Home Blog Page 38

”അടുത്ത വർഷം വോട്ടു ചോദിയ്ക്കാൻ ഈ വഴിവരുമല്ലോ? അപ്പോൾ കാണാം..”

0
നീതി തേടി മത്തായിയുടെ കുടുംബം

കൊച്ചി: പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പത്തനം തിട്ട പോലിസ് മേധാവി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഷീബ സമര്‍പ്പിച്ച ഹരജി പരിഗണിക്കവയെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അന്വേഷണ പുരോഗതി ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നും കോടതി പോലിസിനോട് നിര്‍ദേശിച്ചു. കേസിൽ സിബി ഐ അന്വേഷണം വേണമെന്ന ഭാര്യയുടെ ആവശ്യത്തിൽ സര്‍ക്കാരിന്റെ നിലപാടും ഹൈക്കോടതി തേടി.

വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ കർഷകൻ മത്തായിയുടെ മൃതശരീരം നീതികാത്ത് മോർച്ചറിയിൽ ഇരിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു . വനപാലകരുടെ ഭാഗത്തു ഗുരുതരമായ വീഴ്ച്ച സംഭവിച്ചു എന്ന് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടും ഒരു കുറ്റവാളിയെയും അറസ്റ്റ് ചെയ്യാൻ ഇതുവരെ സർക്കാരിന് ആയില്ല . കണ്ണീരൊഴുക്കി ഭാര്യയും മക്കളും ഉറക്കം വരാത്ത രാത്രികളുമായി ഓരോദിവസവും തള്ളി നീക്കുന്നു .

”ജസ്റ്റിസ് ഫോർ പൊന്നു ”എന്ന മുദ്രാവാക്യം കേരളത്തിലെ കർഷക സമൂഹം ഒന്നാകെ ഏറ്റെടുത്തു കഴിഞ്ഞു എന്ന് മുൻ മന്ത്രി പി ജെ ജോസഫ് പറഞ്ഞു. ഇത് മാനുഷിക അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് എന്ന് തിരിച്ചറിഞ്ഞ് പി.പി.മത്തായിയുടെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണം എന്ന് വനം വകുപ്പു മന്ത്രി ശ്രീ കെ രാജുവിനെ നേരിട്ട് കണ്ട് മുൻ മന്ത്രിയും തൊടുപുഴ എം എൽ എ യുമായ പി ജെ ജോസഫ് ആവശ്യപ്പട്ടു.

”മത്തായിയുടെ മൃതദേഹം സംസ്കരിക്കാതെ കുടുംബം നീതി തേടുമ്പോഴും നടപടികൾ വൈകിക്കുന്നത്‌ അപലപനീയം ആണ്. ഒൻപതംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരിച്ച വ്യക്തി. അദ്ദേഹത്തിന്റെ വിയോഗം മൂലം ദുരിതത്തിലായ കുടുംബാംഗങ്ങൾക്ക് അടിയന്തര ധന സഹായവും നൽകുവാൻ സർക്കാർ തയ്യാറാകണം. ഈ കാര്യങ്ങൾ എല്ലാം വനം വകുപ്പ് മന്ത്രി കെ.രാജുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടന്ന് ഈ വിഷയത്തിൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.” പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

മത്തായിയുടെ ജഡം സംസ്കരിക്കണോ വേണ്ടയോ എന്ന് വീട്ടുകാർ തീരുമാനിക്കട്ടെ എന്നാണ് മന്ത്രി രാജു പറഞ്ഞത് . അയാളുടെ വീട് സന്ദർശിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കൊല്ലപ്പെട്ട മത്തായിയുടെ മൃതദേഹം ഇനിയും സംസ്കരിച്ചിട്ടില്ല. മരണത്തിനു ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കുടുംബാംഗങ്ങൾ . സർക്കാർ നിലപാട് അറിയാൻ കാത്തിരിക്കയാണ് അവർ ,

ഇപ്പോഴത്തെ അന്വേഷണത്തിൽ മത്തായിയുടെ കുടുംബം തൃപ്തരല്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത് . മത്തായിയെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് കാണാതായ രണ്ടു മൊബൈൽ ഫോണുകൾ സംബന്ധിച്ച ദുരൂഹതകൾ നിലനിൽക്കുന്നു.

മത്തായിയുടെ പരിചയക്കാരനായ ഒരാളുടെ മൊഴിയിൽ തൂങ്ങിയാണ് ഇപ്പോൾ വനപാലകർ രക്ഷപ്പെടാൻ നോക്കുന്നത്. മത്തായിയെ കുടുക്കാൻ നടന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഈ മൊഴി എന്ന് കർഷകർ ആരോപിക്കുന്നു. ഇപ്പോഴത്തെ അന്വേഷണം നീതിപൂർവ്വമല്ലെന്നാണ് ആക്ഷേപം.

ജനരോഷം ശക്തമായിട്ടും വനം വകുപ്പു മന്ത്രിയോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ ഈ പ്രശ്നത്തിൽ ഇടപെടാത്തതും ആളുകളെ രോഷാകുലരാക്കിയിട്ടുണ്ട് . വനം മന്ത്രി മത്തായിയുടെ വീട് സന്ദർശിക്കാൻ ഇനിയും തയാറായിട്ടില്ല . .മത്തായിയുടെ ജഡം സംസ്കരിക്കണോ വേണ്ടയോ എന്ന് വീട്ടുകാർ തീരുമാനിക്കട്ടെ എന്നാണ് വനം മന്ത്രി രാജു പറഞ്ഞത് . അയാളുടെ വീട് സന്ദർശിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇത് കർഷകരെ രോഷാകുലരാക്കിയിട്ടുണ്ട് . അടുത്തവർഷം നിയമസഭ തിരഞ്ഞെടുപ്പ് ഉണ്ടെന്ന കാര്യം ഭരിക്കുന്നവർ മറക്കരുതെന്ന് കർഷകർ ഓർമ്മിപ്പിക്കുന്നു . കൃഷി വ്യാപനത്തിനായി ഓടി നടക്കുന്ന മന്ത്രി വി.എസ്.സുനിൽകുമാർ ഈ കർഷകകുടുംബത്തിന്റെ കണ്ണീർ കാണാതെ പോകരുതെന്നും കർഷകർ പറയുന്നു. മലയോരത്തു വീണ കർഷക രക്തം അത്ര പെട്ടെന്നു ഒഴുകി പോകില്ല. കർഷകരെ ബലി കൊടുത്തുകൊണ്ടാവരുത് വന സംരക്ഷണം. മലയോര കർഷകർ ഒറ്റക്കെട്ടായി ഓർമ്മിപ്പിക്കുന്നു.

മത്തായിയുടെ കുടുംബം

കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെട‌ിവച്ചു കൊന്നിട്ട് ആ പന്നിയുടെ ജഡത്തിന്റെ മുകളിൽ ഒരു കാൽ കയറ്റി വച്ചു ഒരു ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇട്ടു എന്ന ഒറ്റ കാരണത്താലാണ് മൂന്നുമാസം മുൻപ് ഒരുകർഷകന്റെ തോക്ക് ലൈസൻസ് വനപാലകർ റദ്ദാക്കിയത് . അതേസമയം ഒരു സിസിടിവി ക്യാമറ നശിപ്പിച്ചു എന്നാരോപിച്ചു ഒരു പാവം കർഷകനെ പിടിച്ചു കൊണ്ടുപോയി മർദ്ദിച്ചു കൊന്നു കിണറ്റിൽ ഇട്ടിട്ട് ഇതുവരെ ഒരു വനപാലകനെയും അറസ്റ്റ് ചെയ്തിട്ടില്ല.

കർഷകന് ഒരിക്കലും ഒരിടത്തുനിന്നും നീതിയും ന്യായവും കിട്ടില്ല എന്നതിന് വ്യക്തമായ സൂചനയാണ് ഈ കേസിന്റെ അന്വേഷണ പ്രഹസനം ! കർഷകൻ സംഘടിത ശക്തിയല്ലല്ലോ ! അവനു എന്നും കുടിക്കാൻ കണ്ണീരു തന്നെ.

”എന്റെ പൊന്നുച്ചായൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അതിനുള്ള ഒരു കാരണവുമില്ല . അവർ കൊന്നു കിണറ്റിലിട്ടതാണ്. ” മത്തായിയുടെ ഭാര്യ ഷീബ കണ്ണീരോടെ ചാനലുകൾക്ക് മുൻപിൽ പറഞ്ഞ വാക്കുകൾ ആർക്കു മറക്കാനാവും ? ”ഈ ക്രൂരത ചെയ്തവരെ വെറുതെ വിടില്ല. നിയമപരമായി എന്തൊക്കെ ചെയ്യാമോ അതൊക്കെ ഞാൻ ചെയ്യും. ഇനിയാർക്കും ഇതുപോലെ സംഭവിക്കരുത്. അവർക്ക് പണമായിരുന്നു ആവശ്യമെങ്കിൽ കൊടുക്കാമായിരുന്നല്ലോ. അതിന് ഈ ക്രൂരത കാട്ടണമായിരുന്നോ ” ഷീബയുടെ ആ ചോദ്യം ഓരോ കർഷകന്റെയും നെഞ്ചിൽനിന്നു വരുന്ന ചോദ്യമാണ് .

”വൈകീട്ട് നാല് മണിയോടെയാണ് വീട്ടിൽനിന്ന് ബലമായി പൊന്നുച്ചായനെ കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന യുവാവിനെ സ്കൂട്ടറിലും അച്ചായനെ അവരുടെ ജീപ്പിലുമാണ് കൊണ്ടുപോയത്. അടുക്കളയിലായിരുന്ന ഞാൻ ഓടിയെത്തിയപ്പോഴേക്കും അവർ ജീപ്പിനരികിലെത്തിയിരുന്നു. കാര്യം തിരക്കിയപ്പോൾ സ്റ്റേഷനിൽ വന്നാൽ പറയാമെന്നായിരുന്നു മറുപടി. വീണ്ടും ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു. ” ഭാര്യ ഷീബ പറഞ്ഞു .

”ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയപ്പോൾ അച്ചായൻ അവിടെയെത്തിയിരുന്നില്ല. അച്ചായന്റെ ഫോണിൽ തുടർച്ചയായി വിളിച്ചപ്പോൾ ഉദ്യോഗസ്ഥരാരോ ആണ് ഫോൺ എടുത്തത്. സ്റ്റേഷനിൽ നിന്നാൽ മതിയെന്ന് പറഞ്ഞു. അല്പം കഴിഞ്ഞ് കൂടെയുണ്ടായിരുന്ന യുവാവ് വിളിച്ച് 75,000 രൂപ കൊടുത്താൽ കേസ് ഇല്ലാതാക്കുമെന്ന് വനപാലകർ അറിയിച്ചതായി പറഞ്ഞു. രണ്ട് സ്റ്റാറുള്ള സാർ വിളിക്കുമ്പോൾ മാത്രമേ പണവുമായി സ്റ്റേഷനിലേക്ക് കയറി ചെല്ലാവൂ എന്നും പറഞ്ഞു.” ഷീബ പറയുന്നു .

ആറരയോടെ കുടപ്പനയിൽനിന്ന് അച്ചായന്റെ ബന്ധു വിളിച്ച് ഉടൻ അവിടെ എത്തണമെന്നും ബാക്കി കാര്യങ്ങളൊന്നും തനിക്ക് പറയാൻ കഴിയില്ലെന്നും പറഞ്ഞു. അവിടെ ചെന്നപ്പോഴാണ് മരിച്ച വിവരമറിയുന്നത്. അപ്പോൾ പോലീസും അവിടെ ഉണ്ടായിരുന്നു. കൂട്ടിക്കൊണ്ടുപോയ ഉദ്യോഗസ്ഥരെ ഇന്നോവയിൽ പെട്ടെന്ന് അവിടെനിന്നും രക്ഷപ്പെടുത്തിയതായാണ് അറിയാൻ കഴിഞ്ഞതെന്നും ഷീബ പറഞ്ഞു.

ആറുമണിയോടെ സമീപവാസിയായ ഒരാളിനെ വിളിച്ച് കയറുമായി ഇവിടെയെത്താന്‍ വനപാലകര്‍ ആവശ്യപ്പെട്ടു. കാട്ടു പന്നി കിണറ്റില്‍ വീണതായിരിക്കാമെന്ന് കരുതി ഇദ്ദേഹം എത്തിയപ്പോഴാണ് മത്തായി കിണറ്റിനുള്ളില്‍ മരിച്ചുകിടക്കുന്നത് കണ്ടത്.

നാട്ടുകാരെത്തിയപ്പോൾ വനപാലകര്‍ സ്ഥലം വിട്ടു . വീട്ടുമുറ്റത്തുള്ള , ചുറ്റുമതിലുള്ള കിണറ്റില്‍ മത്തായി വീഴാനിടയില്ലെന്ന് തദ്ദേശവാസികളും പറയുന്നു. ക്യാമറ തകർത്തെന്ന് കേസുണ്ടായാൽ ആത്മഹത്യ ചെയ്യുന്നയാളല്ല മത്തായിയെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു .

കുടപ്പനയിലെ ആദ്യകാല കർഷകകുടുംബമാണ് മത്തായിയുടേത്. പിതാവ് പരേതനായ പാപ്പി അറിയപ്പെടുന്ന കർഷകനയിരുന്നു. പ്രായാധിക്യമേറെയുള്ള മാതാവും ശാരീരിക അസ്വസ്ഥതകളുള്ള സഹോദരിയുമടക്കമുള്ള കുടുംബം മത്തായിയുടെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത് . ഭാര്യ ഷീബയ്ക്ക് മണിയാറിലെ സ്വകാര്യ സ്കൂളിൽ ജോലി ലഭിച്ചതോടെയാണ് കുടപ്പനയിൽനിന്ന് കുടുംബം അരീക്കക്കാവിലെ വാടകവീട്ടിലേക്ക് മാറിയത്.

Read Also ഭർത്താവിന്റെ സ്നേഹം പിടിച്ചു പറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ പറയുന്നു പ്രശസ്ത ധ്യാന ഗുരു ഫാ ജോസഫ് പുത്തൻപുരക്കൽ. കളിയിൽ അല്പം കാര്യം…

”അന്ന് മലപോലെ വന്ന് എലിപോലെ പോയെങ്കിൽ ഇന്ന് മലപോലെ വന്ന് കൊടിമുടി പോലെ വളരുകയാണ്” : പി ടി ചാക്കോ

0
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു ഇടതുമുന്നണി നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍

”അധികാരത്തില്‍ വന്ന് നാല് വര്‍ഷം കഴിഞ്ഞിട്ടും ഇടതുസര്‍ക്കാരിന്, യുഡിഎഫ് കാലത്ത് എടുത്തതിന് അപ്പുറത്ത് ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ചില തീരുമാനങ്ങള്‍ മന്ത്രി എ കെ ബാലന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതി അന്വേഷിച്ചെങ്കിലും നിയമവിരുദ്ധമായ യാതൊന്നും കണ്ടെത്തിയില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വന്‍വിവാദത്തെ മുഖ്യമന്ത്രി അന്നു നടന്ന ചില കാര്യങ്ങള്‍ വച്ച് ലഘൂകരിക്കുവാന്‍ ശ്രമിക്കുന്നതു കണ്ടു. യഥാര്‍ത്ഥത്തില്‍ അന്നും ഇന്നും നടന്ന കാര്യങ്ങള്‍ തമ്മില്‍ ആനയും ആടും പോലുള്ള അന്തരമാണുള്ളത്. അന്ന് മലപോലെ വന്ന ആരോപണങ്ങള്‍ എലിപോലെ പോയെങ്കില്‍ ഇന്ന് മലപോലെ വന്ന് കൊടിമുടി പോലെ വളരുകയാണ്.”

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ് സെക്രട്ടറി ആയിരുന്ന പി ടി ചാക്കോ ഫേസ് ബുക്കിൽ ഇട്ട പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായി. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ :

കേരളം കണ്ട ഏറ്റവും രൂക്ഷമായ സോളാര്‍ സമരത്തിലെ സെക്രട്ടേറിയറ്റ് വളയല്‍ നടന്നത് 2013 ഓഗസ്റ്റ് 12,13 തീയതികളിലായിരുന്നു. ഇന്ന് ഏഴുവര്‍ഷമാകുന്നു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട ആയിരക്കണക്കിനു സിപിഎം പ്രവര്‍ത്തകര്‍ രണ്ടു ദിവസം സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ സമരം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാണ് അവസാനിപ്പിച്ചത്. ഇത്രയും പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാനാകാതെ നഗരം വീര്‍പ്പുമുട്ടിയപ്പോള്‍ അനിശ്ചിതകാല സമരത്തില്‍ നിന്ന് ഊരിപ്പോരാന്‍ ജുഡീഷ്യല്‍ അന്വേഷണം പിടിവള്ളിയായി.

ദിവസങ്ങളോളം ക്ലിഫ് ഹൗസ് വളയല്‍, മുഖ്യമന്ത്രിയെ എവിടെയും കരിങ്കൊടി കാണിക്കല്‍, എല്ലാ ജില്ലകളിലും നടന്ന ജനസമ്പര്‍ക്ക പരിപാടി തടസപ്പെടുത്തല്‍ തുടങ്ങിയ സമരാഭാസങ്ങളും അരങ്ങേറി. കണ്ണൂരില്‍ വച്ച് സിപിഎമ്മുകാര്‍ എറിഞ്ഞ കല്ല് മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചത്തുമാണ് കൊണ്ടത്. കുടുംബാംഗങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴച്ചു.

ഇന്ത്യയില്‍ ആദ്യമായി ഒരൂ മുഖ്യമന്ത്രിക്ക് ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അന്തര്‍ദേശീയ പുരസ്‌കാരം ജൂണ്‍ 28ന് ലഭിച്ചതോടെയാണ് സോളാര്‍ സമരം വന്യവും മൃഗീയവുമായത്.

എന്താണ് സോളാര്‍ കേസിന്റെ കാതല്‍?

32 കേസുകളില്‍ 6 കോടി രൂപ സ്വകാര്യവ്യക്തികളില്‍നിന്നു തട്ടിച്ചതാണ് കേസ്. സോളാര്‍ ഇടപാടുകൊണ്ട് ഒരു രൂപപോലും സര്‍ക്കാരിനു നഷ്ടമുണ്ടായില്ല. ഒരു രൂപയുടെ ആനുകൂല്യം തട്ടിപ്പുനടത്തിയ കമ്പനിക്കു സര്‍ക്കാര്‍ നല്കിയിട്ടില്ല. തട്ടിപ്പിന് ഇരയായവരുടെ പരാതി അനുസരിച്ച് വഞ്ചാനാക്കുറ്റം ചുമത്തി കേസ് എടുത്തു. അതില്‍ ഒരാള്‍ക്കുപോലും സര്‍ക്കാരിന്റെ നടപടിയില്‍ അതൃപതിയില്ല. ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രതികളെ സഹായിക്കാന്‍ കേസുനടത്തിപ്പ് മന:പൂര്‍വം വൈകിക്കുകയാണ്.

2006ലെ ഇടതുസര്‍ക്കാര്‍ ഇതേ കമ്പനി തട്ടിപ്പു നടത്തിയപ്പോള്‍ കേവലം സിവില്‍ കേസ് മാത്രമേ എടുത്തിട്ടുള്ളു. വഞ്ചനാക്കുറ്റത്തിനു കേസ് എടുത്തില്ല. കമ്പനിക്കെതിരേ കേസു കൊടുത്തവര്‍ അനേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു.

സോളാര്‍ കേസിലെ പ്രതികള്‍ക്ക് സര്‍ക്കാരില്‍ വലിയ സ്വാധീനം ഉണ്ടെന്നായിരുന്നു പ്രചാരണം. എന്നാല്‍ അവര്‍ക്ക് മുഖ്യമന്ത്രിയുടെ ഒരു ലെറ്റര്‍ പാഡുപോലും വ്യാജമായി നിര്‍മിക്കേണ്ടി വന്നു. ഇതു കേസാകുകയും പ്രതികളെ ശിക്ഷിക്കുകയും ചെയ്തു.

