Home Blog Page 42

റിട്ടയർ ചെയ്ത ജീവനക്കാർക്ക് 60 വയസ്സുവരെ പുനർനിയമനം നൽകില്ല. മദ്യ നികുതിയോ ഇന്ധന നികുതിയോ വർധിപ്പിക്കില്ല. നയം വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക്

0

തിരുവനന്തപുരം: വിരമിച്ച സർക്കാർ ജീവനക്കാർക്ക് 60 വയസ്സുവരെ തുടരാനുള്ള വിദഗ്ധസമിതി ശുപാർശ നടപ്പാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വിരമിക്കുന്ന ജീവനക്കാരിൽ താത്പര്യമുള്ളവരെ ശമ്പളവും ആനുകൂല്യവും വർധിപ്പിക്കാതെ 60 വയസ്സുവരെ തുടരാൻ അനുവദിച്ചു സാമ്പത്തികപ്രതിസന്ധി പരിഹരിക്കണമെന്നു മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം.എബ്രഹാം അധ്യക്ഷനായ സമിതി ശുപാർശ ചെയ്തിരുന്നു . ഇവരുടെ പെൻഷൻ ആനുകൂല്യങ്ങൾ റിട്ടയർചെയ്തശേഷം നൽകിയാൽ മതിയെന്നും നിർദേശിച്ചു.

”തങ്ങളുടെ രാഷ്ട്രീയനയങ്ങളുമായി യോജിക്കുന്നതേ സർക്കാർ നടപ്പാക്കൂ. പെൻഷൻപ്രായം കൂട്ടാനോ വിരമിക്കൽ നീട്ടിവെക്കാനോ ഈ സർക്കാർ തീരുമാനിക്കില്ല. മദ്യത്തിന്റെ നികുതി ഉയർത്തുക, പെട്രോളന്റെയും ഡീസലിന്റെയും നികുതിഘടന പരിഷ്കരിച്ച് നിരക്ക് ഉയർത്തുക തുടങ്ങിയ നിർദേശങ്ങളും സ്വീകരിക്കില്ല.” – ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി . മദ്യത്തിന്റെ നികുതി ഉയർത്തുക, പെട്രോളന്റെയും ഡീസലിന്റെയും നികുതിഘടന പരിഷ്കരിച്ച് നിരക്ക് ഉയർത്തുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ സ്വീകരിക്കില്ല.

കോവിഡ് കാരണം സർക്കാരിനുണ്ടായ സാമ്പത്തികപ്രതിസന്ധി പഠിക്കാൻ ഡോ. സുനിൽ മാണി അധ്യക്ഷനായി മറ്റൊരു സമിതിയെയും സർക്കാർ നിയോഗിച്ചിരുന്നു. പെൻഷൻപ്രായം 58 ആയി ഉയർത്തിയാൽ 5265 കോടിരൂപ പ്രതിവർഷം ലാഭിക്കാമെന്ന് സമിതി ശുപാർശ ചെയ്തിരുന്നു . അതും സർക്കാർ അംഗീകരിച്ചില്ല.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ മലയാളി നഴ്സിനെ ഭർത്താവ് കുത്തിവീഴ്‌ത്തി ശരീരത്തിലൂടെ വാഹനം കയറ്റി കൊന്നു .ക്രൂരകൊലപാതകത്തിൽ ഞെട്ടി അമേരിക്കൻ മലയാളി സമൂഹം!

0

ഫ്ലോറിഡ : അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ കോറൽ സ്പ്രിംഗ്സിൽ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായ മലയാളി യുവതി കുത്തേറ്റ് മരിച്ചു. പിറവം മരങ്ങാട്ടിൽ മെറിൻ ( (28) ) ജോയിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത് .

17 തവണ കുത്തിയശേഷം നിലത്തുവീണുകിടന്ന ഭാര്യയുടെ ശരീരത്തിൽ വാഹനമോടിച്ചു കയറ്റി അതിക്രൂരമായാണ് കൊലപ്പെടുത്തിയത്!

കൊന്നത് ഭർത്താവ് നെവിൻ എന്ന് വിളിക്കപ്പെടുന്ന വെളിയനാട് മണ്ണൂത്തറ ഫിലിപ്പ് മാത്യു ആണെന്നാണ് വിവരം. .കൊലയ്ക്കുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവിനെ പിടികൂടി പോലീസ്‌. സംഭവ ശേഷം രക്ഷപെട്ട ഭർത്താവ് ഫിലിപ് മാത്യുവിനെ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്.

 ‘അവള്‍ ഒരു മാലാഖയായിരുന്നു. രണ്ട് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തിവീഴ്ത്തിയശേഷം ഞങ്ങളുടെ കണ്‍മുന്നിലാണ് അവളുടെ മുകളിലൂടെ അയാള്‍ കറുത്ത കാര്‍ ഓടിച്ചുകയറ്റിയത്. പാര്‍ക്കിങ് ലോട്ടില്‍ അവളുടെ രക്തം ചിതറിത്തെറിച്ചു. രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവള്‍ അലറിക്കരഞ്ഞത്. നിലവിളി കേട്ട് ഞങ്ങള്‍ ഓടിചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു’ – ആശുപത്രിയിലെ സഹപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു .

കുറെ നാളുകളായി നെവിനും ഭാര്യ മെറിനും പിരിഞ്ഞു താമസിക്കുകയായിരുന്നു. കുഞ്ഞിനെ നാട്ടിൽ മാതാപിതാക്കളോടൊപ്പം ആക്കിയിട്ടാണ് മെറിൻ തിരികെ ഫ്‌ളോറിഡയിൽ എത്തിയത്. മെറിൻ മോനിപ്പള്ളി ഊരാളിൽ ജോയിയുടെ മകളാണ് . 28 വയസ്സായിരുന്നു. രണ്ട് വയസ്സുകാരി നോറ മകളാണ്.

മെറിൻ ജോയി

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മെറിൻ ഹോസ്പിറ്റലിൽ നിന്ന് പുറത്തിറങ്ങിയ സമയത്താണ് കുത്തേറ്റത്. 17 തവണ കുത്തിയശേഷം നിലത്തുവീണുകിടന്ന ഭാര്യയുടെ ശരീരത്തിൽ വാഹനമോടിച്ചു കയറ്റി അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. മെറിൻ ഈ ഹോസ്പിറ്റലിൽ നിന്നും ജോലി രാജി വച്ച് താമ്പയിലേക്ക് താമസം മാറാൻ ഇരിക്കെയാണ് സംഭവം. ഇപ്പോൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങാനായി കാർ പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോഴാണ് ദാരുണമായി കൊലപ്പെടുത്തിയത് . മിയാമിയിലായിരുന്നു താമസം.

മെറിൻ പിറവം മരങ്ങാട്ടിൽ കുടുംബാംഗമാണ്.

മേലാളന്മാർക്ക് ചവിട്ടിനിൽക്കാൻ ഞങ്ങളിനിയും കുനിഞ്ഞു കൊടുക്കണോ എന്ന് ഒഐഒപി(OIOP) കൂട്ടായ്മ

0
വൺ ഇന്ത്യ വൺ പെൻഷൻ

”രാഷ്ട്രീയ സ്വാധീനത്തിൽ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ കയറിക്കൂടി രണ്ട് വർഷം പിന്നിടുന്നവർക്കുപോലും ആജീവനാന്തം പെൻഷൻ വാങ്ങാൻ അർഹതയുള്ള ഈ നാട്ടിൽ ആരോഗ്യമുള്ള കാലമത്രയും എല്ലുമുറിയെ പണിയെടുത്തു പൊതുജനത്തെ തീറ്റിപ്പോറ്റുന്ന കർഷകരും അസംഘിടിത തൊഴിലാളികളും , അവർ വാർദ്ധക്യത്തിലേക്ക് കടക്കുമ്പോൾ പ്രതിമാസം പതിനായിരം രൂപ പെൻഷൻ വേണമെന്ന് ആവശ്യപ്പെടുന്നതിൽ എന്താണ് തെറ്റ് ?” ചോദ്യം വൺ ഇന്ത്യ വൺ പെൻഷനുവേണ്ടി ശബ്ദമുയർത്തുന്ന കൂട്ടായ്മയുടേത് . അറുപത് പിന്നിട്ട എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപ ക്ഷേമ പെൻഷൻ അനുവദിക്കണമെന്ന ആവശ്യമുയർത്തി ഇപ്പോൾ “വൺ ഇന്ത്യ വൺ പെൻഷൻ’ (OIOP ) മൂവ്‌മെന്റ് സംസ്ഥാനത്ത് സജീവമായിരിക്കയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ഒരുവിഭാഗം ആളുകൾ അതിനായി അഭിപ്രായരൂപീകരണം നടത്തി കർമ്മരംഗത്തിറങ്ങികഴിഞ്ഞു.

എല്ലാ ജനവിഭാഗത്തിനും സാമൂഹ്യ സുരക്ഷയും തുല്യ നീതിയും ഉറപ്പാക്കണമെന്ന ഇച്ഛാശക്തി ഭരിക്കുന്നവർക്ക് ഉണ്ടെങ്കിൽ വൺ ഇന്ത്യ വൺ പെൻഷൻ പദ്ധതി നടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല എന്നാണ് ഇതിനായി ശബ്ദമുയർത്തുന്നവർ പറയുന്നത് . എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും ജീവിതോപാധിയും നൽകാൻ കഴിയുംവിധം ഭരണസംവിധാനത്തിൽ അഴിച്ചു പണി നടത്തണം.

വൺ ഇന്ത്യ വൺ പെൻഷൻ എന്ന ആവശ്യമുന്നയിച്ചു ഒരുസംഘം ആളുകൾ സോഷ്യൽ മീഡിയയിൽ കൂട്ടായ്‍മ ഉണ്ടാക്കി പ്രചാരണം തുടങ്ങിയിട്ട് മാസം രണ്ടു പിന്നിട്ടു. നാലരലക്ഷത്തിലേറെ ആളുകൾ ഇതിനോടകം ഗ്രൂപ്പിൽ അംഗങ്ങളായി . പ്രശസ്ത വാഗ്മിയും ജീവകാരുണ്യ പ്രവർത്തകനുമായ ഫാ. ഡേവിസ് ചിറമേൽ, എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ പ്രൊഫ . എം എൻ കാരശേരി തുടങ്ങി നിരവധി പ്രശസ്തർ ഈ മൂവ്‌മെന്റിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നിട്ടുമുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഈ ഗ്രൂപ്പ് നിവേദനവും നൽകി കഴിഞ്ഞു.

