Home Blog Page 34

സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുമെന്ന് താൻ ഒരു വർഷം മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് മുരളി തുമ്മാരുകുടി

0

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടുത്തമുണ്ടാകുമെന്ന് താന്‍ ഒരു വര്‍ഷം മുമ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് കൊടുത്തിരുന്നതാണെന്നു യുഎന്‍ ദുരന്തനിവാരണ തലവന്‍ മുരളി തുമ്മാരുകുടി. എന്നാല്‍, ആശങ്ക വേണ്ടെന്ന് അന്ന് എന്നോട് പറഞ്ഞു.

” മരത്തിന്റെ ഫ്ലോർ, പ്ലൈവുഡിന്റെ പാനൽ, എവിടെയും കെട്ടുകെട്ടായി ഫയലുകൾ, നിലത്തൂടെ ലൂസ് ആയി കിടക്കുന്ന ഇലക്ട്രിക് വയറുകൾ, പല റൂമുകളിലും ചായയും കാപ്പിയും ഉണ്ടാക്കാനുള്ള സംവിധാനം. മുറികളിൽ നിന്നും എങ്ങനെയാണ് പുറത്തെത്തുന്നത് എന്ന് സന്ദർശകർക്ക് ഒട്ടും പിടി കിട്ടാത്ത തരത്തിലുള്ള ഇടനാഴികളും കോണികളും. ഓരോ തവണയും മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഒക്കെ റൂമിനടുത്തുകൂടെ പോകുമ്പോൾ ഞാൻ ഈ കാര്യം ഓർക്കാറുണ്ട്. എന്നെങ്കിലും ഇവിടെ ഒരു ഫയർ സേഫ്റ്റി ഓഡിറ്റ് നടന്നിട്ടുണ്ടോ ?. ഏതെങ്കിലും കാലത്ത് ഒരു ഫയർ ഡ്രിൽ അവിടെ സാധിക്കുമോ ?. എന്നാണ് ഭരണ സിരാകേന്ദ്രത്തിന് “തീ പിടിക്കുന്നത്”.

ഫേസ്ബുക്ക് പോ്‌സ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :

സെക്രട്ടേറിയേറ്റിൽ തീ പിടിക്കുന്പോൾ…

സെക്രട്ടേറിയേറ്റിൽ തീ പിടുത്തമുണ്ടായി എന്നും കുറച്ചു ഫയലുകൾ കത്തി നശിച്ചുവെന്നും വാർത്തകൾ വരുന്നു.

“പ്രധാനപ്പെട്ട ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.”

ഇതാണ് ഔദ്യോഗിക ഭാഷ്യം.

“പ്രോട്ടോക്കോള്‍ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു. സംഭവത്തില്‍ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.”

ഫയലിനകത്ത് എന്തുമാകട്ടെ, സെക്രട്ടറിയേറ്റിൽ ഒരു തീപിടുത്തമുണ്ടാകുമെന്ന് ഒരു വർഷം മുൻപേ ഞാൻ പറഞ്ഞിരുന്നതാണ്.

“അപ്പോൾ തീ എവിടെയും തുടങ്ങാം, ആരെയും കൊല്ലാം. ഇതിപ്പോൾ തിരക്കുള്ള നഗരത്തിന്റെ മാത്രം കാര്യമല്ല. നമ്മുടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് കണ്ടിട്ടുള്ള സുരക്ഷാ വിദഗ്ദ്ധർ തലയിൽ കൈവെച്ച് ഉടൻ സ്ഥലം കാലിയാക്കാൻ നോക്കും. മരത്തിന്റെ ഫ്ലോർ, പ്ലൈവുഡിന്റെ പാനൽ, എവിടെയും കെട്ടുകെട്ടായി ഫയലുകൾ, നിലത്തൂടെ ലൂസ് ആയി കിടക്കുന്ന ഇലക്ട്രിക് വയറുകൾ, പല റൂമുകളിലും ചായയും കാപ്പിയും ഉണ്ടാക്കാനുള്ള സംവിധാനം. മുറികളിൽ നിന്നും എങ്ങനെയാണ് പുറത്തെത്തുന്നത് എന്ന് സന്ദർശകർക്ക് തീരെ പിടി കിട്ടാത്ത തരത്തിലുള്ള ഇടനാഴികളും കോണികളും. ഓരോ തവണയും മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും റൂമിനടുത്തുകൂടെ പോകുന്പോൾ ഞാൻ ഈ കാര്യം ഓർക്കാറുണ്ട്. എന്നെങ്കിലും ഇവിടെ ഒരു ഫയർ സേഫ്റ്റി ഓഡിറ്റ് നടന്നിട്ടുണ്ടോ? ഏതെങ്കിലും കാലത്ത് ഒരു ഫയർ ഡ്രിൽ അവിടെ സാധിക്കുമോ? എന്നാണ് ഭരണ സിരാകേന്ദ്രത്തിന് “തീ പിടിക്കുന്നത്?” എനിക്ക് കരിനാക്ക് ഉണ്ടെന്ന് അറിയാവുന്നവർ അവിടെയുണ്ട്, അവരൊന്നു പേടിച്ചോട്ടെ എന്നോർത്ത് പറഞ്ഞതാണ്. അങ്ങനെ എങ്കിലും ഒരു സുരക്ഷാ ഓഡിറ്റ് അവിടെ നടക്കട്ടെ! “

(റബർ കഴുത്തുകളുടെ കേന്ദ്രം, ഫെബ്രുവരി 20, 2019)

അതെഴുതിയ സമയത്ത് കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും ആശങ്ക വേണ്ടെന്നും പലരും എന്നോട് പറഞ്ഞിരുന്നു. അതിന് ശേഷവും ഞാൻ സെക്രട്ടറിയേറ്റിൽ പോയിരുന്നു. പഴയ കെട്ടിടങ്ങൾ, മരത്തിന്റെ ഗോവണി, കൂട്ടിയിട്ടിരിക്കുന്ന ഫയലുകൾ എല്ലാം അന്നും അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇന്നുണ്ടായതിലും എത്രയോ വലുതും നാശകാരിയുമായ അഗ്നിബാധ അവിടെ എന്ന് വേണമെങ്കിലും ഉണ്ടാകാം.

അതുകൊണ്ട് ഈ അഗ്നിബാധ ഒരു മുന്നറിയിപ്പായി കാണുക, നല്ല സുരക്ഷ ഓഡിറ്റ് നടത്തുക, പരമാവധി അപകട സാദ്ധ്യതകൾ ഒഴിവാക്കുക, കൂടുതൽ അഗ്നിശമന സംവിധാനം ഉണ്ടാക്കുക, ആളുകൾക്ക് പരിശീലനം നൽകുക, ആറുമാസത്തിൽ ഒരിക്കലെങ്കിലും മോക്ക് ഡ്രിൽ നടത്തുക.

ഇല്ലെങ്കിൽ ഇതിലും വലിയ തീപിടുത്തവും ആൾ നാശവും നാം കാണും.

മുരളി തുമ്മാരുകുടി

തൈറോയ്‌ഡ്‌ ഹോർമോൺ: 35 സംശയങ്ങളും ഉത്തരങ്ങളും.

0
തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും അപകടം.

തൈറോയ്‌ഡ് രോഗമെന്നാൽ തൊണ്ട മുഴ അഥവാ ഗോയിറ്റർ എന്നത് മാത്രമല്ല .നമ്മുടെ ശരീരത്തിൽ തൈറോയിഡ് ഹോർമോൺ കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ് . തൈറോയിഡ് മൂലം ഉള്ള പ്രശ്നങ്ങളുടെ പത്ത് ലക്ഷണങ്ങൾ ഇതാണ് .

ക്ഷീണം, ശരീരഭാര വ്യതിയാനം, ഉത്‌കണ്‌ഠയും വിഷാദവും, കൊളസ്‌ട്രോൾ ലെവലിലെ വ്യതിയാനം, ആർത്തവക്രമക്കേടുകളും വന്ധ്യതയും, ഉദരപ്രശ്‌നങ്ങൾ, മുടി ചർമ്മം എന്നിവയിലെ മാറ്റങ്ങൾ, കഴുത്തിലെ അസ്വാസ്‌ഥ്യം, പേശീ വേദന, സന്ധിവേദന.

ഗോയിറ്റർ, ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം, തൈറോയിഡൈറ്റിസ്, തൈറോയ്‌ഡ് കാൻസർ എന്നിവയാണ് പ്രധാന തൈറോയ്‌ഡ് രോഗങ്ങൾ. തൈറോയ്‌ഡ് ഗ്രന്ഥി അസാധാരണമായി വലുപ്പം വയ്‌ക്കുന്നതാണ് ഗോയിറ്റർ അഥവാ തൊണ്ടമുഴ .

തൈറോയ്‌ഡ് ഹോർമോണിന്റെ അളവ് വർധിച്ചാലുണ്ടാകുന്ന അവസ്‌ഥയാണ് ഹൈപ്പർതൈറോയിഡിസം അഥവാ തൈറോടോക്‌സിക്കോസിസ്. തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനവൈകല്യം മൂലം ഹോർമോണുകൾ കുറയുന്ന അവസ്‌ഥയാണ് ഹൈപ്പോതൈറോയിഡിസം. തൈറോയിഡ് ഗ്രന്ഥിയുടെ കോശങ്ങൾക്കുണ്ടാകുന്ന നീർക്കെട്ടാണ് തൈറോയിഡൈറ്റിസ് . ചുരുക്കമായി കാണപ്പെടുന്ന രോഗമാണ് തൈറോയ്‌ഡ് കാൻസർ. (സ്‌ത്രീകളിലാണ് തൈറോയ്‌ഡ് കാൻസർ കൂടുതലായി കാണുന്നത്.)

ഹൈപ്പോതൈറോയിഡിസം സർവ്വസാധാരണമാണ്. ഇതിനു തൈറോക്‌സിൻ ഗുളികയാണ് ഡോക്ടർമാർ നൽകുക .100 ഗുളികകൾ അടങ്ങുന്ന കുപ്പി മിക്കവർക്കും മൂന്നുമാസം കൊണ്ടേ കാലിയാകൂ . ഈർപ്പം, ചൂട്, സൂര്യപ്രകാശം ഇവ ഗുളികയുടെ ഗുണം കുറയ്ക്കുമെന്നതിനാൽ ഇരുണ്ട നിറമുള്ള കുപ്പികളിൽ അടച്ച് ഇവ സൂക്ഷിക്കണം.

ഗുളിക രാവിലെ വെറുംവയറ്റിൽ കഴിക്കണം. ഉയർന്ന ഡോസ് കഴിച്ചാൽ എല്ലുകൾക്കു തേയ്‌മാനം, ഹൃദയതാളം തെറ്റുക, ശരീരഭാരം കുറയുക, പ്രമേഹം എന്നിവ വരാനിടയുണ്ട്.

സ്ത്രീകൾ ഗർഭധാരണത്തിനു മുമ്പേ തൈറോയ്‌ഡ് പ്രവർത്തനം പരിശോധിച്ചറിയണം. ഗർഭസ്‌ഥ ശിശുവിന് അമ്മയിൽ നിന്നു കിട്ടുന്ന തൈറോയ്‌ഡ് ഹോർമോൺ കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്‌ക്ക് അത്യാവശ്യമാണ്. ഗർഭകാലത്തു തൈറോയ്‌ഡ് പരിശോധന തുടരണം. തൈറോയ്‌ഡ് മരുന്നുകൾ ഗർഭകാലത്തും മുടങ്ങരുത്. തൈറോയ്‌ഡ് രോഗങ്ങളുള്ളവരും തടയാൻ ആഗ്രഹിക്കുന്നവരും ആഹാരത്തിൽ അയഡിന്റെ സാന്നിധ്യം ഉറപ്പാക്കണം.

കപ്പ പതിവായി കഴിക്കുന്നവരിൽ ഗോയിറ്റർ സാധ്യത കൂടുതലാണെന്നു ചില പഠനങ്ങൾ പറയുന്നു. കപ്പയിലെ തയോസയനേറ്റ് എന്ന ഗോയിട്രോജനാണു പ്രശ്നം . കപ്പയും മീനും ഒരുമിച്ചു കഴിക്കുന്നത് പരിഹാരമാണ് . മീനിൽ അയഡിൻ സമൃദ്ധമായുണ്ട്.

