Home Blog Page 37

ഇടുക്കി ജില്ലയില്‍ കോവിഡ് ലാബ് തുടങ്ങി; ഇന്ന് 16 പരിശോധനകള്‍ .

0

ഇടുക്കി: ജില്ല മെഡിക്കല്‍ കോളേജില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നൽകിയതോടെ ജില്ലയിലെ കോവിഡ് പരിശോധന ലാബ് പ്രവര്‍ത്തനമാരംഭിച്ചു. ഇന്ന് 16 പേരുടെ സ്രവങ്ങളാണ് പരിശോധനയ്ക്കെടുത്തത്. ഇനി മുതല്‍ ഇവിടെ പ്രതിദിനം നൂറോളം പേരുടെ സ്രവ പരിശോധന നടത്താനാവും.

ഒരു സമയത്ത് 96 സാമ്പിള്‍ പരിശോധിക്കാന്‍ സാധിക്കുന്ന ഓട്ടോമേറ്റഡ് എക്സ്ട്രാക്ഷന്‍ ആര്‍എന്‍എ സിസ്റ്റം ലഭിച്ചാല്‍ ജില്ലയിലെ മുഴുവന്‍ സ്രവ പരിശോധനയും ഇവിടെ നടത്താന്‍ സാധിക്കും. നിലവില്‍ കോട്ടയം തലപ്പാടിയിലാണ് പരിശോധനകള്‍ നടത്തിയിരുന്നത്. ഇക്കാരണത്താല്‍ പരിശോധന ഫലം വൈകിയിരുന്നു. ഭാവിയില്‍ ഈ ലാബ് മരുന്ന് ഗവേഷണത്തിനായി ഉപയോഗിക്കാന്‍ സാധിക്കും.

ആര്‍ടിപിസിആര്‍ പരിശോധന ലാബ്

കോവിഡ് -19 പരിശോധനയ്ക്ക് ഉപയോഗിക്കുന്ന നൂതന സംവിധാനമാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ സജ്ജികരിച്ചിരിക്കുന്നത്. ഈ രോഗത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് തത്സമയ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍ടി-പിസിആര്‍) പരിശോധന. ഈ പ്രക്രിയ വൈറസിന്റെ നിര്‍ദ്ദിഷ്ട ജനിതക ശകലങ്ങള്‍ ആവര്‍ത്തിച്ച് പകര്‍ത്തുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ തൊണ്ടയിലോ മൂക്കിലോ നിന്നും സ്രവമെടുത്താണ് ആര്‍ടി-പിസിആര്‍ പരിശോധന ആരംഭിക്കുന്നത്. എട്ടു മണിക്കൂറു വേണം പരിശോധന പൂര്‍ത്തികരിച്ച് ഫലം ലഭിക്കാന്‍. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ലാബിനുള്ളില്‍ തന്നെ ബയോ വേസ്റ്റ് മാനേജ്മെന്റിനുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

കൃഷിയന്ത്രങ്ങൾ വാങ്ങാൻ 80% സബ്സിഡി നിരക്കിൽ 10 ലക്ഷം വരെ ധനസഹായം

0

തിരുവനന്തപുരം : കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയിലൂടെ കാര്‍ഷികയന്ത്രങ്ങളും ഭക്ഷ്യ സംസ്‌കരണ യന്ത്രങ്ങളും സബ്‌സിഡി നിരക്കില്‍ വാങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. കര്‍ഷക ഗ്രൂപ്പുകള്‍ക്കും, സംരംഭകര്‍ക്കും, കര്‍ഷകര്‍ക്കും അപേക്ഷിക്കാം.

പദ്ധതിയിലൂടെ കാട് വെട്ട് യന്ത്രം മുതല്‍ കൊയ്ത്ത് മെതിയന്ത്രം വരെയുളള കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും, ഭക്ഷ്യസംസ്‌ക്കരണയന്ത്രങ്ങളും 40 മുതല്‍ 80 ശതമാനം വരെ സബ്സിഡിയോടെ സ്വന്തമാക്കാം. ഈ പദ്ധതിപ്രകാരം നിങ്ങൾക്ക് ലഭിക്കേണ്ടതായ സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ കൈമാറുന്നതാണ്.

വിവിധയിനം ട്രാക്റ്ററുകൾ, കൊയ്ത്തു മെതി യന്ത്രങ്ങൾ, എല്ലാവിധ ആവി പുക ഉണക്കൽ യന്ത്രങ്ങൾ, നടീൽ യന്ത്രങ്ങൾ, കഴുകൽ യന്ത്രങ്ങൾ, അലുമിനിയം കോവണികൾ, ഇലക്ട്രോണിക് സോളാർ കാർഷിക യന്ത്രങ്ങൾ, കാർഷിക അനുബന്ധ ശുചീകരണ യന്ത്രങ്ങൾ തുടങ്ങിയവയും, പുൽവെട്ടു യന്ത്രമടക്കമുള്ള കാർഷിക ഉപകരണങ്ങളും, പൊടിക്കൽ അരയ്ക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളും മറ്റും ഇത്തരത്തിൽ കർഷകർക്ക് വാങ്ങാവുന്നതാണ്.

രജിസ്ട്രേഷന്‍, പ്രൊജക്ട് സമര്‍പ്പിക്കല്‍, അപേക്ഷയുടെ നിജസ്ഥിതി അറിയല്‍, സബ്സിഡി ലഭിക്കല്‍ തുടങ്ങി പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈനായിരിക്കും. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ എന്നിവരില്‍ നിന്നും താല്‍പ്പര്യമുളള യന്ത്രം സ്വന്തമാക്കുവാനും ഇതുവഴി സാധിക്കും.

കര്‍ഷക ഗ്രൂപ്പുകള്‍ക്കും സംരംഭകര്‍ക്കും 40 ശതമാനം വരെ സബ്സിഡിയോടെ 60 ലക്ഷം രൂപ വരെ വിലയുള്ള കാര്‍ഷിക യന്ത്രങ്ങള്‍ ലഭ്യമാകുന്നതാണ്. കര്‍ഷക ഗ്രൂപ്പുകള്‍ക്കും, സഹകരണ സംഘങ്ങള്‍ക്കും 10 ലക്ഷം രൂപ വരെ വിലവരുന്ന യന്ത്രങ്ങള്‍ 80 ശതമാനം വരെ സബ്സിഡി നിരക്കില്‍ ലഭിക്കും. എട്ടില്‍ കുറയാതെ അംഗങ്ങളുള്ള, നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത, സ്വന്തമായി ബാങ്ക് അക്കൗണ്ടും പാന്‍കാര്‍ഡും ഉള്ള ഗ്രൂപ്പുകള്‍ക്കും സംഘങ്ങള്‍ക്കും മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.

വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, ഭക്ഷ്യസംസ്‌ക്കരണ യന്ത്രങ്ങള്‍ (പരമാവധി രണ്ട് എണ്ണം) എന്നിവ 40 മുതല്‍ 60 ശതമാനം വരെ സബ്സിഡിയില്‍ വാങ്ങാം.

എസ് സി, എസ് ടി, വനിത, ചെറുകിട നാമമാത്ര കര്‍ഷകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലാണു സഹായം ലഭ്യമാക്കുന്നത്. രജിസ്‌ട്രേഷന് ആധാര്‍കാര്‍ഡ്, ഫോട്ടോ, 2020-21 വര്‍ഷത്തെ നികുതി രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവ ആവശ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.agrimachinery.nic.in എന്ന വെബ്സൈറ്റിലോ ജില്ലയിലെ കൃഷി ഓഫീസുകളിലോ ബന്ധപ്പെടാം.

Read also ഈ വിജയത്തിന് പത്തരമാറ്റ് തിളക്കം

ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട് .

0

മിക്കവരിലും കണ്ട് വരുന്ന രോ​ഗമാണ് ഫാറ്റി ലിവർ അഥവാ കരൾ വീക്കം. ശരീരം വളരെയധികം കൊഴുപ്പ് ഉൽ‌പാദിപ്പിക്കുമ്പോൾ അധിക കൊഴുപ്പ് കരൾ കോശങ്ങളിൽ സൂക്ഷിക്കുന്നു. അവിടെ അത് അടിഞ്ഞു കൂടുകയും കരൾ രോഗത്തിന് വഴിയൊരുക്കുകയും ചെയ്യും. കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുമ്പോഴാണ് ഫാറ്റി ലിവർ ഉണ്ടാവുന്നത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് കാരണമാകുന്ന ഘടകങ്ങളാണ്.

🔴എന്താണ് ഫാറ്റി ലിവര്‍? ഫാറ്റി ലിവറിന്റെ കാരണങ്ങൾ എന്തൊക്കെ ?

കരളില്‍ കൊഴുപ്പടിയുന്നത് ഫാറ്റി ലിവർ . ജീവിതശൈലീ രോഗമാണ്‌. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും രോഗം ഉണ്ടാകണമെന്നില്ല. ചിലരില്‍ കരളിലെ കോശങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു പിന്നീട് ലിവര്‍ സിറോസിസ് വരാൻ സാധ്യതയുണ്ട്. ലക്ഷണങ്ങള്‍ കാണാത്തതിനാൽ മിക്ക കരള്‍ രോഗങ്ങളും താമസിച്ചാണ് കണ്ടുപിടിക്കാറുള്ളത്.

ഫാറ്റി ലിവര്‍ രണ്ടു തരത്തിലാണ്. മദ്യപാനം മൂലമുണ്ടാകുന്നകുന്നതും അല്ലാതെ വരുന്നതും. സ്ഥിരം മദ്യപിക്കുന്നവരില്‍ ഭൂരിപക്ഷം ആളുകളിലും ഫാറ്റി ലിവര്‍ കാണപ്പെടുന്നുണ്ട്‌.

മദ്യപിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്‌. ‌ നോണ്‍-ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ (NON ALCOHOLIC FATTY LIVER) എന്നാണ്‌ ഇത്അറിയപ്പെടുന്നത്‌. പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന്‌ വഴിയൊരുക്കുന്ന ഘടകങ്ങൾ ആണ്‌.

ഹെപ്പറ്റൈറ്റിസ്‌ സി, വില്‍സണ്‍സ്‌ ഡിസീസ്‌ തുടങ്ങിയ കരള്‍ രോഗങ്ങളുടെ ലക്ഷണമായും ഫാറ്റി ലിവര്‍ കാണപ്പെടാറുണ്ട്‌.

ചില മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും പെട്ടെന്നു വണ്ണം കുറയ്ക്കാന്‍ പട്ടിണി കിടക്കുമ്പോഴും ഫാറ്റി ലിവര്‍ ഉണ്ടാകാം.

2 ഫാറ്റി ലിവറിന്റെ ലക്ഷണങ്ങള്‍?

തുടക്കത്തില്‍ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. രോഗം മൂര്‍ഛിക്കുമ്പോള്‍ അടിവയറ്റില്‍ വേദന, തലചുറ്റല്‍, ക്ഷീണം, അസ്വസ്‌ഥത, ഭാരകുറവ്‌ എന്നിവ ചിലർക്ക് അനുഭവപ്പെടാറുണ്ട്‌.

3 ഫാറ്റി ലിവർ എങ്ങനെ കണ്ടു പിടിക്കാം?

സാധാരണ അള്‍ട്രാസൗണ്ട് സ്കാനിങ്ങിലൂടെയാണ് കണ്ടെത്തുന്നത്. LFT-ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് ചെയ്താൽ തീവ്രത മനസ്സിലാക്കാനാകും. ലിവര്‍ എന്‍സൈമുകളുടെ അളവുകള്‍ സാധാരണത്തേക്കാള്‍ കൂടുതല്‍ കാണുന്നത് തകരാറുണ്ട് എന്നതിന്റെ ലക്ഷണമാണ്.

4 ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ്‌ (CIRRHOSIS) ആകുന്നതെപ്പോൾ?

പൊതുവെ ഫാറ്റി ലിവര്‍ അപകടകാരിയല്ല. എന്നാല്‍ എല്‍.എഫ്‌.റ്റി-യില്‍ (LFT) അപാകതകൾ കണ്ടെത്തിയാൽ ഗുരുതരമായ കരള്‍രോഗങ്ങള്‍ക്ക്‌ കാരണമായേക്കാം ഭാവിയില്‍‌.

പരിഹരിക്കാന്‍ കഴിയാത്ത കേടുപാടാണ് ലിവര്‍ സിറോസിസ് .ഇത് വന്നുകഴിഞ്ഞാല്‍ കരളിനെ പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ കഴിയില്ല. അത് കൊണ്ട് ഫാറ്റി ലിവര്‍ ഉള്ളവർ, കരളിന് വിശ്രമം കൊടുത്തു പഴയതു പോലെ ആക്കാൻ ശ്രമിക്കുക എന്നത് മാത്രമാണ് പ്രതിവിധി

5 ഫാറ്റി ലിവറിന് ചികിത്സ ഉണ്ടോ ?

