Home Kerala കോവിഡ് രോഗിയെ വീട്ടിൽ എത്തിച്ചപ്പോൾ കണ്ടത് ദേഹത്ത് പുഴുക്കൾ ഇഴയുന്നത്!

കോവിഡ് രോഗിയെ വീട്ടിൽ എത്തിച്ചപ്പോൾ കണ്ടത് ദേഹത്ത് പുഴുക്കൾ ഇഴയുന്നത്!

1653
0
കോവിഡ് രോഗിയെ വീട്ടിൽ എത്തിച്ചപ്പോൾ കണ്ടത് ദേഹമാസകലം പുഴു

തിരുവനന്തപുരം: വീണു പരുക്കേററ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച രോഗിയെ ഡിസ്ചാർജ്ജ് ചെയ്തപ്പോൾ കണ്ടത് ദേഹത്ത് വലിയ പുഴുക്കൾ ഇഴയുന്നത്. വട്ടിയൂര്‍ക്കാവ് സ്വദേശിയായ അനില്‍കുമാർ എന്ന വൃദ്ധനാണ് ഈ ദുര്യോഗം ഉണ്ടായത് . അച്ഛനെ ആശുപത്രിയിൽ നിന്ന് തിരികെ കിട്ടിയത് ദേഹാസകലം പുഴുക്കള്‍ ഇഴയുന്ന അവസ്ഥയിൽ ആയിരുന്നെന്നു മക്കൾ ആരോഗ്യമന്ത്രിക്കു പരാതി നല്കി.

ആഗസ്റ്റ് 21 ന് തെന്നിവീണ് പരിക്കുപറ്റിയ അനില്‍കുമാറിനെ ആദ്യം പ്രവേശിപ്പിച്ചത് പേരൂര്‍ക്കട ആശുപത്രിയിലാണ്‌ . പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെ ഐസിയുവിൽ ചികിത്സയിലിരിക്കെ ഈ മാസം 6 ന് കോവിഡ് സ്ഥിരീകരിച്ചു. കൂട്ടിരുന്ന വീട്ടുകാർ ഇതോടെ ക്വാറന്റീനില്‍ പോയി. 26ന് അനില്‍കുമാർ കോവിഡ് നെഗററീവായി.

ഡിസ്ചാർജ്ജ് ചെയ്ത അനിൽകുമാറിനെ വീട്ടുകാർ കണ്ടപ്പോൾ കരഞ്ഞുപോയി. എല്ലും തോലുമായ ഒരു അസ്ഥിപഞ്ജരം! അച്ഛന് ഭക്ഷണം കൊടുത്തുകാണുമോ എന്നുപോലും മക്കൾ സംശയിക്കുന്നു. ദേഹത്ത് നോക്കിയപ്പോഴാണ് വലിയ പുഴു ഇഴഞ്ഞുനടക്കുന്നത് കണ്ടത്. കഴുത്തിലിട്ടിരുന്ന കോളര്‍ ഉരഞ്ഞ് ഉണ്ടായ മുറിവിലും പുഴുക്കള്‍ ഉണ്ടായിരുന്നുവത്രേ. ആ ദൃശ്യം മക്കൾക്ക് സഹിക്കാനായില്ല. അവർ പൊട്ടിക്കരഞ്ഞു. ആശുപത്രി അധികൃതർക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് വീട്ടുകാർ ആരോഗ്യമന്ത്രിക്ക് പരാതി നൽകി .

Read Also ആകാശം മുട്ടെയുള്ള പാറയിൽ ഒരു ക്ഷേത്രം! തൊടുപുഴയ്ക്ക് തിലകക്കുറിയായി ഉറവപ്പാറ.

Read Also ” എന്റെ മകൾ നിനക്കുള്ളതാകുന്നു ”:

Read Also സൈബർ അശ്ലീലം തടയാൻ നിയമം കൊണ്ടുവന്നില്ലെങ്കിൽ ഇരകൾ ഇറങ്ങി അടിച്ചു തീർക്കുമെന്ന് ഹരീഷ് വാസുദേവൻ

Read Also ഭവനരഹിതർക്ക് ഒൻപത് വീടുകൾ നൽകി അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളി ഇടവക

Read Also മൂന്നു മാസം കൊണ്ട് നേടിയത് 350 ഓൺലൈൻ സര്‍ട്ടിഫിക്കറ്റ്. ലോക റെക്കോഡിട്ട് ആ​ര​തി ര​ഘു​നാ​ഥ്

Read Also  ”സ്വന്തം അമ്മയുടെ കാലനാണിവന്‍. ഈ ഭൂമിയിലേക്കുവരാന്‍ വേറൊരു നാളും അവന്‍ കണ്ടില്ല. അസത്ത് ! ”

Read Also  ”ഇന്ന് ടീച്ചറിന് എന്റെ അമ്മയുടെ മണമാണ് !”

Read Also “ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഞാനൊരത്ഭുതം കണ്ടു”: പിണറായി വിജയൻ

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here