തൈറോയ്‌ഡ്‌ ഹോർമോൺ സംബന്ധിച്ച് പൊതുവെ സാധാരണക്കാർക്കുള്ള 35 സംശയങ്ങളും അവയുടെ ഉത്തരങ്ങളും താഴെ .

1. ഹൈപ്പോ തൈറോയ്ഡിസം (Hypothyroidism) ലക്ഷണങ്ങൾ? ഹൈപ്പോ തൈറോയ്ഡിസം എങ്ങനെ കണ്ടുപിടിക്കാം?

2. ഹൈപ്പർ തൈറോയ്ഡിസം (Hyperthyroidism) എങ്ങനെ തിരിച്ചറിയും അല്ലെങ്കിൽ തൈറോയ്ഡ് കൂടുന്ന അവസ്ഥയിൽ എന്തൊക്കെ ലക്ഷണങ്ങൾ ആണ് രോഗിക്ക് ഉണ്ടാവുന്നത്.?

3. എങ്ങനെയാണ് ഹൈപ്പർ തൈറോയ്ഡിസം തിരിച്ചറിയാൻ കഴിയുന്നത്?

4. 32 വയസുള്ള സ്ത്രീയാണ്. TSH high ആയിരുന്നു. Thyroxin 50mcg കഴിക്കുന്നുണ്ട്. ഇപ്പോൾ നോർമൽ ആണ് 1.45 ആണ്. മെഡിസിൻ തുടരണോ?
മുടി കൊഴിച്ചിൽ ഉണ്ട്, weight നന്നായി കൂടുന്നുണ്ട് (70kg). എനിക്ക് follow ചെയ്യാൻ പറ്റുന്ന ഡയറ്റ് പറയാമോ.

5. എന്തെങ്കിലും ആഹാരം നിർത്തുകയോ ഒഴിവാക്കുകയോ ചെയ്യണോ?

6. കോവിഡിന് കാരണമായി വരുന്ന ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് തൈറോയ്ഡുമായി എന്തെങ്കിലും ബന്ധമുണ്ടോ? കോവിഡും തൈറോയ്ഡുമായുള്ള ബന്ധം. ഒരു തൈറോയ്ഡ് രോഗി എന്തൊക്കെ ശ്രദ്ധിക്കണം.?

7. ഹൈപ്പർ തൈറോയ്ഡിസം ഹൈപ്പോ തൈറോയ്ഡിസം എന്നിവ TSH വെച്ച് എങ്ങനെ തിരിച്ചറിയാം?

8. തൈറോയ്ഡ് കുറഞ്ഞാൽ തന്മാത്ര സിനിമയിലെ മോഹൻലാലിനെ പോലെ ഓർമ്മക്കുറവ് ഉണ്ടാവുമോ? എന്തെങ്കിലും ചെയ്യുമ്പോൾ കയ്യിലുള്ള എന്തെങ്കിലും വിട്ടുപോയി ഓർത്തെടുക്കാൻ ബുദ്ധിമുട്ട്.. അങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ?

9. തൈറോയ്ഡ് നോർമൽ ആയാലും മെഡിസിൻ വീണ്ടും തുടരണോ?

10. അമ്മക്ക് ഇടക്കിടക്ക് നെഞ്ചിടിപ്പ് ഉണ്ടാവാറുണ്ട്. ഡോക്ടർ തൈറോയ്ഡും പൊട്ടാസ്യവും ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. രണ്ടും നോർമൽ ആണ്. വേറെന്തെങ്കിലും കാരണമാവാൻ സാധ്യതയുണ്ടോ?

11. 6 വർഷമായി തൊണ്ട കുത്തിയുള്ള ചുമയുള്ള വ്യക്തി. ഇതും തൈറോയ്ഡുമായി എന്തെങ്കിലും ബന്ധമുണ്ടോ?

12. 25 വയസ്സുള്ള സ്ത്രീയാണ് ഞാൻ. കുറെ ആയി ശ്വാസം മുട്ടൽ ഉണ്ട്. വെറുതെ ഇരുന്നാലും ഇടയ്ക്ക് ശ്വാസം എടുക്കാൻ പ്രയാസവും ഫുഡ്‌ കഴിക്കുമ്പോൾ ബുദ്ധിമുട്ടും അനുഭവപ്പെടുന്നു. എന്താണ് ഇതിന്റെ കാരണം? പരിഹാരം നിർദ്ദേശിക്കാമോ?

13. തൈറോയ്ഡ് കാരണം ഡിപ്രെഷൻ ഉണ്ടായാൽ ഉള്ള ട്രീറ്റ്മെന്റ് എന്തൊക്കെ?

14. എന്റെ അമ്മക്ക് തൈറോയ്ഡ് ഉണ്ട്. ചില ഡോക്ടർമാർ പറയുന്നത് ബ്ലഡിൽ ആണ് തൈറോയ്ഡ് എന്നാണ്. അമ്മക്ക് ഇടത് സൈഡിൽ ചിലപ്പോൾ നെഞ്ചിൽ വേദന ഉണ്ടാവാറുണ്ട്. ശരീരത്തിൽ നീർക്കെട്ട് കാണുന്നു. ഇപ്പോൾ ചെറിയ രീതിയിൽ തടി കൂടുന്നുണ്ട്. ഇത് തൈറോയ്ഡ് ആണോ മറ്റെന്തെങ്കിലും അസുഖം ആയിരിക്കുമോ?

15. തൈറോയ്ഡ് ഉണ്ടെങ്കിൽ മുടി കൊഴിച്ചിൽ ഉണ്ടാകുമോ?

16. TSH 7.2 ഉണ്ട് ഡോക്ടർ പറഞ്ഞതനുസരിച്ച് 50 മൈക്രോഗ്രാം തൈറോയ്ഡ് നോം കഴിക്കുന്നു. ഇപ്പോൾ 3.5 ആണ് കുറക്കേണ്ട ആവശ്യമുണ്ടോ?

17. 6 വയസ്സുള്ള കുട്ടിയാണ്. ജനിച്ചപ്പോൾ തൈറോയ്ഡ് നോർമൽ ആയിരുന്നു. കഴിഞ്ഞ വർഷം കഴുത്തിൽ ചെറിയ വ്യത്യാസം കണ്ടപ്പോൾ ടെസ്റ്റ് ചെയ്തു TSH കുറവായിരുന്നു. ഇതനുസരിച്ച് തൈറോയ്ഡ് നോം 50 മൈക്രോഗ്രാം കഴിച്ചുകൊണ്ടിരിക്കുന്നു. 11മാസമായി.. ഇടക്കിടക്ക് ചെക്ക് ചെയ്തപ്പോഴൊക്കെ നോർമൽ ആണ് കാണിച്ചത്. മരുന്ന് ഇനി കഴിക്കേണ്ടി വരുമോ? മരുന്ന് കഴിക്കുന്നത് നിർത്താൻ കഴിയുമോ?

18. 24 വയസുള്ള ആളാണ്. 2011ൽ ശ്വാസം മുട്ടൽ തുടങ്ങി ട്രീറ്റ്മെന്റ് എടുത്തിട്ടും മാറ്റമുണ്ടായില്ല. ഭാരം എടുക്കുമ്പോഴും ഓടുമ്പോഴും തണുപ്പടിക്കുമ്പോഴും ചുമക്കുമ്പോഴുമൊക്കെയാണ് ശ്വാസം മുട്ടൽ വരുന്നത്. 2019 ആഗസ്റ്റിൽ ആരോഗ്യം കുറഞ്ഞപ്പോൾ ടെസ്റ്റ് ചെയ്യുകയും ഹൈപ്പർ തൈറോയ്ഡ് ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.2020 ഫെബ്രുവരിയിൽ ന്യൂക്ലിയർ അയേൺ ട്രീറ്റ്മെന്റ് എടുത്തു. ഇപ്പോൾ ഹൈപ്പോ ആണ്. തൈറോക്സിൻ 25 mcg കഴിക്കുന്നു. ഇപ്പോൾ മുടികൊഴിച്ചിൽ ഉണ്ട്, കൂടുതൽ വിശപ്പുണ്ട്, പലതവണ ടോയ്‌ലെറ്റിൽ പോകേണ്ടി വരുന്നു. ഇതിനൊരു പരിഹാരം പറയാമോ?

19. ഹൈപ്പോ തൈറോയ്ഡ് കാരണം (brain fog) തലക്ക് മന്ദത അനുഭവപ്പെടുന്നു. മാറ്റാൻ കഴിയുമോ?

20. മുലയൂട്ടുന്ന അമ്മക്ക് ഹൈപ്പർ തൈറോയ്ഡിസം ഉണ്ടെങ്കിൽ ആഹാരത്തിൽ എന്തെങ്കിലും ശ്രദ്ധ ചെലുത്തണോ?

21. ഹൈപ്പോ തൈറോയ്ഡിസവും കൊളസ്‌ട്രോളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

22. 29 വയസുള്ള സ്ത്രീയാണ്. രണ്ടാമത്തെ പ്രസവകാലത്ത് ഹൈപ്പോ തൈറോയ്ഡിസം ഉണ്ടായിരുന്നു. 2019 ന് മുൻപ് പ്രസവം കഴിഞ്ഞു മെഡിസിൻ നിർത്തി. ഇപ്പോൾ നോർമൽ ആണ്. തൈറോക്സിൻ 50 മൈക്രോഗ്രാം എടുക്കുന്നുണ്ട്. വിറ്റാമിൻ ഡി കുറവാണ്. തൈറോക്സിൻ ഡോസ് കുറക്കാൻ പറ്റുമോ??

23. മുഖത്തെ അമിത രോമ വളർച്ചയുമായി തൈറോയ്ഡിന് ബന്ധമുണ്ടോ?

24. ഹൈപ്പോ തൈറോയ്ഡിസം ഉണ്ട്. ഇപ്പോൾ നോർമൽ ആണ്. ഇനി മെഡിസിൻ എടുക്കണോ?

25. ആരോഗ്യമുള്ള ആളാണ്. ആദ്യം തൈറോയ്ഡ് 7.4 ഉണ്ടായിരുന്നു. ഡോക്ടറെ കണ്ടപ്പോൾ ബ്ലഡിൽ ആണെന്ന് അറിയാൻ കഴിഞ്ഞു.2 കൊല്ലമായി 12.5 മൈക്രോ ഗ്രാം സ്ഥിരമായി ടാബ്ലറ്റ് കഴിക്കുന്നുണ്ട്. ഇടക്ക് വ്യത്യാസം വരുന്നു.2 മാസം കൂടുമ്പോൾ ചെക്ക് ചെയ്യുന്നുണ്ട്. 4.5 അടുത്ത തവണ ചെക്ക് ചെയ്യുമ്പോൾ 7 ആകുന്നു. ഇത് പൂർണമായും മാറുമോ?

26. തൈറോയ്ഡിന്റെ സർജറി കഴിഞ്ഞ സ്ത്രീയാണ്. ഇത്തവണ മാസമുറ ഉണ്ടായില്ല. 20 ദിവസം ആയപ്പോൾ പ്രെഗ്നന്റ്സി ടെസ്റ്റ് നെഗറ്റീവ് കാണിക്കുന്നു.

27. ശരീരം ചൂടാവുന്നത് തൈറോയ്ഡ് ലക്ഷണമാണോ?

28. ഹൈപ്പോ/ ഹൈപ്പർ തൈറോമൻസ് ഭാവിയിൽ തൈറോയ്ഡ് ക്യാൻസർ ആവാൻ സാധ്യതയുണ്ടോ? തൈറോയ്ഡ് ക്യാൻസർ പൂർണമായും മാറ്റാൻ കഴിയുമോ??

29. ഞാൻ തൈറോയ്ഡ് നോം 125 മൈക്രോഗ്രാം ഉം വിറ്റാമിൻ ഡി യും കഴിക്കുന്നുണ്ട്. ഇങ്ങനെ സ്ഥിരമായി കഴിച്ചാൽ എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാവുമോ?

30. തൈറോയ്ഡ് കുറഞ്ഞാൽ ഹൃദയമിടിപ്പിൽ വ്യത്യാസം വരുമോ?

31.16 വയസ്സ് മുതൽ കൊളസ്ട്രോൾ ലെവൽ കൂടുതൽ ഉള്ള, ഇപ്പോൾ 23 വയസ്സുള്ള സ്ത്രീയാണ്. ഇതുവരെ തൈറോയ്ഡ് ചെക്ക് ചെയ്തിട്ടില്ല. തൈറോയ്ഡ് ചെക്ക് ചെയ്യേണ്ട ആവശ്യമുണ്ടോ.?

