പെരുമ്പാവൂർ : തീവ്രവാദികളുടെ ആക്രമണ പദ്ധതി തകർത്ത് പെരുമ്പാവൂരില്‍ നിന്ന് മൂന്നും ബംഗാളില്‍ നിന്ന് ആറും അല്‍ഖ്വയ്ദ ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് നിരവധി ഇലക്ടോണിക്‌സ് ഉപകരണങ്ങളുടെ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്. ജിഹാദി ലിറ്ററേച്ചര്‍, മൂര്‍ച്ചയേറിയ ആയുധങ്ങള്‍, നാടന്‍ തോക്കുകള്‍, രാജ്യവിരുദ്ധ പ്രസംഗങ്ങളുടെ കോപ്പികൾ എന്നിവയും പിടികൂടിയിട്ടുണ്ട്. ആക്രമണത്തിനായി പണം സ്വരൂപിക്കാൻ ഭീകരർ ഡല്‍ഹിയിലെത്താന്‍ ശ്രമിച്ചിരുന്നതായും എന്‍ഐഎ പറഞ്ഞു.പതിനൊന്ന് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡില്‍ ആണ് ഒന്‍പത് പേര് പിടിയിലായത്. അറസ്റ്റിലയവരുടെ ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു .
പിടിയിലായവര്‍ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താന്‍ പ്ലാൻ ചെയ്തു വന്നവരായിരുന്നു എന്ന് എൻ ഐ എ വ്യക്തമാക്കി . പൊതുജനങ്ങളെ കൊല്ലാനും ഇവർ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ പറഞ്ഞു.
കേരളത്തില്‍ നിന്ന് പിടിയിലായ മൂന്നുപേരും പെരുമ്പാവൂരില്‍ തൊഴിലാളികളായി താമസിക്കുകയായിരുന്നു . ഇവരിൽ ഒരാള്‍ പെരുമ്പാവൂരിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പത്തുവർഷമായി സെയില്‍സ്മാനായി ജോലിചെയ്തുവരികയായിരുന്നു. മറ്റുള്ളവർ സ്ഥിരമായി ജോലിക്ക് പോകുന്നവരായിരുന്നില്ല . പകൽ മുഴുവൻ ഇൻ്റർനെറ്റിൽ സമയം ചിലവഴിക്കുകയായിരുന്നുവത്രേ . കളമശ്ശേരിക്ക് അടുത്ത പാതാളത്തെ എസ്ബിഐ ബ്രാഞ്ചിന് സമീപമുള്ള കെട്ടിട്ടത്തിൽ നിന്നും പിടിയിലായ മുർഷിദിൽ നിന്നും ലാപ്പ് ടോപ്പും രണ്ട് മൊബൈലുകളും പിടികൂടിയിട്ടുണ്ട്.
ആലുവ റൂറല്‍ പോലീസിന്റെയും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും സഹായത്തോടെ വീട് വളഞ്ഞാണ് മൂവരെയുംഎന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളികൾ ആരൊക്കെ എന്നു പോലീസും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷിച്ചുവരികയാണ്.
അതേസമയം രാജ്യത്തിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സജീവമാണെന്ന് കേന്ദ്രസർക്കാർ മൂന്നുദിവസം മുൻപ് വെളിപ്പെടുത്തിയിരുന്നു . തെലങ്കാന, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ ഐ.എസ് സാന്നിധ്യവുമായി ബന്ധപ്പെട്ട് 17 കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്യുകയും 122 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്ന് ഒരു ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി രാജ്യസഭയിൽ വെളിപ്പെടുത്തി.
കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഐ.എസ് ഏറ്റവും സജീവമാണെന്ന് എന്‍.ഐ.എ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
Highlights: 3 Al-Qaeda Terrorists Arrested In Kerala By NIA
Read Also “ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഞാനൊരത്ഭുതം കണ്ടു”: പിണറായി വിജയൻ
Read Also ” എന്റെ മകൾ നിനക്കുള്ളതാകുന്നു ”: ഡോ.അലക്‌സാണ്ടർ ജേക്കബിന്റെ പ്രഭാഷണം
Read Also വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും
Read Also ഉപ്പൂറ്റിവേദന മാറ്റാൻ 15 മാർഗങ്ങൾ; അലോപ്പതിയിലും ആയുർവേദത്തിലും.














































