Home Blog Page 31

കുണിഞ്ഞിയിൽ വാഹന അപകടം. രാമപുരത്തെ വ്യാപാരി മരിച്ചു

0
ആന്റണി കരോട്ടുഴുന്നാലിൽ

രാമപുരം : കുണിഞ്ഞി പാലച്ചുവടിനു സമീപം ഓട്ടോയും ബൈക്കും കൂട്ടി ഇടിച്ച് വ്യാപാരി മരിച്ചു. 35 വർഷങ്ങളായി രാമപുരം ടൗണിൽ കരോട്ടുഴുന്നാലിൽ സ്റ്റോഴ്‌സ് എന്ന സ്ഥാപനം നടത്തുന്ന ആന്റണി കരോട്ടുഴുന്നാലിൽ (56) ആണ് മരണമടഞ്ഞത് . ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു അപകടം. രാമപുരത്തു നിന്നും ഭാര്യ ബീനയോടൊപ്പം ബൈക്കിൽ മാറിക ഭാഗത്തേയ്ക്ക് പോകവെ പാലച്ചുവട് ഭാഗത്തുവച്ച് എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് .

സംസ്കാരം സെപ്തംബർ 2 ഉച്ചകഴിഞ്ഞ് 3ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ. അന്ന് രാവിലെ 10ന് മൃതദേഹം വീട്ടിലെത്തിയ്ക്കും.

അപകടത്തെ തുടർന്ന് റോഡിൽ തെറിച്ചുവീണ ആന്റണിയെ അതുവഴി കാറിൽ വന്ന രാമപുരം കാഞ്ഞിരപ്പാറ ബിബിൽ ബേബിയും സുഹൃത്തുക്കളും തെടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഇന്ന് വെളുപ്പിന് 3.30ന് അന്ത്യം സംഭവിക്കുകയായിരുന്നു.

1985 മുതൽ രാമപുരം മരങ്ങാട് റോഡിൽ കരോട്ടുഴുന്നാലിൽ സ്റ്റോഴ്സ് എന്ന പേരിൽ സ്റ്റേഷനറി കട നടത്തി വരികയായിരുന്നു.വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ്.

രണ്ടു മക്കളിൽ മൂത്തയാൾ ആൽബർട്ടോസ് കാനഡയിലും ഇളയവൻ അനു റോൾസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ജോലിചെയ്യുന്നു.

”കരിമരുന്നരച്ചമ്മിക്കുഴ പോലെ കറുകറുത്തൊരു കുഞ്ഞാഞ്ഞ ”

0
കരിമരുന്നരച്ചമ്മിക്കുഴ പോലെ കറുകറുത്തൊരു കുഞ്ഞാഞ്ഞ

”കരിമരുന്നരച്ചമ്മിക്കുഴ പോലെ കറുകറുത്തൊരു കുഞ്ഞാഞ്ഞ …കുനുകുനുങ്ങനെ ചുരുണ്ട മുടിയുണ്ട് ഏഴഴകിന്റെ കുഞ്ഞാഞ്ഞ ” പ്രശസ്ത നാടൻ പാട്ട് കലാകാരൻ കെ കെ കോട്ടിക്കുളം പിന്നണി പാടി മനോഹരമായി ദൃശ്യാവിഷ്‌കാരം നടത്തിയ ഏറ്റവും പുതിയ നാടൻപാട്ട് കേൾക്കാം. (വീഡിയോ കാണുക )

Read Also ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്. 

Read Also ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ!

Read Also ”മോളുടെ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് .

Read Also കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് .

Read Also ”ചിരിയാണല്ലോ മനുഷ്യന് എപ്പോഴും ഒരു സമാധാനം” 

തിരുവോണപുലരിയിൽ കൊലപാതകം : രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. അക്രമികൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എന്ന് സിപിഎം

0

തിരുവനന്തപുരം : വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപി എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് ഞായറാഴ്ച അർദ്ധരാത്രി 12.30ഓടെ ഒരുസംഘം ആളുകൾ വടിവാൾ ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തിയത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് ഇരുവരെയും ഗുണ്ടാസംഘം തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

ഡിവൈഎഫ്ഐ കലുങ്കിൻമുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. സംഭവത്തിനു പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ സിപിഎം നേതൃത്വം ആരോപിച്ചു. തുടർച്ചയായി സിപിഎം– കോൺഗ്രസ് സംഘർഷം നടക്കുന്ന പ്രദേശമാണ് തേമ്പാൻമൂട്. സംഭവത്തെത്തുടർന്ന് പൊലീസ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നു.

കൊലയുമായി ബന്ധപ്പെട്ട് സജിത്ത് എന്നൊരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു . കൊലപാതകം ആസൂത്രിതം എന്ന് വ്യക്തമായി. സംഭവസ്ഥലത്തെ സി സി ടിവി ക്യാമറ ദിശ തിരിച്ച നിലയിൽ ആണ്.

കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർത്ത് കലാപം സൃഷ്ടിക്കാനുള്ള കോൺഗ്രസ് നീക്കമാണ് ഈ കൊല എന്ന് ഡി വൈ എഫ് ഐ നേതൃത്വം ആരോപിച്ചു

രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം

0

കോവിഡ് വില്ലനാകുന്നത് പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉള്ളവരിൽ ആണെന്നത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ് . ജൂലായില്‍ ഉണ്ടായ 51 കോവിഡ് മരണങ്ങളാണ് ആരോഗ്യ വകുപ്പ് പ്രത്യേകം പഠനത്തിനു വിധേയമാക്കിയത്. രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ കോവിഡ് കൂടുതൽ രൂക്ഷമാകുന്നുവെന്നാണ് പഠനത്തിൽ കണ്ടെത്തിയത് .

