ശൂന്യതയില്‍ നിന്നും ഭസ്മം എടുക്കുക, വെള്ളമൊഴിച്ച് തീ കത്തിക്കുക തുടങ്ങി നിരവധി അത്ഭുതങ്ങള്‍ കാണിക്കുന്ന ആള്‍ദൈവങ്ങള്‍ ഇന്ത്യയില്‍ മിക്കയിടത്തും ഉണ്ട് . ജനങ്ങളുടെ ദാരിദ്ര്യവും അറിവില്ലായ്മയും മുതലെടുത്തു കൊണ്ടാണ് ഇത്തരം ആള്‍ദൈവങ്ങള്‍ അനുയായികളെ സൃഷ്ടിക്കുന്നത്. എല്ലാ മതങ്ങളിലും ഉണ്ട് ആൾദൈവങ്ങൾ . രാജ്യത്തിന്റെ ഭരണതലത്തില്‍ പോലും ഇത്തരം ആൾദൈവങ്ങൾ പിടിമുറുക്കിയിട്ടുണ്ട്. ചില ഉന്നത രാഷ്ട്രീയ നേതാക്കന്മാർ പോലും ഇക്കൂട്ടരുടെ ഭക്തരാണ് .
ആള്‍ദൈവത്തിന്റെ തട്ടിപ്പുകൾ എന്തെല്ലാമെന്നു വ്യക്തമാക്കി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുൻപ് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു . ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആള്‍ദൈവങ്ങളുടെ തട്ടിപ്പുകളെ കുറച്ച് അദ്ദേഹം വിശദീകരിച്ചിരുന്നു . ഒരു മജീഷ്യനായ താൻ ഒന്നു മനസു വെച്ചിരുന്നെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ ആള്‍ദൈവം ആകാന്‍ കഴിയുമായിരുന്നെന്നു മുതുകാട് പറഞ്ഞു .
ആള്‍ദൈവങ്ങള്‍ക്ക് അമാനുഷിക ശക്തിയുണ്ടോ ? ഒന്നുമില്ല . എല്ലാം വെറും തട്ടിപ്പ് . ഗുര്‍മീത് സിങ്ങിനെപ്പോലുള്ള ആൾദൈവങ്ങളെ അഴിക്കുള്ളിലാക്കിയ കോടതി വിധിക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്യുന്നുണ്ട് . ഇത്തരത്തിലുള്ള കോടതി വിധിയാണ് അല്‍പ്പമെങ്കിലും നമുക്ക് ആശ്വാസം നൽകുന്നതെന്നും മുതുകാട് സൂചിപ്പിക്കുന്നു .
ഇന്ത്യയുടെ സ്വാതന്ത്ര്യം ലഭിക്കുന്ന സമയം പ്രഖ്യാപിക്കാന്‍ വേണ്ടി കവടി നിരത്തിയ കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
എന്തുകൊണ്ടാണ് ആഗസ്റ്റ് 15 ന് അർദ്ധരാത്രിയിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം തന്നത് ? പകൽ തന്നാൽ എന്തായിരുന്നു കുഴപ്പം ? അതിന്റെ കാരണത്തെപ്പറ്റി മജീഷ്യൻ ഗോപിനാഥ് മുതുകാട് പറയുന്നു .
അന്ന് മൗണ്ട് ബാറ്റൺ പറഞ്ഞിരുന്നത് ഇന്ത്യ ഒരിക്കലും അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിതരാകില്ല എന്നാണ്. അത് ശരിയായിരുന്നെന്നും ഗോപിനാഥ് മുതുകാട് വ്യക്തമാക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടി ഏറെക്കാലം കഴിഞ്ഞിട്ടും ഇത്തരം ആള്‍ദൈവങ്ങള്‍ അടക്കിവാഴുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം വീഡിയോയിലൂടെ പറയുന്നു.
അന്തരീക്ഷത്തില്‍ നിന്നും ഭസ്മം എടുക്കുന്നതിന്റെ പിന്നിലും ഓരോ ശാസ്ത്രമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പ്രവചനങ്ങള്‍ക്ക് പിന്നിലും ഒരു ട്രിക്ക് ഒളിഞ്ഞിരിക്കുന്നു. ഇത് മാജിക്കാണ്.
”ആദ്യംനമ്മള്‍ മനസിലാക്കേണ്ടത് ആൾദൈവങ്ങൾക്ക് യാതൊരു അമാനുഷിക ശക്തിയുമില്ലെന്നാണ്. ഞാന്‍ അത്ഭുതങ്ങള്‍ കാണിക്കുന്ന ആളാണ്. എന്നാല്‍, എനിക്ക് യാതൊര അമാനുഷിക ശക്തിയുമില്ല ” മുതുകാട് പറഞ്ഞു
Read Also വോട്ട് ചെയ്യാനുള്ള വെറും കഴുതകൾ മാത്രമായി മാറിയിരിക്കുന്നു ഇന്നാട്ടിലെ പൊതുജനം