സോളാര്‍ കേസിലെ പ്രതിയുമായി 3 പേര്‍ (2 ക്ലര്‍ക്കും ഒരു ഗണ്‍മാനും) ടെലിഫോണില്‍ സംസാരിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഉണ്ടായ പരാതി. 3 പേരെയും ജോലിയില്‍ നിന്ന് ഉടനെ ഒഴിവാക്കി.

അധികാരത്തില്‍ വന്ന് നാല് വര്‍ഷം കഴിഞ്ഞിട്ടും ഇടതുസര്‍ക്കാരിന്, യുഡിഎഫ് കാലത്ത് എടുത്തതിന് അപ്പുറത്ത് ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല. കേസുകള്‍ കുത്തിപ്പൊക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ചില തീരുമാനങ്ങള്‍ മന്ത്രി എ കെ ബാലന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതി അന്വേഷിച്ചെങ്കിലും നിയമവിരുദ്ധമായ യാതൊന്നും കണ്ടെത്തിയില്ല.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സോളാര്‍ കേസിലെ പ്രതി എഴുതിയ കത്തുമാത്രം കേന്ദ്രീകരിച്ചായിരുന്നു. ആ കത്ത് ഹൈക്കോടതി റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്തു. അതോടെ ആ റിപ്പോര്‍ട്ട് തന്നെ അപ്രസക്തമായി.

ഉമ്മന്‍ ചാണ്ടിയെ 14 മണിക്കൂര്‍ തുടര്‍ച്ചയായി വിസ്തരിച്ച സോളാര്‍ കമ്മീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് ഹൈക്കോടതി അസാധുവാക്കിയത്.

ഗവണ്മന്റിന് എന്തെങ്കിലും നഷ്ടമുണ്ടായോ എന്ന ചോദ്യത്തിന് കമ്മീഷനെ വച്ചതിലൂടെ ഉണ്ടായ നഷ്ടമാണ് ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും കൂടി സമരം ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വച്ചത് സുതാര്യത ആഗ്രഹിച്ച യുഡിഎഫ് സര്‍ക്കാര്‍ നഷ്ടമായി കണ്ടില്ല.

32 വഞ്ചനാക്കേസുകളില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരു പരാമര്‍ശിക്കുന്നത് ശ്രീധരന്‍ നായരുടെ കേസില്‍ മാത്രമാണ്. ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടാണ് പണം നല്കിയത് എന്നാണു കേസ്. എന്നാല്‍, ഉമ്മന്‍ ചാണ്ടിയെ കാണുന്നതിനുമുമ്പേ ശ്രീധരന്‍ നായര്‍ പണം നല്കിയിരുന്നു എന്ന് ശിവരാജന്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

യുഡിഎഫ് സര്‍ക്കാരിന്റെയും ഇടതു സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസുകളില്‍ ഉണ്ടായ വിവാദങ്ങള്‍ താരതമ്യം ചെയ്ത് മുഖ്യമന്ത്രി രംഗത്തുവന്നിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വന്‍വിവാദത്തെ മുഖ്യമന്ത്രി അന്നു നടന്ന ചില കാര്യങ്ങള്‍ വച്ച് ലഘൂകരിക്കുവാന്‍ ശ്രമിക്കുന്നതു കണ്ടു. യഥാര്‍ത്ഥത്തില്‍ അന്നും ഇന്നും നടന്ന കാര്യങ്ങള്‍ തമ്മില്‍ ആനയും ആടുംപോലുള്ള അന്തരമാണുള്ളത്. അന്ന് മലപോലെ വന്ന ആരോപണങ്ങള്‍ എലിപോലെ പോയെങ്കില്‍ ഇന്ന് മലപോലെ വന്ന് കൊടിമുടി പോലെ വളരുകയാണ്.

ദേവതാരു കൊഴിഞ്ഞു; ചുനക്കര രാമൻകുട്ടി ഓർമ്മയായി..

0
ദേവതാരു കൊഴിഞ്ഞു; ചുനക്കര രാമൻകുട്ടി ഓർമ്മയായി

പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി(84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംഗീതസംവിധായകൻ ശ്യാമിനൊപ്പം ചേർന്ന് ഒരുക്കിയ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളാണ് .’ദേവതാരു പൂത്തു എന്‍ മനസില്‍ താഴ്‌വരയില്‍’ എന്ന ഈരടികൾ ഇതിനു ഒരുദാഹരണം മാത്രം.

1978-ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യകേ എന്ന ഗാനം എഴുതിക്കൊണ്ടാണ് മലയാള സിനിമയിൽ ചുനക്കര അരങ്ങേറ്റം കുറിച്ചത് . സംഗീത സംവിധായകൻ ശ്യാമുമായി ചേർന്ന് ഒട്ടേറെ മധുര ഗാനങ്ങൾ സൃഷ്ടിച്ചു.

കുയിലിനെ തേടിയിലെ ‘സിന്ദൂരതിലകവുമായ്‌’ അധിപനിലെ ​’ശ്യാമമേഘമെ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’ തുടങ്ങി നിരവധി ഹിറ്റ്​ഗാനങ്ങൾ അദ്ദേഹത്തിന്റെ മനസിൽ പിറന്നവയായിരുന്നു. 75 ഓളം സിനിമകൾക്കായി 200 ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെ പ്രശസ്തനായി. വിവിധ നാടക സമിതികൾക്കായി നൂറുകണക്കിനു ഗാനങ്ങൾ എഴുതി. ആകാശവാണിക്കുവേണ്ടി നാടകങ്ങളും രചിച്ചു .മലയാളവേദി എന്ന പേരിൽ ഒരു നാടക സമിതി ഉണ്ടായിരുന്നുചുനക്കരയ്ക്ക് . കുമാരനാശാൻ്റെ ദുരവസ്ഥയെ ആസ്പദമാക്കി അദ്ദേഹം രചിച്ച ചാത്തനും സാവിത്രിയും എന്ന നാടകം സുവചൻ സംവിധാനം ചെയ്ത് , ജനഹൃദയ സമിതി നിരവധി വേദികളിൽ അവതരിപ്പിച്ചിരുന്നു.

2015ൽ കേരള സംഗീത നാടക അക്കാദമിയുടെ “ഗുരുശ്രേഷ്ഠപുരസ്‌കാരം “ലഭിച്ചിട്ടുണ്ട്.

1936 ജനുവരി19 ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിലാണ് ജനനം. പന്തളം എൻ എസ് എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. പിന്നീട് വ്യവസായ വകുപ്പിൽ ഉദ്യോഗസ്ഥനായി .

ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ : രേണുക, രാധിക, രാഗിണി.

സംസ്‌ക്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ നടക്കും.

എല്ലാവരോടും സമഭാവനയോടെ പെരുമാറിയിരുന്ന നല്ല സഹപ്രവർത്തകനായിരുന്നു ചുനക്കര എന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി അനുസ്മരിച്ചു .

ആകാശവാണി പ്രക്ഷേപണം ചെയ്ത ലളിത ഗാനങ്ങളിലൂടെ ആണ് ചുനക്കര ശ്രദ്ധേയനായത് . 1958 മുതൽ 65 വരെ ആകാശവാണിയിലേക്ക് നിരന്തരം അദ്ദേഹം ഗാനങ്ങൾ എഴുതിഅയച്ചു. എന്നാൽ അതിൽ ഒരെണ്ണം പോലും അവർ തിരഞ്ഞെടുത്തില്ല. . അങ്ങനെയിരിക്കേ, ആകാശവാണിയുടെ നാടകമത്സരം വന്നു. അതിലേക്ക് അദ്ദേഹം ഒരു നാടകം എഴുതി അയച്ചു. ആ നാടകത്തിനു അവാർഡും ലഭിച്ചു. പിറ്റേകൊല്ലവും നാടകത്തിനുള്ള അവാർഡ് അദ്ദേഹത്തിനു കിട്ടി . അതോടെ ആകാശവാണി രാമൻകുട്ടിയെ ശ്രദ്ധിക്കാൻതുടങ്ങി. ചുനക്കര രാമൻകുട്ടിയുടെ ഗാനങ്ങൾ ആകാശവാണിയുടെ പ്രിയ ഗാനങ്ങളായി മാറി. അതോടെ പ്രൊഫഷണൽ നാടക സംഘങ്ങൾ ഗാനങ്ങൾക്കായി രാമൻകുട്ടിയെ തേടി എത്തി.

പിന്നീട് സിനിമയിലേക്ക് പ്രവേശിച്ചു .’ഒരു തിര പിന്നെയും തിര’ എന്ന ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റ്‌ ആയതോടെ രാമൻകുട്ടി കൂടുതൽ പ്രശസ്തിയിലേക്കുയർന്നു . 80 കളിൽ മലയാളികൾ ഏറ്റവും കൂടുതൽ കേട്ടതും ആസ്വദിച്ചതും ഒരുപക്ഷെ ഇദ്ദേഹത്തിന്റെ ഗാനങ്ങളായിരിക്കും.