  • ഇല്ല. ജീവിതശൈലീ മാറ്റങ്ങളിലൂടെ ഗുരുതരം ആകാതിരിക്കാൻ നോക്കാനാവും‌. ഭക്ഷണ വ്യായാമ ക്രമങ്ങളിലൂടെ ചികിത്സിക്കുക. രോഗി പഴയ ജീവിതശൈലിയിലേക്കു തിരികെപ്പോയാല്‍ ഫാറ്റി ലിവർ തിരികെവരും. ഫാറ്റി ലിവർ തടയാൻ സഹായിക്കുന്ന ചില മാർഗങ്ങൾ
  • ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ.
  • മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
  • കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
  • മദ്യപിക്കരുത്. .
  • കൊഴുപ്പ്‌ ഭക്ഷണം കുറക്കുക.
  • പ്രോസസ് ചെയ്ത ഇറച്ചി കഴിക്കരുത്.
  • എണ്ണ ഭക്ഷണങ്ങൾ ഒഴിവാക്കുക.
  • വേദന സംഹാരി മരുന്നുകൾഒഴിവാക്കുക.
  • സോഫ്റ്റ്‌ ഡ്രിങ്ക്സ് കുടിക്കരുത്
  • ചെയ്യേണ്ട കാര്യങ്ങൾ ഇതെല്ലാം
  • 2 ലിറ്റർ വെള്ളം കുറയാതെ കുടിക്കുക.
  • പഞ്ചസാരയുടെയും, കൊളസ്ട്രോളിന്റെയും അളവുകള്‍ കൃത്യമായി നിയന്ത്രിച്ചു നിലനിര്‍ത്തുക.
  • പഴങ്ങള്‍, പച്ചക്കറികള്‍, ‍ഇലക്കറികള്‍ ഉള്‍പ്പെട്ട നാരുള്ള ഭക്ഷണം കഴിക്കുക.
  • ശരീരവണ്ണം കുറയ്ക്കുക. ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുക .

Read also വീടിനോട് ചേര്‍ന്ന്‌ ബേബി നിര്‍മ്മിച്ച നീന്തൽക്കുളം ജനശ്രദ്ധ ആകർഷിക്കുന്നു.

ഫാറ്റി ലിവർ വരാതെ നോക്കുകയാണ് ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാള്‍ നല്ലത്.! ഇന്ത്യയിൽ പത്തിൽ ഒരാൾക്കു ഫാറ്റി ലിവർ ഉണ്ടെന്നാണ് കണക്ക്‌.

ഷെയർ ചെയ്യൂ… ഈ വിവരം മറ്റുള്ളവരിലേക്ക് എത്തിക്കു

ഫാറ്റി ലിവര്‍ എങ്ങനെ ചികിത്സിക്കാം? വീഡിയോ കാണുക

വണ്ടിയുടെ മുൻപിൽ കുതിരകൾ ഇല്ലായിരുന്നു. കുതിരകളില്ലാതെ ഓടുന്ന കുതിരവണ്ടിയോ?

0

1888 ആഗസ്ത് 5. ജർമ്മനിയിലെ നാട്ടുരാജ്യമായ ബഡാനിലെ ഒരു ചെറിയ ഗ്രാമമായ വീസ്‌ലോക്ക്. നേരം ഉച്ചയോടടുക്കുന്നു.കണ്ണെത്താദൂരം പരന്നുകിടക്കുന്ന ഗോതമ്പു പാടത്തു ഒരു സംഘം സ്ത്രീകൾ ജോലിചെയ്യുന്നു. അടുത്തായി അവരുടെ കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നു.

അപ്പോഴാണ് അവർ ഒരു കാഴ്ച്ച കണ്ടത്.അടുത്തവഴിയിലൂടെ കറുത്ത ഗൗൺ ധരിച്ച ഒരു സ്ത്രീ രണ്ടു കുട്ടികളോടൊപ്പം ഒരു കുതിര വണ്ടിയിൽ പോകുന്നു.പക്ഷെ അവരെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു. വണ്ടിയുടെ മുൻപിൽ കുതിരകൾ ഇല്ലായിരുന്നു.കുതിരകളില്ലാതെ ഓടുന്ന കുതിരവണ്ടിയോ?

അക്കാലത്തു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മന്ത്രവാദികളെപ്പറ്റി അവർ കേട്ടിട്ടുണ്ടായിരുന്നു. പെട്ടെന്ന് ഒരു സ്ത്രീ തന്റെ കുട്ടിയെ അടുത്ത പുരോഹിതന്റെ അടുത്തേക്ക് അയച്ചു. പള്ളിമണി മുഴക്കി പുരോഹിതൻ ആളെ കൂട്ടി. മന്ത്രവാദിനിയെ നേരിടാൻ അവർ ഒരുങ്ങി നിന്നു.

അൽപ്പം കഴിഞ്ഞപ്പോൾ വണ്ടിയെത്തി. എന്നാൽ പെട്ടെന്ന് വണ്ടി നിന്നു. വണ്ടിയിൽ നിന്നും ആ സ്ത്രീ ഇറങ്ങി. അവർ വണ്ടി പരിശോധിച്ചു.

എന്നിട്ട് അവർ അടുത്തുകണ്ട വൈദ്യശാലയുടെ നേരെ നടന്നു.അവിടെ ആരെയും കാണാഞ്ഞു അടുത്ത മദ്യശാലയിലേക്കു അവർ ചെന്നു. അവർ 10 ലിറ്റർ ലെഗ്രെയിൻ ചോദിച്ചു. ലൈഗ്രെയിൻ ഒരു പെട്രോളിയം ഉല്പന്നമായിരുന്നു. തുണികളിലെ കറ കളയാനാണ് ഇത് ഉപയോഗിച്ചിരുന്നത്. അവർ ലെഗ്രെയിൻ വണ്ടിയിലൊഴിച്ചു.യാത്ര തുടങ്ങി.

മോട്ടോർ വാഹനങ്ങളുടെ ഉപാസകനായിരുന്ന ബെൻസിന്റെ പത്‌നി ബെർത ബെൻസും മക്കളായ റിച്ചാർഡും ഓയിനും ആയിരുന്നു അവർ. ചരിത്രത്തിലെ ആദ്യത്തെ റോഡ് ട്രിപ്പ് ആയിരുന്നു ഇത് .

