Home Feature ആകാശം മുട്ടെയുള്ള പാറയിൽ ഒരു ക്ഷേത്രം! തൊടുപുഴയ്ക്ക് തിലകക്കുറിയായി ഉറവപ്പാറ.

ആകാശം മുട്ടെയുള്ള പാറയിൽ ഒരു ക്ഷേത്രം! തൊടുപുഴയ്ക്ക് തിലകക്കുറിയായി ഉറവപ്പാറ.

2894
0
തൊടുപുഴയിൽ നിന്ന് മൂന്നു കിലോമീറ്റര്‍ യാത്ര ചെയ്താൽ ഉറവപ്പാറയിൽ എത്താം

ഇത് തൊടുപുഴ അടുത്തുള്ള ഉറവപ്പാറ. മനോഹരമായ ഒരു കൂറ്റൻ പാറ എന്നതിനപ്പുറം ഈ പാറയ്ക്ക് ഒരു ചരിത്രപ്രാധാന്യം കൂടിയുണ്ട് . ഈ പാറയുടെ മുകളിലുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ് പ്രധാന ആകർഷണം. ഒപ്പം പാറയുടെ മുകളിൽ നിന്നു നോക്കുമ്പോൾ ചുറ്റും കാണുന്ന മനോഹരമായ പ്രകൃതി ദൃശ്യവും.

പാറയുടെ മുകളിൽ എത്താൻ രണ്ടു വഴികളാണ് ഉള്ളത് . പാറയിയിലൂടെ നടന്നുകയറാൻ പടികൾ നിറഞ്ഞ ഒരു വഴിയും വാഹനത്തിൽ വരുന്നവർക്ക് എത്താൻ വേറൊരു വഴിയും. സമുദ്രനിരപ്പിൽ നിന്നും ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് അടി ഉയരത്തിലാണ് ഈ ക്ഷേത്രം. ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠ സ്വയംഭു സങ്കല്പത്തിലുള്ള ബാലസുബ്രഹ്മണ്യചൈതന്യമാണ്. അഗസ്ത്യ മുനിയുടെ ശിഷ്യരിൽ പ്രമുഖനായിരുന്ന ഭോഗർ എന്ന മുനിവര്യനാണ് പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിക്കുന്നു.

മുകളിലേക്ക് പാറയിയിലൂടെ നടന്നുകയറാൻ ഒരു വഴിയും വാഹനത്തിൽ വരുന്നവർക്ക് വേറൊരു വഴിയും ഉണ്ട്

തൊടുപുഴ ടൗണിൽ നിന്ന് ഈരാറ്റുപേട്ട അല്ലെങ്കിൽ മൂലമറ്റം റൂട്ടിൽ മൂന്നു കിലോമീറ്റര്‍ യാത്രചെയ്താൽ ഉറവപ്പാറയിൽ എത്താം. ഒളമറ്റത്ത് ബസിറങ്ങി അവിടെ നിന്ന് പൊന്നന്താനം റോഡിലൂടെ 200 മീറ്ററോളം നടന്നാൽ പാറയുടെ അടിവാരത്ത് എത്തിച്ചേരാം.

പഞ്ചപാണ്ഡവന്മാര്‍ വനവാസകാലത്ത് ഇവിടെ വന്നു താമസിച്ചതായാണ് വിശ്വാസം. ഭീമന്‍ ഉണ്ടാക്കിയതായി കരുതുന്ന ഒരു കുള൦ ക്ഷേത്ര പരിസരത്ത് കാണാം . ഒരിക്കലും വറ്റാത്ത ഈ തീർത്ഥകുളം വനവാസകാലത്ത് ജലക്ഷാമം ഉണ്ടായപ്പോൾ ഭീമന്‍റെ കാല് പതിഞ്ഞിടത്താണ് ഉണ്ടായത് എന്നാണ് വിശ്വാസം. ഈ കുളത്തിൽ എക്കാലവും വെള്ളം ഉണ്ട് . കുട്ടനാടൻ പാടശേഖരങ്ങളിൽ നിലമുഴുമ്പോൾ ഇവിടെ വെള്ളത്തിന്‍റെ നിറം മാറുമെന്നും വിളവെടുപ്പു സമയത്തു നെൽക്കതിർ പൊന്തിവരുമെന്നും പഴമക്കാർ പറയുന്നു.