32. ഹൈപ്പോ തൈറോയ്ഡ് പ്രസവാനന്തരം PTU ടാബ്ലറ്റ് 3 തവണ കഴിക്കുന്നുണ്ട്. ക്ഷീണം, ഭാരക്കുറവ് ഉണ്ട്. ഇവയിൽ നിന്നും ഒരു മാറ്റം ഉണ്ടാവാൻ എന്ത് ചെയ്യണം?

33. തൈറോയ്ഡ് ഉണ്ടെങ്കിൽ വണ്ണം കൂടാൻ സാധ്യതയുണ്ടോ?

34. സബ്ക്ലിനിക്കൽ ഹൈപ്പോ തൈറോയ്ഡിസം ഉള്ള ആളാണ്. മരുന്ന് കഴിച്ചിരുന്നു എങ്കിലും ലോക്ക് ഡൌൺ ആയതിനാൽ 4 മാസത്തോളം കഴിക്കാൻ സാധിച്ചില്ല. ഇനി മരുന്ന് പഴയത് പോലെ തുടർന്നാൽ മതിയോ? അതോ ഡോക്ടറെ കാണണോ?

35. ഹൈപ്പോ തൈറോയ്ഡിസം ഉള്ള ആൾക്ക് തൊണ്ടയിൽ വീക്കം വരുമോ? സർജറി ആവശ്യമുണ്ടോ?? ഹൈപ്പർ തൈറോയ്ഡിസം മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുമോ?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായി ഇതോടൊപ്പമുള്ള വീഡിയോ കാണുക.

Read Also ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട് .

Read Also ഉപ്പൂറ്റിവേദന മാറ്റാൻ 15 മാർഗങ്ങൾ; അലോപ്പതിയിലും ആയുർവേദത്തിലും.

Read Also നടുവേദന അകറ്റാൻ ചില ലളിത വ്യായാമങ്ങൾ

സിമിത്തേരിയിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച!!

0
സിമിത്തേരിയിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച

ഞായറാഴ്ച വിശുദ്ധ കുർബാന കഴിഞ്ഞു ദൈവാലയ പടികൾ ഇറങ്ങി പള്ളിമേടയിലേക്കു പോവുകയായിരുന്നു ഞാൻ. വിശുദ്ധ കുർബാന കഴിഞ്ഞു വിശ്വാസികൾ എല്ലാവരും പോയിരുന്നു. അപ്പോഴതാ എനിക്കു എതിർവശം ഏകദേശം എൺപതു കഴിഞ്ഞ ഒരു വൃദ്ധൻ ഒരു വാക്കിങ് സ്റ്റിക്കുമായി നടന്നു വരുന്നു. വളരെ ആയാസപ്പെട്ടാണു നടപ്പ് . അദ്ദേഹത്തെ കാത്തു ഞാൻ അവിടെ നിന്നു. അടുത്തെത്തിയപ്പോൾ ജർമ്മൻ ഭാഷയിൽ ദൈവത്തിനു സ്തുതി നൽകി സംഭാഷണം ആരംഭിച്ചു.

”എന്റെ പേര് വാൾട്ടർ . ഞാൻ എന്റെ ഭാര്യയെ കാണാൻ പോവുകയാണ്.” അദ്ദേഹം പറഞ്ഞു

ഞാനും കൂടെ വരട്ടെ എന്നു ചോദിച്ചപ്പോൾ ആ മുഖത്തു ഒരുപാടു സന്തോഷം.

ദൈവാലയനടകൾ കയറി ഞങ്ങൾ വാൾട്ടറിന്റെ ഭാര്യ മരിയുടെ അടുത്തെത്തി.

അതൊരു കബറിടമായിരുന്നു. പുപ്ഷാകൃതമായി അതു സൂക്ഷിച്ചിരിക്കുന്നു. ഒരു പുതിയ കബറിടമാണന്നേ തോന്നു. അത്ര ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു.

ഇനി വാൾട്ടറിന്റെയും മേരിയുടെയും കഥ ചുരിക്കി പറയാം.

58 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ആറു വർഷം മുമ്പാണ് മരിയ, വാൾട്ടറിനെ വിട്ടു പോയത്. അന്നു മുതൽ ദിവസവും മൂന്നു നേരം മരിയയുടെ കബറിടം സന്ദർശിക്കുകയായിരുന്നു വാൾട്ടറിന്റെ ഏറ്റവും പ്രിയപ്പെട്ട ജോലി .

നടക്കാൻ ബുദ്ധിമുട്ടായതിനാൽ ഇപ്പോൾ ദിവസത്തിൽ ഒന്നേ സാധിക്കുകയുള്ളു എന്നതാണ് വാൾട്ടറിന്റെ ഏറ്റവും വലിയ ദുഃഖം.

ആറു വർഷം മുമ്പു ഭാര്യയെ യാത്രയാക്കുമ്പോൾ ഭാര്യയ്ക്കു സമ്മാനമായി വിവാഹമോതിരം നൽകിയാണ് വാൾട്ടർ പറഞ്ഞയച്ചത്.

കബറിടത്തിന്റെ അടുത്തെത്തി മരിയുടെ ചിത്രത്തിൽ തലോടി മരിയെ നിന്റെ വാൾട്ടറിതാ വന്നിരിക്കുന്നു എന്നു പറയും. അതിനു ശേഷം വിശേഷങ്ങളെല്ലാം മരിയയോടു പറയും. അല്പനേരം നിശബ്ദമായി മരിയ പറയുന്നതു കേൾക്കും. പിന്നിടു മരിച്ച വിശ്വാസികൾക്കുള്ള പ്രാർത്ഥനയും ചൊല്ലി , സുഖമായി ഉറങ്ങി കൊള്ളുക, നാളെ വരാം എന്നു പറഞ്ഞു തിരികെ നടക്കും.

സിമിത്തേരിയിൽ ഞാൻ കണ്ടിടത്തോളം ഏറ്റവും സുന്ദരമായ കാഴ്ച. മരണത്തെയും പരാജയപ്പെടുത്തുന്ന അനശ്വര സ്നേഹത്തിന്റെ കഥ.

വിവാഹ ജീവിതത്തിലെ സമർപ്പണവും ദാമ്പത്യ വിശ്വസ്തതയും ഭംഗിവാക്കായി മാറുന്ന ഈ കാലത്തു ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തിലെ ഒരു കൊച്ചു ഗ്രാമത്തിലെ ഈ അനശ്വര സമർപ്പണ കഥ എല്ലാ മലയാളികൾക്കുമായി സമർപ്പിക്കുന്നു.

(ഇപ്പോൾ ജർമ്മനിയിൽ ശുശ്രൂഷ ചെയ്യുന്ന, തൊടുപുഴ കലയന്താനി സ്വദേശി ഫാ. ജയ്‌സൺ കുന്നേൽ ഫേസ്ബുക്കിൽ പങ്കുവച്ച ഒരനുഭവിക്കുറിപ്പ് )

Read Also മകൻ ഇഷ്ടപ്പെട്ട പെണ്ണിനേം കൊണ്ടു കയറി ചെന്നപ്പോൾ ” പറ്റിയത് പറ്റി, മേലിൽ ഇത് ആവർത്തിക്കരുതെന്ന്” പറഞ്ഞു ഒരു വലിയ ലഹള ഇല്ലാതാക്കിയ വിശാല ഹൃദയനായ ആശാനാണ് അച്ചായൻ

സ്വപ്നമാർക്കും ശങ്കരന്മാർക്കും തട്ടിയെടുക്കാനുള്ളതല്ല നികുതിപ്പണം. ട്വൻ്റി-ട്വൻ്റി മോഡൽ കൂട്ടായ്മ ചങ്ങനാശ്ശേരിയിലും.

0
കിഴക്കമ്പലം മോഡൽ ട്വൻ്റി-ട്വൻ്റികൂട്ടായ്മ ചങ്ങനാശ്ശേരിയിലും

കട്ടുമുടിക്കുന്ന രാഷ്ട്രീയക്കാരുടെ കൈകളിലേക്ക് പഞ്ചായത്തിന്റെ ഭരണം വീണ്ടും കൊടുക്കാതെ, ജനനന്മ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ നേതൃത്വത്തിൽ ജനങ്ങളുടെ ഒരു കൂട്ടായ്മയെ ഭരണം ഏൽപ്പിച്ചപ്പോൾ ആരും വിചാരിച്ചിരുന്നിരിക്കില്ല അഞ്ചുവർഷത്തിനുള്ളിൽ ഇത്രയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന്. നന്മ നിറഞ്ഞ ഒരുകൂട്ടം ആളുകൾ ഒരു ഗ്രാമത്തിൽ ഒരുമിച്ചുനിന്ന് രാഷ്ട്രീയത്തിന് അതീതമായി ചിന്തിച്ചു തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചപ്പോൾ ഒരു നാടിന്റെ മുഖച്ഛായ പാടെ മാറി.

കിഴക്കമ്പലത്തെ ട്വന്റി20 കൂട്ടായ്മ കേരളത്തിന് മാത്രമല്ല ലോകത്തിനു തന്നെ മാതൃകയായിരിക്കയാണ് . അഴിമതിയും വെട്ടിപ്പും കണ്ടുമടുത്ത ജനം അതിൽനിന്നൊരു മോചനത്തിനുവേണ്ടിയായിരുന്നു കിഴക്കമ്പലത്ത് 20/20 രൂപീകരിച്ചത് . അത് വൻ വിജയമായി.

നാടിന്റെ വികസനത്തിനായി ചെലവഴിക്കാൻ സർക്കാർ മാറ്റിവയ്ക്കുന്ന പണം വെട്ടിച്ചും തട്ടിച്ചും സ്വന്തം കീശയിലാക്കിയിട്ട് ”ഇപ്പ ശര്യാക്കി തരാം” എന്ന് പറഞ്ഞു പറ്റിക്കുന്ന രാഷ്ട്രീയ കോമരങ്ങളെ പഞ്ചായത്ത് ഭരണത്തിൽ നിന്ന് മാറ്റി നിറുത്തിയപ്പോൾ അതിശയിപ്പിക്കുന്ന വികസനമാണ് കിഴക്കമ്പലത്തിനു കൈവരിക്കാനായത് . എല്ലാറ്റിനും ചുക്കാൻ പിടിക്കാൻ മനുഷ്യസ്നേഹിയായ ഒരു വ്യവസായികൂടി ഒപ്പം ചേർന്നപ്പോൾ കിഴക്കമ്പലം പൊന്നമ്പലം ആയി . ട്വന്റി20 കിഴമ്പലത്തെ ജനങ്ങൾക്ക് ചെയ്ത് കൊടുക്കുന്ന സേവനങ്ങൾ അടുത്തുള്ള പഞ്ചായത്തുവാസികൾ അസൂയയോടെയാണ് ഇപ്പോൾ നോക്കിക്കാണുന്നത് .

രാഷ്ട്രീയ അടിമത്തം വെടിഞ്ഞ് കേരള ജനത ഉണർന്നു പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് കിഴക്കമ്പലം നമുക്ക് പഠിപ്പിച്ചു തരുന്ന പാഠം. വോട്ടുകുത്തുമ്പോൾ തീരുന്ന ജനാധിപത്യമല്ല നമുക്കു വേണ്ടത് . ദൈനം ദിന ഭരണകാര്യങ്ങളിലും നാടിന്റെ വികസനത്തിലും ജനങ്ങളുടെ ഇഷ്ടവും താൽപര്യവും നടക്കണം. പോൾ ചെയ്യുന്ന 70 ശതമാനം വോട്ടിൽ 35% വാങ്ങി ഭരഅധികാരത്തിൽ കയറി സകല തോന്ന്യാസങ്ങളും കാണിച്ചിട്ട് ഞങ്ങൾ ജനവിധിയനുസരിച്ചാണ് ഭരിക്കുന്നതെന്നു വീമ്പിളക്കുന്നവർ കിഴക്കമ്പലത്തെ പഞ്ചായത്ത് ഭരണസമിതിയെ കണ്ടു പഠിക്കണം . സ്വപ്നമാർക്കും ശങ്കരന്മാർക്കും തട്ടിയെടുക്കാനുള്ളതല്ല പൊതുജനത്തിന്റെ നികുതിപ്പണം.