1888 ലെ ഈ സംഭവത്തെ ഓർമപ്പെടുത്തി MERCEDES-BENZ കമ്പനി പുറത്തിറക്കിയ വീഡിയോ കാണാം

സാമ്പത്തിക പ്രതിസന്ധിമൂലം 48 പൈലറ്റുമാരെ ഒറ്റയടിക്ക് പുറത്താക്കി എയർ ഇന്ത്യ. എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ടാറ്റ രംഗത്ത് ; ഹിന്ദുജയും അദാനിയും പിൻവാങ്ങി

0

ന്യുഡൽഹി: കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ 48 പൈലറ്റുമാരെ ഒറ്റയടിക്ക് പുറത്താക്കി എയര്‍ ഇന്ത്യ. എയര്‍ ബസ് 320 വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാരെയാണ് ഒറ്റരാത്രിയിൽ പുറത്താക്കിക്കൊണ്ട് ഉത്തരവ് ഇറങ്ങിയത് .

ഈ മാസം 13ന് രാത്രി 10നാണ് പൈലറ്റുമാരെ പുറത്താക്കിയത്. ആ സമയം, പിരിച്ചുവിടപ്പെട്ട പലരും വിമാനം പറത്തികൊണ്ടിരിക്കയായിരുന്നു. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയില്‍ നിന്ന് രാജിവയ്ക്കാന്‍ കത്ത് നൽകുകയും പിന്നീട് നിയമപ്രകാരമുള്ള നടപടികളിലൂടെ രാജിക്കത്ത് പിന്‍വലിക്കുകയും ചെയ്ത പൈലറ്റുമാരെയാണ് പുറത്താക്കിയത്. ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയതോടെയാണ് ഇവർ രാജിവയ്ക്കാനുള്ള തീരുമാനമെടുത്തിരുന്നത്. രാജി പിന്‍വലിച്ച തീരുമാനം എയര്‍ ഇന്ത്യ അംഗീകരിച്ചിരുന്നതാണ്.

സാമ്പത്തിക പ്രതിസന്ധിയും കോവിഡ് വ്യാപനം മൂലം വ്യോമയാന മേഖലയ്ക്കുണ്ടായ പ്രശ്‌നങ്ങൾ മൂലമാണ് നടപടിയെന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. കമ്പനിക്ക് വലിയ നഷ്ടമാണ് നേരിടേണ്ടിവരുന്നതെന്നും ശമ്പളം നൽകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കമ്പനിയെന്നും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

Read Also സഹകരണബാങ്കിൽ നിന്ന് തിരിച്ചടവില്ലാതെ 50,000 രൂപ വരെ സാമ്പത്തിക സഹായം കിട്ടുമോ ? പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ അറിയുക .

അതേസമയം എയര്‍ ഇന്ത്യ വിമാന സർവീസ് ഏറ്റെടുക്കാൻ ടാറ്റഗ്രൂപ്പ് രംഗത്ത് വന്നു . എയര്‍ ഇന്ത്യ സ്വന്തമാക്കാനുള്ള ലേലത്തിൽ തങ്ങളും പങ്കെടുക്കുമെന്ന് ടാറ്റ സണ്‍സ് ഔദ്യോഗികമായി അറിയിച്ചു. തങ്ങള്‍ ഒറ്റക്കാണ് ലേലത്തില്‍ പങ്കെടുക്കുക എന്നും , മറ്റു പങ്കാളികളെ അന്വേഷിക്കുന്നില്ലെന്നും ടാറ്റ വ്യക്തമാക്കി. കോവിഡ് പശ്‌ചാത്തലത്തിൽ താല്‍പര്യപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്.

ലേലത്തിൽ പങ്കെടുക്കാൻ താല്‍പര്യമറിയിച്ചിരുന്ന ഹിന്ദുജ, അദാനി കമ്പനികള്‍ കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം പിന്‍വാങ്ങിയിരുന്നു. തുടർന്നാണ് ടാറ്റ മുന്നോട്ട് വന്നത്.

കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലമാണ് മറ്റു കമ്പനികള്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്‍വാങ്ങിയത്. രണ്ടു എയര്‍ലൈനുകള്‍ ടാറ്റ ഇപ്പോള്‍ നടത്തുന്നുണ്ട്. വിസ്താര, എയര്‍ ഏഷ്യ എന്നിവ . എയര്‍ ഇന്ത്യയുടെ തുടക്കം 1932ല്‍ ടാറ്റയാണ്. ടാറ്റ എയര്‍ലൈന്‍സ് എന്ന പേരില്‍ 1946 വരെ സര്‍വ്വീസ് നടത്തിയിരുന്ന കമ്പനി പിന്നീട് കേന്ദ്ര സര്‍ക്കാരിന് കൈമാറുകയായിരുന്നു. പിന്നീടാണ് അത് പേരുമാറ്റി എയര്‍ ഇന്ത്യയായത് .

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ഓണം ബോണസ്; 2750 രൂപ ഉത്സവബത്ത; അഡ്വാന്‍സായി 15,000 രൂപയും.

0

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിച്ചു. 27,360 രൂപവരെ ശമ്പളമുള്ളവർക്ക് 4000 രൂപ ബോണസ് ലഭിക്കും. ഇതിന് മുകളിൽ ശമ്പളമുള്ളവർക്ക് 2750 രൂപ ഉത്സവബത്ത. പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്റ്‌, കരാര്‍, ദിവസ വേതനക്കാര്‍, സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്‌ പുറത്ത്‌ നിയമിക്കപ്പെട്ടവര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും 1200 രൂപ മുതല്‍ മുകളിലോട്ട്‌ ഉത്സവ ബത്ത ലഭിക്കും. പെൻഷൻകാർക്ക് 1000 രൂപ ഉത്സവബത്ത .

ഓണം അഡ്വാൻസായി സ്ഥിരം ജീവനക്കാർക്കു 15,000 രൂപ ലഭിക്കും. പാർട്ട് ടൈം ജീവനക്കാർ, കരാർ, ദിവസ വേതനക്കാർ എന്നിവർക്ക് 5000 രൂപയും അഡ്വാൻസ് ലഭിക്കും . ഓഗസ്റ്റിലെ ശമ്പളവും സെപ്റ്റംബറിലെ പെൻഷനും മുൻകൂറായി നൽകുമെന്നും സർക്കാർ വ്യക്തമാക്കി. ഈ മാസം 24, 25, 26 തീയതികളിൽ ഇവ വിതരണം ചെയ്യും.