അമിത രക്തസമ്മർദ്ദം ഒരു നിശബ്‌ദ കൊലയാളി തന്നെയാണ്. അമിതമായ രക്ത സമ്മർദ്ദം ശരീരത്തിനാകമാനമാണ് തകരാറുണ്ടാക്കുന്നത്. ഉയർന്ന പ്രഷറിൽ രക്തം പമ്പ് ചെയ്യാൻ കഷ്ടപ്പെടുന്ന ഹൃദയം പെട്ടെന്നു തളർന്നു പോകുന്നു. ഉയർന്ന രക്തസമ്മർദ്ദം താങ്ങേണ്ടി വരുന്നതുമൂലം രക്തക്കുഴലുകൾക്കും തകരാറു സംഭവിക്കുന്നു. കൂടാതെ ഈ രക്തക്കുഴലുകൾ ചെന്നു ചേരുന്നവൃക്ക, കണ്ണുകൾ, തലച്ചോർ എന്നിവയ്ക്കൊക്കെ തകരാറുകൾ സംഭവിക്കാം. ഹൃദയാഘാതം, മസ്തിഷ്കാഘാതം, രക്തക്കുഴലുകളുടെ ഇലാസ്തികത നഷ്ടപ്പെടൽ, വൃക്കരോഗംഎന്നിവയ്ക്കൊക്കെ കാലാകാലങ്ങളായി ചികിത്സിയ്ക്കപ്പെടാതെ നീണ്ടുനിൽക്കുന്നഅമിതരക്തസമ്മർദ്ദം കാരണമാകാം.

രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഒരു ഭക്ഷണക്രമം വിശദീകരിക്കുന്നു ഡോ. ഡാനിഷ് സലിം . വിഡിയോ കാണുക . മറ്റുള്ളവർക്കായി ഷെയർ ചെയ്യുക

Read Also ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട്

Read Also തൈറോയ്‌ഡ്‌ ഹോർമോൺ: 35 സംശയങ്ങളും ഉത്തരങ്ങളും.

Read Also നടുവേദന അകറ്റാൻ ചില ലളിത വ്യായാമങ്ങൾ

നൂറുദിവസത്തിനുള്ളിൽ കേരളത്തിന്റെ മുഖച്ഛായ മാറും. നൂറുദിന പദ്ധതികളുമായി മുഖ്യമന്ത്രി.

0

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത ജനുവരിയോടെ തുറക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി . ഒരു വര്‍ഷത്തോളം മാറിനിന്ന കുട്ടികള്‍ തിരിച്ചെത്തുമ്പോള്‍ വേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ പദ്ധതി തയ്യാറാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

നൂറ് ദിന കര്‍മ്മ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിർമ്മിക്കും. നൂറ് ദിവസത്തിനുള്ളില്‍ പണി ആരംഭിക്കും. 11400 സ്‌കൂളുകളില്‍ ഹൈ ടെക് ലാബുകള്‍ ഉണ്ടാക്കും. 10 ഐടിഐകള്‍ തുടങ്ങും.

സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ . എപിജെ അബ്ദുള്‍ കലാം സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല എന്നിവയുടെ സ്ഥിരം ക്യാമ്പസിനുള്ള കല്ലിടീൽ നടത്തും.

32 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി കെട്ടിട്ടങ്ങള്‍ നിമ്മിക്കും. ഹയര്‍സെക്കന്‍ഡറി മേഖലയില്‍ ആയിരം തസ്തികകള്‍ ഉണ്ടാക്കും.

ആരോഗ്യ വകുപ്പില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തും. കൊവിഡ് പരിശോധന പ്രതിദിനം അര ലക്ഷം ആക്കും. 153 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങള്‍, മൂന്നു കാത്ത് ലാബുകള്‍ എന്നിവയും ആരംഭിക്കും.

ഇതുവരെ 386 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. 153 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കൂടി ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തും.

ഒമ്പത് സ്‌കാനിങ് കേന്ദ്രങ്ങള്‍, മൂന്ന് കാത്ത് ലാബുകള്‍, രണ്ട് കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവ അടുത്ത നൂറ് ദിവസത്തില്‍ പൂര്‍ത്തീകരിക്കും.

പിഎസ്‌സിക്ക് നിയമനം വിട്ട 11 സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കാന്‍ വിദഗ്ദ സമിതി ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 1,41,615 പേര്‍ക്ക് ഈ സര്‍ക്കാര്‍ പിഎസ്സി വഴി നിയമനം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.

1451 കോടിയുടെ കിഫ്ബി റോഡുകള്‍ തുറക്കും. കുണ്ടന്നൂര്‍ – വൈറ്റില പാലങ്ങള്‍ അടക്കം 11 പാലങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞം പദ്ധതിയുടെ പോര്‍ട്ട് ഓഫീസ് കെട്ടിടം ഉദാഘാടനം ചെയ്യും