കിഴക്കമ്പലത്തിലെ ട്വൻ്റി-ട്വൻ്റി യിൽ നിന്ന് ആവേശം കൊണ്ട് കിഴക്കമ്പലം മാതൃകയിൽ കോട്ടയം നഗരത്തോടൊപ്പം ചങ്ങനാശേരി നഗരവും ജില്ലയിലെ മറ്റു ചില പഞ്ചായത്തുകളും ഒരു കൂട്ടായ്‌മ രൂപീകരിക്കാൻ കരുക്കൾ നീക്കുകയായായിരുന്നു കുറെ നല്ല മനുഷ്യർ കഴിഞ്ഞ നാളുകളിൽ . ചങ്ങനാശേരിയിൽ സകല കോവിഡ് മാനദണ്ഡങ്ങളും സാമൂഹ്യ അകലവും പാലിച്ചു കൊണ്ട് കഴിഞ്ഞ ഞായർ വൈകുന്നേരം യോഗം ചേർന്ന് ചരിത്രത്തിലെ പുതിയ അധ്യായം കുറിക്കാനായിരുന്നു പ്ലാൻ. പഞ്ചായത്തു തിരഞ്ഞെടുപ്പിന് മുൻപായി കൂട്ടായ്‍മ രൂപീകരിച്ചു പ്രതിനിധികളെ മത്സരിപ്പിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ പോലീസ് എത്തി യോഗം തടഞ്ഞു . യോഗം ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചതനുസരിച്ച് ലോഗോ പ്രകാശനം മാത്രം നടത്തി സംഘാടകർ പിരിഞ്ഞു.

കൂട്ടായ്‍മയെ തകർക്കാൻ പോലീസിനെ ഉപയോഗിച്ച് ചിലർ ശ്രമിക്കുന്നതായി സംഘാടകർ കുറ്റപ്പെടുത്തി.
ഇത്തരം കൂട്ടായ്‌മ കേരളം മുഴുവൻ വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണ് . കേരളത്തിലെ മുഴുവൻ ജനങ്ങളും ഇതുപോലുള്ള കൂട്ടായ്മകളുടെ പിന്നിൽ അണിനിരന്നാൽ, നമ്മുടെ നാട് മോഹനവാഗ്‌ദാനങ്ങൾ നൽകി പറ്റിക്കുന്ന രാഷ്ട്രിയ തട്ടിപ്പുകാരുടെ പിടിയിൽനിന്നും മോചിതയാകും .

ചങ്ങനാശേരിയിൽ രൂപീകരിച്ച കിഴക്കമ്പലം മോഡൽ കൂട്ടായ്മയുടെ ഉദ്ദേശ്യത്തെപ്പറ്റിയും അതിന്റെ ആദ്യയോഗം പോലീസ് തടഞ്ഞതിനെപ്പറ്റിയും സംഘാടക സമിതി അംഗം പ്രേംസെബാസ്റ്റ്യൻ മാധ്യമങ്ങളോട് വിശദീകരിച്ചത് എങ്ങനെയെന്ന് കേൾക്കൂ

Read Also ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് പൊട്ടക്കിണറ്റിൽ എറിഞ്ഞത്

”മലയാളികളുടെ കൃമികടി എനിക്ക് കുട്ടിക്കാലം മുതലേ നല്ല ശീലമാണ്”: ബാലചന്ദ്രൻ ചുള്ളിക്കാട്

0

” നല്ല കവിതകള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്കുവേണ്ടി സിനിമയുടെ കപട ലോകത്തുനിന്ന് മടങ്ങിവന്നുകൂടെ ?” ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ മറുപടി ഇങ്ങനെ :

”സൗകര്യമില്ല. എനിക്ക് തോനുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. എന്റെ അവസാനത്തെ കവിത കൂടി വായിച്ചിട്ട് ചാവാനിരിക്കുകയല്ലേ ഇവരൊക്കെ? ”.

രണ്ടുവർഷം മുമ്പുനടന്ന മാതൃഭൂമി സാഹിത്യോൽസവത്തിലെ ഒരു ഭാഗം കട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ചുള്ളിക്കാടിനു നേരെ രൂക്ഷമായ വിമർശനം ആണ് ഇപ്പോൾ ഒരുവിഭാഗം സൈബർ പോരാളികൾ നടത്തുന്നത് . അന്ന് സാഹിത്യചർച്ചയിൽ ഒരു പ്രേക്ഷകൻ്റെ ചോദ്യത്തോട് ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരിച്ചത് ആണ് ഇപ്പോൾ വിവാദമാക്കിയത് . അന്ന് ചുള്ളിക്കാട് പറഞ്ഞത് ഇങ്ങനെ:

”അരനൂറ്റാണ്ടിനിടയ്ക്ക് 140 ല്‍ താഴെ കവിതകളേ ഞാന്‍ എഴുതിയിട്ടുള്ളൂ. വല്ലപ്പോഴും എഴുതാന്‍ തോന്നുമ്പോള്‍ എഴുതുന്നു. മലയാളത്തിലേയോ മറ്റ് ഭാഷകളിലേയോ ഒന്നും കവിതാ മത്സരത്തില്‍ പങ്കെടുക്കുന്ന ഒരാളല്ല ഞാന്‍. രണ്ടാഴ്ച മുന്‍പാണ് ഒരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നത്. അതിന് രണ്ടാഴ്ച മുന്‍പാണ് വേറൊരു കവിത അതില്‍ തന്നെ വന്നത്. ഇങ്ങനെയല്ലാതെ ദിവസവും ഞാന്‍ എഴുതിക്കൊണ്ടിരിക്കണോ? മാതൃഭൂമിയില്‍ അടിച്ചുവന്ന ദിവസം മഹാരാജാസിലൂടെ പോയപ്പോള്‍ ഒരദ്ധ്യാപകന്‍ ചോദിച്ചു ഇപ്പോഴൊന്നും കാണാറില്ലല്ലോയെന്ന്, ഞാനിപ്പോള്‍ ആരെയും കാണിക്കാറില്ല സാറേയെന്ന് വിനയത്തോടെ പറഞ്ഞു. ഇതൊക്കെ കള്ളത്തരമാണ്, ഒരു ആത്മാര്‍ത്ഥതയുമില്ലാതെയാണ് ചോദിക്കുന്നത്. ഇത്തരം ചോദ്യങ്ങള്‍ ഒരുപാട് നേരിട്ടിട്ടുള്ളതാണ്. എനിക്കതില്‍ പരിഭവവുമില്ല. കവിത വായിച്ചിട്ടില്ലെങ്കില്‍ വായിച്ചിട്ടില്ല എന്നല്ലേയുള്ളൂ. ഇപ്പോള്‍ ഞാന്‍ എഴുതാറില്ലേ എന്നുചോദിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. എല്ലാ ആഴ്ചപ്പതിപ്പിലും ഞാന്‍ എഴുതിക്കൊണ്ടിരിക്കണോ. മാതൃഭൂമി പത്രാധിപര്‍ക്ക് വേറെ ആളുകളുടെ കവിതകളൊന്നും പ്രസിദ്ധീകരിക്കണ്ടേ. എന്റേത് തന്നെ അച്ചടിച്ചുകൊണ്ടിരുന്നാല്‍ മതിയോ. പിന്നെ, എന്റെ കവിതയും കൂടി വായിച്ചിട്ട് ചാവാന്‍ കിടക്കുകയല്ലേ ഇവിടെ ആളുകള്‍. ഒരു മനുഷ്യന്‍ പത്തുജന്‍മം ജീവിച്ചാല്‍ വായിച്ചുതീരാത്തത്രയും കവിതകള്‍ ലോകത്തുണ്ട്. ഒരു കവിത പത്തുജന്‍മം വായിച്ചാല്‍ തീരില്ല. അതൊന്നും വായിക്കാതെ ഉപരിപ്ലവമായി എന്തെങ്കിലും പറയാന്‍ വേണ്ടി പറയുന്നവരെ ഞാന്‍ വകവെയ്ക്കാറില്ല. പിന്നെ, എന്റെ അവസാനത്തെ കവിത കൂടി വായിച്ചിട്ട് ചാവാനിരിക്കുകയല്ലേ ഇവരൊക്കെ.”

ചുള്ളിക്കാടിന്റെ ഈ ഡയലോഗാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുത് . ഈ പ്രചാരണത്തിന് ചുള്ളിക്കാടിന്റെ മറുപടി ഇങ്ങനെ :

”രണ്ടുകൊല്ലം മുമ്പ് മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ ഒരാളോട് ഞാന്‍ പറഞ്ഞ മറുപടി ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ പകര്‍ച്ചവ്യാധിയായത് അറിഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കൂ. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെമേല്‍ ചെളി തെറിക്കരുത്.”

അതേസമയം ബാലചന്ദ്രൻ്റെ അന്നത്തെ പ്രതികരണം തികച്ചും ഉചിതവും സ്വാഭാവികവുമായിരുന്നു എന്നാണ് സാഹിത്യകാരൻ അശോകൻ ചെരുവിൽ ഫേസ്ബുക്കിൽ കുറിച്ചത് .

”ചോദ്യകർത്താവ് ഉൾപ്പടെയുള്ള, വായിക്കാത്ത സമൂഹത്തിനെതിരെ ഒരു കവിയുടെ വൈകാരിക രോഷപ്രകടനമായിരുന്നു അത്.” അശോകൻ ചെരുവിൽ വ്യക്തമാക്കി . അശോകൻ ചെരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗം ഇങ്ങനെ :

”കുറേ കാലമായി നമ്മുടെ സമൂഹത്തിൻ്റെ ഉപരിതലത്തിൽ, പ്രത്യേകിച്ചും സാഹിത്യം പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികളിലും അക്കാദമിക്കുകളിലും സാഹിത്യ സാംസ്കാരിക നടത്തുപടിക്കാരിലും സാഹിത്യസദസ്സുകളിലും മറ്റ് സമൂഹനേതൃത്തങ്ങളിലും വായിക്കാത്തവരുടെ സാന്നിദ്ധ്യം ഏറി വരുന്നതായി കാണുന്നു. വായിക്കുന്നില്ല എന്നതു മാത്രമല്ല ഇവരുടെ കുഴപ്പം. ഇവർ എഴുത്തുകാരെയും സാഹിത്യത്തെ തന്നെയും വിലയിരുത്തുകയും വിധിക്കുകയും ചെയ്യുന്നു. പുരസ്കാരങ്ങളിലൂടെയാണ് ഇവരിൽ പലരും എഴുത്തുകാരെ തിരിച്ചറിയുന്നത്.

ബാലചന്ദ്രന് പുരസ്കാരമൊന്നും കിട്ടുന്നില്ലല്ലോ. അതുകൊണ്ട് അദ്ദേഹത്തെ എഴുത്തുകാരനായി ഇവർക്ക് കാണാനാവുന്നില്ല. പരിഗണിക്കാനാവുന്നില്ല. അതേസമയം അദ്ദേഹത്തെ ഇവർ സിനിമയിൽ കാണുന്നുണ്ട് താനും.(വായിക്കുന്നവർ ഏറെയുണ്ട്. പക്ഷേ അവർ പലപ്പോഴും പുറത്തു വരാറില്ല. വന്നാലും മിണ്ടാതിരിക്കുകയാണ് പതിവ്. ഇതും ഒരു പ്രശ്നമാണ്.) എന്തായാലും ബാലചന്ദ്രൻ്റെ പ്രതികരണം നന്നായി.”

എഴുത്തുകാരൻ വേണു ആലപ്പുഴ 2013 ൽ ഉണ്ടായ ഒരു സംഭവം പങ്കുവച്ചുകൊണ്ടാണ് ഈ വിവാദത്തോട് പ്രതികരിച്ചത് . അത് ഇങ്ങനെ :

ആലപ്പുഴ ടൗണിന് സമീപം എസ് ഡി വി സ്കൂളിന്റെ ‘ബസൻറ്’ ഹാളിൽ വച്ച് ഇരുപതുകൊല്ലം മുൻപ് ഒരു കവിയരങ്ങ് നടന്നു . പ്രശസ്തരും അപ്രശസ്തരും എഴുതിത്തുടങ്ങുന്നവരുമായി ഒട്ടേറെ പേരെ കവിയരങ്ങിലേക്ക് ക്ഷണിച്ചിരുന്നു. അയ്യപ്പൻ, സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരൊക്കെ നേരത്തെ തന്നെ എത്തിച്ചേർന്നത്‌ കുറച്ചൊന്നുമല്ല ഞങ്ങളെ ആഹ്ലാദിപ്പിച്ചത്.