ചുനക്കരയുടെ പ്രശസ്തമായ ചില ഗാനങ്ങൾ

“നീ സ്വരമായ് ശ്രുതിയായ്…..” (എങ്ങനെ നീമറക്കും)
“ശരത്കാലസന്ധ്യ ചിരിതൂകിനിന്നു… ” (എങ്ങനെ നീമറക്കും)
“സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ പോരുനീ…”(കുയിലിനെത്തേടി)
“ധനുമാസക്കാറ്റേ വായോ…” (മുത്തോടുമുത്ത്),
“ഒരുകടലോളം സ്നേഹംതന്നു പ്രിയസഖിയായി നീ…” (ലൗസ്റ്റോറി)
“ഒരുമലർത്തോപ്പിലെ…” (ലൗസ്റ്റോറി)
“പൂവായ പൂ ഇന്ന് ചൂടി വന്നല്ലോ (ലൗസ്റ്റോറി),
“ആലിപ്പഴം ഇന്നൊന്നൊന്നായെന്‍…” (നാളെഞങ്ങളുടെ വിവാഹം),
“ശ്യാമമേഘമേ നീ യദുകുല…” (അധിപൻ),
“ഹൃദയവനിയിലെ ഗായികയോ…”(കോട്ടയംകുഞ്ഞച്ചൻ)
“മഞ്ഞണിഞ്ഞ മാമലകൾ….”.(കോട്ടയംകുഞ്ഞച്ചൻ).
“ചന്ദനക്കുറിയുമായി സുകൃതവനിയിൽ…”(ഒരുനോക്കുകാണാൻ)
അങ്ങനെ മലയാളികളുടെ ചുണ്ടിൽ തത്തിക്കളിച്ച എത്രയെത്രപാട്ടുകൾ

ചുനക്കര രചിച്ചു ശ്യാം സംഗീതം നൽകിയ ‘ദേവതാരു പൂത്തു എന്‍ മനസില്‍ താഴ്‌വരയില്‍’ എന്ന ഗാനം കേൾക്കാം

അറിയപ്പെടാത്ത കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന വിത്തുകൾ വാങ്ങി നടരുതെന്നു കേന്ദ്ര കൃഷി വകുപ്പ്

0
അറിയപ്പെടാത്ത കേന്ദ്രങ്ങളിൽ നിന്ന് അപകടകാരിയായ വിത്തുകൾ വരുന്നെന്നു കേന്ദ്ര കൃഷി വകുപ്പ്.

ഓർഡർ ചെയ്യാത്ത വിത്ത് പാക്കറ്റുകൾ കമ്മലുകൾ എന്ന പേരിൽ ചൈനയിൽ നിന്നു കൊറിയർ വഴി അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഉള്ള പല കർഷകർക്കും കിട്ടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു . ആയിരക്കണക്കിന് വിത്ത് പാക്കറ്റുകളാണ് ലോകത്തെല്ലായിടത്തും കർഷകരിലേക്ക് എത്തികൊണ്ടിരിക്കുന്നത് .

ഇത്തരം വിത്ത് പാക്കറ്റുകൾ ഇന്ത്യയിലേക്കും എത്തുമോ എന്ന ഉത്കണ്ഠയിലാണ് കേന്ദ്ര കൃഷിവകുപ്പ്. അമേരിക്ക, കാനഡ, യു.കെ., ന്യൂസീലൻഡ്, ജപ്പാൻ എന്നിവിടങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലും ആളുകൾക്ക് അവർ ആവശ്യപ്പെടാതെതന്നെ അറിയാത്ത കേന്ദ്രങ്ങളിൽനിന്ന് ‘വിത്തു പാഴ്സലുകൾ’ വന്നതാണ് ആശങ്കയ്ക്കു കാരണം. അമേരിക്കൻ കാർഷിക വകുപ്പ് ഇവയെ വിശേഷിപ്പിക്കുന്നത് ‘ബ്രഷിങ് സ്കാം’, ‘അഗ്രികൾച്ചറൽ സ്മഗ്ലിങ്’ എന്നിങ്ങനെയാണ്.

ഇങ്ങനെ കിട്ടുന്ന വിത്തുകൾ മുളപ്പിച്ചാൽ അത് ചിലപ്പോൾ പടർന്നുപിടിച്ചു അതത് പ്രദേശങ്ങളിലെ ജൈവവൈവിധ്യങ്ങൾക്ക് ഭീഷണിയാകുമെന്നു കൃഷിവകുപ്പ് ഭയപ്പെടുന്നു . ഇവ ഏതെങ്കിലും സസ്യ രോഗങ്ങൾ ഉള്ളവയുമാകാം . സ്രോതസ് അറിയാത്തതും ഓർഡർ ചെയ്യാത്തതുമായ വിത്തുകൾ ആർക്കെങ്കിലും തപാലിലോ കൊറിയറിലോ ലഭിച്ചാൽ മുളപ്പിക്കരുതെന്ന് എഫ്.എസ്.ഐ.ഐ ഡയറക്ടർ ജനറൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

സംസ്ഥാനസർക്കാരുകൾ, ഇന്ത്യൻ കാർഷികഗവേഷണ കൗൺസിൽ, കേന്ദ്രത്തിലെ പ്ലാന്റ് പ്രൊട്ടക്‌ഷൻ വിഭാഗം, കാർഷിക സർവകലാശാലകൾ, സംസ്ഥാന സീഡ് കോർപ്പറേഷനുകൾ, സീഡ് സർട്ടിഫിക്കേഷൻ ഏജൻസികൾ, സീഡ് അസോസിയേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവർക്ക് കേന്ദ്ര കൃഷിമന്ത്രാലയം ഇതുസംബന്ധിച്ച് കത്തെഴുതിയിട്ടുണ്ട് . പരിസ്ഥിതിക്കും കാർഷികവ്യവസ്ഥയ്ക്കും ദേശസുരക്ഷയ്ക്കു തന്നെയും ഭീഷണിയായി അതു മാറിയേക്കാമെന്നതിനാൽ കനത്ത ജാഗ്രത വേണമെന്നാണ് നിർദേശം.

‘‘കാർഷികസസ്യങ്ങൾക്ക് വിത്തുകളിലൂടെ ഉണ്ടായോക്കാവുന്ന രോഗത്തെക്കുറിച്ചുള്ള ജാഗ്രതാ അറിയപ്പു മാത്രമാണ് ഇത്. എങ്കിലും കരുതിയിരിക്കണം. പടർന്നുപിടിക്കുന്ന കളയോ ചെടിവർഗമോ ആകാം ഇത്തരം വിത്തുകളിലൂടെ എത്തുന്നത്. അങ്ങനെ സംഭവിച്ചാൽ ഭാവിയിൽ അവയെ നിയന്ത്രിക്കാൻ വൻ സാമ്പത്തികബാധ്യത വേണ്ടിവരും. അതിനാൽ അത്തരം വിത്തുകൾ രാജ്യത്ത് എത്തുന്നത് തടയുകയാണു വേണ്ടത്. പ്ലാന്റ് ക്വാറന്റീനും കസ്റ്റംസ് പരിശോധനയും തുറമുഖങ്ങളിൽ കർശനമാക്കണം. അറിയപ്പെടാത്ത കേന്ദ്രങ്ങളിൽനിന്ന് എത്തുന്ന വിത്തുകൾ നടാൻ പാടില്ല.’’ ഡയറക്ടർ ജനറൽ, ഫെഡറേഷൻ ഓഫ് സീഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ കത്തിലൂടെ വ്യക്തമാക്കി.

മലയോരത്തു വീണ കർഷകരക്തം അത്ര പെട്ടെന്നു ഒഴുകി പോകില്ല; മത്തായിയുടെ കുടുംബത്തിന് നീതി കിട്ടണം എന്ന് കർഷക കൂട്ടായ്‌മ.

0
പ്ലീസ് മുഖ്യമന്ത്രി.. എന്റെ പൊന്നുവിനെ കൊന്നവരെ അറസ്റ്റ് ചെയ്യണം, പ്ലീസ് .. !!

പത്തനംതിട്ട: ചിറ്റാറില്‍ ഫോറെസ്റ്റുകാരുടെ കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ കർഷകൻ മത്തായിയുടെ മൃതശരീരം നീതികാത്ത് മോർച്ചറിയിൽ ഇരിക്കാൻ തുടങ്ങിയിട്ട് ഇന്ന് പതിനഞ്ചു ദിവസം. വനപാലകരുടെ ഭാഗത്തു ഗുരുതരമായ വീഴ്ച്ച സംഭവിച്ചു എന്ന് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടും ഒരു കുറ്റവാളിയെയും അറസ്റ്റ് ചെയ്യാൻ ഇതുവരെ സർക്കാരിന് ആയില്ല . കണ്ണീരൊഴുക്കി ഭാര്യയും മക്കളും ഉറക്കം വരാത്ത രാത്രികളുമായി ഓരോദിവസവും തള്ളി നീക്കുന്നു .

അതേസമയം കുടുംബത്തിന് നീതി കിട്ടുന്നതുവരെ കർഷകർ പോരാട്ടം തുടരുമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു . കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാറില്‍ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് .

”പൊന്നുവിന്റെ മരണത്തിനു കാരണക്കാരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം”. ബിഷപ്പ് മാര്‍ ഇഞ്ചനാനിയില്‍ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ വ്യക്തമായ തെളിവ് കിട്ടിയിട്ടും പോലീസ് കേസ് എടുക്കാതിരിക്കുന്നത് വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സ്വാധീനം മൂലമാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലന്നും ബിഷപ്പ് പറഞ്ഞു.

കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെങ്കില്‍ കര്‍ഷകപ്രക്ഷോഭം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്നു സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി. സി. സെബാസ്റ്റ്യന്‍ പറഞ്ഞു . വന്യമൃഗങ്ങളേയും മനുഷ്യമൃഗങ്ങളേയും നേരിടേണ്ട ഗതികേട് കര്‍ഷകര്‍ക്കല്ലാതെ മറ്റാര്‍ക്കുമില്ലെന്നും കര്‍ഷകരെ സംരക്ഷിക്കാതെ കേരളമണ്ണില്‍ കാര്‍ഷിക വളര്‍ച്ചയുണ്ടാകില്ലെന്നും ചടങ്ങിൽ അധ്യക്ഷം വഹിച്ച വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കണ്‍വീനര്‍ ഫാ. ജോയി കണ്ണന്‍ചിറ യുടെ നേതൃത്വത്തിലാണ് ഉപവാസ സമരം നടത്തിയത്. കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. പത്തനംതിട്ട മലങ്കര രൂപതാധ്യക്ഷന്‍ മാര്‍ സാമുവല്‍ ഐറാനിയോസ്, മുഖ്യാതിഥിയായിരുന്നു. രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ദേശീയ കണ്‍വീനര്‍ ബിജു കെ വി, സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വക്കറ്റ് ബിനോയ് തോമസ്, കുടപ്പന പള്ളിവികാരി ബസലേല്‍ റംബാന്‍, നേതാക്കളായ ബാബു പുതുപ്പറമ്പില്‍, ഔസേപ്പച്ചന്‍ ചെറുകാട്, ജിജി പേരകശ്ശേരി, ഷിനോയ് അടയ്ക്കാ പാറ, വര്‍ഗീസ് മാത്യു നെല്ലിക്കല്‍ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അതേസമയം കൊല്ലപ്പെട്ട മത്തായിയുടെ മൃതദേഹം ഇനിയും സംസ്കരിച്ചിട്ടില്ല. മരണത്തിനു ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കുടുംബാംഗങ്ങൾ . സർക്കാർ നിലപാട് അറിയാൻ കാത്തിരിക്കയാണ് അവർ .

