”മൂന്നാർ ടൂറിസം ബൈസൺവാലിയിലേക്ക് ഒഴുക്കിക്കൊണ്ടുവരാൻ പ്രാദേശിക പത്രപ്രവർത്തകർ ഒട്ടേറെ വാർത്ത അരച്ചു. ഒടുവിൽ ഗ്യാപ് റോഡിൽ നിന്നും ബൈസൺ വാലി റോഡ് നിർമ്മിച്ചു. ആ റോഡിലൂടെ മലയിലെ കല്ലും മണ്ണും ഒഴുകി വരുന്നതിനാൽ ബൈസൺവാലിയിലെ പാടശേഖര സമിതി ഇടുക്കി കളക്ടറുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്നതായി കേൾക്കുന്നുണ്ട്.”
വെള്ളത്തൂവൽ പഞ്ചായത്തിൽ ആനചാൽ ഈട്ടി സിറ്റി റോഡിന്റെ അരികിൽ റിസോർട്ട് നിർമ്മാണം മൂലം മണ്ണിടിഞ്ഞ് പോയ ദൃശ്യത്തിന്റെ ചിത്രത്തോടൊപ്പം സിബി മൂന്നാർ ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് ശ്രദ്ധേയമായി. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :
മൂന്നാറിലെ ഗ്യാപ് റോഡ് ഞങ്ങൾ തീരുമാനമാക്കി . അടുത്ത പടി മൂന്നാർ – പോതമേട് -ബെസൺവാലി റോഡാണ് ലക്ഷ്യം .
പള്ളിവാസൽ എന്നാൽ അഴിമതി കണ്ടു പിടിച്ച പഞ്ചായത്തും വില്ലേജുമാണ്. ജനകീയാസൂത്രണ പദ്ധതിയുടെ ആരംഭകാലത്തെ പ്രസിഡണ്ടിന് പണം എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ നാളുകളിൽ അക്കാലത്തെ അബ്കാരികൾ സഹായിച്ചു. പ്രസിഡണ്ടിന് കുടിവെള്ളം ധാരാളമായി സമ്മാനിച്ചു. പ്രസിഡണ്ട് കുടിച്ച് അർമാദിച്ച് സമാധിയായി. പൂച്ചകൾ അബ്കാരികളുടെ റിസോർട്ട് ഇടിച്ചു നിരത്തിയതോട നാടകത്തിൻ്റെ ആദ്യ രംഗം കഴിഞ്ഞു.
രണ്ടും മൂന്നും രംഗം അഴിമതിയുടെ PhD പള്ളിവാസലിന് കിട്ടി. അതിൽ ചിലതാണ് ചിത്രത്തിൽ മൂടിയിട്ടിരിക്കുന്നത്.
മൂന്നാർ ടൂറിസം ബൈസൺവാലിയിലേക്ക് ഒഴുക്കിക്കൊണ്ടുവരാൻ പ്രാദേശിക പത്രപ്രവർത്തകർ ഒട്ടേറെ വാർത്ത അരച്ചു. ഒടുവിൽ ഗ്യാപ് റോഡിൽ നിന്നും ബൈസൺ വാലി റോഡ് നിർമ്മിച്ചു. ആ റോഡിലൂടെ മലയിലെ കല്ലും മണ്ണും ഒഴുകി വരുന്നതിനാൽ ബൈസൺവാലിയിലെ പാടശേഖര സമിതി ഇടുക്കി കളക്ടറുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്നതായി കേൾക്കുന്നുണ്ട്.
ഗ്യാപ് റോഡ് ഉപക്ഷിക്കേണ്ടിവരുമെന്നത് കോഴിക്കോടൻ NIT പഠന സംഘങ്ങൾക്ക് മനസ്സിലായെങ്കിലും ഉള്ളത് പറഞ്ഞാൽ ഗഡ്ഗരി മുതലിങ്ങോട്ട് സകലമാന ദൈവങ്ങളും കോപിക്കും. ഫണ്ട് നിലയ്ക്കും. അതിനാൽ സാമൂഹ്യ കാഴ്ച്ചപ്പാട് പടുതയിട്ട് മൂടും.