തൊഴിലാളി എന്നാൽ സർക്കാർ ജീവനക്കാർ മാത്രമാണെന്ന നിലപാട് അഭിനവതൊഴിലാളി സംരക്ഷകർ തിരുത്തണമെന്നാണ് OIOP കൂട്ടായ്മ ആവശ്യപ്പെടുന്നത്

കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയെ തകർക്കാൻ ചില കോണുകളിൽ നിന്ന് ഒളിഞ്ഞും തെളിഞ്ഞും ശ്രമവും ഉണ്ട് . ഈ കൂട്ടായ്മ ശക്തിപ്പെട്ടാൽ തങ്ങളുടെ നിലനിൽപ്പ് അവതാളത്തിലാകുമെന്നു ഭയക്കുന്ന ചില രാഷ്ട്രീയ സംഘടനകളാണ് ഇതിനെ തകർക്കാൻ ശ്രമിക്കുന്നതെന്നു OIOP കൂട്ടായ്മ കുറ്റപ്പെടുത്തുന്നു .

വൺ ഇന്ത്യ വൺപെൻഷൻ എന്ന OIOP കൂട്ടായ്മയുടെ ആവശ്യം തൊഴിലാളി വിരുദ്ധമാണെന്നാണ് ട്രേഡ്‌യൂണിയൻ നേതാക്കളുടെ നിലപാട് . തൊഴിലാളികളുടെയും ദരിദ്ര, ഇടത്തരം കർഷകരുടെയും ജീവിതപ്രശ്നങ്ങൾ ഉയർത്തി തൊഴിലാളി കർഷക പ്രസ്ഥാനങ്ങൾ നിരന്തരമായി സമരം നടത്തിവരികയാണെന്നും പ്രായപൂർത്തിയായ എല്ലാവർക്കും തൊഴിൽ നൽകുക, മിനിമം വേതനം പ്രതിമാസം 20,000 രൂപ ആക്കുക , 60 വയസ്സ്‌ കഴിഞ്ഞവർക്ക് പ്രതിമാസം 6500 രൂപ പെൻഷൻ നൽകുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും നിരവധി പണിമുടക്കുകൾ നടത്തിയിട്ടുണ്ടെന്നും അക്കാലത്തൊന്നും ജനങ്ങളോടൊപ്പം നിൽക്കാതെ മാളത്തിലിരുന്നവർ ഇപ്പോൾ വൺ ഇന്ത്യ വൺ പെൻഷൻ മുദ്രാവാക്യവുമായി രംഗത്തിറങ്ങിയതിന്റെ പിന്നിൽ ആരുടെ കുബുദ്ധിയാണ് എന്നാണ് സംഘടിത തൊഴിലാളി നേതാക്കളുടെ ചോദ്യം. എല്ലാം സ്വകാര്യവൽക്കരിക്കുന്ന കേന്ദസർക്കാരിന്റെ തെറ്റായ നയം മൂലമാണ് ജനങ്ങൾ ദാരിദ്ര്യത്തിൽ കഴിയുന്നതെന്നും അത് മനസിലാക്കാത്തവരാണ് വൺ ഇന്ത്യ വൺ പെൻഷനു വേണ്ടി മുറവിളി കൂട്ടുന്നതെന്നും അവർ ആക്ഷേപിക്കുന്നു

അതേസമയം ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന കർഷരെയും കർഷ തൊഴിലാളികളെയും കച്ചവടക്കാരെയും ചെറുകിട സ്വയം സംരഭകരെയും അസംഘടിതമേഖലയിലെ തൊഴിലാളികളെയും പെൻഷൻ പദ്ധതികളിൽ നിന്ന് പുറംതള്ളാനുള്ള ബോധപൂർവ്വമായ നീക്കമാണ് സംഘടിത തൊഴിലാളിവർഗ്ഗം നടത്തുന്നത് എന്ന് OIOP കൂട്ടായ്മ കുറ്റപ്പെടുത്തുന്നു. . ഇലക്ഷൻ വരുമ്പോൾ വാരിക്കോരി വാഗ്ദാനങ്ങൾ നൽകുകയും ഭരണത്തിലേറുമ്പോൾ തിരിഞ്ഞു നോക്കാതെയുമിരിക്കുന്ന രാഷ്ട്രീയനേതാക്കന്മാരുടെ കാപട്യം ജനങ്ങൾ മനസിലാക്കിയെന്നും അവർ അവരെ കൈവിട്ടു തുടങ്ങി എന്ന തിരിച്ചറിവിലാണ് രാഷ്ട്രീയക്കാർ ഇതിനെ എതിർക്കുന്നതെന്നുമാണ് OIOP ഗ്രൂപ്പിന്റെ വാദം. പറഞ്ഞു പറ്റിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ ചരമഗീതം നാട്ടിൽ മുഴങ്ങിത്തുടങ്ങിയിരിക്കുന്നു . OIOP കൂട്ടായ്മയുടെ മുന്നേറ്റം വൈകാതെ കൊടുങ്കാറ്റായി മാറി പല വന്മരങ്ങളും വീഴ്ത്തുമെന്നും ഗ്രൂപ്പ് നേതാക്കൾ പറയുന്നു.

OIOP യോടുള്ള, മലയാളം പത്രങ്ങളുടെ അവഗണനയിൽ പ്രതിഷേധിച്ച് , 2020 ആഗസ്റ്റ് ഒന്നുമുതൽ 31 വരെ മലയാള പത്രങ്ങൾ ബഹിഷ്കരിക്കുവാൻ OIOP കൂട്ടായ്മ ആഹ്വാനം ചെയ്തിരിക്കുകയാണ്

തൊഴിലാളി എന്നാൽ സർക്കാർ ജീവനക്കാർ മാത്രമാണെന്ന നിലപാട് അഭിനവതൊഴിലാളി സംരക്ഷകർ തിരുത്തണമെന്നാണ് OIOP കൂട്ടായ്മ ആവശ്യപ്പെടുന്നത് . തൊണ്ണൂറ് ശതമാനത്തിലധികം വരുന്ന സാധാരണ ജനങ്ങളെ സംരക്ഷിക്കാത്ത രാഷ്ട്രീയ പാർട്ടികൾക്ക് ഇനി വോട്ടില്ല എന്ന് കർഷകരും അസംഘിടിത തൊഴിലാളികളും തീരുമാനിച്ചാൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും തങ്ങളുടെ ആവശ്യം നിറവേറ്റാൻ മുന്നോട്ട് വരുമെന്ന് അവർ കണക്ക് കൂട്ടുന്നു . സ്റ്റാറ്റിയൂട്ടറി പെൻഷൻ വാങ്ങുന്ന അഞ്ചു ശതമാനത്തിന്റെ വോട്ടുകൊണ്ടല്ല മറിച്ച് സർക്കാർ ഉദ്യോഗമില്ലാത്ത 95 ശതമാനത്തിന്റെ വോട്ടുകൊണ്ടാണ് എല്ലാ പാർട്ടികളും അധികാരത്തിലേറുന്നത് എന്ന് OIOP കൂട്ടായ്‌മ ഓർമ്മപ്പെടുത്തുന്നു. ”പെൻഷൻ ഒരു സമ്പാദ്യ പദ്ധതി അല്ല, സാമൂഹിക സുരക്ഷാപദ്ധതി ആണ്. 60 പിന്നിട്ട ഏതൊരാൾക്കും അത് അവകാശപ്പെട്ടതാണ്. നിരവധി വിദേശരാജ്യങ്ങളിൽ ഇത് നടപ്പിലാക്കിയിട്ടുമുണ്ട് . ”

ഈ കോവിഡ് കാലത്ത് വേലയും കൂലിയുമില്ലാതെ മുണ്ടുമുറുക്കി ഉടുത്തു കഴിഞ്ഞുകൂടുന്ന പട്ടിണിപ്പാവങ്ങളെ ഈടുവച്ചെടുത്ത പണം കൊണ്ടാണ് ഇവിടുത്തെ ഉദ്യോഗസ്ഥർക്ക് ഇപ്പോൾ മുടങ്ങാതെ ശമ്പളം കൊടുത്തുകൊണ്ടിരിക്കുന്നത് എന്നവസ്തുത സർക്കാർ മറക്കരുത് എന്ന് OIOP കർമ്മസമിതി ഓർമ്മിപ്പിക്കുന്നു. ഈ കടമെല്ലാം പലിശയടക്കം തിരിച്ചടിയ്ക്കേണ്ടത് പൊതുജനത്തിന്റെ നികുതിപ്പണം എടുത്താണ് !

ലോക് ഡൗൺ കാലത്ത് ഒരുപാട് പേർക്ക് ജോലി നഷ്ടപ്പെട്ടു. വ്യാപാര വ്യവസായ മേഖലയിൽ കനത്ത നഷ്ടമുണ്ടായി . ബാങ്കുകളിൽ നിന്ന് കടമെടുത്തവർ തീതിന്നു കഴിയുകയാണ് . സ്വകാര്യ സ്ഥാപനങ്ങൾ പലതും ജീവനക്കാരുടെ ശമ്പളം പാതിയായി കുറച്ചു. പക്ഷേ സർക്കാർ ഉദ്യോഗസ്ഥർക്കാകട്ടെ ജോലിചെയ്യാതെപോലും ശമ്പളം കിട്ടുന്ന സാഹചര്യമാണ് ഇന്നുള്ളത് . ഇന്ധനവിലയും മദ്യവിലയും വൈദ്യുതി ബില്ലും വർധിപ്പിച്ച് സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുന്ന ഭരണകൂടം പക്ഷേ വേലയും കൂലിയുമില്ലാത്ത പാവങ്ങളുടെ വീട്ടിൽ അടുപ്പ് കത്തുന്നുണ്ടോ എന്ന് വല്ലപ്പോഴുമെങ്കിലും തിരക്കണമെന്നാണ് OIOP കർമ്മസമിതി ആവശ്യപ്പെടുന്നത് . പൊതുസമൂഹത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം അടിയറവെച്ചു സർക്കാർ ഉദ്യോഗസ്ഥർക്ക് ചവിട്ടിനിൽക്കാൻ ഇനിയും തങ്ങൾ കുനിഞ്ഞു കൊടുക്കണോ എന്നവർ ചോദിക്കുന്നു .

