിവസം രാവിലെ ജയിൽ ഉദ്യോഗസ്ഥൻ വന്നിട്ട് പറഞ്ഞു: “നിന്റെ പ്രാർത്ഥന ദൈവം കേട്ടു . നിന്നെ ജാമ്യത്തിലിറക്കിക്കൊണ്ടു പോകാന്‍ ഒരാളു വന്നിട്ടുണ്ട്. ഇറങ്ങി വാ.”
അയാൾ ഇരുമ്പുവാതില്‍ തുറന്നു. സെല്ലില്‍നിന്നിറങ്ങി റോയി അയാളുടെ പിന്നാലെ വാര്‍ഡന്‍റെ മുറിയിലേക്കു നടന്നു. ജാമ്യത്തിലിറക്കാൻ വന്ന ആളെ കണ്ടപ്പോള്‍ റോയി അദ്ഭുതപ്പെട്ടുപോയി.
പപ്പ!
വീട്ടില്‍നിന്ന് തന്നെ അടിച്ചിറക്കിയ പപ്പ വക്കീലിനോടൊപ്പം വാര്‍ഡന്‍റെ മുറിയില്‍!
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം റോയി സഖറിയാസിനോടൊപ്പം പുറത്തേക്കിറങ്ങി. വീട്ടിലേക്കുള്ള യാത്രയില്‍, കാറിലിരിക്കുമ്പോള്‍ റോയി പറഞ്ഞു:
“പപ്പ എന്നോടു ക്ഷമിക്കണം. എനിക്ക് തെറ്റുപറ്റിപ്പോയി.”
“ഇപ്പഴെങ്കിലും മാനസാന്തരം ഉണ്ടായല്ലോ. “
സഖറിയാസ് അമര്‍ഷത്തിലായിരുന്നു.
“പപ്പ അനിത…?”
“അതുപറയാൻ ഞാൻ മറന്നു. പറ്റിയ ആളാ നിന്റെ ഭാര്യ. അവളു വീട്ടിലുണ്ടായിരുന്നു കുറെ ദിവസം ! ഒരു ദിവസം ഏതോ ഒരു ചെറുപ്പക്കാരനെ അവള് വിളിച്ചുവരുത്തിയിട്ട് അയാളുടെ കൂടെ അങ്ങ് ഇറങ്ങിപ്പോയി. പോകുന്നേനുമുമ്പ് അവളു പറഞ്ഞു. ഞാന്‍ അനാഥാലയത്തില്‍ വളര്‍ന്ന പെണ്ണാ, ഇനിയും അവിടെത്തന്നെ ജീവിച്ചോളാമെന്ന്. നീ വരുമ്പം അവളെ അന്വേഷിക്കണ്ടാന്നും പറഞ്ഞു. നിന്റെകൂടെ ഇനിയും ജീവിക്കാന്‍ അവള്‍ക്കു താല്പര്യമില്ലത്രേ. അന്വേഷിച്ചപ്പം പഴയ ഓര്‍ഫനേജില്‍ അവളു ചെന്നിട്ടില്ല. പിന്നെ എങ്ങോട്ടാ പോയതെന്ന് ആർക്കറിയാം ! . നിന്നെ വേണ്ടാന്നു പറഞ്ഞു വല്ലവന്റെയും കൂടെ ഇറങ്ങിപ്പോയ പോയ അവളെ നീയും അങ്ങ് ഉപേക്ഷിച്ചേക്ക് . നിനക്കു വേറെ നല്ല പെണ്ണിനെ കിട്ടും.”
“എന്‍റെ കുഞ്ഞല്ലേ പപ്പാ അവളുടെ വയറ്റില്?”
“ആ ചിന്ത അവള്‍ക്കുണ്ടായില്ലല്ലോ. അവളു തിരിച്ചുവരുമോ, ഫോണ്‍ വിളിക്കുമോ എന്നു നമുക്കു നോക്കാം. വന്നാല്‍ നീ അവളെ. സ്വീകരിച്ചോ. എനിക്ക് വിരോധമില്ല .”
കൊന്നു കത്തിച്ചുകളഞ്ഞ ആള്‍ ഒരിക്കലും തിരിച്ചുവരില്ലല്ലോ എന്ന ഉറപ്പിലാണ് സഖറിയാസ് അങ്ങനെ പറഞ്ഞത്.
അനിത ഹരിയെ വിളിച്ചുവരുത്തി അയാളുടെ കൂടെയാവും ഇറങ്ങിപ്പോയത് എന്ന് റോയി ചിന്തിച്ചു. അയാൾ അവളെ എവിടെങ്കിലും കൊണ്ടുപോയി സുരക്ഷിതമായി താമസിപ്പിച്ചിട്ടുണ്ടാവും. അവന് അവളോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്നല്ലോ. അതുകൊണ്ടല്ലേ സിനിമയ്ക്ക് കൊണ്ടുപോയതും. ഇനി അവൾ തിരിച്ചുവരുമെന്ന് തോന്നുന്നില്ല. റോയി ചിന്തിച്ചു.

********

കടുവാക്കുന്നില്‍, ഏലിച്ചേടത്തിയുടെ വീട്ടിലെ താമസം അനിതയ്ക്ക് ഒരുപാട് ആശ്വാസം പകര്‍ന്നു. ഒരമ്മയുടെ സ്നേഹവും വാത്സല്യവും അവള്‍ അനുഭവിച്ചത് ഏലിച്ചേടത്തിയില്‍ നിന്നായിരുന്നു. വഴിമുട്ടിയ ജീവിതത്തില്‍ വഴികാട്ടാന്‍ ദൈവം നിയോഗിച്ച കാവല്‍മാലാഖയാണ് ഏലിക്കുട്ടി എന്നവള്‍ വിശ്വസിച്ചു.
കര്‍ത്താവ് വസിക്കുന്നത് ഇലഞ്ഞിക്കലെ എ.സി. മുറിയിലല്ല, ഏലിച്ചേടത്തിയുടെ കൊച്ചുവീട്ടിലാണ് എന്ന് അവൾ തിരിച്ചറിഞ്ഞത് ആ സമയത്തായിരുന്നു.

ചെക്കപ്പിനായി അനിതയെ ആശുപത്രിയില്‍ കൊണ്ടുപോയിയും അവളുടെ ദൈനംദിനാവശ്യങ്ങള്‍ നിറവേറ്റിയും വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്‍റെ വളർച്ചക്ക് ആവശ്യമായ പോഷകാഹാരം വാങ്ങിച്ചു കൊടുത്തും ഒരു പെറ്റമ്മയുടെ സ്ഥാനത്തു നിന്ന് ഏലിക്കുട്ടി അവളെ പരിചരിച്ചു.

ഏലിക്കുട്ടിയുടെ ഇളയമകന്‍ ബെന്നി ആഴ്ചയിലൊരിക്കല്‍ അമ്മയുടെ ക്ഷേമം അന്വേഷിക്കാന്‍ വീട്ടില്‍ വരും. അനിതയെക്കുറിച്ച് അയാള്‍ ചോദിച്ചപ്പോൾ ചില നുണകളൊക്കെ പറഞ്ഞു ഏലിക്കുട്ടി അവളെ സംരക്ഷിച്ചു. ഒരു പെണ്ണിന്‍റെ ജീവിതം സുരക്ഷിതമാക്കാന്‍ ഇത്തിരി നുണപറഞ്ഞാലും കർത്താവ് കോപിക്കില്ല എന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു.

അഞ്ചു കിലോമീറ്റര്‍ ദൂരെയാണ് ബെന്നി താമസിക്കുന്നത്. ഏലിക്കുട്ടിക്കു ജീവിക്കാന്‍ വേണ്ട പണം കൊടുക്കുന്നതു ബെന്നിയാണ്. ബെന്നിക്കും ഭാര്യയ്ക്കും സഹകരണബാങ്കിലാണു ജോലി. ഒരു ദിവസം ബെന്നി അമ്മയോടു പറഞ്ഞു:
“ഗർഭിണിയായ ഒരനാഥപ്പെണ്ണിനെ നോക്കി അമ്മ എന്തിനാ ഇത്ര കഷ്ടപ്പെടുന്നെ? വല്ല അനാഥാലയത്തിലും കൊണ്ടാക്കിക്കൂടേ?”
“നീ നിന്‍റെ പണി നോക്കി പോടാ. നിന്‍റെ കെട്ട്യോളേക്കാള്‍ എത്രയോ സ്നേഹമുള്ള കൊച്ചാടാ അവള്. ഈ പെണ്ണായിരുന്നു നിനക്കു ഭാര്യയായി കിട്ടിയിരുന്നതെങ്കില്‍ എന്നു ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.”
“ഓ പിന്നെ. ബെസ്റ്റ് സാധനമാ . കുറച്ചു നാളു കഴിയുമ്പം ഒഴിവാക്കാന്‍ പറ്റാത്ത ഒരു ബാധ്യതയായിട്ടുവരും ഈ തള്ളേം കൊച്ചും.”
“അങ്ങനെ വന്നാൽ ഞാനതങ്ങു സഹിച്ചോളാം.നിന്റടുത്തു സഹായത്തിനു വരില്ല. നീ നിന്‍റെ കെട്ട്യോളു വരച്ച വരയിൽ നിന്ന് ജീവിച്ചാ മതി. നട്ടെല്ലില്ലാത്ത പെങ്കോന്തൻ “
ബെന്നി പിന്നെയൊന്നും മിണ്ടിയില്ല.

എല്ലാ ദിവസവും രാവിലെ ഏലിച്ചേടത്തിയുടെ കൂടെ പള്ളിയില്‍ പോയി കുർബാനയിൽ പങ്കുകൊള്ളും അനിത. അരക്കിലോമീറ്റര്‍ ദൂരമേയുള്ളൂ പള്ളിയിലേക്ക്. ഇടവകയിലെ മാറ്റാൾക്കാരുമായി അധികം ഇടപഴകാൻ പോയില്ല അവൾ. കുർബാന കഴിഞ്ഞാൽ നേരെ വീട്ടിലേക്ക് . പിന്നെ ഏലിചേടത്തിയുടെ കൂടെ വീട്ടുജോലിയിൽ സഹായിക്കും. ഒരമ്മക്ക് കൊടുക്കേണ്ട സ്നേഹവും ബഹുമാനവും അവൾ എലിച്ചേടത്തിക്കു കൊടുത്തു.

സന്ധ്യാപ്രാര്‍ത്ഥനയ്ക്കു നേതൃത്വം കൊടുക്കുന്നത് അനിതയാണ്. ഭക്തിനിര്‍ഭരമായി അവള്‍ ജപമാല ചൊല്ലുന്നതും ബൈബിള്‍വചനങ്ങള്‍ ഉദ്ധരിക്കുന്നതും കുടുംബത്തിന്‍റെ ഐശ്വര്യത്തിനുവേണ്ടി സ്വയംപ്രേരിത പ്രാർത്ഥന നടത്തുന്നതുമൊക്കെ ഏലിക്കുട്ടി അതിശയത്തോടെ നോക്കിയിരുന്നുപോയിട്ടുണ്ട് . ജപമാലയ്ക്കുശേഷം മാതാവിനെ സ്തുതിച്ചുകൊണ്ട് മനോഹരമായ ശബ്ദത്തിൽ ഒരു ഗാനം ആലപിക്കും. ആ ശബ്ദമാധുരിയിൽ സ്വയം മറന്നു ലയിച്ചിരുന്നുപോകും ഏലിക്കുട്ടി.

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അനിത റോയിയെക്കുറിച്ചോര്‍ക്കും! തന്നെ കൊന്നുകളയാന്‍ ആ മനുഷ്യന്‍ തീരുമാനിച്ചു എന്നു ചാക്കോ പറഞ്ഞതു സത്യമായിരിക്കുമോ? ഇത്രയും ക്രൂരനാണോ റോയിച്ചന്‍? റോയിച്ചന്‍റെ കുഞ്ഞല്ലേ തന്‍റെ വയറ്റില്‍? സ്വന്തം കുഞ്ഞിനെ കൊന്നു കളയാന്‍ ഒരു അപ്പന് സാധിക്കുമോ?
റോയിച്ചന് അതില്‍ പങ്കില്ലെങ്കില്‍ തീര്‍ച്ചയായും തന്നെ അന്വേഷിച്ചു വരും. ഭാര്യ ഏതു കുഗ്രാമത്തിലാണെങ്കിലും സ്നേഹമുണ്ടെങ്കിൽ ഭര്‍ത്താവ് കണ്ടുപിടിക്കും. കുറച്ചുകാലം കാത്തിരിക്കാം. വരുമോ ഇല്ലയോന്ന്. വന്നില്ലെങ്കിൽ ഉറപ്പിക്കാം. ആ മനുഷ്യനും തന്നെ ഉപേക്ഷിച്ചെന്ന് .