Read Also ഓരോ കോപ്പിയടി കേസും ഇപ്പോൾ ഉറക്കം കെടുത്തുന്നത് അദ്ധ്യാപകരെയാണ്

കഴിഞ്ഞ വര്‍ഷത്തെ നിരക്കിലുള്ള ബോണസും ഉത്സവബത്തയും അഡ്വാന്‍സുമാണ് സര്‍ക്കാര്‍ ഇത്തവണയും നല്‍കുന്നത്. കൊവിഡ് മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടിലും മുന്‍വര്‍ഷത്തെ ആനുകൂല്യങ്ങളില്‍ കുറവ്‌ വരുത്തിയില്ല എന്നത് ശ്രദ്ധേയമാണ് .

കളിക്കൂട്ടുകാരിയുടെ ശവശരീരം കണ്ടതും ‘കുവി’ തളർന്നു വീണു !

0

മൂന്നാർ : പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽ ഒരു വളര്‍ത്തുനായ തന്റെ കളികൂട്ടുകാരിയെ തപ്പി കണ്ണീരൊലിപ്പിച്ച് കുരച്ചു നടക്കുന്ന കാഴ്ച കണ്ടുനിന്നവരുടെ മിഴികൾ നനയിച്ചു. കൂടെ കളിച്ചു നടന്ന രണ്ടരവയസുകാരി കുഞ്ഞുധനുവിനെ കാണാതെ വന്നപ്പോൾ വേദനയോടെ അവൻ ആ പ്രദേശമാകെ ഓടി നടക്കുകയായിരുന്നു . പ്രിയപ്പെട്ട കുഞ്ഞു ധനു ഇന്നുവരും നാളെവരും എന്ന പ്രതീക്ഷയിൽ കരഞ്ഞു ശബ്ദമുണ്ടാക്കി അവൻ ദിവസങ്ങളോളം അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു നടക്കുകയായിരുന്നു . ധനുഷ്‌കയുടെ വീട്ടിൽ വളർന്ന, കുവിയെന്ന് വിളിക്കുന്ന വളര്‍ത്തു നായയാണ് ധനുവിനെ തപ്പി ഓടിനടന്നത്

രക്ഷാപ്രവർത്തകരും നാട്ടുകാരും ആ പ്രദേശമാകെ തപ്പിയിട്ടും അവന്റെ കുഞ്ഞുധനുവിനെ കണ്ടത്താനായില്ല . ഒടുവില്‍ കൂവി തന്നെ തന്റെ പ്രിയപ്പെട്ട കളികൂട്ടുകാരിയുടെ ചലനമറ്റ ശരീരം രക്ഷാപ്രവര്‍ത്തകര്‍ക്കു കാട്ടിക്കൊടുത്തു.

പെട്ടിമുടിയിലൂടെ ഒഴുകുന്ന പുഴയില്‍ കുറുകെ കിടന്നിരുന്ന മരത്തില്‍ തങ്ങിനിന്ന നിലയിലാണ് രണ്ടര വയസുകാരി ധനുഷയുടെ മൃതദേഹം കണ്ടെത്തിയത്. നായ ധനുഷയുടെ മണം പിടിച്ച് രാവിലെ മുതല്‍ ഈ പ്രദേശത്തുണ്ടായിരുന്നു. പുഴയില്‍ നോക്കി നില്‍ക്കുന്ന നായയെ കണ്ട് സംശയം തോന്നിയ രക്ഷാപ്രവർത്തകർ ആ പ്രദേശത്ത് തിരച്ചില്‍ നടത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടത് .

ഫയര്‍ഫോഴ്‌സും പോലീസും പെട്ടിമുടിയില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരെയുള്ള ഗ്രാവല്‍ ബങ്ക് എന്ന സ്ഥലത്തായിരുന്നു തിരച്ചില്‍ നടത്തിയിരുന്നത്. ഇതിന് സമീപത്തുള്ള പാലത്തിന്റെ അടിയിലായിരുന്നു ധനുഷയുടെ മൃതദേഹം വെള്ളത്തിൽ മുങ്ങി കിടന്നത്.

Read Also അറുപതു പിന്നിട്ട , നിശ്ചിത വരുമാനത്തിൽ താഴെയുള്ള എല്ലാസ്ത്രീകൾക്കും കുറഞ്ഞത് അയ്യായിരം രൂപയെങ്കിലും ക്ഷേമപെൻഷനായി സർക്കാർ കൊടുത്താൽ നമ്മുടെ നാട്ടിലെ വൃദ്ധകളുടെ ജീവിതാവസ്ഥയിൽ എത്ര അത്ഭുതകരമായ മാറ്റമുണ്ടാകും !

പെട്ടിമുടിയില്‍ മണ്ണിടിഞ്ഞു കാണാതായവര്‍ക്കായുള്ള തിരച്ചിലിന്റെ എട്ടാംദിനമാണ് ധനുഷ്‌കയെന്ന രണ്ടര വയസ്സുകാരിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തത് .

ധനുഷയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ഇനി ആ കുടുംബത്തില്‍ ജീവനോടെയുള്ളത്. അച്ഛന്‍ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയുടെയും സഹോദരി പ്രിയദര്‍ശിനിയെയും ഇനി കണ്ടെത്താനുണ്ട്. ഡീന്‍ കുര്യാക്കോസ് എംപിയും തിരച്ചില്‍ നടക്കുന്ന ഗ്രാവല്‍ ബങ്കില്‍ എത്തിയിരുന്നു.

കുട്ടിയെ കണ്ടെത്തിയതിനു ശേഷവും കുവി അവിടെ തന്നെ തളർന്നു കിടന്നു. സ്‌നേഹം പകർന്നു നൽകിയ കൂട്ടുകാരി ഇനി ഒരിക്കലും തന്നോടൊപ്പം കൂട്ടുകൂടാൻ വരില്ലെന്ന യാഥാര്‍ഥ്യം ആ നായക്ക് മനസിലായിട്ടുണ്ടാവും ! കണ്ണീരൊഴുക്കിയുള്ള അവന്റെ കിടപ്പ് കണ്ടപ്പോൾ നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെയും കണ്ണു നിറഞ്ഞു .

“നീ അലറി വിളിച്ചപ്പോൾ അവര് വന്നില്ലേൽ കാണായിരുന്നു. ചങ്ങാടം പോലെ ഒഴുകി നടന്നേനെ കുറെയെണ്ണം .”