നവംമ്പര്‍ 1 നുള്ളില്‍ 14 ഇനം പച്ചക്കറിക്ക് തറ വില പ്രഖ്യാപിക്കും . കൃഷിക്കാര്‍ക്ക് തത്സമയം അക്കൗണ്ടിലേക്ക് പണം നല്‍കും. രണ്ടാം കുട്ടനാട് പാക്കേജ് തുടങ്ങും. 13 വാട്ടര്‍ ഷെഡ് പദ്ധതികള്‍. 69 തീര ദേശ റോഡ് . ഒന്നരലക്ഷം കുടിവെള്ള കണക്ഷന്‍. ശബരിമലയില്‍ 28 കോടിയുടെ മൂന്ന് പദ്ധതികള്‍. 1000 ജനകീയ ഹോട്ടലുകള്‍ കുടുംബശ്രീ വഴി . 25000 വീടുകള്‍ കൂടി ലൈഫ് വഴി നൂറുദിവസത്തിനുള്ളിൽ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഭക്ഷ്യ കിറ്റ് വിതരണം നാല് മാസം കൂടി തുടരും. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാസം തോറും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മലകളെ വിഴുങ്ങുന്ന ഭൂതങ്ങൾ; മരിച്ചുകൊണ്ടിരിക്കുന്ന മലനാട്

0

”മൂന്നാർ ടൂറിസം ബൈസൺവാലിയിലേക്ക് ഒഴുക്കിക്കൊണ്ടുവരാൻ പ്രാദേശിക പത്രപ്രവർത്തകർ ഒട്ടേറെ വാർത്ത അരച്ചു. ഒടുവിൽ ഗ്യാപ് റോഡിൽ നിന്നും ബൈസൺ വാലി റോഡ് നിർമ്മിച്ചു. ആ റോഡിലൂടെ മലയിലെ കല്ലും മണ്ണും ഒഴുകി വരുന്നതിനാൽ ബൈസൺവാലിയിലെ പാടശേഖര സമിതി ഇടുക്കി കളക്ടറുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്നതായി കേൾക്കുന്നുണ്ട്.”

വെള്ളത്തൂവൽ പഞ്ചായത്തിൽ ആനചാൽ ഈട്ടി സിറ്റി റോഡിന്റെ അരികിൽ റിസോർട്ട് നിർമ്മാണം മൂലം മണ്ണിടിഞ്ഞ് പോയ ദൃശ്യത്തിന്റെ ചിത്രത്തോടൊപ്പം സിബി മൂന്നാർ ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് ശ്രദ്ധേയമായി. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :

മൂന്നാറിലെ ഗ്യാപ് റോഡ് ഞങ്ങൾ തീരുമാനമാക്കി . അടുത്ത പടി മൂന്നാർ – പോതമേട് -ബെസൺവാലി റോഡാണ് ലക്ഷ്യം .

പള്ളിവാസൽ എന്നാൽ അഴിമതി കണ്ടു പിടിച്ച പഞ്ചായത്തും വില്ലേജുമാണ്. ജനകീയാസൂത്രണ പദ്ധതിയുടെ ആരംഭകാലത്തെ പ്രസിഡണ്ടിന് പണം എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ നാളുകളിൽ അക്കാലത്തെ അബ്കാരികൾ സഹായിച്ചു. പ്രസിഡണ്ടിന് കുടിവെള്ളം ധാരാളമായി സമ്മാനിച്ചു. പ്രസിഡണ്ട് കുടിച്ച് അർമാദിച്ച് സമാധിയായി. പൂച്ചകൾ അബ്കാരികളുടെ റിസോർട്ട് ഇടിച്ചു നിരത്തിയതോട നാടകത്തിൻ്റെ ആദ്യ രംഗം കഴിഞ്ഞു.

രണ്ടും മൂന്നും രംഗം അഴിമതിയുടെ PhD പള്ളിവാസലിന് കിട്ടി. അതിൽ ചിലതാണ് ചിത്രത്തിൽ മൂടിയിട്ടിരിക്കുന്നത്.

മൂന്നാർ ടൂറിസം ബൈസൺവാലിയിലേക്ക് ഒഴുക്കിക്കൊണ്ടുവരാൻ പ്രാദേശിക പത്രപ്രവർത്തകർ ഒട്ടേറെ വാർത്ത അരച്ചു. ഒടുവിൽ ഗ്യാപ് റോഡിൽ നിന്നും ബൈസൺ വാലി റോഡ് നിർമ്മിച്ചു. ആ റോഡിലൂടെ മലയിലെ കല്ലും മണ്ണും ഒഴുകി വരുന്നതിനാൽ ബൈസൺവാലിയിലെ പാടശേഖര സമിതി ഇടുക്കി കളക്ടറുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്നതായി കേൾക്കുന്നുണ്ട്.

ഗ്യാപ് റോഡ് ഉപക്ഷിക്കേണ്ടിവരുമെന്നത് കോഴിക്കോടൻ NIT പഠന സംഘങ്ങൾക്ക് മനസ്സിലായെങ്കിലും ഉള്ളത് പറഞ്ഞാൽ ഗഡ്ഗരി മുതലിങ്ങോട്ട് സകലമാന ദൈവങ്ങളും കോപിക്കും. ഫണ്ട് നിലയ്ക്കും. അതിനാൽ സാമൂഹ്യ കാഴ്ച്ചപ്പാട് പടുതയിട്ട് മൂടും.

ഞങ്ങൾ പള്ളിവാസൽ ബൈസൺവാലി പഞ്ചായത്തിൽ ടൂറിസം വികസനം വന്നേ പറ്റൂ. അതിനാൽ മൂന്നാർ – പോതമേട് – ബൈസൺവാലി റോഡ് ( ഇരുപതേക്കർ വഴി ) നാലുവരിയാക്കും. എൻവയൺമെൻ്റ് ഇംപാക്ട് സ്റ്റഡി നിയമം കൈയിലിരിക്കട്ടെ. എറണാകുളം ജില്ലക്കാർക്ക് നാലുവരിയും മാളും ആകാമെങ്കിൽ ഞങ്ങൾക്കും ആകാം.

