കരുനാഗപ്പള്ളി: കൊറോണയും ലോക്ഡൗണും ജോലി നഷ്ടപ്പെടുത്തുമെന്ന സ്ഥിതി വന്നപ്പോൾ ഹോസ്പിറ്റൽ അറ്റൻഡറായി കിട്ടിയ ജോലി കളയാതിരിക്കാൻ 52-ാം വയസിൽ വിജയമ്മ സൈക്കിൾ ചവിട്ടാൻ പഠിച്ചു . ആലുംകടവ് ആലുംതറമുക്കിൽ നിന്നും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കും തിരിച്ചും എല്ലാ ദിവസവും 10 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് വിജയമ്മയുടെ പോക്കും വരവും .
കൊച്ചുമക്കളുടെ സഹായത്തോടെയാണ് മാമ്പോഴി ലക്ഷംവീട്ടിൽ വിജയമ്മ സൈക്കിൾ ചവിട്ടാൻ പഠിച്ചത് . പലതവണ വീണു പരിക്കുപറ്റിയെങ്കിലും പിന്മാറിയില്ല. ലോക്ഡൗണിൽ വാഹന സൗകര്യമില്ലാതെ വന്നപ്പോഴാണ് സൈക്കിൾ പഠിക്കാൻ താൻ നിർബന്ധിതയായത് എന്ന് വിജയമ്മ പറയുന്നു.
കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ, മുനിസിപ്പാലിറ്റി ദിവസവേതനാടിസ്ഥാനത്തിൽ തന്ന ജോലി നഷ്ടപ്പെടുത്തിയാൽ ഉപജീവനമാർഗ്ഗം ഇല്ലാതാകുമല്ലോ എന്ന തിരിച്ചറിവിലാണ് വിധവയായ വിജയമ്മ പ്രായം മറന്നും സൈക്കിൾ പഠിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ ഇതൊരു വ്യായാമം കൂടിയായി .
മൂന്നു മക്കളാണ് വിജയമ്മയ്ക്ക് . രണ്ടു പെണ്മക്കളെ വിവാഹം കഴിച്ചയച്ചു. മകന്റെ കൂടെയാണ് ഇപ്പോൾ താമസം.
Read Also നിയമസഭയിലെ അക്രമം; കേസ് പിന്‍വലിക്കണമെന്ന സർക്കാരിന്റെ അപേക്ഷ കോടതി തള്ളി
Read Also 36 വർഷമായി കട്ടിൽ ചുമന്നു ജീവിക്കുന്നു എഴുപത്താറു വയസുള്ള അശോകൻ
Read Also ” എന്റെ മകൾ നിനക്കുള്ളതാകുന്നു ”:
Read Also ഈ വേഷം ധരിക്കലും അഴിക്കലും വിഷമം പിടിച്ച ഒന്നാണേ!
Read Also ശ്വസന വ്യായാമത്തിലൂടെ ശ്വാസകോശത്തിന്റെ ശേഷി വർദ്ധിപ്പിക്കാം
Read Also 99 ന്റെ പടിയിലും നിറഞ്ഞ ചിരിയുമായി അന്നക്കുട്ടി അമ്മച്ചി
Read Also ഓൺലൈൻ വ്യാപാര തട്ടിപ്പ് ഇങ്ങനെയും. കണ്ണുമടച്ചു പണം കൊടുക്കുന്നവർ സൂക്ഷിക്കുക
Read Also കുടലിലെ കാന്‍സര്‍: ലക്ഷണങ്ങളും ചികിത്സയും