അല്പസ്വല്പം കവിതാവാസനയും അതിലേറെ അഹംവിദ്യയുമായി ഒരു കക്ഷി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ഉച്ച തൊട്ടേ അവിടെയുമിവിടെയും അലമ്പുണ്ടാക്കി നടക്കുകയായിരുന്നു ടിയാൾ. കക്ഷിയുടെ വാച്ച് ഒരു പിടിവലിയിൽ നഷ്ടപ്പെട്ടു പോയതായിരുന്നു പുതിയ പ്രശ്നം.

സ്കൂൾ മുറ്റത്ത്‌ ഒരൊഴിഞ്ഞ കോണിൽ സുഹൃത്തുക്കളുമൊത്ത് സംസാരിച്ചു നിന്ന ബാലചന്ദ്രനിലുമെത്തി അന്വേഷണം.

“കരയാതെ…”

ബാലചന്ദ്രൻ സ്വന്തം കയ്യിലെ വാച്ചഴിച്ചു നീട്ടി.

”ഇതെന്റെ വാച്ചാണ്. വേണമെങ്കിൽ എടുത്തോളൂ.”

അവൻ വാച്ചു വാങ്ങിയില്ല. പകരം ഇങ്ങനെ പറഞ്ഞു.

“ഓ , നിങ്ങളൊക്കെ എന്തിനും ഏതിനും കോംപ്രമൈസ് ചെയ്യുന്നവരാണല്ലോ.”

പിന്നെ ഞങ്ങൾ കണ്ടത് ഊക്കൻ ഒരിടിയിൽ കക്ഷി പത്തടി അകലെ ചെന്നു വീഴുന്നതാണ് .ശരിക്കും ഒരു മല്ലയുദ്ധമാണ് പിന്നെ നടന്നത് .ഞങ്ങൾ കുറെപ്പേർ നിലവിളിച്ചു പോയി എന്നതു സത്യം.

എതിരാളിയുടെ നെഞ്ചിൽ കയറിയിരുന്ന് അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചുകൊണ്ട് ദിഗന്തങ്ങളിൽ കൊള്ളും മട്ടിൽ ബാലൻ അലറി.

” തോക്കിന്റെ മുമ്പിൽ നിന്ന് കവിത ചൊല്ലിയിട്ടുള്ളവനാടാ ,ബാലൻ. കൊല്ലട്ടെ നിന്നെ ? കൊല്ലട്ടെ നിന്നെ …?”

പിഞ്ഞിപ്പറിഞ്ഞ ഷർട്ടും ചെരിപ്പു പോയ ഉറയ്ക്കാത്ത പാദങ്ങളുമായി നിന്ന ബാലനെ ആരൊക്കെയോ ചേർന്ന് കാറിൽ പിടിച്ചു കയറ്റുമ്പോൾ സുഹൃത്ത്‌ രാമചന്ദ്രൻ മൊകേരി ഉറക്കെ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.

“ആർക്കാടാ ബാലനെ തല്ലേണ്ടത് ? ആർക്കാടാ ബാലനെ കൈവയ്ക്കേണ്ടത്? “

(ഞങ്ങൾ ചില പഴവന്മാർ അതു തന്നെ ആവർത്തിക്കുന്നു. “ആർക്കാടാ ബാലനെ തല്ലേണ്ടത് ? ആർക്കാടാ ബാലനെ കൈവയ്ക്കേണ്ടത്? !!”)

രണ്ടുവർഷം മുമ്പുനടന്ന മാതൃഭൂമി സാഹിത്യചർച്ചയിൽ ഒരു പ്രേക്ഷകൻ്റെ ചോദ്യത്തോട് ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരിച്ചത് ഇങ്ങനെ :

”ഗുണ്ടകളെ തുരത്തി വീടും സ്ഥലവും തിരിച്ചു പിടിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു ” പി റ്റി തോമസ് എം എൽ എ

0

ഇടപ്പള്ളി : കുവൈറ്റിൽ താമസിക്കുന്ന പ്രവാസി മലയാളി ഷെറിൻ മാത്യുവിന്റെ ഉടമസ്ഥതയിൽ ഉള്ള പത്ത് സെന്റ് സ്ഥലവും 2500 സ്‌ക്വയർ ഫീറ്റ് വീടും ഗുണ്ട സംഘം കൈയടക്കി വീട്ടിൽ താമസമായി . പി ടി തോമസ് എം എൽ എ യുടെ നിയോജക മണ്ഡലത്തിൽപ്പെട്ട ഇടപ്പള്ളി കണ്ണന്തോടത് തൃക്കോവിൽ റോഡിൽ ഷെറിന് പിതൃസ്വത്തായി ലഭിച്ച വീടും സ്ഥലവുമാണ് കള്ളപ്രമാണം ചമച്ചു എളമക്കര പോലീസിന്റെ മൗനാനുവാദത്തോടെ ഗുണ്ട സംഘം കയ്യടക്കി താമസം തുടങ്ങിയത്. ഇതിനെതിരെ കഴിഞ്ഞ ദിവസം അവിടെ ജനകിയ പ്രതിരോധ സമരം നടന്നു. ഗുണ്ടകളെ തുരത്തി വീടും സ്ഥലവും തിരിച്ചു പിടിച്ചു.

ഇതിനെപ്പറ്റി പി റ്റി തോമസ് എം എൽ എ .ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് ഇങ്ങനെ :

ഏറെ സംതൃപ്തി നൽകിയ ഒരു സമരമുഖത്ത് ഇന്ന് രാവിലെ പങ്കാളിയാകുവാൻ കഴിഞ്ഞു.

കുവൈറ്റിൽ ഉള്ള പ്രവാസി മലയാളി ഷെറിൻ മാത്യുവിന്റെ ഉടമസ്ഥതയിൽ ഉള്ള പത്ത് സെന്റ് സ്ഥലവും 2500 സ്‌ക്വയർ ഫീറ്റ് വീടും ഗുണ്ട സംഘം കൈയടക്കി താമസം തുടങ്ങിയതിനെതിരെ സംഘടിപ്പിക്കപ്പെട്ട ജനകിയ പ്രതിരോധ സമരമായിരുന്നു അത്.

എന്റെ നിയോജക മണ്ഡലത്തിൽപ്പെട്ട ഇടപ്പള്ളി കണ്ണന്തോടത് തൃക്കോവിൽ റോഡിൽ ഷെറിന് പിതൃസ്വത്തായി ലഭിച്ച വീടും സ്ഥലവുമാണ് കള്ളപ്രമാണം ചമച്ചു എളമക്കര പോലീസിന്റെ മൗനാനുവാദത്തോടെ ഗുണ്ട സംഘം കയ്യടക്കി താമസം തുടങ്ങിയത്.

എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും റസിഡന്റ് അസോസിയേഷന്റെ ഭാരവാഹികളും സർഫാസി വിരുദ്ധ കൂട്ടായ്മയും കൗൺസിലർമാരും ഒരേ മനസ്സോടെ ഈ പ്രതിരോധ സമരത്തിൽ കൈകോർത്തു.
വാർഡ് കൗൺസിലർ വിജയകുമാർ ആരംഭിച്ച സത്യാഗ്രഹം ഉത്ഘാടനം ചെയ്തു കൊണ്ട് ഗുണ്ട രാഷ്ട്രീയത്തെയും പോലീസിന്റെ നിഷ്ക്രിയത്വത്തെയും ഒരു കാരണവശാലും അനുവദിക്കില്ലെന്നു
എം. എൽ. എ എന്ന നിലയിൽ വ്യക്തമാക്കി.

ജസ്റ്റിസ്‌ കെമാൽ പാഷ മുഖ്യ പ്രഭാഷണം നടത്തി റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ്‌ റിട്ടയേർഡ്
ഡി എഫ് ഒ യുമായ ഇന്ദുചൂടൻ സ്വാഗതം പറഞ്ഞു.

ഉച്ച വരെ നീണ്ട സമരത്തെ തുടർന്ന് കയ്യേറ്റക്കാരായ ഗുണ്ടകളെ ഒഴിപ്പിക്കാൻ പോലീസ് നിർബന്ധിതരായി.
കുവൈറ്റിൽ ഉള്ള ഷെറിൻ മാത്യുവിന്റെ ബന്ധുക്കൾക്ക് വീട് തുറന്ന് കൊടുക്കുവാൻ കഴിഞ്ഞത് ഒരു പ്രദേശത്തെ ജനങ്ങളുടെ ഒത്തൊരുമയുടെ വീര്യം കൊണ്ടാണ്…

പി ടിയുടെ കുറിപ്പിന് കീഴെ താഴെ ഒരാൾ ഇട്ട കമന്റ് ഇങ്ങനെ : ”ഗുണ്ടാ സംഘങ്ങൾ, അതും കൗമാരപ്രായക്കാർ കാറുകളിൽ സഞ്ചരിച്ചു പൊതുജനങ്ങളുടെ മേൽ കയ്യേറ്റങ്ങൾ നടത്തി ഭീകരന്തരീക്ഷം സൃഷ്ടിക്കുന്ന സാഹചര്യം വർധിച്ചിരിക്കുന്നു. ഗുണ്ടകളെ പേടിച്ചു പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ് . ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പോലീസാകട്ടെ അവർക്ക് ഒത്താശചെയ്യുന്നു . കായംകുളത്തു കൊലപാതകം നടന്നത് സമീപത്തെ താമസക്കാരായ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മുന്നിൽ വച്ചാണ്. ഈ നാട് എന്ന് ഗുണ്ടകളുടെ പിടിയിൽ നിന്ന് മോചിതമാകും ?”

Read Also അച്ഛന്‍ അറിയാതെ ഐ. എ. എസ് നേടിയ ഒരുപെണ്ണിന്റെ കഥ

ഉപ്പൂറ്റിവേദന മാറ്റാൻ 15 മാർഗങ്ങൾ; അലോപ്പതിയിലും ആയുർവേദത്തിലും.

0
ഉപ്പൂറ്റിവേദന മാറ്റാൻ 15 വഴികൾ

രാവിലെ എഴുന്നേൽക്കുമ്പോൾ കാലിന്റെ ഉപ്പൂറ്റിയിൽ വേദന. കാൽ തറയിൽ കുത്താൻ പറ്റാത്ത രീതിയിൽ കടുത്ത വേദന. കുറച്ചു നടക്കുമ്പോൾ കുറയും. വിശ്രമിച്ചശേഷം വീണ്ടും നടന്നാല്‍ പിന്നെയും വേദന. നാൽപതു പിന്നിട്ട സ്ത്രീകളിൽ ഏറെപ്പേർ ഡോക്ടറോട് പറയുന്ന ഒരു ആവലാതിയാണ് ഇത് . പഴയ ആൾക്കാർ ഇതിനെ ‘കുതികാൽ വേദന’യെന്നു പറയും.

അമിതവണ്ണമുള്ളവരിലാണ് ഉപ്പൂറ്റിവേദന കൂടുതലായി കാണപ്പെടുന്നത് . പ്രത്യേകിച്ചു സ്ത്രീകളിൽ . ചിലർക്ക് കാൽ തറയിൽ കുത്താൻ പറ്റാത്ത രീതിയിൽ വേദനയായിരിക്കും . ചരൽ പോലുള്ള പ്രതലത്തിലൂടെ നടന്നാൽ ജീവൻ പോകുന്ന വേദന.

ഉപ്പൂറ്റി വേദന പ്രധാനമായും രണ്ടു തരത്തിലുണ്ട്. ഒന്ന് കാലിലെ പേശികളെ ഉപ്പൂറ്റിയുമായി ബന്ധിപ്പിക്കുന്ന സ്നായുക്കളിൽ ഒന്നായ അക്കില്ലസ് ടെൻഡനിൽ അനുഭവപ്പെടുന്ന പ്രശ്നമായ അക്കില്ലസ് ടെൻഡിനൈറ്റിസ് (Achilles Tendinitis) . രണ്ട് , ഉപ്പൂറ്റിയിൽ വളരെ സാധാരണമായി ഉണ്ടാകുന്ന വേദനയായ പ്ലാന്റാർ ഫാസിയൈറ്റിസ് (Plantar fasciitis).

