

കുടുംബത്തിൽ ഭാര്യയും ഭർത്താവും മൂന്ന് സാമീപ്യം കൊടുക്കാൻ പരസ്പരം മത്സരിക്കണം!
ഒന്ന് ശാരീരിക സാമീപ്യം. ജോലി ചെയ്തു മടുത്തു വരുമ്പോഴൊക്കെ ശാരീരിക ബന്ധത്തിന് മടികാണിക്കുന്ന ചില സ്ത്രീകളെ കണ്ടിട്ടുണ്ട്. ഭാര്യയുടെ ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ഭർത്താവിന്റെ ഇഷ്ടപ്രകാരം ഒരു സ്ത്രീ തന്റെ ശരീരം ഭർത്താവിന് വിട്ടുകൊടുക്കണം.
ചില പെണ്ണുങ്ങൾ ചെറിയ പിണക്കത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും അകന്നു നിൽക്കുന്നതും രണ്ടു മുറിയിൽ കിടക്കുന്നതും കണ്ടിട്ടുണ്ട്. കുറെ കഴിയുമ്പോൾ എന്ത് സംഭവിക്കും? സ്വന്തം ഭാര്യയെ കൂടാതെ ജീവിക്കാൻ ഭർത്താവ് ശീലിക്കും. നഷ്ടം വരുന്നത് ആർക്കാണ് ? ഭാര്യക്ക് ! അതുപോലെ ഭർത്താവ് ഭാര്യയിൽ നിന്ന് അകന്ന് ജീവിച്ചാൽ കുറച്ചുനാൾ കഴിയുമ്പോൾ ഒരു കെട്ടിയവന്റെ സാന്നിധ്യമില്ലാതെ ജീവിക്കാൻ ഭാര്യയും പഠിക്കും. നഷ്ടം വരുന്നത് ഭർത്താവിനാണ് എന്നോർക്കുക.
Also Read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.”
എത്രപ്രായമായാലും ഭാര്യാഭർത്താക്കന്മാർ ഒരു മുറിയിലെ കിടക്കാവൂ. മക്കള് അത് കണ്ടുപിടിക്കണം. എത്ര പിണക്കം ഉണ്ടെങ്കിലും ഒരു മുറിയിലേക്ക് കിടക്കാവൂ. മുറിക്കകത്ത് കയറി വാതിൽ അടച്ചിട്ടു നടുക്ക് ഒരു അലമാര പിടിച്ചിട്ടാലും ഒരു മുറിയിലെ കിടക്കാവൂ. അതാണ് ശാരീരിക സാമീപ്യം.
ശരീരം അകന്നു പോയാൽ മനസും അകന്നുപോകും. അത് ഒരു ഒരു സൈക്കോളജി ആണ്. സ്ഥിരം കാണുന്നവരോട് നമുക്ക് ഒരടുപ്പം കൂടുതലില്ലേ? ഒരുപാട് നാള് കണ്ടില്ലെങ്കിൽ ബന്ധം വിട്ടുപോകും. അടുത്ത് താമസിക്കുന്ന അകന്ന ബന്ധുവിനോട് ആണ് അകലെ താമസിക്കുന്ന അടുത്ത ബന്ധുവിനേക്കാൾ നമുക്ക് സ്നേഹം കൂടുതൽ തോന്നുക. വീട്ടിൽ ഭിക്ഷയ്ക്ക് വരുന്നവരോടും അങ്ങനെ തന്നെയല്ലേ?
എന്നും വരുന്ന ഭിക്ഷക്കാരനെ രണ്ടു ദിവസം കണ്ടില്ലെങ്കിൽ എന്തൊരു സങ്കടമാണ്. ആ അപ്പാപ്പനെ ഇപ്പോൾ കാണുന്നില്ലല്ലോ? എന്തുപറ്റി, മരിച്ചുപോയോ എന്നൊക്കെ ചിന്തിക്കും നമ്മൾ.
Also Read എത്ര ദേഷ്യം വന്നാലും ഭാര്യ ഭർത്താവിനോട് മിണ്ടാതിരിക്കരുത്.
ഒരിക്കൽ ഒരു നാട്ടിൽ ഒരു ഭിക്ഷക്കാരൻ ഉണ്ടായിരുന്നു. അറുപത് വയസിലേറെ പ്രായം. കണ്ണിന് കാഴ്ച മങ്ങിയ ആളാണ്. ഈ ധർമ്മക്കാരൻ എല്ലാ വീട്ടിലും വരും. ഒരു മുതലാളി കൊച്ചമ്മയുടെ വീട്ടിലും വരും. ഇയാൾ കണ്ണ് കാണാൻ വയ്യാത്ത ആളാണല്ലോന്ന് കരുതി കൊച്ചമ്മ കീറിയതും പറഞ്ഞതും മുഷിഞ്ഞതുമായ വസ്ത്രം ധരിച്ചുകൊണ്ട് വന്നാണ് ധർമ്മം കൊടുക്കുന്നത്. അങ്ങനെയിരിക്കെ ഒരു മൂന്നുമാസം ഇയാളെ കണ്ടതേയില്ല . അപ്പോൾ ആ കൊച്ചമ്മയ്ക്ക് സങ്കടമായി. ആള് മരിച്ചുപോയോ? എന്നും കാണുന്ന ആളല്ലേ. കാണാതിരുന്നപ്പോൾ ഒരു വിഷമം.
