Home Kerala കേരളത്തില്‍ കാട്ടുനീതിയോ? സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാൻ നോക്കുന്നെന്ന് ധ്യാനഗുരു ഫാ.സേവ്യർഖാൻ വട്ടായിൽ.

കേരളത്തില്‍ കാട്ടുനീതിയോ? സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാൻ നോക്കുന്നെന്ന് ധ്യാനഗുരു ഫാ.സേവ്യർഖാൻ വട്ടായിൽ.

1626
0
പ്രതിഷേധ സമരങ്ങളെ അടിച്ചമർത്തുന്ന സർക്കാർ നടപടിയെ അപലപിക്കുന്നതായി ഫാ സേവ്യർഖാൻ വട്ടായിൽ

പാലക്കാട്: മന്ത്രി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ സംസ്ഥാനത്ത് നടത്തുന്ന സമരങ്ങളെ പോലീസിനെക്കൊണ്ട് അടിച്ചമർത്തുന്ന സർക്കാർ നടപടിക്കെതിരെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ രംഗത്തുവന്നു . ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റിലൂടെയാണ് അച്ചൻ പ്രതിഷേധം അറിയിച്ചത് . കേരളത്തില്‍ ഇപ്പോൾ നടക്കുന്നത് കാട്ടുനീതിയോ എന്നാണ് അച്ചന്റെ ചോദ്യം . പൊലീസ് യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളും അദ്ദേഹം വിഡിയോയിൽ കാണിച്ചു .

”പ്രിയപ്പെട്ട സഹോദരങ്ങളെ, ഇന്ന് ഞാൻ നിങ്ങളുടെ മുൻപിൽ വന്നിരിക്കുന്നത് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന സമരപരമ്പരകളെ അടിച്ചമർത്തുന്ന സർക്കാരിന്റെ നയരീതികളോടുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ്”. എന്നു പറഞ്ഞുകൊണ്ടാണ് വട്ടായിൽ അച്ചൻ പ്രഭാഷണം തുടങ്ങുന്നത് .

”ഭരണപക്ഷമാണ് എല്ലാശരിയും എന്ന കാഴ്ചപ്പാട് നന്നല്ല . ഭരണപക്ഷത്തെപ്പോലെ പ്രതിപക്ഷവും നാടിന്‍റെ ഭാഗമാണന്നു ഭരിക്കുന്നവർ മനസിലാക്കണം . എതിരാളികളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യം കേരളത്തിന് അപമാനകരമാണ്. പ്രതിഷേധക്കാരുടെ കണ്ണും തലയും അടിച്ചുപൊട്ടിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല. ഇവിടെ പ്രതിപക്ഷം ശബ്‌ദിക്കുന്നത് ഇവിടുത്തെ സാധാരണ ജനത്തിന് വേണ്ടിയാണ് .” സമരക്കാരെ സപ്പോർട്ട് ചെയ്തും പോലീസിനെ കുറ്റപ്പെടുത്തിയും ഫാ . സേവ്യർഖാൻ വട്ടായിൽ ആഞ്ഞടിച്ചു.

ജനാധിപത്യ സംരക്ഷണത്തിനുവേണ്ടിയുള്ള സമരങ്ങളെ അടിച്ചമർത്തുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധ സമരങ്ങളെ അടിച്ചമർത്തുന്ന സർക്കാർ നടപടിയെ ശക്തമായി അപലപിക്കുന്നെന്നും വട്ടായിൽ അച്ചൻ പറഞ്ഞു.

” പ്രതിപക്ഷത്തെ യുവജനങ്ങള്‍ ശത്രുരാജ്യത്തെ ഭീകരന്മാരല്ല . ജനാധിപത്യ സംരക്ഷണത്തിനായി പോരാടുന്നവരാണ് . തെരുവില്‍ അവർ തല്ലുകൊള്ളുന്നത് നമ്മൾ ഓരോരുത്തർക്കും വേണ്ടിയാണ്‌ ” സമരക്കാരെ പിന്തുണച്ചുകൊണ്ട് അച്ചൻ പറഞ്ഞു. .