ഒരു ദിവസം കടുവാക്കുന്ന് സെന്‍റ് മേരീസ് പള്ളിയിലെ വികാരിയച്ചന്‍ ഫാദര്‍ ആന്‍റണി ആലുംമൂട്ടില്‍ ഏലിക്കുട്ടിയുടെ വീട്ടിലെത്തി. ഇടവയിലെ വീടുകൾ വെഞ്ചരിക്കുന്നതിന്‍റെ ഭാഗമായി കയറി വന്നതാണ്. അച്ചൻ തനിച്ചേ ഉണ്ടായിരുന്നുള്ളു . വെഞ്ചിരിപ്പു പ്രാര്‍ത്ഥനയ്ക്കിടയിൽ ഗാനം ആലപിച്ചത് അനിതയായിരുന്നു. അവളുടെ മനോഹരമായ സ്വരമാധുരിയില്‍ എല്ലാം മറന്ന് ലയിച്ചുനിന്നുപോയി അച്ചന്‍. വെഞ്ചരിപ്പു കഴിഞ്ഞ് അച്ചന്‍ ഏലിക്കുട്ടിയോടു ചോദിച്ചു:
“ഇതേതാ ചേടത്തീ ഈ പുതിയ പെണ്ണ്?”
“എനിക്കു ഈശോ കൊണ്ടു തന്നതാ അച്ചോ”
അച്ചന് ചിരി വന്നുപോയി.
“ഈശോ സ്വര്‍ഗ്ഗത്തുനിന്നു കെട്ടിയിറക്കിത്തന്നതാണോ?”
“സ്വര്‍ഗ്ഗത്തുനിന്നല്ല. ഭൂമീന്നു തന്നെയാ. അച്ചനു കാപ്പിയെടുക്കട്ടെ?”
“കാപ്പിയൊക്കെ പിന്നെയാകാം. ഞാന്‍ ചോദിച്ചതിനു മറുപടി പറ ആദ്യം.”
“അതിപ്പം അച്ചനോട് ഞാന്‍ എങ്ങനെയാ പറയുക?”
“അതെന്താ പറയാന്‍ പറ്റാത്ത വല്ല ഇടപാടിലും ഉള്ളതാണോ?”
“സത്യക്രിസ്ത്യാനിക്കു നിരക്കാത്തതൊന്നും ഈ ഏലിക്കുട്ടി ചെയ്തിട്ടില്ലച്ചോ. ഇനി ചെയ്യുകേം ഇല്ല. കഴിഞ്ഞ ഒരു വര്‍ഷമായി അച്ചന്‍ എന്നെ കാണുന്നതല്ലേ?”
“ഞാനൊരു തമാശ പറഞ്ഞതല്ലേ ഏലിച്ചേടത്തീ. അതു കാര്യാക്കിയോ? ഈ പെണ്ണിനെ മുമ്പിവിടെ കണ്ടിട്ടില്ല അതുകൊണ്ടു ചോദിച്ചെന്നേയുള്ളൂ. പറയാന്‍ പറ്റിയേലെങ്കില്‍ വേണ്ട. ഞാൻ പൊക്കോളാം ” അച്ചൻ എണീറ്റു.
“പറ്റിയേലായ്കയൊന്നുമില്ലച്ചോ . പക്ഷേ, അച്ചന്‍ വേറാരോടും ഇതു പറയരുത്. ഒരു കുമ്പസാരരഹസ്യംപോലെ മനസിൽ സൂക്ഷിക്കണം.”
“ധൈര്യായിട്ടു പറഞ്ഞോ. ഞാനാരോടും പറയില്ല. ഏലിച്ചേടത്തിക്കു എന്നെ അറിയാവുന്നതല്ലേ?”
പറയട്ടെ എന്ന് ചോദ്യരൂപേണ ഏലിക്കുട്ടി അനിതയെ നോക്കി. പറഞ്ഞോളൂ എന്ന് അവള്‍ കണ്ണുകൊണ്ട് ആംഗ്യം കാട്ടി.
“എന്‍റെ അച്ചോ. ഈ കൊച്ചിനെ അവളുടെ കെട്ട്യോനും അവന്‍റെ അപ്പനും കൂടി കൊല്ലാന്‍ കൊടുത്തതാ. നമ്മളു കന്നുകാലിയെയൊക്കെ വേണ്ടാതാകുമ്പം കൊല്ലാൻ കൊടുക്കുകേലേ. എന്നു പറഞ്ഞപോലെ. ദൈവാനുഗ്രഹംകൊണ്ട് ഈ കൊച്ചിന്‍റെ ജീവന്‍ പോയില്ല. “
ഒന്നും മനസ്സിലാകാതെ ആന്‍റണിയച്ചന്‍ നെറ്റുചുളിച്ച് ഏലിക്കുട്ടിയെത്തന്നെ നോക്കിയിരുന്നു.
ഏലിക്കുട്ടി കുറച്ചുകൂടി അടുത്തു വന്നിട്ട് സ്വരം താഴ്ത്തി അച്ചനോട് എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ് അച്ചന്‍ താടിക്കു കൈയും കൊടുത്ത് കുറേനേരം അനിതയുടെ മുഖത്തേക്കു തന്നെ നോക്കിയിരുന്നുപോയി. അവളുടെ കണ്‍കോണുകളില്‍ മിഴിനീര്‍ നിറയുന്നതും അതു തുള്ളിയായി താഴേക്കു വീഴാന്‍ വെമ്പല്‍കൊള്ളുന്നതും അച്ചന്‍ കണ്ടു.
“ഇത് ഒരു സിനിമാക്കഥപോലെയുണ്ടല്ലോ കൊച്ചേ . മനുഷ്യന്‍ ഇത്രയും അധഃപതിക്കുമോ? വിശ്വസിക്കാൻ പറ്റുന്നില്ല “
അനിതയുടെ മിഴികള്‍ തുളുമ്പി.
”കേട്ടപ്പം എനിക്കും വിശ്വസിക്കാൻ പറ്റിയില്ലഅച്ചോ . ” ഏലിക്കുട്ടി പറഞ്ഞു.
അവളെ സമാധാനിപ്പിച്ചുകൊണ്ടു അച്ചന്‍ പറഞ്ഞു:
“സാരമില്ല മോളേ . നിനക്കു ദൈവം കൂട്ടുണ്ട് . അതുകൊണ്ടല്ലേ ആ വാടകഗുണ്ടയ്ക്കു നിന്നെ കൊല്ലാതിരിക്കാനും ഇവിടെക്കൊണ്ടെത്തിക്കാനും തോന്നീത്. ഇനി നിനക്കൊന്നും സംഭവിക്കില്ല . എലിച്ചേടത്തി നിന്നെ പൊന്നുപോലെ നോക്കിക്കോളും.എനിക്കറിയാം എലിച്ചെടുത്തിയെ. ” ഒന്നു നിറുത്തിയിട്ട് അച്ചന്‍ തുടര്‍ന്നു.
“നിന്‍റെ പാട്ടു ഞാനിപ്പം കേട്ടു. എത്ര മനോഹരമായ ശബ്ദമാ ദൈവം നിനക്കു തന്നിരിക്കുന്നത്? നേരത്തേ പാടാറുണ്ടായിരുന്നോ?”
“പള്ളീല് പാടുമായിരുന്നു.”
“സമ്മാനങ്ങളൊക്കെ കിട്ടീട്ടുണ്ടോ?”
“സ്കൂളില്‍ പഠിക്കുമ്പം.”
“എനിക്കു പാട്ടും പാട്ടുകാരേം വല്യ ഇഷ്ടാ. ചെറുപ്പത്തില്‍ ഞാനും പാടുമായിരുന്നു. ഒന്നു രണ്ടു കാസറ്റിലും പാടീട്ടുണ്ട് . പിന്നെ അതു നിറുത്തി. ഇപ്പം വയസ്സു പത്തറുപത്തഞ്ചായില്ലേ . ”
അനിത മന്ദഹസിച്ചതേയുള്ളൂ.
“നമുക്കു പള്ളീല് ഒരു ഗായകസംഘം രൂപീകരിക്കണം മോളേ . നമ്മുടെ ഇടവകേല്‍ പാടാന്‍ കഴിവുള്ള കുറേ നല്ല പിള്ളേരുണ്ട്. ഞാന്‍ അവരെ സംഘടിപ്പിക്കാം. നിനക്കൊന്നു ലീഡു ചെയ്യാന്‍ പറ്റുമോ?”
“ഉം. ഓര്‍ഫനേജിലെ ഇടവകേല് കുറച്ചുകാലം ഞാനായിരുന്നു ക്വയറിന്‍റെ ലീഡര്‍.”
“വെരി ഗുഡ്! അപ്പം നിനക്കറിയാമല്ലോ അതിന്‍റെ രീതികളൊക്കെ. ഇനി മുതല്‍ ഞായറാഴ്ച കുര്‍ബ്ബാനയ്ക്കു വരുമ്പം അള്‍ത്താരേടെ സമീപം മൈക്കിനടുത്തു നീയും വേണം. ഇപ്പം ഒരു സിസ്റ്ററാ പാടുന്നത്. ഒരു വകയ്ക്കും കൊള്ളുകേല. പക്ഷേ, സിസ്റ്ററിന്‍റെ വിചാരം ചിത്രയാന്നാ. മൂക്കില്ലാ രാജ്യത്തു മുറിമൂക്കൻ രാജാവെന്നുപറഞ്ഞപോലെ വേറെ ആരുമില്ലാത്ത സ്ഥിതിക്ക് അവര് പാടിക്കോട്ടേന്നു ഞാനും വിചാരിച്ചു ”
അനിതയ്ക്കു ചിരി വന്നുപോയി.
“ഇനി നീയും കൂടി സിസ്റ്ററിന്‍റെ അടുത്തു നിന്നു പാടണം. ഞാൻ ആ സിസ്റ്ററിനോട് പറഞ്ഞു ഏർപ്പാടാക്കിയേക്കാം ”
“ഉം.”
അനിത തലകുലുക്കി.
കുറേനേരം കൂടി അച്ചന്‍ സംസാരിച്ചിരുന്നു. ഏലിക്കുട്ടി കടുംകാപ്പി ഉണ്ടാക്കിക്കൊണ്ടുവന്നു കൊടുത്തു. അതു കുടിച്ചിട്ട് അച്ചന്‍ എണീറ്റു.
“അടുത്ത ഞായറാഴ്ച പള്ളീല്‍ വരുമ്പം എന്നെ വന്നൊന്നു കാണണം.” അനിതയെ നോക്കി അച്ചൻ പറഞ്ഞു
“ഉം”
“എന്നാ വരട്ടെ ” യാത്ര പറഞ്ഞിട്ട് കുടയും നിവർത്തി അച്ചന്‍ ഇറങ്ങി നടന്നു; അടുത്ത വീട് ലക്ഷ്യമാക്കി.
“നല്ല ഭക്തിയും പാവങ്ങളോടു കരുണയും ഉള്ള അച്ചനാ. ഇടവകേല് എല്ലാര്‍ക്കും വല്യ ഇഷ്ടമാ.” ഏലിക്കുട്ടി അച്ചനെക്കുറിച്ചു അനിതയോടു പുകഴ്ത്തി പറഞ്ഞു.
” ആ സംസാരം കേൾക്കാൻ തന്നെ എന്ത് രസമാ” അനിതക്കും ഇഷ്ടമായി അച്ചനെ .

പിറ്റേഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് ഏലിക്കുട്ടിയോടൊപ്പം അനിത പള്ളിമേടയില്‍ ചെന്ന് വികാരി അച്ചനെ കണ്ടു. അച്ചന്‍ പറഞ്ഞു:
“നിന്നെക്കുറിച്ചു ഞാന്‍ സിസ്റ്റര്‍മാരോടു പറഞ്ഞു. അവരു പാടാനുള്ള പിള്ളേരെ സംഘടിപ്പിച്ചോളും. സമയം കിട്ടുമ്പം നീ മഠത്തില്‍ പോയി അവരെയൊന്നു സെറ്റപ്പാക്കണം. മഠത്തീന്നു വിളിച്ചു പറയും. പിന്നെ ഏലിക്കുട്ടീടെ ഒരു ബന്ധുവാ, ഭര്‍ത്താവ് പെട്ടെന്നു മരിച്ചുപോയി, അതുകൊണ്ട് ഇവിടെ വന്നു താമസിക്കുവാ എന്നൊക്കെയാ ഞാനവരോടു പറഞ്ഞിരിക്കുന്നത് . അവരു വല്ലതും ചോദിച്ചാല്‍ അങ്ങനെ തന്നെ പറഞ്ഞാൽ മതി. നീ കൂടുതല്‍ വിശദീകരിക്കാനൊന്നും നിൽക്കണ്ട . ഒന്നും ചോദിക്കണ്ടാന്നു ഞാൻ പറഞ്ഞിട്ടുണ്ട്. എങ്കിലും പെണ്ണുങ്ങളല്ലേ . കിള്ളിക്കിള്ളി എന്തെങ്കിലും ചോദിക്കാതിരിക്കുവോ ? ചോദിച്ചാൽ സത്യമൊന്നും പറയണ്ടട്ടോ . അതിന്റെ പേരിൽ ദൈവം ദോഷമൊന്നും ഉണ്ടാവില്ല. ”
“ഉം.”
“എന്നാ പൊക്കോ.”
അനിതയും ഏലിക്കുട്ടിയും പള്ളിമുറിയില്‍നിന്നിറങ്ങി വീട്ടിലേക്കു നടന്നു.

രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മഠത്തില്‍നിന്ന് സിസ്റ്റര്‍, എലിക്കുട്ടിയെ ഫോണില്‍ വിളിച്ചു. അനിതയെയും കൂട്ടി അങ്ങോട്ട് ചെല്ലാൻ ആവശ്യപ്പെട്ടു . കുറെ കുട്ടികളെ സംഘടിപ്പിച്ചു മഠത്തിൽ കൊണ്ടുവന്നിരുത്തിയിട്ടുണ്ടത്രേ .
ഏലിക്കുട്ടി അനിതയെയും കൂട്ടിക്കൊണ്ടു അപ്പോൾ തന്നെ മഠത്തിലേക്കു ചെന്നു. ആറേഴു കുട്ടികളുണ്ടായിരുന്നു അവിടെ .പതിമ്മൂന്നിനും ഇരുപതിനും ഇടയില്‍ പ്രായമുള്ളവര്‍. പെണ്‍കുട്ടികളാണ്.
സിസ്റ്റര്‍ കാണിച്ചുകൊടുത്ത മുറിയില്‍ അവരെയും കൂട്ടി അനിത ഇരുന്നു. ആദ്യം എല്ലാവരെയും അവള്‍ പരിചയപ്പെട്ടു. പിന്നെ മനോഹരമായ ശബ്ദത്തില്‍ മാതാവിനെ സ്തുതിച്ചുകൊണ്ട് ഒരു പാട്ടുപാടി.
കുട്ടികള്‍ കൈയടിച്ച് അഭിനന്ദിച്ചു. അവള്‍ക്കു സന്തോഷമായി. പിന്നെ ഓരോ കുട്ടിയെയുംകൊണ്ട് ഓരോ പാട്ടു പാടിപ്പിച്ചു. പാടാൻ നല്ല കഴിവുള്ള കുട്ടികളാണു തന്‍റെ മുമ്പിലിരിക്കുന്നതെന്ന് അവള്‍ക്കു മനസ്സിലായി.
വിശുദ്ധ കുര്‍ബാനയുടെ ഇടയില്‍ ഗാനം ആലപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവള്‍ ആദ്യം ഒരു ക്ലാസ് നല്‍കി. പിന്നെ പാടേണ്ട പാട്ടുകള്‍ ഓരോന്നായി പാടുകകയും കുട്ടികളെക്കൊണ്ടു പാടിപ്പിക്കുയും ചെയ്തു.
രണ്ടു മണിക്കൂര്‍ നേരത്തെ പരിശീലനം. കുട്ടികള്‍ മടുത്തപ്പോള്‍ അന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.
മഠത്തില്‍നിന്നു ചായകുടിച്ചിട്ടാണ് അവൾ മടങ്ങിയത്.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 18. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം നടത്തിക്കൊടുത്തു . ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി.
റോയിയുടെ അഭാവത്തിൽ അയാളുടെ പപ്പയും അമ്മയും അനിതയെ മാനസികമായി പീഡിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. അനിതയെ പീഡിപ്പിച്ചതിന്റെ പേരിൽ ഒരു രാത്രി മദ്യപിച്ചു വന്ന റോയി പപ്പയും അമ്മയുമായി വഴക്കിട്ടു . സഖറിയാസ് മകന്റെ കരണത്തടിച്ചു . കലിപൂണ്ട റോയി ആ രാത്രി തന്നെ ഭാര്യയെയും വിളിച്ചിറക്കി വീടുവിട്ടിറങ്ങി വാടകവീട്ടിൽ താമസമാക്കി . ചെരിപ്പുകമ്പനിയിൽ ജോലിക്കെന്നു പറഞ്ഞു രാവിലെ പോകുന്ന റോയി നേരെ ചീട്ടുകളി കേന്ദ്രത്തിലേക്കാണ് പോകുന്നതെന്ന് അനിത അറിഞ്ഞു. ഇതിന്റെ പേരിൽ റോയിയും അനിതയും തമ്മിൽ വഴക്കുണ്ടായി. ഇണക്കവും പിണക്കവുമായി അവരുടെ ജീവിതം മുന്പോട്ടുപോകുന്നതിനിടയിൽ അനിത ഗർഭിണിയായി. ചീട്ടുകളി കേന്ദ്രത്തിന്റെ ഉടമയായ ഷമീർ റോയിയെ ചതിയിൽ വീഴ്ത്തി കള്ളനോട്ടുകച്ചവടത്തിൽ പങ്കാളിയാക്കി . കള്ളനോട്ടു കൊടുത്തതിനു തുണിക്കടയിൽ വച്ച് റോയിയെ പോലീസ് അറസ്റ്റുചെയ്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അനിത ഇലഞ്ഞിക്കൽ തറവാട്ടിൽ അഭയം തേടി എത്തി. ആ സമയം സഖറിയാസ് വീട്ടിലുണ്ടായിരുന്നില്ല . ഗർഭിണിയാണെന്ന് കണ്ടപ്പോൾ അവളെ അവിടെ താമസിപ്പിക്കാൻ മേരിക്കുട്ടി നിര്ബന്ധിതയായി. സഖറിയാസിനെ അവർ ഒരുവിധം പറഞ്ഞു സമ്മതിപ്പിച്ചു.
റോയി പിണങ്ങിപ്പോയതിനു ശേഷം ഒരിക്കൽ സഖറിയാസ് ഒരു ജ്യോത്സ്യനെ കണ്ടിരുന്നു. ജ്യോൽസ്യൻ ഗണിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു: ” ഏതോ തെരുവ് വേശ്യക്ക് പിഴച്ചുണ്ടായ സന്തതിയാണ് അനിത . അവളിൽ ഒരു ദുഷ്ടശക്തി കടന്നുകൂടിയിട്ടുണ്ട് . പ്രാർത്ഥനകൊണ്ടോ പൂജകൊണ്ടോ അതിനെ ഒഴിപ്പിക്കാനാവില്ല. അവളുടെ മരണം വരെ ആ ദുരാത്മാവും അവളോടൊപ്പമുണ്ടായിരിക്കും. അവളുടെ കൂടെ താമസിക്കുന്നവരെയെല്ലാം ആ ശക്തി നശിപ്പിക്കും. പണനഷ്ടവും മാനഹാനിയും ദുർമരണവും ഉണ്ടായേക്കാം. അവൾക്കു ഒരു കുഞ്ഞുണ്ടായാൽ ആ ദുഷ്ടശക്തി കുഞ്ഞിലേക്കും കുടിയേറും. അപകടങ്ങൾ തുടർന്നുകൊണ്ടേയിരിക്കും . പ്രതിവിധി ഒന്നേയുള്ളൂ . ആ പെണ്ണിന്റെ മരണം. ”
അത് സത്യമാണെന്നു സഖറിയാസ് വിശ്വസിച്ചു. മേരിക്കുട്ടി അറിയാതെ അനിതയെ കൊല്ലാൻ അയാൾ ചാക്കോ എന്ന വാടക കൊലയാളിയെ ഏർപ്പെടുത്തി. ചാക്കോ വന്നു അനിതയെ ഇടുക്കിയിലെ വനാന്തർഭാഗത്തേക്കു കൊണ്ടുപോയി. വനത്തിനു നടുവിൽ വച്ച് അവളുടെ കഴുത്തിൽ കയർ മുറുക്കി.
(തുടർന്ന് വായിക്കുക )

കഴുത്തിലെ കുരുക്കഴിക്കാനുള്ള അനിതയുടെ ശ്രമം വിഫലമായപ്പോൾ ശ്വാസം മുട്ടി അവൾ കൈകാലിട്ടടിച്ചു. കണ്ണുകൾ പുറത്തേക്കു തള്ളുകയും നാക്ക് വെളിയിലേക്ക് ചാടുകയും ചെയ്തു.
പെട്ടെന്നാണ് ചാക്കോ അതു ശ്രദ്ധിച്ചത്. അവളുടെ വയറിനുള്ളിൽ ഒരനക്കം! ഒരു കുഞ്ഞിന്റെ പിടച്ചിൽ പോലെ തോന്നിയപ്പോൾ ചാക്കോ വയറിലേക്ക് സൂക്ഷിച്ചു നോക്കി! ഓ, ഈ പെണ്ണ് ഗർഭിണിയാണല്ലോ !
ഒരു നിമിഷം അയാളുടെ മനസ്സില്‍ ഭാര്യയുടെ മുഖം തെളിഞ്ഞു. ഒരു കുഞ്ഞിക്കാലു കാണാന്‍ എത്ര വര്‍ഷമായി മരുന്നും മന്ത്രവുമായി താൻ കാത്തിരിക്കുന്നു.
പൊടുന്നനെ അയാളുടെ കൈകള്‍ അയഞ്ഞു. കയറില്‍നിന്നു പിടിവിട്ടുപോയി.
കഴുത്തില്‍ മുറുകിയ കയര്‍ വെപ്രാളത്തോടെ വലിച്ചു മാറ്റിയിട്ട്, കിതച്ചുകൊണ്ടു ചാക്കോയെ നോക്കി കൈകൂപ്പി ദയനീയ സ്വരത്തില്‍ അവള്‍ അപേക്ഷിച്ചു:
“പ്ലീസ്… എന്നെ കൊല്ലരുതേ! എന്‍റെ വയറ്റില്‍ ഒരു കുഞ്ഞുണ്ട്. ആ പാവത്തിനെ കൊല്ലല്ലേ . പ്ലീസ് ”
അനിതയുടെ വിറയലും കരച്ചിലും കണ്ടപ്പോൾ ചാക്കോയുടെ മനസ് ഉരുകി ഒലിച്ചു . കയര്‍ ചുരുട്ടിക്കൂട്ടി ദൂരേക്ക് എറിഞ്ഞിട്ട് അയാള്‍ പറഞ്ഞു:
“നിന്‍റെ അപ്പനും കെട്ട്യോനും കൂടി നിന്നെ കൊന്നു കത്തിച്ചു കളയാന്‍ എല്പിച്ചതാ എന്നെ. പക്ഷേ വയറ്റില്‍ക്കിടക്കുന്ന കുഞ്ഞിന്റെ അനക്കം കണ്ടപ്പം എന്‍റെ ശക്തി ചോര്‍ന്നുപോയി. ഒരു പക്ഷേ, എനിക്കൊരു കുഞ്ഞില്ലാത്തതിന്‍റെ വിഷമം കൊണ്ടായിരിക്കാം.”
“പ്ലീസ് കൊല്ലരുത്. ഞാനെവിടെങ്കിലും പോയി ജീവിച്ചോളാം. കൊന്നുകളഞ്ഞു എന്നു പറഞ്ഞു തരാമെന്നു പറഞ്ഞ കാശു വാങ്ങിച്ചോളൂ. ഞാനിനി ആ വീട്ടിലേക്കു പോകുകയോ അവരെ കാണുകയോ ഫോണ്‍ വിളിക്കുകയോ ചെയ്യില്ല . എന്നെ വെറുതെ വിട്ടൂടെ .. പ്ലീസ് ”
” ഞാൻ നിന്നെ എങ്ങനെ വിശ്വസിക്കും ? നീ നിന്റെ സ്വന്തം വീട്ടിലേക്കു മടങ്ങിച്ചെന്നാലോ ?”
” സ്വന്തം വീടോ? നിങ്ങള്‍ക്കറിയുവോ, അപ്പനും അമ്മയും ആരെന്നറിയാത്ത ഒരനാഥപ്പെണ്ണാ ഞാന്‍. ജനിച്ചനാൾ മുതൽ അനാഥാലയത്തില്‍ വളര്‍ന്ന എനിക്ക് എവിടെയാ സ്വന്തം വീട് ? ഒരിക്കലും ഞാൻ നിങ്ങൾക്കെതിരെ പോലീസിൽ പരാതി കൊടുക്കില്ല. സത്യം . ഇനിയുള്ള കാലം ഏതെങ്കിലും അനാഥമന്ദിരത്തിൽ ജീവിച്ചോളാം . എന്റെ കുഞ്ഞിന്റെ മുഖം എനിക്ക് ഒന്ന് കാണണമെന്നുള്ള ആഗ്രഹം മാത്രമേ ഇപ്പം ഉള്ളൂ . .പ്ലീസ് എന്നെ കൊല്ലരുത് ”
” അനാഥയാണെങ്കിൽ നീ എങ്ങനെയാ അത്രയും വല്യ വീട്ടിൽ കല്യാണം കഴിച്ചു വന്നത് ? ”
” ക്ഷമയോടെ കേൾക്കുമെങ്കിൽ ഞാൻ എന്റെ ജീവിത കഥ മുഴുവൻ പറയാം.”
”ഉം, പറ .”
അവൾ തന്‍റെ ജീവിതാനുഭവങ്ങൾ ഒന്നൊഴിയാതെ, കണ്ണീരോടെ ചാക്കോയോടു പറഞ്ഞു. എന്നിട്ടു തുടര്‍ന്നു:
“അങ്ങ് ഒരുപകാരം ചെയ്യുമെങ്കിൽ വല്യ സന്തോഷമായി . ഏതെങ്കിലും ഒരനാഥാലയത്തില്‍ എന്നെ ഒന്ന് കൊണ്ടാക്കുമോ?”
ക്രൂരനായ ചാക്കോയുടെപോലും മനമുരുകി അവളുടെ ദുരനുഭവങ്ങള്‍ കേട്ടപ്പോള്‍. അയാൾ പറഞ്ഞു :
“പേടിക്കണ്ട. ഞാന്‍ നിന്നെ കൊല്ലില്ല. സുരക്ഷിതമായി നിന്നെ ഒരു വീട്ടില്‍ കൊണ്ടെ താമസിപ്പിക്കാം. അനാഥാലയത്തിലല്ല. എനിക്ക് പരിചയമുള്ള ഒരു വീട്ടിൽ. പക്ഷേ ഒരുറപ്പു തരണം. നിന്റെ അപ്പനോ ഭര്‍ത്താവോ ഇനി ഒരിക്കലും നിന്നെ കണ്ടുമുട്ടാന്‍ ഇടവരരുത്. നീ ജീവിച്ചിരുപ്പുണ്ടെന്ന് എന്നെങ്കിലും അവരറിഞ്ഞാല്‍ എന്‍റെ ബോസ് എന്നെ വച്ചേക്കില്ല.”
“എന്നെ കൊല്ലാൻ കൊടുത്ത ഭർത്താവിനെയും അപ്പനെയും ഇനി ആർക്കു കാണണം ? മരിച്ചാലും ഇനി എനിക്കവരെ വേണ്ട . ഞാൻ ആ വീട്ടിലേക്കു ഇനി തിരിച്ചു പോകുകയുമില്ല “- അവളുടെ വാക്കുകളിൽ റോയിയോടും സഖറിയാസിനോടുമുള്ള അവജ്ഞയും വെറുപ്പും പ്രകടമായിരുന്നു.
“അതാ നിന്റെ ഭാവിക്കു നല്ലത് . നീ ശാപംകിട്ടിയ പെണ്ണാണെന്നും നീ ജീവിച്ചിരുന്നാല്‍ കുടുംബത്തിനും ഭര്‍ത്താവിനും ദോഷമാണെന്നും ഏതോ ജോത്സ്യന്‍ പറഞ്ഞൂന്നു പറഞ്ഞാണ് നിന്നെ കൊന്നുകളയാൻ ഞങ്ങളെ ഏൽപ്പിച്ചത് . അങ്ങനെ വിശ്വസിക്കുന്ന ആളുകളുടെ അടുത്തേക്ക് ഇനി പോകാതിരിക്കുന്നതാ നിനക്കു നല്ലത്.”
“എന്നെ വേണ്ടാത്ത ഒരു ഭര്‍ത്താവിനെയും അപ്പനെയും എനിക്കിനി ഒരിക്കലും കാണണ്ട . ഒരിക്കലും… ” അവൾ തീർത്തു പറഞ്ഞു.
ചാക്കോയ്ക്കു സമാധാനമായി. അയാള്‍ ജീപ്പില്‍ കയറി സ്റ്റാർട്ട് ചെയ്തു. വണ്ടി റിവേഴ്സെടുത്തു മെയിന്‍ റോഡിലേക്കിറക്കി. ടാര്‍ റോഡിലൂടെ അതു മുമ്പോട്ടു കുതിച്ചു.
പോകുന്നവഴി ചാക്കോ അവളോട് ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു. ഒരു സഹോദരനോടെന്നപോലെ അനിത എല്ലാറ്റിനും സത്യസന്ധമായി മറുപടി നല്‍കി.