ഉപ്പൂറ്റി വേദനയ്ക്ക് 15 പരിഹാര മാർഗ്ഗങ്ങൾ ഇങ്ങനെ :

  • കാലിനു രണ്ടുമാസം വിശ്രമം കൊടുക്കുക.
  • തുടര്‍ച്ചയായി നിന്നുള്ള ജോലിയാണെങ്കില്‍ ഇടയ്ക്കിടെ ഇരുന്ന് വിശ്രമിക്കുക. കാലിന്റെ സമ്മര്‍ദ്ദം കുറയ്ക്കുക.
  • കാലിൽ ഐസ് ക്യൂബ് വയ്ക്കുക.
  • ചെറുചൂടുള്ള വെള്ളത്തിൽ അഞ്ചു മിനിറ്റ് കാൽ മുക്കി വച്ച ശേഷം ഉടനെ തന്നെ തണുത്തവെള്ളത്തിലേക്ക് പതിനഞ്ചു മിനിറ്റ് മുക്കുക .
  • ഹൈഹീല്‍ ചെരിപ്പുകള്‍ ഒഴിവാക്കുക. പ്രത്യേകം നിർമ്മിച്ചിട്ടുള്ള ചെരിപ്പ് ധരിക്കുക.
  • അമിതശരീരഭാരം കുറയ്ക്കുക .
  • ആൻറി – കോശജ്വലന (anti-inflamatory ) മരുന്നുകളായ നാപ്രോക്സെൻ (അലീവ്), ഇബുപ്രോഫെൻ (അഡ്വിൽ), എന്നിവ ഫലപ്രദമാണ് . (ഡോക്ട്ടരുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക )
  • ഉറങ്ങുമ്പോൾ കാൽ നീട്ടുന്ന പ്രത്യേക ഉപകരണമായ നൈറ്റ് സ്പ്ലിന്റ് ധരിക്കുക.
  • പ്രത്യേക ഉപകരണമായ ഹീൽ സ് പ്ലിന്റ് ഉപയോഗിക്കുക .
  • ഷൂവിന്റെ അകത്ത് ഇൻസോൾ ഉപയോഗിക്കുക.
  • വീടിനകത്തും ചെരിപ്പ് ഉപയോഗിക്കുക. ചെരിപ്പില്ലാതെ ദീര്‍ഘദൂരം നടക്കുകയോ നില്‍ക്കുകയോ ചെയ്യരുത്.

മുകളിൽ പറഞ്ഞ മാർഗങ്ങൾ കൊണ്ട് മാറുന്നില്ലെങ്കിൽ മരുന്നുകൾ ഉപയോഗിക്കണം

  • അൾട്രാ സൗണ്ട് തെറാപ്പി ചെയ്യുക .
  • സ്റ്റിറോയിഡ് കുത്തിവയ്പ്പ് എടുക്കുക .
  • പെർക്യുട്ടനെസ് ശസ്ത്രക്രിയ നടത്തുക .
  • ടെൻ തെറാപ്പി നടത്തുക .

ഉപ്പൂറ്റി വേദന ഒഴിവാക്കാനുള്ള വ്യായാമങ്ങൾ

  • ഇരുന്നുകൊണ്ട് , ശീതീകരിച്ച വാട്ടർ ബോട്ടിൽ, ഐസ്-കോൾഡ് കാൻ അല്ലെങ്കിൽ ഫോം റോളർ എന്നിവയിലൂടെ നിങ്ങളുടെ കാൽ മുന്നോട്ടും പിന്നോട്ടും ഉരുട്ടുക . ഒരു മിനിറ്റ് ഇത് ചെയ്യുക, തുടർന്ന് മറ്റേ കാലിലേക്ക് മാറുക.
  • ഒരു ടവൽ നീളത്തിൽ മടക്കുക. ഇരുന്നിട്ട് , മടക്കിയ തൂവാല ഇരു കാലുകളുടെയും കമാനങ്ങൾക്കടിയിൽ വയ്ക്കുക. രണ്ട് കൈകൊണ്ടും തൂവാലയുടെ അറ്റങ്ങൾ പിടിക്കുക, നിങ്ങളുടെ പാദങ്ങളുടെ മുകൾഭാഗം സാവധാനം നിങ്ങളുടെ അടുത്തേക്ക് വലിക്കുക. 15 മുതൽ 30 സെക്കൻഡ് വരെ പിടിക്കുക.മൂന്ന് തവണ ആവർത്തിക്കുക.
  • ഒരു കാൽ മറ്റൊന്നിനു മുകളിൽ കയറ്റിവച്ചിട്ട് നിങ്ങളുടെ കാലിന്റെ പെരുവിരൽ പിടിക്കുക. അത് മുൻപോട്ടും പിറകോട്ടും മൃദുവായി വലിക്കുക. രാവിലെ പത്തുമിനിറ്റ് നേരം രണ്ടുകാലിലും ഇത് ചെയ്യുക.
  • ഒരു ഭിത്തിയിൽ കൈകുത്തി നിന്ന് കാൽ പിറകോട്ട് ആക്കി വയ്ക്കുക . വലതു കാൽ ഇടതിന്റെ പിന്നിൽ വയ്ക്കുക. ഇടതു കാൽ പതുക്കെ പതുക്കെ വളയ്ക്കുക. വലത് കാൽമുട്ട് നേരെയും വലത് ഉപ്പൂറ്റി നിലത്തും ചേർക്കുക . കാല് മടക്കുകയും നിവർക്കുകയും ചെയ്യുക.പലതവണ ആവർത്തിക്കുക.
  • ടെന്നീസ് ബോൾ നിലത്തുവച്ചിട്ട് പാദം അതിൽ കയറ്റിവച്ചു മുൻപോട്ടും പിറകോട്ടും ഉരുട്ടുക . ഹീൽ പമ്പ് വ്യായാമം ചെയ്യുക.

ഉപ്പൂറ്റി വേദനയ്ക്ക് ആയുർവേദത്തിൽ മരുന്ന് ഇങ്ങനെ :

  • കൊട്ടംചുക്കാദി തൈലവും സഹചരാദി തൈലവും ഒരുമിച്ചു ചേർത്ത് അൽപമൊന്നു ചൂടാക്കി ഉപ്പൂറ്റിയിലും പരിസരത്തും പുരട്ടിയാൽ വേദനയ്ക്കു കുറവുണ്ടാകും . ഈ മിശ്രിതം ചെറു ചൂടോടെ 20 മിനിറ്റ് ധാരകോരിയാലും മതി. എരിക്കിന്റെ ഇല അരിഞ്ഞു വാട്ടി കിഴികെട്ടി ചൂടാക്കിയും മുറിച്ച ചെറു നാരങ്ങയും പൊടിച്ച ഇന്തുപ്പും കൂടി വാട്ടിയും ഉപ്പൂറ്റി ഭാഗത്തു കിഴിവയ്ക്കുന്നതും നല്ലതാണ്.
  • ഒരു ട്രേയിലോ മറ്റോ പത്തിരുപതു ഗോലികൾ (കുട്ടികൾ കളിക്കുന്ന ഗോലി) ഇട്ട് അതിൽ നേരത്തേ പറഞ്ഞ തൈലം ചൂടാക്കിയത് (25 മി.ലി) ഒഴിച്ചു വേദനയുള്ള കാൽ കൊണ്ടു ചവിട്ടി ചലിപ്പിച്ചു മസാജ് ചെയ്യുന്നതും നല്ല ചികിത്സയാണ്. രാത്രിയിൽ സോക്സ് ഇട്ട് കമ്പിളിപ്പുതപ്പു പുതയ്ക്കണം. വീട്ടിനകത്തു റബർ ചെരിപ്പ് ഇടാനും ശ്രമിക്കണം.
ഉപ്പൂറ്റി വേദന മാറ്റാനുള്ള വ്യായാമങ്ങളും ചികിത്സയും . വീഡിയോ കാണുക

Read Also ഫാറ്റി ലിവര്‍, ലിവർ സിറോസിസ്‌ (CIRRHOSIS) ആകുന്നത് എപ്പോൾ

അമ്പാനി അദാനി എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ. യൂസഫലി രവിപിള്ള എന്ന് കേട്ടാലോ അഭിമാനപൂരിതമാകണം അന്തരംഗം.

0

”അംബാനി അദാനി എന്നൊക്കെയുള്ള പേരുകൾ എന്തോ കൊടിയ അശ്ളീലമാണെന്ന് നാട്ടിലെ പല പ്രബുദ്ധരും പ്രചരിപ്പിക്കുന്നത്. അതേസമയം യൂസഫലി രവിപിള്ള തുടങ്ങിയ ഗൾഫ് മുതലാളിമാർ ചക്കരകളാണ്. അവർ വമ്പൻ നേതാക്കളുടെ അയോഗ്യരായ മക്കൾക്ക് കമ്പനികളിൽ ഉയർന്ന പദവികൾ നല്കും. അതുകൊണ്ട് അവരുടെ വീടുകളിലെ കാലിത്തൊഴുത്ത് ഉദ്ഘാടനത്തിന് വരെ സോഷ്യലിസ്റ്റ് ലീഡേഴ്സ് തിക്കിത്തിരക്കും.”

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസന ചുമതല അദാനിയെ ഏൽപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാനത്തു ഇടതുപക്ഷവും യുഡിഎഫും ശക്തമായ പ്രതിഷേധം തുടരുന്നതിനിടയിൽ വിമാനത്താവളം ഏറ്റെടുത്ത അദാനിക്ക് നന്ദി അറിയിച്ചു സജീവ് ആല ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കയാണ് . ( കേന്ദ്രസർക്കാർ തീരുമാനത്തെ അനുകൂലിച്ചു ശശിതരൂർ മാത്രമായിരുന്നു കോൺഗ്രസിൽ നിന്ന് രംഗത്തു വന്നത് . )

സജീവ് ആലയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ :

തിരുവനന്തപുരം വിമാനത്താവളം ഓപ്പൺ ടെൻഡറിലൂടെ ഏറ്റെടുത്ത് കേരളത്തിന്റെ ഭാവിതലമുറയെ കടക്കെണിയിൽ നിന്ന് രക്ഷപെടുത്തിയ അദാനിയോട് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

ടൈൻഡറിൽ പങ്കെടുക്കുന്ന മറ്റ് കമ്പനികൾ, KSIDC ക്വോട്ട് ചെയ്യുന്ന തുകയേക്കാൾ 10% വരെ കൂടുതൽ വിളിച്ചാൽ പോലും തിരുവനന്തപുരം എയർപോർട്ട് നടത്തിപ്പ് KSIDC യ്ക്ക് തന്നെ ലഭിക്കുമായിരുന്നു. അങ്ങനെയായിരുന്നു കേന്ദ്രവും കേരളവും തമ്മിൽ ഉണ്ടാക്കിയിരുന്ന എഗ്രിമെന്റ്. അദാനി 19% ഉയർന്ന തുക പറഞ്ഞു. അതുകൊണ്ട് ടെൻഡർ അവരുടെ പേരിൽ ഉറപ്പിച്ചു.

KSIDCയുടെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ പത്തോ പതിനഞ്ചോ കൊല്ലം കൊണ്ട് KSRTCയുടെ ഗതികെട്ട അവസ്ഥയിലായി സംസ്ഥാനത്തിന്റെ പൊതുമുതൽ തിന്നുമുടിക്കുന്ന ഒരു യമണ്ടൻ വെള്ളാനയായി തിരുവനന്തപുരം എയർപോർട്ട് മാറുമായിരുന്നു. ഉയർന്ന തുക ക്വോട്ട് ചെയ്ത് അദാനി കേരളത്തെ രക്ഷിച്ചുവെന്ന് തന്നെ പറയാം.

അംബാനി അദാനി എന്നൊക്കെയുള്ള പേരുകൾ എന്തോ കൊടിയ അശ്ളീലമാണെന്ന് നാട്ടിലെ പല പ്രബുദ്ധരും പ്രചരിപ്പിക്കുന്നത്. അതേസമയം യൂസഫലി രവിപിള്ള തുടങ്ങിയ ഗൾഫ് മുതലാളിമാർ ചക്കരകളാണ്. അവർ വമ്പൻ നേതാക്കളുടെ അയോഗ്യരായ മക്കൾക്ക് കമ്പനികളിൽ ഉയർന്ന പദവികൾ നല്കും. അതുകൊണ്ട് അവരുടെ വീടുകളിലെ കാലിത്തൊഴുത്ത് ഉദ്ഘാടനത്തിന് വരെ സോഷ്യലിസ്റ്റ് ലീഡേഴ്സ് തിക്കിത്തിരക്കും.

