Home More Crime കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കി കൊടുത്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കി കൊടുത്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു

1241
0
പെ‍ാഴിയൂർ പരുത്തിയൂർ പുതുവൽപുരയിടത്തിൽ പ്രദീഷ് (28) ആണ് അറസ്റ്റിലായത്

പാറശാല: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ വ്യാജമായി തയ്യാറാക്കി വിതരണം ചെയ്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. പെ‍ാഴിയൂർ പരുത്തിയൂർ പുതുവൽപുരയിടത്തിൽ പ്രദീഷ് (28) ആണ് അറസ്റ്റിലായത് . നൂറോളം വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി ഇയാൾ പോലീസിനോട് പറഞ്ഞു. ബിടെക് ബിരുദധാരിയാണ് പ്രദീപ്. ഇയാളുടെ സഹായിയെ പോലീസ് തിരയുന്നു.

കുളത്തൂർ ഗ്രാമപ്പഞ്ചായത്ത് പി.എച്ച്.സി. പൊഴിയൂർ എന്ന ലെറ്റർ ഹെഡിലാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. ആന്റിജൻ ടെസ്റ്റിനു ഹാജരായെന്നും ടെസ്റ്റ് റിസൾട്ട് നെഗറ്റീവാണെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പെ‍ാഴിയൂർ പി.എച്ച്.സിയിലെ മെഡിക്കൽ ഒ‍ാഫിസർ ഡോ.സാബുവിന്റെ ഒപ്പും, സീലും വ്യാജമായി തയ്യാറാക്കി കോവിഡ് സർട്ടിഫിക്കറ്റുകൾ ആവശ്യക്കാർക്ക് വിതരണം ചെയ്തു പണം വാങ്ങുകയായിരുന്നു പ്രദീഷ് . രണ്ടായിരം മുതൽ മൂവായിരം രൂപവരെ വാങ്ങിയിരുന്നുവെന്നാണ് വിവരം. മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയത്.

ജില്ലക്കു പുറത്തു മത്സ്യബന്ധനത്തിനു പോകുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പരിശോധന നടത്താൻ ഇഷ്ടമില്ലാത്തവർക്കാണ് വ്യാജസർട്ടിഫിക്കറ്റുകൾ പ്രദീഷ് വിതരണം ചെയ്തിരുന്നത്.

കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് പൊഴിയൂരിൽ വ്യാപകമായി കണ്ടെത്തിയതിനെ തുടർന്ന് പൊഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.

സംഭവം അതീവ ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പും കണ്ടത്. ഇത് അങ്ങേയറ്റം അപലപനീയമാണെന്നും വ്യാജ സർട്ടിഫിക്കറ്റ് നല്‍കുന്നതിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകര്‍ത്താനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്നും ആരോഗ്യ മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

Read Also നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ

Read Also എല്ലാവരും പറയുന്നു എന്റെ മതമാണ് ശരി.

Read Also ഒരു ദേവാലയത്തിൽ കണ്ണീരിന്റെ പണം കൊണ്ട് ആകാശത്തു പൂത്തിരി കത്തിക്കുമ്പോൾ

Read Also ചില വീടുകൾ ബ്യൂട്ടി പാർലറുകളാണ് !

Read Also പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !

Read Also രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്

Read Also കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് .

Read Also ർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ!

Read Also ഒരു മഴയും തോരാതിരുന്നിട്ടില്ല.. ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല

Read Also “നീ അലറി വിളിച്ചപ്പോൾ അവര് വന്നില്ലേൽ കാണായിരുന്നു. ചങ്ങാടം പോലെ ഒഴുകി നടന്നേനെ..

Read Also വഴിതെറ്റുന്ന പൗരോഹിത്യവും പഴികേട്ട് സഹപുരോഹിതരും

Read Also ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം കേരളത്തോട് ചെയ്ത കഠിനാപരാധം: സക്കറിയ

Read Also 53.5 കി​ലോ തൂ​ക്കമുള്ള ഭീ​മ​ൻ ച​ക്കയുമായി നാരായണൻ

Read Also അച്ഛന്‍ അറിയാതെ ഐ. എ. എസ് നേടിയ ഒരുപെണ്ണിന്റെ കഥ

Read Also നൂറിന്റെ നിറവിൽ നന്മകളുടെ ചിരിതൂകി പാലായിലെ ഭാസ്കരൻ കർത്താ

Read Also ”കുറുക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കടക്ക് പുറത്ത് എന്ന് തന്നെ പറയും.”

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here