തൊടുപുഴ ∙ കുറിയർ വിതരണത്തിന് പോയ കലയന്താനി സ്വദേശിയായ യുവാവിനെ മൂന്നംഗ സംഘം മർദ്ദിച്ചു പരുക്കേൽപിച്ച സംഭവത്തിൽ പോലീസ് പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി മർദ്ദനമേറ്റ യുവാവിന്റെ പിതാവ് ആരോപിച്ചു . ഗായകനും സംഗീത സംവിധായകനും സംഗീത പരിശീലകനുമായ ജയ്സൺ നാദോപാസനയാണ് തൊടുപുഴ പോലീസിനെതിരെ പരാതിയുമായി രംഗത്തുവന്നത് .
ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കീരികോട് കുരിശുപള്ളിക്കു സമീപമായിരുന്നു അതിക്രമം നടന്നത് . മങ്ങാട്ടുകവലയിലെ കുറിയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഡാൽവിൻ കീരികോട് സ്വദേശിയുടെ പേരിൽ വന്ന പാഴ്സൽ നൽകുന്നതിനു പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. മേൽവിലാസക്കാരനെ ഫോൺ ചെയ്തപ്പോൾ ഇയാൾ ഇടവെട്ടി ഭാഗത്ത് ഉണ്ടെന്നും അവിടെ പാഴ്സൽ എത്തിക്കാനും ആവശ്യപ്പെട്ടുവത്രേ . അവിടെ എത്തിയപ്പോൾ തെക്കുംഭാഗത്തേക്കു വരാൻ ആവശ്യപ്പെട്ടുവന്നു ഡാൽവിൻ പറഞ്ഞു..
അവിടെ എത്തി വിളിച്ചപ്പോൾ കീരികോട് കുരിശുപള്ളിയുടെ അടുക്കൽ എത്താൻ പറഞ്ഞതായി ഡാൽവിൻ പോലീസിനോട് പറഞ്ഞു. കൃത്യമായ സ്ഥലം പറയാൻ ഡാൽവിൻ ആവശ്യപ്പെട്ടു. തുടർന്ന് കീരികോട് എത്തിയപ്പോൾ മൂന്നംഗ സംഘം എത്തി ഹെൽമറ്റ് ബലമായി ഊരി ഡാൽവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവത്രേ. ഒരാൾ ചുടുകട്ട കൊണ്ടും ഇടിച്ചതായി ഡാൽവിൻ പറഞ്ഞു.
പരുക്കേറ്റ ഡാൽവിൻ ബൈക്കിൽ കയറി രക്ഷപ്പെട്ടു. ഇതിനിടെ ഡാൽവിന്റെ പഴ്സും കാണാതായി. ഇതിൽ കുറിയർ കലക്‌ഷൻ ആയി ലഭിച്ച 11,000 രൂപയും സ്വന്തമായി ഉണ്ടായിരുന്ന 30,000 രൂപയും നഷ്ടപ്പെട്ടതായി ഡാൽവിൻ പറഞ്ഞു.
ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഡാൽവിൻ സ്വകാര്യ ആശുപത്രിയിൽ കൂടുതൽ പരിശോധനയ്ക്ക് വിധേയനായി.
സംഭവത്തിൽ കിഷോർ എന്നയാളെ പിടികൂടിയതായി പൊലീസ് പറഞ്ഞിരുന്നു . മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നുവെന്നും സൂചിപ്പിച്ചിരുന്നു .
ഒരാളെ പിടിച്ചെങ്കിലും അന്ന് തന്നെ അയാളെ വിട്ടുവെന്നാണ് ജെയ്‌സൺ നാദോപാസന പറഞ്ഞത് . ബാക്കിയുള്ളവരെ കണ്ടെത്തുവാനോ സംഭവം സ്ഥലം സന്ദർശിക്കുവാനോ പോലീസ് ശ്രമിച്ചില്ല എന്നും കുറ്റപ്പെടുത്തുന്നു . FIR ൽ നിസാര വകുപ്പുകൾ ചാർത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജെയ്സൺ തന്റെ വിഷമം പങ്കുവച്ചത് .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
പ്രിയമുള്ളവരെ,
കഴിഞ്ഞ ദിവസങ്ങളിൽ പേപ്പറുകളിലും ടിവികളിലും കണ്ടവാർത്ത നിങ്ങൾ മറന്നിട്ടുണ്ടാകില്ല. തൊടുപുഴ കാപ്പിത്തോട്ടം കുരിശു പള്ളിക്ക് സമീപം സിപിഎമ്മിന്റെയും ബിജെപിയുടെയും കാപാലികരായ 5 സഹോദരങ്ങൾ കൂടി ഒരു യുവാവിനെ മർദ്ദിച്ച വാർത്താ. പ്രിയരേ അത് എന്റെ മകനാണ് കോവിഡ് കാലത്തെ പറ്റി നിങ്ങൾക്കറിയാം പ്രത്യേകിച്ച് കലാകാരന്മാരുടെ അവസ്ഥ ഞാനും ആ ഗണത്തിൽ പെട്ട ഒരാളാണ് കഴിഞ്ഞ മാർച്ച് മുതൽ ജോലിയില്ലാതെ വീട്ടിലിരിക്കുകയാണ് ഞാൻ. ഈ അവസ്ഥയിൽ എന്നെ സഹായിക്കുവാൻ ജോലിക്ക് പോയതാണ് അവൻ ഈ അവസ്ഥയിൽ ഇനി അത് ഉണ്ടാവില്ല നീതിക്കുവേണ്ടി നിയമപാലകരുടെയും പാർട്ടിക്കാരുടെയും മുന്നിൽ എന്റെ അവസ്ഥ ഞാൻ കാട്ടി. പക്ഷേ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് അവർ സ്വീകരിക്കുന്നത്. ഒരാളെ പിടിച്ചെങ്കിലും അന്ന് തന്നെ അവരെ വിട്ടു. ബാക്കിയുള്ളവരെ കണ്ടെത്തുവാനോ സംഭവം സ്ഥലം സന്ദർശിക്കുവാനോ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. FIR ൽ നിസാര വകുപ്പുകൾ ചാർത്തിയാണ് അവരെന്നെ സഹായിച്ചത്. ഈ സാഹചര്യത്തിൽ ഈ സംഭവം എന്റെ പ്രിയ കേരള ജനതയുടെ മുന്നിൽ ഞാൻ സമർപ്പിക്കുന്നു. നിങ്ങളുടെ സഹായം ഉണ്ടാകും എന്ന പ്രതീക്ഷയിൽ
ജയ്സൺ നാദോപാസന തൊടുപുഴ.
Read Also മകൾക്ക് അച്ഛനോടുള്ള സ്നേഹത്തിന്റെയും അച്ഛന് മകളോടുള്ള കരുതലിന്റെയും നല്ലൊരു ഉദാഹരണമാണ് ഈ പ്രവൃത്തി.