ഇപ്പോഴത്തെ അന്വേഷണത്തിൽ മത്തായിയുടെ കുടുംബം തൃപ്തരല്ല. മത്തായിയെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് കാണാതായ രണ്ടു മൊബൈൽ ഫോണുകൾ സംബന്ധിച്ച ദുരൂഹതകൾ നിലനിൽക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത് .

മത്തായിയുടെ പരിചയക്കാരനായ ഒരാളുടെ മൊഴിയിൽ തൂങ്ങിയാണ് ഇപ്പോൾ വനപാലകർ രക്ഷപ്പെടാൻ നോക്കുന്നത്. മത്തായിയെ കുടുക്കാൻ നടന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഈ മൊഴി എന്ന് കർഷകർ ആരോപിക്കുന്നു. ഇപ്പോഴത്തെ അന്വേഷണം നീതിപൂർവ്വമല്ലെന്നാണ് ആക്ഷേപം. പ്രതികൾക്കെതിരെ നടപടി എടുക്കുമെന്ന് സർക്കാർ ഇനിയും ഉറപ്പു നൽകിയിട്ടില്ല .

ജനരോഷം ശക്തമായിട്ടും വനം വകുപ്പു മന്ത്രിയോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ ഈ പ്രശ്നത്തിൽ ഇടപെടാത്തതും ആളുകളെ രോഷാകുലരാക്കിയിട്ടുണ്ട് . വനം മന്ത്രി മത്തായിയുടെ വീട് സന്ദർശിക്കാൻ ഇനിയും തയാറായിട്ടില്ല . അടുത്തവർഷം നിയമസഭ തിരഞ്ഞെടുപ്പ് ഉണ്ടെന്ന കാര്യം ഭരിക്കുന്നവർ മറക്കരുതെന്ന് കർഷകർ ഓർമ്മിപ്പിക്കുന്നു . കൃഷി വ്യാപനത്തിനായി ഓടി നടക്കുന്ന മന്ത്രി വി.എസ്.സുനിൽകുമാർ ഈ കർഷകകുടുംബത്തിന്റെ കണ്ണീർ കാണാതെ പോകരുതെന്നും കർഷകർ പറയുന്നു.

മത്തായിയുടെ കുടുംബത്തിനു നീതി ലഭ്യമാകണമെന്നും അർഹമായ നഷ്ട പരിഹാരവും ആശ്രിതർക്കു തൊഴിലും ഉറപ്പുവരുത്തണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു . മലയോരത്തു വീണ കർഷക രക്തം അത്ര പെട്ടെന്നു ഒഴുകി പോകില്ല. കർഷകരെ ബലി കൊടുത്തുകൊണ്ടാവരുത് വന സംരക്ഷണം. മലയോര കർഷകർ ഒറ്റക്കെട്ടായി ഓർമ്മിപ്പിക്കുന്നു.

കാൻസർരോഗിയോട് മനുഷ്യത്വരഹിതമായി പെരുമാറിയ സബ് രെജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തു.

0

കട്ടപ്പന: ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്യുന്നതിനു കാൻസർ രോഗിയെ മൂന്നാം നിലയിലെ തന്റെ ഓഫിസിൽ എത്തിക്കണമെന്ന് നിർബന്ധം പിടിച്ച സബ് രെജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തു . കട്ടപ്പന സബ് രജിസ്ട്രാർ ജി.ജയലക്ഷ്മിയെയാണ് സസ്പെൻഡ് ചെയ്തത്.

സംഭവത്തിൽ രോഷാകുലനായ മന്ത്രി ജി സുധാകരൻ ഇടപെട്ട് മനുഷ്യത്വ രഹിതമായി പെരുമാറിയ സബ് രെജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദേശം കൊടുക്കുകയായിരുന്നു. കോംപൗണ്ടിൽ പ്രവേശിച്ചപ്പോൾ തന്നെ ഓഫീസിലെത്തിയതായി കണക്കാക്കി വേണ്ട നടപടികൾ എടുക്കേണ്ടതായിരുന്നു സബ് രജിസ്ട്രാർ എന്ന് മന്ത്രി പറഞ്ഞു.

ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നതിലേയ്ക്കായി ഈ മാസം ആറിന് ആംബുലൻസിലാണ് രോഗി കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് എത്തിയത്. കടുത്ത രോഗബാധിതനും കിടപ്പു രോഗിയുമായ സനീഷ് ജോസഫിനെ സിവിൽ സ്‌റ്റേഷൻ്റെ മൂന്നാം നിലയിലുള്ള തൻ്റെ ഓഫീസിലെത്തിക്കണമെന്നായിരുന്നു സബ് രജിസ്ട്രാറുടെ കൽപ്പന . നിവൃത്തിയില്ലാതെ കിടപ്പു രോഗിയെ കസേരയിലിരുത്തി മൂന്നാം നിലയിൽ എത്തിച്ചു കൂടെവന്നവർ . സംഭവശേഷം മൂന്നാം നാൾ ആൾ മരിച്ചു.

മന്ത്രി ജി സുധാകരന്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ:

ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാറെ സസ്പെൻ്റ് ചെയ്തു. കട്ടപ്പന സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫ് ക്യാൻസർ രോഗബാധിതനായിരുന്നു. ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നതിലേയ്ക്കായി ഈ മാസം ആറിന് ആംബുലൻസിലാണ് അദ്ദേഹം സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് എത്തിയത്.

കടുത്ത രോഗബാധിതനും കിടപ്പു രോഗിയായ അദ്ദേഹത്തെ കട്ടപ്പന മിനി സിവിൽ സ്‌റ്റേഷൻ്റെ മൂന്നാം നിലയിലുള്ള തൻ്റെ ഓഫീസിലെത്തിക്കണമെന്ന് രജിസ്ട്രാർ നിർബന്ധിച്ചു. കസേരയിലിരുത്തി അദ്ദേഹത്തെ മൂന്നാം നിലയിൽ എത്തിച്ചതിനു ശേഷമാണ് ആധാരം രജിസ്റ്റർ ചെയ്ത് നൽകാൻ തയ്യാറായത്.

കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സുനീഷ് ജോസഫ് അടുത്ത ദിവസം അന്തരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിൻ്റെ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചു.

കോംപൗണ്ടിൽ പ്രവേശിച്ചപ്പോൾ തന്നെ ഓഫീസിലെത്തിയതായി കണക്കാക്കി വേണ്ട നടപടികൾ എടുക്കാൻ തുനിയാതെ മനുഷ്യത്വ രഹിതമായി പെരുമാറിയ കട്ടപ്പന സബ് രജിസ്ട്രാർ ജി.ജയലക്ഷ്മിയെ പ്രാഥമിക അന്വേഷണം നടത്തി സസ്പെൻ്റ് ചെയ്തു.

ആസന്ന മരണനായിരുന്ന ഒരു ക്യാൻസർ രോഗിയോട് ദയാശൂന്യമായ നിലപാട് സ്വീകരിച്ച് വകുപ്പിന് കളങ്കമുണ്ടാക്കിയ ഇവരെ വിശദമായ അന്വേഷണം നടത്തി സർവ്വീസിൽ നിന്നും പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നികുതി വകുപ്പ് ജോയിൻ്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സാമൂഹികവും മാനുഷികവും ഭരണപരവുമായി ഏറെ പ്രാധാന്യമുള്ള ഈ തീരുമാനം നിർഭാഗ്യവശാൽ മുഖ്യധാരാ മാധ്യമങ്ങൾ വേണ്ട പരിഗണനയോടെ റിപ്പോർട്ട് ചെയ്ത് കണ്ടില്ല.

വകുപ്പുകളുടേയും ചട്ടങ്ങളുടേയും ചതുരങ്ങൾക്കപ്പുറം മനുഷ്യസ്നേഹത്തിൻ്റെ അനുതാപത്തിൻ്റെ ചക്രവാളം കൂടി കാണാൻ Interpretation of Legislation അഥവാ നിയമത്തെ മനുഷ്യത്വം ചാലിച്ച് വ്യാഖ്യാനിക്കാൻ ഉദ്യാഗസ്ഥർക്ക് കണ്ണുണ്ടാവണം, മനസ്സുണ്ടാവണം.ഭൂരിഭാഗവും ആത്മസമർപ്പിതമായി ജോലി ചെയ്യുന്നവരും ജനോപകാരപ്രദമായ നിലപാടുകളുള്ളവരുമാണ്. എന്നാൽ പൊതു ജനങ്ങളോട് നിർദ്ദയമായി പെരുമാറുന്നവരോട് ഇടതു സർക്കാരിന് ദയയും ദാക്ഷണ്യവും ഒത്തുതീർപ്പുകളുമില്ല.

ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ!

0

കുടുംബത്തെ ദേവാലയമാക്കുന്ന അതിമനോഹരമായ തൂണാണ് സ്നേഹം. ഭാര്യക്ക് ഭർത്താവിനോടുള്ള സ്നേഹം . ഭർത്താവിന് ഭാര്യയോടുള്ള സ്നേഹം. മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹം. മക്കൾക്ക് മാതാപിതാക്കളോടുള്ള സ്നേഹം . ഇതെല്ലാം ചേരുമ്പോഴാണ് കുടുംബം ഒരു ദേവാലയം ആകുന്നത് .