സിബി മൂന്നാർ തന്റെ ജീവിതാനുഭവവും പോസ്റ്റിനു ചുവട്ടിൽ കമന്റ് ബോക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട് :

”ഏഴാം തരത്തിൽ വല്യ പരീക്ഷ കഴിഞ്ഞ് സ്ഥാവരജംഗമങ്ങളൊക്കെ ഒരു പഴയ ചാക്കിൽ കുത്തിനിറച്ച് അപ്പനോടൊപ്പം ഇടുക്കി ജില്ലയിലെ അക്കാലത്തെ ഏറ്റവും റിമോട്ട് ഏരിയയിലെ കൃഷിസ്ഥലത്തേക്ക് രണ്ട് മണിക്കൂർ ബസ് യാത്ര കഴിഞ്ഞ് ബസ്സിറങ്ങി ശേഷിച്ച പകൽ മുഴുവൻ ( സുമാർ 8 മണിക്കൂർ ) നടന്നു വീടണഞ്ഞ ഒരാളാണ് ഞാൻ.

അപ്പൻ ജീവിച്ചിരുന്നപ്പോൾ വീട് വെക്കാൻ തന്നേക്കാമെന്ന് വാക്കാൽ പറഞ്ഞ സ്ഥലത്തു നിന്നും കാട്ടാനയിറങ്ങിയിട്ട് വീട് കെട്ടൽ നടക്കുകയില്ലന്ന് ഓരോ ദിവസവും ഓർത്തുകൊണ്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുകയാണിന്നും ഞാൻ. എങ്കിലും എൻ്റെ നാട്ടിലെ മനോഹരമായ മലനിരകൾ ഇത്തരത്തിൽ തകർക്കുന്നത് പഠിപ്പും അധികാരമുള്ള സിവിൽ എഞ്ചിനീയേഴ്സാണല്ലോ എന്നോർക്കുമ്പോൾ പന്നിപ്പടക്കം കെട്ടാനുള്ള ത്വര ഉണരുന്നു”

ഷിബു കെ എൻ ആക്ഷേപഹാസ്യത്തിൽ ഈ പോസ്റ്റിനു കീഴിൽ കമന്റിട്ടത് ഇങ്ങനെയാണ് : ” സത്യം പറഞ്ഞാൽ ഈ മലയൊക്കെ മാന്തിപ്പറിച്ച് കടലിലിട്ടാൽ അത്രയും കൂടുതൽ സ്ഥലം കേരളത്തിന് കിട്ടില്ലേ. മലയോര കർഷകർ എന്ന രാഷ്ട്രീയ വംശത്തിൻറെ ശല്യവുമൊഴിവാക്കാം. ഉരുൾ പൊട്ടലില്ല, വെള്ളപ്പൊക്കമില്ല. കടലിൽ അണകെട്ടി വെള്ളം തിരിച്ച് കരയിലേക്കൊഴുക്കുന്ന സംവിധാനമാക്കാം.”

Read Also നാടൻ കൂhttps://malayalamflash.com/?p=1812ണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ

കലയന്താനി മുതൽ ഇറുക്കുപാലം വരെയും, ഇളംദേശം മുതൽ വെട്ടിമറ്റം വരെയും, വെട്ടിമറ്റം മുതൽ തേൻമാരി വരെയും കണ്ടെയിൻമെന്റ് സോൺ.

0

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ 1, 2, 3, 15 വാർഡുകളിൽ ഉൾപ്പെടുന്ന കലയന്താനി മുതൽ ഇറുക്കുപാലം മെയിൻ റോഡ് വരെയും, ഇളംദേശം ടൗൺ മുതൽ വെട്ടിമറ്റം വരെയും, വെട്ടിമറ്റം മുതൽ തേൻമാരി റോഡ് വരെയും കണ്ടെയിൻമെന്റ് സോൺ ആയി ഇന്ന് (30.08.2020) വിജ്ഞാപനം ചെയ്തിട്ടുണ്ട്.

പ്രസ്തുത പ്രദേശങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

മുകളിൽ പറഞ്ഞിട്ടുള്ളവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാർഡുകൾ / പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണായി തുടരുന്നതാണ്.