********

ഹൈറേഞ്ചിലെ ഒരു കുഗ്രാമം.
കുത്തനെയുള്ള കയറ്റം.
കുണ്ടും കുഴിയുമുള്ള ചെമ്മണ്‍റോഡിലൂടെ ജീപ്പ് സാവധാനമാണ് നീങ്ങിയത്.
ഏറെ ദൂരം ഓടിയിട്ട് ഒരു തോടിന്‍റെ സമീപം ജീപ്പു നിന്നു. ചാക്കോ തിരിഞ്ഞുനോക്കിയിട്ടു അനിതയോടു പറഞ്ഞു:
“ഇവിടുന്ന് ഇത്തിരി നടക്കണം. ബുദ്ധിമുട്ടില്ലല്ലോ?”
“ഇല്ല.”
ചാക്കോ ജീപ്പില്‍ നിന്നിറങ്ങി. എന്നിട്ട് അനിതയെ ഇറങ്ങാൻ സഹായിച്ചു.
” ആ ബാഗ് ഇങ്ങു താ.. ഞാൻ പിടിയ്ക്കാം ” ചാക്കോ കൈ നീട്ടി.
”വേണ്ട ഞാൻ പിടിച്ചോളാം ‘
”എന്നെ ഇപ്പോഴും വിശ്വാസമായില്ലേ ?”
” അയ്യോ, അതുകൊണ്ടല്ല . എന്നെ രക്ഷിച്ച ഒരാളിനെ വീണ്ടും ബുദ്ധിമുട്ടിക്കണ്ടല്ലോന്ന് കരുതിയാ. ”
” ഒരു ബാഗ് ചുമക്കുന്നതാണോ ബുദ്ധിമുട്ട് . ” ചാക്കോ അവളുടെ കയ്യിൽ നിന്ന് ബാഗ്‌ വാങ്ങി തലയിൽ വച്ചു .
വിജനമായ ഒറ്റയടിപ്പാതയിലൂടെ ചാക്കോയുടെ പിന്നാലെ അവള്‍ നടന്നു.
“ഈ സ്ഥലത്തിന്‍റെ പേരെന്താ?” നടക്കുന്ന വഴി അവൾ ചോദിച്ചു.
“കടുവാക്കുന്ന്. പണ്ടിവിടെ വനമായിരുന്നു. കുടിയേറ്റക്കാരാ എല്ലാം. പക്ഷേ സ്നേഹമുള്ള മനുഷ്യരാ കേട്ടോ.”
അഞ്ചു മിനിറ്റു നടന്ന്, ഓടിട്ട ഒരു പഴയ വീടിന്‍റെ മുമ്പിലെത്തി അവര്‍. അനിതയെ മുറ്റത്തു നിറുത്തിയിട്ട് ചാക്കോ അകത്തേക്കു കയറിപ്പോയി. കുറച്ചുനേരം കഴിഞ്ഞ് എഴുപതു വയസ്സിലേറെ പ്രായം തോന്നിക്കുന്ന വൃദ്ധയോടൊപ്പം ചാക്കോ പുറത്തേക്കിറങ്ങി വന്നു.
ചട്ടയും മുണ്ടുമായിരുന്നു സ്ത്രീയുടെ വേഷം. കഴുത്തില്‍ ഒരു വെന്തിങ്ങയുണ്ട് . ഒറ്റനോട്ടത്തിലേ ആള് ക്രിസ്ത്യാനിയാണെന്ന് അവള്‍ക്കു മനസ്സിലായി.
അനിതയുടെ അടുത്തേക്കു വന്ന് ആപാദചൂഢം നോക്കിയിട്ട്, താടിക്കു കയ്യും കൊടുത്തു ആ വൃദ്ധ പറഞ്ഞു :
“സിനിമാനടിയേപ്പോലിരിക്കുന്ന ഒരു പെണ്ണ്! നിന്നെ കൊന്നു കളയാന്‍ എങ്ങനെയാ കൊച്ചേ ആ തന്തയ്ക്കും കെട്ട്യോനും തോന്നീത്? “
അനിത ഒന്നും പറയാതെ നിര്‍വികാരയായി നിന്നതേയുള്ളൂ.
“ചാക്കോ എല്ലാം എന്നോടു പറഞ്ഞു. നീ വിഷമിക്കണ്ട കൊച്ചേ . ഇവിടെ ഞാന്‍ മാത്രമേയുള്ളൂ. സ്വന്തം വീട്ടില്‍ താമസിക്കുന്നതുപോലെ നിനക്കിവിടെ താമസിക്കാം. സൗകര്യങ്ങളൊക്കെ ഇത്തിരി കുറവാന്നേയുള്ളൂ.”
” തലചായ്ക്കാന്‍ ഒരിടവും വിശപ്പുമാറ്റാൻ ഇത്തിരി കഞ്ഞീം കിട്ടിയാല്‍ മതി എനിക്ക്. വേറൊന്നും വേണ്ടമ്മേ “
” അത് രണ്ടും ഞാൻ തരാം .” ചാക്കോയെ ചൂണ്ടിക്കൊണ്ട് വൃദ്ധ തുടർന്നു : “ഇവന്‍ ആളു തല്ലിപ്പൊളിയാണേലും സ്നേഹിച്ചാല്‍ ചങ്കുപറിച്ചു കൊടുക്കുന്നോനാ. അതുകൊണ്ടല്ലേ നിന്നെ കൊല്ലാതെ ഇവിടെകൊണ്ടേ ഏൽപ്പിച്ചത്. എനിക്കിവനെ ചെറുപ്പം മുതലേ അറിയാം. ഗുണ്ടാപ്പണി നിറുത്താന്‍ ഞാനിവനോടു പലവട്ടം പറഞ്ഞതാ. കേള്‍ക്കണ്ടേ?”
“എന്നാ ഞാനങ്ങു പൊക്കോട്ടെ ഏലിച്ചേടത്തീ?” ചാക്കോ യാത്ര ചോദിച്ചു.
“ഈ കൊല്ലും കൊലയും ഇനിയെങ്കിലും ഒന്നും നിറുത്തിക്കൂടേടാ നിനക്ക്?”
“ജീവിക്കണ്ടേ ഏലിച്ചേടത്തീ. ”
“ഓ പിന്നെ. കൊന്നും മോഷ്ടിച്ചുവല്ലേ നാട്ടിലുള്ളോരു മുഴുവന്‍ ജീവിക്കുന്നെ! എന്നേക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. സ്ഥലം വിട്ടോ. ഇനി ഞാൻ നോക്കിക്കൊള്ളാം ഇവളെ. “
ചാക്കോ അനിതയെ നോക്കി പറഞ്ഞു : ” പറഞ്ഞത് ഓർമ്മയുണ്ടല്ലോ ? നിന്നെ കൊന്നു കത്തിച്ചു കളഞ്ഞു എന്നുപറഞ്ഞു ഞാൻ പോയി കാശുവാങ്ങിക്കാൻ പോകുവാ . ഇനി ഒരിക്കലും തിരിച്ചു അങ്ങോട്ട് ചെന്നേക്കരുത്. നീ ഇവിടുണ്ടെന്നു ആരും അറിയുകയും ചെയ്യരുത്.”
” ഇല്ല . ഞാനിനി ഒരിക്കലും അങ്ങോട്ട് പോകില്ല . ദയ കാണിച്ചതിന് ഒരുപാട് നന്ദിയുണ്ട് ട്ടോ ”
”നന്ദിയൊന്നും വേണ്ട . ആരെയും ബുദ്ധിമുട്ടിക്കാതെ അടങ്ങിയും ഒതുങ്ങിയും ഇവിടെ നിന്നാൽ മതി ”
എലിക്കുട്ടിയോടു യാത്ര പറഞ്ഞിട്ട് ചാക്കോ തിരിഞ്ഞുനടന്നു; വന്ന വഴിയേ ഏകനായി.
“കേറി വാ മോളേ.” ഏലിക്കുട്ടി അവളെ അകത്തേക്കു വിളിച്ചു കയറ്റി. “എനിക്കൊരു മോളില്ലാത്തതിന്റെ വിഷമം ഇപ്പഴാ മാറീത്. നീ കത്തോലിക്കാപ്പെണ്ണല്ലേ?”
“ഉം ! അമ്മയ്ക്കു മക്കളൊന്നുമില്ലേ?”
അമ്മേ എന്ന വിളി കേട്ടപ്പോള്‍ ഏലിച്ചേടത്തിയുടെ മനസ്സു കുളിര്‍ന്നു. അവര്‍ പറഞ്ഞു:
“എനിക്കു രണ്ട് ആണ്‍മക്കളേയുള്ളൂ. അവരു പെണ്ണുകെട്ടി വേറെ താമസിക്ക്വാ. അവരുടെ കെട്ട്യോളുമാര് ഒരു ചൊവ്വില്ലാത്തതാ. അവളുമ്മാരുമായിട്ടു എനിക്കു യോജിച്ചു പോകാന്‍ പറ്റാതെവന്നപ്പം ഞാന്‍ തനിച്ചു താമസിച്ചോളാമെന്നു പറഞ്ഞു . ഇതെന്റെ കെട്ടിയോൻ ഉണ്ടാക്കിയ വീടാ.”
“ഭര്‍ത്താവ്?”
“അഞ്ചുവര്‍ഷം മുമ്പു മരിച്ചു പോയി മോളെ. . ബസിലെ ഡ്രൈവറായിരുന്നു. ഒരപകടത്തില്‍ ആളുപോയി. നല്ല സ്നേഹമുള്ള ആളായിരുന്നു കേട്ടോ . ങാ .., ഇനി അതൊക്കെ പറഞ്ഞിട്ട് എന്നാ കാര്യം .”
ഏലിക്കുട്ടിയുടെ മുഖത്തു സങ്കടം .
“നിനക്കു കഴിക്കാന്‍ വല്ലതും വേണോ മോളേ? കപ്പയും മീൻ കറിയും ഇരിപ്പുണ്ട്. എടുക്കട്ടേ ഇത്തിരി?”
“ഇപ്പം ഒന്നും വേണ്ടമ്മേ. നല്ല ക്ഷീണം തോന്നുന്നു. ഡ്രസ്സ് മാറിയിട്ട് ഒന്ന് കുളിക്കണം. എന്നിട്ടു കുറച്ചുനേരം കിടക്കണം. യാത്രചെയ്തു മടുത്തു.”
” എന്നാലും എന്റെ പെണ്ണേ, നിന്നെ കൊന്നുകളയാൻ ആ കെട്ടിയോനും തന്തക്കും തോന്നിയല്ലോ ! അതും വയറ്റിലുള്ള ഒരു പെണ്ണിനെ. എന്തൊരു ദുഷ്ടന്മാരാ അവര് ”
” ഇനി അതൊന്നും ഓർമ്മിപ്പിക്കരുതേ …. എനിക്ക് കരച്ചില് വരും. ”
ഏലിക്കുട്ടി സോപ്പും തോര്‍ത്തുമെടുത്തു കൊടുത്തിട്ട് അവള്‍ക്കു കുളിമുറി കാണിച്ചുകൊടുത്തു. വേഷം മാറിയിട്ട് അവള്‍ കുളിക്കാനായി ബാത്റൂമില്‍ കയറി.
കുളികഴിഞ്ഞു വന്നപ്പോഴേക്കും അവള്‍ക്കു കിടക്കാനുള്ള മുറി ഒരുക്കിയിരുന്നു ഏലിക്കുട്ടി. പഴയ ഒരു കട്ടിലും പായും തലയണയും പുതപ്പും.
“സൗകര്യങ്ങളൊക്കെ കുറവാ കേട്ടോ മോളെ.”
“ഇതു തന്നെ ധാരാളമല്ലേ അമ്മച്ചി. എന്നെ മോളെ എന്നു വിളിക്കാന്‍ എനിക്കൊരമ്മയെ ദൈവം കൊണ്ടു തന്നല്ലോ . അതു തന്നെ വല്യ കാര്യമല്ലേ?”
“എന്നാ മോളു കുറച്ചുനേരം കിടന്നുറങ്ങ്. വിശേഷങ്ങളൊക്കെ നമുക്കു പിന്നെ പറയാം.”
വാതില്‍ ചാരിയിട്ട് ഏലിക്കുട്ടി പിന്‍വലിഞ്ഞു.
(തുടരും. )
രചന : ഇഗ്‌നേഷ്യസ് കലയന്താനി copyright reserved

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 17. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം നടത്തിക്കൊടുത്തു . ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി.
റോയിയുടെ അഭാവത്തിൽ അയാളുടെ പപ്പയും അമ്മയും അനിതയെ മാനസികമായി പീഡിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. അനിതയെ പീഡിപ്പിച്ചതിന്റെ പേരിൽ ഒരു രാത്രി മദ്യപിച്ചു വന്ന റോയി പപ്പയും അമ്മയുമായി വഴക്കിട്ടു . സഖറിയാസ് മകന്റെ കരണത്തടിച്ചു . കലിപൂണ്ട റോയി ആ രാത്രി തന്നെ ഭാര്യയെയും വിളിച്ചിറക്കി വീടുവിട്ടിറങ്ങി വാടകവീട്ടിൽ താമസമാക്കി . ചെരിപ്പുകമ്പനിയിൽ ജോലിക്കെന്നു പറഞ്ഞു രാവിലെ പോകുന്ന റോയി നേരെ ചീട്ടുകളി കേന്ദ്രത്തിലേക്കാണ് പോകുന്നതെന്ന് അനിത അറിഞ്ഞു. ഇതിന്റെ പേരിൽ റോയിയും അനിതയും തമ്മിൽ വഴക്കുണ്ടായി. ഇണക്കവും പിണക്കവുമായി അവരുടെ ജീവിതം മുന്പോട്ടുപോകുന്നതിനിടയിൽ അനിത ഗർഭിണിയായി. ചീട്ടുകളി കേന്ദ്രത്തിന്റെ ഉടമയായ ഷമീർ റോയിയെ ചതിയിൽ വീഴ്ത്തി കള്ളനോട്ടുകച്ചവടത്തിൽ പങ്കാളിയാക്കി . കള്ളനോട്ടു കൊടുത്തതിനു തുണിക്കടയിൽ വച്ച് റോയിയെ പോലീസ് അറസ്റ്റുചെയ്തു ലോക്കപ്പിലാക്കി . അനിത ഇലഞ്ഞിക്കൽ തറവാട്ടിൽ അഭയം തേടി എത്തി. ആ സമയം സഖറിയാസ് വീട്ടിലുണ്ടായിരുന്നില്ല . ഗർഭിണിയാണെന്ന് കണ്ടപ്പോൾ അവളെ അവിടെ താമസിപ്പിക്കാൻ മേരിക്കുട്ടി നിര്ബന്ധിതയായി. (തുടർന്ന് വായിക്കുക.)

