Home Uncategorized മിമിക്രിയിൽ മാത്രമല്ല പാട്ടിലും മിടുക്കിയാണ് പ്രഭാവതിഅമ്മ

മിമിക്രിയിൽ മാത്രമല്ല പാട്ടിലും മിടുക്കിയാണ് പ്രഭാവതിഅമ്മ

625
0

ഗാന്ധിഭവനിലെ പ്രഭാവതി അമ്മ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ് . പ്രഭാവതി അമ്മ അവതരിപ്പിച്ച ഒരു മിമിക്രി കുറച്ചുനാൾ മുൻപ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നപ്പോഴാണ് അവർ ജനശ്രദ്ധ നേടിയത് . 80 പിന്നിട്ട പ്രഭാവതി കാക്കയുടെയും പൂച്ചയുടെയും ശബ്ദം ഭംഗിയായി അനുകരിക്കുന്നതുകണ്ടപ്പോൾ പ്രൊഫെഷണൽ മിമിക്രിആർട്ടിസ്റ്റുകൾ പോലും അതിശയിച്ചുപോയി. അത്ര കൃത്യതയോടെയായിരുന്നു അനുകരണം . കലയന്താനി കാഴ്ചകൾ പേജിൽ ആ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ ലക്ഷക്കണക്കിന് ആളുകൾ അത് കാണുകയും ഷെയർ ചെയ്യുകയും അഭിനന്ദന കമന്റുകൾ ഇടുകയും ചെയ്തിരുന്നു. ഫോണിലൂടെ നേരിട്ട് വിളിച്ചും അമ്മയെ അഭിനന്ദനം അറിയിച്ചു . പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും പ്രഭാവതി അമ്മ നന്ദി പറയുന്നു . മിമിക്രിയിൽ മാത്രമല്ല പാട്ടിലും പിന്നോട്ടല്ല പ്രഭാവതി അമ്മ
( പാട്ട് ഈ വിഡിയോയിൽ കേൾക്കുക )

പ്രഭാവതി അമ്മയുടെ ജീവിതം ആരുടെയും കണ്ണ് നിറയിക്കുന്നതാണ്. ജീവനുതുല്യം സ്നേഹിച്ചു വളർത്തിയ മക്കൾ അമ്മയെ തെരുവിൽ ഉപേക്ഷിച്ച കഥയാണ് പ്രഭാവതിയമ്മക്കു പറയാനുള്ളത് . ഭർത്താവ് അപകടം പറ്റി കിടപ്പിലായതോടെയാണ് പ്രഭാവതി അമ്മയുടെ കഷ്ടകാലം തുടങ്ങിയത്. രോഗക്കിടക്കയിൽ ഭർത്താവിനെ 25 കൊല്ലം ശുശ്രൂഷിച്ചു ഈ ഭാര്യ . മക്കളെ ദുഃഖം അറിയിക്കാതെ വളർത്തി .

ഭർത്താവ് മരിച്ചോടെ പ്രഭാവതി അമ്മ ഒറ്റക്കായിരുന്നു ജീവിത നൗക തുഴഞ്ഞത് . മക്കൾക്കുവേണ്ടിയായിരുന്നു പിന്നീടുള്ള ജീവിതം . വീട്ട് ജോലിക്കു പോയിയും തട്ടുകട നടത്തിയും അവർ പണം സമ്പാദിച്ചു . ആ സമ്പാദ്യം കൊണ്ട് തിരുവനന്തപുരത്തു ഒരു വീട് വച്ചു . മക്കൾ എല്ലാം നല്ല നിലയിലായപ്പോൾ പ്രഭാവതിഅമ്മ ആശ്വസിച്ചു ഇനി തനിക്ക് വിശ്രമിച്ചു മക്കളോടൊപ്പം സന്തോഷത്തോടെ കഴിയാമല്ലോ എന്ന് . ആ സന്തോഷം നീണ്ടുനിന്നില്ല . ആൺമക്കളാണ്‌ ആദ്യം അമ്മയെ തള്ളിപ്പറഞ്ഞത് . മകളോട് ആണ് അമ്മയ്ക്ക് കൂടുതൽ സ്നേഹമെന്നും മകൾക്കു വാരിക്കോരി കൊടുക്കുന്നു എന്നതുമാണ് ആൺമക്കൾ അമ്മയിൽ കണ്ട കുറ്റം . അവർ കൈവിട്ടപ്പോൾ പ്രഭാവതി മകളോടൊപ്പം താമസമാക്കി . അവിടെയും പ്രശ്നമായി . കുരുത്തക്കേട് കാണിച്ച പേരക്കുട്ടിയെ തല്ലിയതിന്റെ പേരിൽ മകളും അമ്മയോട് വഴക്കിട്ടു. മകൾ അമ്മയെ തല്ലി .മകളുടെ വീട്ടിൽ നിന്ന് ഇറങ്ങിയ ആ അമ്മക്ക് പത്തനാപുരം ഗാന്ധിഭവൻ അഭയം കൊടുത്തു… ഇന്നവർ സന്തോഷവതിയാണ് . പാട്ടും മിമിക്രിയും വിശേഷങ്ങളുമായി ആ അമ്മ എല്ലാവരോടും സംവദിച്ചു സന്തോഷമായി കഴിയുന്നു. ഇന്ന് ആഗോള മാതാപിതാ ദിനത്തിൽ ആ അമ്മയെ നമുക്ക് സ്മരിക്കാം .

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here