ഞങ്ങൾ പള്ളിവാസൽ ബൈസൺവാലി പഞ്ചായത്തിൽ ടൂറിസം വികസനം വന്നേ പറ്റൂ. അതിനാൽ മൂന്നാർ – പോതമേട് – ബൈസൺവാലി റോഡ് ( ഇരുപതേക്കർ വഴി ) നാലുവരിയാക്കും. എൻവയൺമെൻ്റ് ഇംപാക്ട് സ്റ്റഡി നിയമം കൈയിലിരിക്കട്ടെ. എറണാകുളം ജില്ലക്കാർക്ക് നാലുവരിയും മാളും ആകാമെങ്കിൽ ഞങ്ങൾക്കും ആകാം.


സിബി മൂന്നാർ തന്റെ ജീവിതാനുഭവവും പോസ്റ്റിനു ചുവട്ടിൽ കമന്റ് ബോക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട് :
”ഏഴാം തരത്തിൽ വല്യ പരീക്ഷ കഴിഞ്ഞ് സ്ഥാവരജംഗമങ്ങളൊക്കെ ഒരു പഴയ ചാക്കിൽ കുത്തിനിറച്ച് അപ്പനോടൊപ്പം ഇടുക്കി ജില്ലയിലെ അക്കാലത്തെ ഏറ്റവും റിമോട്ട് ഏരിയയിലെ കൃഷിസ്ഥലത്തേക്ക് രണ്ട് മണിക്കൂർ ബസ് യാത്ര കഴിഞ്ഞ് ബസ്സിറങ്ങി ശേഷിച്ച പകൽ മുഴുവൻ ( സുമാർ 8 മണിക്കൂർ ) നടന്നു വീടണഞ്ഞ ഒരാളാണ് ഞാൻ.
അപ്പൻ ജീവിച്ചിരുന്നപ്പോൾ വീട് വെക്കാൻ തന്നേക്കാമെന്ന് വാക്കാൽ പറഞ്ഞ സ്ഥലത്തു നിന്നും കാട്ടാനയിറങ്ങിയിട്ട് വീട് കെട്ടൽ നടക്കുകയില്ലന്ന് ഓരോ ദിവസവും ഓർത്തുകൊണ്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുകയാണിന്നും ഞാൻ. എങ്കിലും എൻ്റെ നാട്ടിലെ മനോഹരമായ മലനിരകൾ ഇത്തരത്തിൽ തകർക്കുന്നത് പഠിപ്പും അധികാരമുള്ള സിവിൽ എഞ്ചിനീയേഴ്സാണല്ലോ എന്നോർക്കുമ്പോൾ പന്നിപ്പടക്കം കെട്ടാനുള്ള ത്വര ഉണരുന്നു”
ഷിബു കെ എൻ ആക്ഷേപഹാസ്യത്തിൽ ഈ പോസ്റ്റിനു കീഴിൽ കമന്റിട്ടത് ഇങ്ങനെയാണ് : ” സത്യം പറഞ്ഞാൽ ഈ മലയൊക്കെ മാന്തിപ്പറിച്ച് കടലിലിട്ടാൽ അത്രയും കൂടുതൽ സ്ഥലം കേരളത്തിന് കിട്ടില്ലേ. മലയോര കർഷകർ എന്ന രാഷ്ട്രീയ വംശത്തിൻറെ ശല്യവുമൊഴിവാക്കാം. ഉരുൾ പൊട്ടലില്ല, വെള്ളപ്പൊക്കമില്ല. കടലിൽ അണകെട്ടി വെള്ളം തിരിച്ച് കരയിലേക്കൊഴുക്കുന്ന സംവിധാനമാക്കാം.”
Read Also നാടൻ കൂhttps://malayalamflash.com/?p=1812ണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