ചില ആണുങ്ങൾക്ക് ഭാര്യയോട് സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഭയങ്കര പിശുക്കാണ് . ഉള്ളിൽ പക്ഷെ സ്നേഹമുണ്ട് . അത് പുറത്തേക്കു കാണിക്കില്ല. അത് ആണുങ്ങളുടെ ഒരു പ്രത്യേകതയാണ്. ഉള്ളിൽ സ്നേഹമുണ്ടെങ്കിലും അവർ അത് കാണിക്കില്ല. പക്ഷെ ഭാര്യമാർക്ക് ഇതിൽ ഒരുപാട് പരാതിയുണ്ട് .

ഭർത്താവ് സ്നേഹം പ്രകടിപ്പിക്കണമെന്നു ആഗ്രഹിക്കുന്നവരാണ് എല്ലാഭാര്യമാരും . അതാണ് അവരുടെ മനശാസ്ത്രം . സ്നേഹം കിട്ടിയില്ലെങ്കിൽ അവരുടെ മനസ് തളരും . അവരുടെ പ്രവൃത്തിയിൽ അത് പ്രകടമാകും . ഭർത്താക്കന്മാർ ഇത് മനസിലാക്കണം. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. കെട്ടിപ്പൂട്ടി വയ്ക്കാനുള്ളതല്ല .

Also Read ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങൾ:

ഭാര്യയോടുള്ള സ്നേഹം ഭർത്താവ് മനസിൽ സൂക്ഷിച്ചാൽ പോരാ. വാരിക്കോരി അത് കൊടുക്കാൻ നോക്കണം. അതുപോലെ ഭാര്യയ്ക്ക് ഭർത്താവിനോടുള്ള സ്നേഹവും. ഭാര്യയുടെ ജന്മദിനം ഓർത്തു ഭർത്താവ് ഒരു സാരിയോ ചുരിദാറോ അവൾക്ക് വാങ്ങിക്കൊടുക്കുമ്പോൾ അത് സ്നേഹത്തിന്റെ നല്ല പ്രകടനമാണ് .അതുപോലെ ഭർത്താവിന്റെ ജന്മദിനത്തിൽ ഭാര്യ ഒരു പായസം ഉണ്ടാക്കികൊടുക്കുമ്പോഴും സ്നേഹത്തിന്റെ നല്ല പ്രകടനമാണ്. കുഞ്ഞുങ്ങളുടെ ജന്മദിനത്തിൽ ഒരു പിക്നിക്കിനു പോകുമ്പോൾ അത് മക്കളോടുള്ള മാതാപിതാക്കളുടെ സ്നേഹത്തിന്റെ പ്രകടനമാണ് .

നല്ല ഭാര്യയാണെങ്കിൽ ഭർത്താവിന്റെ സ്നേഹം സൂത്രത്തിൽ പിടിച്ചുവാങ്ങും. എന്നാൽ പണി പാളാതെ നോക്കുകയും വേണം കേട്ടോ.

ഒരിക്കൽ ഒരു വീട്ടിൽ ഭർത്താവിനോട് വഴക്കുകൂടി ഭാര്യ ഒരുമാസം മിണ്ടാതെയിരുന്നു. ഒടുവിൽ ഭാര്യക്കു വീർപ്പുമുട്ടി. ഭർത്താവ് തന്നോട് എങ്ങനെയെങ്കിലും ഒന്ന് മിണ്ടണമെന്ന ആഗ്രഹമായി . അങ്ങോട്ട് മിണ്ടി പരാജയം സമ്മതിക്കാൻ അവൾക്ക് മടി . ഭർത്താവിനെക്കൊണ്ട് മിണ്ടിക്കാൻ അവൾ ഒരു സൂത്രം ചെയ്തു. കുളിച്ചു ഫ്രഷായി ഒരു നല്ല സാരി ഉടുത്ത് , തിളങ്ങുന്ന ബ്ലൗസും ഇട്ട് , മുല്ലപ്പൂ ചൂടി , പെർഫ്യൂമും അടിച്ചു ഭർത്താവിന്റെ മുൻപിലൂടെ നിതംബം കുലുക്കി തെന്നിത്തെന്നി മൂന്നാലു തവണ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഭർത്താവ് അത് ശ്രദ്ധിച്ചുപോലുമില്ല.

Also Read ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്.

ദേഷ്യം വന്ന ഭാര്യ പല്ലിറുമ്മി ഇത്തിരി ഉച്ചത്തിൽ ചോദിച്ചു : ” ഞാനിങ്ങനെ നിങ്ങളുടെ മുൻപിലൂടെ നടന്നിട്ടും നിങ്ങൾക്ക് ഒന്നും തോന്നുന്നില്ലേ മനുഷ്യാ ?”

ഭർത്താവിന്റെ മറുപടി കേട്ടതും അവളുടെ കിളി പോയി. എന്തായിരുന്നു ആ മറുപടി ?

ഭർത്താവിന്റെ സ്നേഹം പിടിച്ചു പറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ നർമ്മകഥ പറയുന്നു പ്രശസ്ത ധ്യാന ഗുരു ഫാ ജോസഫ് പുത്തൻപുരക്കൽ. ഒപ്പം കുടുംബജീവിതം സന്തോഷപ്രദമാക്കാൻ ഭാര്യാഭർത്താക്കന്മാർ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയും. വീഡിയോ കാണുക. കളിയിൽ അല്പം കാര്യം!

കാപ്പിപ്പൊടിയച്ചന്റെ തമാശകൾ. കളിയിൽ അല്പം കാര്യം

Also Read കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത്.

Also Read ഒരു മഴയും തോരാതിരുന്നിട്ടില്ല

Also Read കുട്ടികളെക്കൊണ്ട് സെക്സ് പറയിപ്പിച്ചു ചിരിപ്പിക്കുന്നവർ

Also Read രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം

”മോളുടെ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്!”

0

കുഞ്ഞു പിള്ളേർക്ക് എന്താ ലീവ് കൊടുക്കില്ലേ ? ഇതെന്തൊരു നാടാണ് ! ആ പേന അങ്ങ് കൊടുത്തിട്ട് രാജിവെക്കണം മോളേ…! ലീവ് തരില്ലാ പോലും…! നിങ്ങക്ക് ഇങ്ങനെ എപ്പോഴും എഴുതി എഴുതി ഇരിക്കണമെങ്കിൽ ഒരു പണിക്കാരിയെ വെക്കണം മിസ്റ്റർ!
സോഷ്യൽ മീഡിയയിൽ ചിരി പടർത്തി കുഞ്ഞുമോളുടെ ചോദ്യവും കലിപ്പും .കോവിഡ് കാലമായതിനാൽ ഓൺലൈൻ ക്ളാസാണല്ലോ കൊച്ചുകുട്ടികൾക്കും ഇപ്പോൾ . പഠിക്ക് പഠിക്ക് എന്ന മാതാപിതാക്കളുടെ നിർബന്ധം കേട്ട് മടുത്തു കുട്ടികൾ .

പഠിച്ചു പഠിച്ചു മടുത്തപ്പോൾ ഒരു ലീവ് ചോദിച്ചതാണ് കുഞ്ഞുമോൾ . ചോദിച്ചത് സ്വന്തം അച്ഛനോട് . തരാം തരാം എന്ന് പറഞ്ഞു അച്ഛൻ പറ്റിക്കാൻ തുടങ്ങിയിട്ട് ദിവസം കുറെയായി . ആർക്കാണെങ്കിലും ദേഷ്യം വരില്ലേ ? കുഞ്ഞുമോൾക്കും വന്നു ദേഷ്യം . ആ ദേഷ്യവും സംസാരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് .

”ഞാൻ ഇത്രയും നാൾ പഠിച്ചോണ്ടല്ലേ ഇരുന്നെ ? അല്ലാണ്ടു കിടന്നോണ്ടല്ലല്ലോ? ലീവ് തരാം ലീവ് തരാം … എന്നിട്ട് തന്നോ ? പപ്പേടെ സ്വഭാവം ഇങ്ങനെയാ..ഒരു ദിവസം ലീവ് തരാന്ന് പറഞ്ഞാൽ അത് സമ്മതിക്കില്ല. കുറെ പഠിച്ചോണ്ടേ ഇരിക്കും! കുറെ പഠിക്കാര്. ”

”എടീ മൂന്ന് ദിവസമാ ലീവ് തന്നത് ” പ്രശ്നത്തിൽ മറ്റൊരാൾ ഇടപെട്ടു .കുഞ്ഞുമോളുടെ സഹോദരൻ ! അവന്റെ സംസാരം കേട്ടപ്പോൾകുഞ്ഞുമോളുടെ പ്രതികരണം ഇങ്ങനെ

”സംസാരിക്കല്ലേ”

”എഴുതി വിട് ”

അച്ഛൻ നിർബന്ധിച്ചപ്പോൾ കുഞ്ഞുമോൾ പുസ്തകം ചൂണ്ടി കട്ടക്കലിപ്പിൽ പറയുന്നത് ഇങ്ങനെ :

”ഇത്രയും ഉണ്ടായിട്ട് ഞാനെഴുതാനാ? ഇത്രയും എഴുതിതൊന്നും പോരാ..? ഇനി ഇത് കഴിഞ്ഞാൽ പറയും ഇത് കൂടി എഴുതാൻ. അത് കഴിഞ്ഞാൽ പിന്നെ പറയും ഇതും കൂടി എഴുതാൻ. ഈ പേജ് കൂടി എന്ന് പറഞ്ഞിട്ട് അടുത്ത പേജ്, ഞാൻ പഠിക്കാതിരുന്നിട്ടൊന്നും അല്ല ഇങ്ങനെ എഴുതല്. ” പിന്നെ ദേഷ്യത്തോടെ ഒരേറാണ് പേന .