0
വെള്ളപ്പൊക്കത്തിൽ രക്ഷകരായി മൽസ്യതൊഴിലാളികൾ

ഈ വെള്ളപ്പൊക്കം ഒരു ന്യായവിധിയാണെന്നൊന്നും ഞാൻ പറയുന്നില്ല . പക്ഷേ ഒരു മുന്നറിയിപ്പാണ് . എന്തൊക്കെയാണ് ഇപ്പോൾ കാണുന്നത്. ഭൂമി വിറയ്ക്കുന്നു. വിണ്ടു കീറുന്നു. മണ്ണിടിയുന്നു. കിണർ താഴുന്നു. തങ്കച്ചന്റെ പുര ദേ തോമാച്ചന്റെ പറമ്പിൽ ചെല്ലുന്നു. ഇതൊക്കെയല്ലേ നമ്മൾ പത്രത്തിൽ വായിച്ചതും ടിവിയിൽ കണ്ടതും ?

പടിഞ്ഞാറ് വെള്ളം ആണെന്ന് പറഞ്ഞു എല്ലാവരും അവിടെ നിന്നു കിഴക്കോട്ട് വന്നതാ. അപ്പോൾ ദേ അവിടെ ഉരുളും പൊട്ടി എല്ലാരും കൂടി പടിഞ്ഞാട്ട് ഒഴുകി വരുന്നു . എവിടെയാ നമുക്ക് സുരക്ഷിതത്വം?

രണ്ടുനില വീട് ഉള്ളവൻ വിചാരിച്ചതു രണ്ടാം നിലയിൽ വെള്ളം കേറുകില്ലെന്നാ. ഒരുനിലയുള്ളവൻ വെള്ളം വരുന്നതു കണ്ടപ്പോൾ ഇറങ്ങി വള്ളത്തിൽ കയറി രക്ഷപെട്ടു . രണ്ടുനിലക്കാരൻ മുകളിൽ കയറി ഇരുന്നു, അങ്ങോട്ട് വെള്ളം കേറില്ലെന്ന് പറഞ്ഞ് . ഒടുവിൽ വെള്ളം പൊങ്ങിയപ്പോൾ രക്ഷിക്കണേന്നു പറഞ്ഞു നെഞ്ചത്തടിച്ചു കരയാൻ തുടങ്ങി. രക്ഷിക്കാൻ ഹെലികോപ്റ്റർ വന്നപ്പോഴുണ്ടോ ഇവരെ കാണുന്നു. മുകളിൽ ടിൻ ഷീറ്റിട്ടു വച്ചിരിക്കുവല്ലേ . എങ്ങനെ കാണാൻ പറ്റും ?

പലരും അയലത്തുകാരോട് മിണ്ടുകേലല്ലോ . കാശൊള്ളവനൊക്കെ വീടിനു ചുറ്റും വലിയ മതില് കെട്ടിവച്ചു. ഗെയ്റ്റ് ആമ താഴിട്ട് പൂട്ടി . കൂട്ടിൽ വാലുമുറിച്ച രണ്ടു പട്ടിയും. തൊട്ടപ്പുറത്തുള്ള താമസിക്കുന്നവനോട് നിനക്ക് സഹകരണം ഇല്ലല്ലോ ! നീയും പെമ്പിളയും കൂടി കറുത്ത കാറിൽ കയറി ചില്ലു താഴ്ത്തിയിട്ട് പമ്മി പമ്മി പോകുവല്ലേ . പിന്നെങ്ങനെയാ നീ അലറിയാൽ ഒരുത്തൻ ഓടിക്കയറി വരുന്നേ ? മനുഷ്യനോട് സഹകരിച്ചാലല്ലേ അറിയൂ അപ്പുറത്തെ വീട്ടിൽ ആളുണ്ടോ , അവർ എങ്ങോട്ടാ പോയതെന്നൊക്കെ ?

Read also ”പലപ്പോഴും ക്യാബിൻ ക്രൂ ആവർത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല.”

വെള്ളപ്പൊക്കം കഴിഞ്ഞു ഒരുദിവസം ഞാൻ റാന്നിയിൽ പ്രസംഗിക്കാൻ പോയി. അവിടെ തീരദേശത്തുള്ള ദൈവകുഞ്ഞുങ്ങളെക്കുറിച്ചു ഞാൻ ഇങ്ങനെ പറഞ്ഞു. ”അവരെല്ലാം നല്ല ദൈവകുഞ്ഞുങ്ങളാ, നല്ലഭക്തിയുള്ളവരാ..” എന്ന് .

അത് പറഞ്ഞപ്പോൾ റാന്നിക്കാരിയാ ഒരു തള്ള എന്നോട് പറയുവാ ” ഓ .. അവരെല്ലാം മരക്കാന്മാരാ പാസ്റ്ററേ” എന്ന് .

ഞാൻ ചോദിച്ചു: ”കൊച്ചമ്മ ഏതാ ? ”

”ഞങ്ങള് കപ്പലു കയറി സിറിയായീന്നു വന്നവരാ ”.

അപ്പോൾ ഞാൻ ചോദിച്ചു: ” വെള്ളം പൊങ്ങി നിങ്ങള് രക്ഷിക്കണെന്ന് പറഞ്ഞു അലറി വിളിച്ചപ്പോൾ രക്ഷിക്കാൻ വന്നത് ആരാ ? സിറിയായീന്നാണോ വന്നത് ? അതോ കൊറിയായീന്നാണോ ? അതോ അന്ത്യോക്യായീന്നാണോ ?”
തള്ളയ്ക്ക് മിണ്ടാട്ടമില്ല .

ആദ്യം മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്ക് .. നിന്നെപ്പോലെ അന്തസും അഭിമാനവും മരക്കാൻമാർക്കും ഉണ്ട് . കാശില്ലെന്നേയുള്ളൂ . അലറി വിളിച്ചപ്പോൾ അവര് വന്നില്ലേൽ കാണായിരുന്നു. ചങ്ങാടം പോലെ ഒഴുകി നടന്നേനെ കുറെയെണ്ണം . ഡെഡ് ബോഡി പോലും കിട്ടുകേലായിരുന്നു.

പാസ്റ്റർ അനീഷ് കാവാലത്തിന്റെ നർമ്മപ്രഭാഷണം കേൾക്കാൻ താഴെയുള്ള വീഡിയോ കാണുക

പാസ്റ്റർ അനീഷ് കാവാലത്തിന്റെ നർമ്മപ്രഭാഷണം

എല്ലാ സഹകാരികൾക്കും സഹകരണബാങ്കിൽ നിന്ന് തിരിച്ചടവില്ലാതെ 50,000 രൂപ വരെ സാമ്പത്തിക സഹായം കിട്ടുമോ ? പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ അറിയുക .

