Home Kerala അമ്പാനി അദാനി എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ. യൂസഫലി രവിപിള്ള എന്ന് കേട്ടാലോ അഭിമാനപൂരിതമാകണം...

അമ്പാനി അദാനി എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ. യൂസഫലി രവിപിള്ള എന്ന് കേട്ടാലോ അഭിമാനപൂരിതമാകണം അന്തരംഗം.

2629
0

”അംബാനി അദാനി എന്നൊക്കെയുള്ള പേരുകൾ എന്തോ കൊടിയ അശ്ളീലമാണെന്ന് നാട്ടിലെ പല പ്രബുദ്ധരും പ്രചരിപ്പിക്കുന്നത്. അതേസമയം യൂസഫലി രവിപിള്ള തുടങ്ങിയ ഗൾഫ് മുതലാളിമാർ ചക്കരകളാണ്. അവർ വമ്പൻ നേതാക്കളുടെ അയോഗ്യരായ മക്കൾക്ക് കമ്പനികളിൽ ഉയർന്ന പദവികൾ നല്കും. അതുകൊണ്ട് അവരുടെ വീടുകളിലെ കാലിത്തൊഴുത്ത് ഉദ്ഘാടനത്തിന് വരെ സോഷ്യലിസ്റ്റ് ലീഡേഴ്സ് തിക്കിത്തിരക്കും.”

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസന ചുമതല അദാനിയെ ഏൽപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാനത്തു ഇടതുപക്ഷവും യുഡിഎഫും ശക്തമായ പ്രതിഷേധം തുടരുന്നതിനിടയിൽ വിമാനത്താവളം ഏറ്റെടുത്ത അദാനിക്ക് നന്ദി അറിയിച്ചു സജീവ് ആല ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കയാണ് . ( കേന്ദ്രസർക്കാർ തീരുമാനത്തെ അനുകൂലിച്ചു ശശിതരൂർ മാത്രമായിരുന്നു കോൺഗ്രസിൽ നിന്ന് രംഗത്തു വന്നത് . )

സജീവ് ആലയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ :

തിരുവനന്തപുരം വിമാനത്താവളം ഓപ്പൺ ടെൻഡറിലൂടെ ഏറ്റെടുത്ത് കേരളത്തിന്റെ ഭാവിതലമുറയെ കടക്കെണിയിൽ നിന്ന് രക്ഷപെടുത്തിയ അദാനിയോട് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

ടൈൻഡറിൽ പങ്കെടുക്കുന്ന മറ്റ് കമ്പനികൾ, KSIDC ക്വോട്ട് ചെയ്യുന്ന തുകയേക്കാൾ 10% വരെ കൂടുതൽ വിളിച്ചാൽ പോലും തിരുവനന്തപുരം എയർപോർട്ട് നടത്തിപ്പ് KSIDC യ്ക്ക് തന്നെ ലഭിക്കുമായിരുന്നു. അങ്ങനെയായിരുന്നു കേന്ദ്രവും കേരളവും തമ്മിൽ ഉണ്ടാക്കിയിരുന്ന എഗ്രിമെന്റ്. അദാനി 19% ഉയർന്ന തുക പറഞ്ഞു. അതുകൊണ്ട് ടെൻഡർ അവരുടെ പേരിൽ ഉറപ്പിച്ചു.

KSIDCയുടെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ പത്തോ പതിനഞ്ചോ കൊല്ലം കൊണ്ട് KSRTCയുടെ ഗതികെട്ട അവസ്ഥയിലായി സംസ്ഥാനത്തിന്റെ പൊതുമുതൽ തിന്നുമുടിക്കുന്ന ഒരു യമണ്ടൻ വെള്ളാനയായി തിരുവനന്തപുരം എയർപോർട്ട് മാറുമായിരുന്നു. ഉയർന്ന തുക ക്വോട്ട് ചെയ്ത് അദാനി കേരളത്തെ രക്ഷിച്ചുവെന്ന് തന്നെ പറയാം.

അംബാനി അദാനി എന്നൊക്കെയുള്ള പേരുകൾ എന്തോ കൊടിയ അശ്ളീലമാണെന്ന് നാട്ടിലെ പല പ്രബുദ്ധരും പ്രചരിപ്പിക്കുന്നത്. അതേസമയം യൂസഫലി രവിപിള്ള തുടങ്ങിയ ഗൾഫ് മുതലാളിമാർ ചക്കരകളാണ്. അവർ വമ്പൻ നേതാക്കളുടെ അയോഗ്യരായ മക്കൾക്ക് കമ്പനികളിൽ ഉയർന്ന പദവികൾ നല്കും. അതുകൊണ്ട് അവരുടെ വീടുകളിലെ കാലിത്തൊഴുത്ത് ഉദ്ഘാടനത്തിന് വരെ സോഷ്യലിസ്റ്റ് ലീഡേഴ്സ് തിക്കിത്തിരക്കും.

പക്ഷെ അംബാനി നശിക്കണം. അദാനി മുടിയണം . എന്തുകൊണ്ടെന്നാൽ അവർക്ക് ഗൾഫിൽ ബിസിനസില്ല കൂടാതെ അവർ കേരളാ ലീഡേഴ്സ് ചിൽഡ്രന്റെ തൊഴിൽദായകരല്ല.