മൂന്നുമാസം കഴിഞ്ഞ് ഒരു ദിവസം ഈ കൊച്ചമ്മ ടർക്കിടവൽ ഉടുത്തു സോപ്പ് പതച്ചു ബാത്‌റൂമിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കോളിംഗ് ബെൽ ശബ്ദം. വെന്റിലേഷനിലൂടെ എത്തിനോക്കിയപ്പോൾ ദാ അപ്പാപ്പൻ വന്നു മുറ്റത്ത് നിൽക്കുന്നു. സന്തോഷം തോന്നി. വേഗം കുളി കഴിഞ്ഞു. വേഷം മാറുന്നതിനുമുമ്പ് ടർക്കി ടവ്വലും ചുറ്റി 20 രൂപ എടുത്തുകൊണ്ടു കൊണ്ടുവന്നു കൊടുത്തു. കണ്ണുകാണാത്ത ആളല്ലേ, എന്തുവേഷം ആണെന്ന് അയാൾ അറിയുന്നില്ലല്ലോ എന്ന് കരുതിയാണ് ടർക്കി ദേഹത്ത് ചുറ്റിയത്. പണം കൊടുത്തിട്ട് ചോദിച്ചു : ”അപ്പാപ്പനെ കണ്ടിട്ട് രണ്ടു മൂന്നുമാസം ആയല്ലോ. എവിടെപ്പോയിരുന്നു?”. അപ്പാപ്പൻ പറഞ്ഞു : ”കൊച്ചമ്മേ കണ്ണിന്റെ ഓപ്പറേഷനായിരുന്നു. ബുധനാഴ്ചയാണ് കാഴ്ച കിട്ടിയത്. ” പറഞ്ഞു തീർന്നതും കൊച്ചമ്മ ഒറ്റച്ചാട്ടത്തിന് അകത്തുകയറി വാതിലടച്ചു.
Also Read പഠിച്ചുവച്ച പദങ്ങൾ. വിളിച്ചു ശീലിച്ച വാക്കുകൾ. കുടുംബം ഒരു നരകം!
രണ്ട്, മാനസിക സാമിപ്യം. മാനസിക സാമീപ്യം എന്ന് പറഞ്ഞാൽ കല്യാണം കഴിഞ്ഞ പെണ്ണ് കെട്ടിയവനെ മാത്രം മനസ്സിൽ ധ്യാനിക്കണം. കല്യാണം കഴിഞ്ഞ പുരുഷൻ ഭാര്യയെ മാത്രം ഓർക്കണം. വടക്കുനോക്കി യന്ത്രത്തിലെ സൂചി വടക്കോട്ട് തിരിഞ്ഞിരിക്കുന്നപോലെ പോലെ ഭർത്താന്റെ ഹൃദയം ഭാര്യയിലേക്കും ഭാര്യയുടെ ഹൃദയം ഭർത്താവിലേക്കും തിരിഞ്ഞിരിക്കണം. ഇതാണ് മാനസിക സാമീപ്യം.
ചിലരുടെ ശരീരം അടുത്താണെങ്കിലും മനസ്സ് ദൂരെയായായിരിക്കും. അത് പാടില്ല. അതിനെ വിളിക്കുന്ന പേരാണ് പാപം. മനസുകൾ തമ്മിൽ അടുപ്പം ഉണ്ടോ, അതിനെ വിളിക്കുന്ന പേര് പുണ്യം.
ഏഴുവയസ്സുള്ള മോന് ഛർദ്ദി, ഓക്കാനം, പനി. ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ പറഞ്ഞു ഇവിടെ കാഷ്വാലിറ്റിയിൽ കിടന്നോട്ടെ, ഞാൻ നോക്കിക്കോളാം. നിങ്ങളാരും ഇവിടെ നിൽക്കണ്ട. മനസ്സില്ലാമനസ്സോടെ അമ്മ വീട്ടിലേക്ക് പോയി. വീട്ടിൽ അമ്മ കറിക്കു അരിയുമ്പോഴും കഞ്ഞി വാർക്കുമ്പോഴും ചോറ് വിളമ്പുമ്പോഴും അമ്മയുടെ മനസ്സിൽ കാഷ്വാലിറ്റിയിൽ കിടക്കുന്ന മകന്റെ മുഖമാണ് . ഇതാണ് ശരീരം ദൂരെയാണെങ്കിലും മനസ്സ് അടുത്താണ് എന്ന് പറയുന്നത്.
Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ
ഇനി ആശുപത്രിയിലെ നേഴ്സോ? കൊച്ചിന്റെ അടുത്തുനിൽക്കുന്നു. ഗ്ളൂക്കോസ് കുപ്പിയുടെ ട്യൂബിൽ പിടിച്ചു ഞെക്കുന്നു. ട്യൂബിൽ നിന്ന് ഗ്ളൂക്കോസ് തുള്ളിതുള്ളിയായി ഇറങ്ങുന്നത് കണ്ടു ഊറി ചിരിക്കുന്നു. അവള് ചിരിച്ചത് കുഞ്ഞിന്റെ ഞരമ്പിലേക്ക് ഗ്ലൂക്കോസ് കയറുന്നത് കണ്ടിട്ടല്ല. മെഡിക്കൽ കോളേജിനു മുൻപിൽ പ്രൈവറ്റ് ബസ്സിൽ വന്നിറങ്ങിയപ്പോൾ ബസ്സിലെ കിളി അവൾക്കിട്ടു കിള്ളിയിട്ട് പോയതിന്റെ ഇക്കിളി ഓർത്താണ്. അതാണ് ശരീരം അടുത്താണെങ്കിലും മനസ്സ് ദൂരെയാണെന്ന് പറയുന്നത്.
നാല്, സംതൃപ്തിയുടെ ദാമ്പത്യം. കുടുംബത്തിൽ സംതൃപ്തി വേണം. എന്താണ് സംതൃപ്തി? സംതൃപ്തി എന്ന് പറഞ്ഞാൽ ഓരോ ദിവസവും ഉറങ്ങാൻ പോകുന്നതിന് മുമ്പ് അന്നേദിവസം ഉണ്ടായ ഏറ്റവും കൊച്ചു പ്രശ്നവും കെട്ടിയവനോട് പറഞ്ഞു തീർക്കണം. അതുപോലെ ഭർത്താവും ചെയ്യണം. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാതെ ഉറങ്ങാൻ പോയാൽ അത് മനസ്സിൽ കിടന്നു വളരും. പിന്നീട് അവസരം ഉണ്ടാവുമ്പോൾ നിസ്സാര പ്രകോപനത്തിന് പളുങ്കു പത്രം പോലെ നമ്മൾ പൊട്ടിത്തെറിക്കാൻ തുടങ്ങും.
Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ!
ചില പെണ്ണുങ്ങൾ കൊച്ചു കാര്യങ്ങൾക്ക് ഒരുപാട് ദേഷ്യപ്പെടുമ്പോൾ കെട്ടിയവൻ ചോദിക്കുന്നത് കേൾക്കാം ഇത്ര കുഞ്ഞു കാര്യത്തിന് എന്തിനാടി ഇങ്ങനെ ദേഷ്യപ്പെടുന്നത് എന്ന്. കുഞ്ഞു കാര്യമല്ല, ഒരുപാട് കാര്യങ്ങളുടെ ജില്ലാ സമ്മേളനം ആണ് അവളുടെ മനസിൽ കിടക്കുന്നത് എന്ന് ഭർത്താവ് ഓർക്കണം. ഒരെണ്ണം വന്നപ്പോൾ മൊത്തം എടുത്തു കുടഞ്ഞിട്ടതാണ്. പ്രശ്നങ്ങൾ പറഞ്ഞു തീർക്കണം. മനസ്സിൽ കൂട്ടി കൂട്ടി വയ്ക്കരുത്. പറഞ്ഞു തീർന്നില്ലെങ്കിൽ പിന്നെ പൊട്ടിത്തെറിക്കും.
സംതൃപ്തി വളരെ പ്രധാനപ്പെട്ടതാണ്. ഒരു സ്ത്രീയുടെ വികാരത്തെയും കണ്ണിരിനെയും കൂടുതലായി മനസിലാക്കേണ്ടത് പുരുഷനാണ്. ഒരു അപ്പന്റെ റോളിലേക്ക് അവൻ വളരുമ്പോഴാണ് കുടുംബത്തിന്റെ വിജയം.