0

10,000 മുതൽ 50,000 രൂപ വരെ സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളിൽ നിന്നും സഹകാരികൾക്ക് ധനസഹായം നൽകുന്നു. ഇത് തിരിച്ചടക്കേണ്ടതില്ല. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഒരു വാർത്തയാണിത് . എന്താണ് ഇതിന്റെ സത്യാവസ്ഥ ?

സംഗതി ഭാഗികമായി സത്യമാണ് . പക്ഷെ വ്യവസ്ഥകൾക്കു വിധേയമായേ പണം കിട്ടൂ . സഹകരണ സംഘങ്ങളിൽ നിന്ന് വായ്പ എടുത്ത, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അംഗങ്ങൾക്കേ ഈ ആനുകൂല്യം ലഭിക്കൂ . മൂന്ന് ലക്ഷം രൂപയില്‍ താഴെയായിരിക്കണം അംഗത്തിന്റെ വാര്‍ഷിക വരുമാനം.

വേറെയുമുണ്ട് വ്യവസ്ഥകൾ. കാൻസർ , വൃക്ക രോഗം ബാധിച്ച് ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്നവര്‍, ശരീരം തളർന്നു കിടക്കയിൽ നിന്ന് എണീൽക്കാൻ കഴിയാത്തവർ, എച്ച്.ഐ.വി ബാധിതര്‍, ഗുരുതരമായ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, ഗുരുതര കരൾ രോഗം ബാധിച്ചവര്‍ തുടങ്ങിയവരാണ് ധനസഹായത്തിന് അർഹർ.

ഇതിന് പുറമെ സഹകരണസംഘ അംഗങ്ങളില്‍ വാഹനാപകടത്തില്‍പ്പെട്ട് അംഗവൈകല്യം സംഭവിച്ചവർക്കും കിടപ്പിലായവർക്കും ധനസഹായത്തിനു അർഹതയുണ്ട്. അപകടത്തില്‍പ്പെട്ട് കിടപ്പിലായതോ മരിച്ചതോ ആയ അംഗങ്ങളുടെ ആശ്രിതര്‍ക്കും സഹായം കിട്ടും. മാതാപിതാക്കള്‍ എടുത്ത വായ്പയിൽ ബാദ്ധ്യത വന്ന കുട്ടികള്‍ക്കും സഹായം ലഭിക്കും. പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട് വീടും അനുബന്ധ സ്വത്ത് വകകളും നഷ്ടപ്പെട്ട സഹകാരികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . 10000 രൂപമുതൽ 50, 000 വരെയാണ് ധനസഹായം. ഇത് എല്ലാ സഹകരണ ബാങ്കിൽ നിന്നും ലഭിക്കുന്നതാണ്. കിട്ടുന്ന അപേക്ഷകൾ സംസ്ഥാന തലത്തിലുള്ള ഒരു സമിതി പരിശോധിച്ച് തെരഞ്ഞെടുക്കുന്നവർക്കു മാത്രമേ പണം കിട്ടൂ.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെയോ സഹകരണസംഘത്തിന്റെയോ അതാത് ആഡിറ്റ് വര്‍ഷത്തെ അറ്റാദായത്തിന്റെ 10% ല്‍ അധികരിക്കാത്ത തുകയോ, പരമാവധി 1,00,000 (ഒരു ലക്ഷം) രൂപയോ ആണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത് . ഇതിന് പുറമേ വിവിധ ഗ്രാന്‍റുകള്‍, വിവിധ സംഭാവനകള്‍, സര്‍ക്കാര്‍ വിഹിതം എന്നിവ ഈ ഫണ്ടില്‍ ഉൾപ്പെടുന്നു . ഇപ്രകാരം ശേഖരിച്ച 26.79 കോടി രൂപയാണ് നിലവില്‍ ഈ സഹായപദ്ധതിക്കായി വിനിയോഗിക്കുന്നത്

മെമ്പര്‍ റിലീഫ് ഫണ്ടില്‍ നിന്നും ആനുകൂല്യം ലഭിക്കുന്നതിനായി നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകന്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം സഹകരണസംഘം രജിസ്ട്രാറുടെ www.cooperation.kerala.gov.in എന്ന വെബ്സൈറ്റിലും സഹകരണവകുപ്പ് ഓഫീസുകളിലും ലഭ്യമാകുന്നതാണ്. ഇതിനൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു

1)അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തെ വില്ലേജ് ആഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്

2) ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

3) അംഗീകൃത മെഡിക്കല്‍ ആഫീസറില്‍ നിന്നും ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടും, ട്രീറ്റ്മെന്റ് സര്‍ട്ടിഫിക്കറ്റും അനുബന്ധരേഖകളും.

4) അവകാശിയാണെങ്കില്‍ അവകാശ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവയാണ് അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ടത്.

ഇപ്രകാരം ലഭിക്കുന്ന അപേക്ഷ ഉന്നതതല കമ്മിറ്റി പരിശോധിച്ച് തീരുമാനം കൈക്കൊണ്ട് അനുവദിച്ച ധനസഹായ തുകയുടെ ചെക്കും ഉത്തരവും ബന്ധപ്പെട്ട സംഘങ്ങള്‍ക്ക് അയച്ചുകൊടുക്കുന്നതാണ്. ഈ ഉത്തരവിന്റെ പകര്‍പ്പ് അപേക്ഷകനും ബന്ധപ്പെട്ട അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) മുഖാന്തിരവും നല്‍കുന്നതാണ്.

Read also മേലാളന്മാർക്ക് ചവിട്ടിനിൽക്കാൻ ഞങ്ങളിനിയും കുനിഞ്ഞു കൊടുക്കണോ എന്ന് ഒഐഒപി(OIOP) കൂട്ടായ്മ

ധനസഹായം അനുവദിക്കുന്നതിലേയ്ക്കായി അപേക്ഷകന്‍ ബന്ധപ്പെട്ട രേഖകള്‍ അതാത് സംഘത്തിലാണ് സമര്‍പ്പിക്കേണ്ടത്. സംഘത്തിന് ലഭിക്കുന്ന അപേക്ഷകള്‍, സംഘം ഭരണസമിതി വിശദമായി പരിശോധിച്ചശേഷം അപേക്ഷയിലെ വിഷയങ്ങളിന്മേലും, രേഖകളിന്മേലുമുള്ള നിജസ്ഥിതി ബോധ്യപ്പെട്ട് എടുത്ത ഭരണസമിതി തീരുമാനവും, അപേക്ഷകന്റെ സാമ്പത്തിക സ്ഥിതി, രോഗ വിവരം, എന്നിവ പരാമര്‍ശിച്ചുകൊണ്ട് സംഘത്തിന്റെ സെക്രട്ടറിയുടെ സാക്ഷ്യപത്രവും സഹിതം അതാത് താലൂക്കിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ന് പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍/വാല്യൂവേഷന്‍ ആഫീസര്‍ സമര്‍പ്പിക്കേണ്ടതാണ്.