ഏതായാലും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ് ഈ വീഡിയോ .
ഈ വിഡിയോയുടെ കീഴെ വരുന്ന കമന്റുകളും ഏറെ രസകരമാണ് : ചില കമന്റുകൾ ഇങ്ങനെ :
” മോളുടെ ഈ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . വേണ്ട നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട് : എന്ന് മുഖ്യമന്ത്രി ”
”ആ പേന അങ്ങ് കൊടുത്തിട്ട് രാജിവെക്കണം മോളേ…! ലീവ് തരില്ലാ പോലും…! ”
”അനിയൻ തന്ന പണിയാണ് മോളെ .അനിയൻ പാര വച്ചതാണ് .”
”നിങ്ങൾ എവിടുത്തെ അപ്പനാണ് മിസ്റ്റർ ! ആ കൊച്ചു ഒരു ലീവ് ചോദിച്ചാൽ കൊടുക്കണം.! സ്കൂളിൽ പോയിരുന്നേൽ അതിന് ലീവ് കിട്ടാൻ നിങ്ങളോട് കെഞ്ചി പറയേണ്ട കാര്യം വരിലായിരുന്നു.. അല്ലാതെ തന്നെ കുറെ സമരവും, വെള്ളപൊക്കം ഒക്കെ ആയി കുറെ അവധി അതിന് കിട്ടിയേനേം.. ഒരുമാതിരി ബൂർഷാ അപ്പന്റെ സ്വഭാവം കാണിക്കാതെ മിസ്റ്റർ . നല്ലൊരു അപ്പനായി, ആ കൊച്ചിനു കുറച്ചു ലീവ് കൊടുക്കു, സന്തോഷമായി ഇരിക്കു”
”നിങ്ങക്ക് ഇങ്ങനെ എഴുതണം എങ്കിൽ ഒരു പണിക്കാരിയെ വെക്കണം. അല്ല പിന്നെ. കൊച്ചിനെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ”
”ഈ മോളുടെ വേറെ രണ്ട് വീഡിയോയും ഞാൻ കണ്ടിട്ടുണ്ട്… ഇത് പോലെ തന്നെയുള്ളത്…!! കുഞ്ഞു തമാശകൾ, വലിയ വർത്തമാനങ്ങൾ ഒക്കെ നല്ലത് തന്നെ.. ..പക്ഷെ സ്ഥിരമായി ഇങ്ങനെയുള്ള സംസാരങ്ങൾ പ്രോൽസാഹിപ്പിക്കുന്നത് അത്ര നല്ലതല്ല എന്നാണ് എൻ്റെ ഒരഭിപ്രായം… കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൻ്റെ കൂടി സമയമാണിതെന്ന് കൂടി ഓർക്കുക… നല്ല സ്മാർട്ടാണ് മോള്… നല്ല പ്രസംഗങ്ങളാകെ പഠിപ്പിച്ചാൽ കസറും….!! ശ്രദ്ധിക്കുക..”
”ഇതിനെകാൾ നല്ലത് സ്കൂളിൽ പോന്നതാണ്… ഏന്നാ ഇന്റർവെൽ എങ്കിലും ഉണ്ടാകും… ഇതിപ്പോ ഈ അച്ഛനെക്കൊണ്ട് ഒരു സ്വൈരവും ഇല്ല.. മടുത്തു ഈ ജീവിതം…”
”കൂടെ നിന്നു കാല് വാരുന്ന ആ ചേട്ടൻ കൊച്ചിനെ ആരും കാണാതെ പോകരുത്”
”ബാല വേലക്ക് എതിരെ നമ്മുക്ക് കോടതിയേ സമീപിക്കാം മോളെ.. സമാധാനപ്പെട്…”
”എന്തോന്നാടേ ഇത് അച്ചടി മിഷ്യനോ ഒരു പരിധി ഇല്ലേടേ മര്യാദക്ക് കൊച്ചിനൊരു ലീവ് കൊടുക്ക് ഇല്ലെങ്കിൽ കൊച്ചിൻ്റെ കൊട്ടേഷൻ ഞാനിങ്ങെടുക്കും”
”ശ്ശെടാ ഇത്തരം നീതിനിഷേധത്തിനു എതിരെ തോളോട് തോൾ ചേർന്ന് പ്രതികരിക്കാൻ ആരുമില്ല ഇവടെ? നമുക്ക് ഒരു വൺ ഇന്ത്യ വൺ നീതി കൂട്ടായ്മ ഉണ്ടാക്കാം മോളെ”

“എനിക്കീ ഇഡിയോം ഇടിയപ്പോം ഒന്നും അറിഞ്ഞൂടാ അച്ചായാ”

0
അഞ്ജു ബോബി നരിമറ്റം അച്ചായനോടൊപ്പം .

മകൻ ഇഷ്ടപ്പെട്ട പെണ്ണിനേം കൊണ്ടു കയറി ചെന്നപ്പോൾ പറ്റിയത് പറ്റി, മേലിൽ ഇത് ആവർത്തിക്കരുതെന്ന് പറഞ്ഞു ഒരു വലിയ ലഹള ഇല്ലാതാക്കിയ വിശാല ഹൃദയനായ ആശാനാണ് എന്റെ അച്ചായൻ.
അമ്മായിഅപ്പനും മരുമകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയുമായി കോളേജ് അധ്യാപികയായ അഞ്ജു ബോബി നരിമറ്റം.

”ഇത് എന്റെ അച്ചായനാണ്. ബോബീടെ അപ്പൻ. KSEB സൂപ്രണ്ട് ആയിരിന്നു. ഇപ്പൊ കൃഷീം എഴുത്തും ഒക്കെ ആണ് പണി. ഇംഗ്ലീഷിൽ അഗാധമായ പാൺഡിത്യം ഉണ്ട്. അപാര ഹ്യൂമർ സെൻസും. കാർക്കശ്യക്കാരനായ, മിതഭാഷിയായ ഒരപ്പന്റെ അടുത്ത് നിന്നും വന്ന എനിക്ക് അച്ചായൻ ഒരു അത്ഭുദമായിരുന്നു.
മകൻ ഇഷ്ടപ്പെട്ട പെണ്ണിനേം കൊണ്ടു കയറി ചെന്നപ്പോൾ ” പറ്റിയത് പറ്റി, മേലിൽ ഇത് ആവർത്തിക്കരുതെന്ന്” പറഞ്ഞു ഒരു വലിയ ലഹള ഇല്ലാതാക്കിയ വിശാല ഹൃദയനായ ആശാനാണ് അച്ചായൻ. 😘.

മരുമകൾ ഇംഗ്ലീഷിൽ പോസ്റ്റ്‌ ഗ്രാജുവേറ്റ് ആണെന്ന് അറിഞ്ഞു അച്ചായൻ സന്തോഷിച്ചു. പക്ഷെ സന്തോഷം അധിക നാൾ നീണ്ടു നിന്നില്ല. അമേരിക്കക്കാര് പോലും കേട്ടിട്ടില്ലാത്ത ഏതോ ഇഡിയം പറഞ്ഞിട്ട് “മോൾക്കിതൊക്കെ അറിയാവാരിക്കുമല്ലോ ല്ലേ “എന്ന് ചോദിച്ച ആളോട് ഞാൻ അറിയാതെ സത്യം പറഞ്ഞു പോയി ;
“എനിക്കീ ഇഡിയോം ഇടിയപ്പോം ഒന്നും അറിഞ്ഞൂടാ അച്ചായാ” എന്ന്. കേട്ടത് വിശ്വസിക്കാൻ ആവാതെ വേറെ കുറെ ഫ്രേസും കുന്ത്രാണ്ടോ ഒക്കെ ചോദിച്ചു. ഞാൻ പുറകിലെ കുളത്തിൽ മീനുകൾ ചാടുന്നത് നോക്കി നിന്നു. ഇനീം വല്ലോം ചോദിച്ചാൽ ഞാൻ കുളത്തിലോട്ടു ചാടണോ അതോ ഇങ്ങേരെ തള്ളി ഇടണോന്ന് ആലോചിച്ചു. പക്ഷെ കൂടുതൽ ഒന്നും ചോദിക്കാതെ തലക്ക് കൈ കൊടുത്തു പാവം തിണ്ണയിലേക്കു ഇരുന്നു.

മരുമകളുടെ ഭാഷ മെച്ചപ്പെടാൻ വേണ്ടി അച്ചായൻ ഇന്ത്യൻ എക്സ്പ്രസ്സ്‌ വരുത്തിക്കാൻ തുടങ്ങി. മുറ്റത്തുന്ന് പെറുക്കി കൊണ്ടു വരുന്ന വഴിക്ക് തന്നെ എക്സ്പ്രസ്സ്‌ വേഗത്തിൽ ഞാൻ വായിച്ചു കഴിയും. ഇത്ര പെട്ടന്ന് കഴിഞ്ഞൊന്നു ചോദിച്ചപ്പോൾ “അതിനു ആര് വായിച്ചു, ഞാൻ പടം കാണാറേ ഉള്ളു “എന്ന് പറഞ്ഞപ്പോൾ അച്ചായൻ തകർന്നു പോയി.

ബർണാഡ് ഷാ, ഒ ഹെൻറി ഒക്കെ പറഞ്ഞ കാര്യങ്ങൾ ചോദിക്കുമ്പോൾ ഞാൻ ബോബിടെ പുറകിൽ ഒളിച്ചു നിൽക്കും. പകരം അച്ചായൻ ഞാൻ പഠിച്ച യൂണിവേഴ്സിറ്റിയെ കുറ്റം പറയും. ഇങ്ങനെ ആണോ പിള്ളേരെ പഠിപ്പിച്ചു ഇറക്കുന്നതെന്നു പതം പറഞ്ഞു വിഷമിക്കും.