പക്ഷെ അംബാനി നശിക്കണം. അദാനി മുടിയണം . എന്തുകൊണ്ടെന്നാൽ അവർക്ക് ഗൾഫിൽ ബിസിനസില്ല കൂടാതെ അവർ കേരളാ ലീഡേഴ്സ് ചിൽഡ്രന്റെ തൊഴിൽദായകരല്ല.

ഇന്ത്യയിലെ എല്ലാ കമ്പനികളും വികസിക്കണം. പണ്ടത്തെ ദരിദ്ര ദക്ഷിണ കൊറിയയിൽ നിന്ന് സാംസങ് എൽജി ഹ്യുണ്ടായി ഒക്കെ ആഗോളഭീമന്മാരായി വളർന്ന പോലെ റിലയൻസും അദാനിയും ടാറ്റായും ബജാജും മഹീന്ദ്രായും ഇൻഫോസിസും എല്ലാം ആഗോള ബ്രാൻഡുകളായി മാറണം.

കോർപ്പറേറ്റുകളാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദായകർ. അംബാനി പൊളിഞ്ഞാൽ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ കഞ്ഞികുടി മുട്ടും.

അമേരിക്കയിൽ സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ തകർച്ചയിലേക്ക് കൂപ്പുകുത്തിയ അവിടുത്തെ കോർപ്പറേറ്റ് സ്ഥാപനങ്ങളെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ കൈപിടിച്ച് ഉയർത്തിയതിന്റെ കാരണവും മറ്റൊന്നുമല്ല.

കോവളം കൊട്ടാരം പദ്മശ്രീ രവിപിള്ള ഹെറിറ്റേജ് ഹോട്ടലാക്കി ലാഭമുണ്ടാക്കുന്നു.( അതിലൊരു തെറ്റുമില്ല).ഇതേ കൊട്ടാരം റിലയൻസോ അദാനി ഗ്രൂപ്പോ ഏറ്റെടുത്തിരുന്നെങ്കിൽ കുറച്ചേറെ യുവരക്തവും പോലീസ് രക്തവും സെക്രട്ടറിയേറ്റിന് മുന്നിൽ തളംകെട്ടുമായിരുന്നു.

എയർപോർട്ട് റൺവേയിലുടെ തിരുവിതാംകൂർ രാജാവ് ഊരിയ പള്ളിവാളുമായി പോകുന്ന എന്തോ ആചാരമുണ്ടെന്നും അദാനിയുടെ കയ്യിൽ റൺവേ കിട്ടിയാൽ ആ ആചാരം മുടങ്ങുമെന്നുള്ള ഫ്യൂഡൽ രോദനവും ഇതിനിടയിൽ മുഴങ്ങിക്കേൾക്കുന്നുണ്ട്. റൺവേയിൽ നിന്ന് കുറച്ച് മാറിയുള്ള വഴിയിലൂടെ ഊരിപ്പിടിച്ച പള്ളിവാളുമായി നടന്നാലും രാജാവിന് ഈസിയായി പദ്മനാഭസ്വാമി ക്ഷേത്രത്തിൽ എത്താനാവും.

എന്ത് നല്ലകാര്യത്തേയും എതിർത്ത് തോല്പിച്ച് സ്വയം നശിക്കുകയെന്നത് നമ്മുടെ ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു.

സാമ്പത്തിക വളർച്ചയില്ലാത്ത സാമൂഹിക വികസന വീമ്പുകൾ പറഞ്ഞു നടക്കുന്നവർ അറേബ്യൻ മരുഭൂമിയിലെ ലേബർക്യാമ്പുകളിൽ യൗവനം കത്തിച്ചുകളയുന്ന മലയാളിയുടെ ദുരന്തജീവിതം കാണുന്നേയില്ല.

ഉത്തരകൊറിയയാണ് നമ്മുടെ മാതൃകയെങ്കിൽ ആഗോള നിക്ഷേപക സംഗമത്തിന്റെ തലേദിവസം തന്നെ ആഗോളവൽക്കരണ വിരുദ്ധ ഹർത്താൽ നടത്തി അന്ധകാരയുഗത്തിലേക്ക് മുന്നേറാം. എന്നാൽ ദക്ഷിണ കൊറിയയെ പോലെ വളർന്ന് സമൃദ്ധമാണമെങ്കിൽ നമ്മുടെ രാഷ്ട്രീയശീലങ്ങളും ശാഠ്യങ്ങളും മാറിയേ മതിയാകു.

നാട്ടിലെ നിയമങ്ങൾ പാലിച്ച് ബിസിനസും വ്യവസായവും നടത്തി ലാഭമുണ്ടാക്കുന്നത് രാഷ്ട്രനിർമ്മാണ പ്രവർത്തനം തന്നെയാണെന്ന് ഇനിയെങ്കിലും ഓരോ മലയാളിയും തിരിച്ചറിയേണ്ടിയിരിക്കുന്നു.കേരളത്തിന്റെ മനോഘടന തന്നെ അടിസ്ഥാനപരമായി വികസനവിരുദ്ധമാണ്. അവിടെയാണ് യഥാർത്ഥത്തിൽ സർജിക്കൽ സ്ട്രൈക്ക് നടക്കേണ്ടത്.

എന്തായാലും
Thanks thanks a lot അദാനി

ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് കിണറ്റിൽ എറിഞ്ഞത്!

0
ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് കിണറ്റിൽ എറിഞ്ഞത്

കിഴക്കമ്പലം : നന്മ നിറഞ്ഞ ഒരുകൂട്ടം ആളുകൾ ഒരു ഗ്രാമത്തിൽ ഒരുമിച്ചുനിന്ന് തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചപ്പോൾ ഒരു നാടിന്റെ മുഖച്ഛായ തന്നെ പാടെ മാറി.

എറണാകുളം ജില്ലയിലെ കിഴമ്പലത്തെ ട്വന്റി20 എന്ന കൂട്ടായ്മ കേരളത്തിന് മാത്രമല്ല ലോകത്തിനു തന്നെ മാതൃകയായിരിക്കയാണ് . കട്ടുമുടിക്കുന്ന രാഷ്ട്രീയക്കാരുടെ കൈകളിലേക്ക് പഞ്ചായത്തിന്റെ ഭരണം കൊടുക്കാതെ, ജനനന്മ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ നേതൃത്വത്തിൽ ജനങ്ങളുടെ ഒരു കൂട്ടായ്മയെ ഭരണം ഏൽപ്പിച്ചപ്പോൾ ആരും വിചാരിച്ചിരുന്നിരിക്കില്ല ഇത്രയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന്.

നാടിന്റെ വികസനത്തിനായി ചെലവഴിക്കാൻ സർക്കാർ മാറ്റിവയ്ക്കുന്ന പണം വെട്ടിച്ചും തട്ടിച്ചും സ്വന്തം കീശയിലാക്കിയിട്ട് ”ഇപ്പ ശര്യാക്കി തരാം” എന്ന് പറഞ്ഞു പറ്റിക്കുന്ന രാഷ്ട്രീയ കോമരങ്ങളെ പഞ്ചായത്ത് ഭരണത്തിൽ നിന്ന് മാറ്റി നിറുത്തിയപ്പോൾ അതിശയിപ്പിക്കുന്ന വികസനമാണ് കിഴക്കമ്പലത്തിനു കൈവരിക്കാനായത് . എല്ലാറ്റിനും ചുക്കാൻ പിടിക്കാൻ മനുഷ്യസ്നേഹിയായ ഒരു വ്യവസായികൂടി ഒപ്പം ചേർന്നപ്പോൾ കിഴക്കമ്പലം കേരളത്തിന്റെ പൊന്നമ്പലം ആയി.

ഹൈടെക് സ്കൂളുകൾ , റോഡ് വികസനം, സ്ഥലമേറ്റെടുത്ത് വീതി വർധിപ്പിക്കൽ , കാനനിർമ്മാണം, പാലം പുതുക്കി പണിയൽ , ഇലക്ട്രിക് പോസ്റ്റുകളുടെ പുനക്രമീകരണം, BM BC ടാറിങ് റോഡുകൾ, ഗോഡ്സ് വില്ലകൾ ഞാറള്ളൂർ ഗോഡ്സ് വില്ല , വിലങ്ങ് ഗോഡ്സ് വില്ല , മാക്കി നിക്കര ഗോഡ്സ് വില്ല , കാനാംപുറം ഗോഡ്സ് വില്ല , ഭവനനിർമ്മാണം, ഭവന പുനരുദ്ധാരണം , സ്ഥലം ഇല്ലാത്തവർക്ക് സ്ഥലവും വീടും , കക്കൂസ് നിർമ്മാണം, വൈദ്യുതി കണക്ഷനുകൾ , ഭക്ഷ്യസുരക്ഷ ,സൗജന്യ ഭക്ഷണവിതരണം, ഭക്ഷ്യസുരക്ഷാ മാർക്കറ്റ് , മെഡിക്കൽ ക്യാമ്പുകൾ , ആരോഗ്യമേള, നേത്ര ദന്ത ആരോഗ്യമേള, ക്യാൻസർ മെഡിക്കൽ ക്യാമ്പ് .

മരുന്നു വിതരണം, ഡയാലിസിസ് സഹായങ്ങൾ , ഹൃദയശസ്ത്രക്രിയയ്ക്ക് ഉള്ള സഹായം , കിഡ്നി ശസ്ത്രക്രിയയ്ക്കുള്ള സഹായം, കരൾ രോഗ ചികിത്സാ സഹായം , പ്രമേഹ രോഗ ചികിത്സാ സഹായം, ശ്രവണ വൈകല്യം പരിഹാരം , അംഗപരിമിതർക്കുള്ള സഹായം , കണ്ണട വിതരണം , ആംബുലൻസ് സഹായങ്ങൾ, മരണാനന്തര സഹായം , ക്ലീൻ കിഴക്കമ്പലം പദ്ധതി , കൊതുക് നിർമാർജനം, പ്ലാസ്റ്റിക് നിർമാർജനം.

സ്ട്രീറ്റ് ലൈറ്റുകൾ , സ്ട്രീറ്റ് ലൈറ്റുകളുടെ വിപുലീകരണം , എൽഇഡി ലൈറ്റുകൾ, ട്യൂബ് ലൈറ്റുകൾ.

സുരക്ഷാ ക്യാമറകൾ , കുടിവെള്ള പദ്ധതികൾ , വാട്ടർ ടാങ്ക് നിർമ്മാണം, പൈപ്പ് കണക്ഷനുകൾ , കുടിവെള്ളവിതരണം , കിണർ നിർമ്മാണം, കിണർ പുനരുദ്ധാരണം, ജലസ്രോതസ്സുകളുടെ നവീകരണവും സംരക്ഷണവും , തോട് നവീകരണം- സംരക്ഷണം , തടയണ നിർമ്മാണം , കുളം നവീകരണം , നെൽകൃഷി , പാടശേഖര സമിതി രൂപീകരണം, വിത്ത് വളം വിതരണം , കൊയ്ത്ത് , പച്ചക്കറി കൃഷി, ഹരിതകർമ്മസേന , വാഴ വിതരണം , വിത്ത് വളം വിതരണം, തെങ്ങ് വിതരണം , ജാതി വിതരണം, മാവ് വിതരണം, പ്ലാവ് വിതരണം, റംബൂട്ടാൻ വിതരണം, മാങ്കോസ്റ്റീൻ വിതരണം, സപ്പോർട്ട വിതരണം , പേര വിതരണം.

മത്സ്യകൃഷി , കരിമ്പ് കൃഷിയും ശർക്കര നിർമ്മാണവും , തീറ്റപ്പുൽ കൃഷിയും വിപണനവും , കൃഷിനാശം സഹായം.

ജീവിത നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികൾ ,സ്കൂട്ടർ വിതരണം , ടി വി വിതരണം, ഫ്രിഡ്ജ് വിതരണം ,വാഷിംഗ് മെഷീൻ വിതരണം, മൊബൈൽഫോൺ വിതരണം , അയൺ ബോക്സ് വിതരണം, ബെഡ് വിതരണം, മിക്സി വിതരണം, എൽഇഡി ബൾബ് വിതരണം, ഗ്യാസ് വിതരണം, ഗ്യാസ് സ്റ്റൗ വിതരണം.