അച്ചന്റെ നിലപാടിനെ വിമർശിച്ചും അനുകൂലിച്ചും ആയിരക്കണക്കിന് കമന്റുകളാണ് വീഡിയോക്ക് ചുവടെ വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം കേരളത്തിലെ സമസ്ത മേഖലകളിലും തീവ്രവാദ ബന്ധമുള്ളവര്‍ നുഴഞ്ഞുകയറുന്നുണ്ടെന്ന് ഫാ. സേവ്യര്‍ഖാന്‍ വട്ടായിൽ ഏതാനും ദിവസം മുൻപ് പറഞ്ഞതും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു . ഷെക്കെയ്ന ടെലിവിഷനിലെ ഓണ്‍ലൈന്‍ ധ്യാനത്തിനിടെ വട്ടായില്‍ അച്ചൻ നടത്തിയ ഈ പരാമർശത്തിനെതിരെ കേരളത്തില്‍ അച്ചൻ വര്‍ഗ്ഗീയത പരത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണമുന്നയിച്ചു ചിലർ രംഗത്തു വന്നിരുന്നു.

കഴിഞ്ഞ ഇരുപതു വർഷത്തിനുള്ളിൽ കേരളത്തിന്റെ സമൂഹമനസിൽ ജാതി മത രാഷ്ട്രീയശക്തികൾ വലിയ മുറിവുകളുണ്ടാക്കിയെന്നായിരുന്നു വട്ടായിൽ അച്ചൻ അന്ന് ധ്യാനപ്രസംഗത്തിൽ പറഞ്ഞത് . തീവ്രവാദികളുടെ നാടായി കേരളം മാറിയെന്ന് പറഞ്ഞ അദ്ദേഹം ഐ എസ് തീവ്രവാദികളുടെയും ജിഹാദികളുടെയും താവളമാണ് കേരളമെന്ന് ഐക്യരാഷ്ട്രസഭ വരെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സൂചിപ്പിച്ചു.

ജനങ്ങൾക്കു സുരക്ഷിതത്വം നൽകേണ്ട ഭരണകൂടം തീവ്രവാദികൾക്കും അഴിമതിക്കാർക്കും കൊള്ളക്കാർക്കും കുഴലൂത്തു നടത്തുകയാണെന്നും ആരോപിച്ചിരുന്നു . മാധ്യമങ്ങളെയും സാംസ്കാരിക നായകരെയും മത രാഷ്ട്രീയ തീവ്രവാദികൾ വിലയ്ക്കു വാങ്ങി വച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

”ചില തീവ്രവാദികളുടെയും മാധ്യമ ഗൂഢാലോചനയുടെയും ഇരയാവുകയാണ് ക്രൈസ്തവസമൂഹം.
നമ്മൾ കണ്ടപരിചയിച്ച കേരളമല്ല അടുത്ത തലമുറ കാണാനിരിക്കുന്നത് ” ഫാ വട്ടായിൽ പറഞ്ഞു. അച്ചനെ അനുകൂലിച്ചും വിമർശിച്ചും ഒരുപാട് ആളുകൾ സോഷ്യല്‍ മീഡിയയില്‍ കമന്റുകൾ ഇടുകയും ചെയ്തിരുന്നു.

കേരളത്തിൽ നിന്ന് കഴിഞ്ഞദിവസം മൂന്നു തീവ്രവാദികളെ പിടിച്ച സാഹചര്യത്തിൽ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പരാമർശത്തെ വിമര്‍ശിച്ചവര്‍ എവിടെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ അച്ചനെ പിന്തുണയ്ക്കുന്നവർ ഉയർത്തുന്ന ചോദ്യം.

Read Also “ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഞാനൊരത്ഭുതം കണ്ടു”: പിണറായി വിജയൻ

Read Also 17000 കിലോ ഈന്തപ്പഴം ആരുടെയെല്ലാം വായിലേക്ക് പോയി? അന്വേഷണവുമായി കസ്റ്റംസ്

Read Also പെരുമ്പാവൂരില്‍ മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Read Also 99 ന്റെ പടിയിലും നിറഞ്ഞ ചിരിയുമായി അന്നക്കുട്ടി അമ്മച്ചി

Read Also ചില ഹോട്ടലിൽ കയറി മസാലദോശയ്ക്ക് ഓർഡർ കൊടുക്കുമ്പോൾ ചോദിക്കാതെ കൊണ്ടുവരുന്ന ഒരു സാധനമുണ്ട്

Read Also രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം

Read Also തൈറോയ്‌ഡ്‌ ഹോർമോൺ: 35 സംശയങ്ങളും ഉത്തരങ്ങളും.

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here