2011 -ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 10 കോടിയാണ്. ഇപ്പോൾ അത് 12 കോടി എന്ന് കണക്കാക്കിയാൽ പോലും ഇവർക്കെല്ലാം പ്രതിമാസം 10000 രൂപ നൽകുവാൻ ഒരു വർഷം 15 ലക്ഷം കോടി രൂപയെ വരുന്നുള്ളൂ എന്ന് കണക്കുകൾ ഉദ്ധരിച്ചു ഇവർ വാദിക്കുന്നു. പെൻഷൻ ഏകീകരിച്ചു എല്ലാവർക്കും 10000 രൂപ എന്ന് നിജപ്പെടുത്തിയാൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഇപ്പോൾ ഉദ്യോഗസ്ഥരുടെ പെൻഷനായി ചിലവഴിക്കുന്നത്രയും പണം മതി അറുപതു പിന്നിട്ട എല്ലാവർക്കും പെൻഷൻ നൽകാൻ എന്നാണ് OIOP കൂട്ടായ്മക്കാരുടെ വാദം. വയോധികർ ഈ പണം മുഴുവനായി തന്നെ ഇവിടെ ചിലവഴിക്കും. അതുവഴി വ്യാപാര വ്യവസായ മേഖലയിൽ മുന്നേറ്റമുണ്ടാകും . GST വഴി ഈ പണം തിരികെ സർക്കാരിലേക്ക് എത്തുകയും ചെയ്യും. ഇത് രാജ്യത്തെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കും എന്നും OIOP കൂട്ടായ്മ വാദിക്കുന്നു .

പ്രശസ്ത സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങര ഒരിക്കൽ ഒരു സെമിനാറിൽ ഇങ്ങനെ പറയുകയുണ്ടായി :

” അമേരിക്ക ഒരു മുതലാളിത്ത രാജ്യമാണെങ്കിലും അവിടെ ഉള്ള ആൾക്കാരെല്ലാം സമ്പന്നരല്ല. ഇന്ത്യയിലുള്ളവരേക്കാൾ സാമ്പത്തികമായി താഴ്ന്ന ആളുകൾ അവിടെ ഉണ്ട് . പക്ഷെ അവിടുത്തെ സമൂഹവും ഗവൺമെന്റും ജീവിതത്തിന്റെ അവസാനകാലത്ത് അവിടുത്തെ ആളുകൾക്ക് കൊടുക്കുന്ന ഒരു സാമൂഹ്യ സുരക്ഷിതത്വമുണ്ട് . അവർക്കു ജീവിക്കാൻ കൊടുക്കുന്ന പെൻഷൻ സഹായമുണ്ട് . അതാണ് അവരുടെ വലിയ പ്രത്യാശ. വാർധക്യത്തിൽ എത്തിയിട്ടും ജീവിതം തുടരണമെന്നും ആസ്വദിക്കണമെന്നുമുള്ള ഒരു ആഗ്രഹം അവരിൽ ഉണ്ടാക്കുന്നത് ആ സുരക്ഷിതത്വബോധമാണ് . അതുപോലൊരു സുരക്ഷിതത്വം എന്തുകൊണ്ട് നമ്മുടെ നാട്ടിലെ വൃദ്ധജനങ്ങൾക്കു കൊടുക്കാൻ നമ്മുടെ സർക്കാരിന് കഴിയുന്നില്ല ?

വൺ ഇന്ത്യ വൺ പെൻഷൻ എന്ന ആവശ്യമുന്നയിച്ചു ഒരുസംഘം ആളുകൾ സോഷ്യൽ മീഡിയയിൽ കൂട്ടായ്‍മ ഉണ്ടാക്കി പ്രചാരണം തുടങ്ങിയിട്ട് മാസം രണ്ടു പിന്നിട്ടു.

അറുപതു വയസുവരെ ജോലിചെയ്ത് മക്കളെ പ്രസവിച്ച്‌ , പോറ്റി വളർത്തി വലുതാക്കുന്ന ഒരു സ്ത്രീക്ക് വാർധക്യത്തിൽ എത്തുമ്പോൾ മക്കളുടെ മുൻപിൽ കൈനീട്ടാതെ അഭിമാനത്തോടെ ജീവിച്ചു ഈ ഭൂമിയിൽ നിന്ന് കടന്നുപോകാനുള്ള സാഹചര്യം ഒരുക്കേണ്ടത് സർക്കാരല്ലേ ? ശരിക്കും ഒരു സർക്കാരിന്റെ ദൗത്യം അതല്ലേ ? അറുപതു പിന്നിട്ട , നിശ്ചിത വരുമാനത്തിൽ താഴെയുള്ള എല്ലാസ്ത്രീകൾക്കും കുറഞ്ഞത് അയ്യായിരം രൂപയെങ്കിലും ക്ഷേമപെൻഷനായി സർക്കാർ കൊടുത്താൽ നമ്മുടെ നാട്ടിലെ വൃദ്ധകളുടെ ജീവിതാവസ്ഥയിൽ എത്ര അത്ഭുതകരമായ മാറ്റമുണ്ടാകും ! വൃദ്ധകളുടെ മാത്രമല്ല , ഓരോ കുടുംബത്തിന്റെയും സ്ഥിതി പാടെ മാറും. ആ വൃദ്ധ ആ കുടുംബത്തിലെ ആദരണീയ വ്യക്തിയായി മാറും. ആ പെൻഷൻ പണം ആ കുടുംബത്തിനുവേണ്ടി മാത്രമായിരിക്കും ചെലവഴിക്കപ്പെടുക . ആ കുടുംബം പട്ടിണി കൂടാതെ മുൻപോട്ട് പോകാൻ ആ പണം ഉപകരിക്കും. രോഗം വന്നാൽ മരുന്നിനുവേണ്ടി അതുപ്രയോജനപ്പെടും . അതോടൊപ്പം ആ വൃദ്ധയുടെ ജീവിതാന്തസ് വർധിക്കും. ആ വൃദ്ധ ആ കുടുംബത്തിന്റെ കേന്ദ്ര ബിന്ദുവാകും . മക്കൾ അവരെ ആദരവോടെ കാണും. മരുമക്കൾ ആ വൃദ്ധയെ വഴിയിൽ കൊണ്ടുപോയി തള്ളാൻ തയ്യാറാകില്ല. പഴയതെല്ലാം കളയേണ്ടത് എന്ന് ചിന്തിക്കുന്ന പുതു തലമുറയുടെ മുൻപിൽ പഴയതിനും വിലയുണ്ട് എന്ന് സന്ദേശം കൊടുക്കാൻ ആ സ്ത്രീക്കു കഴിയും. ആ വീട്ടിൽ വാക്കിനു വിലയുള്ള ഒരു സ്ത്രീയായി ആ വൃദ്ധ മാറും. താൻ ജനിച്ചു വളർന്ന രാജ്യം അഭിമാനത്തോടെ ജീവിക്കാൻ തന്നെ പ്രാപ്തയാക്കി എന്ന സന്തോഷത്തോടെയാകും അവർ ഈ ഭൂമിയിൽ നിന്ന് വിട പറയുക .

ഇത് കേരളത്തിൽ നടപ്പിലാക്കിയാൽ കേരളത്തിന്റെ സാമൂഹ്യ മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കും . നമ്മുടെ സാമ്പത്തിക ശാസ്ത്രജ്ഞന്മാരും സർക്കാരും ഇതിനെപ്പറ്റി ഇനിയെങ്കിലും ഗൗരവമായി ചിന്തിക്കണം . കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഒന്ന് പുനഃക്രമീകരിച്ചാൽ അതിനുള്ള പണം കണ്ടെത്താവുന്നതേയുള്ളു . വിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം . കണ്ണ് തുറന്നു കാണുക, ആശയങ്ങൾ കണ്ടെത്തുക പ്രാപ്തിയുമുള്ളവനെ പ്രോത്സാഹിപ്പിക്കുക . ഇത് മാത്രം ചെയ്താൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പറ്റും കേരളത്തിൽ . ഇവിടുത്തെ ഓരോ ദരിദ്രന്റെയും വീട്ടിലേക്ക് പണം ഒഴുകി എത്തും. ”

സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ഈ വാക്കുകൾ ഇനിയെങ്കിലും നമ്മുടെസർക്കാർ മുഖവിലയ്ക്ക് എടുത്തിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു !

എഴുതിയത് : ഇഗ്‌നേഷ്യസ് കലയന്താനി
(ദീപനാളം വാരികയിൽ പ്രസിദ്ധീകരിച്ചത് , ജൂലൈ 30 ,2020 )

One Plus Nord ആമസോണിൽ എത്തുന്നതിനു മുന്നേ കരസ്ഥമാക്കാൻ ഒരു സുവർണാവസരം.