പോകെ പോകെ ഞാൻ ഒരു വിവരം കെട്ടവൾ ആണെന്ന സത്യവുമായി അച്ചായൻ പൊരുത്തപ്പെട്ടു, അങ്ങനെ ഞങ്ങൾ വല്യ കൂട്ടുകാർ ആയി. ഞങ്ങൾ തുമ്പിച്ചിക്കു നടക്കാൻ പോയി. കുളത്തിലിടാൻ മുട്ടനൊരു ആഫ്രിക്കൻ മുഷിയെ കിട്ടിയപ്പോൾ ഒന്നിച്ചു തുള്ളിച്ചാടി, പുറകിലെ കുളത്തിൽ മീൻ കൊത്താൻ വരുന്ന നീർകാക്കയെ എറിഞ്ഞു അമ്മച്ചി ഉണക്കാൻ വച്ച ചട്ടി പൊട്ടിച്ചു, അവസാനം B Ed പഠിക്കാൻ ഞാൻ ഹോസ്റ്റലിലേക്ക് പോയപ്പോൾ ഞങ്ങൾ രണ്ടും കരയുവേം കരഞ്ഞതിനു അങ്ങോട്ടുമിങ്ങോട്ടും കളിയാക്കുവേം ഒക്കെ ചെയ്തു.

അച്ചായന് മകനെക്കാൾ ഇഷ്ടം എന്നോടാണെന്നു ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. പക്ഷെ കുരുതിക്കുളത്തിനു നടക്കാൻ പോയിട്ടു വരുമ്പോൾ കൊണ്ടു വരുന്ന നെയ്യപ്പത്തിന്റെയും കപ്പ ബിരിയാണിയുടെയും എനിക്കിഷ്ട്ടപ്പെട്ട ബുക്കുകളുടെയും അപ്പുവിനെ ഗർഭിണി ആയപ്പോൾ കിട്ടിയ ഉപ്പും മുളകും ചതച്ച മാങ്ങയുടെയും ഒക്കെ രൂപത്തിൽ ആ സ്നേഹക്കൂടുതൽ ഞാൻ അറിഞ്ഞു.

എവിടെയെങ്കിലുമൊക്കെ ഇന്റർവ്യൂന് പോയി തോറ്റു തൊപ്പി ഇട്ട് ഞാൻ വരുമ്പോൾ അച്ചായൻ ഇന്റർവ്യൂ ബോർഡിനെ കുറ്റം പറയും ” അവര് വേണ്ട പോലെ ഒന്നും ഇന്റർവ്യൂ നടത്തി കാണില്ല “എന്ന്. വീട്ടിൽ വച്ച് എന്റെ “വിവരക്കൂടുതലിനെ ” കളിയാക്കിയിട്ട് നാലാള് കൂടുന്നിടത്തു അഭിമാനത്തോടെ ചേർത്ത് നിർത്തി എല്ലാരേം പരിചയപ്പെടുത്തും “ഇളയ മോളാണ്, കോളേജിൽ ലെക്ചർ ആണെന്ന്. ” സ്നേഹത്തോടെയും അഭിമാനത്തോടെയും മാത്രമേ അച്ചായൻ എന്നെ പറ്റി സംസാരിച്ചു കേട്ടിട്ടുള്ളു.

ഇപ്പോളും എനിക്ക് ബുദ്ധി വച്ചൊന്നറിയാൻ അച്ചായൻ ഇടക്ക് ചോദ്യങ്ങൾ ഒക്കെ ചോദിച്ചു ഇളിഭ്യനാകാറുണ്ട്. ഞാൻ കഴുക്കോലെണ്ണി നിൽകുമ്പോൾ പാവം വിധിയെ പഴിക്കും. 😂😂😂.
അച്ചായാ… ഞാൻ നന്നാവും. ഉറപ്പാണ്. അച്ചായൻ ആഗ്രഹിക്കുന്നത് പോലെ ദിവസോം അഞ്ചു പുതിയ വാക്ക് പഠിച്ചു, ഷെല്ലിയേം ഷേക്സ്പിയരേം ഒക്കെ അരച്ച് കലക്കി പഠിച്ചു ഞാൻ ഒരു വരവ് വരും. അച്ചായൻ പ്രതീക്ഷ കൈ വിടരുത്.

എഴുതിയത് : അഞ്ജു ബോബി നരിമറ്റം. അസി. പ്രൊഫസർ , സെന്റ് തോമസ് കോളേജ് , മൂലമറ്റം

”മുൻപ് കൊടുത്ത നിരവധി പരാതികളിൽ ഒന്നും സംഭവിച്ചില്ല .ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയും മുന്നിൽ ആ പരാതികൾ ഉണ്ട്.” നിഷ പുരുഷോത്തമൻ

0

”ദേശാഭിമാനി ജീവനക്കാരൻ സ്വന്തം ഐഡൻ്റിറ്റിയിൽ നിന്ന് ഇത്രയും അധിക്ഷേപകരമായ ഒരു പോസ്റ്റ് ഇടണമെങ്കിൽ ആ സ്ഥാപന മേലധികാരികളുടെ ഇത്തരം കാര്യങ്ങളോടുള്ള സമീപനം എന്താണ്? അവരെ മാനിക്കാതെയാണ് ചെയ്തതെങ്കിൽ ഒരു പരാതിയും കിട്ടാതെ തന്നെ വിനീത് വി.യുവിനെതിരെ ആ സ്ഥാപനം നടപടിയെടുക്കേണ്ടേ?”
ദേശാഭിമാനി പത്രത്തിലെ ജീവനക്കാരനായ വിനീത് വി.യു മനോരമ ന്യൂസ് ചാനലിലെ നിഷ പുരുഷോത്തമനെ വ്യക്തിപരമായി അധിക്ഷേപിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത് ഇപ്പോൾ വിവാദമായിരിക്കയാണ് . സോഷ്യൽ മീഡിയയിൽ ഇതിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് വരുന്നത് .
ഇതിനെപ്പറ്റി നിഷയുടെ മറുപടി ഇങ്ങനെ :

ദേശാഭിമാനി പത്രത്തിലെ ജീവനക്കാരനായ വിനീത് വി.യു എന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് കണ്ട നിരവധി സുഹൃത്തുക്കൾ വിളിച്ചു…
പത്രപ്രവർത്തക യൂണിയൻ നേതാക്കളടക്കം ഒട്ടേറെപ്പേർ..’ കേസ് കൊടുക്കണം എന്നാണ് ഭൂരിപക്ഷത്തിൻ്റെയും അഭിപ്രായം….
ഞാൻ അക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല….
സ്ഥാപന മേധാവികൾ എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കും…
ഇതിനോടകം കൊടുത്ത നിരവധി പരാതികളിൽ ഒന്നും സംഭവിച്ചില്ല എന്നതാണ് വസ്തുത..
ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയും മുന്നിൽ ആ പരാതികൾ ഉണ്ട്….
വീണ്ടും പരാതിയെഴുതി ഒരു കടലാസ് കൂടി എന്തിന് വേസ്റ്റാക്കണോ എന്നതാണ് എൻ്റെ ചിന്ത….
പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് നീതി കിട്ടാനിടയില്ലാത്ത സ്ത്രീകളുടെ ഗണത്തിലാണ് ഞാൻ എന്ന് വിശ്വസിക്കാം…
ദേശാഭിമാനി ജീവനക്കാരൻ സ്വന്തം ഐഡൻ്റിറ്റിയിൽ നിന്ന് ഇത്രയും അധിക്ഷേപകരമായ ഒരു പോസ്റ്റ് ഇടണമെങ്കിൽ ആ സ്ഥാപന മേലധികാരികളുടെ ഇത്തരം കാര്യങ്ങളോടുള്ള സമീപനം എന്താണ്?
അവരെ മാനിക്കാതെയാണ് ചെയ്തതെങ്കിൽ ഒരു പരാതിയും കിട്ടാതെ തന്നെ വിനീത് വി.യുവിനെതിരെ ആ സ്ഥാപനം നടപടിയെടുക്കേണ്ടേ?
അപ്പോൾ കഴിഞ്ഞ കുറച്ചുനാളുകളായി CPI (M ) സൈബർ ടീം എനിക്കെതിരെ ബോധപൂർവം നടത്തുന്ന വ്യക്തിഹത്യയുടെ തുടർച്ചയായേ ഞാൻ ഇതിനെ കാണുന്നുള്ളൂ..
അഞ്ച് മണിക്കൂർ തുടർച്ചയായ ലൈവ് വാർത്താ അവതരണത്തിനിടെ സംഭവിച്ച നാക്കുപിഴയെപ്പോലും വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നവരെക്കുറിച്ച് എന്ത് പറയാനാണ്!
ഒരു ചാനലും പത്രവും നടത്തുന്ന പാർട്ടിയാണ് വാർത്തകളുടെ കുത്തൊഴുക്കിൽ സംഭവിക്കുന്ന പിഴവുകളെ കുത്തിപ്പൊക്കി എനിക്കും എൻ്റെ സ്ഥാപനത്തിനുമെതിരെ വിദ്വേഷ പ്രചരണം നടത്തുന്നത്… പിന്തുണയുമായി വിളിച്ച എല്ലാ സുഹൃത്തുക്കളോടും ഒരുപാട് നന്ദിയുണ്ട്….
ഇതിലൊന്നും ഞാൻ തളരില്ല എന്ന് വാക്കുതരുന്നു… മനോരമ എന്ന വടവൃക്ഷത്തിൻ്റെ തണലിലാണ് എന്നതാണ് എൻ്റെ ഏറ്റവും വലിയ കരുത്ത് …..
15 വർഷമായി ദൃശ്യമാധ്യമ പ്രവർത്തന രംഗത്ത്…..
ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള ബാധ്യതയാണ് എനിക്കുള്ളത്…
ഭരണാധികാരികളോട് അപ്രിയ ചോദ്യങ്ങൾ ചോദിക്കേണ്ടി വരും…അത് ഇനിയും ഒരു മാറ്റവും ഇല്ലാതെ തുടരും….തൽക്കാലം മാധ്യമപ്രവർത്തനമാണ്, സർക്കാരിൻ്റെ PR ജോലിയല്ല ചെയ്യുന്നത്…..PR ചെയ്യുന്നവർ ഭംഗിയായി ആ പണി ചെയ്യട്ടെ ,തെറ്റില്ല….
മാധ്യമപ്രവർത്തനം സ്തുതിപാഠലാണ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവരോട് തൽക്കാലം നമുക്ക് സഹതപിക്കാം. !