ഉറവപ്പാറ: ആകാശക്കാഴ്ച

മകര മാസത്തിലെ പൂയം നാളും വെളുത്ത വാവും ഉത്സവവും ഒന്നിച്ച്‌ വരുന്ന ദിവസങ്ങളില്‍ രാവിലെ പ്രഭാത അഭിഷേക സമയത്ത് ഉറവപ്പറയുടെ അടിവാരത്തില്‍ ഒരു പ്രത്യേക സ്ഥാനത്ത് ഏതാനും നിമിഷ നേരത്തേക്ക് ഉറവ തീര്‍ത്ഥം പ്രത്യക്ഷപ്പെടുന്നു എന്ന് പറയപ്പെടുന്നു. ഔഷധഗുണമുള്ള ഈ തീര്‍ത്ഥം വരുന്നതുമായി ബന്ധപ്പെട്ടാണ് ദേവസ്ഥാനത്തിന്‌ ഉറവപ്പാറ എന്ന് പേര് വന്നത്.

ദ്രൗപതി പാണ്ടവന്‍മാര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മൂന്നു ഭീമന്‍ ഉരുളന്‍ കല്ലുകളും ഇവിടെ കാണാം .

മകര മാസത്തിലെ പുണര്‍തം നാളിലാണ് ഇവിടത്തെ ഉത്സവം. ഉത്സവകാലത്ത് പകലും രാത്രിയും പാറയ്ക്ക് മുകളില്‍ ആളുകളുടെ വലിയ തിരക്കാണ് . ഉപ്പും കുരുമുളകും ആണ് പ്രധാന വഴിപാട്.

ഉറവപ്പാറയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ തൊടുപുഴ ടൗണും ചുറ്റുമുള്ള മനോഹര പ്രദേശങ്ങളും കാണാം

ഉറവപ്പാറ ദേവനെ ഉപാസനാമൂർത്തിയായി കരുതുന്ന ആദിവാസി ഗോത്ര സമൂഹത്തിൽപെട്ട ഭക്തർ ക്ഷേത്രോത്സവകാലത്തു അവരുടെ ഉപജീവനമാർഗ്ഗമായ വസ്തുക്കൾ ഉറവപ്പാറ ദേവന് കാണിക്കയായി സമർപ്പിച്ചു മലകയറി മടങ്ങുന്ന പതിവിന് ഇന്നും മുടക്കമില്ല.

ഉറവപ്പാറയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ തൊടുപുഴ ടൗണും ചുറ്റുമുള്ള മനോഹര പ്രദേശങ്ങളും കാണാം . ഇത് വിനോദ സഞ്ചാരികൾക്ക് നല്ലൊരു അനുഭൂതിയാണ് പകരുക.

എബി’ സിനിമ ഷൂട്ട് ചെയ്ത ഉറവപ്പാറയിലേക്ക് ഒരു ബുള്ളറ്റ് യാത്ര. വീഡിയോ കാണാം

Read Also 99 ന്റെ പടിയിലും നിറഞ്ഞ ചിരിയുമായി അന്നക്കുട്ടി അമ്മച്ചി

Read Also അരിയിൽ ആര്‍സെനിക്ക് വിഷം. കപ്പയിൽ സയനൈഡ് വിഷം

Read Also 17000 കിലോ ഈന്തപ്പഴം ആരുടെയെല്ലാം വായിലേക്ക് പോയി?

Read Also പെരുമ്പാവൂരില്‍ മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Read Also ലോകാവസാനനിലവറ: കണക്കുകൂട്ടലുകൾ തെറ്റുന്നുവോ 

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here