0

വൺപ്ലസ് ശ്രേണിയിലേക്ക് ഏറ്റവും പുതുതായി എത്തുന്ന ഫോൺ ആണ് വൺപ്ലസ് നോർഡ്.24999 രൂപ ആണ് base മോഡലിന്റ വില. ഇന്ത്യയിൽ നിലവിൽ ലഭ്യമായ 5G ഫോണുകളിൽ ഏറ്റവും വിലകുറഞ്ഞ ഫോൺ ആണ് വൺപ്ലസ് നോർഡ്.ഓഗസ്റ്റ് 4 മുതൽ വൺപ്ലസ് നോർഡ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും.എന്നാൽ ഫോൺ ആമസോണിൽ എത്തുന്നതിനു മുന്നേ കരസ്ഥമാക്കാൻ ഒരു സുവർണാവസരം. ഉപഭോക്താക്കൾക്കായി, വൺപ്ലസ് അതിന്റെ വെർച്വൽ പോപ്പ്-അപ്പ് സെയിൽ റൗണ്ടുകൾ ജൂലൈ 27 മുതൽ ആരംഭിക്കുന്നു.
ജൂലൈ 26 വരെ വൺപ്ലസ് വെബ്‌സൈറ്റ് വഴി പോപ്പ്-അപ്പ് ഇവന്റിനായി രജിസ്‌ട്രേഷൻ എടുക്കാവുന്നതാണ്. ഒന്നാമത്തെയും രണ്ടാമത്തെയും വിൽപ്പന റൗണ്ടുകൾ റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്ക് മാത്രമായുള്ളതാണ്, അതേസമയം വൺപ്ലസ് നോർഡ് സാധാരണ ഉപയോക്താക്കൾക്ക് 29 നു നടക്കുന്ന പോപ്പ്-അപ്പ് വിൽപ്പനയിലൂടെ മൂന്നാം റൗണ്ടിൽ ലഭ്യമാകും.
വൺപ്ലസ് നോർഡ് പ്രീ-ബുക്കിംഗുകൾ ഇതിനകം വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ വഴി തുടങ്ങിക്കഴിഞ്ഞു.കൂടാതെ ആമസോൺ ഇന്ത്യ സൈറ്റിൽ ജൂലൈ 28 മുതൽ പ്രീ ബുക്കിംഗ് ആരംഭിക്കും.വൺപ്ലസ് നോർഡ് പോപ്പ്-അപ്പ് വിൽപ്പന റൗണ്ടുകൾക്കായി രജിസ്റ്റർ ചെയ്യുന്നതിന്, നിങ്ങൾ വൺപ്ലസ് സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ അവതാർ സൃഷ്ടിക്കേണ്ടതുണ്ട്.

പോപ്പ്-അപ്പ് വിൽ‌പനയ്‌ക്കായി ഒരു ഇൻവിറ്റേഷൻ കോഡ് നേടുന്നതിന് ഓരോ അവതാർ #NordPopUp എന്ന ഹാഷ്‌ടാഗിനൊപ്പം ഇൻസ്റ്റാഗ്രാമിൽ പങ്കിടേണ്ടതുണ്ട്. ഇൻസ്റ്റാഗ്രാമിൽ നിങ്ങളുടെ അവതാർ പോസ്റ്റുചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ വൺപ്ലസ് അക്കണ്ടിലേക്ക് പ്രവേശിച്ച് ആ പോസ്റ്റ് സമർപ്പിക്കേണ്ടതാണ്.രജിസ്റ്റർ ചെയ്യുന്ന ആദ്യ 100 പേർക്ക് പോപ്പ്-അപ്പ് സെയിൽ ഇവന്റിനായി ഉറപ്പായും ഒരു കോഡ് ലഭിക്കുന്നതാണ്. കൂടാതെ, ഇൻവിറ്റേഷൻ കോഡ് ലഭിച്ചിട്ടുണ്ടോ എന്നറിയാൻ ന്യൂസ്‌ലെറ്ററിനായി സൈൻ അപ്പ് ചെയ്യാൻ ഉപഭോക്താക്കളോട് One Plus ആവശ്യപ്പെടുന്നു.

വൺപ്ലസ് നോർഡ് പോപ്പ്-അപ്പ് ബോക്സ് അതിന്റെ റീട്ടെയിൽ ഓഫറിംഗിൽ നിന്ന് വ്യത്യസ്തമായിരിക്കും, കാരണം അതിൽ ഹാൻഡ്‌സെറ്റും ഒരു നോർഡ് ക്രിയേറ്റർ കേസും ഒരു നോർഡ് ബ്രേവ് ബോട്ടിൽ അല്ലെങ്കിൽ നോർഡ് ഡിറ്റർമിനേറ്റഡ് ടോട്ടെ ബാഗും ഉൾപ്പെടും. നോർഡ് പോപ്പ്-അപ്പ് ഇവന്റിനായി രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും “എന്തെങ്കിലും” വാഗ്ദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു.ഇതുവരെ നാല് ദശലക്ഷത്തിലധികം ‘Notify’ അഭ്യർത്ഥനകൾ നേടിയ ആമസോണിലെ ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന ഫോൺ ആയി വൺപ്ലസ് നോർഡ് ഇതിനകം മാറിക്കഴിഞ്ഞു.വൺ പ്ലസ് ശ്രേണിയിൽ നിലവിൽ ഉള്ള 5G ഫോൺ ആണ് വൺ പ്ലസ് 8 പ്രൊ.

ഈ ഫോണിന്റെ വില 54999 രൂപ ആണ്. ഇത്രയും വില താങ്ങാനാവാത്ത 5G ഫോൺ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് കണ്ണുംപൂട്ടി വാങ്ങിക്കാവുന്ന ഒരു ബജറ്റ് ഫ്രണ്ട്‌ലി ഫോൺ ആണ് വൺ പ്ലസ് നോർഡ്.

വിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. കണ്ണ് തുറന്നു കാണുക; അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പറ്റും!

0

പ്രശസ്ത സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങര ഒരിക്കൽ ഒരു സെമിനാറിൽ ഇങ്ങനെ പറയുകയുണ്ടായി :
” അമേരിക്ക ഒരു മുതലാളിത്ത രാജ്യമാണെങ്കിലും അവിടെ ഉള്ള ആൾക്കാരെല്ലാം സമ്പന്നരല്ല. ഇന്ത്യയിലുള്ളവരേക്കാൾ സാമ്പത്തികമായി താഴ്ന്ന ആളുകൾ അവിടെ ഉണ്ട് . പക്ഷെ അവിടുത്തെ സമൂഹവും ഗവൺമെന്റും ജീവിതത്തിന്റെ അവസാനകാലത്ത് അവിടുത്തെ ആളുകൾക്ക് കൊടുക്കുന്ന ഒരു സാമൂഹ്യ സുരക്ഷിതത്വമുണ്ട് . അവർക്കു ജീവിക്കാൻ കൊടുക്കുന്ന പെൻഷൻ സഹായമുണ്ട് . അതാണ് അവരുടെ വലിയ പ്രത്യാശ. വാർധക്യത്തിൽ എത്തിയിട്ടും ജീവിതം തുടരണമെന്നും ആസ്വദിക്കണമെന്നുമുള്ള ഒരു ആഗ്രഹം അവരിൽ ഉണ്ടാക്കുന്നത് ആ സുരക്ഷിതത്വബോധമാണ് . അതുപോലൊരു സുരക്ഷിതത്വം എന്തുകൊണ്ട് നമ്മുടെ നാട്ടിലെ വൃദ്ധജനങ്ങൾക്കു കൊടുക്കാൻ നമ്മുടെ സർക്കാരിന് കഴിയുന്നില്ല ?

Also Read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ

അറുപതു വയസുവരെ ജോലിചെയ്ത് മക്കളെ പ്രസവിച്ച്‌ , പോറ്റി വളർത്തി വലുതാക്കുന്ന ഒരു സ്ത്രീക്ക് വാർധക്യത്തിൽ എത്തുമ്പോൾ മക്കളുടെ മുൻപിൽ കൈനീട്ടാതെ അഭിമാനത്തോടെ ജീവിച്ചു ഈ ഭൂമിയിൽ നിന്ന് കടന്നുപോകാനുള്ള സാഹചര്യം ഒരുക്കേണ്ടത് സർക്കാരല്ലേ ? ശരിക്കും ഒരു സർക്കാരിന്റെ ദൗത്യം അതല്ലേ ? അറുപതു പിന്നിട്ട , നിശ്ചിത വരുമാനത്തിൽ താഴെയുള്ള എല്ലാസ്ത്രീകൾക്കും കുറഞ്ഞത് അയ്യായിരം രൂപയെങ്കിലും ക്ഷേമപെൻഷനായി സർക്കാർ കൊടുത്താൽ നമ്മുടെ നാട്ടിലെ വൃദ്ധകളുടെ ജീവിതാവസ്ഥയിൽ എത്ര അത്ഭുതകരമായ മാറ്റമുണ്ടാകും ! വൃദ്ധകളുടെ മാത്രമല്ല , ഓരോ കുടുംബത്തിന്റെയും സ്ഥിതി പാടെ മാറും.

ആ വൃദ്ധ ആ കുടുംബത്തിലെ ആദരണീയ വ്യക്തിയായി മാറും. ആ പെൻഷൻ പണം ആ കുടുംബത്തിനുവേണ്ടി മാത്രമായിരിക്കും ചെലവഴിക്കപ്പെടുക . ആ കുടുംബം പട്ടിണി കൂടാതെ മുൻപോട്ട് പോകാൻ ആ പണം ഉപകരിക്കും. രോഗം വന്നാൽ മരുന്നിനുവേണ്ടി അതുപ്രയോജനപ്പെടും . അതോടൊപ്പം ആ വൃദ്ധയുടെ ജീവിതാന്തസ് വർധിക്കും. ആ വൃദ്ധ ആ കുടുംബത്തിന്റെ കേന്ദ്ര ബിന്ദുവാകും . മക്കൾ അവരെ ആദരവോടെ കാണും. മരുമക്കൾ ആ വൃദ്ധയെ വഴിയിൽ കൊണ്ടുപോയി തള്ളാൻ തയ്യാറാകില്ല. പഴയതെല്ലാം കളയേണ്ടത് എന്ന് ചിന്തിക്കുന്ന പുതു തലമുറയുടെ മുൻപിൽ പഴയതിനും വിലയുണ്ട് എന്ന് സന്ദേശം കൊടുക്കാൻ ആ സ്ത്രീക്കു കഴിയും. ആ വീട്ടിൽ വാക്കിനു വിലയുള്ള ഒരു സ്ത്രീയായി ആ വൃദ്ധ മാറും. താൻ ജനിച്ചു വളർന്ന രാജ്യം അഭിമാനത്തോടെ ജീവിക്കാൻ തന്നെ പ്രാപ്തയാക്കി എന്ന സന്തോഷത്തോടെയാകും അവർ ഈ ഭൂമിയിൽ നിന്ന് വിട പറയുക .

Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും!

