Home More Crime ”ഗുണ്ടകളെ തുരത്തി വീടും സ്ഥലവും തിരിച്ചു പിടിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു ” പി റ്റി...

”ഗുണ്ടകളെ തുരത്തി വീടും സ്ഥലവും തിരിച്ചു പിടിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു ” പി റ്റി തോമസ് എം എൽ എ

1118
0

ഇടപ്പള്ളി : കുവൈറ്റിൽ താമസിക്കുന്ന പ്രവാസി മലയാളി ഷെറിൻ മാത്യുവിന്റെ ഉടമസ്ഥതയിൽ ഉള്ള പത്ത് സെന്റ് സ്ഥലവും 2500 സ്‌ക്വയർ ഫീറ്റ് വീടും ഗുണ്ട സംഘം കൈയടക്കി വീട്ടിൽ താമസമായി . പി ടി തോമസ് എം എൽ എ യുടെ നിയോജക മണ്ഡലത്തിൽപ്പെട്ട ഇടപ്പള്ളി കണ്ണന്തോടത് തൃക്കോവിൽ റോഡിൽ ഷെറിന് പിതൃസ്വത്തായി ലഭിച്ച വീടും സ്ഥലവുമാണ് കള്ളപ്രമാണം ചമച്ചു എളമക്കര പോലീസിന്റെ മൗനാനുവാദത്തോടെ ഗുണ്ട സംഘം കയ്യടക്കി താമസം തുടങ്ങിയത്. ഇതിനെതിരെ കഴിഞ്ഞ ദിവസം അവിടെ ജനകിയ പ്രതിരോധ സമരം നടന്നു. ഗുണ്ടകളെ തുരത്തി വീടും സ്ഥലവും തിരിച്ചു പിടിച്ചു.

ഇതിനെപ്പറ്റി പി റ്റി തോമസ് എം എൽ എ .ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് ഇങ്ങനെ :

ഏറെ സംതൃപ്തി നൽകിയ ഒരു സമരമുഖത്ത് ഇന്ന് രാവിലെ പങ്കാളിയാകുവാൻ കഴിഞ്ഞു.

കുവൈറ്റിൽ ഉള്ള പ്രവാസി മലയാളി ഷെറിൻ മാത്യുവിന്റെ ഉടമസ്ഥതയിൽ ഉള്ള പത്ത് സെന്റ് സ്ഥലവും 2500 സ്‌ക്വയർ ഫീറ്റ് വീടും ഗുണ്ട സംഘം കൈയടക്കി താമസം തുടങ്ങിയതിനെതിരെ സംഘടിപ്പിക്കപ്പെട്ട ജനകിയ പ്രതിരോധ സമരമായിരുന്നു അത്.

എന്റെ നിയോജക മണ്ഡലത്തിൽപ്പെട്ട ഇടപ്പള്ളി കണ്ണന്തോടത് തൃക്കോവിൽ റോഡിൽ ഷെറിന് പിതൃസ്വത്തായി ലഭിച്ച വീടും സ്ഥലവുമാണ് കള്ളപ്രമാണം ചമച്ചു എളമക്കര പോലീസിന്റെ മൗനാനുവാദത്തോടെ ഗുണ്ട സംഘം കയ്യടക്കി താമസം തുടങ്ങിയത്.

എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും റസിഡന്റ് അസോസിയേഷന്റെ ഭാരവാഹികളും സർഫാസി വിരുദ്ധ കൂട്ടായ്മയും കൗൺസിലർമാരും ഒരേ മനസ്സോടെ ഈ പ്രതിരോധ സമരത്തിൽ കൈകോർത്തു.
വാർഡ് കൗൺസിലർ വിജയകുമാർ ആരംഭിച്ച സത്യാഗ്രഹം ഉത്ഘാടനം ചെയ്തു കൊണ്ട് ഗുണ്ട രാഷ്ട്രീയത്തെയും പോലീസിന്റെ നിഷ്ക്രിയത്വത്തെയും ഒരു കാരണവശാലും അനുവദിക്കില്ലെന്നു
എം. എൽ. എ എന്ന നിലയിൽ വ്യക്തമാക്കി.

ജസ്റ്റിസ്‌ കെമാൽ പാഷ മുഖ്യ പ്രഭാഷണം നടത്തി റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ്‌ റിട്ടയേർഡ്
ഡി എഫ് ഒ യുമായ ഇന്ദുചൂടൻ സ്വാഗതം പറഞ്ഞു.

ഉച്ച വരെ നീണ്ട സമരത്തെ തുടർന്ന് കയ്യേറ്റക്കാരായ ഗുണ്ടകളെ ഒഴിപ്പിക്കാൻ പോലീസ് നിർബന്ധിതരായി.
കുവൈറ്റിൽ ഉള്ള ഷെറിൻ മാത്യുവിന്റെ ബന്ധുക്കൾക്ക് വീട് തുറന്ന് കൊടുക്കുവാൻ കഴിഞ്ഞത് ഒരു പ്രദേശത്തെ ജനങ്ങളുടെ ഒത്തൊരുമയുടെ വീര്യം കൊണ്ടാണ്…

പി ടിയുടെ കുറിപ്പിന് കീഴെ താഴെ ഒരാൾ ഇട്ട കമന്റ് ഇങ്ങനെ : ”ഗുണ്ടാ സംഘങ്ങൾ, അതും കൗമാരപ്രായക്കാർ കാറുകളിൽ സഞ്ചരിച്ചു പൊതുജനങ്ങളുടെ മേൽ കയ്യേറ്റങ്ങൾ നടത്തി ഭീകരന്തരീക്ഷം സൃഷ്ടിക്കുന്ന സാഹചര്യം വർധിച്ചിരിക്കുന്നു. ഗുണ്ടകളെ പേടിച്ചു പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ് . ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പോലീസാകട്ടെ അവർക്ക് ഒത്താശചെയ്യുന്നു . കായംകുളത്തു കൊലപാതകം നടന്നത് സമീപത്തെ താമസക്കാരായ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മുന്നിൽ വച്ചാണ്. ഈ നാട് എന്ന് ഗുണ്ടകളുടെ പിടിയിൽ നിന്ന് മോചിതമാകും ?”

Read Also അച്ഛന്‍ അറിയാതെ ഐ. എ. എസ് നേടിയ ഒരുപെണ്ണിന്റെ കഥ

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here