• കുമളി – 9-ാം വാർഡ് പൂർണ്ണമായും, 12-ാം വാർഡിലെ കുമളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ 200 മീറ്റർ ചുറ്റളവും, 10-ാം വാർഡിലെ പത്തേക്കർ ജംഗ്ഷൻ മുതൽ റോസാപ്പൂക്കണ്ടം കുളം വരെയുള്ള ഭാഗവും.
• ഉടുമ്പൻചോല – 7-ാം വാർഡിൽ പാപ്പൻപാറ അംഗൻവാടിയുടെ ഇരുവശങ്ങളിലുമുള്ള കോളനി പ്രദേശങ്ങൾ മുതൽ മാൻകുത്തിമേട് എസ്.ടി കോളനി ഉൾപ്പെടെയുള്ള നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ അതിർത്തി‌വരെയുള്ള ഭാഗവും, 6, 7 വാർഡുകളിൽ ഉൾപ്പെടുന്ന നമരി അംഗൻവാടി മുതൽ ശാന്തരുവിത്തോട് വരെയും
• കുമാരമംഗലം – 3, 4, 13 വാർഡുകളിൽ ഉൾപ്പെട്ട ഏഴല്ലൂർ ജംഗ്ഷന് 500 മീറ്റർ ചുറ്റളവിലുള്ള ഭാഗം
• കരുണാപുരം – 13-ാം വാർഡ് പൂർണ്ണമായും, 15-ാം വാർഡിൽ പരപ്പനങ്ങാടി കവലയുടെ 250 മീറ്റർ ചുറ്റളവിൽ ഉൾപ്പെട്ടുവരുന്ന ഭാഗവും, 16-ാം വാർഡിൽ കുഴിത്തൊളു കവലയുടെ 250 മീറ്റർ ചുറ്റളവിൽ ഉൾപ്പെട്ടുവരുന്ന ഭാഗവും
• കാമാക്ഷി – 6-ാംവാർഡ്
• കട്ടപ്പന (M) 12-ാം‌ വാർഡ്
• രാജകുമാരി – 8-ാം‌ വാർഡ്
• ഉപ്പുതറ ഗ്രാമപഞ്ചായത്ത് – 16-ാം വാർഡിലെ ചീന്തലാർ എസ്റ്റേറ്റ് ഒന്നാം ഡിവിഷൻ, 1, 2, 8 വാർഡുകളിൽ ഉൾപ്പെട്ട – വാഗമൺ-ഉപ്പുതറ റൂട്ടിൽ നിതിൻ ഓട്ടോമൊബൈൽസ് (സജിയുടെ ഉടമസ്ഥതയിലുള്ള) മുതൽ മലങ്കര സെന്റ് ജോർജ് പള്ളി വരെയുള്ള റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗം, വളകോട് കോതപ്പാറ റൂട്ടിൽ വളകോട് ടൗൺ മുതൽ കോതപ്പാറ രാജഗിരി പള്ളി വരെ റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗം, 16-ാം വാർഡിലെ ചീന്തലാർ മാർക്കറ്റ് മുതൽ ചിട്ടിപ്പുര ലയം വരെ റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗം, 17-ാം വാർഡിലെ കാപ്പിപ്പതാൽ ജംഗ്ഷന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം
• പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ 3, 4, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ 12, 13 വാർഡുകളിലായി മുണ്ടിയെരുമ‌ ജംഗ്ഷനിൽ നിന്നും – തൂക്കുപാലം റോഡിൽ മസൂദ് മിൽ വരെയും, നെടുങ്കണ്ടം റോഡിൽ എസ്.എൻ.ഡി.പി ജംഗ്ഷൻ വരെയും, കോമ്പയാർ റോഡിൽ മൂന്നുമുക്ക് വരെയും, പാമ്പാടുംപാറ റോഡിൽ ദേവഗിരി വരെയും ഉള്ള ഭാഗങ്ങൾ
• ദേവികുളം ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസ് മുതൽ പോലീസ് സ്റ്റേഷൻ വരെയും, ഇവിടം മുതൽ ഇറച്ചിൽപ്പാറ ജംഗ്ഷൻ വരെയും, അവിടെ നിന്നും മൂന്നാർ റൂട്ടിൽ ദേവികുളം‌ ഫോറസ്റ്റ് റേഞ്ച് ഓഫീസ് വരെയും ഉള്ള ഭാഗങ്ങളിലെ റോഡിന് ഇരുവശങ്ങളിലും ഉള്ളിലും ഉള്ള ഭാഗങ്ങൾ
• തൊടുപുഴ (M) – 31-ാം വാർഡ്‌
• ആലക്കോട് – 5-ാം വാർഡിലെ അഞ്ചിരിക്കവല മുതൽ ഒരുമ അസോസിയേഷൻ വരെയുള്ള ഭാഗം
• മരിയാപുരം – 8, 9 വാർഡുകളിലെ ഇടുക്കി ജംഗ്ഷൻ, പ്രിയദർശിനിമേട് പ്രദേശങ്ങൾ

കേരളത്തില്‍ ഇന്ന് 2154 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 45 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

7 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Read Also ഗായകനും സംഗീത സംവിധായകനും സംഗീത പരിശീലകനുമായ ജയ്സൺ നാദോപാസനയാണ് തൊടുപുഴ പോലീസിനെതിരെ പരാതിയുമായി രംഗത്തുവന്നത്

അന്തരീക്ഷത്തിൽ നിന്ന് ഭസ്മം എടുക്കുന്ന ആൾദൈവങ്ങളെപ്പറ്റി ഗോപിനാഥ് മുതുകാട്.

0
അന്തരീക്ഷത്തില്‍ നിന്നും ഭസ്മം എടുക്കുന്നതിന്റെ പിന്നിലും ഓരോ ശാസ്ത്രമുണ്ട്.

ശൂന്യതയില്‍ നിന്നും ഭസ്മം എടുക്കുക, വെള്ളമൊഴിച്ച്‌ തീ കത്തിക്കുക തുടങ്ങി നിരവധി അത്ഭുതങ്ങള്‍ കാണിക്കുന്ന ആള്‍ദൈവങ്ങള്‍ ഇന്ത്യയില്‍ മിക്കയിടത്തും ഉണ്ട് . ജനങ്ങളുടെ ദാരിദ്ര്യവും അറിവില്ലായ്മയും മുതലെടുത്തു കൊണ്ടാണ് ഇത്തരം ആള്‍ദൈവങ്ങള്‍ അനുയായികളെ സൃഷ്ടിക്കുന്നത്. എല്ലാ മതങ്ങളിലും ഉണ്ട് ആൾദൈവങ്ങൾ . രാജ്യത്തിന്റെ ഭരണതലത്തില്‍ പോലും ഇത്തരം ആൾദൈവങ്ങൾ പിടിമുറുക്കിയിട്ടുണ്ട്. ചില ഉന്നത രാഷ്ട്രീയ നേതാക്കന്മാർ പോലും ഇക്കൂട്ടരുടെ ഭക്തരാണ് .

