അഫ്‌ഗാനിസ്ഥാനിൽ അഞ്ച് വർഷം (2005 to 2010 ) താമസിക്കാനും 2016 വരെ പലതവണ പോയിവരാനും അവസരം കിട്ടിയ ഒരാളെന്ന നിലയിൽ കുറച്ചു കാര്യങ്ങൾ ആ രാജ്യത്തെപറ്റി പറയാം..
പൊതുവെ പറയുന്നപോലെ അഫ്‌ഗാനിസ്ഥാൻ ഒരു മരൂഭൂമിയോ ഊഷരമായ പർവത പ്രദേശങ്ങൾ മാത്രമുള്ള ഒരു രാജ്യമോ അല്ല. സുന്ദരമായ താഴ്വാരങ്ങളും മഞ്ഞു മൂടിയ പർവ്വതങ്ങളും നദികളും മനോഹരങ്ങളായ ആപ്പിൾ, ചെറി, മുന്തിരി തോട്ടങ്ങളുമൊക്കെയുള്ള, സെൻട്രൽ ഏഷ്യയുടെ ഫ്രൂട്ട് ബാസ്കറ്റ് എന്ന് വരെ വിളിക്കാവുന്ന, ഒരു സുന്ദര പ്രദേശം കൂടിയാണ്.
കാബൂൾ ഒരു കാലത്തു പാരീസ് ഓഫ് സെൻട്രൽ ഏഷ്യ എന്നാണറിയപ്പെട്ടിരുന്നത്. സംഗീതവും ഫാഷനുമൊക്കെ നിറഞ്ഞു നിന്ന കാബൂൾ തെരുവുകൾ ഒരു പാട് യൂറോപ്യൻ വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്നു. അമേരിക്ക 2001 ഇൽ താലിബാനെ പുറത്താക്കിയ ശേഷം കാബൂൾ, ഹെരാത്, മസാരേഷരിഫ്, കാണ്ഡഹാർ, ജലാലാബാദ് എന്നീ നഗരങ്ങൾ ഒരുപാടു വികസിക്കുക ഉണ്ടായി. അന്ന് മുതൽ ഈ കഴിഞ്ഞ ദിവസം വരെ ഇവിടെങ്ങളിൽ എല്ലാം പെൺകുട്ടികൾ സ്കൂളിൽ പോകുകയും സ്ത്രീകൾ ജോലിക്കു പോകുകയും ചെയ്തിരുന്നു. ലേഖകൻ ജോലി ചെയ്തിരുന്ന സ്ഥലത്തു ഏകദേശം 40 ശതമാനവും സ്ത്രീകൾ ആയിരുന്നു എംപ്ലോയീസ്.
അഫ്‌ഗാനിസ്ഥാനിലെ ഭക്ഷണവും വളരെ രുചികരമാണ്. കബാബും കാബുളി പുലാവുമൊക്കെ ഒന്നാംതരമാണ്. അവിടുത്തെ കല്യാണങ്ങളൊക്കെ രാത്രി മുഴുവൻ നീളുന്ന പാട്ടും ഡാൻസുമൊക്കെ ഉള്ള വലിയ ആഘോഷങ്ങൾ ആണ്.
പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുന്നതിനു മുന്നേ ഒരുപാടു ഹിന്ദി സിനിമകൾ അഫ്‌ഗാനിസ്ഥാനിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. കാബൂളിലെ തെരുവുകളിൽ ഒന്ന് കറങ്ങിയാൽ കാണാം ബോളിവുഡിൽ കൊണ്ടുവരാൻ പറ്റിയ നൂറുകണക്കിന് സുന്ദരന്മാരെയും സുന്ദരിമാരെയും. അഫ്‌ഗാൻ നഗരങ്ങളിലെ എലൈറ്റ് എന്ന് വിളിക്കാവുന്ന ആൾക്കാരൊക്കെ പണ്ടേക്കു പണ്ടേ യൂറോപ്പിലും അമേരിക്കയിലും കാനഡയിലുമൊക്കെ കുടിയേറി പാർത്തു കഴിഞ്ഞു.
