രാമപുരം : കുണിഞ്ഞി പാലച്ചുവടിനു സമീപം ഓട്ടോയും ബൈക്കും കൂട്ടി ഇടിച്ച് വ്യാപാരി മരിച്ചു. 35 വർഷങ്ങളായി രാമപുരം ടൗണിൽ കരോട്ടുഴുന്നാലിൽ സ്റ്റോഴ്സ് എന്ന സ്ഥാപനം നടത്തുന്ന ആന്റണി കരോട്ടുഴുന്നാലിൽ (56) ആണ് മരണമടഞ്ഞത് . ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു അപകടം. രാമപുരത്തു നിന്നും ഭാര്യ ബീനയോടൊപ്പം ബൈക്കിൽ മാറിക ഭാഗത്തേയ്ക്ക് പോകവെ പാലച്ചുവട് ഭാഗത്തുവച്ച് എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് .
സംസ്കാരം സെപ്തംബർ 2 ഉച്ചകഴിഞ്ഞ് 3ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ. അന്ന് രാവിലെ 10ന് മൃതദേഹം വീട്ടിലെത്തിയ്ക്കും.
അപകടത്തെ തുടർന്ന് റോഡിൽ തെറിച്ചുവീണ ആന്റണിയെ അതുവഴി കാറിൽ വന്ന രാമപുരം കാഞ്ഞിരപ്പാറ ബിബിൽ ബേബിയും സുഹൃത്തുക്കളും തെടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഇന്ന് വെളുപ്പിന് 3.30ന് അന്ത്യം സംഭവിക്കുകയായിരുന്നു.
1985 മുതൽ രാമപുരം മരങ്ങാട് റോഡിൽ കരോട്ടുഴുന്നാലിൽ സ്റ്റോഴ്സ് എന്ന പേരിൽ സ്റ്റേഷനറി കട നടത്തി വരികയായിരുന്നു.വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ്.
രണ്ടു മക്കളിൽ മൂത്തയാൾ ആൽബർട്ടോസ് കാനഡയിലും ഇളയവൻ അനു റോൾസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ജോലിചെയ്യുന്നു.