ആള്‍ദൈവത്തിന്റെ തട്ടിപ്പുകൾ എന്തെല്ലാമെന്നു വ്യക്തമാക്കി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുൻപ് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു . ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആള്‍ദൈവങ്ങളുടെ തട്ടിപ്പുകളെ കുറച്ച്‌ അദ്ദേഹം വിശദീകരിച്ചിരുന്നു . ഒരു മജീഷ്യനായ താൻ ഒന്നു മനസു വെച്ചിരുന്നെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ ആള്‍ദൈവം ആകാന്‍ കഴിയുമായിരുന്നെന്നു മുതുകാട് പറഞ്ഞു .

ആള്‍ദൈവങ്ങള്‍ക്ക് അമാനുഷിക ശക്തിയുണ്ടോ ? ഒന്നുമില്ല . എല്ലാം വെറും തട്ടിപ്പ് . ഗുര്‍മീത് സിങ്ങിനെപ്പോലുള്ള ആൾദൈവങ്ങളെ അഴിക്കുള്ളിലാക്കിയ കോടതി വിധിക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്യുന്നുണ്ട് . ഇത്തരത്തിലുള്ള കോടതി വിധിയാണ് അല്‍പ്പമെങ്കിലും നമുക്ക് ആശ്വാസം നൽകുന്നതെന്നും മുതുകാട് സൂചിപ്പിക്കുന്നു .

ഇന്ത്യയുടെ സ്വാതന്ത്ര്യം ലഭിക്കുന്ന സമയം പ്രഖ്യാപിക്കാന്‍ വേണ്ടി കവടി നിരത്തിയ കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

എന്തുകൊണ്ടാണ് ആഗസ്റ്റ് 15 ന് അർദ്ധരാത്രിയിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം തന്നത് ? പകൽ തന്നാൽ എന്തായിരുന്നു കുഴപ്പം ? അതിന്റെ കാരണത്തെപ്പറ്റി മജീഷ്യൻ ഗോപിനാഥ് മുതുകാട് പറയുന്നു .

അന്ന് മൗണ്ട് ബാറ്റൺ പറഞ്ഞിരുന്നത് ഇന്ത്യ ഒരിക്കലും അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിതരാകില്ല എന്നാണ്. അത് ശരിയായിരുന്നെന്നും ഗോപിനാഥ് മുതുകാട് വ്യക്തമാക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടി ഏറെക്കാലം കഴിഞ്ഞിട്ടും ഇത്തരം ആള്‍ദൈവങ്ങള്‍ അടക്കിവാഴുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം വീഡിയോയിലൂടെ പറയുന്നു.

അന്തരീക്ഷത്തില്‍ നിന്നും ഭസ്മം എടുക്കുന്നതിന്റെ പിന്നിലും ഓരോ ശാസ്ത്രമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പ്രവചനങ്ങള്‍ക്ക് പിന്നിലും ഒരു ട്രിക്ക് ഒളിഞ്ഞിരിക്കുന്നു. ഇത് മാജിക്കാണ്.

”ആദ്യംനമ്മള്‍ മനസിലാക്കേണ്ടത് ആൾദൈവങ്ങൾക്ക് യാതൊരു അമാനുഷിക ശക്തിയുമില്ലെന്നാണ്. ഞാന്‍ അത്ഭുതങ്ങള്‍ കാണിക്കുന്ന ആളാണ്. എന്നാല്‍, എനിക്ക് യാതൊര അമാനുഷിക ശക്തിയുമില്ല ” മുതുകാട് പറഞ്ഞു

Read Also വോട്ട് ചെയ്യാനുള്ള വെറും കഴുതകൾ മാത്രമായി മാറിയിരിക്കുന്നു ഇന്നാട്ടിലെ പൊതുജനം 

സഹിക്കെട്ട പ്രജകൾ തിരിച്ചടിക്കുന്ന ഒരു നാൾ വരും! പിടിച്ചുനിൽക്കാനാവില്ല ഒരു ഏകാധിപതിക്കും!

0
സ്വപ്നക്ക് സ്വർണ്ണത്തളികയിൽ വച്ച് തൊഴിൽ നൽകുമ്പോൾ പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ബക്കറ്റിൽ വച്ചെങ്കിലും തൊഴിൽ കൊടുക്കണ്ടേ ?

പി എസ്‌ സി യിയുടെ തലപ്പത്ത് ഇരിക്കുന്നത് ഹിറ്റ് ലറാണോ ? വിദേശയാത്രയിൽ സ്വന്തം ഭാര്യയെ കൂടെ കൊണ്ടു പോകാൻ അവർക്കു കൂടി യാത്രാബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട മഹാനാണ് പി എസ് സി യെ സോഷ്യൽ മീഡിയയിൽ വിമർശിച്ചു എന്ന് പറഞ്ഞു പി എസ് സി യുടെ വിവിധ തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നും ചില യുവാക്കളെ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത് .

പി എസ് സി പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ പേര് വന്നിട്ടും നിയമനം കിട്ടാതെ കാത്തിരിക്കുന്നതിന്റെ വിഷമത്തിൽ ചിലർ തങ്ങളുടെ മനോദുഃഖം മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചു എന്നതാണ് ഈ യുവാക്കൾ ചെയ്ത കുറ്റം. അവർക്ക് മൂന്നുവർഷത്തേക്ക് പി എസ് സി യുടെ വിവിധ തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നും വിലക്കേർപ്പെടുത്തിയിരിക്കുകയാണ് പി എസ് സി ചെയർമാൻ. റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോഴും പിൻവാതിൽ നിയമനവും ബന്ധു നിയമനവും ഇവിടെ തകൃതിയായി നടക്കുന്നന്നതുകണ്ടപ്പോൾ മനം നൊന്താണ് അവർ പ്രതികരിച്ചത് . അതാണ് മാരകപാപമായി കണ്ടാണ് പി എസ് സി ചെയർമാൻ ശിക്ഷവിധിച്ചത് .

