ആലുവ: ഇത് ആരതി രഘുനാഥ് . ആലുവ മാറമ്പിള്ളി എം.ഇ.എസ്. കോളേജിലെ എം.എസ്‌സി. ബയോ കെമിസ്ട്രി വിദ്യാർത്ഥിനി. ആരതി ഇപ്പോൾ ഈ കോളേജിലെ താരമാണ്. അധ്യാപകരുടെ പ്രിയങ്കരിയാണ്.
ഈ ലോക്ഡൗൺ കാലത്ത് മൂന്നു മാസം കൊണ്ട് ആരതി പഠിച്ചു നേടിയത് 350 ഓൺലൈൻ കോഴ്‌സ് സർട്ടിഫിക്കറ്റുകളാണ്. ഒപ്പം ഒരു ലോക റെക്കോഡും അടിച്ചെടുത്തു . യൂണിവേഴ്‌സൽ റെക്കോഡ് ഫോറത്തിന്റെ ഏഷ്യൻ വേൾഡ് റെക്കോഡ് .
അന്താരാഷ്ട്ര വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ കോഴ്സിറയുമായി സഹകരിച്ച് ഓൺലൈൻ കോഴ്‌സുകൾ പഠിക്കാൻ ലോക്‌ഡൌൺ കാലത്ത് മാറമ്പിള്ളി എം.ഇ.എസ്.കോളേജ് സൗകര്യം ഒരുക്കിയിരുന്നു. ഈ സൗകര്യം ആരതി പ്രയോജനപ്പെടുത്തി.
ജോൺ ഹോക്കിൻസ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഒഫ് വെർജിന, ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഒഫ് ഡെന്മാർക്ക്, കൈസ്റ്റ്, സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഒഫ് ന്യൂയോർക്ക്, എസ്.യു.എൻ.വൈ , യൂണിവേഴ്‌സിറ്റി ഒഫ് കോപ്പൻഹാഗൻ, യൂണിവേഴ്‌സിറ്റി ഒഫ് റോച്ചസ്റ്റർ,യൂണിവേഴ്‌സിറ്റി ഒഫ് കൊളറാഡോ, എമോറി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഒഫ് വെർജീനിയ, കോഴ്‌സിറ പ്രൊജക്ട് നെറ്റ്‌വർക്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് ആരതി 350 സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത്. എളമക്കര മാളിയേക്കൽ മഠത്തിൽ എം.ആർ. രഘുനാഥിന്റെയും കലാദേവിയുടെയും മകളാണ് ആരതി.
കോളേജ് മാനേജ്‌മെൻറ് അംഗങ്ങളായ എം.എ. മുഹമ്മദ് , എ.എ. അബുൾ ഹസൻ ,വി.എ. പരീത് , ടി.എം. സക്കീർ ഹുസൈൻ, പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, വൈസ് പ്രിൻസിപ്പൽ ഡോ. മൻസൂർ അലി പി.പി., കോഴ്‌സെറ കോ-ഓർഡിനേറ്റർ ഹനീഫ കെ.ജി., ബയോസയൻസ് വിഭാഗം മേധാവി ഡോ.ഉമേഷ് ബി.ടി എന്നിവർ ആരതിയെ അനുമോദിച്ചു.
Read Also വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം ഇതാണ്. കാരണം അറിയാമോ?
Read Also ” എന്റെ മകൾ നിനക്കുള്ളതാകുന്നു ”: ഡോ.അലക്‌സാണ്ടർ ജേക്കബിന്റെ പ്രഭാഷണം
Read Also ആകാശം മുട്ടെയുള്ള പാറയിൽ ഒരു ക്ഷേത്രം! തൊടുപുഴയ്ക്ക് തിലകക്കുറിയായി ഉറവപ്പാറ
Read Also 99 ന്റെ പടിയിലും നിറഞ്ഞ ചിരിയുമായി അന്നക്കുട്ടി അമ്മച്ചി
Read Also 36 വർഷമായി കട്ടിൽ ചുമന്നു ജീവിക്കുന്നു എഴുപത്താറു വയസുള്ള അശോകൻ
Read Also കൈകൾ കൃത്യമായി കഴുകുന്നത് പോലെ തന്നെ മൊബൈല്‍ ഫോണും കൃത്യമായി വൃത്തിയാക്കണം
Read Also ഈ വേഷം ധരിക്കലും അഴിക്കലും വിഷമം പിടിച്ച ഒന്നാണേ!














