” കേറി വാ ”
ഈർഷ്യയോടെ മേരിക്കുട്ടി അങ്ങനെ പറഞ്ഞിട്ട് അകത്തേക്കു നടന്നു. പിന്നാലെ അനിത അകത്തേക്ക് കയറി. ഒന്നാം നിലയിലേക്ക് അവളെ കൂട്ടിക്കൊണ്ടു പോയിട്ട്, തെക്കു വശത്തെ മുറി തുറന്നു കൊടുത്ത്, തെല്ലു പരിഹാസത്തോടെ മേരിക്കുട്ടി പറഞ്ഞു:
” കള്ളനോട്ടു കച്ചവടം നടത്തി ക്ഷീണിച്ചു വന്നതല്ലേ, കുറച്ചുനേരം വിശ്രമിക്ക് . പുറത്തേക്കൊന്നും ഇറങ്ങണ്ടാട്ടോ . അച്ചായനെങ്ങാനും കണ്ടാൽ നിന്റെ കാലു തല്ലിയൊടിക്കും. ഞാനിനി എന്നാ പറഞ്ഞു അങ്ങേരെ സമാധാനിപ്പിക്കൂന്നറിയില്ല. ”
അനിത ദൈന്യതയോടെ മേരിക്കുട്ടിയെ നോക്കി.
”നിനക്ക് തിന്നാൻ വല്ലതും വേണോ?” മേരിക്കുട്ടിയുടെ ചോദ്യത്തിലെ നീരസം തിരിച്ചറിഞ്ഞപ്പോൾ വിശപ്പുണ്ടായിരുന്നിട്ടും ഒന്നും വേണ്ടെന്നു പറഞ്ഞു അനിത.
” ഇതെത്രയാ മാസം?”
” ആറ്. ”
”കള്ളനോട്ടടിക്കാൻ നീയാണോ അവനെ നിർബന്ധിച്ചത്?”
”ഞാനൊന്നും അറിഞ്ഞിരുന്നില്ലമ്മേ. ”
” ഓ.., ഒരു പുണ്ണിയാളത്തി. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. വാശിപിടിച്ചു ഇറങ്ങിപ്പോയിട്ടു ഒടുവിൽ തിരിച്ചു വന്നു ഞങ്ങടെ കാലുപിടിക്കേണ്ടിവന്നില്ലേ? അതാ ദൈവത്തിന്റെ കളി! ഈ മുറീല് തന്നെ ഇരുന്നാൽ മതി കേട്ടോ . പുറത്തേക്കെങ്ങും നിന്റെ തലവെട്ടം കണ്ടേക്കരുത്. സമയാസമയം ഭക്ഷണം ഇങ്ങെത്തിച്ചേക്കാം. ”
“ഉം” അവൾ തലയാട്ടി.
മേരിക്കുട്ടി പുറത്തേക്കിറങ്ങി വാതിൽ ചാരി.
അനിത കട്ടിലിൽ വന്നിരുന്നു; വലതുകരം ബെഡിൽ ഊന്നി കീഴ്പോട്ടു നോക്കി. ഇരുമിഴികളിൽ നിന്നും ഓരോ തുള്ളി കണ്ണീർ ബെഡിൽ വീണു പടർന്നു.
ക്ഷീണം തോന്നിയപ്പോൾ അവൾ കിടക്കയിലേക്ക് സാവധാനം ചാഞ്ഞു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ മേരിക്കുട്ടി അവൾക്കു കഴിക്കാൻ ഭക്ഷണവും മാറാൻ ഡ്രസ്സും കൊണ്ടുവന്നു കൊടുത്തു. മേരിക്കുട്ടി പോകാൻ തിരിഞ്ഞപ്പോൾ അനിത ചോദിച്ചു.
” അമ്മേ ജിഷ?”
” അവള് ഹോസ്റ്റലിൽ നിന്നാ ഇപ്പം പഠിക്കുന്നെ. ”
കൂടുതലൊന്നും പറഞ്ഞില്ല മേരിക്കുട്ടി. അവർ പടികളിറങ്ങി വേഗം താഴേക്കു പോയി.
കൃഷി സ്ഥലത്തായിരുന്ന സഖറിയാസ് സന്ധ്യയായപ്പോഴാണ് മടങ്ങിയെത്തിയത് . മേരിക്കുട്ടിയുടെ സംസാരത്തിലെ പരിഭ്രമവും മുഖത്തെ ഉല്കണ്ഠയുമൊക്കെ കണ്ടപ്പോൾ എന്തോ പന്തികേടുണ്ടെന്നു തോന്നി.
ഭാര്യയുടെ കയ്യിൽ നിന്ന് ചായവാങ്ങി കുടിക്കുമ്പോൾ സഖറിയാസ് ചോദിച്ചു:
” എന്താ നിന്റെ മുഖത്തു പതിവില്ലാത്തൊരു പേടി?.”
” ഏയ് ഒന്നുമില്ല. ”
” പിന്നെ ! ഞാൻ നിന്നെ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ലല്ലോ. ഈ മുഖത്തെ ഏതു ഭാവമാറ്റവും എനിക്ക് പിടികിട്ടും.”
” ഞാനൊരു കാര്യം പറഞ്ഞാൽ അച്ചായൻ എന്നോട് ദേഷ്യപ്പെടരുത്”
” നീ കാര്യം പറ. ”
” ദേഷ്യപ്പെടുമോ?”
”അതിപ്പം കേട്ടെങ്കിലല്ലേ പറയാൻ പറ്റൂ ”
മേരിക്കുട്ടി മടിച്ചു നിന്നപ്പോൾ സഖറിയാസ് പറഞ്ഞു.
” സസ്‌പെൻസിടാതെ കാര്യം പറ മേരിക്കുട്ടി.”
” അനിത ഇപ്പം ഈ വീട്ടിലുണ്ട്”
സഖറിയാസ് ചായ പാതി കഴിച്ചിട്ടു ഗ്ളാസ് ടേബിളിൽ വച്ചു . എന്നിട്ടു തെല്ലുനേരം മേരിക്കുട്ടിയെ തന്നെ തുറിച്ചു നോക്കിയിരുന്നു.
” അച്ചായൻ ദേഷ്യപ്പെടരുത്. ഇപ്പം അവളോടുപോയി വഴക്കുണ്ടാക്കുകയും ചെയ്യരുത്. ആറു മാസം ഗർഭിണിയാ ആ പെണ്ണ്. ഇപ്പം എന്തെങ്കിലും പറഞ്ഞു അവളെ വേദനിപ്പിച്ചാൽ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ അത് ബാധിക്കും. ഒന്നുമല്ലെങ്കിലും നമ്മുടെ മോന്റെ കുഞ്ഞല്ലേ അവളുടെ വയറ്റിൽ? ”
”എന്നോട് ചോദിക്കാതെ എന്തിനവളെ ഈ വീട്ടിൽ കയറ്റി? ” സഖറിയാസിന്റെ സ്വരം കനത്തു. ഭാവം മാറി.
” ഒരു ഗർഭിണി കരഞ്ഞു പിഴിഞ്ഞ് അഭയം ചോദിച്ചോണ്ടു വന്നപ്പം ഞാൻ ആട്ടിപ്പായിക്കണമായിരുന്നോ അച്ചായാ ? ഞാനൊരമ്മയല്ലേ?”
നടന്ന കാര്യങ്ങൾ ഒന്നൊഴിയാതെ അവർ ഭർത്താവിനോട് പറഞ്ഞു. എന്നിട്ടു തുടർന്നു : ” മോളായിട്ടു കാണണ്ട അവളെ. സംസാരിക്കുകയും വേണ്ട . അതവിടെകിടന്നോളും; ജയിലിൽ കിടക്കുന്നപോലെ . വയറുവിശക്കുമ്പം എന്തെങ്കിലും കൊടുത്താൽ മതി. അച്ചായൻ അങ്ങോട്ട് പോകുവോ നോക്കുവോ വേണ്ട. കണ്ടാലല്ലേ ദേഷ്യം വരൂ.”
” എന്റെ കൺവെട്ടത്തു കാണരുത് ആ മുഖം. ”
” ഇല്ലെന്നേ. പുറത്തേക്കിറങ്ങരുതെന്നു ഞാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് . ”
” എന്തെങ്കിലും ചെയ്യ് . എനിക്ക് കാണണ്ട ആ ശവത്തിനെ. ”
”വേണ്ട.., കാണണ്ട ..”
മേരിക്കുട്ടിക്ക് സമാധാനമായി. ആഞ്ഞടിക്കാൻ വന്ന കൊടുങ്കാറ്റ് ഒഴിഞ്ഞുപോയ ആശ്വാസത്തിൽ മേരിക്കുട്ടി ഒരു ദീർഘശ്വാസം വിട്ടു.

******

ജയിലിലെ സെല്ലിലടച്ച ഏകാന്ത തടവുകാരിയെപ്പോലെ അനിത റൂമിൽ ശ്വാസം മുട്ടി കഴിഞ്ഞു . റോയിയെ ജാമ്യത്തിലിറക്കണമെന്നു അവൾ പലവട്ടം മേരിക്കുട്ടിയോടു യാചിച്ചെങ്കിലും അവർ നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു. സഖറിയാസിന്റെ വാശിക്ക് ഒട്ടും അയവു വന്നിട്ടില്ല. മേരിക്കുട്ടി അപേക്ഷിച്ചിട്ടും ജയിലിൽ പോയി മകനെ ഒന്നു കാണാൻ പോലും കൂട്ടാക്കിയില്ല അയാൾ. കുറച്ചുകാലം ജയിലിൽ കിടന്നു അവനു മാനസാന്തരം വരട്ടെ എന്ന ചിന്തയിലായിരുന്നു അയാൾ.