ഇത് കേരളത്തിൽ നടപ്പിലാക്കിയാൽ കേരളത്തിന്റെ സാമൂഹ്യ മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കും . നമ്മുടെ സാമ്പത്തിക ശാസ്ത്രജ്ഞന്മാരും സർക്കാരും ഇതിനെപ്പറ്റി ഇനിയെങ്കിലും ഗൗരവമായി ചിന്തിക്കണം .

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഒന്ന് പുനഃക്രമീകരിച്ചാൽ അതിനുള്ള പണം കണ്ടെത്താവുന്നതേയുള്ളു . വിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം . കണ്ണ് തുറന്നു കാണുക, ആശയങ്ങൾ കണ്ടെത്തുക പ്രാപ്തിയുമുള്ളവനെ പ്രോത്സാഹിപ്പിക്കുക . ഇത് മാത്രം ചെയ്താൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പറ്റും കേരളത്തിൽ . ഇവിടുത്തെ ഓരോ ദരിദ്രന്റെയും വീട്ടിലേക്ക് പണം ഒഴുകി എത്തും. ”

സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ഈ വാക്കുകൾ ഇനിയെങ്കിലും നമ്മുടെസർക്കാർ മുഖവിലയ്ക്ക് എടുത്തിരുന്നെങ്കിൽ ! വീഡിയോ കാണുക

Also Read പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം!

Also Read എൺപതാം വയസിലും പിണങ്ങാതെ പിരിയാതെ ഒരേമനസുമായി ഒരേ വീട്ടിൽ ഈ ഇരട്ടസഹോദരങ്ങൾ

Also Read കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് 

നിങ്ങൾ വളർത്തിക്കൊണ്ടുവരുന്നത് ധാന്യങ്ങൾ ഇല്ലാത്ത കതിരുകൾ ആണ് ‌.

0
കർഷകനും ദൈവവും : ഒരു ഗുണപാഠ കഥ

ഒരിക്കൽ ഒരു കര്‍ഷകന്‍ ദൈവത്തോട് വഴക്കിട്ട് ഇങ്ങനെ പറഞ്ഞു : “അങ്ങേക്ക്‌ കൃഷിയെപ്പറ്റി എന്തറിയാം?തോന്നുമ്പോള്‍ മഴ പെയ്യിക്കുന്നു. അസമയത്തു കാറ്റ് വീശിക്കുന്നു. വലിയ ശല്യമായിരിക്കുകയാണ് ഞങ്ങൾ കർഷകർക്ക് . അങ്ങ് ആ ജോലികളൊക്കെ കര്‍ഷകനായ എന്നെ ഏല്‍പ്പിക്കൂ. ഞാനതു ഭംഗിയായി നിർവഹിക്കാം. ”

ദൈവം പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു: “അങ്ങനെയാണോ? എന്നാല്‍ ഇന്നു മുതല്‍ കാറ്റ്, മഴ എന്നിവയെല്ലാം നിന്‍റെ നിയന്ത്രണത്തില്‍ ഇരിക്കട്ടെ.” കർഷകനെ അനുഗ്രഹിച്ചിട്ട് ദൈവം അപ്രത്യക്ഷനായി.
കര്‍ഷകന് വളരെ സന്തോഷമായി.

അടുത്ത കൃഷിയിറക്കേണ്ട സമയമെത്തിയപ്പോള്‍ കര്‍ഷകന്‍ ”മഴയേ പെയ്യുക” എന്നു പറഞ്ഞു. മഴ പെയ്തു. ആവശ്യത്തിന് വെള്ളം ആയപ്പോൾ ”പെയ്തതു മതി”’ മതി എന്നു പറഞ്ഞു. മഴ തോര്‍ന്നു. നനവുള്ള മണ്ണിൽ ഉഴുതു മറിച്ച്, ആവശ്യമുള്ളത്ര വേഗതയില്‍ കാറ്റു വീശിപ്പിച്ചു വിത്തുകള്‍ പാകി.ആവശ്യമുള്ള സമയത്തു വെയിൽ പരത്തി.

മഴയും വെയിലും കാറ്റും ആ കര്‍ഷകന്‍റെ നിയന്ത്രണത്തിൽ നിന്നു. ചെടികള്‍ വളര്‍ന്നു . കൃഷിസ്ഥലം കാണാന്‍ മനോഹരമായി. വൈകാതെ കൊയ്ത്തുകാലം വന്നു .

കര്‍ഷകന്‍ ഒരു നെല്‍ക്കതിര്‍ കൊയ്തെടുത്തു നെല്ല് നോക്കി. അതിനകത്ത് ധാന്യം ഉണ്ടായിരുന്നില്ല.
മറ്റൊരു കതിരെടുത്തു നോക്കി. അതിലും ധാന്യമുണ്ടായിരുന്നില്ല. ഓരോന്നും എടുത്തു നോക്കിയപ്പോള്‍ ഒന്നിലും ധാന്യമുണ്ടായിരുന്നില്ല.

അയാള്‍ കോപാക്രാന്തനായി

“ഹേ ദൈവമേ! മഴ, വെയില്‍, കാറ്റ് എല്ലാം ശരിയായ അളവിലായിരുന്നല്ലോ ഞാന്‍ കൊടുത്തത് ? എന്നിട്ടും എന്തുകൊണ്ടാണ് എന്‍റെ കൃഷി നശിച്ചത്?”.

ദൈവം പറഞ്ഞു: “എന്‍റെ നിയന്ത്രണത്തിലയിരുന്നപ്പോൾ , കാറ്റു വേഗതയോടുകൂടി വീശുമ്പോള്‍ അമ്മയെ ഇറുകെപ്പിടിക്കുന്ന കുഞ്ഞിനെപ്പോലെ സസ്യങ്ങള്‍ ഭൂമിയുടെ ഉള്ളിലേക്ക് വേരുകളെ ആഴത്തില്‍ ഇറക്കി ബലപ്പെടുത്തുമായിരുന്നു. മഴ കുറയുമ്പോള്‍ ജലം അന്വേഷിച്ച് വേരുകള്‍ നാനാവശങ്ങളിലേക്കും പടരു മായിരുന്നു. പോരാട്ടം ഉള്ളിടത്തേ സസ്യങ്ങള്‍ സ്വയം സംരക്ഷിച്ചു കൊണ്ടു ശക്തിയോടെ വളരുകയുള്ളൂ.എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തപ്പോള്‍ നിന്‍റെ സസ്യങ്ങള്‍ മടിയന്‍മാരായി. സമൃദ്ധിയായി വളര്‍ന്നുവെങ്കിലും ധാന്യമണികള്‍ നല്‍കുവാന്‍ അവയ്ക്കു കഴിഞ്ഞില്ല. ”

കർഷകൻ പറഞ്ഞു : “നിന്‍റെ മഴയും കാറ്റും വെയിലും ഒന്നു എനിക്കു വേണ്ട. നീ തന്നെ നിയന്ത്രിച്ചു കൊള്ളുക” അത് പറഞ്ഞിട്ട് കര്‍ഷകന്‍ അവയെ ദൈവത്തിനു തിരിച്ചുകൊടുത്തു.

ഗുണപാഠം :

ഓരോരോ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോഴാണ് അതിനെ തരണം ചെയ്യാനുള്ള വഴികളെപ്പറ്റി നിങ്ങൾ ആലോചിക്കുക . നിങ്ങളുടെ ബുദ്ധിയും സാമര്‍ത്ഥ്യവും ആ ഘട്ടത്തിലാണ് വിനിയോഗിക്കപ്പെടുക .
വെല്ലുവിളികളാണ് മനുഷ്യനെ പൂര്‍ണ്ണതയിലെത്തിക്കുന്നത് .
ഇരുട്ട് എന്ന പ്രതിഭാസം ഉള്ളതു കൊണ്ടാണല്ലോ വൈദ്യുതിലാമ്പുകൾ കണ്ടുപിടിക്കപ്പെട്ടത്.
യാത്ര ആവശ്യമായി വന്നതുകൊണ്ടാണല്ലോ വാഹനങ്ങള്‍ കണ്ടുപിടിക്കപ്പെട്ടത് .
ദൂരെയുള്ളവരോട് ആശയവിനിമയം നടത്തുക എന്ന ആവശ്യം വന്നപ്പോഴാണല്ളോ ടെലിഫോണ്‍ കണ്ടുപിടിക്കപ്പെട്ടത്. പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പിന്നെ നിങ്ങളുടെ ബൗധികസാമർഥ്യം നിങ്ങളെങ്ങനെ മനസ്സിലാകും ?
സ്വയം ചെയ്യാൻ പരിശീലിപ്പിക്കാതെ ഇന്ന്‌ കുട്ടികൾക്ക് എല്ലാം ചെയ്‌തുകൊടുക്കുന്ന മാതാപിതാക്കൾ ഓർക്കുക . നിങ്ങൾ വളർത്തിക്കൊണ്ടുവരുന്നത് ധാന്യങ്ങൾ ഇല്ലാത്ത കതിരുകൾ ആണ് ‌. പ്രശ്നങ്ങളും വെല്ലുവിളികളും അഭിമുഖീകരിച്ചു വളരുവാൻ കുട്ടികളെ അനുവദിക്കുക.

കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ് എല്ലാം എല്ലാം…

0
കിഴക്കമ്പലം

കിഴക്കമ്പലം പഞ്ചായത്തില്‍ ഒത്തിരിആളുകൾ ശോചനീയ അവസ്ഥയിലാണ് ജീവിച്ചു പോന്നിരുന്നത്. ടാര്‍പോളീന്‍ വലിച്ചു കെട്ടിയതും ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന ചുമരുകള്‍ ഉള്ളതും വാതിലുകളോ ജനലുകളോ ഇല്ലാതെ , ഒരു വീടിന്റെ സുരക്ഷിതത്വം ഒട്ടും തന്നെയില്ലാത്ത കൂരകളിൽ ജീവിച്ചു പോന്ന നിരവധി പേര്‍. ഈയൊരു സാഹചര്യത്തിലാണ് ട്വന്റി-ട്വന്റി കിഴക്കമ്പലം എന്ന പ്രസ്ഥാനം അവിടേയ്ക്ക് കടന്നു വരുന്നത്. അതോടെ കിഴക്കമ്പലത്തിന്റെ മുഖഛായ മാറി . എല്ലാവര്‍ക്കും സുരക്ഷിതമായ താമസസ്ഥലം എന്ന കാഴ്ച്ചപ്പാടിൽ എന്റെ വീട് എന്ന പദ്ധതിക്കു അവർ രൂപം നൽകി . ഈ പദ്ധതിയുടെ കീഴില്‍കിഴക്കമ്പലത്ത് 530 വീടുകള്‍ പുതുതായി നിര്‍മിച്ചു. 970 വീടുകൾ പുനരുദ്ധാരണം ചെയ്തു.