ഉദ്യോഗാർത്ഥികൾ തൊഴിൽ ചോദിച്ചാൽ ബക്കറ്റിൽ തൊഴിൽ കെട്ടിവച്ചിട്ടില്ല എന്നൊക്കെ പറയുന്ന ചേരമാനെ എങ്ങനെ സഹിക്കും ഇവിടുത്തെ ജനങ്ങൾ ? എത്ര ലാഘവത്തോടെയാണ് പി എസ് സി ചെയർമാൻ പറഞ്ഞത് ഇവിടെ ബക്കറ്റിൽ ആരും ഒഴിവുകൾ കൊണ്ടു വച്ചിട്ടില്ലെന്ന് . പാവങ്ങളുടെ പിച്ചചട്ടിയിൽ കൈയ്യിട്ട് വാരി നക്കി ഏമ്പക്കവും വിട്ടിട്ട് അവരെ നോക്കി കുരക്കുന്നത് മോശമല്ലേ ചേരമാനേ? ചേരമാന്റെ വീട്ടിൽ ഒരു തൊഴിൽ കൊടുക്കാനല്ല അവർ ആവശ്യപ്പെട്ടത് . സർക്കാരിന്റെ സ്ഥാപനങ്ങളിൽ അർഹതയില്ലാത്ത ആളുകളെ തിരുകിക്കേറ്റികൊണ്ടിരിക്കുന്നത് കണ്ട് സഹികെട്ടിട്ടാണ് അവർ പരസ്യമായി പ്രതികരിച്ചത് . സ്വപ്ന സുരേഷിന് സ്വർണ്ണത്തളികയിൽ വച്ച് തൊഴിൽ നൽകുമ്പോൾ പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ബക്കറ്റിൽ വച്ചെങ്കിലും തൊഴിൽ കൊടുക്കണ്ടെ ചേരമാനെ?അനധികൃത നിയമനങ്ങളേയും പി എസ് യുടെ നെറികേടുകളെയും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു ഉദ്യോഗാർത്ഥികൾ വായ്‌മൂടികെട്ടി നിൽക്കണമെന്നാണോ പി എസ് സി ചേരമാൻ പറയുന്നത് ?

പാർട്ടിക്കാരെ തിരുകിക്കേറ്റാനായി പി എസ് സി യെ നോക്കുകുത്തിയാക്കി നിറുത്താൻ ചെയർമാൻ ഒരിക്കലും കൂട്ട് നിൽക്കരുത് . പി എസ് സി ഒരു സ്വതന്ത്ര സ്ഥാപനമാണെന്നു അങ്ങ് മനസിലാക്കുക . ഇവിടുത്തെ മുഴുവൻ യുവ ജനങ്ങളും ഉദ്യോഗാർത്ഥികളും പി എസ് സി ചേരമാന്റെയും അയാളുടെ പാർട്ടിയുടെയും അടിമകളല്ല എന്ന് ഇനിയെങ്കിലും മനസിലാക്കുക .

സഹിക്കെട്ട പ്രജകൾ തിരിച്ചടിക്കുന്ന ഒരു നാൾ വരും! അപ്പോൾ പിടിച്ചുനിൽക്കാനാവില്ല ഒരു ഏകാധിപതിക്കും .

പി എസ് സി റാങ്ക് ലിസ്റ്റിൽ വന്ന അനു എന്ന ചെറുപ്പക്കാരൻ ജോലി പ്രതീക്ഷിച്ചിരിക്കെയാണ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്നുള്ള മനോവിഷമം മൂലം കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്തത് . ഇതേപോലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്ത അനേകായിരങ്ങളുണ്ട് ഇവിടെ. ഇതിനിടയിലാണ് പാർട്ടിക്കർക്കും മന്ത്രിമാർക്കും വേണ്ടപ്പെട്ടവരുടെ നിയമനങ്ങളും, രാഷ്ട്രീയ നിയമനങ്ങളും ഇവിടെ നടത്തുന്നത്. പ്രതികരിച്ചാൽ, പ്രതിഷേധം അറിയിച്ചാൽ, ഉള്ളത് തുറന്ന് പറഞ്ഞാൽ അവനൊക്കെ നിയമനവിലക്ക് ! ഇതെന്ത് വെള്ളരിക്കാ പട്ടണമോ ? ഹിറ്റലർ പോലും ചെയ്യില്ലല്ലോ ഇത്രയും ക്രൂരത? സഹിക്കെട്ട പ്രജകൾ തിരിച്ചടിക്കുന്ന ഒരു നാൾ വരും! അപ്പോൾ പിടിച്ചുനിൽക്കാനാവില്ല ഒരു ഏകാധിപതിക്കും .

യുവാക്കളോട് ഒരഭ്യർത്ഥന. രാഷ്ട്രീയവൽക്കരിക്കപ്പെട്ട പി എസ് സിയിൽ നിങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെങ്കിൽ നിങ്ങൾ കോടതിയെ സമീപിക്കുക . അതിനു പണം ഇല്ലെങ്കിൽ ജീവിക്കാൻ മറ്റ് മാർഗ്ഗങ്ങൾ തേടുക. ഓരോ ജീവനും വിലപ്പെട്ടതാണ് . അത് നഷ്ടമാക്കാതിരിക്കുക . നിങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതുകൊണ്ടൊന്നും പി എസ് സിക്ക് ഒരു കുലുക്കവും ഉണ്ടാവാൻ പോകുന്നില്ല എന്ന് മനസിലാക്കുക . നഷ്ടപ്പെടുന്നത് നിങ്ങളുടെ കുടുംബത്തിന് മാത്രം .