റോയി പിണങ്ങിപ്പോയതിനു ശേഷം ഒരിക്കൽ സഖറിയാസ് ഒരു ജ്യോത്സ്യനെ കണ്ടിരുന്നു. കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയിട്ടു ജ്യോൽസ്യൻ ഗണിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു: ” ഏതോ തെരുവ് വേശ്യക്ക് പിഴച്ചുണ്ടായ സന്തതിയാണ് അനിത. അവളിൽ ഒരു ദുഷ്ടശക്തി കടന്നുകൂടിയിട്ടുണ്ട് . പ്രാർത്ഥനകൊണ്ടോ പൂജകൊണ്ടോ അതിനെ ഒഴിപ്പിക്കാനാവില്ല. അവളുടെ മരണം വരെ ആ ദുരാത്മാവും അവളോടൊപ്പമുണ്ടായിരിക്കും. അവളുടെ കൂടെ താമസിക്കുന്നവരെയെല്ലാം ആ ശക്തി നശിപ്പിക്കും. പണനഷ്ടവും മാനഹാനിയും ദുർമരണവും ഉണ്ടായേക്കാം. അവൾക്കു ഒരു കുഞ്ഞുണ്ടായാൽ ആ ദുഷ്ടശക്തി കുഞ്ഞിലേക്കും കുടിയേറും. അപകടങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. ഒരിക്കലും നിങ്ങൾക്ക് ചേർന്ന ഒരു ബന്ധമായിരുന്നില്ല ഇത്. പ്രതിവിധി ഒന്നേയുള്ളൂ. ആ പെണ്ണിന്റെ മരണം. അതോടെ ആ ദുഷ്ടശക്തിയും ഒഴിഞ്ഞുപോകും. അതിനുവേണ്ടി വേണ്ടി പ്രാർത്ഥിക്കുക ; നേർച്ചകാഴ്ചകൾ സമർപ്പിക്കുക. ”
അത് സത്യമാണെന്നു സഖറിയാസ് വിശ്വസിച്ചു. മനസമ്മതം കഴിഞ്ഞപ്പോഴും കല്യാണം കഴിഞ്ഞപ്പോഴും അടുത്തടുത്ത് രണ്ടു കാർ അപകടങ്ങൾ ഉണ്ടായില്ലേ? മാതാപിതാക്കളെ അവൻ ഉപേക്ഷിച്ചില്ലേ? ഇപ്പോൾ പണനഷ്ടവും മാനഹാനിയും ജയിൽവാസവുമായി. ഇനി എന്താ വരാനിരിക്കുന്നതെന്ന് ആർക്കറിയാം ? പോരെങ്കിൽ ആ പെണ്ണ് ഈ കുടുംബത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു. ആരുടെയെങ്കിലും ജീവനെടുത്തോണ്ടു പോകാനായിരിക്കുമോ ആ ദുരാത്മാവിന്റെ മടങ്ങി വരവ് ?
സഖറിയാസിന് ഭീതിയായി .
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അയാൾ ആലോചിച്ചു. ആ ദുഷ്ടശക്തിയെ ഇല്ലാതാക്കി ഈ കുടുംബത്തെ രക്ഷിക്കാൻ എന്താ വഴി? അനിതയെ കൊന്നുകളയുക ! ആ ദുരാത്മാവും അവളോടൊപ്പം നശിക്കട്ടെ . വരാനിരിക്കുന്ന ദുരന്തങ്ങൾ ഒഴിവാക്കാൻ അതേമാർഗ്ഗമുള്ളൂ . അവളും ആ കുഞ്ഞും ഈ ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി പോകട്ടെ! തൽകാലം ഇത് മേരിക്കുട്ടി അറിയേണ്ട.
മേരിക്കുട്ടി ഉറക്കം പിടിച്ചപ്പോൾ സഖറിയാസ് സാവധാനം എണീറ്റ് പുറത്തേക്കിറങ്ങി. എന്നിട്ടു കൊട്ടേഷൻ സംഘത്തലവൻ വിശ്വം ഭരന്റെ നമ്പർ ഡയൽ ചെയ്തു. കാര്യങ്ങൾ വിശദീകരിച്ചിട്ടു സഖറിയാസ് പറഞ്ഞു.
”ഒരു തെളിവും അവശേഷിക്കാതെ കത്തിച്ചു ചാമ്പലാക്കണം .”
” ഞാനേറ്റു . ഞങ്ങൾ ഇതുപോലെ എത്രയോ ഓപ്പറേഷൻസ് നടത്തീട്ടുള്ളതാ . ഇത് ചെറുത് . ചോദിക്കാനും പറയാനും ആളില്ലാത്ത പെണ്ണാകുമ്പം കാര്യങ്ങൾ ഈസിയല്ലേ? ഒരു കൊതുകിനെ കൊല്ലുന്നപോലെയുള്ളൂ. ”.
ഓപ്പറേഷന്റെ മുന്നൊരുക്കമെന്ന നിലയിൽ സഖറിയാസ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു വിശ്വംഭരൻ വിശദീകരിച്ചു.
പിറ്റേന്ന് രാവിലെ സഖറിയാസ് മേരിക്കുട്ടിയോടു പറഞ്ഞു.
” അനിതയെ ഇടുക്കിയിലെ ഒരു വീട്ടിലേക്കു മാറ്റുവാ ഞാൻ. റോയിയെ ജാമ്യത്തിലിറക്കി ഇവിടെകൊണ്ടുവരുമ്പം അവളെ അവൻ കാണാൻ പാടില്ല. കുറച്ചുകാലം അവർ അകന്നു താമസിക്കട്ടെ.”
” അച്ചായാ അവനു നമ്മളോട് സ്നേഹം തോന്നണമെങ്കിൽ ആപത്തു സമയത്ത് അവളെ നമ്മള് സംരക്ഷിച്ചു എന്നൊരു തോന്നലുണ്ടാകണ്ടേ ? അതിനു അവളെ ഇവിടെ താമസിപ്പിക്കുന്നതല്ലേ നല്ലത് ?”
” അതിലും നല്ലത് തത്കാലം അവളെ അവൻ കാണാതിരിക്കുന്നതാ. ”
” അവള് ഗർഭിണിയായിരിക്കുന്ന ഈ അവസ്ഥയിൽ തനിയെ താമസിപ്പിക്കുന്നത് ശരിയാണോ അച്ചായാ?”
” തനിച്ചല്ല. അവിടെ ഒരു തള്ളേടെ വീട്ടിൽ കൊണ്ടാക്കുവാ. കുറച്ചു കാശുകൊടുത്താൽ അവളെ അവർ പൊന്നുപോലെ നോക്കിക്കോളും. ഞാനതൊക്കെ ഏർപ്പാടാക്കീട്ടുണ്ട് . ഒന്നും പേടിക്കാനില്ല . നീ അവളെ പറഞ്ഞൊന്നു സമ്മതിപ്പിക്കണം. നിന്റെ സ്വന്തക്കാരുടെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്കുവാണെന്നു പറഞ്ഞാൽ മതി. നീ മയത്തിൽ പറഞ്ഞൊന്നു സമ്മതിപ്പിക്കണം. അത് നിന്റെ സാമർഥ്യം. ”
” അപ്പം റോയി വരുമ്പം അനിത എവിടെ എന്ന് ചോദിച്ചാൽ എന്തുപറയും? ”
”അതിനാണോ ബുദ്ധിമുട്ട് . അതൊക്കെ ഞാൻ പ്ലാൻ ചെയ്തു വച്ചിട്ടുണ്ട് . കല്ലുവച്ച ഒരു നുണ. അവൻ നമ്മളോട് കൂടുതൽ അടുത്തു കഴിയുമ്പം സാവകാശം നമുക്ക് അവളെ ചെന്ന് കൂട്ടിക്കൊണ്ടുവരാം . അവനൊരു സർപ്രൈസ് ആകുകേം ചെയ്യും. ”
മേരിക്കുട്ടി മനസില്ലാ മനസോടെ സമ്മതം മൂളി.
അന്ന് രാവിലെ ബ്രേക്ക് ഫാസ്റ്റ് കൊണ്ടു കൊടുത്തപ്പോൾ പതിവില്ലാതെ സ്നേഹത്തോടെയാണ് മേരിക്കുട്ടി അനിതയോടു സംസാരിച്ചത്. അമ്മയുടെ സ്നേഹം കണ്ടപ്പോൾ തന്നോടുള്ള ദേഷ്യവും വെറുപ്പും മാറി എന്നു വിശ്വസിച്ചു അവൾ .
അനിതയുടെ കരം പിടിച്ചുകൊണ്ട് മേരിക്കുട്ടി പറഞ്ഞു.
” മോളെ.., എനിക്ക് നിന്നോട് വെറുപ്പും ദേഷ്യവുമൊന്നുമില്ല. എന്റെ മോന്റെ കുഞ്ഞല്ലേ നിന്റെ വയറ്റിൽ . പക്ഷെ പപ്പയ്ക്ക് നിന്നോട് തീർത്താൽ തീരാത്ത കലിയാ. നീ ഈ വീട്ടിൽ താമസിക്കുന്നത് അത്ര സുരക്ഷിതമല്ല. എന്തും ചെയ്യാൻ മടിക്കാത്ത ക്രൂരനാ എന്റെ കെട്ടിയോൻ . രാത്രി അയാളുവന്നു നിന്റെ കഴുത്തുഞെരിച്ചു കൊല്ലുമോന്നു ഞാൻ ഭയപ്പെടുന്നു. അതുകൊണ്ടു മോളൊരു കാര്യം ചെയ്യണം . ഇടുക്കിയിൽ എന്റെ ഒരു സ്വന്തക്കാരിയുണ്ട് . നിന്നെ അവിടെകൊണ്ടാക്കാം . കുറച്ചുകാലം നീ അവിടെ നിൽക്ക് . റോയിച്ചനെ ജാമ്യത്തിലിറക്കി കൊണ്ടുവന്നിട്ട് , എല്ലാം ഒന്ന് നേരെയാക്കീട്ടു നിന്നെ തിരിച്ചു വിളിച്ചോണ്ട് വന്നോളാം ഞാൻ. ”
” ഞാൻ എവിടെവേണമെങ്കിലും പോയി നിൽക്കാം അമ്മേ. എന്റെ റോയിച്ചനെ ജയിലിന് ഒന്നിറക്കിയാൽ മാത്രം മതി. ”
” അവൻ വരുമ്പം ഞാൻ അവനെയും കൂട്ടി നിന്നെവന്നു കണ്ടുകൊള്ളാം. ”
”ഉം ” അനിത തലയാട്ടി.
തന്ത്രം വിജയിച്ചതിൽ മേരിക്കുട്ടിക്കു സന്തോഷം തോന്നി. അവർ മുകളിലത്തെ നിലയിൽ നിന്ന് താഴേക്കു ഇറങ്ങി വന്നു സഖറിയാസിനോട് വിവരം പറഞ്ഞു .
” നീ മിടുക്കിയാണല്ലോ മേരിക്കുട്ടി. സ്നേഹം കൊണ്ട് വളച്ചെടുത്തു സമ്മതിപ്പിച്ചു അല്ലെ?”
” ഒരു നല്ല വീട്ടിൽ കൊണ്ടേ സുരക്ഷിതമായി താമസിപ്പിക്കണം കേട്ടോ? വയറ്റിലുള്ള പെണ്ണാണെന്ന് ഓർമ്മവേണം ”
” എല്ലാ ഓർമ്മകളുമുണ്ട് മേരിക്കുട്ടി”’ അങ്ങനെ പറഞ്ഞിട്ട് സഖറിയാസ് മൊബൈൽ എടുത്തുകൊണ്ടു മുറ്റത്തേക്കിറങ്ങി . വിശ്വംഭരന്റെ നമ്പർ ഡയൽ ചെയ്തു.
പിറ്റേന്ന് വിശ്വംഭരന്റെ ക്വട്ടേഷൻ ടീമിലെ അംഗമായ ചാക്കോ ജീപ്പുമായി ഇലഞ്ഞിക്കൽ തറവാട്ടിലെത്തി. ഈ ഓപ്പറേഷൻ ചാക്കോയെയാണ് വിശ്വംഭരൻ ഏൽപ്പിച്ചിരിക്കുന്നത്. ചാക്കോ വന്ന സമയത്തു സഖറിയാസ് മേരിക്കുട്ടിയെ കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചിട്ടു ആ വീട്ടിൽ നിന്ന് മാറി നിന്നു.
അനിത വേഷം മാറി. കൊണ്ടുപോകാനുള്ള വസ്ത്രങ്ങളെല്ലാം ബാഗിൽ നിറച്ചു.
മേരിക്കുട്ടി മുറിയിലേക്ക് കയറിവന്നിട്ടു അഞ്ഞൂറിന്റെ പത്തു നോട്ടുകൾ അവളുടെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു: ” ഇത് കയ്യിൽ വച്ചോ. അത്യാവശ്യം വന്നാൽ എടുക്കാം .”
”ഉം ”
അവൾ നോട്ടു വാങ്ങി ബാഗിൽ വച്ചു. അമ്മയോട് യാത്ര പറഞ്ഞിട്ട് അവൾ ബാഗുമെടുത്തു പുറത്തേക്കിറങ്ങി. ചാക്കോ ജീപ്പിൽ ചാരി നില്പുണ്ടായിരുന്നു. ആരോടും ഒന്നും മിണ്ടാതെ അവൾ ചെന്ന് ജീപ്പിന്റെ പിന് സീറ്റിൽ കയറി ഇരുന്നു. മേരിക്കുട്ടി അടുത്തു വന്ന് അവളെ ആശ്വസിപ്പിച്ചു യാത്രയാക്കി.
ചാക്കോ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നിട്ട് വണ്ടി സ്റ്റാർട് ചെയ്തു. ജീപ്പ് സാവധാനം മുന്പോട്ടുരുണ്ടു.

*******

നിബിഡമായ വനം ! അതിന്റെ മധ്യത്തിലൂടെയുള്ള ടാർ റോഡിലൂടെ ജീപ്പ് മുൻപോട്ടു കുതിച്ചു. ചാക്കോയ്ക്ക് ചിരപരിചിതമായ സ്ഥലമാണ് . മുൻപ് അയാൾ താമസിച്ചിരുന്നത് ഇടുക്കിയിലെ ഒരു ഗ്രാമത്തിലാണ്. അതുകൊണ്ടാണ് ഈ കൊലപാതകം വിശ്വംഭരൻ ചാക്കോയെ തന്നെ ഏല്പിച്ചത് .
മെയിൻ റോഡിൽ നിന്ന് ജീപ്പ് വലത്തോട്ടു തിരിഞ്ഞ് ഒരു ചെമ്മൺ റോഡിലേക്ക് പ്രവേശിച്ചു. വനാന്തർഭാഗത്തുകൂടി വീതി കുറഞ്ഞ ഒരു വഴി. അനിത ഭയത്തോടെ ചോദിച്ചു.
” ഈ വനത്തിന്റെ നടുവിലാണോ വീട് ?”
” ങാ! ഇവിടുന്നു കുറച്ചു കൂടി ഉള്ളിലേക്ക് പോകണം ”
” കർത്താവേ! ഇവിടെങ്ങനെ ഞാൻ ജീവിക്കും?”
” ഒരുപാട് കാലമൊന്നും ജീവിക്കേണ്ടി വരില്ലെന്നേ. നമുക്കൊക്കെ എന്തോരം ആയുസു ദൈവം തന്നിട്ടുണ്ടെന്ന് ആർക്കറിയാം” ചാക്കോ അങ്ങനെ പറഞ്ഞതും പൊടുന്നനെ വണ്ടി നിന്നു.
:” എന്ത് പറ്റി ? ‘ അനിത ആരാഞ്ഞു.
” എന്തോ ! വണ്ടി നിന്നുപോയി . ഞാനൊന്ന് നോക്കട്ടെ ”
ചാക്കോ ഇറങ്ങി ജീപ്പിന്റെ പിന്ഭാഗത്തേക്കു വന്നു. വണ്ടിയിൽ സൂക്ഷിച്ചിരുന്ന ബലമുള്ള പ്ലാസ്റ്റിക് കയർ അയാൾ കയ്യിലെടുത്തു.
അനിത കീഴ്പോട്ടു നോക്കി എന്തോ ആലോചിച്ചിരിക്കുകയായിരുന്നു ആ സമയം .
നൊടിയിടക്കുള്ളിൽ ചാക്കോ കയർ അനിതയുടെ കഴുത്തിൽ ചുറ്റി മുറുക്കി .
ശബ്ദം പോലും പുറപ്പെടുവിക്കാനാവാതെ അനിത പിടഞ്ഞു . കണ്ണും നാവും പുറത്തേക്കു തള്ളി വന്നു.
(തുടരും…. അടുത്തഭാഗം നാളെ)
രചന : ഇഗ്‌നേഷ്യസ് കലയന്താനി copyright reserved

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16

അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16. രചന: ഇഗ്‌നേഷ്യസ് കലയന്താനി

0
അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 16. രചന: ഇഗ്‌നേഷ്യസ് കലയന്താനി