ഒരിക്കൽ ഒരു പള്ളിയിൽ ഞാൻ ധ്യാനിപ്പിക്കാൻ ചെന്നു. അവിടുത്തെ വികാരി അച്ചൻ ഒരുകുടുംബത്തിന്റെ കഥ പറഞ്ഞു. ഇടവകയിലെ യുവാക്കളായ ഒരു ഭാര്യയും ഭർത്താവും. അവർ തമ്മിൽ പിണങ്ങി. ഇപ്പോൾ മിണ്ടുകേലെന്ന സ്ഥിതിയായി. അച്ചൻ അവരെ ചെന്ന് ഒന്ന് യോജിപ്പിക്കണം. ഞാൻ ആ വീട്ടിൽ ചെന്നു .
Also Read ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്
ആദ്യം ആ സ്ത്രീയോട് സംസാരിച്ചു. അവർ പറഞ്ഞു : എന്റെ ഭർത്താവിനെക്കൊണ്ട് രണ്ടു കാര്യം സമ്മതിപ്പിച്ചാൽ ഇനിയും മക്കളെ പ്രസവിച്ച് നല്ല ഭാര്യയായി, അമ്മയായി പോകാൻ ഞാൻ ഒരുക്കമാണ് അച്ചോ എന്ന് . ഞാൻ ചോദിച്ചു എന്താണ് ആ രണ്ടുകാര്യം? ഒന്ന്, സന്ധ്യ മണി അടിക്കുമ്പോൾ വീട്ടിൽ വരാൻ പറയണം. രണ്ട്, കുടിച്ചിട്ട് വന്നു ശാരീരികബന്ധത്തിന് നിർബന്ധിക്കരുത് എന്ന് പറയണം. എനിക്ക് ആ നാറ്റം സഹിക്കാൻ പറ്റില്ല. അതുകൊണ്ടാണ്. ഒരു ഭാര്യയുടെ ന്യായമായ രണ്ടു ആവശ്യമാണ്.
ഞാൻ ആ ഭർത്താവിനെ വിളിച്ചു മാറ്റിനിറുത്തി കാര്യം പറഞ്ഞു. ഭർത്താവ് പറഞ്ഞു : ”അച്ചാ നാളെ മുതൽ വൈകിട്ട് അഞ്ചുമണിക്ക് ഞാൻ വീട്ടിൽ വന്നേക്കാം. കുടിക്കാതിരിക്കുകയും ചെയ്യാം. പക്ഷെ ഇത് രണ്ടും ഞാൻ ചെയ്യുമ്പോൾ എന്റെ ഭാര്യയെ കൊണ്ട് അച്ചൻ രണ്ടു കാര്യം ചെയ്യിപ്പിക്കണം. ” എന്താണ് അത് ? ഞാൻ ചോദിച്ചു.
”ഒന്ന്, അവൾ ഇട്ടിരിക്കുന്ന നൈറ്റി 15 ദിവസത്തിലൊരിക്കലെങ്കിലും ഒന്ന് അലക്കാൻ പറയണം. രണ്ട് ശനിയാഴ്ച്ചയെങ്കിലും നല്ല മണമുള്ള സോപ്പ് തേച്ച് ഒന്ന് കുളിക്കാൻ പറയണം. എന്റെ അച്ചോ ഇന്ന് അവൾ സോപ്പ് തേച്ച് കുളിച്ചാൽ ഈ തോട്ടിലെ സകലമാന മീനുകളും ചത്ത് പോകും. അത്രയ്ക്ക് ചെളിയുണ്ട് . നൈറ്റിയിൽ മത്തിയുടെ ഉളുമ്പ്, അയലയുടെ വാട, മുളകിന്റെ നീറ്റൽ, സവോളയുടെ ദുർഗന്ധം. നാറ്റം സഹിക്കാൻ വയ്യാഞ്ഞിട്ടാ അച്ചാ പൂസ് ആയിട്ട് ഞാൻ അടുത്തുചെല്ലുന്നത്. ”
Also Read പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെ!
മൊട്ടു സൂചികൊണ്ട് മുളയിലെ നുള്ളി കളയാവുന്ന പ്രശ്നം വെച്ചുകൊണ്ടിരുന്നു. പിന്നീട് അത് ഹൃദയങ്ങളെ അകറ്റുന്ന അവസ്ഥയിലേക്ക് എത്തി. കുടുംബത്തിൽ ഒരു സംതൃപ്തി വേണോ ദമ്പതികൾ പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർക്കണം. സംശയത്തിന് ഉള്ള അന്തരീക്ഷം ഉണ്ടാക്കരുത്.
കാപ്പിപ്പൊടി അച്ചൻ എന്നറിയപ്പെടുന്ന ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മപ്രഭാഷണം കേൾക്കാൻ വീഡിയോ പ്ളേ ചെയ്യുക.
Also Read ചില വീടുകൾ ബ്യൂട്ടി പാർലറുകളാണ് !
Also Read ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം
Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്













































