കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ 1, 2, 3, 15 വാർഡുകളിൽ ഉൾപ്പെടുന്ന കലയന്താനി മുതൽ ഇറുക്കുപാലം മെയിൻ റോഡ് വരെയും, ഇളംദേശം ടൗൺ മുതൽ വെട്ടിമറ്റം വരെയും, വെട്ടിമറ്റം മുതൽ തേൻമാരി റോഡ് വരെയും കണ്ടെയിൻമെന്റ് സോൺ ആയി ഇന്ന് (30.08.2020) വിജ്ഞാപനം ചെയ്തിട്ടുണ്ട്.
പ്രസ്തുത പ്രദേശങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
മുകളിൽ പറഞ്ഞിട്ടുള്ളവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാർഡുകൾ / പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണായി തുടരുന്നതാണ്.
• കുമളി – 9-ാം വാർഡ് പൂർണ്ണമായും, 12-ാം വാർഡിലെ കുമളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ 200 മീറ്റർ ചുറ്റളവും, 10-ാം വാർഡിലെ പത്തേക്കർ ജംഗ്ഷൻ മുതൽ റോസാപ്പൂക്കണ്ടം കുളം വരെയുള്ള ഭാഗവും.
• ഉടുമ്പൻചോല – 7-ാം വാർഡിൽ പാപ്പൻപാറ അംഗൻവാടിയുടെ ഇരുവശങ്ങളിലുമുള്ള കോളനി പ്രദേശങ്ങൾ മുതൽ മാൻകുത്തിമേട് എസ്.ടി കോളനി ഉൾപ്പെടെയുള്ള നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ അതിർത്തിവരെയുള്ള ഭാഗവും, 6, 7 വാർഡുകളിൽ ഉൾപ്പെടുന്ന നമരി അംഗൻവാടി മുതൽ ശാന്തരുവിത്തോട് വരെയും
• കുമാരമംഗലം – 3, 4, 13 വാർഡുകളിൽ ഉൾപ്പെട്ട ഏഴല്ലൂർ ജംഗ്ഷന് 500 മീറ്റർ ചുറ്റളവിലുള്ള ഭാഗം
• കരുണാപുരം – 13-ാം വാർഡ് പൂർണ്ണമായും, 15-ാം വാർഡിൽ പരപ്പനങ്ങാടി കവലയുടെ 250 മീറ്റർ ചുറ്റളവിൽ ഉൾപ്പെട്ടുവരുന്ന ഭാഗവും, 16-ാം വാർഡിൽ കുഴിത്തൊളു കവലയുടെ 250 മീറ്റർ ചുറ്റളവിൽ ഉൾപ്പെട്ടുവരുന്ന ഭാഗവും
• കാമാക്ഷി – 6-ാംവാർഡ്
• കട്ടപ്പന (M) 12-ാം വാർഡ്
• രാജകുമാരി – 8-ാം വാർഡ്
• ഉപ്പുതറ ഗ്രാമപഞ്ചായത്ത് – 16-ാം വാർഡിലെ ചീന്തലാർ എസ്റ്റേറ്റ് ഒന്നാം ഡിവിഷൻ, 1, 2, 8 വാർഡുകളിൽ ഉൾപ്പെട്ട – വാഗമൺ-ഉപ്പുതറ റൂട്ടിൽ നിതിൻ ഓട്ടോമൊബൈൽസ് (സജിയുടെ ഉടമസ്ഥതയിലുള്ള) മുതൽ മലങ്കര സെന്റ് ജോർജ് പള്ളി വരെയുള്ള റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗം, വളകോട് കോതപ്പാറ റൂട്ടിൽ വളകോട് ടൗൺ മുതൽ കോതപ്പാറ രാജഗിരി പള്ളി വരെ റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗം, 16-ാം വാർഡിലെ ചീന്തലാർ മാർക്കറ്റ് മുതൽ ചിട്ടിപ്പുര ലയം വരെ റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗം, 17-ാം വാർഡിലെ കാപ്പിപ്പതാൽ ജംഗ്ഷന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം
• പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ 3, 4, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ 12, 13 വാർഡുകളിലായി മുണ്ടിയെരുമ ജംഗ്ഷനിൽ നിന്നും – തൂക്കുപാലം റോഡിൽ മസൂദ് മിൽ വരെയും, നെടുങ്കണ്ടം റോഡിൽ എസ്.എൻ.ഡി.പി ജംഗ്ഷൻ വരെയും, കോമ്പയാർ റോഡിൽ മൂന്നുമുക്ക് വരെയും, പാമ്പാടുംപാറ റോഡിൽ ദേവഗിരി വരെയും ഉള്ള ഭാഗങ്ങൾ
• ദേവികുളം ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസ് മുതൽ പോലീസ് സ്റ്റേഷൻ വരെയും, ഇവിടം മുതൽ ഇറച്ചിൽപ്പാറ ജംഗ്ഷൻ വരെയും, അവിടെ നിന്നും മൂന്നാർ റൂട്ടിൽ ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസ് വരെയും ഉള്ള ഭാഗങ്ങളിലെ റോഡിന് ഇരുവശങ്ങളിലും ഉള്ളിലും ഉള്ള ഭാഗങ്ങൾ
• തൊടുപുഴ (M) – 31-ാം വാർഡ്
• ആലക്കോട് – 5-ാം വാർഡിലെ അഞ്ചിരിക്കവല മുതൽ ഒരുമ അസോസിയേഷൻ വരെയുള്ള ഭാഗം
• മരിയാപുരം – 8, 9 വാർഡുകളിലെ ഇടുക്കി ജംഗ്ഷൻ, പ്രിയദർശിനിമേട് പ്രദേശങ്ങൾ
കേരളത്തില്‍ ഇന്ന് 2154 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 45 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
7 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.