കഥ ഇതുവരെ-
കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന , സുന്ദരിയും പാട്ടുകാരിയുമായ അനിതയോട് ആ നാട്ടിലെ ധനാഢ്യനായ ഇലഞ്ഞിക്കൽ സഖറിയാസിന്റെ മകൻ റോയിക്ക് അനുരാഗം തോന്നി. റോയിയുടെ മാതാപിതാക്കൾ അവന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം നടത്തിക്കൊടുത്തു . ആദ്യരാത്രിയിൽ അനിതക്ക് മനസിലായി തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണെന്ന് . അത് അവളെ തളർത്തി.
റോയിയുടെ അഭാവത്തിൽ അയാളുടെ പപ്പയും അമ്മയും അനിതയെ മാനസികമായി പീഡിപ്പിച്ചു. അനിത ഭർത്താവിനോട് തന്റെ ദുഃഖങ്ങൾ പറഞ്ഞു. അനിതയെ പീഡിപ്പിച്ചതിന്റെ പേരിൽ ഒരു രാത്രി മദ്യപിച്ചു വന്ന റോയി പപ്പയും അമ്മയുമായി വഴക്കിട്ടു . സഖറിയാസ് മകന്റെ കരണത്തടിച്ചു . കലിപൂണ്ട റോയി ആ രാത്രി തന്നെ ഭാര്യയെയും വിളിച്ചിറക്കി വീടുവിട്ടിറങ്ങി വാടകവീട്ടിൽ താമസമാക്കി . ഒരു ഇരുനില വീട് . മുകളിലത്തെ നിലയിൽ റോയിയും ഭാര്യയും . താഴെ വീട്ടുടമയായ ഹരികൃഷ്ണനും ഭാര്യ മിനിയും യു കെ ജിയിൽ പഠിക്കുന്ന മകൾ നീരജയും. ചെരിപ്പുകമ്പനിയിൽ ജോലിക്കെന്നു പറഞ്ഞു രാവിലെ പോകുന്ന റോയി നേരെ ചീട്ടുകളി കേന്ദ്രത്തിലേക്കാണ് പോകുന്നതെന്ന് ഹരിയിൽ നിന്ന് അനിത അറിഞ്ഞു. ഇതിന്റെ പേരിൽ റോയിയും അനിതയും തമ്മിൽ വഴക്കുണ്ടായി. ഇണക്കവും പിണക്കവുമായി അവരുടെ ജീവിതം മുന്പോട്ടുപോകുന്നതിനിടയിൽ അനിത ഗർഭിണിയായി. ചീട്ടുകളിയിൽ നഷ്ടം വന്നു സാമ്പത്തിക പ്രതിസന്ധിയിലായ റോയി ഗർഭഛിദ്രം നടത്താൻ അനിതയെ നിർബന്ധിച്ചു. അവൾ സമ്മതിച്ചില്ല. ഹരിയും അനിതയും തമ്മിൽ വഴിവിട്ട ബന്ധം ഉണ്ടോ എന്ന് സംശയിച്ചു റോയി ആ വീട് ഒഴിഞ്ഞു . വിജനമായ സ്ഥലത്തു ഒറ്റപ്പെട്ട ഒരു വീട്ടിലായിരുന്നു പിന്നീടുള്ള താമസം. ചീട്ടുകളി കേന്ദ്രത്തിന്റെ ഉടമയായ ഷമീർ റോയിയെ ചതിയിൽ വീഴ്ത്തി കള്ളനോട്ടുകച്ചവടത്തിൽ പങ്കാളിയാക്കി . കള്ളനോട്ടു കൊടുത്തതിനു തുണിക്കടയിൽ വച്ച് റോയിയെ പോലീസ് അറസ്റ്റുചെയ്തു .(തുടർന്ന് വായിക്കുക )

പോലീസ് സ്റ്റേഷനിൽ കൊണ്ടു വന്ന് റോയിയെ എസ്.ഐ. ചോദ്യം ചെയ്തു. ഒന്നും ഒളിച്ചുവയ്ക്കാതെ നടന്ന കാര്യങ്ങള്‍ റോയി തുറന്നു പറഞ്ഞു . ഷമീറാണു മുഖ്യപ്രതി എന്നറിഞ്ഞപ്പോൾ എസ്.ഐ. വിഷമവൃത്തത്തിലായി. ഷമീറിനെ എസ് ഐക്കറിയാം. അയാൾക്ക്‌ മാസാമാസം പണം കൊടുക്കുന്ന ക്രിമിനലാണ് ആ മനുഷ്യൻ .
റോയിയെ ലോക്കപ്പിലിട്ടിട്ട് എസ്.ഐ. ഷമീറിനെ ഫോണില്‍ വിളിച്ചു. ഷമീർ കുറ്റം നിഷേധിച്ചപ്പോൾ എസ്.ഐ. പറഞ്ഞു:
” താൻ നല്ലപിള്ള ചമയുകയൊന്നും വേണ്ട . തനിക്കിതില്‍ പങ്കുണ്ടെന്ന് എനിക്കറിയാം. എന്നുവച്ച് തന്നെ ഞാന്‍ പ്രതി ചേർത്ത് അകത്തു പിടിച്ചിടുവൊന്നുമില്ല. പൊന്‍മുട്ടയിടുന്ന താറാവിനെ ആരെങ്കിലും കൊല്ലുമോ? താനൊരു കാര്യം ചെയ്യ്. ഗോഡൗണില്‍ സാധനം ഒരുപാട് ഇരിപ്പുണ്ടെങ്കില്‍ എല്ലാം എടുത്തു മാറ്റിയിട്ട് പത്തോ പതിനായിരമോ അവിടെ വച്ചേക്ക് . കേസ് ഇവന്‍റെ തലേല്‍ കെട്ടിവച്ചു ഞാൻ തന്നെ രക്ഷപ്പെടുത്തിക്കൊള്ളാം .”
” സന്തോഷം സാർ ”
“ങ്ഹ പിന്നെ ഒരു കാര്യം. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം. അടുത്തമാസം എന്‍റെ മോളുടെ കല്യാണമാ. കാശിനിപ്പം ഇത്തിരി ടൈറ്റാ. വീട്ടില്‍ വന്നൊന്നു കാര്യമായിട്ട് കാണണം.”
“കാണാം സാര്‍. മാസാമാസം കാണുന്നുണ്ടല്ലോ?”
“അതു പോരാ. ഇതൊരു സ്പെഷ്യല്‍ കാഴ്ച. ഒരു വലിയ അപകടത്തിൽ നിന്നാ തന്നെ ഞാൻ ഇപ്പം രക്ഷിച്ചിരിക്കുന്നത് ”
” അറിയാം സാർ. ഞാൻ വന്നു വേണ്ട രീതിയിൽ കണ്ടോളാം ”
”ഓകെ. വൈകാതെ വരണം. ”
എസ്.ഐ. മേലുദ്യോഗസ്ഥരെ വിളിച്ചു വിവരം അറിയിച്ചു. സി ഐയുടെ നേതൃത്വത്തില്‍ റോയിയെ താമസസ്ഥലത്തു കൊണ്ടുവന്നു തെളിവെടുത്തു. 9600 രൂപയുടെ കള്ളനോട്ടുകള്‍ കൂടി മുറിയില്‍നിന്നു പോലീസ് കണ്ടെടുത്തു.
ഷമീറിനെ പ്രതിപട്ടികയിൽ ഉൾപ്പെടുത്താതെ റോയിയുടെ പേരില്‍ മാത്രം കേസ് രജിസ്റ്റര്‍ ചെയ്തിട്ടു പോലീസ് അയാളെ കോടതിയില്‍ ഹാജരാക്കി. കോടതി റോയിയെ പതിന്നാലു ദിവസത്തേക്കു റിമാന്‍ഡു ചെയ്തു.