അതിമനോഹരങ്ങളായ ഒരേ മാതൃകയിലുള്ള വീടുകൾ. . ‘ഗോഡ്സ് വില്ല’ എന്നാണ് അധികൃതർ ഈ പാർപ്പിട സമുച്ചയത്തിന് നൽകിയിരിക്കുന്ന പേര് ! കുടിവെള്ള പ്രശ്നം പരിഹരിച്ചു കുഴല്‍ക്കിണറുകള്‍ കുഴിച്ച് പുതിയ ടാങ്ക് പണിത് എല്ലാവീട്ടിലും ടാപ്പ് സ്ഥാപിച്ച് 24 മണിക്കൂറും വെള്ളം കിട്ടുന്ന അവസ്ഥയുമുണ്ടാക്കി.

ട്വന്റി-20യുടെ നേതൃത്വത്തിൽ 84 ഓളം ഗ്രാമീണ റോഡുകൾ ടാർ ചെ്യ്ത് അന്താരാഷ്ട്ര നിലവാരത്തിൽ വീതി കൂട്ടി ഇരുവശവും മതിലുകൾ പണിത് മനോഹരമാക്കി. റോഡിന്റെ ഇരുവശവും സ്ട്രീറ്റ് ലൈറ്റ് CCTV ക്യാമറ എന്നിവ ഉൾപ്പെടെയുള്ള സജീകരണങ്ങൾ ഒരുക്കാനാണ് ഇനിയുള്ള പ്ലാൻ .
രാഷ്ട്രീയക്കാരെ മാറ്റി നിറുത്തി ജനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ചപ്പോൾ കിഴക്കമ്പലം ഒരു പറുദീസയായി .

ലക്ഷംവീട്ടിലെ ഇടുങ്ങിയ ഒറ്റമുറി വീട്ടില്‍ നിന്ന് സുഭദ്ര ചേക്കറിയത് ഗോഡ്‌സ് വില്ലയിലേയ്ക്കാണ്. പിടിച്ചു കയറ്റിയത് കിഴക്കമ്പലം ട്വന്റി 20 യുടെ നായകന്‍ സാബു എം ജേക്കബ്. സുഭദ്രയെ മാത്രമല്ല. കോളനിയില്‍ നിന്നും 37 കുടുംബങ്ങളെയാണ് സാബു ഗോഡ്‌സ് വില്ലയിലേയ്ക്ക് പിടിച്ചു കയറ്റിയത്.

കിഴക്കമ്പലത്തെ ഞാറള്ളൂരില്‍ വാസയോഗ്യമല്ലാതായ ലക്ഷം വീട് കോളനിയിലായിരുന്നു സുഭദ്രയുടെയും കുടുംബത്തിന്റെയും താമസം. ഇപ്പോള്‍ അതിനു പകരം വില്ലയാണ് ട്വന്റി 20 നിര്‍മിച്ചു നല്‍കിയത്. ആധുനിക സൗകര്യങ്ങളെല്ലാമുള്ള വില്ല.‘ഗോഡ്സ് വില്ല’ എന്ന പാര്‍പ്പിട സമുച്ചയം.

750 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഓരോ വീടും നിര്‍മിച്ചിരിക്കുന്നത്. രണ്ടു ബെഡ് റൂം, കാര്‍പോര്‍ച്ച്, അടുക്കള, ബാത്ത്റൂം, ടോയ്ലറ്റ്, സിറ്റൗട്ട്, ചുറ്റുമതില്‍ എന്നിവ അടങ്ങിയതാണ് ഒരോ വീടും. വീടുകളിലേക്ക് വെള്ളം, റോഡ്, വഴിവിളക്ക് എന്നിവ ട്വന്റി 20യുടെ നേതൃത്വത്തില്‍ ഒരുക്കി. രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന ഫാന്‍, ഫാന്‍സി ലൈറ്റ്, ഡൈനിങ് ടേബിള്‍, മിക്സര്‍ ഗ്രൈന്റര്‍, ബെഡ്, ടിവി, സോഫ എന്നീ അവശ്യസാധനങ്ങള്‍ 50 ശതമാനം കിഴിവില്‍ നല്‍കുകയും ചെയ്യുന്നു. വാസ്തുപ്രകാരം നിര്‍മ്മിച്ചിരിക്കുന്ന ഓരോ വീടും മുകളിലേയ്ക്ക് പണിയാവുന്ന രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ലക്ഷംവീട് കോളനിയിലെ ഓരോ കുടുംബത്തിനും പുതിയ വീടുകള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. നിര്‍മ്മാണത്തിന് ആറു കോടി രൂപയാണ് ചിലവായത്. ഇതില്‍ 5.26 കോടി ട്വന്റി 20 ചെലവഴിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ‘ലക്ഷം വീട് ഒറ്റ വീടാക്കല്‍ പദ്ധതി’ പ്രകാരം കിഴക്കമ്പലം പഞ്ചായത്ത് 74 ലക്ഷം രൂപയും ചെലവഴിച്ചു. വിലങ്ങ്, കണ്ണാമ്പുറം, മാക്കിനിക്കര കോളനികളിലും ഇത്തരത്തില്‍ വില്ലകളൊരുക്കുന്നുണ്ട്. ഇതുകൂടാതെ വീടില്ലാത്ത മുന്നൂറോളം പേര്‍ക്ക് ട്വന്റി 20യുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. എണ്ണൂറോളം വീടുകള്‍ പുതുക്കിപ്പണിത് നല്‍കുകയും ചെയ്തു.

Read Also പാല കോട്ടയം റോഡിലെ ഈ കാഴ്ച ചേതോഹരം

വിഷം ഇല്ലാത്ത വിളകളുമായി, ആയിരം കണ്ണുമായ് കാത്തിരിക്കുന്നു ഞങ്ങൾ..

0

“കുരുമുളക് എടുത്തു വെച്ചോ..?കൂവ പോടിയോ? ചക്കക്കുരു മറക്കല്ലേ..! കുറച്ചു കാന്താരികൂടി പറിക്കട്ടെ?… പ്രിയതമൻ പറഞ്ഞു കൊണ്ടേയിരുന്നു. വീട് വൃത്തി ആക്കി, അത്യാവശ്യം പാക്കിങ്ങും കഴിഞ്ഞു. മക്കളുടെ അടുത്ത് പോകാനുള്ള ദിവസം അടുക്കും തോറും മനസ്സിൽ സന്തോഷവും ഉത്സാസാഹവും. വർധിച്ചു.
മക്കൾ രണ്ടാളും കുടുംബസമേതം വിദേശത്ത് . നാട്ടിൽ നിന്ന് അയക്കുന്ന ചക്കയുടെയും മാങ്ങയുടെയും ഫോട്ടോകൾ കാണുമ്പോൾ അവർക്കു കൊതിയൂറും . മൂത്ത മകൾ ഭയങ്കര ചക്ക കൊതിച്ചിയാണ് . . ഇളയവൾ പണ്ട് പച്ചക്കറി വിരോധി ആയിരുന്നെങ്കിലും ഇന്ന് എന്തു കിട്ടിയാലും കഴിക്കും. ഒമാനിൽ രണ്ടാളും അത്യവശ്യം കൃഷിയും ചെയ്യുന്നുണ്ട് .
അങ്ങനെ പോകാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോഴാണ് പ്രിയതമൻ വീണു കാല് ചെറുതായൊന്നു ഒടിഞ്ഞു കിടപ്പിലായത് . മൂന്ന് ആഴ്ച റസ്റ്റ്‌ വേണം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ വിഷമമായി. അങ്ങനെ ഞങ്ങൾ രണ്ടാളും വീട്ടിൽ ലോക്ഡൗൺ ആയി . റെസ്റ്റ് കഴിഞ്ഞപ്പോഴേക്കും ഈ ലോകം തന്നെ ലോക്ക് ഡൌൺ ആയി .! അതോടെ ഞങ്ങളുടെ യാത്രയും ലോക്ഡൗൺ ആയി.
പിന്നെ ഒന്നും നോക്കിയില്ല. സീനിയർ സിറ്റിസൺസ് ആയ ഞാനുംപ്രിയതമനും (72 & 78) പതിന്മടങ്ങു ഉഷാറോടെ, കാല് വേദനയൊക്കെ മറന്നു കൃഷിയിടത്തിലേക്ക് ഇറങ്ങി . ലോക് ഡൗൺ കഴിഞ്ഞപ്പോഴേക്കും കൃഷിയിടം ഉഷാറായി.
പലതരം ചീരകൾ, വാഴകൾ, മാവുകൾ, ചേമ്പ് ,ചേന, കുരുമുളക്, റംബുട്ടാൻ, പാഷൻ ഫ്രൂട്ട്, തെങ്ങു, കവുങ്ങ്, നെല്ലിക്ക, ചാമ്പക്ക, സപ്പോട്ട, മാങ്കോസ്റ്റീൻ, ബട്ടർ ഫ്രൂട്ട്, മഞ്ഞൾ, ഇഞ്ചി , മത്തൻ, കുമ്പളം, പച്ചമുളക്.. …
ഞങ്ങൾക്കും, കുടുംബക്കാർക്കും, അയൽക്കാർക്കും, പിന്നെ ഞങ്ങളുടെ മക്കൾക്കും, കൊച്ചു മക്കൾക്കും, കിളികൾക്കും വേണ്ടി, വിഷം ഇല്ലാത്ത വിളകളുമായി, ആയിരം കണ്ണുമായ് കാത്തിരിക്കുന്നു ഞങ്ങൾ രണ്ടാളും ! – അന്നമ്മ അമ്മച്ചി (കടപ്പാട് :‎Sindhu Harish)

പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് തയ്യാറെടുക്കുന്ന കുട്ടികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

0
പ്ലസ് വൺ ഏകജാലക അഡ്മിഷൻ

പത്താം ക്ലാസ് പാസ്സായ കുട്ടികളും രക്ഷിതാക്കളും തുടർച്ചയായി ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്..
കുട്ടിയ്ക്ക് 90% മാർക്കുണ്ട്, 75% മാർക്ക് ഉണ്ട് ഈ സ്കൂളിൽ സയൻസിന് അഡ്മിഷൻ കിട്ടുമോ? അല്ലെങ്കിൽ 5 A+ ഉണ്ട് 8 A+ 3 B+ ഉണ്ട് അഡ്മിഷൻ കിട്ടുമോ എന്നെല്ലാം..
ആദ്യം മനസ്സിലാക്കേണ്ടത്, കുട്ടിയ്ക്ക് കിട്ടിയ ആകെ മാർക്ക് അറിയാത്തിടത്തോളം കാലം കൃത്യമായ ശതമാനം കണക്കാക്കാൻ കഴിയില്ല എന്നതാണ്.
നമുക്ക് കഴിയുന്നത്, കുട്ടിക്ക് കിട്ടിയ ഗ്രേഡ് മുൻനിർത്തി ഗ്രേഡ് പോയിൻറ് കണക്കാക്കുക എന്നതാണ്.
A+ -9
A -8
B+ -7
B -6
C+ -5
C -4
D+ -3
ഈ ടേബിൾ പ്രകാരം കുട്ടിയ്ക്ക് കിട്ടിയ ഗ്രേഡുകളെ ഗ്രേഡ് പോയിന്റുകളാക്കി അതിന്റെ മൊത്തം തുക കാണുക- ഇതാണ് TGP (Total Grade Point) അഥവ മൊത്തം ഗ്രേഡ് പോയിന്റ്.TGP യെ മാത്രം നോക്കി പ്രവേശന സാധ്യത പരിശോധിക്കാൻ കഴിയില്ല.TGP യോടൊപ്പം ഗൗരവത്തോടെ വിലയിരുത്തേണ്ട ഒന്നാണ് GSW.

എന്താണ് GSW?

GSW- total Grade value of subjects for which Weigtage is given. (തെരഞ്ഞെടുക്കുന്ന കോമ്പിനേഷന് വെയ്റ്റേജ നൽകുന്ന വിഷയങ്ങൾ).

ഒരു കുട്ടി ഏത് കോമ്പിനേഷൻ ആണോ ആഗ്രഹിക്കുന്നത്, ആ കോമ്പിനേഷന് കിട്ടുന്ന വെയ്റ്റേജ് ഗ്രേഡ് പോയിന്റ് കണക്കാക്കുന്നത് എങ്ങിനെ എന്ന് നോക്കാം.

ആകെ 46 തരം കോമ്പിനേഷനുകൾ ഉണ്ടെങ്കിലും കുട്ടിക്ക് പോയി വരാവുന്ന ദൂരത്തിലുള്ള ഓരോ സ്കൂളുകളിലും ശരാശരി മൂന്നോ നാലോ കോമ്പിനേഷനുകളേ കാണൂ. അപേക്ഷ സമർപ്പിക്കാൻ പോകുന്നതിന് മുമ്പ് ഇത് രക്ഷിതാക്കളും കുട്ടികളും കൃത്യമായി മനസ്സിലാക്കിയിരിക്കണം.

കോഴ്സ് കോഡ് 01 മുതൽ 09 വരെ സയൻസ് കോമ്പിനേഷൻ ആണെങ്കിലും, കോഡ് 04 മുതൽ 08 വരെയുള്ള കോമ്പിനേഷന് ഫിസിക്സ്, കെമിസ്ട്രി & മാത്തമാറ്റിക്സ് ആണ് വെയ്റ്റേജ് നൽകുന്ന വിഷയങ്ങൾ.

01, 02, 03 & 09 ബയോ മാത്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.ഈ ഗ്രൂപ്പിന്റെ വെയ്റ്റേജ് വിഷയങ്ങൾ മേൽ പറഞ്ഞ വിഷയങ്ങളുടെ കൂടെ ബയോളജിയെ കൂടി പരിഗണിക്കും. (ഫിസിക്സ്, കെമിസ്ട്രി, ബയോളജി & മാത്തമാറ്റിക്സ്)

കോഡ് 10 മുതൽ 29 വരെയും 41,42,43,45,46 ഉം ആയ ഹ്യൂമാനിറ്റീസ് കോമ്പിനേഷന് വെയ്റ്റേജ് നൽകുന്ന വിഷയം സോഷ്യൽ സയൻസ് മാത്രം ആണ്.

കോഡ് 30 മുതൽ 32 വരെയുള്ള ഹ്യുമാനിറ്റീസ് കോമ്പിനേഷന് സോഷ്യൽ സയൻസ് & മാത്തമാറ്റിക്സ് ഉം
കോഡ് 33,34,35 & 44 ന്റെ വെയ്റ്റേജ് വിഷയങ്ങൾ സോഷ്യൽ സയൻസ് & ഇംഗ്ലീഷ് ഉം ആണ്.

കോഡ് 36 മുതൽ 39 വരെയുള്ള കൊമേഴ്സ് കോമ്പിനേഷന് വെയ്റ്റേജ് നൽകുന്ന വിഷയങ്ങൾ മാത്തമാറ്റിക്സ് & സോഷ്യൽ സയൻസ് ആണ്.

ഇപ്രകാരം കുട്ടി തെരഞ്ഞെടുക്കുന്ന കോമ്പിനേഷന് കിട്ടുന്ന വെയ്റ്റേജ് പോയിന്റ് എത്രയെന്ന് തന്റെ മാർക്ക് ലിസ്റ്റ് നോക്കി കണക്കാക്കി വെക്കുക. ഈ തുകയാണ് GSW.

TGP യെ പോലെ തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ് GSW. പ്ലസ് വൺ പ്രവേശനത്തിന് GSW നിർണ്ണായകമായൊരു ഘടകമാണെന്ന് ഓർക്കുക.

ചില കുട്ടികളുടെ TGP തുല്യമായിരിക്കാം, പക്ഷെ, GSW തുല്യമായി വന്നോളണം എന്നില്ല. കുട്ടികൾ അവർക്ക് കിട്ടിയ ഗ്രേഡുകൾ ഏതാണ്ട് തുല്യമാണെന്ന് കണ്ട് ഒരേ കോമ്പിനേഷന് അപേക്ഷിച്ച് ചിലർക്ക് കിട്ടുകയും ചിലർക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നതിന്റെ ഒരു കാരണം ഇതാണ്.

ഇനി B.P. (Bonus Point) എന്താണെന്ന് നോക്കാം

1 : പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.
2 : SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
3 : താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
4 : താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.
5 : താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ
ബോണസ് പോയിൻറ് ലഭിക്കും.
6 : NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം).,
സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം).,
നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് കീഴിലുള്ള സ്പോർട്സ് കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്പോർട്സ് കൗൺസിൽ രൂപീകരിച്ചിട്ടില്ലാത്ത മേഖലകളിലുള്ളവർ ജില്ല സ്പോർട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.(വാർഡ് മെമ്പർ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ്/സെക്രട്ടറി തുടങ്ങിയവർ നൽകുന്ന സർട്ടിഫിക്കറ്റ് പരിഗണിക്കുകയില്ല.
സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.
7 : കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
8 : ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
ഈ പട്ടിക നോക്കി അപേക്ഷകന് എത്ര BP (ബോണസ് പോയിന്റ്) കിട്ടുമെന്ന് കണക്കാക്കുക.

എന്താണ് MP (Minus Point) ?
SSLC ആദ്യ തവണ പാസായിട്ടില്ലെങ്കിൽ, പാസാവാൻ എടുക്കുന്ന ഓരോ ചാൻസിനും 1 പോയിന്റ് വച്ച് കുറയ്ക്കും.

TS ( Total Subject)
ആകെ വിഷയങ്ങളുടെ എണ്ണമാണിത്. SSLC ക്കാർക്ക് 10 ആണ്.

TSW (Total Subject for Weightage)
തെരഞ്ഞെടുക്കുന്ന കോമ്പിനേഷന്റെ വെയ്റ്റേജ് വിഷയങ്ങളുടെ എണ്ണം ആണിത്.

ഇത് ബയോ മാത്സിന് 4, മറ്റു സയൻസുകൾക്ക് 3, കൊമേഴ്സിന് 2, ഹ്യുമാനിറ്റീസിന് 1 എന്നിങ്ങനെയാണ് വരിക. ( ഹ്യുമാനിറ്റീസ് കോഡ് 33,34,35 & 44 ന്റെ TSW 2 ആണ്.)

ഇനി അഡ്മിഷന് മാനദണ്ഡമാകുന്ന WGPA കണക്കാക്കുന്നത് എങ്ങിനെ എന്ന് പരിശോധിക്കാം.

WGPA=

TGP+GSW BP-MP
—————– + ————-
TS +TSW 10

ഇപ്പോൾ കിട്ടിയ തുകയുടെ ഏഴ് ദശാംശ സ്ഥാനം വരെ എടുക്കുക. ഈ സംഖ്യയാണ് WGPA.

WGPA തുല്യമായി വരുമ്പോൾ വിവിധ മാനദണ്ഡങ്ങളെ മുൻ നിർത്തി ടൈ ബ്രേക്കിംഗ് ചെയ്യും.

സയൻസ് കോമ്പിനേഷന്, വെയ്റ്റേജ് വിഷയങ്ങളുടെ ഗ്രേഡ് പോയിന്റ് കുറവാണെങ്കിൽ ഹ്യുമാനിറ്റീസ്/ കൊമേഴ്സ് കോമ്പിനേഷന് വെയ്റ്റേജ് ഉണ്ടോ എന്ന് നോക്കണം.എല്ലാ കോമ്പിനേഷനും അതിന്റെ സാധ്യതകൾ ഉണ്ട്.സയൻസ് പഠിച്ചാൽ നല്ല ജോലി സാധ്യത ഉണ്ടാകും, ഹ്യുമാനിറ്റീസ് പഠിച്ചാൽ മെച്ചമുണ്ടാകില്ല എന്നുള്ളതൊക്കെ തെറ്റായ ധാരണകളാണ്.