ഇന്ത്യയിലെ എല്ലാ കമ്പനികളും വികസിക്കണം. പണ്ടത്തെ ദരിദ്ര ദക്ഷിണ കൊറിയയിൽ നിന്ന് സാംസങ് എൽജി ഹ്യുണ്ടായി ഒക്കെ ആഗോളഭീമന്മാരായി വളർന്ന പോലെ റിലയൻസും അദാനിയും ടാറ്റായും ബജാജും മഹീന്ദ്രായും ഇൻഫോസിസും എല്ലാം ആഗോള ബ്രാൻഡുകളായി മാറണം.

കോർപ്പറേറ്റുകളാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദായകർ. അംബാനി പൊളിഞ്ഞാൽ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ കഞ്ഞികുടി മുട്ടും.

അമേരിക്കയിൽ സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ തകർച്ചയിലേക്ക് കൂപ്പുകുത്തിയ അവിടുത്തെ കോർപ്പറേറ്റ് സ്ഥാപനങ്ങളെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ കൈപിടിച്ച് ഉയർത്തിയതിന്റെ കാരണവും മറ്റൊന്നുമല്ല.

കോവളം കൊട്ടാരം പദ്മശ്രീ രവിപിള്ള ഹെറിറ്റേജ് ഹോട്ടലാക്കി ലാഭമുണ്ടാക്കുന്നു.( അതിലൊരു തെറ്റുമില്ല).ഇതേ കൊട്ടാരം റിലയൻസോ അദാനി ഗ്രൂപ്പോ ഏറ്റെടുത്തിരുന്നെങ്കിൽ കുറച്ചേറെ യുവരക്തവും പോലീസ് രക്തവും സെക്രട്ടറിയേറ്റിന് മുന്നിൽ തളംകെട്ടുമായിരുന്നു.

എയർപോർട്ട് റൺവേയിലുടെ തിരുവിതാംകൂർ രാജാവ് ഊരിയ പള്ളിവാളുമായി പോകുന്ന എന്തോ ആചാരമുണ്ടെന്നും അദാനിയുടെ കയ്യിൽ റൺവേ കിട്ടിയാൽ ആ ആചാരം മുടങ്ങുമെന്നുള്ള ഫ്യൂഡൽ രോദനവും ഇതിനിടയിൽ മുഴങ്ങിക്കേൾക്കുന്നുണ്ട്. റൺവേയിൽ നിന്ന് കുറച്ച് മാറിയുള്ള വഴിയിലൂടെ ഊരിപ്പിടിച്ച പള്ളിവാളുമായി നടന്നാലും രാജാവിന് ഈസിയായി പദ്മനാഭസ്വാമി ക്ഷേത്രത്തിൽ എത്താനാവും.

എന്ത് നല്ലകാര്യത്തേയും എതിർത്ത് തോല്പിച്ച് സ്വയം നശിക്കുകയെന്നത് നമ്മുടെ ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു.

സാമ്പത്തിക വളർച്ചയില്ലാത്ത സാമൂഹിക വികസന വീമ്പുകൾ പറഞ്ഞു നടക്കുന്നവർ അറേബ്യൻ മരുഭൂമിയിലെ ലേബർക്യാമ്പുകളിൽ യൗവനം കത്തിച്ചുകളയുന്ന മലയാളിയുടെ ദുരന്തജീവിതം കാണുന്നേയില്ല.

ഉത്തരകൊറിയയാണ് നമ്മുടെ മാതൃകയെങ്കിൽ ആഗോള നിക്ഷേപക സംഗമത്തിന്റെ തലേദിവസം തന്നെ ആഗോളവൽക്കരണ വിരുദ്ധ ഹർത്താൽ നടത്തി അന്ധകാരയുഗത്തിലേക്ക് മുന്നേറാം. എന്നാൽ ദക്ഷിണ കൊറിയയെ പോലെ വളർന്ന് സമൃദ്ധമാണമെങ്കിൽ നമ്മുടെ രാഷ്ട്രീയശീലങ്ങളും ശാഠ്യങ്ങളും മാറിയേ മതിയാകു.

നാട്ടിലെ നിയമങ്ങൾ പാലിച്ച് ബിസിനസും വ്യവസായവും നടത്തി ലാഭമുണ്ടാക്കുന്നത് രാഷ്ട്രനിർമ്മാണ പ്രവർത്തനം തന്നെയാണെന്ന് ഇനിയെങ്കിലും ഓരോ മലയാളിയും തിരിച്ചറിയേണ്ടിയിരിക്കുന്നു.കേരളത്തിന്റെ മനോഘടന തന്നെ അടിസ്ഥാനപരമായി വികസനവിരുദ്ധമാണ്. അവിടെയാണ് യഥാർത്ഥത്തിൽ സർജിക്കൽ സ്ട്രൈക്ക് നടക്കേണ്ടത്.

എന്തായാലും
Thanks thanks a lot അദാനി

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here