*******

തുണിക്കടയിലെ സോഫയിൽ തളര്‍ന്നിരുന്നു പോയ അനിതയെ ജോലിക്കാരും കസ്റ്റമേഴ്‌സും സഹതാപത്തോടെ നോക്കി. അവള്‍ കുടിക്കാൻ വെള്ളം ചോദിച്ചപ്പോള്‍ ആരോ വെള്ളം കൊണ്ടുവന്നു കൊടുത്തു. വെള്ളം കുടിച്ചിട്ട് അവള്‍ ചുറ്റുപാടും കണ്ണോടിച്ചു. എല്ലാവരും തന്നെ നോക്കി നില്‍ക്കുകയാണ്.
കള്ളനോട്ടുകച്ചവടക്കാരന്‍റെ ഭാര്യയെ കാണാനുള്ള കൗതുകമാണ് എല്ലാ മുഖങ്ങളിലും !
ആരെയാണ് താൻ ഒന്നു സഹായത്തിനു വിളിക്കുക? റോയിയുടെ പപ്പയെ വിളിച്ചിട്ടു കാര്യമില്ല. പപ്പ വരില്ല. പിന്നെ മനസ്സില്‍ തെളിഞ്ഞത് മിനിയുടെ മുഖമാണ്. അവള്‍ മിനിയെ മൊബൈലില്‍ വിളിച്ചു.
അന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നതിനാല്‍ മിനി വീട്ടിലുണ്ടായിരുന്നു.
സംഭവം കേട്ടപ്പോള്‍ മിനി അമ്പരന്നു. അവള്‍ അപ്പോഴേ ഹരിയെ വിളിച്ചു കാര്യം പറഞ്ഞു. ഹരിയുടെ നിര്‍ദ്ദേശാനുസരണം മിനി ഒരു ഓട്ടോയിൽ തുണിക്കടയില്‍ ചെന്ന് അനിതയെ കൂട്ടിക്കൊണ്ടു നേരെ വീട്ടിലേക്കു പോന്നു.
കള്ളനോട്ടു കേസില്‍ റോയിയെ അറസ്റ്റു ചെയ്ത വാര്‍ത്ത ടീവിയില്‍ ന്യുസായി വന്നു. പോലീസ്‌റ്റേഷനിൽ മുഖം കുമ്പിട്ടു നല്കുന്ന റോയിയുടെ വിഷ്വൽസ് കണ്ടപ്പോൾ ബോധം മറയുന്നതുപോലെ തോന്നി അനിതക്ക്.
കിടക്കയില്‍ വന്നു കിടന്ന് അനിത ഏങ്ങലടിച്ചു. നാടുമുഴുവൻ സംഭവം അറിഞ്ഞിരിക്കുന്നു. വികാരി അച്ചനും സിസ്റ്റേഴ്‌സുമൊക്കെ ഇത് കണ്ടു കാണില്ലേ? താനും അറിഞ്ഞുകൊണ്ടാണ് ഇതൊക്കെ ചെയ്തതെന്ന് അവർ വിചാരിക്കില്ലേ? പപ്പക്കും അമ്മയ്ക്കും എന്നോടുള്ള ദേഷ്യം പതിന്മടങ്ങായിക്കാണും !
എന്തൊരു വിധിയാണ് കര്ത്താവേ അങ്ങ് എനിക്ക് തന്നിരിക്കുന്നത് ! അവൾ പിറുപിറുത്തു.
മിനിയുടെ ആശ്വാസവാക്കുകളൊന്നും അവളുടെ ഹൃദയത്തെ തണുപ്പിച്ചില്ല.
ബാങ്കില്‍ നിന്ന് ഹരികൃഷ്ണന്‍ നേരത്തേ വന്നു. അനിതയില്‍ നിന്നു ഫോൺ നമ്പർ വാങ്ങിയിട്ട് ഹരി സഖറിയാസിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു. ഫോണ്‍ സ്വിച്ചോഫ്. മേരിക്കുട്ടിയെയും ജിഷയെയും വിളിച്ചെങ്കിലും രണ്ടും സ്വിച്ചോഫ് ആയിരുന്നു.
”അവര് മനപൂർവ്വം ഓഫ് ചെയ്തു വച്ചിരിക്കുന്നതാവും ” മിനി പറഞ്ഞു.
“ഒരു കാര്യം ചെയ്യാം. നാളെ നമുക്ക് അനിതയെയും കൂട്ടി അങ്ങോട്ടു പോകാം. ഇപ്പം സംഭവം അവരറിഞ്ഞിട്ടുണ്ടാവും.” ”അവിടെ ചെന്നാലും പപ്പ സ്വീകരിക്കുമെന്ന് തോന്നുന്നില്ല” -അനിത പറഞ്ഞു. ”എന്തായാലും നമുക്ക് ഒന്ന് ചെന്നു നോക്കാം . സ്വീകരിച്ചില്ലെങ്കിൽ ബാക്കി എന്താണ് വച്ചാൽ നമുക്ക് ചെയ്യാം ” ഹരി പറഞ്ഞു.
”ഉം” മിനി തലയാട്ടി.
അന്ന് ഹരിയുടെ വീട്ടില്‍ അന്തിയുറങ്ങി അനിത.
അടുത്തദിവസം ഹരിയും മിനിയും അനിതയെയും കൂട്ടി കാറില്‍ ഇലഞ്ഞിക്കല്‍ തറവാട്ടിലേക്കു പുറപ്പെട്ടു. വീടിന്റെ മുന്‍പിലെത്തിയപ്പോള്‍ കണ്ടു; ഗേറ്റു പൂട്ടിക്കിടക്കുന്നു. ഹരി പലപ്രാവശ്യം ഹോണ്‍ മുഴക്കി. ഹോണ്‍ ശബ്ദം കേട്ടിട്ടാവണം വീടിന്‍റെ പിന്നാമ്പുറത്തുനിന്ന് ഒരു മദ്ധ്യവയസ്കന്‍ ഗേറ്റിനരികിലേക്കു നടന്നു വന്നു. ഹരി കാറില്‍നിന്നിറങ്ങി അയാളുടെ അടുത്തേക്കു ചെന്നിട്ടു പറഞ്ഞു:
“സഖറിയാസുചേട്ടനെ കാണാന്‍ വന്നതാ.”
“അയ്യോ അവരിവിടെനിന്നു താമസം മാറ്റീട്ടു കുറെ നാളായല്ലോ. ഇപ്പം കാഞ്ഞിരപ്പള്ളീലുള്ള എസ്റ്റേറ്റുബംഗ്ലാവിലാ.”
“അപ്പം ഇവിടെ…?”
“ഇവിടാരുമില്ല. ഇതു വില്‍ക്കാനിട്ടിരിക്കുവാ. നിങ്ങളു വീടു നോക്കാന്‍ വന്നതാണോ?”
“അല്ല.”
ഹരി കൂടുതലൊന്നും ചോദിച്ചില്ല. തിരിച്ചു കാറില്‍ വന്നിരുന്നിട്ട് അനിതയോടു വിവരം പറഞ്ഞു.
“എന്നെ ആ കോണ്‍വെന്‍റില്‍ കൊണ്ടാക്കിയാല്‍ മതി. ഞാൻ അവിടെ താമസിച്ചോളാം ”
ഇടറിയ സ്വരത്തില്‍ അനിത പറഞ്ഞു.
ഹരി കാർ റിവേഴ്സെടുത്തിട്ടു നേരേ കോണ്‍വന്‍റിലേക്കു വിട്ടു. ഗേറ്റു കടന്ന് കോണ്‍വെന്‍റിന്‍റെ മുറ്റത്തു കാറു നിന്നു. അനിതയോടു കാറില്‍ത്തന്നെ ഇരുന്നുകൊള്ളാന്‍ പറഞ്ഞിട്ട് ഹരിയും മിനിയും പുറത്തേക്കിറങ്ങി.
കാറിന്‍റെ ശബ്ദം കേട്ടിട്ടാവണം ഒരു കന്യാസ്ത്രീ വാതിൽ തുറന്നു പുറത്തേക്കിറങ്ങി വന്നു. മദറിനെ കാണാന്‍ വന്നതാണെന്നു പറഞ്ഞപ്പോള്‍ കന്യാസ്ത്രീ അകത്തേക്കു കയറിപ്പോയി. അല്പനേരം കഴിഞ്ഞപ്പോള്‍ മദര്‍ സുപ്പീരിയര്‍ പൂമുഖത്തേക്കു വന്നു.
ഹരി ആഗമനോദ്ദേശ്യം വെളിപ്പെടുത്തി. എല്ലാം കേട്ടശേഷം മദര്‍ പറഞ്ഞു:
“ഇന്നത്തെ പത്രത്തില്‍ വാര്‍ത്ത കണ്ടു. ഇവിടുണ്ടായിരുന്ന ഒരു കൊച്ചാ അതിന്റെ കെട്ടിയോളെന്നു ചില സിസ്റ്റേഴ്സ് എന്നോടു പറഞ്ഞു. എനിക്കാ പെണ്ണിനെ പരിചയമില്ല. കഴിഞ്ഞ ആഴ്ചയാ ഞാനിങ്ങോട്ടു സ്ഥലം മാറി വന്നത്. പഴേ മദറു വേറൊരു മഠത്തിലേക്ക് പോയി. നിങ്ങളൊരു കാര്യം ചെയ്യ്. അവളെ കാഞ്ഞിരപ്പള്ളീല്‍ കൊണ്ടുപോയി അവളുടെ ഭര്‍ത്താവിന്‍റെ വീട്ടിലാക്ക്. ഗര്‍ഭിണിയായിരിക്കുന്ന ഈ അവസ്ഥേല്‍ അവളവിടെ താമസിക്കുന്നതാ നല്ലത്.”
“അതു ശരിയാ. പക്ഷേ ഞാന്‍ പറഞ്ഞല്ലോ, അവരുമായി അത്ര ഇഷ്ടത്തിലല്ല. കുറേക്കാലമായി പിണങ്ങി വേറെ താമസിക്കുവായിരുന്നു.”
“അതിനിപ്പം ഞാനെന്തു ചെയ്യാനാ? അവരു സ്വീകരിച്ചില്ലെങ്കില്‍ നിങ്ങള് പോലീസ്‌റ്റേഷനിൽ കൊണ്ടുപോയി ഏൽപ്പിക്ക് . അവരെന്തെങ്കിലും വഴി കണ്ടോളും . “
“അല്ല, കുറച്ചു ദിവസം ഇവിടെ.”
“ഇവിടെ പറ്റില്ലാന്നു പറഞ്ഞല്ലോ. അപ്പനേം അമ്മേം തെറിപറഞ്ഞു ഇറങ്ങിപ്പോയപ്പം ഓർക്കണമായിരുന്നു . അനുഭവിക്കട്ടെ . കണ്ട കള്ളന്മാരുടെയും കൊള്ളക്കാരുടെയുമൊക്കെ ഭാര്യമാരെ നോക്കുന്ന സ്ഥലമല്ല ഇത് . ആ പെണ്ണു കാരണം ഈ ഓര്‍ഫനേജിനുകൂടി പേരുദോഷമായി.”
കൂടുതല്‍ സംസാരിക്കാന്‍ അവസരം കൊടുക്കാതെ മദര്‍ വെട്ടി തിരിഞ്ഞു മുറിയിലേക്കു കയറി വാതിൽ കൊട്ടി അടച്ചു .
മിനിയും ഹരിയും പരസ്പരം നോക്കി. ഇനി എന്തു ചെയ്യും?
“നേരേ കാഞ്ഞിരപ്പള്ളിക്കു പോയാലോ?”
മിനി ചോദിച്ചു.
“അവരു സ്വീകരിച്ചില്ലെങ്കിലോ?”
“ഇല്ലെങ്കില്‍ നമ്മുടെ വീട്ടില്‍ കൊണ്ടെ താമസിപ്പിക്കാം! ഗര്‍ഭിണിയായ പെണ്ണല്ലേ; വഴീല്‍ ഉപേക്ഷിച്ചു കളയാൻ പറ്റില്ലല്ലോ.”
തിരിച്ചു കാറില്‍ വന്നു കയറിയിട്ട് മിനി അനിതയോടു പറഞ്ഞു:
“പഴയ മദറു സ്ഥലം മാറിപ്പോയി. പുതിയ മദറിനു നിന്നെ അറിയില്ലാത്തതുകൊണ്ടു താമസിപ്പിക്കാന്‍ ഒരു മടി. നീ പേടിക്കണ്ട. നമുക്കു കാഞ്ഞിരപ്പള്ളിക്കു പോകാം.”
“പപ്പ സ്വീകരിക്കുമെന്നു തോന്നുന്നില്ല.”
“സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങടെ വീട്ടില്‍ താമസിക്കാം നിനക്ക് . സമാധാനമായിട്ടിരിക്ക്‌ ”
മിനി ആശ്വസിപ്പിച്ചു.
കാർ ‍ നേരേ കാഞ്ഞിരപ്പള്ളിയിലേക്കു പുറപ്പെട്ടു. ഏറെ നേരത്തെ യാത്രക്കു ശേഷം എസ്റ്റേറ്റു റോഡിലേക്കു കയറിയിട്ട് ബംഗ്ലാവിനെ ലക്ഷ്യമാക്കി അതു നീങ്ങി.
വീടിന്‍റെ മുറ്റത്ത് കാര്‍ വന്നു നിന്നു. അനിതയെയും മിനിയെയും കാറില്‍ ഇരുത്തിയിട്ട് ഹരി ഇറങ്ങിച്ചെന്നു കാളിംഗ് ബെല്ലിന്റെ സ്വിച്ചിൽ വിരൽ അമര്‍ത്തി.
വാതില്‍ തുറന്നതു മേരിക്കുട്ടിയായിരുന്നു . അവര്‍ മനസിലാകാത്ത ഭാവത്തിൽ നോക്കിയപ്പോള്‍ ഹരി കാര്യങ്ങള്‍ വിശദീകരിച്ചു.
“എനിക്കു കാണണ്ട അവളെ.” മേരിക്കുട്ടി തീർത്തു പറഞ്ഞു : “എന്‍റെ കുഞ്ഞിനെ കൊണ്ടുപോയി കൊലയ്ക്കുകൊടുത്ത യക്ഷിയാ. എനിക്ക് അവളെ ഇനി വേണ്ട .”
“എന്തായാലും നിങ്ങടെ മോന്റെ ഭാര്യയല്ലേ അവള് ? ആറുമാസം ഗര്‍ഭിണിയാ ആ പെണ്ണ്. നിങ്ങടെ മകന്‍റെ കുഞ്ഞാ അവളുടെ വയറ്റില്‍. നിങ്ങള്‍ ഒരമ്മയല്ലേ? ഒന്ന് ആലോചിച്ചുനോക്ക്. ഒരഗതിമന്ദിരത്തില്‍ കിടന്നു പ്രസവിക്കണോ അവൾ ആ കുഞ്ഞിനെ?”
മേരിക്കുട്ടി സന്ദേഹത്തോടെ നില്‍ക്കുമ്പോള്‍ ഹരി തുടര്‍ന്നു:
“നിങ്ങളു സ്വീകരിക്കില്ലെങ്കില്‍ ഞങ്ങളവളെ പോലീസ് സ്റ്റേ ഷനില്‍ കൊണ്ടാക്കീട്ടു പോകും. അവരവളെ എന്തു ചെയ്യുമെന്ന് ആര്‍ക്കറിയാം. നമ്മുടെ പോലീസുകാരല്ലേ; ആരോരുമില്ലാത്ത ഒരു പെണ്ണിനെ കിട്ടിയാല്‍ വെറുതെ വിടുമോ? റോയി പുറത്തിറങ്ങുമ്പം അവന്‍റെ ഭാര്യയ്ക്കെന്തെങ്കിലും സംഭവിച്ചുന്നറിഞ്ഞാല്‍ അവന്‍ സഹിക്കുമോ? അനിത ഇവിടെ ഉണ്ടെന്നറിഞ്ഞാല്‍ അവനു സന്തോഷമാകും. നിങ്ങളോടുള്ള ദേഷ്യവും വാശിയും മാറുകേം ചെയ്യും. മകനെ തിരിച്ചു കിട്ടണമെന്നല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്? ഇത് പറ്റിയ അവസരമാ. അത് കളഞ്ഞു കുളിക്കരുത് ”
മേരിക്കുട്ടി ധര്‍മ്മസങ്കടത്തിലായി. ഹരി പറഞ്ഞതില്‍ കാര്യമുണ്ടെന്ന് അവര്‍ക്കു തോന്നി. പക്ഷേ, പപ്പ സമ്മതിക്കില്ലെന്ന് അവര്‍ക്കറിയാം.
“അവന്‍റെ പപ്പ ഇപ്പം ഇവിടില്ല. അവളെ ഇവിടെ താമസിപ്പിക്കുന്നത് പപ്പയ്ക്കിഷ്ടമാവില്ല. പത്രത്തില്‍ വാര്‍ത്ത വായിച്ചപ്പം മുതല് ഭയങ്കര ചൂടിലാ പപ്പ. “
“പപ്പയോടു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. മകനെ തിരിച്ചുകിട്ടാനുള്ള ഏറ്റവും നല്ല അവസരമാ ഇത്.”
“പപ്പ ഭയങ്കര വാശിക്കാരനാ.”
മേരിക്കുട്ടി നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു.
“ഒരു കാര്യം ചെയ്യ്. മകളായിട്ടു സ്വീകരിക്കണ്ട. ഒരു വേലക്കാരിയായിക്കണ്ട് അവളെ ഇവിടെ താമസിപ്പിച്ചൂടേ? കിടക്കാന്‍ ഒരു പായും വിശപ്പകറ്റാന്‍ ഇത്തിരി കഞ്ഞീം കൊടുത്താല്‍ മതി.”
മറുപടി പറയാന്‍ മേരിക്കുട്ടിക്കു കഴിഞ്ഞില്ല. അവരുടെ നിസ്സഹായാവസ്ഥ ഹരിക്കു മനസ്സിലായി.
“നിങ്ങള്‍ ഒരു ഭാര്യയല്ലേ? ഭര്‍ത്താവിനെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തണം. ഒരു പക്ഷേ എല്ലാം കലങ്ങിത്തെളിയാന്‍ വേണ്ടി ദൈവം സൃഷ്ടിച്ച ഒരു സിറ്റ്വേഷന്‍ ആയിരിക്കാം ഇതൊക്കെ.”
അവരുടെ മനസുമാറ്റാൻ ഹരി പിന്നെയും ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ മേരിക്കുട്ടി സമ്മതം മൂളി.
ഹരി വന്നു കാറില്‍നിന്ന് അനിതയെ വിളിച്ചിറക്കി. പിന്നാലെ മിനിയും ഇറങ്ങി. മൂന്നുപേരും മേരിക്കുട്ടിയുടെ അടുത്തേക്കു ചെന്നു. അനിതയുടെ മുഖത്തേക്കു നോക്കാന്‍ പോലും കൂട്ടാക്കിയില്ല മേരിക്കുട്ടി.
“ഞങ്ങൾക്കറിയാവുന്നിടത്തോളം ഇവളൊരു മാലാഖക്കുട്ടിയാ. കുറച്ചുകഴിയുമ്പം നിങ്ങൾക്കത് മനസിലാകും. “
പിന്നെ ഒന്നും ചോദിക്കാനും പറയാനും നില്‍ക്കാതെ ഹരിയും മിനിയും മൗനമായി അനിതയോടു യാത്ര ചോദിച്ചു . എന്നിട്ടു തിരിച്ചു വന്നു കാറില്‍ കയറി ഡോർ അടച്ചു. കാര്‍ റിവേഴ്സെടുത്ത്, വന്നവഴിയെ തിരിച്ചുപോയി.
( തുടരും. അടുത്തഭാഗം നാളെ )
രചന : ഇഗ്‌നേഷ്യസ് കലയന്താനി copyright reserved

Also Read അവൾ അനാഥയല്ല- നോവൽ- അദ്ധ്യായം 1

Also Read അവൾ അനാഥയല്ല – നോവൽ – അദ്ധ്യായം 2

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 3

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 4

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 5

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 6

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 7

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 8

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 9

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 10

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 11

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 12

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 13

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 14

Also Read അവൾ അനാഥയല്ല-നോവൽ-അദ്ധ്യായം 15