അതുപോലെ തന്നെ സയൻസിന് പഠിക്കുന്നത് (അതും ബയോ മാത്സ്) മിടുക്കന്മാരുടെയും കൊമേഴ്സിന് പഠിക്കുന്നത് ഇടത്തരം മിടുക്കന്മാരുടേയും ഹ്യുമാനിറ്റീസിന് പഠിക്കുന്നത് പഠിക്കാൻ മോശമായ കുട്ടികളുടെയും അടയാളമാണെന്ന് കരുതുന്ന ധാരാളം രക്ഷിതാക്കളും കുട്ടികളും ഉണ്ട്, ഈ വിശ്വാസം ആനമണ്ടത്തരമാണെന്ന് പറയേണ്ടി വരും. എല്ലാ കോമ്പിനേഷനും മിടുക്കന്മാർക്കുള്ളതാണ്, എല്ലാത്തിനും നല്ല ജോലി സാധ്യത/ഉപരി പഠന സാധ്യതയുണ്ട്, കോഴ്സ് കഴിയുന്ന ആൾ അതിനെ എപ്രകാരം ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ സാധ്യത കിടക്കുന്നത്.
ദയവായി മറ്റുള്ളവരുടെ മുന്നിൽ മേനി പറയാൻ വേണ്ടി മാത്രം എടുത്താൽ പൊങ്ങാത്ത കോമ്പിനേഷൻ എടുക്കരുത്, എടുപ്പിക്കരുത്.

മറ്റുള്ളവരുടെ മുന്നിൽ ഗമ കാണിക്കുന്നതിനേക്കാൾ വലുതാണ് ഭാവി സുരക്ഷിതമാക്കൽ.
കുട്ടിയുടെ താല്പര്യം, അഭിരുചി, കപ്പാസിറ്റി ഇതൊക്കെ നോക്കി കൊണ്ടാവണം അനുയോജ്യമായ കോമ്പിനേഷൻ തെടുക്കേണ്ടത്.

ആദ്യ അലോട്ട്മെന്റിൽ തന്നെ അഡ്മിഷൻ കിട്ടുമോ?

അപേക്ഷന് ആദ്യ അലോട്ട്മെന്റിൽ തന്നെ ഇഷ്ടപ്പെട്ട സ്കൂളിലെ ഇഷ്ടപ്പെട്ട കോമ്പിനേഷന് പ്രവേശനം കിട്ടിക്കൊള്ളണമെന്നില്ല, മറ്റു സ്കൂളുകളിലേക്കാണ് അലോട്ട്മെന്റ് വന്നതെങ്കിൽ, അലോട്ട്മെന്റ് പ്രിന്റ് ഔട്ടും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി പ്രസ്തുത സ്കൂളിൽ ഹാജരായി താൽക്കാലിക അഡ്മിഷൻ എടുക്കുകയും അടുത്ത അലോട്ട്മെന്റ് വരെ കാത്തിരിക്കുകയും ചെയ്യുക. അടുത്ത അലോട്ട്മെന്റിൽ മാറ്റം വന്നാൽ പുതിയ അലോട്ട്മെന്റ് പ്രിന്റ് എടുത്ത് താൽക്കാലിക പ്രവേശനം കിട്ടിയ സ്കൂളിൽ നിന്നും ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തിരിച്ചു വാങ്ങി പുതിയ സ്കൂളിൽ സ്ഥിരമായി പ്രവേശനം നേടാം.
ഇതേ പോലെ കോമ്പിനേഷൻ ട്രാൻസ്ഫറിനും അവസരമുണ്ടാകും.

*ആയതിനാൽ ആദ്യ അലോട്ട്മെന്റിൽ തന്നെ താൽക്കാലിക അഡ്മിഷൻ എങ്കിലും കിട്ടണമെങ്കിൽ അപേക്ഷയിൽ ധാരാളം ഓപ്ഷനുകൾ കൊടുത്തിരിക്കണം.

നിങ്ങൾക്ക് അക്ഷയയിൽ നിന്നോ കഫേകളിൽ നിന്നോ ഫോമുകൾ കിട്ടിയിട്ടുണ്ടെങ്കിൽ, അതിൽ ആവശ്യാനുസരണം ഓപ്ഷനുകൾ പൂരിപ്പിക്കാൻ കോളമില്ലെങ്കിൽ, അധികം കോളങ്ങൾ വരച്ച് ചേർത്തി ഓപ്ഷനുകൾ കൂടുതൽ എണ്ണം ഉൾപ്പെടുത്തുക

അന്ന് ട്രെയിന്‍ അപകടം ഒഴിവാക്കി അനേകരെ രക്ഷിച്ചു . ഇന്ന് അവയവ ദാനത്തിലൂടെ എട്ടുപേര്‍ക്ക് ജീവിതം നല്‍കി! മരിച്ചിട്ടും ജനഹൃദയങ്ങളിൽ ജീവിക്കുന്നു അനുജിത്ത് ..

0
മരിച്ചിട്ടും ജനഹൃദയങ്ങളിൽ ജീവിക്കുന്നു അനുജിത്ത്

തിരുവനന്തപുരം: അന്ന് ട്രെയിന്‍ അപകടം തടഞ്ഞ് അനേകരെ രക്ഷിച്ച അനുജിത്ത് ഇന്ന് അവയവ ദാനത്തിലൂടെ എട്ടുപേര്‍ക്ക് ജീവിതം നല്‍കി.

ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ പഠിക്കുന്ന കാലത്ത് 2010 സെപ്റ്റംബറിൽ അനുജിത് സൃഹൃത്തുക്കളുമൊത്ത് റെയില്‍വേ പാളത്തിലൂടെ നടക്കുന്നതിനിടെയാണ് പാളത്തിൽ ഒരു വിള്ളല്‍ കണ്ടത് . ആ സമയം ട്രെയിന്‍ വന്നു. അനുജിത്തും സുഹൃത്തും പാളത്തിലൂടെ ഓടി കയ്യിലുണ്ടായിരുന്ന ചുവന്ന സഞ്ചി വീശി അപായസിഗ്നല്‍ നല്‍കി. ഇതുകണ്ട് ട്രെയിന്‍ നിര്‍ത്തിയതിനാൽ വന്‍ദുരന്തം ഒഴിവായി.

അടുത്ത ദിവസം ഇറങ്ങിയ പത്രങ്ങളിലെല്ലാം ഇതു വാര്‍ത്തയായി. ഒടുവില്‍ അനുജിത്തിന്റെ ജീവിതം അതിലും വലിയ നന്മപ്രവൃത്തിയുടെ വാര്‍ത്തയായി . പ്രിയതമന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് ഭാര്യ പ്രിന്‍സിയും . എതിരു നിന്നില്ല. അവയവദാനം നടത്തിയ അനുജിത്തിന്റെ കുടുംബത്തെ മന്ത്രി കെ.കെ. ശൈലജയും ആദരമറിയിച്ചു.

‘‘ഞാനീ ലോകത്തില്ലെങ്കില്‍, ഞാനായിട്ട് മറ്റൊരാള്‍ക്ക് ജീവിക്കാന്‍ കഴിയണം.” ജീവിച്ചിരുന്നപ്പോൾ അനുജിത് സുഹൃത്തുക്കളോടും ഭാര്യയോടും പറയുമായിരുന്നു .

ഈ മാസം പതിനാലിന് കൊട്ടാരക്കരയ്ക്ക് സമീപം വച്ചാണ് അനുജിത്തിനു ബൈക്ക് അപകടത്തില്‍ ജീവൻ നഷ്ടമായത് . മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ ഭാര്യ അവയദാനത്തിനു സന്നദ്ധയായി ഭർത്താവിനെ അനശ്വരനാക്കി.

‘‘ഞാനീ ലോകത്തില്ലെങ്കില്‍, ഞാനായിട്ട് മറ്റൊരാള്‍ക്ക് ജീവിക്കാന്‍ കഴിയണം.” ജീവിച്ചിരുന്നപ്പോൾ അനുജിത് സുഹൃത്തുക്കളോടും ഭാര്യയോടും പറയുമായിരുന്നു . അങ്ങനെയാണ് അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ സമ്മതപത്രം നല്‍കിയത്. രക്തം നൽകിയും മറ്റും രോഗികളെ സഹായിക്കാൻ ഓടിനടക്കാറുള്ള ആളുമായിരുന്നു അനുജിത്ത്.  അഗ്നി രക്ഷാ സേനയുടെ സിവിൽ ഡിഫൻസ് വൊളന്റിയറായിരുന്നു.

ഹൃദയം, കരള്‍, നേത്രപടലങ്ങള്‍, വൃക്കകള്‍, രണ്ടുെകെ എന്നിവയാണ് അനുജിത്ത് എട്ടുപേര്‍ക്കായി പകുത്തു നല്‍കിയത്.

എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിനാണ്(55) ഹൃദയം വച്ചുപിടിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലിനായിരുന്നു കിംസില്‍ ശസ്ത്രക്രിയ നടന്നത്. 50 മിനിറ്റുകൊണ്ട് എറണാകുളത്ത് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപാഡില്‍ എത്തി. ഒരു മിനിറ്റില്‍ രണ്ടു ബോക്‌സും പുറത്തെത്തിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഹൃദയം എടുത്ത് മൂന്നു മണിക്കൂര്‍ 11 മിനിറ്റ് കൊണ്ട് പുതിയ ശരീരത്തില്‍ മിടിച്ചു തുടങ്ങി.

ഹൃദയമുള്ളവര്‍ക്ക് ഒരു ജീവിത പാഠമാണ് അനുജിത്ത് . മരണത്തിനപ്പുറവും അവന്റെ ഹൃദയം സ്പന്ദിക്കും. ഹൃദയം മാത്രമല്ല, കൈകകളും കണ്ണുകളും വൃക്കകളുമെല്ലാം.