അവിടെ 2005 – 2016 കാലഘട്ടത്തിൽ ഒരിന്ത്യകാരനെന്ന നിലയ്ക്ക് എനിക്ക് തീവ്രവാദികളുടെ ഭീഷണി എപ്പോഴും ഉണ്ടാരുന്നു. മണൽ ചാക്കുകൾ ചുറ്റും വെച്ച 12 അടി പൊക്കമുള്ള മുള്ളുവേലി ചുറ്റിയ മതിലുള്ള, ഘടാഘടിയന്മാർ AK 47 യുമായി കാവൽ നിൽക്കുന്ന ഗസ്റ്റ് housil ആയിരുന്നു താമസം. പുറത്തു പോകുമ്പോൾ കൂടെ ഗാർഡ്‌സ് ഉണ്ടാവും. ആ സമയത്താണ് മലയാളി ആയ മണിയപ്പനെ താലിബാൻകാർ വധിച്ചത്. അത് അവിടെയുള്ള ഇന്ത്യക്കാരെയൊക്കെ വിഷമത്തിലാക്കിയിരുന്നു.
പാക്കിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ ഒഴിച്ചാൽ പൊതുവെ അഫ്‌ഗാൻകാർക്ക് ഇന്ത്യക്കാരോട് സ്നേഹവും ബഹുമാനവുമാണ്. ഒരുപാടു സന്ദർഭങ്ങളിൽ ആ സൗഹൃദം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യൻ പാസ്പോര്ട്ട് കണ്ടിട്ട് എയർപോർട്ടിലുള്ള പല ലയർ സെക്യൂരിറ്റി ചെക്ക് വരെ ഒഴിവാക്കി തന്നിട്ടുണ്ട്. ഒരു ശരാശരി ഇന്ത്യക്കാരന്റെ പാക്കിസ്ഥാൻ വിരോധത്തെക്കാളും കൂടുതലാണ് ഒരു അഫ്‌ഗാൻകാരന്റെ പാക്കിസ്ഥാൻ വിരോധം.
ആ മനോഹരമായ നാട് പഴയ പ്രതാപത്തിലും സമാധാനത്തിലും എന്നെങ്കിലും തിരിച്ചുവരട്ടെയെന്നു പ്രാർത്ഥിക്കുന്നു.
(നെവിൻ ജയിംസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലെ പ്രസക്തമായ ചില വരികൾ )
വാൽകഷ്ണം : രണ്ടു വർഷം മുൻപ് അജ്മാനിൽ ഞാനും എന്റെ പാകിസ്താനി ഓഫീസ് മേറ്റും കൂടെ കാറിന്റെ സ്പെയർ പാർട്സ് ഷോപ്പിൽ പോയപ്പോൾ അവിടെയുള്ള അഫ്‌ഘാനി ഞങ്ങളോട് പറഞ്ഞത്: ” Indians good, Pakistani bad. Dont friend Pakistani. ” – Noel Peter
Also Read വിഭജനം ഉണ്ടാക്കിയ മുറിവുകളിൽ പുരട്ടേണ്ടത് ലേപനമാണ്, നീറ്റുമരുന്നല്ല.
Also Read ഭാര്യ ജോലിചെയ്തു മടുത്തു നിൽക്കുമ്പോൾ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തുനോക്കൂ.
Also Read മൂന്നര പതിറ്റാണ്ടിന്റെ പ്രാർത്ഥനയ്ക്ക് ഒടുവിൽ ദൈവം ആന്റണി-സെസി ദമ്പതികൾക്ക് കൊടുത്തത് മൂന്ന് കൺമണികൾ
Read Also ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട് .
Read Also വിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം
Read Also നടുവേദന അകറ്റാൻ ഇതാ ചില ലളിത വ്യായാമങ്ങൾ
Read Also സിമിത്തേരിയിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച!!
Also read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.”
Also read ലെഗിൻസ് ഇട്ടുവന്ന ടുണ്ടുമോൾ ഒറ്റ ഇരിപ്പ്. ദേവാലയത്തിലെ തിരശീല നടുവേ കീറി
Also read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?
Also read പ്രസവവേദന എന്ന സഹനം കഴിഞ്ഞാലേ ചിരിക്കുന്ന ഒരു കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടുകയുള്ളു














