കുട വിതരണം, റെയിൻകോട്ട് വിതരണം , വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വിതരണം, അംഗന വാടികളിൽ പോഷകാഹാര വിതരണം , സ്കൂളുകളിലെ പോഷകാഹാര വിതരണം , വിദ്യാർഥികൾക്ക് ടി വി വിതരണം ,വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം, വിദ്യാർഥികൾക്ക് ബാഗ് വിതരണം, വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക് വിതരണം, പഠന മികവിനുള്ള അംഗീകാര സഹായം, പെൺകുട്ടികളുടെ വിവാഹ ധനസഹായം , വയോജനങ്ങൾക്കുള്ള കട്ടിൽവിതരണം, സ്ത്രീശാക്തീകരണം , ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും മുട്ടയും പാലും വിതരണം, ആരാധനാലയങ്ങളുടെ പുനർനിർമ്മാണം, പ്രളയദുരിതാശ്വാസം , കുടിവെള്ളവും ഭക്ഷണവും വിതരണം , വീടുകളുടെ ശുചീകരണം, പ്രളയ ദുരിതാശ്വാസ ക്യാമ്പ് , പ്രളയ ദുരിതാശ്വാസ സഹായം , കോവി ഡ് ദുരിതാശ്വാസം, പ്രതിരോധ മരുന്നു വിതരണം, മാസ്ക് വിതരണം .

കോഴി താറാവ് വിതരണം, കോഴി ഗ്രാമം പദ്ധതി , കോഴിയും കൂടും പദ്ധതി, ആട് ഗ്രാമം പദ്ധതി, ക്ഷീര ഗ്രാമം പദ്ധതി ,കുളമ്പുരോഗ സഹായങ്ങൾ, കാലിത്തീറ്റ വിതരണം.

ആധുനിക നിലവാരത്തിലുള്ള ബസ്സ്റ്റാൻഡ് നിർമാണം, വെയിറ്റിംഗ് ഷെഡ് നിർമ്മാണം, ആധുനിക നിലവാരത്തിലുള്ള പുതിയ കെഎസ്ഇബി ഓഫീസ് നിർമ്മാണം , ഹോമിയോ ഡിസ്പെൻസറി നവീകരണം, സ്വയംതൊഴിൽ സഹായം, മലയിടംതുരുത്ത് CHC നവീകരണം.

സി എച്ച് സി സൗജന്യ ലഘു ഭക്ഷണ വിതരണം, അമ്പുന്നാട് മിൽമ നവീകരണം, അമ്പു നാട് പകൽ വീട് നവീകരണം, പഞ്ചായത്ത് ഓഫീസ് നവീകരണം, പഞ്ചായത്ത് ഓഫീസ് സൗജന്യ ഭക്ഷണ വിതരണം, പഞ്ചായത്തിൽസൗജന്യ ഫോട്ടോസ്റ്റാറ്റ് സൗകര്യം , പോസ്റ്റ് ഓഫീസ് നവീകരണം, വാട്ടർ ടാങ്ക് വിതരണം, സൗജന്യ വിഷുക്കണി കിറ്റ് വിതരണം, ഓട്ടോറിക്ഷ തൊഴിലാളിയൂണിയൻ ഡെവലപ്മെൻറ് , യൂണിഫോം വിതരണം , ടയർ വി തരണം , സൗജന്യ ഫുഡ് കിറ്റ് വിതരണം.

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപെടുത്താൻ സഹായിക്കുന്ന ഏവനേയും ജനം രണ്ടുകൈയ്യും നീട്ടി സ്വീകരിക്കും എന്നതിന് തെളിവാണ് ട്വൻറി 20. കിറ്റെക്സ് ആയാലും റിലയൻസ് ആയാലും അംബാനിയായാലും ജനങ്ങൾക്ക് നന്മചെയ്താൽ ജനം അത് സ്വീകരിക്കും. ദ്രോഹം ചെയ്താൽ അതേ ജനം അവരെ അട്ടിപ്പായിക്കുകയും ചെയ്യും. വോട്ട് എന്ന ആയുധം എപ്പോഴും അവരുടെ കയ്യിലുണ്ടെന്നു ഓർക്കുക.

രവിപിള്ളയെയും യൂസഫലിയെയും രാഷ്ട്രീയപാർട്ടികൾ കോർപ്പറേറ്റിന്റെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത് അവർ നേതാക്കന്മാർക്ക് നക്കിത്തിന്നാൻ കോടികൾ കൊടുക്കുന്നതുകൊണ്ടല്ലേ? അവരുടെ വ്യവസായങ്ങൾ പ്രകൃതിക്ക് ഒരു ദ്രോഹവും ചെയ്യാത്തതു ഭരിക്കുന്നവർക്ക് അവർ കോഴകൊടുക്കുന്നതുകൊണ്ടല്ലേ? അതേസമയം കിറ്റെക്സ് സാബു രാഷ്ട്രീയക്കാർക്ക് ഒന്നും കൊടുക്കാതെ ആ പണം ജനങ്ങൾക്കു കൊടുക്കുന്നതുകൊണ്ട് അയാളുടെ വ്യവസായം മുഴുവൻ പരിസരം മലിനപ്പെടുത്തുന്നു.

രാഷ്ട്രീയ അടിമത്തം വെടിഞ്ഞ് കേരള ജനത ഉണർന്നു പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് കിഴക്കമ്പലം നമുക്ക് പഠിപ്പിച്ചു തരുന്ന പാഠം. ഇത്തരം കൂട്ടായ്‌മ കേരളം മുഴുവൻ വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണ് . വോട്ടുകുത്തുമ്പോൾ തീരുന്ന ജനാധിപത്യമല്ല നമുക്കു വേണ്ടത് . ദൈനം ദിന ഭരണകാര്യങ്ങളിലും നാടിന്റെ വികസനത്തിലും ജനങ്ങളുടെ ഇഷ്ടവും താൽപര്യവും നടക്കണം. പോൾ ചെയ്യുന്ന 70 ശതമാനം വോട്ടിൽ 35% വാങ്ങി ഭരഅധികാരത്തിൽ കയറി സകല തോന്ന്യാസങ്ങളും കാണിച്ചിട്ട് ഞങ്ങൾ ജനവിധിയനുസരിച്ചാണ് ഭരിക്കുന്നതെന്നു വീമ്പിളക്കുന്നവർ കിഴക്കമ്പലത്തെ പഞ്ചായത്ത് ഭരണസമിതിയെ കണ്ടു പഠിക്കണം .

പത്തു പൈസയ്ക്ക് പണിക്കു പോകാതെ പൊതുപ്രവർത്തനം എന്നു പറഞ്ഞു പൊതുഫണ്ട് അടിച്ചുമാറ്റി കൊട്ടാരവീടുകൾ കെട്ടിപ്പൊക്കി നാട്ടുകരെ പറ്റിച്ചു ജീവിക്കുന്ന രാഷ്ട്രീയക്കാരെ കേരളത്തിൽ നിന്ന് തല്ലി ഓടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വപ്നമാർക്കും ശങ്കരന്മാർക്കും രവീന്ദ്രന്മാർക്കും വെട്ടിവിഴുങ്ങാനാണ് നികുതിപ്പണമെങ്കിൽ സംശയമില്ല രാഷ്ട്രീയക്കാരേ , വൈകാതെ നിങ്ങളുടെ സ്ഥാനം കക്കൂസ്‍ കുഴിയിലാവും.

കേരളത്തിലെ എല്ലാപഞ്ചായത്തുകളിലും ട്വന്റി20 കൂട്ടായ്മകൾ ഉണ്ടാവേണ്ടത് അത്യാവശ്യമായിരിക്കുന്നു . ഇതാണ് യഥാർത്ഥ ജനാധിപത്യം . ട്വന്റി20 കിഴമ്പലത്തെ ജനങ്ങൾക്ക് ചെയ്ത് കൊടുക്കുന്ന സേവനങ്ങൾ കേരളജനത അസൂയയോടെയാണ് നോക്കിക്കാണുന്നത്. കേരളത്തിലെ മുഴുവൻ ജനങ്ങളും ഇതുപോലുള്ള കൂട്ടായ്മകളുടെ പിന്നിൽ അണിനിരന്നാൽ, നമ്മുടെ നാട് മോഹനവാഗ്‌ദാനങ്ങൾ നൽകി പറ്റിക്കുന്ന രാഷ്ട്രിയ തട്ടിപ്പുകാരുടെ പിടിയിൽനിന്നും മോചിതയാകും .

Also Read ”കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ?”

Also Read Also Read ആ 13 കോടി വെട്ടിവിഴുങ്ങാൻ ഞങ്ങളെ അനുവദിച്ചില്ല! കിഴക്കമ്പലത്തെ ജനം മുടിഞ്ഞു പോട്ടെ!

Also Read  കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ്

Also Read  ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് പൊട്ടക്കിണറ്റിൽ എറിഞ്ഞത്

Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്

Read Also ആൻജിയോപ്ലാസ്റ്റിയും ബൈപാസും ഒഴിവായി. സ്വകാര്യ ആശുപത്രികളിലെ പണപെട്ടിയും കാലിയായി

മാസ്ക് വച്ച് വ്യായാമം ചെയ്ത വ്യക്തി മരിച്ചെന്ന് കേട്ടല്ലോ? കോവിഡിനെ പ്രതിരോധിക്കാൻ മാസ്ക്ക് വയ്ക്കുന്നത് അപകടമുണ്ടാക്കുമോ ?

0
തുടർച്ചയായി കൂടുതൽ നേരം മാസ്ക്ക് ഉപയോഗിച്ചാൽ പാർശ്വഫലം ഉണ്ടാകുമോ ?

കോവിഡിനെ പ്രതിരോധിക്കാൻ മാസ്കു വയ്ക്കുന്നത് അപകടമുണ്ടാക്കുമോ ? തുടർച്ചയായി കൂടുതൽ നേരം മാസ്ക്ക് ഉപയോഗിച്ചാൽ പാർശ്വഫലം ഉണ്ടാകുമോ ? മാസ്ക് വച്ച് വ്യായാമം ചെയ്ത വ്യക്തി മരിച്ചെന്ന് കേട്ടല്ലോ ? ഒരു മാസ്ക് എത്ര മണിക്കൂർ ഉപയോഗിക്കാം ? ഉറങ്ങുമ്പോൾ മാസ്ക് വയ്ക്കണോ? മാസ്ക്ക് എപ്പോഴൊക്കെ നിർബന്ധമാണ്? എപ്പോൾ ഒഴിവാക്കാം ? ആരെല്ലാം മാസ്ക് വയ്ക്കണം ? ഇങ്ങനെ സംശയങ്ങൾ നിരവധിയാണ് ആളുകൾക്ക് . ഇതിനെല്ലാം മറുപടി നൽകുന്നു ഡോ. ഡാനിഷ് സലിം.

മൂന്നുതരം മാസ്കുകൾ വിപണിയിൽ ഇന്ന് ലഭ്യമാണ് . ഒന്ന് സാധാരണക്കാർ ഉപയോഗിക്കുന്ന തുണി മാസ്ക് . രണ്ട് രോഗികളും വിമാനയാത്രക്കാരും മറ്റും ഉപയോഗിക്കുന്ന സർജിക്കൽ മാസ്ക്ക് . മൂന്ന് ആരോഗ്യപ്രവർത്തകർ ഉപയോഗിക്കുന്ന സ്‌പെഷ്യൽ മാസ്ക്ക് .

ഈ മൂന്നിന്റേയും ഉപയോഗ രീതിയും ഫലവും വ്യത്യസ്തമാണ് . അതിനെപ്പറ്റിയെല്ലാം വിശദമായി പറഞ്ഞു തരുന്നു, തിരുവനന്തപുരം പി ആർ എസ് ആശുപത്രിയിലെ എമെർജെൻസി വിഭാഗം തലവൻ ഡോ. ഡാനിഷ് സലിം . വീഡിയോ കാണുക .മറ്റുള്ളവർക്കായി ഷെയർ ചെയ്തു കൊടുക്കുക

Read Also നടുവേദന അകറ്റാൻ ഇതാ ചില ലളിത വ്യായാമങ്ങൾ

Read Also ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കോവിഡിനെ എങ്ങനെ പ്രതിരോധിക്കാം ?

Dr Danish Salim,
IMA Vice President-Kovalam,
Kerala Secretary-SEMI,
National Innovation Head-SEMI,
HOD & Academic Director Emergency,
PRS Hospital,Trivandrum, Kerala