ഈ സ്കീമില്‍ നിന്നും ധനസഹായം നല്‍കുന്നത് ഫണ്ടിന്റെ ലഭ്യതയ്ക്ക് വിധേയമായിട്ടായിരിക്കും . ധനസഹായം ലഭിക്കുന്നത് ഒരു അംഗത്തിന്റെ അവകാശമായല്ല മറിച്ച് സഹകരണ പ്രസ്ഥാനത്തിന്റെ സാമൂഹിക പ്രതിബദ്ധത എന്ന നിലയിലാണ്. ഒരിക്കല്‍ ആനുകൂല്യം ലഭിച്ച കുടുംബത്തില്‍പ്പെട്ടവര്‍ക്ക് പിന്നീട് ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതുമല്ല.

സംഘത്തില്‍ നിന്നും അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ന് ലഭിക്കുന്ന അപേക്ഷ ബന്ധപ്പെട്ട താലൂക്കുകളിലെ യൂണിറ്റ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി 7 ദിവസത്തിനകം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ന് സമര്‍പ്പിക്കേണ്ടതും, അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) 7 ദിവസത്തിനകം ജില്ല ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ന് സമര്‍പ്പിക്കേണ്ടതും, ജില്ല ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) മാര്‍ സഹകരണസംഘം രജിസ്ട്രാര്‍ക്ക് ഉപരിപത്രം സഹിതം നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതുമാണ്. അപ്രകാരം ലഭിക്കുന്ന അപേക്ഷ രജിസ്ട്രാര്‍ ആഫീസില്‍ പരിശോധന നടത്തി ഉന്നതതല കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്.

ചെക്ക് ലഭിക്കുന്ന മുറയ്ക്ക് സംഘം അപേക്ഷകന് ധനസഹായത്തുക നല്‍കേണ്ടതും, ധനസഹായം അനുവദിച്ച തുകയുടെ വിശദാംശം അടുത്തതായി കൂടുന്ന പൊതുയോഗത്തിന്റെ അറിവിലേയ്ക്കായി സമര്‍പ്പിക്കേണ്ടതുമാണ്. പരമാവധി അമ്പതിനായിരം രൂപ വരെയുള്ള ഈ സഹായധനം തിരികെ അടയ്ക്കേണ്ടതില്ല.

ഇത് ഒരു തുടര്‍ പദ്ധതിയായതിനാല്‍ അര്‍ഹരായവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഘത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍, ഈ മാസം സമര്‍പ്പിക്കുന്ന അപേക്ഷകളാകും ആദ്യഘട്ട ധനസഹായവിതരണത്തില്‍ ഉള്‍പ്പെടുത്തുക.

വ്യാജ വാഗ്ദാനങ്ങളിലോ പ്രചാരണങ്ങളിലോ സഹകാരികള്‍വഞ്ചിതരാകരുത് എന്നും ബന്ധപ്പെട്ടവർ ഓർമ്മിപ്പിക്കുന്നു . സഹകരണ അംഗ സമാശ്വാസ നിധി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ മേല്‍പറ‍ഞ്ഞ കര്‍ശന വ്യവസ്ഥകളോടെ സുതാര്യമായാണ് വിതരണം ചെയ്യുക. ആനുകൂല്യം വാങ്ങിത്തരാമെന്ന വൃക്തികളുടേയോ സംഘടനകളുടേയോ വ്യാജ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ സഹകാരികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ശ്രദ്ധിക്കണം. ഈ പദ്ധതിയെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ വെച്ച് ചിലര്‍ തെറ്റിദ്ധാരണ പരത്തുന്ന വാട്സ് ആപ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം കുപ്രചാരണങ്ങള്‍ക്കെതിരെയും സഹകാരികള്‍ ജാഗ്രത പുലര്‍ത്തണം എന്നും അധികാരികൾ ഓർമ്മിപ്പിക്കുന്നു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുളസിച്ചെടി ഏഴിക്കരയിൽ. വീഡിയോ കാണാം !

0
ഏറ്റവും ഉയരം കൂടിയ തുളസിച്ചെടി

ഏഴിക്കര കടക്കര സ്വദേശി വടക്കേടത്ത് അനിൽകുമാറിന്റെ വീട്ടുമുറ്റത്ത് അസാമാന്യ ഉയരത്തിൽ വളർന്നു നിൽക്കുന്ന തുളസിച്ചെടി ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ലോക റെക്കോർഡിനെ മറികടന്ന് വളരുകയാണ് ഈ തുളസിച്ചെടി.

ലോകത്ത് ഏറ്റവും ഉയരമുള്ള തുളസി ചെടിയായി (The tallest Basil plant) ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത് അനസ്റ്റാസിയ ഗ്രിഗോറക്കി (Anastasia Grigoraki) എന്ന ഗ്രീക്കുകാരന്റെ തുളസി ചെടിയാണ് . 334 സെന്റീമീറ്ററാണ് ആണ് ഇതിന്റ ഉയരം. ഇതിനേക്കാൾ ആറ് സെന്റിമീറ്റർ കൂടുതലാണ് അനിൽ കുമാറിന്റെ വീട്ടുമുറ്റത്ത് നിൽക്കുന്ന രാമത്തുളസിയുടെ ഉയരം . ഇതിന്റെ ഇപ്പോഴത്തെ ഉയരം 340 cm ആണ് .നാലുവർഷത്തെ വളർച്ചയിലാണ് ഇത്രയും പൊക്കം വച്ചതെന്ന് അനിൽകുമാർ പറഞ്ഞു .

ലോക റെക്കോർഡിനെ മറികടന്ന ഈ തുളസി ചെടിയെക്കുറിച്ച് ഗിന്നസ് ബുക്ക്‌ അധികൃതരെ അറിയിക്കാനുള്ള ശ്രമത്തിലാണ് അനിൽ കുമാർ . (വീഡിയോ കാണുക)

വീഡിയോ കാണാം . വിവരണം : ഏഴിക്കര ജയകുമാർ

Read Also “അടുത്ത വർഷം വോട്ടു ചോദിക്കാൻ ഈ വഴിവരുമല്ലോ, അല്ലേ ?”