Read Also ”ബുദ്ധിമുട്ടില്ലെങ്കിൽ കുറച്ച് ഭാരക്കുറവുളള പെട്ടികൾ ചുമക്കുന്ന ജോലി അവനെ ഏൽപ്പിക്കണം ”

Read Also കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് അനുവിനെ കണ്ടത് .

”പത്താം ക്ലാസ് പാസാകാത്ത സ്വപ്നക്ക് രണ്ട് ലക്ഷം ശമ്പളം നൽകി നിയമിക്കുമ്പോൾ പിഎസ്‌സി പരീക്ഷ പാസായവരെ ഡിബാർ ചെയ്യുന്നു” : കെ സുരേന്ദ്രൻ

0
റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനം നൊന്ത് 27 കാരനായ യുവാവ് ആത്മഹത്യ ചെയ്തു. റദ്ദാക്കപ്പെട്ട സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 77ാം റാങ്കുകാരനായിരുന്നു അനു. തിരുവനന്തപുരം കാരക്കോണം തട്ടിട്ടമ്പലം സ്വദേശിയാണ്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് അനുവിനെ കണ്ടത് .

ജോലി ഇല്ലാത്തത് തന്നെ മാനസികമായി തളര്‍ത്തിയെന്ന് അനു ആത്മഹത്യാ കുറിപ്പില്‍ എഴുതി. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യെന്നും കുറിപ്പിൽ എഴുതിയിരുന്നു.

” കുറച്ചു ദിവമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ -സോറി. ” ആത്മഹത്യ കുറിപ്പിലെ വരികൾ ഇങ്ങനെയായിരുന്നു.

എക്സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടില്ലായിരൂന്നെങ്കിൽ ജോലി ലഭിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പാതിരാത്രി വരെ ഇരുന്നു പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്നിട്ടും സർക്കാർ ജോലി ലഭിക്കാത്തത് അനുവിനെ വിഷമത്തിലാക്കിയിരുന്നുവെന്ന് അച്ഛൻ പറഞ്ഞു.

അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനും രണ്ടാം പ്രതി പിഎസ്‌സി ചെയർമാനും ആണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ഒഴിവുണ്ടായിട്ടും റാങ്ക് ലിസ്റ്റ് റദ്ദാക്കിയത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും പിഎസ്സിയുടെ രാഷ്ട്രീയ നിലപാടും കാരണമാണെന്ന് എംഎൽഎ ആരോപിച്ചു. സംഭവത്തിൽ നാളെ പിഎസ്‌സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പട്ടിണി സമരം നടത്തും.

അനുവിന് യോഗ്യത ഉണ്ടായിട്ടും ജോലി നൽകിയില്ല. എന്നാൽ ബാലാവകാശ കമ്മീഷനിൽ ഒരു യോഗ്യതയും ഇല്ലാത്ത വ്യക്തിക്ക് നിയമനം നൽകി. യോഗ്യതയില്ലാത്തവർക്ക് മുഖ്യമന്ത്രിയേക്കാൾ ശമ്പളം, യോഗ്യതയുള്ളവർക്ക് ഒരു മുഴം കയർ എന്നതാണോ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്നദ്ദേഹം ചോദിച്ചു.

പിഎസ്‌സി റാങ്ക് ഹോൾഡറുടെ ആത്മഹത്യാ കുറിപ്പ് മുഖ്യമന്ത്രിക്ക് എതിരായ കുറ്റപത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. നരഹത്യക്ക് മുഖ്യമന്ത്രിക്കും പിഎസ്‌സിക്കുമെതിരെ കേസ് എടുക്കണമെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു . പിഎസ്‌സിയിലെ അഴിമതി, പിൻവാതിൽ നിയമനം, കരാർ നിയമനം എന്നിവയാണ് മരണത്തിന് കാരണമെന്നും മരിച്ച അനുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു .

റാങ്ക് ലിസ്റ്റിൽ വന്നവർ പ്രതിഷേധിച്ചാൽ ഡി ബാർ ചെയ്യുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പത്താം ക്ലാസ് പാസാക്കാത്ത സ്വപ്നക്ക് രണ്ട് ലക്ഷം ശമ്പളം നൽകി നിയമിക്കുമ്പോൾ പിഎസ്‌സി പരീക്ഷ പാസായവരെ ഡിബാർ ചെയ്യുന്നുവെന്നും ഡിവൈഎഫ്‌ഐ ഗൂണ്ടകൾക്കും അവരുടെ ബന്ധുക്കൾക്കുമാണ് നിയമനം ലഭിക്കുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

അതേസമയം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി പിഎസ് സി രംഗത്തുവന്നു. ഏപ്രിലില്‍ അവസാനിക്കേണ്ട റാങ്ക് ലിസ്റ്റ് ജൂണ്‍ മാസം വരെ നീട്ടി നല്‍കിയതാണെന്നും 72പര്‍ക്ക് അഡ്വൈസ് മെമ്മോ നല്‍കിയതാണെന്നും പിഎസ് സി വ്യക്തമാക്കി.

Read Also മൊബൈല്‍ ഫോണ്‍ വഴി രോഗാണുക്കള്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്